ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് കൊളസ്ട്രോൾ രക്തധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാക്കി ഹൃദയസ്തംഭനം അല്ലെങ്കിൽ സ്ട്രോക്കിന് കാരണമാകും എന്നത്. Ancel Benjamin Keys എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റ് ഏഴ് രാജ്യങ്ങളിൽ നടത്തിയ ഒരു പഠനത്തിൽ നിന്ന് എത്തിയ ഒരു നിഗമനം ആണ് ഈ അന്ധവിശ്വാസത്തിനു ആധാരം. എന്നാൽ ഈ ആൻസൽ കീസ് കുറെക്കൂടി രാജ്യങ്ങളിൽ വുസ്തുനിഷ്ടമായ പഠനം നടത്തിയിരുനെങ്കിൽ അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തിൽ എത്തില്ലായിരുന്നു. ഫാറ്റ് അല്ലെങ്കിൽ കൊഴുപ്പ് എന്തോ ദോഷമാണ് എന്നൊരു മുൻവിധിയിൽ, ആ ധാരണയെ സാധൂകരിക്കാൻ വേണ്ടി അദ്ദേഹം ഒരു വ്യാജപഠനം നടത്തി എന്ന് വേണം അനുമാനിക്കാൻ. എന്തായാലും യാതൊരു ലോജിക്കും ഇല്ലാത്ത ഒരു പൊട്ടൻ തിയറി നമ്മുടെ ഡോക്ടർമാർ വിശ്വസിക്കുകയും കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യാൻ ആളുകളോട് നിർദ്ദേശിക്കുകയും , കൊളസ്ട്രോൾ ലവൽ അധികമാണ് എന്ന് ലാബ് റിപ്പോർട്ട് കിട്ടിയാൽ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്ന് കുറിച്ചു കൊടുക്കുകയും ചെയ്യുന്നു. ഡയറ്റ് നിർദ്ദേശിക്കുന്നവർ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിക്കാനും പറയുന്നു. ഇതൊക്കെ മിതമായ ഭാഷയിൽ പറഞ്ഞാൽ മനുഷ്യരോട് ചെയ്യുന്ന ക്രൂരതയാണ്.
കൊളസ്ട്രോൾ എന്ന് പറഞ്ഞാൽ മനുഷ്യനു ജീവനോടെ നിലനിൽക്കാൻ അത്യാവശ്യം വേണ്ടതായ ഒരുമാതിരി കൊഴുപ്പ് ആണ്. പ്രകൃതിയിൽ ഈ കൊഴുപ്പ് സ്വതന്ത്രമായി എവിടെയും ഇല്ല. മനുഷ്യൻ അടക്കമുള്ള ജന്തുശരീരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. സസ്യങ്ങളിൽ കൊളസ്ട്രോൾ ഇല്ല. മനുഷ്യന്റെയും ജന്തുക്കളുടെയും ലിവർ ആണ് കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നത്. നമ്മൾ മാംസാഹാരം കഴിക്കുമ്പോൾ അവയിൽ നിന്ന് നമുക്ക് കൊളസ്ട്രോൾ ലഭിക്കുന്നു. മാംസാഹാരം കഴിക്കാത്തവരുടെ കാര്യത്തിൽ ശരീരത്തിനു ആവശ്യമുള്ള മുഴുവൻ കൊളസ്ട്രോളൂം ശരീരം തന്നെ ഉല്പാദിപ്പിക്കും. എങ്ങനെ എന്ന് ചോദിച്ചാൽ C₂₇H₄₆O ആണ് കൊളസ്ട്രോളിന്റെ തന്മാത്രാ സമവാക്യം. അതായത് ഒരു കൊളസ്ട്രോൾ തന്മാത്രയിൽ 27 കാർബണും 46 ഹൈഡ്രജനും ഒരു ഓക്സിജനും ആണുള്ളത്. നാം കഴിക്കുന്ന ചോറിലെ കാർബൺ,ഹൈഡ്രജൻ,ഓക്സിജൻ ഉപയോഗിച്ച് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കും. അത് പോലെ തന്നെ നാം കഴിക്കുന്ന ചോറും മറ്റ് ആഹാരപദാർത്ഥങ്ങളും തന്നെയാണ് ശരീരത്തിൽ വെച്ച് ട്രൈഗ്ലിസറൈഡ് ആയി മാറുന്നതും. മൂന്ന് യൂനിറ്റ് ഫാറ്റി ആസിഡും ഒരു യൂനിറ്റ് ഗ്ലിസറോളും ചേർന്നതാണ് ട്രൈഗ്ലിസറൈഡ്. കാർബൺ,ഹൈഡ്രജൻ,ഓക്സിജൻ എന്നിവയുടെ കൂടെ നൈട്രജനും ചേർന്നിട്ടാണ് പ്രോട്ടീൻ ഉണ്ടാകുന്നത്. ഇതൊക്കെ നമ്മുടെ ശരീരം നാം കഴിക്കുന്ന ഭക്ഷണം ഉപയോഗിച്ച് സ്വയം നിർമ്മിക്കുന്നുണ്ട്.
കൊളസ്ട്രോൾ ടെസ്റ്റ് എന്നത് തന്നെ ഒരു മാതിരി തട്ടിപ്പ് ആണെന്ന് പറയേണ്ടി വരും. കാരണം ശരീരത്തിലെ കൊളസ്ട്രോൾ ഒരിക്കലും സ്ഥിരം അല്ല എന്ന് മാത്രമല്ല, കൊളസ്ട്രോൾ മാത്രമായി വേർതിരിച്ച് ടെസ്റ്റ് ചെയ്യാനും സാധിക്കില്ല. നമ്മൾ കുറേ സമയം വെയിൽ കൊണ്ടാൽ അപ്പോൾ ശരീരത്തിൽ കൊളസ്ട്രോൾ കുറവായിരിക്കും. കാരണം കൊളസ്ട്രോളിൽ കുറേ ഭാഗം വൈറ്റമിൻ ഡി ആയി മാറിയിട്ടുണ്ടാകും. ശരീരത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങൾക്കും കൊളസ്ട്രോൾ വേണം. കൊളസ്ട്രോൾ ഇല്ലെങ്കിൽ നമ്മൾ അപ്പോൾ തന്നെ ചത്തുപോകും. അതുകൊണ്ട് ശരീരം പുറത്ത് നിന്ന് കൊളസ്ട്രോൾ ലഭിക്കാൻ കാത്ത് നിൽക്കുന്നില്ല. അപ്പപ്പോൾ ആവശ്യമായ കൊളസ്ട്രോൾ ശരീരം തന്നെ നിർമ്മിക്കുകയാണ്. ശരീരത്തിൽ കൊളസ്ട്രോൾ കുറവായോ കൂടുതലായോ ഉള്ള അവസ്ഥ ഒരിക്കലും കുറേ നേരത്തേക്ക് നീണ്ടുനിൽക്കില്ല. കുറഞ്ഞാൽ ഉല്പാദനം കൂട്ടും. കൂടുതലായാൽ ഉല്പാദനം നിർത്തിവയ്ക്കും. Your cholesterol level will be what your body needs it to be (depending on illness/injury/repair needed etc) എന്ന് ഇംഗ്ലീഷിൽ പറയാം. അതായത് ശരീരത്തിൽ എത്രയാണോ കൊളസ്ട്രോൾ ആവശ്യം അത്രയുമായിരിക്കും നിങ്ങളുടെ ശരീരത്തിൽ എപ്പോഴുമുള്ള കൊളസ്ട്രോൾ ലവൽ. ഇതാണ് സത്യം. അതുകൊണ്ടാണ് കൊളസ്ട്രോൾ കുറയ്ക്കാൻ ഡോക്ടർമാർ മരുന്ന് കുറിച്ചു തരുന്നത് ജനദ്രോഹം ആകുന്നത്. അവരിത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം.
കൊളസ്ട്രോൾ ടെസ്റ്റിൽ നമുക്ക് കിട്ടുന്ന റിപ്പോർട്ട് എന്താണ്? Total cholesterol ഇത്ര – LDL ഇത്ര - HDL ഇത്ര – Triglycerides ഇത്ര എന്ന കണക്കാണ് നമുക്ക് കിട്ടുന്നത്. എന്നിട്ട് ടോട്ടൽ കൊളസ്ട്രോൾ 200 mg/dl ഉം LDL 100 mg/dl ഉം ആണ് നോർമൽ എന്നും പറയും. HDL അധികമാകുന്നതാണ് നല്ലത് എന്നും ഉപദേശിക്കും. ഇതിൽ കൊളസ്ട്രോളിന്റെ കണക്ക് എവിടെയാണുള്ളത്? പക്ഷെ ഡോക്ടർമാർ പറയും LDL എന്നത് ചീത്ത കൊളസ്ട്രോളും HDL എന്നത് നല്ല കൊളസ്ടോളും ആണെന്ന്. അപ്പറയുന്നതിനു കാരണമോ LDL കൂടിപ്പോയാൽ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കുമെന്നത് കൊണ്ടും. എന്നാൽ സത്യം എന്താണ്? LDL ഓ HDLഓ കൊളസ്ട്രോൾ അല്ല. അത് രണ്ടും ലിപോ പ്രോട്ടീൻ ആണ്. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും ഫോസ്‌ഫോ ലിപിഡ്‌സും പ്രോട്ടീനും അടങ്ങിയതാണ് ലിപോ പ്രോട്ടീൻ എന്നത് . LDL , HDL കൂടാതെ VLDL എന്നൊരു ലിപോപ്രോട്ടീൻ കൂടിയുണ്ട്. ഈ മുന്ന് ലിപോ പ്രോട്ടീനുകളിലും അടങ്ങിയ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ഫോസ്‌ഫോ ലിപിഡ്‌സ്, പ്രോട്ടീൻ എന്നിവയുടെ അനുപാതം ഇപ്രകാരമാണ്:
LDL is approximately 8% triglyceride, 45% cholesterol, 22% phospholipids and 25% protein.
HDL is approximately 4% triglyceride, 30% cholesterol, 29% phospholipids and 33% protein.
VLDL is approximately 50% triglyceride, 22% cholesterol, 18% phospholipids and 10% protein.
ഇനി നിങ്ങൾ പറയൂ. 45 ശതമാനം കൊളസ്ട്രോളും 22 ശതമാനം ഫോസ്‌ഫോ ലിപിഡ്സും 25 ശതമാനം പ്രോട്ടീനും 8 ശതമാനം ട്രൈഗിസറൈഡും അടങ്ങിയ LDL എന്ന ലോ ഡെൻസിറ്റി ലിപോ പ്രോട്ടീനെയാണ് നമ്മൂടെ ഡോക്ടർമാർ ചീത്ത കൊളസ്ട്രോൾ എന്ന് വിശ്വസിക്കുന്നത്. ഇതിൽ പരം അന്ധവിശ്വാസം വേറെയുണ്ടോ?
ഇനി മറ്റൊരു കാര്യം. കൊളസ്ട്രോൾ ആയാലും മറ്റെന്ത് കൊഴുപ്പ് ആയാലും അവ രക്തത്തിൽ സ്വതന്ത്രമായി സഞ്ചരിക്കില്ല. കാരണം കൊഴുപ്പ് ജലത്തിൽ അലിയില്ല. രക്തം വാട്ടർ ബെയിസ് ആണല്ലൊ. അതുകൊണ്ട് കൊളസ്ട്രോളിനെയും മറ്റ് കൊഴുപ്പുകളെയും ഒക്കെ കോശങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്ന കേരിയർ ആണ് ലിപോ പ്രോട്ടീനുകൾ. LDL എന്നാൽ ലിവറിൽ നിന്ന് കോശങ്ങളിലേക്ക് കൊളസ്ട്രോളും ട്രൈഗ്ലിസൈറൈഡും ഫോസ്‌ഫോലൊപിഡ്‌സും വഹിച്ചു കൊണ്ടുപോകുന്നതും, HDL എന്നാൽ കോശങ്ങളിൽ എത്തിച്ച് മിച്ചം വരുന്നത് വീണ്ടും ലിവറിൽ എത്തിക്കുന്നതുമായ ലിപോ പ്രോട്ടീനുകളാണ്. ഇതാണ് നല്ല കൊളസ്ട്രോൾ എന്നും ചീത്ത കൊളസ്ട്രോൾ എന്നും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും സ്റ്റാറ്റിൻ മരുന്നുകൾ എഴുതിക്കൊടുത്ത് ആളുകളെ വഞ്ചിക്കുന്നതും. മന:പൂർവ്വം അല്ല, തെറ്റിദ്ദാരണകൾ കൊണ്ടാണെന്ന് മാത്രം.
സ്വാഭാവികമായ അവസ്ഥയിൽ രക്തത്തിലൂടെ ഒഴുകുന്ന ലിപോ പ്രോട്ടീനുകളിൽ നിന്ന് കൊളസ്ട്രോളോ ട്രൈഗ്ലിസറൈഡ്സോ അടർന്ന് വീണ് ധമനിയിൽ കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയില്ല. രക്തധമനിയുടെ ഭിത്തിയിൽ ഡാമേജ് ഉണ്ടാവുകയും അതിന്റെ ഫലമായി അവിടെ വീക്കം ഉണ്ടാവുകയും അപ്പോൾ കോശങ്ങൾക്ക് സംഭവിച്ച ക്ഷതം റിപ്പയർ ചെയ്യാൻ അവിടെ കൊളസ്ട്രോൾ അടക്കമുള്ള കോശനിർമ്മാണ പദാർത്ഥങ്ങൾ സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ എവിടെ ക്ഷതം സംഭവിച്ചാലും നടക്കുന്ന ശാരീരിക പ്രവർത്തനാണ്. ഓരോ കോശത്തിന്റെയും നിർമ്മിതിക്ക് കൊളസ്ട്രോൾ വേണം. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ടത്. ഹൃദയ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം, ഹൈ ബ്ലഡ് പ്രഷർ, പ്രമേഹം, പുകവലി, സ്ട്രസ്സ് എന്നിവ മൂലം ധമനിയുടെ അന്തർ ഭിത്തിയിൽ ഉണ്ടാകുന്ന ഡാമേജ് ആണ് കാരണം എന്നും അതിനാണ് ചികിത്സ വേണ്ടത് എന്നുമാണ്. ആയതിനാൽ ഒരിക്കലും കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യാതിരിക്കുക, സ്റ്റാറ്റിൻ മരുന്ന് കഴിക്കാതിരിക്കുക. ഡോക്ടർമാർ എന്നെങ്കിലും ഈ അന്ധവിശ്വാസം തിരുത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
No comments:
Post a Comment