Links

കേരളം ഒറ്റക്കക്ഷി ഭരണത്തിലേക്ക് !

അങ്ങനെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ആളുകൾ ഒഴുകാൻ തുടങ്ങി. കേരളത്തിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി ഒറ്റക്കക്ഷി ഭരണം നിലവിൽ വരും. സംസ്ഥാന ഭരണം നമുക്ക് അയ്യഞ്ച് കൊല്ലത്തേക്ക് വെച്ച് മാറി അനുഭവിക്കാമെന്ന് ശ്രീ.ഉമ്മൻ ചാണ്ടിയും സഖാവ് പിണറായി വിജയനും തമ്മിൽ പരസ്പരമുള്ള കരാർ രണ്ട് മുന്നണികളിലെയും അണികൾ പൊളിച്ചടുക്കാൻ പോവുകയാണു. ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പകൽ പോലെ എല്ലാവർക്കും വ്യക്തമായിരുന്നെങ്കിലും ജനങ്ങളുടെ മുന്നിൽ വേറെ വഴികൾ ഉണ്ടായിരുന്നില്ല.

നിലവിലെ പാർട്ടി വിട്ട് എവിടെയാണു പോവുക എന്ന ചിന്തയിൽ മരവിച്ച മനസ്സുമായി അതാത് പാർട്ടികളിൽ ചടഞ്ഞിരിക്കുകയായിരുന്നു ആളുകൾ. മാർക്സിസ്റ്റ് പാർട്ടി വിട്ട് അതിലെ അനുഭാവികൾ എങ്ങോട്ടേക്കാണു പോവുക? ബി.ജെ.പി.യിൽ പോകാൻ പറ്റുമോ. കോൺഗ്രസ്സിൽ പോകാൻ പറ്റുമോ? അങ്ങനെ പോയിട്ട് എന്ത് കിട്ടാനാണു? അത്കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ മാർക്സിസ്റ്റുകാർ മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസ്സുകാർ കോൺഗ്രസ്സ് പാർട്ടിയിലും കഴിഞ്ഞുകൂടുകയായിരുന്നു. അവർക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഓരോ പാർട്ടിയും നിലനിന്നുപോകുന്നത് ആളുകളുടെ ഈ "തമ്മിൽ ഭേദം തൊമ്മൻ" എന്ന മനോഭാവത്തിന്റെ പുറത്തായിരുന്നു. ഇപ്പോൾ എന്താണു സംഭവിച്ചത്? ഇപ്പോൾ ഏത് പാർട്ടിക്കാരനും പാർട്ടിയില്ലാത്തവർക്കും ഏത് മതക്കാർക്കും മതമില്ലാത്തവർക്കും വൈമനസ്യമില്ലാതെ കടന്നു ചെല്ലാൻ ഒരു പാർട്ടി അല്ലെങ്കിൽ ഒരു പ്രസ്ഥാനം ഉദയം ചെയ്തിരിക്കുന്നു. അതാണു ആം ആദ്മി പാർട്ടി. അങ്ങനെ സാറ ജോസഫും ഒ.വി.ഉഷയും കെ.എം.ഷാജഹാനും സി.ആർ.നീലകണ്ഠനും സി.കെ.ജാനുവും ഗീതാനന്ദനും തുടങ്ങി സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിച്ചവർക്ക് ഒരുമിക്കാൻ ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നു.

ഇങ്ങനെ വരുന്നവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. സമൂഹം നവീകരിക്കുക. കുറച്ചുകൂടി ആലങ്കാരികമായി പറഞ്ഞാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക, മാനവീകരിക്കുക. ആം ആദ്മിയിൽ ചേർന്നുകൊണ്ട് സാറ ജോസഫ് നൽകിയ സന്ദേശം വളരെ വ്യക്തമാണു. ആം ആദ്മിയിലേക്ക് കടന്നുവരുന്നവർ സ്വാതന്ത്ര്യസമരകാലത്തെ കോൺഗ്രസ്സുകാരനാവുക, ആദ്യകാല കമ്മ്യൂണിസ്റ്റുകാരാവുക. ഈ സന്ദേശത്തിന്റെ സത്ത ഉൾക്കൊണ്ടവരായിരിക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരിക.

ചില ദോഷൈകദൃക്കുകൾ ആം ആദ്മിയിലേക്ക് പല അലവലാതികളും കടന്നുവരും എന്ന് പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നുണ്ട്. ആം ആദ്മി ഒരു മഹാപ്രവാഹമായി ഉരുവെടുക്കുമ്പോൾ ചില കള്ളനാണയങ്ങൾ ഇതിൽ കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അത്തരക്കാർക്ക് ആം ആദ്മി മൂവ്‌മെന്റിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. കുറെക്കാലമെങ്കിലും ഈ പാർട്ടി സ്വാതന്ത്ര്യപൂർവ്വ കോൺഗ്രസ്സും ആദ്യകാല കമ്മ്യൂണിസ്റ്റുമായി നമ്മുടെ രാജ്യത്തെ നവീകരിക്കുക തന്നെ ചെയ്യും. അത് തന്നെ ധാരാളമല്ലേ.

അത്കൊണ്ട് ഇനിയുള്ള നാളുകളിൽ മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂട്ടത്തോടെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ഒഴുകി വരാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. അതിന്റെ ഫലം ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ കാണാൻ കഴിയും.


17 comments:

Artist Rajan said...

'ആപ്പി'ൻ ശംഖൊലി കേൾക്കുന്നില്ലേ..
അണിചേരുക നാം സോദരരേ..
അഴിമതി തീർത്തും തുടച്ചുനീക്കാൻ..
അണിചേരുക നാം സോദരരേ..
വാക് ക്ഷോഭത്തിൻ വിപ്ലവമല്ലാ,
വാത്മീകത്തിൻ ചുമരുകളല്ലാ..
നാട്ടിൻ നന്മകൾ മാത്രം ലക്ഷ്യം..
'ആപ്പി'ൻ ശംഖൊലി കേൾക്കുന്നില്ലേ..
അണിചേരുക നാം സോദരരേ..
മതസൌഹാർദ്ദം വിജയം കൊയ്യാൻ..
മരണം വരെയും പൊരുതുകനമ്മൾ..
നാട്ടിൻ നന്മകൾ മാത്രം ലക്ഷ്യം..
അണിചേരുക നാം സോദരരേ..
കൃത്യതയാർന്നും സത്യമതാർന്നും
ജോലിയിൽ, ജീവിതരഥ്യയിലെല്ലാം.
നന്മകൾചെയ്യാൻ പ്രതിജ്ഞയെടുക്കാം..
നാട്ടിൻ നന്മകൾ മാത്രം ലക്ഷ്യം..
'ആപ്പി'ൻ ശംഖൊലി കേൾക്കുന്നില്ലേ..
അണിചേരുക നാം സോദരരേ..

Anonymous said...

Thanks KPS , നിലവിലെ പാർട്ടി വിട്ട് എവിടെയാണു പോവുക എന്ന ചിന്തയിൽ മരവിച്ച മനസ്സുമായി അതാത് പാർട്ടികളിൽ ചടഞ്ഞിരിക്കുകയായിരുന്നു ആളുകൾ. മാർക്സിസ്റ്റ് പാർട്ടി വിട്ട് അതിലെ അനുഭാവികൾ എങ്ങോട്ടേക്കാണു പോവുക? ബി.ജെ.പി.യിൽ പോകാൻ പറ്റുമോ. കോൺഗ്രസ്സിൽ പോകാൻ പറ്റുമോ? അങ്ങനെ പോയിട്ട് എന്ത് കിട്ടാനാണു? അത്കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ മാർക്സിസ്റ്റുകാർ മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസ്സുകാർ കോൺഗ്രസ്സ് പാർട്ടിയിലും കഴിഞ്ഞുകൂടുകയായിരുന്നു. അവർക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു........വളരെ ശെരിയായ നിരീക്ഷണം .........അതാണ് സത്യം !! TIME WILL PROVE THAT THIS MOVEMENT IS GOING TO BE A REVOLUTION WITHIN THE EXISTING POLITRICS!!

അനീഷ്‌ ചെറുതാഴം said...

ആരാണാവോ ആ ഒറ്റ കക്ഷി... ആപ്പാവും അല്ലെ... :)

Ananth said...

എത്ര ലക്ഷം ആപ്പ ഊപ്പകള്‍ ആപ്പില്‍ അംഗത്വമെടുത്താലും കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കാനും മാത്രം critical mass നേടുവാന്‍ പോകുന്നില്ല ....അതിനു വേണ്ടത് വീ എസ് അചുതാനന്ദനെയൊ വീ എം സുധീരനെയൊ പോലെയുള്ള ഒരാള് മുന്നില്‍ നിന്നു നയിക്കുക എന്നതു മാത്രമാണ് .....അല്ലാത്ത പക്ഷം അവരുടെ സാന്നിധ്യം ഇടതു പക്ഷത്തിനു അനുകൂലമായി വലതു പക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക മാത്രമേ ചെയ്യൂ .....കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പോലെ cadre based ആയ ഒരു കക്ഷിക്ക് വലിയ പരിക്കൊന്നും പറ്റില്ല .....floating votes ധാരാളം ഉള്ള കോണ്ഗ്രസ്സ് പോലുള്ളവര്‍ക്ക്‌ വലിയ നഷ്ടവും ഉണ്ടാവും .....അതു തന്നെയാണല്ലോ ഡെല്‍ഹിയിലും കണ്ടത് ....cadre based ആയ ബീജേപീയെ വോട്ടിലും സീറ്റിലും അത്രയ്ക്ക് ബാധിച്ചില്ല അതേസമയം ആപ്പ് കോണ്‍ഗ്രസിനെ almost replace ചെയ്യുകയും ചെയ്തു

യാതൊരു കളങ്കവും ഇല്ലാത്ത ആദര്‍ശ ധീരന്മാരുടെ നിലപാടുകള്‍ പരമ്പരാഗത രാഷ്ട്രീയക്കാരുടെതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നു കാണിക്കുന്നതായി AAP യുടെ നിയമ മന്ത്രി ക്കെതിരെ കോടതി നടത്തിയ നിരീക്ഷണങ്ങളെ കുറിച്ചുള്ള പത്ര വാര്‍ത്ത കളോടുള്ള കെജ്രിവാലിന്റെയും സോംനാഥ് ഭാരതി യുടെയും - കോടതി ഉത്തരവ് തങ്ങള്‍ക്കെതിരാണെങ്കില്‍ തീര്‍ച്ചയായും ആ വിധി തെറ്റു തന്നെ എന്ന രീതിയിലുള്ള - പ്രതികരണങ്ങള്‍

കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകേസില്‍ പ്രതിയെ സഹായിക്കുന്ന രീതിയില്‍ വാദിഭാഗം സാക്ഷിയുടെ മേല്‍ sting operation നടത്തിയതിന്റെ പേരിലാണ് അന്നു പ്രതിഭാഗം വക്കീലായിരുന്ന സോംനാഥ് ഭാരതി യെ CBI കോടതി കുറ്റപ്പെടുത്തിയത് ( വക്കാലത്തു പണിയില്‍ നിന്നും ആജീവനാന്തം debar ചെയ്യപ്പെടാവുന്ന ഒരു offence ആണത് എന്നോര്‍ക്കുക ).....ഇതിനെതിരെ ഭാരതിയും പ്രശാന്ത്‌ ഭൂഷനും ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളിക്കളഞ്ഞു കൊണ്ടു ആ കണ്ടെത്തല്‍ നിലനിര്‍ത്തുക ആണു ചെയ്തത് .......അത്ര പഴയ കഥ ഒന്നുമല്ല ഇത് - 2013 ആഗസ്റ്റിലെ കാര്യമാണ് .....എന്നിട്ടും കെജ്രിവാള്‍ പറയുന്നു കോടതിക്ക് തെറ്റു പറ്റിയതാണ് ....മന്ത്രിയുടെ ഭാഗത്തു തെറ്റൊന്നുമില്ല എന്ന് .......എന്തായാലും കസേര കിട്ടിയ ഉടനേ കേട്ടുകേഴ്വി പോലും ഇല്ലാത്ത രീതിയില്‍ ജഡ്ജിമാരെ സെക്ര ട്ടറിയേറ്റിലേക്ക് യോഗത്തിനു വിളിക്കാനാവശ്യപ്പെട്ടു വകുപ്പു സെക്ര ട്ടറിക്കു മേല്‍ കുതിര കയറിയ ഈ മാന്യ ദേഹത്തിനെ തന്നെ നിയമ മന്ത്രി ആക്കി വെക്കണം.......കുറെയധികം അഴുക്കുകള്‍ വൃത്തിയാക്കി വന്നിട്ടൊടുവില്‍ ചൂലും മൊത്തം അഴുക്കില്‍ പൊതിഞ്ഞതായി മാറുന്നുവോ

K.P.Sukumaran said...

ശരിയാണു, പക്ഷെ കുറെയധികം അഴുക്കുകള്‍ വൃത്തിയാക്കി വന്നിട്ടൊടുവില്‍ ചൂലും മൊത്തം അഴുക്കില്‍ പൊതിഞ്ഞതായി മാറുമോ എന്ന് കാത്തിരുന്നു കാണാനേ പറ്റൂ.

Ananth said...

താങ്കള് മറ്റൊരിടത്ത് എഴുതിയ കമന്റിനു മറുപടി ഇവിടെ കുറിക്കുന്നതില്‍ വിരോധം ഇല്ലെന്നു പ്രതീക്ഷിക്കുന്നു .....

>>>S P ഉദയകുമാർ ആം ആദ്മി പാർട്ടിയിൽ ചേരണമെങ്കിൽ കടുപ്പപ്പെട്ട 5 ഉപാധികൾ വെച്ച് AAP നേതൃത്വത്തിനു കത്ത് നൽകിയിരുന്നു പോലും. ആ നിബന്ധനയൊക്കെ അംഗീകരിച്ചാൽ മാത്രമേ അദ്ദേഹം ആം ആദ്മിയിൽ ചേരുകയുള്ളൂവത്രെ. എന്നാൽ പിന്നെ ഇയാൾക്ക് തന്നെ ഒരു ആം ആദ്മി പാർട്ടി രൂപീകരിച്ചൂടായിരുന്നോ. ഇതാണു 5 നിബന്ധനകൾ. സമയം കിട്ടുമ്പോൾ ഞാൻ തർജ്ജമ ചെയ്യാം : http://goo.gl/53ARjr<<<<

ഉദയകുമാര്‍ പ്രധിനിധീകരിക്കുന്ന ആശയങ്ങളെയോ അദ്ദേഹം മുന്നോട്ടു വച്ച നിബന്ധനകളോ ഒന്നും തന്നെ എനിക്ക് യോജിപ്പുള്ള കാര്യങ്ങളല്ല എന്നിരിക്കിലും ഒരു കാര്യത്തില്‍ അദ്ദേഹത്തിനോട് എനിക്ക് മതിപ്പു തോന്നുന്നു - എടുത്തു ചാടി ഒരു പാര്‍ട്ടിയില്‍ ചേരുകയോ അവരുമായി സഖ്യമുണ്ടാക്കുകയോ ചെയ്യുന്നതിനേക്കാള്‍ പ്രധാനമായിട്ടുള്ള വിഷയങ്ങളില്‍ ആ പാര്‍ട്ടിക്ക് എന്തു നിലപാടാണെന്ന് ആരായുകയും അവയില്‍ തനിക്കു എന്തു നിലപാടാണെന്ന് വ്യക്തമാക്കുകയും ചെയ്ത ശേഷം നല്ലോരളവു അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ മാത്രം ഒരു ബാന്ധവത്തെ കുറിച്ചു ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യുക എന്നത് വളരെ പക്വതയാര്‍ന്ന ഒരു സമീപനമായി ഞാന്‍ കാണുന്നു . ഇവിടെ പ്രസക്തമായ ഒരു കാര്യം ആപ്പിനു അതായത് കേജ്രിവാളിനു അഴിമതി ഇല്ലാതാക്കുക എന്ന എല്ലാവരും യോജിക്കുന്ന ഒരു അജണ്ട ഒഴിച്ചാല്‍ ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും വ്യക്തവും സുചിന്തിതവുമായ നിലപാടുകള്‍ ഇല്ല ...അഥവാ ഉണ്ടെങ്കില്‍ അവയൊന്നും പുറത്തു പറയുന്നില്ല .....അതുകൊണ്ടു പുതിയൊരു mail id ഉണ്ടാക്കുന്നതു പോലെ അല്ലെങ്കില്‍ ആദ്യം orkut പിന്നെ twitter അതിനുശഷം facebook എന്നിങ്ങനെ ഓരോന്നു വരുമ്പോള്‍ അവയിലെല്ലാം അംഗത്വം എടുക്കുന്ന ലാഘവത്തോടെ ആളുകള്‍ ആപ്പില്‍ അംഗങ്ങളാവുന്നതു മൂലമുള്ള വൈരുധ്യങ്ങള്‍ ഇപ്പോള്‍ തന്നെ ചെറിയ അസ്വാരസ്യങ്ങള്‍ക്ക്‌ വഴിവച്ചു തുടങ്ങിയിരിക്കുന്നു .......ആപിന്റെ പ്രമുഖ നേതാവും രാഹുല്‍ ഗാന്ധിയെ അമേതിയില്‍ നേരിടാന്‍ പോവുന്നു എന്നുപറയപ്പെടുന്ന ആളുമായ കുമാര്‍ വിശ്വാസ് മോഡിയെ പ്രകീര്‍ത്തിച്ചു നടന്നിരുന്നു അടുത്ത കാലം വരെ അതിനു വിപരീതമായ ഒരു നിലപാടെടുക്കുന്നത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിക്കും എന്നിരിക്കെ കേവലം മോഡി വിരോധം മുന്‍ നിര്‍ത്തി ആപ്പില്‍ ഈയിടെ ചേര്‍ന്ന മല്ലികാ സാരാഭായി ഈ വിഷയത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തതിനു അവരോട് restrain ചെയ്യാനാവശ്യപ്പെട്ടിരിക്കുന്നു ഈയിടെ വന്ന മറ്റൊരു പ്രമുഖനായ capt ഗോപിനാഥ് ആപ്പിന്റെ retail fdi നിലപാടിനെ ചോദ്യം ചെയ്യുന്നു ....വന്‍ കമ്പനികളുടെ തലപ്പത്ത് നിന്നും ആപ്പില്‍ ചാടി വീണ ആളുകളിപ്പോള്‍ ആപ് നടപ്പാക്കി കൊണ്ടിരിക്കുന്ന subsidy raj നെ ന്യായീകരിക്കാന്‍ വാക്കുകളില്ലാതെ ഉഴറുന്നു .....കാശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നു പറയുമ്പോഴും കെജ്രിവാള്‍ കശ്മീരിലെ വിഘടനവാദികളുടെ ഭാഗത്തു നിന്ന് സംസാരിക്കുന്നതും അവരൊക്കെ ആപ്പിനു അനുകൂലമായി സംസാരിക്കുന്നതുമൊക്കെ വളരെ ദുരൂഹത ഉളവാക്കുന്നു

Ananth said...

ഡെല്‍ഹിയില്‍ വീണ്ടും gang rape ......ഷീലാ ദീക്ഷിതിന്റെ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കുന്നതിനു 2012 ലെ gangrape ഉപയോഗപ്പെടുത്തിയ AAP ക്കാര് ഇന്നിപ്പോള്‍ പോലീസിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവച്ചു കൈകഴുകാന്‍ നോക്കുന്നു ......രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയായി ആപ്പിനെ അവതരിപ്പിക്കുന്ന പുത്തന്‍ കൂറ്റുകാര്‍ ഈ പഴയ കഥകളും കൂടി ഓര്‍മ്മിക്കുക

Arvind Kejriwal's group protests against Delhi gang-rape outside Sonia Gandhi's residence

Arvind kejriwal exposed Sheila dixit on various Rape caese in delhi

Manoj മനോജ് said...

ഡെൽഹി സർക്കാർ റീട്ടെയിൽ എഫ്.ഡി.ഐ.ക്കെതിരെ എന്ന വാർത്ത വായിച്ചപ്പോൾ കെ.പി.എസ്.ന്റെ പഴയ പ്രോ-റീട്ടെയിൽ എഫ്.ഡി.ഐ. ലേഖനം ഓർമ്മയിൽ വന്നു ;)

പ്രോ-ജമായിൽ നിന്ന് പിന്മാറി ആന്റൈ-ജമാ ലേഖനം എഴുതിയത് പോലെ ഇനി ആന്റൈ-റീട്ടെയിൽ എഫ്.ഡി.ഐ. ലേഖനം എഴുതുമോ ;)

Ananth said...

One more feather in the AAP cap....

Somnath Bharti's midnight raid: African woman forced to urinate in public

can we expect the new recruits of aap volunteers in other parts of the country also to follow suit ?

all the over-enthusiasm and irrational exuberance exhibited by KPS seem to have evaporated....what with all this walk down the memory lane and health food etc getting more attention !!

Ananth said...

some more vigilantism by aap volunteers - they tell doctors what to do in hospitals !!

AAP’s hospital vigil proves farcical

in a way , it is good that they decided to form a govt in delhi.....now the rest of the country can see what to expect if they entrust the task of governance to these upstarts !!!

Ananth said...

here is a video trending on the youtube lately.....seems it is part of a stand up comedy act by aap leader kumar vishwas ( you may not suspect it from the content of this video but he is an academic with a doctorate in hindi and a very accomplished orator)

kumar vishwas on malayali nurses

well some body may have brought it up just now only to tarnish the image of this aap leader and he may apologise for this too like he did for some other comments made in the past that came back to haunt him......but his racist mindset is all too clear.....but then he belongs to the innermost circle around kejriwal and as such in aap scheme of things he can do no wrong !!

Ananth said...

'ആപ്പി'ൻ ശംഖൊലി കേൾക്കുന്നില്ലേ..

loud and clear now !!!

Ananth said...

chickens come home to roost.....before the elections aap made promises like... make all contract employees permanent ... make all illegal encroachments regularised....etc...and see now

"NEW DELHI: The face-off between striking contract workers of Delhi Transport Corporation and the government escalated on Wednesday with the AAP government warning protesting staffers of dismissal if they don't report for duty. "

1,500 buses off Delhi roads as DTC staff on contract continue strike

Drift Financial Services said...

i heard about this blog & get actually whatever i was finding. Nice post love to read this blog
GST consultant In Indore
digital marketing consultant In Indore

Tinder Pva Accounts said...

Writing this type of article is one of the most important things you will ever learn. This is the type of article you will use Buy youtube accounts to build your reputation as an author and also one that will help you get started in a career that is very profitable. Many people will ask me what I consider to be the most important part of this type of article. The answer is simple, the title. You need to create a quality title for your article before submitting it for publication.

property for rent in abu dhabi said...

Partners and customers can register and join for listing and browsing their requirement from oapsco.com portal. Opasco portal service for property investment in Dubai and United Arab Emirates for investors. The luxurious villas and apartment were listered by agency and developers for customers to choose from. Properties from major cities of Dubai, Abu Dhabi, Sharjah and northern emirates are listered by partners. Premium properties from city of Dubai for investments for customers to choose few cities of Dubai Marina, Downtown Dubai, The Palm, Palm Jumeirah, Jumeirah Lake Towers (JLT).apartments for sales listed by Dubai developers

Hair Fall Treatment said...

This is very informative Post. I hope Author will be sharing more information about this topic. My blog is all about that Hair Transplant before and after & Hair_Fall_Treatment. To Book Your Service 📞+91-9873152223, +91-9250504810 and be our Happy Client. Click Here for Contact us at Whatsapp no: https://wa.me/919873152223. Address - Vardhman Diamond Plaza, First Floor D.B. Gupta Road Pahar Ganj New Delhi – 110055.