നമുക്ക് രാഷ്ട്രീയത്തെയോ, രാഷ്ട്രീയത്തിന് നമ്മെയോ ഒഴിവാക്കാന്‍ കഴിയില്ല. രാജ്യം ദിനംപ്രതി നിലനിന്നുപോകണമെങ്കില്‍ ഇവിടെ സര്‍ക്കാരും ആ സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിസഭയും മന്ത്രിസഭയെ തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റും പാര്‍ലമെന്റില്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും, ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കാന്‍ സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാരുടെ മുന്നില്‍ അണിനിരത്താന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ അനിവാര്യമാണ്. രാഷ്ട്രീയം ദുഷിച്ചുപോയി, സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുപോയി എന്നൊക്കെ പറഞ്ഞ് ഈ സിസ്റ്റമൊന്നും നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. എന്ത് തന്നെ ദൂഷ്യങ്ങളും അഴിമതിയും ഉണ്ടായാലും പാര്‍ട്ടികളും സര്‍ക്കാരും ഇല്ലാതെ പറ്റില്ല തന്നെ. അപ്പോള്‍ നമുക്ക് ചെയ്യാനാവുക നമ്മളും ഇതിന്റെ ഭാഗമായി നിന്നുകൊണ്ട് പാര്‍ട്ടികളെ നന്നാക്കാനും അഴിമതി കുറച്ചുകൊണ്ടുവരാനും കഴിയുന്നത് പരിശ്രമിക്കുക എന്നതാണ്. അതാണ് പോസിറ്റീവ് അപ്രോച്ച്. അല്ലാതെ എല്ലാറ്റിനെയും കുറ്റം പറഞ്ഞ് ഒന്നും വേണ്ട എന്ന് പറഞ്ഞ് അരാജകത്വം പ്രചരിപ്പിക്കുകയല്ല വേണ്ടത്.
എപ്പോഴും പറയാറുള്ളത് പോലെ ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവി തന്നെയാണ്. എത്ര ആലോചിച്ചിട്ടും കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ട് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള വേറൊരു പാര്‍ട്ടിയെ സെലക്ട് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. ഒന്നാമത്തെ കാര്യം എനിക്ക് ദേശീയ പാര്‍ട്ടി മാത്രമേ പറ്റൂ. വിശ്വപൌരത്വബോധമുള്ള എനിക്ക് ഏതെങ്കിലും മതത്തെയോ, പ്രദേശത്തെയോ, ഭാഷയെയോ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളെ സ്വീകരിച്ച് സങ്കുചിതമനസ്ക്കനാകാന്‍ കഴിയുന്നില്ല. ശരിക്ക് പറഞ്ഞാല്‍ ഒരു ലോകഗവണ്മേന്റാണ് ഞാന്‍ ആഗ്രഹിക്കുക. അത് ഇപ്പോഴത്തെ നിലക്ക് അപ്രായോഗികമായത്കൊണ്ട് ദേശീയ ഗവണ്മേന്റുകളെ അംഗീകരിക്കുന്നു എന്ന് മാത്രം. അനന്തവിശാലമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയെ ഒറ്റ യൂനിറ്റായി കാണാനാണ് എനിക്ക് ഇഷ്ടം.
അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ദേശീയപാര്‍ട്ടികള്‍ വളരെ കുറവാണ്. സെലക്ട് ചെയ്യാന്‍ ഓപ്‌ഷന്‍സ് വളരെ കുറവാണ് എന്ന് സാരം. ഉള്ളതില്‍ പ്രബലമായ സി.പി.എമ്മിനെ ഞാന്‍ തള്ളിക്കളയുന്നു. അതിന്റെ കാരണം എത്രയോ തവണ പറഞ്ഞതാണ്. കാലഹരണപ്പെട്ട ഒരു വരട്ടു സിദ്ധാന്തത്തിന്റെ ശാഠ്യക്കാരായ അവരുമായി എന്റെ ജനാധിപത്യരാഷ്ട്രീയം ചേര്‍ന്നു പോവുകയില്ല. പിന്നെയുള്ളത് ഭാരതീയ ജനതാപാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് എന്നെയും എനിക്ക് ആ പാര്‍ട്ടിയെയും വേണ്ട. കാരണം ഹിന്ദു ഐഡിയോളജിയല്ല എനിക്ക് വേണ്ടത് ഹ്യൂമനിസ്റ്റ് ഐഡിയോളജിയാണ്. ബാക്കിയുള്ളത് കോണ്‍ഗ്രസ്സ് ആണ്. മറ്റ് പാര്‍ട്ടികളുടെ ദൂഷ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിലെ ദൂഷ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അത്കൊണ്ട് മറ്റ് നല്ല പാര്‍ട്ടികള്‍ ഉള്ളതായി തോന്നാത്തകൊണ്ട് കേന്ദ്രത്തിലും കേരളസംസ്ഥാനത്തിലും കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ നയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
കേരള യാത്രയുടെ സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഞാന്‍ മുഴുവനും ടിവിയില്‍ കൂടി കേട്ടു. രാഹുല്‍ ഗാന്ധി ഒരു ദേശീയനേതാവിന്റെ പക്വത ആര്‍ജ്ജിച്ചിരിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇന്ത്യയില്‍ എവിടെയും സ്വീകാര്യനായ ഒരു രണ്ടാം തലമുറ നേതാവ് കോണ്‍ഗ്രസ്സിന് രാഹുല്‍ ഗാന്ധി ഉള്ളത്പോലെ മറ്റൊരു പാര്‍ട്ടിക്കും ഇല്ല എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ബി.ജെ.പി.യുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് പോലും ഒരു ദേശീയ പ്രതിച്ഛായയില്ല. മറ്റ് പാര്‍ട്ടികള്‍ ഒന്നിനും ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. വെറും കോണ്‍ഗ്രസ്സ് വിരോധവും അഴിമതിയും പറഞ്ഞ് എത്രകാലം പാര്‍ട്ടി നടത്താന്‍ പറ്റും?
എന്തായാലും ഭൂമിയില്‍ മനുഷ്യന്‍ ഉള്ള കാലത്തോളം സര്‍ക്കാരും രാഷ്ട്രീയവും ഉണ്ടാകും. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് അടുത്ത നൂറ്റാണ്ടിലും പ്രസക്തിയുണ്ടാകും. മറ്റ് പാര്‍ട്ടികളുടെ ഭാവി അതാത് പാര്‍ട്ടികള്‍ തീരുമാനിക്കട്ടെ.
7 comments:
മാവേലി നാടുവാണീടും കാലം...........
അതെ, അതാണ്.
"അപ്പോള്‍ നമുക്ക് ചെയ്യാനാവുക നമ്മളും ഇതിന്റെ ഭാഗമായി നിന്നുകൊണ്ട് പാര്‍ട്ടികളെ നന്നാക്കാനും അഴിമതി കുറച്ചുകൊണ്ടുവരാനും കഴിയുന്നത് പരിശ്രമിക്കുക എന്നതാണ്." ആ പരിശ്രമം എങ്ങനെയാകണമെന്നത് ഒരു ബ്ലോഗിന്റെ വിഷയമാക്കാവുന്നതാണ്.
രാഹുലിന്റെ പ്രസംഗം കേൾക്കുന്നവർ മൂക്കത്ത് വിരൽ വെയ്ക്കും... ഇത്രയും കാലം ആയിട്ടും ഒരു ആവറേജ് പ്രസംഗം നടത്തുവാനുള്ള ആർജവം പോലും ഇല്ലാത്ത “മൂത്തു നരച്ച പയ്യൻസ്”.. മന്മോഹൻ പോലും ഇതിലും എത്രയോ ഭേദം എന്ന് പറഞ്ഞ് പോകും ;)
കോൺഗ്രസ്സിനു ഒരിക്കലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്നിരിക്കേ കോൺഗ്രസ്സിനു ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് പ്രസക്തിയാണുള്ളത്!! പ്രാദേശിക പാർട്ടികളായിരിക്കും ഇനി ഇന്ത്യയെ നിയന്ത്രിക്കുക എന്ന സത്യത്തിനു നേരെ കണ്ണടച്ചിട്ട് ഒരു കാര്യവുമില്ല...
ഇന്നത്തെ കോൺഗ്രസ്സിനു എന്ത് ഇഡിയോളജിയാണുള്ളത്? ഇന്ത്യയെ തിളക്കാൻ സാധാരണക്കാരന്റെ വയറ്റത്തടിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് വാജ്പെയിക്ക് പുറകേ മന്മോഹനും തെളിയിച്ചു കഴിഞ്ഞു... കിട്ടാവുന്നത് അടിച്ചു മാറ്റുക എന്ന പുതിയ ഇഡിയോളജിയുമായി രാഹുലിന്റെ കുടുംബ സ്വത്തായ കോൺഗ്രസ്സിനു എത്ര കാലം കൂടി നിരങ്ങുവാൻ കഴിയും എന്ന് 2014ൽ ജനങ്ങൾ വിലയിരുത്തും...
Congress is not a party its a club of the richest..
രാഹുൽ പറ്റില്ല എന്ന് പറയുന്നവർ പകരം ആളെ .പറയട്ടെ .. നമുക്ക് ..നോക്കാം കാരാട്ടാനെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പറയുമ്പോൾ മൂത്രം ഒഴിക്കും ..
അതെ നല്ല പാർട്ടി ചക്രം തിരിക്കട്ടെ, ഒരു വിഭാഗത്തിന്റെ പാർട്ടികളെ സപ്പോർട്ട് ചെയ്യാൻ പറ്റില്ലാ............
Post a Comment