ബാംഗ്ലൂരില്‍ ഇപ്പോള്‍ രാവും പകലും കൊടും ചൂടാണ്. അഞ്ചാറ് കൊല്ലം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അപ്പോള്‍ നഗരം മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്ത പോലെയായിരുന്നു. സദാ ഒരു തണുപ്പ്. ചൂട് അറിഞ്ഞിരുന്നേയില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നത്, നാട്ടിലും ബാംഗ്ലൂരിലും ഉള്ളതിനേക്കാളും ചൂട് കുറവാണ് ചെന്നൈയില്‍ എന്നാണ്. നാട്ടില്‍ പിന്നെ പറയാനില്ല, പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ വയ്യ.
എന്ത്കൊണ്ട് ഇങ്ങനെ ചൂട് വര്‍ദ്ധിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അന്തരീക്ഷത്തിലേക്ക് വന്നുചേരുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് (CO²) ഉണ്ടാക്കുന്ന ആഗോളതാപനമാണ് വില്ലന്‍. മരങ്ങള്‍ സദാ മുറിച്ച് നീക്കപ്പെടുക, വാഹനങ്ങളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പെരുകുക ഇതൊക്കെയാണു നാട്ടിലെ ചൂട് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. ഇപ്പറഞ്ഞതൊക്കെ നമുക്ക് തടയാന്‍ കഴിയില്ല. എന്നാലും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സന്തുലനം നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും തന്നാലായത് ചെയ്യാന്‍ കഴിയുമായിരുന്നു.
അതില്‍ പ്രധാനപ്പെട്ടത്, കഴിയുന്നത്ര മരങ്ങള്‍ ഓരോ വ്യക്തിയും വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. സ്വന്തം പറമ്പില്‍ മാത്രമല്ല, റോഡ് സൈഡിലും തന്റെ ചുറ്റുപാടില്‍ എവിടെ ഒഴിവ് സ്ഥലം കാണുന്നുവോ അവിടെയെല്ലാം മരം വളര്‍ത്താവുന്നതാണ്. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് എല്ലാവരും കാണിക്കുന്നത്. കേരളത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് എത്രയോ കാലമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തുവരുന്നു. കൊട്ടിഘോഷിച്ചു നടുന്നു എന്നല്ലാതെ നട്ടതിനെ പിന്നെയാരും തിരിഞ്ഞുനോക്കാറില്ല.
മരങ്ങളാണ് നമുക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്സിജന്‍ സദാ ഉല്പാദിപ്പിച്ചുതരുന്നത്. അതായത് അന്തരീക്ഷത്തിലേക്ക് നിരന്തരം എത്തിച്ചേരുന്ന CO² (കാര്‍ബണ്‍ ഡൈഓക്സൈഡ്) നെ ഓക്സിജന്‍ (O²) ആക്കി മാറ്റുന്നത് മരങ്ങളാണ്. മരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല എന്ന് മാത്രമല്ല CO² നിറഞ്ഞ് ഭൂമിയില്‍ ജീവജാലങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. മരങ്ങള്‍ക്ക് നമ്മുടെ നിലനില്പുമായി ഇത്ര ബന്ധമുണ്ടായിട്ടും മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ആരും മനസ്സ് വെക്കാത്തത് കഷ്ടമാണ്.
നമ്മള്‍ എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് പബ്ലിസിറ്റിക്കോ ആരെയെങ്കിലും ബോധ്യപ്പെടുത്താനോ വേണ്ടിയല്ല ചെയ്യേണ്ടത്. അവനവനോട് തന്നെ ആത്മാര്‍ത്ഥത പുലര്‍ത്താനാണ് ചെയ്യേണ്ടത്. മരണം വരെ നമ്മള്‍ ഓക്സിജന്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ കുറച്ചെങ്കിലും ഓക്സിജന്‍ നമ്മുടെ കൈകൊണ്ട് നടുന്ന മരവും ഉണ്ടാക്കട്ടെ. അങ്ങനെ ഒരു കടപ്പാട് നമ്മള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ നമ്മള്‍ എത്ര ക്രൂരന്മാര്‍ ആയിപ്പോകും!
നമുക്ക് കുറെ പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. എല്ലാവരെയും പറയുന്നില്ല, എന്നാല്‍ ഭൂരിപക്ഷം പേരും പബ്ലിസിറ്റിക്ക് വേണ്ടിയും ഷൈന്‍ ചെയ്യാന്‍ വേണ്ടിയും പ്രവര്‍ത്തിക്കുന്നവരാണ്. എവിടെയെങ്കിലും ഒരു മരം മുറിക്കുമ്പോള്‍ അതിനെ കെട്ടിപ്പിടിച്ച് നില്‍ക്കലാണ് അവരുടെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തനം. ഇത് മൂലം നല്ല പബ്ലിസിറ്റിയും കിട്ടുന്നു. മരം മുറിക്കുന്നത് തെറ്റല്ല. മുറിക്കാനും വേണ്ടി കൂടിയാണ് മരങ്ങള്‍ നടുന്നത്. ഒരു മരം മുറിക്കുമ്പോള്‍ നൂറ് മരം നമുക്ക് നടാന്‍ പറ്റും. മരം നടലും സംരക്ഷിക്കലും ജീവിതശൈലിയാക്കാന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതും മാതൃകയാവേണ്ടതും.
ഇപ്പോഴും വൈകിപ്പോയിട്ടില്ല. നമ്മുടെ ജീവിതം തന്നെ മരങ്ങളും സസ്യങ്ങളും അനവരതം ഉല്പാദിപ്പിക്കുന്ന ഓക്സിജന്‍ അഥവാ പ്രാണവായു കൊണ്ടാണ് സാധ്യമാകുന്നത് എന്ന് മനസ്സിലാക്കി, പ്രകൃതിയില്‍ നിന്ന് നമ്മള്‍ സ്വീകരിക്കുന്നതിന്റെ ഒരു ഭാഗമെങ്കിലും തിരിച്ചുനല്‍കാനും നമുക്ക് ബാധ്യതയുണ്ട് എന്ന് അംഗീകരിച്ച് കഴിയുന്നത്ര മരങ്ങള്‍ കഴിയുന്ന സ്ഥലത്ത് നട്ടു വളര്‍ത്താന്‍ നമുക്ക് ശ്രമിക്കാം. അങ്ങനെ എല്ലാവരും ചെയ്താല്‍ ഈ ചൂട് അല്പെങ്കിലും കുറയ്ക്കാന്‍ നമ്മെക്കൊണ്ട് കഴിയും. ഇല്ലെങ്കിലോ ? നമ്മുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഭാവിയില്‍ ഇവിടെ ജീവിക്കാന്‍ കഴിയാതെ വരും. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന് നമ്മള്‍ നോക്കണ്ട. നമുക്ക് നടാം, ഇന്നൊരു മരം നാളെയൊരു മരം. അത്രയെങ്കിലും ആയല്ലോ.

5 comments:
ചിന്തോദ്ദീപകമായ ചെറുകുറിപ്പ്
ഒരു വിത്ത് അല്ലെങ്കില്‍ ചെടി നടുന്നത്,അത് മുളച്ചു വരുന്നത്, ഓരിലയും ഈരിലയും വീശി വളരുന്നത്, പൂക്കുകയും കായ്ക്കുകയുമൊക്കെ ചെയ്യുന്നത് എല്ലാം കാണുന്നത് എത്ര അനുഗ്രഹം.
അര്‍ത്ഥവത്തായ കുറിപ്പാണ് സുകുമാരന്‍ സാര്‍.,.എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ വന്‍മരങ്ങള്‍ വെട്ടിമാറ്റി ബോണ്‍സായിലേക്ക് മാറുന്ന
പ്രവണതയാണ്സര്‍വത്ര കണ്ടുവരുന്നത്.....
ആശംസകള്‍
“മരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല എന്ന് മാത്രമല്ല CO² നിറഞ്ഞ് ഭൂമിയില്‍ ജീവജാലങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല.“
പ്ലീസ് ഇത് പോലുള്ള അശാസ്ത്രീയ വാക്കുകൾ തിരുകി കേറ്റി ലേഖനത്തിന്റെ വിശ്വാസ്യത നശിപ്പിക്കാതിരിക്കുക...
ഇക്കാലത്ത് ഇതൊക്കെ ആരാണ് ശ്രദ്ധിക്കുന്നത്?
ഈശ്വരോ രക്ഷതു...

Post a Comment