Links

ഇന്ത്യ-ചൈന യുദ്ധം അമ്പത് വര്‍ഷം പിന്നിടുമ്പോള്‍


ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന അതിക്രമിച്ച് കയറി നമ്മുടെ സ്ഥലം ഏകദേശം 50,000 ചതുരശ്ര കിലോ മീറ്ററോളം കൈവശപ്പെടുത്തി യുദ്ധം അവസാനിച്ചതിന്റെ 50 ആം വാര്‍ഷികം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെ കടന്നുപോയി. 1962 ഒക്ടോബര്‍ 20നാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്. നവമ്പര്‍ 21ന് തിരിച്ചുപോവുകയും ചെയ്തു. ഈ ഒരു മാസംകൊണ്ട് അവര്‍ പിടിച്ചെടുത്ത സ്ഥലം ഇപ്പോഴും അവര്‍ കൈവശം വെച്ച് അനുഭവിക്കുകയും നമ്മുടെ അരുണാചല്‍ പ്രദേശിന് മേല്‍ ഇപ്പോഴും അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 50കൊല്ലം കഴിഞ്ഞിട്ടും ചൈന ഇപ്പോഴും നമുക്ക് ഭീഷണിയായി തുടരുന്നു എന്ന് സാരം. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. ഇന്ന് ലോകത്ത് സാമ്രാജ്യത്വമോഹമുള്ള ഒരേയൊരു രാജ്യം കമ്മ്യൂണിസ്റ്റ് ചൈന മാത്രമാണ് എന്നോര്‍ക്കുമ്പോള്‍ നമ്മള്‍ എന്നും നിതാന്തജാഗ്രത പാലിക്കേണ്ടി വരുന്നു.

1948ല്‍ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് 49ല്‍ തിബത്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി സാമ്രാജ്യം വികസിപ്പിച്ചതിന്  ശേഷമാണ് ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായത്. തിബത്ത് ഒരു സ്വതന്ത്രരാജ്യമായി തുടര്‍ന്നിരുന്നുവെങ്കില്‍ ചൈനയുമായി നമുക്ക് അതിര്‍ത്തിത്തര്‍ക്കം ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ചൈനയെ നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല്ല. അനുകൂല സാഹചര്യം വന്നാല്‍ ചൈന ഇനിയും ഇന്ത്യയെ ആക്രമിക്കുകയില്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയില്ല.

എന്ത്കൊണ്ടാണ് 1962ല്‍ ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പിന്തിരിഞ്ഞുപോയത്? അല്ലായിരുന്നെങ്കില്‍ അന്ന് ഒരു മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയായി ആ ആക്രമണം മാറുമായിരുന്നു. ശീതസമരം കൊടുമ്പിരിക്കൊള്ളുന്ന ഒരു കാലഘട്ടമായിരുന്നു അത്. അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും നേതൃത്വങ്ങളില്‍ ലോകരാജ്യങ്ങള്‍ രണ്ട് ശാക്തികച്ചേരികളായി അണിനിരന്ന കാലം. കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ചൈന സോവിയറ്റ് യൂനിയന്റെ സഖ്യത്തിന് പുറത്തായിരുന്നു. ചേരിചേരാനയത്തില്‍ ഊന്നി ഇന്ത്യ ആരുടെ പക്ഷത്തും നിലയുറപ്പിച്ചില്ലെങ്കിലും സോവിയറ്റ് റഷ്യയുമായാണ് സൌഹൃദബന്ധം പുലര്‍ത്തിയിരുന്നത്. പക്ഷെ ചൈന ആക്രമിച്ചപ്പോള്‍ സോവിയറ്റ് റഷ്യ ഇന്ത്യയെ സഹായിച്ചില്ലെന്ന് മാത്രമല്ല, ചൈനയെ ന്യായീകരിക്കുകയും ചെയ്തു.

അമേരിക്കയുമായി നമ്മള്‍ അന്ന് അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. ഒരു യുദ്ധം നമ്മള്‍ അക്കാലത്ത് പ്രതീക്ഷിക്കാത്തത്കൊണ്ട് ഇന്ത്യന്‍ സേന അത്ര സുസജ്ജവുമായിരുന്നില്ല. മാത്രവുമല്ല ഒരു കമ്മുണിസ്റ്റ് രാജ്യം മറ്റൊരു രാജ്യത്തെ ഒരിക്കലും ആക്രമിക്കുകയില്ല എന്ന് അന്ന് വിശ്വസിപ്പിക്കപ്പെട്ടിരുന്നു. ആ ന്യായത്തിന്റെ പുറത്ത് ഇന്ത്യയാണ് ചൈനയെ ആക്രമിച്ചത് എന്നാണ് സോവിയറ്റ് റഷ്യയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തം ഔദ്യോഗികമായി സ്വീകരിച്ച രാജ്യങ്ങളോടാണ് കൂറ് ഉണ്ടാവുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവവിശേഷമാണെന്ന് തോന്നുന്നു. അത്കൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ചൈന അന്നും ഇന്നും മധുരമനോജ്ഞമാകുന്നത്.

ക്യൂബയിലേക്ക് അമേരിക്ക മിസ്സൈല്‍ തൊടുത്ത് വിട്ട് ഒരു സംഘര്‍ഷം നിലനില്‍ക്കുന്ന സമയമായതിനാല്‍ ഇന്ത്യയിലേക്ക് ചൈന അതിക്രമിച്ചു കയറിയത് ആദ്യമൊന്നും അമേരിക്ക ശ്രദ്ധിച്ചില്ല. എന്നാല്‍ ചൈന പിടിമുറുക്കുന്നു എന്ന് മനസ്സിലായപ്പോള്‍ അമേരിക്കയുടെ താക്കീത് ചൈനയിലേക്ക് പറന്നു. മാത്രമല്ല അമേരിക്കയുടെ USS Kitty Hawk എന്ന വിമാനവാഹിനിക്കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാ‍ന്‍ തയ്യാറെടുക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ ചൈന അക്സായിചിന്‍ പ്രദേശം സ്വന്തം കൈവശത്തില്‍ വെച്ചുകൊണ്ട് ലഡാക്ക്, നേഫ, അരുണാചല്‍ പ്രദേശ് എന്നീ ഭൂപ്രദേശങ്ങളില്‍ നിന്ന് പിന്‍‌വാങ്ങുകയാണുണ്ടായത്.

ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ഇന്ത്യന്‍ സര്‍ക്കാരിനാകട്ടെ നമ്മുടെ സേനയെ നവീകരിക്കാനും ശക്തിപ്പെടുത്താനും സദാ സുസജ്ജമായി നിലനിര്‍ത്താനുള്ള പ്രചോദനമാവുകയും ചെയ്തു. അക്കാലത്ത് ഇന്ത്യന്‍ ജനതയുടെ ഹീറോ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡിയായിരുന്നു. എന്തെന്നാല്‍ കെന്നഡിയുടെ സമയോചിതമായ ഇടപെടല്‍ അന്ന് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തകര്‍ന്ന് തരിപ്പണമായേനേ. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടി. ഏ.കെ.ജി. ആയിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ്. കോണ്‍ഗ്രസ്സ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാല്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകള്‍ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സോവിയറ്റ് അനുകൂലികളും ചൈന അനുകൂലികളും എന്ന രീതിയില്‍ രണ്ട് വിഭാ‍ഗങ്ങള്‍ രൂപപ്പെടുകയും അവരിലെ ആശയഭിന്നത മൂര്‍ച്ഛിക്കുകയും ഒടുവില്‍ പാര്‍ട്ടി പിളരുകയും ചെയ്തു. അതിന് ശേഷം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിക്കാനും ഛിന്നഭിന്നമാകാനും തുടങ്ങി. പിന്നീടൊരിക്കലും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പഴയപ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്ന് മാ‍ത്രമല്ല ദേശീയരാഷ്ട്രീയത്തില്‍ അവര്‍ അപ്രസക്തമാകുന്ന തോതില്‍ ദുര്‍ബ്ബലമാവുകയും ചെയ്തു.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചില്ലായിരുന്നെങ്കിലോ? ചരിത്രത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല അല്ലേ? എന്തായാലും ഇന്നും നമ്മള്‍ ചൈനയെ കരുതിയിരിക്കണം. നമ്മുടെ അയല്പക്കങ്ങളില്‍ ചുറ്റുമുള്ള ചെറിയ ചെറിയ രാജ്യങ്ങളെ ചൈന സ്വാധീനിച്ച് അവരുടെ മിത്രങ്ങളായി മാറ്റുന്നത് നമുക്കുള്ള താക്കീത്താണ്. അത് കാണാതിരുന്നുകൂട..

22 comments:

ഷാജു അത്താണിക്കല്‍ said...

ഒരു നല്ല അറിവാണ് തന്നത്, നന്ദി

ചൈന ഇനി ആക്രമണം നടത്തില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല എങ്കിലും ഇന്ത്യ ഇന്ന് ലോകത്ത് ശക്തമായൊരു രാജ്യമായി മാറിയിരിക്കുന്നു എന്നതിൽ നമ്മുടെ അയൽ രാജ്യങ്ങൾക്ക് എന്ത്യയെ ഇന്ന് ഒരു ചെറിയ ഭയമുണ്ട്, എല്ലാ ലോക രാജ്യങ്ങളുമായും എന്ത്യയുടെ കൂട്ടും മറ്റും ശക്തിയും അതോടൊപ്പം കരുത്തുറ്റതുമാക്കുന്നുണ്ട്, മിതപരമായ ഇടപെടൽ ഇന്നും ഇന്ത്യയുടെ നല്ല നയമാണ്, അത് ഇന്ന് ലോകത്തിനറിയാം,..............

ആശംസകൾ

Shaji Mathew said...

Many people do not have an independent thinking capacity to analyze the links and put up a post with their own contribution to it. These comes from people who mug up things from certain ideology and their whole purpose to use those jargons. Tibet is the systematic annihilation of a peace full race. The repercussions will be the saddest in the middle of this century. Peace in this subcontinent will not be possible with out an independent Tibet considering war mongering attitude of China.

habeeba said...

വന്‍ ശക്തികള്‍ . ശക്തി കുറഞ്ഞ രാജ്യങ്ങള്‍ക്ക് എന്നും ഭീഷണി തന്നെ .ടിബെത്തിനെ പ്പോലെയുള്ള ദുര്‍ബല രാജ്യത്തെ ചൈനയ്ക്കു എളുപ്പത്തില്‍ വിഴുങ്ങാന്‍ കഴിഞ്ഞു ടിബെതിനു ശേഷം അതിര്‍ത്തികള്‍ ഇന്ത്യക്കും ചൈനക്കും ഒന്നായി . 2003 ല്‍ തുടങ്ങിയ അതിര്‍ത്തി ചര്‍ച്ചാ പരമ്പരകള്‍ ഇതിനകം പതിനാറു റൌണ്ട് പൂര്‍ത്തിയായി .

''തിബത്ത് കി ആസാദി ഭാരത്‌ കി സുരക്ഷാ '' എന്ന തിബത്തന്‍ അഭയാര്‍ഥി കളുടെ മുദ്രാവാക്യങ്ങള്‍ ഓര്‍മ്മവരുന്നു ഈയവസരത്തില്‍..
ഇന്ന് ടിബറ്റ്‌ എന്നൊരു രാജ്യമില്ല .തിബത്തന്‍ ഭാഷയും സംസക്കാരവും ഇന്ന് ചൈനയില്‍ വന്‍ ഭീഷണി നേരിടുന്നു സ്വാതന്ത്ര്യത്തിനു വേണ്ടി തിബത്തന്‍ ജനത ജീവന്‍ ബലിയര്‍പ്പിച്ചു പ്രതിഷേധിക്കുന്നു.

വിശദമായി എഴുതി . ആശംസകള്‍ ..

Sankaranarayana Pillai said...

അടിസ്ഥാനപരമായി ചൈനക്കാരന്‍റെ മനസ്സ് ഫ്യൂഡലിസ്റ്റ്‌ - സാമ്രാജ്യത്വ വികാരത്തിന്‍റെ അടിമയാണ്. യുദ്ധം ചെയ്യുക എന്ന ഒരു മൃഗീയ വികാരത്തിന്‍റെ അടിമ. പിടിച്ചടക്കലിന്‍റെ രതിമൂര്‍ഛയില്‍ ആസ്വാദ്യത കണ്ടെത്തുന്ന മാനസികഭാവം. അതുകൊണ്ടുതന്നെ അവര്‍ക്ക് ജനാധിപത്യബോധമോ കമ്മ്യൂണിസ്ടു ചിന്തയോ അന്യമാണ്. അധികാരത്തിനുള്ള മറ മാത്രമാണ് അവര്‍ക്ക് എന്തും. പുരാണങ്ങളും പ്രാചീന ചരിത്രവും ആധുനിക കാലഘട്ടത്തില്‍ അധിനിവേശത്തിനു ന്യായീകരണമാവരുതെന്നു ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്ടുകള്‍ വിശ്വസിക്കുന്നു. എന്നാല്‍ പ്രാകൃതമായ ഒരു വിശ്വാസത്തിനു ചൈന കീഴ്പ്പെട്ടിരിക്കുന്നു.

ഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തേ ചൈന പുന:സൃഷ്ടിക്കുക എന്നതാണ് മുദ്രാവാക്യം. അങ്ങനെയാണ് അവര്‍ ടിബറ്റ്‌ പിടിച്ചടക്കിയത്. ആ രാജ്യത്തുള്ളവരാരും ചൈനയില്‍ ചേരണമെന്ന് ആവശ്യപ്പെടുകയോ സമരം ചെയ്യുകയോ ചെയ്തില്ല. ഇതേ ന്യായം തന്നെയാണ് സിക്കിമിന്‍റെയും അരുണാചലിന്‍റെ മേലും പറയുന്നത്.
വിയട്നാമിന്‍റെയും റഷ്യയുടെയും കംമ്പോഡിയയുടെയും ഭൂമിയും ജപ്പാന്‍റെയും എല്ലാം കടലും ഭൂമിയും അവകാശപ്പെടുന്നതും ഹാന്‍ ചക്രവര്‍ത്തിയുടെ പേരിലാണ്.

ഇതാണ് ന്യായമെങ്കില്‍ നമുക്ക് അഫ്ഘാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ബര്‍മ്മയും ശ്രീലങ്കയും കമ്പോഡിയയും ഭുട്ടാനും തായ് ലാന്റും എല്ലാം അവകാശപ്പെടാം. വ്യക്തിക്ക് മാനസികരോഗം വന്നാല്‍ ചികിത്സിക്കാം. ഒരു രാജ്യത്തിന്‌ മാനസികരോഗം വന്നാലോ? അത് ഹിറ്റ്ലരുടെ ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും കണ്ടു. ചൈനയെ സൂക്ഷിക്കുക.

ഇ.എ.സജിം തട്ടത്തുമല said...

"ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തം ഔദ്യോഗികമായി സ്വീകരിച്ച രാജ്യങ്ങളോടാണ് കൂറ് ഉണ്ടാവുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവവിശേഷമാണെന്ന് തോന്നുന്നു...... " അതെ, അതുകൊണ്ടാണു മാഷേ കോൺഗ്രസ്സുകാർക്ക് അമേരിക്കയോടും സാമ്രാജ്യത്വത്തോടും ഇത്രമേൽ കൂറു വന്നുപോയത്!

(സമയത്തിന്റെ കുറവുകൊണ്ടാണ് ഇടയ്ക്ക് ഈ വഴിയൊന്നും വരാത്തത്)

ഞാന്‍ പുണ്യവാളന്‍ said...

ശ്രദ്ധേയ ലേഖനം ആശംസകള്‍ @ PUNYAVAALAN

Ananth said...

62 ലെ പരാജയം നെഹ്രുവും വീ കെ കൃഷ്ണമേനോനും ചേര്‍ന്ന് നേടിയെടുത്ത ഒന്നാണെന്ന് അക്കാലത്തെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവും സോഷ്യലിസ്റ്റു ഇടതുപക്ഷ ചിന്താഗതികള്‍ മൂലം കമ്യൂണിസ്റ്റു രാജ്യം ആക്രമണം നടത്തില്ല എന്ന മുന്‍ വിധിയോടെ നമ്മുടെ സൈനിക നേതൃത്വത്തിന്റെ ഉപദേശങ്ങള്‍ തള്ളി കളഞ്ഞ ഇവര്‍ സ്വന്തം വാഗ് ധോരണി യില്‍ വിശ്വാസം അര്‍പ്പിച്ചു ground realities നു നേരെ കണ്ണടച്ചു നടപ്പാക്കിയ forward policy ചൈനയുടെ പ്രതികരണം വിളിച്ചുവരുത്തുക ആയിരുന്നു

അതിനു തിരഞ്ഞെടുത്ത സമയവും നമുക്ക് അനുകൂലമായിരുന്നില്ല .....ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കെട്ടിപൊക്കിയ moral high pedastel സൈനിക നടപടിയിലൂടെ ഗോവയുടെ മോചനം നടപ്പാക്കിയതോടെ പൊള്ളയായ ഒന്ന് ആണെന്ന് അവരൊക്കെ ആക്ഷേപിക്കു ന്ന നിലയിലും പരുഷ ഭാഷണവും ധാര്‍ഷ്ട്യവും കൊണ്ടു മേനോന്‍ മിക്കവാറും ലോകനേതാക്കന്മാരെ വെറുപ്പിക്കുകയും ചെയ്ത അവസ്ഥയിലും cuban missile crisis ന്റെ പേരില്‍ അമേരികയും സോവിയടു യുണിയനും ഒരു മഹായുദ്ധത്തിന്റെ അരികത്തു eyeball to eyeball എന്ന നിലയില്‍ നില്‍കുകയും ചെയ്യുന്ന കാലത്താണ് ചര്‍ച്ചകളില്‍ ചൈനാക്കാര്‍ ആവര്‍ത്തിച്ചു പോന്ന നിലപാടുകള്‍ എത്രത്തോളം ആത്മാര്തമാനെന്നു പരീക്ഷിക്കാനെന്നവണ്ണം border outpost കള്‍ നിയന്ത്രണ രേഖയിലേക്ക് നീക്കാന്‍ സൈനിക നേതൃത്വത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചു രാഷ്ട്രീയ തീരുമാനം മേനോന്‍ നിര്‍ബന്ധ പൂര്‍വ്വം കൈകൊണ്ടത് .

യുദ്ധം അവസാനിച്ചത്‌ അമേരിക്ക ന്‍ ഭീഷണി കൊണ്ടൊന്നുമായിരുന്നില്ല ചൈന അവരുടെ strategic gains ആയ അക്സായ്‌ ചിന്‍ നിലനിറുത്തുകയും (അത് വഴി ടിബട്ടിലെക്കുള്ള access പരിപൂര്‍ണം ആയിട്ട് ഉറപ്പുവരുത്തുകയും ) മറ്റു സ്ഥലങ്ങളി ല്‍ നേടിയ tactical gains (nefa ladakh etc ) ഉപേക്ഷിക്കുകയും ചെയ്യുക ആയിരുന്നു ( 72ഇല്‍ നമ്മള്‍ പാകിസ്ഥാനെ രണ്ടായി വിഭജിക്കുക എന്ന strategic ലക്‌ഷ്യം നേടിയ ശേഷം western sector ഇല്‍ നേടിയെടുത്ത tactical gains വിട്ടു കൊടുക്കുകയും ചെയ്ത കാര്യം ഓര്മ്മിക്കുക) . പിന്നെ ടിബറ്റിന്റെ കാര്യത്തില്‍ വെവലാതിപ്പെടുന്നവര്‍ സിക്കിം എന്ന ഒരു രാജ്യം എവിടെ പോയി എന്ന് ആലോചിക്കുക

എന്ത് ചെയ്യണം എന്നറിയാത്ത കമ്യൂണിസ്റ്റു നേതൃത്വം ഇന്ത്യന്‍ സൈനികര്‍ക്ക് രക്തദാനം ചെയ്തതിന്റെ പേരില്‍ അച്ചുതാനന്ദനെ അച്ചടക്ക നടപടിക്കു വിധേയനാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പാപ്പരത്വം പ്രകടിപ്പിച്ച അക്കാലത്ത് അതുവരെ തെക്കന്‍ സംസ്ഥാനങ്ങള്‍ ചേരുന്ന ഒരു വിശാല ദ്രാവിഡ ദേശത്തിന് വേണ്ടി നില കൊണ്ടിരുന്ന ദ്രാവിഡ കഴകം അത്തരം വിഭാഗീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കി (ഹിന്ദി വേണ്ട എന്നതിലേക്ക് പരിമിതപ്പെടുത്തി ) ദേശീയ മുഖ്യധാരയിലേക്ക് വരാനുള്ള ആര്‍ജവം കാണിക്കുക ആണ് ചെയ്തത്

നമ്മുടെ സൈനിക നിലപാടുകളില്‍ ഒട്ടും തന്നെ complacent ആവാതെ ഏതു സാഹചര്യം നേരിടാനും സജ്ജരായിരിക്കണം എന്ന് വരുകിലും ഇന്നത്തെ നിലക്ക് ഇന്ത്യയുമായി നേരിട്ടുള്ള ഒരു യുദ്ധത്തിനു ചൈന തയ്യാറാവും എന്ന് കരുതുക വയ്യ എന്നാല്‍ പാകിസ്താന്‍ കാശ്മീരില്‍ നടത്തുന്നത് പോലെയുള്ള ഒരു proxy war നമ്മുടെ northeast ഇല്‍ വിവിധ വിഭാഗീയ പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക വഴി അവര്‍ ചെയ്യുന്നുണ്ട് പിന്നെ പാകിസ്താന്‍ ബംഗ്ലാദേശ് ശ്രീലങ്ക ഇപ്പോള്‍ മാല്‍ദീവ് എന്നിങ്ങനെ എല്ലായിടത്തും ചൈന നടത്തുന്ന ഇടപെടലുകള്‍ നമ്മുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് താനും ഇവയും സാമ്പത്തിക രംഗത്തുമുള്ള മത്സരങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നമ്മുടെ നാട്ടിന്റെതിനേക്കാള്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്ന ഒരു സര്‍ക്കാരിന് എത്രത്തോളം കഴിയും എന്ന ആശങ്ക നിലനില്‍ക്കുന്നു !

Manoj മനോജ് said...

സുബാഷ് ചന്ദ്ര ബോസിന്റെ ഐ.എൻ.എ. ജപ്പാന്റെ പിന്തുണയോടെ ഇന്ത്യയിലേയ്ക്ക് പടനയിച്ചപ്പോൾ ബ്രിട്ടൻ-ചൈന-അമേരിക്ക ടീമിനൊപ്പം നെഹ്രുവിന്റെ (അപ്പോഴേയ്ക്കും ഗാന്ധിയെ നെഹ്രു സൈഡ് ലൈൻ ചെയ്തു കഴിഞ്ഞിരുന്നുവല്ലോ) കോൺഗ്രസ്സ് നില കൊണ്ട ചരിത്രവും ഒന്ന് മാറ്റി ചിന്തിച്ച് നോക്കിയാലോ :(

അന്ന് കോൺഗ്രസ്സ് ഐ.എൻ.എ.യ്ക്ക് അനുകൂലമായി നിന്നിരുന്നുവെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നില്ലേ! മൂന്നാം ലോക രാജ്യമായി ഇന്നും കഴിയുന്ന ഇന്ത്യ 60 വർഷങ്ങൾക്ക് മുൻപേ വികസിത രാജ്യമായി മാറില്ലായിരുന്നോ? ഇന്ത്യയെ രണ്ടാക്കി പകുത്ത് മാറ്റാതെ ഒറ്റകെട്ടായി നിൽക്കാമായിരുന്നില്ലേ!!!

ഇന്ത്യൻ പട്ടാളത്തെയും ഇന്ത്യക്കാരെയും വഞ്ചിച്ചത് അധികാരത്തിനു വേണ്ടി ഇന്ത്യയെ രണ്ടാക്കി മുറിച്ച് ഭരിച്ചപ്പോൾ ചൈനയെ കണ്ണുമടച്ച് വിശ്വസിച്ച അന്നത്തെ ഭരണാധികാരികളല്ലേ !!!

K.P.Sukumaran said...

ബ്രിട്ടൻ-ചൈന-അമേരിക്ക ടീമോ? അതെപ്പോ? രണ്ടാം ലോകമഹായുദ്ധവും കഴിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യവും നേടിക്കഴിഞ്ഞ് 1949ല്‍ ആണ് ചിയാങ്ങ്കൈഷേക്കിനെ ഓടിച്ച് മാവോ സേ തൂങ്ങ് ചൈനയില്‍ അധികാരം പിടിച്ചടക്കുന്നത്..

Ajith said...

Now china has a larger problem to fix , the disputes over Islands in South China sea . mainly with Philipines ,Vietnam and Japan.
The Sino - Vietnam war of 1979 was too painful experience for China.

The main challenge for integrity for India is the problem in kashmir. The insurgency that started in 1989 was too costly in terms of man and material.

Imagine for a day when Nato leaves Afghanistan ! Will it be going to be a repeatations after the Soviet withdrawal from Afghanistan in 1989 ?

ram said...

Please read Sardar Patel's letter to Nehru warning him about the danger from China - http://www.friendsoftibet.org/main/sardar.html

I don't think you could an individual who did more harm to modern India than JL Nehru. He was instrumental in getting Gandhiji to agree to partition (because he couldnt wait any longer to be the PM of India), he was the one who created Kashmir Problem (if Sardar Patel did not take decisive action on his own we might have had a similar situation in Hyderabad too), and he was the one who gifted Tibet to China and got backstabbed in return.

kaalidaasan said...

തിബത്ത് ഒരു സ്വതന്ത്രരാജ്യമായി തുടര്‍ന്നിരുന്നുവെങ്കില്‍ ചൈനയുമായി നമുക്ക് അതിര്‍ത്തിത്തര്‍ക്കം ഉണ്ടാവുമായിരുന്നില്ല.

"തിബറ്റ് സ്വതന്ത്രരാജ്യമായിരുന്നുവെങ്കില്‍, ചൈനയില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരാതിരുന്നെങ്കില്‍", എന്നൊക്കെ പലതും വ്യാമോഹിക്കാം. പക്ഷെ ഇനി അതൊന്നും മറിച്ചാക്കാന്‍ ആകില്ലല്ലോ. തിബറ്റ് ചൈനയോട് ചേര്‍ത്തതിനെ ആദ്യം അംഗീകരിച്ച ലോക നേതാവ്, നെഹ്രു ആയിരുന്നു. ജമ്മു കാഷ്മീരിനെ ഇന്‍ഡ്യയോട് ചേര്‍ത്തതിനെ ന്യായീകരിക്കണമെങ്കില്‍  തിബറ്റിനെ ചൈനയോട് ചേര്‍ത്തതിനെ അംഗീകരിക്കേണ്ട ഗതികേട് നെഹ്രുവിനുണ്ടായിരുന്നു.

തിബറ്റ് സ്വതന്ത്രരാജ്യമായിരുന്നുവെങ്കില്‍, ഈ ഭൂവിഭാഗം ഒരു വെള്ളിത്താലത്തില്‍ വച്ച് ഇന്‍ഡ്യക്ക് കാണിക്കയര്‍പ്പിക്കുമായിരുന്നു എന്നൊക്കെ സുകുമാരനു തോന്നുന്നത് ചരിത്രത്തേക്കുറിച്ചുള്ള അജ്ഞതയാണ്.

ബ്രിട്ടീഷ് ഇന്‍ഡ്യയും തിബറ്റും തമ്മിള്ള അതിര്‍ത്തിയായ മക് മഹോന്‍ രേഖ യാതൊരു വിധ സര്‍വേയും നടത്താതെ ആയി 1914 ലുണ്ടാക്കിയ ഒരു അതിര്‍ത്തിയാണ്. അതിനെ അന്നത്തെ ചൈന അംഗീകരിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരുന്നതിനും മുന്നെ തിബറ്റ് ചൈനയുടെ അധീനതയില്‍ ആയിരുന്നിട്ടുണ്ട്. തിബറ്റ് സ്വതന്ത്രമായിരുന്ന ചെറിയ ഇടവേളയില്‍ ഇപ്പോള്‍ ചൈന കയ്യടക്കി എന്നു പറയുന്ന ഭാഗം തിബറ്റിന്റെ അധീനതയില്‍ ആയിരുന്നു.

Mc Mahon Line

Drawing the line

Early British efforts to create a boundary in this sector were triggered by their discovery in the mid-19th century that Tawang, an important trading town, was Tibetan territory. In 1873, the British-run Government of India drew an "Outer Line," intended as an international boundary. This line follows the alignment of the Himalayan foothills, now roughly the southern boundary of Arunachal Pradesh. Britain concluded treaties with Beijing concerning Tibet's boundaries with Burma and Sikkim. However, Tibet refused to recognize the boundaries drawn by these treaties. British forces led by Sir Francis Younghusband invaded Tibet in 1904 and imposed a treaty on the Tibetans. In 1907, Britain and Russia acknowledged Chinese "suzerainty" over Tibet and both nations "engage not to enter into negotiations with Tibet except through the intermediary of the Chinese Government."

British interest in the borderlands was renewed when the Qing government sent military forces to establish Chinese administration in Tibet (1910–12). A British military expedition was sent into what is now Arunachal Pradesh and the North East Frontier Tracts was created to administer the area (1912). In 1912-13, this agency reached agreements with the tribal leaders who ruled the bulk of the region.[citation needed] The Outer Line was moved north, but Tawang was left as Tibetan territory. After the fall of the Qing dynasty in China, Tibet expelled all Chinese officials and troops, and declared itself independent (1913).

kaalidaasan said...


Contd.....

Britain attempts to enforce line

Simla was initially rejected by the Government of India as incompatible with the 1907 Anglo-Russian Convention. C.U. Aitchison's A Collection of Treaties, was published with a note stating that no binding agreement had been reached at Simla. The Anglo-Russian Convention was renounced by Russia and Britain jointly in 1921, but the McMahon Line was forgotten until 1935, when interest was revived by civil service officer Olaf Caroe. The Survey of India published a map showing the McMahon Line as the official boundary in 1937. In 1938, the British published the Simla Accord in Aitchison's Treaties. A volume published earlier was recalled from libraries and replaced with a volume that includes the Simla Accord together with an editor's note stating that Tibet and Britain, but not China, accepted the agreement as binding. The replacement volume has a false 1929 publication date.

In April 1938, a small British force led by Captain GS Lightfoot arrived in Tawang and informed the monastery the district was now Indian territory. The Tibetan government protested and its authority was restored after Lightfoot's brief stay. The district remained in Tibetan hands until 1941. However, Lhasa raised no objection to British activity in other sectors of the McMahon Line. In 1944, NEFT established direct administrative control for the entire area it was assigned, although Tibet soon regained authority in Tawang. In 1947, the Tibetan government wrote a note presented to the Indian Ministry of External Affairs laying claim to Tibetan districts south of the McMahon Line. In Beijing, the Communist Party came to power in 1949 and declared its intention to "liberate" Tibet. India, which had become independent in 1947, responded by declaring the McMahon Line to be its boundary and by decisively asserting control of the Tawang area (1950–51).

1959 വരെ ദലൈ ലാമയും  ഈ ഭൂവിഭാഗം ഇന്‍ഡ്യയുടേതാണെന്ന് അംഗീകരിച്ചിരുന്നില്ല. അന്ന് ഇന്‍ഡ്യ അഭയം കൊടുത്തതിനു പ്രത്യ്പകാരമായി ഇതിനെ അംഗീകരിച്ചു.തിബറ്റ് സ്വതന്ത്രമായി നിന്നിരുന്നെങ്കില്‍ ഈ ഭൂവിഭാഗം അവര്‍ നിശ്ചയമായും അവകാശപ്പെടുമായിരുന്നു. ഇന്‍ഡ്യയിലല്ല, മറ്റൊരു രാജ്യത്തായിരുന്നു അവര്‍ക്ക് അഭയം ലഭിച്ചതെങ്കിലും  അവരുടെ സ്വരം മറ്റൊന്നാകുമായിരുന്നു.

kaalidaasan said...

>>>>കമ്മ്യൂണിസ്റ്റ് ചൈനയെ നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല്ല. അനുകൂല സാഹചര്യം വന്നാല്‍ ചൈന ഇനിയും ഇന്ത്യയെ ആക്രമിക്കുകയില്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയില്ല.<<<

കമ്യൂണിസ്റ്റു ചൈനയെ വിശ്വസിക്കാന്‍ കഴിയില്ല. ക്യാപിറ്റലിസ്റ്റ് പാകിസ്താനെയോ? പോട്ടേ നമ്മള്‍ സ്വാതന്ത്ര്യം വാങ്ങിക്കൊടുത്ത ബംഗ്ളാദേശിനെയോ?

താങ്കളേപ്പോലുള്ളവര്‍ക്ക് വിശ്വാസം അമേരിക്കയെ ആണല്ലോ. 50 വര്‍ഷക്കാലം ഇന്‍ഡ്യക്കെതിരെ കാഷ്മീരില്‍ നിഴല്‍ യുദ്ധം നടത്തിയ അമേരിക്കയെ. കാഷ്മീരില്‍ ഇന്‍ഡ്യക്കെതിരെ വിദ്വംസക പ്രവര്‍ത്തനം ​നടത്താന്‍ മില്ല്യണ്‍ കണക്കിനു ഡോളറുകളാണ്, അമേരിക്ക ഐ എസ് ഐ വഴി ഇസ്ലാമിക ഭീകരര്‍ക്ക് നല്‍കിയത്. ഇപ്പോഴും നല്‍കുന്നുണ്ട്. അമേരിക്കന്‍ ഭക്തി കാരണം താങ്കള്‍ക്കത് മനസിലാകുന്നില്ല.

ഭോപ്പാലില്‍ ദുരന്തമുണ്ടാക്കിയ ബഹുരാഷ്ട്ര കുത്തകയുടെ തലവന്‍ ഇന്നും അമേരിക്കയില്‍ സസുഖം വാഴുന്നു.

അനുകൂല സാഹചര്യം വന്നാല്‍ ചൈനയല്ല ഇന്‍ഡ്യയും  ചിലതൊക്കെ ചെയ്യും. സിക്കിം എന്ന സ്വതന്ത്ര രാജ്യം എങ്ങനെയാണ്, ഇന്‍ഡ്യയുടെ ഭാഗമായത്. ബലപ്രയോഗത്തിലൂടെ അല്ലേ? 1947 ല്‍ ഇന്‍ഡ്യയുടെ ഭാഗമല്ലാതിരുന്ന ജമ്മു കാഷ്മീര്‍ എങ്ങനെയാണ്, ഇന്‍ഡ്യയുടെ ഭാഗമായത്? ഇന്‍ഡ്യ സ്വതന്ത്രയായപ്പോള്‍ ഇന്‍ഡ്യയില്‍ ഇല്ലാതിരുന്ന ഹൈദ്രബാദ് എങ്ങനെ ഇന്‍ഡ്യയുടെ ഭാഗമായി? ഗോവ എങ്ങനെ ഇന്‍ഡ്യയുടെ ഭാഗമായി? 1971ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ബംഗ്ളദേശിനെ അടര്‍ത്തി മാറ്റിയത് ഇന്‍ഡ്യയുടെ സമാധാന പ്രേമത്തിന്റെ അടയാളമൊന്നുമല്ലല്ലൊ. രാജിവ് ഗാന്ധി ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയച്ചത് എന്തിനായിരുന്നു? മാലിയില്‍ അധികാരമാറ്റം ഉണ്ടായപ്പോള്‍ അവിടെ പോയി മസിലുരുട്ടിയതും സമാധാന പ്രാവിന്റെ ലക്ഷണമൊന്നുമല്ലല്ലോ.

അനുകൂല സഹചര്യം വന്നാല്‍ ഇന്‍ഡ്യയും ഇതുപോലെ ചില ഗുണ്ടായിസങ്ങളൊക്കെ നടത്തും.

ഇന്‍ഡ്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഉള്ളതാണ്. അത് പരിഹരിക്കേണ്ടത് പരസ്പര ചര്‍ച്ചയിലൂടെ ആണ്. ഒരു പക്ഷെ അതിനു വേണ്ടി രണ്ടു ഭാഗത്തും നിന്ന് ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടി വരും. അതി വൈകാരികതയൊന്നും ഒന്നിനും പരിഹാരമല്ല.

ചൈന ഇന്ന് വന്‍ ശക്തിയാണ്. ബലപ്രയോഗത്തിലൂടെ ഒന്നും തിരിച്ചു പിടിക്കാനാകില്ല. പിന്നെ വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഈ വിഷയം നീട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് അങ്ങനെയുമാകാം.

kaalidaasan said...

>>>>എന്ത്കൊണ്ടാണ് 1962ല്‍ ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പിന്തിരിഞ്ഞുപോയത്? അല്ലായിരുന്നെങ്കില്‍ അന്ന് ഒരു മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയായി ആ ആക്രമണം മാറുമായിരുന്നു. <<<

അതൊക്കെ താങ്കളുടെ വെറും തോന്നലല്ലേ സുകുമാരാ.
ഇതിലും വലിയ യുദ്ധം നടന്നത് വിയറ്റ്നാമിലായിരുന്നു. വര്‍ഷങ്ങളോളം. അവിടെയും  ചൈനയും സോവിയറ്റ് യൂണിയനും  ഒരു ഭാഗത്തും അമേരിക്കയും പശ്ചാത്യ രാജ്യങ്ങളും മറുഭാഗത്തും അണിനിരന്നു. ഒരു ലോക മഹായുദ്ധവും ഉണ്ടായില്ല. അഫ്ഘാനിസ്താനിലും ഇതാവര്‍ത്തിച്ചു. കാഷ്മീരിന്റെ കാര്യത്തില്‍ ഇന്‍ഡ്യയുടെ ഭാഗത്ത് സോവിയറ്റ് യൂണിയനും  പാക്സിതാന്റെ ഭാഗത്ത് അമേരിക്കയും ചൈനയും  പക്ഷം പിടിച്ചിട്ടും ലോക മഹായുദ്ധമുണ്ടായില്ല. അതുകൊണ്ട് താങ്കളുടെ പേടി അസ്ഥാനത്താണ്. അതിര്‍ത്തിയില്‍ ഇനിയും ഉരസലുകള്‍ ഉണ്ടാകും. ഇത് ശാശ്വതമായി പരിഹരിക്കപ്പെടും വരെ.

ചൈന കമ്യൂണിസ്റ്റു രാജ്യമായതുകൊണ്ട്, താങ്കളുടെ അന്ധമായ കമ്യൂണിസ്റ്റു വിരോധം ഇവിടെയും പതഞ്ഞു പൊങ്ങുന്നു. അതിലപ്പുറം ഇതിനു വലിയ പ്രസക്തി പോലും ആരും കല്‍പ്പിക്കുന്നില്ല. ഈ വാര്‍ഷികം മാദ്ധ്യമങ്ങളിലോ നയതന്ത്ര രംഗത്തോ, ഇന്‍ഡ്യന്‍ സര്‍ക്കാരിലോ പ്രധാന വാര്‍ത്തപോലും അല്ലായിരുന്നു. എല്ലാവരും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിര്‍ഭാഗ്യ സംഭവമാണിത്.

kaalidaasan said...

>>>എന്നാല് ചൈനീസ് ആക്രമണത്തില് ഇന്ത്യന് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകള് ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. <<<<

താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസാണ്, അന്ന് കമ്മ്യൂണിസ്റ്റുകള് ചൈനാചാരന്മാരാണെന്ന പ്രതീതി രാജ്യത്ത് സൃഷ്ടിച്ചത്. കമ്യൂണിസ്റ്റുകാരെ മുഴുവന്‍ ജയിലിലടച്ചാണത് ചെയ്തത്.അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണു കമ്യൂണിസ്റ്റുകാര്‍ അന്നു പറഞ്ഞത്. ഇന്നും അത് പറയുന്നു. യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ഇറങ്ങിയിട്ട് കോണ്‍ഗ്രസ് എന്ത് നേടി?

ബി ജെ പി അധികാരത്തിലേറിയാല്‍  പാക് അധീനകാഷ്മീര്‍ പിടിച്ചടക്കും എന്നായിരുന്നു ഒരു കാലത്ത് അവരുടെ മുദ്രവാക്യം. എന്നിട്ടോ? വീമ്പു പറച്ചിലുപോലെ അത്ര എളുപ്പമല്ല കാര്യത്തോടടുക്കുമ്പോള്‍ ഉള്ള സത്യം.

SASIDHAR.A.V said...

ചൈനയെ പറയുമ്പോള്‍ കാളിദാസന് വല്ലാതെ പൊള്ളുന്നു ....കിട്ടിയ സന്ദര്‍ഭത്തില്‍ നെഹറു വിനെതിരെ വിഷം ചീറ്റിയാണ് അദ്ദേഹം ചൈനീസ് ആക്രമണത്തെ ന്യായീകരിക്കുന്നത്..കുറെ എങ്കിലുകളും പക്ഷേയും തൊടുന്യായങ്ങളും അര്‍ദ്ധസത്യങ്ങളും ചൈനയെ അനുകൂലിക്കുന്ന ചെറു നുണകളും ഒന്നാകെ കൂമ്പാരം കൂട്ടി വെച്ചാല്‍ ചരിത്രമാകില്ലല്ലോ ...അന്താരാഷ്‌ട്ര വേദികളില്‍ തുടര്‍ച്ചയായി ചൈനക്ക് വേണ്ടി വാദിച്ച ഇന്ത്യന്‍ നേതൃത്വത്തിന് തിബത്ത് വിഴുങ്ങിയിട്ടും തീരാത്ത മാവോയുടെ സാമ്രാജ്യവികസന മോഹം തിരിച്ചറിയാനാകാതെ പോയി ,ആക്രമണത്തിനു വെറും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച 'ചുവന്‍ലായി' യുടെ സന്ദര്‍ശന കാലത്തെ ഉറപ്പുകളെ വിശ്വസിച്ചത് ഇന്ത്യന്‍ നേതൃത്വത്തിനു പറ്റിയ വലിയൊരു തെറ്റായിരുന്നു ...

kaalidaasan said...

ചൈനയെ പറയുമ്പോള്‍ കാളിദാസനൊരു പൊള്ളലുമില്ല ശശിധരാ. നൂറ്റാണ്ടുകളായി തിബറ്റിന്റെ ഭാഗമായിരുന്ന ഒരു ഭൂവിഭാഗം. ബ്രിട്ടീഷുകാര്‍ ഒരു വര വരച്ചതുകൊണ്ടുമാത്രം അത് ഇന്‍ഡ്യയും റ്റിബറ്റുമായുള്ള അതിര്‍ത്തി ആകില്ല.

ചൈനയെപറ്റി പറയുമ്പോള്‍ തണുത്തു വിറയ്ക്കുന്ന ശശിധരനൊക്കെ കൂടെ എങ്കിലീ ഭൂവിഭാഗം തിരിച്ചു പിടിക്ക്. അപ്പോളല്ലേ പറയുന്നതിനൊക്കെ ആത്മാര്‍ത്ഥത ഉണ്ടാകൂ.

ഇന്‍ഡ്യ കണ്ട് ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആയിരുന്നു നെഹ്രു. പക്ഷെ അദ്ദേഹത്തിനു ചില പാളിച്ചകളൊക്കെ പറ്റിയിട്ടുണ്ട്. സത്യത്തില്‍ അദ്ദേഹത്തെ താങ്കളേപ്പോലുള്ള കുറച്ചു പേര്‍ കുഴിയില്‍ ചാടിക്കുകയാനുണ്ടായത്. നയതന്ത്രജ്ഞനായ അദ്ദേഹം ഈ പ്രശ്നം രമ്യമായി പരിഹരിക്കുമായിരുന്നു. കാഷ്മീര്‍ ഇന്‍ഡ്യയുടെ ഭാഗമായതില്‍ അതീവ സന്തോഷം പ്രകടിപ്പിച്ച തീവ്ര ദേശീയതയുടെ വക്താക്കള്‍ റ്റിബറ്റ് ചൈനയുടെ ഭാഗമായ്തിനെ എതിര്‍ത്തത് ഇരട്ടത്താപ്പു തന്നെയാണ്. ആരാണതിന്റെ പതാക വാഹകര്‍ എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. അവര്‍ നെഹ്രുവിനീ പ്രശ്നം പരിഹരിക്കാന്‍ സാവകാശം കൊടുത്തില്ല. അതൊരു ജീവന്‍ മരണ പ്രശ്നമായി ഊതി വീര്‍പ്പിക്കുന്നതില്‍ ഇന്‍ഡ്യയിലെ തീവ്ര ദേശിയതയുടെ പിണിയാളുകളും ഒരു പറ്റം മാദ്ധ്യമങ്ങളും വലിയ ഒരു പങ്കു വഹിച്ചു. അതുകൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു പരിഹാരത്തിനു വേണ്ടി ശ്രമിക്കാന്‍  നെഹ്രുവിനു സാധിച്ചില്ല.

ചൈനയുമായി നടന്ന യുദ്ധത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഇന്നു വരെ അതിന്റെ റിപ്പോര്‍ട്ട്, Henderson-Brooks report , ഇന്‍ഡ്യന്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട് എന്ന് താങ്കള്‍ക്ക് സാമാന്യ ബുദ്ധിയുണ്ടെങ്കില്‍ ആലോചിക്കുക.

ഈ വിഷയം ​വളരെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വെബ് സൈറ്റുണ്ട്. സാധിക്കുമെങ്കില്‍ അതൊക്കെ ഒന്ന് വായിക്കുക.

Remembering a War

ഇതുകൂടി

1962 India-China war: Why India needed that jolt

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

സുകുമാരൻ മാഷ് കളിയാക്കിയതാണോ അതോ ചരിത്രം അറിയില്ലാഞ്ഞിട്ടാണൊ!!

ഇന്ത്യ/ബ്രിട്ടൺ-അമേരിക്ക-ചൈന ടീമിനെ കുറിച്ച് ഇത് വരെ കേൾക്കാത്തയാളാണോ ചരിത്രം ഒക്കെ എടുത്ത് അമ്മാനം ആടിയിരുന്നത് ;) :) :)

JISHNU PAKALKURI said...

അറബ് രാജ്യങ്ങളില്‍ വീശി അടിച്ച മുല്ലപ്പൂ മണം ഒരിക്കല്‍ ചൈനയിലും വീശിയടിക്കും അതുവരയേ ഉള്ളു ചൈനയിലെ കമ്യൂണിസ്റ്റ് ഏകാതി പത്യവും

JISHNU PAKALKURI said...

അറബ് രാജ്യങ്ങളില്‍ വീശി അടിച്ച മുല്ലപ്പൂ മണം ഒരിക്കല്‍ ചൈനയിലും വീശിയടിക്കും അതുവരയേ ഉള്ളു ചൈനയിലെ കമ്യൂണിസ്റ്റ് ഏകാതി പത്യവും