Links

കമ്മ്യൂണിസ്റ്റ് രോഗവും ജനാധിപത്യവും

ഇന്ന് രാവിലെ ഫേസ്‌ബുക്കില്‍ വായിച്ച ഒരു ബുദ്ധിജീവി-പുരോഗമനക്കാരന്റെ സ്റ്റാറ്റസ്സ് തുടങ്ങുന്നത് ഇങ്ങനെയാണ്:

 “റെയ്പ് എക്കാലത്തും ഭരണകൂടശക്തികള്‍ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു പോന്നിട്ടുള്ള, അടിച്ചമര്‍ത്തല്‍ ലക്‌ഷ്യം വെച്ചുള്ള അധികാര പ്രയോഗമാണ്.”

അതായത് നാട് സ്വതന്ത്രമായതോ, ഇവിടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ ഭരണം നടത്തുന്ന ജനാധിപത്യസമ്പ്രദായം നിലവില്‍ വന്നതോ ഈ പുരോഗമനക്കാരന്‍ അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല.  ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുന്ന, ജനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന, ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത അധികാരകേന്ദ്രമായ ഒരു ഭരണകൂടം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് ഈ പുരോഗമനക്കാരന്‍ പറയുന്നത്.

ഇതാണ് ഞാന്‍ പറയുന്ന കമ്മ്യൂണിസ്റ്റ് രോഗം. അവര്‍ ഇപ്പോഴും വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വാവ്യവസ്ഥിതി ആണെന്ന് അവര്‍ വിശ്വസിക്കണം. ഇവിടത്തെ സര്‍ക്കാര്‍ എന്നത് ബൂര്‍ഷാവര്‍ഗ്ഗത്തിന്റെ മര്‍ദ്ധനോപകരണമാണെന്നും അവര്‍ വിശ്വസിച്ചേ തീരൂ. എന്തെന്നാല്‍ അവരുടെ മസ്തിഷ്കം കമ്മ്യൂണിസ്റ്റ് രോഗബാധിതമാണ്. ആ രോഗം ബാധിച്ചവര്‍ക്ക്, കമ്മ്യൂണിസ്റ്റുകാര്‍ വിപ്ലവം നടത്തി അവരുടെ വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നത് വരെ എല്ലാം ബൂര്‍ഷ്വാ ആണ്.

മറ്റെല്ലാ പാര്‍ട്ടികളെയും അടിച്ചമര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്നാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ വിശ്വസിക്കേണ്ടത്. ഇവിടെ സംഭവിക്കുന്ന എല്ലാ ദൂഷ്യങ്ങളും ബൂർഷ്വാ വ്യവസ്ഥിതിയുടെ ഫലമാണ് എന്നും കമ്മ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കണം. ആ വ്യവസ്ഥിതി മാറ്റുക എന്നതാണ് ഇപ്പോഴും തങ്ങളുടെ ദൌത്യമെന്ന് അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കണം. അതാണ് കമ്മ്യൂണിസ്റ്റ് രോഗം. ഇതാണ്, ഇത് തന്നെയാണ് ജനാധിപത്യ സമ്പ്രദായം ഇതിനപ്പുറം ഒരു ജനാധിപത്യമില്ല, നമ്മള്‍ ഇതിനെ നന്നാക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞാലൊന്നും കമ്മ്യൂണിസ്റ്റുകാരന്റെ തലയില്‍ കയറില്ല. അവിടെ മറ്റേ സംഗതിയുണ്ടല്ലൊ, വര്‍ഗ്ഗസമരം.

ഈ ഒരു ബോധത്തില്‍ നിന്നാണ് ഞാന്‍ മേലെ ഉദ്ധരിച്ച പുരോഗമനക്കാരന്റെ ഭരണകൂടശക്തികളുടെ പ്രയോഗമാണ് റെയ്പ് എന്ന കണ്ടുപിടുത്തം ഉത്ഭവിക്കുന്നത്. മറ്റൊരു അതിബുദ്ധിജീവിയും അതിപുരോഗമനക്കാരിയുമായ അരുന്ധതി റോയിയും എന്തോ പറഞ്ഞിട്ടുണ്ടല്ലൊ. ഡല്‍ഹിയിലെ പ്രക്ഷോഭം, പാവപ്പെട്ട പ്രതികള്‍ മധ്യവര്‍ഗ്ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്കൊണ്ട് മധ്യവര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണത് എന്നാണ് അരുന്ധതി റോയിയുടെ നിരീക്ഷണം. അതായത്, അരുന്ധതി റോയിയുടെ കാഴ്ചപ്പാടില്‍ പ്രക്ഷോഭം എന്നത് യഥാര്‍ഥ പ്രക്ഷോഭമാകണമെങ്കില്‍ പ്രതികള്‍ മധ്യവര്‍ഗ്ഗത്തിലും ഇര ആദിവാസി-ദലിത്-പിന്നോക്കവിഭാഗത്തിലും പെടണം. ഇതും ഒരു രോഗമാണ്, പുരോഗമന-ബുദ്ധിജീവിരോഗം. ഈ രോഗം കലശലായി ബാധിച്ചവര്‍ക്ക് മനുഷ്യരെ സമഗ്രമായി കാണാന്‍ കഴിയില്ല. മാത്രമല്ല എപ്പോഴും എന്തെങ്കിലും ഒരു ജാടയും കാണിക്കണം.

കമ്മ്യൂണിസ്റ്റ് രോഗത്തിന്റെ മറ്റൊരു ലക്ഷണം അവര്‍ക്ക് മുതലാളിമാരെ സഹിക്കാന്‍ പറ്റില്ല എന്നതാണ്. മുതലാളിമാര്‍ കുത്തകമുതലാളിമാരും പിന്നീട് സാമ്രാജ്യത്വമായും മാറി ജനങ്ങളെ എന്നും ഉപദ്രവിക്കും എന്നാണവരുടെ പേടി. അതിനും പോംവഴിയുണ്ട്, കമ്മ്യൂണിസ്റ്റുകാരന്റെ മാത്രം ഭരണം. കമ്മ്യൂണിസ്റ്റുകാരന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍ മാത്രം ഭരിക്കുമെന്നതിനാല്‍ ആ ഭരണാധികാരി എന്ത് കാണിച്ചാലും മറുത്തൊന്നും പറയരുത്. ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വകള്‍ക്ക് വേണ്ടിയുള്ള ഭരണമായത്കൊണ്ട് ഈ ഭരണകൂടം കുത്തകമുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് എന്നും പാവപെട്ടവരെ നിര്‍ദ്ധയം ചൂഷണം ചെയ്തിട്ട് ആ ചൂഷണത്തുകയാണ് കുത്തകകള്‍ക്ക് കൊടുക്കുന്നത് എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുകയും അത് സദാ ഉരുവിടുകയും വേണം. അല്ലാതെ വേറെ വഴിയില്ലാലോ, രോഗം അമ്മാതിരിയായിപ്പോയില്ലേ.

മുതലാളിമാര്‍ എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് ചെറുകിട സംരംഭകര്‍ മാത്രമാണ്. ബാക്കിയുള്ള കമ്പനികള്‍ക്കൊന്നും മുതലാളിമാരില്ല. ഏത് കമ്പനിയുടെയും ഉടമസ്ഥര്‍ അതിന്റെ ഓഹരിയുടമകളാണ്. മുതലാളി, കുത്തകമുതലാളി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് ഇന്നത്തെ ഓഹരി മൂലധനത്തിന്റെ കാലഘട്ടത്തില്‍ പഴയ അര്‍ഥമല്ല ഉള്ളത്. കാറല്‍ മാര്‍ക്സിന്റെ കാലത്തുള്ള മുതലാളിവര്‍ഗ്ഗം ഇപ്പോഴില്ല. ഏത് കമ്പനിയിലും പാവപ്പെട്ടവനും ഓഹരി എടുക്കാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് ലോകം മാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

കമ്പനികള്‍ ഇല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. എനിക്ക് ഒരു കമ്പ്യൂട്ടര്‍ വേണമെങ്കില്‍ അത് ഉല്പാദിപ്പിക്കുന്ന കമ്പനി വേണം. ആര്‍ക്കെങ്കിലും മൊബൈല്‍ ഫോണ്‍ വിളിക്കണമെങ്കില്‍ ആ സൌകര്യം ഏര്‍പ്പെടുത്തിത്തരാന്‍ കമ്പനികള്‍ വേണം. ചുരുക്കത്തില്‍ എനിക്ക് എന്ത് വേണമെങ്കിലും അതൊക്കെ ഒരുക്കിത്തരാന്‍ കമ്പനികളോ ചെറുകിട മുതലാളിമാരോ വേണം. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇതൊക്കെ വേണം. പക്ഷെ അതവര്‍ സമ്മതിച്ചു തരില്ല. ജനങ്ങള്‍ എല്ലാവരും  ഒരേ പോലെ സമത്വത്തില്‍ ഇരിക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിത്തരും എന്നുമാണ് അവര്‍ പറയുക.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആക്കി സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ചിട്ട് അതൊന്നും വിജയിച്ചില്ലാലോ, അത്കൊണ്ട് ഇവിടെ നടപ്പ് രീതിയില്‍ ഉള്ള സമ്പ്രദായമല്ലേ പ്രായോഗികമായതും ശരിയും എന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചുതരില്ല. ചില രാജ്യങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും അന്തിമമായി വിപ്ലവം വരുമെന്നും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് ലോകത്ത് സോഷ്യലിസവും ഒടുവില്‍ ശാസ്ത്രീയ കമ്മ്യൂണിസവും വരുമെന്നും അവര്‍ വിശ്വസിക്കുന്നു. കാരണം  മാര്‍ക്സിസം അജയ്യവും ശാസ്ത്രവും ആണ് പോലും. അത്കൊണ്ട് പുറമേക്ക് ജനാധിപത്യവും പാര്‍ലമെന്റിന്റെ മഹത്വവും ഒക്കെ പറഞ്ഞാലും ഇവിടെ നടക്കുന്ന ഭരണം ബൂര്‍ഷ്വകള്‍ക്ക് വേണ്ടി ബൂര്‍ഷ്വകള്‍ നടത്തുന്നതാണെന്നാണ് ഓരോ സഖാവും വിശ്വസിക്കേണ്ടത്. ചില വിശ്വാസരോഗങ്ങള്‍ക്ക് ചികിത്സയില്ല.

ജനാധിപത്യ വിശ്വാസികള്‍ ഭരണകൂടം എന്ന വാക്ക് ഉപയോഗിക്കരുത്. അത് കമ്മ്യൂണിസ്റ്റ് പദാവലിയിലെ പ്രയോഗമാണ്. ഭാഷയില്‍ കുറെയധികം കമ്മ്യൂണിസ്റ്റ് പദങ്ങള്‍ കലര്‍ന്ന് ആളുകള്‍ അതൊക്കെ സ്വാഭാവിക വാക്കുകളാണെന്ന് ധരിച്ചുപോയിട്ടുണ്ട്. ഇവിടെയുള്ള സര്‍ക്കാര്‍ നമ്മുടെ സര്‍ക്കാരാണ്.  സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ നമ്മളാണ് പ്രതിനിധികളെ നിശ്ചയിക്കുന്നത്.  സര്‍ക്കാരിന്റെ രൂപവും ഭാവവും തീരുമാനികേണ്ടത് നമ്മളാണ്. നമുക്കിടയേ അഭിപ്രായയൈക്യം ഉണ്ടോ എന്നതാണ് പ്രശ്നം. എന്തായാലും നമ്മളില്‍ ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനേക്കാളും മെച്ചപ്പെട്ട മറ്റൊരു സമ്പ്രദായം ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക. ഭരണകൂടം എന്ന വാക്ക് ഹിറ്റ്ലരുടെയോ സ്റ്റാലിന്റെയോ അല്ലെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണ് ചേരുക. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനകീയ സര്‍ക്കാരാണ് ഉണ്ടാവുക. സര്‍ക്കാര്‍ എന്നത് സമൂഹത്തിന്റെ സുരക്ഷക്കും സുസ്ഥിതിക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്നും മനസ്സിലാക്കണം.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ ചെയ്യേണ്ടത്  സദാ സര്‍ക്കാര്‍ വിരുദ്ധം പാടലല്ല. ആദ്യമായി ഇത് നമ്മുടെ സര്‍ക്കാരാണ് എന്ന് ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയല്ല. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയിലാണ് പൌരസമൂഹത്തിന്റെ തുടര്‍ച്ചയും ഉണ്ടാകുന്നത്. അത് കൊണ്ട് സര്‍ക്കാര്‍ ശരി ചെയ്യുമ്പോള്‍ ആ ശരിയെ അംഗീകരിക്കുക. തെറ്റ് ചെയ്യുമ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാണിക്കുക, വിമര്‍ശിക്കുക. അതാണ് വേണ്ടത്.

39 comments:

vettathan said...

പശു ചത്തു,മോരിന്‍റെ പുളിയും പോയി എന്നാലും ചില സഖാക്കള്‍ ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കും.അതൊരു രീതിയായിപ്പോയി.മാറ്റാന്‍ അവര്‍ക്ക് കഴിയില്ല. ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗം ഭീകരമായ ഒരു ക്രിമിനല്‍ നടപടിയാണ്.ജനക്കൂട്ടം പറയുന്നതുപോലെ പ്രതികളെ വധശിക്ഷക്ക് വിധേയമാക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിനും കഴിയില്ല. കൂട്ട ബലാല്‍സംഗത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം സ്വാഭാവികമായി ഉണ്ടായതാണോ ,അതോ അതിനു പുറകില്‍ ആരെങ്കിലും ഉണ്ടോ എന്നൊക്കെ കാലം തെളിയിക്കും.

Prinsad said...

:)

Sooraj A R said...

കുറച്ചുപേര്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം നടത്തുമ്പോള്‍ പാര്‍ട്ടിക്കകത്തുള്ള ജനാധിപത്യമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്നുള്ളൂ.പാര്‍ട്ടിക്ക് പുറത്തുള്ള ഭൂരിഭാഗം ജനങ്ങള്‍ക്കും വേണ്ടി ഈ പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന രീതിയാണ് അത്.എന്നാല്‍ ഫലത്തില്‍ ആ വ്യവസ്ഥയില്‍ പാര്ട്ടിക്കാരല്ലാത്തവര്‍ക്ക് ഒരു പങ്കുമില്ല.അത് ഫലത്തില്‍ ഒരു എലൈറ്റിസ്റ്റ് ഭരണവ്യവസ്ഥ തന്നെയാണ്, ഇന്ത്യയിലെ കാര്യമാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്വകാര്യ കമ്പനികളായ ഐ സി ഐ സി ഐ ബാങ്കിനും എല്‍ ആന്‍ഡ്‌ ടിക്കും ഐ ടി സിക്കും ഒന്നും ഭൂരിപക്ഷ ഓഹരി ഉടമകളായ പ്രമോട്ടര്‍മാര്‍ ഇല്ല എന്ന കാര്യം അറിയാതെയാണ് ഈ സ്ഥാപനങ്ങളെയൊക്കെ കുത്തകകള്‍ എന്ന് കമ്യണിസ്റ്റുകാര്‍ അധിക്ഷേപിക്കുന്നത്.

Salilan K K said...

Sir,are you seriously bothered about the widening gap between have and havenots.characteristic of capitalism is profit makingand it goes to the hands of various share holders,and Marxists not against a particular person,they are against the system where the poor getting more door.Marxism is unbeatable and a science as long as human exist

K.P.Sukumaran said...

@ സലിലന്‍ , Marxism is unbeatable and a science as long as human exist എന്നത് മാര്‍ക്സിസ്റ്റുകാരുടെ ഒരു വിശ്വാസമാണ്. അവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. അതില്‍ ആര്‍ക്കും പരാതിയില്ല. മറ്റൊരു പെന്തക്കോസ്ത് വിശ്വാസം പോലെ തന്നെയാണ് അതും. ചിന്തിക്കുന്നവര്‍ക്ക് അതിലെ ഭൌതിക പ്രപഞ്ച വീക്ഷണം മാത്രമേ സ്വീകാര്യമാവൂ. അതും മതവിശ്വാസം ഇല്ലാത്തവര്‍ക്ക് മാത്രം. മാര്‍ക്സിസത്തിലെ സാമൂഹ്യനിരീക്ഷണങ്ങളും ധനതത്വ സിദ്ധാന്തവും മാര്‍ക്സിസ്റ്റ് വിശ്വാസികള്‍ ഒഴികെ ആരും കണക്കിലെടുക്കുകയില്ല.

പിന്നെ , Haves and havenots ന്റെ പ്രശ്നം. ഇതില്‍ സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക? പരമാവധി ചെയ്യാൻ കഴിയുക Haves ന്റെ കൈയിൽ നിന്ന് നികുതി പിരിച്ച് Havenots നു ക്ഷേമപദ്ധതികളിലൂടെയും മറ്റും സഹായങ്ങൾ ചെയ്യുക എന്നതാണു. പിന്നെ , സാമ്പത്തിക-കാർഷിക-ശാസ്ത്ര നയങ്ങളിലൂടെയും മറ്റും രാജ്യത്തിന്റെ ക്രമപ്രവൃദ്ധമായ വികസനം ഉറപ്പാക്കുക എന്നതാണു. അതൊക്കെ ചെയ്യുന്നുണ്ട്. കഴിഞ്ഞ 60 കൊല്ലക്കാലം കൊണ്ട് രാജ്യം അഭൂതപൂർവ്വമായ പുരോഗതി ആർജ്ജിച്ചിട്ടുമുണ്ട്. അതിന്റെ ഫലം താഴെത്തട്ട് വരെയുള്ള ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുമുണ്ട്. പിന്നെ എന്താ പ്രശ്നം? Widening gap between have and havenots , അതിൽ സർക്കാരിനു ഒന്നും ചെയ്യാൻ കഴിയില്ല. ആ ഗ്യാപ്പ് കുറച്ചുകൊണ്ടുവന്ന് സർവ്വരെയും ഒരേ നിരപ്പിൽ എത്തിക്കും എന്ന് കമ്മ്യൂണിസ്റ്റുകാർ മാത്രമേ അവകാശപ്പെടുന്നുള്ളൂ. അതിനവർക്ക് വിപ്ലവം നടത്തണം. കമ്മ്യൂണിസ്റ്റുകാരല്ലാത്തവർ ആരും ആ ഗ്യാപ്പ് ഇല്ലാതാക്കും എന്ന് പറയുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അത്കൊണ്ട് നോൺ കമ്മ്യൂണിസ്റ്റ് ജനാധിപത്യ സർക്കാരുകളിൽ നിന്ന് ആ നിരപ്പാക്കൽ പ്രതീക്ഷിക്കരുത്.

പിന്നെ, Capitalism-ത്തിന്റെ പ്രശ്നം. ആ പദവും ഒരു കമ്മ്യൂണിസ്റ്റ് നിർമ്മിതിയാണു. വ്യക്തികൾ ഒറ്റയ്ക്കും കൂട്ടായും ചരക്കുകൾ ഉല്പാദിപ്പിക്കുന്നു. അതവൻ വിൽക്കുന്നു. എന്നിട്ട് ലാഭം ഉണ്ടാക്കുന്നു. ലാഭം ഉണ്ടാക്കാൻ വേണ്ടി പിന്നെയും ഉല്പാദനം നടത്തുന്നു. ഉല്പാദനം വിപുലമായി നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മൂലധനം വേണ്ടി വരുന്നു. ആ മൂലധനം ഒറ്റയ്ക്കോ കൂട്ടായോ ആളുകൾ സമാഹരിക്കുന്നു. ഇവരിൽ നിന്നൊക്കെ നികുതി പിരിച്ച് സർക്കാർ സർക്കാരിന്റെ പണിയെടുക്കുന്നു. സർക്കാരിനെ നികുതി കൊടുക്കുന്ന ജനങ്ങളാണു സംരക്ഷിക്കുന്നതും നിലനിർത്തുന്നതും. ഇതാണു നോൺ കമ്മ്യൂണിസ്റ്റുകാരുടെ രീതി. എന്ന് വെച്ചാൽ ജനങ്ങളാണു സർക്കാരിനെ ഉണ്ടാക്കുന്നത്. അല്ലാതെ സർക്കാർ ജനങ്ങളെ ഉണ്ടാക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. എല്ലാ കമ്മ്യൂണിസ്റ്റുകാർക്കുമല്ല. മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനുഷ്യന്റെ നൈസർഗ്ഗീകമായ ഈ രീതി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് ഇനിയും നേരം പുലർന്നിട്ടില്ല. അതാണു സലിലന്റെ വാക്കുകളിൽ പ്രകടമാകുന്നത് ..

Sooraj A R said...

If capitalist policies are implemented in a corruption free environment,growth would ensue and employment opportunities will increase,that would drastically reduce the number of poor and that has been the experience in any part of the world where capitalism was implemented.If there is enough availability of basic needs for all,why bother about someone becoming more rich? Communism is simply an Utopian ideology which caused numerous sufferings for people all over the world.Many of the middle class facebookers who lament about the ill effects of liberalization here would be lurching in a worse condition had Manmohansing not implemented the economic reforms back in 1991.

Salim E said...

മാര്‍ക്സ് എന്ന ലോകം കണ്ട വലിയ ഒരു സാമൂഹ്യ ശാസ്ത്ര ചിന്തകനെ ശാസ്ത്രജ്ഞാക്കിയത് വലിയ അബദ്ധം. മാര്‍ക്സിസ്റ്റ്‌ ചിന്താ ശൈലി എന്ന് വേണമെന്ക്കില്‍ പറയാം. മാര്‍ക്സ് ചിന്തിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് ലോകം ഒരു പാട് മാറി. അതിനാല്‍ തന്നെ പുതിയ സാഹചര്യത്തില്‍ നിന്ന് കൊണ്ട് ജനകീയ ജനാധിപത്യത്തെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയിലൂടെ കെട്ടിപ്പടുക്കാന്‍ ആണ് നോക്കേണ്ടത്. മാര്‍ക്സിയന്‍ ഗ്രന്ഥങ്ങളെ മത ഗ്രന്ഥങ്ങള്‍ പോലെ പാരായണം ചെയ്യുന്നതിന് പകരം പുതിയ കാലഘട്ടങ്ങളെ നോക്കി ക്കൊണ്ടുള്ള സാമൂഹ്യ ശാസ്ത്ര അന്വേഷണങ്ങള്‍ ആണ് വേണ്ടത്.

K.P.Sukumaran said...

@ Salim , മാർക്സിസത്തിൽ നിന്ന്, ചിന്തിക്കുന്നവർക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. എന്നാൽ ഞാൻ മനസ്സിലാക്കിയേടത്തോളം മാർക്സിസ്റ്റുകാരാണു ഏറ്റവും വലിയ മാർക്സിസ്റ്റ് വിരുദ്ധരും മാർക്സിയൻ നിരക്ഷരരും. ക്യാപിറ്റലിസം എന്ന വാക്ക് മാർക്സിസ്റ്റുകാർ ദുർവ്യാഖ്യാനം ചെയ്ത് വികൃതമാക്കിയത്കൊണ്ട് ഞാൻ ആ വാക്ക് ഉപയോഗിക്കാറില്ല. ലോകത്ത് കൊടുക്കൽ - വാങ്ങലും സ്വകാര്യസ്വത്തും അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയാണുള്ളത്. ആ വ്യവസ്ഥയിൽ മാത്രമേ സമൂഹം ചലിക്കുകയുള്ളൂ. പകരം ഒന്ന് കമ്മ്യൂണിസ്റ്റുകൾ പരീക്ഷിച്ചുനോക്കി. എല്ലാം സർക്കാർ ഉടമയിൽ. വ്യക്തികൾക്ക് സ്വകാര്യസ്വത്തില്ല. ആ വ്യവസ്ഥിതിയിൽ സമൂഹം നിശ്ചലമായി. അതാണു സോവിയറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയിലേക്കും ചൈനീസ് നയം മാറ്റത്തിലേക്കും എത്തിച്ചത്. നിലവിലെ സമ്പ്രദായത്തിൽ വളരെ മനുഷ്യത്വരഹിതമായ ചൂഷണമുണ്ട്. അതിനെ ഫലപ്രദമായി ഒരു പരിധി വരെ ചെറുക്കാൻ ആവിഷ്ക്കരിച്ചതായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ. ആ പ്രസ്ഥാനത്തെ വ്യഭിചരിച്ച് ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളാക്കി മാറ്റിയതും അങ്ങനെ ജനങ്ങളെ സഹകരണ പ്രസ്ഥാനത്തിൽ നിന്ന് അകറ്റിയതും മാർക്സിസ്റ്റുകാരാണു. ഇന്ന് സഹകരണ പ്രസ്ഥാനം എന്നത് രാഷ്ട്രീയക്കാർക്ക് ആളും അർത്ഥവും ഉണ്ടാക്കാനുള്ള ഉപാധി മാത്രമാക്കി. ഇതൊന്നും ഒരു പുരോഗമനക്കാരനും ബുദ്ധിജീവിയും പറയുന്നില്ല.

Fazal Benali said...

“റെയ്പ് എക്കാലത്തും ഭരണകൂടശക്തികള്‍ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു പോന്നിട്ടുള്ള, അടിച്ചമര്‍ത്തല്‍ ലക്‌ഷ്യം വെച്ചുള്ള അധികാര പ്രയോഗമാണ്.” ഈ വരികള്‍ ഇന്നലത്തെ കൃഷ്ണയ്യരുടെ ഒരു അഭിപ്രായ പ്രകടനത്തെ ഓര്‍മിപ്പിക്കുന്നു. ബലാല്‍സംഗം ചെയ്യുന്നവരുടെ ലൈംഗിക ശേഷി നശിപ്പിക്കണം എന്നായിരുന്നു അതിന്റ സാരാംശം.

ഇത് നല്ലൊരു ആശയവും ശിക്ഷാവിധിയുമായിരിക്കും, പക്ഷെ ഇത് ഉദ്ദേശിച്ച ഫലം ചെയ്യണമെങ്കില്‍... സി പി എം പോലുള്ള പാര്‍ട്ടികളില്‍ ഈ ശിക്ഷാ വിധി നടപ്പിലാക്കുവാനുള്ള സംവിധാനവും ഉണ്ടാക്കണം, കാരണം സി പി എമ്മിലെ ഇത്തരം പെണ്ണ് പിടിയന്മാരും ഞരമ്പുരോഗികളും ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് മുന്നില്‍ വരുന്നില്ല, പകരം പാര്‍ട്ടി അന്വാഷിക്കുകയും കുറ്റം തെളിഞ്ഞാല്‍ തരം താഴ്ത്തുകയോ അപ്രസക്തമായ പോസ്ടിലെക്ക് മാറ്റുകയോ മാത്രമാണ് ചെയ്യുന്നത്.

ഒരു പക്ഷെ ഈയൊരു ഹാങ്ങോവറിലായിരിക്കും നമ്മുടെ സുഹൃത്ത് “റെയ്പ് എക്കാലത്തും പാര്‍ട്ടി ഓഫീസര്‍മാര്‍ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു പോന്നിട്ടുള്ള, അടിച്ചമര്‍ത്തല്‍ ലക്‌ഷ്യം വെച്ചുള്ള അധികാര പ്രയോഗമാണ്.” എന്നത് ചില ഭേദഗതികളോടെ അവതരിപ്പിച്ചത്.

Anil kumar SP said...

Sir,this is what I supposed to say. you are right....these people thinking that the government is some thing political one.that view has to change.Government is an union of elected members(peoples); one who works under the constitution and as per the constitutional laws.

Arundhati roy......I hate that dirty opportunist..her policy is not the uplifting of any downtrodden....just make news...

ഷാജു അത്താണിക്കല്‍ said...

അവരെ പറഞ്ഞിട്ട് കാര്യമില്ല,
അവർ കൈരളിയേ കാണൂ, ദേശാഭിമാനിയേ വായിക്കൂ, കട്ടൻ ചായയെ കുടിക്കൂ, പരിപ്പു വടയെ തിന്നു, കട്ടൻ ബീഡിയെ വലിക്കു......

ഇടക്ക് ഒന്ന് നെയ്യപ്പം തിന്നാൽ അല്ലേ അതിന്റെ രുചിയെങ്കിലും മനസിലാവൂ

Salim E said...

ഈയിടെ കണ്ണൂരിലെ ഒരു (സഹകരണ) വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികമാര്‍ തങ്ങള്‍ക്കു കിട്ടുന്നത് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനത്തിലും കുറവാണെന്ന പരാതിയുമായി രംഗത്ത് വരുകയുണ്ടായി. നിലവില്‍ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്നത് 'കുത്തക മുതലാളിത്ത ശക്തികളുടെ' കീഴില്‍ ഉള്ള IT സ്ഥാപനന്കളില്‍ ജോലി ചെയ്യുന്നവക്ക് ആണ്. എവിടെയൊക്കെയോ എന്തൊക്കെയോ ചില ചൂഷക ചൂഷണ ചിന്തകള്‍ക്ക് താളം പിഴച്ചു പോയോ എന്ന പോലെ.

K.P.Sukumaran said...

എല്ലാ രംഗത്തും മേഖലകളിലും ജനങ്ങളുടെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. അതാണു വേണ്ടതും. പക്ഷെ സഹകരണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടു പോകാനും സാദാ പൌരന്മാര്‍ക്ക് കഴിവില്ല. എല്ലാ കഴിവുകളും ഈ മുടിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ലെ പടച്ചതമ്പുരാന്‍ കൊടുത്തിട്ടുള്ളൂ. രാഷ്ട്രീയക്കാരാണെങ്കില്‍ എല്ലാം പാര്‍ട്ടിയുടെ വരുമാനമാര്‍ഗ്ഗം ആക്കുകയും ചെയ്യും. കുടുംബശ്രീ ശരിക്കും ആരാ നടത്തുന്നത്? പിന്‍ സീറ്റില്‍ നിന്ന് ഛോട്ടാ നേതാക്കന്മാരായ ഭര്‍ത്താക്കന്മാര്‍ . ഇന്ന് എത്രയാ സഹകരണസ്ഥാപനങ്ങള്‍ ഉള്ളത്. ജനങ്ങള്‍ക്ക് വല്ല പങ്കും ഉണ്ടോ? രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് എല്ലാം കവര്‍ന്നെടുക്കും എന്നിട്ട് മുതലക്കണ്ണീര്‍ പൊഴിക്കുകയും ചെയ്യും. ചൂഷണങ്ങളെ ചെറുക്കാന്‍ സഹകരണപ്രസ്ഥാനത്തെ രാഷ്ട്രീയക്കാരില്‍ നിന്ന് ജനങ്ങള്‍ തിരിച്ചുപിടിക്കുകയും പുതിയവ ആരംഭിക്കുകയുമാണ് വേണ്ടിയിരുന്നത്. പക്ഷെ എവിടെ? രാഷ്ട്രീയകുഞ്ഞാടുകള്‍ക്ക് ഗോക്കളെ പോലെ പിന്നാലെ പോകാനല്ലേ കഴിയൂ.

Salim E said...

നമ്മുടെ ജനാധിപത്യത്തിനു അറുപതാണ്ടിന്റെ പഴക്കം അല്ലെ ഉള്ളൂ. രാജ - കൊളോണിയല്‍ ഭരണ വ്യവസ്ഥിതികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ടികളുടെ ആധിപത്യത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്. മറ്റൊരു രാസ്ട്രീയാതീത ജനാധിപത്യം എന്നത് ഇപ്പോള്‍ സാധ്യമല്ല. മാത്രമല്ല ലോകത്തൊരിടത്തും അങ്ങിനെ ഒരു അരാഷ്ട്രീയ ജനാധിപത്യം നിലവില്‍ വന്നതായും അറിവില്ല. എങ്കിലും രാഷ്ട്രീയ പാര്‍ടികളുടെ ലേബലില്‍ നിന്നുകൊണ്ട് അല്ലാതെ തന്നെ ജനങ്ങള്‍ക്ക് പ്രക്ഷോഭങ്ങള്‍ സന്ഘിപ്പിക്കാനും വിജയിപ്പിക്കാനും സാധിക്കുന്നു എന്നത് പുതിയ ഒരു മാറ്റം തന്നെയാണ്. കാരണം മുന്‍പ് ഇത്തരം കാര്യങ്ങള്‍ എതെന്ക്കിലും വ്യപസ്ഥാപിത ശക്തികള്‍ക്കു മാത്രം സാധ്യമായിരുന്ന കാര്യം ആയിരുന്നു. സംഘടിത രാഷ്ട്രീയ രൂപം ഇല്ലാത്ത ഭരണ കേന്ദ്രങ്ങള്‍ സഹകരണ മേഘലകളിലും മറ്റു പ്രാദേശിക ഭരണ കൂടങ്ങളിലും ഭാവിയില്‍ ഉണ്ടായി വന്നുകൂട എന്നില്ല.തീര്‍ച്ചയായും നമ്മുടെ നാട് കൂടുതല്‍ ശക്തമായ ജാധിപത്യ രീതികള്‍ പരീക്ഷിച്ചു മോന്നോട്ടു പോകേണ്ടതുണ്ട്.

Ape said...

ithokke enthu, arundhathi roy paranjathu kettille? athu nokkumbol nammude sakhaakkanmaar okke bhedama

അനില്‍ഫില്‍ (തോമാ) said...

http://anilphil.blogspot.com/2012/12/blog-post_23.html

Shaji Mathew said...

Communism survives on fear psychosis, the poor people are kept under fear and their intuition to progress and change are suppressed. They are made to believe that they are poor due to somebody else has take away their wealth. But the wealth is unlimited, instead of generating wealth for their progress, their constant effort is to capture from others. This can be seen from the communist programs. Initially it is seemingly successful, but with in short span it fails as the wealth generation is stopped and the so called haves will also become ' have nots '. The failures of east European and communist countries are best example.

msntekurippukal said...

പാവം പാവം സൂമാരേട്ടന്‍

kaalidaasan said...

>>>>>മറ്റൊരു അതിബുദ്ധിജീവിയും അതിപുരോഗമനക്കാരിയുമായ അരുന്ധതി റോയിയും എന്തോ പറഞ്ഞിട്ടുണ്ടല്ലൊ. ഡല്‍ഹിയിലെ പ്രക്ഷോഭം, പാവപ്പെട്ട പ്രതികള്‍ മധ്യവര്‍ഗ്ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്കൊണ്ട് മധ്യവര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭമാണത് എന്നാണ് അരുന്ധതി റോയിയുടെ നിരീക്ഷണം.<<<<<

അരുന്ധതി അത് പറഞ്ഞപ്പോള്‍ സുകുമാരനു നൊന്തു ഇല്ലേ. പക്ഷെ അതല്ലെ സുകുമാരാ സത്യം? താങ്കള്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് ഇങ്ങനെ.

അഴിമതി സര്‍വസാധാരണം ലോകത്തെല്ലാവരും ചെയ്യുന്നതുമാണ്. അതുകൊണ്ട് അതിനെതിരെ ആരും പ്രഷോഭം നടത്തുകയോ കേസു നടത്തുകയോ ചെയ്യുന്നത് നല്ലതല്ല, എന്നായിരുന്നു.

അത് മൊഴിമാറ്റിയാല്‍ ബലാല്‍ സംഗം  സര്‍വസാധാരണം ലോകത്തെല്ലാവരും ചെയ്യുന്നതുമാണ്. അതുകൊണ്ട് അതിനെതിരെ ആരും പ്രഷോഭം നടത്തുകയോ കേസു നടത്തുകയോ ചെയ്യുന്നത് നല്ലതല്ല എന്നല്ലേ?

ഇതു വരെ ഒരു ബലാല്‍ സംഗത്തിനെതിരെയും താങ്കള്‍ എഴുതി കണ്ടില്ല. ഇന്‍ഡ്യയില്‍ ഇതു വരെ ബലാല്‍സംഗം നടക്കാത്തതുകൊണ്ടാണോ അത്? കുഞ്ഞാലിക്കുട്ടി ബലാല്‍സംഘം ചെയ്ത റജിനയുടെ കാര്യവും പി ജെ കുര്യന്‍ ബലാല്‍ സംഘം ചെയ്ത സൂര്യനെല്ലി പെന്‍കുട്ടിയുടെ കാര്യവും താങ്കളിതു വരെ എങ്ങും പരാമര്‍ശിച്ചു കണ്ടില്ല. അന്നൊന്നും സുകുമാരന്‍മാര്‍  പ്രതിഷേധിച്ചില്ല. ഡെല്‍ഹിയിലെ ഏതെങ്കിലും തെരുവു പെണ്‍കുട്ടിയായിരുന്നു ഇതു പോലെ ബലാല്‍ സംഗം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സുകുമാരന്‍മാര്‍  അതറിയുക പോലുമില്ലായിരുന്നു. ദളിതയായ ഫൂലന്‍ ദേവി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍  ആരും തല്‍സമയ സംപ്രേഷണം നടത്തിയില്ല. ഫൂലന്‍ ദേവി ശിക്ഷ വാങ്ങിക്കൊടുത്തവര്‍ അവരെ കൊന്നപ്പോഴും താങ്കളുടെ ഒന്നും ധാര്‍മ്മിക രോഷം പതഞ്ഞു പൊങ്ങിയില്ല.

കേരളത്തില്‍ തന്നെ സ്വന്തം അച്ഛനും സഹോദരനും പീഢിപ്പിച്ച ശേഷം അന്യര്‍ക്ക് വിറ്റ പിഞ്ചു കുട്ടികളുണ്ട്. താങ്കളെപ്പൊഴെങ്കിലും അവരേപ്പറ്റി കേട്ടിട്ടുണ്ടോ?

അരുന്ധതി റോയി പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. പണക്കാരി ആയതുകൊണ്ട് ഈ പെണ്‍കുട്ടിയുടെ പീഢനം  വാര്‍ത്തയായി. പീഢിപ്പിച്ചവര്‍ പണക്കാരായിരുന്നെങ്കില്‍ അവരെ സംരക്ഷിക്കാന്‍ ഇപ്പോള്‍ മുതലക്കണ്ണീരു വീഴ്ത്തുന്ന ഷീല ദീക്ഷിതും മന്‍ മോഹന്‍ സിംഗും ഇടപെടുമായിരുന്നു. റെജീനയെ പീഢിപ്പിച്ച കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താന്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ജുഡീഷ്യറിയും വരെ ഇടപെട്ടു. എന്നിട്ടിപ്പോള്‍ ജനകീയ പ്രക്ഷോഭം നടത്തി ഇവരേക്കൊണ്ട് ഇന്‍ഡ്യയില്‍ ബലാല്‍ സംഗം ഇല്ലാതാക്കുമെന്നു കരുതാന്‍ എല്ലാവരും സുകുമാരന്‍മാരല്ല.

kaalidaasan said...

>>>>>കൂട്ട ബലാല്‍സംഗത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം സ്വാഭാവികമായി ഉണ്ടായതാണോ ,അതോ അതിനു പുറകില്‍ ആരെങ്കിലും ഉണ്ടോ എന്നൊക്കെ കാലം തെളിയിക്കും.<<<<<

ഉണ്ടാകും . വെട്ടത്താനു സംശയമുണ്ടോ? മിക്കവാറും അമേരിക്കന്‍ പണം കൈപറ്റുന്ന ഏതെങ്കിലും മാഫിയ ആയിരിക്കും. മന്‍ മോഹനോട് ചോദിച്ചാല്‍ പറയും.

അഭിനയം ഒക്കെ സബ് ഠീക് ഹേ? എന്ന് ചോദിക്കാന്‍ ഇഷ്ടം പോലെ വൈതാളികര്‍ ചുറ്റുമുള്ളപ്പോള്‍ എന്തെങ്കിലും ഉത്തരം പറയാതിരിക്കില്ല.

K.P.Sukumaran said...

@കാളിദാസൻ, ഇത് ബലാൽസംഗത്തിനെതിരെ എഴുതിയ പോസ്റ്റ് അല്ല. കമ്മ്യൂണിസ്റ്റ്-പുരോഗമന ബുദ്ധിജീവിനാട്യ രോഗത്തിനെതിരെ എഴുതിയ പോസ്റ്റാണു. കാളിദാസനും ആ ഗണത്തിൽ പെടുന്ന ഒരു രോഗിയാണു. ചികിത്സയില്ല. രോഗം പടർന്നുപിടിക്കുന്നില്ല എന്നതും ബഹുഭൂരിപക്ഷം ജനങ്ങളും യാഥാർഥ്യബോധത്തിൽ ഊന്നിക്കൊണ്ട് ചിന്തിക്കുകയും ജീവിച്ചുവരികയും ചെയ്യുന്നു എന്നതാണു ആശ്വാസം :)

Ananth said...

ഏതൊരു പെണ്‍കുട്ടിക്കും കാമുകനുമോത്ത് സിനിമക്ക് പോകുവാനും പാതിരാത്രിയില്‍ പോലും നഗരത്തില്‍ ചുറ്റി നടക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം പരിഷ്കൃതമായ ഒരു സമൂഹത്തില്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടെണ്ടതാണ് അതിനു വേണ്ടി നടത്തുന്ന പ്രക്ഷോഭം കുടുംബം പോറ്റാന്‍ കാക്കി അണിയെന്ടി വന്ന പാവം പോലീസുകാരന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നത് കണ്ടു പ്രതികരിക്കാന്‍ ആരും ഇല്ലാതെ വരുന്നു ........

മുംബായില്‍ ഈ അടുത്തകാലത്ത് അമര്‍ജവാന്‍ ജോതി തല്ലി തകര്‍ത്തത് പോലെ തലസ്ഥാനത്ത് രാജ്യത്തിന്റെ അഭിമാന ത്തിന്റെ പ്രതീകങ്ങളെ തച്ചുടക്കുന്നത് തെറ്റാണെന്ന് പറയാന്‍ ആരും ഇല്ലാതെ വരുന്നു........

ഒരു തെരഞ്ഞെടുപ്പു പോലും ജയിക്കാത്ത മന്‍മോഹന്‍ സിങ്ങും ഒരു സീറ്റ് തന്നെ വ്യക്തമായി ജയിക്കാന്‍ പറ്റാതിരുന്ന ചിദംബരവും (ആദ്യം തോറ്റെന്നു പ്രഖ്യാപിച്ച ശേഷം പിന്നെ എങ്ങിനെ ജയിച്ചു എന്ന് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു )വിക്കി ലീക്സു പ്രകാരം അമേരിക FM ആക്കാന്‍ ആഗ്രഹിച്ചിരുന്ന അലുവാളിയായും മറ്റും ഭരണം നിയന്ത്രിക്കുന്ന അവസ്ഥയില്‍ ജനാധിപത്യം നമ്മുടെ സര്‍ക്കാര്‍ എന്നൊക്കെ തോന്നല്‍ ഉണ്ടാവുന്നത് എങ്ങനെയാണ് സര്‍ ?

ചെമ്പു കമ്പനിക്കാരും അലുമിനിയം കംപനിക്കാരുമൊക്കെ ആദിവാസി സമൂഹങ്ങളെ മൊത്തത്തില്‍ rape ചെയ്യുമ്പോഴും അവരുടെ ചെറുത്‌ നില്പുകളെ നേരിടാന്‍ വ്യോമസേനയെ വിന്യസിക്കാന്‍ "ജനകീയ നേതാക്കന്മാര്‍ " ആസൂത്രണം നടത്തുമ്പോഴും ധാര്‍മികരോഷം ഉണ്ടാവാതെ പോകുന്നത് എന്ത് രോഗമാണ് സര്‍ .....

kaalidaasan said...

>>>>>ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുന്ന, ജനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന, ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത അധികാരകേന്ദ്രമായ ഒരു ഭരണകൂടം ഇവിടെ നിലനില്‍ക്കുന്നു എന്നാണ് ഈ പുരോഗമനക്കാരന്‍ പറയുന്നത്.<<<<<

പുരോഗമനക്കാരന്‍ എന്തു പറഞ്ഞാലും സാധാരണ ജനങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തുന്ന, ജനങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു ഭരണകൂടം തന്നെയാണിന്ന് ഇന്‍ഡ്യ ഭരിക്കുന്നത്. ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത ഒരു ഭരണ വ്യവസ്ഥ ഇവിടെ ഉണ്ട്. ആരു ഭരിക്കാന്‍ കയറിയാലും മാറ്റമില്ലാതെ തുടരുന്ന ഒരു വ്യവസ്ഥ ഇന്‍ഡ്യയിലിന്നുണ്ട്. ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്ത അതിന്റെ പതാക വാഹകര്‍ ഇന്ന് കോണ്‍ഗ്രസാണ്. 1975 ലെ ഇരുണ്ട അടിയന്തരവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്.

പാചക വാതകത്തിന്റെ വില ഇരട്ടിയിലധികമായപ്പോള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി പറഞ്ഞത്, സാധാരണ ജനങ്ങള്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ച് വിറകു കത്തിച്ച് ഭക്ഷണം പാകം ചെയ്തുകൊള്ളു. എന്നേപ്പോലുള്ള മുന്തിയ ഇനങ്ങളൊക്കെ പാചക വാതകം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു സുഖിച്ചു കൊള്ളം എന്നാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം  താങ്കള്‍  മനസിലാക്കിയിരിക്കുന്നത് തല തിരിഞ്ഞായതുകൊണ്ടാണ്, ഇതുപോലുള്ള അഭിനവ ജന്മി തമ്പ്രാക്കള്‍ പറയുന്നത് മനസിലാകാത്തത്. ഡെല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്ത ജന്തുക്കള്‍ക്ക് ഇതിലും മഹത്വമുണ്ട് സുകുമാരാ. മന്‍ മോഹന്‍ ബലാല്‍ സംഗം ചെയ്യുന്നത് 80 കോടി ഇന്‍ഡ്യക്കാരെയാണു സുകുമാരാ.

താങ്കള്‍ അംഗീകരിച്ചാലുമില്ലെങ്കിലും  സാധാരണ ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയാത്ത ഇതുപോലുള്ള അധികാരകേന്ദ്രങ്ങള്‍ ഇന്‍ഡ്യയിലുണ്ട്. സാധാരണ ഇന്‍ഡ്യക്കാരെ മറക്കുന്ന മന്‍ മോഹനേപ്പോലുള്ള വിഷജന്തുക്കളുണ്ട്. അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവസരം ഉള്ളത് മാത്രമാണ്, ജനാധിപത്യം എന്നാണു താങ്കളൊക്കെ മനസിലാക്കിയിരിക്കുന്നത്. ഇത് ജമായത്തേ ഇസ്ലാമിയുടെ ജനാധിപത്യമാണ്.

രണ്ട് ഇന്‍ഡ്യന്‍ പൌരാന്‍മാരെ വെടി വച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍  ക്രിസ്തുമസ് ആഘോഷിക്കാന്‍ ഇറ്റലിയിലേക്ക് പോയി. ആവര്‍ തിരികെ വരുമെന്ന് തോന്നുന്നില്ല. അതേ സമയം നിസര കുറ്റങ്ങള്‍ക്ക് വരെ ശിക്ഷിക്കപ്പെട്ട് ഇറ്റാലിയന്‍ ജയില്‍ കഴിയുന്ന 100ല്‍ അധികം ഇന്‍ഡ്യക്കാരുണ്ട്. ഇന്‍ഡ്യന്‍ ഭരണ കൂടം അവരേപ്പറ്റി ഓര്‍ക്കുന്നു പോലുമില്ല. പ്രവാസി കാര്യങ്ങള്‍ നോക്കാന്‍ മാത്രം ഒരു മന്ത്രിയുള്ള രാജ്യമാണിന്‍ഡ്യ. കൊലയാളികളായ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ അവിടത്തെ ഭരണ കൂടം അപ്പാടെ ഇടപെടുന്നു. സാധാരണ ഇന്‍ഡ്യക്കാര്‍ ഇന്ന് നിസഹായരാണു സുകുമാരാ. അവരുടെ നിസഹായത താങ്കള്‍ക്ക് മനസിലാകാത്തത് താങ്കള്‍ക്കും മന്‍ മോഹന്‍ അസുഖം പിടിപെട്ടതു കൊണ്ടാണ്.

ജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയത്ത ഒരു ഭരണകൂടം ഇന്‍ഡ്യയിലുണ്ടെന്ന് താങ്കള്‍ പകര്‍ത്തി വച്ച വാക്കുകള്‍ക്ക് അര്‍ത്ഥമില്ല. ഇതുപോലുള്ള ഭരണ കൂടങ്ങളെ ലോകം മുഴുവന്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലൂടെ മാറ്റിയിട്ടുണ്ട്. ഇന്‍ഡ്യയിലും അതാസാധ്യമൊന്നുമല്ല. താങ്കള്‍ അറിയാതെയാണെങ്കിലും ഇപ്പോള്‍ പിന്തുണക്കുന്ന ഡെല്‍ഹി പ്രക്ഷോഭം ആളിപ്പടര്‍ന്നാല്‍ അത് റഷ്യയില്‍ പണ്ടു നടന്ന ഒക്റ്റോബര്‍ വിപ്ളവം ​പോലെ അധികാര കേന്ദ്രങ്ങളെ പിഴുതെറിയാനും മാത്രം ശക്തമാണ്. ഇസ്ലാമിക ലോകത്ത് അടുത്തനാളില്‍ നടന്നതും അതൊക്കെ തന്നെയാണ്. ചിദംബരം ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, 200 ജില്ലകളില്‍ നക്സലുകളും മാവോയിസ്റ്റുകളും ശക്തമാണെന്നാണ്. അത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കാന്‍ അധികം സമയമൊന്നും വേണ്ട.

ഒരു ബലാല്‍ സംഗത്തിനെതിരെയുള്ള പ്രക്ഷോഭം ഡെല്‍ഹിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. അതുപോലെ എപ്പോള്‍ എവിടെ വേണമെങ്കിലും ഉണ്ടാകാം.

K.P.Sukumaran said...

/ /ഒരു തെരഞ്ഞെടുപ്പു പോലും ജയിക്കാത്ത മന്‍മോഹന്‍ സിങ്ങും ഒരു സീറ്റ് തന്നെ വ്യക്തമായി ജയിക്കാന്‍ പറ്റാതിരുന്ന ചിദംബരവും (ആദ്യം തോറ്റെന്നു പ്രഖ്യാപിച്ച ശേഷം പിന്നെ എങ്ങിനെ ജയിച്ചു എന്ന് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു )വിക്കി ലീക്സു പ്രകാരം അമേരിക FM ആക്കാന്‍ ആഗ്രഹിച്ചിരുന്ന അലുവാളിയായും മറ്റും ഭരണം നിയന്ത്രിക്കുന്ന അവസ്ഥയില്‍ ജനാധിപത്യം നമ്മുടെ സര്‍ക്കാര്‍ എന്നൊക്കെ തോന്നല്‍ ഉണ്ടാവുന്നത് എങ്ങനെയാണ് സര്‍ ?/ /

മിസ്റ്റർ അനന്ത്, താങ്കള്‍ക്ക് ജനാധിപത്യം എന്താണെന്ന് മനസ്സിലായിട്ടില്ല. മന്‍‌മോഹന്‍ സിങ്ങും ചിദംബരവും അലുവാലിയയും ഒക്കെ അവിടെ ഇരിക്കുന്നത് അവര്‍ വിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തിട്ടല്ലല്ലൊ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കുഴമറിച്ചലില്‍ അവരവിടെ എത്തിപ്പെട്ടു എന്നതല്ലേ വാസ്തവം. അത് അവരുടെ കുറ്റം അല്ലാലോ. ഇവിടെ ഭൂരിപക്ഷം ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സര്‍ക്കാരിനെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാന്‍ അവസരവും അവകാശവും ഉണ്ട്. ആ സിസ്റ്റത്തെയാണു ഞാന്‍ ഈ പോസ്റ്റില്‍ പുകഴ്ത്തിയത്. ഇപ്പറഞ്ഞ മന്‍‌മോഹനും ചിദംബരവും അവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അത് ഭൂരിപക്ഷത്തിന്റെ ഹിതാനുസരണമായിട്ടാണു എന്ന് മി.അനന്ത് അംഗീകരിക്കണം. നാളെ ആ സ്ഥാനത്ത് ഒരു പക്ഷെ നരേന്ദ്രമോഡിയും പരിവാരങ്ങളും ഇരുന്നേക്കാം. അതും അംഗീകരിച്ചേ പറ്റൂ. തനിക്ക് ഇഷ്ടപ്പെടാത്തവര്‍ അവിടെ ഇരുന്നാല്‍ അതില്‍ കരയരുത്. അങ്ങനെയൊരു ജനാധിപത്യം ഇല്ല. മെച്ചപ്പെട്ട സര്‍ക്കാരിനെയും മന്ത്രിമാരെയും ഒക്കെ തെരഞ്ഞെടുക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കാണു. അവര്‍ അത് വിനിയോഗിക്കുന്നില്ലെങ്കില്‍ അതിന്റെ കുറ്റം ജനങ്ങള്‍ക്കാണു. ചിലപ്പോള്‍ അയോഗ്യര്‍ അവിടെ ഇരുന്നാല്‍ അവരെ നോക്കി കരയരുത്. ഭൂരിപക്ഷം ജനങ്ങളോട് കരയണം. ജനാധിപത്യം എന്നത് ജനങ്ങളുടെ കൈയില്‍ കിട്ടിയ ഉപകരണമാണു. അത് ഇവിടെയുണ്ട്. അവനവനു തോന്നുന്ന പോലെ അതെടുത്ത് പെരുമാറാന്‍ കഴിയില്ല. ഭൂരിപക്ഷം തയ്യാറാകണം. ഈ ബാലപാഠം ഇനിയെങ്കിലും പഠിക്കാന്‍ ശ്രമിക്കുക മിസ്റ്റര്‍ അനന്ത്. വെറുതെ മന്‍‌മോഹന്‍ സിങ്ങ് എന്ന് കരഞ്ഞത്കൊണ്ടായില്ല.

kaalidaasan said...

ഒരു ബലാല്‍ സംഗം നടന്നിട്ട് അതുപോലും കമ്യൂണിസ്റ്റു വിരുദ്ധതക്കുപയോഗിക്കുന്ന താങ്കളുടെ കൌശലം അപാരം തന്നെ സുകുമാരാ. ലത്തീഫിന്റെ ജമായത്ത് കൌശലം തന്നെ ഇതും. കലഹരണപ്പെട്ട മനുവിന്റെയും യഹൂദരുടെയും നിയമ സംഹിതകള്‍  ചര്‍ച്ചയാക്കി ആ വിടവിലൂടെ ഇസ്ലാമിക ശരിയത്തും  ചര്‍ച്ചാ വിഷയമാക്കാന്‍ അദ്ദേഹം ശ്രമിക്കുനതുപോലെ ഒന്നാണിതും. കമ്യൂണിസ്റ്റു വിരുദ്ധത പ്രകടിപ്പിക്കാന്‍ ഇതോടനുബന്ധിച്ചുള്ള രണ്ടാമത്തെ പോസ്റ്റാണിത്.

കുറ്റബോധം താങ്കളെ വേട്ടയാടുന്നു. ജനകീയ പ്രക്ഷോഭം എന്ന മാര്‍ക്സിയന്‍ രീതി ഡെല്‍ഹിയിലെ ജനങ്ങള്‍ സ്വീകരിക്കുമ്പോള്‍ കുറ്റബോധം താങ്കളെ വേട്ടയാടുന്നു. അതിനെ അനുകൂലിക്കാതിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. അഴിമതിക്കെതിരെ അണ്ണാ ഹസാരെ പ്രക്ഷോഭം നടത്തിയപ്പോള്‍ അതിനെ എതിര്‍ത്ത ഇരട്ടത്താപ്പും  ഇതിലൂടെ പുറത്തു വരുന്നു.

ഭരണ കൂടം എന്ന വാക്ക് കമ്യൂണിസത്തിന്റെ സംഭവാന തന്നെയാണ്. അധികാരത്തിന്റെ മത്ത് പിടിച്ച ഭരണ കൂടങ്ങളെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കണമെന്നത് കമ്യൂണിസ്റ്റുകാരുടെ സിദ്ധാന്തം തന്നെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ എന്നും ജന പക്ഷത്ത് കമ്യൂണിസ്റ്റുകാരുണ്ട്. കേരളത്തില്‍ വി എസ് ഇതിനു വേണ്ടി കോടതി കയറുന്നുമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് നീങ്ങിയതുകൊണ്ട്, അദ്ദേഹവും ഉമ്മന്‍ ചാണ്ടിയും കൂടെ കെട്ടിച്ചമച്ച കേസാണ്, ഭൂദാന കേസ്. ഒരു കഥയുമീഇല എന്ന് താങ്കള്‍ക്കിപ്പോള്‍ ബോധ്യമായ കേസ്. കുഞ്ഞാലിക്കുട്ടിയെന്ന ആഭാസന്‍ ഇന്ന് കേരളം ഭരിക്കുന്നു. പി ജെ കുര്യന്‍ എന്ന മറ്റരാഭാസന്‍  രാജ്യ സഭ ഉപാക്ഷദ്ധ്യനുമാണ്. ഇവരൊക്കെ നയിക്കുന്ന ഭരണകൂടങ്ങളുടെ അവസ്ഥയും ഇവരേപ്പോലെയാണ്. ഇവര്‍ക്കൊക്കെ ഓശാന പാടിയിട്ട്, ഇപ്പോള്‍  ബലാല്‍ സംഗത്തിനെതിരെയുള്ള കമ്യൂണിസ്റ്റു രീതി താങ്കളും പിന്തുണക്കുന്നു. അത് ഇരട്ടത്താപ്പല്ലേ സുകുമാരാ? എന്തിനാണു ജനകീയ പ്രക്ഷോഭം? എന്തു മാറ്റമുണ്ടാക്കാനാണ്? ആളുകള്‍ക്ക് വേറേ പണിയൊന്നുമില്ലാത്തതുകൊണ്ടാണോ? ആര്‍ജ്ജവമുണ്ടെങ്കില്‍ താങ്കളാദ്യം ചെയ്യേണ്ടത്, കുഞ്ഞാലിയേയും കുര്യനെയുമൊക്കെ അധികാര സ്ഥാനങ്ങളില്‍ നിന്നും പുറത്തക്കണമെന്നും പറയുകയാണ്.

ഇവിടെയുള്ള സര്‍ക്കാര്‍ താങ്കളേപ്പോലുള്ളവരുടെ സര്‍ക്കാരാണ്. അഴിമതിക്കാരും സ്ത്രീപീഢകരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. താങ്കളേപ്പോലുള്ളവര്‍ക്ക് വേണ്ടിയാണ്. ഇവരൊക്കെ അധികാരത്തില്‍ നിന്നും മാറുമ്പോഴേ ഇ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാകൂ.

കേരളത്തില്‍ വി എസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍  സ്ത്രീപീഢനം വളരെ വിരളമായിരുന്നു. പക്ഷെ പീഢന വീരന്‍ കുഞ്ഞാലി അധികാരത്തിലെത്തിയപ്പോള്‍ സ്ത്രീപീഢനം നിത്യ സംഭവമാണ്. സ്ത്രീയായ ഷീല ദീക്ഷിത് മുന്നാം വട്ടം അധികാരത്തിലിരിക്കുന്ന ഡെല്‍ഹിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെങ്കില്‍ ആ സര്‍ക്കാര്‍ സ്ത്രീകളുടെ സര്‍ക്കാരല്ല. ഈ ജന്തു മറ്റൊന്നു കൂടി അടുത്ത നാളില്‍ പറഞ്ഞു. മാസം 600 രൂപ വരുമാനമുണ്ടെങ്കില്‍ ഒരു കുടുംബത്തിനു സുഖമായി കഴിയാം എന്ന്. ഒരു പാചക വാതക സിലിണ്ടറിന്, 900 രൂപ കൊടുക്കേണ്ട മധുര മനോജ്ഞ ഡെല്‍ഹി ഭരിക്കുന്ന സത്വം പറഞ്ഞതാണിത്. ഇവര്‍ ഒരു സ്ത്രീ തന്നെയാണോ സംശയമുണ്ട്.

ഇപ്പോള്‍ ഡെല്‍ഹി ബലാല്‍ സംഗത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്നും പറഞ്ഞ് ഷീലയും മന്‍ മോഹനും തമ്മില്‍ ഒളിച്ചു കളി നടത്തുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, ഈ ബലാല്‍ സംഗം അന്വേഷിക്കാന്‍ റിട്ടയര്‍ഡ് ജഡ്ജിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബലാല്‍ സംഗം നടന്നു. കുറ്റവാളികള്‍ കുറ്റവും സമമതിച്ചു. ഇനി എന്താണീ ജഡ്ജി അന്വേഷിക്കാന്‍ പോകുന്നത്? വെറുതെ മനുഷ്യരെ വിഢികളാക്കാന്‍ ഉള്ള ചെപ്പടി വിദ്യകള്‍ മാത്രമാണിതൊക്കെ.

വേണ്ടത് നടപടികളാണ്. മന്‍ മോഹന്‍ ഒഴുക്കുന്നത് മുതലക്കണ്ണീരല്ലെന്ന് തെളിയിക്കണമെങ്കില്‍  ഇതുപോലെ പ്രമാദമായ വിഷയത്തില്‍  വേണ്ട നിയമ നിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുകയാണ്. ഇതുപോലുള്ളവ ആവര്‍ത്തിക്കില്ല എന്നുറപ്പാക്കാനുള്ള വ്യവസ്ഥകളോടു കൂടിയ നിയമ നിര്‍മ്മാണം വേണം. ശരിക്കുള്ള ജീവ പര്യന്ത ശിക്ഷയാണു വേണ്ടത്. ഒരിക്കലും പുറ ലോകം കാണാന്‍ സാധിക്കാത്ത ജീവ പര്യന്ത ശിക്ഷ നല്‍കണം. സ്ത്രീപീഢനവും അഴിമതിയും ഒരു പോലെ കാണുന്ന നിയമ വ്യവസ്ഥ വേണം. ഇവ രണ്ടും വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണം, വേഗം തീര്‍പ്പാക്കുകയും വേണം.

ബലാല്‍ സംഗം  നടത്തുന്നവര്‍ ശാരീരിക പീഢനം നടത്തുമ്പോള്‍, അഴിമതി കാണിക്കുന്നവര്‍ സാമ്പത്തിക പീഢനമാണു നടത്തുന്നത്. കുഞ്ഞാലിയേയും കുര്യനേയും പിള്ളയേയും കല്‍മാഡിയേയും, രാജയേയും പോലുള്ള കുറച്ചു പേര്‍ ജീവിതകാലം മുഴുവന്‍ ജയിലഴിക്കുള്ളില്‍ കിടക്കുമ്പോള്‍ അത് ഒരു പാഠമാകും. എല്ലാവര്‍ക്കും.

kaalidaasan said...

>>>>>ജനങ്ങളുടെ മേല് ആധിപത്യം ചെലുത്തുന്ന, ജനങ്ങളില് നിന്ന് വേറിട്ട് നില്ക്കുന്ന, ജനങ്ങള്ക്ക് മാറ്റാന് കഴിയാത്ത അധികാരകേന്ദ്രമായ ഒരു ഭരണകൂടം ഇവിടെ നിലനില്ക്കുന്നു എന്നാണ് ഈ പുരോഗമനക്കാരന് പറയുന്നത്.<<<<<

പുരോഗമനക്കാരന് എന്തു പറഞ്ഞാലും സാധാരണ ജനങ്ങളുടെ മേല് ആധിപത്യം ചെലുത്തുന്ന, ജനങ്ങളില് നിന്ന് വേറിട്ട് നില്ക്കുന്ന ഒരു ഭരണകൂടം തന്നെയാണിന്ന് ഇന്ഡ്യ ഭരിക്കുന്നത്. ജനങ്ങള്ക്ക് മാറ്റാന് കഴിയാത്ത ഒരു ഭരണ വ്യവസ്ഥ ഇവിടെ ഉണ്ട്. ആരു ഭരിക്കാന് കയറിയാലും മാറ്റമില്ലാതെ തുടരുന്ന ഒരു വ്യവസ്ഥ ഇന്ഡ്യയിലിന്നുണ്ട്. ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്ത അതിന്റെ പതാക വാഹകര് ഇന്ന് കോണ്ഗ്രസാണ്. 1975 ലെ ഇരുണ്ട അടിയന്തരവസ്ഥയെ ഓര്മ്മിപ്പിക്കുന്ന ഒന്ന്.

പാചക വാതകത്തിന്റെ വില ഇരട്ടിയിലധികമായപ്പോള് ഇന്ഡ്യന് പ്രധാന മന്ത്രി പറഞ്ഞത്, സാധാരണ ജനങ്ങള് മരങ്ങള് നട്ടു പിടിപ്പിച്ച് വിറകു കത്തിച്ച് ഭക്ഷണം പാകം ചെയ്തുകൊള്ളു. എന്നേപ്പോലുള്ള മുന്തിയ ഇനങ്ങളൊക്കെ പാചക വാതകം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു സുഖിച്ചു കൊള്ളം എന്നാണ്. ജനാധിപത്യത്തിന്റെ അര്ത്ഥം താങ്കള് മനസിലാക്കിയിരിക്കുന്നത് തല തിരിഞ്ഞായതുകൊണ്ടാണ്, ഇതുപോലുള്ള അഭിനവ ജന്മി തമ്പ്രാക്കള് പറയുന്നത് മനസിലാകാത്തത്. ഡെല്ഹിയില് പെണ്കുട്ടിയെ ബലാല് സംഗം ചെയ്ത ജന്തുക്കള്ക്ക് ഇതിലും മഹത്വമുണ്ട് സുകുമാരാ. മന് മോഹന് ബലാല് സംഗം ചെയ്യുന്നത് 80 കോടി ഇന്ഡ്യക്കാരെയാണു സുകുമാരാ.

താങ്കള് അംഗീകരിച്ചാലുമില്ലെങ്കിലും സാധാരണ ജനങ്ങള്ക്ക് മാറ്റാന് കഴിയാത്ത ഇതുപോലുള്ള അധികാരകേന്ദ്രങ്ങള് ഇന്ഡ്യയിലുണ്ട്. സാധാരണ ഇന്ഡ്യക്കാരെ മറക്കുന്ന മന് മോഹനേപ്പോലുള്ള വിഷജന്തുക്കളുണ്ട്. അയ്യഞ്ചു വര്ഷം കൂടുമ്പോള് ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവസരം ഉള്ളത് മാത്രമാണ്, ജനാധിപത്യം എന്നാണു താങ്കളൊക്കെ മനസിലാക്കിയിരിക്കുന്നത്. ഇത് ജമായത്തേ ഇസ്ലാമിയുടെ ജനാധിപത്യമാണ്.

രണ്ട് ഇന്ഡ്യന് പൌരാന്മാരെ വെടി വച്ചു കൊന്ന ഇറ്റാലിയന് നാവികര് ക്രിസ്തുമസ് ആഘോഷിക്കാന് ഇറ്റലിയിലേക്ക് പോയി. ആവര് തിരികെ വരുമെന്ന് തോന്നുന്നില്ല. അതേ സമയം നിസര കുറ്റങ്ങള്ക്ക് വരെ ശിക്ഷിക്കപ്പെട്ട് ഇറ്റാലിയന് ജയില് കഴിയുന്ന 100ല് അധികം ഇന്ഡ്യക്കാരുണ്ട്. ഇന്ഡ്യന് ഭരണ കൂടം അവരേപ്പറ്റി ഓര്ക്കുന്നു പോലുമില്ല. പ്രവാസി കാര്യങ്ങള് നോക്കാന് മാത്രം ഒരു മന്ത്രിയുള്ള രാജ്യമാണിന്ഡ്യ. കൊലയാളികളായ ഇറ്റാലിയന് നാവികരെ രക്ഷപ്പെടുത്താന് അവിടത്തെ ഭരണ കൂടം അപ്പാടെ ഇടപെടുന്നു. സാധാരണ ഇന്ഡ്യക്കാര് ഇന്ന് നിസഹായരാണു സുകുമാരാ. അവരുടെ നിസഹായത താങ്കള്ക്ക് മനസിലാകാത്തത് താങ്കള്ക്കും മന് മോഹന് അസുഖം പിടിപെട്ടതു കൊണ്ടാണ്.

ജനങ്ങള്ക്ക് മാറ്റാന് കഴിയത്ത ഒരു ഭരണകൂടം ഇന്ഡ്യയിലുണ്ടെന്ന് താങ്കള് പകര്ത്തി വച്ച വാക്കുകള്ക്ക് അര്ത്ഥമില്ല. ഇതുപോലുള്ള ഭരണ കൂടങ്ങളെ ലോകം മുഴുവന് ജനങ്ങള് പ്രക്ഷോഭത്തിലൂടെ മാറ്റിയിട്ടുണ്ട്. ഇന്ഡ്യയിലും അതാസാധ്യമൊന്നുമല്ല. താങ്കള് അറിയാതെയാണെങ്കിലും ഇപ്പോള് പിന്തുണക്കുന്ന ഡെല്ഹി പ്രക്ഷോഭം ആളിപ്പടര്ന്നാല് അത് റഷ്യയില് പണ്ടു നടന്ന ഒക്റ്റോബര് വിപ്ളവം പോലെ അധികാര കേന്ദ്രങ്ങളെ പിഴുതെറിയാനും മാത്രം ശക്തമാണ്. ഇസ്ലാമിക ലോകത്ത് അടുത്തനാളില് നടന്നതും അതൊക്കെ തന്നെയാണ്. ചിദംബരം ഇന്ഡ്യന് പാര്ലമെന്റില് പറഞ്ഞത്, 200 ജില്ലകളില് നക്സലുകളും മാവോയിസ്റ്റുകളും ശക്തമാണെന്നാണ്. അത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കാന് അധികം സമയമൊന്നും വേണ്ട.

Ananth said...

നെഹ്‌റു ഇന്ദിര വാജ്പയീ തുടങ്ങിയ ദേശീയ തലത്തില്‍ ജനസമ്മതി ഉണ്ടായിരുന്ന നേതാക്കള്‍ ഇരുന്ന സ്ഥാനത്ത് മന്മോഹനും പീ ചിദംബരവും ഒക്കെ അവരോധിക്കപ്പെടുന്നത് തീര്‍ച്ച യായും എനിക്ക് മനസ്സിലാവാത്ത ജനാപധ്യ പ്രക്രിയ തന്നെ യാണ്.........മുലയമോ മായവതിയോ നരേന്ദ്രമോടിയോ ജയലളിതയോ മമതയോ ഒക്കെ ആ സ്ഥാനങ്ങളില്‍ എത്തിപ്പെട്ടാല്‍ അതിനൊരു ന്യായീകരനമുന്ടു ......എന്തൊക്കെ തെറ്റുകുറ്റങ്ങള്‍ അവരുടെ മേല്‍ ആരോപിക്കപ്പെട്ടാലും രാജ്യത്തിന്റെ വലിയൊരു വിഭാഗം ജനങ്ങള്‍ അവരെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടാണ് അവര്‍ വരുന്നത്.....അതുകൊണ്ടു തന്നെ ആ ജനവിഭാഗങ്ങലോടുള്ള പ്രതിബദ്ധത അവരുടെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കാം .......എന്നാല്‍ യാതൊരു വിധ ജനപിന്തുണയും അവകാശപ്പെടാനില്ലാത്ത ,അമേരിക്കയോടും corporate lobby കളോടും മാത്രം വിധേയത്വം കാണിക്കുന്ന ആളുകള്‍ അധികാരത്തി ലെത്തുന്നത് ജനാപധ്യതിന്റെ വിജയമായി കാണാനുള്ള ബാലപാഠം ഞാന്‍ ഇനിയും പഠിച്ചിട്ടില്ല സര്‍ ..... തിരഞ്ഞെടുപ്പ് തോറ്റ ആളെ ആഭ്യന്തരമന്ത്രി കസേരയില്‍ ഇരുത്തുന്ന ജനാധിപത്യബോധം ഇപ്പോഴും എനിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതും അതുകൊണ്ടു തന്നെയാവും !!

kaalidaasan said...

സുകുമാരന്‍,

റെയിപ്പ് എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്, ഏതെങ്കിലും മൃഗത്തെ ബലാല്‍ സംഗം ചെയ്തതിനേപ്പറ്റി ആണെന്ന് ഇപ്പോള്‍ എനിക്ക് മനസിലായി. ഞാന്‍ കരുതിയത് അത് ഡെല്‍ഹിയില്‍ നടന്ന ബലാല്‍സംഗത്തെ സംബന്ധിച്ചാണെന്നായിരുന്നു.

Manoj മനോജ് said...

ഒരു ഓ.ടോ.:
"Widening gap between have and havenots , അതിൽ സർക്കാരിനു ഒന്നും ചെയ്യാൻ കഴിയില്ല."

:)മന്മോഹന്റെ അതേ വാദം... സാമ്പത്തിക മാന്ദ്യത്തിന്റെ തിക്തഫലം അനുഭവിക്കുന്ന അമേരിക്കയിൽ എന്താണു ചെയ്യുന്നതെന്ന് ഒന്ന് കണ്ണോടിക്കരുതോ? മറ്റ് പല ഇസത്തിന്റെയും കാര്യം പറയുമ്പോൽ ചരിത്രവും സാമൂഹ്യവും സാമ്പത്തികവും ഒക്കെ എടുത്ത് അലക്കുന്ന ആൾ എന്ത് കൊണ്ട് ഇപ്പോൾ കണ്മുന്നിൽ നടന്ന് കൊണ്ടിരിക്കുന്നത് കാണാതെ പോകുന്നു!!

ബാങ്കുകൾ പൊതുമേഖലയിൽ ആയത് കൊണ്ടാണു ഇന്ത്യ ലോക സാമ്പത്തിക മാന്ദ്യത്തിന്റെ അലയടിയിൽ തകരാതിരുന്നത് എന്ന് മന്മോഹനും ചിദംബരവും തലകുലുക്കി സമ്മതിച്ചത് ലോകം കണ്ടതല്ലേ!! അലയടിയിൽ ഇന്ത്യയിൽ തകർന്ന് പോയ പുതുതലമുറ ബാങ്കിന്റെ കടങ്ങൾ പൊതുമേഖല ബാങ്കിനെ കൊണ്ട് നമ്മുടെ സർക്കാർ വാങ്ങിപ്പിച്ചത് മറന്ന് പോയോ!!! സർക്കാരിന്റെ സഹായം ആവശ്യമില്ല എന്ന് വീമ്പിളക്കുന്ന അമേരിക്കയിലും സ്വകാര്യന്മാർ ഗവണ്മെന്റിൽ നിന്ന് സഹായം ഇരന്ന് വാങ്ങിയത് എന്തിനായിരുന്നു? ബെയ്ഡൻ-റെയാൻ സംവാദത്തിൽ ഗവണ്മെന്റ് സഹായം നൽകരുതെന്ന് റെയാൻ വാദിച്ചപ്പോൾ ബെയ്ഡൻ ഒരു ചോദ്യം ചോദിച്ചിരുന്നു സർക്കാർ സഹായം ഇപ്പോഴാണോ താങ്കൾക്ക് പ്രശ്നമാകുന്നത് രണ്ട് സ്വകാര്യന്മാർക്ക് വേണ്ടി സർക്കാർ സഹായം നൽകണമെന്ന് പറഞ്ഞ് കത്ത് നൽകുമ്പോൾ എന്ത് കൊണ്ട് റെയാൻ ഈ പറഞ്ഞത് ചിന്തിച്ചില്ല എന്നത്... അപ്പോൾ റെയാന്റെ മുഖത്ത് വിരിഞ്ഞ ആ ഭാവം അതാണു പണമുള്ളവരെ മാത്രം സഹായിക്കുന്ന രാഷ്ട്രീയക്കാരും അതിനെ പിന്തുണയ്ക്കുന്നവരും എടുത്തണിയേണ്ടി വരിക....

മറ്റൊന്നു കൂടി ക്യാപിറ്റിലസത്തെ കുറിച്ച് താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...

“ഇവരിൽ നിന്നൊക്കെ നികുതി പിരിച്ച് സർക്കാർ സർക്കാരിന്റെ പണിയെടുക്കുന്നു.” എന്ന് താങ്കൾ പറയുന്നു... പണം ഉണ്ടാക്കുന്നവനിൽ നിന്ന് പറയുന്ന നികുതി ലഭിക്കുന്നില്ല... അവൻ പഴുതുകളിലൂടെ രക്ഷപ്പെടുന്നു... അതാണു അമേരിക്ക കാണിച്ചു തരുന്നത്... ബിസിനസ്സ് ബില്ല്യണറായ റോംനിയുടെ കാര്യം ഉദാഹരണമായി നോക്കുക. 35%ത്തിനു മുകളിൽ നികുതി അടയ്ക്കേണ്ട സ്ഥാനത്ത് 14% മാത്രമാണു നൽകിയത് അതും മുഴുവൻ ആനുകൂല്യങ്ങളും എടുക്കാതെ. എടുത്തിരുന്നുവെങ്കിൽ 10%ത്തിനു താഴെ മാത്രമേ നികുതി ആകുമായിരുന്നുള്ളൂ.. അതേ സമയം മാസ ശമ്പളം മേടിക്കുന്ന ഒരു വ്യക്തി നൽകേണ്ടി വരുന്നത് 20%ത്തിനു മുകളിലാണു... അവിടെയാണു കെ.പി.എസ്സ്. മനസ്സിലാക്കേണ്ടത്... താങ്കളുടെ വാദം ശരിയല്ല എന്ന്...

kaalidaasan said...

>>>>>മിസ്റ്റർ അനന്ത്, താങ്കള്‍ക്ക് ജനാധിപത്യം എന്താണെന്ന് മനസ്സിലായിട്ടില്ല. മന്‍‌മോഹന്‍ സിങ്ങും ചിദംബരവും അലുവാലിയയും ഒക്കെ അവിടെ ഇരിക്കുന്നത് അവര്‍ വിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തിട്ടല്ലല്ലൊ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കുഴമറിച്ചലില്‍ അവരവിടെ എത്തിപ്പെട്ടു എന്നതല്ലേ വാസ്തവം. അത് അവരുടെ കുറ്റം അല്ലാലോ. <<<<<

അയ്യയ്യോ. ജനാധിപത്യം എന്താണെന്നു മനസിലാകുന്ന ഏക വ്യക്തി താങ്കള്‍ മാത്രമാണല്ലൊ.

പച്ച വെള്ളം ചവച്ചരച്ചു കുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളല്ലേ ഈ വേതാളങ്ങള്‍. ജനാധിപത്യത്തിലെ രണ്ട് പുഴുക്കുത്തുകളാണ്, മന്‍ മോഹന്‍ സിംഗും  ചിദംബരവും. അന്ധമായ കോണ്‍ഗ്രസ് ഭക്തി കാരണം താങ്കള്‍ അവര്‍ ചെയ്യുന്ന കള്ളത്തരങ്ങളെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കുഴ മറിച്ചലായി ദുര്‍വ്യാഖ്യാനിക്കുന്നു.

ആസാമില്‍ ഒരിക്കല്‍ പോലും താമസിച്ചിട്ടില്ലാത്ത മന്‍ മോഹന്‍ സിംഗ് ആസാമിലെ സ്ഥിരതാമസക്കരനാണെന്ന കള്ള രേഖയുണ്ടാക്കിയല്ലേ ആസാമില്‍ നിന്നും രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പ്രധാന മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. ഇതുപോലുള്ള ഒരു കള്ളന്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയത് ഇന്‍ഡ്യക്കാരുടെ ഗതികേട്. താങ്കളെന്തൊക്കെ തരത്തില്‍ പാടിയാലും ജനങ്ങള്‍  തെരഞ്ഞെടുക്കാത്ത പ്രധാന മന്ത്രിയാണു മന്‍ മോഹന്‍ സിംഗ്. നെഹ്രു കുടുംബത്തിന്റെ വിശ്വസ്ത ദാസന്‍ എന്നത് മാതര്മാണ്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയാകാന്‍ അദ്ദേഹത്തിനുള്ള യോഗ്യത. അത് മാത്രമല്ല ജനാധിപത്യത്തെ വ്യഭിചരിച്ച വ്യക്തിയും. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ന്യൂന പക്ഷമായ സര്‍ക്കാരിനെ എങ്ങനെയാണിദ്ദേഹം അധികാരത്തില്‍ നിലനിറുത്തിയതെന്നതൊക്കെ അങ്ങാടി പാട്ടാണു സുകുമാരാ. എം പി മാരെ പണം കൊടുത്ത് വിലക്കെടുത്താണത് ചെയ്തത്. ജനങ്ങളെ പേടിയുള്ളവരും ജനങ്ങളെ അവഹേളിക്കുന്നവരുമേ ഇത് ചെയ്യൂ.

ചിദംബരം 3000 വോട്ടിനു പരാജയപ്പെട്ടെന്നായിരുനു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നെ ഏന്ത് മറിമായം കൊണ്ടാണദ്ദേഹം ജയിച്ചത്? പണം കൊടുത്ത് വിലക്കു വാങ്ങിയ സ്ഥാനമാണദ്ദേഹത്തിന്റ്ത്. ആ കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഇതിനു മുന്നെ ഇന്ദിരാ ഗാന്ധിയുമിതു പോലെ ചെയ്തിട്ടുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയപ്പോള്‍, ജനാധിപത്യം റദ്ദ് ചെയ്ത്, ഭരണ ഘടന തന്നെ റദ്ദ് ചെയ്താണവര്‍ പ്രതികരിച്ചത്. എം പി മാരെ ഭീക്ഷണിപ്പെടുത്തി, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച്, മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്ത് ഇന്‍ഡ്യയിലങ്ങളോളമിങ്ങോളം കിരാത ഭരണം നടത്തിയതൊന്നും സുകുമാരന്റെ ചിന്തയില്‍ വരില്ല.

ഇതൊന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കുഴമറിച്ചില്‍ അല്ല സുകുമാരാ. ആലോചിച്ചുറപ്പിച്ച് അധികാര സ്ഥാനം നിലനിറുത്താന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്ത നിയമ വിരുദ്ധ നടപടികളായിരുന്നു. വിപ്ളവം നടത്തി അധികാരത്തില്‍ വരുന്നവരോടുള്ള വിരോധം കാരണം താങ്കള്‍ അന്ധനാണു സുകുമാരാ.വിരോധം കാരണം താങ്കള്‍ അന്ധനാണു സുകുമാരാ.

kaalidaasan said...

>>>>>മറ്റെല്ലാ പാര്‍ട്ടികളെയും അടിച്ചമര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്നാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ വിശ്വസിക്കേണ്ടത്. ഇവിടെ സംഭവിക്കുന്ന എല്ലാ ദൂഷ്യങ്ങളും ബൂർഷ്വാ വ്യവസ്ഥിതിയുടെ ഫലമാണ് എന്നും കമ്മ്യൂണിസ്റ്റുകാരന്‍ വിശ്വസിക്കണം.<<<<<

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്ന് ഇന്‍ഡ്യയില്‍  ഒരു കമ്യൂണിസ്റ്റുകാരനും  വിശ്വസിക്കുന്നില്ല. ഇന്‍ഡ്യയില്‍ കോടിക്കണക്കിനു കമ്യൂണിസ്റ്റുകാരുണ്ട്. പല പ്രാവശ്യം അവര്‍ ഭരിച്ചിട്ടുമുണ്ട്. മൂന്നു സംസ്ഥാനങ്ങള്‍  വര്‍ഷങ്ങളോളം ഭരിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ കമ്യൂണിസ്റ്റു മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. അവരൊന്നും ഒരിക്കലും മറ്റ് പാര്‍ട്ടികളെ അടിച്ചമര്‍ത്തി ഭരിച്ചിട്ടില്ല. ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്താണവര്‍ അധികരത്തില്‍ എത്തിയത്.

ബംഗാളില്‍ 30 വര്‍ഷം തുടര്‍ച്ചയായി അവര്‍ ഭരിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അവരെ ജനങ്ങളാണു തെരഞ്ഞെടുത്തത്. കേരളത്തിലും  അവര്‍ ഭരിച്ചു. ഒരു വിപ്ളവത്തിലൂടെയും  അവര്‍ അധികാരം പിടിച്ചെടുത്തതല്ല. കോണ്‍ഗ്രസ് സര്‍ക്കാരുകളെ തെരഞ്ഞെടുക്കുന്ന അതേ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍.

1957 ല്‍ ജനങ്ങള്‍  തെരഞ്ഞെടുത്ത് വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കിയ കമ്യൂണിസ്റ്റു സര്‍ക്കാരിനെ പിരിച്ചു വിട്ടത്, ജനാധിപത്യ വിശ്വാസികളെന്ന് താങ്കള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു.

റഷ്യയും ചൈനയും ചൂണ്ടിക്കാട്ടി താങ്കളാരെ വിഢിയാക്കാനാണു ശ്രമിക്കുന്നത്? മുതലാളിത്ത വ്യവസ്ഥിതി നിലവിലുള്ള പല രാജ്യങ്ങളിലും ഏകാധിപത്യ ഭരണവും, സ്വേഛാധിപത്യ ഭരണവും, പട്ടാള ഭരണവുമൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. അതൊക്കെ മുതലാളിത്ത വ്യവസ്ഥിയുടെ ഭാഗമണെങ്കിലേ താങ്കളീ പറയുന്നതൊക്കെ കമ്യൂണിസത്തിന്റെ ഭാഗമാകൂ. കമ്യൂണിസം തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ഭരണമാണ്. അവരുടെ അധ്വാനഫലം ഊറ്റിക്കുടിക്കുന്ന മേലനങ്ങാതെ സുഖിക്കുന്ന മുതലാളിയുടെ ഭരണമായ മുതലാളിത്ത ഭരണത്തെ അവര്‍ എതിര്‍ക്കുന്നു. ഈ അടിസ്ഥാന വിവരം താങ്കള്‍ക്കില്ല.

ഇവിടെ സംഭവിക്കുന്ന എല്ലാ ദൂഷ്യങ്ങളും ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ഫലം തന്നെയാണ്. അതിനെ കമ്മ്യൂണിസ്റ്റുകാരന്‍ ബൂർഷ്വാ വ്യവസ്ഥിതി എന്നു വിളിച്ചത് താങ്കള്‍ക്കിഷ്ടമില്ലെങ്കില്‍ വേറേ എന്തു പേരു വേണമെങ്കിലും വിളിച്ചോളൂ. അത് അമേരിക്കയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ഫലമാണെന്നും കൂടി വിശ്വസിച്ചോളൂ.

കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍  ഭരിച്ചപ്പോള്‍ വളരെ അപൂര്‍വമായി മാത്രമേ സ്ത്രീ പീഢനം നടന്നിട്ടുള്ളു. ഇവിടെ പവര്‍ കട്ട് ഉണ്ടായിരുന്നില്ല. വികസന പ്രവര്‍ത്തങ്ങള്‍ക്ക് പണ ദൌര്‍ലഭ്യമുണ്ടായില്ല. ഒരു മാഫിയയും അഴിഞ്ഞാടിയിരുന്നില്ല. ദുസഹമായ വിലകയറ്റമുണ്ടായിരുന്നില്ല. പീഢന വീരന്‍ കുഞ്ഞാലിയും അദ്ദേഹത്തിന്റെ വിനീത ദാസന്‍ ഉമ്മനും ഭരിക്കുമ്പോള്‍ എന്താണു കാണുന്നത്. സ്ത്രീകളെയും കുട്ടികളെയും പീഢിപ്പിക്കുന്ന വാര്‍ത്ത കേള്‍ക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും നിത്യ സംഭവം. കറണ്ട് ചാര്‍ജും ആവശ്യ സാധനങ്ങളുടെ വിലകളും പിടിച്ചാല്‍ കിട്ടാത്തവിധം  കുതിച്ചുയരുന്നു. മാഫിയക്കാര്‍ അഴിഞ്ഞാടുന്നു. മുസ്ലിം ലീഗ് എന്ന മതസംഘടന ഭരണത്തിലിരുന്ന് സര്‍ക്കാര്‍ ഭൂമി അടിച്ചു മാറ്റുന്നു. ഈ ദൂഷ്യങ്ങളൊക്കെ ബൂർഷ്വാ വ്യവസ്ഥിതിയുടേ ഭാഗമാണെന്നു പറഞ്ഞത് താങ്കള്‍ക്കിഷ്ടമായില്ലെങ്കില്‍ നമുക്കതിനെ കോണ്‍ഗ്രസ് വ്യവസ്ഥിതിയുടെ ഭാഗം എന്നു വിളിക്കാം.

kaalidaasan said...

>>>>>എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആക്കി സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ചിട്ട് അതൊന്നും വിജയിച്ചില്ലാലോ, അത്കൊണ്ട് ഇവിടെ നടപ്പ് രീതിയില്‍ ഉള്ള സമ്പ്രദായമല്ലേ പ്രായോഗികമായതും ശരിയും എന്ന് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചുതരില്ല. <<<<<

താങ്കള്‍ക്ക് കമ്യൂണിസത്തേക്കുറിച്ച് ഒന്നുമറിയില്ല സുകുമാരാ.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആക്കി സോഷ്യലിസം നടപ്പാക്കാന്‍ പറ്റും എന്ന് ആരാണു പറഞ്ഞത്? ഞാന്‍ പഠിച്ച കമ്യൂണിസത്തില്‍ അങ്ങനെയില്ല.
ജനങ്ങളുടെ പൊതു ഉടമസ്ഥതയണ്, കമ്യൂണിസം വിഭാവനം ചെയ്യുന്നത്.

തൊട്ടു മുകളില്‍ താങ്കള്‍ എഴുതി

മുതലാളിമാര്‍ എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് ചെറുകിട സംരംഭകര്‍ മാത്രമാണ്. ബാക്കിയുള്ള കമ്പനികള്‍ക്കൊന്നും മുതലാളിമാരില്ല. ഏത് കമ്പനിയുടെയും ഉടമസ്ഥര്‍ അതിന്റെ ഓഹരിയുടമകളാണ്. മുതലാളി, കുത്തകമുതലാളി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് ഇന്നത്തെ ഓഹരി മൂലധനത്തിന്റെ കാലഘട്ടത്തില്‍ പഴയ അര്‍ഥമല്ല ഉള്ളത്. കാറല്‍ മാര്‍ക്സിന്റെ കാലത്തുള്ള മുതലാളിവര്‍ഗ്ഗം ഇപ്പോഴില്ല. ഏത് കമ്പനിയിലും പാവപ്പെട്ടവനും ഓഹരി എടുക്കാം.

താങ്കളീ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, മുതലാളിത്തം കമ്യൂണിസത്തിന്റെ തത്വങ്ങള്‍ സ്വീകരിക്കുകയാണ്.

കാള്‍ മാര്‍ക്സിന്റെ കാലത്തുള്ള മുതലാളിത്തം ഇല്ലാതായി കാള്‍ മാര്‍ക്സ് വിഭാവനം ചെയ്ത പൊതു ഉടമയിലാണിപ്പോള്‍ കമ്പനികളെങ്കില്‍, അത് കമ്യൂണിസത്തിന്റെ വിജയം തന്നെയാണു സുകുമാരാ.

ഇന്‍ഡ്യയിലെ ബാങ്കുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായതുകൊണ്ടൂ മാത്രമാണ്, സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യം  രക്ഷപ്പെട്ടത്. താങ്കള്‍ ഏതെല്ലം രീതിയില്‍ കുറ്റം പറഞ്ഞാലും  ഈ സത്യം ഇഅല്ലാതാകില്ല സുകുമാരാ.

ഇന്‍ഡ്യയില്‍ മന്‍ മോഹന്‍ സിംഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മുത്ലാളിത്ത പരിഷ്ക്കാരത്തിന്റെ ഉത്തമ ഉദാഹരണമാണ്, വിജയ് മല്ല്യ എന്ന മദ്യ രാജാവിന്റെ കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സ്. അമ്പലങ്ങള്‍ക്ക് സ്വര്‍ണ്ണ താഴികകുടങ്ങളും, സ്വര്‍ണ്ണ പടിവാതിലുകളും നല്‍കുന്ന ഈ മുതലാളിക്ക് തൊഴിലാളികള്‍ക്ക് നല്‍കാന്‍ പണമില്ല.

K.P.Sukumaran said...

/ /കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന വ്യവസ്ഥിതിയാണ് യഥാര്‍ഥ ജനാധിപത്യ വ്യവസ്ഥിതി എന്ന് ഇന്‍ഡ്യയില്‍ ഒരു കമ്യൂണിസ്റ്റുകാരനും വിശ്വസിക്കുന്നില്ല. / /

ഈ തട്ടിപ്പ് കുറെ നാളായി കാളിദാസൻ പറഞ്ഞു നടക്കുന്നുണ്ട്. എടോ കാളിദാസാ താൻ പോയി ഒന്ന് സി.പി.എമ്മിന്റെ ഭരണഘടന വായിച്ച് നോക്ക്. പറ്റുമെങ്കിൽ സി.പി.ഐ.യുടെയും. ജനകീയ ജനാധിപത്യവിപ്ലവമാണു സി.പി.എമ്മിന്റെ പരിപാടി. ദേശീയ ജനാധിപത്യ വിപ്ലവമാണു സി.പി.ഐ.യുടേത്. ഈ വിപ്ലവങ്ങൾ സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തിയാക്കാനുള്ള മുന്നുപാധിയും. സോഷ്യലിസ്റ്റ് വിപലവം എന്നത് തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കാനുമാണു. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമാണു ശരിയായ ജനാധിപത്യമെന്നും ഇപ്പോഴുള്ളത് ബൂർഷ്വാജനാധിപത്യമാണു എന്നുമാണു സി.പി.എം- സി.പി.ഐ പാർട്ടി പരിപാടിയിൽ പറയുന്നത്. ഇത് മാറ്റിയിട്ടില്ല. തൊഴിലാളി വർഗ്ഗസർവ്വാധിപത്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമേ ഉണ്ടാകൂ. അത് സി.പി.എം. സ്ഥാപിച്ചാൽ സി.പി.ഐ. പോലും ഉണ്ടാകില്ല. മറിച്ചും. ബംഗാൾ-കേരളം-ത്രിപുര ഭരിക്കുന്ന കഥയല്ല പറയുന്നത്. വിപ്ലവാനന്തരം നടക്കുന്നതാണു പറഞ്ഞത്. വെറുതെയല്ല വിപ്ലവം കാളിദാസാ. ബംഗാൾ-കേരളം-ത്രിപുര ഭരിക്കുമ്പോൾ തന്റെയൊക്കെ മൂത്ത സഖാക്കൾ പറയാറുള്ളത്, ബൂർഷ്വാവ്യവസ്ഥിതിയുടെ പരിമിതിക്കകത്ത് നിന്ന് ഇത്രയേ ചെയ്യാൻ കഴിയൂ എന്നാണു. ഈ പാർട്ടി പരിപാടി മാറ്റിയാൽ അതായത് ജനകീയ/ദേശീയ ജനാധിപത്യ വിപ്ലവം ഒഴിവാക്കിയാൽ എനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വീണ്ടും ചേരാനാകും. ഇതൊരു പുതിയ കാര്യമല്ല. മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ റഷ്യയിൽ ഉൾപ്പെടെ പാർട്ടി പരിപാടിയിൽ നിന്ന് വിപ്ലവവും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യവും ഒഴിവാക്കിയിട്ടുണ്ട്. ഇതൊന്നും കാളിദാസനു മനസ്സിലാകില്ല. കാളിദാസൻ ഇത് വരെയിലും ഒരു കേൻഡിഡേറ്റ് മെമ്പർ പോലും ആയിട്ടില്ലാലോ. എന്ത്കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് പാർട്ടി ഭരണഘടന പാർലമെന്ററി ജനാധിപത്യത്തിനു അനുസൃതമായി സമഗ്രമായി പരിഷ്ക്കരിച്ചുകൂട? എനിക്ക് കാളിദാസനോട് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. എന്തെന്നാൽ കമ്മ്യൂണിസം ഇപ്പോൾ ഇന്ത്യയിൽ ചർച്ച അർഹിക്കുന്ന ഒരു വിഷയമേയല്ല. നമ്മുടെ ജനാധിപത്യം രോഗാതുരമാണു. അതിനുള്ള ചികിത്സയാണു ചർച്ച യാണു നടക്കേണ്ടത്. ആ ചർച്ചയിൽ കമ്മ്യൂണിസ്റ്റുകൾക്ക് സ്ഥാനമില്ല.

kaalidaasan said...

>>>>>ഇവിടെ നിലവില്‍ ഉള്ളത് ബൂര്‍ഷ്വകള്‍ക്ക് വേണ്ടിയുള്ള ഭരണമായത്കൊണ്ട് ഈ ഭരണകൂടം കുത്തകമുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് എന്നും പാവപെട്ടവരെ നിര്‍ദ്ധയം ചൂഷണം ചെയ്തിട്ട് ആ ചൂഷണത്തുകയാണ് കുത്തകകള്‍ക്ക് കൊടുക്കുന്നത് എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുകയും അത് സദാ ഉരുവിടുകയും വേണം. <<<<<

കമ്യൂണിസ്റ്റുകാര്‍ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നു. കണ്ണുണ്ടായിട്ടും താങ്കള്‍ക്കത് കാണാകുന്നില്ല.

ഇന്‍ഡ്യയുടെ പൊതു സ്വത്തായ പ്രതി വാതകം ഒരംബാനിക്ക് കുറഞ്ഞ വിലക്ക് നല്‍കി, ജനങ്ങള്‍ക്ക് കൂടിയ വിലക്ക് വിതരണം ചെയ്യുന്നു. കുത്തക മുതലാളിമാര്‍ക്ക് എന്ന ഓമന പേരിട്ട്, സൌജന്യമായി ഭുമി നല്‍കുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു, നികുതി ഒഴിവക്കി കൊടുക്കുന്നു. പാവപ്പെട്ടവന്‍ കറണ്ട് ചാര്‍ജ്ജടച്ചില്ലെങ്കീല്‍ ഫ്യൂസൂരുന അധികാരികള്‍, പണക്കാരന്റെ കോടിക്കണകിനു രൂപയുടെ വൈദ്യുതി കുടിശിഖ എഴുതി തള്ളുന്നു. പാവപ്പെട്ടവനു നല്‍കുന്ന സബ്സിഡികളൊക്കെ എടുത്തു കളഞ്ഞിട്ട്, പണക്കാരനു സബ്സിഡി നല്‍കുന്നു. താങ്കള്‍ക്കിതൊനും കണാന്‍ സാധിക്കത്തത് കണ്ണിനു തിമിരം ബാധിച്ചതുകൊണ്ടാണ്.

Manoj മനോജ് said...

"നമ്മുടെ ജനാധിപത്യം രോഗാതുരമാണു. അതിനുള്ള ചികിത്സയാണു ചർച്ച യാണു നടക്കേണ്ടത്. ആ ചർച്ചയിൽ കമ്മ്യൂണിസ്റ്റുകൾക്ക് സ്ഥാനമില്ല."

കെ.പി.എസ്. തീട്ടൂരം ഇറക്കി കഴിഞ്ഞതിനാൽ ഇനി ആരും മുണ്ടരുത് ;)

kaalidaasan said...

>>>>>പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനകീയ സര്‍ക്കാരാണ് ഉണ്ടാവുക. സര്‍ക്കാര്‍ എന്നത് സമൂഹത്തിന്റെ സുരക്ഷക്കും സുസ്ഥിതിക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്നും മനസ്സിലാക്കണം. <<<<<

പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ജനകീയ സര്‍ക്കാരാണുണ്ടാകേണ്ടത്. പക്ഷെ ഇന്നത്തെ ഇന്‍ഡ്യയിലെ സര്‍ക്കാര്‍ ജനകീയ സര്‍ക്കാരല്ല.

മാസം 600 രൂപയുണ്ടെങ്കില്‍ അഞ്ചംഗങ്ങളുള്ള കുടുംബത്തിനാവശ്യമുള്ള ഭക്ഷണം വാങ്ങാനാകുമെന്ന് ഒരു ജനകീയ ജന്തു പറഞ്ഞു.

Rs 600 per month enough to feed family of 5, says Sheila Dikshit

New Delhi: In what came as a shock to many, Delhi Chief Minister Sheila Dikshit said that Rs 600 a month was enough to feed a family of five. The CM was speaking on the occasion of the launch of Delhi government's cash-for-food programme, Annshree Yojana.

ഈ ജന്തുവിന്റെ സര്‍ക്കാരിനെ എങ്ങനെ ജനകീയ സര്‍ക്കാരെന്നു വിളിക്കും? താങ്കള്‍ക്ക് ഒരു മാസം 600 രൂപാകൊണ്ട് ആവശ്യമുള്ള ഭക്ഷണം വാങ്ങാന്‍ സാധിക്കുമോ? ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഈ നികൃഷ്ടജീവി ചെലവഴിക്കുന്നത് ആയിരത്തിലധികം രൂപയാണെന്നോര്‍ക്കുക.

23 രൂപ ദിവസം  വരുമാനമുണ്ടെങ്കില്‍ ആ കുടുംബം പണക്കാരന്റേതാണെന്നു പറയുന്ന ഒരു സര്‍ക്കാര്‍ ജനകീയ സര്‍ക്കാരല്ല.

പ്ളാനിംഗ് കമ്മീഷനിലെ മുതലാളി അഹലുവലിയയേപ്പോലുള്ളവര്‍ക്ക് തൂറാന്‍ 35 ലക്ഷത്തിന്റെ കക്കൂസുണ്ടാക്കുന്ന സര്‍ക്കാര്‍ ജനകീയ സര്‍ക്കാരല്ല. മൂന്നില്‍ രണ്ടു ഭാഗം ജനങ്ങള്‍ക്കും തൂറാന്‍ കക്കൂസില്ലാത്ത രാജ്യത്തെ ഈ ധൂര്‍ത്ത് ഒരു ജനകീയ സര്‍ക്കാരിനും ചേര്‍ന്നതല്ല.

2 toilets cost Planning Commission Rs 35L

ചെഷസ്ക്യു ചെഷസ്ക്യു എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം മുക്രയിടുന ഈ ജനാധിപത്യ ചെഷസ്ക്യൂവിനേപ്പറ്റി എന്തു പറയുന്നു. ഈ അഭിനവ അഹ്‌ലുവാലിയ ചെഷെസ്ക്യു വിദേശ യാത്രക്ക് വേണ്ടി ചെലവഴിച്ചത് ദിവസം 2.04 ലക്ഷം രൂപ വച്ചാണ്. 9 ല്‍ ഒരു ദിവസം എന്ന കണക്കിലാണീ ജനകീയന്‍ വിദേശ സുഖവാസ കേന്ദ്രങ്ങളില്‍ ചെലവഴിച്ചത്.

The austerity of the affluent

A rural Indian spending Rs. 22.50 a day would not be considered poor by a Planning Commission whose Deputy Chairman's foreign trips between May and October last year cost a daily average of Rs. 2.02 lakh.

No one can challenge Dr. Ahluwalia's commitment to austerity. Look at the way he's stood up to the populist demand for a poverty line that makes sense. No pampering people here. Spend Rs. 29 a day in urban India or Rs. 23 in rural India and you are not poor. He's even asked the Supreme Court to uphold the imposition of such rigour on hundreds of millions of his fellow citizens. One affidavit filed by the Planning Commission defended a line of Rs. 32 (urban) and Rs. 26 (rural) a day. Since then, the Padma Vibhushan awardee and some of his colleagues have stuck their necks out to lower that further.

ജയലളിത എന്ന ലേഡി ചെഷയ്ക്യൂവിനേപ്പറ്റി എന്താണഭിപ്രായം? ചെരുപ്പു വാങ്ങാന്‍ പ്രത്യേക വിമാനം മുംബൈയിലേക്കയച്ചതും സ്വന്തം പ്രതിമകള്‍ നാടുനീളെ പ്രതിഷ്ടിച്ചതുമായ മായ ചെഷസ്ക്യുവിനേക്കുറിച്ചും, ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തുന്ന മമത ചെഷസ്ക്യൂവിനേക്കുറിച്ചെങ്കിലും പറയാനുണ്ടോ?

Top 10 Most Corrupted Politicians of India 2012

താങ്കള്‍ അംഗീകരിച്ചാലുമില്ലെങ്കിലും ഇന്‍ഡ്യയില്‍ ഉണ്ടായിട്ടുള്ള ജനകീയ സര്‍ക്കാരുകള്‍ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ മാത്രമാണു സുകുമാരാ. കോടിക്കണക്കിനു രൂപ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ട് ദളിതന്റെ കുടിലില്‍ അന്തിയുറങ്ങി നാടകം കളിക്കുന്ന യുവരാജവിന്റെ സര്‍ക്കാര്‍ ജനകീയമെന്നൊക്കെ താങ്കള്‍ക്ക് തോന്നത് പഴയ രാജ ഭക്തി ഉള്ളതുകൊണ്ടാണ്.

K.P.Sukumaran said...

കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനം കാലപ്രവാഹത്തിൽ കുറേയേറെ ശോഷിച്ചു പോയെങ്കിലും ഇന്നും ഇന്ത്യാരാജ്യത്ത് കോൺഗ്രസ്സിനെക്കാളും മേന്മ അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു പാർട്ടിയില്ല. അത് പോലെ തന്നെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താനും കോൺഗ്രസ്സ് അല്ലാതെ വേറെയൊരു പാർട്ടി ഇനിയും ഉണ്ടായിട്ടില്ല. അത്കൊണ്ട് തന്നെ കോൺഗ്രസ്സിനും അതിനെ നയിക്കുന്നവർക്കും പ്രവർത്തകന്മാർക്കും ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. എല്ലാ അഭിപ്രായങ്ങളെയും ആശയങ്ങളെയും വിരുദ്ധങ്ങളായ ചിന്താഗതികളെയും കോൺഗ്രസ്സിനു ഉൾക്കൊള്ളാൻ കഴിയും. കാരണം ഭാരതത്തിന്റെ ആത്മാവ് ആവാഹിച്ച മഹാപ്രസ്ഥാനമാണു കോൺഗ്രസ്സ്.

കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന യാഥാർഥ്യമാണു. അതേ സമയം എല്ലാവരും കോൺഗ്രസ്സുകാരുമാണു. കോൺഗ്രസ്സ് എന്നാൽ ഇന്ത്യാരാജ്യത്തിലെ എല്ലാവരുടെയും പാർട്ടിയാണു. മറ്റേതൊരു പാർട്ടിയെക്കുറിച്ചും ഇങ്ങനെ പറയാൻ കഴിയില്ല. എന്തെന്നാൽ അവയൊക്കെ ഏതെങ്കിലും മതത്തിനോ ജാതിക്കോ പ്രദേശത്തിനോ വേണ്ടി നിലകൊള്ളുന്നതായിരിക്കും. ഇങ്ങനെ എല്ലാവർക്കുമായി, എല്ലാം ഉൾക്കൊള്ളുന്നതായി കടലു പോലെ പരന്നുകിടക്കുന്നത്കൊണ്ടാണു കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ ഉണ്ടാകുന്നത്. പക്ഷെ ഒരു സ്ഥാനം അതായത് ഒരു ചുമതല ഉദാഹരണത്തിനു ഡി.സി.സി. അദ്ധ്യക്ഷസ്ഥാനം ഒരാൾക്ക് മാത്രമേ നൽകാൻ പറ്റൂ. അവകാശവാദം പലർക്കുമുണ്ടാകാം. ഒരാൾക്ക് നൽകിക്കഴിഞ്ഞാൽ പിന്നെ ആ അവകാശവാദങ്ങളുടെ ഹാങ്ഓവർ ആർക്കും ഉണ്ടാകരുത്.

കോൺഗ്രസ്സിൽ സ്ഥാനമാനങ്ങൾ ചുമതലകളായാണു കാണേണ്ടത്. മറ്റേത് പാർട്ടിക്കാരനെക്കാളും ജനങ്ങളോട് ഉത്തരവാദിത്വം കോൺഗ്രസ്സുകാർക്കാണു. സ്വാതന്ത്ര്യം നേടിത്തന്നത്കൊണ്ട് മാത്രമല്ല. ഇക്കാണുന്ന ഇന്ത്യയെ പുനർനിർമ്മിച്ചെടുത്തതും കോൺഗ്രസ്സ് മാത്രമാണു. നാളെയും ഈ ദൗത്യം കോൺഗ്രസ്സുകാരിൽ നിക്ഷിപ്തമാണു. രാഷ്ട്രീയപ്രവർത്തനം എന്നത് ആത്യന്തികമായി സാമൂഹ്യപ്രവർത്തനം തന്നെയാണു. അതാരും വിസ്മരിച്ചുകൂട. കോൺഗ്രസ്സുകാർക്ക് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം കൊടുക്കണമായിരുന്നു. ഈ പ്രസ്ഥാനം ഇനിയും കുറെക്കാലത്തേക്ക് എന്ന് വെച്ചാൽ ഇവിടെ ജനാധിപത്യം പരിപക്വമാകുന്നത് വരെയെങ്കിലും നിലനിൽക്കേണ്ടതുണ്ട്. കോൺഗ്രസ്സ് പാർട്ടി പൊളിറ്റിക്കൽ സ്കൂളുകൾ സ്ഥാപിച്ച് പ്രവർത്തകരെ ചരിത്രവും രാഷ്ട്രമീമാംസയും സോഷ്യൽ സർവ്വീസും ഒക്കെ പഠിപ്പിക്കാവുന്നതാണു.

ജോസ് നെല്ലിവിള said...

കൊണ്ഗ്രസിനു മുന്പെത്തെക്കാള്‍ ഏറെ പ്രസക്തിയുള്ള സമയം ആണ് ഇപ്പോഴുള്ളത്. പണ്ട് ബ്രിട്ടീഷുകാരെ തുരത്തിയാല്‍ മതിയായിരുന്നെങ്കില്‍ എന്ന് ഇന്ത്യയെ തന്നെ സംശുദ്ധീകരിക്കുക എന്ന വലിയ ഒരു ദൌത്യം ആണ് മുന്നിലുള്ളത്. രാജ്യത്തെ അട്ടിമറിക്കുവാന്‍ പലരും തുനിഞ്ഞു നില്‍ക്കുമ്പോള്‍ കൊണ്ഗ്രസ്സുകാര്‍ തമ്മിലടി അവസാനിപ്പിക്കണം. നിസ്സ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും അംഗീകാരം ഉണ്ടാകണം. സ്വാര്തമതികളെ പുറത്താക്കാനോ നിലക്ക് നിര്‍ത്താനോ പാര്‍ട്ടിക്ക് കഴിയണം. സുകുമാരന്‍ സാര്‍ പറഞ്ഞത് പോലെ ഇന്ത്യയെ ഇന്ത്യയായി ഒന്നായി കാണാന്‍ കഴിയുന്ന ഒറ്റ പാര്‍ട്ടിയെ ഇന്നുള്ളൂ.

Shaheen MC said...

കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും അനുഭവിച്ചറിഞ്ഞത് കൂടുതലും കൊണ്ഗ്രെസ്സുകാര്‍ തന്നെയാണ്. ഒരു പാര്ടികുള്ളില്‍ എന്തെല്ലാം നടക്കാന്‍ പാടില്ലാ, അതെല്ലാം നടത്തുകയും പിന്നെ അതിനെ 'ഉള്‍പാര്‍ടി ജനാധിപത്യം' എന്ന ഓമന പേരിട്ടു വിളിക്കാനെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ഗ്രെസ്സിനു കഴിയൂ. കൊണ്ഗ്രെസ്സ ക്ഷയിച്ചാല്‍ പകരം ആര് എന്ന സന്ദേഹമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് കൊണ്ഗ്രെസ്സിന്റെ ശക്തി. ബാബരി മസ്ജിദ് തകര്‍ച്ച മുതല്‍ ഇന്ത്യയുടെ വിവിദ ഭാഗങ്ങളില്‍ അന്യായമായി തടവില്‍ കഴിയുന്ന മുസ്ലിം ചെറുപ്പക്കാര്‍ വരെ സമീപകാല കൊണ്ഗ്രെസ്സിന്റെ മൃദു ഹിന്ദ്വുത്വ നിലപാട് ആണ് തുറന്നു കാട്ടുന്നത്. എങ്കിലും, പകരം വെക്കാന്‍ മറ്റാരുണ്ട്? തമ്മില്‍ ഭേദം തൊമ്മന്‍, അത്ര തന്നെ.