Links

കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം

എന്റെ ബ്ലോഗ് പതിവായി വായിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി വടകരയില്‍ നിന്നും  എന്നെ കാണാന്‍ ബാംഗ്ലൂരില്‍ വന്നിരുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  മാര്‍ക്സിസ്റ്റ് വിമതര്‍ കൂട്ടത്തോടെ ജയിച്ച മേഖലയില്‍ നിന്നാണ് പുള്ളി വരുന്നത്.  കമ്മ്യൂണിസത്തെയും അതിന്റെ ഭാവിയെക്കുറിച്ചും ഞങ്ങള്‍ ദീര്‍ഘമായി തന്നെ സംസാരിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യമായ പരിഗണനയും  ഉദ്ദേശിച്ച കാര്യങ്ങളുടെ ഫലപ്രാപ്തിയും ലഭിക്കാത്തവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി ഇടത് ഏകോപനസമിതി രൂപീകരിച്ചത്. അങ്ങനെ വരുമ്പോള്‍ അക്കൂട്ടര്‍ക്ക് എങ്ങനെ ഒരു നല്ല ഇടത് പക്ഷ ബദല്‍ ആകാന്‍ കഴിയും?  എന്ത്കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാ‍ര്‍ട്ടിയോട് ആളുകള്‍ക്ക് ഇങ്ങനെ വെറുപ്പ് വര്‍ദ്ധിക്കാന്‍ കാരണം എന്ന് തുടങ്ങി കമ്മ്യൂണിസത്തിന്റെ പ്രസക്തിയും ഭാവിയും അങ്ങനെ നിരവധി കാര്യങ്ങള്‍ അവന്‍ ചോദിച്ചു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആളുകള്‍ വെറുക്കുന്നതിന് എത്രയോ കാരണങ്ങളുണ്ട്. അവരുടെ ഓരോ വാക്കും പ്രവര്‍ത്തിയും ആളുകളില്‍ വെറുപ്പ് വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരിക്കുന്നു, വെറുക്കുന്നവരുടെ കൂടെ ആളുകള്‍ കൂടിക്കൊണ്ടേ വരുന്നു എന്നതാണ് സത്യം.  കാരണങ്ങളെ പ്രത്യേകമായി എടുത്ത് വിശകലനം ചെയ്യാന്‍ കഴിയില്ല. അതിന്റെ ആവശ്യവുമില്ല.  വെറുപ്പുകള്‍ ഒന്നൊന്നായി കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമായിക്കൊണ്ടേ വരുന്നു.  അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കേരളത്തിലെ ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറന്തള്ളപ്പെട്ടത്.  ജനങ്ങളെ മനസ്സിലാക്കാനുള്ള കോമണ്‍ സെന്‍സ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് തീരെയില്ല.  നേതാവായിക്കഴിഞ്ഞാല്‍ അണികള്‍ തങ്ങളുടെ അടിമകള്‍ ആണെന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കരുതുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ വിഴുങ്ങുന്നവരുടെ  സംഖ്യ  അനുദിനം കുറഞ്ഞുവരികയാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടരി കഴുത്തിന് സുഖമില്ലാത്തത്കൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധിക്ക് അപേക്ഷിക്കുന്നു. പോലിസ് മര്‍ദ്ധനം മൂലമാണ് കഴുത്തിന് സുഖമില്ലാത്തതായത് പോലും.  ഇപ്പോള്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ ആണത്രെ.  അവധിക്ക് അപേക്ഷിച്ചാ‍ല്‍  അനുവദിക്കാതിരിക്കാന്‍ പറ്റുമോ എന്നാണ് ഒരു ഉന്നത നേതാവ് പ്രതികരിച്ചത്.  ഈ അവധിചികിത്സാപ്രയോഗ വിശദീകരണം അപ്പാടെ അണികള്‍ വിശ്വസിച്ചിരിക്കും എന്നാണ് നേതാക്കള്‍ കരുതുന്നുണ്ടാവുക.  എന്നാല്‍ അവധി ചികിത്സയുടെ പിന്നാമ്പുറ കഥകള്‍ കാതോടുകാതായി പ്രചരിക്കുന്നത് നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്നറിയില്ല.  ഏതായാലും  പത്രങ്ങള്‍ അതിനെക്കുറിച്ച് പിന്നെയൊന്നും എഴുതിയിട്ടില്ല.  ചികിത്സ കഴിഞ്ഞ് വന്നാല്‍ സെക്രട്ടരി സ്ഥാനം മടക്കി നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ അത് അപ്പോള്‍ ആലോചിക്കും എന്ന പാര്‍ട്ടി വക്താവിന്റെ മറുപടിയും അവധിയെക്കുറിച്ച് അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും  എല്ലാം തുറന്ന് പറയുന്നുണ്ട്.

ചികിത്സയും അവധിയും കഴിഞ്ഞ് ആ ഉഗ്രപ്രതാപിയായിരുന്ന നേതാവിന് സെക്രട്ടരിക്കസേര മടക്കിക്കിട്ടിയില്ലെങ്കില്‍  ഇപ്പോള്‍ അടക്കം പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ജനം കരുതും.  മാത്രമല്ല ആ നേതാവിനെതിരെ സ്വന്തം ജന്മനാട്ടില്‍ പോലും  വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി ശ്രുതിയുണ്ടായിരുന്നു.  അവധിചികിത്സ ലഭിക്കേണ്ടവര്‍ പാര്‍ട്ടിയില്‍ ഇനിയും ഉണ്ടാകില്ലേ എന്നും അണികള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം.  എന്തായാലും  അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍  വോട്ടുകള്‍ വരവില്‍ വര്‍ദ്ധിക്കുകയില്ല എന്ന് മാത്രമല്ല, നഷ്ടം കൂടുകയും ചെയ്യും.  ഇങ്ങനെ ഓരോ ദിവസവും  കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രമാക്കുന്ന ഏര്‍പ്പാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനം മുഴുകിയിരിക്കുന്നത്.  പാര്‍ട്ടിയെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ല എന്ന് പറയുമ്പോഴും  പാ‍ര്‍ട്ടി കൂടുതല്‍ കൂടുതല്‍ തൊലിയുരിക്കപ്പെടുകയാണെന്ന് നേതാക്കള്‍ അറിഞ്ഞതായി ഭാവിക്കുന്നേയില്ല.

ആസ്തിയോടും പണത്തോടും  കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ആര്‍ത്തി സുവിദിതമാണ്.  പാര്‍ട്ടി സമ്പത്ത് വാരിക്കൂട്ടുക, നേതാക്കള്‍ അത് അനുഭവിച്ച്  ഉന്മത്തരാവുക എന്നതാണ് ശൈലി.  മറ്റ് പാര്‍ട്ടിക്കാര്‍ ഒറ്റയ്ക്ക് സമ്പാദിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി കൂട്ടായി പാര്‍ട്ടി എന്ന നിലയിലാണ് സമ്പാദിക്കുക.  അത്കൊണ്ട് ഗുണം കൂടുതല്‍ മാര്‍ക്സിസ്റ്റ് നേതാ‍ക്കള്‍ക്കാണ്.  കൂട്ടായി സമ്പാദിക്കുമ്പോള്‍ നേട്ടം പതിന്മടങ്ങാണ്.  പാര്‍ട്ടി നോട്ടമിട്ട  വസ്തുവും കെട്ടിടങ്ങളും അനായാസമായി പാര്‍ട്ടി അധീനതയിലാകും.  ഈ മന്ത്രിസഭയുടെ കാലത്ത് പാര്‍ട്ടി എത്ര ആസ്തി സമ്പാദിച്ചു എന്ന കണക്ക് അണികള്‍ക്ക് ഒരിക്കലും ലഭ്യമാവുകയില്ല.  ഇതിലൊന്നും യാതൊരു അപാകതയും കാണാത്തവര്‍ തന്നെയാണ് ഇന്നും പാര്‍ട്ടിയുടെ ഭൂരിപക്ഷം അണികളും എന്നത് സത്യമാണെങ്കിലും  ഈ വെട്ടിപ്പിടുത്തത്തില്‍ അമര്‍ഷം പൂണ്ട് പാര്‍ട്ടിയോട് വിട പറയുന്നവരുടെ എണ്ണം ദിവസവും കൂടി വരുന്നുണ്ട്.

പാര്‍ട്ടിയിലേക്ക്  ആകര്‍ഷിക്കപ്പെടാന്‍ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ ഒന്നുമില്ല.  ഒപ്പം കൂടിയാല്‍  സാമ്പത്തികനേട്ടം ഉണ്ടാക്കാം  എന്ന ഒരേയൊരു പ്രലോഭനം മാത്രമേ ഇന്ന്  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി അതില്‍ ചേരുന്നവര്‍ക്ക് ഉണ്ടാകൂ.  കമ്മ്യൂണിസവും സോഷ്യലിസവും ഇടത് പക്ഷവുമൊന്നും ഇനിയുള്ള കാലം ആരെയും ആകര്‍ഷിക്കാന്‍ പോന്നതല്ല.  ഇപ്പോള്‍ അതിലൊക്കെ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിച്ച് കഴിയാമെന്ന് മാത്രം.  സമരങ്ങള്‍ നടത്താനുള്ള ശേഷിയും ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാവില്ല.  ഭരണം ഒഴിഞ്ഞുപോയാല്‍  വഴിപാട് പോലെ ബന്ദുകളും ഹര്‍ത്താ‍ലുകളും മാത്രമേ ഇനി നടത്താന്‍ കഴിയുകയുള്ളൂ.  എന്തിനെ എതിര്‍ത്തിട്ടാണ് ഇനി സമരം നടത്താന്‍ കഴിയുക?  കഴിഞ്ഞ കാലങ്ങളില്‍  എന്തിനെയെങ്കിലും  എതിര്‍ത്ത് സമരം നടത്തിയിട്ടാണ് പാര്‍ട്ടി പിടിച്ച് നില്‍ക്കാറ്.  സമരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞുപോയി.  ബന്ദും ഹര്‍ത്താലുമാണെങ്കില്‍ അത് നാട്ടുകാര്‍ക്ക് സമരമേയല്ല, ഉത്സവമാണ്.

“എന്റെ പാര്‍ട്ടി ഇനി നന്നാവില്ല. ഇത് ക്രമേണ മുരടിച്ചുപോവുകയേയുള്ളൂ. ഇപ്പോഴൊക്കെ പാര്‍ട്ടി കോര്‍പ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുടെ മേലെയായില്ലേ?  കോണ്‍ഗ്രസ്സ് പാര്‍ട്ടി നിലനില്‍ക്കും. എന്തെന്നാല്‍ അത് ജനാധിപത്യപാര്‍ട്ടിയല്ലെ. ഇതൊന്നും ആരോടും തുറന്ന് പറയാറില്ല. കാരണം ഭയം എന്ന സംഗതി നമ്മളെ വേട്ടയാടുന്നുണ്ട്.  എന്റെ ഒറ്റയ്ക്കുള്ള അഭിപ്രായമല്ല ഇത്..”  ഇങ്ങനെ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചത്  പിണറായിയിലെ  എന്റെ സുഹൃത്തായ ഒരു കെ.എസ്.ടി.എ. അദ്ധ്യാപകനാണ്.  തെളിവൊന്നും ഹാജരാക്കുന്നില്ല. പക്ഷെ ആ സുഹൃത്ത്  സാക്ഷാല്‍ സംസ്ഥാന സെക്രട്ടരിയുടെ പഴയ വീടിന്റെ അയല്‍പ്പക്കത്തുള്ള ഒരു പ്രശസ്ത കമ്മ്യൂണിസ്റ്റ് തറവാട്ടിലെ അനന്തരാവകാശിയാണ്.  ഞാന്‍ മനസ്സിലാക്കിയേടത്തോളം  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും ഭയക്കുന്നത് പാര്‍ട്ടിയുടെ വര്‍ഗ്ഗ സംഘടനകളില്‍ പെട്ടവര്‍ തന്നെയാണ്. അത്തരത്തിലാണ് പാര്‍ട്ടി സെറ്റപ്പ്.

മറ്റ് സംഘടനകളില്‍ പെട്ടവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ   അസൂയയോടുകൂടിയാണ് മാര്‍ക്സിസ്റ്റ് സംഘടനകളില്‍ പെട്ടവര്‍ നോക്കുന്നത്.  പാ‍ര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് നിര്‍ബ്ബന്ധിക്കുക മാത്രമല്ല പരോക്ഷമായി ഭയപ്പെടുത്തുകയും ചെയ്യും.  പിരിവിന്റെ കാര്യമാണ് കടുപ്പം.  പണപ്പിരിവിന്റെ കാര്യത്തില്‍  ഒരു ദാക്ഷിണ്യവും മാര്‍ക്സിസ്റ്റുകള്‍ കാണിക്കുകയില്ല. എത്ര കൊടുത്താലും മതിയാകില്ല.  പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും മോശമാവുമ്പോള്‍ തങ്ങള്‍ ഇങ്ങനെ കാശ് കൊടുത്ത് ഈ പാര്‍ട്ടിയെ നിലനിര്‍ത്തേണ്ട ബാധ്യത എന്താണെന്ന് നാളെ ആളുകള്‍ ചിന്തിച്ചുകൂടായ്കയില്ല.  ഇപ്പോഴും ചിന്തിക്കുന്നവരുണ്ട്. പക്ഷെ ഭയം നിമിത്തം കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടുള്ള ഭയം നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നാട്ടില്‍ നിലനില്‍പ്പുള്ളൂ.  രണ്ട് പ്രാവശ്യം തുടര്‍ച്ചയാ‍യി യു.ഡി.എഫ്. അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഉണ്ടായാല്‍ പിന്നെയാരും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടില്ല. അത്തരമൊരു സാഹചര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി സംജാതമാവും എന്നാ‍ണ് എന്റെ കണക്ക് കൂട്ടല്‍ .  എന്തെന്നാല്‍  കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ എന്നത്തേക്കാളും ഭദ്രമാണ് ഇന്ന്.

സത്യത്തില്‍ എന്താണ് കമ്മ്യൂണിസം?  ഒരിക്കലും നടക്കാത്ത ഊട്ടോപ്യന്‍ സ്വപ്നമാണ് കമ്മ്യൂണിസവും.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  കമ്മ്യൂണിസം സ്ഥാപിക്കും എന്ന് കാറല്‍ മാര്‍ക്സ് എവിടെയും പറഞ്ഞിട്ടില്ല.  തൊഴിലാളിവര്‍ഗ്ഗം  ആര്‍ജ്ജിക്കുന്ന ബോധപരമായ ഔന്നത്യത്തിലൂടെ പടിപടിയായി മുന്നേറി  ഭരണകൂടങ്ങളെപ്പോലും  പിഴുതെറിഞ്ഞ് ആധുനികകമ്മ്യൂണിസം സ്ഥാപിക്കും എന്നാണ് മാര്‍ക്സ് സ്വപ്നം കണ്ടത്.  തൊഴിലാളി വര്‍ഗ്ഗം എന്നാല്‍ കമ്മ്യൂണിസ്റ്റ്കാരല്ല.  എന്നാല്‍ മാര്‍ക്സ് സ്വപ്നം കണ്ട പോലെയൊരു തൊഴിലാളിവര്‍ഗ്ഗം ലോകത്ത് എവിടെയും ഉരുത്തിരിഞ്ഞ് വന്നില്ല.  അവനവന്‍ മുതലാളിമാരാണ് ഇന്ന് ലോകത്ത് അധികവും.  ചരിത്രം  മാര്‍ക്സിന്റെ സ്വപ്നത്തെ തള്ളിക്കളഞ്ഞു.  വര്‍ഗ്ഗപരമായി തൊഴിലാളികള്‍ സംഘടിക്കാനുള്ള സാഹചര്യം ഇല്ലെങ്കിലും  മനുഷ്യര്‍ക്ക്  ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാമായിരുന്നു.  എല്ലാവര്‍ക്കും  സുഖമായി കഴിയാനുള്ള ഇടം ഭൂമിയില്‍ ഉണ്ട്. പോരെങ്കില്‍  ഒരുമിച്ചാണെങ്കില്‍ നമുക്ക് കടലിലും ആകാശത്തും ഇടം സൃഷ്ടിക്കാനും കഴിയും.  എന്നാല്‍ മനുഷ്യന്‍ എന്നാല്‍ പുറത്ത് കാണിക്കാന്‍ ശ്രമിക്കുന്ന പോലെ അത്ര നല്ലവനല്ല.  തന്റെ ആവശ്യങ്ങളോട്  കോമ്പ്രമൈസ് ചെയ്യാന്‍ ആരും തയ്യാറല്ല.  എത്രയാണ് ഒരാളുടെ ആവശ്യം? അത്  അടുത്തവനെക്കാളും എന്തായാലും അധികമാണ്.  മാവേലി നാട് വാണീടും കാലം എല്ലാരും ഒന്ന് പോലെ എന്ന് ഈണത്തില്‍ പാടാന്‍ എല്ലാവരും കേമന്മാരാണ്.  എന്നാല്‍ അടുത്തുള്ളവനെക്കാളും എനിക്ക് അധികം വേണമെന്ന ആസക്തി ആരും ഉപേക്ഷിക്കുകയില്ല.  തൊഴിലാളി വളര്‍ന്നാല്‍ അവന്‍ നോക്കുകൂലിയാണ് അധികം വാങ്ങുക. അല്ലാതെ കമ്മ്യൂണിസം സ്ഥാപിക്കുകയല്ല ചെയ്യുക.  സമൂഹത്തിന്റെ ചലനം  എന്ന് പറയുന്നത് തന്നെ ഈ സ്വാര്‍ത്ഥതയാണ്.   കമ്മ്യൂണിസ്റ്റുകാരാണ് എല്ലാ അര്‍ത്ഥത്തിലും  ഏറ്റവും  സ്വാര്‍ത്ഥരായത് എന്നത് വിരോധാഭാസമായി തോന്നാം.  ഗാന്ധിജിയെ പോലെ ഒരു മഹാത്മാവിനെ  സംഭാവന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിഞ്ഞിട്ടില്ല.

തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം,  വര്‍ഗ്ഗസമരസിദ്ധാന്തം എന്നൊക്കെയുള്ള  വരട്ടുതത്വങ്ങള്‍ ഒഴിവാക്കിയാല്‍  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ നല്ലൊരു ജനാധിപത്യപാര്‍ട്ടിയാകാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെന്ന്  എന്നെ കാണാന്‍ വന്ന ആ സുഹൃത്തിനോട് അന്ന് ഞാന്‍ പറഞ്ഞിരുന്നു.  എന്നാല്‍  അങ്ങനെയൊരു സാധ്യതയുമില്ലെന്ന് എനിക്ക് ബോധ്യമായത്  പിണറായിയിലെ ആ സുഹൃത്തുമായി  കുറെ നേരം സംസാരിച്ചതിന് ശേഷമാണ്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് ആ പാര്‍ട്ടിയെ ന്യായീകരിക്കുന്നതും പ്രതിരോധിക്കുന്നവരും.  പാര്‍ട്ടിയെ അറിയുന്നവര്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരില്‍  പലരും മാനസികമായി കോണ്‍ഗ്രസ്സ് അനുകൂലികളാണ്.  കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാത്ത  കെ.എസ്.ടി.യു. മാഷ്മ്മാരെ എനിക്കറിയാം.  സ്വന്തം ചിഹ്നത്തില്‍ ചെയ്യാന്‍ വെറുപ്പ്.  യു.ഡി.എഫിന്  ചെയ്താല്‍ പിടിച്ചുപോകും എന്ന ഭയം.   അടിമപ്പണി എടുപ്പിക്കുന്നതിലും  കൂടെക്കൂടെ സംഭാവന കൊടുക്കാന്‍ നിര്‍ബ്ബന്ധിതര്‍ ആകുന്നതിലുമാണ് പലര്‍ക്കും വെറുപ്പ്.

ഇത്തരക്കാരുടെ സംഖ്യ ഇന്ന് കുറവാണെങ്കിലും  പാര്‍ട്ടി അടിത്തറ ദുര്‍ബ്ബലമായി വരികയും  വിരുദ്ധരുടെ എണ്ണം പാര്‍ട്ടിയില്‍ തന്നെ ഏറി വരികയുമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്.  ധാ‍രാളം ആസ്തിയും  ബിസിനസ്സും , എന്തിനും തയ്യാറുള്ള അണികള്‍ ധാരാളവും ഉണ്ട് എന്ന കാരണത്താല്‍ മാര്‍ക്സിസ്റ്റ്കാരുടെ ധാര്‍ഷ്ട്യത്തിന് അധികകാലം ആയുസ്സ് ഉണ്ടാവില്ല എന്നര്‍ത്ഥം.  നോക്കുക, കേരളത്തില്‍ ആളുകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ വെറുക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മാത്രമാണ്.  കോണ്‍ഗ്രസ്സിനോടും ലീഗിനോടും ഒക്കെ ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടാകാം. പക്ഷെ വെറുക്കുന്നില്ല. കാരണം മറ്റൊരു പാര്‍ട്ടിയും ആളുകളെ വെറുപ്പിക്കുന്നില്ല.  ശുംഭന്‍ എന്ന് ജഡ്ജിയെ വിളിച്ചിട്ട് , ആ പ്രയോഗം മലബാറില്‍  സാധാരണയാണ് എന്ന് ന്യായീകരിക്കുക.  ഇമ്മട്ടിലുള്ള ന്യായങ്ങളും അതൊക്കെ പ്രകടിപ്പിക്കുമ്പോഴുള്ള ശരീരഭാഷയുമൊന്നും ഇനിയുള്ള കാലം ആരും വകവെച്ചുകൊടുക്കുകയില്ല.

ഞാന്‍ ഈ ബ്ലോഗ്  എഴുതുന്നത്കൊണ്ടോ  , ഇത് ചില്ലറ ആളുകള്‍ വായിക്കുന്നത്കൊണ്ടോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു പോറലും  സംഭവിക്കുകയില്ല. എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ അതിന്റെ ഉള്ളില്‍ തന്നെയാണ് ഉള്ളത്. ഈ പോസ്റ്റ് വായിച്ച് അസഹിഷ്ണുത തോന്നുന്നവര്‍ അതാണ് ആദ്യം മനസ്സിലാക്കേണ്ടത്.  ഒരു തരത്തിലുള്ള  തിരുത്തലും  പ്രയോജനം ചെയ്യില്ല.  കാരണം ആര് ആരെയാണ് തിരുത്തുക.  മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതി  ചൂണ്ടിക്കാട്ടി  ചിലര്‍ യഥാര്‍ത്ഥ ഇടത്പക്ഷത്തിന്റെ റോളില്‍ അവതരിക്കാന്‍ നോക്കുന്നുണ്ട്.  സംഗതിയൊക്കെ കൊള്ളാം.  പക്ഷെ കമ്മ്യൂണിസത്തിന്റെ  മേധാവിത്വമനോഭാവവും ആക്രമണോത്സുകതയും ഗീബത്സീയന്‍ പ്രചരണരീതിയും ധാര്‍ഷ്ട്യവും കുതന്ത്രങ്ങളും ജനാധിപത്യ വിരുദ്ധതയും  എല്ലാം ഒഴിവാക്കിയാല്‍ വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേരിന്റെയും നെറിയുടെയും  പാതയില്‍ സഞ്ചരിച്ചാല്‍ കാലം ചില ദൌത്യങ്ങള്‍ നിങ്ങളെ ഏല്‍പ്പിച്ചേക്കാം.   എന്നാല്‍  ഏതെങ്കിലും തരത്തിലുള്ള വിപ്ലവമാണ് ലക്ഷ്യമെങ്കില്‍  അത്  മനസ്സില്‍ സൂക്ഷിച്ചാല്‍ മതി.

ഓരോ കാലത്തും  ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒന്നുകില്‍ അവര്‍ തന്നെ പരിഹരിക്കും. അല്ലെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും.  തങ്ങളാണ് ജനങ്ങളുടെ സംരക്ഷകര്‍ ,  തങ്ങള്‍ക്കാണ് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത എന്ന് കരുതി മുന്നോട്ട് വരേണ്ടതില്ല.  എല്ലാവര്‍ക്കും തുല്യ ബാധ്യത,  തുല്യ അവകാശം,  തുല്യ അവസരം അത്രയേയുള്ളൂ.  നേതാവെന്നാല്‍  അസാധാരണ സൃഷ്ടിയൊന്നുമല്ല.  സംഘടനാ ഭാരവാഹിത്വം ലഭിക്കുന്നു എന്ന് വെച്ച് ആരും നേതാവാകുകയില്ല. അതിന്  ചില ഗുണങ്ങളൊക്കെ വേണം .

79 comments:

Sameer Thikkodi said...

ശരിയാണ് .. മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ് ഇതര പാര്‍ട്ടികളോട് ജനങ്ങള്‍ക്ക്‌ വിയോജിപ്പേ ഉള്ളൂ .. എതിര്‍പ്പോ വെറുപ്പോ ഇല്ല .. പക്ഷെ ഇവിടെ ജനങ്ങളെ അങ്ങിനെ സാമാന്യ വല്ക്കരിക്കാന്‍ പറ്റുമോ .. രാഷ്ട്രീയ അവബോധം കേരളത്തില്‍ അല്പം കൂടുതല്‍ ആണെന്നതിനാല്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ശ്രമിക്കുന്നതിന്റെ പരിണിത ഫലമല്ലേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ? പാര്‍ട്ടിയിലെ വ്യക്തി താല്പര്യങ്ങള്‍ അമ്ഗീകരിക്കപ്പെടാതതിനാല്‍ വിട്ടു പോയവരെ ഒരിക്കലും ബദല്‍ ആയി കാണാന്‍ ആവില്ല എങ്കിലും വെറുപ്പിന്റെ കാരണം അതില്‍ തന്നെ ഉണ്ടല്ലോ ?

പിന്നെ ഇനി ഒരു കാലത്തും ഈ പാര്‍ട്ടി ഗതി പിടിക്കില്ല എന്നങ്ങു ശപിക്കല്ലേ KPS . ഈ പാര്‍ട്ടിയും കേരളത്തിന്റെ സാമൂഹിക ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ അനല്പമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഞാന്‍ ഒരു ഇടതു പക്ഷ വിരുദ്ധന്‍ തന്നെയാണ് .. എന്നിരുന്നാലും സുഖലോലുപതയില്‍ (പുറമേ എങ്കിലും) ഇടതു പക്ഷ സഹയാത്രികര്‍ തുലോം അശ്രദ്ധ വരുത്തി എന്നല്ലാതെ" വാരി വിഴുങ്ങുന്ന " തരത്തില്‍ അവതരിപ്പിക്കുന്നതില്‍ അതിശയോക്തിക്കു വകയില്ലേ ?

എന്നിരുന്നാലും പോസ്റ്റ്‌ ഇടതു ചിന്തകര്‍ക്ക്‌ ചിന്തനീയം തന്നെ ...

Asok Sadan said...

ലണ്ടനില്‍ നിന്നും ഫോണ്‍ ചെയ്യ്ത അശോകാണ് ഞാന്‍. ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ?

കമ്മ്യുണിസ്റ്റ് - മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടികള്‍ എന്തെന്ന്, അല്ലെങ്കില്‍ രാഷ്ട്രീയം എന്തെന്നറിയുന്നതിനു മുന്‍പേ എനിക്കാ പേരിനോട് തന്നെ വെറുപ്പായിരുന്നു. പിന്നെ ചുവപ്പിനോട് പണ്ടേ എനിക്കിഷ്ട്ടമല്ല.

മുതിര്‍ന്നപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗത്വം എടുക്കുകയോ ചെയ്യ്തിട്ടില്ല. ഇക്കണ്ട കാലത്തില്‍ ഒരേ ഒരു തവണ മാത്രമേ വോട്ടു ചെയ്യുകയും ചെയ്യ്തിട്ടുള്ളൂ. താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. അവര്‍ വെറുപ്പ്‌ സമ്പാദിച്ചു കൂട്ടുകയാണ്.

തുറന്നെഴുതിയതിനു പ്രത്യേക അഭിനന്ദനങള്‍. വീണ്ടും വരാം.

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

K.P.Sukumaran said...

പ്രിയ സമീര്‍ , ഞാന്‍ ശപിച്ചത്കൊണ്ട് ആ പാര്‍ട്ടിക്ക് ഗതി പിടിക്കാതാകില്ല. ആ പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെ മറ്റൊരു പാര്‍ട്ടിയിലും പോകാതെ സ്വന്തം പാര്‍ട്ടിയെ ശപിക്കുന്നുണ്ട് എന്ന ഒരു സത്യമുണ്ട്. ഞാന്‍ പറഞ്ഞില്ലേ, സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ അവരൊക്കെ പേടിക്കുന്നു. ഇതൊന്നും ഒരു സഖാവും സമ്മതിച്ചുതരില്ല. എന്നോട് ചില സുഹൃത്തുക്കള്‍ പങ്ക് വെച്ച കാര്യങ്ങളൊന്നും ഇവിടെ തുറന്ന് എഴുതിയിട്ടില്ല. എനിക്കും കുറച്ചൊക്കെ പേടി ഇല്ലാതില്ല.അത്കൊണ്ടാണ്. പിന്നെ സൈബര്‍ പോലീസിനെയും പേടിക്കണം. എന്തായാലും പാര്‍ട്ടി ഗതി പിടിക്കാതാകുമെങ്കില്‍ അത് പാര്‍ട്ടിയുടെ കൈയ്യിലിരുപ്പ് കൊണ്ട് മാത്രമായിരിക്കും.

പ്രിയ അശോക് , ഫോണില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് എഴുതണമെന്നുണ്ട്. ബ്ലോഗ് കണ്ടു. വായിക്കുന്നുണ്ട്.

സസ്നേഹം,

Ajith said...

Some times we also feel that too much of liberties are a cause for lack of economic growth.

Here is an article(a bit off topic) from a journalist who covered Asian games for mathrubhumi.

'ചൈനയ്ക്ക് സംഭവിക്കുന്നത്‌ '
link:
http://www.mathrubhumi.com/article.php?id=670787

kARNOr(കാര്‍ന്നോര്) said...

ക്ലോസെറ്റില്‍ വിളമ്പിയ പാല്പായസമാണ് കേരളത്തില്‍ കമ്മ്യൂണിസം. കൂടുതലൊന്നും പറയുന്നില്ല.

ഷൈജൻ കാക്കര said...

കെ.പി.എസ്സിന്റെ കമന്റിലെ ഒരു വാചകമാണ്‌... "സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ അവരൊക്കെ പേടിക്കുന്നു."
---
എം.വി. ജയരാജൻ “ശുംഭൻ” എന്ന്‌ വിളിച്ചപ്പോൾ അതിനെ പാർട്ടിയുടെ ധൈര്യമായും തെറ്റ്‌ കണ്ടാൽ അത്‌ ഏത്‌ കോടതിയായാലും ശക്തമായ ഭാഷയിൽ ഞങ്ങളുടെ നേതാക്കൾ എതിർക്കുമെന്ന്‌ പറഞ്ഞവർ... ഇപ്പോൾ നേതാവ്‌ ശുംഭന്‌ പര്യായങ്ങൾ കണ്ടുപിടിച്ചപ്പോൾ... ഒരു വാക്ക്‌...

“നേതാവെ ഇത്‌ നാണം കെട്ട സത്യവാങ്മൂലമായി...”

ഇല്ല പറയില്ല... തുറന്ന്‌ പറയാൻ പേടിയാണ്‌... ഇക്കാര്യത്തിൽ കെ.പി.എസ്സ്‌ പറഞ്ഞത് കാക്കരയും പങ്ക്‌ വെയ്ക്കുന്നു...

ശ്രീജിത് കൊണ്ടോട്ടി. said...

" ഒരിക്കലും നടക്കാത്ത ഉട്ടോപ്യന്‍ സ്പനം ആണ് കമ്മ്യൂണിസവും "

"സ്ഥിതി സമത്വം" എന്ന ആശയം ഈ മുതലാളിത്ത സമൂഹത്തില്‍ പൂര്‍ണമായും നടപ്പില്‍ ആകും എന്ന് ആരും കരുതുകയില്ല. താങ്കളോട് ഞാനും ഒരു പരിധി വരെ യോജിക്കുന്നു. എനിക്ക് ഒരു മറുചോദ്യവും ഉണ്ട്‌. പൂര്‍ണമായും നടപ്പില്‍ ആകുന്ന (ഉട്ടോപ്യന്‍ അല്ലാത്ത) ഏത് ഐഡിയോളജി, അല്ലെങ്കില്‍ ആശയം (രാഷ്ട്രീയമോ, സാംസ്കാരികമോ, മതപരമോ, ബൌധികാമോ ) ഉണ്ട് ഈ ഭൂമിയില്‍...

Unknown said...

കമ്യ്യൂനിസത്തിനു ഒരു കുഴപ്പവും ഇല്ല. അത് കൊണ്ട് നടക്കുന്നവര്‍ക്കാന് കൊഴപ്പം.അതൊട്ട്‌ മാറാനും പോകുന്നില്ല.
കോര്‍പ്പ്റേറ്റ് ചിന്താഗതി എന്ന് ആ പാര്‍ട്ടിയില്‍ ഗ്രസിച്ചുവോ ആ പാര്‍ട്ടി മറിക്കാന്‍ തുടങ്ങി.
വേദനയോടെ പറയെട്ടെ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും താങ്ങാന്‍ പറ്റുന്നതല്ല ഇപ്പോഴത്തെ പോക്ക്

തറവാടി said...

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് സഖാവിനെ ആരും വെറുക്കില്ല വെറുക്കാന്‍ കഴിയുകയുമില്ല എന്നാല്‍ അത്തരക്കാര്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വല്ലവരും ഉണ്ടായെങ്കില്‍ ഉണ്ട്. ഇന്നുള്ളവരില്‍ മഹാഭൂരിപക്ഷവും സഗാക്കളാണ്, ഗുണ്ടായിസം ഒന്നുമാത്രം കയ്യിലുള്ളവര്‍. ഇവിടെ പലരും സൂചിപ്പിച്ച ഭയമില്ലെ ഒന്നാലൊചിച്ചുനോക്കുക, പ്രതികരിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരെ ഒന്നുകില്‍ ഗുണ്ടായിസം കൊണ്ട് തകര്‍ക്കും അല്ലെങ്കില്‍ അധികാരം കൊണ്ട്.

K.P.Sukumaran said...

പൂര്‍ണ്ണമായും നടപ്പാകുന്ന അല്ലെങ്കില്‍ പ്രായോഗികമായ ഏത് ഐഡിയോളജിയാണുള്ളത് ഭൂമിയില്‍ എന്ന് ചോദിച്ചാല്‍ അങ്ങനെയൊന്നില്ല എന്നേ പറയാന്‍ കഴിയൂ ശ്രീജിത് ... ഐഡിയോളജികള്‍ വ്യക്തിജീവിതത്തില്‍ പോലും പൂര്‍ണ്ണമായി നടപ്പാക്കാന്‍ ആര്‍ക്കും കഴിയില്ല. പിന്നെങ്ങനെയാണ് സമൂഹത്തില്‍ നടപ്പാവുക. ഐഡിയോളജികള്‍ എല്ലാം നല്ലത് തന്നെയാണ്. പക്ഷെ പൂര്‍ണ്ണമായി നടപ്പാവുക അസാധ്യം. അത്കൊണ്ട് ഐഡിയോളജികളും സ്വപ്നങ്ങളും എല്ലാം ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മാര്‍ഗ്ഗദര്‍ശനങ്ങളായി നമുക്ക് സ്വീകരിക്കാം. ലോകത്ത് മൊത്തം നടപ്പിലാവണം എന്ന് വാശി പിടിച്ചേക്കരുത്. പിന്നെ, മുതലാളിത്ത സമൂഹം എന്നൊക്കെ പറയുന്നത് കമ്മ്യൂണിസ്റ്റ് ഭാഷ്യമാണ്. അതിലൊന്നും കാര്യമില്ല.

കറന്‍സി അഥവാ പണം എന്ന സമ്പ്രദായവും ഒരു കണ്ടുപിടുത്തമാണ്. കൊടുക്കല്‍ വാങ്ങല്‍ എന്ന പ്രക്രിയ ലളിതമാക്കി സാമൂഹ്യജീവിതം അനായാസമാക്കിയത് ഈ കണ്ടുപിടുത്തമാണ്. കറന്‍സി ഇല്ലായിരുന്നെങ്കിലത്തെ അവസ്ഥ ആലോചിച്ചു നോക്കൂ. പണം എന്ന മീഡിയം വ്യക്തികളില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതയാണ് ഇതിന്റെ ദൂഷ്യം. അത് സഹിക്കാനേ പറ്റൂ. അവസരം കിട്ടിയാല്‍ പണം സ്വന്തം കൈയില്‍ കേന്ദ്രീകരിക്കുന്നത് ആരും ഒഴിവാക്കുന്നില്ല. അങ്ങനെ കേന്ദ്രീകരിക്കുന്നത് തടയാനും ആരും ശ്രമിക്കുന്നില്ല. അത്കൊണ്ട് സ്വാഭാവികമായ സംഗതികളാണ് ലോകത്ത് നടക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക്ക് ജീവിക്കാന്‍ വേണ്ടി എല്ലാവരും ശ്രമിക്കുന്നതിന്റെ ആകെത്തുകയാണ് സമൂഹം.

അനീതികളും അധര്‍മ്മങ്ങളും ഏറ്റത്താഴ്വുകളും ഇല്ലാത്ത ലോകം നമുക്ക് സ്വപ്നം കാണാം. പക്ഷെ അതൊക്കെ എന്നും തുടരും എന്നാണ് എനിക്ക് തോന്നുന്നത്. എന്നാലും നല്ലതിലേക്കും നന്മയിലേക്കും ശരിയിലേക്കും എത്തിപ്പെടാന്‍ നമ്മള്‍ നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഒരു സംഘടന ദുഷിച്ചു പോകുമ്പോള്‍ അതിനെ ഒഴിവാക്കിക്കൊണ്ട് പുതിയ മറ്റൊന്നിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോലും ആളുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ ഐഡിയോളജിയെ കുറിച്ച് പറയുന്നതില്‍ എന്തര്‍ത്ഥം.

Noushad Vadakkel said...

സുന്ദരമായ ഒരു ആദര്‍ശം പ്രയോഗവല്ക്കരിക്കുവാന്‍ തുടങ്ങുമ്പോള്‍ ധാരാളം ആളുകള്‍ അതില്‍ ആക്രുഷ്ടരാകുവാന്‍ സാധ്യത ഏറെയാണ് ...എന്നാല്‍ അത് പ്രായോഗികമായ ഒരു ആദര്ഷമാണോ എന്ന് വൈകി അനുഭവങ്ങളുടെ ,ബുദ്ധിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഏറെ പേരും അതില്‍ നിന്നും വിട്ടു പോകാം , അല്ലെങ്കില്‍ കുടുങ്ങി പോകാം അതുമല്ലെങ്കില്‍ ചില താല്പ്പര്യങ്ങളുടെ പേരില്‍ കണ്ണടച്ച് കൂടെ നില്‍ക്കാം ...

പേര് ഇട്ടതു കൊണ്ടല്ല കാര്യം പ്രവര്‍ത്തനത്തില്‍ ആ പേരിനോട് നീതി കാണിക്കുകയാണ് കാര്യം എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ് ..

എന്റെ നാട്ടില്‍ തൊടുപുഴ മുനിസിപലിടി ഭരണം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് നഷ്ടമായത് സമ്പന്നയായ ഒരു കോളേജ്‌ അദ്ധ്യാപികക്ക് മുനിസിപല്‍ ചെയര്‍ പെര്സന്‍ ആകുവാന്‍ വേണ്ടി നടത്തിയ നാടകങ്ങളാണ് ..പാര്ര്ടിയെ സ്നേഹിക്കുന്ന ധാരാളം ആളുകള്‍ ഈ പണാധിപത്യത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയോ നിഷ്ക്രിയരാവുകയോ ചെയ്തിട്ടുണ്ട് ...ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും യു ഡി എഫ് മുന്നണി മൃഗീയ ഭൂരിപക്ഷത്തോടെ നഗര സഭ ഭരിക്കുന്നു ....

ഞാന്‍ താമസിക്കുന്ന ഇടവെട്ടി ഗ്രാമ പഞ്ചായത്തില്‍ പതിമൂന്നു വാര്‍ഡുകളിലായി സി പി എമ്മിന് ആകെ കിട്ടിയത് മൂന്നു സീറ്റുകള്‍ മാത്രം . അതിലൊന്ന് ഒരു മന്ത്രിയുടെ പി എ ജയിച്ചതാണ് ..മുന്‍പ് ജോസഫ്‌ വിഭാഗം എല്‍ ഡി എഫിന്റെ ഭാഗമായി നിന്ന് ജയിച്ച ആ വാര്‍ഡില്‍ (അതും ക്രിസ്ത്യന്‍ സമുദായത്തിന് പകുതിയോളം വോട്ടുള്ള )കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ പി എ പണി രാജി വെച്ചു മത്സരിച്ച നേതാവ് വന്‍ ഭൂരിപക്ഷത്തില്‍ (മുന്നൂറിലധികം വോട്ടുകള്‍ക്ക് ) വിജയിച്ചത് എന്ത് കൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ ...മറ്റു പാര്‍ട്ടികളിലെ നേതാക്കളുമായി അതിര് വിട്ട ചില 'സൌഹൃദങ്ങള്‍' ഉണ്ടാക്കിയത് അതിന്റെ മുഖ്യ ഘടകമാണ് ...കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ എഴുതുക പ്രയാസമായതിനാല്‍ അതിനു തുനിയുന്നില്ല...

പിന്നെയുള്ളത് രണ്ടു വനിതാ പ്രതിനിധികളാണ് ... ഇത്തവണ മല്‍സര രംഗതുണ്ടായിരുന്നവരില്‍ ഏറ്റവും വലിയ ധനികയായിരുന്നു അവരില്‍ ഒരാള്‍ ...പാവപ്പെട്ട എതിര്‍ സ്ഥാനാര്തിഒയോടു അവര്‍ അറുപതിലധികം വോടുകള്‍ക്ക് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു .

ബാക്കിയുള്ള വനിതയുടെ ഭര്താവാകട്ടെ സജീവ ബി ജെ പി പ്രവര്‍ത്തകനും ... യാതൊരു വിധ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ലാത്ത ഒരു പാവം വീട്ടമ്മ .

നിലവില്‍ ഇടവെട്ടി പഞ്ചായത്ത് ഭരിച്ചിരുന്ന കക്ഷിയുടെ അവസ്ഥയാണ് ഇത് ...പ്രമാണിമാരായ നേതാക്കന്മാരുടെ എചിലുകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അടിയാലന്മാരായി മാറുകയാണ് ഈ പാര്‍ട്ടിയിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും ....

Unknown said...

“കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടി??” നന്നായി.
100% കമ്മ്യൂണിസം എന്നത് ഉട്ടോപ്യ തന്നെ. എന്ന് വെച്ച് ഇവിടെ ലേഖനത്തിലെ കോണ്‍ഗ്രസ് തന്നെ നല്ല പാര്‍ട്ടി എന്ന തിരിച്ചറിവ് കേമമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് എന്ന് പറയപ്പെടുന്നവര്‍ക്ക് കേന്ദ്രഭരണം കിട്ടിയില്ലെന്നിരിക്കെ തന്നെ പറയുകയാണ്, കോടികള്‍ വിഴുങ്ങുന്ന കോണ്‍ഗ്രസുകാര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും വോട്ട് നല്‍കാന്‍ ഞാനിനിയും പോകും അടുത്ത വോട്ടെടുപ്പിലും.

അടുത്ത അഞ്ച് വര്‍ഷം കേരളം കോണ്‍ഗ്രസ്സ് ഭരിക്കും, ശേഷവും വരും തിരഞ്ഞെടുപ്പ്, അപ്പോള്‍ എന്തായിരിക്കും ഭാഗദേയം എന്നത് ഇപ്പഴേ എല്ലാര്‍ക്കുമറിയാം, നാറാണത്ത് തമ്പ്രാന്റെ മന്ത് ഇങ്ങനെ മാറിക്കൊണ്ടിരിക്കും

ഒരു കാര്യം, അപ്പോഴും ഉണ്ടാകണം ഇതേ പോലെ വേറൊരു പോസ്റ്റ്.
കാലം കരുതിവെച്ചാല്‍ കാണാന്‍ വരാം അന്നും

ആശംസകള്‍.

Manoj മനോജ് said...

“ഗാന്ധിയെ പോലെയുള്ള ഒരാളെ” എന്ന് താങ്കള്‍ എഴുതിയതിനെ പറ്റി മാത്രം പരാമര്‍ശിക്കുന്നു.

താന്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ (പട്ടാഭി സീതാരാമയ്യര്‍) തോല്പിച്ച് തന്റെ “കണ്ണില്‍ കരടായ” സുബാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയത് കണ്ട് “നിരാശനായി” ഗാന്ധി ഇറങ്ങി പോകുമ്പോള്‍(ഗാന്ധി ഒരു കോണ്‍ഗ്രസ്സ് മെമ്പര്‍ പോലുമല്ല എന്നതും ഓര്‍ക്കുക) പറഞ്ഞ വാക്കുകള്‍ ഒന്ന് ഫ്ലാഷ് ബാക്ക് ആക്കി നോക്കൂ.

അതൊക്കെ തന്നെയല്ലേ ഇപ്പോഴും രാഷ്ട്രീയക്കാര്‍ക്കിടയില്‍ നടക്കുന്നതും!!!

അന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സുബാഷിനെ രാജിവെപ്പിച്ച “പന്ത് റെസലൂഷന്‍” എന്ന പ്രഹസനം നമ്മെ നോക്കി പല്ലിളിക്കുന്നത് കണ്ടില്ലെന്ന് നടിക്കണോ?

അങ്ങനെ ഒരു പാരമ്പര്യമുള്ള “ജനാധിപത്യ” കോണ്‍ഗ്രസ്സിനെ തന്നെ വേണം നമ്മള്‍ പിന്തുണയ്ക്കാന്‍‍...... അതോ ഇനി താങ്കളുടെ പുതിയ “പരീക്ഷണ” പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്നാണോ? :)

K.P.Sukumaran said...

അതെന്താ മനോജേ ഞാന്‍ പറഞ്ഞ മറ്റ് കാര്യങ്ങളെക്കുറിച്ച് ഒന്നും മിണ്ടാത്തേ :) സി.പി.എം.കാരായ സുഹൃത്തുക്കളില്‍ നിന്ന് കിട്ടുന്ന ഫീഡ്ബാക്കുകള്‍ വെച്ചിട്ടാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത്... ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയും അതേ സമയം ജനങ്ങളാല്‍ കൂടുതല്‍ വെറുക്കപ്പെടുകയും ചെയ്യുന്ന പാര്‍ട്ടി ഇന്ന് സി.പി.എം.മാത്രമാണ്. ഗാന്ധിജി-സുഭാഷ് ഒക്കെ പഴയ കഥയല്ലേ? വര്‍ത്തമാനകാല ഇന്ത്യയില്‍ കേന്ദ്രം ഭരിക്കാന്‍ രണ്ടില്‍ ഒരു മുന്നണിക്കേ കഴിയൂ. ഇതില്‍ എന്റെ പിന്തുണ യു.പി.എ.ക്കാണ്. മനോജിന് എന്‍ ഡി എ യെ തുണക്കാം :)

Abdul Latheef.K said...

Dear sukumaran sir, the communist party sliped from their true way when the pinarayi vijayan take leadership is it true or not?

Editor said...

കേരളത്തില്‍ ആളുകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയെ വെറുക്കുന്നുണ്ടെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മാത്രമാണ്. കോണ്‍ഗ്രസ്സിനോടും ലീഗിനോടും ഒക്കെ ആളുകള്‍ക്ക് വിയോജിപ്പ് ഉണ്ടാകാം. പക്ഷെ വെറുക്കുന്നില്ല. കാരണം മറ്റൊരു പാര്‍ട്ടിയും ആളുകളെ വെറുപ്പിക്കുന്നില്ല.
---
നൂറ് വട്ടം യോജിക്കുന്നു...ഓരോ ലോക്കൽ നേതാവ് പോലും പിണറായി വിജയന്മാരായി മാറിക്കൊണ്ടിരിക്കുമ്പോൾ മാക്സിസ്റ്റ് പാർട്ടിയെ വെറുക്കാതെ എന്ത് ചെയ്യാൻ...എതിരഭിപ്രായമുള്ളവരോടുള്ളവരോട് മാക്സിസ്റ്റ് കാരന്റെ പെരുമാറ്റം മാത്രം മതി ഈ പാർട്ടിയെ വെറുത്ത് പോകാൻ..മാക്സിസ്റ്റ്കാരന്റെ ധാഷ്ട്ര്യം അനുഭവിക്കുന്നവൻ മാത്രമല്ല അത് കണ്ട് നിൽക്കുന്നവൻ കൂടി ആ പാർട്ടിയെ വെറുത്ത് പോകുന്നത് ആ പാർട്ടിക്കാർ അറിയുന്നില്ല...

Manoj മനോജ് said...

ഞാന്‍ 2009ല്‍ തന്നെ കേരളത്തിലെ ഇടത് ഭരണത്തെ എന്റെ വ്യൂ പോയിന്റില്‍ വിമര്‍ശിച്ചിരുന്നു http://njaanmanoj.blogspot.com/2009/07/blog-post.html. :)

ഗാന്ധി പഴയ ചരിത്രം തന്നെ. പക്ഷേ അത് താങ്കള്‍ സൂചിപ്പിച്ചത് കൊണ്ടാണ് എഴുതിയത്.

ഇത് വരെ സാധാരണ ജനങ്ങളെ തിരിഞ്ഞ് നോക്കിയില്ല എന്ന് രാഹുല്‍ തന്നെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വെളിപ്പെടുത്തുമ്പോള്‍ എങ്ങിനെ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കും! എന്‍.ഡി.എ. യെ പിന്തുണയ്ക്കുക എന്നാല്‍ യു.പി.എ.യെ പിന്തുണയ്ക്കുക എന്ന് തന്നെയല്ലേ. അടിസ്ഥാനപരമായി അവര്‍ തമ്മില്‍ എന്ത് വ്യത്യാസം?

പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങി വെച്ച പഴയ കോണ്‍ഗ്രസ്സ് ഇപ്പോള്‍ ലാഭം തരുന്നത് ഉള്‍പ്പെടെയുള്ളതെല്ലാം വിറ്റ് തുലയ്ക്കുന്നു. അതിന് തുടക്കം ഇട്ടതോ 2000ത്തില്‍ അന്നത്തെ പ്രധാനമന്ത്രി (ബി.ജെ.പി.) നിയമിച്ച കമ്മറ്റികള്‍. തുടര്‍ന്ന് വന്ന കോണ്‍ഗ്രസ്സ് അത് ശിരസ്സാ വഹിച്ച് നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിക്കിലീക്ക്സ് പുറത്ത് വിട്ടത് പോലെ ഇടതിന്റെ ഭീഷണി മൂലം ആദ്യ ഘട്ടത്തില്‍ എല്ലാം എടുത്ത് പരണത്ത് വെച്ചു. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ രക്ഷിച്ചത് പൊതുമേഖല സ്ഥാപനങ്ങളാണെന്ന് നാണമില്ലാതെ പുലമ്പിയ കോണ്‍ഗ്രസ്സ് ഇപ്പോള്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്, പൊതുമേഖലയെ തകര്‍ക്കാന്‍.... അങ്ങനെയുള്ള യു.പി.എ.യെ തന്നെ വേണം നമുക്ക് ഇനിയും വേണ്ടത് :)

K.P.Sukumaran said...

Dear Abdul Latheef, സി.പി.എം. എന്ന പാര്‍ട്ടി കണ്ണൂര്‍ ലോബിയുടെ പിടിയില്‍ അമര്‍ന്നപ്പോഴേ അതിന്റെ അധ:പതനം തുടങ്ങി എന്നാണ് എന്റെ തോന്നല്‍. കാരണം കണ്ണൂര്‍ നേതാക്കള്‍ക്കാണ് കൂടുതല്‍ ക്രിമിനല്‍ വാസനയും ക്രിമിനലുകളെ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള ഉത്സാഹവും കാണുന്നത്. ആ പാര്‍ട്ടിയുടെ അക്രമപ്രവണത തന്നെയാണ് ആളുകള്‍ ഇത്ര വെറുക്കാന്‍ കാരണം. പാര്‍ട്ടിയില്‍ ഉള്ളവരും ഈ പാര്‍ട്ടി വിട്ടാല്‍ ഞാനും ആക്രമിക്കപ്പെടുമല്ലോ എന്ന ഭയത്തിലാണ്. ഭയപ്പെടുത്തി നിലനില്‍ക്കുക എന്നത് സ്റ്റാലിന്‍ പകര്‍ന്ന് നല്‍കിയ സംഘടനാതത്വമാണ്. അതിനാല്‍ ആ സ്വഭാവം സി.പി.എമ്മിന് മാറ്റാന്‍ പറ്റില്ല.

K.P.Sukumaran said...

@ മനോജ് , പൊതുമേഖലയോട് അമിതമായ ഇഷ്ടം ഇടത് അനുഭാവികള്‍ക്ക് മാത്രമേയുള്ളൂ. സ്വകാര്യ മേഖല ഉള്ളത്കൊണ്ടാണ് ഇവിടെ പല സൌകര്യങ്ങളും കിട്ടുന്നത് എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. പൊതുമേഖലക്കായിരുന്നു ഇവിടെ പ്രാമുഖ്യമായിരുന്നെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരിധി ഉണ്ടാകുമായിരുന്നില്ല. സ്വകാര്യ മേഖല മത്സരിക്കാന്‍ ഉള്ളത്കൊണ്ട് മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് പല സൌകര്യങ്ങളും സേവനങ്ങളും അനായാസം ലഭിക്കുന്നത്. അത്കൊണ്ട് ഇടത്പക്ഷക്കാരെ പോലെ സ്വകാര്യമേഖലയോട് ഭൂരിപക്ഷം പേര്‍ക്കും വിരോധമില്ല എന്ന് മനസ്സിലാ‍ക്കുക. ഉദ്യോഗസ്ഥ മേധാവിത്വം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്. ഒന്നും വിചാരിക്കരുത് :)

Anonymous said...

ശ്രീമാന്‍ കെ പി കുമാരന്‍ സാറിന്റെ പല കണ്ടു പിടുത്തങ്ങളും അത്ഭുകരമായിരിക്കുന്നു .... പണതിനോടും സമ്പതിനോടും മറ്റും ഉള്ള ആര്‍ത്തി ... പ്രത്യേകിച്ച് ...
താങ്കള്‍ ഏതോ അന്യ ഗ്രഹത്തില്‍ ഇരുന്നു ഇങ്ങു കേരളത്തിലെ കാര്യങ്ങള്‍ മനസിലാക്കി , കൊറേ സഖാക്കളുടെ വാക്കുകളില്‍ നിന്നും കണ്ടെടുത്ത സത്യങ്ങള്‍ ഏതായാലും ചൊരുക്ക് ചൊറിഞ്ഞു തീര്‍ക്കല്‍ തന്നെ ...
ഏതൊരു സമൂഹവും അത് ഉള്‍ക്കൊള്ളുന്ന എല്ലാ ഘടകങ്ങളെയും സ്വാധീനിക്കും എന്ന സാമാന്യ തത്വം അങ്ങ് മറന്നു .. സി പി ഐ എം കരൊഴിച്ചു ബാക്കി എല്ലാം മികച്ചു നില്‍ക്കുന്ന സ്ഥലമായതിനളകും ഇത് ... അത് പോട്ടെ .. എല്ലാ അര്‍ത്ഥത്തിലും പുരോഗമിച്ച ഒരു നാട് എന്തെ 10 രൂപ കൊടുത്താല്‍ കിട്ടുന്ന സ്റ്റാമ്പ്‌ പേപ്പറില്‍ ഒരു RIT പ്രയോഗിച്ചോ മറ്റോ വിശദമായ ആന്വേഷനതിലൂടെ എല്ലാം പുറത്തേക്കു കൊണ്ട് വന്നു കൂടെ ... സര്‍ പറഞ്ഞ ജനാതിപത്യം കൊണ്ട് നടക്കുന്ന പാര്‍ട്ടിയില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ട് വര്ഷം എത്രയയെനു അറിയാമോ ? അതൊക്കെ ഓര്‍ത്തിട്ടു വേണ്ടേ മഹാ ബുദ്ധിശാലി യായ ആ സഖാവിനെ വാക്കുകളില്‍ കൂടി ഓര്‍ക്കാന്‍ ..
പിന്നെ ഈ പാര്‍ട്ടി ആരെയും പിടിച്ചു നിര്‍ത്തുന്നില്ല സാറേ .. ഇഷ്ട്ടമുള്ളവര്‍ക്ക് എപ്പോള്‍ വേണേലും പിരിയാം .. അതിന്റെ പേരില്‍ ആരെയും കൊല്ലാന്‍ നില്‍ക്കില്ല ആരും ... പക്ഷെ രണ്ടാം നമ്പര്‍ പരിപാടി കാണിച്ചു പോകുന്ന ആളുകളെവഴ്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തുക ...
പണ പ്പിരിവിന്റെ കാര്യം ഭയവുമായി ബന്ധപ്പെടുതിയത് ഗുണ്ടകളുടെ കാര്യം പോലെ തോന്നുന്നു .. അത് സാറിന്റെ അയല്‍പ്പക്കത് ശരിയാകം .. പക്ഷെ ഒരുപാട് അയല്പ്പകങ്ങള്‍ കൂടി യതാണ് കേരളം എന്നും കൂടി ഓര്‍ക്കുക ...
എന്തിന്റെ പ്പെരിലാണ് ഇത്തരം പുലഭ്യം പറയുന്നത് എന്നു മാത്രം മനസിലാകുന്നില്ല ... ആര്‍ക്കും ഏതു സമയത്തും തന്റെ പാര്‍ട്ടി ഭാരം വെച്ചു ഒഴിയാം ചെറ്റ ഇവിടെ .. പിന്നെതിനു വിഷമിക്കുന്നു .. മാന്യമായി ഇറങ്ങി പോകരുതോ .. പക്ഷെ അപ്പോള്‍ അന്നേ വരെ വെച്ചനുഭവിച്ച കാര്യങ്ങള്‍ കൂടി ഒഴിയേണ്ടി വരും .. അത് മാത്രം ആര്‍ക്കും സഹിക്കില്ല ... കാരണം കൊറേ ആണ്‍ കുട്ടികള്‍ നേടി തന്നതിനെ എച്ചില്‍ കഷണമാണ് ഇവരും കൂടി വെട്ടി വിഴിങ്ങിയത് എന്ന മനസാക്ഷി കുത്തു....

Anonymous said...

ശ്രീമാന്‍ കെ പി കുമാരന്‍ സാറിന്റെ പല കണ്ടു പിടുത്തങ്ങളും അത്ഭുകരമായിരിക്കുന്നു .... പണതിനോടും സമ്പതിനോടും മറ്റും ഉള്ള ആര്‍ത്തി ... പ്രത്യേകിച്ച് ...
താങ്കള്‍ ഏതോ അന്യ ഗ്രഹത്തില്‍ ഇരുന്നു ഇങ്ങു കേരളത്തിലെ കാര്യങ്ങള്‍ മനസിലാക്കി , കൊറേ സഖാക്കളുടെ വാക്കുകളില്‍ നിന്നും കണ്ടെടുത്ത സത്യങ്ങള്‍ ഏതായാലും ചൊരുക്ക് ചൊറിഞ്ഞു തീര്‍ക്കല്‍ തന്നെ ...
ഏതൊരു സമൂഹവും അത് ഉള്‍ക്കൊള്ളുന്ന എല്ലാ ഘടകങ്ങളെയും സ്വാധീനിക്കും എന്ന സാമാന്യ തത്വം അങ്ങ് മറന്നു .. സി പി ഐ എം കരൊഴിച്ചു ബാക്കി എല്ലാം മികച്ചു നില്‍ക്കുന്ന സ്ഥലമായതിനളകും ഇത് ... അത് പോട്ടെ .. എല്ലാ അര്‍ത്ഥത്തിലും പുരോഗമിച്ച ഒരു നാട് എന്തെ 10 രൂപ കൊടുത്താല്‍ കിട്ടുന്ന സ്റ്റാമ്പ്‌ പേപ്പറില്‍ ഒരു RIT പ്രയോഗിച്ചോ മറ്റോ വിശദമായ ആന്വേഷനതിലൂടെ എല്ലാം പുറത്തേക്കു കൊണ്ട് വന്നു കൂടെ ... സര്‍ പറഞ്ഞ ജനാതിപത്യം കൊണ്ട് നടക്കുന്ന പാര്‍ട്ടിയില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ട് വര്ഷം എത്രയയെനു അറിയാമോ ? അതൊക്കെ ഓര്‍ത്തിട്ടു വേണ്ടേ മഹാ ബുദ്ധിശാലി യായ ആ സഖാവിനെ വാക്കുകളില്‍ കൂടി ഓര്‍ക്കാന്‍ ..
പിന്നെ ഈ പാര്‍ട്ടി ആരെയും പിടിച്ചു നിര്‍ത്തുന്നില്ല സാറേ .. ഇഷ്ട്ടമുള്ളവര്‍ക്ക് എപ്പോള്‍ വേണേലും പിരിയാം .. അതിന്റെ പേരില്‍ ആരെയും കൊല്ലാന്‍ നില്‍ക്കില്ല ആരും ... പക്ഷെ രണ്ടാം നമ്പര്‍ പരിപാടി കാണിച്ചു പോകുന്ന ആളുകളെവഴ്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തുക ...

Anonymous said...

പണ പ്പിരിവിന്റെ കാര്യം ഭയവുമായി ബന്ധപ്പെടുതിയത് ഗുണ്ടകളുടെ കാര്യം പോലെ തോന്നുന്നു .. അത് സാറിന്റെ അയല്‍പ്പക്കത് ശരിയാകം .. പക്ഷെ ഒരുപാട് അയല്പ്പകങ്ങള്‍ കൂടി യതാണ് കേരളം എന്നും കൂടി ഓര്‍ക്കുക ...
എന്തിന്റെ പ്പെരിലാണ് ഇത്തരം പുലഭ്യം പറയുന്നത് എന്നു മാത്രം മനസിലാകുന്നില്ല ... ആര്‍ക്കും ഏതു സമയത്തും തന്റെ പാര്‍ട്ടി ഭാരം വെച്ചു ഒഴിയാം ചെറ്റ ഇവിടെ .. പിന്നെതിനു വിഷമിക്കുന്നു .. മാന്യമായി ഇറങ്ങി പോകരുതോ .. പക്ഷെ അപ്പോള്‍ അന്നേ വരെ വെച്ചനുഭവിച്ച കാര്യങ്ങള്‍ കൂടി ഒഴിയേണ്ടി വരും .. അത് മാത്രം ആര്‍ക്കും സഹിക്കില്ല ... കാരണം കൊറേ ആണ്‍ കുട്ടികള്‍ നേടി തന്നതിനെ എച്ചില്‍ കഷണമാണ് ഇവരും കൂടി വെട്ടി വിഴിങ്ങിയത് എന്ന മനസാക്ഷി കുത്തു....

Anonymous said...

(വാക്കുകള്‍ - പോസ്റ്റ്‌ എല്ലാം എഡിറ്റര്‍ പ്രോബ്ലം കാണിക്കുന്നുണ്ട് .. ക്ഷമിക്കുക ...)
താങ്കള്‍ പറഞ്ഞതു ഉട്ടോപ്പിയന്‍ കമ്മ്യൂണിസം നടക്കാത്തത് ആണ് ... പക്ഷെ ഇവിടെ കുറഞ്ഞ പക്ഷം ഒരു ജനാതിപത്യം ഉണ്ടോ ... കേവലം വോട്ട് ചെയ്യുക എന്നതാണോ ജനാതിപത്യം എന്നതിന്റെ അര്‍ഥം .. ഭൂരി പക്ഷം ഇന്നും കന്നുകാലി ക്ലാസ്സില്‍ കഴിയുന്ന ഒരു നാട്ടില്‍ ഉണ്ട് നിറഞ്ഞ ആളുകള്‍ക്ക് എന്നു പഥ്യം അമേരിക്ക പോലെ ഉള്ള സമ്പന്നത വിലസുന്ന നാടാണ്‌ എന്നത് സത്യമാണ് .. എല്ലാവരും അപ്പാടെ മധ്യ വര്‍ഗമായി ഉയര്‍ന്ന നാട്ടില്‍ ഇടതു പക്ഷം എന്ന സംജ്ഞ തന്നെ ആരാണ് മനസിലാക്കുക .. എന്നും അരാഷ്ട്രീയ വാദത്തെ ഉയര്‍ത്തുന്ന താങ്കളെ പോലെ ഉള്ള ആളുകള്‍ക്ക് പഥ്യം കൊണ്ഗ്രെസ്സിനെ പോലെ ഉള്ള പാര്‍ട്ടി ആയതില്‍ ആരും അത്ഭുദപ്പെടുകയില്ല... മാര്‍ക്സ് കണ്ട സ്വപ്നം ഇനി താങ്കള്‍ ഉന്നയിക്കേണ്ട ആവശ്യമില്ല ... പിന്നെ തൊഴിലാളികള്‍ക്ക് ഇഷ്ട്ടം എന്നും കൂലിയും മറ്റു മധിരക്ഷിയും ആയതു മാര്‍ക്സ് എന്ത് പിഴച്ചു .. സ്വന്തം അധ്വനതെക്കള്‍ ഉയര്‍ന്നത് ജാതിയാണ് എന്നു പറയുന്ന നാട്ടില്‍ ഇടതു -- കമ്മ്യൂണിസം എന്നതിന് എന്താണ് അര്‍ഥം ...പിന്നെ തൊഴിലാളികള്‍ വര്‍ഗപരമായി സംഘടിക്കാനുള്ള സാഹചര്യം ഇല്ല .. എന്നൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് എഴുതുന്നത്‌ എന്നു മനസിലായില്ല . പിന്നെ ഏതു വിധം സംവിധാനമാണ് ഉണ്ടായിരുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം .. .. കൂലി കൂടുതല്‍ കിട്ടാനും .. പെട്രോള്‍ ,അവശ്യ സാധന വില കുറയ്ക്കാനും തെരുവില്‍ ഇറങ്ങാത്ത ജനം തന്റെ വിശ്വാസ ഉടുമുണ്ട് അഴിഞ്ഞു പോയി എന്നു പറഞ്ഞു തെരുവില്‍ ഇറങ്ങാനുള്ള വിവരം ഉണ്ടായല്ലോ അത്മതി ...

Anonymous said...

മാര്‍ക്സിസ്സ്ടു പാര്‍ട്ടി സംവിധാനത്തെ അല്‍പ്പം പോലും മനസിലാക്കാതെ കേവലം ഉപരി പ്ലവനഗളായി കാര്യങ്ങള്‍ എഴുതുന്നത്‌ എന്താണ് എന്നു എല്ലാവര്ക്കും അറിയാം .. മഹാനായ ഗുരു ദേവന്റെ ആളുകള്‍ ഇന്ന് കട്ടി കൂട്ടുന്നതും .. സഭയുടെ ആളുകളുടെ സ്ഥാപന - ഫിനാന്‍സ് കാപ്പിറ്റല്‍ വല്‍ക്കരണവും ..സര്‍വോപരി മതം --ജാതി കോമരം തുള്ളി നടക്കുന്ന --- ചരട് കെട്ടിയ കേരളത്തില്‍ ഇനി വേണ്ടത് ഏതു തരം വികസനം ആണ് എന്നു കൂടി പറയാമായിരുന്നു ...
താങ്കളെ പോലുള്ളവര്‍ക്ക്...... വ്യക്തികള്‍ ,അവരുടെ വാക്കുകള്‍ , ജീവിതം ..അവര്‍ തുപ്പിയത് ..തുപ്പന്‍ പോകുന്നത് ... മറ്റവന്റെ ഒളിവു ജീവിതം ..രഹസ്യം ഇമ്മാതിരിയുള്ള കാര്യത്തെ എല്ലാം കൂട്ടായി കണ്ടു അതിനെ മാര്‍ക്സിസ്ട്ടുപര്രി ഇതാ എന്നു അടിവരയിടാന്‍ കാണിച്ച തൊലിക്കട്ടി അപാരം എന്നു പറയാതെ വയ്യ ... എല്ലാ മാര്‍ക്സിസ്റ്റു വിരുദ്ധരും പറയുന്ന പോലെ ഞെങ്ങള്‍ ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പറയുന്നത്‌ എന്ന ഉളുപ്പില്ലാത്ത കാര്യം കൂടി ബ്ലോഗ്‌ അവസാനിപ്പിച്ചത് നന്നായി ...അപ്പോഴാണ് ഇത്തരക്കാരുടെ വര്‍ഗ സംവിധാനത്തിന് ഒരേ ഗുണമാണ് എന്നത് ജനം അറിയൂ ...
പിന്നെ രാവിലെ വികസന മുന്നണിയില്‍ പോയി നിന്നു .. വികസനം പ്രസംഗിച്ചു ... അതെ വേഷത്തില്‍ ബാലഗോകുലം കാരുടെ ത്രികോണ കൊടിയുടെ അടിയില്‍ നില വിലക്ക് കൊളുത്തി സാംസ്ക്കാരിക ഉന്നമനംകൊള്ളാന്‍ ആഹ്വാനം ചെയ്യുന്ന മാന്യ ശിരോമണി സി ആര്‍ നീലെട്ടനെക്കള്‍ ഭേദമാണ് താങ്കള്‍ എന്നും കൂടി പറഞ്ഞു കൊള്ളട്ടെ ..

K.P.Sukumaran said...

@ വിചാരണ , ദീര്‍ഘമായ കമന്റുകള്‍ക്ക് നന്ദി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് ഇല്ലാതാകണം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അതിന്റെ കാരണം, മഹത്തായ പ്രത്യയശാസ്ത്രം എന്ന ഒന്ന് മുന്നില്‍ നിര്‍ത്തി ജനങ്ങളുടെ പൌരാവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കി പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിതലക്ഷ്യം. ഇപ്പോള്‍ സി.പി.എമ്മിന് കേരളത്തിലും ബംഗാളിലും മാത്രം സ്വാധീനം ഉള്ളത്കൊണ്ടാണ് അവരുടെ തനിനിറം പുറത്ത് കാണിക്കാത്തത്. എന്നാലും അവരുടെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഇപ്പോഴും മറ്റ് പത്രങ്ങള്‍ പോലും വില്‍ക്കാന്‍ അനുവദിക്കാറില്ല. നമ്മള്‍ സ്വതന്ത്രരായി ജനിച്ച് ഇക്കണ്ട കാലം വരെയിലും സ്വതന്ത്രരായി തന്നെ ജീവിച്ചു. ഇനി അടിമത്തം പേറാന്‍ കഴിയില്ല,അത്കൊണ്ടാണ്. പ്രകൃതി സഹായിച്ച് കമ്മ്യൂണിസ്റ്റുകള്‍ ക്ഷയിച്ചു തന്നെയാണ് വരുന്നത് എന്നത് ഭാഗ്യമായി തോന്നുന്നു. ഈ പാര്‍ട്ടിയെ നന്നാക്കാമെന്ന് ഒരിക്കല്‍ ഞാനും കരുതിയിരുന്നു. അതിലും എളുപ്പം മറ്റൊരു നല്ല പാര്‍ട്ടി രൂപീകരിക്കലാണ്.

Anonymous said...

ഇന്ത്യയിലെ കമ്യൂനിസ്റ്റ് പാര്‍ടിയുടെ അപചയത്തെക്കുറിച്ച കെ.പി.എസ്സിന്റെ നിരീക്ഷണങ്ങളോട് വസ്തുതാപരമായി യോജിക്കുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട വിശകലനങ്ങളില്‍ ചിലതിനോടെങ്കിലും വിനയപൂര്‍വ്വം വിയോജിക്കാതെ വയ്യ.

ഞാന്‍ കമ്യൂനിസ്റ്റ് അല്ല. എന്നാല്‍ സി.പി.എമ്മിനെക്കാള്‍ തീവ്രമായ കമ്യൂനിസം ഉള്‍ക്കൊണ്ടവരെന്നു സ്വയം കരുതുന്ന ഒരു വിഭാഗത്തോട് ഭ്രമാത്മകമെന്ന് പറയാവുന്ന അനുഭാവം വച്ചു പുലര്‍ത്തിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ അതു വിട്ടു.എന്നാല്‍പ്പോലും എന്റെ ചില അവബോധങ്ങളോട് നീതി പുലര്‍ത്തേണ്ടതുണ്ട്.
മനുഷ്യനെയും അധ്വാനത്തെയും കുറിച്ചുള്ള മുതലാളിത്തത്തിന്റെ അനൈതികമായ കാഴ്ചപ്പാടുകള്‍ക്ക് തിരുത്ത് കുറിക്കാന്‍ ഒരു കാലഘട്ടത്തില്‍ ചരിത്രം നിയോഗിച്ചത് കമ്യൂനിസ്റ്റ് ദര്‍ശനത്തെയാണ്. ഉല്പന്നത്തില്‍ മൂലധനത്തോടൊപ്പം അധ്വാനത്തിനുമുള്ള പങ്കിനെപ്പറ്റി സംസാരിക്കുക വഴി അധ്വാനത്തിന്റെയും തൊഴിലിന്റെയും മഹത്വത്തെ അത് ഉദ്ഘോഷിച്ചു. ചൂഷിതരില്‍ ആത്മവിശ്വാസം വളര്‍ത്തി.
കൂടുതല്‍ വിശദീകരിക്കുന്നില്ല. കേരളത്തിലെയോ ഇന്ത്യയിലേയോ പാര്‍ടികള്‍ക്ക് സംഭവിച്ച മൂല്യച്ചുതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് കമ്യൂനിസ്റ്റ് ദര്‍ശനത്തെ അവമതിച്ചുകൊണ്ടാകണമെന്നില്ല. അത് ചരിത്രത്തിനു നല്‍കിയിട്ടുള്ള സംഭാവനകളെ തള്ളിപ്പറയുകയുമരുത്.

-തടരുന്നു

manoj said...

Dear K.P.S.,

As you said marxist party in Kerala is deteoreorating.

But we should not forger that it was this movement that may be named marxism/leninism/stalinism/maoism that revolutionariy changed the life of poor people in almost all part of world, give self respect, freedom, education and better living for crores of poor, spread the message of democracy, freedom and equality all over the world.

I think the world is going to a better world with better democracy, better equality, better freedom gradually. Experience from scandinavian countries, australia shows this.

Democracy will be leading this change.

Religious fundamentalists, dictators, and fascists are forces that are opposed to this change to a better, equal, free world. Some one who want this change should not support this forces.

If people believes in democracy, secularism and socialism can organise realizing the current problems, it will fasten this change, which may occur at a slower rate even without them.

Anonymous said...

പ്രത്യയശാസ്ത്രപരമായി കമ്യൂനിസത്തെ വിമര്‍ശിക്കാം. അതും പക്ഷേ ചിന്താരംഗത്ത് അതു നല്‍കിയ ക്രിയാത്മക സംഭാവനകളെ തമസ്കരിച്ചുകൊണ്ടാവരുത്.

കമ്യൂനിസം ആത്മീയ മൂല്യങ്ങളെ അംഗീകരിക്കുകയും ആത്മീയതയെ തള്ളിക്കള്ളയുകയും ചെയ്യുന്നു. അതാണ് അതിന്റെ ദൌര്‍ബ്ബല്യമെന്നെനിക്കു തോന്നുന്നു. മാര്‍ക്സും ഏംഗല്‍‌സും അംഗീകരിച്ചിട്ടുള്ള ഭൌതികവാദ സിദ്ധാന്തങ്ങള്‍ ഒരു പക്ഷേ മുതലാളിത്തത്തിന്റെ ന്യായങ്ങള്‍ തന്നെയാണ്. ആത്മീയ, ധാര്‍മിക മൂല്യങ്ങള്‍ ഭൌതികവാദത്തിന്റെ പ്ലാറ്റ്ഫോമില്‍ നില നില്‍ക്കില്ല. ഒരു പക്ഷേ ഇന്നത്തെ അതിന്റെ അപചയത്തെയും ഈ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ പറ്റിയേക്കും.


തുടരുന്നു

Anonymous said...

പൊതു മേഖലയെപ്പറ്റി ചിലത് കെ.പി.എസ്സ് പറഞ്ഞല്ലോ? യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ വിഷയം പൊതു മേഖല, സ്വകാര്യ മേഖല എന്നതല്ല. മറിച്ച് സ്വകര്യവല്‍ക്കരണമാണ്. അതാകട്ടെ, മൂലധന ശക്തികള്‍ക്കു വേണ്ടിയുള്ള ലോക ബാങ്കിന്റെ structural adjustmentന്റെ ഭാഗവുമാണ്. ഇത് സൃഷ്ടിക്കുന്ന ചില ആഘാതങ്ങള്‍ നമുക്കിവിടെ കാണാന്‍ പറ്റും.

Anonymous said...

കോണ്‍ഗ്രസ്സിനെ കെ.പി.എസ്സ്പിന്തുണക്കുന്നുണ്ടല്ലോ.എന്റെ നിരീക്ഷണത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി യും തമ്മിലുള്ള വ്യത്യാസം ഇത്രയേയുള്ളൂ. കോണ്‍ഗ്രസ്സിന് സാമ്രാജ്യത്വത്തിനു വിധേയപ്പെടല്‍ പബ്ലിക് അജണ്ടയും സവര്‍ണ ഫാഷിസം ഹിഡണ്‍ അജണ്ടയുമാണ്. എന്നാല്‍ ബി.ജെ.പി ക്ക് സവര്‍ണ ഫാഷിസമാണ് പ്രകട അജണ്ട. ഒപ്പം സാമ്രാജ്യത്വ താല്പര്യങ്ങള്‍ ഗുപ്ത ലക്ഷ്യവും

K.P.Sukumaran said...

പ്രിയ ഷമീം/shado/f/luv , ചിന്തിക്കുന്ന ഏതൊരാളും മാര്‍ക്സിസത്തിലൂടെയും കമ്മ്യൂണിസത്തിലൂടെയും കടന്നു വന്നിരിക്കും. ഒരു നൂറ്റാണ്ടിനെ ആശാഭരിതമാക്കിയ പ്രത്യയശാസ്ത്രമാണത്. ഞാനും ഏറ്റവും കൂടുതല്‍ മെനക്കെട്ട് വായിച്ചതും ചിന്തിച്ചതും സ്വപ്നം കണ്ടതും സംവാദം നടത്തിയതുമെല്ലാം മാര്‍ക്സിസത്തെ പറ്റിയും കമ്മ്യൂണിസത്തെ പറ്റിയും തന്നെയായിരുന്നു. എന്നാല്‍ മാര്‍ക്സിസത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും കുറിച്ച് വിമര്‍ശനപരമായി പിന്നീട് ചിന്തിച്ചപ്പോള്‍ എനിക്ക് മാര്‍ക്സിസത്തില്‍ യോജിക്കാന്‍ പറ്റിയ ഒരേ ഒരു ഘടകം ഭൌതികവാദം മാത്രമായിരുന്നു.

മാര്‍ക്സിസത്തില്‍ സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം,ഭൌതികവാദം എന്നിങ്ങനെ മൂന്ന് അടിസ്ഥാനഘടകങ്ങള്‍ ആണല്ലൊ ഉള്ളത്. ഇതില്‍, സമൂഹത്തിന്റെ ചരിത്രം എന്നാല്‍ വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നും സമൂഹം അനിവാര്യമായും ശാസ്ത്രീയകമ്മ്യൂണിസത്തില്‍ എത്തിച്ചേരുമെന്നുമുള്ള നിരീക്ഷണം ഞാന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞു. അങ്ങനെയൊരു അനിവാര്യത സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നില്ല്ല എന്നാണ് എനിക്ക് ബോധ്യമായത്. മനുഷ്യര്‍ക്ക് വേണമെങ്കില്‍ സ്ഥിതിസമത്വത്തില്‍ അധിഷ്ഠിതമായ ഒരു ലോകക്രമം സ്ഥാപിക്കാം. എന്നാല്‍ അതിന് മനുഷ്യന്‍ തയ്യാറാവുകയില്ല. തയ്യാറാവാത്തത്കൊണ്ട് സോഷ്യലിസ്റ്റ് ലോകം ഉണ്ടാവുകയുമില്ല. എന്ത്കൊണ്ട് മനുഷ്യര്‍ തയ്യാറാവുകയില്ല എന്ന് ചോദിച്ചാല്‍ അതാണ് മനുഷ്യപ്രകൃതി എന്നേ പറയാന്‍ പറ്റൂ. അനിവാര്യത എന്നൊന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞല്ലൊ. ആകസ്മികസംഭവങ്ങളുടെ ആകെത്തുകയാണ് വ്യക്തിജീവിതമെന്നും, വ്യക്തിജീവിതങ്ങളുടെ ആകെത്തുകയാണ് സമൂഹജീവിതമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. മാര്‍ക്സിന്റെ സാമൂഹ്യനിയമം തെറ്റായ പരികല്പനയാണെന്ന് അത്കൊണ്ട് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല (ഇത്തരം ചിന്തകളൊന്നും ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ക്ക് ബാധകമല്ല കേട്ടോ. അധികാരവുമായി ബന്ധപ്പെട്ട ചിന്തകളേ അക്കൂട്ടര്‍ക്ക് പറ്റൂ)

രണ്ടാമത്തെ കാര്യം സാമ്പത്തിക സിദ്ധാന്തമാണ്. ഇതില്‍ ലാഭം എന്നാല്‍ തൊഴിലാളി അധ്വാനിച്ചുണ്ടാക്കുന്ന ഉപരിമിച്ചമാണ് എന്നതാണ് മാര്‍ക്സിന്റെ ശരിയായ നിരീക്ഷണം. ഈ ലാഭം എന്നത് മുതലാളി പറ്റുമ്പോള്‍ അത് ചൂഷണം തന്നെയാണ്. പക്ഷെ ഈ ചൂഷണം ഇല്ലാതാക്കി, അധ്വാനിക്കുന്ന തൊഴിലാളിക്ക് തന്നെ തന്റെ പ്രയത്നത്തിന്റെ ഫലം മുഴുവനും എങ്ങനെ ലഭ്യമാക്കാന്‍ പറ്റും? മൂലധനത്തിന് മാത്രമേ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുകയുള്ളൂ. തൊഴിലാളിക്ക് മൂലധനം സ്വരൂപിക്കാന്‍ പറ്റില്ല. ലാഭം ഇല്ലെങ്കില്‍ മൂലധനം സ്വരൂപിക്കപ്പെടുകയുമില്ല. അപ്പോള്‍ മൂലധനവും ലാഭവും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകാന്‍ അനിവാര്യമാണ് എന്ന് കാണാം. പിന്നെയുള്ളത്, ലാഭവും മൂലധനവും പൊതുവുടമയില്‍ വരിക എന്നതാണ്. ഈ പൊതു ഉടമസ്ഥതയ്ക്ക് ഒരു സംവിധാനം വേണമല്ലൊ. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ തന്നെയായിരുന്നു ആ സംവിധാനം. അതായത് സര്‍ക്കാര്‍ തന്നെയായിരുന്നു അവിടെ മുതലാളി. അത്കൊണ്ട് എന്ത് നേട്ടമാണുണ്ടായത്? ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും ഏറ്റവും മോശപ്പെട്ട മുതലാളിമാര്‍ ആയി മാറി എന്നതാണ് സംഭവിച്ചത്. അധ്വാനിക്കുന്നവന്‍ ഉണ്ടാക്കുന്ന ഉപരിമിച്ചം അവര്‍ തട്ടിയെടുക്കുകയും തൊഴിലാളികള്‍ ഉല്പാദനത്തില്‍ അന്യതാബോധത്തിനടിമപ്പെട്ട് ഉല്പാദനമുരടിച്ച സംഭവിക്കുകയും ആ പരീക്ഷണം പരാജയപ്പെടുകയുമാണുണ്ടായത്. ഫലത്തില്‍ മാര്‍ക്സിന്റെ സാമ്പത്തികശാസ്ത്രം അപ്രായോഗികമാവുകയാണുണ്ടായത്. അത്കൊണ്ട് മാ‍ല്‍ത്തൂസിയന്‍ എക്കണോമിക്ക്സ് കൊണ്ടാണ് ചൈന ആ പരാജയത്തെ അതിജീവിച്ചത്.

(തുടരും)

K.P.Sukumaran said...

മൂന്നാമത്തെ ഘടകം (വൈരുദ്ധ്യാത്മക)ഭൌതികവാദമാണ്. യുക്തിവാദി ആയിരുന്നതിനാല്‍ എനിക്ക് ഏറ്റവും ഒടുവില്‍ യോജിക്കാന്‍ പറ്റിയത് മാര്‍ക്സിന്റെ ഭൌതികവാദമായിരുന്നു. അപ്പോഴും അതിലെ വൈരുദ്ധ്യാത്മകത എന്ന പരികല്പന ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. മാര്‍ക്സിന്റെ കാലത്ത് സയന്‍സിന്റെ കണ്ടുപിടുത്തങ്ങള്‍ തുലോം പരിമിതമായിരുന്നു. അണു പിളര്‍ക്കാന്‍ കഴിയുമെന്നും അതിന്റെയുള്ളില്‍ അപരിമിതമായ ഊര്‍ജ്ജം ഉണ്ടെന്നും അന്ന് കണ്ടുപിടിച്ചിരുന്നില്ല. മാ‍ര്‍ക്സിന്റെ ശാസ്ത്രീയമായ ധാരണകള്‍ അത്കൊണ്ട് തന്നെ അപൂര്‍ണ്ണമായിരുന്നു. ആ അപൂര്‍ണ്ണതയെ പൂര്‍ണ്ണതായായി അവതരിപ്പിക്കാനാണ് അദ്ദേഹം ഭൌതികവാ‍ദത്തെ വൈരുദ്ധ്യാത്മകമായി ചിത്രീകരിച്ചത് എന്ന് തോന്നുന്നു. ഇന്ന് ഒരു ഭൌതികവാദിക്ക് തന്റെ ഭൌതികമായ കാഴ്ചപ്പാടിലൂടെ പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ മാര്‍ക്സിന്റെ വൈരുദ്ധ്യാത്മകഭൌതികവാദത്തിന്റെ സഹായം വേണ്ട. അപ്പോള്‍ പിന്നെ ഇക്കാലത്ത് മാര്‍ക്സിസത്തില്‍ സ്വീകാര്യമാവുന്ന എന്താണ് ബാക്കിയുള്ളത്?

എന്നാല്‍ ഭൌതികവാദികള്‍ക്ക് മാര്‍ക്സിസത്തില്‍ നിന്ന് പ്രചോദനം നേടാന്‍ ഇപ്പോഴും വിഷയങ്ങള്‍ ഉണ്ട്. ഈ പ്രപഞ്ചമെന്നാല്‍ കേവലപദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ് എന്നതാണത്. ഭൌതികപദാര്‍ത്ഥമല്ലാതെ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ല എന്ന് മാര്‍ക്സ് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ തലച്ചോറ് തന്നെ Highest product of material being എന്നാണ് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. കുറെക്കാലം ഈ ആശയം യാന്ത്രികമായി ഞാന്‍ ചുമന്നിരുന്നു. ഇപ്പോള്‍ ഈ നിര്‍വ്വചനം എന്റെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കുന്നില്ല. എനിക്ക് മനസ്സിലാകാത്ത ഒന്ന് പ്രപഞ്ചത്തില്‍ ഉണ്ട് എന്ന് കരുതാനാണെനിക്കിഷ്ടം. ഇക്കാരണങ്ങളെല്ലാം കൊണ്ട് മാര്‍ക്സിസത്തെ ഞാന്‍ നിരാകരിക്കുകയായിരുന്നു.

ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍ എന്തെല്ലാം? സാമ്രാജ്യത്വം ഇന്ന് ലോകത്തില്‍ ഏത് രൂപത്തില്‍ സ്ഥിതി ചെയ്യുന്നു എന്നൊക്കെ എന്റെ നിരീക്ഷണങ്ങള്‍ നാളെ എഴുതാം. മനോജും ചിലത് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ. ഞാന്‍ എന്ത് പറയുമ്പോഴും അതാണ് അന്തിമമായ ശരി എന്ന് എനിക്ക് തന്നെ അഭിപ്രായമില്ല എന്നും പറയട്ടെ. പക്ഷെ ഞാന്‍ പറയുന്നത് തന്നെയാണ് എന്റെ അഭിപ്രായം :)

Manoj മനോജ് said...

നേരത്തെ കമന്റിയപ്പോള്‍ ഒരു പ്രധാന ചോദ്യം വിട്ട് പോയിരുന്നു. ഇടതിന് മുന്നോട്ട് വെയ്ക്കുവാന്‍ ഒരു ആശയമെങ്കിലുമുണ്ട് കോണ്‍ഗ്രസ്സിന് എന്താണാവോ ജനങ്ങള്‍ക്ക് നല്‍കുവാനുള്ളത്!!! “ഭാവി” പ്രധാനമന്ത്രി പറഞ്ഞ് കഴിഞ്ഞു പാവപ്പെട്ടവര്‍ ഇന്നും നിലനില്‍ക്കുന്നു എന്ന്, പണ്ടുള്ളതിലും ഭീകരമായി... ഭൂരിഭാഗം സമയവും കോണ്‍ഗ്രസ്സാണ് ഇന്ത്യയെ ഭരിച്ചത്.... അതിനാല്‍ ഗരീബി തുടച്ച് മാറ്റാന്‍ എന്നൊന്നും പറയില്ല എന്ന് വിചാരിക്കുന്നു....

മാഷേ, ക്യാപറ്റിലിസ്റ്റ് രാഷ്ട്രമായ അമേരിക്ക പോലും ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ച വന്നപ്പോള്‍ പ്രധാനപ്പെട്ട പ്രൈവറ്റ് സ്ഥാപനങ്ങള്‍ പലതും ഏറ്റെടുത്തു. ഇപ്പോഴും സര്‍ക്കാര്‍ തന്നെയാണ് അവ നടത്തുന്നത്. അതിനെ എന്ത് പേരില്‍ വിളിക്കുമോ ആവോ? അപ്പോള്‍ പിന്നെ ഏത് ആശയമായിരിക്കും ലോകരക്ഷയ്ക്ക് ഉതകുക!!!! മിക്സഡ് ആയിരിക്കും നല്ലതെന്ന് ചൈന കാട്ടിതരുന്നു. പക്ഷേ അവിടെയുള്ള സാധാരണക്കാരുടെ കാര്യം ഓര്‍ക്കുക. ചൈനീസ് ഗവണ്മെന്റ് പണക്കാരായിട്ടുണ്ടാകാം. കൂടാതെ മുതലാളിത്തത്തിനെ ചൂഷണം ചെയ്ത് എങ്ങിനെ പണമുണ്ടാക്കാമെന്നും ചൈന കാട്ടി തന്നു...

പൊതുമേഖലയെ നശീപ്പിച്ചത് കോണ്‍ഗ്രസ്സും കൂട്ടരും തന്നെയാണ്. നഷ്ടത്തിലായവ ലാഭത്തിലാക്കുവാന്‍ കഴിയുമെന്ന് കേരളം ഇപ്പോള്‍ കാട്ടിയില്ലേ! ഇടത് ഭരണം വരുമ്പോള്‍ കേരളത്തില്‍ പണ്ട് ബ്യൂറോക്രാട്ടുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും പേടിയായിരുന്നു എന്തായിരുന്നു കാരണം....

താങ്കള്‍ വിലയിരുത്തുന്നത് പോലെ ഇടത് ആശയം ഒരിക്കലും ജനങ്ങളുടെ മനസ്സില്‍ നിന്ന് പോകില്ല. നോക്കുക ഔദ്യോഗിക പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നവര്‍ ഇടത് ആശയം തന്നെയാണ് നെഞ്ചിലേറ്റി നടക്കുന്നത്. ഇടയ്ക്ക് ഇടതിലേയ്ക്ക് വന്നിട്ട് കളം മാറുന്ന ഹിജഡകളെയല്ല ഞാന്‍ ഉദ്ദേശിച്ചത്. അവരുടെ ലക്ഷ്യം എന്തെന്ന് ജനങ്ങള്‍ക്ക് അറിയരുതോ :)

പറഞ്ഞ് വന്നത് ഇപ്പോഴത്തെ കാലത്ത് ഒരു ഇസവും സാധാരണ ജനത്തിന് പ്രയോജനമാകുന്നില്ല. എന്ത് കൊണ്ട് എന്ന് ചിന്തിക്കുവാന്‍ നേതാക്കളും തുനിയുന്നില്ല :)

മറ്റൊന്ന് കൂടി... യുക്തിവാദികളില്‍ പലരും പ്രായമാകുമ്പോള്‍ ദൈവ വിചാരവുമായി കഴിയുവാന്‍ തുനിയുമെന്ന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്...

Anonymous said...

പ്രിയ സുകുമാരന്‍ സര്‍ ,
അങ്ങയുടെ വീക്ഷണം താങ്കള്‍ക്ക് മാത്രമുള്ളതാണ് എന്നുകരുതട്ടെ ... പിന്നെ മാര്‍ക്സിസം - കമ്മ്യൂണിസം എന്നതൊക്കെ മനുഷ്യ ജിവിതത്തിന്റെ നന്മയുടെ പാതയിലേക്കുള്ള വഴികളാണ് എന്നതല്ലേ സത്യം ..അങ്ങ് കണ്ണടച്ച് ഇരുട്ടക്കുന്നതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുകയില്ല ... മാര്‍ക്സിസത്തെ ഇന്നേ വരെ ഉണ്ടായതില്‍ വെച്ചേറ്റവും മികച്ച വീക്ഷണം ആക്കി മാറ്റിയത് അതിന്റെ പുരോഗമന ശൈലിയാണ് .ആനു ദിനം വിപുലപ്പെടുന്ന മനുഷ്യ ബോധത്തെ നേര്‍ വഴിക്ക് നടത്താന്‍ ഒരിക്കല്‍ പോലും സ്വയം പുരോഗമിക്കാത്ത --മതം . ബൂര്‍ഷ - മുതലാളിത ചിന്തകള്‍ക്ക് സാധിക്കും എന്ന വലിയ മണ്ടത്തരം ആണ് അങ്ങ് വിളമ്പുന്നത് .. പിന്നെ ഏറ്റവും വലിയ ബൂര്‍ഷ പാര്‍ട്ടിയായ കൊണ്ഗ്രെസ്സ് ഭരിച്ചിട്ടും എന്തെ ഇന്ത്യ എന്ന മഹാ രാജ്യം ഒരു ഗതിയും കിട്ടാതെ ഇന്നും അലഞ്ഞു തിരിയുന്നു എന്നത് ചിന്തിക്കൂ ... ഗാന്ധിയെ കൊണ്ഗ്രെസ്സ് ആണ് സംഭാവന ചെയ്തത് എന്ന വിഡ്ഢിത്തം ആരും പറയുകയില്ല .. ആ സംഭാവനകള്‍ പിന്നീട് ഒരിക്കലും തുടരാന്‍ എന്തെ ആ മഹത്തായ പാര്‍ട്ടിക്ക് കഴിഞ്ഞില്ല ... അത് കൊണ്ടാകും കൊണ്ഗ്രെസ്സ് എന്ന കൊള്ള സംഘടന പിരിച്ചു വിടാന്‍ ഉടനെ ആ മഹന്‍ പറഞ്ഞത് ...
പിന്നെ മാര്‍ക്സിസം - സോഷ്യലിസം എല്ലാം പൊട്ടി മുളച്ചു വരുന്നതല്ല സാറെ ... എന്നൊക്കെ ചൂഷണം നിര്‍പതം തുടരുന്നുവോ അന്നൊക്കെ എല്ലാവരും ഈ ഭൂതത്തെ പെടിചിരിക്കണം.. നമ്മുടെ ഒബാമ ചേട്ടനെ പോലെ ...

manoj said...

Dear shado/f/luv,

You said congress is a "savarna fascist" organisation.

What is your opinion about JIH, popular front and muslim league?

Anonymous said...

പിന്നെ ബൌദ്ധിക വാദത്തെ ഒരു യുക്തിവാദി കണ്ട കണ്ണില്‍ അങ്ങയുടെ കാഴ്ച പൊടി പ്പിടിച്ചു നില്‍ക്കുകയാണ് ചരിത്രപരമായ - വൈരുദ്ധ്യാത്മകമായ ബൌദ്ധിക വാദത്തെ പറ്റി പറയുന്ന വാക്കുകളില്‍ ... ചരിത്രത്തെ കേവലം ആണ് വിസ്ഫോടനം നടത്തി പൂര്‍ണതയില്‍ എത്തിക്കാന്‍ മാര്‍ക്സ് നോകി എന്നൊക്കെ എന്തിന്റെ പ്രേരണയില്‍ ആണ് അടിച്ചു വിടുന്നത് .. ചരിത്രത്തെ കേവലം വ്യക്തികളുടെ രൂപ വര്നനകളില്‍ നിന്നും മുക്തമാക്കി അതിനെ തൊഴിലാളിയുടെ --പണിയെടുക്കുന്നവന്റെ --വര്‍ഗ സമരങ്ങളുടെ ചരിത്ര മാക്കി എഴുതിയതാണ് അങ്ങയുടെ കണ്ണില്‍ മാര്‍ക്സ് ചെയ്ത കുറ്റം .. പകരം കൊറേ നെറി കെട്ട മനുഷ്യരുടെ തെര വഴ്ച്ചകളെ -- അവരുടെ കുല മഹിമകളെ -- പുണ്യ പ്രവര്‍ത്തികളെ എല്ലാം സ്തുതിചിരുന്ണേല്‍ ഇങ്ങനെ ഒന്നും എഴുതേണ്ടി വരുമായിരുന്നില്ല അല്ലെ ... ശാസ്ത്രത്തെ പൂര്‍ണമാക്കി മാറ്റാന്‍ മാര്‍ക്സ് ശ്രമിച്ചു എന്നത് ഒട്ടും വിവരമില്ലായ്മയുടെ ലക്ഷണമാണ് .. ചരിത്രം എന്നത് പിരിയാന്‍ ഗോവണി ആണ് എന്നു മാര്‍ക്സ് പറഞ്ഞിട്ടുള്ളത് ഇന്നും --എന്നും ലോകം കണ്ടു കൊണ്ടിരിക്കുകയാണ് ... മാര്‍ക്സിന്റെ ബൌദ്ധിക വാദം കേവലം മുക്തി ദയകമല്ല .. അത് ഈ പ്രപഞ്ചത്തെ പണി തീര്‍ത്ത മനുഷ്യ അധ്വാനത്തെ വില വെച്ചു കൊടുക്കുന്നതാണ് .. അതിനെയാണ് അങ്ങയുടെ അറിവില്ലായ്മ (അതോ അസഹിഷ്ണുതയോ ) പുചിച്ചു തള്ളുനത് .. പ്രപഞ്ചത്തെ മനസിലാക്കി മേലനങ്ങാതെ ഇരിക്കലല്ല മാര്‍ക്സിന്റെ ബൌദ്ധിക വാദം .. താങ്കള്‍ക്ക് മനസിലാത്ത ഒന്ന് എന്നത് ദൈവമാകം .. അല്ലനെകില്‍ മറ്റൊരു അഥീയ ശക്തിയാകം ..അപ്പോള്‍ പറഞ്ഞു വെക്കുന്നത് മറ്റൊരു പേരില്‍ യുക്തിവാദിയായ വിശ്വാസിയാണ് താങ്കള്‍ എന്നല്ലേ ...പക്ഷെ ആധുനിക ശാസ്ത്രം അല്‍പ്പം കൂടി മുന്നോട്ടു പോയിട്ടുണ്ടെന്ന് പറയട്ടെ .. ന്യുറോ സയന്‍സ് എന്നു കേട്ടിട്ടുണ്ടോ ... എന്ടോള്‍ഫിനുകള്‍... സന്ഗീര്‍ണത ശാസ്ത്രം എന്നൊക്കെ കേട്ടിടുണ്ടോ ...മനുഷ്യ മനസിന്റെ വിശ്വാസ പ്രപഞ്ചത്തെ പുചിച്ചു തള്ളുന്ന ഇവയൊക്കെ മനസിലാക്കൂ ആദ്യം ..

ChethuVasu said...

സുകുമാരേട്ടന്റെ തെളിഞ്ഞ ചിന്തകള്‍ പ്രകടമാക്കിയ കമന്റിനും അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍ ...

വാസുവിന്റെ തോന്നല്‍ പറഞ്ഞാല്‍ ...

1 . മാര്‍ക്സിസം അല്ലെങ്ങില്‍ കമ്മ്യൂണിസം അല്ലെങ്ങില്‍ സോഷ്യലിസം , ഇടതു പക്ഷ ചിന്തകള്‍ , കാലഘട്ടത്തിന്റെ ഒരു അനിവാര്യത ആയിരുന്നു . അത് പ്രധാനമായും നിര്‍വ്വഹിച്ച പങ്കു എന്നത് അത് വരെ നിലനിന്നിരുന്ന അധികാരത്തിന്റെ വിതരണത്തെ ആകെ മാറ്റി മരിച്ചു എന്നതാണ് ..

2 .ആരൊക്കെയോ എവിടെ ഒക്കെ വച്ചോ നടത്തിയ വിപ്ലവങ്ങളുടെ പരോക്ഷമായ ഗുണഭോക്താക്കള്‍ ആണ് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവര്‍ എല്ലാം. ലോകം അത്തരം വിപ്ലവങ്ങളിലൂറെ കടന്നു വന്നില്ലായിരുന്നു എങ്കില്‍..അത്തരം ആശയങ്ങള്‍ സ്വീകരിക്കപ്പെട്ടില്ലയിരുന്നു എങ്കില്‍ ഒരു പക്ഷെ ലോകം ഇന്ന് കാണുന്നതില്‍ നിന്നും ഒരു പാടു പിന്നില്‍ ആകുമായിരുന്നു .

3 . മാര്‍ക്സ് ഒരു മികച്ച ബുദ്ധിജീവി ആയിരുന്നു .. ചിന്തകന്‍ ആയിരുന്നു ..തന്റെ കാലഘട്ടതിനെ അടിസ്ഥാനമാക്കി അദ്ദേഹം രൂപപ്പെടുത്തിയ ചിന്തകള്‍ ആ കാലഘട്ടത്തിനു തീര്‍ത്തും യോജിച്ചത് തന്നെ ആയിരുന്നു .ഈ കാലഘട്ടത്തിലും ലോകത്തിന്റെ പല ഭാഗങ്ങളും ആപേക്ഷികമായി ഒന്നോ രണ്ടോ നൂറ്റാണ്ടുകാലോ അതില്‍ കൂടുതലുമോ പിന്നിലാനെങ്ങില്‍ അവിറ് ഒക്കെ , ഇപ്പോഴും ആ തത്വ ശാസ്ത്രം പ്രസക്തമാണ് . പക്ഷെ ഒരിക്കല്‍ ആ ഘട്ടം പിന്നിട്ടു കഴിഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തത്വ ശ്ഹസ്ത്രങ്ങള്‍ പുനര്‍ ആവിഷ്കരിക്കെണ്ടാതുണ്ട് .

4 . മാര്‍ക്സ് ഒരു വലിയ ചിന്തകനും ബുദ്ധി ജീവിയും ആയിരുന്നു , പക്ഷെ മാര്‍ക്സ് അവസാനത്തെ ചിന്താണോ ബുദ്ധിജീവിയോ അല്ല , മാര്‍ക്സിസത്തെ ആവര്‍ത്തിക്കാന്‍ മാത്രമാനെങ്ങില്‍ പുതിയ ചിന്തരുടെ ആവശ്യം തന്നെ ഇല്ല , ആവര്‍ത്തനമല്ല പുനര്‍ നിര്‍മ്മിതി ആണ് കാലഘട്ടത്തിന്റെ ആവശ്യം .

ChethuVasu said...

5 .കേരളം ഇന്നത്തെ കേരളമാകുന്നതില്‍ പണ്ട് എവിടെയോ ജീവിച്ചിരുന്ന മാര്‍ക്സിനും കൂട്ടുകാര്‍ക്കും വലിയ പങ്കുണ്ട് ...കേരളത്തിന്‌ അത് നല്‍കിയ സംഭാവനകള്‍ നിര്‍ണായകം തന്നെ ആണ് . കേരളത്തിലെ ഭൂരിപക്ഷത്തിന്റെ അഭിമാന ബോധത്തെ വളര്തിയെടുതത്തില്‍ , ആ അഭിമാന ബോധം കേരളത്തെ ഇതര സംസ്ഥാനങ്ങളിലെ അവഗണിക്ക പ്പെട്ട വിഭാഗള്‍ക്ക് ഇനിയും കൈ വന്നിട്ടില്ല എങ്കില്‍ , അതിന്റെ കാരണം ഇവിടെ നടന്ന കൊച്ചു വിപ്ലവങ്ങള്‍ തന്നെ ആണ് . പക്ഷെ ഒരിക്കല്‍ അഭിമാന ബോധം കൈ വന്നവര്‍ക്ക് അതിനു ഉപകരിച്ച ഉപകരണത്തിന്റെ ആവശ്യം തുടര്‍ന്നും ബോധ്യപ്പെടണം എന്നില്ല . അത് കൊണ്ടു പുതിയ ഉപകരങ്ങള്‍ ആണ് കാലഘട്ടത്തിനു വേണ്ടി രൂപപ്പെടുത്തേണ്ടത് , പഴയതില്‍ നിന്നും പഠിക്കാം , പക്ഷെ പഴയതെ പാടുള്ളൂ എന്ന് നിര്‍ബന്ധ ബുദ്ധി കാണിക്കരുത് .അത് മണ്ടതരമാകും . പ്രത്യകിച്ചും തനിക്കു ശേഷം ചിന്തകന്മാര്‍ പാടില്ലെന്നും താനാണ് അവസാനത്തെ ചിന്തകന്‍ എന്നും മാര്‍ക്സ് പറഞ്ഞു വച്ച്ചിട്ടില്ലാത്ത നിലക്ക് :-)

6 . കേരളത്തിലെ ഇടതു പക്ഷ്ടത്തിന്റെ പാര്‍ട്ടി സംവിധാനത്തിന്റെ പോരായ്മകളുടെ അല്ലെങ്കില്‍ മൂല്യ ശൂഷനതിന്റെ അടിസ്ഥാനത്തില്‍ ആ പാര്ടിക്കെതിരായി വോട്ടു ചെയ്യുന്നു എന്നത് വളരെ ചെറിയ ഒരു ന്യൂന പക്ഷം ആയിരിക്കണം .. കൂടുതല്‍ പേരും ഇടതു പക്ഷതിന്റെതിരായി വോട്ടു ചെയ്യുന്നത് പഴയ ചില രീതികളുടെ ഒരു തുടര്‍ച്ച ആയിട്ടാണ് .. അതായത് താഴെ പറയുന്ന മുദ്രാവാക്യം പാടിയവരുറെ തുടര്‍ച്ച

"പാളത്തൊപ്പി ധരിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പൊക്കോട്ടെ
ചാക്കോ നാട് ഭരിക്കട്ടെ "

അത് കൊണ്ട് തന്നെ , ഇടതു പക്ഷത്തെ അധികാരത്തിന്റെ തുടര്‍ച്ചയില്‍ നിന്നും തരിച്ചു വരാന്‍ സാധിക്കാത്ത വിധം ഒഴിവാക്കിയാല്‍ , രൂപപ്പെടുന്ന സമൂഹത്തില്‍ ചാത്തന്മാര്‍ പൂട്ടാന്‍ മാത്രാമായി വിധിക്കപ്പെടുമോ എന്നാ ചിന്ത തന്നെ ആണ് , ഒരു എതിര്‍ ശക്തിയായെങ്കിലും ഇടതു പക്ഷം ഇവിടെ നില നില്‍ക്കണം എന്ന് വാസുവിനെ ക്കൊണ്ട് ചിന്തിപ്പിക്കുന്നത്

Anonymous said...

നമ്മുടെ പഴയ ആളുകള്ക്കിടയിലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരുടെ ലേഖനം ഇമ്മാതിരി എഴുത്തുകളാല്‍ സമ്പന്നമാണ് ... ഇന്നും നമ്മള്‍ (മലയാളികള്‍ ) പറഞ്ഞു നടക്കുന്ന പുരോഗതി ഉണ്ടാകാന്‍ തന്നെ കാരണം സാമൂഹ്യ മാറ്റം .. ആണ് അതിനു വഴി വെച്ചതോ ഭൂ പരിഷ്ക്കരണം പോലുള്ള തൊട്ടാല്‍ കൈ പൊള്ളുന്ന കാര്യങ്ങളും ... മിനിമം കൂലി നിശ്ചയിക്കല്‍ , നിര്‍ബന്ധിത വിദ്യഭ്യാസ നിയമം എല്ലാം അതിന്റെ അനു പൂരകങ്ങളും ... മാര്‍ക്സ് പറഞ്ഞ കാര്യങ്ങളെ പഠിച്ചു സമൂഹത്തെ അപ്പാടെ മാറ്റി മറയ്ക്കാന്‍ സാധിച്ചു എന്നാണോ ഇതിന്റെ അര്‍ഥം .. മാജിക്ക് കാണിച്ചു ഇന്ന് രാവിലെ പൊട്ടി മുളച്ചു പൊന്തിയതല്ല കേരളം എന്നതും ശ്രീമാന്‍ സുകുമാരന്‍ മറന്നു . . . അപ്പോള്‍ കാലം കഴിയുന്തോറും പുരോഗമിക്കേണ്ട തത്വ ചിന്താ എന്ന നിലക്ക് എന്തിനെങ്കിലും നില നില്‍പ്പുണ്ടോ അത് മാര്‍ക്സിസത്തിന് മാത്രമാണ് .. അത് അവസാന വാക്കല്ല കാരണം അതിനു ഇനിയും പുരൊഗമിക്കെന്ദടുഹ് ഉണ്ട് എന്നു ...അത് കൊണ്ടാണ് ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി കൂടിയായ ശ്രീ എം ടി ക്ക് പോലും പറയേണ്ടി വന്നത് -- മാര്‍ക്സിസമാല്ലാതെ മറ്റെന്തുണ്ട് എന്നു ----ലോകം അപ്പാടെ മാറ്റി മറിക്കാന്‍ കഴിഞ്ഞ ഒരേ ഒരു ആശയം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നു സാമാന്യ ചരിത്രം അറിയുന്നവര്‍ക്ക് എല്ലാം അറിയാം .. എന്നിട്ടും മാര്‍ക്സിസം കൊണ്ട് ലോകത്തിനു എന്ത് കിട്ടി എന്ന ചോദ്യം തന്നെ ബാലിശമാണ് ..മാര്‍ക്സിസത്തിന്റെ പരാജയത്തിനു ശേഷം നടന്നതും നടക്കുന്നതും എന്താണ് എന്നു ആലോചിച്ചാല്‍ തന്നെ ഇമ്മാതിരി മണ്ടത്തരത്തെ എല്ലാവരും ചിരിച്ചു തള്ളും ...

K.P.Sukumaran said...

@ വിചാരണ, മണ്ടത്തരം-ബാലിശം-വിവരമില്ലായ്മ-വിഡ്ഡിത്തം ഇത്യാദി മാര്‍ക്സിസ്റ്റ് ടിപ്പിക്കല്‍ ധാര്‍ഷ്ട്യപ്രയോഗങ്ങള്‍ ഒഴിവാക്കി പ്രതിപക്ഷ ബഹുമാനത്തോടെ സംവാദം നടത്താന്‍ തയ്യാറാണെങ്കില്‍ തുടരാം. അല്ലെങ്കില്‍ ടൈപ്പ് ചെയ്ത് സമയം കളയണ്ട.

manoj said...

Dear chethukaran vasu,

Strongly agree with your comment. Left politics in some form is essential for the improvement of the society.

But, how the current left with lot of feudal, fascist right ideas can be changed to real left is the question todays world has to answer.

Anonymous said...

ക്ഷമിക്കണം എഴുതിയത് കണ്ടാല്‍ സാമാന്യ ബോധമുള്ള ആരും പറയുന്ന കാര്യമേ പറഞ്ഞുള്ളൂ ... തികഞ്ഞ പ്രതിപക്ഷ ബഹുമാനം ഉണ്ട് .. താങ്കള്‍ക്കും ഇതേ പോലെ പോസ്റ്റാം ... അശ്ലീലം ഒഴിവാക്കി ..
പിന്നെ ഇതെല്ലം ടിപിക്കല്‍ ആകുന്നതു മാര്‍ക്സിസം എന്താണ് എന്ന അറിവില്ലായ്മയാണ് എന്നു കൂടി ചേര്‍ക്കട്ടെ ..

ChethuVasu said...

Dear Manoj,

What I guess is that the funtamental issue / limitation is that a binary logic being used to solve a multi variable equation.

One must relaise that there is abit of "left" in every rightist and ther is a bit of "right" in every leftists. probably we can describe it using the famous bell curve of gasian distribution in statistics.

Now , when the binary logic is used to define a have Vs have not classification of a 'Us' vs 'Them' classification , it results in alignationg the sum total of left that is the part of the right. And it also iends up with significant amount of right on the side of the left side of the middle line. This makes the leftists necessary to fight with the rights with in the left and for that they will have to define tougher rigid methods of control. And that is the irony becose people want to be with left becaue they want freedom from a system that excercises control on them ,but when the join with the left they find that they are being controlled again though in adiffernt way. And no one likes to be controlled against their free will andin such cases conflict management is a tricky thing and always ends unstatisfactory results.

On the other hand since the rightists are alignated as a block , the left is not able to make use of the good will of the elements of left that was remaining on teh side of the general right across the line .


I think for any ideology to be sustain for a longer time ,it needs to understand the diversity of humanity and diversity of emotions and thoughts in a single human as well. There are Haves and Have nots in every society and there are Have and Have Not in "every human". If we use binary logic , an individual will have a problem in dealing with own internal conflict resulting in natural decay.

If leftis starts finding value in the left aspirations found in the righists , the the left movements will grow beyind limits. For that one will have to move from binary classifications to "inclusivenss".

Anonymous said...

ബഹുമാനപ്പെട്ട കെ.പി.എസ്സ്

എന്റെ കമന്റിന് പ്രതികരിച്ചതില്‍ നന്ദി. ഇവിടെ താങ്കള്‍ നടത്തിയത് തത്വാധിഷ്ഠിത നിരൂപണം തന്നെയെന്നു സമ്മതിക്കാം. അതിലെ ചില കാര്യങ്ങളോടെങ്കിലും വിയോജിപ്പുണ്ടെങ്കിലും.

ഞാന്‍ ഉന്നയിച്ച പ്രശ്നം താങ്കളുടെ പോസ്റ്റ് കമ്യൂനിസ്റ്റ് ദര്‍ശനം ഒരു നന്മയുമില്ലാത്തതാണെന്ന് തോന്നിക്കുന്നുവെന്നതാണ്.

എന്റെ മറ്റു ചില പരാമര്‍ശങ്ങള്‍ വിട്ടു പോയോ?
1) സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയെപ്പറ്റി...
2) കോണ്‍ഗ്രസ്സ്- ബി.ജെ.പി താരതമ്യത്തെപ്പറ്റി ..

K.P.Sukumaran said...

പ്രിയ ഷമീം(shado/F/luv), കമ്മ്യൂണിസ്റ്റ് ദര്‍ശനം അപ്രായോഗികവും കാലഹരണപ്പെട്ടതുമാണെന്നാണ് എന്റെ അഭിപ്രായം. ഈ അഭിപ്രായം എന്റേത് മാത്രമല്ലെന്നും ഏത് രാജ്യത്തും അത് പ്രായോഗികമായിട്ടില്ലെന്നും ചരിത്രം തെളിയിച്ചല്ലൊ. ഇനി ആ ദര്‍ശനം വിഭാവനം ചെയ്ത സാമൂഹ്യവിപ്ലവം നടക്കാനുള്ള സാധ്യത വിദൂരമായി പോലും ഇല്ല. ചൈനയില്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യപുനര്‍നിര്‍മ്മിതിയല്ല നടക്കുന്നത് എന്ന് പറയേണ്ടതില്ലല്ലൊ. അവിടെ ഒരു പാര്‍ട്ടി ഏകാധിപത്യഭരണമാണ് നടക്കുന്നത് എന്ന് മാത്രം. സര്‍ക്കാരിന്റെ നയരൂപീകരണങ്ങളിലൊന്നും അവിടെ പൌരന്മാര്‍ക്ക് ഒരു പങ്കുമില്ല. പോളിറ്റ് ബ്യൂറോ തീരുമാനിക്കുന്നു,ജനങ്ങള്‍ അനുസരിക്കുന്നു. അത്ര തന്നെ. മാര്‍ക്സിസവുമായി ചൈനയ്ക്ക് ഇന്ന് ഒരു ബന്ധവുമില്ല. ചുകന്ന പതാകയും അരിവാളും ചുറ്റികയും എന്ന ചിഹ്നവും കമ്മ്യൂണിസ്റ്റ് എന്ന പേരും അല്ല്ല മാര്‍ക്സിസം എന്നറിയാമല്ലൊ. ചുരുക്കത്തില്‍ മാര്‍ക്സിസം എന്ന ദര്‍ശനം കമ്മ്യൂണിസ്റ്റുകാരാല്‍ തന്നെ കുഴിച്ചു മൂടപ്പെട്ടു എന്നര്‍ത്ഥം.

വാസുവിനെ പോലെയുള്ളവര്‍ മാര്‍ക്സിസത്തെ കാലോചിതമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയും നവീകരിച്ചും, സമ്പുഷ്ടവും പ്രായോഗികവും ആക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതും ആര് ചെയ്യും? ഒരു രാജ്യവും പാര്‍ട്ടിയും അധികാരവും കൈയില്‍ ഉണ്ടായിട്ടും ചൈനക്ക് കഴിയുന്നില്ലല്ലൊ. ഇന്ത്യയിലാണെങ്കില്‍ കേരളവും ബംഗാളും വിട്ടാല്‍ ഇങ്ങനെ ഒരു ദര്‍ശനം നിലവിലുണ്ടെന്ന് ഓര്‍ക്കുന്നവര്‍ തന്നെ വിരളം. അപ്പോള്‍ പിന്നെ മാര്‍ക്സിസത്തില്‍ നന്മയുണ്ടോ എന്ന് പരിശോധിച്ചിട്ട് എന്ത് കാര്യം. നന്മയില്ലാത്ത ഒരു ദര്‍ശനവും ലോകത്ത് അവതരിപ്പിക്കപ്പെട്ടിട്ടില്ല.മാര്‍ക്സിസത്തില്‍ പക്ഷെ വ്യക്തിമനുഷ്യന്‍ എന്ന പ്രതിഭാസത്തിന് പ്രാധാന്യമേയില്ല. സമൂഹത്തെ മാത്രമേ മാര്‍ക്സിസം കാണുന്നുള്ളൂ. അത്കൊണ്ട് വ്യക്തിയിലേക്ക് അത് ഒരു നന്മയും പകര്‍ന്നുതരുന്നില്ല. സമൂഹം മാറിയാല്‍ നന്മ പുലരുകയും അത് വ്യക്തികളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്യുമെന്നായിരിക്കാം മാര്‍ക്സിയന്‍ വീക്ഷണം. വ്യക്തിയോട് മാര്‍ക്സിസം സംവദിക്കുന്നേയില്ല. സമൂഹത്തെ മാറ്റൂ‍ എന്ന് വ്യക്തികളോട് അത് ആവശ്യപ്പെടുന്നു. ഒരു ദര്‍ശനം വ്യക്തിയോട് നേരിട്ട് സംവദിക്കുമ്പോഴാണ് അതിലുള്ള നന്മ ഉപകാരപ്രദമാവുന്നത്. മാര്‍ക്സിസത്തില്‍ നന്മയുണ്ടെങ്കിലും അതിന്റെ പ്രയോക്താക്കള്‍ തിന്മകളാലാണ് ലോകത്ത് അറിയപ്പെടുന്നത്. സ്റ്റാലിനെ കുറിച്ചുള്ള ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോര്‍ട്ട് മുതല്‍ എന്റെ ഈ പോസ്റ്റ് വരെ കമ്മ്യൂണിസത്തിന്റെ തിന്മകളാണ് വിളംബരം ചെയ്യുന്നത്.

ഈ പോസ്റ്റ് എഴുതാന്‍ എനിക്ക് പ്രേരകമായ സുഹൃത്ത് പറഞ്ഞത് എന്തെന്നോ, ദൈവവിശ്വാസം ഇല്ലാത്തത്കൊണ്ടാണ് സഖാക്കള്‍ ഇങ്ങനെ ക്രൂരന്മാര്‍ ആയിപ്പോയത് എന്നാണ്. ദൈവവിശ്വാസം ഇല്ലാത്തവര്‍ ക്രൂരന്മാര്‍ ആകും എന്ന് എനിക്കഭിപ്രായമില്ല. ആ സുഹൃത്ത് ഒരു ഉദാഹരണവും പറഞ്ഞു. തലശ്ശേരിയിലെ ഒരു സി.പി.എം. നേതാവിന്റെ രണ്ട് മരുമക്കള്‍ രാഷ്ട്രീയകൊലപാതകത്തിനിരയായിരുന്നു. പാര്‍ട്ടി നടത്തിയ കൊലപാതകമായതിനാല്‍ സഹോദരി പുത്രന്മാരായിട്ടും ആ നേതാവിന് അതില്‍ അപാകത തോന്നിയില്ല. ഈ ദര്‍ശനത്തില്‍ എന്ത് മനുഷ്യത്വം എന്നാണ് ആ സുഹൃത്തിന്റെ ചോദ്യം. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ പറ്റും. പിണറായിയിലെ പാണ്ട്യാല ഗോപാലന്‍ മാഷിന്റെ മകന്‍ ഷാജിയെ ഒരിക്കല്‍ ചത്തു എന്ന് കരുതി പാര്‍ട്ടിക്കാര്‍ ഒഴിവാക്കുകയായിരുന്നു. എന്നിട്ടും അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. എന്തെന്നാല്‍ മാര്‍ക്സിസത്തില്‍ വ്യക്തിയില്ല. പാര്‍ട്ടിയില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല. അത്കൊണ്ട് മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ നന്മയുണ്ടെങ്കിലും അത് വ്യക്തിയുടെ തലത്തില്‍ ശൂന്യമാണ്. മന:സാക്ഷിക്കുത്തില്ലാതെ ആളുകളെ കൊല്ലാ‍ന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുന്നത് വൈയക്തിക തലത്തിലുള്ള നന്മയുടെ അഭാവമാണെന്ന് തോന്നുന്നു.

(തുടരും)

K.P.Sukumaran said...

സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും അതിജീവനത്തിന് വേണ്ടിയുള്ള വര്‍ത്തമാനകാലത്തിന്റെ ആവശ്യമായി ഉയര്‍ന്ന് വന്നതാണ്. അതിനെ ചെറുത്ത് നിന്ന് പൊതു ഉടമസ്ഥതാവല്‍ക്കരണത്തിലൂടെയും ദേശീ‍യവല്‍ക്കരണത്തിലൂടെയും ഒരു രാജ്യത്തിനും ഇന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു രാജ്യവും ഇന്ന് സ്വയം പര്യാപ്തമല്ല. എന്തെങ്കിലും ഒരു ഗതിയുണ്ടായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് ചൈന ഈ സ്വകാര്യവല്‍ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും പുല്‍കാതെ പിടിച്ചു നില്‍ക്കുമായിരുന്നില്ലേ? ചൈനക്ക് കഴിയാത്തത് നമുക്ക് കഴിയണം എന്ന് കരുതുന്നതില്‍ തെറ്റുണ്ട്. ഇവിടെ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കാം പക്ഷെ ചൈനയില്‍ ഇതൊന്നും പൌരന്മാര്‍ മിണ്ടിപ്പോകരുത് എന്ന വ്യത്യാസമേയുള്ളൂ. ഈ കാലയളവില്‍ തന്നെയാണ് ചൈനയില്‍ വമ്പിച്ച തോതിലുള്ള സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും നടന്നത്. പ്രത്യേക സാമ്പത്തിക മേഖല (SEZ), ബി ഓ ടി എന്നിവ ചൈനയില്‍ നിന്നാണ് ഇന്ത്യയ്ക്ക് മാതൃകയായത്. ചൈനയും അത് ആഗ്രഹിച്ചത് കൊണ്ടല്ല. നിലനില്‍ക്കണോ നശിക്കണോ എന്ന ചോദ്യത്തിന് മുന്‍പില്‍ ആ രാജ്യം യാഥാര്‍ഥ്യം അംഗീകരിക്കുകയായിരുന്നു. ഇതില്‍ നിന്നൊക്കെ ഒറ്റപ്പെട്ട് ഒരു തുരുത്ത് പോലെ ആദര്‍ശവും പറഞ്ഞ് ഒരു രാജ്യത്തിനും ഇന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല.

ഉല്പാദന-സേവന മേഖലകളില്‍ ചിലത് സര്‍ക്കാരിന്റെ കുത്തകയില്‍ ആയപ്പോള്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഫലമായി വളര്‍ച്ച മുരടിക്കുകയും ഖജനാവിന് ഭീമമായ നഷ്ടം ഉണ്ടാവുകയും സര്‍ക്കാരിന്റെ മൂലധനം കൊണ്ട് കാര്യമായ പ്രത്യുല്‍പ്പാദനം നടക്കാതെ വരികയും ചെയ്തപ്പോഴാണ് ഇവിടെ സ്വകാര്യവല്‍ക്കരണവും ഉദാരീകരണവും നടപ്പാക്കേണ്ടി വന്നത്. ഇതൊക്കെ സംഭവിക്കുന്നത് ചിലരുടെ ഇഷ്ടമോ അനിഷ്ടമോ കൊണ്ടല്ല. സമൂഹം ചലിക്കുന്നത്കൊണ്ട് ഉണ്ടാകുന്ന അനിവാര്യതകള്‍ നിമിത്തമാണ്. ആദര്‍ശം പ്രായോഗികതകള്‍ക്ക് വഴിമാറാതെ പറ്റില്ല. ഒരു വ്യക്തിയെ എടുത്ത് പരിശോധിച്ചാലും ഇത് കാണാന്‍ കഴിയും. സര്‍ക്കാരുകള്‍ എന്നാല്‍ ഏതെങ്കിലും ഒരു ആദര്‍ശത്തെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണെന്ന് എനിക്ക് തോന്നുന്നില്ല. ആദര്‍ശവാദികള്‍ക് അങ്ങനെ കരുതാം. എന്നാല്‍ ഓരോ കാലത്തും ഉന്നീതമാകുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടും നീതിന്യായവും നിയമവാഴ്ചയും ഉറപ്പാക്കിയും സാമൂഹജീവിതത്തെ ക്രമനിബദ്ധമാക്കുന്ന ഒരു സംവിധാനമാണത് എന്നാണെനിക്ക് തോന്നുന്നത്.

(തുടരും)

K.P.Sukumaran said...

കോണ്‍ഗ്രസ്സിനെയും ബി.ജെ.പി.യെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഷമീമിന്റെ നിരീക്ഷണം ഇവിടെ ഇടത്പക്ഷം നടത്തുന്ന പ്രചാരണത്തോട് ചേര്‍ന്ന് പോകുന്നതാണ്. ഇതിലൊക്കെ എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. സാമ്രാജ്യത്വത്തിന്റെ കാ‍ര്യം എടുക്കാം. ഇപ്പോള്‍ അമേരിക്കയാണല്ലോ എല്ലാവര്‍ക്കും സാമ്രാജ്യത്വം. എന്താണ് ഈ സാമ്രാജ്യത്വത്തിന്റെ അര്‍ത്ഥം? രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് അതിര്‍ത്തികള്‍ വിപുലീകരിച്ച് തന്റെ രാജ്യം വലുതാക്കുന്നതിനെയും , മറ്റ് രാജ്യങ്ങള്‍ കീഴടക്കി കോളനികള്‍ സ്ഥാപിച്ച് ആ രാജ്യങ്ങളെയും തന്റെ കീഴില്‍ ആക്കുന്നതിനെയും ആ‍ണല്ലോ സാമ്രാജ്യത്വം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള സാമ്രാജ്യസൃഷ്ടികള്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ പര്യവസാനത്തോടുകൂടി ലോകത്ത് നിന്ന് നിന്നുപോയി. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്ന ഏര്‍പ്പാട് അന്ന് അവസാനിച്ചതാണ്. എന്നാല്‍ സാമ്രാജ്യവികസനം എന്നത് ഇനി ലോകത്ത് നടക്കുക രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചല്ല, മറിച്ച് സാമ്പത്തികമായ അധിനിവേശത്തിലൂടെയാണ് എന്ന് അക്കാലത്ത് ചിലര്‍ നിരീക്ഷിച്ചു. ജവഹര്‍ലാല്‍ നെഹ്രു ഇതിന് പേരിട്ടത് നിയോ കൊളോണിയലിസം എന്നായിരുന്നു. ഈ അര്‍ത്ഥത്തിലാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടുകൂടി അമേരിക്കക്ക് ഈ സാമ്രാജ്യത്വപ്പട്ടം ലഭിക്കുന്നത്. അതിന് മുന്‍പ് യഥാര്‍ത്ഥ സാമ്രാജ്യം ജര്‍മ്മനിയും ജപ്പാനും ബ്രിട്ടനും ഒക്കെയായിരുന്നുവല്ലൊ.

പിന്നീട് പുതിയ ലോകക്രമത്തില്‍ സാമ്പത്തികമായ അധിനിവേശം എന്ന അര്‍ത്ഥത്തില്‍ അമേരിക്കയെ സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കുന്നത് തെറ്റ് പറയാനും കഴിയില്ലായിരുന്നു. പക്ഷെ ഇതിന് ഒരു മറുവശമുണ്ട്. രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ടും ഒരു സാമ്രാജ്യം ലോകത്ത് നിലനിന്നിരുന്നു. അത് സോവിയറ്റ് യൂനിയന്‍ ആണ്. റഷ്യയുടെ ചുറ്റുമുള്ള ചെറുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്താണ് സോവിയറ്റ് യൂനിയന്‍ രൂപീകരിച്ചിരുന്നത്. മാത്രമല്ല, രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ സഖ്യകക്ഷികള്‍ പിടിച്ചെടുത്ത രാജ്യങ്ങള്‍ വീതം വെച്ചതില്‍ സോവിയറ്റ് യൂനിയന് കിട്ടിയതില്‍ ഒക്കെ കമ്മ്യൂണിസ്റ്റ് പാവ സര്‍ക്കാരുകളെ സ്ഥാപിച്ച് കോളനികളെ പോലെ കൊണ്ടുനടക്കുകയും ചെയ്തു. എന്നിട്ടും സോവിയറ്റ് യൂനിയനെ ആരും സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കാന്‍ തുനിഞ്ഞില്ല. പക്ഷെ, കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ തീവ്ര ഇടത്പക്ഷം എന്ന് അറിയപ്പെട്ട ചില സംഘടനകള്‍ സോവിയറ്റ് യൂനിയനെ സോഷ്യല്‍ സാമ്രാജ്യത്വം എന്ന് പറയാന്‍ ധൈര്യവും ചിന്താപരമായ ആര്‍ജ്ജവവും കാണിച്ചിട്ടുണ്ട്. ആ സാമ്രാജ്യമാണ് 1989ല്‍ തകര്‍ന്ന് ചിന്നഭിന്നമായി പഴയ റഷ്യയും കുറെ രാജ്യങ്ങളുമായി പരിണമിച്ചത്. ചൈന തിബത്തിനെ കൈവശപ്പെടുത്തിയത് 1949ല്‍ ആണ്. അത് സാമ്രാജ്യത്വമാണോ എന്നറിയില്ല. എന്തായാലും ഇന്ന് സാമ്പത്തികമായ അധിനിവേശം നടത്തുന്നതില്‍ ചൈന അമേരിക്കയെ പിന്തള്ളാന്‍ ശ്രമിക്കുകയാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ ചൈന ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയായി വളരുകയും ചെയ്യും. അപ്പോഴും അമേരിക്ക തന്നെയായിരികുമോ ലോകത്തെ ഏകസാമ്രാജ്യത്വം എന്ന് എനിക്കറിയില്ല. ലോകം അതിവേഗം മാറുന്നു. പക്ഷെ ആളുകളുടെ ചിന്തകള്‍ ആ മാറ്റത്തിനൊപ്പം എത്തുന്നതായി കാണുന്നില്ല.

എന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും രണ്ട് ജനാധിപത്യപാര്‍ട്ടികളാണ്. ദേശീയതലത്തില്‍ ദ്വികക്ഷി സമ്പ്രദായമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് നല്ലത് എന്നെനിക്ക് അഭിപ്രായമുണ്ട്. ഇനിയിപ്പോ രണ്ട് മുന്നണികള്‍ ആയാലും നടക്കുന്നത് ഒന്ന് തന്നെ. ഇതില്‍ കോണ്‍ഗ്രസ്സ് എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനം ചെയ്യുന്ന, മത-ഭാഷ-പ്രാദേശിക പക്ഷപാതമില്ലാത്ത പാര്‍ട്ടിയാണെന്ന് എനിക്ക് തോന്നുന്നു. അത്കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നത്. ബി.ജെ.പി എന്ന പാര്‍ട്ടി തങ്ങള്‍ ഹിന്ദുക്കളുടെ താല്പര്യത്തിനും വികാ‍രത്തിനും ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ആ പാര്‍ട്ടിക്ക് എന്റെ പിന്തുണയില്ല. എന്നാല്‍ ജനാധിപത്യം പുലരാന്‍ കോണ്‍ഗ്രസ്സ് മാത്രം പോരാത്തത്കൊണ്ട് പകരം മറ്റൊരു പാര്‍ട്ടിയും ഉണ്ടല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നു. ഇത്രയേയുള്ളൂ എന്റെ രാഷ്ട്രീയം. തടിക്ക് പിടിക്കുന്ന വിധേയത്വമോ വിരോധമോ എനിക്ക് ഒരു പാര്‍ട്ടിയോടുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യം വേറെ. അത് ഏകാ‍ധിപത്യപാര്‍ട്ടികളാണ്. ജനാധിപത്യപാര്‍ട്ടികള്‍ അല്ല്ല. സ്വാധീനം കുറഞ്ഞത്കൊണ്ട് ജനാധിപത്യത്തിന്റെ മുഖം‌മൂടി അണിയുന്നു എന്നേയുള്ളൂ. സ്വാധീനം കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് മനസ്സിലാക്കാന്‍ നേപ്പാ‍ളിലെ സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്റെ ഇത്തരം അഭിപ്രായങ്ങളോട് എല്ലാവരും പൂര്‍ണ്ണമായി യോജിക്കണമെന്നില്ല. ഇങ്ങനെയൊക്കെയാണ് ഒരു ജനാധിപത്യരാജ്യത്തിലെ പൌരന്‍ ചിന്തിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. തെറ്റാണോ എന്നും എനിക്കറിയില്ല.

Anonymous said...

ചൈന പിന്തുടരുന്ന നയങ്ങള്‍ മാര്‍ക്സിസത്തിന് നിരക്കാത്തതാണ് എന്ന പതിവ് പല്ലവി എല്ലാവരും പിന്നെയും പിന്നെയും ഒളിയിടുന്നു ... മനുഷ്യര്‍ എല്ലാവരും ദൈവ തുല്യര്‍ / പ്രവാചക തുല്യര്‍ പോലെ ആയിരുന്നെങ്കില്‍ പിന്നെ ദൈവത്തിനു എന്ത് നില നില്‍പ്പ്പന് ഉള്ളത് ? ചൈന ദൈവീക രാജ്യമാണോ ...അല്ല അവിടുത്തെ മനുഷ്യര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന നരക യാധന ഇന്ത്യയുടെ എത്ര മടങ്ങ്‌ വരും ... സോഷ്യലിസം എന്ന കുന്തം എടുത്തു ഉയര്‍ത്താന്‍ പറ്റാതെ നടുവൊടിഞ്ഞു നില്‍ക്കുന്ന ഇന്ത്യ എന്ന മഹാ രാജ്യത്തു ഇത് തരം ബി ജെ പി / കൊണ്ഗ്രെസ്സ് പക്ഷ പ്രചാരണമാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത് .
സത്യം പറയുന്നവരെല്ലാം മാര്‍ക്സിസ്റ്റു മണ്ടന്മാരാണ് എന്നത് ഒരു അന്ഗീകരമായി എടുക്കാം . ഇദ്ദേഹത്തിന്റെ കണ്ടു പിടുത്തങ്ങള്‍ നോക്കൂ ...
1 . ആഗോളീകരണം വന്നത് സര്‍ക്കാരുകള്‍ പിടിച്ചു വെച്ച മൂലധനം കൊണ്ട് വളര്‍ച്ച മുരടിച്ചു പോയത് കൊണ്ടും .. ആ പണം കൊണ്ട് വികസനം (പ്രത്യുത്പാദനം ) നടക്കാത്തതും കൊണ്ടാണ് എന്നു ---- ആണോ ????
.ലോകത്തെ ഏറ്റവും വലിയ കുത്തകകളെ ഉള്‍കൊള്ളുന്ന അമേരിക ഒരിക്കല്‍ WTO (അതിന്റെ പൂര്‍വിക രൂപം ) നെ എതിര്‍ത്തിട്ടുണ്ട് .. അവരുടെ കമ്പോളം ലോകത്തിനു കണി കാണാന്‍ കിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട് ..എന്നാല്‍ സ്വയം -തദേസീയമായി വികസിക്കാനുള്ള ആര്‍ജവം - നട്ടെല്ല് ഇല്ലാത്ത എല്ലാ രാജ്യവും അതിന്റെ വിപണി തുറന്നു കൊടുക്കേണ്ട അധോ ഗതിയുടെ ഓമനപ്പേരാണ്-- നവ സാമ്പത്തിക ഉദാരവല്‍ക്കരണം എന്ന ആഗോള വല്‍ക്കരണം .
കുത്തകകള്‍ക്ക് അവര്‍ വെച്ചനുഭാവിക്കുന്ന പണം - മൂല ധനം എങ്ങിനെ കിട്ടി .. ശ്രീമാന്‍ സുകുമാരന്‍ പറയുന്ന പോലെ അത് ദൈവം കൊടുത്തതാകും എന്നു കരുതാം ...
അപ്പോള്‍ മൂലധനം ആരുടെ കയ്യില്‍ ആണ് എത്തേണ്ടത് അത് ഏതാനും വ്യക്തികള്‍ അടങ്ങുന്ന ഒരു കൊള്ള സംഘത്തിന്റെ കയ്യിലോ .അതോ നിയമത്തിനു അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന്റെ കയ്യിലോ ?
ഇനി ഉത്തമാനമാരായ കുത്തകകള്‍ മൂലമാണ് വികസനം - സ്വര്‍ഗം ഉണ്ടാകേണ്ടത് എന്നതാണ് അര്‍ത്ഥമെങ്കില്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഇത്തരം നെറി കെട്ട ആളുകളുടെ പ്രവര്‍ത്തികള്‍ നാം കണ്ടതാണ് ..
മുന്പേ 1930 കളിലും കണ്ട കാഴ്ച മറന്നത് ജനം അല്ല ..അവരെ എന്നും മണ്ടന്മാരക്കുണ്ണ്‍ സര്‍ക്കാരാണ് ...
കഴിഞ്ഞ വര്ഷം ഇപ്പറഞ്ഞ ഉദാര സ്വര്‍ഗം മൂലം പൊട്ടി പ്പോയ കമ്പനികള്‍ - ബാങ്കുകള്‍ - ജോലി പോയ ആളുകള്‍ --ആത്മഹത്യാ ചെയ്ത മനുഷ്യര്‍ എത്രയെന്നു അറിയുമോ ഈ സാറിന് ..
എന്താണ് കാരണം ... സബ് പ്രൈം മണി എന്ന സംഭവം കേട്ടിട്ടുണ്ടോ ? അത് ഏതു തരം ജനതിപത്യമാണ് - സാമ്പത്തിക നന്മയാണ് എന്നത് കൂടി പറയൂ ...
(തുടരും )

Anonymous said...

ഉദാരവല്‍ക്കരണം മാത്രമല്ല എന്തും സംഭവിക്കുന്നത്‌ ചലനം കൊണ്ട് തന്നെയാണ് .. പക്ഷെ മനുഷ്യന്റെ അധമമായ ദുര്‍വ്യയം കൊമ്ണ്ട് നശിക്കുന്ന ഭൂമിയും ഇതിന്റെ ഉപോല്‍പ്പന്നമാണ് .. 75 പരം വര്‍ഷംകൊണ്ട് മനുഷ്യര്‍ ഉപയോഗിച്ചതിന്റെ എത്രയോ മടങ്ങ്‌ കേവലം 10 വര്ഷം കൊണ്ട് തീര്‍ത്തു ഈ ഭൂമിയെ കൊളം തോണ്ടിയതും ഇതേ നയങ്ങള്‍ തെന്നെയാണ് ... താങ്കളുടെ ചിന്താ തെറ്റുന്നത് ഇവിവ്ടെയാണ് ..ഏതു തരം സര്‍ക്കാര്‍ വന്നാല്‍ തങ്ങളുടെ നയം - മാനിഫെസ്റ്റോ ഉപയോഗിക്കാന്‍ കഴിയും - അതിനുള്ള ആര്‍ജവം ഉണ്ട് എന്നു തെളിയിച്ചതാണ് താങ്കള്‍ പറഞ്ഞ മാര്‍ക്സിസ്റ്റു കാര്‍ ചെയ്ത കുറ്റം ... അവരുടെ നയങ്ങള്‍ മൂലം ഉണ്ടായ മാറ്റം കാണാം കണ്ണിനുകാഴ്ച ഇല്ലാത്തതു ആരുടേയും കുറ്റമല്ല ...അപ്പോള്‍ നയം തീരുമാനിക്കുന്നത് തീര്‍ച്ചയായും അവരുടെ ഐഡി യോളിജി ഏതു തരം ആകും എന്നതിനെ ആശ്രയിക്കും ... ഇവിടെയാണ്‌ സാറെ മാര്‍ക്സിസം - ലെനിന്സം എന്നതിന്റെ ഉപയോഗം .. ആര്‍ക്കും ആരെയും പിടിച്ചു നിര്‍ത്തി നന്നാക്കാം എന്നു കരുതാമോ? ഇല്ല അപ്പോള്‍ ഇവിടെ നിയമങ്ങള്‍ ഉപയോഗിക്കുന്നു .. താങ്കളുടെ വീക്ഷണത്തിലെ സര്‍വ സ്വതത്രനായ വ്യക്തി എല്ലാം തികഞ്ഞവനായ്തു കൊണ്ട് ഒരു നയത്തിന്റെയും -- ആദര്സതിന്റെയും ആവശ്യമില്ല .. അപ്പോള്‍ വളരെ ഈസിയായി നിയമത്തെ ലങ്ഘിക്കം .. അതിനെ പുചിക്കം ..പക്ഷെ താങ്കള്‍ നിയമത്തിനു കീഴടങ്ങേണ്ടി വരുന്നത് സമൂഹത്തിന്റെ ഭാഗമായത് കൊണ്ടാണ് ... മാര്‍ക്സിസ്സ്ടു പാര്‍ട്ടി പറയുന്നതും ഇത്രയേ ഉള്ളൂ ... താങ്കള്‍ക്ക് നിയമം പാലിക്കാം - പാലിക്കതിരിക്കാം .. പക്ഷെ നിങ്ങള്‍ നിയമത്തെ ധിക്കാരും എന്നു പറയുന്നത് സമൂഹത്തിന്റെ പുറത്താകല്‍ പ്രക്രിയയാണ്‌ ...
2 . എന്നും ഒരു രാജ്യവും സ്വയം പര്യാപ്തമായിരുന്നില്ല ..അത് കൊണ്ടാണല്ലോ ലോകത്ത് വാണിജ്യം -- കച്ചവടം -രാജ്യ അഭ്യന്തര ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ..അതും ആഗോള വല്‍ക്കരണത്തിന്റെ മൂല കാരണമാണ് എന്നര്തിനെ ഇതാണ് പറയുക ... ലോക സാമ്പത്തിക ക്രമത്തെ നിയന്ത്രിക്കുന്നത്‌ ടെക്നോളജി കൈ വശം വെക്കുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് . അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയ അമേരിക മുന്നില നില്‍ക്കും ..അപ്പോള്‍ അവരുടെ നായ -സാമ്പത്തിക ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ആ ടെക്നോളജി വേണ്ട രാജ്യം സീമന്ത കല്യാണം കഴിക്കേണ്ടി വരും ..അത് കാലത്തിന്റെ ആവശ്യമാണ് എന്നൊക്കെ പറയുന്നത് കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ വന്ന പിസകാന് എന്നു കരുതട്ടെ ...പിന്നെ ലോക ക്രമം രൂപ പ്പെടുത്തി കഴിഞ്ഞാല്‍ ആര്‍ക്കാണ് നില നില്‍പ്പുള്ളത് ... തങ്കള പറഞ്ഞ പോലെ ഒന്നുങ്കില്‍ ടെക്നോളജി നേടുക അല്ലെങ്കില്‍ കയ്യില്‍ ചരട് കെട്ടി നടക്കാം ...മന്ത്രവും മറ്റു ആള്‍ദൈവത്തിന്റെ വാലില്‍ തൂങ്ങി ...

Anonymous said...

വിചാരങ്ങള്‍ ഇവിടെ ഒതുങ്ങാതെ സാമ്രാജ്യ വിസദീകരനതിലെക്കും കൂടി പോകുമ്പോള്‍ അങ്ങയുടെ "അറിയാത്ത" കാര്യങ്ങളുടെ പട്ടിക നീളുകയാണ് .. ചൈന എന്ന രജ്യം നടപ്പിലാക്കുന്നത് ഒരിക്കലും കമ്മ്യൂണിസം ആണെന്ന് ആരും പറയുകയില .എന്നാല്‍ തിബറ്റിനെ വെട്ടി പിടിച്ചു എന്ന പറച്ചില്‍ കൂടി പോയില്ലേ .. അതീണോ സാമ്രാജ്യ സംസ്ക്കാരം ..മറ്റുള്ള രാജ്യത്തെ സാമ്പത്തിക ആക്രമണത്തിലൂടെ - മൂലധന കുത്തൊഴുക്കിലൂടെ നടപ്പിലാക്കുന്ന അധിനിവേസമാണ് ഇനത്തെ സാമ്രാജ്യ അധിനിവേശം ..അതിനെ ആരും പഴയ കോളനി കാഴ്ചയുമായി ബന്ധപ്പെടുതുകയില്ല .. പിന്നെ ചൈന ഇന്നേ വരെ ഒരു രാജ്യത്തിന്റെയും അഭ്യന്തര കാര്യങ്ങളില്‍ അങ്ങോട്ട്‌ ചെന്ന് "ഇതാ ഞെങ്ങള്‍ -- നിങ്ങളെ നന്നാക്കി തരം ഞെങ്ങള്‍ക്ക് എന്തു കിട്ടും " എന്നു ചോദിച്ചു കണ്ടിട്ടില്ല ..അവര്‍ അവര്‍ക്ക് കിട്ടുന്ന അവസരത്തെ ഉപയോഗിച്ച് മുന്നേറുന്നു ..അവിടുത്തെ ജി ഡി പി എന്നത് ആളോഹരി വരുമാനം എന്നത് ആണ് .. ഇവിടുത്തെ ജി ഡി പി എന്നത് കുത്തക മാന്യന്മാര്‍ക്കു പറ്റുന്ന ലാഭ കുറവും ...ആയതാണ് സര്‍ വ്യത്യാസം ..അതിനു അവരോടു കേറു വെച്ചിട്ട് എന്തു കാര്യം ...പിന്നെ റഷ്യയും -മറ്റും പറഞ്ഞു തേഞ്ഞു പോയ കാര്യങ്ങള്‍ അല്ലെ ..
ജനാതിപത്യം ഉണ്ണുന്ന താങ്കള്‍ പക്ഷെ കണ്ണില്‍ കഴ്ച്ചയിലാതെ പറയുന്ന കാര്യം ബി ജെ പി യുടെ യും കൊണ്ഗ്രെസ്സിന്റെയും മഹാ ജനാതിപത്യം എന്ന തിരിച്ചറിവ് എന്തില്‍ നിന്നും ഉണ്ടായതു എന്നു മാത്രം പറയുന്നില്ല ... അപ്പോള്‍ എന്താണ് ജനാതിപത്യം ... ഒരു മുന്‍ നേതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നതാണോ ഏറ്റവും ഉന്നതിയിലെ -ഗാന്ധിജി ഇരുന്ന കസേര - അവരോധതിന്റെ മിനിമം യോഗ്യത ???????? ആളുകളെ - നേതാക്കളെ - അണികളെ എല്ലാം എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ജനാതിപത്യം ഉണ്ടാക്കാന്‍ തിരഞ്ഞെടുക്കുന്നത് ? അപ്പോള്‍ വ്യക്തം താങ്കളുടെ ജനാതിപത്യ സ്നേഹം -അതിന്റെ മോഹ കാഴ്ചകള്‍ ... ഇതാണ് ജനാതിപത്യം എന്ന തിരിച്ചറിവില്‍ നിന്നാണ് എല്ലാ ജനത്തെയും ഉള്കൊല്ലുന്നില്ല സി പി ഐ എം എന്ന തിരിച്ചറിവും പിന്നെ അതിന്റെ ജനാതിപത്യ മുഖം മൂടിയും ... വര്ഷം 60 ആയിട്ടും എന്നോ ഉണ്ടായ ഒരു മുത്തശ്ശി പാര്‍ട്ടിയെ ഇന്നും ജനാതിപത്യം (അതോ - മക്കള്‍ - പണ -ആധിപത്യമോ ?) കാണിക്കാന്‍ ക്ഷണിക്കുന്ന രാഷ്ട്രീയ ബോധം ...അതാണല്ലോ നേപ്പാളിലെ വരെ സംഗതികളെ താങ്കള്‍ ഇത്തരത്തിലാണ് വിവക്ഷിച്ചത്‌ എന്നുകാണുന്നത് .. ബി ജെ പി യെ വരെ കേവലം ഹിന്ദു പാര്‍ട്ടി - പ്രതിപക്ഷം എന്നൊക്കെ കൊട്ടി ഘോഷിക്കുന്നതു വില കുറഞ്ഞ ബോധമാണ് എന്നും കൂടി വ്യാസന സമേതം എഴുതട്ടെ ...
(ഇമ്മാതിരി പോസ്റ്റ്‌ എഴുതുന്നതിനുള്ള നല്ല മരുപടിയയെ കാണേണ്ടൂ .. ഇതില്‍ മാര്‍ക്സ്സിട്ടു ബോധം ഇല്ല ... സാമാന്യ ബോധം മതി .. എന്നും കൂടി പരഗനിക്കണേ ... ബോധം - വിവരം -തുടങ്ങിയവ - തെറിക്കു തുല്യമായി കാണരുതേ ...)

ChethuVasu said...

സുകുമാരേട്ടന്റെ അഭിപ്രായം ചിന്തോദ്ദീപകം തന്നെ ആണ് . വളരെ വ്യക്തമായി എഴുതിയിരിക്കുന്നു . പലപ്പോഴും സാമ്രാജ്യത്വം , ആഗോള വല്കരണം തുടങ്ങിയവ പറഞ്ഞു പറഞ്ഞു ഒരു അപസര്പക കഥയിലെ നിഗൂഡ കഥാപാത്രങ്ങള്‍ പോലെ ആയിട്ടുണ്ട്‌ .. പ്രശ്നം എന്താണെന്ന് വച്ചാല്‍ അങ്ങ് പറഞ്ഞത് തന്നെ , വ്യക്തികളെ നേരിട്ട് സംവേദനം ചെയ്യാതെ പൊതു സാമൂഹിക കാഴ്ചപ്പാടില്‍ ആശയങ്ങള്‍ രൂപപ്പെടുന്നു എന്നത് തന്നെ . യാധാര്‍ഥത്തില്‍ മാക്രോ ലെവല്‍ അനാലിസിസ് മൈക്രോ ലെവലില്‍ നടത്തെണ്ടിടത്ത് ഉപയോഗിക്കുന്നതിന്റെ പ്രശ്നം തന്നെ , ക്ലാസ്സ്‌ തിയറിയും മറ്റും മാക്രോ അനാലിസിസിന്റെ ഭാഗമാണ് . ഒരു കാര്യം എന്താണെന്ന് വച്ചാല്‍ ,കോണ്‍ഗ്രസോ ബി ജെ പി യോ ജനാധിപത്യ പാര്‍ടികള്‍ ആണെന്ന് പരയാമെങ്ങിലും അവയുടെ അധികാര മേഖലകളില്‍ പ്രത്യക ആനുകൂല്യങ്ങള്‍ ഇല്ലാത്ത ഒരു വ്യക്തിക്ക് ഇക്കാലത്ത് കടന്നു വരുവാന്‍ സാധിക്കും എന്നത് സാങ്കേതിക ജനാധിപത്യം മാത്രമാണ് . ആപേക്ഷികമായി സമൂഹ നീതി ഉറപ്പു വരുത്തുന്നതില്‍ അത്തരം സംവിധാനങ്ങള്‍ ഇന്നത്തെ നിലയില്‍ ഉപകാരപ്പെടാന്‍ സാധ്യത ഇല്ല തന്നെ . ഇന്നത്തെ നില തുടര്‍ന്നു കൊണ്ട് പോകാം എന്നതായിരിക്കും ഒരു പക്ഷെ ഇത്തരം പാര്‍ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സംഭാവന . പക്ഷെ ഇന്നത്തെ സംവിധാനത്തില്‍ വലിയ അനീതി അനുഭവിക്കുന്നവന്‍ ഇപ്പോഴത്തെ വ്യവസ്ഥിതി വച്ച് അവന്റെ ജീവിത കാലത്ത് സാമാന്യം വലിയ പുരോഗതി ഉണ്ടാകും എന്ന് സ്വപ്നം കാണുന്നത് വിഡ്ഢി ത്തമാണെന്നു കരുതിയെക്കും ...

(contd..)

ChethuVasu said...

യഥാര്‍തത്തില്‍ മാനുഷിക മൂല്യങ്ങളെ കുറിച്ചു അധികമൊന്നും അറിയാന്‍ മിനക്കെടാത ഒരു സമൂഹത്തിലാണ് നമ്മള്‍ ജനാധിപത്യം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് . ഫ്യൂഡലിസം ആഗ്രഹിക്കുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യം ഒരു പുറം മോടി മാത്രമായി നില നില്‍ക്കും . ആ പുറം മോടിക്കുള്ളില്‍ പരിരക്ഷിക്കപ്പെടുന്നത് ഫ്യൂഡലിസം തെന്നെ ആയിരിക്കും . അത് കൊണ്ടായിരിക്കാം , രാഷ്ട്രീയ നേതാക്കന്മാരും , മന്ത്രിമാരും , ഉദ്യോഗസ്ഥന്മാര്‍ വരെ കൊച്ചു പ്രഭുക്കന്മാരും , രാജാക്കാന്‍ മാരുമായി പെരുമാറുമ്പോള്‍ , ജനങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്നത് .. അകത്തുള്ള ഈ വ്രണം താനെ ഉണങ്ഗുമെന്നു കരുതാനും വയ്യ . ഇപ്പോഴത്തെ ജനാധിപത്യവും അതില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും അതില്‍ തതപര്യമെടുക്കാനും സാധ്യത ഇല്ല . കാരണം അതിനുള്ള മരുന്ന് , അയ്പം കയ്പുല്ലതാകും . ഇപ്പോഴത്തെ സിസ്ടതിനനുസരിച്ചു രൂപം കൊണ്ട സംവിധാനങ്ങള്‍ ആയിരിക്കുമല്ലോ . ഇവിടെയുള്ള ഭൂരിപക്ഷ പാര്‍ടികള്‍ . അപ്പോള്‍ സിസ്റ്റം മാറ്റുന്നത് അവര്‍ക്ക് എങ്ങനെ ഗുണകരമാകും ..
(contd..)

ChethuVasu said...

ഇടതു പക്ഷ വിപ്ലവ സിദ്ധാന്തങ്ങളോട് യോജിക്കുന്നില്ലെങ്ങിലും ഇടതു പക്ഷ - സോഷ്യലിസ്റ്റ് ആശയങ്ങള്‍ സാമൂഹ്യ നീതി ഉറപ്പു വരുത്തുന്നതിനവശ്യമായ പ്രേരക ശക്തി ആണെന്നതില്‍ പൊതുവില്‍ ആര്‍ക്കും വിജോജിപ്പ് ഉണ്ടാകെണ്ടാതില്ല . ചുരുങ്ങിയ പക്ഷം ഒരു വെല്‍ ഫെയര്‍ സ്റ്റേറ്റ് എന്നാ രീതിയിലെക്കെങ്ങിലും കാര്യങ്ങള്‍ എത്തണമേങ്ങില്‍ ഇടതു ചിന്താഗതി സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൂട . പടിഞ്ഞാറന്‍ യൂറോപ്പിലെ തന്നെ സാമൂഹ്യ ഭരണ രീതികള്‍ ഉദാഹരണം തന്നെ . പക്ഷെ , ആദ്യം വ്യക്തികളും സമൂഹവും അതിന്റെ മനോഭാവവും മാറേണ്ടതുണ്ട് .

PS : ലോകത്തിലെ ഏറ്റവും വലിയ കമ്പോളം അമേരിക്കയാണ് . മറിച്ചല്ല . ഇന്ത്യയുടെ കാര്യം പറയുക ആണെങ്ങില്‍ ഇന്ത്യ അമേരിക്കന്‍ മാര്‍ക്കെട്ടിലേക്ക് കയറ്റി അയക്കുന്ന ഉള്പന്നങ്ങലെക്കളും കുറവ് മാത്രമേ ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുള്ളൂ ...ചൈനയും അങ്ങനെ തന്നെ .. അതായത് നാളെ ഇന്ദ്യും അമേരിക്കയും തമ്മില്‍ വ്യാപാരം ഇല്ലെന്നു വന്നാല്‍ നഷ്ടം ഇന്ത്യക്കയിരിക്കും . അത് പോലെ ചൈനയുടെ കാര്യം .അമേരിക്കന്‍ കംബോലമില്ലെങ്ങില്‍ ചൈന കാര്യം ബുദ്ധിമുട്ട് തന്നെ ...!! യഥാര്‍തത്തില്‍ ഇടയില്‍ ചെയ്യേണ്ടത് ലേബര്‍ നിയമങ്ങള്‍ ശക്തമാക്കുകയും , സാമൂഹ്യ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പു വരുത്തുകയുമാണ് , അതിനായി 50 % ടക്സ് തന്നെ ഈടാക്കാം എന്നാണ് ഈയുള്ളവന്റെ അഭിപ്രായം . ഉദാരവല്‍ക്കരണവും കംബോലവല്‍ക്കരണവും എതിര്‍ക്കുന്നതില്‍ അല്ല, അത് രാജതിലെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ പോളിസികള്‍ രൂപപ്പെടുത്തുന്നതില്‍ ആണ് ശ്രദ്ധിക്കേണ്ടത് . സമരം അമേരിക്കയോടല്ല , പകരം ഇവിടെ സമൂഹ ത്തോടുള്ള കടമ നിറവേറ്റുന്നതില്‍ ശ്രധിക്കതിരിക്കുന്നവരോടാനു . യാദ്ധാര്‍ഥത്തില്‍ അമേരിക്കക്കും സാമ്രാജ്യത്തിനും എതിരെ ബഹളം വക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്നത് ഇത്തരം കാര്യങ്ങള്‍ ആണ് .

K.P.Sukumaran said...

വാസു നന്നായി പറഞ്ഞിരിക്കുന്നു. ചിലര്‍ക്ക് പറഞ്ഞുനില്‍ക്കാനും എതിര്‍ക്കാനും പാകത്തില്‍ ചില ക്ലീഷേ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് ഇപ്പറഞ്ഞ സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, ഉദാരീകരണം എന്നതൊക്കെ. ഇങ്ങനെ തത്തമ്മേ പൂച്ച പൂച്ച ഉരുവിടുമ്പോള്‍ നമ്മുടെ ചുറ്റുപാടുമുള്ള സമൂര്‍ത്തസാഹചര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അങ്ങനെ വാക്കുകളും ഉപരിപ്ലവമായ ചിന്തകളും വെറുതെ പാഴായിപ്പോവുകയാണ്. ആരോട് പറയാന്‍ ...!

വനിത വിനോദ് said...

ഒരു തുറന്ന ചര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. ഓരോ ഭാഗത്തുനിന്നും അവരവരുടെ രീതിയിലുള്ള അഭിപ്രായങ്ങള്‍. ഒറ്റവായനയില്‍ ചിലതെല്ലാം വ്യക്തമായി ഉള്‍ക്കൊണ്ടു. ചില കാര്യങ്ങളാകട്ടെ പൂര്‍ണ്ണമായി നിരസിച്ചു. കൂടുതല്‍ വിശദീകരണങ്ങളുമായി എത്താം. ആശംസകള്‍

Anonymous said...

ഒരു പാടു കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും സുകുമാരന്‍ സാറിന്റെ പോസ്റ്റ് ഉപകാരപ്രദവും ചിന്തോദ്ദീപകവും തന്നെ.

globalization, liberalization തുടങ്ങിയവ കേവലം ക്ലീഷേകളല്ല. മൂലധന കേന്ദ്രിതമായ വികസനത്തിന് ലോകബാങ്കു തന്നെ കൊടുത്ത പേരാണത്. അതു മൂലം ജനം അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഞാന്‍ മുകളില്‍ എന്റെ കമന്റില്‍ നല്‍കിയിട്ടുള്ളത്.

മത്സരത്തെയാണ് മുതലാളിത്തലോകം പ്രോത്സാഹിപ്പിക്കുന്നത്. അര്‍ഹതയുള്ളതിന്റെ അതിജീവനം. തമസ്കരിക്കപ്പെടുന്നവരെ ശ്രദ്ധിക്കുമ്പോള്‍ വികസനവിരുദ്ധരായേ പറ്റൂ. എന്മകജെ എന്ന ഗ്രാമത്തിനും ഗ്രാമവാസികള്‍ക്കും വേണ്ടി കശുവണ്ടി വ്യവസായത്തില്‍ നിന്നുണ്ടാകുന്ന ലാഭം വേണ്ടെന്നു വെക്കണമെന്നു പറയുന്നത്ഗിനെയാണല്ലോ വികസനവിരുദ്ധതയെന്നു പറയുന്നത്. യേശു ക്രിസ്തു ധനവാന്മാരെ ചാട്ടവാറു കൊണ്ടടിച്ചു പുറത്താക്കിയതെന്തിനാണെന്ന് ചിന്തിക്കേണ്ടതാണ്. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ മുതലാളിത്ത വികസനമാണ് യെരുശലേം പള്ളിയില്‍ നിന്നു പുറത്താക്കപ്പെട്ടത്. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ സംതൃപ്തി നേടുന്ന ഒരു ദൈവരാജ്യമാണല്ലോ യേശുവിന്റെ രാഷ്ട്രീയം. ഈ ദൈവരാജ്യനിര്‍മ്മിതിയാണ്, മറിച്ച് വര്‍ഗസര്‍വാധിപത്യമല്ല ഈ കമന്റുകാരന്റെയും പ്രത്യയശാസ്ത്രം. എന്റെ നിലപാടുകളോട് ഇതിലെ മാര്‍ക്സിസ്റ്റ് കമന്റുകാര്‍ യോജിക്കുകയില്ലെന്നെനിക്കറിയാം. എന്നാല്‍ പീഢിതരോടുള്ള അനുഭാവം എന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു, എന്നതിന്റെ പേരില്‍ മാര്‍ക്സിസത്തെ ക്രിയാത്മകമായി സമീപിക്കാന്‍ തന്നെയാണ് ഈ കുറിപ്പുകാരന്‍ ഇഷ്ടപ്പെടുന്നത്.

തുടരുന്നു

Anonymous said...

എന്നാല്‍ മത്സരത്തെയും അടിച്ചമര്‍ത്തലിനേയും സാധൂകരിക്കുന്ന, അന്നിലക്ക് മുതലാളിത്തത്തിന് ന്യായീകരണമായിത്തീരുന്ന ഭൌതികവാദ ശാസ്ത്ര ദര്‍ശനങ്ങളെത്തന്നെയാണ് മാര്‍ക്സും ആധാരമാക്കുന്നത് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട അപ്രായോഗികത എന്നു ഞാന്‍ കരുതുന്നു. പതിതസ്നേഹം എന്നത് ഒരു ആത്മീയ വികാരമാണ്. ഭൌതികതയുടെ പ്ലാറ്റ്ഫോമില്‍ അത് വേരു പിടിക്കില്ല. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ആത്മീയ മൂല്യത്തെ അതിന്റെ യഥാര്‍ത്ഥതലത്തില്‍ നിന്നു വേര്‍പെടുത്താന്‍ ശ്രമിക്കുന്നതാണ് ഇതു ചെയ്ത തെറ്റ്. സ്വാഭാവികമായും മറ്റൊരു മത്സരവും സാമ്രാജ്യത്വവുമായി അതു മാറി.

(കൂട്ടത്തില്‍ പറയട്ടെ, ‘വിചാരണ’ പരിഹസിക്കാന്‍ ശ്രമിക്കുന്ന ദൈവമല്ല ഞാന്‍ സൂചിപ്പിച്ച ആത്മീയത. വിചാരണയ്ക്ക് ദൈവത്തെ തീരെ പരിചയമില്ല. ഒന്നറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ്. വലിയ മെനക്കേടൊന്നുമില്ല. ഒന്നു ശ്രമിച്ചാല്‍ അങ്ങേരു തന്നെ വന്ന് സ്വയം പരിചയപ്പെടുത്തിക്കോളും. അതിന് ഒരു പുരോഹിതനും വേണ്ട. എനിക്ക് അനുഭവമുണ്ട്.)

manoj said...

Dear K.P.S.,

In the absence of left or social/political movement for equality and democracy the world order may become more inhuman, antipeople and antipoor. So I think such a progressive movement is needed.

@shado/f/luv:Spirituality that consider all religions equal and equally good like Gandhism may be helpful but ideology that consider only one religion as correct and others incorrect may be harmful and will only help to divide people based on unreal issues

K.P.Sukumaran said...

പ്രിയ മനോജ്, നേരത്തെയുള്ള കമന്റിലും ഇപ്പോഴും, ഈക്വാലിറ്റിയും ഡിമോക്രസിയും ലോകത്ത് നിലനില്‍ക്കാന്‍ ഇടത് പക്ഷം വേണം എന്ന് പറയുമ്പോള്‍ എനിക്ക് ആകെ കണ്‍ഫ്യൂഷന്‍ ആണ് ഉണ്ടാകുന്നത്. മനോജ് പറയുന്ന ഡിമോക്രസി ഏതാണ്? ഇന്ന് ലോകത്ത് നിലവിലുള്ള പാര്‍ലമെന്ററി ഡിമോക്രസി തന്നെയല്ലെ? ഇടത്പക്ഷം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ആയിരിക്കുമല്ലൊ. അങ്ങനെയെങ്കില്‍ ലോകത്ത് ഇന്നുള്ള പാര്‍ലമെന്ററി ഡിമോക്രസിയെ ഇടത് എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. അവരുടെ തീയറി പ്രകാരം അംഗീകരിക്കാനും പാടില്ല. ലോകത്ത് രണ്ട് വര്‍ഗ്ഗങ്ങളാണുള്ളത് എന്നാണ് കമ്മ്യൂണിസ്റ്റ് വിവക്ഷ. നിലവിലുള്ള പാര്‍ലമെന്ററി ഡിമോക്രസി ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ ഡിമോക്രസിയാണ് എന്നാണ് കമ്മ്യൂണിസ്റ്റ് തീരുമാനം. പകരം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഡിമോക്രസിയാണ് അവര്‍ക്ക് വേണ്ടത്. ആ ഡിമോക്രസിയുടെ പ്രായോഗികരൂപം കമ്മ്യ്യൂണിസ്റ്റ്പാ‍ര്‍ട്ടിയുടെ ഭരണക്കുത്തകയാണ്. മള്‍ട്ടി പാര്‍ട്ടി സിസ്റ്റം അംഗീകരിച്ചാല്‍ ബൂര്‍ഷ്വകള്‍ തങ്ങളുടെ ഡിമോക്രസി നിലനിര്‍ത്തും എന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള സിംഗിള്‍ പാര്‍ട്ടി സിസ്റ്റമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഡിമോക്രസി. ഇവിടെ ബഹുകക്ഷി പാരലമെന്ററി സിസ്റ്റത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് വെച്ച് അവര്‍ ഈ മള്‍ട്ടി പാ‍ര്‍ട്ടി സിസ്റ്റം അംഗീകരിച്ചു എന്നര്‍ത്ഥമല്ല. ഇവിടെ ഉള്ളത് ബൂര്‍ഷ്വ ഡിമോക്രസിയാണ് എന്ന് തന്നെയാണ് അവരുടെ ഇപ്പോഴുമുള്ള നിലപാട്. അത് ഇടത് പാര്‍ട്ടികളുടെ ഭരണഘടനയില്‍ കാണാം. വിപ്ലവം നടത്തി ഈ സിസ്റ്റം മാറ്റി സിംഗിള്‍ പാര്‍ട്ടി ഡിമോക്രസി കൊണ്ടുവരിക എന്നതാണ് ഇടത്പക്ഷങ്ങളുടെ പ്രഖ്യാപിതലക്ഷ്യം. അത് നടക്കുമോ എന്നല്ല, നടക്കാന്‍ നമ്മള്‍ ജനങ്ങള്‍ അനുവദിക്കുകയില്ല എന്നതാണ് യാഥാര്‍ഥ്യം.

ലോകത്തുള്ള എല്ലാ ഇടത്-കമ്മ്യൂണിസ്റ്റ് ഇതരര്‍ക്കും ഡിമോക്രസി എന്നാല്‍ ഇപ്പറഞ്ഞ ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായമാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് ഇടത് പക്ഷത്തിന്റെ ഡിമോക്രസി വേറെ. ബാക്കിയുള്ളവരുടെ ഡിമോക്രസി വേറെ. മനോജ് പറയുന്ന ഡിമോക്രസി ഏതാണ്? ഇടത് പക്ഷം പറയുന്ന വര്‍ഗ്ഗ സമൂഹം എന്ന സങ്കല്പവും ബൂര്‍ഷ്വാഡിമോക്രസി എന്ന കണ്‍സെപ്‌റ്റും ലോകത്തുള്ള ഇടത്പക്ഷ-കമ്മ്യൂണിസ്റ്റ് ഇതര ചിന്താഗതിക്കാര്‍ അംഗീകരിക്കുന്നില്ല. അത്കൊണ്ട് നമുക്ക് പരിചയമുള്ള ഡിമോക്രസിയുടെ ശത്രുക്കളായിട്ടാണ് ഇടത്പക്ഷം എന്ന കമ്മ്യൂണിസ്റ്റ്കാരെ ജനാധിപത്യവാദികള്‍ കാണുന്നത്. ഈ രീതിയിലുള്ള ജനാധിപത്യത്തിന് വേണ്ടി ചൈനയിലും നിരവധി പേര്‍ ദാഹിക്കുന്നുണ്ട്. ടിയാനന്‍‌മെന്‍ സ്ക്വയര്‍ സത്യഗ്രഹസമരം അതിന് വേണ്ടിയായിരുന്നു. ചൈന, ക്യൂബ,ഉ.കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും , ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഭരണമില്ലാത്ത(സംസ്ഥാനഭരണമല്ല,കേന്ദ്രം)കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ലോകത്ത് നടപ്പുള്ള ഈ മള്‍ട്ടി പാര്‍ട്ടി സിസ്റ്റം അംഗീകരിച്ചിട്ടില്ല. എന്നാല്‍ റഷ്യ അടക്കമുള്ള മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പുനരുജ്ജീവിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അങ്ങനെയൊരു ധാരണ സൃഷ്ടിക്കാന്‍ ഇടത് ബുജികള്‍ ശ്രമിക്കാറുണ്ടെങ്കിലും പരിപാടിയിലും നയത്തിലും ലക്ഷ്യത്തിലും ഇവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറ്റം വരുത്തിയിട്ടില്ല. സോവിയറ്റ് യൂനിയനിലും കി.യൂറോപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നപ്പോള്‍ ഇവിടെയും അങ്ങനെയൊരു ആലോചന വേണ്ടതായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യം അന്നത്തെ സി.പി.എം. സെക്രട്ടരി നമ്പൂതിരിപ്പാട് തള്ളിക്കളഞ്ഞിരുന്നു. സി.പി.ഐ. ഇതിനെ കുറിച്ച് പഠിക്കാന്‍ എന്‍.ഇ. ബാല്‍‌റാമിനെ ഒരു കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നെങ്കിലും അതുമായി സി.പി.ഐ. മുന്നോട്ട് പോയില്ല. ഇവിടെയുള്ള ഏത് ഇടത് അനുഭാവിയും പറയും ഇവിടത്തെ ഡിമോക്രസി ബൂര്‍ഷ്വഡിമോക്രസിയാണ്, ഞങ്ങള്‍ക്ക് വേണ്ടത് ചൈന മോഡല്‍ സിംഗിള്‍ പാര്‍ട്ടിഡിമോക്രസിയാണ് എന്ന്. അത്കൊണ്ട് ഞാനടക്കമുള്ള ജനാധിപത്യവാദികള്‍ ഇടത് എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെ കാണുന്നത് ജനാധിപത്യത്തിന്റെ ശത്രുക്കള്‍ ആയിട്ടാണ്. ചിന്തയില്‍ പാര്‍ട്ടി ഏകാധിപത്യം എന്ന ഡിമോക്രസി പേറുകയും ബൂര്‍ഷ്വഡിമോക്രസി എന്ന് അവര്‍ കരുതുന്ന ബഹുക്ഷി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിയും വരുന്നതിലെ ഒരു വൈരുധ്യം ഇവിടത്തെ ഇടത്പക്ഷങ്ങളുടെ വാക്കിലും പ്രവര്‍ത്തിയിലും കാണാം. കള്ളവോട്ട്, അസഹിഷ്ണുത, ആക്രമണോത്സുകത, ധാര്‍ഷ്ട്യം ഒക്കെ ഇതിന്റെ പ്രത്യേകതകളാണ്.

K.P.Sukumaran said...

ഇനി ഇടത്പക്ഷം എന്ന് പറയുന്ന ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരുണ്ടല്ലൊ. മറ്റുള്ളവരും ഇവരും തമ്മില്‍ എന്താണ് വ്യത്യാസം? ചിന്താപരമായോ, ആശയപരമായോ, വൈചാരികമായോ അവര്‍ സംസ്ക്കരിക്കപ്പെട്ടിട്ടുണ്ടോ? അങ്ങനെയൊരു സംവിധാനമുണ്ടോ? അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ട് ചെയ്യുന്നു, ചുകന്ന കൊടിയെ ആരാധിക്കുന്നു, പാര്‍ട്ടി പറഞ്ഞ പോലെയെല്ലാം അനുസരിക്കുന്നു എന്നല്ലാതെ എന്ത് വ്യത്യസ്ത മൂല്യങ്ങളാണ് ഇടത് അനുഭാവികള്‍ ഇവിടെ പ്രകടമാക്കുന്നത്. പൊതുസമൂഹത്തില്‍ നിന്ന് ഇടത് അണികളെ വ്യത്യസ്തരാക്കുന്നത് അവര്‍ മാര്‍ക്സിസ്റ്റ് ലേബലുകാര്‍ എന്ന് മാത്രമല്ലേ? ആ ലേബലുകാര്‍ പൊതുവെ അസഹിഷ്ണുതയുള്ളവരും മറ്റുള്ളവരാല്‍ ഭയപ്പെടുന്നവരുമാണ് എന്നൊരു സത്യവുമുണ്ട്. ഞാന്‍ ഇടത്പക്ഷം എന്ന് പറഞ്ഞാല്‍ അയാള്‍ ഇടത്പക്ഷമാകുമോ? അങ്ങനെ ഒരു ആള്‍ക്കൂട്ടം ഇടത്പക്ഷം എന്ന് തങ്ങളെ വിശേഷിപ്പിച്ചാല്‍ എങ്ങനെയാണ് അത് സമൂഹത്തില്‍ പ്രതിഫലിക്കുക. കേരളത്തില്‍ ഇന്നുള്ള സര്‍വ്വ അനാചാരങ്ങളുടെയും മദ്യപാനം പോലുള്ള ദുശ്ശീലങ്ങളുടെയും പ്രയോക്താക്കളില്‍ ഇടത് അണികളുമുണ്ടല്ലൊ.

മനോജിനെ പോലെ കുറെ പേര്‍ ആഗ്രഹിച്ചാലൊന്നും ലോകത്ത് ഇപ്പറയുന്ന ഇടത്പക്ഷത്തിനും കമ്മ്യൂണിസ്റ്റുകള്‍ക്കും സ്വാധീനം കിട്ടാന്‍ പോകുന്നില്ല. കാരണം ജനങ്ങള്‍ക്ക് ബോധ്യമാകുന്നതോ അനുഭവവേദ്യമാകുന്നതോ ആയ ഒരു നൈതികമൂല്യം സംഭാവന ചെയ്യാന്‍ ഇടത്പക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഈ ഇടത്പക്ഷം എന്ന് പറയുന്നത് തന്നെ കാപട്യമാണ്. എന്തിനാണ് ഇടത്പക്ഷം എന്ന് പറയുന്നത്? കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാല്‍ പോരേ? കമ്മ്യൂണിസ്റ്റുകാര്‍ തന്നെയല്ലേ ഇടത്പക്ഷം? കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പുറത്തും ഇടത്പക്ഷക്കാര്‍ എന്ന് വേറെയുണ്ടോ? കമ്മ്യൂനിസ്റ്റുകാര്‍ എന്നാല്‍ ഏകാധിപത്യത്തിന്റെ വക്താക്കള്‍ എന്നാണ് ആളുകള്‍ക്ക് ഒര്‍മ്മ വരിക. അത് മറയ്ക്കാനാണോ ഇടത്പക്ഷം എന്ന് ഉപയോഗിക്കുന്നത്. ഞാന്‍ ഇപ്പറയുന്നതെല്ലാം എന്താണ് കമ്മ്യൂണിസ്റ്റ് എന്നും ഇടത്പക്ഷം എന്നും അവര്‍ തന്നെ ചരിത്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്കൊണ്ടാണ്. ലോകത്തുള്ള ജനാധിപത്യവിശ്വാസികളെ കമ്മ്യൂണിസ്റ്റ് ചൈന പേടിപ്പിച്ചുകൊണ്ടിരിക്കുന്നില്ലേ. ആ ചൈനയില്‍ ആവേശം കൊള്ളുന്ന, ചൈനയില്‍ പ്രതീക്ഷ അര്‍പ്പിച്ചവരല്ലെ ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും. അത്കൊണ്ട് ഇവിടത്തെ കമ്മ്യൂനിസ്റ്റുകളെയും ഇടത്പക്ഷത്തെയും ജനങ്ങള്‍ തോല്‍പ്പിക്കുക തന്നെ ചെയ്യും. മനോജിനെ പോലെയുള്ള ചിലര്‍ക്ക് ഇടത്പക്ഷം എന്നാല്‍ എന്തോ മഹത്തായ ഒരു സങ്കല്പമുണ്ടാവാം. പക്ഷെ പ്രയോഗത്തില്‍ നമ്മള്‍ സന്ധിക്കുന്ന ഇടത്പക്ഷം ആ സങ്കല്പത്തിന് വിരുദ്ധമാണ്.
(തുടരും)

K.P.Sukumaran said...

ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ പരിവര്‍ത്തങ്ങള്‍ക്കും കാരണം ഇടത്പക്ഷമാണെന്നും ഇടത്പക്ഷം ഇല്ല്ലാതായാല്‍ ലോകത്ത് ഒന്നും നടക്കുകയില്ല എന്ന മട്ടിലാണ് മനോജ് കാര്യങ്ങളെ കാണുന്നത്. ഇത് നാട്ടിലെ ഒരു ശരാശരി മാര്‍ക്സിസ്റ്റ് അനുയായിയുടെ അന്ധവിശ്വാസം പോലെയായിപ്പോയി. ലോകം ഇക്കാണുന്ന നിലയില്‍ എത്തിയതില്‍ എല്ലാവരുടെയും സംഭാവനകളുണ്ട്. അതില്‍ ഇടത്പക്ഷത്തിന്റെയും കമ്മ്യൂനിസ്റ്റുകാരുടെയും പങ്കും ഉണ്ട് എന്നേയുള്ളൂ. പാര്‍ലമെന്ററി ജനാധിപത്യം ലോകത്ത് പ്രചരിച്ചതിലും വ്യാപിച്ചതിലും കമ്മ്യൂണിസ്റ്റുകളുടെ പങ്ക് ഒന്നുമില്ല. ഈ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചതും ഇപ്പോഴും ശ്രമിക്കുന്നതും. ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന മട്ടില്‍ ബഹളം വെക്കുന്ന വിരോധാഭാസവും കാണാം. ലോകത്തിന്റെ പുരോഗതി സാധ്യമായത് ജനാധിപത്യത്തിന്റെ വളര്‍ച്ച കൊണ്ടാണെന്നത് യാഥാര്‍ഥ്യം മാത്രമാണ്. അത്കൊണ്ട് ഡിമോക്രസിയെ പറ്റി മനോജ് വ്യക്തമായ ഒരു നിലപാട് സ്വീകരിക്കണം. ഇവിടത്തെ സി.പി.എമ്മും മറ്റും ജനാധിപത്യം സ്വീകരിച്ചതല്ലേ എന്ന കളവ് മാത്രം പറയരുത്. എന്തെന്നാല്‍ ഈ ജനാധിപത്യം സ്വീകരിക്കുക എന്ന് വെച്ചാല്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനപ്രമാണം തള്ളിക്കളയുക എന്നാണ് അര്‍ത്ഥം. ഞാനും അവരോട് ആവശ്യപ്പെടുന്നത് മുന്‍‌കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത പോലെ ബഹുകക്ഷി ഡിമോക്രസിയെ അംഗീകരിക്കുക എന്നാണ്. അപ്പോള്‍ പിന്നെ ബൂര്‍ഷ്വജനാധിപത്യം എന്നൊന്നില്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കേണ്ടി വരും. അതിനൊന്നും ഇവിടത്തെ കമ്മ്യൂനിസ്റ്റുകളോ ഇടത്പക്ഷമോ ആലോചിക്കുകയില്ല. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന മട്ടില്‍ സമ്പാദിക്കുന്ന തിരക്കിലാണ് നേതാക്കന്മാര്‍. അഥവാ പാര്‍ട്ടി പൊളിഞ്ഞാല്‍ രണ്ടു തലമുറക്കുള്ളത് മിക്ക നേതാക്കളും സമ്പാദിച്ചു എന്നാണ് ജനസംസാരം. പാര്‍ട്ടി വക സമ്പത്ത് വേറെ. ഇത് ഇവിടെ ക്രമേണ ശോഷിച്ചു പോവുകയേയുള്ളൂ. അപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. മനോജിന്റെ സങ്കല്പത്തിലുള്ള ആ ഇടത്പക്ഷം എന്നത് മിഥ്യയാണ്. അങ്ങനെ ഒരു ഇടത്പക്ഷം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് എഴുതുമായിരുന്നോ? ഇല്ല. എനിക്ക് മനുഷ്യനില്‍ വിശ്വാസമുണ്ട്. സമൂഹം തിരുത്തിക്കൊണ്ട് മുന്നേറും. അതിന് ഇടത് പക്ഷം വേണമെന്നില്ല.

K.P.Sukumaran said...

ഈക്വാലിറ്റി അഥവാ സമത്വം എന്ന സമൂഹവ്യവസ്ഥിതി നിലവില്‍ വരാനും ഇടത്പക്ഷം വേണം അല്ലെങ്കില്‍ ഇടത്പക്ഷം സ്ഥിതിസമത്വം നടപ്പാക്കും എന്നും മനോജ് പറയുന്നുണ്ട്. എങ്ങനെയാണ് ആ സമത്വം ഉണ്ടാവുക എന്ന് മനോജിന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ? സമത്വം ഉണ്ടാക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശ്രമം പരാജയപ്പെട്ട ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ ചൈന ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടത്പക്ഷമോ ആണെങ്കില്‍ ചൈനയെ അവര്‍ നയിക്കുന്നത് സ്ഥിതിസമത്വത്തിലേക്കല്ല. ആണെന്ന് മനോജ് കരുതുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല. അതല്ല ഇന്ത്യയിലെ ഇടത്പക്ഷം ഇവിടെ സ്ഥിതിസമത്വം ഉണ്ടാക്കും എന്ന് മനോജ് പ്രതീക്ഷിക്കുന്നുവെങ്കിലും ഞാന്‍ ഒന്നും പറയില്ല. വെറുതെ ഇടത്പക്ഷം എന്നും സ്ഥിതിസമത്വം എന്നും പറയുന്നതല്ലാതെ ആ ദിശയിലേക്ക് ഒരു ചുവട് പോലും ലോകത്ത് നിന്ന് തുടങ്ങിയിട്ടില്ല എന്ന് കാണാം. എന്ത്കൊണ്ട്? ഞാന്‍ എത്രയോ പ്രാവശ്യം ഈ ബ്ലോഗില്‍ പറഞ്ഞല്ലൊ, സ്ഥിതിസമത്വം എന്നത് മനുഷ്യപ്രകൃതിക്ക് നിരക്കുന്നതല്ല. അത്കൊണ്ടാണ് അത് നടക്കാത്തത്. ചിലരുടെ വിഷ് ഫുള്‍ തിങ്കിങ്ങ് ആണ് ഈക്വാലിറ്റി അഥവാ സമത്വം. ഈ റിയാലിറ്റി അംഗീകരിക്കേണ്ടതുണ്ട്.

ജീവിതത്തിന്റെ ഓരോ തട്ടിലുമുള്ള മനുഷ്യര്‍ ഭിക്ഷക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ അനവരതം ശ്രമിക്കുക എന്നതാണ് ഐഹികജീവിതത്തിന്റെ രീതി. ആ രീതിയാണ് നമ്മള്‍ പറയുന്ന ഈ സാമൂഹ്യവ്യവസ്ഥ. ഈക്വാലിറ്റിക്ക് വേണ്ടി ആര് പ്രവര്‍ത്തിക്കും? പറയുമ്പോലെയല്ല, ആ കണ്‍സെപ്റ്റ് ആര് യാഥാര്‍ഥ്യമാക്കും? ഈക്വാലിറ്റിയുടെ പ്രായോഗികരൂപം എങ്ങനെയാണ്? എല്ലാവര്‍ക്കും ഒരേ വരുമാനം, ഒരേ ഭൌതിക സൌകര്യങ്ങള്‍ , ഒരേ സ്റ്റാറ്റസ്സ് , അങ്ങനെയൊക്കെയാണോ? ഇതൊക്കെ സെമിനാറില്‍ പ്രഭാഷണം നടത്താനോ അല്ലെങ്കില്‍ ഉറുമ്പിനെ പോലെയുള്ള ജീവികള്‍ക്ക് പ്രായോഗികമാക്കാനോ പറ്റിയ ആശയങ്ങളാണ്. എന്തിനിങ്ങനെ ഈക്വാലിറ്റി എന്ന നടക്കാത്ത സ്വപ്നം പേറണം. മനുഷ്യന്റെ പ്രശ്നങ്ങള്‍ വേറെയാണ്. ഈക്വാലിറ്റി ഇല്ലല്ലോ എന്ന് ആരും ദു:ഖിക്കുന്നില്ല. മറിച്ച് മനുഷ്യന് ആത്മീയമായും എന്ന് വെച്ചാല്‍ മാനസികമായും ഭൌതികമായും നിരവധി പ്രശ്നങ്ങളുണ്ട്. അത്തരം മൂര്‍ത്തമായ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ പ്രതിവിധി കണ്ടെത്താനോ ചര്‍ച്ച ചെയ്യാന്‍ പോലും ആരും തയ്യാ‍റാവുന്നില്ല. സമൂഹത്തില്‍ നിന്ന് നിരുപാധികമായ പരിഗണനയും അംഗീകാരവും സ്നേഹവും കിട്ടിയിരുന്നുവെങ്കില്‍ മനുഷ്യര്‍ക്ക് എത്രയോ സന്തോഷവും സംതൃപ്തിയും ഉണ്ടാകുമായിരുന്നു. എന്നെ ഒന്ന് നോക്കൂ, എനിക്ക് അല്പം സ്നേഹം തരൂ എന്ന് ഓരോ വ്യക്തിയും ഇവിടെ സമൂഹത്തോട് ദയനീയമായി എന്നാല്‍ നിശ്ശബ്ദമായി യാചിക്കുന്നുണ്ട്. ഇതൊക്കെ നമുക്ക് മനസ്സ് വെച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളായിരുന്നു.

അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട്. പ്രത്യശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ അല്ല പ്രധാനം. അവ മെനയുന്നത് എളുപ്പമാണ്. എന്നാല്‍ സമൂഹത്തിന്റെ സ്പന്ദനം മനസ്സിലാക്കാനും അതിനനുസരിച്ച് ഇടപെടാനും ഭാവന വേണം. മുന്‍‌വിധി ഇല്ലാത്ത മനസ്സ് വേണം.

manoj said...

Dear K.P.S.,

1.Socialism and democracy: I dont think they are one against other. Really one will be complete only with the other. Democracy without socialism and socialism without democracy are not complete.

contd.

manoj said...

2. How much equality possible: Level of equality in society of Bihar and Kerala are different.

Infant mortality rate(IMR) is generally considered as a marker of quality of life. There are 100 countries with better IMR than Kerala (14/1000) in this world. Naturally these countries will have a better level of living for all its people than Kerala.

There are 40 countries with better IMR than USA (7/1000). Without very good level of living conditions for almost all the population it is not possible. So there at least 40 countries (western europe, scandinavian countries, australia....) which ensure all basic needs for almost all the population similar to socialism.

So even now, there are many countries in this world which ensure all major facilities which socialist society will provide (even if not officialy called socialist). I think it is more important than equality.

manoj said...

contd.
These socialist like or welfare states are not produced not just because of economic growth, but political factors are also growth.

Even if equality is not established, socialist like states can be produced which ensure all basic needs for the people.

contd...

manoj said...

How Bihar can be converted to such society?
With mere economic growth alone it will not be easy. A political movement which believes in democracy and socialism can make the change faster. Such a movement can be broadly called left.

K.P.Sukumaran said...

മനോജിന്റെ മറുപടി തൃപ്തികരമല്ല. എന്റെ കമന്റുകള്‍ ശ്രദ്ധിച്ച് വായിക്കാത്തത്കൊണ്ടാകാം ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരുന്നത്. മറ്റൊന്ന്, ബ്ലോഗ് ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ മലയാളത്തില്‍ എഴുതാന്‍ ശീലിക്കുന്നത് നല്ലതാണ്.

സമൂഹത്തെ കുറിച്ച് നമുക്ക് മഹത്തായ പ്രതീക്ഷകളും ഭാവനകളും ഒക്കെ ഉണ്ടാവുക സ്വാഭാവികമാണ്. അതൊക്കെ യാഥാര്‍ഥ്യമാവുക എന്നത് ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ്. അങ്ങനെ ഒരു കണ്ടീഷനില്‍ സമൂഹം എത്തിച്ചേരുക എന്നത് അസംഭവ്യമാണ്. ആശയങ്ങളും അതിലേക്കുള്ള മാര്‍ഗ്ഗങ്ങളിലും തന്നെ ആര്‍ക്കും യോജിപ്പില്ല. അത് കൂടാതെ കോടിക്കണക്കിന് മനുഷ്യര്‍ സ്വന്തം അഭിപ്രായത്തിനനുസരിച്ച് ജീവിയ്ക്കുകയും ചെയ്യുന്നു. ഇതിന്റെയൊക്കെ ആകെത്തുകയാണ് സമൂഹം. പ്രതീക്ഷയ്ക്കൊത്ത് സമൂഹം മാറാത്തതില്‍ ഏതെങ്കിലും പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ കുറ്റം പറയുന്ന പ്രവണതയാണ് കാണുന്നത്. എന്നാല്‍ സമൂഹത്തില്‍ ചെയ്യാനും നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് സമൂര്‍ത്തമായ സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുമില്ല. ആരെയെങ്കിലും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് നിഴല്‍ യുദ്ധം ചെയ്യാനാണ് എല്ലാവര്‍ക്കും താല്പര്യം.

manoj said...

Dear K.P.S.,

I dont wrote a point by point reply because what K.P.S. said is generally acceptable to me also.

But I want to express little more:

1.Democracy and socialism can coexist. (by socialism I just mean a system with more justice and freedom and which ensure all basic needs of people in some way, which is there in above mentioned countries).

2.A better world is possible.

3.A social or political movement is helpful for the same especially in backward countries like India.

Old_User said...

പിന്തുടരുന്നു..

K.P.Sukumaran said...

Dear Manoj ,

//by socialism I just mean a system with more justice and freedom and which ensure all basic needs of people in some way, which is there in above mentioned countries..//

എന്ന അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഈ ഒരു പോയന്റില്‍ നിന്ന് നോക്കുമ്പോള്‍ ആണ് നാം മനസ്സിലാക്കുക നമ്മുടെ പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ എല്ലാം തീര്‍ത്തും കരപ്‌റ്റഡ് ആണ് എന്ന്. നിലവിലുള്ള പൊളിറ്റിക്കല്‍ പാര്‍ട്ടികളെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് ആരംഭിക്കേണ്ടത്. ചിന്തിക്കുന്നവരേയും ഭാവനയുള്ളവരെയും വിദ്യാഭ്യാസമുള്ള യുവാക്കളെയും ഇവിടെയുള്ള പൊളിറ്റിക്കല്‍ സിസ്റ്റം ഉള്‍ക്കൊള്ളൂന്നില്ല. ആരെങ്കിലും യുവാക്കള്‍ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അവരൊക്കെ നിലവിലെ നേതൃത്വത്തിന് റാന്‍‌മൂളികള്‍ ആയത്കൊണ്ടാണ്. ഫലത്തില്‍ അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ല.

ചെത്തുകാരന്‍ വാസു അഭിപ്രായപ്പെട്ടത് പോലെ ഫ്യൂഡല്‍ സമ്പ്രദായത്തില്‍ നിന്ന് നമ്മുടെ സൊസൈറ്റിയോ രാഷ്ട്രീയപ്പാര്‍ട്ടികളോ ലവലേശം മുന്നോട്ട് പോയിട്ടില്ല. ഇവിടെയുള്ള ഇടത്പക്ഷപാര്‍ടികളിലാണ് ഈ ഫ്യൂഡല്‍ മാടമ്പി സ്വഭാവം കൂടുതലായുള്ളത് എന്ന് കാണാം. ഒരു സാംസ്ക്കാരിക വിപ്ലവമാണ് ഇവിടെ ആദ്യം നടക്കേണ്ടത്. പക്ഷെ എങ്ങനെ? എന്തിന്റെയും തുടക്കം ആദ്യം തന്നെ തര്‍ക്കത്തിലായിരിക്കും. ഒരുപാട് വിശ്വാസക്കാര്‍ തങ്ങളുടെ ഭാഗത്തെക്ക് സമൂഹത്തെ പിടിച്ചു വലിക്കാന്‍ ഭഗീരഥപ്രയത്നം നടത്തുന്നുണ്ട്. തങ്ങളുടെ വിശ്വാ‍സമാണ് അവര്‍ക്ക് വലുത്. അത്കൊണ്ടൊക്കെ ഇങ്ങനെയങ്ങ് പോട്ടെ എന്ന് ചിന്തയിലാണ് ഞാന്‍. മനോജ് പറഞ്ഞ രാജ്യങ്ങളില്‍ അങ്ങനെയൊക്കെ ഉണ്ടല്ലൊ. അത് മതി :)

A better world is possible.

A social or political movement is helpful for the same especially in backward countries like India.

മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളോടും സര്‍വ്വാത്മനാ യോജിക്കുന്നു. നന്ദി മനോജ്.

ആചാര്യന്‍ said...

ആര് ആരെയാണ് തിരുത്തേണ്ടത് അല്ലെ?..ഇനിയും ഇവര്‍ നന്നായില്ല്ലെന്കില്‍ കോട്ടം ഇവിടത്തെ ജനങ്ങള്‍ക്ക്‌ തന്നെയാണ് എന്നാണു എന്റെ അഭിപ്രായം..

ശ്രീജിത് കൊണ്ടോട്ടി. said...

“ഐഡിയോളജികള് എല്ലാം നല്ലത് തന്നെയാണ്. പക്ഷെ പൂര്ണ്ണമായി നടപ്പാവുക അസാധ്യം.”

പ്രായോഗികമാക്കാന്‍ കഴിയുന്ന, പൂര്‍ണമായും നടപ്പാക്കാന്‍ ആകുന്ന ഒരു ഐഡിയോളജിയും ഈ ഭൂമിയില്‍ ഇല്ലെങ്കില്‍ എങ്ങനെയാണ് സാര്‍ “കമ്മ്യൂണിസം” എന്ന ഐഡിയോളജിയുടെ അടിത്തറ മാത്രം ഇളകി, അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ അടിത്തറ ഭദ്രം എന്നൊക്കെ പറയാന്‍ കഴിയുക. എല്ലാ ഐഡിയോളജികളുടെയും അടിത്തറ ഇളകി എന്ന് പറയുന്നതല്ലേ ശരി.. അപ്പോള്‍ രാഷ്ട്രീയവും, സാംസ്കാരികവും, മതപരവും ആയ എല്ലാ ആശയങ്ങളും ഒന്നാംതരം ഉട്ടോപ്യന്‍ ആശയങ്ങള്‍ ആവുകയില്ലേ..! ഐഡിയോളജികള്‍ എല്ലാം നല്ലതാണ് എന്ന് പറഞ്ഞതില്‍ “കമ്മ്യൂണിസം” എന്ന ഐഡിയോളജി ഉള്‍പ്പെടുമോ??

ശ്രീജിത് കൊണ്ടോട്ടി. said...

“മാര്ക്സിസ്റ്റ് പാര്ട്ടിയില് കാര്യമായ പരിഗണനയും ഉദ്ദേശിച്ച കാര്യങ്ങളുടെ ഫലപ്രാപ്തിയും ലഭിക്കാത്തവരാണ് പാര്ട്ടിയില് നിന്ന് പുറത്ത് പോയി ഇടത് ഏകോപനസമിതി രൂപീകരിച്ചത്. അങ്ങനെ വരുമ്പോള് അക്കൂട്ടര്ക്ക് എങ്ങനെ ഒരു നല്ല ഇടത് പക്ഷ ബദല് ആകാന് കഴിയും?”

ഇതില്‍ നിന്ന് മനസ്സിലാകുന്നത് സാറിന് സി.പി.എം-നോട് മാത്രം അല്ല വിരോധം, സി.പി.എം-ന്റെ നയങ്ങളെ എതിര്‍ക്കുന്ന, സി.പി.എം-നെ പലയിടത്തും പരാജയപ്പെടുത്തിയ, സിപിഎം വിരോധികള്‍ ആയ ബദല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികളോടും സാറിന് വിരോധം തന്നെ. ഇത് കമ്മ്യൂണിസം എന്ന ആശയത്തോടുള്ള വിരോധത്തിന്റെ ഭാഗം ആണെന്ന് തോന്നുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

“ലോകത്ത് മൊത്തം നടപ്പിലാവണം എന്ന് വാശി പിടിച്ചേക്കരുത്. പിന്നെ, മുതലാളിത്ത സമൂഹം എന്നൊക്കെ പറയുന്നത് കമ്മ്യൂണിസ്റ്റ് ഭാഷ്യമാണ്. അതിലൊന്നും കാര്യമില്ല. “

“സമത്വം” എന്ന ആശയം ലോകം മുഴുവന്‍ നടപ്പാകണം (ഉട്ടോപ്യ) എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അതിനെ “വാശി” എന്ന് വിളിച്ച് ആക്ഷേപിക്കാമോ? സാറിനെപ്പോലെ എനിക്കും ഇവിടെ സോഷ്യലിസം പുലരും എന്നുള്ള അഭിപ്രായം ഒന്നും ഇല്ല കേട്ടോ!! നാല് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചു, ശീതീകരിച്ച മുറിയില്‍ ഇന്റെര്‍നെറ്റിന്റെ വലയില്‍ കുടുങ്ങി, പുറത്തെ വെളിച്ചവും, വിശപ്പും,വേദനകളും തട്ടാതെ സുഖമായി ജീവിക്കുന്ന നമ്മെലെപ്പോലുള്ളവര്‍ക്ക്‌ മുതലാളിത്ത സമൂഹം തന്നെ ആണ് ഗുണകരം എന്നാണ് എനിക്കും തോന്നുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

പക്ഷെ സാര്‍ മുഴുപ്പട്ടിണിയും, അര്‍ദ്ധപ്പട്ടിണിയും ആയിക്കഴിയുന്ന, (പുതിയ ലക്കം മാധ്യമം ആഴച്ചപ്പതിപ്പില്‍ ഷാജര്‍ ഖാന്റെ കവര്‍സ്റ്റോറി ലേഖനം- “ദരിദ്രന്റെ അവസാനത്തെ അത്താഴം”) വന്‍കിട വികസനങ്ങള്‍ക്കായി കിടപ്പാടം നഷട്ടപ്പെട്ട, കുടിവെള്ളം പോലും വിറ്റ് കാശാക്കിയ, ഭരണകൂടത്തിന്റെ ചൂഷങ്ങങ്ങല്‍ സഹിച്ചു എല്ലും തോലും ആയ നമ്മുടെ സ്വതന്ത്ര ഭാരതത്തിലെ ജനകോടികള്‍ക്ക് “മുതലാളിത്ത സമൂഹം” എന്നത് വെറും ഒരു കമ്മ്യൂണിസ്റ്റ് ഭാഷ്യം മാത്രം ആണെന്ന അഭിപ്രായം ഉണ്ടാകില്ല എന്ന് തീര്‍ച്ചയാണ്. നേരെ മറിച്ച് നമുക്ക്‌ “അതിലൊന്നും കാര്യമില്ല” എന്ന് തോന്നുന്നത് നമ്മുടെ അവസ്ഥ അവരില്‍ നിന്നും തികച്ചും വിഭിന്നം ആയതുകൊണ്ടും ആണ്.

ശ്രീജിത് കൊണ്ടോട്ടി. said...

“ആസ്തിയോടും പണത്തോടും കമ്മ്യൂണിസ്റ്റുകള്ക്കുള്ള ആര്ത്തി സുവിദിതമാണ്. ’’

300- കോടി രൂപയുടെ എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ ഇടതു,വലതു പക്ഷ സര്‍ക്കാരുകള്‍ക്ക്‌ പങ്കുണ്ട്. അതില്‍ സി.പി.എം നേതാക്കള്‍ക്ക്‌ ഒഴിഞ്ഞുമാറാനും ആവില്ല. എന്നാല്‍ സാറിന്റെ ഏക പ്രതീക്ഷയായ ജാനാധിപത്യ കൊണ്ഗ്രെസ്സ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന 1.75 കോടി രൂപയുടെ സ്പെക്ട്രം അഴിമതിയും, പൊതുഖജനാവില്‍ നിന്നും കോമണ്‍ വെല്‍ത്ത് ഗെയിംസ്ന്റെ പേരില്‍ നടന്ന കോടികളുടെ കൊള്ളയും ഒന്നും “സുവിദിതം’” അല്ലാതാവുന്നത് എങ്ങനെ!!?

“എന്തെന്നാല് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ എന്നത്തേക്കാളും ഭദ്രമാണ് ഇന്ന്.”

സാര്‍ ഇന്ന് ലോകത്ത് ഏതു ഐഡിയോലജിയുടെ അടിത്തറയാണ് ഭദ്രം...

ശ്രീജിത് കൊണ്ടോട്ടി. said...

“ചിലര്ക്ക് പറഞ്ഞുനില്ക്കാനും എതിര്ക്കാനും പാകത്തില് ചില ക്ലീഷേ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതില് പെട്ടതാണ് ഇപ്പറഞ്ഞ സാമ്രാജ്യത്വം, ആഗോളവല്ക്കരണം, ഉദാരീകരണം എന്നതൊക്കെ.”

ഈ വാക്കുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സി.പി.എമ്മും, കേരളത്തിലെ ജമാ-അത്തെ-ഇസ്ലാമിയും അവരുടെ നിയന്ത്രണത്തിലുള്ള “മാധ്യമം” പ്രസിദ്ധീകരണങ്ങളും ആണ്. ഇതെല്ലം അങ്ങനെ പുച്ചിച്ചു തള്ളേണ്ട കാര്യങ്ങള്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

@“Noushad Vadakkel..
താങ്കളുടെ അഭിപ്രായത്തില്‍ പ്രായോഗികവല്ക്ക്രിക്കാന്‍ കഴിയുന്ന, അല്ലെങ്കില്‍ പിന്തുടര്ച്ച ക്കാര്‍ നിത്യജീവിതത്തില്‍ നടപ്പിലാക്കുന്ന ഏതെങ്കിലും ഒരു ആദര്ശംോ ഉണ്ടോ ഈ ഭൂമിയില്‍...

ശ്രീജിത് കൊണ്ടോട്ടി. said...

സാറിന്‍റെ ഈ അടുത്ത കാലങ്ങളില്‍ ആയി വന്ന മൂന്നാല് പോസ്റ്റുകളില്‍ “കമ്മ്യൂണിസവും, കമ്മ്യൂണിസ്റ് പാര്‍ട്ടികളും” വിമര്‍ശന വിധേയമായിട്ടുണ്ട്. ചില കാര്യങ്ങള്‍ യോജിപ്പുള്ളവ ആണെങ്കിലും പലതിനോടും യോജിക്കാന്‍ ആവുന്നില്ല. ഇന്ത്യയില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ആയില്ല, കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ ആവശ്യം തന്നെ ഇല്ല എന്നാണു എല്ലായിടത്തും സാര്‍ പറയുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ഇല്ലെങ്കിലും നമ്മുടെ കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നവോത്ഥനങ്ങള്‍ക്ക്, മുന്നേറ്റങ്ങള്‍ക്ക് ശക്തമായ അടിത്തറ ഇട്ടതു കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ആണെന്നുള്ളത് ബഹുഭൂരിപക്ഷം മലയാളികളും സമ്മതിക്കും എന്ന് തോന്നുന്നുന്നു. കമ്മ്യൂണിസ്റ് മുന്നേറ്റങ്ങള്‍ കേരളത്തില്‍ ഇല്ലായിരുന്നു എങ്കില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ, ശക്തമായ, മത ജാതീയതയും ജന്മിത്ത-കുടിയാന്‍ (അടിമ-ഉടമ) രീതിയിലുള്ള സാമൂഹിക അവസ്ഥ കേരളത്തില്‍ ഇന്നും ഉണ്ടാകുമായിരുന്നു. ഇതെല്ലാം മറന്നു “കമ്മ്യൂണിസം തുലയട്ടെ” എന്ന് പറയുമ്പോള്‍ നമ്മുടെ ഭൂതകാല യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇന്നത്തെ “സി.പി.എം ധാര്‍ഷ്ട്യ മുതലാളി സഖാക്കളുടെ” നാടായ കണ്ണൂരില്‍ ജീവിക്കുന്ന സാര്‍ കമ്മ്യൂണിസം എന്ന ആശയത്തെ തന്നെ അടിമുടി എതിര്‍ക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നില്ല. അഫ്ഗാനിതാനിലും, പാകിസ്ഥാനിലും, ഗുജറാത്തിലും ഒക്കെ ജീവിക്കുന്ന ആളുകള്‍ക്ക് മതങ്ങളോടും, മതവിശ്വാസത്തോടും തോന്നുന്ന വികാരവും ഇത്തരത്തില്‍ ഉള്ളതാകും എന്ന് തോന്നുന്നു..