Links

ലാല്‍ ബാഗ് വെര്‍ച്വല്‍ ടൂര്‍

കഴിഞ്ഞ ആഴ്ചയും ഞങ്ങള്‍ ലാല്‍ ബാഗില്‍ പോയിരുന്നു.  ഇടക്കിടെ പോകാറുണ്ട്. അത്കൊണ്ടാണ് കഴിഞ്ഞ ആഴ്ചയും പോയിരുന്നു എന്ന് പറഞ്ഞത്. ബാംഗ്ലൂരില്‍ ഉള്ളവര്‍ക്ക് പോകാന്‍ അധികം സ്ഥലങ്ങളൊന്നുമില്ല. അത്കൊണ്ട് എല്ലാ‍വരും ലാല്‍ബാഗില്‍ കൂടെക്കൂടെ പോകും.  ഒരു പാര്‍ക്ക് എന്ന നിലയില്‍ മാത്രമേ ബാംഗ്ലൂര്‍ നിവാസികള്‍ ലാല്‍ബാഗിനെ കാണുന്നുള്ളൂ എന്ന് തോന്നുന്നു. വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ലാല്‍ബാഗ്. ഒന്നാമത്തേത് കൊല്‍ക്കത്തയിലാണ്.  ലാല്‍ബാഗിനെ പറ്റി കൂടുതലായി  ഇവിടെയും  ബാംഗ്ലൂരിനെ പറ്റി ഇവിടെയും വായിക്കാം. 260 ഏക്കറില്‍ പരന്ന് കിടക്കുന്ന ലാല്‍ബാഗ് മുഴുവനും  ചുറ്റിനടന്ന് കാണാന്‍ പ്രയാസമാണ്. അങ്ങനെ കാണണമെന്നുള്ളവര്‍ക്ക്  ചെറിയൊരു പിക്കപ്പ് വാന്‍ സൌകര്യമുണ്ട്.  100രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്ജ്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകുതി ചാര്‍ജ്ജ് മതി.  വാനിന്റെ ഡ്രൈവര്‍ ഗൈഡ് കൂടിയാണ്.  ഞങ്ങള്‍ അങ്ങനെ ലാല്‍ബാഗ് ചുറ്റിക്കണ്ടു. ഏകദേശം 45മിനിറ്റ് മാത്രമേ ചുറ്റിക്കാണാന്‍ ചെലവഴിച്ചുള്ളൂ.  ചുറ്റുന്നതിനിടയില്‍ ഞാന്‍ മൊബൈല്‍ പകര്‍ത്തിയ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.  വീഡിയോ എഡിറ്റ് ചെയ്തിട്ടൊന്നുമില്ല. വാനിന്റെ ചൂളം വിളി അസഹ്യമായി തോന്നുണ്ടെങ്കില്‍ സൌണ്ട് അല്പം കുറച്ചിട്ട് കാണുക.



ചില ഫോട്ടോകളും :

12 comments:

രമേശ്‌ അരൂര്‍ said...

good article

കാഡ് ഉപയോക്താവ് said...

Thanks !

yousufpa said...

നന്ദി..

jayanEvoor said...

കൊള്ളാം.

Unknown said...

വായിച്ചു സര്‍ . അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ പറ്റിയാല്‍ പോകണം.

ശ്രീജിത് കൊണ്ടോട്ടി. said...

ഞാനും ഒരിക്കല്‍ അവിടെ പോയിട്ടുണ്ട്. പോസ്റ്റിനു എല്ലാ ആശംസകളും...

ഒഴാക്കന്‍. said...

ഞാനും ഉണ്ടായിരുന്നു കുറച്ചു നാള്‍ അവിടെയൊക്കെ

lekshmi. lachu said...

കൊള്ളാം.

mini//മിനി said...

നന്നായിരിക്കുന്നു.

Mohamed Salahudheen said...

കേട്ടിട്ടുണ്ട്.
ഇപ്പോള് കണ്ടു.
നന്ദി, സര്

ChethuVasu said...

സുകുമാരേട്ടന്‍ പോയ സമയത്ത് സിനിമ ഷൂട്ടിംഗ് നടന്നിരുന്നു എന്ന് തോന്നുന്നു .. ഒരു ഫോട്ടോയില്‍ ഒരു സൂപ്പര്‍ സ്റ്റാറും ഒരു ബേബി സ്റ്റാറും പുല്‍ത്തകിടിയില്‍ കിടക്കുന്നത് കണ്ടു !! ;-)

joshy pulikkootil said...

kollaam nannayittundu