അനുഭവം ( ഒരു തമിഴ് കഥ )

(തമിഴ് എഴുത്തുകാരന്‍  കെ.ബി.ജനാ (ജനാര്‍ദ്ധനന്‍) തന്റെ ബ്ലോഗില്‍ എഴുതിയ കഥയുടെ സ്വതന്ത്ര പരിഭാഷ. ഈ കഥ കുമുദം വാരികയിലും പ്രസിദ്ധീകരിച്ചിരുന്നു.)


വിശാലത്തിന്  തന്റെ ഭര്‍ത്താവിനെ ഒട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.  പെട്ടെന്ന് ഇങ്ങനെയൊരു മനം മാറ്റം? പത്ത് വര്‍ഷത്തിന് മുന്‍പ്  അനിയന്‍  കച്ചവടം നഷ്ടത്തിലായി , ഇവിടെ വന്ന് ഒരു അയ്യായിരം രൂപ വായ്പ ചോദിച്ചതാണ്. ആ തുക കിട്ടിയാല്‍ തല്‍ക്കാലത്തേക്ക്  രക്ഷപ്പെടാന്‍ കഴിയും എന്ന് അവന്‍ പറഞ്ഞിട്ടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വെറും കയ്യോടെ മടക്കി അയച്ച മനുഷ്യന്‍ ഇന്ന് ഒരു ലക്ഷം രൂപ വെറുതെ അവന് എണ്ണിക്കൊടുക്കാന്‍ എന്നെ വിളിക്കുന്നു......

പണവും വാങ്ങി അവന്‍ പോയപ്പോള്‍  ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന വിശാലം ഭര്‍ത്താവിനോട് ചോദിച്ചു:

ഒരു ലക്ഷം രൂപ ഇങ്ങനെ നിസ്സാരമായി കൊടുത്തിട്ട് ,  ഇത്കൊണ്ടുപോയി  എല്ലാം വേണ്ട പോലെ ശരിയാക്ക് ... എനിക്ക്  മടക്കിത്തരണ്ട എന്ന് പറയാ‍ന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു? അന്ന്  അയ്യായിരം രൂപ വായ്പ ചോദിച്ചിട്ട് ....... ?

അയാള്‍ വിശാലത്തെ ഒരു കുട്ടിയെ എന്ന പോലെ നോക്കിയിട്ട് പതുക്കെ പറഞ്ഞു :

വിശാലം...... ,  അന്ന് അവന് കച്ചവടത്തില്‍ യാതൊരു അനുഭവവുമില്ല. തൊട്ടതെല്ലാം നഷ്ടത്തിലാണ് കലാശിക്കാറ്... അന്ന് ആര് എന്തൊക്കെ സഹായിച്ചാലും  പിന്നെയും പിന്നെയും അവന്‍ നഷ്ടത്തില്‍ തന്നെയായിരിക്കും ചെന്ന് ചാടുക.  സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കില്ലായിരുന്നു..അന്ന് ഞാന്‍ സഹായിച്ചില്ലെങ്കിലും കിട്ടാവുന്ന സഹായം എല്ലാം അവന്‍ വാങ്ങി. ഭാഗം വെച്ചു കിട്ടിയ സ്വത്തെല്ലാം വിറ്റു. ഇപ്പോള്‍ അനുഭവമല്ലാതെ കൈമുതലായി അവന്റെയടുത്ത് വേറെ ഒന്നുമില്ല. ഇപ്പോഴാണ്  അവന് യഥാര്‍ത്ഥ സഹായം ആവശ്യമുള്ളത്. അത്കൊണ്ടാണ് അന്നത്തെ അയ്യായിരം രൂപ ഇന്ന് ഞാനവന് കൊടുത്തത്.

അതെവിടെ,  ഒരു ലക്ഷമല്ലെ നിങ്ങള്‍ ഇപ്പൊ എട്ത്ത് കൊടുത്തത് ..... ?

അത് തന്നെയാ ഇത് ....  മനസ്സിലായിട്ടില്ല അല്ലേ ... അന്ന് കൊടുക്കാത്ത ആ അയ്യായിരം രൂപക്കാണ്  ഞാന്‍  ആ അഞ്ച് സെന്റ് തരിശ് വാങ്ങിയത്. ഇന്ന് ആ സ്ഥലത്ത് ഭൂമിക്ക് വില കൂടി. സെന്റിന്  ഇരുപതിനായിരം വില വെച്ച് ഒരു ലക്ഷത്തിന് ഞാനത് കഴിഞ്ഞയാഴ്ച വിറ്റു. ആ തുകയാണ് ഞാനിപ്പോള്‍ അവന് കൊടുത്തത്.  അന്ന് കൊടുത്തിരുന്നെങ്കിലോ .. ?

വിശാലത്തിന് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു.....

18 comments:

Sameer Thikkodi said...

Thanks for the translated inspiring story KPS..

ജനാര്‍ദ്ദനന്‍.സി.എം said...

സുകുമാര്‍ജി,
കഥയ്ക്ക് ഒരു കഥാലിറ്റി വന്നോ എന്നു ചെറിയൊരു സംശയം. പണത്തിന്റെ മൂല്യവ്യത്യാസം, കഥാനായകന്റെ ദൂരക്കാഴ്ച, കെട്ടിയോളുടെ അസഹിഷ്ണുത എന്നിവയൊക്കെ കാണുന്നുണ്ട്.'അനുഭവം' അത്ര നല്ലതല്ല

രമേശ്‌അരൂര്‍ said...

നന്നായി ഈ കഥ പരിചയപ്പെടുത്തിയത് ..നന്ദി .

kARNOr(കാര്‍ന്നോര്) said...

kollaam

ആളവന്‍താന്‍ said...

അതെ മൊത്തത്തില്‍ ഒരു കഥയുടെ ഒരിത് വന്നോയെന്നൊരു തംശയം.

Chethukaran Vasu said...

അന്ന് കൊടുത്തിരുന്നേല്‍ പയ്യന്‍സ് അത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇട്ടു ഒരു അമ്ബാനിയായിതീര്‍ന്നെനെ!! ;-)

Shukoor said...

കഥ ഇഷ്ടപ്പെട്ടു. ഒരു പ്രത്യേക തീം.

ഒരാള്‍ക്ക്‌ കൊടുക്കാനുള്ള പണത്തിനു ആട് വാങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം പെറ്റ് പെരുകിയ മൊത്തം ആടിന്റെയും വില അയാള്‍ക്ക്‌ തിരിച്ചു നല്‍കുന്ന കഥ വേദ ഗ്രന്ഥത്തിലുണ്ട്. ഗുഹമുഖത്ത് ഒരു പാറക്കല്ല് വന്നടിഞ്ഞു അതില്‍ കുടുങ്ങി രക്ഷപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ വിശ്വാസി ഈ അനുഭവം ദൈവത്തോട് ഏറ്റു പറയുന്നത്.

ജോഷി പുലിക്കൂട്ടില്‍ . said...

idea kollaamm

റ്റോംസ്‌ || thattakam .com said...

കഥ ഞങ്ങള്‍ക്കായി പങ്കു വെച്ചതിനു നന്ദി .

റാണിപ്രിയ said...

ഇഷ്ടപ്പെട്ടു........

സ്വപ്നസഖി said...

കഥ ഇഷ്ടമായി. പങ്കുവെച്ചതിനു നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചെറിയ കഥ വലിയ ആശയം

സലാഹ് said...

നന്ദി, ഈ പങ്കുവയ്പ്പിന്

faisu madeena said...

നന്നായി ....

സ്വം said...

അതെ , ശുക്കൂര്‍ സൂചിപിച്ച കഥ
വേതനം വാങ്ങാതെ പോയ വേലക്കാരന്‍ ഏറ നാളുകള്‍ക്
ശേഷം മടങ്ങി വന്നു ചോദിച്ചപ്പോള്‍ ആണെന്ന സൌന്ദര്യം കൂടിയുണ്ട് !
ആ സംഭവത്തിന്റെ ഓര്‍മയും
നന്മയുടെ സുഗന്ധവും ഈ കഥക്ക്
പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചു
നന്ദി

സയ്യു said...

കഥ വളരെ ഇഷ്ടമായി.. നന്ദി ....

കാഡ് ഉപയോക്താവ് said...

സഹായം ചെറുതോ, വലുതോ ആകട്ടെ .. കൃത്യ സമയത്ത് ഉപകരിക്കുക എന്നതാണ്‌ പ്രധാനം. നന്ദി.

CKLatheef said...

മുകളില് ചിലര സൂചിപ്പിച്ച പോലെ മുഹമ്മദ് നബി അനുചരന്‍മാര്‍ക്ക് പറഞ്ഞുകൊടുത്ത കഥയിലെ ഒരു ഭാഗത്തിന്റെ പാരടിയായി ഇത് തോന്നി. കഥയുടെ എല്ലാ ചേരുവയും ഉള്‍കൊണ്ട്, മൂന്ന് അതുല്യ സന്ദേശങ്ങളുള്ള ഹൃദയസ്പൃക്കായ ആ കഥ ഒന്ന് ക്വാട്ട് ചെയ്യാന്‍ പോലും ആരും ബൂലോകത്ത് പറഞ്ഞതായി കണ്ടില്ല.

പൊതുവെ ആവശ്യക്കാരന് അവന്റെ ആവശ്യം പരിഗണിച്ച് സഹായിക്കുക തന്നെയാണ് കരണീയം. ചക്ക ഇട്ടാല്‍ മുയില്‍ കിട്ടും എന്ന് പറയുന്ന പോലെയായിരിക്കും ഇതിലെ അനുഭവം പ്രാവര്‍ത്തികമാക്കാന്‍ പുറപ്പെട്ടാല്‍. എന്നാലും യുക്തിബോധത്തോടെ ചെലവഴിക്കണം എന്ന ഒരു പാഠം ഈ അനുഭവവിവരണത്തിലുണ്ട്.

ഈ കഥയില് കെ.പി.എസിനെ ഇതില്‍ ആകര്‍ശിച്ചതെന്ത് എന്ന് മനസ്സിലക്കിയുള്ള ഒരു പ്രതികരണം മാത്രമാണിത്.