Links

വെബ്‌സൈറ്റുകള്‍ 3D വ്യൂവില്‍ കാണാന്‍ ....

നിങ്ങളുടെ കമ്പ്യൂട്ടറില്‍ എന്തായാലും ഫയര്‍ഫോക്സ് ബ്രൌസര്‍ ഉണ്ടാവും.  ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഇവിടെ പോയി ഇന്‍സ്റ്റാള്‍ ചെയ്യുക.  ഫയര്‍ഫോക്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഡ്-ഓണ്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്.  നമ്മള്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വെബ്‌സൈറ്റുകള്‍ തുറന്ന് വെക്കാറുണ്ടല്ലൊ. ആ സൈറ്റുകളെല്ലാം  ഒരേ ജാലകത്തില്‍ 3ഡി ആയി കാണാന്‍ സഹായിക്കുന്ന ഫോക്സ്ടാബ് എന്ന ആഡ്-ഓണ്‍ ആണ് ഇത്.  ഇവിടെ  നിന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് ഫയര്‍ഫോക്സ് റീ-സ്റ്റാര്‍ട്ട് ചെയ്യുക.

 ഇനി നിങ്ങള്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ ഒന്നില്‍ കൂടുതല്‍ ടാബുകളില്‍  സൈറ്റുകള്‍ തുറക്കുക. എന്നിട്ട് മേലെയുള്ള ടാബ് ബാ‍റില്‍  താഴെ ചിത്രത്തില്‍  അടയാളപ്പെടുത്തിയ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ എല്ലാ സൈറ്റുകളും ഒരേ ജാലകത്തില്‍ കാണാന്‍ പറ്റും.  ബാക്കി നിങ്ങള്‍ തന്നെ പരീക്ഷിച്ച് മനസ്സിലാക്കുക.


ഫയര്‍ഫോക്സില്‍  ഇങ്ങനെ ഉപകാരപ്രദമായ നിരവധി ആഡ്‌-ഓണുകളുണ്ട്. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഒറിജിനല്‍ വലിപ്പത്തില്‍ കാണാം)

13 comments:

K.P.Sukumaran said...

[im]http://image.orkutmax.com/mala/welcome-scrap4/2.gif[/im]

ജനാര്‍ദ്ദനന്‍.സി.എം said...

[im]http://4.bp.blogspot.com/_tj9_aOcW4-U/TGeOQZvBtdI/AAAAAAAAAS8/CF13GG7KxfQ/S150/ScreenShot010.bmp[/im]

ഇത്തരം വിവരങ്ങളൊക്കെ എവിടുന്നാണ് കിട്ടുന്നത് വല്ല്യച്ഛാ. റൊമ്പം തേങ്ക്സ് ട്ടോ!

കാഡ് ഉപയോക്താവ് said...

പുതിയ വിവരം പങ്കുവെച്ചതിനു നന്ദി.

K.P.Sukumaran said...

[co="red"]@ ജനാര്‍ദ്ധനന്‍ മാഷ് , അമ്മുവിന്റെ ഫോട്ടോ നന്നായിട്ടുണ്ട്. അമ്മുവിനോട്: വല്യച്ഛന് നെറ്റില്‍ പരീക്ഷണം നടത്തല് തന്നെയാണ് ഇപ്പോള്‍ കാര്യമായ പണി. പിന്നെ ഇവിടെയും ഒരു അമ്മു ഉണ്ട് കേട്ടോ, മോളുടെ ചേച്ചിയായി വരും. പിന്നെ രണ്ട് ചേട്ടന്മാരും....[/co]

hafeez said...

നല്ല അറിവ്. ..

RSS, feeds എന്നിവയെ കുറിച്ചും എഴുതിയാല്‍ നന്നായിരുന്നു.

ഹോംസ് said...

[im]http://cdn.buzznet.com/media-cdn/jj1/headlines/2008/10/robert-downey-jr-sherlock-holmes.jpg?1[/im]

ഹോംസ് said...

ഇതു കൊള്ളാം..!
പക്ഷേ ഞാനിത് മാത്സ് ബ്ലോഗില്‍ പരീക്ഷിച്ചിട്ട് നടന്നില്ല!
എന്താവും കാരണം?

SHAJI said...

how to type comment directly in malayalam in comment box . now a days i am cutting and pasting with the help of editors.

K.P.Sukumaran said...

@ shajimon, മലയാളം ടൈപ്പ് ചെയ്യാന്‍ കീമാന്‍ എന്ന സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അങ്ങനെ ചെയ്താല്‍ സിസ്റ്റത്തിന്റെ താഴെ ടാസ്ക് ബാറില്‍ "K" എന്ന ചിഹ്നം കാണാം. അവിടെ ക്ലിക്ക് ചെയ്ത് “ക” സെലക്റ്റ് ചെയ്താല്‍ മലയാളം ഡയരക്റ്റ് ആയി ടൈപ്പ് ചെയ്യാം. ഈ ബ്ലോഗിന്റെ താഴെ കാണുന്ന മെനു ബാറില്‍ ഉള്ള കീമാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

Shankar said...

കൊള്ളാം... സൂത്രം പറഞ്ഞുതരാമോ? വേറെ ബ്ലോഗില്‍ നോക്കിയിട്ട് കഴിയുന്നില്ല..

[im]http://s7.directupload.net/images/101209/plvlkt2y.gif[/im]

Noushad Vadakkel said...

രസകരം ഒപ്പം പുതുമയുള്ളതും ..അഭിനന്ദനങ്ങള്‍ സുകുമാരന്‍ സര്‍ ...

[im]http://akshaya.files.wordpress.com/2008/10/enjoy.gif?w=105&h=101[/im]

റാണിപ്രിയ said...

Nice Post...

ഹംസ said...

നന്ദി സുകുമാരേട്ടാ,,,,