Links

ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇത് ഒരു പഴയ പോസ്റ്റ് ആണു. ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ആൻഡ്രോയ്‌ഡ് ഫോണിൽ ഇപ്പോൾ ആപ്ലിക്കേഷനുകൾ ലഭ്യമാണു. ആ വിവരം കൂടി ഉൾക്കൊള്ളിച്ച് അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടിയാണു ഇത് ഇപ്പോൾ റി-പോസ്റ്റ് ചെയ്യുന്നത്.

ആൻഡ്രോയ്‌ഡ് ഫോൺ കൈവശമുള്ളവർ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ പോയി യഥാക്രമം Bharatgas , HP GAS , Indane  എന്നിങ്ങനെ സർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും. അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഗ്യാസ് ബുക്കിങ്ങ് വളരെ എളുപ്പമാണു. പക്ഷെ അതിനു മുൻപായി അതാത് ഗ്യാസ് കമ്പനിയുടെ വെബ്സൈറ്റിൽ പോയി റജിസ്റ്റർ ചെയ്യണം. നിലവിൽ ഗ്യാസ് കണക്‌ഷനും ഇ-മെയിൽ ഐഡിയും ഉള്ളവർ ആദ്യമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്   റജിസ്റ്റർ ചെയ്യുക.

HP GAS 
Bharat Gas
INDANE 

ഓരോ ഗ്യാസ് കമ്പനിയുടെയും ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോട്ട് താഴെ കാണുക:




ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ നേരാം വണ്ണം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.  ജനങ്ങള്‍ ഏറ്റവും അധികം കഷ്ടപ്പെടുന്ന ഒരു മേഖലയാണ്  പാചകവാതക സിലിണ്ടര്‍ സമയത്തിന് ലഭിക്കുക എന്നത്.  ബുക്ക് ചെയ്യാന്‍ ഏജന്‍സിയില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല.  ബുക്ക് ചെയ്താല്‍ തന്നെ ഒരു മാസമായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ല.  ഒരു സിലിണ്ടര്‍ മാത്രമുള്ളവര്‍ക്ക് രണ്ടാമതൊരു സിലിണ്ടര്‍ ലഭിക്കുന്നില്ല. അങ്ങനെ നിരവധി പ്രശ്നങ്ങള്‍ .  പാചകവാതക വിതരണം നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്.  അതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. ഗ്യാസ് ന്യായമായി വിതരണം ചെയ്താല്‍ ലഭിക്കുന്ന കമ്മീഷന്‍ അവര്‍ക്ക് പോര.  അത്കൊണ്ട്  രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് സമയത്തിന് ഗ്യാസ് നല്‍കാതെ കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ അധികം തുക ഈടാക്കി മറിച്ചു വില്‍ക്കുന്നു.  പുതിയ കണക്‍ഷനുകള്‍ കൊടുക്കുന്നത് അപൂര്‍വ്വം.  ഉപഭോക്താക്കള്‍ അസംഘടിതരും  ഒറ്റപ്പെട്ടവരുമാണ്.  അത്കൊണ്ട് വളരെ ബുദ്ധിമുട്ടുകളാണ് ഗ്യാസ് ഉപഭോക്താക്കള്‍ നേരിടുന്നത്.  പല സ്ഥലത്തും  ഉപഭോക്താക്കളും  സിലിണ്ടര്‍ വിതരണം ചെയ്യുന്നവരുമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുമുണ്ട്.

ഇതിനൊക്കെ പരിഹാരമാണ്  ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള  ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം.  ഇന്‍ഡേന്‍ , ഭാരത് , എച്ച്.പി.  ഇങ്ങനെ മൂന്ന്  പാചകവാതക കമ്പനികളാണ് നിലവിലുള്ളത്.  ഈ മൂന്ന് കമ്പനികള്‍ക്കും  ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്.  നമ്മള്‍ ഏജന്‍സിയില്‍ ഫോണ്‍ വിളിച്ചോ നേരില്‍ ചെന്നോ ബുക്ക് ചെയ്യേണ്ട ആവശ്യം ഇല്ല.  ഓണ്‍ലൈനില്‍ ആകുമ്പോള്‍ സെന്ട്രലൈസ്ഡ്  ബുക്കിങ്ങ് ആണ് നടക്കുന്നത്. ബുക്ക് ചെയ്താല്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കുന്നു.  സാധാരണ ഗതിയില്‍ ബുക്ക് ചെയ്താല്‍ മൂന്ന് ദിവസത്തിനകം സിലിണ്ടര്‍ ലഭിക്കേണ്ടതാണ്.  അഥവാ ലഭിച്ചില്ലെങ്കില്‍ കമ്പ്ലേന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ അതാത് സൈറ്റില്‍ ഉണ്ട്.  ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ ഗ്യാസ് ഏതാണോ  അതിന്റെ കസ്റ്റമര്‍ സൈറ്റില്‍ ചെന്ന്  ന്യൂ കസ്റ്റമര്‍  എന്ന ലിങ്കില്‍  കണ്‍സ്യൂമര്‍ നമ്പര്‍ മറ്റും പ്രസക്ത വിവരങ്ങള്‍ കൊടുത്ത് അക്കൌണ്ട് എടുക്കുക.  ഇ-മെയില്‍ ഐഡി വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.  മൂന്ന് ഗ്യാസ് കമ്പനികളുടെയും  കസ്റ്റമര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റിന്റെ അഡ്രസ്സ്  ഇതാ:   BHARAT GAS  ,  HP GAS ,  INDANE GAS .

ഓണ്‍ലൈനില്‍  അല്ലാതെ SMS ആയും  ഗ്യാസ് ബുക്ക് ചെയ്യാം.  എങ്ങനെയാണ് മൊബൈല്‍ ഫോണില്‍ നിന്നും  റജിസ്റ്റര്‍ ചെയ്ത് ഗ്യാസ്  ബുക്ക് ചെയ്യേണ്ടത് എന്ന വിവരങ്ങള്‍  താഴെ കൊടുക്കുന്ന ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വായിച്ച് മനസ്സിലാക്കാം. അതില്‍ വിശദമായി എല്ലാം കൊടുത്തിട്ടുണ്ട്.  ബുക്ക് ചെയ്തിട്ടും ഗ്യാസ് ലഭിക്കുന്നില്ലെങ്കിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലോ  നമ്മുടെ കസ്റ്റമര്‍ പേജില്‍ ലോഗിന്‍ ചെയ്തിട്ട് കമ്പ്ലേന്റ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞല്ലൊ , കൂടാതെ നമുക്ക് നേരിട്ട് ഫോണില്‍ സംസാരിക്കുകയും ചെയ്യാം.  മൂന്ന് ഗ്യാസ് കമ്പനികള്‍ക്കും കൂടി പൊതുവായ ടോള്‍ ഫ്രീ നമ്പര്‍ ആണ് 155233. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ഈ നമ്പറില്‍ വിളിച്ച് സംസാരിക്കാം.  ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും പാ‍ചകവാതക വിതരണം സുതാര്യമാക്കാനുമാണ് സര്‍ക്കാര്‍ ഈ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  എല്ലാവരും ഈ സൌകര്യം പ്രയോജനപ്പെടുത്തുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക.

( ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വേറെ ജാലകത്തില്‍ തുറക്കും. അവിടെ ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ വായിക്കാം)

47 comments:

kARNOr(കാര്‍ന്നോര്) said...

Thank you very much for your best efforts and valuable information.
Last time when I was in India, I had a big fight with the gas agency in related issues.

അനാഗതശ്മശ്രു said...

Good info

കുസുമം ആര്‍ പുന്നപ്ര said...

നല്ല ഒരു അറിവു പകര്‍ന്നു തന്ന ലേഖനം. നന്ദി.

CKLatheef said...

ആളുകള്‍ ഇത്രകാര്യങ്ങള്‍ക്ക് പ്രതികരിക്കില്ല. അഥവാ പ്രതികരിച്ചാല്‍ നിയമലംഘനവും നടത്തും ഇതാണ് ജനങ്ങളുടെ ശൈലി. ഇന്‍ഡേന്‍ ഗ്യാസാണ് എന്റേത്. സമാനമായ പ്രശ്‌നം ഞങ്ങളും അനുഭവിക്കുന്നു. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ നാല്‍പത് ദിവസമെങ്കിലും പിടിക്കും എന്ന് ഓര്‍ഡര്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യും. പിന്നീട് തീരുമ്പോള്‍ വിളിച്ചു പറയുകയാണ് ചെയ്യുക. അതിന് ശേഷം പിന്നെ എല്ലാ ആഴ്ചയും വിളിക്കണം ഭാഗ്യമുണ്ടെങ്കില്‍ ഒരു മാസമോ ഒന്നരമാസമോ കഴിയുമ്പോള്‍ കുറ്റി വീട്ടിലെത്തും. ഇതിലെ അനിശ്ചതത്വമാണ് ഞാന്‍ അനുഭവിക്കുന്ന പ്രശ്‌നം. വിളിക്കുമ്പോഴെല്ലാം രണ്ടുമൂന്ന് ദിവസത്തിനകം എത്തുമെന്ന് പറയും. ഇങ്ങനെ ആഴ്ചകള്‍ കടന്നുപോകും. ഇത്തരം കാര്യങ്ങള്‍ ഒരു വ്യവസ്ഥാപിതത്വം വിതരണക്കാര്‍ക്ക് സാധ്യമല്ലേ.
ഇത്തരം ഒരു പ്രശ്‌നം അറിവിനായി നല്‍കിയതില്‍ സന്തോഷമുണ്ട്. മറ്റുപലയിടത്തേയും അനുഭവവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആശ്വാസം തോന്നുന്നു എന്ന ഒരു 'നെഗറ്റീവ് ഇഫക്റ്റ്' ഉണ്ടെങ്കിലും. :)

(മലപ്പുറത്തെ രാം ഗ്യാസ് ഏജന്‍സിയാണ് വിതരണക്കാര്‍)

K.P.Sukumaran said...

ലത്തീഫ് , ഇത്തരം കാര്യങ്ങള്‍ ഒരു വ്യവസ്ഥാപിതത്വം വിതരണക്കാര്‍ ഉണ്ടാക്കുകയില്ല. ഗ്യാസ് സിലണ്ടര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതാണ് എവിടെയും പ്രശ്നം. നമുക്ക് എന്നാണോ സിലണ്ടര്‍ ഡലിവറി നല്‍കിയത് ആ തീയ്യതി തൊട്ട് ഇരുപതാമത്തെ ദിവസം എന്തായാലും അടുത്ത കുറ്റിക്ക് ബുക്ക് ചെയ്യാം. അന്ന് തൊട്ട് ഒരാഴ്ചക്കുള്ളില്‍ എന്തായാലും അടുത്ത കുറ്റി വന്നിരിക്കും. ഓണ്‍ലൈന്‍ സൌകര്യം പ്രയോജനപ്പെടുത്തൂ. ഏജന്‍സിയില്‍ ഫോണ്‍ വിളിച്ച് ബുക്ക് ചെയ്യുന്നത് നിര്‍ത്തുക.

രണ്ട് സിലണ്ടര്‍ ഇല്ലെങ്കില്‍ രണ്ടാമത്തേതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഏജന്‍സിയെ സമീപിക്കൂ. കൊച്ചിയില്‍ ഒക്കെ കസ്റ്റമര്‍ കെയര്‍ ഓഫീസുണ്ട്. പരാതികള്‍ പരിഹരിച്ച് കിട്ടാന്‍ എല്ലാ സംവിധാനങ്ങളുമുണ്ട്. ഉപഭോക്താക്കള്‍ അലസന്മാരായി സഹിക്കുന്നത്കൊണ്ടാണ് ഡീലര്‍മാര്‍ കൊള്ള നടത്തുന്നത്. പലരും ഗ്യാസ് കണക്‍ഷന്‍ ഉണ്ടായിട്ടും വിറകും ചിരട്ടയുമൊക്കെയാണ് വില കൊടുത്ത് വാങ്ങുന്നത്. ഗാര്‍ഹിക പാചകവാതകം താരതമ്യേന ലാഭമാണെന്ന് അറിയാമല്ലൊ. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്കൊണ്ടാണിത്. ഈ സബ്സിഡിയാണ് ഗ്യാ‍സ് ഏജന്‍സിക്കാര്‍ കൊള്ളയടിക്കുന്നത്.

ഇപ്പോള്‍ തന്നെ http://www.tomogas.com/iocl/ എന്ന സൈറ്റില്‍ പോയി New consumer എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്തിട്ട് ഗ്യാസും ബുക്ക് ചെയ്യുക. മറ്റുള്ളവരെയും ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിക്കുക.

Anonymous said...

ഞാനും നാട്ടിൽ പോയപ്പോൾ ഈ കാര്യത്തിൽ കുറെ ബുദ്ധിമുട്ടിയതാ ..പക്ഷെ നല്ല അയൽ വാസികൾ ഉള്ളതു കൊണ്ട് പ്രശ്നം അവർ സോൾവാക്കി തന്നു ഇതിനെ പറ്റി വലിയ അറിവില്ലാത്തത് കൊണ്ടാകാം ..ഇങ്ങനെയ്യുള്ളവർക്ക് ഈ പോസ്റ്റ് വളരെ ഉപകാരപ്പെടും

ജനാര്‍ദ്ദനന്‍.സി.എം said...

സിലണ്ടര്‍ കിട്ടിയെങ്കിലും ബുക്ക് ചെയ്താല്‍ ഗ്യാസ് കിട്ടില്ല. നാലോ അഞ്ചോ പ്രാവശ്യം ഫോണ്‍ വിളിച്ചു പറഞ്ഞാലും ഡലിവറിമാന്റെ ദയയിലാണ് സിലണ്ടര്‍ കിട്ടുക. ബില്‍ തരാറില്ല. 30 രൂപയോളം അവന് അധികം കൊടുക്കുകയും വേണം. ഞാന്‍ ബില്ല് ചോദിക്കുന്നത് അവന് ഇഷ്ടമല്ല. ഒടുവില്‍ ഒരു മാസത്തോളം ഫോണില്‍ വിളിച്ചിട്ടും ഗ്യാസ് വീട്ടില്‍ എത്തുന്നില്ല. കുറെ ദിവസം കഴിഞ്ഞു ഡലിവറിമാന്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് വെറും കൈയോടെ വീട്ടില്‍ വരുന്നു. നിങ്ങള്‍ക്ക് ഗ്യാസ് വേണോ, വേറെ ആള്‍ക്ക് കൊണ്ടുവന്നതാണ് അവര്‍ സ്ഥലത്തില്ല വേണമെങ്കില്‍ നിങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത ദ്വേഷ്യമാണ് വന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ റഫറന്‍സ് നമ്പര്‍ എന്റെ കൈയ്യില്‍ ഉണ്ടെന്നത് എനിക്ക് ധൈര്യവുമായി. ഞാന്‍ പറഞ്ഞു ഒരു മാസമായി ഞാന്‍ ഫോണില്‍ ബുക്ക് ചെയ്യുന്നു, അതെന്താ ഞങ്ങള്‍ക്ക് ഗ്യാസ് കിട്ടില്ലേ? ഞാന്‍ ഗ്യാസ് ബുക്ക് ചെയ്തിട്ടുണ്ട് അത് വരുമോന്ന് നോക്കട്ടെ എന്ന് അവനെ വഴക്ക് പറഞ്ഞ് തന്നെ വിട്ടു. പിറ്റേന്ന് രാവിലെ തന്നെ അതാ ഗ്യാസ് സിലണ്ടര്‍ വരുന്നു.

ഇത്രയും പോസ്റ്റില്‍ നിന്ന് പകര്‍ത്തിയത് എന്നെ സംബന്ധിച്ചും ഈ ആഴ്ച നടന്ന കാര്യമായതുകൊണ്ടാണ്. അക്ഷരംപ്രതി ശരി. ഞാനും നിയമ നടപടിക്കു പോവും എന്നു തോന്നിയതിനാലാണ്.ഗ്യാസ് തന്നത്.
ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കാര്യം അറിയിച്ചതില്‍ പെരുത്ത് സന്തോഷം. നന്ദി.

manojmaani.com said...

നന്ദി sir

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ എച്.പി ഗ്യാസാണ് ഉപയോഗിക്കുന്നത്. മുമ്പൊക്കെ ടെലഫോണില്‍ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. അന്നൊക്കെ ഫോണ്‍ എപ്പോഴും എന്‍ ഗേജാവും എന്നൊരു പ്രശ്നമായിരുന്നു. പിന്നെ കുറെ കാലമായി (6 മാസത്തിലധികമായി) പുതിയ മെതേഡില്‍[ ഏ.വി.ആര്‍ ]ബുക്ക് ചെയ്യുന്നു.നമ്മുടെ ബുക്കിങ്ങ് നമ്പര്‍ ഫോണില്‍ കേള്‍ക്കാം. അപ്പോള്‍ തന്നെ ബുക്കില്‍ എഴുതി വെക്കുകയും ചെയ്യും. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ഗ്യാസ് കിട്ടിയിരുന്നു.ഗ്യാസ് കിട്ടുന്ന മുറക്ക് വീണ്ടും ബുക്കു ചെയ്യും (2 സിലിണ്ടറുണ്ട്) അന്നൊക്കെ കുറച്ചു ദൂരെ തിരൂരിലുള്ള ഏജന്‍സിയില്‍നിന്നാണ് വാങ്ങിയിരുന്നത്. ഇപ്പോള്‍ അടുത്തു തന്നെ വേങ്ങര ഏജന്‍സിയുള്ളതറിഞ്ഞപ്പോള്‍ അങ്ങോട്ട് ഈയിടെ ട്രാന്‍സ്ഫര്‍ ചെയ്തു. ഇനി കുറെ കൂടി എളുപ്പമാവുമെന്നു തോന്നുന്നു.

K.P.Sukumaran said...

മുഹമ്മദ് കുട്ടി മാഷേ, HP ഗ്യാസ് വിതരണത്തിന് IVR സിസ്റ്റം നടപ്പാക്കിയിട്ട് ആറ് മാസത്തിലധികമായി. ഡീലര്‍മാര്‍ ഇപ്പോള്‍ നേരിട്ട് ഫോണില്‍ ബുക്കിങ്ങ് സ്വീകരിക്കാറില്ല. എന്നാല്‍ IVRS പ്രകാരം ബുക്ക് ചെയ്തിട്ട് ഒരു മാസം കാത്തിരിക്കേണ്ടി വരുന്നത് അസംഭവ്യമാണ്. ഒരാഴ്ചക്കുള്ളില്‍ ഗ്യാസ് കിട്ടിയേ തീരൂ. ഇപ്പോള്‍ ഏജന്‍സി അടുത്തായത്കൊണ്ട് എളുപ്പമാണെന്ന് കരുതാം.

ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് റഫറന്‍സ് നമ്പര്‍ കിട്ടുന്നുണ്ടല്ലൊ. അത് മാത്രം പോര. ഏത് തീയ്യതി വരെയുള്ള ബുക്കിങ്ങ് ക്ലീയര്‍ ചെയ്തു, നിങ്ങള്‍ക്ക് എന്ന് ഡെലിവറി ചെയ്യും, കേഷ് മെമ്മൊ നമ്പര്‍ എത്ര തുടങ്ങിയ വിവരങ്ങളും ഡെലിവറി ചെയ്താല്‍ ആ തീയ്യതിയും നിങ്ങളുടെ മൊബൈലില്‍ എസ്.എം.എസ്. വരും. അതിന് നിങ്ങള്‍ ഏജന്‍സിയില്‍ പോയി 40 രൂപ അടച്ച് റജിസ്റ്റര്‍ ചെയ്യണം.

ഇപ്രകാരം തുടര്‍ന്ന് എസ്.എം.എസ്. കിട്ടാന്‍ 40 രൂപ വര്‍ഷം തോറും ഏജന്‍സിയില്‍ പോയി അടക്കണം എന്നത് മറക്കണ്ട. ഇക്കാര്യങ്ങള്‍ പരമാവധി പേരിലേക്ക് എത്തിക്കൂ

K.P.Sukumaran said...

kARNOr(കാര്‍ന്നോര്),
അനാഗതശ്മശ്രു,
കുസുമം ആര്‍ പുന്നപ്ര,
CKLatheef,
ഉമ്മുഅമ്മാർ ,
ജനാര്‍ദ്ദനന്‍.സി.എം
manojmaani.com ,

എന്നിവര്‍ക്ക് വായനയ്ക്കും കമന്റിനും നന്ദി :)

ആചാര്യന്‍ said...

വളരെ നന്ദി കെ പി എസ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പങ്കു വെക്കുന്നതിനു...ഇപ്പോള്‍ ഏ വീ ആര്‍ ആയതു കൊണ്ട് അതികം തട്ടിപ്പ് നടക്കാറില്ല ...എന്നാലും പാവപ്പെട്ടവരെ കുറെ വട്ടം കറക്കാരുന്ദ് അജെന്സികളും മറ്റും ..പിന്നെ നമ്മുടെ കയ്യില്‍ ഉണ്ട് എന്ന് പറഞ്ഞാലും ഗ്യാസ് അടുപ്പ് നിര്‍ബന്ദം വാങ്ങിപ്പിക്കും അതാണ്‌ അവരുടെ പോളിസി അല്ലെ..
--

മുകിൽ said...

nannaayi ee information. Useful. People may feel relieved.

bintop said...

സുകുമാരേട്ടാ നന്ദി.
കഴിഞ്ഞ ഒരു കൊല്ലമായി ഭാരത്‌ ഗ്യാസ് ഓണ്‍ലൈനില്‍ (മദ്രാസില്‍ ) ബുക്ക്‌ ചെയുന്ന ആളാണ്‌ ഞാന്‍. സാധാരണ ചെയ്യാറുള്ള പോലെ ഫോണില്‍ ബുക്ക്‌ ചെയ്യുമ്പോ രണ്ടു ആഴ്ച എടുകാരുള്ളത്‌ ഓണ്‍ലൈനില്‍ ബുക്ക്‌ ചെയുമ്പോ 3 ദിവസത്തിനുള്ളില്‍ കിട്ടുന്നുണ്ട്.ഇനി ഈ പറഞ്ഞ പോലെ 3 ദിവസം കൊണ്ട് കിട്യില്ലെങ്കില്‍ ജസ്റ്റ്‌ ഒന്ന് അവരെ വിളിച്ചു remind ചെയ്താല്‍ വൈകുന്നേരം ആകുംബോളെകും കൊണ്ട് വരാറുണ്ട്.അത് കൊണ്ട് എല്ലാരും ഇങ്ങനെ ചെയ്താല്‍ കാല താമസം ഒഴിവാകാം.
സ്നേഹത്തോടെ നിസാര്‍ .

ഷൈജൻ കാക്കര said...

എന്റെ അപ്പനും അമ്മയും വീട്ടിൽ ഒരു മൊബൈൽ വേണമെന്ന്‌ പറഞ്ഞതിന്‌ ഒരു കാരണം പറഞ്ഞത്‌... ഈ “ഗ്യാസ്‌ ട്രെബൾ” തന്നെയാണ്‌...

Unknown said...

സുകുമാരേട്ടാ,
വളരെ നന്ദി ഇങ്ങനെയുള്ള കാര്യങ്ങള്‍ പങ്കു വെച്ചതിനു

ശ്രീജിത് കൊണ്ടോട്ടി. said...

സുകുമാരന്‍ സാര്‍.. ഇത്തരം നല്ല വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനു നന്ദി...

Unknown said...

Sukumaretta…..you have pointed out some of the malpractices by gas agencies, at the same time you have given valuable information to the public. We did not come across any such situations, but I am definitely going to inform this to my parents. Thanks a lot.

ഷെരീഫ് കൊട്ടാരക്കര said...

സിലിണ്ടര്‍ എടുക്കുമ്പോള്‍ സ്റ്റവ് നിര്‍ബന്ധമായി എടുപ്പിക്കുന്ന പരിപാടി നമുക്കു ഒഴിവാക്കാനൊക്കും. അങ്ങിനെ നിര്‍ബന്ധിക്കാന്‍ പാടില്ലാ എന്നാണു നിയമം. നിയമം പറഞ്ഞാല്‍ അവര്‍ അടുത്ത ആയുധം പുറത്തെടുക്കും. നമ്മുടെ സ്റ്റൌ അവരുടെ ഉദ്യോഗസ്ഥന്‍ വഴി പരിശോധിക്കണം.അതിനുഒരു നിശ്ചിത ഫീസ് അടക്കണം. ഉദ്യോഗസ്തന്‍ വന്നാല്‍ അയാള്‍ നിശിതമായി പരിശോധിക്കും.കുഴപ്പമില്ലെങ്കില്‍ സിലിണ്ടര്‍ തരും.
ഒരുകാര്യം എനിക്കു ബോദ്ധ്യമുണ്ടു. നാം സ്ഥിരം പരാതിക്കാരനാണെങ്കില്‍ നമ്മളെ അല്‍പ്പം ഭയത്തോടെ ആയിരിക്കും അവര്‍ കാണുക.
ഓണ്‍ലെയിന്‍ ബുക്കിങ്ങിനെ പറ്റി അറിവു തന്നതിനു നന്ദി.

CHANDRAN T.V said...

you have done a good response.thank u for thant

Sameer Thikkodi said...

Dear KPS, could I copy this post and send to my email friends??

K.P.Sukumaran said...

പ്രിയ സമീര്‍ തിക്കോടി, ഈ പോസ്റ്റിന്റെ ലിങ്ക് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുക.

സസ്നേഹം,

shaji.k said...

സുകുമാരേട്ടാ വളരെ വളരെ നന്ദി ഈ വിവരങ്ങള്‍ക്ക്.ഇനി വേറൊരു പ്രശ്നം ഉണ്ട് ബുക്ക് ചെയ്തു കഴിഞ്ഞു സിലിണ്ടര്‍ കിട്ടേണ്ട തീയതി ആയാല്‍ അതും കാത്തിരിക്കണം, എന്ന് കൊണ്ട് വരും ഏതു സമയത്ത് കൊണ്ടുവരും എന്ന് ഒരു പിടിയും ഇല്ല. ഒരു സ്ഥലത്ത് പോകാന്‍ പറ്റില്ല.അവര്‍ വരുന്ന സമയത്ത് ആരും വീട്ടില്‍ ഇല്ലെങ്കില്‍ പ്രശ്നമായി,വിളിച്ചാല്‍ ഞങ്ങള്‍ അവിടെ വന്നിരുന്നു നിങ്ങള്‍ എവിടെയായിരുന്നു എന്നൊക്കെ ചോദിച്ചു വീട്ടിലുള്ള പെണ്ണുങ്ങളെ അവര്‍ ചാടിക്കും,ഇനി ഞങള്‍ ആ വഴി വരുന്നുണ്ടെങ്കില്‍ കൊണ്ടുവാരാം എന്ന് പറയും. പിന്നെയും കാത്തിരിപ്പ്‌.ഇതിനു ഒരു പ്രതിവിധി ഉണ്ടോ,കൃത്യമായി ഇന്ന ദിവസം ആണ് ഡെലിവറി എന്നൊക്കെ അറിയാനുള്ള സംവിധാനം.

K.P.Sukumaran said...

ഷാജി, അതിനുള്ള പ്രതിവിധിയാണല്ലൊ ഞാന്‍ ഈ പോസ്റ്റില്‍ വിവരിച്ചിട്ടുള്ളത്. ഒന്നുകില്‍ ഓണ്‍‌ലൈനില്‍ അല്ലെങ്കില്‍ എസ്.എം.എസ്. മുഖാന്തിരം ബുക്ക് ചെയ്യൂ. പരമാവധി ഒരാഴ്ചക്കം ഗ്യാസ് വന്നിരിക്കും. കണക്‍ഷന്‍ HP ആണെങ്കില്‍ ഡലിവറി ചെയ്യുന്നതിന്റെ 48 മണിക്കൂര്‍ മുന്‍പ് അവര്‍ കൃത്യമായി മെസ്സേജ് അയച്ചിരിക്കും.ഭാരത് ഗ്യാസും അങ്ങനെ മെസ്സേജ് അയക്കുമെന്ന് പറയുന്നുണ്ടെങ്കിലും അയച്ചു കാണുന്നില്ല. എന്തായാലും ഈ സംവിധാനത്തില്‍ ഏജന്‍സികള്‍ക്ക് ബുക്ക് ചെയ്യുന്ന മുറയ്ക്ക് ഗ്യാസ് കുറ്റി ഡെലിവറി ചെയ്യാതെ നമ്മളെ കളിപ്പിക്കാന്‍ പറ്റില്ല. മേലെയുള്ള എന്റെ കമന്റും വായിക്കുക.

ഷെബു said...

Really helpful Info, Thanks!

shaji.k said...

താങ്ക്സ് :)

mini//മിനി said...

സുകുമാരെട്ടാ, ഞങ്ങൾക്ക് അഞ്ചരക്കണ്ടി ഫാർമേർസ് ബേങ്ക് വളരെ കൃത്യമായി ഇത്രയും കാലം ഗ്യാസ് എത്തിച്ചു തന്നിട്ടുള്ളതിനാൽ ഇതുവരെ ശരീരത്തിനു പുറത്ത് ഗ്യാസ് പ്രശ്നം ഇല്ല്ല്ല. വിവരങ്ങൾക്ക് നന്ദി.

കാഴ്ചകൾ said...

വളരെ നന്ദി. രണ്ടാമത്തെ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാനുള്ള വെബ് സൈറ്റ് ഏതാണെന്ന് പറഞ്ഞുതരാമോ?

ഹരീഷ് തൊടുപുഴ said...

അപ്പോൾ നെറ്റ് കൊണ്ട് സഹായകമാകുന്ന ചില നല്ല കാര്യങ്ങളുമുണ്ടല്ലേ സുകുമാരേട്ടാ..

K.P.Sukumaran said...

@ ആചാര്യന്‍ , അടുപ്പ് ഉണ്ട് എന്ന് പറഞ്ഞാലും നമ്മെക്കൊണ്ട് അവര്‍ മറ്റെന്തെങ്കിലും വാങ്ങിപ്പിക്കും. അതില്‍ മാത്രമാണ് അവര്‍ക്ക് അഡീഷണല്‍ ലാഭം കിട്ടുന്നത്, അത്കൊണ്ടാണത്. അത് പക്ഷെ സാരമില്ല എന്ന് വയ്ക്കാം, സിലണ്ടര്‍ കൃത്യമായി കിട്ടുന്നുണ്ടെങ്കില്‍ അല്ലേ :)

@ മുകില്‍ , നന്ദി.

@ bintop , സ്വന്തം അനുഭവം പങ്ക് വച്ചതിന് നന്ദി.

കാക്കര, റ്റോംസ് കോനുമഠം , Shukoor Cheruvadi , ശ്രീജിത് കൊണ്ടോട്ടി , Prajish, sherriff kottarakara , BHAGATH, ഷെബു എന്നിവര്‍ക്ക് നന്ദി.

@ mini//മിനി , അഞ്ചരക്കണ്ടി ഫാര്‍മേര്‍സ് ബാങ്ക് സ്വകാര്യ സ്ഥാപാനം അല്ലാത്തത്കൊണ്ട് , ബാങ്കിന്റെ കീഴിലുള്ള LPG ഏജന്‍സിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഗ്യാസ് കിട്ടുന്നുണ്ട്. സ്വകാര്യ ഏജന്‍സികളാണ് കരിഞ്ചന്തയില്‍ വിറ്റ് റജിസ്റ്റേര്‍ഡ് കസ്റ്റമേഴ്സിന് ഗ്യാസ് കൃത്യമായി വിതരണം ചെയ്യാത്തത്.

@ കാഴ്ചകൾ , ഗ്യാസ് കണക്‍ഷന്‍ ഏതാണ്? ഈ ബ്ലോഗിന്റെ സൈഡ് ബാറില്‍ മൂന്ന് ഗ്യാസ് കമ്പനിയുടെയും ലിങ്ക് കൊടുത്തിട്ടുണ്ട്. ആദ്യമായി അവിടെ പോയി റജിസ്റ്റര്‍ ചെയ്യുക. HP ആണെങ്കില്‍ പേജ് തുറക്കുമ്പോള്‍ തന്നെ അവിടെ Make request for Double Bottel Connection (DBC) എന്ന് കാണാം. ലോഗിന്‍ ചെയ്തിട്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ മതി. രണ്ടാമത്തെ സിലണ്ടറിനുള്ള അപേക്ഷ അപ്പോള്‍ റജിസ്റ്റര്‍ ആകും. എന്നിട്ട് അവിടെ കാണുന്ന റഫറന്‍സ് നമ്പര്‍ കുറിച്ചെടുത്ത്കൊണ്ട് ഏജന്‍സിയെ സമീപിക്കുക. നമ്മള്‍ വിവരമുള്ള ആളാണെന്ന് തോന്നിയാല്‍ ഏജന്‍സി രണ്ടാമത്തെ കുറ്റി നല്‍കും.

@ ഹരീഷ് തൊടുപുഴ , നെറ്റിനെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സര്‍ക്കാര്‍ സംവിധാനമുള്‍പ്പെടെ സുതാര്യമാക്കാന്‍ നല്ല പോലെ പ്രയോജനപ്പെടുത്താം. ആധിനിക സാങ്കേതിക സൌകര്യങ്ങളോടൊപ്പം നമ്മുടെ പൌരബോധവും വികസിക്കണം എന്നതാണ് പ്രശ്നം :)

ChethuVasu said...

ഇപ്പൊ നെറ്റില്‍ കൂടെയാണ് എന്നെപ്പോല്‍ പലരുടെയും ജീവിതം തന്നെ ... "ക്യൂഊഊഊഊ"..... എന്നെതൊക്കെ ഓര്‍മകള്‍ ... ക്യു പോയപ്പോ വാല് നഷ്ടപ്പെട്ട കൊരങ്ങനെപ്പോലെ ഒന്ന് കൂടെ പരിണമിച്ചു എന്ന് മാത്രം... ട്രെയിന്‍ /പ്ലയിന്‍ ടിക്കറ്റ്‌ എടുക്കാന്‍ , കാര്രന്ടു ബില്ല് , ഫോണ്‍ ബില്ല് അടക്കാന്‍ , ട്രാഫിക് പോലീസിന്റെ ഫയിന്‍ അടക്കാന്‍ ,പിസ്സ ബുക്ക്‌ ചെയ്യാന്‍ ... പിന്നെ കാക്കതൊള്ളായിരം കാര്യങ്ങളുക്കും...ഇവന്‍ ഉള്ളപ്പോള്‍ വേറെ യാരുന്‍ വേണ്ടാം ..പരൂഷ എഴുതാനും ഇപ്പൊ ചില ഇടത്തൊക്കെ
നെറ്റാണ് . വല്ലാതെ മടിയന്‍ ആയി പ്പോയിരിക്കുന്നു .ഇനി വോട്ടു ചെയ്യാനും നെറ്റ് മതിയെന്ന് വന്നാല്‍ .....എന്റമ്മേ ... ഏഎ പ്രിസയിടിംഗ് ഓഫീസറും ബൂത്ത്‌ എജന്ടന്മാര്‍ എന്തോ ചെയ്യും ...!!!

സുകുമാരേട്ട ,ഗ്യാസ് കന്നക്ഷന്റെ കാര്യം പറഞ്ഞ നിലക്ക് , ഗ്യാസ് സുരക്ഷിതമായി ഉപയോഗിക്കുന്നതിന്റെ രീതികലെക്കുരിച്ചും ഒരു പോസ്റ്റ്‌ എഴുതിയാല്‍ നന്നായിരിക്കും .. ഇതിന്റെ അപകട നിരക്ക് അത്ര കുറവല്ലല്ലോ ..പലരും തീരെ ശ്രദ്ധിക്കാതെ ആണ് ഈ " വന്‍ സ്ഫോടക വസ്തു" ഉപയിഗിക്കുന്നത് എന്നാണ് കണ്ടിട്ടുള്ളത് .. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ കൈ കാര്യം ചെയ്യുന്നത് കാണുബോള്‍ ചിലപ്പോ തോന്നും അത് അവര്‍ ഇപ്പൊ തള്ളിപ്പോട്ടിച്ച്ചു കലയും എന്ന് . കിട്ടുന്ന ഗ്യാസ് സിലിണ്ടര്‍ കാലാവധി കഴിഞ്ഞതാണോ എന്നുള്ള ചെക്ക്‌ ഒന്നും ആരും നടത്താറില്ല !!

K.P.Sukumaran said...

@ വാസു , ഗ്യാസ് സുരക്ഷിതമായി ഉപയോഗിക്കാന്‍ സിലണ്ടറുകള്‍ അടുക്കളയ്ക്ക് പുറത്ത് ഗ്രില്‍‌സ് കൊണ്ട് ഒരു കൂട് ഉണ്ടാക്കി അവിടെ സ്ഥാപിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ പലരും അങ്ങനെ ചെയ്യുന്നുണ്ട്. ഞാനടക്കം ഭൂരിപക്ഷം പേരും അടുക്കളയില്‍ അടുപ്പിന് തൊട്ട് തന്നെയാണ് ഈ “സ്പോടന“ വസ്തു വെച്ചിട്ടുള്ളത്. അത് പുറത്തേക്ക് മാറ്റി സ്ഥാപിക്കണമെങ്കില്‍ ജോലിക്കാരെ കിട്ടണം എന്ന പ്രതിസന്ധിയുണ്ട്. ഒപ്പം നമ്മുടെ അലസതയും.

ഗ്യാസ് സിലിണ്ടര്‍ കാലാവധി കഴിഞ്ഞതാണോ എന്ന് എല്ലാവരും ചെക്ക്‌ ചെയ്യേണ്ടതാണ്. സിലിണ്ടറിന്റെ റൌണ്ട് പിടിയുടെ ഉള്‍ഭാഗത്ത് ഇപ്രകാരം A , B , C , D എന്ന നാലക്ഷരങ്ങളില്‍ ഒരു അക്ഷരവും രണ്ട് അക്കവും എഴുതിയത് കാണാം. ഇത് A for March (First Qtr), B for June (Second Qtr), C for Sept (Third Qtr), D for December (FourthQtr) . എന്ന് സൂചിപ്പിക്കാനാണെന്ന് നമ്മള്‍ മനസ്സിലാക്കണം. അക്കങ്ങള്‍ വര്‍ഷത്തെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് നമുക്ക് കിട്ടുന്ന സിലിണ്ടറില്‍ D - 10 എന്നാണെങ്കില്‍ ആ കുറ്റി 2010 ഡിസമ്പറോടെ കാലാവധി അവസാനിക്കുന്നതാണെന്ന് മനസ്സിലാക്കാം. രണ്ടക്കം ഇനി മേലില്‍ 11ല്‍ കൂടുതല്‍ അല്ലെങ്കില്‍ നാം ആ സിലിണ്ടര്‍ സ്വീകരിക്കരുത്. ഇത്രയും പറഞ്ഞത് ആരെങ്കിലും മനസ്സിലാക്കിക്കോട്ടെ എന്ന് കരുതിയാണ് :)

yousufpa said...

സുകുമാർജി...നന്ദി പറയാൻ വാക്കില്ല. അത്രയ്ക്ക് ഉപകാരപ്രദം ഈ പോസ്റ്റ്.

mayflowers said...

Thanks for the information.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ വളരെ ഉപകാരപ്രദം . ഇതു ഞാന്‍ പരമാവധി പെരിലെക്കെത്തക്കുന്നുണ്ട്.
നന്ദി

sm sadique said...

അനുഭവങ്ങൾ വെളിപ്പെടുത്തുന്ന ലേഖനം. അറിവ് നൽകുന്നത്.
നന്ദി… മാഷേ.

Irshad said...

വളരെ ഉപകാരപ്രദം. ഞങ്ങടെ നാട്ടില്‍ ഒരു നിബന്ധനയുണ്ട്. ഗ്യാസ് ഒന്നു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരു മാസം കഴിഞ്ഞെ ബുക്ക് ചെയ്യാവു. ബുക്കുചെയ്താല്‍ ഒരുമാസം കഴിയുമ്പോഴെ തരൂ. ഫോണ്വിളിച്ചാല്‍ എടുക്കൂല. ആകെപ്രശ്നം. എന്നാല്‍ ഈ നിബന്ധനകളൊന്നും അവരുടെ സൈറ്റുകളിലില്ല. കഴിഞ്ഞമാസം കൂട്ടുകാരന്‍ ഒരു കമ്പ്ലൈന്റ് മെയില്‍ അയച്ചപ്പോള്‍ പിറ്റേന്നു തന്നെ സാധനം എത്തി. ആകെ ഉഡായിപ്പാ അവന്മാര്‍.

വിജയലക്ഷ്മി said...

ഏവര്‍ക്കും ഉപകാരപ്രദമായ അറിവുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ്‌ ...

poor-me/പാവം-ഞാന്‍ said...

informative...I will spread it like open gas...

CKLatheef said...

>>> കഴിഞ്ഞമാസം കൂട്ടുകാരന്‍ ഒരു കമ്പ്ലൈന്റ് മെയില്‍ അയച്ചപ്പോള്‍ പിറ്റേന്നു തന്നെ സാധനം എത്തി. ആകെ ഉഡായിപ്പാ അവന്മാര്‍. <<<

ഇത് ഒരു പൊതുവായ തന്ത്രമാണെന്ന് തോന്നുന്നു. ഒരിക്കല്‍ ഞാന്‍ നേരിട്ട് ഒരു പരാതി മാനേജര്‍ക്ക് നല്‍കി സ്ഥലത്തില്ലാത്തതിനാല്‍ ജീവനക്കാരനെ ഏല്‍പിച്ചു. ഒരു കോപ്പി എടുത്ത് പരിഹരമായില്ലെങ്കില്‍ അടുത്ത നടപടിക്കൊരുങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ അത് നല്‍കിയ ഉടനെ രണ്ടുദിവസത്തിനുള്ള അങ്ങോട്ട് വണ്ടി വരുന്നുണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചു. പറഞ്ഞ പോലെ ലഭിക്കുകയും ചെയ്തു. മനുഷ്യന്റെ സ്വാഭാവിക സൗഹൃദമനുസരിച്ച് പിന്നീട് നാം തുടര്‍ നടപടിയിലേക്ക് നീങ്ങില്ല. ഇത് ചൂഷണം ചെയ്യുകയും. 'അപകടകാരി'കളാണെന്ന് കരുതുന്നവരെ ഇപ്രകാരം ഒതുക്കുകയും ചെയ്യുന്നു.

ഏതായാലും അടുത്ത് ബുക്കിംഗ് നെറ്റ് വഴി. ഒരു ക്ലിക്കേ വേണ്ടു. രജിസ്റ്റര്‍ ചെയ്തു. അതിന്റെ ഫലം പിന്നീടറിയാം. ഈ പോസ്റ്റ് വളരെ ഉപകാരപ്രദം.

നാട്ടിലുള്ള സാധാരണക്കാര്‍ ഗ്യാസ് ലഭിക്കാന്‍ പല വളഞ്ഞ വഴികളും സ്വീകരിക്കുന്നുണ്ട്. ഡെലിവറി ചെയ്യുന്നവര്‍ക്ക് കൈമടക്ക്. അവര്‍ ഏല്‍പിക്കുന്ന ചില ഏജന്റുമാരില്‍നിന്ന് സ്വീകരിക്കല്‍ തുടങ്ങിയവ. അത് പിന്നീട് സമുഹത്തിന് മൊത്തം പ്രശ്‌നത്തിനിടയാക്കുന്നു. ഒരു പ്രദേശത്തെ ഇത്തരം പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് ഇവിടെ വ്യക്തമാക്കിയാല്‍ ഉപകാരപ്രദമായിരുന്നു. ആര്‍ക്കാണ് എങ്ങനെ പരാതി നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്. സമാന അനുഭവങ്ങളുള്ളവര്‍ അത് പങ്കുവെക്കുന്നതും നന്നായിരിക്കും.

K.P.Sukumaran said...

@ ലത്തിഫ് ,

//ഒരു പ്രദേശത്തെ ഇത്തരം പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും?//

പ്രശ്നപരിഹാരത്തിന് ഓണ്‍‌ലൈനിലോ , മൊബൈലില്‍ നിന്ന് എസ്.എം.എസ്. ആയോ ബുക്ക് ചെയ്യുക എന്നത് മാത്രമാണ് മാര്‍ഗ്ഗം. ഓണ്‍ലൈനില്‍ ആകുമ്പോള്‍ ആ പേജില്‍ നിന്ന് തന്നെ നമ്മുടെ കമ്പ്ലേന്റ് സബ്‌മിറ്റ് ചെയ്യാനും സാധിക്കും. അറിയാവുന്നവര്‍ പരമാവധി ആളുകളെ ഈ സമ്പ്രദായത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുക..

chithrakaran:ചിത്രകാരന്‍ said...

വളരെ പ്രയോജനകരമായ പോസ്റ്റ്.
സുകുമാരേട്ടന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ചിത്രകാരനും
ആദ്യം ഒന്‍ലൈനായി കണ്‍സ്യുമര്‍ ഡീറ്റൈത്സ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ഒരു റീഫില്‍ ബുക്കുചെയ്യുകയും ചെയ്ത് സംഭവം ഉദ്ഘാടിച്ചതായി
ബൂലോകരെ സസന്തോഷം അറിയിച്ചുകൊള്ളുന്നു :)
താങ്ക്സ് സുകുമാരേട്ടന്‍.

കാഴ്ചകൾ said...

Indane gas second cylinder ബുക്ക്‌ ചെയ്യാനുള്ള സൈറ്റ് അഡ്രസ്‌ ആണ് എനിക്ക് അറിയേണ്ടത്.

K.P.Sukumaran said...

@ കാഴ്ചകൾ , ഇന്‍ഡേന്‍ ഗ്യാസിന്റെ കസ്റ്റമര്‍ സൈറ്റില്‍ (ലിങ്ക് സൈഡ് ബാറില്‍ ) രജിസ്റ്റര്‍ ചെയ്ത് നോക്കൂ. HP കസ്റ്റമര്‍ സൈറ്റില്‍ രണ്ടാമത്തെ സിലിണ്ടറിന് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇന്‍ഡേന്‍ സൈറ്റില്‍ ഉണ്ടോ എന്ന് ലോഗിന്‍ ചെയ്ത് നോക്കിയാല്‍ മാത്രമേ മനസ്സിലാകൂ. ഇന്‍ഡേന്‍ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത ആരെങ്കിലും ഈ വിവരം ഇവിടെ പങ്ക് വച്ചാല്‍ നന്നായിരുന്നു.

CKLatheef said...

കെ.പി.എസ്.

ഇന്‍ഡേന്‍ ഗ്യാസിന്റെ കസ്റ്റമര്‍ പേജില്‍ അങ്ങനെ ഒരു ഓപ്ഷന്‍ കാണുന്നില്ല. വിതരണക്കാരുമായി ബന്ധപ്പെട്ട് അന്വേഷിച്ചാല്‍ അത് മറ്റൊരു കടമ്പയാണ് എന്ന് ബോധ്യപ്പെടും. മിക്കപ്പോഴും ഇപ്പോള്‍ ലഭ്യമല്ല എന്ന നോട്ടീസാണ് അവിടെ കാണുക. പിന്നീടെപ്പോഴെങ്കിലും കുറച്ച് ദിവസത്തേക്ക് ബുക്കിംഗ് നടക്കും അതുകഴിഞ്ഞാല്‍ നിര്‍ത്തിവെക്കും.

ഏതാനും മാസം മുമ്പ് ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട് വിവരമൊന്നുമില്ല. അടുത്ത് കിട്ടുമായിരിക്കും.

arya said...

Enikkariyandathu ethra roopa nammal adhikam adakkanam ennanu, when the delivery boy gives the booked cylinder he charges about 20 rupees more as delivery charge above the bill amount. nammal athu kodukkanamennathu nirbandham aano ?

K.P.Sukumaran said...

@ arya , നിയമപ്രകാരം നമ്മള്‍ ബില്ലില്‍ കാണിക്കുന്ന തുക മാത്രം കൊടുത്താല്‍ മതി. ഡലിവറി ചാര്‍ജ്ജ് ഉണ്ടെങ്കില്‍ അതും ബില്ലില്‍ കാണിച്ചിരിക്കും. പിന്നെ ഡലിവറിബോയിയെ സന്തോഷിപ്പിക്കാന്‍ ഒരു പത്ത് രൂപയൊക്കെ അധികം കൊടുക്കാറുണ്ട് എല്ലാവരും. അതൊരു അവകാശമല്ല ,ഔദാര്യമാണ്.