Links

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...

ഗൂഗിളിന്റെ buzz ല്‍ പോസ്റ്റ് ചെയ്യാനായി ഞാന്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു. നോക്കുമ്പോള്‍ അത് “ബസ്സില്‍” കയറുന്നില്ല. സൈസ് കൂടുതല്‍ ആയത്കൊണ്ടാണോ എന്തോ. ഏതായാലും ആ വീഡിയോ ഇവിടെ കാണാം

15 comments:

chithrakaran:ചിത്രകാരന്‍ said...

ആറ്റോമിക് കുടുംബ ഘടന സ്വാഭാവികമായും
ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയാണ്
സമൂഹവുമായി ബന്ധപ്പെടുന്നത്. ഇതിന്റെ
പരിണതഫലം എന്തെന്ന് ഭാവിക്കേ പറയാനാകു.

സുകുമാരേട്ടാ,
പ്രഭാഷണ പരീക്ഷണം കലക്കി !!!

Baiju Elikkattoor said...

സുകുമാരേട്ട,

സാങ്കേതിക മുന്നേറ്റം വ്യക്തികളുടെ ഭൌതീക തലത്തിലുള്ള പരസ്പര ആശ്രിതിത്വം വളരെ ഏറെ കുറച്ചു. ജീവിതത്തെ ഭൌതീക തലത്തില്‍ മാത്രം കാണുമ്പോള്‍ വക്തിജീവിതം സ്വാഭാവികമായും തുരുത്തുകള്‍ ആയി മാറുന്നു. ഇനി അങ്ങോട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ എല്ലാം തന്നെ ഈ തുരുത്തുകള്‍ തങ്ങളില്‍ ഉള്ള ദൂരം കൂടാന്‍ മതരമേ സഹായിക്കൂ. അങ്ങനെ സാമൂഹിക ജീവി എന്നതിന് പകരം സങ്കേതികത്വത്തിന്റെ നൂലാമാലകളാല്‍ മാത്രം പരസ്പരം ബന്ധപ്പെടുന്ന ഏകാന്ത ജീവിതത്തിലേക്ക് മനുഷ്യന്‍ ചുരുങ്ങി പോകുമോ എന്ന് സംശയിക്കുന്നു!

നല്ല പ്രഭാഷണം.

poor-me/പാവം-ഞാന്‍ said...

Glad to hear you...Keep on the buzz...

V.B.Rajan said...

സുകുമാരേട്ടാ,
Buzz ല്‍ വീഡിയോ കൊടുക്കുന്നതെങ്ങനെയെന്നു ഞാന്‍ Buzz ല്‍ തന്നെ കമന്റ് കൊടുത്തിട്ടുണ്ട്. ജിമെയിലിലെ വീഡിയോ കാണാനുള്ള ലാബ് ഫ്യൂച്ചര്‍ എനേബിള്‍ ചെയ്യണം. ശ്രമിക്കുമല്ലോ

നന്ദന said...

കൊള്ളാം പുതിയകണ്ടുപിടുത്തം

Unknown said...

ചിത്രകാരന്‍, ബൈജു, പാവം-ഞാന്‍, രാജന്‍, നന്ദന എന്നിവര്‍ക്ക് നന്ദിയും സ്നേഹവും...

Unknown said...

നല്ല ക്ലാരിറ്റി ഏതാണു വെബ്കാം ?

Unknown said...

സജി, സന്ദര്‍ശനത്തിന് നന്ദി.. Logitech webcam ആണ് ഉപയോഗിച്ചിട്ടുള്ളത്....

ജയരാജ്‌മുരുക്കുംപുഴ said...

ellaa nanmakalum nerunnu.......

SAJAYAN said...

very nice, expecting like this in future too..
sajayan.k.s
from cochin but now in bhutan.

ടി പി സക്കറിയ said...

ശിഥില ചിന്തകള്‍ പങ്കു വെച്ചതിന്ന് നന്ദി.

Anonymous said...

Vlog എന്ന പേര്‍ തന്നെ തെറ്റാണ്! വോഗിങ്ങ് എന്നാണ് ശരി. "VOGGING"

Unknown said...

ജയരാജ്, സജയന്‍, ശലഭം സന്ദര്‍ശനത്തിന് നന്ദി..

റിസ് , വീഡിയോ ബ്ലോഗിന് വ്ലോഗ് എന്ന് പല സൈറ്റുകളിലും വിക്കിയിലും കാണാന്‍ കഴിഞ്ഞു. വോഗ്ഗിങ്ങ് എന്നും ചില സൈറ്റുകളില്‍ കാണാന്‍ കഴിയുന്നു. വ്ലോഗ് എന്നത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ?

തറവാടി said...

കുടുംബത്തിലെന്തിനാ സോഷ്യലിസം? സ്നേഹമല്ലെ വേണ്ടത്?
സംസാരിക്കുമ്പോള്‍ കേമറയില്‍ നോക്കിയാല്‍ നന്നായിരുന്നു.

ഓ.ഫ് :

ചേട്ടന്‍ ആള് ചുള്ളനാട്ടാ ;)

Unknown said...

ഹ ഹ തറവാടി വീഡിയോ കണ്ടു അല്ലേ... കേമറയില്‍ നോക്കി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.. കേമറയുടെ പൊസിഷന്‍ ശരിയായില്ല. അടുത്ത പ്രാവശ്യം നോക്കാം. കുടുംബത്തില് സ്നേഹവും സഹകരണവും തന്നെയാണ് വേണ്ടത്. എന്നാലും സോഷ്യലിസവും നല്ലതായിരുന്നു. സഹോദര-സഹോദരിമാര്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉള്ള കുടുംബങ്ങള്‍ ധാരാളം. ഞാന്‍ പക്ഷെ പറഞ്ഞുവന്നത് കുടുംബത്തില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനാ സമൂഹത്തില്‍ സോഷ്യലിസം നടപ്പില്‍ വരുത്തുക എന്നായിരുന്നു.