എന്റെ നാലുകെട്ടും തോണിയും എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് താഴെ ചേര്‍ക്കുന്നു. ഈ കമന്റ് എഴുതവെയാണ് പൊടുന്നനെ എന്റെ മനസ്സില്‍ ഐഡിയോളജിക്കല്‍ ഗ്യാപ്പ് എന്ന ആശയം തോന്നിയത്. വെറുതെ എന്തിന് കമ്മ്യൂണിസത്തെ വിമര്‍ശിച്ചു ഊര്‍ജ്ജം കളയണം. അവസാനിച്ചത് ഇരുപതാം നൂറ്റാണ്ടും ശീതസമരവും മാത്രമല്ല ലോകത്തെ മുഴുവന്‍ ഇരുമ്പു മറയ്ക്കുള്ളില്‍ അടച്ചിടുമായിരുന്ന കമ്മ്യൂണിസവും കൂടിയായിരുന്നു. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്ന് ഒരു ദശകം കഴിയാറായിട്ടും പുതിയൊരു ജനാധിപത്യ-മാനവിക ദര്‍ശനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ഐഡിയോളജിക്കല്‍ ഗ്യാപ്പിലാണ് കമ്മ്യൂണിസം അതിന്റെ അവസാനത്ത ശ്വാസം വലിച്ചുകൊണ്ടിരിക്കുന്നത്. ഭയാനകമാണ് മാനവരാശിയുടെ ഇന്നത്തെ പോക്ക്. ഇത് പുരോഗമനമല്ല, സര്‍വ്വനാശത്തിലേക്കുള്ള കൂട്ടപ്പാച്ചിലാണ്. പ്രപഞ്ചത്തില്‍ എല്ലാറ്റിനും ഒരവസാനമുണ്ട്. പ്രപഞ്ചത്തെ സംബന്ധിച്ച് അതിന്റെ ആരംഭവും അവസാനവും കാലം എന്ന മനുഷ്യസങ്കല്‍പ്പത്തിന്റെ അപ്പുറത്തായത്കൊണ്ട് ഇതിന്റെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രമേ നമുക്ക് ചിന്തിക്കാന്‍ പറ്റുകയുള്ളൂ. ആ നിലയ്ക്ക് ഭൂമിയും സൌരയൂഥം തന്നെയും നശിക്കേണ്ടതുണ്ട്. ഭൂമിയിലെ ജീവജാലങ്ങളുടെ വിനാശം ത്വരിതപ്പെടുത്തുന്ന തരത്തിലാണ് ഇന്നത്തെ വികസനവും പുരോഗതിയും. ഒന്നുകില്‍ എല്ലാറ്റിനും ഒരവസാനം വേണമല്ലൊ എന്ന് നമുക്ക് സമാധാനിക്കാം. അല്ലെങ്കില്‍ പുതിയൊരു മാര്‍ഗ്ഗദര്‍ശനം കണ്ടെത്തുകയും അനുസരിക്കുകയും വഴി സ്വാഭാവിക പര്യവസാനം വരെ ഭൂമിയിലെ തലമുറകളുടെ വാസം സമാധാനപൂര്‍ണ്ണമാക്കാം.
ഈ ആശയത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് പതിവിന് വിപരീതമായി മെയിന്‍ ബ്ലോഗില്‍ തന്നെ ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഇനി ഹ്രസ്വമായ ആ കമന്റിലേക്ക്:
“കമ്മ്യൂണിസം തന്നെ ഇന്ന് കേരളത്തില്‍ ഒന്നാന്തരം എണ്ണപ്പെട്ട അന്ധവിശ്വാസവും അനാചാരവുമാണ്. മാനവികമായ,നവീനമായ ചിന്താഗതികളോ ബദല്‍ ആശയങ്ങളോ ഏത് കോണില്‍ നിന്നും ഉയര്‍ന്നു വരുന്നില്ല അതാണ് പ്രശ്നം. കമ്മ്യുണിസ്റ്റുകളെ ഇനി വിമര്‍ശിക്കേണ്ടതില്ല. കാരണം വിഷപ്പല്ലുകള്‍ മുഴുവനും കൊഴിഞ്ഞു പോയ അത് ഇന്ന് മരണശയ്യയിലാണ്. പകരം ഇനി ചെയ്യേണ്ടത് നിയോ ഹ്യൂമനിസ്റ്റ് ഡിമോക്രാറ്റിക് ദര്‍ശനങ്ങള്‍ തേടുകയും അതിനെ പറ്റി സംസാരിക്കുകയുമാണ്. പയ്യന്നൂരിനെ വിസ്മരിക്കാം,അവസാനത്തെ ആക്രാന്തങ്ങളാണവയൊക്കെ.അങ്ങിങ്ങായി ഇനിയും അല്പകാലം ആവര്‍ത്തിക്കപ്പെട്ടേക്കാം.സഹിക്കാവുന്നതേയുള്ളൂ. വര്‍ത്തമാനകാല ഐഡിയോളജിക്കല്‍ ഗ്യാപ്പ് എത്ര കാലം സഹിക്കാന്‍ പറ്റുമെന്നതാണ് യഥാര്‍ഥ പ്രശ്നം. ചിന്തകളില്‍, ആശയങ്ങളില്‍,വര്‍ത്തമാനങ്ങളില്‍ ജനാധിപത്യവും മാനവികതയും സംയോജിപ്പിച്ചുകൊണ്ടുള്ള നവസരണി കണ്ടെത്താനുള്ള ആഹ്വാനം മുഴങ്ങുമാറാകട്ടെ.
ആശംസകളോടെ,
3 comments:
പ്രപഞ്ചത്തെ സംബന്ധിച്ച് അതിന്റെ ആരംഭവും അവസാനവും കാലം എന്ന മനുഷ്യസങ്കല്‍പ്പത്തിന്റെ അപ്പുറത്തായത്കൊണ്ട് ഇതിന്റെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രമേ നമുക്ക് ചിന്തിക്കാന്‍ പറ്റുകയുള്ളൂ.
ashamsakal.........
The term serves its purpose.
Post a Comment