Links

പിണറായിയുടെ വീട്

പിണറായിയുടെ വീട് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഫോര്‍വേഡ് മെയിലിനെതിരെ സൈബര്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. കുറച്ചുകാലമായി സി.പി.എമ്മിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും ഇങ്ങനെ മെയിലുകള്‍ അത്യുത്സാഹത്തോടെ ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആളുകള്‍ക്ക് ഇത്തരം മെയിലുകള്‍ അയച്ചു കിട്ടിയാല്‍ ഉടനെ തന്നെ തന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മുഴുവനും അത് ഫോര്‍വേഡ് ചെയ്യാന്‍ ഉത്സാഹം തോന്നുന്നത് എന്ത്കൊണ്ടാണ്? സംശയമില്ല മാര്‍ക്സിസ്റ്റ് വിരോധം തന്നെ. എന്ത്കൊണ്ടാണ് മറ്റൊരു പാര്‍ട്ടിയോടും തോന്നാത്ത തീവ്രമായ ഒരു വിരോധം പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് മാര്‍ക്സിസ്റ്റുകാരോട് തോന്നുന്നത്? ആ പാര്‍ട്ടിക്കാരുടെ ഫാസിസ്റ്റ് പ്രവര്‍ത്തന രീതിയും,അസഹിഷ്ണുത നിറഞ്ഞ പ്രതികരണ ശൈലിയും, യാന്ത്രിക നയസമീപനങ്ങളും ഒക്കെയാണതിന് കാരണം. ഇതൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും അംഗീകരിച്ചുതരില്ല. സമാനമായത് സമാനമായതിനോട് ചേരും എന്നൊരു മന:ശാസ്ത്രമാണ് ആളുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എത്തിക്കുന്നതും പിടിച്ചുനിര്‍ത്തുന്നതും. ജനാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രസ്ഥാനമായിരിക്കും. എന്നാല്‍ ഇത് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകില്ല.

ഒരു ഉദാഹരണം പറയാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നു.കണ്ണൂരില്‍ സുധാകരന്‍ ജയിക്കുന്നു. അപ്പോള്‍ മുതല്‍ കണ്ണൂര്‍ അസംബ്ലി മണ്ഡലം പിടച്ചെടുക്കാന്‍ സി.പി.എം കരുക്കള്‍ നീക്കുന്നു. പാര്‍ട്ടിക്ക് വഴങ്ങുന്ന കലക്ടര്‍ , താസില്‍ദാര്‍ , മറ്റുദ്യോഗസ്ഥന്മാര്‍ എല്ലാവരെയും നിയമിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ യു.ഡി.എഫിന് കിട്ടാവുന്ന വോട്ടുകള്‍ പരമാവധി കുത്തിക്കുന്നു. വ്യാജ വോട്ടര്‍മാരെ പരമാവധി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. എന്നിട്ട് ഇതിനെയൊക്കെ ന്യായീകരിച്ചുകൊണ്ട് ചാനലുകളില്‍ അധരവ്യായാമം നടത്തുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ അധാര്‍മ്മികതകള്‍ക്കെതിരെ പൊതുമന:സാക്ഷി ഉണര്‍ന്നത് കൊണ്ടാണ് അബ്ദുള്ളക്കുട്ടി ജയിച്ചത്. അത്തരം പരാക്രമങ്ങള്‍ കാണിക്കാതെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ന്യായമായി വോട്ടര്‍മാരെ സമീപിച്ചിരുന്നുവെങ്കില്‍ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നു എന്ന് ഉറപ്പാണ്. നേതാക്കളെയും പാര്‍ട്ടിയെയും അന്ധമായി പ്രതിരോധിക്കുന്ന അണികളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശാപം.

ആണവക്കരാറിന്റെ കാര്യമെടുക്കാം. ഒരു സുപ്രഭാതത്തില്‍ പ്രകാശ് കാരാട്ട് പറയുന്നു, ഈ കരാര്‍ പരമാധികാരം പണയം വെക്കലാണ്. ഉടനെ അണികള്‍ ഒരേ താളത്തില്‍ ഏറ്റുപിടിക്കുന്നു, ഓ അതേ പണയം വെക്കലാണ്. എന്നിട്ടെന്തായി, ബംഗാള്‍ പോയി അത്രതന്നെ. പിന്നെയും പിന്നെയും പണയം വെക്കാന്‍ പരമാധികാരം ഇവിടെ തന്നെ ബാക്കിയും. പിന്തുണ പിന്‍‌വലിച്ചത് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സും മാതൃ കോണ്‍ഗ്രസ്സും ഒത്തുക്കിട്ടിയല്ലൊ. എന്നാലും പക്ഷെ നന്ദിഗ്രാമില്‍ സി.പി.എം. അണികള്‍ നിയമം കൈയിലെടുത്തില്ലായിരുന്നുവെങ്കില്‍ അവിടെ ഇത്രയും മാര്‍ക്സിസ്റ്റ് വിരോധം ഉണ്ടാകില്ലായിരുന്നു. കുറെക്കാലം പുതിയതിനെ എല്ലാറ്റിനെയും എതിര്‍ക്കുക വഴി ദാരിദ്ര്യം പൊതുവിതരണം ചെയ്തുപോന്ന ബംഗാള്‍ പാര്‍ട്ടിയില്‍ പെട്ടെന്നാണ് വികസനമോഹം തലപൊക്കിയത്. അതും ന്യായമായി ചെയ്യാമായിരുന്നു. ഇപ്പോള്‍ നട്ടം തിരിയുകയാണ് പാര്‍ട്ടി അവിടെ. കേരളത്തില്‍ സഖാക്കള്‍ ട്രാക്റ്ററിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്യുമ്പോള്‍ ആളുകള്‍ കിടപ്പാടം പണയം വെച്ചും വിസ സംഘടിപ്പിച്ച് കൂട്ടത്തോടെ ഗള്‍ഫ് നാടുകളിലേക്ക് പലായനം ചെയ്തത് കൊണ്ട് ഒരു വിധം ദാരിദ്ര്യത്തില്‍ നിന്ന് കരകയറി.

ചുരുക്കി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ തന്നെ ആളുകളുടെ മാര്‍ക്സിസ്റ്റ് വിരോധം കുറഞ്ഞുകിട്ടും. മറ്റുള്ള തെറ്റ് തിരുത്തലെല്ലാം അവരുടെ സൌകര്യം. അതിലൊന്നും പൊതുജനത്തിന് താല്പര്യമില്ല.

16 comments:

നിധീഷ് said...

സുകുമാരേട്ടാ,
പിണറായിയുടെ വീട് എന്ന തലക്കെട്ട്‌ കൊടുത്തു ഒരു പോസ്റ്റ്‌ പബ്ലിഷ് ചെയ്ത നിങ്ങള്‍ അതിലെ സത്യം എന്താ എന്ന് കൂടി നിങ്ങളുടെ വായനക്കാരോട് പറയണമായിരുന്നു. പിന്നെ ഈ കഴിഞ്ഞ ദിവസം കാസര്ഗോഡ് നടന്ന ഒരു മുസ്ലിം ലീഗ് കലാപത്തെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ. അതിനെ പറ്റി ഒരു പോസ്റ്റും കണ്ടില്ല. ആ കലാപത്തില്‍ ഒരു സിപിഎം കരെന്റെ പേര് പോലും ഇല്ലാത്തത് കൊണ്ട് ആണോ അതെപറ്റി ഒന്നും എഴുതഞ്ഞത്
വെറുതെ ഒരു സംശയം !!!
നിധീഷ്

Unknown said...

നിധീഷ്, വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറ്റ് ബ്ലോഗില്‍ ചര്‍ച്ച ചെയ്ത് സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നുവല്ലൊ. ഞാന്‍ എന്തിനത് പിന്നെയും ആവര്‍ത്തിക്കണം.

കാസര്‍ഗോഡ് സംഭവം നടന്നു ശരിയാണ് എനിക്കെല്ലാം ഒരുമിച്ച് എഴുതാന്‍ കഴിയുമോ?

സി.പി.എമ്മിലെ തെറ്റുതിരുത്തല്‍ ഇനി കുറച്ചു നാളത്തേക്ക് പൊതുജനം ചര്‍ച്ച ചെയ്യും. അതില്‍ എന്റെ അഭിപ്രായം ആണ് ഞാന്‍ രണ്ട് മൂന്ന് പോസ്റ്റുകളിലായി എഴുതുന്നത്.

നിധീഷ് said...

സുകുമാരേട്ടാ
സി പി എമ്മിലെ തെറ്റ് തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന എത്ര ജനങ്ങള്‍ ഉണ്ടാവും കേരളത്തില്‍. അതിനെക്കാളും പ്രാധാന്യം ഉള്ള ഒരു വിഷയം അല്ലെ കാസര്ഗോഡ്. അപ്പോള്‍ വിഷയത്തിന്റെ പ്രസക്തി അല്ല പ്രശ്നം ... സി പി എമ്മിനെ എങ്ങിനെ നന്നാക്കാം എന്നതാ പ്രശ്നം ല്ലേ ? കഷ്ടം
നിധീഷ്

Unknown said...

നിധീഷ്, സി.പി.എമ്മിലെ തെറ്റുതിരുത്തല്‍ ആ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസിരിച്ച് നടപ്പില്‍ വരികയാണെങ്കില്‍ അത് രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. എനിക്കത് താല്പര്യമുള്ള വിഷയമായതിനാല്‍ എഴുതുന്നു. സി.പി.എമ്മും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാറില്ലെ? ഇതില്‍ നന്നാക്കുന്ന പ്രശ്നം വരുന്നില്ല. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ വിമര്‍ശിക്കപ്പെടാന്‍ ബാധ്യസ്ഥമാണ്.

prashanth said...

ഇല്ലാത്ത കാര്യങ്ങള്‍ / വിവരങ്ങള്‍ ഇമെയില്‍ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഒരു വിവരം തന്റെ അഡ്രസ്സ് ബുക്കിലെ എല്ലാവര്‍ക്കും അയക്കുന്നതിന്‍ മുന്‍പ് അത് സത്യമാണോ, നുണയാണോ എന്നു കൂടി പരിശോദിക്കേണ്ടതുണ്ട്. അതു ഈ പുതിയ ടെക്നോളോജി ഉപയോഗിക്കുന്ന ഓരോര്‍ത്തരുടെയും കടമയാണ്.

അനിയന്‍കുട്ടി | aniyankutti said...

സുകുമാരന്‍ സാര്‍,

"പിണറായിയുടെ വീട്" പോലൊരു ഫോര്‍വേഡ് കിട്ടിയാല്‍ അതുടനെ എല്ലാവര്‍ക്കും അയക്കുന്നത് വെറും മാര്‍ക്സിസ്റ്റ് വിരോധം കൊണ്ടാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. അതൊരു പുതിയ പൊതുശീലം മാത്രമാണ്. ഇതു പോലൊന്ന് ആരെപ്പറ്റി കിട്ടിയാലും അതു ഫോര്‍വേഡ് ചെയ്യുന്നതിനു മുന്‍പ് സത്യമേത് തെറ്റേത് എന്നറിയാന്‍ 99% ആളുകളും ശ്രമിക്കുകയില്ല. അതു കൊണ്ട് ആ വാദം തെറ്റാണ്. മറ്റൊന്ന് ഇടതുപക്ഷത്തിന്‍റേത് ഫാസിസ്റ്റ് രീതിയാണെന്ന തെറ്റായ വ്യാഖ്യാനമാണ്‌. ഫാസിസം പ്രതിനിധാനം ചെയ്യുന്നത് തീവ്രവലതുപക്ഷത്തെയാണെന്നിരിക്കെ അങ്ങ് ഇത്തരമൊരു വിശേഷണമെങ്ങനെ നല്‍കി എന്നത് ഒട്ടും മനസ്സിലാവുന്നില്ല. ഇടതുപക്ഷത്തിന്‌ ജനാധിപത്യരീതിയിലുള്ള പ്രവര്‍ത്തനശൈലിയില്ല എന്നു പറയുന്നത് എന്തു വാദത്തിന്‍റെ അടിസ്ഥാനത്തിലാണ്? താഴേത്തലം മുതലേ തന്നെ തെരെഞ്ഞെടുപ്പുകളുടെയും വോട്ടിങ്ങുകളിലൂടെയും തെരഞ്ഞെടുക്കപ്പെടുന്നവരല്ലാതെ ആരാണ്‌ ഏകേജി സെന്‍ററില്‍ കയറിക്കൂടിയിട്ടുള്ളത്? എത്ര MP മാരും MLA മാരുമുണ്ട് ഇടതില്‍ അങ്ങനെയല്ലാതെ വന്നിട്ടുള്ളത്? മാഷിന്‌ എത്ര ഉദാഹരണങ്ങള്‍ വേണം?

മാഷ് അടുത്ത് പറഞ്ഞിട്ടുള്ളത് കണ്ണൂരിലെ കാര്യമാണ്‌. കണ്ണൂരില്‍ ഇടത് കുത്തിനിറച്ചു എന്നു പറയുന്ന കള്ളാവോട്ടുകളൊന്നും തന്നെ പുതിയ കളക്ടര്‍ വന്നിട്ട് പോലും തള്ളിയില്ല. UDF ന്‍റെ ഒരുപാട് പരമ്പരാഗതകള്ളവോട്ടുകള്‍ തള്ളി എന്നുള്ളത് സത്യം തന്നെ. അതിലെത്ര പേര്‍ പരാതിയുമായി വന്നു? അതിലെത്ര പേരുടെ വോട്ടിന്‍റെ പേരില്‍ ഇവിടെ ചര്‍ച്ചകള്‍ നടന്നു? അതെന്തേ നടക്കാഞ്ഞതെന്നു മാഷ് ചിന്തിച്ചോ എന്നറിയില്ല. മാധ്യമങ്ങളിലൂടെ അധരവ്യായാമം ആരാണ്‌ നടത്തിയതെന്ന് മാഷൊന്നു കൂടെ ചിന്തിക്കണമെന്നാണെന്‍റെ അഭിപ്രായം. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

ആണവക്കരാറിന്‍റെ കാര്യം ഇനി പറയണ്ട. ഇന്നലെ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. ആണവകരാര്‍ വേണമെങ്കില്‍ ആണവനിര്‍വ്യാപനക്കരാറില്‍ ഇന്ത്യ ആദ്യം ഒപ്പു വെക്കണമെന്ന്. പിന്നെ, അതു പ്രകാശ് കാരാട്ടിനു ഒരു സുപ്രഭാതത്തില്‍ തോന്നിയതാണെന്നൊക്കെ പറയല്ലേ സാര്‍. അങ്ങനെ ഒരു നേതാവിനു തോന്നുന്നത് പൊതു അഭിപ്രായമായി പ്രഖ്യാപിക്കുന്ന പതിവ് ഇന്നു വൈകീട്ട് വരെ ഇടതിനുണ്ടായിരുന്നില്ല എന്നാണ്‌ എന്‍റെ അഭിപ്രായം.

അങ്ങ് കമന്‍റുകളെ എതിര്‍ക്കാത്തതു കൊണ്ടാണ്‌ ഇത്രയും എഴുതിയത്. പിന്നെ നാം വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകളും മറ്റും വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രസ്ഥാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ മുന്നോട്ടു വരും. അതില്‍ അസ്വാഭാവികത അങ്ങു കാണരുതെന്നാണ്‌ എന്‍റെ അഭിപ്രായം. കേരളത്തില്‍ സഖാക്കള്‍ ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്തിട്ടുണ്ടെങ്കില്‍ അത് മാറ്റങ്ങളെക്കുറിച്ചുള്ള ശരിയായ ബോധവല്‍ക്കരണം സമൂഹത്തില്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതു കൊണ്ടാണെന്നൊരു മറുവാദമുണ്ടെന്ന് ഞാന്‍ അങ്ങയെ ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല, തൊഴിലാളികളുടെ പാര്‍ട്ടിക്ക് തൊഴില്‍നഷ്ടത്തെക്കുറിച്ചുള്ള വേവലാതികളുമുണ്ടാകുമെന്നത് സ്വാഭാവികം തന്നെയാണ്‌.

പിന്നെ, തെറ്റുകള്‍ ചെയ്യുന്നുണ്ടോ എന്നു മാത്രമാണ്‌ പൊതുജനത്തിന്‍റെ കാര്യമെന്നും തിരുത്തലിലൊന്നും അവര്‍ക്ക് യാതൊരു കാര്യവുമില്ലെന്നുമുള്ളാ അങ്ങയുടെ അവസാനവരികള്‍ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. ഈ പൊതുജനം പൊതുജനം എന്നാല്‍ ഇടതും വലതും എല്ലാം ചേര്‍ന്നതു തന്നെയാണ്‌. അല്ലാതെ പൊതുജനം എന്ന മറ്റൊരു വര്‍ഗ്ഗമില്ലെന്നാണെന്‍റെ വിശ്വാസം.

അങ്ങയുടെ വീക്ഷണങ്ങളോടുള്ള എതിര്‍പ്പ് കാണിക്കാന്‍ മാത്രമാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്, അല്ലാതൊരു ധ്വനി എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.

Unknown said...

അനിയന്‍ കുട്ടി പോസ്റ്റിലെ അവസാനവരികള്‍ ഒന്ന് കൂടി സശ്രദ്ധം വായിക്കുക. തെറ്റുതിരുത്തല്‍ എന്ന് പരാമര്‍ശിച്ചത് ഇപ്പോഴത്തെ രേഖയെ പറ്റിയാണെന്ന് കൂടി മനസ്സിലാക്കുക. ഇതാണു ആ വാചകങ്ങള്‍:

"ചുരുക്കി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ തന്നെ ആളുകളുടെ മാര്‍ക്സിസ്റ്റ് വിരോധം കുറഞ്ഞുകിട്ടും. മറ്റുള്ള തെറ്റ് തിരുത്തലെല്ലാം അവരുടെ സൌകര്യം. അതിലൊന്നും പൊതുജനത്തിന് താല്പര്യമില്ല."

Unknown said...

@ പ്രശാന്ത്(dotcompals), എനിക്ക് ദിനവും ഫോര്‍വേഡുകള്‍ കിട്ടുന്നുണ്ട്. ഒരിക്കല്‍ മാത്രം ഒരു അറ്റാച്ച്മെന്റ് ഞാന്‍ എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തു. തെറ്റാണെന്ന് ഉടനെ എനിക്ക് ബോധ്യപ്പെടുകയും എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പിന്നെ ഒരിക്കലും ഞാന്‍ ഫോര്‍വേഡുകള്‍ ആര്‍ക്കും അയക്കാറില്ല. എന്റെ ബ്ലോഗിന്റെ ലിങ്ക് അല്ലാതെ.

ഈ പുതിയ ടെക്നോളോജി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും സംസ്കാരത്തിനും നിലവാരത്തിനും അനുസരിച്ചായിരിക്കുമല്ലൊ :)

അനിയന്‍കുട്ടി | aniyankutti said...

സുകുമാരന്‍ സര്‍, എനിക്ക് തെറ്റിയിട്ടില്ല. തിരുത്തലിന്‍റെ കാര്യം തന്നെ ആണു ഞാന്‍ ഉദ്ദേശിച്ചത്.
"മറ്റുള്ള തെറ്റ് തിരുത്തലെല്ലാം അവരുടെ സൌകര്യം. അതിലൊന്നും പൊതുജനത്തിന് താല്പര്യമില്ല." എന്നു പറഞ്ഞാല്‍ പിന്നെ ഞാനെന്താണു മനസ്സിലാക്കേണ്ടത്?

"ഈ പുതിയ ടെക്നോളോജി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും സംസ്കാരത്തിനും നിലവാരത്തിനും അനുസരിച്ചായിരിക്കുമല്ലൊ" എന്നത് മാഷിനു ബോധ്യമുണ്ടെങ്കില്‍പിന്നെ അങ്ങനെ ചെയ്യുന്നത് മാര്‍ക്സിസ്റ്റ് വിരോധം കൊണ്ടാണെന്നുള്ള ആദ്യത്തെ വരികള്‍ തന്നെ തെറ്റായില്ലേ?

(താല്‍പര്യമുണ്ടെങ്കില്‍) മാഷ് ഞാന്‍ ചോദിച്ച മറ്റു കാര്യങ്ങള്‍ക്കു കൂടി വിശദീകരണം തന്നാല്‍ നന്നായിരുന്നു.

Unknown said...

തെറ്റ് തിരുത്തല്‍ രേഖ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ക്ക് കാര്യമില്ല എന്നാണ് ഞാന്‍ ചുരുക്കി പറഞ്ഞത്. അതേ സമയം, മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ തന്നെ ആളുകളുടെ മാര്‍ക്സിസ്റ്റ് വിരോധം കുറഞ്ഞുകിട്ടും എന്ന് പറഞ്ഞതിനെ പറ്റി അനിയന്‍ കുട്ടിക്ക് വല്ല അഭിപ്രായവുമുണ്ടോ? മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ മാര്‍ക്സിസ്റ്റുകാരെ ഭയപ്പെടുന്ന ഒരു അവസ്ഥയുണ്ട്. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെയൊന്നുമില്ല,സ്വഭാവം മാറ്റേണ്ട ആവശ്യം ഇല്ല എന്നാണ് ഉത്തരമെങ്കില്‍ എനിക്കൊന്നും പറയാനില്ല.

അനിയന്‍കുട്ടി | aniyankutti said...

സ്വഭാവം നന്നാക്കണമെന്നു പറയുന്ന മാഷ് സ്വഭാവത്തിലെ ന്യൂനതകളെന്താണെന്നു കൂടെ പറയണം. എന്താണീ മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമുള്ള കുറവുകള്‍? മാഷേ, ഈ തെറ്റുതിരുത്തലൊക്കെ വളരെ ഗൌരവത്തോടെ നടത്തുകയും അതു പൊതുസമക്ഷത്തില്‍ ചെയ്യുകയും ചെയ്യുന്ന എത്ര പാര്‍ട്ടികളുണ്ട് നമ്മുടെ ഭാരതമഹാരാജ്യത്തില്‍? അതു കൊണ്ട് അതിനെ വെറുതെ അങ്ങനെ തള്ളിക്കളയണ്ട. (നടക്കുകയാണെങ്കില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് മാഷ് തന്നെ പറഞ്ഞിട്ടുണ്ട് മുകളില്‍) മാര്ക്സിസ്റ്റുകാരല്ലാത്തവര്‍ക്ക് അവരോട് ഭയമുണ്ട് എന്നൊക്കെ പറയുന്നത് ഒരു തരം നെഗറ്റിവ് ചിന്താഗതിയാണ്‌. അതിനെക്കുറിച്ച് മാഷ് പറഞ്ഞതേ എനിക്കും പറയാനുള്ളൂ, "ഒന്നും പറയാനില്ല".

Sunil said...

"അതേ സമയം, മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ തന്നെ ആളുകളുടെ മാര്‍ക്സിസ്റ്റ് വിരോധം കുറഞ്ഞുകിട്ടും എന്ന് പറഞ്ഞതിനെ പറ്റി അനിയന്‍ കുട്ടിക്ക് വല്ല അഭിപ്രായവുമുണ്ടോ? മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ മാര്‍ക്സിസ്റ്റുകാരെ ഭയപ്പെടുന്ന ഒരു അവസ്ഥയുണ്ട്."
Criticism even if it is 'destructive' has a beauty in it, but this is too much.
Pls keep at least the std of Manorama while criticising.

Unknown said...

മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ എന്ന് ഞാനൊരു വാക്ക് വെറുതെ പറഞ്ഞെന്നേയുള്ളൂ. എതിരാളികളെ ഉന്മൂലനം ചെയ്യുക എന്നത് തന്നെയാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാനപ്രമാണം. വയലന്‍സ് ഒഴിവാക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് കഴിയില്ല എന്നര്‍ത്ഥം. കേരളത്തില്‍ ഭരണം മാറി മാറി വരുന്നത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് too much ആയി സുനിലിന് തോന്നുന്നത്. ലോകത്തില്‍ കമ്മ്യൂണിസം വിജയിക്കാതെ പോയതിന്റെ കാരണവും ഈ വയലന്‍സ് തന്നെ.

അനിയന്‍കുട്ടി | aniyankutti said...

സാര്‍ പറയുന്നതില്‍ കുറേയേറെ പിശകുകളുണ്ട്. കേരളത്തില്‍, വേണ്ട, ഇന്ത്യയില്‍ മാര്‍ക്സിസം ഉന്മൂലനം ചെയ്ത എതിരാളികളുടെ ഒരു കണക്കെടുക്കാനുള്ള വെല്ലുവിളി മാഷ് സ്വീകരിക്കുമോ? വയലന്‍സിന്‍റെ പാത സ്വീകരിച്ച് മാര്‍ക്സിസത്തെ അടിച്ചമര്‍ത്താന്‍ സ്റ്റേറ്റല്ലേ ആദ്യം മുതലേ ശ്രമിച്ചു കൊണ്ടിരുന്നത്? അല്ലേ? അതിനെതിരെയുണ്ടായ സ്വാഭാവികപ്രതികരണങ്ങള്‍ മാത്രമാണ്‌ മാര്‍ക്സിസ്റ്റുകളില്‍ നിന്നുണ്ടായിട്ടുള്ളത്.

"ലോകത്തില്‍ കമ്മ്യൂണിസം വിജയിക്കാതെ പോയതിന്റെ കാരണവും ഈ വയലന്‍സ് തന്നെ" - ഇപ്പറയുന്നത് എന്തടിസ്ഥാനത്തിലാണ്‌ മാഷേ? ഒരു USSR തകര്‍ന്നതായിരിക്കും മാഷിന്‍റെ മനസ്സില്‍. ഇടക്കൊക്കെ ലാറ്റിനമേരിക്കയേയും മറ്റുമൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നു മാത്രമേ ഇതിനു മറുപറ്റിയായി ഇപ്പൊ പറയാനുള്ളൂ. മാഷേ, കമ്യൂണിസം നേരിടുന്നത് സാമ്രാജ്യത്വത്തെയാണ്‌, അമിതമായ സൈനികശക്തിയും ധനശക്തിയും സ്വാധീനശക്തിയുമുള്ള സാമ്രാജ്യത്വശക്തികളെ. അതു കൊണ്ട് തന്നെ കമ്യൂണിസത്തിന്‍റെ വിജയത്തിന്‍റെ കഥകളൊക്കെ കൊക്കേയ്‌ന്‍ കടത്തും മയക്കുമരുന്നു ബിസിനസ്സുമൊക്കെയായി മാത്രമേ ഹോളിവുഡ് സിനിമകളില്‍ വരൂ. :)

Unknown said...

ലാറ്റിനമേരിക്കയിലേത് കമ്യൂണിസമാണെന്ന് ഷാവസ് പോലും പറയുന്നില്ല. അടിച്ചമര്‍ത്തലിനെതിരേയുള്ള എല്ലാ ചെറുത്തുനില്‍പ്പുകളേയും കമ്യൂണിസത്തിന്‍റെ തൊഴുത്തില്‍ കെട്ടേണ്ട കാര്യമില്ല. Dictatorship പ്രോലിറ്ററിയേറ്റിന്‍റെയായാലും, മതത്തിന്‍റെയായാലും, മുതലാളിമാരുടേതായാലും അതിന്‍റെ പൊതുസ്വഭാവം അടിച്ചമര്‍ത്തലിന്‍റെയാണ്. അപരന്‍റെ സ്വരം സംഗീതമായി തോന്നുന്ന കാലം സ്വപ്നം മാത്രമാണ്. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ജനാധിപത്യം കമ്യൂണിസത്തേക്കാള്‍ നൂറുമടങ്ങ് മഹത്തരമാണ്. ഇതിന് ചരിത്രം പരിശോധിച്ചാല്‍ മതി. ഇതൊരു കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന നാടായിരുന്നെങ്കില്‍ കെ. പി. സുകുമാരന്‍ ആന്തമാനില്‍ കരിങ്കല്ലുടക്കുന്നുണ്ടാവും. ഇതു തന്നെയാണ് കാര്യം. കമ്യൂണിസ്റ്റുകള്‍ ഫാസിസ്റ്റുകളാണ്. കേരളത്തിലെ എറ്റവും വലിയ ഫാസിസ്റ്റ് പാര്‍ട്ടി സി. പി എം-ഉം. അതിനെ നന്നാക്കാമെന്ന വ്യാമോഹം വേണ്ട സുകുമാരേട്ടാ. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നായിക്കാട്ടം കഴുകിയാല്‍ നന്നാവുമോ?

Raazy said...

pinaraayiyude original veedinte photo communistukaar purath vidatte......