Links

കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്. യാതൊരു പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ ഇങ്ങനെയും തെരഞ്ഞെടുപ്പ് നടക്കും എന്ന് കണ്ണൂരുകാര്‍ മനസ്സിലാക്കുന്നത് ഇതാദ്യമായിട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദര്‍ഭോചിതമായ ഇടപെടലും തീരുമാനങ്ങളുമാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാന്‍ ഇടയായത്. കേന്ദ്രസേനയുടെ വരവ് മാര്‍ക്സിസ്റ്റ് നേതാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. തങ്ങളുടെ കുത്തിത്തിരുപ്പുകള്‍ ഒന്നും വില പോവാതെ ജനങ്ങള്‍ ക്യൂ നിന്ന് നിര്‍ഭയം വോട്ട് ചെയ്യുന്നത് അവര്‍ക്ക് നിസ്സഹായരായി,ഗതികെട്ടവരായി നോക്കിനില്‍ക്കേണ്ടി വന്നു. ആ ഗതികേടിന്റെ ബഹിര്‍സ്പുരണമായിരുന്നു, “ഇറാക്കിലെ പാവപ്പെട്ടവരെ കൊന്നൊടുക്കിയ അമേരിക്കന്‍ പട്ടാളം വന്നാല്‍ പോലും കണ്ണൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന” എം.വി.ജയരാജന്റെ പൊട്ടിത്തെറിക്കല്‍. പട്ടാളം വന്നത് നന്നായി എന്ന് ആദ്യം പറഞ്ഞത് ഈ ജയരാജന്‍ തന്നെ. പിന്നെ അത് വൈക്കം വിശ്വന്‍ വരെ ഏറ്റുപിടിച്ചു. ഇത് കേട്ടാല്‍ തോന്നും വോട്ടെടുപ്പ് കലക്കാനാണ് കേന്ദ്രസേന വന്നതെന്നും വോട്ട് ചെയ്തവര്‍ എല്ലാം മാര്‍ക്സിസ്റ്റ്കാരാണെന്നും. മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെയാണ്, അവര്‍ തൊള്ളയ്ക്ക് തോന്നിയത് പറയും. കേള്‍ക്കുന്നവര്‍ എന്ത് വിചാരിക്കും എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. ഇങ്ങനെയൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് നേതാക്കളിലെ അസാമാന്യ കഴിവായി അണികള്‍ കാണുന്നത്. കുരുട്ടുന്യായങ്ങള്‍ യാതോരു ഉളുപ്പുമില്ലാതെ എത്ര ഉറക്കെ പറയുന്നുവോ അതാണ് മാര്‍ക്സിസ്റ്റ് നേതൃഗുണം.

കേന്ദ്രസേനയെ അയക്കുന്ന കാര്യം പുന:പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും സമയമുണ്ടെന്ന് പിണറായി വിജയന്‍ അവസാനനിമിഷവും പ്രസ്ഥാവിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍, തെരഞ്ഞെടുപ്പ് തങ്ങളുടെ നിരീക്ഷണത്തില്‍ നടത്താമെന്ന് ഡി.ജി.പി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി ഇപ്പോള്‍ പത്രറിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന് വന്നപ്പോഴാണ്, പട്ടാളം ബാരക്കില്‍ ഇരിക്കും എന്ന മുഖ്യമന്ത്രിയുടെ കുപ്രസിദ്ധ പ്രസ്ഥാവന വന്നത്. മുഖ്യമന്ത്രി പറഞ്ഞതില്‍ കാര്യമില്ലാതില്ല. മുന്‍പൊക്കെ ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്ന പോലെ തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കലായിരുന്നു ഇലക്‍ഷന്‍ കമ്മീഷന്റെ പണി. അത്കൊണ്ട് ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് പോലും കമ്മീഷനെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മീതെ ഒരധികാരകേന്ദ്രവും രാജ്യത്ത് നിലവിലില്ല എന്നായിരുന്നു നേതാക്കളുടെ വിചാരം. എന്നാല്‍ ടി.എന്‍.ശേഷന്‍ ചീഫ് ഇലക്‍ഷന്‍ കമ്മീഷണര്‍ ആയതോടെ സ്ഥിതിഗതികള്‍ മാറി. ഇലക്‍ഷന്‍ കമ്മീഷന്‍ എന്നാല്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നത് ടി.എന്‍.ശേഷന്‍ അതിന്റെ തലപ്പത്ത് വന്നതിന് ശേഷമാണ്. ആ ശേഷന്‍ ഇഫക്റ്റ് ആണ് ഇപ്പോള്‍ കണ്ണൂരില്‍ പ്രതിഫലിച്ചത്. വോട്ടെടുപ്പിന്റെ തലേന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി സാക്ഷാല്‍ പിണറായി വിജയന് കണ്ണൂരില്‍ നിന്ന് സ്വന്തം പഞ്ചായത്തായ പിണറായിലേക്ക് പോകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അത് ശേഷന്‍ ഇഫക്റ്റ് ഇല്ലായിരുന്നുവെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഇത്തവണ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്. ഇതെഴുതുമ്പോള്‍ റിസല്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. ആര് ജയിക്കും എന്നതല്ല പ്രശ്നം. സാധാരണയായി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ കേരളത്തില്‍ സി.പി.എമ്മേ ജയിക്കാറുള്ളൂ. മറ്റ് മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരേയും കള്ള വോട്ടര്‍മാരെയും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണത്. ഇത്തവണ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കാന്‍, പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് മോഡല്‍ തന്ത്രങ്ങള്‍ ആയിരുന്നു സി.പി.എം. ആസൂത്രണം ചെയ്തിരുന്നത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല. അത്കൊണ്ടാണ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ പാവയായി എന്ന് ആക്ഷേപിക്കുന്നത്.

കണ്ണൂരില്‍ എണ്‍പത് ശതമാനത്തോളമാണ് പോളിങ്ങ്. ശതമാനം കൂടുന്തോറും അതിന്റെ ഗുണം ലഭിക്കുക യു.ഡി.എഫിനായിരിക്കും എന്നത് എപ്പോഴും കണ്ടു വരുന്ന വസ്തുതയാണ്. കാരണം ഉദാസീനവോട്ടുകളാണ് യു.ഡി.എഫിന് അധികവും ലഭിക്കാറുള്ളത്. മാര്‍ക്സിസ്റ്റുകാരുടെ വിടുവായത്തങ്ങളും,കുത്സിതമാര്‍ഗ്ഗങ്ങളും,ആക്രമണശൈലികളുകളുമാണ് ഈ ഉദസീനവോട്ടര്‍മാരെ ആവേശപൂര്‍വ്വം പോളിങ്ങ് ബൂത്തില്‍ എത്തിക്കുന്നത്. അല്ലാതെ അവര്‍ക്കൊന്നും ഒരു രാഷ്ടീയസ്പിരിറ്റും ഇല്ല. സമാധാനമായി ജീവിയ്ക്കണമെന്ന ഒറ്റ ആഗ്രഹമേയുള്ളൂ. സി.പി.എം. ഈ ഉദാസീനവോട്ടര്‍മാരെ പ്രകോപിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പൊടി കാണില്ല തീര്‍ച്ച. കെ.സുധാകരന്‍ തന്നെ കണ്ണൂര്‍കാര്‍ക്ക് പ്രിയങ്കരനാകുന്നത് സി.പി.എമ്മിനെ പ്രതിരോധിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. പണ്ടൊക്കെ കണ്ണൂരില്‍ ആ ദൌത്യം എന്‍.രാമകൃഷ്ണനായിരുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും നിലനില്‍ക്കുന്നത് മറ്റാര്‍ക്കും യോജിക്കാന്‍ കഴിയാത്ത സി.പി.എമ്മിന്റെ ശൈലി കൊണ്ടാണ്. അല്ലാതെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്റ്റൈല്‍ കണ്ടിട്ടല്ല. തെരഞ്ഞെടുപ്പ് വന്നാല്‍ സ്ലിപ്പ് കൊടുക്കുക എന്ന പണിയേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്ളൂ. ഇനി അഥവാ അങ്ങനെ സ്ലിപ്പ് കിട്ടിയില്ലെങ്കിലും ആളുകള്‍ എങ്ങനെയെങ്കിലും പോയി യു.ഡി.എഫിന് വോട്ട് ചെയ്യും. പ്രത്യേകിച്ചും ടിവി കാണുന്നവര്‍.

കേന്ദ്രസേന വന്നത് കണ്ണൂരിലെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും ആ അപമാനം സഹിക്കവയ്യാതെയാണ് ആളുകള്‍ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തതെന്നുമാണ് സി.പി.എം. നേതാക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം പ്രതികരിച്ചത്. സത്യത്തില്‍ കേന്ദ്രസേന കണ്ണൂരിന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുകയാണ് ചെയ്തത്. ഈ അഭിമാനത്തിന്റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും മറ്റ് ജനാധിപത്യവിശ്വാസികളും രണ്ട് തട്ടിലാണ്. അത്കൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏ.കെ.ജി. ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ സി.പി.എം. പരാജയപ്പെട്ടപ്പോള്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകരിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാ‍ര്‍ തങ്ങളുടെ അഭിമാനം വീണ്ടെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ ഒരു ഡോക്റ്ററും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഭാര്യയുടെ വോട്ട് ആരോ ചെയ്തിരിക്കുന്നു. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു, എന്റെ ആ രണ്ടാം ഭാര്യയെ ഒന്ന് കാണിച്ചു തരാമോ എന്ന്.

പോളിങ്ങ് ശതമാനം കൂടിയാലും വൈകുന്നേരം വരെ ബൂത്തില്‍ ക്യൂ ഉണ്ടായാലും അതിന്റെ പ്രയോജനം ലഭിക്കുക യു.ഡി.എഫിനാണെന്ന് പറയാന്‍ കാരണം കള്ളവോട്ടുകള്‍ അടക്കം സി.പി.എമ്മിന്റെ മുഴുവന്‍ വോട്ടുകളും ഏതാണ്ട് ഉച്ചയോട് കൂടി പോള്‍ ചെയ്യപ്പെട്ടിരിക്കും എന്നത് കൊണ്ടാണ്. വോട്ടെടുപ്പിന്റെ തലേന്ന് രാത്രി ഗൃഹനാഥന്‍ മരണപ്പെട്ട വീട്ടില്‍ നിന്ന് മറ്റ് കുടുംബാംഗങ്ങള്‍ വോട്ടായന്ന് രാവിലെ തലയില്‍ മുണ്ടിട്ട് പോയി വോട്ട് ചെയ്തു വന്ന സംഭവം ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് മാര്‍ക്സിസ്റ്റ് വോട്ടിങ്ങ് ശൈലി. കണ്ണൂരിനെ രാഷ്ട്രീയ ഭുപടത്തില്‍ ഒരു ഭീകരജില്ലയാക്കിയത് സി.പി.എമ്മിന്റെ നെറി കെട്ട ശൈലിയും നേതൃത്വവുമാണ്. തങ്ങള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ഒക്കെ കാവല്‍ മാലാഖയാണെന്ന മട്ടിലാണ് സി.പി.എം. നേതാക്കള്‍ പ്രസംഗിക്കുക. അവരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇങ്ങനെ വിടുവായത്തം പറയാതിരുന്നെങ്കില്‍, ചാനലുകളില്‍ പ്രത്യക്ഷപെടാതിരുന്നെങ്കില്‍, അണികളോട് അക്രമം വെടിയാന്‍ പറഞ്ഞിരുന്നെങ്കില്‍ കണ്ണൂരെന്നല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് അഡ്രസ്സ് ഉണ്ടാവില്ല. അതെങ്ങനെ, നിങ്ങളുടെ കച്ചോടം നടത്തിക്കൊണ്ട് പോകണമെങ്കില്‍ അണികള്‍ക്ക് ഒരുമ്മാക്കി കാണിക്കാന്‍ കോണ്‍ഗ്രസ്സ് വേണമല്ലൊ അല്ലേ?

85 comments:

praveen gopinath said...

nice analysis of kannur election.

ഷീജിത്-ഖതര്‍ said...

ഒടുവില്‍ കണ്ണൂരിലെ പോലീസ് കേന്ദ്രസേനക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേടിലുമായി... അണികളുടെ കയ്യടിക്ക് വേണ്ടി ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് എന്ത് അസംബന്ധവും വിളിച്ചുപറയുന്ന മുഖ്യ മന്ത്രി അച്ചുദാനന്ദന്‍ കേരളനാടിനുതന്നെ അപമാനം.... പിന്നെ അവസാന ഭാഗത്തോട് വിയോജിക്കുന്നു..

chithrakaran:ചിത്രകാരന്‍ said...

സത്യമുള്ള അവലോകനം !!!

Rajeeve Chelanat said...

“കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ്..“ കെ.സുധാകരനെക്കുറിച്ച് പറയുമ്പോള്‍ ‘ഗാന്ധിയനും, സാത്വികനും, സര്‍വ്വോപരി സല്‍ഗുണസമ്പന്നനുമായ’ എന്നുകൂടി ചേര്‍ക്കാമായിരുന്നു.

ഇത്ര ഗംഭീരമായ നിരീക്ഷണങ്ങള്‍ നടത്തിയ കെ.പി.എസ്സിനെ സമ്മതിച്ചുതന്നിരിക്കുന്നു.

ശിഥില ചിന്തകള്‍ എന്നു ബ്ലോഗ്ഗിനൂ പേരിട്ടത് അന്വര്‍ത്ഥമാണ് കെ.പി.എസ്സ്.

അഭിവാദ്യങ്ങളോടെ

Unknown said...

അവസാനഭാഗം എന്റെ മാത്രം നിരീക്ഷണമാണ്. വിയോജിക്കാം എന്നാല്‍ അതില്‍ യാഥാര്‍ഥ്യം ഇല്ലാതില്ല. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സിന് പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍ ഇന്ന് കേരളത്തില്‍ എവിടെയാണുള്ളത്. മാര്‍ക്സിസ്റ്റുകള്‍ സ്വഭാവം നന്നാക്കിയാല്‍ അറിയാം കോണ്‍ഗ്രസ്സ് എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന്. കമ്മ്യൂണിസ്റ്റുകളുടെ രീതി ലോകത്തെവിടെയും ഒന്ന് തന്നെ. അത് മാറ്റാന്‍ പോകുന്നില്ല. അത് കൊണ്ട് കോണ്‍ഗ്രസ്സിന് കേരളത്തില്‍ പേടിക്കാനില്ല. മുരളിയെ തിരിച്ചെടുക്കില്ല എന്ന് പറയാന്‍ മാത്രം അഹന്ത കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഉണ്ടാകാന്‍ കാരണം മാര്‍ക്സിസ്റ്റ് വിരുദ്ധവോട്ട് ബാങ്കിന്റെ സുരക്ഷിതത്വമാണ്.

ബീഫ് ഫ്രൈ||b33f fry said...

ചോദ്യമൊന്ന് മാത്രം. കള്ളവോട്ടുകളൊന്നും തന്നെ പോള്‍ ചെയ്യാത്ത ഈ ഉപതെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കുകയാണെങ്കില്‍, കേന്ദ്രസേന വരാത്ത, കള്ളവോട്ട് പോള്‍ ചെയ്ത ലോകസഭാ തെരെഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിട്ടാണ് കള്ളവോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത് എന്ന് അനുമാനിക്കേണ്ടി വരും. അത്തരത്തിലൊരു പരാമര്‍ശം, അബ്ദുള്ളക്കുട്ടി ഈയ്യിടെ ഇന്ത്യാവിഷനില്‍ നടത്തുകയും ചെയ്തു - തന്റെ ഒരു സുഹൃത്ത് ഏഴ് കള്ള വോട്ടുകള്‍ സുധാകരന് വേണ്ടി ചെയ്തുവത്രെ. അപ്പോള്‍ എന്റെ ചോദ്യമിതാണ്, മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, ഈ പോസ്റ്റില്‍ നിങ്ങള്‍ സി.പി.ഐ (എം)-നെതിരെ ആരോപിക്കുന്ന കാര്യങ്ങളെല്ലാം തിരിച്ചെടുക്കുവാനുള്ള പക്വത കാണിക്കുമോ?

Unknown said...

രാജീവ്, കണ്ണൂരിലെ ജയരാജ ത്രയങ്ങളെക്കാളും എന്ത്കൊണ്ടും ഗാന്ധിയനും സാത്വികനും, സര്‍വ്വോപരി സല്‍ഗുണസമ്പന്നനുമാണ് കെ.സുധാകരന്‍ എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. അതംഗീകരിക്കാന്‍ രാജീവിന്റെ ശുദ്ധഗതി സമ്മതിക്കില്ല. ഞാനെന്ത് ചെയ്യട്ടെ!

Unknown said...

വളരെ വിലപ്പെട്ട വവലോകണം നടത്തിയ സുകുമാരന്‍ സാറിന്‍ ഒരായിരം അഭിനന്ദനങള്‍...................

Unknown said...

ആരും ജയിക്കും എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.

shaju said...

KPS paranjathu (പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സിന് പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍ ഇന്ന് കേരളത്തില്‍ എവിടെയാണുള്ളത്), devan (film star) neratthe manasillaki, athukondanu congressil oru special unit thannne thudangan try cheyyunnathu

Unknown said...

@ബീഫ് ഫ്രൈ||b33f fry , ആരു ജയിക്കും എന്നത് ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അത് കൊണ്ട് തന്നെ ഇതില്‍ പറഞ്ഞത് പിന്‍‌വലിക്കേണ്ട ആവശ്യമില്ല.

അങ്കിള്‍ said...

കേന്ദ്രസേന അങ്ങ് ബാരക്കിൽ ഇരിക്കയേ ഉള്ളൂ എന്നു തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിൽ പറഞ്ഞ് നമ്മുടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുന്നത് കണ്ടപ്പോൾ സത്യത്തിൽ സഹതാപം തോന്നിപ്പോയി. ഭരണഘടനാസ്ഥാപനങ്ങളെപറ്റി ശരിയായ വിധത്തിൽ ഉപദേശം കൊടുക്കാൻ പോലും ആളില്ലാതായിപ്പോയോ എന്നു ശങ്കിച്ചു പോയി. അതെങ്ങനെ, ആത്മാർത്ഥമായ ഉപദേശം നൽകുന്നവരെ സഹായിയായിട്ട് ആവശ്യപ്പെട്ടിട്ടും പാർട്ടി കൊടുക്കാത്തത് ഇത്തരം സന്ദർഭങ്ങളിൽ ഇളിഭ്യനായിട്ടും പരിഹാസ്യനായിട്ടും പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാനായി മനഃപ്പൂർവം ചെയ്തതാണെന്നു തോന്നിപ്പോകുന്നു.

മുഖ്യമന്ത്രിയാണെങ്കിലോ, പ്രസംഗം തുടങ്ങിയാൽ പത്തറുപതു കൊല്ലം മുമ്പേയുള്ള ശ്രോതാക്കളാണു മുന്നിലുള്ളതാണെന്നാണു വിചാരം. അന്നൊക്കെ നേതാക്കളിൽ നിന്നും മാത്രമായിരുന്നു അണികൾക്കു കിട്ടുന്ന അറിവ്. എന്തുപറഞ്ഞാലും അതേപടി വിഴുങ്ങിക്കോളും. അവരുടെ മക്കളാണു ഇന്നത്തെ ശ്രോതാക്കളെന്ന് നമ്മുടെ മുഖ്യൻ പലപ്പോഴും മറന്നുപോകുന്നുവെന്ന് തോന്നുന്നു. ഇന്നത്തെ ശ്രോതാവിനു ഭരണഘടനാസ്ഥാപനമെന്തെന്നു നേതാവ് പറഞ്ഞുകൊടുക്കണമെന്നില്ല. ആ വിവരം ഇല്ലാതെ പോയതുകൊണ്ടല്ലേ മുഖ്യൻ കേന്ദ്രസേനയെപറ്റി ഇങ്ങനെ തട്ടിവിട്ടത്. അതു കേട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ശ്രോതാവ് മനസ്സുകൊണ്ടെങ്കിലും ഊറിച്ചിരിച്ചിട്ടുണ്ടാകും.

അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് പാർട്ടിയുടെ കരുതിക്കൂട്ടിയുള്ള മൌനസമ്മതത്തോടെയാണെന്നു തോന്നിപ്പോകുന്നത് അദ്ദേഹത്തോട് എനിക്കുള്ള ബഹുമാനം കൊണ്ടാകണം.

അനില്‍@ബ്ലോഗ് // anil said...

ഇത്തവണ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്.

നല്ല വരികള്‍ !!
സഹതാപമാണ് തോന്നുന്നത്, മാഷെ.

Unknown said...

ഇപ്പോഴേ സഹതപിക്കണോ അനിലേ? കണ്ണൂരില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി ജയിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. കാരണം അന്തിമ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ പേരും വോട്ട് ചെയ്തിട്ടുണ്ട്. പിന്നെ കേസ് വരും. വിധി പറയുമ്പഴേക്കും പുതിയ നിയമസഭയും നിലവില്‍ വരും.

അതല്ല, സഹതാപം എന്നോടാണെങ്കില്‍ ഈ പോസ്റ്റ് മുഴുവനും വായിച്ചിട്ടാണ് അത് തോന്നുന്നതെങ്കില്‍ തിരിച്ച് അനിലിനോടും എനിക്ക് സഹതാപം തന്നെ :)

അനില്‍@ബ്ലോഗ് // anil said...

മാഷെ,
കേസും ഗുലുമാലും അവിടെ കിടക്കട്ടെ , അതും പറഞ്ഞായിരുന്നല്ലോ ചെന്നിത്തലയും കൂട്ടരും വോട്ടര്‍മാരെ പേടിപ്പിക്കാന്‍ നോക്കിയത്. ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കുന്നവരല്ല കണ്ണൂര്‍കാര്‍ എന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.

കെ.സുധാകരെനെപ്പറ്റിയുള്ള താങ്കളുടെ ഒറ്റ വരി മതി എല്ലാ വിശകലനങ്ങളുടെയും പക്ഷം ബൊദ്ധ്യപ്പെടാന്‍. അങ്ങേരെക്കുറിച്ച് ഇതുപോലെ കോണ്‍ഗ്രസ്സ്കാര്‍ പോലും പറയില്ല. ഇതിപ്പൊള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയായ്പ്പോയ്. അതിന്റെ സഹതാപമാ.
:)

Unknown said...

@ anil :)

krish | കൃഷ് said...

നല്ല അവലോകനം.

അങ്കിള്‍ എഴുതിയ ആദ്യ പാരഗ്രാഫ്, ഈ വാര്‍ത്ത് കേട്ടപ്പോള്‍ ഞാനും വിചാരിച്ചു, മുഖ്യന്‍ എന്തേ ഇങ്ങനെ പറഞ്ഞുവെന്ന്. ഇക്കാര്യം അറിവില്ലായിരുന്നുവെങ്കില്‍ തന്നെയും പിന്നീട് അത് ആരും തിരുത്തികൊടുക്കാതിരുന്നതെന്തുകൊണ്ട്?
അതോ അണികളെ സുഖിപ്പിക്കാന്‍ വേണ്ടി നടത്തിയ പ്രസ്ഥാവന മാത്രമായിരുന്നോ. എങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തിരഞ്ഞെടുപ്പ് സമയത്ത് അങ്ങനെ പറയരുതായിരുന്നു.

പണ്ട് തിരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിക്കുന്നത് പോലെയല്ല, ഇന്ന് ടിവിയിലൂടെ രാജ്യത്തിന്റെ പല ഭാഗത്തുള്ളവരും ഇത്തരം ‘പ്രസംഗം’ കേള്‍ക്കുന്നുണ്ട്. വിഡ്ഡിത്തമാണെങ്കില്‍ അത് കേട്ട് ചിരിക്കുന്നവരും കാണും.

SAJEED K said...

താങ്കളുടെ നിരീക്ഷണം ശരിയാണ്. 90 % യോജിക്കുന്നു. ചില ചെറിയ വിയോജിപ്പോകള്‍ ഉണ്ടെങ്കിലും മൊത്തത്തില്‍ നന്നായി. കണ്ണൂര്‍ അടക്കം കേരളത്തിലെ രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്നതിനും, കേരളത്തില്‍ വലതുപക്ഷ സമീപനങ്ങളെ പൊതുവേ അന്ഗീകരിപ്പിക്കുന്നതിനും സീ.പി.എം നല്‍കിയ കുപ്രസിദ്ധ സംഭാവനകള്‍ കുറവല്ല. കലാലയ രാഷ്ട്രീയത്തെ മലിനമാക്കിയത് അവരാണ്. കാമ്പസുകളെ ഗോന്ടനമോ തടവറ പോലെയക്കിയത് എസ്.എഫ്‌.ഐ ആണ്. കേരളീയ പൊതു ഇടങ്ങളെ മലിനമാക്കുന്നതില്‍ സി.പി.എം രാഷ്ട്രീയത്തിന് പങ്കുണ്ട്. കണ്ണൂരില്‍ ആരു ജയിക്കും എന്നതല്ല പ്രശ്നം. താങ്കളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക

അഭിവാദ്യങ്ങള്‍

Manikandan said...

കണ്ണൂരിന്റെ രാഷ്ട്രീയം നന്നായി അറിയുന്ന സുകുമാരേട്ടന്റെ വിശകലനം വിശ്വാസ്യമായിതന്നെ തോന്നുന്നു. കൂടുതല്‍ ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു എന്നത് നല്ലകാര്യം. ഈ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ട ഏറ്റവും പരിതാപകരമായ അവസ്ഥ മുഖ്യമന്ത്രിയുടേത് തന്നെയായിരുന്നു. ഇത്തരം നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ ഒരിക്കലും ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകരുതായിരുന്നു. അതുപോലെ തന്നെ മുന്‍‌കാലങ്ങളേക്കാല്‍ ഇത്തവണ പരാതികള്‍ കുറവായിരുന്നു എന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തന മികവിനെ കാണിക്കുന്നു.

Mridul Narayanan said...

വേണമെങ്കില്‍ ചക്ക ......

കാവലാന്‍ said...

"രാജീവ്, കണ്ണൂരിലെ ജയരാജ ത്രയങ്ങളെക്കാളും എന്ത്കൊണ്ടും ഗാന്ധിയനും സാത്വികനും, സര്‍വ്വോപരി സല്‍ഗുണസമ്പന്നനുമാണ് കെ.സുധാകരന്‍ എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല."

ഇതൊരു ഒന്നൊന്നര അലക്കായിപ്പോയി :)

ലത said...

ഈശ്വരനിറക്കമൊന്നു പിഴച്ചാല്‍ അമ്പത്താറുജയിക്കും ചാത്തന്‍

N.J Joju said...

സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)

കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ എന്റെ വോട്ട് കള്ളവോട്ടായി കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തു എന്നതിന് വിശ്വാസയോഗ്യമായ മൊഴികളുണ്ട്. എന്റെ മാത്രമല്ല സ്ഥലത്തില്ലാതിരുന്ന എനിയ്ക്കു പരിചയമുള്ള മറ്റു ചിലരുടെയും.(സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ വോട്ടുചെയ്യാന്‍ എത്തില്ല എന്ന് പ്രിസൈഡിംഗ് ഓഫീസറെ അറിയീച്ചിരുന്നു, ഒരു നടപടിയും പുള്ളി സ്വീകരിച്ചുമില്ല.) ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ മര്‍ദ്ദിയ്ക്കുകയും വിരട്ടിയോടിയ്ക്കുകയും ചെയ്തു. വോട്ടു ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശം വഴി കിട്ടാന്‍ വഴിയുണ്ടോ എന്നറിയാല്‍ ചന്ദ്രേട്ടന്‍ വഴി അങ്കിളിനെ സമീപിച്ചിരുന്നു. സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ സകലവിധ തെളിവുകളും കൂ‍ടെ കുറഞ്ഞപക്ഷം ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിയുമായിരുന്നേനേ.(ഉറപ്പ്)

സുധീ‍രന്‍ ആലപ്പുഴയില്‍ തോറ്റ ലോക്സഭാ ഇലക്ഷനില്‍ ഒരേ പെണ്‍‌കുട്ടിതന്നെ(കമ്യൂ‍ണിസ്റ്റു പാര്‍ട്ടി) ഒരു നാലഞ്ചുവോട്ടെങ്കിലും ചെയ്തതു കണ്ടൂ എന്ന് എന്റെ ഒരു സഹപാഠി അവകാശപ്പെട്ടിട്ടൂണ്ട്.(വിശ്വാസയോഗ്യം,എന്നോടു കള്ളം പറയണ്ട കാര്യം അവര്‍ക്കില്ല.)

കള്ളവോട്ടു ചെയ്തതിന്റെ കഥകള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിവരിച്ചിട്ടൂണ്ട്. കയ്യിലെ മഷി തൂത്തുകളയാല്‍ ലായകങ്ങള്‍ വരെ പാര്‍ട്ടി അറേഞ്ച് ചെയ്യാറൂണ്ടത്രെ.(കേട്ടറിവുമാത്രം, വിശ്വാസയോഗ്യമാണോ എന്നറിയില്ല.)

വിചാരം said...

സുധാകരനെ ചീത്തയാക്കുന്നത് സുകുമാരേട്ടനെ പോലെയുള്ളവരാണന്നാ തോന്നുന്നത്, ഒരു മനുഷ്യനെ നശിപ്പിയ്ക്കാന്‍ രണ്ടു മാര്‍ഗ്ഗമുണ്ട് ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതിലൊരു മാര്‍ഗ്ഗമാണ് സുകുമാരേട്ടന്‍ ചെയ്തിട്ടുള്ളതെന്ന് തോന്നുന്നു... ഇലക്ഷന്‍ റീസള്‍ട്ട് വന്നതിന് ശേഷം വ്യക്തമായ മറുപടി എഴുതാം (ആരു ജയിച്ചാലും തോറ്റാലും )

abhilash attelil said...

സുധാകരന്‍റെ സദ് ഗുണങളെ കുറിച്ച് കമ്മ്യുനിസ്ട്ടുകാര്‍ പറയുന്നത് വിശ്വസിക്കണ്ട.പക്ഷെ മുന്‍ ഡി സി സി മെമ്പര്‍ പുഷ്പരാജ് (ചെന്നൈ അളിയന്‍) പറയുന്നത് എങ്കിലും മുഖ വിലക്ക് എടുക്കാമോ സുകുമാരന്‍ ചേട്ടാ?

അനില്‍@ബ്ലോഗ് // anil said...

ജോജു പറഞ്ഞത് കേട്ടില്ലെ?
N.J ജോജൂ said...
സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)


അത്രയേ ഉള്ളൂ കാര്യങ്ങള്‍. ആരും അത്ര പുണ്യാളന്മാരൊന്നുമല്ല, എല്ലാരും ഒരേ കളരിയില്‍ പഠിച്ചിറങ്ങിയവര്‍ തന്നെ.കെ.സുധാകരനു വേണ്ടി കള്ളവോട്ട് ചെയ്ത ചങ്ങാതിമാര്‍ എനിക്കും ഉണ്ട്.

Unknown said...

കള്ളവോട്ട് ഒന്നുമല്ല പ്രശ്നം അനിലേ..പാര്‍ട്ടി വളര്‍ത്താനും നിലനിര്‍ത്താനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളെയും നശിപ്പിച്ചിട്ടുണ്ട്. എണ്ണിയെണ്ണി പറയാന്‍ കഴിയില്ല.അതിന്റെ ആവശ്യവുമില്ല. എന്തെന്നാല്‍ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ വായിച്ച് തലയില്‍ കയറി ഞാനും തീവ്രകമ്മ്യൂണിസ്റ്റ് ആയിട്ടുണ്ട് ഒരിക്കല്‍. എന്നാല്‍ അതൊക്കെ ചില ഭാവനാശാലികളുടെ മനസ്സില്‍ ഉദിച്ച സ്വപ്നങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി എന്നു വരുമ്പോള്‍ നിഷ്ടൂരതയില്‍ സമാനതകളില്ലാത്ത പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും മനസ്സിലാക്കാന്‍ അധികകാലം വേണ്ടി വന്നില്ല. എണ്‍‌പതുകളുടെ അവസാനം സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതും ബെര്‍‌ലിന്‍ മതില്‍ ജനങ്ങള്‍ തകര്‍ത്തതും ചില്ലറക്കാര്യമല്ല. ലോകത്തില്‍ സര്‍വ്വാധിപത്യത്തിന്റെ വ്യാപനം എന്നെന്നേക്കുമായി തടയപ്പെട്ട സംഭവമായിരുന്നു അത്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളസമൂഹത്തില്‍ ഉണ്ടാക്കിയ നിഷേധാത്മകമായ ആഘാതങ്ങള്‍ ഒരു ബൃഹത്‌ഗ്രന്ധത്തില്‍ വിവരിക്കാന്‍ മാത്രം വലുതാണ്. ആരെങ്കിലും അതിന് മുതിരുമോ എന്ന് അറിയില്ല. കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്ഥാനം ഇനി ഉയര്‍ന്ന് വരണമെങ്കില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി തകരേണ്ടതുണ്ട്.ജനാധിപത്യത്തില്‍ അത് പതുക്കെയേ സംഭവിക്കൂ എങ്കിലും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ് പാര്‍ട്ടി.

സുധാകരനെ പറ്റി പറഞ്ഞാല്‍, കണ്ണൂരില്‍ ഇന്ന് ജനാധിപത്യവാദികള്‍ക്ക് ധൈര്യപൂര്‍വ്വംപുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ്. കൂത്തുപറമ്പ് എമ്മെല്ലെ ജയരാജന്റെ മകന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിയ സംഭവം പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലൊ. പത്രങ്ങളില്‍ വരാത്ത അത്തരം ആയിരമായിരം സംഭവങ്ങളുണ്ട്. ഗീബത്സിയന്‍ പ്രചരണരീതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിയില്ല. അതേപോലെ അവരുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനോ മറുതന്ത്രം മെനയാനോ മറ്റാര്‍ക്കും കഴിയാറില്ല.

ഇന്ന് ടിവിയില്‍ എല്ലാവരും കാര്യങ്ങള്‍ യഥാതഥമായി കാണുന്നുണ്ട്. ഈ ഉപതെരഞ്ഞെടുപ്പ് വേളയില്‍ കലക്ടറുടെ പരാതിപ്രകാരം കെ.സുധാകരനെതിരെ കണ്ണൂര്‍ എസ്.പി.കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവല്ലൊ. എന്നിട്ടെന്തേ ആ‍ കേസുമായി പോലീസ് മുന്നോട്ട് പോയില്ല? ചാനലുകളില്‍ ആ ദൃശ്യം ലൈവ് ആയി കാണിച്ചിരുന്നില്ലെങ്കില്‍ സുധാകരനെ കേസില്‍ കുടുക്കി കണ്ണൂര്‍ അനായാസം പിടിച്ചെടുത്തേനേ.

നാളത്തെ റിസല്‍ട്ട് നോക്കിയിട്ട് ബാക്കി പറയാം. ഇവിടത്തെയല്ല, ബംഗാളില്‍ പത്ത് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ്സും കൈ കോര്‍ക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു.

ഇത്തരം കുതന്ത്രങ്ങളും ദുസ്സാമര്‍ത്ഥ്യങ്ങളും തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശവക്കുഴി ലോകമാസകലം തോണ്ടിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്.സ്റ്റാലിന്‍ തന്നെയാണ് ഈ കുതന്ത്രങ്ങളുടെ പ്രവാചകന്‍. സ്റ്റാലിനിസം വെടിഞ്ഞ് നേരായ മാര്‍ഗ്ഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാമായിരുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മുന്‍‌തൂക്കമായിരുന്നു എങ്കില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നു.

Baiju Elikkattoor said...

kendra sena barakkil irunnilla; kalla votukalkku paarty officil kuthiyirikkendiyum vannoo.......!

Ajith Pantheeradi said...

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്.
ഏത് തിരഞ്ഞെടുപ്പ് കഴിയുമ്പോളും കോണ്‍ഗ്രസ്സുകാരില്‍ നിന്ന് സ്ഥിരമായി കേള്‍ക്കുന്ന ഡയലോഗ് ആണ് ഇത്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നില്ലേ? ( സുധാകരന്റെ
‘ബിസിനെസ്സ് അസ്സോസ്സിയേറ്റ്സ്
‘ സ്ഥലത്തെത്തിയെങ്കില്‍ പോലും)
2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് പത്രസമ്മേളനം നടത്തി പറഞ്ഞത് “കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ്“. 2005 ലെ ഉപതിരഞ്ഞെടുപ്പിനു ശേഷവും ഇതു തന്നെയാണ് പറഞ്ഞത്.

ഇതിലേതാണ് “ആദ്യത്തെ സമാധാനപരമായ തിരഞ്ഞെടുപ്പ്“ എന്ന കാര്യത്തില്‍ ഒന്നു തീരുമാനത്തിലെത്തൂ, പ്ലീസ്

പിന്നെ സുധാകരന്‍ വന്ന ശേഷം കണ്ണുര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനുണ്ടായ “വളര്‍ച്ച”യുടെ കണക്കുകള്‍ ജീവിയുടെ ബ്ലോഗില്‍ കാണാം (http://sillypoint-jivi.blogspot.com/2009/10/blog-post_16.html)

Unknown said...

കണ്ണുര്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച തിട്ടപ്പെടുത്താന്‍ കോണ്‍ഗ്രസ്സുകാര്‍ ആരെങ്കിലും ജിവിയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ട് ആ ലിങ്ക് നോക്കാം മാരാരേ :)... ഏതായാലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുധാകരന് കിട്ടിയ ഭൂരിപക്ഷം വെച്ചു വളര്‍ച്ച തന്നെയാണെന്ന് കരുതിയിരുന്നു.

പിന്നെ സണ്ണി ജോസഫ് മുതല്‍ പറഞ്ഞ പഴയകാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍, സി.പി.എം.നേതാക്കള്‍ കാലാകാലങ്ങളില്‍ പ്രസ്ഥാവിക്കാറുള്ളവയൊക്കെ ഒരിടത്ത് ചേര്‍ത്ത് വെച്ചാല്‍ വായിക്കാന്‍ ബഹുരസമായിരിക്കും. ഇപ്പോള്‍ തന്നെ കണ്ടില്ലേ, പട്ടാളം ബാരക്കില്‍ ഇരിക്കുമെന്ന് തലേന്ന് മുഖ്യമന്ത്രി,പട്ടാളം വന്നത് നന്നായി എന്ന് സ്ഥാനാര്‍ത്ഥി... കമ്മ്യൂണിസ്റ്റ് പ്രചാരണരീതി ഇനിയുള്ള കാലത്ത് വിലപ്പോവില്ല.

Anonymous said...

കേന്ദ്രസേന ബാരക്കിലിരിക്കുകയേ ഉള്ളു എന്ന പ്റസ്താവന അതവതരിപ്പിച്ച രീതി നീട്ടലും കുറുക്കലും ഒക്കെ നീറി നീറി മരിക്കാന്‍ കിടക്കുന്ന ഒരു രോഗിയുടെ ചുണ്ടില്‍ പോലും മന്ദസ്മിതം ഊറിപ്പിക്കുവാന്‍ പോന്നതാണു

പിണറായിക്കു ഒരു സ്റ്റാന്‍ഡൂണ്ട്‌ എന്നാല്‍ അച്ചു മാമനെ പോലെ ഒരു അവസരവാധിയും ആഭാസമായി സംസാരിക്കുന്നയാളും വേറെ ഒരു പാറ്‍ട്ടിയിലും ഇല്ല അദ്ദേഹത്തിണ്റ്റെ കൂടെ നിന്നവനെല്ലം ഒര്‍വസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ കയ്പു നീറ്‍ കുടിച്ചിട്ടേ ഉള്ളു

നൂറു ശതമാനം ലിറ്ററസി അവകാശപ്പെടുന്ന ഒരു ജനതയുടെ മുഖ്യമന്ത്റി ആയി ഈ കോവറ്‍ കഴുത അവരോധിക്കപ്പെടാന്‍ നിരുത്തരവാദപരമായ മീഡിയ മാത്റമാണു കാരണക്കാറ്‍

മധു കോഡ പോലും ഇതിനെക്കാള്‍ നന്നായി വിവരമായി സംസാരിക്കും

പിണറായി പുതിയ പാറ്‍ട്ടി നയം മൂലം സെക്റട്ടറി സ്ഥാനം ഒഴിയേണ്ടിവന്നാല്‍ പ്റതിപക്ഷ നേതാവോ പാറ്‍ട്ടി സെക്റട്ടറി ആയോ സുഖിക്കാനുള്ള അച്ചുമാനണ്റ്റെ അടാവാണൂ ആ ബരക്ക്‌ പ്റസംഗം

കേരളത്തില്‍ അടുത്ത ഇലക്ഷനില്‍ നൂറ്റി ഇരുപത്‌ സീറ്റും യൂ ഡീ എഫ്‌ തൂത്തുവാരും അതവരുടെ ഗുണം ഒന്നുമല്ല

കേരളം ബംഗാള്‍ ആകാതിരിക്കാനുള്ള ചെറുത്തു നില്‍പ്പ്‌ ഇല്ലെങ്കില്‍ കേരളം നശിച്ചു നാറാണക്കല്ലു പറിക്കും എന്ന മാറ്‍ക്സിസ്റ്റ്‌ സഹയാത്റികരുടെ പോലും സപ്പോറ്‍ട്ട്‌

വീണ്ടും അഞ്ചു കൊല്ലം കൊണ്ടു കുഞ്ഞാലിക്കുട്ടിയും അച്ചായ ലോബിയും കൂടി ഭരണം തിരിച്ചു എല്‍ ഡീ എഫിണ്റ്റെ കയ്യില്‍ ഏല്‍പ്പിക്കും നമ്മള്‍ക്കിതില്‍ നിന്നും മോചനം ഇല്ല

കേ സുധാകരനു വേറെ ഒരു ഭാര്യ ഉണ്ടെങ്കിലും അതു പറയാനും സമ്മതിക്കാനുമുള്ള ആറ്‍ജവം ഉണ്ട്‌ കേ സുധാകരന്‍ ഉള്ളതു കൊണ്ടാണു കോണ്‍ഗ്രസുകാരന്‍ ആയി ആറ്‍ക്കെങ്കിലും കണ്ണൂരില്‍ ജീവിക്കാന്‍ കഴിയുന്നത്‌

കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്നു അകറ്റി നിറ്‍ത്തിയ കരുണാകരനെ പോലെ കണ്ണൂരില്‍ പ്റതിരോധിച്ച സുധാകരനും ആരാധ്യരാണൂ

അബ്ദുള്ളക്കുട്ടിക്കു പകരം സിന്‍സിയറ്‍ ആര രാമക്റിഷ്ണനെ നിറ്‍ത്താത്തതില്‍ എനിക്കു കോണ്‍ഗ്രസിനോടു എതിറ്‍പ്പുണ്ട്‌, ഇതിപ്പോള്‍ വിജയിച്ചാലും ഒരു വറ്‍ഗീയ ചുവ ഉണ്ട്‌

Unknown said...

ഞാന്‍ ഒരു ജനാധിപത്യവാദി മാത്രമായത് കൊണ്ട് ആരുഷിയുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് പകരം പി.രാമകൃഷ്ണന്‍ ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടില്ല എന്നും എം.വി.ജയരാജന്‍ അനായാസം മണ്ഡലം പിടിച്ചെടുക്കുമെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുന്ന വേളയില്‍ കണ്ണൂരെത്തിയ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.അതൊക്കെ കോണ്‍ഗസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിലേക്ക് കടക്കേണ്ട ആവശ്യം എനിക്കില്ല.

Ziya said...

ആരും ഇപ്പോഴേ ഒരു തീരുമാനത്തിലെത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം റിസല്‍റ്റ് വന്നതിന് ശേഷം “കണ്ണൂരിന്റെ ചരിത്ര നായകന്‍ ജയരാജന്‍” എന്നൊരു പോസ്റ്റുമായി സുകുമാരന്‍ അവര്‍കള്‍ വരാന്‍ സാധ്യതയുണ്ട്.
അതു കൊണ്ട് അടങ്ങ് അടങ്ങ് :)

Unknown said...

അതിന്റെ ആവശ്യം ഒന്നും വരില്ല സിയാ... മാര്‍ക്സിസ്റ്റ് ഭീകരതകള്‍ ബ്ലോഗില്‍ തുറന്ന് കാണിക്കാന്‍ തന്നെയാ ഇനി എന്റെ തീരുമാനം. വസ്തുതകള്‍ കലക്റ്റ് ചെയ്തിട്ട് വാ.. അല്ലാതെ ഞാന്‍ എന്ത് , എങ്ങനെ എന്നൊക്കെ ടൈപ്പ് ചെയ്ത് സമയം കളയണ്ട...

Ziya said...

അല്ല, അഭിപ്രായം ഇരുമ്പുലക്ക അല്ലെന്ന് സാറ് തന്നല്ലേ പറഞ്ഞത്. അതോണ്ട് ഒരു സാധ്യത പറഞ്ഞെന്ന് മാത്രം :)

Unknown said...

അഭിപ്രായം വേറെ, വസ്തുതകള്‍ വേറെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എങ്ങനെ കേരളത്തെ കുളം തോണ്ടി എന്നത് വിശദീകരിക്കാന്‍ എന്റെ പക്കല്‍ ധാരാളം വസ്തുതകള്‍ ഉണ്ട്. ബാംഗ്ലൂരില്‍ താമസമായത് കൊണ്ട് സഖാക്കള്‍ ആരും വന്ന് എന്റെ വീട്ടിന്റെ പരിസരത്ത് പോസ്റ്റര്‍ ഒട്ടിക്കുകയുമില്ല. സിയായെ പോലെ ആരെയെങ്കിലും മുറിവേല്‍പ്പിക്കാനല്ല എഴുതുന്നത്. സത്യം പറയാതിരിക്കാനാവില്ല.

ജിവി/JiVi said...

ഇതാണ് എന്റെ പോസ്റ്റിന്റെ ലിങ്ക്.

കോണ്‍ഗ്രസ്സുകാര്‍ എന്നല്ല, ആരും ഇത് ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ക്കുവേണ്ടിയല്ല, വസ്തുതകള്‍ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണത് എന്ന് എഴുതിക്കൊണ്ടാണ് അത് അവസാനിപ്പിച്ചതും.

ജനാധിപത്യവാദികളായ കോണ്‍ഗ്രസ്സുകാര്‍ക്ക് കാര്യങ്ങള്‍ അറിയാം. സുധാകരനെപ്പേടിച്ച് അവര്‍ മിണ്ടുന്നില്ലെന്ന് മാത്രം.

Unknown said...

ജിവിയുടെ ലിങ്ക് നോക്കാം. അതിന് മുന്‍പ് ജിവി ഒന്ന് മനസ്സിലാക്കണം. കഴിഞ്ഞ 50 വര്‍ഷക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാര്‍വ്വദേശീയവും,ദേശീയവും,പ്രാദേശീകവുമായ ചരിത്രം സമയം കിട്ടുമ്പോഴെല്ലാം വായിച്ചു മനസ്സിലാക്കുന്ന ആളാണ് ഞാന്‍. സ്റ്റാലിനിസം എങ്ങനെ ഒരു മഹാപ്രസ്ഥാനത്തെ നശിപ്പിച്ചു എന്ന് ഞാനും മനസ്സിലാക്കിയിട്ടുണ്ട്. ആ സ്റ്റാലിനിസത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി.

ജിവിക്കറിയാന്‍ വഴിയില്ല, ഒരു കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ അപൂര്‍വ്വമായി അങ്ങിങ്ങേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒറ്റപ്പെട്ട പാര്‍ട്ടി ഗ്രാമങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ജനാധിപത്യവാദികള്‍ക്ക് ജില്ലയില്‍ ബാലികേറാമലകള്‍ ഇല്ലെന്ന് പറയാം. മാര്‍ക്സിസ്റ്റ്കാരുടെ മുഷ്ക്കും ആക്രമണശേഷിയും പടിപ്പടിയായി കുറഞ്ഞു വരുന്നതായി തന്നെയാണ് അനുഭവം.

ജില്ലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ജനകീയ അടിത്തറ ഉണ്ടാക്കിയതും ജനാധിപത്യവാദികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിയതും എന്‍.രാമകൃഷ്ണന്‍ എന്ന നേതാവായിരുന്നു. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന സഹോദരന്‍ പ്രേമന്റെ പേരില്‍ ഒരു കൊലപാതകസഹായം ആരോപിച്ച് രാമകൃഷ്ണനെ കൊലയാളിയാക്കി കുറെക്കാലം പ്രചാരണം നടത്തി സി.പി.എം. പിന്നീട് അതേ രാമകൃഷ്ണന് വേണ്ടി വോട്ട് പിടിക്കാനും പോയി മാര്‍ക്സിസ്റ്റുകാര്‍.

ഇന്ന് സുധാകരനെതിരെ കള്ളപ്രചരണം നടത്തുന്നത്, കണ്ണൂരില്‍ തങ്ങളുടെ മാടമ്പിത്തരത്തെ ചെറുക്കുന്ന ആര്‍ജ്ജവമുള്ള നേതാവ് എന്നത് കൊണ്ടാണ്. ആര് ആരെ പേടിക്കുന്നു എന്ന് കണ്ണൂരുകാര്‍ക്കറിയാം. ഞാന്‍ പറഞ്ഞു വന്നത് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മിക്ക സ്ഥലത്തും മാര്‍ക്സിസ്റ്റുകാരും ജനാധിപത്യവാദികളും ഒപ്പത്തിനൊപ്പമാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ വളര്‍ച്ചയുടെ സൂചകം തന്നെയാണ്. ഈ വളര്‍ച്ച ഉണ്ടാക്കിയത് മാര്‍ക്സിസ്റ്റ് ക്രിമനലുകള്‍ ആണെന്നത് വേറെ കാര്യം. എന്നാലും ജനാധിപത്യവാദികള്‍ക്ക് ആക്രമണം നടത്തുന്ന പതിവ് ഇല്ലാത്തതിനാല്‍ ആളുകള്‍ പൊതുവെ ഇന്നും സി.പി.എമ്മിനെ ഭയപ്പെടുന്നു.

മാര്‍ക്സിസ്റ്റ്കാരുടെ തല്ല് വാങ്ങാത്ത മറ്റൊരു പാര്‍ട്ടിക്കാരനും ജില്ലയില്‍ ഇല്ല. ആറെസ്സെസ്സ്-മാര്‍ക്സിസ്റ്റ് സംഘട്ടനം എന്ന് പറയാറുണ്ടല്ലൊ. ജില്ലയിലെ ഒട്ടുമിക്ക ആറെസ്സെസ്സുകാരും മാര്‍ക്സിസ്റ്റ് കുടുംബങ്ങളിലെ മുന്‍ മാര്‍ക്സിസ്റ്റുകാരാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ തന്നെയാണ് ആറെസ്സെസ്സും വളര്‍ന്ന് വന്നത്.

തുടര്‍ന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുക. എല്ലാം കമന്റായി പറഞ്ഞു തീര്‍ക്കുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്.

അപ്പോള്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോ? അതിനു മുന്‍പത്തെ നിയമസഭാ തിരഞ്ഞെടുപ്പോ?

എന്നാല്‍ കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്.


കണ്ണൂരെ ഏറ്റവും വലിയ ഗുണ്ട ആയ,ജയരാജന്‍ വധക്കേസില്‍ പ്രതിയായ, ഒരാളെ ഊര്‍ജ്ജസ്വലനായ എന്നു വിശേഷിപ്പിച്ച താങ്കളുടെ വിശകലന പാടവത്തിനു സ്തുതി!സി.പി.എമ്മില്‍ ഉള്ളവരെല്ലാം വൃത്തികെട്ടവരും സുധാകരനെപ്പോലുള്ളവര്‍ ഊര്‍ജ്ജസ്വലരും! നല്ല തമാശ..


കെ.പി.സുകുമാരന്‍ (K.P.S.) said...

കള്ളവോട്ട് ഒന്നുമല്ല പ്രശ്നം അനിലേ..

അങ്ങനെ അല്ലല്ലോ സുകുമാരന്‍ ചേട്ടാ..അതു തന്നെയാണു ഏറ്റവും വലിയ പ്രശനമെന്നും അതു നടക്കാതെ പോയി എന്നും താങ്കള്‍ പോസ്റ്റില്‍ തന്നെ എഴുതിയിരിക്കുന്നു..ദാ ഇങ്ങനെ “മറ്റ് മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരേയും കള്ള വോട്ടര്‍മാരെയും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണത്. ഇത്തവണ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കാന്‍, പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് മോഡല്‍ തന്ത്രങ്ങള്‍ ആയിരുന്നു സി.പി.എം. ആസൂത്രണം ചെയ്തിരുന്നത്.“

പോസ്റ്റില്‍ പറഞ്ഞത് കമന്റില്‍ മാറ്റിക്കളഞ്ഞോ?

ഏ.കെ.ജി. ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ സി.പി.എം. പരാജയപ്പെട്ടപ്പോള്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകരിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാ‍ര്‍ തങ്ങളുടെ അഭിമാനം വീണ്ടെടുത്തത്.

1987 ലെ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരില്‍ 5 സി.പി.എം കാരെ ആരായിരുന്നു ഓഫീസിനുള്ളില്‍ പൂട്ടി ചുട്ടു കൊന്നത്? കൂത്തു പറമ്പില്‍ ഡി.വൈ.എഫ്.ഐക്കാരെ വെടിവച്ചു കൊന്നത് ആരു? പറയുമ്പോള്‍ എല്ലാം പറയണം സുകുമാരന്‍ ചേട്ടാ..താങ്കള്‍ സത്യത്തിന്റെ ആളല്ലേ..?

ആശംസകള്‍...തുടരുക സത്യാന്വേഷണം

ജിവി/JiVi said...

തല്‍ക്കാലം സാര്‍വ്വദേശീയവും ദേശീയവും സ്റ്റാലിനിസവും ഒക്കെ മാറ്റിവെക്കണം. കണ്ണൂരിലെ സി പി എംന്റെയും കോണ്‍ഗ്രസ്സിന്റെയും വളര്‍ച്ചയും തളര്‍ച്ചയും മാത്രമാവാം വിഷയം.

രണ്ട് പാര്‍ട്ടികളും വളര്‍ന്നോ തളര്‍ന്നോ എന്ന് എന്റെ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാക്കാം. അതില്‍ എന്റെതായി ഒന്നുമില്ല എന്ന് ഓര്‍ക്കണം. എല്ലാം കണക്കുകള്‍ മാത്രം.

ഞാനും ജനിച്ച് വളര്‍ന്നത് കണ്ണൂരില്‍തന്നെ. വലീയ കോണ്‍ഗ്രസ്സ് കുടുംബത്തില്‍ എന്ന് കൂടി വേണമെങ്കില്‍ ചേര്‍ക്കാം. പക്ഷെ പഴയ തലമുറ പതിയെ നീങ്ങവെ ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരായി അധികമാരും ശേഷിക്കുന്നില്ല എന്നതാണ് വാസ്തവം. സുധാകരന്‍ കോണ്‍ഗ്രസ്സിനെ വളര്‍ത്തി എന്ന് ലോകം മുഴുവന്‍ പറയുമ്പോഴും മറിച്ചൊരു ചിന്തയുണ്ടാവാനും അന്വേഷണം നടത്താനും എന്നെ പ്രേരിപ്പിച്ചത് എന്റെ കുടുംബത്തിലെ അവസ്ഥതന്നെയാണ്.

മുന്‍ തലമുറയിലെ പലരും തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ്സിന്റെ ബൂത്ത് ഏജന്റുമാരായും അങ്ങനെ പലനിലകളിലും പ്രവര്‍ത്തിച്ചവരാണ്. അവര്‍ക്കെതിരെയൊന്നും ഒരക്രമവും ഉണ്ടായിട്ടില്ല. ആരുടെയും വോട്ടുകള്‍ മറ്റാരെങ്കിലും ചെയ്തുകളഞ്ഞിട്ടില്ല.

abhilash attelil said...

സുകുമാരന്‍ ചേട്ടാ,
ജീവിയുടെയും താങ്കളുടെയും പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം.കണൂര്‍ രാഷ്ട്രീയ്തെകുറിച്ചു വായിച്ചു മാത്രമേ എനിക്ക് അറിവ് ഉള്ളൂ.അത് കൊണ്ട് ചോദിക്കുകയാണ് .കാലം ചെല്ലും തോറും കണ്ണൂരില്‍ സി പി എം വളരുകയാണ് .എന്താണ് കാരണം?കള്ളവോട്ടെന്നു പറയല്ലേ?2005ലെ ഉപതിരെഞ്ഞെടുപ്പ് സമാധാനപരവും കള്ളവോട്ടുകള്‍ ഇല്ലാത്തതും ആണെന്ന് യു ഡി എഫ് നേതാക്കളും സ്ഥാനര്തിയും ആവര്‍ത്തിച്ചു പറഞ്ഞതാണ്.പക്ഷെ രണ്ടിടത്തും ചരിത്ര വിജയം ആയിരുന്നു സി പി എമിന് .അപ്പോള്‍ എന്താണ് കാരണം?

Ajith Pantheeradi said...

“അരിയെത്ര? പയറഞ്ഞാഴി”യുടെ ഉസ്താദാണ് സുകുമാരേട്ടന്‍ എന്നറിയാം, അതിനാല്‍ “ആദ്യത്തെ സമാധാന പരമായ തിരഞ്ഞെടുപ്പിനെ”പറ്റി ഞാനും സുനില്‍ കൃഷ്ണനും ചോദിച്ചതിന് നേരിട്ടൊരു മറുപടി പ്രതീക്ഷിക്കുന്നില്ല.

ഇനി അടുത്ത ഇലക്ഷന്‍ കാലത്തും സുകുമാരേട്ടന്‍ എന്തൊക്കെ പോസ്റ്റുകളിടുമെന്ന് ഇപ്പോള്‍ തന്നെ പറയാം. തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് തുടങ്ങും, കണ്ണൂരില്‍ സിപി‌എം അക്രമമാണ്, കോണ്‍ഗ്രസ്സിന്റെ ബൂത്ത് ഏജന്റിനെ ഇരിക്കാന്‍ പോലും സമ്മതിക്കില്ല, ഫുള്ള് കള്ളവോട്ടാണ് etc.. etc..
പിന്നെ പതിവുപോലെ കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സമാധാന പരമായി കഴിയും, സുകുമാരേട്ടന്‍ പോസ്റ്റിടും, “കണ്ണൂരില്‍ ആ‍ാ‍ാ‍ാ‍ാദ്യത്തെ സമാ‍ാ‍ാധാന പരമായ തിരഞ്ഞെടുപ്പ്!!!”

Manoraj said...

muraliye thirichedukkilla ennu congress nethakkal parayunnathu ahandha kondano mashe? enikku thonnunnilla... oru pakshe, ennum karunakarulla sakthi ariyavunnathu kondakum... eniyum thirike vannal murali chilappol eppolulla palarudeyum thalakku meethe vannalo enna oru cheriya bhayam moolamalle ee ahandha enna ente samsayam..(ente oru vision ane... thettam..)

Unknown said...

സുനില്‍ വന്നോ :) ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സുനിലേ, തൃക്കരിപ്പൂര്‍ പറയുമ്പോള്‍ കണ്ണൂര്‍ സേവറി ഹോട്ടല്‍ തൊഴിലാളി നാണു വധിക്കപ്പെട്ടതും കുറെ പിന്നോട്ട് പോയി മൊയാരത്ത് ശങ്കരന്‍ കൊല്ലപ്പെട്ടതും ഒക്കെ എന്തേ വിട്ടു കളഞ്ഞേ? അതൊക്കെ ആകെ കൂട്ടി പറഞ്ഞാലും സ്വാതന്ത്ര്യസമരം എന്നാല്‍ പുന്നപ്ര-വയലാര്‍ സമരവും കയ്യൂര്‍-കാവുമ്പായി സമരവും ആണ് എന്ന് പറയുമ്പോലെയേ ആകൂ. അതൊന്നും വിശദീകരിക്കാന്‍ മെനക്കെടുന്നില്ല. നമ്മള്‍ക്ക് ഇനിയും പറയാമല്ലൊ..

തല്‍ക്കാലം സാര്‍വ്വദേശീയവും ദേശീയവും സ്റ്റാലിനിസവും ഒക്കെ മാറ്റിവെക്കണം. കണ്ണൂരിലെ സി പി എംന്റെയും കോണ്‍ഗ്രസ്സിന്റെയും വളര്‍ച്ചയും തളര്‍ച്ചയും മാത്രമാവാം വിഷയം.
ചര്‍ച്ചയുടെ വിഷയവും അജണ്ടയും ഒക്കെ ജിവിയാണോ തീരുമാനിക്കുന്നത്? എനിക്കത്തരം ചര്‍ച്ചയില്‍ താല്പര്യം ഇല്ലാത്തത് കൊണ്ടല്ലെ ജിവിയുടെ ബ്ലോഗില്‍ വന്ന് ഒരു സ്മൈലി ഇട്ട് മടങ്ങിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പറ്റി പറയുമ്പോള്‍ സാര്‍വ്വദേശീയത പറയേണ്ടി വരും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അഭ്യന്തരപ്രശ്നം ഉണ്ടാകുമ്പോള്‍ പിണറായി പറയാറില്ലേ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെ പറ്റിയൊക്കെ. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടില്ല എന്ന് പറയുമ്പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പ്രാദേശികമായി അടര്‍ത്തിയെടുത്ത് ചര്‍ച്ച ചെയ്യാന്‍ പറ്റില്ല. കമ്മ്യൂണിസം എന്ത്കൊണ്ട് ലോകത്തില്‍ ആകെയും ഇന്ത്യയിലും വിജയിച്ചില്ലില്ല എന്ന് ചര്‍ച്ച ചെയ്യാനാണ് എനിക്ക് താല്പര്യം. ജിവിക്കും വേണമെങ്കില്‍ പങ്കെടുക്കാം. ഞാന്‍ നയിക്കുന്ന ചര്‍ച്ചയുടെ വിഷയപരിധി നിര്‍ണ്ണയിക്കാന്‍ മറ്റാരെയും ഞാന്‍ അനുവദിക്കില്ല.

കമ്മ്യൂണിസം ഇന്ന് മൊത്തത്തില്‍ വിഷപ്പല്ല് കൊഴിഞ്ഞ പാമ്പ് ആണെങ്കിലും ഒരു ശല്യമായി തുടരുന്നുണ്ട്. മാവോയിസ്റ്റുകളെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മാര്‍ക്സിസം-ലെനിനിസം-മാവോയിസം എന്നിവയില്‍ നിന്നാണ് സി.പി.എമ്മും മവോയിസ്റ്റുകളും എല്ലാം ആശയങ്ങളും അടവ് നയങ്ങളും സ്വീകരിക്കുന്നത്. ജനാധിപത്യം വിജയിക്കണമെങ്കില്‍ ഒന്നുകില്‍ കമ്മ്യൂണിസം തുടച്ചു നീക്കപ്പെടണം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടണം. രണ്ടിലൊന്ന് സംഭവിക്കുന്നത് വരെ എന്നെപ്പോലെയുള്ളവര്‍ക്കും ചെറിയ ചെറിയ പണികള്‍ ഉണ്ട് ഇങ്ങനെ.

ചില സി.പി.എമ്മുകാര്‍ പറയാറുണ്ട് സി.പി.എം. ജനാധിപത്യം സ്വീകരിച്ചില്ലെ, ജനാധിപത്യത്തിലല്ലെ പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ. ഇല്ല, പാര്‍ട്ടി ഇപ്പോഴും ലെനിനിസ്റ്റ് സംഘടനാതത്വത്തിന്റെ ചട്ടക്കൂടിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഈയ്യടുത്തല്ലെ പിണറായി വെളിപ്പെടുത്തിയത്. ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ജനാധിപത്യത്തിനും ജനാധിപത്യവാദികള്‍ക്കും എന്നും ഭീഷണിയാണ്. കാരണം, ലെനിനിസ്റ്റ് എന്ന് പറയുന്നെങ്കിലും ലോകകമ്മ്യൂണിസ്റ്റുകള്‍ എവിടെയും പിന്തുടരുന്നത് സ്റ്റാലിനിസ്റ്റ് ശൈലിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഒരു സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയാണ്. ആളുകളെ സദാ ഭയത്തില്‍ നിര്‍ത്തുക എന്നതാണ് സ്റ്റാലിനിസ്റ്റ് ശൈലിയുടെ ഒരു പ്രത്യേകത.

ജിവിയുടെ കുടുംബത്തെ പറ്റി എനിക്കറിയില്ല. പക്ഷെ കേരളത്തില്‍ എവിടെ പോയാലും മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു. ആ ഭയം സമൂഹമനസ്സില്‍ നിന്ന് മാറണമെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായേ പറ്റൂ. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇപ്പോള്‍ തന്നെ ദുര്‍ബലമായി വരുന്നുണ്ട്. മുന്‍പൊക്കെ പോളിങ്ങ് കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഇത്ര വോട്ട് കിട്ടും എന്ന് കണക്കാക്കിയാല്‍ അത്ര വോട്ട് കിട്ടിയിരിക്കും. ഇപ്പോള്‍ ജാഥയ്ക്കും ചങ്ങലയ്ക്കും ആളുകള്‍ കൂടും, പക്ഷെ വോട്ട് ഉറപ്പിക്കാന്‍ ആകുന്നില്ല.

ഇന്ത്യയും ലോകവും ആകെയെടുത്താല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് പതിക്കുന്നു എന്ന അസുഖകരമായ യാഥാര്‍ഥ്യം മറക്കാനായിരിക്കും കണ്ണൂരിലെ കാര്യം മാത്രം പറയാമെന്ന് ജിവി എന്നോട് പറയുന്നത്. എന്നാല്‍ മുന്‍പൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ പറയാറുള്ളത് സോവിയറ്റ് യൂനിയന്‍ നോക്ക്,ചൈന നോക്ക്, കിഴക്കന്‍ യൂറോപ്പ് നോക്ക് എന്നൊക്കെയായിരുന്നു.

ഞാന്‍ ജിവിയെ പോലെയുള്ളവരോട് പറയാന്‍ ആഗ്രഹിക്കുന്നത്, സ്റ്റാലിനിസത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിച്ച് ജനാധിപത്യസംസ്ക്കാരവും ശൈലിയും സ്വീകരിക്കാന്‍ നേതാക്കളോട് ആവശ്യപ്പെടൂ എന്നാണ്. അത് തന്നെയാണ് ഞാന്‍ ഇനിയും പറയാന്‍ പോകുന്നതും. എനിക്ക് വ്യക്തിപരമായി മാര്‍ക്സിസ്റ്റുകാരോട് അശേഷം അപ്രിയമില്ല. എന്നാല്‍ സ്റ്റാലിനിസം തുരത്തപ്പെട്ടേ പറ്റൂ.

അഭിലാഷ്, തല്‍ക്കാലം മേലെ എഴുതിയത് വായിക്കൂ :)

abhilash attelil said...

സുകുമാരന്‍ ചേട്ടാ മുകളില്‍ പറഞ്ഞത് വായിച്ചിട്ട് എന്‍റെ സംശയം മാറിയില്ല.ഒന്ന് വിശദീകരിച്ചു പറയാമോ?

Unknown said...

അഭിലാഷ്,
ഒന്ന്, കാലം ചെല്ലുന്തോറും കണ്ണൂരില്‍ സി.പി.എം. വളരുകയാണ് എന്ന പ്രസ്ഥാവന ഞാന്‍ തള്ളുന്നു. ജനങ്ങളില്‍ നിന്ന് അകലുന്നു എന്ന് എന്റെ നിരീക്ഷണം.

രണ്ട്, 2005ലെ തിരെഞ്ഞെടുപ്പ് സമാധാനപരവും കള്ളവോട്ടുകള്‍ ഇല്ലാത്തതും ആണെന്ന് യു ഡി എഫ് നേതാക്കളും സ്ഥാനാര്‍ത്ഥികളും ആവര്‍ത്തിച്ചു പറഞ്ഞതായി എന്റെ അറിവില്‍ പെട്ടിട്ടില്ല. പല ബൂത്തുകളിലും മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയ്ക്ക് ഞാന്‍ സാക്ഷിയായിട്ടുമുണ്ട്.

അതിനാല്‍ അഭിലാഷിന്റെ സംശയം ദൂരീകരിക്കാന്‍ എനിക്ക് സാദ്ധ്യമാവുന്നില്ല.

അങ്കിള്‍ said...

കെ.പി.എസ്സ് മാഷേ,

സുനിലിനും,ജി.വി.ക്കും കൊടുത്ത മറുപടി വായിച്ചപ്പോൾ ഇത്രയും കൂടി എഴുതണമെന്നു തോന്നി:

പ്രായോഗികമായി ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ്കാർ ജനാധിപത്യമാർഗ്ഗങ്ങളിലൂടെയാണു അധികാരത്തിൽ വന്നതെങ്കിലും, തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം
[Dictatorship of the Proletariat ] എന്ന ആശയം അവരുടെ കിത്താബുകളിൽ ഇപ്പോഴും ഉണ്ടല്ലോ. അത് ഉപേക്ഷിക്കാത്ത കാലത്തോളം കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യപ്രേമം സംശയാസ്പദവും ഭയജനകവുമാണ്. ഈ ഭയം അകറ്റപ്പെടുന്നത് വരെ കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യപ്രേമം സംശയദൃഷ്ഠിയോടെ മാത്രമേ കാണാനാവൂ.

Unknown said...

അത് തന്നെയാണ് മാഷെ ഇത്തരം സംവാദങ്ങളുടെ പ്രസക്തിയും. മാര്‍ക്സിസ്റ്റ് സര്‍വ്വാധിപത്യ സിദ്ധാന്തം ഇനി ആരെയും ആകര്‍ഷിക്കുകയില്ല എന്നതില്‍ നാം ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വസിക്കാം :)

abhilash attelil said...

സുകുമാരന്‍ ചേട്ടാ ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ വോട്ടു കൂടുക.ഒരു അത്ഭുതം തന്നെ അല്ലെ ?2005ലെ തിരെഞ്ഞെടുപ്പിനെ കുറിച്ച് പോലും അറിയില്ല എങ്കില്‍ താങ്കള്‍ക്ക് കണ്ണൂരിനെ കുറിച്ച് എന്ത് അറിയാം എന്നാണു പറയുന്നത് ?എതിരാളികളെ ബൂത്തില്‍ ഇരുത്തുവാന്‍ പോലും അനുവദികുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ ആണ് കഴിഞ്ഞ പ്രാവശ്യം സുധാകരന്‍ ജെയിച്ചത് ?

Unknown said...

അഭിലാഷ് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പ്രതീക്ഷിക്കരുത്. അത്തരം ഒരു ബാധ്യത ഏറ്റെടുക്കുന്നില്ല. കമന്റുകള്‍ എഴുതാം. എന്റെ ആശയങ്ങള്‍ കുറച്ചുകൂടി വിശദീകരിക്കാനുള്ള സാധ്യത നോക്കിയേ മറുപടി പറയാറുള്ളൂ. ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം എനിക്കില്ല. കമന്റ് തന്നെ എന്നെ വ്യക്തിപരമായി പരാമര്‍ശിച്ചാല്‍ ഡിലീറ്റുകയും ചെയ്യും.

ജനശക്തി said...

അങ്കിളിന്റെ പേടിയും സംശയവും മാറ്റുവാന്‍ ഈ പോസ്റ്റും അതിലെ കമന്റുകളും സഹായിക്കുമോ എന്ന് നോക്കുക.

വിവരക്കേടിന്റെ വയലാര്‍ സൂര്യന്‍

അങ്കിള്‍ said...

പ്രീയ ജനശക്തി,

ലിങ്കിനു നന്ദിയില്ല. കാരണം അന്നു തന്നെ ആ പോസ്റ്റും പ്രതികരണങ്ങളും വായിക്കുക മാത്രമല്ല, മുഴുവൻ കോപ്പിചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. കാളിദാസന്റെ മറുപടികളും മുഴുവൻ വായിച്ചു എന്നു പ്രത്യേകം പറയണ്ടല്ലോ.

പലതും മനസ്സിലാക്കാൻ കഴിഞ്ഞു എന്നു തന്നെ പറയട്ടെ.

കെ.പി.എസ് മാഷേ, ഈ ഓഫ് കമന്റ് ക്ഷമിച്ചേക്കണേ.

Unknown said...

ജനശക്തി തന്ന ലിങ്കില്‍ നല്ല ചര്‍ച്ച നടന്നിട്ടുണ്ട്. അവിടെ ദേവദാസ് എന്ന ആള്‍ ജനാധിപത്യവാദി എന്ന നിലയില്‍ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അങ്കിള്‍ പറഞ്ഞ കാര്യത്തില്‍ അവിടെയും സംശയനിവൃത്തിയും ഭയം മാറാനുള്ള സാധ്യതയും ഉണ്ടാകാന്‍ മാത്രം ആരും ഒന്നും പറഞ്ഞു കാണുന്നില്ല. പാര്‍ട്ടി ഭരണഘടനയില്‍ ഇതേവരെ പാര്‍ലമെന്ററി ബഹുക്ഷി സമ്പ്രദായം അംഗീകരിച്ചിട്ടില്ല. ജനകീയജനാധിപത്യവിപ്ലവവും സോഷ്യലിസവും പാര്‍ട്ടി സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാണ്. നടക്കുകയില്ലെങ്കിലും ആ പരിപാടി വെച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ ജനാധിപത്യവാദികള്‍ ഭയപ്പെടും. അതിനു കാരണം ചരിത്രം നല്‍കിയ പാഠമാണ്.

manu said...

മാഷിന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കുറിച്ചും അറിയാം കോണ്‍ഗ്രസ്‌ ഇനെ കുറിച്ചും അറിയാം ( ഇനി അറിയില്ലേ ?) പിന്നെ പറയുമ്പോ കമ്മ്യൂണിസ്റ്റ്‌ ഇനെ കുറിച്ച് മാത്രം പറയുന്നു.. എന്നാ പറയുന്നതോ എല്ലാ എന്തൊക്കെ ദോഷം ഉണ്ടോ അതു .. കോണ്‍ഗ്രസ്‌ ഇനെ കുറിച്ച് ക മ എന്ന് മിണ്ടാനില്ല,, മാഷിന്റെ കുറിപ്പ് വായിച്ചാ തോന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടി നല്ലത് മാത്രം ചെയ്യുന്നു ,, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നാളിതു വരെ ചെയ്തതില്‍ ഒരു നല്ല കാര്യവും ഇല്ല,, കള്ളാ വോട്ട് മൊത്തം ചെയ്യുന്നത് കമ്മ്യൂണിസ്റ്റ്‌ പാവം കോണ്‍ഗ്രസ്‌ കാര്‍ക്ക് ഇതൊന്നും അറിയില്ല ഗാന്ധിയന്‍ മാര്‍,, ചര്‍ക്കയില്‍ നൂറ്റ നൂല്‍ വസ്തം കൊണ്ട് നാണം മറച്ചു നടക്കുന്നു,, നേരെ പോ നേരെ വാ,,സുധാകരന്‍ അടക്കം അതാണ് ചെയ്യുന്നത്,, മാഷ് മാത്രമല്ല കുറ്റക്കാര്‍ ,, ഇവിടെ മനോരമയും മംഗളവും ചെയ്യുന്നതില്‍ കൂടുതലൊന്നും മാഷെ ചെയ്യാനില്ല,, ബട്ട്‌ ലക്‌ഷ്യം ഒന്ന് തന്നെ മാഷെ തന്നെ പറഞ്ഞിട്ടുണ്ട്, കോമ്മുനിസ്റ്റ്‌ കാരുടെ പ്രത്യേകിച്ചും സി പി എം ഇന്റെ പതിനാറു അടിയന്ദ്രം ,, നടക്കട്ടെ .. ഇനി എന്റെ ലഷ്യം കമ്മ്യൂണിസ്റ്റ്‌ ഇന്റെ ചെറ്റ താരങ്ങള്‍ തുറന്നു കട്ടാല്‍ ആണ് എന്ന് പറഞ്ഞു,, കൂടെ കോണ്‍ഗ്രസിന്റെ പണികള്‍ മറച്ചു വെക്കലനെന്നു നമ്മള്‍ വയിചെടുത്തെ മതിയാകു,, അതാണ് സത്യം,, പിന്നെ മാഷ് പറഞ്ഞു
കോണ്‍ഗ്രസ്‌ ഇന്റെ കണക്കെടുക്കാന്‍ ആരെയും എല്പിച്ചില്ല എന്ന്.. കമ്മ്യൂണിസ്റ്റ്‌ ചെയ്യുന്ന " കൊടും ക്രൂരതകള്‍ ( എന്നോടെണ്ടിനെ ക്രുരത ) പറയാന്‍ മാഷിനെ എല്പിചിരുന്നോ എന്നൊരു മറു ചോദ്യം ഉണ്ട്? ബട്ട്‌ ഞാന്‍ ചോദിക്കുന്നില്ല ..

പിന്നെ മാഷ് പറഞ്ഞു ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ ഞാന്‍ വിജരിക്കുന്ന വഴികളിലൂടെ സഞ്ചരിക്കണം, ഇല്ലാത്തതു ഞാന്‍ ഡിലീറ്റ് ചെയ്യും,, ഒരു ലെനിനിസ്റ്റ്‌ മണക്കുന്നുണ്ടോ ???
--

Unknown said...

എന്റെ മനൂ, കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച തിട്ടപ്പെടുത്താന്‍ കോണ്‍ഗ്രസ്സുകാര്‍ ആരെങ്കിലും ജിവിയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ട് ആ ലിങ്ക് നോക്കാം എന്നാണ് ഞാന്‍ മുകളില്‍ പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ്സിന്റെ കണക്കെടുക്കാന്‍ ആരെയും എല്പിച്ചിട്ടിച്ചില്ല എന്നല്ല. രണ്ടും തമ്മില്‍ എത്ര വ്യത്യാസം? ഞാന്‍ കോണ്‍ഗ്രസ്സിന്റെ വക്താവാണെന്ന് എന്തെങ്കിലും ധ്വനി ആ വാക്കുകളില്‍ ഉണ്ടോ? മാര്‍ക്സിസ്റ്റുകാരനായാല്‍ ഇങ്ങനെ തന്നെയാണ് വാദമുഖങ്ങള്‍ അവതരിപ്പിക്കേണ്ടത്.

ജനാധിപത്യവിശ്വാസികളുടെ മുഖ്യശത്രു സ്റ്റാലിനിസ്റ്റ് പാര്‍ട്ടികളാണ്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നത്. മറ്റെല്ലാ പാര്‍ട്ടികളിലും ദൂഷ്യങ്ങള്‍ ഉണ്ട്. എല്ലാം ഒരുമിച്ച് പറയാന്‍ കഴിയില്ലല്ലൊ :)

abhilash attelil said...

സുകുമാരന്‍ ചേട്ടാ ,
താങ്കള്‍ക്ക് മറുപടി ഉണ്ടാവാറില്ല എന്ന് ചോദ്യം ചോദിക്കുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു.ഇഷ്ട്ടമാല്ലാത്തത് കേള്‍ക്കുമ്പോള്‍ കമന്റ് ഡിലീറ്റു ചെയ്യും എന്ന് പറയുന്ന താങ്കള്‍ സി പി എമിന്‍റെ പ്രവര്‍ത്തന സ്വാതന്ത്രിയ നിഷേധത്തെകുരിച്ചു വിലപിക്കുന്നത്.
ഏതായാലും താങ്കളുടെ പക്ഷ പ്രകാരം സഹായികുന്നവര്‍ക്ക് വോട്ടു നല്‍കാതെ ദ്രോഹിക്കുന്ന സി പി എമിന് വോട്ടു നല്‍കുന്ന മണ്ടന്മാരാണ് താങ്കളുടെ നാട്ടുകാരായ കണ്ണൂര്കാര്.കൊള്ളാം നല്ല തമാശ.ഇത് വിശ്വസികുന്നവരും ഈ നാട്ടില്‍ ഉണ്ടല്ലോ?

ജിവി/JiVi said...

കണ്ണൂരിലെ ഇലക്ഷനെപ്പറ്റി പോസ്റ്റിടുക. സുധാകരന് വാഴ്ത്തുപാട്ടും. എതിര്‍പ്പുകളുമായി ആളുകള്‍ വന്നപ്പോള്‍ സാര്‍വ്വദേശീയകമ്മ്യൂണിസത്തിലേക്കും സ്റ്റാലിനിസത്തിലേക്കും ഒരു മുഖം പൂഴ്ത്തല്‍. ഇവിടെ പോസ്റ്റിന്റെ വിഷയത്തില്‍തന്നെ ഒതുങ്ങിനില്‍ക്കണം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ കണ്ണൂര്‍ രാഷ്ട്രീയം മാത്രം മതി എന്നെഴുതിയത്. അപ്പോ അതല്ല പോലും അജണ്ട. ഇനി അജണ്ട വേറെയാണെങ്കില്‍ അങ്ങനെയാവട്ടെ എന്ന് കരുതി ആരെങ്കിലും മറുപടിയുമായി വന്നാല്‍ ഉടനെ മാവിലായി ലോക്കല്‍ സെക്രട്ടറിക്കെതിരെ ആരോപണവുമായി വരും.

വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ തിരുവഞ്ചൂരും വി ഡി സതീശനും ഇതേ അഭ്യാസങ്ങള് തന്നെ കാണിക്കണത്.

അനില്‍@ബ്ലോഗ് // anil said...

അങ്കിളിന്റെ സന്ദേഹം കൊള്ളാം.
:)
അങ്കിളേ ഇത്തരം ഒരുപാട് സന്ദേഹങ്ങള്‍ അതിജീവിച്ചാണ് കമ്മ്യൂണീസ്റ്റ് പാര്‍ട്ടി ഇതുവരെ എത്തിയതെന്ന് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ, ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നും .

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷ്യമെങ്കിലും പറയാനുണ്ട്, ബാക്കി പലര്‍ക്കും എന്താണ് പറയേണ്ടത് എന്നു പോലും തിട്ടമില്ല.
വ്യക്തികള്‍ക്ക് മൂല്യച്ച്യുതി സംഭവിക്കുന്നുണ്ട്, അതെല്ലാ മേഖലകളിലും. ദൈവദാസ വേഷം അണിഞ്ഞു നടക്കുന്ന പുരോഹിതര്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ, അതിനാല്‍ തന്നെ വ്യക്തികള്‍ കൂടിച്ചേരുന്ന സമൂഹത്തിനും പാര്‍ട്ടികള്‍ക്കും ഒക്കെയും അതിന്റെ ഫലങ്ങള്‍ ഒഴിച്ചു നിര്‍ത്താനുമാവില്ല.
അതിനെ അതിജീവിക്കാന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയും എന്നു തന്നെയാണ് പൊസിറ്റീവായ് ചിന്തിക്കുന്നവരെല്ലാം വിശ്വസിക്കുന്നത്.അല്ലാതെ ഇതെല്ലാം തകര്‍ത്തെറിഞ്ഞ് പുതിയൊരു ജനാ‍യത്ത ഗ്രൂപ്പ് ഉടലെടുക്കും എന്ന് ധരിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനാവൂ.

manu said...

മറ്റെല്ലാ പാര്‍ട്ടികളിലും ദൂശ്യങ്ങലുന്ദ്‌ അതു പറയാനുള്ള സന്മനസ്സു കട്ടിയാല്ലോ :) എല്ലാം പറയണം മാഷെ,, അപ്പോഴല്ലേ മാഷ് ഒരു നല്ല മാഷ് ആവു,, മാഷ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മനോരമയും മറ്റും ഭംഗിയായി ചെയ്യാനുണ്ട്,,, അവര്‍ക്കങ്ങനെയെ ചെയ്യാന്‍ പറ്റു . കാരണം യജമാന സ്നേഹം ,, നമുക്കിങ്ങിനെ ഒന്നില്ലല്ലോ? അപ്പൊ എഴുതണം എന്നുണ്ടെങ്ങില്‍ ,, എഴുതാം,, പിന്നെ എഴുതെന്ടെന്നു വിജരിച്ച,, എഴുതതിരികം അത്രയേ ഉള്ളു,, പിന്നെ കമ്മ്യൂണിസ്റ്റ്‌ വിരുധതയ്ക് ഇപ്പൊ മാര്‍ക്കറ്റ്‌ കുറച്ചു കൂടുതലുണ്ട്, എന്ന് തോന്നണു,, ഇപ്പൊ മറ്റുള്ള പര്‍ത്യ്ക്കരുടെ ബാലാ ക്ഷയം കാരണം കോണ്‍ഗ്രസ്‌ വിരാജിക്കുന്ന ടൈം ആയതു കൊണ്ട്,, നല്ല ബെസ്റ്റ് ടൈം ,, ഒരു ഫൈവ് യീര്സ്‌ മുന്‍പ് ആണേല്‍ ഇങ്ങനെ ഒന്നും എഴുതാന്‍ പട്ടിലയിരുന്നു കാരണം സീറ്റ്‌ കൂടുതല്‍ .. ഭരണത്തില്‍ കോണ്‍ഗ്രസിന്‌ കൂട്ട്,, അന്ന് കമ്മ്യൂണിസ്റ്റ്‌ നസിക്കണം എന്നാരും പറഞ്ഞിട്ടില്ല,, പിന്നെ പുളിവലായത് ന്യൂക്ലിയര്‍ ഡീല്‍ തന്നെ,, അന്ന് തൊട്ടു തുടങ്ങിയ മുറവിളിയാണ് ,, കമ്മ്യൂണിസ്റ്റ്‌ ഇന്റെ ചാരം കാണല്‍ ,, അന്ന് മുതല്‍ ഡാ ഇന്ന് വരെ ,, നാളെയും തുടരും,, കമ്മ്യൂണിസ്റ്റ്‌ വിരുധതയുടെ മാര്‍ക്കറ്റ്‌ അത്രയ്കുണ്ട്,,

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജിവിയുടെ കുടുംബത്തെ പറ്റി എനിക്കറിയില്ല. പക്ഷെ കേരളത്തില്‍ എവിടെ പോയാലും മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു. ആ ഭയം സമൂഹമനസ്സില്‍ നിന്ന് മാറണമെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായേ പറ്റൂ. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇപ്പോള്‍ തന്നെ ദുര്‍ബലമായി വരുന്നുണ്ട്.

സുകുമാരന്‍ ചേട്ടാ...ദാ ജിവി ക്ക് എഴുതിയ മറുപടിയിലെ തടിച്ച അക്ഷരങ്ങളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങളെ സാധൂകരിക്കാന്‍ കേരളത്തെ സംബന്ധിച്ച് എന്തു വസ്തുതകളാണു താങ്കളുടെ പക്കലുള്ളത്?വസ്തുതകളും കണക്കുകളും പറയാമോ?

Baiju Elikkattoor said...

"സുകുമാരന്‍ ചേട്ടാ...ദാ ജിവി ക്ക് എഴുതിയ മറുപടിയിലെ തടിച്ച അക്ഷരങ്ങളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങളെ സാധൂകരിക്കാന്‍ കേരളത്തെ സംബന്ധിച്ച് എന്തു വസ്തുതകളാണു താങ്കളുടെ പക്കലുള്ളത്?വസ്തുതകളും കണക്കുകളും പറയാമോ?"


kanakkukala daa vannu kondirikkunnoo..... jayarajan 9000 thil chilluvanam votinu pirakil!...... pore?

ini ippol track matti pidikkam, entha?!

Baiju Elikkattoor said...

moonidathum vallatha pokkanu pokunnathu! azhakozhamban 'thettuthiruthal' janagal purankaalinu thatti de eriyunooooo............!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ബൈജു..

അരിയെത്ര എന്നു ചോദിക്കുമ്പോൾ പയാറഞ്ഞാഴി എന്നു പറയാതെ...തിരഞ്ഞെടുപ്പ് വിജയങ്ങൾ മാത്രമല്ല ഒരു പാർട്ടിയുടെ ജനകീയ അടിത്തറ എന്ന് പറയുന്നത്.അതു താങ്കളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല.

പിന്നെ താങ്കൾ ഉദാഹരണം പറഞ്ഞ കണ്ണൂരിൽ 1957 ൽ മാത്രമേ( അതും അതിർത്തി വേറേ ആയിരുന്ന സമയത്ത്) ഇടതു പക്ഷം വിജയിച്ചിട്ടുള്ളൂ..അതിനു ശേഷം ഇന്നു വരെ ഒരിക്കലും ജയിച്ചിട്ടില്ല.2006 ൽ ഇടതു തരംഗത്തിൽ കണ്ണൂർ ജില്ലയിലെ ഭൂരിപക്ഷം സീറ്റുകളിലും എൽ.ഡി എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോളും കണ്ണൂരിൽ ജയിച്ചിട്ടില്ല...

അതുകൊണ്ട് എന്റെ ചോദ്യം ഇപ്പോളും നിലനിൽക്കുന്നു.

SAJEED K said...

ശിഥില ചിന്തയില്‍ താങ്കള്‍ കണ്ണൂരിനെപ്പറ്റി പറഞ്ഞ വസ്തുതകള്‍ ശരിയാണ് എന്ന് തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ ശരിവയ്ക്കുന്നു.അബ്ദുല്ലക്കുട്ടിയും സുധാകരനും ഉമ്മന്‍ ചാണ്ടിയുമെല്ലാം പരിഹാസ്യരാന് എങ്കിലും മൂന്നു ജയരജ്ന്മാരെക്കളും എത്രയോ ഭേദമാണ് .സി.പി.എം സ്വന്തം കുഴിതോന്ടിക്കൊണ്ടിരിക്കുന്നു .ഒപ്പം കേരളത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു.

തറവാടി said...

പോസ്റ്റിപ്പോഴാണ് കണ്ടത്,

സമാന കമന്റുകള്‍ ഇവിടെയുണ്ട്
വിലയിരുത്തലില്‍ തൊണ്ണുറ് ശതമാനം യോജിപ്പ് :)

വിചാരം said...

സുകുമാരേട്ടാ ... അപ്പോള്‍ സി.പി.എം ക്കാര്‍ ചേര്‍ത്ത 7000 വോട്ട് എവിടെ പോയി ? ഇവിടെ അബ്ദുല്ല കുട്ടി ജയിച്ചു അഥവാ ജയിച്ചില്ലായിരുന്നെങ്കില്‍ 7000 വോട്ട് കള്ളവോട്ട് ചെയ്യിച്ചിട്ടാണന്ന് പറയുമായിരുന്നില്ലേ.. സി.പി.എം ക്കാര്‍ ഒരു ദുരുപയോഗവും ചെയ്തില്ലാന്നുള്ള വലിയ തെളിവാണ് അബ്ദുല്ല കുട്ടിയുടെ വിജയം കാണിക്കുന്നത്.
അബ്ദുല്ലകുട്ടിയ്ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വിജയാംശസകള്‍ ..

അങ്കിള്‍ said...

പ്രീയ അനിൽ@ബ്ലോഗ്,
കമ്മ്യൂണിസ്റ്റ്കാരുടെ കിത്താബിൽ തൊഴിലാളിവർഗ്ഗ് സർവ്വാധിപത്യമാണ് ലക്ഷ്യമെന്ന് പറഞ്ഞിട്ടുണ്ടെന്നുള്ള ഒരു സന്ദേഹം ഞാൻ പ്രകടിപ്പിച്ചിരുന്നു. അതിനു മറുപറ്റിയായി അനിൽ പറയുന്നു: “കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷ്യമെങ്കിലും പറയാനുണ്ട്, ബാക്കി പലര്‍ക്കും എന്താണ് പറയേണ്ടത് എന്നു പോലും തിട്ടമില്ല.“

എന്റെ സന്ദേഹം ശരിയാണന്നല്ലേ അതിൽ നിന്നും മനസ്സിലാക്കേണ്ടത്. കറകളഞ്ഞ സഖാക്കളാരും ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. അനിലെങ്കിലും അതു സമ്മതിച്ചല്ലോ.

അങ്ങനെ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം നടപ്പാക്കുകയാണു ലക്ഷ്യമെങ്കിൽ, പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള സമീപനം, ബഹുകക്ഷിജനാധിപത്യം,മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, പരമാധികാരികള്‍ ജനങ്ങളാണു പാര്‍ട്ടികളല്ല എന്നീ കര്യങ്ങളിൽ ദേവദാസ് ഉന്നയിച്ച സന്ദേഹങ്ങളിൽ കഴമ്പുണ്ടല്ലോ.

ഒന്നു കൂടെ ആലോചിച്ചു പറയൂ, തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം [Dictatorship of the Proletariat ] എന്ന ആശയം ഉപേക്ഷിച്ചോ, ഇല്ലയോ?. അതു പുസ്തകത്തിൽ മാത്രമെന്നു സമ്മതിക്കുന്നുണ്ടോ. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ പിന്തുടരണമെന്നു വീണ്ടും വീണ്ടും പാർട്ടി സെക്രട്ടറി ആവശ്യപ്പെടുന്നതു കൊണ്ട് ചോദിക്കുന്നതാണു.

എനിക്കുകൂടി മനസ്സിലാകുന്നതരത്തിൽ ഒരു മറുപടി തന്നാൽ വീണ്ടും ഇതേ ചോദ്യം ഞാൻ ആവർത്തിക്കില്ല.

കൂട്ടത്തിൽ ഒന്നുകൂടെ പറഞ്ഞോട്ടേ, കോടിക്കണക്കിനു നികുതിപ്പണം പാഴാക്കാനിടയാക്കിയ ഒഴിവാക്കാമായിരുന്ന ഈ ഉപതിരഞ്ഞെടുപ്പിനുത്തരവാദികളായ കോൺഗ്രസ്സ് മൂന്നുസ്ഥലങ്ങളിലും തോൽക്കണമെന്നു ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു. നടന്നില്ല.

ബീഫ് ഫ്രൈ||b33f fry said...

@അങ്കിള്‍
സി.പി.എമ്മിന്റെ ഭരണഘടന വകുപ്പ് 2 {ലക്ഷ്യം), ഇങ്ങനെ പറയുന്നു,

"ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു."

ഇതിലിത്ര ഞെട്ടാനായിട്ടെന്താണുള്ളത്? "തൊഴിലാളി" എന്നതിനെ മാര്‍ക്സ് എങ്ങനെ നിര്‍വ്വചിച്ചു എന്ന് മനസ്സിലാക്കിയവര്‍ക്ക് ഇത്രയ്ക്കും ഞെട്ടേണ്ട കാര്യമില്ല. അത് മനസ്സിലാക്കിയിട്ടും ഞെട്ടുന്നവരുണ്ട്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ എന്നല്ല ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആത്യന്തികമായ ലക്ഷ്യം ഒരു പ്രോലെറ്റേറിയന്‍ സ്റ്റേറ്റ് സ്ഥാപിക്കുക എന്നതായിരിക്കും. അതിലാരും സംശയിക്കേണ്ട കാര്യമില്ല.

Unknown said...

ഇതിലിത്ര ഞെട്ടാനായിട്ടെന്താണുള്ളത്?ഞെട്ടാനേ ഉള്ളൂ. ആ ഞെട്ടല്‍ ആണ് അങ്കിള്‍ നല്‍കിയ ലിങ്കിലെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ ദേവദാസ് കൃത്യമായി അവതരിപ്പിച്ചത്. ആ ഞെട്ടലില്‍ ആണ് സോവിയറ്റ് സാമ്രാജ്യം കടപുഴകിയത്, ബെര്‍ലിന്‍ മതില്‍ തകര്‍ന്ന് വീണത്. ആ ഞെട്ടല്‍ ആണ് ജനാധിപത്യവിശ്വാസികള്‍ ലോകമാകെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കാരണം.


"ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം.” എന്ന് പറഞ്ഞ് അവസാനം “ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ എന്നല്ല ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആത്യന്തികമായ ലക്ഷ്യം ഒരു പ്രോലെറ്റേറിയന്‍ സ്റ്റേറ്റ് സ്ഥാപിക്കുക എന്നതായിരിക്കും” എന്നും പറയുന്നു. അപ്പോള്‍ ആരാണ് അല്ലെങ്കില്‍ ഏത് പാര്‍ട്ടിയാണ് ഗ്രൂപ്പാണ് ഇന്ത്യയില്‍ ഇപ്പറഞ്ഞ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കുക? ഉദാഹരണത്തിന് മാവോയിസ്റ്റ് പാര്‍ട്ടി ആയാലോ? അപ്പോള്‍ സി.പി.എമ്മിന്റെ ഗതിയോ? ഇപ്പോള്‍ തന്നെ മാവോയിസ്റ്റുകളും സി.പി.എമ്മും ബംഗാളില്‍ കൊമ്പ് കോര്‍ക്കുന്നു.

ജിവി/JiVi said...

പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ഇടപെടല്‍ പോലും ആവിശ്യമില്ലെന്ന് വാദിച്ച് തീവ്ര ഇടതുപക്ഷവിഭാഗം പാര്‍ട്ടി വിട്ടുപോയതായും ഇവര്‍ക്കെതിരെയും പോരാടേണ്ടതുണ്ട് എന്നും പാര്‍ട്ടിയുടെ ചരിത്രം പറയുന്ന ഭാഗത്ത് പറയുന്നുണ്ടല്ലോ.

ഒരു ഭാഗത്ത് മാവോയിസ്റ്റുകളുണ്ടെങ്കില്‍ മറുവശത്ത് എം വി രാഘവന്റെ പാര്‍ട്ടിക്കും കമ്മ്യൂണിസവും മാര്‍ക്സിസവുമുണ്ട്. സി പി ഐ എം എന്നപാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗ സമഗ്രാധിപത്യത്തിലേക്കുള്ള അതിന്റെ ലക്ഷ്യത്തിനായി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ശ്രമിക്കുന്നുണ്ടോ എന്നതിനാണ് ഇവിടത്തെ സി പി എം വിമര്‍ശകര്‍ മറുപടി തരേണ്ടത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആ ഞെട്ടലില്‍ ആണ് സോവിയറ്റ് സാമ്രാജ്യം കടപുഴകിയത്, ബെര്‍ലിന്‍ മതില്‍ തകര്‍ന്ന് വീണത്. ആ ഞെട്ടല്‍ ആണ് ജനാധിപത്യവിശ്വാസികള്‍ ലോകമാകെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കാരണം

എന്നിട്ടെന്തായി? വായിക്കൂ

1:കിഴക്കന്‍ യൂറോപ്പ് എന്തു പറയുന്നു?

2:ബര്‍ലിന്‍ മതില്‍ പൊളിച്ച് 20 വര്‍ഷത്തിനു ശേഷം....

അനില്‍@ബ്ലോഗ് // anil said...

അങ്കിള്‍,
മേലെ കൊടുത്ത ലിങ്ക് വായിച്ചു കാണുമല്ലോ. പാര്‍ട്ടിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നും തന്നെ ഒരു മാറ്റവുമില്ല.തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പദത്തെ എങ്ങിനെ നിര്‍വ്വചിച്ചിരിക്കുന്നു എന്നതാണ് പ്രധാനം.
അങ്കിളിനറിയാമല്ലോ, ഏതൊരു സംഹിതയും വിശദമാക്കുന്നതിനു മുമ്പ് ഡഫനിഷനുകള്‍ വ്യക്തമാക്കിയിരിക്കണമെന്ന്. അതുണ്ടായാല്‍ ഈ ഭയമൊന്നും ഉണ്ടാവില്ല.
പോസ്റ്റ് അതല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്ത് എന്നെക്കാള്‍ പാര്‍ട്ടി ഭരണഘടന പിടിയുള്ള ആരെങ്കിലും ചര്‍ച്ച തുടങ്ങി വക്കാന്‍ ശ്രമിക്കാം.

കണ്ണൂര്‍ ചര്‍ച്ച തുടരട്ടെ.

Unknown said...

സി പി ഐ എം എന്നപാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗ സമഗ്രാധിപത്യത്തിലേക്കുള്ള അതിന്റെ ലക്ഷ്യത്തിനായി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ശ്രമിക്കുന്നുണ്ടോ എന്നതിനാണ് ഇവിടത്തെ സി പി എം വിമര്‍ശകര്‍ മറുപടി തരേണ്ടത്

ഇത് നല്ല തമാശ. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ലക്ഷ്യത്തിലേക്ക് സി.പി.ഐ(എം)എന്ന പാര്‍ട്ടിക്ക് പ്രവേശിക്കണമെങ്കില്‍ തന്നെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ,ലക്ഷ്യം പ്രാപിക്കണമെങ്കില്‍ ഈ സിസ്റ്റം ഇല്ലാത്താക്കുകയും വേണമല്ലൊ. ആ ലക്ഷ്യം ഇപ്പോഴുമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഉണ്ടെങ്കില്‍ ഞങ്ങള്‍ ഈ പാര്‍ട്ടിയെ അങ്ങേയറ്റം ഭയപ്പെടുന്നു. ഇല്ലെങ്കില്‍ അപ്രകാരം പരിപാടി ഭേദഗതി ചെയ്ത് ജനങ്ങളോട് പരസ്യമായി പറയണം. ജനങ്ങള്‍ക്ക് വേണ്ടിയാണല്ലൊ ഏത് പാര്‍ട്ടിയും നിലകൊള്ളേണ്ടത്..

Unknown said...

അനിലേ, ഡഫനിഷനില്‍ എവിടെയും അല്ലെങ്കില്‍ ആര്‍ക്കും അവ്യക്തത ഒന്നുമില്ല. നടക്കാത്ത ഒരു ലക്ഷ്യത്തിലേക്ക് വ്യര്‍ത്ഥമായ പരിപാടിയുമായി പാഴ്സഞ്ചാരം നടത്തി മറ്റുള്ളവരെയും തങ്ങളെത്തന്നെയും ഇനിയും പറ്റിക്കണോ അതോ പാര്‍ലമെന്ററി ജനാധിപത്യം സ്വീകരിച്ച് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച് മുന്നോട്ട് പോകണോ എന്നതാണ് സി.പി.ഐ, സി.പി.ഐ(എം) എന്നീ പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടത്.

അങ്കിള്‍ said...

ബീഫ് ഫൈക്ക് നന്ദി.ലക്ഷ്യം എന്താണെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി.‘തൊഴിലാളി’യുടെ നിർവചനം തന്നെയാണു പ്രധാനം. വിക്കിയിലെ ആ ലിങ്കും വായിച്ചു.

അനിൽ അമ്പാനിയും, സി.കെ.ജാനുവും ഉൾപ്പെട്ടതാണു ഇൻഡ്യ. എനിക്ക് ഒരു കാറുണ്ട്, ഒരു വീടുണ്ട്, ഫോണുണ്ട്, കമ്പ്യൂട്ടറുണ്ട്. ഇത്രയും ഉള്ള ഞാൻ തീർച്ചയായും മേൽ‌പ്പറഞ്ഞ തൊഴിലാളിയുടെ നിർവചനത്തിൽ വരുന്നില്ല. എന്താ ബീഫ് ഫ്രൈ, നിങ്ങൾ ലക്ഷ്യത്തിലെത്തിയാൽ എന്റെ സ്ഥാനം എവിടെയാണു?

അനിൽ പറഞ്ഞപോലെ ഈ പോസ്റ്റിന്റെ വിഷയം ഇതല്ലാത്തതു കൊണ്ട്, ഞാൻ നിർത്തുന്നു. പക്ഷേ കാര്യങ്ങൾ പലതും പഠിച്ചു.

ജിവി/JiVi said...

"തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ലക്ഷ്യത്തിലേക്ക് സി.പി.ഐ(എം)എന്ന പാര്‍ട്ടിക്ക് പ്രവേശിക്കണമെങ്കില്‍ തന്നെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ,ലക്ഷ്യം പ്രാപിക്കണമെങ്കില്‍ ഈ സിസ്റ്റം ഇല്ലാത്താക്കുകയും വേണമല്ലൊ"

എന്താണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം എന്ന് ഒന്ന് വിശദീകരിക്കാമോ?പാര്‍ട്ടി അതിന്റെ ഏതെങ്കിലും വേദികളില്‍ ഏതെങ്കിലും രേഖകളില്‍ ഇങ്ങനെ പറയുന്നുണ്ടോ? അതല്ല, ഇങ്ങനെയൊരു ഹിഡ്ഡണ്‍ അജണ്ട ഉണ്ടെന്ന് സംശയിക്കത്തവണ്ണം എന്തെങ്കിലും പ്രവര്‍ത്തനം പാര്‍ട്ടി നടത്തുന്നുണ്ടോ?

Unknown said...

@ ജിവി, വളരെ വിശദമായി സംസാരിക്കേണ്ട കാര്യമാണത്. ഞാന്‍ മറ്റൊരു പോസ്റ്റ് എഴുതാം. അവിടെ നമുക്ക് ചര്‍ച്ച ചെയ്യാം. അങ്കിളിനും അനിലിനും ഒക്കെ പങ്കെടുക്കാന്‍ താല്പര്യമുണ്ടായേക്കും. അതിന് മുന്‍പായി ബീഫ്ഫ്രൈ തന്ന ലിങ്കില്‍ നിന്ന് പാര്‍ട്ടി പരിപാടിയും കിട്ടാവുന്ന ഓണ്‍‌ലൈന്‍ സോഴ്സുകളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രബന്ധങ്ങളും വായിക്കുക. തുറന്ന ചര്‍ച്ചയ്ക്ക് ആ അറിവുകള്‍ സഹയകമാവും. ഞാന്‍ ഒന്നിന്റെയും വിരോധി അല്ല. ബഹുകക്ഷി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് എല്ലാ പാര്‍ട്ടികളും തെറ്റുകള്‍ തിരുത്തിക്കൊണ്ട് നിലനില്‍ക്കട്ടെ എന്നാണ് ആഗ്രഹം.

സാജന്‍| SAJAN said...

കെ പി എസ് എഴുതിയതിനോട് യോജിക്കുന്നു.

:)

വിചാരം said...

ഇന്ത്യന്‍ ഭരണഘടനയിലും മറ്റും അധിഷ്ടിതമായൊരു പാര്‍ട്ടി (അതേതു പാര്‍ട്ടിയായാലും) ആ വ്യവസ്ഥിതിക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലാതെ ഇവിടെ സഖാക്കള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഈ ആശയത്തോട് ("ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.") ഒട്ടും യോജിപ്പില്ല .. ഈ ആശയുമായി വന്ന ചൈന ഇന്ന് സര്‍വ്വാധിപത്യ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ചെയ്തുകൊണ്ടിരിക്കുന്നു, മനുഷ്യരെ എന്തു ന്യായീകരണം പറഞ്ഞും ബുള്‍ഡോസറാല്‍ കയറ്റി കൊല്ലുന്ന വ്യവസ്ഥിതികളോട് യോജിക്കാനാവില്ല, നമ്മുടെ ഭാരതത്തതിനെ അസ്ഥിരപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിയ്ക്കുന്ന ചൈനക്ക് കുഴലൂത്താന്‍ ശ്രമിയ്ക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് നിലപ്പാടുകളോട് ഒട്ടും യോജിപ്പില്ല പക്ഷെ ജനാധിപത്യ വ്യവസ്ഥിതിക്കനുസരിച്ച് കേരളത്തില്‍ ഇടത് ജനാധിപത്യ മുന്നണി വരണമെന്നത് എന്റെയൊരു ആഗ്രഹമാണ്, അതിനര്‍ത്ഥം സര്‍വ്വാധിപത്യ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കീഴിലാവണം ഇന്ത്യാമഹാരാജ്യം എന്നതാണെങ്കില്‍ അത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രം .

Unknown said...

പ്രിയ വിചാരം , കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചതിന് വളരെ നന്ദി. കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവം എന്ന് പറഞ്ഞാല്‍, ഭരണം പിടിച്ചെടുത്ത് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ കമ്മ്യ്യൂണിസ്റ്റ് ഏകകക്ഷിഭരണം സ്ഥാപിച്ച്,സോഷ്യലിസം എന്ന പേരില്‍ പൌരന്മാരുടെ സ്വത്തുക്കള്‍ ബലമായി കണ്ടുകെട്ടി സര്‍വ്വതും പാര്‍ട്ടിയില്‍ നിഷിപ്തമാക്കുക എന്ന കിരാതമായ ഏര്‍പ്പാടല്ലാതെ മറ്റൊന്നുമല്ല. എല്ലാ അധികാരങ്ങളും അവകാശങ്ങളും അങ്ങനെ പാര്‍ട്ടിക്ക്,ആത്യന്തികമായി പാര്‍ട്ടി ജനറല്‍ സെക്രട്ടരിക്ക് മാത്രം ലഭിക്കുക എന്ന അവസ്ഥ. ഇതാണ് റഷ്യയില്‍ ലെനിനും,ചൈനയില്‍ മാവോസേ തൂങ്ങും,ക്യൂബയില്‍ ഫിഡല്‍ കാസ്ട്രോവും ഒക്കെ നടപ്പിലാക്കിയത്. കഥയൊന്നുമറിയാതെ ഇങ്ങു ദൂരെയുള്ള നാം സോഷ്യലിസം എന്നാല്‍ എന്തോ ഒരു സ്വര്‍ഗ്ഗരാജ്യം സ്ഥാപിക്കലാണെന്ന് കരുതി മൂഢസ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നു.

കമ്മ്യ്യൂണിസ്റ്റ് ഏകാധിപത്യഭരണത്തില്‍ പൌരന്മാര്‍ക്ക് പാര്‍ട്ടിക്കാരെയും സര്‍ക്കാരിനെയും അനുസരിക്കുക എന്നതില്‍ കവിഞ്ഞ് ഒരു സ്വാതന്ത്ര്യവും പൌരാവകാശവുമില്ല. എഴുപത് കൊല്ലത്തിലധികം അത് സഹിച്ച റഷ്യന്‍ ജനത ഒടുവില്‍ സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ചു. കമ്മ്യൂണിസത്തിന്റെ ഭീകരത എങ്ങനെ പൌരജനങ്ങളെ അടങ്ങാത്ത സ്വാതന്ത്ര്യദാഹികളാക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച. കമ്മ്യ്യൂണിസ്റ്റ് ഏകാധിപത്യരാജ്യമായ കി.ജര്‍മ്മനിയില്‍ നിന്ന് സ്വാതന്ത്ര്യദാഹികളായ ആളുകള്‍ ജനാധിപത്യരാജ്യമായ പ.ജര്‍മ്മനിയിലേക്ക് ഒളിച്ചു പോകുന്നത് തടയാനാണ് ബര്‍ലിന്‍ മതില്‍ തീര്‍ത്തത്. 1989നവംബര്‍ 7ന് അനുകൂലമായൊരു മുഹൂര്‍ത്തത്തില്‍ മിനിറ്റുകള്‍ക്കകമാണ് കി.ജര്‍മ്മനിക്കാര്‍ ആ മതില്‍ പൊളിച്ചത്. ജനങ്ങളുടെ സ്വാതന്ത്ര്യസമരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും തീഷ്ണമായ സമരം കമ്മ്യൂണിസ്റ്റ് ഏകാധിപത്യങ്ങള്‍ക്കെതിരെ നടത്തപ്പെട്ട സമരങ്ങളാണ്. ഇന്നും ചൈനയില്‍ എന്താണ് നടക്കുന്നത്. ഇന്റര്‍നെറ്റിന് കുറെ റെസ്ട്രിക്‍ഷന്‍സ് ഉണ്ട്. പലപ്പോഴും ബ്ലോഗുകള്‍ പോലും നിരോധിക്കുന്നു. പൌരജനങ്ങള്‍ സ്വാതന്ത്ര്യത്തിലേക്ക് കുതറിച്ചാടി പോകുന്നതിനെതിരെ പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങളും സദാ ജഗ്രത പാലിക്കുന്നു. ഞാന്‍ പറയട്ടെ, മനുഷ്യന്‍ എന്ന ജീവിയ്ക്ക് സ്വാതന്ത്ര്യമാണ് പ്രാണവായു. ഭക്ഷണം പോലും അത് കഴിഞ്ഞിട്ട് മതി.

ഇവിടെ ഇന്ത്യയില്‍ ഈ ചീള് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിപ്ലവം നടത്താനോ ഏകാധിപത്യഭരണം നടപ്പാക്കാനോ ഒരിക്കലും കഴിയില്ല. കാലം അത്ര കണ്ട് മാറി. അത് എല്ലാ സഖാക്കള്‍ക്കും അറിയാം. ജനാധിപത്യത്തിന്റെ സൌകര്യങ്ങളും,സ്വാതന്ത്ര്യങ്ങളും,ശീതളിമയും അനുഭവിച്ചുകൊണ്ടാണ് ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നതും. ഞാന്‍ കമ്മ്യൂണിസ്റ്റുകാരോട് ചോദിക്കുന്നു, സഖാക്കളേ നമുക്ക് ഈ ജനാധിപത്യവും സ്വാതന്ത്ര്യവും പോരേ? ഈ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് ജനങ്ങളുടെ അവകാശങ്ങള്‍ക്കും നന്മകള്‍ക്കും വേണ്ടി പോരാടിക്കൂടേ? എന്തിനീ ഏകാധിപത്യസിദ്ധാന്തവും സ്റ്റാലിനിസ്റ്റ് പ്രവര്‍ത്തനശൈലിയും കൊണ്ട് ആളുകളെ പേടിപ്പിക്കണം.

എന്നാല്‍ ഇങ്കിലാബും സോഷ്യലിസവും ഒക്കെ പുറമേക്ക് പറയുന്നെങ്കിലും പരമാവധി പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍‌നിര്‍ത്തിയാണ് ഇപ്പോള്‍ സി.പി.എം. പ്രവര്‍ത്തിക്കുന്നത്. അത് ആളുകള്‍ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ സ്വാധീനം കേരളത്തിലും ബംഗാളിലും എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയതെന്ന് പരിശോധിക്കാന്‍ നേരമായി. ബുദ്ധിജീവികള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ നേരം പിടിക്കും. കാരണം അവരൊക്കെ സെയിഫ് ആണ്. എന്നാല്‍ ബംഗാളിലെ പാവപ്പെട്ടവര്‍ക്ക് വേഗം തന്നെ മനസിലാക്കിയേ പറ്റൂ. അവരല്ലെ പതിറ്റാണ്ടുകളായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇനിയും തടരാം.

ജിവി/JiVi said...

"@ ജിവി, വളരെ വിശദമായി സംസാരിക്കേണ്ട കാര്യമാണത്. ഞാന്‍ മറ്റൊരു പോസ്റ്റ് എഴുതാം."

ശരി, അങ്ങനെയാവട്ടെ, ഞാന്‍ ഒരോ ആഴ്ച കൂടുമ്പൊഴും ഫോളോ അപ് ചെയ്തുകൊണ്ടിരിക്കാം.

Unknown said...

ജിവിയ്ക്ക്, അതെഴുതിക്കഴിഞ്ഞപ്പോഴാണ് വിചാരം ഒരു കമന്റെഴുതിയതും ഞാനതിന് വിശദമായി മറുപടി എഴുതിയതും. വിചാരം ഒരു ഇടത്പക്ഷ അനുഭാവിയാണ്. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിനോട് യോജിപ്പുമില്ല.

തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന് പരിപാടിയില്‍ എഴുതിച്ചേര്‍ത്തിട്ടാണ് സി.പി.എം. ഇവിടെ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന് പറഞ്ഞാല്‍ അവരുടെ അഭിപ്രായത്തില്‍ ഇവിടെ നിലവിലുള്ള ബൂര്‍ഷ്വാ ഭരണവും,ഭരണഘടനയും,പാര്‍ലമെന്ററി സിസ്റ്റവും എല്ലാം ഉടച്ചുവാര്‍ത്ത് പാര്‍ട്ടി ഭരണക്കുത്തക ഏര്‍പ്പെടുത്തും എന്നാണ്.

പരിപാടി അനുസരിച്ചു പാര്‍ട്ടി മുന്നോട്ട് പോകുന്നുണ്ടോ, ലക്ഷ്യത്തിലേക്ക് അടുക്കുന്നുണ്ടോ, എന്നതൊക്കെ സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണ്. ഞങ്ങള്‍ ജനാധിപത്യവിശ്വാസികളെ സംബന്ധിച്ച് അത്തരം പരിപാടി മുന്‍‌നിര്‍ത്തി ഇവിടെ ഒരു പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു. അത് ജനാധിപത്യത്തിന് വിരുദ്ധമാണ് എന്നതിനാല്‍ ആ പാര്‍ട്ടിയെ എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇത്രയേ പറയാനുള്ളൂ. കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും തുറന്നുകാട്ടുന്ന പോസ്റ്റുകള്‍ തുടരും.

ജിവി/JiVi said...

മറ്റൊരു പോസ്റ്റിലൂടെ വിശദമായി ചര്‍ച്ചചെയ്യേണ്ടകാര്യം വിചാരം ഒരു കമന്റെഴുതി അതിനു മറുപടിയെഴുതുമ്പോഴേക്കും വിശദീകരിക്കപ്പെടുമോ? അങ്ങനെയെങ്കില്‍ എന്റെ ചോദ്യത്തിന് നേരെ ചൊവ്വേ മറുപടിയെഴുതിയാല്‍ പോരായിരുന്നോ?

ആ കമന്റു കണ്ടപ്പോഴേ എനിക്കറിയാം ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന്. പിന്നെ എല്ലാ പാര്‍ട്ടികളും തെറ്റുതിരുത്തി നിലനില്‍ക്കട്ടെ എന്ന ഒരു ലൈന്‍ എഴുതിച്ചേര്‍ത്തതുകൊണ്ട് മിണ്ടാതിരുന്നതായിരുന്നു. അപ്പോഴാണ് വിചാരത്തിന്റെ കമന്റില്‍ പിടിച്ച് കെ പി എസ്സിന്റെ ഇടതിനോടുള്ള abhorrence വീണ്ടും പതഞ്ഞുപൊന്തിയത്.

കമ്മ്യൂണിസ്റ്റുകളോടും ഇടതിനോടുമുള്ള വിമര്‍ശനം തുടരുക. എന്നെങ്കിലും കഴമ്പുള്ള ഒരു വിമര്‍ശനമെങ്കിലും താങ്കളില്‍നിന്നും വരണം എന്ന് ആഗ്രഹമുണ്ട്.

Vinod Kooveri said...

സുകുമാരേട്ടാ ഇത്രയും തരം താഴാന് പാടില്ലായിരുന്നു.

ഷൈജു നമ്പ്യാര്‍ said...

വളരെ വൈകിയാണ് ഈ ലേഖനം വായിക്കാനിടയായത്..ഇതില്‍ പറഞ്ഞ ഉപതിരഞ്ഞെടുപ്പ് എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇലക്ഷന്റെ എല്ലാ ഘട്ടത്തിലും അബ്ദുല്ലകുട്ടിയുടെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് എതിരാളികള്‍ നടത്തിയ മുഴുവന്‍ തറ വേലകളും നന്നായി മനസ്സിലാക്കുകയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്തിരുന്നു. മറ്റുപല മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരില്‍ പുതിയ വോട്ടര്‍മാരാക്കി രംഗത്തിറക്കിയത് താങ്കള്‍ അറിഞ്ഞുകാണാതിരിക്കാന്‍ സാധ്യതയില്ല. അതിനെപറ്റി ലേഖനത്തില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല.
എനിക്ക് താങ്കളെ നേരിട്ട് പരിചയമില്ല. അന്ന് യു.ഡി.എഫിന്‍റെ ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ താങ്കള്‍ വന്നിരുന്നുവെങ്കില്‍ ഒരുപക്ഷെ നമ്മള്‍ തമ്മില്‍ കണ്ടുകാണും.