മാധവന്‍ കുട്ടിയും മനുഷ്യാവകാശവും!

ഒന്നും എഴുതേണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ പത്രങ്ങള്‍ വായിക്കുമ്പോള്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ധാര്‍മ്മികരോഷം തോന്നുന്നു. പ്രബുദ്ധകേരളം എങ്ങോട്ടാണ് പോകുന്നത്? ഇന്ന് ഒരുവകപ്പെട്ട ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും എല്ലാം ഇടത് പക്ഷത്തിന്റെ കൂടെയാണ്. ഇടത് പക്ഷത്തിന്റെ കൂടെ നിന്നാലേ ബുദ്ധിജീവിയും സാംസ്ക്കാരികനായകന്മാരും ആയി അംഗീകാരം ലഭിക്കൂ എന്നതാണ് കേരളത്തിലെ അവസ്ഥ. മറ്റുള്ളവരെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കികള്‍ ആയിരിക്കും എന്നതാണ് മാര്‍ക്സിയന്‍ വീക്ഷണശാസ്ത്രം.

സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിനെ വെല്ലുന്ന ഒരു സാംസ്ക്കാരികനായകന്‍ ഇപ്പോള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് മാധവന്‍ കുട്ടി. മാധവന്‍ കുട്ടിയുടെ ലീലാവിലാസങ്ങളെ പറ്റി ജനശക്തിയില്‍ വന്ന ഒരു ലേഖനം എനിക്ക് മെയിലില്‍ അയച്ചുകിട്ടിയത് താഴെ ചേര്‍ക്കുന്നു. മെയില്‍ അയച്ച കുന്നിമണി എന്ന സുഹൃത്തിനോട് കടപ്പാട്.
madavankkutty
(മുകളില്‍ വലത് ഭാഗത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ ഫുള്‍ സ്ക്രീനില്‍ വായിക്കാം)

11 comments:

തല്‍കൊള്‍ said...

കുറുനരിയെപോലെ പല്ലിറുമി, ചുണ്ടു കോട്ടി, ഉമിനീരൊലിപ്പിച്ച്‌ വല്ലാത്ത കോപത്തോടെയുള്ള ആ മനുഷ്യന്റെ പ്രതികരണങ്ങള്‍ കണ്ടാലറിയാം കാപട്യത്തിന്റെ ആഴം. കമ്മ്യൂണിസ്റ്റുകാര്‍ ഇതുവരെ വഹിച്ചു വന്ന എല്ലാ നീതി ബോധങ്ങളോടും മൂപ്പര്‍ക്ക്‌ വെറുപ്പാണ്‌. ഒന്നിനോടു മാത്രം സ്‌റ്റാലിനെ പോലെ സ്‌നേഹം : പാര്‍ട്ടിയോട്‌ (അധികാര
ത്തോട്‌)

(ഇന്ത്യന്‍ എക്‌സ്‌പ്രസ്സിനെ തൊഴിലാളി വിരുദ്ധ ചെയ്‌തികളെ പോലെ കോഴിക്കോട്‌ സിറ്റിയില്‍ ഇവര്‍ ചെയ്‌തുകൂട്ടിയ ചില കൂട്ടി കൊടുപ്പുകളുടെ കഥകള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്‌ ഈയുള്ളവന്‍)


ഇടക്കൊന്നു ചോദിക്കട്ടെ, ഇങ്ങിനെ PDF ഫയല്‍ എങ്ങിനെയാണ്‌ പോസ്‌റ്റു ചെയ്യുക ? പറഞ്ഞു തരാമോ ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ബ്ലോഗില്‍ PDF പോസ്റ്റ് ചെയ്യാന്‍ www.scribd.com ല്‍ അക്കൌണ്ട് ക്രീയേറ്റ് ചെയ്യുക. എന്നിട്ട് അവിടെ ഫയല്‍ അപ്‌ലോഡ് ചെയ്യുക. പി..ഡി.എഫ് അവിടെ പബ്ലിഷ് ആയാല്‍ ആ ഫയലിന്റെ എമ്പഡ് കോഡ് അവിടെ നിന്ന് കോപ്പി ചെയ്ത് ബ്ലോഗില്‍ പെയിസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്താല്‍ മതി...

ജിവി/JiVi said...

മാധവന്‍ കുട്ടി ഗോവിന്ദന്‍ കുട്ടിയാകുന്നു, ഗോവിന്ദന്‍ കുട്ടി ഇനി നാരായണന്‍ കുട്ടിയാകും. സി പി എംനെ വിമര്‍ശിക്കാനുള്ള വെപ്രാളത്തിനിടയില്‍ എന്തെല്ലാം കണ്‍ഫ്യൂഷനുകള്‍! ധാര്‍മ്മിക രോഷമല്ല, ഇവിടെ പതഞ്ഞുപൊന്തി വന്നത് ഈ കണ്‍ഫ്യൂഷനുകളും വെപ്രാളവും അന്ധമായ സി പി എം വിരോധവും. കാണുന്നവര്‍ക്ക് തമാശ തോനുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

തെറ്റ് ചൂണ്ടിക്കാട്ടിയ ജിവിയ്ക്ക് നന്ദി! പിന്നെ സി.പി.എം വിരോധത്തിന്റെ കാര്യം,മഹത്തായ ഒരാശയത്തെ വ്യഭിചരിച്ച് സമ്പത്ത് കുന്ന് കൂട്ടുന്നവരുടെ വെപ്രാളമായിരിക്കും ഭാവിതലമുറയ്ക്ക് തമാശയ്ക്ക് വക നല്‍കുക. എന്ത് തോന്ന്യാസങ്ങളെയും മാര്‍ക്സിസത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ ജിവിയെപ്പോലുള്ളവര്‍ അധികകാലം തുനിയുമെന്ന് തോന്നുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാരൻ ചേട്ടാ,

സി.പി.എമ്മിനെ ആരെങ്കിലും അനുകൂലിച്ച് സംസാരിച്ചാൽ ഉടനെ അയാളെ വ്യക്തി ഹത്യ ചെയ്യാൻ ഒരു കൂട്ടം മാധ്യമക്കാരും പിന്നെ ബൂലോകത്തിലെ ചിലരും തുനിഞ്ഞിറങ്ങുകയായി.അതാണു ഇവിടെയും കാണുന്നത്.ജിവിയ്ക്കു എഴുതിയ മറുപടിയിൽ താങ്കൾ എഴുതുന്നു “ എന്ത് തോന്ന്യാസങ്ങളേയും ന്യായീകരിയ്കാൻ മാർക്സിസത്തിന്റെ പേരിൽ തുനിഞ്ഞാൽ”

ഒരു ചോദ്യം: എന്ത് തോന്ന്യാസങ്ങളെ, ആരു ന്യായ്യീകരിച്ചു?തോന്ന്യാസം എന്ന് ചേട്ടനു തോന്നുന്നത്.അബ്ദുള്ളക്കുട്ടിയെ വരെ ന്യായീകരിച്ച് പോസ്റ്റിട്ടതാണു താങ്കൾ എന്നത് മറക്കേണ്ട.അബ്ദുള്ളക്കുട്ടി സി.പി.എമ്മിനെചീത്ത പറഞ്ഞപ്പോൾ താങ്കൾക്ക് പ്രിയപ്പെട്ടവനായി.മാധവൻ കുട്ടി സി.പി.എമ്മിനെ അനുകൂലിച്ചപ്പോൾ വിവരം കെട്ടവനുമായി അല്ലേ..?

താങ്കളുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമല്ലാതെ മറ്റെന്താണു ഇവിടെ കാണാനാവുക?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനിലേ, കുറെ കാലമായി സി.പി.എമ്മിന്റെ സംസ്ഥാന-കേന്ദ്രനേതൃത്വങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന നടപടികള്‍ യാതൊരു ആലോചനയുമില്ലാതെ തോന്നുന്ന പോലെ തന്നെയാണ്. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും എല്ലാം അതിലൊന്നും അഭിപ്രായവ്യത്യാസങ്ങളോ തിരുത്തപ്പെടണമെന്ന അഗ്രഹമോ ഇല്ലെങ്കില്‍ ജനം അതൊക്കെ അംഗീകരിച്ചു തരില്ല. അതിന് തെളിവാണ് ബംഗാളിലെയും കേരളത്തിലെയും പരാജയങ്ങള്‍. പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ കൂടി പിന്തുണ ഉണ്ടെങ്കിലേ പാര്‍ട്ടിക്ക് നില നില്‍ക്കാന്‍ കഴിയൂ. അത് കൊണ്ട് മറ്റുള്ളവരെക്കൂടി ബോധ്യപ്പെടുത്താന്‍ കഴിയണം. ജനാധിപത്യത്തില്‍ ഏത് പാര്‍ട്ടിയും പൊതുസ്വത്താണ്. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി,ഞങ്ങളുടെ സൌകര്യം എന്ന നിലപാട് ശരിയാവുകയില്ല.

ചെയ്തുകൂട്ടുന്നതെല്ലാം തോന്നിയവാസങ്ങള്‍ ആയത്കൊണ്ട് വിവരിക്കുക പ്രയാസമാണ്. ഉദാഹരണങ്ങള്‍ ഒന്ന് രണ്ട് ചൂണ്ടിക്കാട്ടാമെന്ന് മാത്രം. ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍‌വലിച്ച രീതിയും പിന്നീടുള്ള അസംബന്ധനാ‍ടകങ്ങളും നല്ല ഉദാഹരണങ്ങളാണ്. എന്തായിരിക്കണം അഥവാ എങ്ങനെയായിരിക്കണം മൂന്നാംമുന്നണി എന്നതിനെക്കുറിച്ച് യാതൊരു പ്രാഥമിക ധാരണയുമില്ലാതെയാണ് കാരാട്ട് മായാവതിയെപ്പോലുള്ളവരെ സമീപിച്ചത്. യു.പി.യില്‍ മായാവതി ഇപ്പോള്‍ സ്വന്തം പ്രതിമകളും,തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകളും നാടൊട്ടുക്ക് സ്ഥാപിക്കുന്ന തിരക്കിലാണ്,ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കിക്കൊണ്ട്. ആ മായവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ നടപടിയെ എങ്ങനെയാണ് വിശേഷിപ്പിക്കുക.

ലാവലിന്‍ കേസ് കോടതിയില്‍ വിചാരണ ചെയ്യപ്പെടാന്‍ പോവുകയാണ്. പല സംഗതികളും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട് അവഗണിച്ചത്, മന്ത്രി സഭയുടെ അനുമതി ലഭിക്കുന്നതിന് മുന്‍പേ കരാറില്‍ ഒപ്പ് വെച്ചത്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വൈദ്യുതവകുപ്പിന്റെ കീഴില്‍ ആക്കുന്നതിനെ എതിര്‍ത്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് ഫയലില്‍ എഴുതുന്നത് ഇതിനൊക്കെ എന്താണ് പേര്? തങ്ങള്‍ക്ക് എല്ലാവരെയും കുറ്റം പറയാമെന്നും “എടോ ഗോപാലകൃഷണ” വിളിക്കാമെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെ ആരും സംസാരിക്കരുതെന്നുമുള്ള നിലപാട് ജനാധിപത്യത്തില്‍ നടക്കില്ല. അതൊക്കെ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്തിലേ പറ്റൂ. അത് ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഇനി നടപ്പില്ല.

ബംഗാളില്‍ റ്റാറ്റാ കാര്‍ നിര്‍മ്മാണഫാക്ടറിക്ക് മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും കൃഷിസ്ഥലങ്ങള്‍ ഏറ്റെടുക്കരുതെന്നുമുള്ള മുറവിളി നാനാഭാഗത്ത് നിന്നും ഉയര്‍ന്നിട്ടും അത് അവഗണിച്ച് മുന്നോട്ട് പോയ നടപടിയെ എന്താണ് പറയേണ്ടത്? എന്തിനും സുതാര്യത എന്നത് ജനാധിപത്യത്തിന്റെ സവിശേഷതയാണ്. ഒരു പക്ഷെ പാര്‍ട്ടി ഫോറങ്ങളില്‍ ഒറ്റപ്പെട്ട ചിലര്‍ ഇതിനെയൊക്കെ എതിര്‍ക്കുന്നുണ്ടാവാം. എന്നാല്‍ പുറത്ത് പാര്‍ട്ടി തീരുമാനങ്ങളെ ന്യായീകരിക്കുകയല്ലെ സുനിലടക്കം ചെയ്യുന്നത്. അങ്ങനെ ന്യായീകരിക്കുന്നത് പാര്‍ട്ടിപരമായി ശരിയായിരിക്കാം. എന്നാല്‍ പൊതുജനം അത് ശരിവെക്കണമെന്നില്ല,മാത്രമല്ല വിമര്‍ശിക്കുകയും മാധ്യമങ്ങള്‍ എഴുതുകയും ചെയ്യും. അപ്പോള്‍ സി.പി.എം. വിരോധം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പറയുന്നതും ചെയ്യുന്നതും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാവാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. തങ്ങള്‍ നിലനില്‍ക്കുന്നത് ജനാധിപത്യസമ്പ്രദായത്തിലാണ്,തങ്ങളുടെ ഏകകക്ഷിഭരണം പുലരുന്ന സമ്പ്രദായത്തിലല്ല എന്ന വിനയം കേരളത്തിലെയും ബംഗാളിലെയും പാര്‍ട്ടിക്ക് ഉണ്ടാവേണ്ടതുണ്ട്.

സുനില്‍ ഒരു കാര്യം മനസ്സിലാക്കണം, മറ്റുള്ളവര്‍ വെറുത്തത് കൊണ്ടോ ആ വെറുപ്പ് പ്രചരിപ്പിച്ചത് കൊണ്ടോ മാധ്യമങ്ങള്‍ എഴുതിയത് കൊണ്ടോ ഒരു പാര്‍ട്ടിയും തകരില്ല. ജനങ്ങള്‍ക്ക് ബുദ്ധിയുണ്ട്,ചിന്താശേഷിയുണ്ട് നിരക്ഷര്‍ക്ക് പോലും. സ്വന്തം ചെയ്തികളാണ് ഒരു പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും തകര്‍ക്കുന്നതും. തകര്‍ന്നു തകര്‍ന്നു എന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ്സ് തകരാത്തത് ഇന്ത്യയിലെ ജനലക്ഷങ്ങള്‍ക്ക് ചിന്താശേഷിയുള്ളത് കൊണ്ടും ആ പാര്‍ട്ടിയുടെ നയങ്ങള്‍ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് സ്വീകാര്യമായി തോന്നുന്നത് കൊണ്ട് തന്നെയാണ്.

സി.പി.എം.ന്റെ ചില നടപടികളെ എതിര്‍ക്കുന്നത് സി.പി.എം. വിരോധം കൊണ്ടാണെന്ന മുന്‍‌വിധിയാണ് തെറ്റ്. ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികളുണ്ട്. ഓരോ പാര്‍ട്ടിയും എത്രയോ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമായ പാര്‍ട്ടി കോണ്‍ഗ്രസ്സായിരിക്കും. എന്നാല്‍ വിമര്‍ശനങ്ങളെ തന്‍‌പാര്‍ട്ടി വിരോധം എന്നാരും പറയാറില്ല. അസഹിഷ്ണുത കൊണ്ടാണ് ഈ തന്‍‌പാര്‍ട്ടി വിരോധം എന്ന തോന്നല്‍ ഉണ്ടാവുന്നത്.

പാര്‍ട്ടിയുടെ അക്രമണോത്സുകതയും, പാര്‍ട്ടിയെ ബഹുജനസമരോപകരണം എന്നതില്‍ നിന്ന് മാറി ധനാര്‍ജ്ജക ഉപകരണം എന്ന നിലയിലെക്ക് മാറ്റിയതിലും എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. അക്രമം പലപ്പോഴും അനാവശ്യമായി സാധാരണക്കാരുടെ നേരെയാണ് പ്രയോഗിക്കുന്നത്. ബിസിനസ്സിലൂടെ സമ്പത്ത് സമാഹരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഒരു ബഹുജനപ്രസ്ഥാനമാണ്.

സസ്നേഹം സുനിലിന്,

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാൻ ഉന്നയിച്ച് പ്രധാന പ്രശ്നത്തിനോടും ഈ പോസ്റ്റിന്റെ തന്നെ വിഷയത്തോടും ചേട്ടൻ പ്രതികരിച്ചു കണ്ടില്ല.സി.പി.എമ്മിനെ അനുകൂലിയ്ക്കുന്ന ആരും ഇപ്പോൾ വളരെ സംഘടിതമായ ആക്രമണത്തെ നേരിടേണ്ട ഒരു അവസ്ഥയാണു കേരളത്തിൽ ചില മാധ്യമങ്ങളും അവരുടെ മൂടുതാങ്ങികളും കൂടി നടത്തിക്കൊണ്ടിരിയ്ക്കുന്നത്.അതു കെ.ഇ.എൻ ആകട്ടെ, മുകുന്ദൻ ആകട്ടെ, മാധവൻ കുട്ടി ആകട്ടെ, കൃഷണയ്യർ ആകട്ടെ,അഴീക്കോട് ആകട്ടെ...ആരായാലും അവരുടെ പത്തു തലമുറ മുൻ‌പുള്ള ചരിത്രം വരെ ചികഞ്ഞെടുത്തു എന്ന വ്യാജേന നിരന്തരമായി ചെളിവാരിയെറിയലും വ്യക്തിഹത്യയും, തേജോവധവും ഇന്നൊരു നിത്യ സംഭവമായി മാറിയിരിയ്ക്കുന്നു.എന്നാൽ അടിമുടി സി.പി എമ്മിനെ എതിർക്കുന്ന ശ്രീ എം..ജി.എസ് നാരായണൻ,കെ വേണു, എം.പി പരമേശ്വരൻ,അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഡോ.ആസാദ് എന്നിവർക്ക് ഇത്തരം ഒരു അനുഭവം തിരിച്ചുണ്ടാവുന്നുണ്ടോ എന്ന് ആലോചിയ്ക്കേണ്ടതാണ്.അവരെ ഒക്കെ ആശയങ്ങളിലൂടെ മാത്രമേ ആരും എതിർത്തിട്ടുള്ളൂ..ഇപ്പോൾ എവിടെ നിന്നോ കിട്ടിയ ഒരു ഫയൽ ബ്ലോഗിൽ ഇട്ട സുകുമാരൻ ചേട്ടൻ ചെയ്യുന്നതും ഒരു കണക്കിൽ തോന്ന്യാസമല്ലേ? പാർട്ടികൾ മാത്രമേ മൂല്യബോധത്തിന്റെ ധാരയിൽ വരുന്നുള്ളോ? വ്യക്തികൾക്ക് അതു ബാധകമല്ലേ?ഒരു പ്രസ്ഥാനത്തെ എതിർക്കുമ്പോൾ ആശയങ്ങൾ കൊണ്ട് വേണം എതിർക്കാൻ...!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലാവലിന്‍ കേസ് കോടതിയില്‍ വിചാരണ ചെയ്യപ്പെടാന്‍ പോവുകയാണ്. പല സംഗതികളും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട് അവഗണിച്ചത്, മന്ത്രി സഭയുടെ അനുമതി ലഭിക്കുന്നതിന് മുന്‍പേ കരാറില്‍ ഒപ്പ് വെച്ചത്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വൈദ്യുതവകുപ്പിന്റെ കീഴില്‍ ആക്കുന്നതിനെ എതിര്‍ത്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് ഫയലില്‍ എഴുതുന്നത് ഇതിനൊക്കെ എന്താണ് പേര്?

ലാവ്‌ലിൻ വിഷയത്തെക്കുറിച്ച ആവശ്യത്തിലേറെ ചർച്ച ഇപ്പോൾ തന്നെ ബൂലോകത്ത് നടന്നതിനാൽ അതിനെപറ്റി വീണ്ടും പറയുന്നില്ല.എന്നാൽ “തല പരിശോധിയ്ക്കൽ “ വിവാദത്തിന്റെ യഥാർത്ഥ വസ്തുത എന്താണെന്ന് ഇതിനകം വെളിയിൽ വന്നിട്ടുണ്ട്.സുകുമാരൻ ചേട്ടനും അതറിയാം.അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച വസ്തുതകൾക്ക് വിരുദ്ധമായി എഴുതുന്നത് ശരിയാണോ‍?

ഇതു മാത്രമല്ല, കഴിഞ്ഞ മാസം വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു എ,.ജിയെ ഉന്നത സി.പി.എം നേതാവ് ഫോണീൽ വിളിച്ചിരുന്നതായി സി.ബി.ഐയെ ഉദ്ധരിച്ച മാധ്യമങ്ങൾ നൽകിയ വാർത്ത.സി.ബി.ഐ ഫോൺ ചോർത്ഥി കണ്ടെത്തി എന്നായിരുന്ന് പത്ര മുത്തശിമാരുടെ തലക്കെട്ടുകൾ.ഇപ്പോൾ എന്തായി? വാർത്ത സത്യമല്ലെന്നു മനസ്സിലായപ്പോൾ ഈ മുത്തശിമാർ എങ്ങനെ പ്രതികരിച്ചു?

അപ്പോൾ ആരാണു ശരിയ്ക്കും തോന്ന്യാസം ചെയ്യുന്നത്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തങ്ങള്‍ക്ക് എല്ലാവരെയും കുറ്റം പറയാമെന്നും “എടോ ഗോപാലകൃഷണ” വിളിക്കാമെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെ ആരും സംസാരിക്കരുതെന്നുമുള്ള നിലപാട് ജനാധിപത്യത്തില്‍ നടക്കില്ല.


സമ്മതിച്ചു.ഇതു രണ്ടു കൂട്ടർക്കും ബാധകമാകണമല്ലോ അല്ലേ? അങ്ങനെ അല്ലേ നിയമം?പുറകോട്ട് തിരിഞ്ഞു നോക്കൂ..പിണറായി അങ്ങനെ വിളിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? സ്വരാജ് “പിതൃശൂന്യ” പത്രപ്രവർത്തനം എന്ന് വിശേഷിപ്പിച്ച ആ സംഭവം എന്തായിരുന്നു? വിദ്യാർത്ഥി സംഘടനാ രംഗത്ത് പ്രവർത്തിയ്ക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ഏറ്റവും മോശമായ രീതിയിൽ വാർത്ത എന്ന് രീതിയിൽ ഗോസിപ്പ് എഴുതി വിട്ടതിനല്ലേ? അപ്പോൾ സുകുമാരൻ ചേട്ടൻ പറയുന്ന മൂല്യബോധം എവിടെ പോയിരുന്നു? ഒരു വാചകം മാതൃഭൂമിയ്ക് എതിരെ എഴുതാൻ എന്തുകൊണ്ട് താങ്കളെപ്പോലെയുള്ളവരുടെ തൂലിക ചലിയ്ക്കുന്നില്ല?

ഇന്ന് കേരളത്തിലെ ഏറ്റവും വൃത്തികെട്ട ഒരു വിഭാഗമായിചില മാധ്യമപ്രവർത്തകർ മാറിയിരിക്കുന്നു എന്നതല്ലേ സത്യം? അവരെ എണ്ണയിട്ട് തിരുമ്മുന്നവർക്കായീ എന്തും പടച്ചു വിടുന്നു.അതിനു വഴങ്ങാത്തതാണു പിണറായിപ്പോലെ ഉള്ളവർ ചെയ്യൂന്ന തെറ്റ്.

അപ്പോൾ പിണറായി, മാതൃഭൂമി ഗോപാലകൃഷ്ണനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തിരുന്നെങ്കിൽ നന്നായേനേ അല്ലേ?

പതാലി said...

സുനിലേ,
മാധ്യമപ്രവര്‍ത്തകര്‍ വൃത്തികെട്ടവരാണെങ്കില്‍ പത്രങ്ങള്‍ വായിക്കാതിരുന്നാല്‍ പോരെ, ചാനലുകള്‍ കാണാതിരുന്നാല്‍ പോരെ, എന്തിനാ സമയം കളയുന്നത്.അയല്‍പക്കത്തെ വൃത്തിയുള്ള ആരെയെങ്കിലും കണ്ട് അവരു പറയുന്ന നല്ല വര്‍ത്തമാനം കേട്ട് സുഖിച്ച് ഇരുന്നുകൂടെ.

മാധ്യമ പ്രവര്‍ത്തനം മാത്രമല്ല, മറ്റേതെങ്കിലും തൊഴിലില്‍ മുകളില്‍ ഇരിക്കുന്നവന്‍ പറയുന്നതിനേക്കാള്‍ ചെരയ്ക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? പിന്നെ പിതൃശൂന്യനെ ചുമന്നവര്‍ക്കെല്ലാം മതിയായി നിങ്ങള്‍ക്ക് മതിയായില്ലേ

സുകുമാരന്‍ചേട്ടാ,
സുകുമാരന്‍ ചേട്ടാ,,,
സ്പാസ്മോപ്രോക്സിവോണ്‍ 'കഴിക്കാന്‍' വന്നതിന് നന്ദി

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സ്വാഗതം പതാലി, ഇവിടെ വന്നതിന് തിരിച്ചും നന്ദി.....

സുനിലേ ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവിയും ഗതിയും ഏതാണ്ട് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ എന്നല്ലേ കവിയും ചോദിച്ചത്. ബംഗാളിലും കാറ്റ് മാറി വീശാന്‍ തുടങ്ങിയത് കയിലിരിപ്പ് നല്ലതായത്കൊണ്ടായിരിക്കുമല്ലോ. കേരളത്തില്‍ പിണറായി തന്നെ പാര്‍ട്ടിയെ കൊണ്ടുനടക്കട്ടെ. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറെ രാജ്‌ഭവന് പുറത്ത് കടക്കാന്‍ അനുവദിക്കുകയില്ല എന്നാണ് പിണറായി ഭക്തനായ യുവനേതാവ് ഇന്നലെ പ്രഖ്യാപിച്ചത്. ഒറ്റ ഉത്തരമേ എനിക്കുള്ളൂ. ഞാനും സി.പി.എം. വിരോധി തന്നെ, പറയുന്നത് സി.പി.എം. വിരോധവും. മറ്റൊരു പാര്‍ട്ടിയോടും വിരോധമില്ല,സി.പി.ഐ.യോട് പോലും!