Links

പിണറായി വിജയന് ഒരു തുറന്ന കത്ത് !

ബഹുമാനപ്പെട്ട പിണറായി സഖാവിന്,

താങ്കള്‍ തീര്‍ച്ചയായും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവാണ്. എന്നാല്‍ പാര്‍ട്ടി എന്നത് ഒരു തുടര്‍ച്ചയാണ്. അനേകലക്ഷം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‍ ആ പാര്‍ട്ടി. താങ്കള്‍ക്ക് ശേഷവും പാര്‍ട്ടി നില നില്‍ക്കേണ്ടതുണ്ട്. ലാവലിന്‍ കേസിനെ പറ്റി താങ്കളും മറ്റ് പാര്‍ട്ടി നേതാക്കളും എന്ത് തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഇതില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ഒരു ധാരണയുണ്ട്. ഈ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് ജനങ്ങള്‍ക്കുള്ളത്. കേസിനെ ഇങ്ങനെ പ്രതിരോധിക്കുന്നത് താന്‍ ശിക്ഷിക്കപ്പെടുമല്ലോ എന്ന ഭീതി കൊണ്ടാണെന്നും ജനം സംശയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായി വോട്ട് ചെയ്യാറുള്ള ഒരാള്‍ പോലും താങ്കളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കാരണം താങ്കള്‍ കുറ്റക്കാരന്‍ ആയിരിക്കാം എന്ന നിഗമനത്തിലാണ്. ഉറച്ച പാര്‍ട്ടി വോട്ട് എന്നത് എന്നെന്നേക്കുമായി സുരക്ഷിതമായ ഫിക്സ്ഡ് ഡിപ്പോസിറ്റ് അല്ല എന്ന് താങ്കളെങ്കിലും തിരിച്ചറിയണം. അതേ പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ സംശയം ദൂരീകരിക്കാനുള്ള ബാധ്യതയും താങ്കള്‍ക്കുണ്ട്.

പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ ഗവര്‍ണ്ണര്‍ തീരുമാനം എടുത്തത് നീതിയുക്തമായും നിഷ്പക്ഷമായും അദ്ദേഹം കാര്യങ്ങളെ വിലയിരുത്തിയത്കൊണ്ടാണ്. വിധി വരേണ്ടത് കോടതിയില്‍ നിന്നാണ്. താങ്കളുടെ ഭാഗം വാദിക്കാന്‍ അവിടെ മതിയായ അവസരങ്ങളുണ്ട്. കോടതിക്ക് പുറത്ത് ഇനിയും ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കുന്നത് , താങ്കള്‍ നിയമങ്ങള്‍ക്കും കോടതികള്‍ക്കും അതീതനായ വ്യക്തിയാണെന്ന് സ്വയം കരുതുന്നതായേ ജനങ്ങള്‍ക്ക് തോന്നുകയുള്ളൂ. ഏത് അളവു കോല്‍ ഉപയോഗിച്ചാലും ഇനിയും ബഹളങ്ങള്‍ ഉണ്ടാക്കാതെ കേസിനെ ധീരമായി നേരിടുന്നതാണ് മാന്യത. അല്ലെങ്കില്‍ തന്നെ വേറെ മാര്‍ഗ്ഗം താങ്കളുടെ മുന്നില്‍ ഇല്ല. കോലാഹലങ്ങള്‍ ഉണ്ടാക്കാതെ കേസിനെ നേരിട്ടാല്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ക്രമേണ കഴിയും. എന്നാല്‍ ഇത്തരം ജനാധിപത്യ മര്യാദകളില്‍ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും ഇപ്പോഴെങ്കിലും ആഭിമുഖ്യം കൈവരുമോ എന്നറിയില്ല. ഏതായാലും മറ്റുള്ളവരെ ഉപദേശിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ഞങ്ങള്‍ക്കും ബാധകമാണ് എന്ന് സിവില്‍ സമൂഹത്തിന് മുന്‍പില്‍ സാക്ഷ്യപ്പെടുത്താനുള്ള അവസരമാണ് താങ്കള്‍ക്ക് കൈവന്നിട്ടുള്ളത്. അത് മറക്കണ്ട.

എന്ന് ,

വിധേയന്‍,

കെ.പി.എസ്.

Mathrubhumi

59 comments:

അനില്‍ശ്രീ... said...

ഒരു അനുഭാവി എന്ന നിലയില്‍ ഞാനും ഒരൊപ്പിട്ടിരിക്കുന്നു.

Sabu Kottotty said...

ഒരൊപ്പ്‌ കൊട്ടോട്ടിക്കാരന്‍റെയും വക...
ഈ പോസ്റ്റിനെ നൂറു ശതമാനവും അനുകൂലിക്കുന്നു.

aachi said...

താങ്കളുടെ...അഭിപ്രായത്തോട്...നൂറു ശതമാനം
യോജിക്കിന്നു...
അഷ്‌റഫ്‌
വേങ്ങാട്‌.

Anil cheleri kumaran said...

..എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട..?
അതാണു ശരി.

വീ.കെ.ബാല said...

:)
ഇപ്പോൾ ചിരികൾ പൂക്കുന്ന കാലമാണല്ലോ ഡാവഞ്ചിയുടെ മൊണോലിസ്സ ചിരി, പിന്നെ സഖാവിന്റെ “ഓടുക്കത്തെ" ചിരി ആ കൂട്ടത്തിൽ എന്റെ ഈ ചെറിയ സൈബർ ചിരികൂടെ കിടക്കട്ടെ,

Unknown said...

ബ്ലോഗ്‌ അക്കാദമിയില്‍ ഇമ്മാതിരി മുന്തിയ കത്തെഴുതാന്‍ പരിശീലനം കിട്ടുമോ.
അവിശ്വാസ പ്രമേയ കാലത്ത് മന്‍മോഹന്‍ രാജി വെക്കണമെന്ന് പോസ്റ്റിട്ടു മണിക്കൂറിനുള്ളില്‍ അവിശ്വാസം ജയിച്ചപ്പോള്‍ പോസ്റ്റ് മാറ്റി "മന്മോഹന് അഭിവാദ്യം" എന്നെഴുതുന്ന നിലവാരത്തിലാകുമോ ഈ കത്തും.

Unknown said...

+++ഈ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് ജനങ്ങള്‍ക്കുള്ളത്. +++

ഭാരതത്തില്‍ പ്രജകളും നേതാക്കളും എല്ലാം ഒരുപോലെ ആണ്.ഒരേ അവകാശവും അധികാരവും ആണ് ഏതു പൌരനും.founder ഓഫ് കോണ്‍സ്പിരസി - ഗൂടാലോച്ചനായു ടെ സൂത്രധാരന്‍ എന്ന് സി.ബി.ഐ സൂചിപ്പിചെന്നു വലതു മാദ്ധ്യമങ്ങളില്‍ പോലും പറയുന്ന കാര്‍ത്തികേയനു പിണറായിയേക്കാള്‍ എന്ത് privilege ആണുള്ളത്. ഒന്നുണ്ട്, കാര്‍ത്തികേയന്‍ സി.ബി.ഐ മുതലാളി കൊണ്ഗ്രെസ്സിന്റെ നേതാവാണ്‌. അതാണ്‌ ഒഴിവാക്കപ്പെട്ടത്. ഇനിയും ആരോപണങ്ങള്‍ കടവൂരിനെതിരെ വരെ നീളുന്നു. ആന്റണി പറഞ്ഞിട്ടും കേന്സര്‍ സെന്റര്‍ ധാരണാ പത്രം പുതുക്കാതെ കേരളത്തിനു വംബിച്ച്ച നഷ്ടമുണ്ടാക്കി എന്നതടക്കം.
തീര്‍ച്ചയായും സംശയങ്ങളുണ്ട്. എന്തുകൊണ്ട് കാര്‍ത്തികേയന്‍ അതിശക്തമായ ആരോപണം നേരിട്ടപ്പോഴും ഒരക്ഷരം മിണ്ടുന്നില്ല. എന്തുകൊണ്ട് ആന്റണി മിണ്ടുന്നില്ല ഈ കേസിനെക്കുരിച്ച്ചു.(അവരൊക്കെ ആണല്ലോ ഇതുമായി ആദ്യം ബന്ധപ്പെട്ടത്)
എല്ലാരും പോട്ടെ കോടതിയിലേക്ക്, കാര്‍ത്തികേയനും, വിജയനും, കടവൂരും, ആര്യാടനും എല്ലാം..വിജയന്‍ മാത്രം 'അഗ്നിശുദ്ധി'വരുത്തണം എന്നിടത്താണ് ഇത് രാഷ്ട്രീയ പ്രേരിതം എന്നാ ലേബല്‍ വീഴുന്നത്.അല്ലെങ്കില്‍ ഒരു മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്കും ഒന്നും പറയാന്‍ പറ്റില്ലായിരുന്നു.

Unknown said...

അനില്‍ ശ്രീ,
കൊട്ടോട്ടിക്കാരന്‍,
അഷറഫ് വേങ്ങാട്,
കുമാരന്‍,
വീ.കെ.ബാല

വായനയ്ക്കും ഒപ്പുകള്‍ക്കും യോജിപ്പുകള്‍ക്കും ചിരിക്കും നന്ദി!

ലാവലിന്‍ കേസ് പതിവ് അനുസരിച്ചു അന്തമില്ലാതെ വര്‍ഷങ്ങളോളം നീളും. പക്ഷെ ഇടത് പക്ഷം പൊതുവായും സി.പി.എം.പ്രത്യേകിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിത്തീരുന്നതിന്റെ തുടക്കമായിരിക്കും ഈ കേസ്.

Faizal Kondotty said...

എല്ലാരും പോട്ടെ കോടതിയിലേക്ക്, കാര്‍ത്തികേയനും, വിജയനും, കടവൂരും, ആര്യാടനും എല്ലാം..വിജയന്‍ മാത്രം 'അഗ്നിശുദ്ധി'വരുത്തണം എന്നിടത്താണ് ഇത് രാഷ്ട്രീയ പ്രേരിതം എന്നാ ലേബല്‍ വീഴുന്നത്.

സ്വസ്തിക..കോണ്‍ഗ്രസുകാരും മറ്റും ആദ്യമേ അഴിമതിക്കാരാണ് എന്ന് നമുക്കറിയാമല്ലോ .. അതിനാല്‍ അവര്‍ അവിടെ നിക്കട്ടെ, ആദ്യം പിണറായി പോയി കോടതിയില്‍ സത്യം തെളിയിക്കട്ടെ ...അഴിമതി തൊട്ടു തീണ്ടാത്തവര്‍ ആണല്ലോ വിപ്ലവ പാര്‍ട്ടിക്കാര്‍ , എന്റെ സ്വസ്തി എന്തെങ്കിലും പറയുമ്പോ അപ്പൊ പറയുന്നവനെ പിടിച്ചു മറ്റു പാര്‍തിക്കരനാക്കും , എന്നിട്ട അവരുടെ കുറെ കുറ്റം അങ്ങോട്ട്‌ വിളമ്പും , എന്റെ മാഷെ പൊതു ജനം എന്നാ നിലയില്‍ ഒരു അഭിപ്രായവും പറയാന്‍ പാടില്ലേ ....?

ചക്കര കുടത്തില്‍ കയ്യിട്ട നക്കാന്‍ ഒരു പ്രത്യയ ശാസ്ത്രവും തടസ്സം ആയി വരില്ല. രാഷ്ട്രീയ പ്രേരിതം എന്ന് ഏതൊരാള്‍ക്കും പറയാം.. അഴിമതികള്‍ രാഷ്ട്രീയ പ്രേരിതം ( പാര്‍ടി പങ്കു പറ്റുമ്പോള്‍ )മാത്രമല്ല , കുടുംബ പ്രേരിതവും ആകാറുണ്ട് ചിലപ്പോള്‍ . ചിലപ്പോള്‍ ഒരു കുഞ്ഞു പോലും അറിയില്ല .

ഇനി നാട്ടുകാര്‍ അറിഞ്ഞാല്‍ തെന്നെ എന്താ പിണറായി സഖാവ് നല്ല ഒരു മാതൃക ഉണ്ടാക്കിയല്ലോ .. ആരോപണം എല്ലാം രാഷ്ട്രീയ പ്രേരിതം ..കൂടെ തുള്ളന്‍ കുറെ വിപ്ലവ വിദ്യാര്‍ഥി , യുവജന നേതാക്കളും ( കിട്ടിയാ ഒരു സീറ്റ്‌ ല്ലേ .. അഴിമതിക്കെതിരെ പോരാടെണ്ട യുവ രക്തം..... ശവ രക്തം! )


ഹേ വരട്ടുതത്വ വാദികളെ ..നിങ്ങള്ക്ക് ഞങ്ങളെപ്പറ്റി എന്തറിയാം ..? ഞങ്ങളുടെ ലെനിനിസ്റ്റ്‌ അന്തര്‍ധാരയിലെ വര്‍ഗ്ഗ വിപ്ലവ പ്രൊലറ്റേറിയന്‍് സിദ്ധാന്തങ്ങളില്‍ ചില സമ-അസമത്വ സംതുലന വ്യതിയാനത്തിന്റെ ഫലമായി ഉണ്ടായ ഒരു ചെറു വീഴ്ചയെ , ബഹു രാഷ്ട്ര കുത്തകകള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തുന്ന ഞങ്ങളെ കൊച്ചാക്കാന്‍ നില്‍ക്കല്ലേ .., നിരവധി നിരവധി ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഇത് .. അതിനാല്‍ നിരവധി അഴിമതി ചാലുകളും ഞങ്ങള്‍ നീന്തി കയറും .

Unknown said...

ഫൈസലേ ഈ സ്വസ്തിക എന്ന് പറയുന്ന ആള്‍ പിണറായി ഭക്തി കലശലായി തലയ്ക്ക് പിടിച്ച ഒരു മഹാബുദ്ധിജിവിയാണ്. ഏതാണ്ട് നമ്മുടെ കെ.ഇ.എന്‍.മോഡല്‍. ആളു പല അപരനാമങ്ങളിലും ബ്ലോഗില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞാന്‍ ആ കമന്റ് അവഗണിച്ചതായിരുന്നു. ഇതൊക്കെ ഒരു തരം കമ്മ്യൂണിസ്റ്റ് ശൈലിയല്ലെ. എല്ലാറ്റിനും അവര്‍ക്ക് അവരുടേതായ ഒരു രീതിയുണ്ട്. ഏതായാലും ഫൈസല്‍ നന്നായി പറഞ്ഞു.

kaalidaasan said...

സുകുമാരന്‍ മാഷിന്റെ ഈ തുറന്ന കത്തില്‍ ഞാനും ഒരു ഒപ്പിടുന്നു.

സമയം അതിക്രമിച്ചിട്ടില്ല. ഇനിയും സമരഭാസങ്ങള്‍ നടത്തി ജനങ്ങളുടെ മുന്നില്‍ നാണം കെടാതെ പാര്‍ട്ടിയെ രക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടി പിണറായി വിജയനുണ്ട്. വ്യക്തിയല്ല പാര്‍ട്ടിയാണു വലുതെന്നു നാഴികക്കു നല്‍പതു വട്ടം പറയുന്ന പിണറായി സഖാവ് അണികളോട് കൂടുതല്‍ അപഹാസ്യരാകാതെ നോക്കാന്‍ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്‍ഫീരിയര്‍ അഡ്വൈസര്‍ ഇന്നലെ നല്‍കിയ ഉപദേശം മൂന്നു മാസം മുമ്പു നല്‍കിയിരുന്നെങ്കില്‍ എന്നാശിച്ചും പോകുന്നു.

ചാർ‌വാകൻ‌ said...

ഭരണ-പ്രതിപക്ഷ റോളുകള്‍ ഭം ഗിയായികളിക്കാന്‍ പഠിച്ചകാലത്തു തന്നേ,
മിട്ക്കന്മാര്‍ തട്ടികോണ്ടുപോയി.മദ്ധ്യവര്‍ഗ്ഗ/മദ്ധ്യമജാതികളുടെ താല്പര്യത്തിനു
മുന്‍തൂക്കമുണ്ടായതോടെ അടിസ്ഥാനജനവിഭാഗങ്ങള്‍ മറ്റുമാര്‍ഗ്ഗം തേടുകയാണ്.
അഴിമതിഒരു വലിയകുറ്റമായി പൊതുസമൂഹം കാണുന്നില്ല.കാരണം അവരതിന്റെ
ഭാഗമായിപോയി.കോടികള്‍മുടക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റെന്തുമാര്‍ഗ്ഗം .
ഇക്കാലത്ത് ഏതെങ്കിലും നേതാവ് കിടക്കാടം നഷ്ടപ്പെടുത്തിയതായിഅറിയുമോ?
ആസ്തിയുടെ കാര്യത്തില്‍ ആരാമോശം .ചിലനക്സലേറ്റുമണ്ടന്മാര്‍ മാത്രം .
ഒരുകാര്യം ​ബോധ്യപെട്ടത് പാര്‍ട്ടിയിലെഒരു വിഭാഗവും ,സാധാരണക്കാരും
അഴിമതി കാണുന്നുണ്ട്.അഴിമതിദേശസാല്‍ക്കരിച്ചകോണ്‍ഗ്ഗരസ്സിനേപോലയാകാന്‍
പഠിക്കുവാണോ?

Unknown said...

കാളിദാസാ, പിണറായിയെ സെക്രട്ടരി സ്ഥാനത്ത് നിലനിര്‍ത്തി സി.പി.എമ്മിന് ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. അത് കാരാട്ട് സഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൂറിയോനെ പേറിയാല്‍ പേറിയോനും നാറും എന്നൊരു ചൊല്ലുണ്ട് നാട്ടില്‍.ആ അവസ്ഥയിലാണ് കാരാട്ടിപ്പോള്‍.അത്കൊണ്ടാണദ്ദേഹം താല്‍ക്കാലികമായ ഒളിവില്‍ കഴിയുന്നത്.

കേസിനെ സി.പി.എം. രാഷ്ട്രീയമായി നേരിടുക എങ്ങനെയാണെന്ന് ഇന്നലെ കേരളം കണ്ടു.കുട്ടിക്കുരങ്ങന്മാര്‍ ചുടുചോര്‍ മാന്തുന്ന പോലെയുള്ള ഈ കലാപരിപാടി അധികകാലം കൊണ്ടുനടക്കാന്‍ കഴിയില്ല.വാഴുന്നവര്‍ക്ക് വഴിപ്പെടുക എന്ന ഫ്യൂഡല്‍ ശൈലി മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളിലാണ് കണ്ടു വരുന്നത്.സ്ഥാനത്ത് നിന്ന് മാറുന്ന നിമിഷം പിണറായി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിത്തീരും. സത്യത്തില്‍ പിണറായി അല്ല പ്രശ്നം. പിണറായിയുടെ സ്ഥാനത്ത് പി.ശശി വന്നാല്‍ ആയിരം പിണറായി സമം ഒരു ശശി എന്നതായിരിക്കും അവസ്ഥ.അത്തരം എത്രയോ ശശിമാരെ പാര്‍ട്ടി അടയിരുന്ന് വിരിയിച്ച് വളര്‍ത്തുന്നുണ്ട് എന്നതാണ് അധികമാരും കാണാത യാഥാര്‍ഥ്യം.

ഇടത് പക്ഷം എന്നത് ഇന്നും അമൂര്‍ത്തമായ ഒരാശയമാണ്. സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ രീതിയില്‍ കാലോചിതമായ പുനര്‍ നിര്‍വചനം ഈ ആശയത്തിന് കണ്ടെത്തുകയും അത് എപ്രകാരം പ്രയോഗവല്‍ക്കരിക്കാം എന്ന് കൂട്ടായി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. കാലം ആര്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല. വരട്ടുതത്വവാദങ്ങളാണ് എന്നും സമൂഹത്തില്‍ വഴിമുടക്കുന്നത്. വരട്ടുതത്വവാദത്തിന് അശേഷം ഇടം നല്‍കാത മാര്‍ക്സിസം പോലും വരട്ടുതത്വവാദങ്ങളുടെ മാതാവായി എന്നത് നാം പഠിക്കേണ്ട പാഠമാണ്. അപ്പോള്‍ എല്ലാറ്റിലും ഒരു പൊളിച്ചെഴുത്താണ് നമുക്കാവശ്യം. ഇനി അഥവാ അങ്ങനെ എഴുതിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കാലം നമുക്ക് വേണ്ടിയുള്ള തിരക്കഥ അനുസ്യൂതം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ആരും ഒന്നും ഒരിക്കലും അനിവാര്യമല്ല. ഏതായാലും ജീവിയ്ക്കുന്നു അപ്പോള്‍ നേരായ മാര്‍ഗ്ഗത്തിലൂടെ തന്നെ ജീവിച്ചുകൂടേ എന്നതാണ് വ്യക്തിയും സമൂഹവും എന്നും നേരിടുന്ന ചോദ്യം.

Unknown said...

ചാര്‍വ്വാകാ, അഴിമതിഒരു വലിയകുറ്റമായി പൊതുസമൂഹം കാണുന്നില്ല.കാരണം അവരതിന്റെ
ഭാഗമായിപോയി എന്ന നിരീക്ഷണം ഏറ്റവും ശരിയാണ്. എന്നാല്‍ കോണ്‍ഗ്രസ്സാണ് അഴിമതി ദേശസാല്‍ക്കരിച്ചത് എന്ന പ്രസ്ഥാവന കോണ്‍ഗ്രസ്സ് വിരുദ്ധരാഷ്ട്രീയക്കാരുടെ കവലപ്രസംഗം ഏറ്റുപറയുന്നതിന് തുല്യമേ ആകുന്നുള്ളൂ. അഴിമതി ജീവിതവൃതമായി അനുസരിക്കാന്‍ പൌരന്മാരെ നിര്‍ബ്ബന്ധിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലല്ലൊ. ഞങ്ങള്‍ കൈക്കൂലി ഒരു കാരണവശാലും വാങ്ങില്ല എന്ന് കേരളത്തിലെ എന്‍.ജി.ഒ.യൂനിയന്‍‌കാര്‍ക്കെങ്കിലും തീരുമാനിക്കാമല്ലോ. സമൂഹത്തിനാണ് രോഗം. ഇത്തരം മുന്‍‌വിധികള്‍ ശരിയായ രോഗനിര്‍ണ്ണയം നടത്തുന്നതില്‍ നിന്ന് നമ്മെ തടയുകയേയുള്ളൂ.

Faizal Kondotty said...

സുകുമാരന്‍ മാഷ് എന്തിനാ കോണ്‍ഗ്രസിനെ വെള്ള പൂശുന്നത് ... ആണവ കരാര്‍ വിഷയത്തില്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ തുടര്‍ന്ന് വന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്‌ അതിജീവിച്ചത് എങ്ങിനെയെന്ന് എല്ലാവര്ക്കും അറിയാം, അന്ന് കാശും പ്രലോഭനങളും നിര്‍ലോഭം ഒഴുകിയിട്ടില്ലെന്നു സുകുമാരന്‍ മാഷിന് പറയാന്‍ കഴിയുമോ ?അധികാരം നില നിര്‍ത്താന്‍ ആദര്‍ശങ്ങള്‍ ( അങ്ങിനെ ഒന്ന് ഇന്നത്തെ പാര്ട്ടികള്‍ക്കുണ്ടോ ,അധികാര സംരക്ഷണം തന്നെ മുഖ്യ ആദര്‍ശം !)?
ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനം എന്ന നിലയിലും മഹത്തായ പാരമ്പര്യം ഉള്ള പാര്‍ടി എന്ന നിലയിലും കോണ്‍ഗ്രസ്‌ വേണമായിരുന്നു നല്ല മാതൃക കാണിക്കുകയും അത് നില നിര്‍ത്തുകയും ചെയ്യേണ്ടത്‌ .. എന്നാല്‍ അങ്ങിനെ അല്ല സംഭവിച്ചത് എന്ന് നരസിംഹ റാവുവിന്റെ അടക്കം ഓരോ കാല ഘട്ടത്തിലും കാണാവുന്നതാണ്
അതിനാല്‍ കോണ്‍ഗ്രസ്സാണ് അഴിമതി ദേശസാല്‍ക്കരിച്ചത് എന്ന് ഒരു അര്‍ത്ഥത്തില്‍ പറയാവുന്നതാണ് എന്നാണ് എന്റെ പക്ഷം ..

Unknown said...

100%

Unknown said...

ഫൈസല്‍, കോണ്‍ഗ്രസിനെ വെള്ള പൂശുന്നതിന് എനിക്ക് അശേഷം താല്പര്യമുണ്ടാകുമായിരുന്നില്ല എന്നാല്‍ ഇക്കാലത്ത് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മട്ടിലേ എനിക്കെന്നല്ല ഫൈസലിനും റഫീക്ക് കീഴാറ്റൂരിനും ഒക്കെ ചിന്തിക്കാന്‍ പറ്റൂ. എല്ലാ പാര്‍ട്ടികളെയും നമ്മള്‍ കണ്ടു.കോണ്‍ഗ്രസ്സിതര പാര്‍ട്ടി നേതാക്കളുടെ വാക്കും പ്രവര്‍ത്തികളും തമ്മിലുള്ള അന്തരങ്ങളും നാം അറിയുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും മഹത്തായ പാരമ്പര്യവും ഉള്ള ബഹുജന പ്രസ്ഥാനം കോണ്‍ഗ്രസ്സ് തന്നെയാണെന്ന് ഫൈസലും സമ്മതിക്കുന്നുണ്ടല്ലൊ. അത് തന്നെയാണ് ഇന്നും കോണ്‍ഗ്രസ്സിനുള്ള പ്രസക്തി. ആ പാര്‍ട്ടിക്ക് പകരം വയ്ക്കാന്‍ ഇന്നും ഇന്ത്യയില്‍ മറ്റൊരു പ്രസ്ഥാനമില്ല. അത് ജനങ്ങള്‍ തിരിച്ചറിയുന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. അത് ശുഭസൂചകമല്ലെ. എതിര്‍ക്കാന്‍ വേണ്ടി മാത്രം നാം കോണ്‍ഗ്രസ്സിനെ എതിര്‍ക്കണോ? കുറഞ്ഞ പക്ഷം, കോണ്‍ഗ്രസ്സിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു പ്രസ്ഥാനം വളര്‍ന്ന് വരുന്ന വരെ നാം കോണ്‍ഗ്രസ്സിന്റെ കൂടെ നിന്നേ പറ്റൂ എന്നാണെന്റെ പക്ഷം. അത് വെള്ള പൂശലല്ല.

ആണവക്കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലം പതിച്ച് ആ കരാര്‍ നടപ്പില്‍ വരാതെ പോയിരുന്നെങ്കില്‍ അതൊരു ദേശീയ ദുരന്തമാകുമായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അന്ന് പിന്‍‌തുണ പിന്‍‌വലിച്ച ഇടത് പക്ഷം ഇന്ന് ഖേദിക്കുന്നുണ്ടാവും. ആ വിശ്വാസ പ്രമേയം വിജയിപ്പിച്ചതിന്റെ അണിയറക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. എന്നാല്‍ ആണവക്കരാര്‍ മുസ്ലീം വിരുദ്ധമാണെന്ന് പറഞ്ഞ മായാവതി ഇന്ന് യു.പി.എ.സര്‍ക്കാറിന് നിരുപാധിക പിന്‍‌തുണ ചോദിക്കാതെ നല്‍കിയ രാഷ്ട്രീയ മലക്കം മറിച്ചല്‍ നാം കാണാതിരുന്നുകൂട. രാഷ്ട്രീയക്കാര്‍ അപ്പപ്പോള്‍ പറയുന്നത് ഏറ്റുപറയുന്നതിന് മുന്‍പ് നാം സ്വയം ഒന്ന് ചിന്തിക്കണം എന്നാണ് ചാര്‍വ്വാകനോട് ഞാന്‍ പറഞ്ഞതിന്റെ സാരം.

Unknown said...

Faizal Kondotty said...
ഇന്ത്യയിലെ ഏറ്റവും വലുതും മഹത്തായ പാരമ്പര്യവും ഉള്ള ബഹുജന പ്രസ്ഥാനം കോണ്‍ഗ്രസ്സ് തന്നെ എന്ന് ഞാന്‍ സമ്മതിക്കുന്നതിനാല്‍ ആ പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ക്ക് ന്യായീകരണം ആകുമോ ?കൊണ്ഗ്രെസ്സിന്റെ മഹത്തായ ആ പാരമ്പര്യം കൈ മോശം വന്നു പോകുന്നതില്‍ ആശങ്കപ്പെടുന്ന അനേകരില്‍ ഒരുവനാണ് ഞാന്‍ . ഒരു തെരഞ്ഞെടുപ്പും അവസാന വാക്കല്ല ... ഓരോ തെരഞ്ഞെടുപ്പും ജനങ്ങള്‍ നടത്തുന്ന പരീക്ഷണം മാത്രമാണ് എന്നാണ് എന്റെ പക്ഷം . ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്‌ ഒരു അവസരം കൊടുത്തിരിക്കുന്നു ..സ്ഥിരത യോടെ ഭരിക്കാന്‍ .. അത് എത്ര മാത്രം ഫലപ്രദമാകും എന്ന് കണ്ടു തന്നെ അറിയണം .. അഴിമതിക്കാരനും ,ആണത്തം ഇല്ലാത്തവനും , കൊണ്ഗ്രെസ്സിലെ ഏറ്റവും മോശം പ്രധാന മന്ത്രിയും ആയ നരസിംഹ റാവു മന്ത്രിസഭയും ജനങ്ങള്‍ തിരഞ്ഞെടുത്തത്‌ തന്നെ യായിരുന്നു
ആണവ കരാര്‍ എന്താണ് ഇന്ത്യക്ക് നല്‍കിയത് എന്ന് വിലയിരുത്താന്‍ സമയം ആയോ ?.. കാത്തിരുന്ന് കാണാം .. നല്ലത് തന്നെ ആവട്ടെ എന്ന് പ്രാര്‍ഥിക്കാം ..പക്ഷെ ഒരു കാര്യം പറയാതെ വയ്യ .. അമേരിക്കയില്‍ പോയി ബുഷിനോടെ ഇന്ത്യയിലെ ജനങ്ങള്‍ അങ്ങയെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ് ..? ലോകത്തുടനീളം, അമേരിക്കയില്‍ തന്നെയും ബുഷിന്റെ ജന പ്രീതി കുത്തനെ ഇടിഞ്ഞ സമയത്താണ് മന്‍മോഹന്‍ സിങ് ബുഷിന്റെ മുന്നില്‍ ഇന്ത്യന്‍ ജനതയെ തന്നെ നാണം കെടുത്തി ഈ പരാമര്‍ശം നടത്തിയത്‌ .. കരാറുകള്‍ ഉണ്ടായിക്കൊള്ളട്ടെ ..പക്ഷെ എന്തിനീ അഭിമാനം പണയം വച്ചുള്ള ദാസ്യ വേല .. ? താങ്കള്‍ ഒരു പക്ഷെ ഇതിനെയും ന്യായീകരിക്കുമായിരിക്കും . പക്ഷെ ഇന്ത്യക്കാരനും അഭിമാനം ഉണ്ട് സുഹൃത്തേ . അത് ഒരു രാഷ്ട്രീയക്കാരനും തീറെഴുതി കൊടുത്തിട്ടില്ല ..
June 9, 2009 7:13 PM
വീ.കെ.ബാല said...
ദോഷം പറയരുതല്ലോ ഫൈസലെ, അമേരിക്കയും പറഞ്ഞില്ലെ, മന്മോഹൻ സിങ്കാണ് കിടുക്കനെന്ന്, പകരത്തിന് പകരം. ഇനീ സുല്ല്

Unknown said...

മേലെ ഫൈസല്‍ കൊണ്ടോട്ടി എഴുതിയ കമന്റ് ഞാന്‍ കോപ്പി ചെയ്ത് അതില്‍ നിന്ന് സുകുമാരന്‍ എന്ന് എന്നെ സംബോധന ചെയ്ത വാക്ക് എടുത്ത് മാറ്റി വീണ്ടും പെയിസ്റ്റ് ചെയ്തതാണ്. ആദ്യത്തെ കമന്റില്‍ ഫൈസല്‍ എന്നെ സുകുമാരന്‍ മാഷ് എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. ഞാന്‍ ആരോടും ബഹുമാനം ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആദ്യം മാഷ് ചേര്‍ത്ത് സംബോധന ചെയ്തയാള്‍ അടുത്ത കമന്റില്‍ വെറും സുകുമാരന്‍ എന്ന് മാത്രം സംബോധന ചെയ്യുന്നതില്‍ പിശകുണ്ട്. എന്നേക്കാളും പ്രായം കുറഞ്ഞ ആളാണ് ഫൈസല്‍ കൊണ്ടോട്ടി എന്ന് വെച്ച് എന്നെ മാഷ് എന്നൊന്നും വിളിക്കണമെന്നില്ല. ഒന്നും വിളിക്കാതെയും കമന്റ്റെഴുതി പോകാമല്ലൊ. എന്റെ ബ്ലോഗില്‍ അങ്ങനെ കമന്റ് കൂടണം എന്ന് എനിക്ക് തീരെ താല്പര്യമില്ല. എന്റെ പോസ്റ്റുകള്‍ പതിവായി വായിക്കുന്ന നൂറോളം വായനക്കാരുണ്ട്. അവരോട് സംവദിക്കാനാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്. അല്ലാതെ എല്ലാവരോടും ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഒന്നുമല്ല. തോന്നുന്ന ആളുകളോട് മറുപടി പറയും അത്രയേയുള്ളൂ. എനിക്കഹിതമായി തോന്നുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യും. ബ്ലോഗില്‍ നിന്ന് ഞാന്‍ ആരുടെയും സ്നേഹമോ ബന്ധമോ ബഹുമാനമോ പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ ഈ ബ്ലോഗില്‍ വെറുതെ കമന്റ് എഴുതി സമയം മിനക്കെടുത്തേണ്ടതില്ല. എനിക്ക് പറ്റുന്ന ബ്ലോഗിലേ ഞാന്‍ കമന്റ് എഴുതാറുള്ളൂ അതും പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് മാത്രം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാ‍രൻ ചേട്ടാ,


പിണറായി വിജയനു തുറന്ന കത്തെഴുതാൻ തീർച്ചയായും പാർട്ടിയെ സ്നേഹിയ്ക്കുന്ന താങ്കൾക്ക് അവകാശമുണ്ട്.അതിൽ അനുകൂലമായ ഒർര തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

ഒന്നു രണ്ട് കാര്യങ്ങൾക്ക് താങ്കൾ മറുപടി പറയുമെന്ന് കരുതുന്നു.
1:ഗവർണ്ണർ എന്നതും എ.ജീ എന്നതും ഭരണഘടനാ സ്ഥാപനങ്ങൾ ആണു.അപ്പോൾ ഒരാൾ എടുത്ത തീരുമാനം നിഷ്പക്ഷവും നീതിയുക്തവും മറ്റെയാൾ എടുത്ത തീരുമാനം പക്ഷപാതപരവും ആകുന്നത് എങ്ങനെ?സർക്കാരിന് നിയമോപദേശംനൽ‌കിയത് എ.ജി ആണ്.ഗവർണ്ണർക്ക് നിയമോപദേശം കൊടുത്തത് ആരാണ്?

മഹാ‍രാഷ്ട്രയിലെ ഒരു മൂന്നാം കിട കോൺഗ്രസുകാരനായ ഇദ്ദേഹം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത മകനു വേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി അവീടെ ആയിരുന്നു.അങ്ങനെയുള്ള ഗവായി നിഷ്പക്ഷൻ, എ.ജി രാഷ്ട്രീയക്കാരൻ അല്ലേ?പറയുമ്പോൾ എല്ലാം പറയേണ്ടേ?

ഗവർണ്ണറുടെ തീരുമാനത്തെക്കുറിച്ച് ഹിന്ദു പത്രം എഴുതിയ മുഖപ്രസംഗം ഒന്നു വായിച്ചു നോക്കൂ..ലിങ്ക് കൊടുക്കാൻ പറ്റുന്നില്ല

2:ഒരു കമന്റിനുള്ള മറുപടിയിൽ ഇടതു പക്ഷം എന്നത് അമൂർത്തമായ ഒരു ആശയമാണ് എന്ന് എഴുതിയിരിയ്ക്കുന്നു.അതൊന്ന് വിശദീകരിയ്ക്കുമോ? എന്താണു അമൂർത്തത്തിന്റെ അർത്ഥം? അപ്പോൾ കോൺഗ്രസിന്റെ ആശയങ്ങൾ മൂർത്തമാണോ? എങ്ങനെയാണു അതു സമൂഹത്തേയും സാമ്പത്തിക വ്യവസ്ഥയേയും നിർവചിയ്ക്കുന്നത്? അതിന്റെ മൂർത്തമായ രൂപരേഖ എന്താണ്?

ഇനിയും ഉണ്ട് സംശയങ്ങൾ...പിന്നെ ആകട്ടെ

Faizal Kondotty said...

സുകുമാരന്‍ മാഷിന് ,
ഞാന്‍ ഇങ്ങിനെയല്ലാതെ അങ്ങിനെ അഭിസംബോധന ചെയ്തോ ? ഓര്‍മയില്ല .. ഓഫീസിലെ തിരക്കിനിടയില്‍ ടീ ബ്രേക്ക്‌ സമയത്ത് കമ്മെന്റ് ഇടുന്നതാണ് .. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി .. എന്റെ താഴെയുള്ളവരോട് വരെ ബഹുമാനം കാണിക്കാന്‍ ശ്രമിക്കുന്ന ആളാണ്‌ ഞാന്‍, അറിയാതെ വല്ല വീഴ്ചയും വന്നാല്‍ തന്നെ ഉടനെ തിരുത്താറും ഉണ്ട് .

നമ്മള്‍ തമ്മില്‍ ഉടക്ക് വരേണ്ട കാര്യമെന്താണ് .. താങ്കളുടെ ബ്ലോഗ്‌ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ കമന്റ്സ് ഇടുന്നത് ...എന്റെ കമന്റ്സ് വല്ലതും മാഷെ വിഷമിപ്പിച്ചോ ... ഞാന്‍ എന്റെ ആശങ്ക പങ്കു വെച്ച് എന്നെ ഉള്ളൂ .. ആദ്യം ഞാന്‍ ഒരു കമന്റ്‌ ഇട്ടപ്പോ മാഷ് പറഞ്ഞു ഞാന്‍ നന്നായി പറഞ്ഞു എന്ന് .. ആ ഒരു പ്രോത്സാഹനത്തിന്റെ ബലത്തിലാണ് പിന്നീട് കമന്റിയത് .. താങ്കള്‍ക്കു അഹിതമെന്നു തോന്നുന്നത് ഡിലീറ്റ് ചെയ്യാം .. തെറ്റിദ്ധരിക്കാന്‍ ഇടവന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു . .. മാഷിന് എല്ലാ വിധ നന്മകളും നേരുന്നു ..
N.B : പോസ്റ്റുകള്‍ എല്ലാം ഒഴുക്കോടെ സുഗമമായി വായിച്ചു പോകാന്‍ കഴിയുന്നുണ്ട് ..
സ്നേഹത്തോടെ
അനിയന്‍ ഫൈസല്‍

Mr. K# said...

ഊരിപ്പോവാന്‍‌‌ പഠിച്ച പണി പതിനെട്ടും കാണിക്കുന്നുണ്ട്, അതൊക്കെ കാണുമ്പോ‌‌ള്‍‌‌‌‌ ഇതില്‍‌‌‌‌ ചില്ലറ കള്ളക്കളിയൊന്നുമല്ല നടന്നിട്ടുണ്ടാവുക എന്ന തോന്നല്‍‌‌ ഉറച്ചു വരികയും ചെയ്യുന്നു. ഉപ്പു തിന്നവന്‍‌‌ വെള്ളം കുടിക്കും‌‌. തൂറിയവനെ ചുമന്നാല്‍‌‌ ചുവന്നവരെ മുഴുവന്‍ നാറും‌‌.

kaalidaasan said...

സുകുമാരന്‍ മഷേ,


പിണറായിയെ സെക്രട്ടരി സ്ഥാനത്ത് നിലനിര്‍ത്തി സി.പി.എമ്മിന് ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. അത് കാരാട്ട് സഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.അത്കൊണ്ടാണദ്ദേഹം താല്‍ക്കാലികമായ ഒളിവില്‍ കഴിയുന്നത്.

ഇതു വളരെ ശരിയണ്. ഇത് കരാട്ട് സഖാവുള്‍പ്പടെയുള്ളവര്‍ വരുത്തി വച്ചതാണ്. വിവേകത്തിനു പകരം വികാരമാണീ അവസ്ഥയില്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ചത്. പാര്‍ട്ടി നേതാക്കള്‍ അഴിമതിക്കാരല്ല എന്ന വികാരപരമായ സ്വപ്നത്തില്‍ നിന്നാണതുണ്ടായത്. പാര്‍ട്ടി നേതാവ് അഴിമതിയരോപണത്തില്‍ ഉള്‍പ്പെടുന്നത് ഒരു പേടിയോടെയാണ്, കാരാട്ട് കണ്ടത്. കരാട്ടിനു ചില പരിമിതികളുണ്ട്. ഒന്ന് അദ്ദേഹം പ്രായേണ ജൂണിയര്‍ ആണ്. രണ്ട് താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വന്ന പരിചയക്കുറവ്. ഈ പരിചയക്കുറവ് അദ്ദേഹത്തിന്റെ ഒരു വലിയ പോരായ്മയാണ്. പാര്‍ട്ടി മുമ്പ് പല അഴിമതികേസുകളിലും എടുത്ത നിലപാടിനു വിരുദ്ധമായ ഒരു നിലപാട് ഇതില്‍ സ്വീകരിക്കാന്‍ കാരണം അതാണ്. ബോഫോര്‍സ് കേസില്‍ സി എ ജി റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ്, രാജീവ് ഗാന്ധി രാജിവക്കണമെന്ന് സി പി എം അന്ന് ആവശ്യപ്പെട്ടത്.

പക്ഷെ ലാവലിന്‍ കേസില്‍ പാര്‍ട്ടി നേരെ വിപരീതമായ നിലപാടെടുത്തു. പിണറായി വിജയനെതിരെ വെറും ആരോപണം മാത്രമാണിപ്പോള്. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ നേരിടട്ടേ എന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നെങ്കില്‍ ജനമധ്യത്തില്‍ ഇത്രയധികം നാണം കെടില്ലാഅയിരുന്നു. ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോഴേക്കും എല്ലാ നിയന്ത്രണങ്ങളും വിട്ടു പോകുന്നത് ജനങ്ങളില്‍ സംശയമുണ്ടാക്കും . പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തു നില നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അതു പോലെ മാറ്റിയാലും ബുദ്ധിമുട്ടാണ്. ഏറ്റവും നല്ലത് പിണറായി കേസിനു തീരുമാനമാകും വരെ മാറി നില്‍ക്കുന്നതാണ്.

സ്ഥാനത്ത് നിന്ന് മാറുന്ന നിമിഷം പിണറായി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിത്തീരും.

അതും ശരിയാണ്. അത് ഏറ്റവും നന്നായി അറിയാവുന്നതും പിണറായിക്കാണ്. രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി തീരുന്നത് ചിന്തിക്കാന്‍ പോലും പിണറായിക്കാവുന്നില്ല. രാഷ്ട്രീയത്തില്‍ പല മോഹങ്ങളും മനസില്‍ വച്ചാണ്, പാര്‍ട്ടിയിലെ എല്ലാ വിമത ശബ്ദങ്ങളും അദ്ദേഹം കൌശല പൂര്‍വ്വം ഇല്ലാതാക്കിയത്. വി എസിനെ മാത്രം ഇതു വരെ ഒന്നും ചെയ്യന്‍ സാധിച്ചില്ല. പക്ഷെ കൂടെയുണ്ടായിരുന്ന ഭൂരിഭാഗം പേരെയും അടര്‍ത്തി മാറ്റി. വി എസിനു ശേഷം അടുത്ത മുഖ്യമന്ത്രി എന്നത് ഏതാണ്ടുറപ്പിച്ചതായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എടുത്ത നിലപാടുകള്‍ ഇത് മുന്നില്‍ കണ്ടായിരുന്നു. ഇടതു പക്ഷത്തിനെ ആശ്രയിക്കാതെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകില്ല എന്ന മിഥ്യാധരണയിലാണിതൊക്കെ ചെയ്തു കൂട്ടിയത്. വിധി പക്ഷെ മറ്റൊന്നായിപ്പോയി. കാര്യങ്ങളെല്ലാം പിണറായിയുടെ പിടിയില്‍ നിന്നും വിട്ടുപോയി.


സ്വന്തം ക്യാമ്പില്‍ പോലും ചിന്താക്കുഴപ്പം ഉണ്ട്. പിണറായിക്കെതിരെ എന്തു നീക്കം നടന്നാലും എടുത്തു ചാടി പ്രതികരിക്കാറുള്ള പലരും പ്രതികരിക്കാന്‍ താമസിച്ചത് അതിന്റെ ലക്ഷണമാണ്.
പര്‍ലമെന്ററി വ്യാമോഹം ബാധിച്ച് ചെയ്തുകൂട്ടിയതൊക്കെ ഇപ്പോള്‍ അശനിപാതം പോലെ സ്വന്തം തലയില്‍ പതിക്കുന്നു. സ്വയം മുങ്ങുമ്പോഴും പാര്‍ട്ടിയെക്കുടെ മുക്കാനാണ്, അ കുടില മനസ് ഇപ്പോള്‍ ചിന്തിക്കുന്നത്. സി പി എം അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ പഴികേട്ടതും അപഹാസ്യമായതും പിണറായി എന്ന ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചാണ്. അതറിഞ്ഞുകൊണ്ട് പാര്‍ട്ടിയെ വീണ്ടും വീണ്ടും പ്രതിസന്ധിയിലാക്കാനാണദ്ദേഹം ശ്രമിക്കുന്നത്.

ഒരു മുന്‍ മന്ത്രിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ലോകത്തിലെ ആദ്യ സം വമൊന്നുമല്ല. അത് മനസിലാക്കാനുള്ള വിവേകം അദ്ദേഹത്തിനുണ്ടെങ്കില്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്ലത് .

Unknown said...

പ്രിയ സുനില്‍, ഗവര്‍ണ്ണറുടെ നടപടിയെ പറ്റി ഇന്ന് മുഖ്യമന്ത്രി പത്രക്കാരോട് അസന്നിഗ്ദമായി വ്യക്തമാക്കിയ കാര്യം ചാനലുകളില്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അത്കൊണ്ട് ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറയുന്നതില്‍ കാര്യമില്ല.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് സമഗ്രമായി മാറിയ ലോകസാഹചര്യത്തില്‍ ഇടത് പക്ഷം എന്ന ആശയത്തിന് പുനര്‍നിര്‍വചനം കണ്ടെത്തണം എന്നാണ് ഞാന്‍ പറയുന്നത്. ജനാധിപത്യ-മതേതര സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം ഇനിയത്തെ ഇടത് പക്ഷ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും. ഇതംഗീകരിച്ച് മാറാന്‍ കഴിയാത്തതാണ് ഇടത് പക്ഷം നേരിടുന്ന കാതലായ പ്രതിസന്ധി. നേപ്പാളില്‍ പ്രചണ്ഡ സ്ഥാനമൊഴിയേണ്ടി വന്നത് ഇത് കൊണ്ടാണ്. അദ്ധേഹം സിവില്‍ സുപ്രീമസി,വിദേശ ഇടപെടല്‍ എന്നൊക്കെ പറയുന്നത് ആരും ഗൌരവമായി കണക്കിലെടുത്തിട്ടില്ല. ജനാധിപത്യം ഉപയോഗിച്ച് സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പ്രചണ്ഡയുടെ ഹിഡന്‍ അജണ്ട അദ്ധേഹത്തെ കാട്ടിക്കൊടുത്തു. ജനാധിപത്യ വിരുദ്ധമായ ആശയങ്ങളുടെ അടിത്തറയില്‍ നിന്ന് കൊണ്ട് ജനാധിപത്യ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുക എന്ന രാഷ്ട്രീയസര്‍ക്കസ്സാണ് ഇവിടത്തെ മുഖ്യ ഇടത് പക്ഷമായ സി.പി.എം. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ആ ആശയ അടിത്തറ പുതുക്കിപ്പണിതാല്‍ സി.പി.എമ്മിന്റെ പ്രസക്തി വര്‍ദ്ധിക്കുകയേയുള്ളൂ. വിശദമായി വീണ്ടും സംസാരിക്കാം.


പ്രിയ ഫൈസലിന് സ്നേഹവും നന്ദിയും...

kaalidaasan said...

സുനില്‍

ഗവര്‍ണ്ണര്‍ സ്ഥാനവും എ ജി സ്ഥാനവും ഭരണ ഘടനയില്‍ പറയുന്ന സ്ഥാപനങ്ങളാണെങ്കിലും, രണ്ടും രാഷ്ട്രീയ നിയമനങ്ങളാണ്‌ ഈ രണ്ടു സ്ഥാനത്തും വരുന്നവര്‍ സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികളോടടുപ്പമുള്ളവരും ആണ്. കേരളത്തില്‍ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ട്ടിക്ക്‌ അനഭിമതരെന്നു പറഞ്ഞു മാറ്റപ്പെട്ടിട്ടുണ്ട്‌. പബ്ളിക്‌ പ്രോസിക്യൂട്ടര്‍ പാര്‍ട്ടി ഇംഗിതത്തിനനുസരിച്ചല്ല പെരുമാറുന്നത്‌ എന്നു പറഞ്ഞാണ്‌, മാറ്റപ്പെട്ടത്‌. ഗവര്‍ണ്ണറില്‍ പക്ഷപാതം ആരോപികുന്നവര്‍, പാര്‍ട്ടി നിയമിച്ച എ ജിയും പക്ഷപാതിത്തം കാണിക്കാമെന്ന കാര്യം മറക്കരുത്‌.

ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച്‌ പെരുമാറണമെന്ന വാദം ഈ വിഷയത്തില്‍ പ്രസക്തമാണെന്നു തോന്നുന്നില്ല. സര്‍ക്കാര്‍ ഉത്തരുകളില്‍ ഇത്‌ പ്രസക്തമാണ്‌. ഗവര്‍ണ്ണര്‍ക്കിഷ്ടമല്ലാത്ത ഉത്തരവുകള്‍ തിരിച്ചയാക്കാനേ ഗവര്‍ണ്ണര്‍ക്കു പറ്റു. ഇതില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇല്ല. ഇത്‌ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ പരിഗണക്കു വന്ന ഒരു വിഷയവുമല്ല. രണ്ടുദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുവാദമാണ്‌, സര്‍ക്കാരിന്റെ പരിഗണനക്ക്‌ വന്നത്‌. അതില്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തു. ഗവര്‍ണ്ണര്‍ അത്‌ അംഗീകരിച്ചു. പിണറായി വിജയനെ വിചാരണ ചെയ്യണം എന്ന അപേക്ഷ സി ബി ഐ ഗവര്‍ണ്ണര്‍ക്ക്‌ നേരിട്ടു കൊടുക്കുകയാണുണ്ടായത്‌. ഗവര്‍ണ്ണര്‍ക്ക്‌ ആരോടും ചോദിക്കാതെ ഒരു തീരുമാനമെടുക്കാവുന്ന വിഷയവും ആണത്‌. ഒരു മര്യാദ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചു, ദേശാഭിമാനിയും സി പി എമ്മിലെ ചിലരും പറഞ്ഞു പരത്തും പോലെ ഉപദേശമല്ല. സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞു. ഗവര്‍ണ്ണര്‍ അത്‌ സ്വീകരിക്കണോ വേണ്ടയോ എന്നത്‌ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്‌. ഗവര്‍ണ്ണര്‍ സി ബി ഐയോടും മറ്റു പല നിയമ വിദഗ്‌ദ്ധരോടും അഭിപ്രായം ചോദിച്ചു. സോളിസിറ്റര്‍ ജെനറലിനോടും അഭിപ്രായം ചോദിച്ചു എന്നാണറിയാന്‍ കഴിയുന്നത്‌. ഇതെല്ലാം കണക്കിലെടുത്താണ്‌ ഗവര്‍ണ്ണര്‍ തീരുമാനമെടുത്തത്‌.

ഹിന്ദു പത്രത്തിലെ മുഖ പ്രസംഗം വായിക്കാന്‍ പറ്റിയില്ല. ദേശാഭിമാനി റിപ്പോര്‍ട്ട്‌ ചെയ്തതു ഞാനും വായിച്ചു. ഹിന്ദുവിലെ മുഖപ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ സിനിലിനൊന്ന്‌ എഴുതാമോ?

kaalidaasan said...

ഗൂഢാലോചനയ്‌ക്ക്‌ സാഹചര്യത്തെളിവ്‌; മന്ത്രിസഭയ്‌ക്ക്‌ പക്ഷപാതം - ഗവര്‍ണര്‍

തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസിലെ ഒമ്പതാം പ്രതിയായ മുന്‍ മന്ത്രി പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണഏജന്‍സി സാഹചര്യത്തെളിവുകള്‍ നല്‍കിയെന്നും പിണറായിയെ പ്രോസിക്യൂഷനില്‍ നിന്ന്‌ ഒഴിവാക്കാന്‍ മന്ത്രിസഭ പക്ഷപാതത്തോടെ പെരുമാറിയെന്നും ഗവര്‍ണര്‍.
സി.ബി.ഐ. നല്‍കിയ തെളിവില്‍ പൂര്‍ണ തൃപ്‌തിയുള്ളതിനാലാണ്‌ താന്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കുന്നതെന്നും തന്റെ തീരുമാനത്തില്‍ പൊതുതാത്‌പര്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട്‌ സി.ബി.ഐ.യ്‌ക്ക്‌ നല്‍കിയ ഉത്തരവിലാണ്‌ ഗവര്‍ണര്‍ തന്റെ നിലപാട്‌ വ്യക്തമാക്കുന്നത്‌.
പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ട്‌ സി.ബി.ഐ. നിരത്തിയ 24 കാരണങ്ങള്‍ പ്രതിപാദിച്ചുകൊണ്ട്‌ 35 പേജില്‍ തയ്യാറാക്കിയ ഗവര്‍ണറുടെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍:


കേസിനെക്കുറിച്ച്‌ ലഭ്യമായ വസ്‌തുതകളും രേഖകളും തെളിവുകളും ഒമ്പതാംപ്രതി വഞ്ചനാപരമായി പെരുമാറിയെന്നത്‌ പ്രഥമദൃഷ്‌ട്യാ വ്യക്തമാക്കുന്നുണ്ട്‌. സാഹചര്യങ്ങളും പ്രതികളുടെ പെരുമാറ്റവും അപഗ്രഥിച്ചാല്‍ ഗൂഢാലോചനക്കാരുടെ മനസ്സറിയാന്‍ കഴിയും. ഗൂഢാലോചന ഒരിക്കലും ഒരു തുറന്ന പ്രക്രിയയല്ല. കരാറുകളിലും പദ്ധതികളിലുമാണ്‌ ഗൂഢാലോചനയുടെ കാതല്‍ കിടക്കുന്നത്‌. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ അധികാരമുള്ള സ്ഥാപനത്തിന്‌ ഈ ഘട്ടത്തില്‍ എല്ലാ തെളിവുകളും കൂലങ്കഷമായി പരിശോധിക്കേണ്ട കാര്യമില്ല. അത്‌ അന്വേഷണ ഏജന്‍സി അന്തിമറിപ്പോര്‍ട്ട്‌ തയ്യാറാക്കുമ്പോള്‍ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയാല്‍ മതിയാകും. ക്രിമിനല്‍ നടപടികളില്‍നിന്ന്‌ സി.ആര്‍.പി.സി. സെക്ഷന്‍ 197 സംരക്ഷണം നല്‍കുന്നുണ്ട്‌. എന്നാല്‍ മതിയായ കാരണമില്ലാതെ പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട്‌ ചെയ്യുന്നത്‌ ഒഴിവാക്കുക എന്ന കാര്യം ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ്‌ ആ സംരക്ഷണം.
ഈ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളുടെയും വസ്‌തുതകളുടെയും നേരത്തെ പരാമര്‍ശിച്ച സംഭവപരമ്പരയുടെയും പശ്ചാത്തലത്തില്‍, പ്രസക്തമായ തെളിവുകളും രേഖകളും പരിഗണിച്ച്‌ ശുപാര്‍ശ നല്‍കുന്നതില്‍ മന്ത്രിസഭയ്‌ക്ക്‌ തെറ്റു പറ്റിയതായി എനിക്ക്‌ തോന്നുന്നു. സാധൂകരണമില്ലാത്തവിധം ഈ ശുപാര്‍ശ നല്‍കുന്നതില്‍ മന്ത്രിസഭ പക്ഷപാതിത്വം കാട്ടിയതായി ഈ കേസിന്റെ സവിശേഷവസ്‌തുതകളും സാഹചര്യങ്ങളും വ്യക്തമാക്കുന്നു.
അന്വേഷണ ഏജന്‍സി എടുത്തുപറയുന്ന ദൃക്‌സാക്ഷിപ്രസ്‌താവനകള്‍, രേഖകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ പരിഗണിക്കുമ്പോഴും എന്റെ മനസ്സിന്റെ പ്രയോക്തതയിലും ഒമ്പതാംപ്രതിക്കെതിരെ പ്രഥമദൃഷ്‌ട്യാ ശക്തമായ തെളിവുകളുണ്ടെന്ന്‌ ഞാന്‍ പൂര്‍ണതൃപ്‌തിയോടെ മനസ്സിലാക്കുന്നു. അന്വേഷണ ഏജന്‍സി കണ്ടെത്തിയ തെളിവുകളില്‍ നിന്ന്‌ ഒമ്പതാംപ്രതി വഞ്ചനയും ഗൂഢാലോചനയും നടത്തിയതായി വ്യക്തമാകുന്നു. സംസ്ഥാനത്തിന്റെ നല്ല താത്‌പര്യങ്ങള്‍ പരിഗണിച്ചും വിശാലമായ പൊതുതാത്‌പര്യം പരിഗണിച്ചും പ്രോസിക്യൂഷന്‌ അനുമതി നല്‍കാന്‍ ശരിക്കും ഉചിതമായൊരു കേസാണിതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.
അതുകൊണ്ട്‌ എന്റെ വിവേചനാധികാരത്തിനനുസൃതമായി ഒമ്പതാം പ്രതിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഞാന്‍ ഉത്തരവിടുന്നു.

Lx* said...

ശ്രീ കെ പി സുകുമാ‍രന്റെ ബ്ലോഗ് നോക്കാത്തതു കുറച്ചായി.

ഇന്നു യാദൃഛികമായി ഇവിടെ എത്തിയപ്പോള്‍ കണ്ടതു “പിണറായി” യെ കുറിച്ചൊള്ള ഒരു കുറിപ്പാണ്.

(ഇപ്പോള്‍ എനിയ്ക്കു പലപ്പോഴും പിണറായി യിലെ ‘റ’ മാറ്റി “മ” എന്നു എഴുതാനാണു തോന്നാറുള്ളതു. ചിലപ്പോള്‍ എഴുതുന്നതും അങനെ തനെ! മാനനഷ്ടത്തിനു കേസ് വരുമോ ആവോ!)

ശ്രീ സുകുമാരന്റെ എഴുത്തിനോടു ഒരു കമ്മ്യുണിസ്റ്റ് കാരനായ ഞാനും യൊജിയ്ക്കുന്നു! കാരണം, പിണറായി എനാല്‍ പര്‍ട്ടിയല്ല. പിണറായിക്കെതിരെ കെയ്സ്സുണ്ടെങ്കില്‍ അതു അന്തസ്സായി നേരിടുകയാണു കരണീയം. തെരുവില്‍ വലിച്ചിഴക്കരുതു; സാമാന്യ ജനത്തിന്റെ സമാധാന ജീവിതത്തിനു ഭംഗം വരുത്തരുതു. കള്ളക്കെയ്സ്സണു നിലവിലുള്ളതു എങ്കില്‍, നമ്മുടെ ജവാധിപത്യത്തിന്റെ കാതല്‍ നിയമവ്യവസ്ഥ ആയിരിക്കുവോളം കാലം, നാം അതിനെ സധൈര്യം കോടതിയില്‍ നേരിടുകയാണു വേണ്ടതു. കോടതി തീര്‍ച്ചയായും തെളിവുകളുടെ അടിസ്ഥാനത്തിലായീരിക്കുമല്ലോ നീതി നിര്‍വഹിയ്ക്കുന്നതു?

(ജുസ്റ്റിസ് കൃഷ്ണ അയ്യര്‍ പ്രകാശിപ്പിച്ച അഭിപ്രായം വ്യാപകമായ അര്‍ഥത്തില്‍ പ്രസക്തമാണു. എന്നതു കൊണ്ടു ഒരു കേയ്സ്സിന്റെ “മെരിറ്റ്” ബലികഴിക്കാമോ എനു പരിശോധിയ്ക്കപ്പടേണ്ടതുണ്ടു.)

പിന്നെ, പിണറായി കേയ്സ്സില്‍ തോറ്റുപോയാല്‍പ്പോലും അതു പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിയ്ക്കണമെന്നില്ല!!

ഇത്രയും കുറിക്കുമ്പോഴേക്കും സംഗതിയുടെ കിടപ്പു ബഹുദൂരം എത്തിയിരിക്കുന്നു.

ഇനി എല്ലാം കണ്ടറിയുക!

Lx*
kvlxman@yahoo.com

Unknown said...

ലക്ഷ്മണേട്ടാ താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. വിനാശകാലേ വിപരീതബുദ്ധി എന്ന പോലെയാണു പാര്‍ട്ടി ഇപ്പോള്‍ പിണറായിയെ രക്ഷിക്കാന്‍ വേണ്ടി പെരുമാറുന്നത്. വൈദ്യുതമന്ത്രി ആയിരിക്കുമ്പോള്‍ പിണറായി തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയും നിയമങ്ങളെ മറി കടന്ന് ലാവലിന്‍ കരാറില്‍ ഒപ്പ് വെക്കുകയും അത് മൂലം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷെ പാര്‍ട്ടി സെക്രട്ടരി ഒരപകടത്തില്‍ പെട്ടാല്‍ രക്ഷിക്കേണ്ടേ എന്ന സംഘബോധമാണ് എല്ലാവരെയും നയിക്കുന്നത്. അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണത്തെ പറ്റി ആരും ആലോചിക്കുന്നില്ല. പിണറായിയാണ് തങ്ങളുടെ അന്നദാതാവു എന്ന പോലെയാണ് മന്ത്രിമാര്‍ പോലും സംസാരിക്കുന്നത്. ഇത്തരം ഒരു വീരാരാധന പാര്‍ട്ടിയില്‍ പാടില്ലാത്തതായിരുന്നു. പക്ഷെ പാര്‍ട്ടിയുടെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പ് മിക്കവാറും പിണറായിയുടെ കീഴിലാണ് എന്നതൊരു പരസ്യമായ രഹസ്യമാണ്.

ഒരു പൊളിറ്റ് ബ്യൂറോ അംഗമായ പിണറായിയെ രക്ഷിക്കാന്‍ മറ്റൊരു പി.ബി.അംഗമായ വി.എസ്സ്. എന്ത്കൊണ്ട് ശ്രമിക്കുന്നില്ല എന്നതാണ് പാര്‍ട്ടി നേതാക്കളിലും അണികളിലും മുഖ്യമന്ത്രിയോടുള്ള വിരോധം നീറിപ്പുകയാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസ്സിനെ ഒരു മൂലയ്ക്കിരുത്താന്‍ പിണറായി ബോധപൂര്‍വ്വം ആസൂത്രിതമായി കരുക്കള്‍ നീക്കിയതാണ്. അന്ന് തന്നെ ഒന്നുമല്ലാതാക്കാന്‍ ശ്രമിച്ച പിണറായിയെ രക്ഷിക്കാന്‍ ഇന്ന് വി.എസ്സ്. ശ്രമിക്കുമോ. മാത്രമല്ല അന്ന് പിണറായിയുടെ തന്ത്രം വിജയിച്ചിരുന്നുവെങ്കില്‍ വി.എസ്സ്. ഇന്ന് പൊതുരംഗത്ത് നിന്ന് തന്നെ നിഷ്കാസിതനായി ഒതുങ്ങിക്കഴിയുന്നുണ്ടാവും. കേരളം അഴിമതിയുടെ കൂത്തരങ്ങായും മാറിയിട്ടുണ്ടാവും. ഫാരീസുമാരും മാര്‍ട്ടിന്മാരുമായിരിക്കും നാട് ഭരിക്കുന്നുണ്ടാവുക.


ഇനിയിപ്പോള്‍ ഞാന്‍ കാണുന്ന ഒരു പോംവഴി പിണറായിയുടെ നേതൃത്വത്തില്‍ കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് കേരള സി.പി.എം. രൂപീകരിക്കുക എന്നുള്ളതാണ്. കാരണം കേന്ദ്രനേതൃത്വത്തിന് പിണറായി രക്ഷിച്ചുകൊണ്ടു അഖിലേന്ത്യാതലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമാവുകയില്ല. അല്ലെങ്കില്‍ പിണറായി സ്ഥാനമൊഴിഞ്ഞ് ഭവിഷ്യത്തുകള്‍ നേരിടണം. ഒരു വ്യക്തിയ്ക്ക് വേണ്ടി ഒരു പ്രസ്ഥാനം മൊത്തത്തില്‍ നാണം കെടുന്ന അവസ്ഥ അധികകാലം തുടരാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി.

എന്താണ് സി.പി.എമ്മില്‍ വിഭാഗീയത ഇത്ര രൂക്ഷമാകന്‍ കാരണം. അച്യുതാനന്ദന്‍ പഠിച്ചു കയറിയ കളരിയില്‍ എല്‍.കെ.ജി.ക്ക് ചേര്‍ന്ന ആളാണ് പിണറായി. വി.എസ്സിന്റെ വിശ്വസ്ഥനായാണ് ഓരോ സ്ഥാനമാനങ്ങളും പിണറായി കരസ്ഥമാക്കിക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ മൊത്തത്തില്‍ കൈപ്പിടിയില്‍ ഒതുക്കാനും വി.എസ്സിനെ തഴയാനും പിണറായി മുന്നോട്ട് വന്നു. പിണറായി അത്ര ദൂരം പോകേണ്ടിയിരുന്നില്ല. എന്ത് ചെയ്യാം കൌശലം അധികമുള്ളവര്‍ക്ക് അവധാനത കമ്മിയായിരിക്കും.

വളരെ പ്രതീക്ഷയോടെ കേരളം അധികാരത്തില്‍ എത്തിച്ച ഈ സര്‍ക്കാറിനെ ഇത്രയും അധ:പതിപ്പിച്ചത് എന്ത് വില കൊടുത്തും വി.എസ്സിനെ പൊതുജനമധ്യത്തില്‍ അപഹാസ്യനാക്കണമെന്ന പിണറായിയുടെ ദുര്‍വാശി തന്നെയാണ്. താന്‍ കുഴിച്ച കുഴിയില്‍ പിണറായി തന്നെയാണ് വീഴാന്‍ പോകുന്നത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാരൻ ചേട്ടാ, കാളിദാസാ,

നേരത്തെ മറുപടി എഴുതാൻ സാധിച്ചില്ല.
ഞാൻ വളരെ സിമ്പിൾ ആയ ഒരു കാര്യമാണു ചോദിച്ചത്.ഗവർണ്ണർ വിവേചനാധികാരം ഉപയോഗിച്ചു കൊള്ളട്ടെ.അതിനെക്കുറിച്ച് മറ്റൊരു ചർച്ച ആവാം.എന്റെ ചോദ്യം അതല്ല.

എടുക്കാച്ചരക്കുകളെ കൊണ്ടിടാനുള്ള ഒരു വേദിയാണു ഗവർണ്ണർ പദവി.നമ്മുടെ ശങ്കരനാരായണനെപ്പോലെ ഉള്ളവർ.ഗവായി എങ്ങനെ ഉള്ള ആളായിരുന്നു എന്നും ഞാൻ ആദ്യം എഴുതി.ഇപ്പോളും രാഷ്ട്രീയം കളിയ്ക്കുന്ന “മാന്യൻ”.അഡ്വേക്കേറ്റ് ജനറലിനെ സർക്കാർ നിശ്ചയിയ്ക്കുന്നു.പൊതുവെ ഭരിയ്ക്കുന്ന സർക്കാരുമായി അടുപ്പമുള്ള ആളിനെ തന്നെ ആയിരിയ്ക്കും എല്ലാവരും നിയമിയ്ക്കുന്നത്.നിയമിച്ചു കഴിഞ്ഞാൽ പിന്നെ ഗവർണ്ണർ സ്ഥാനം പോലെ അതും ഭരണ ഘടനാ സ്ഥാപനമാണു.

ഇവിടെ രാ‍ഷ്ട്രീയക്കാരൻ ചീഞ്ഞു ഗവർണ്ണർ ആയ ഗവായിയും, ഭരണഘടനയിൽ സാമാന്യം അറിവുള്ള എ.ജിയും ഓരോ തീരുമാനമെടുക്കുന്നു.രണ്ടും വിപരീത അഭിപ്രായം.അപ്പോൾ അതിൽ ഗവർണ്ണർ എടുത്തതാണു നിഷ്പക്ഷവും രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ ഇല്ലാത്തത് എന്നും സുകുമാരൻ ചേട്ടൻ പ്രസ്താവിയ്ക്കുന്നതിനെ വൈരുധ്യം ആണു ഞാൻ ചൂണ്ടിക്കാട്ടിയത്.പകരം ഗവർണ്ണർ വിവേചനാധികാരം വിനിയോഗിച്കു എന്ന അദ്ദേഹത്തിനു എഴുതാമായിരുന്നു.അങ്ങനെ വായിയ്ക്കുമ്പോളാണു പ്രത്യക്ഷ്ത്തിൽ നിരുപദ്രവകരവും, നിഷ്പക്ഷവുമായ ഒരു പോസ്റ്റിൽ അലിഞ്ഞു ചേർന്നിരിയ്ക്കുന്ന രാഷ്ട്രീയ ലക്ഷ്യം മനസ്സിലാവുന്നത്.പിണറായി വിജയനോട് എന്തോ സ്നേഹം ഉള്ളതുകൊണ്ട് അദ്ദേഹത്തിനും പാർട്ടിയ്ക്കും ഒരു ഉപദേശം കൊടുക്കുന്ന രീതിയിൽ എഴുതിയിരിയ്ക്കുന്ന ഈ പോസ്റ്റിനും വ്യക്തമായ രാഷ്ട്രീയം ഉണ്ട്.അത് സുകുമാരൻ ചേട്ടന്റെ സുവ്യക്തമായ “കമ്മ്യൂണിസ്റ്റ് വിരുദ്ധത” ആണു.അതിൽ എനിയ്ക്കു ഒരു വിരോധവുമില്ല.അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത വച്ചു പുലർത്താനും അതു പ്രചരിപ്പിയ്ക്കാനും അദ്ദേഹത്തിനു അവകാശമുണ്ട്.അതിൽ നിഷ്പക്ഷതയുടെ നാട്യം വേണ്ട എന്ന് മാത്രമേ ഞാൻ പരയുന്നുള്ളൂ.

ലാവ്ലിൻ കേസിനെപ്പറ്റി പറയുമ്പോൾ കോടതി വിധി പറഞ്ഞു കഴിഞ്ഞ രീതിയിലാണു പ്രസ്താവം.മാധ്യമങ്ങളിൽ വന്ന ഔദ്യോഗിക രേഖകളും ഈ ബൂലോകത്ത് നടന്ന വിവിധ ചർച്ചകളും ഒക്കെ വായിച്ചിട്ടുള്ളവർക്കും സത്യം എന്താണെന്ന് അറിയാം.

അതു കാളിദാസനും അറിയാം.അദ്ദേഹം പിന്നെ മറ്റു ചില താല്പര്യങ്ങളുടെ പുറത്ത് എതിർക്കുന്നു എന്നേ ഉള്ളൂ..അതു സാരമില്ല.ആ വാദമുഖങ്ങൾ ഒരു കണക്കിൽ നന്നായി.അങ്കിളിന്റെ ബ്ലോഗിൽ ചർച്ചയെ ആദ്യാവസാനം സജീവമാക്കി നിർത്തിയത് കാളിദാസന്റെ എതിർ വാദങ്ങൾ ആണു.അതുകൊണ്ട് എല്ലാറ്റിനും അവസാനം ലാവ്‌ലിനിൽ ഒന്നുമില്ല എന്നു കൂടുതൽ തെളിവുകളോടെ വ്യക്തമാക്കാൻ കാളിദാസനെ എതിർത്തവരെ അതു സഹായിയ്ക്കുകയും ചെയ്തു.

അതു കൊണ്ടു തന്നെ കാളിദാസൻ ബൂലോകത്തിനു നൽ‌കുന്ന സംഭാവന വളരെ വലുതാണു.അദ്ദേഹത്തിന്റെ എല്ലാ കമന്റുകളും ഞാൻ വിടാതെ വായിയ്ക്കാറുമുണ്ട്.

അതു പോലെ, ഇടതു പക്ഷ്ത്തിനെ അമൂർത്തതയെക്കുറിച്ച് ചോദിച്ചപ്പോളും സുകുമാരൻ ചേട്ടൻ ഒഴിഞ്ഞുമാറി.കോൺഗ്രസിന്റെ മൂർത്തമായ നയങ്ങൾ എന്താണെന്ന് മിണ്ടിയുമില്ല.അതിനെക്കുറിച്ച് ഇനി ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിയ്കുന്നുമില്ല.ഇനി ഞാൻ എന്തെങ്കിലും എഴുതിയാലും സുകുമാരൻ ചേട്ടൻ വഴി തെറ്റിച്ചു വിടുകയേ ഉള്ളൂ.

കാളിദാസാ , ഹിന്ദുവിലെ ലിങ്ക് ഇതാണു
http://www.hindu.com/2009/06/09/stories/2009060955900800.htm

ലിങ്ക് നേരിട്ട് കൊടുക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.കാരണം അറിയില്ല.

Jijo said...

ഇവിടെ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ടോ ഇല്ലേ എന്നതല്ല പ്രശ്നം. ഇത്തരമൊരു പ്രശ്നത്തെ സി പി എം എങ്ങിനേ നേരിടുന്നു എന്നതാണ്‍. അഴിമതി നടത്തി എന്നു സ്ഥാപിക്കാന്‍ മലയാളത്തിലെ ഒരുവിധം പ്രചാരമുള്ള എല്ലാ മാധ്യമങ്ങളും കൂടി നടത്തിയ പരിശ്രമത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇടതു മുന്നണിക്കോ അവരെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. പ്രതിരോധം പരാജയപെട്ടു എന്നത്‌ ഒന്നുകില്‍ പാര്‍ട്ടിക്ക്‌ മനസ്സിലായിട്ടില്ല അല്ലെങ്കില്‍ മനസ്സിലായ പോലെ പ്രവര്‍ത്തിക്കുന്നില്ല.

പൊതുജനാഭിപ്രായം എന്നു പറയുന്നതു മാനിക്കേണ്ട ഒന്നാണെന്നതു പാര്‍ട്ടിക്കു തോന്നുന്നില്ല എന്നാണു നമുക്കു മനസ്സിലാവുന്നത്‌. എന്തു വില കൊടുത്തും ഒരു നേതാവിനെ സംരക്ഷിക്കും എന്ന നിലയിലേക്കു പാര്‍ട്ടി തരം താഴ്ന്നു പോയിരിക്കുന്നു. സ്വന്തം ജീവന്‍ കൊടുത്തും പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടവരെ വലിയ വില കൊടുത്തു പ്രസ്ഥാനത്തിലെ ചിലര്‍ സംരക്ഷിക്കാന്‍ പെടാപാടു കഴിക്കുന്നതു കാണുമ്പോള്‍ മനസ്സിലൊരു പ്രയാസം.

നേതാക്കളൊക്കെ പിണറായി പക്ഷത്തും ജനങ്ങളൊക്കെ അച്യുതാനന്ദന്‍ പക്ഷത്തുമാണ്‍ എന്ന മൂഢവിചാരം ഒന്നും എനിക്കില്ല. പക്ഷെ പിണറായി ആരോപണത്തെ നിയമപരമായി നേരിടണോ എന്ന ചോദ്യത്തിനു ഭൂരിപക്ഷം പേരും തന്ന മറുപടി വേണം എന്നു തന്നെയായിരുന്നു. ഇടതുപക്ഷത്തിനു വോട്ട്‌ ചെയ്യുന്നവര്‍ തന്നെയാണിതു പറയുന്നത്‌. ഈ വികാരത്തിനെ മാനിക്കുകയാണു സി പി എം നേതൃത്വം ചെയ്യേണ്ടത്‌. പ്രോസിക്യൂഷനെ നേരിടാനുള്ള വൈമുഖ്യത്തിനെ കുറ്റബോധമായോ അല്ലെങ്കില്‍ ഈഗോ പ്രോബ്ളമായോ അതുമല്ലെങ്കില്‍ നേതൃസ്ഥാനം സംരക്ഷിക്കാനുള്ള വ്യഗ്രതയായോ മാത്രമേ ജനം വിലയിരുത്തൂ.

നായനാരെ പോലെ ഒരു ജനപ്രിയ നേതാവാകാന്‍ പിണറായിക്ക്‌ സാധിച്ചിട്ടില്ല. ഇതുവരെ മൂന്നു പ്രാവശ്യം മാത്രമേ ഞാന്‍ പിണറായിയെ കണ്ടിട്ടുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണ്‌ അതില്‍ രണ്ടു പ്രാവശ്യം. ഒരു കേരള യാത്രയുടെ ഭാഗമായി ഞങ്ങളുടെ നാട്ടിലൂടെ കടന്നു പോകുന്ന പുതിയ നേതാവിനെ കാണാന്‍ റോഡിണ്റ്റെ ഇരു വശത്തും നിറയെ പ്രവര്‍ത്തകര്‍ നില്‍ക്കുന്നു. മണിക്കൂറുകള്‍ പൊരിവെയിലത്തു നില്‍ക്കുന്ന പ്രവര്‍ത്തകരെ ഒന്നു തലയുയര്‍ത്തി പോലും നോക്കാതെ ഏസി കാറില്‍ ഒരു പത്രവും വായിച്ചു കടന്നു പോയി നവ കേരളത്തിണ്റ്റെ നവ നേതാവ്‌. പിന്നൊരിക്കല്‍ ടൌണില്‍ പ്രസംഗിക്കുന്നതു കണ്ടു. രാജ്യത്തിനെ കുറിച്ചോര്‍ത്തുള്ള വേവലാതിയാണോ ഇദ്ധേഹത്തിനെ ചിരിക്കാന്‍ അനുവദിക്കാത്തതെന്നു സംശയിച്ചു പോയി. ലെനിനും മാവൊയും സ്റ്റാലിനുമൊക്കെ ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അവര്‍ക്കാര്‍ക്കും ഇലക്ഷനു നില്‍ക്കെണ്ടിയും വന്നിട്ടില്ല അല്ലെങ്കില്‍ പാര്‍ട്ടിയെ ഇലക്ഷനില്‍ നയിക്കേണ്ടി വന്നിട്ടില്ല.

സഭാ നേതാക്കള്‍ സ്വാര്‍ത്ഥലാഭത്തിനായി പലതും ചെയ്യുന്നുവെന്നു സമ്മതിച്ചാലും അതിന്‌ വേണ്ടി അങ്ങേയറ്റം വരെ പോയി മെത്രാന്‍മാരെ മൊത്തം (സാങ്കേതികമായി അല്ലെന്നു വേണമെങ്കില്‍ പറയാം പക്ഷെ പ്രത്യക്ഷത്തില്‍ ഇങ്ങനെയാണ്‌ തോന്നിയത്‌) നികൃഷ്ടജീവികള്‍ എന്ന്‌ വിളിച്ച്‌ ആക്ഷേപിച്ചത്‌ എന്തിനായിരുന്നു? മെത്രാന്‍മാര്‍ക്ക്‌ അണികളെ അവരുടെ കുടക്കീഴില്‍ കൊണ്ടു വരാനും മൊത്തം വലതുപക്ഷത്തേക്ക്‌ കച്ചവടം ചെയ്യാനും വേണ്ടി പിണറായി ചെയ്ത ഒരു ത്യാഗമായി മാത്രമേ അതിനെ കാണാനാകൂ. അതില്‍ നഷ്ടം വന്നത്‌ ഇടതു മുന്നണിക്കു ആകെ കൂടിയാണ്‌. അതിണ്റ്റെ നേരെ അങ്ങേ തലക്കല്‍ മദനിയുമായി ചെയ്ത സപ്പോര്‍ട്ട്‌ നാടകം എന്തായിരുന്നു? മറ്റു ഘടക കക്ഷികളെ പിണക്കിയിട്ട്‌ വേണമായിരുന്നോ ംദനിയുമായുള്ള ചങ്ങാത്തം? ഓളിഞ്ഞും പാത്തും വേണമെന്നു ഞാന്‍ പറയില്ല പക്ഷേ, മദനിയുടെ പിന്തുണ തിരഞ്ഞെടുപ്പിണ്റ്റെ മുഖ്യ വിഷയമാക്കിയതു എന്തിനായിരുന്നു? ഇനി മറ്റുള്ളവരാണ്‌ അങ്ങിനെ അതിനെ അമിത പ്രാധാന്യം കൊടുത്തതെന്ന വാദിച്ചാല്‍, അതിലെ അപകടം എന്തുകൊണ്ടു നേതാവ്‌ തിരിച്ചറിഞ്ഞില്ല?

കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവു മാത്രം ഒരാളെ നല്ല നേതാവ്‌ ആക്കുന്നില്ല. പക്വതയോടു കൂടി തീരുമാനം എടുക്കുന്നവനാകണം നല്ല നേതാവ്‌. ജനാധിപത്യത്തില്‍ വര്‍ത്തിക്കുമ്പൊള്‍ നേതാവും ജനകീയനായിരിക്കണം. പാര്‍ട്ടി സെക്രട്ടറിക്ക്‌ വേണ്ടത്‌ സംഘടനാ പാടവം മാത്രമല്ല. ജനത്തിനു മുന്‍പില്‍ പാര്‍ട്ടിയുടെ മുഖമാണയാള്‍. അത്‌ ജനകീയമായി സൂക്ഷിക്കേണ്ടതും അദ്ധേഹത്തിണ്റ്റെ കടമയാണ്‌. മത നേതാക്കളെ അസഭ്യം പറയുകയ്യോ കെട്ടിപ്പിടിക്കുകയോ അദ്ധേഹം ചെയ്യേണ്ടതുണ്ടോ? ജനങ്ങള്‍ എന്തു വിചാരിച്ചാലും കുഴപ്പമില്ല ഞങ്ങള്‍ ശരിയെന്നു തോന്നുന്നത്‌ ചെയ്യും എന്ന്‌ പറയാന്‍ ഇത്‌ ചൈനയോ ക്യൂബയോ അല്ലല്ലോ. എന്നെ പോലെ വിവരം കുറഞ്ഞ കുറേ പേര്‍ ഇവിടെ ഭൂരിപക്ഷമായിട്ട്‌ ഉണ്ടല്ലോ!

സുകുമാരന്‍ മാഷിനേ പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നത്‌ പിണറായി സെക്രട്ടറി സ്ഥാനത്ത്‌ നിന്നും മാറി നിന്ന്‌ ആരോപണത്തെ നിയമപരമായി തന്നെ നേരിടണമെന്നാണ്‌. ഞാന്‍ വിശ്വസിക്കുന്ന കുറച്ചു തത്വങ്ങളും അതിന്‌ വേണ്ടി പോരാടുന്ന ഒരു പാര്‍ട്ടിയും എക്കാലത്തും വിജയിച്ചു നില്‍ക്കണമെന്ന ആശ കൊണ്ടാണിത്‌ പറയുന്നത്‌.

kaalidaasan said...

സുനില്‍ ,

എടുക്കാ ചരക്കുകള്‍ ഗവര്‍ണ്ണര്‍ പദവിയില്‍ വരാറുണ്ടെന്നതു ശരിയാണ്. പക്ഷെ എടുക്കാ ചരക്കുകള്‍ അല്ലത്തവരും ഇല്ലേ? ഇപ്പോഴത്തെ ഉപരാഷ്ട്രപതി, ഒരു ഇടതു സഹയാത്രികനാണ്. അദ്ദേഹത്തിനും വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിന്റെ നോമിനി ആയിട്ടാണദ്ദേഹം ആ സ്ഥാനത്തു വന്നതും. വെറും എടുക്കാ ചരക്കാണോ അദ്ദേഹവും .

ഗവായ് സുനില്‍ എഴുതിയ പോലെ കോണ്‍ഗ്രസുകാരന്‍ അല്ല. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനാണദ്ദേഹം . രാ‍ഷ്ട്രീയക്കാരന്‍ ചീഞ്ഞു ഗവര്‍ണ്ണര്‍ ആയ ഗവായി എടുക്കുന്ന തീരുമാനം നിഷ്പക്ഷമല്ലാത്തതും രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ ഉള്ളതുമാണെന്നും സുനില്‍ പറയുന്നത് മുന്‍ വിധിയോടെ അല്ലേ?

എ ജി യെ സര്‍ക്കാര്‍ നിയമിക്കുന്നു എന്നു പറയരുത്.ഇടതുപക്ഷം ഭരിക്കുമ്പോള്‍ പാര്‍ട്ടി നിയമിക്കുന്നു എന്നതാവും ശരി. പാര്‍ട്ടി നിയമിക്കുന്നത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ തന്നെയാണ്. സ്പീക്കറെ നിയമിക്കും പോലെ. വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ എ ജി യും സ്പീക്കറും പാര്‍ട്ടിയെ ധിക്കരിച്ച് തീരുമാനങ്ങളെടുത്തിട്ടുള്ളൂ.

ഒരു പ്രോസിക്യൂഷന്‍ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ അറിവു വേണമെന്നില്ല. ഗവര്‍ണ്ണര്‍ക്ക് ഒരു ഭരണഘടനയും വ്യഖ്യാനിക്കേണ്ടതില്ല. അതിനാണു കോടതി. ഗവര്‍ണ്ണറുടെ മുന്നില്‍ വന്ന ചോദ്യം , മുന്‍ മന്ത്രിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാഅന്‍ അനുമതി കൊടുക്കണോ വേണ്ടയോ എന്നതാണ്. ഭരണഘടന വ്യഖ്യാനിക്കുന്ന സുപ്രീം കോടതി ഒന്നിലധികം കേസുകളില്‍ , ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് ഒരു തീരുമാനമെടുക്കാമെന്നാണു വിധിച്ചിട്ടുള്ളത്.

ആ വിധികളുടെ അടിസ്ഥാനത്തിലാണു ഗവര്‍ണ്ണര്‍ തീരുമാനമെടുത്തത്.

ഇനി വരാവുന്ന ചോദ്യം , ഈ തീരുമാനം യുക്തി ഭദ്രമാണോ എന്നതാണ്. എ ജി സര്‍ക്കാരിനു കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും നിയമ വിദഗ്ദ്ധരോട് അഭിപ്രായം ചോദിച്ചുമാണ്, ഗവര്‍ണ്ണര്‍ തീരുമാനിച്ചതെന്നാണറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മുഴുവന്‍ രേഖകളും പരിശോധികാതെയാണ്, റിപ്പോര്‍ട്ട് നല്കിയതെന്ന് എ ജി പറഞ്ഞിട്ടുണ്ടതില്‍. അതിന്റെ വെളിച്ചത്തിലണ്, ഗവര്‍ണ്ണര്‍ കൂടുതല്‍ വിശദീകകരണങ്ങള്‍ സി ബി ഐയോടാവശ്യപ്പെട്ടതും അവര്‍ നല്‍കിയതും.

2004ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണറുടെ അവകാശത്തെക്കുറിച്ച് എ ജി സൂചിപ്പിക്കുന്നുണ്ട്. അതുള്‍പ്പെടുത്തി എജി എഴുതി 'പ്രോസിക്യൂഷന്‍ അനുമതി വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ മന്ത്രിസഭയ്ക്കു തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്'

kaalidaasan said...

കാളിദാസാ , ഹിന്ദുവിലെ ലിങ്ക് ഇതാണു
http://www.hindu.com/2009/06/09/stories/2009060955900800.htm

ലിങ്ക് നേരിട്ട് കൊടുക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.കാരണം അറിയില്ല.



ഹിന്ദുവിന്റെ എഡിറ്റോറിയല്‍

kaalidaasan said...

സുനില്‍ ,

എഡിറ്റോറിയലിന്റെ ലിങ്ക് തന്നതിനു നന്ദി. ആ ലിങ്ക് പൂര്‍ണ്ണമല്ല . അതുകൊണ്ടാണ്, നേരിട്ടു കൊടുക്കാന്‍ പറ്റാതിരുന്നത്.

ഹിന്ദുവിന്റെ വാദഗതി വിചിത്രമായിട്ട് എനിക്കു തോന്നി. അവര്‍ പറയാന്‍ പാടിലാത്ത ഒരു വാചകം എഴുതിയിട്ടുണ്ട്.

Instead of accepting or rejecting the CBI’s request on the basis of the material originally submitted by it, Mr. Gavai went out of his way to obtain additional material as evidence in order to buttress his own decision to grant sanction in the face of government’s advice to the contrary.


ഇവിടെ വളരെ അപകടകരമായ ഒരു നിലപാടാണു ഹിന്ദു സ്വീകരിച്ചിരിക്കുന്നത്. അത് ഗവര്‍ണ്ണര്‍ കേരള സര്‍ക്കാര്‍ പറഞ്ഞത് അപ്പാടെ വിശ്വസിക്കണമെന്ന്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാമ്പായിരിക്കണമെന്ന്. കോണ്‍ഗ്രസിന്റെ റബ്ബര്‍ സ്റ്റാമ്പാവുന്നത് മോശം , സി പി എമിന്റെ റബര്‍ സ്റ്റമ്പാവുന്നത് മഹത്തരം. ഒരു നിഷ്പക്ഷ മാധ്യമം ഇതു പോലെ ഒരു നിലപാടെടുക്കാന്‍ പാടില്ല. ഇവിടെ ഹിന്ദുവിന്റെ നിഷ്പക്ഷ നാട്യം അഴിഞ്ഞുവീഴുന്നു.

ഇനി ഗവര്‍ണ്ണര്‍ തീരുമാനം എടുത്തത് കോണ്‍ഗ്രസിന്റെ റബര്‍ സ്റ്റാമ്പായിട്ടാണോ? ആണെന്നെനിക്കു തോന്നുന്നില്ല. എ ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്, എല്ലാ രേഖകളും അദ്ദേഹത്തിനു കിട്ടിയിട്ടില്ലെന്ന്. ആ റിപ്പോര്‍ട്ടും മന്ത്രി സഭാ തീരുമാനത്തിനോപ്പം സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അത് കാണുന്ന സാമാന്യ വിവരമുള്ള ഏതു ഗവര്‍ണ്ണറും എ ജി കാണണമെന്നാവശ്യപ്പെട്ട രേഖകള്‍ സി ബി യോടു ചോദിച്ചു മേടിക്കും . ഹിന്ദു പറയുന്നത് അങ്ങനെ ചോദിച്ചു മേടിക്കാന്‍ പാടില്ലായിരുന്നു എന്നാണ്. അതു ചെയ്തതിലാണ്, ഹിന്ദു തെറ്റു കാണുന്നത്. എന്നു വച്ചാല്‍ അപുര്‍ണ്ണമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കാതിരുന്നെകില്‍ അതായിരുന്നു നല്ലതെന്ന്. ഇത് നിഷ്പക്ഷമായ ഒരു നിലപാടാണെന്നും ശരിയായ നിലപാടാണെന്നും സുബോധമുള്ള ആരും പറയില്ല.

ഇതു വായിക്കുമ്പോള്‍ എ ജിയുടെ നിലപാട് സംശയാസ്പദമാണെന്നു തോന്നും. എല്ലാ രേഖകളും കിട്ടാതെ ആണ്, റിപ്പോര്‍ട്ട് നല്കിയതെന്നു സമ്മതിച്ച അദ്ദേഹം, ലഭ്യമായ തെളിവുകള്‍ വച്ച് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ല, എങ്കിലും ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാം എന്നെഴുതിയതില്‍ എനിക്ക് ദുരുദ്ദേശം കാണാന്‍ പറ്റുന്നുണ്ട്. ഗവര്‍ണ്ണര്‍ എല്ലാ രേഖകളും പരിശോധിക്കുക. അതിന്റെ വെളിച്ചത്തില്‍ തീരുമാനിക്കുക എന്ന് എ ജി ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. സി ബി ഐ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവില്ല. അതു കൊണ്ട് പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്നു മാത്രം എഴുതിയാല്‍ പോരായിരുന്നോ? പിണറായിയെ കുടുക്കാന്‍ എ ജി മനപ്പുര്‍വ്വം ഒരു കുടുക്കിട്ടതായിരുന്നു എന്നനുമാനിച്ചുകൂടെ?

ഹിന്ദു വീണ്ടും എഴുതുന്നു.

Following the Supreme Court’s landmark judgment in the Bommai case (1991), the prospect of a head of State dismissing a government is virtually non-existent.

ഇത് അബദ്ധജഠിലമായ ഒരു പ്രസ്ഥാവനയാണ്. കൂറു മാറ്റത്തോടനുബന്ധിച്ച് ഒരു സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഗവര്‍ണ്ണറുടെ അധികാരം ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നു മാത്രമേ ബൊമ്മൈ കേസിലെ വിധികൊണ്ട് അര്‍ത്ഥമാക്കുന്നുള്ളു. സുപ്രീം കോടതിക്ക് വേണമെങ്കില്‍ മറിച്ചൊരു വിധി പ്രസ്താവിക്കാം . ഒരു ജഡ്ജിയുടെയും വിധി ഭരണഘടനയുടെ ഭാഗമാകുന്നില്ല. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ വേറെ എത്രയോ കാരണങ്ങളുണ്ട്.

kaalidaasan said...

സുനില്‍ ,

ലാവ്ലിൻ കേസിനെപ്പറ്റി പറയുമ്പോൾ കോടതി വിധി പറഞ്ഞു കഴിഞ്ഞ രീതിയിലാണു പ്രസ്താവം.


ഇതിനു തഴെ സുനില്‍ എഴുതുന്നു.

അതുകൊണ്ട് എല്ലാറ്റിനും അവസാനം ലാവ്‌ലിനിൽ ഒന്നുമില്ല എന്നു കൂടുതൽ തെളിവുകളോടെ വ്യക്തമാക്കാൻ കാളിദാസനെ എതിർത്തവരെ അതു സഹായിയ്ക്കുകയും ചെയ്തു.

ഇത് സുനിലിന്റെ ഭാഗത്തു നിന്നുമുള്ള ഒരു വിധി പ്രസ്താവനയല്ലേ?

ബ്ളോഗിലെ ചര്‍ച്ചകളിലൊന്നുമല്ല വിധി പ്രസ്താവിക്കുന്നത്. അതിനു നമ്മുടെ രാജ്യത്ത് ഒരു സംവിധാനമുണ്ട്. എന്തിനാണു പിണറായി വിജയന്‍ അതിനെ ഭയപ്പെടുന്നത്? ഈ ഭയമാണ്, എല്ലാ കോടതിയേതര വിധി പ്രസ്താവനകളുടെയും അടിസ്ഥാനം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യം ചെയ്തത്, സി ബി ഐ അന്വേഷണം വേണ്ട എന്ന് കോടതിയെ അറിയിക്കുകയായിരുന്നു. അവിടെ തുടങ്ങി വിധി പ്രസ്താവനകള്‍. അവിടെ കോടതി ചോദിച്ചു, നിരപരാധിയാണെങ്കില്‍ എന്തിന്‌ ഒരന്വേഷണത്തെ ഭയപ്പെടുന്നു, എന്ന്. ഇപ്പോഴും മറ്റുള്ളവര്‍ ചോദിക്കുന്ന ചോദ്യവും ഇതു തന്നെ. ഇപ്പോള്‍ അവര്‍ ചോദിക്കുന്നു, നിരപരാധിയാണെങ്കില്‍ എന്തിനു ഒരു വിചാരണയെ ഭയപ്പെടുന്നു?

മാധ്യമങ്ങളിൽ വന്ന ഔദ്യോഗിക രേഖകളും ഈ ബൂലോകത്ത് നടന്ന വിവിധ ചർച്ചകളും ഒക്കെ വായിച്ചിട്ടുള്ളവർക്കും സത്യം എന്താണെന്ന് അറിയാം.

അതു കാളിദാസനും അറിയാം.അദ്ദേഹം പിന്നെ മറ്റു ചില താല്പര്യങ്ങളുടെ പുറത്ത് എതിർക്കുന്നു എന്നേ ഉള്ളൂ.


ഇതും മുന്‍വിധിയോടെയുള്ള ഒരു പ്രസ്താവനയാണ്. കാളിദാസന്റെ താല്‍പ്പര്യം എന്താണെന്നു പല പ്രാവശ്യം വ്യക്തിമാക്കിയിട്ടുണ്ട്. കാളിദാസനെ എതിര്‍ത്തവരുടെ താല്‍പ്പര്യമെന്താണെന്നും വായിക്കുനവര്‍ക്ക് അറിയില്ലേ സുനില്‍?

സത്യം എന്താണെന്ന് കാളിദാസനു മനസിലായില്ല. അതു കൊണ്ട്, അങ്കിളിന്റെ ബ്ളോഗില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു ഇവിടെ ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതൊക്കെ സി ബി ഐ കുറ്റപത്രത്തിലുണ്ട്.

സി ബി ഐക്കും ഇതിനുത്തരം കിട്ടിയിട്ടില്ല. അതു കൊണ്ടാണിതിനു പിന്നില്‍ കുറ്റകരമായ ഗൂഡലോചന നടന്നിട്ടുണ്ട് എന്ന് സി ബി ഐ സംശയിച്ചതും, അത് പുറത്തു വരാനായി വിചാരണ വേണമെന്നും അഭിപ്രായപ്പെട്ടത്. അതിനാണു കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതും. ഇനി അവ കോടതി തീരുമാനിക്കട്ടേ.

മാധ്യമങ്ങളിലും, ബ്ളോഗുകളിലും , വഴിയോരങ്ങളിലും, ചാരായ ഷാപ്പുകളിലും, ചായക്കടകളിലും വിധി പ്രസ്താവിക്കാന്‍ അനുവദിച്ചിട്ട്, മറ്റുള്ളവര്‍ വിധിക്കുന്നു എന്ന് വിലപിക്കുന്നത് അപഹാസ്യമാണ്.

ലാവലിന്‍ വിഷയം ഉള്‍പ്പടെ പിണറായി വിജയന്റെ പല നിലപാടുകളും നടപടികളും എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. അതു കൊണ്ട് ഞാന്‍ അവയേ എതിര്‍ക്കുന്നു. എന്തു കൊണ്ട് എതിര്‍ക്കുന്നു എന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Unknown said...

സുനില്‍, നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഉത്തരം ലഭിക്കുന്നതിനു വേണ്ടി ചോദ്യങ്ങള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ അതിന് മറുപടി ലഭിച്ചേ തീരൂ എന്ന് പ്രതീക്ഷിക്കരുത്.ഇടത് പക്ഷം എന്ന ആശയം അമൂര്‍ത്തമാണെന്ന് പറയുമ്പോള്‍ എന്താണു കോണ്‍ഗ്രസ്സിന്റെ മൂര്‍ത്തമായ ആശയം എന്ന് ചോദിക്കുന്നത് കൃത്രിമായി ചോദ്യങ്ങള്‍ മെനയുന്നതിന്റെ നല്ല ഉദാഹരണമാണ്. എന്താണ് ഇടത് പക്ഷം എന്ന ആശയം എന്ന് സുനിലിന് വ്യക്തമാക്കാന്‍ കഴിയുമോ? ഞാന്‍ എന്റെ നിലപാട് മറുപടിയില്‍ വ്യക്തമാക്കിയത് സുനില്‍ കണക്കിലെടുക്കുന്നതേയില്ല. സര്‍ഗ്ഗാത്മകമായ സംവാദങ്ങള്‍ക്ക് മുന്‍‌വിധികള്‍ തടസ്സമാവുന്നുണ്ട്.

ബ്ലോഗില്‍ ഞാന്‍ കണ്ടേടത്തോളം തന്റെ വാദഗതികള്‍ വസ്തുനിഷ്ടമായി അവതരിപ്പിക്കുന്ന ബ്ലോഗ്ഗറാണ് കാളിദാസന്‍. എന്നാല്‍ കാളിദാസന്‍ ചോദിക്കാറുള്ള പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ആരും തക്കതായ മറുപടികള്‍ പറഞ്ഞുകാണാറില്ല. ചില ബ്ലോഗുകളില്‍ ബ്ലോഗുടമ തന്നെ പല അനോണി പേരുകളില്‍ വന്ന് കാളിദാസനെ പുലഭ്യം പറയുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അങ്കിളിന്റെ ബ്ലോഗില്‍ കാളിദാസന്റെ കമന്റിനെ പ്രശംസിച്ചതിന്റെ പേരില്‍ എനിക്കും കിട്ടി അനോണിത്തെറി.

ഗവര്‍ണ്ണറുടെ തീരുമാനം തങ്ങള്‍ക്ക് പ്രതികൂലമാവുമ്പോള്‍ ആ പദവി അനാവശ്യമാണെന്നും ഗവര്‍ണ്ണര്‍മാര്‍ എടുക്കാച്ചരക്കുകള്‍ ആണെന്നുമൊക്കെ പറയുന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടിയാണ്. അനുകൂലമാവുമ്പോള്‍ പുകഴ്ത്താറുമുണ്ട്. ഇതിലൊക്കെ അത്രയേ കാര്യമുള്ളൂ. സി.ബി.ഐ.യെയും കോടതികളെയും പറ്റിയൊക്കെ പറയുമ്പോള്‍ ഇത്തരം ഇരട്ടത്താപ്പുകള്‍ പതിവാണ്. ഗവര്‍ണ്ണര്‍മാര്‍ മിക്കവരും മുന്‍‌രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഗവായ് കോണ്‍ഗ്രസ്സുകാരനോ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണറോ അല്ല. പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ വെച്ചു താമസിപ്പിച്ചതില്‍ അസ്വാഭാവികതകള്‍ കണ്ടവരുണ്ട്. ഒരു പക്ഷെ ഇന്നത്തെ പോലെ സുസ്ഥിരമായ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനം മറിച്ചാകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയായിരുന്നുവെങ്കില്‍ ഗവര്‍ണ്ണറെ പറ്റി എന്താകുമായിരുന്നു വിലയിരുത്തല്‍? അഥവാ ഗവര്‍ണ്ണര്‍ അനുമതി നിക്ഷേധിച്ചാലും ലാവലിന്‍ കേസ് കുറെ താമസിച്ചാണെങ്കിലും മുന്നോട്ട് പോകുമായിരുന്നു എന്ന വസ്തുത സുനില്‍ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാധീനങ്ങള്‍ക്കും ശക്തികള്‍ക്കും അപ്പുറം കരുത്തുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യവും ഇവിടത്തെ നീതിന്യായവ്യവസ്ഥയുമെന്ന് പല സന്ദര്‍ഭങ്ങളിലും അത് സ്വയം തെളിയിച്ചിട്ടുള്ളതാണു.

ഇവിടെ പിണറായിയെ വഴിവിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഔദ്യോഗികവിഭാഗം ശരിക്കും പ്രതിക്കൂട്ടിലാണ്. മറ്റ് രാഷ്ട്രീയനേതാക്കളെ എത്ര നിന്ദ്യമായി തന്നെ സി.പി.എം.നേതാക്കള്‍ വേട്ടയാടാറുണ്ട്? രാജീവ് ഗാന്ധിയുടെ സംസ്ക്കാരച്ചടങ്ങ് പോലും വിവാദമാക്കി ദേശാഭിമാനി ആഘോഷിച്ചിട്ടുണ്ട്. ആവശ്യത്തിന് വിറക് വാങ്ങാതെ കോണ്‍ഗ്രസ്സുകാര്‍ പണം മുക്കി എന്നാണ് ചില നേതാക്കള്‍ പ്രസംഗിച്ചു നടന്നത്. ഇപ്പോള്‍ ലാവലിന്‍ കേസില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഇടപെടലാണ് ഇ.പി.ജയരാജന്‍ ആരോപിക്കുന്നത്. ഒന്ന് ചോദിക്കട്ടെ, ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ സ്വന്തം മന്ത്രിസഭയെ പോലും പിണറായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത് തെറ്റല്ലെ? ആ തെറ്റ് ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ഇതിനൊക്കെ എന്തര്‍ത്ഥം? ഇന്ത്യ ഒരിക്കലും ചൈനയോ ക്യൂബയോ ആകാന്‍ പോകുന്നില്ല. അപ്പോള്‍ ഇവിടത്തെ ജനാധിപത്യത്തില്‍ തന്നെ വേണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍. അത് കൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നു, പിണറായി അല്ല പാര്‍ട്ടി. പാര്‍ട്ടി തുടരും,തുടരണം. പാര്‍ട്ടിയെ നാളത്തേക്കും സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ പിണറായി വിചാരണയെ നേരിടുക. കോലാഹലങ്ങള്‍ മതിയാക്കുക. ഇത് കോണ്‍ഗ്രസ്സ് കൊടുത്ത കേസല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ. കേസ് ഏറ്റെടുത്തിട്ടില്ലായിരുന്നു. സ്വകാര്യകേസ് പ്രകരം ഹൈക്കോടതിയാണ് കേസ് എടുക്കാന്‍ സി.ബി.ഐ.യോട് നിര്‍ദ്ദേശിച്ചത്. ആ വിധി അനുസരിക്കാതിരിക്കാന്‍ സി.ബി.ഐ.ക്ക് കഴിയുമായിരുന്നില്ല. നാളെ പിണറായി എതിരെ വിധി വന്നാലും സി.പി.എം. അനുസരിക്കേണ്ടി വരും. അതാണ് ജനാധിപത്യവും നിയമവാഴ്ചയും.

Unknown said...

ഒരു കാര്യം വിട്ടുപോയി ഹിന്ദു പത്രത്തെ പറ്റി. സുനില്‍ പരാമര്‍ശിച്ച ആ എഡിറ്റോറിയലില്‍ പത്രാധിപരുടെ നിലപാടിലെ വൈരുധ്യം കാളിദാസന്‍ നന്നായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഞാന്‍ പതിവായി രാവിലെ വായിക്കുന്നത് ഹിന്ദു ആണ്. എന്തോ ആ പത്രത്തിന് ഒരാകര്‍ഷണമുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ പത്രാധിപര്‍ എന്‍.റാം പ്രത്യക്ഷമായും സി.പി.എം. സഹയാത്രികനാണ്. ആണവക്കരാര്‍ പ്രശ്നത്തില്‍ ഹിന്ദു കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശാഭിമാനി മോഡലില്‍ പലപ്പോഴും ലേഖനങ്ങളും എഡിറ്റോറിയലും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ചുകൊണ്ടുള്ള വായനക്കാരുടെ കത്തുകളാണ് അതില്‍ പ്രസിദ്ധീകരിച്ചു വരുന്നത്. അതൊന്നും തെറ്റല്ല. സൂചിപ്പിച്ചു എന്ന് മാത്രം. ഗര്‍ണ്ണരുടെ ഇപ്പോഴത്തെ നടപടി ശരിയാണെന്ന കാര്യത്തില്‍ നിഷ്പക്ഷമതികള്‍ക്ക് ഒരു സംശയവുമുണ്ടാകില്ല.

kaalidaasan said...

അഡ്വേക്കേറ്റ് ജനറലിനെ സർക്കാർ നിശ്ചയിയ്ക്കുന്നു.പൊതുവെ ഭരിയ്ക്കുന്ന സർക്കാരുമായി അടുപ്പമുള്ള ആളിനെ തന്നെ ആയിരിയ്ക്കും എല്ലാവരും നിയമിയ്ക്കുന്നത്.നിയമിച്ചു കഴിഞ്ഞാൽ പിന്നെ ഗവർണ്ണർ സ്ഥാനം പോലെ അതും ഭരണ ഘടനാ സ്ഥാപനമാണു.

സുനില്‍ പറഞ്ഞത് വളരെ ശരിയാണ്. കഴിവു തെളിയിച്ചോ പരീക്ഷയെഴുതി പാസായിട്ടോ അല്ല ഈ സ്ഥാനങ്ങളില്‍ എത്തുന്നത്. ലക്ഷക്കണക്കിനു വക്കീലന്‍മാരില്‍ നിന്നും ഭരിക്കുന്ന പാര്‍ട്ടിക്ക് അഭിമതനായ ഒരാളെ എ ജി സ്ഥാനത്തേക്കു തെരഞ്ഞെടുക്കുന്നു. അതിന്റെ ഉദ്ദേശ്യം അദ്ദേഹം എന്നും സര്‍ക്കാരിന്റെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനു അനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ്.

ഗവര്‍ണര്‍ അദ്ദേഹത്തിനു കൂറുള്ള പാര്‍ട്ടിയുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആരോപിക്കുന്നപോലെ, എജിയും അദ്ദേഹത്തിനു കൂറുള്ള പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കില്ലേ? ഉവ്വെന്നാണു സാമന്യബുദ്ധി നമ്മെ പഠിപ്പിക്കുന്നത്. ഇതൊക്കെ സാധാരണ ഉയര്‍ന്നു കേള്‍ക്കാറുള്ള അരോപണങ്ങളാണ്. അതില്‍ എത്രത്തോളം കാമ്പുണ്ടെന്നത് വഴിയെ വെളിപ്പെട്ടു വരുന്ന കാര്യങ്ങളും.

സി ബി ഐ കുറ്റപത്രം ഉള്‍പ്പടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രേഖകളെല്ലാം മാധ്യമങ്ങള്‍ക്ക് ചോര്‍ ന്നു കിട്ടിയതാണ്. അവ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന്, കുറ്റപത്രം കോടതി പരസ്യമാക്കുമ്പോഴേ എല്ലാവര്‍ ക്കും അറിയാന്‍ പറ്റൂ. സുനില്‍ ആരോപിച്ച പോലെ അരും വിധി പ്രസ്താവിച്ചിട്ടില. ലഭ്യമായ വിവരം ​വച്ച് ആളുകള്‍ അവരരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. ബ്ളോഗുകളില്‍ അഭിപ്രായം പറഞ്ഞവരില്ഭൂരിഭാഗവും പിണറായിയെ സംശയതിന്റെ മുള്‍മുനയില്‍ നിറുത്തുകയാണു ചെയ്തത്. അവര്‍ കേരളത്തിലെ ജനങ്ങളുടെ ഒരു പരിഛേദമാണ്. അതാണു കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

യു ഡി എഫ് ആയിരുന്നു കേരളത്തില്‍ ഭരിക്കുന്നതെന്നു കരുതുക. എങ്കില്‍ സര്‍ക്കാര്‍ എ ജിയുടെ പോലും അഭിപ്രായം ചോദിക്കാതെ പ്രൊസിക്യൂഷനുകൂലമായി തീരുമാനം എടുക്കില്ലായിരുന്നോ? ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുകപ്പെട്ട ആ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുനില്‍ ശബ്ദമുയര്‍ത്തില്ലായിരുന്നോ? ഉവ്വെന്നു നിസംശയം പറയാം . അപ്പോള്‍ പ്രശ്നം നമ്മള്‍ വേലിയുടെ ഏതു ഭാഗത്തു നില്‍ക്കുന്നു എന്നു വരും .

Unknown said...

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അലംഘ്യതയെ പറ്റി,അപ്രമാദിത്വത്തെ പറ്റി,പരിപാവനതയെ പറ്റി ഇപ്പോള്‍ പലരും വാചാലമാകുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയല്ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. അതോ? ഇപ്പോള്‍ ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നൂറിലധികം നിയമസഭാമണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമില്ല. തെരഞ്ഞെടുക്കപ്പെടുക എന്നത് സാങ്കേതികത മാത്രമാണു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കും,ദ്രോഹിക്കും. പരമാവധി നീതി പൌരന്മാര്‍ക്ക് ലഭിക്കാന്‍ ഇന്ന് സാധ്യമായ മാര്‍ഗ്ഗം നീതിന്യായസംവിധാനം മാത്രമാണ്.

ദീപക് രാജ്|Deepak Raj said...

ഭാരതത്തെ അല്ലെങ്കില്‍ ഭാരതത്തിലെ രാഷ്ട്രീയക്കാരെ എങ്ങനെ അഴിമതി ചെയ്യാം എന്ന് പഠിപ്പിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. അതിനു യാതൊരു സംശയവുമില്ല. ബാ.ജ.പാ.യും മോശമില്ല. ശവപ്പെട്ടി കുംഭകോണങ്ങള്‍ ആരും മറന്നിട്ടില്ലായെന്നു കരുതുന്നു. ഇതിന്റെയെല്ലാം എന്തിരെ ശബ്ദിച്ച ഇടതുപക്ഷ പ്രസ്ഥാനവും അല്ലെങ്കില്‍ അവരില്‍ ചിലരെങ്കിലും ഇത്തരം മൂല്യച്ചുതിയില്‍ അകപ്പെട്ടില്ലെയെന്നു തോന്നുമ്പോഴാണ് നമ്മുടെ അഴിമതി വീരന്മാരുടെ കഴിവില്‍ നമുക്ക് അഭിമാനം തോന്നുന്നത്. വില്ലേജ്‌ ഓഫീസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എന്തിനു കെ.എസ്.ആര്‍.റ്റി.സി. ബസുകളില്‍ ബാക്കി തരാതെ അടിച്ചു മാറ്റുന്നത്‌ വരെ പണം പിടുങ്ങാനുള്ള നമ്മുടെ കഴിവിന്റെ ഉദാഹരണങ്ങള്‍ ആണ്. ഇന്ന് ആദര്‍ശം പറയുന്ന മിക്കവരും അവസരം കിട്ടിയാല്‍ അടിച്ചു മാറ്റുന്നവര്‍ തന്നെ.

പിണറായി തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടണം. കടവൂരും കാര്‍ത്തികേയനും മാത്രമല്ല ഇതിനോട് ബന്ധമുള്ള എല്ലാവരും കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപെടെണ്ടാവര്‍ തന്നെ.
ബോഫോഴ്സ് എന്ന് ആരെങ്കിലും കേട്ടിട്ടുണ്ടാവുമോ ആവോ...

സ്മിതം said...

ഭരണാധികാരം പളളിവാളെടുത്ത് മുടിയഴിച്ചു തുളളി ഒരു മനുഷ്യന്റെ ചോരയ്ക്കു വേണ്ടി പാഞ്ഞടുക്കുമ്പോള്‍, ആ വാള്‍മുനയിലേയ്ക്ക് ഇരയെ എറിഞ്ഞു കൊടുത്ത് കൈകഴുകാന്‍ തയ്യാറാകാത്ത സിപിഎമ്മിന്റെ നിശ്ചയദാര്‍ഢ്യം ചരിത്രത്തിലെന്നും ജ്വലിച്ചു തന്നെ നില്‍ക്കും. അന്തസ്, ആത്മാഭിമാനം, ധാര്‍മ്മികത എന്നീ വാക്കുകളുടെ പൈങ്കിളി നിര്‍വചനങ്ങളും അവയെക്കുറിച്ചുളള ചാരുകസേര ന്യായങ്ങളുമല്ല, മറിച്ച് വസ്തുതകളിലുളള വിശ്വാസമാണ് മറ്റാരും ചെയ്യാത്ത ഈ ചെറുത്തു നില്‍പ്പിന് സിപിഎമ്മിനെ പ്രാപ്തമാക്കുന്നത്.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാരത്തിന്റെ അശ്ലീലയുക്തിയ്ക്ക് കീഴടങ്ങാന്‍ ഒരു പ്രസ്ഥാനം വിസമ്മതിക്കുന്നതും നീതിയ്ക്കായി സാധ്യമായ മാര്‍ഗങ്ങളത്രയും സ്വീകരിക്കുന്നതും ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ്. സിബിഐ കോടതിയിലെ വിചാരണയിലല്ല, അതിനും മുകളിലുളള മറ്റു കോടതികളില്‍ ഈ കേസിന്റെ ന്യായാന്യായങ്ങള്‍ ആദ്യം തീരുമാനിക്കപ്പെടണം. അതിനു ശേഷം മതി വിചാരണയും വിലങ്ങിടലും. നിയമപരമായി ഈ കേസിനെ സിപിഎം നേരിടുമെന്ന് പറയുന്നതിന്റെ മലയാളം അതാണ്.

ഇഷ്ടമില്ലാത്തവനെ കളളക്കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനിലിട്ട് പീഡിപ്പിക്കാമെന്നും അഴിമതിയുടെ പുകമറയുയര്‍ത്തി കോടതി മുറിയിലേയ്ക്ക് വലിച്ചിഴയ്ക്കാമെന്നും മോഹിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് എക്കാലത്തേയ്ക്കുമുളള താക്കീതാണ് ലാവലിന്‍ കേസില്‍ സിപിഎം ഉയര്‍ത്തുന്ന പ്രതിരോധം.

എതിരാളികള്‍ വിരിയ്‌ക്കുന്ന വലയില്‍ സ്വമേധയാ തല വെയ്‌ക്കുന്ന വിഡ്‌ഢികളാന്‍ മനസില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം ജനാധിപത്യ മനസുകളില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട്. ആരോ ഒരുക്കിയ കുരുക്ക്‌ സസന്തോഷം കഴുത്തിലണിഞ്ഞ്‌, പീഡിതന്റെ ദൈന്യമഭിനയിച്ച്‌ സഹതാപം ഇരന്നു വാങ്ങുന്ന ദുര്‍ബലനല്ല താനെന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ ഒരു പോരാളിയുടെ സിംഹവീര്യമാണ് തുടിക്കുന്നത്. ഏതു മനുഷ്യന്റെയും കരളു കരിച്ചു കളയാന്‍ പോന്ന അപവാദങ്ങളാല്‍ വേട്ടയാടപ്പെടുന്ന പിണറായിയും ഏതു പ്രസ്ഥാനത്തിന്റെയും ആത്മവീര്യം നശിപ്പിക്കും വിധം ഹീനവും രൂക്ഷവുമായ ആക്രമണങ്ങള്‍ക്ക്‌ വിധേയമാകുന്ന സിപിഎമ്മും നടത്തുന്ന ചെറുത്തു നില്‍പ്പില്‍ സിപിഎം ഇന്നോളമാര്‍ജിച്ച വിപ്ലവാനുഭവങ്ങളുടെ പോരാട്ടവീര്യമത്രയുമുണ്ട്‌. രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന്‍ അധികാരത്തെ എങ്ങനെയും ഉപയോഗിക്കുന്ന ഹീനതയാണ് ഇവിടെ തോല്‍ക്കേണ്ടത്. പിണറായി വിജയനും സിപിഎമ്മുമല്ല.

കൂടുതല്‍ വായനയ്ക്കു : http://oliyambukal.blogspot.com/2009/06/pinarayi-vijayan-cpm-lavlin-case-cbi.html

Unknown said...

പിണറായി വിജയന്‍ കുറ്റവിമുക്തനായി വരേണമേ എന്നേ എനിക്കും ആഗ്രഹമുള്ളൂ. സി.പി.എം എന്ന പ്രസ്ഥാനം നാട്ടിനാവശ്യമുണ്ട്. സ:പിണറായി കുറ്റക്കാരനല്ലാതവട്ടെ എന്ന മോഹമാണ് സ്മിതത്തിന്റെ വാക്കുകള്‍ വായ്യിച്ചപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നുന്നത്.

താപ്പു said...

ശ്രീ കെ.പി.സുകുമാരന്‍

ഇതു കൂടിയൊന്നു ശ്രദ്ധിയ്കുക

നിലയ വിദ്ധ്വാന്മാര്‍ വീണ വായിയ്കുമ്പോള്‍ (മാരീചനുള്ള മറുപടി)
http://tappulathif.blogspot.com/2009/06/blog-post_13.html

kaalidaasan said...
This comment has been removed by the author.
kaalidaasan said...

സ്മിതം ,

മാരീചനൊന്നും ഇത്ര പ്രതീക്ഷിച്ചില്ല. പിണറായിയെ വിചാരണ ചെയ്യാന്‍ തീരുമാനിക്കാന്‍ ഇന്‍ഡ്യയില്‍ ഒരധികാരകേന്ദ്രവും ഇല്ലെന്നാണദ്ദേഹം കരുതിയുരുന്നത്. പ്രതീക്ഷകള്‍ തെറ്റിയപ്പോഴുള്ള വികാരത്തള്ളിച്ചയില്‍ ഉണ്ടായ വാക്കുകളുടെ വയറിളക്കമാണതില്‍ മുഴുവന്‍ .

മാരീചന്‍ പളളിവാളെടുത്ത് മുടിയഴിച്ചു തുളളിയാലൊന്നും പിണറായിയെ വിചാരണ ചെയ്യുന്നത് ഒഴിവായിപ്പോകില്ല. നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തി സി പി എം ഇപ്പോള്‍ നടത്തുന്ന ഈ പൊറാട്ടു നാടകം കേരള ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഏടായി നിലനില്‍ക്കും.

അന്തസ്, ആത്മാഭിമാനം, ധാര്‍മ്മികത എന്നിവ ചോര്‍ന്ന പോയ ഒരു പറ്റം അധികാരമോഹികളുടെ ദുര്‍ന്നടപടികളാണ്, മറ്റാരും ചെയ്യാത്ത ഈ ചെറുത്തു നില്‍പ്പിന് സി പ്പി എമ്മിനെ കരുവാക്കിയത്.


നീതിയ്ക്കായി സാധ്യമായ മാര്‍ഗങ്ങളത്രയും സ്വീകരിക്കുന്നതും ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ പൊട്ടിച്ചിരിക്കും. നീതിപീഠത്തിന്റെ മുമ്പില്‍ നിന്നും ഒളിച്ചോടാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ട്, ഇതു പറയുമ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍ വക്കും . ഹര്‍ത്താല്‍ നടത്തി നീതിപീഠത്തെ മര്യാദ പഠിപ്പിക്കാനൊക്കെ ശ്രമിച്ചത് തിരിച്ചടിക്കാനുള്ള എല്ല സാധ്യതയുമുണ്ട്. സി ബി ഐ യേയും കോടതികളെയും ഭരണഘടന സ്ഥാപങ്ങളെയും നേരിട്ടും, സ്വന്തം പാര്‍ട്ടി മുഖ്യമന്ത്രിയെ പരോഷമായും ചീത്ത വിളിച്ചും ചീത്ത വിളിപ്പിച്ചും നടത്തുന്ന ഈ ജീവന്‍ മരണ പോരാട്ടമാണു കേരള രാഷ്ട്രീയത്തിലെ യധാര്‍ ത്ഥ അശ്ലീലം .

kaalidaasan said...

സ്മിതം ,


സിബിഐ കോടതിയിലെ വിചാരണയിലല്ല, അതിനും മുകളിലുളള മറ്റു കോടതികളില്‍ ഈ കേസിന്റെ ന്യായാന്യായങ്ങള്‍ ആദ്യം തീരുമാനിക്കപ്പെടണം, എന്ന വാക്കുകളില്‍ പലതുമുണ്ട്. ഇന്‍ഡ്യയിലെ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നതാണാദ്യത്തേത്. എനിക്കിഷ്ടമുള്ള കോടതിയില്‍ കേസു വന്നാലേ ഞാന്‍ അംഗീകരിക്കൂ എന്ന ധാര്‍ഷ്ട്യം .

സി ബി ഐ കോടതി മജിസ്റ്റ്രേറ്റ് കോടതി സെഷന്‍സ് കോടതി എന്നിവ, അടിയാള വര്‍ഗ്ഗങ്ങള്‍ക്കുള്ളതാണ്. അവിടെ നീതി തേടി പിണറായി വിജയനേപ്പോലുള്ള വരേണ്യവര്‍ഗ്ഗം പോകുമെന്ന് അസ്മാദൃശ്യര്‍ കരുതിയെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ നമസ്കാരം.

മേല്‍പ്പറഞ്ഞ കോടതികളൊക്കെ പിണറായി വിജയനേപ്പോലെ നാലു കാലും രണ്ടു കൊമ്പും ഒരു വാലുമുള്ള ജീവിക്ക് ചേരില്ല. അദ്ദേഹമാരാ!! പുഷ്പകിരീടവും, പുഷ്പതുണീരവും, അതിനുള്ളില്‍ പുഷ്പം പൊതിഞ്ഞ ഒളിയമ്പുകളും, അതെയ്യാന്‍ പുഷ്പവില്ലുമായി അരാധകരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്ന അഭിനവ അഴകിയ രാവണനല്ലേ.

ഇനിയും മാറ്റുള്ളവര്‍ക്ക് മനസിലായില്ലെങ്കില്‍ പറയാം . സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അനുവാദം കൊടുത്താലേ , പിണറായി വിജയന്‍ വിചാരണയെ നേരിടൂ. കാരണം സി പി എമ്മിന്റെ പരമോന്നതകോടതി പിണറായിയെ കുറ്റവിമുക്തനാക്കിക്കഴിഞ്ഞു. സി ബി ഐ യുടെ ഏഴാം കൂലി കോടതിയില്‍ ഒരു വിചാരണ നേരിടാന്‍ മാത്രം ചെറുതല്ല പിണറായി എന്ന വമ്പന്‍ സ്രാവ്.

സി ബി ഐയേയും കോടതിയേയും , ഗവര്‍ണ്ണറയും , സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കളെയും സാമൂഹ്യവിരുദ്ധര്‍ എന്നൊക്കെ മുദ്ര കുത്തുന്നത് കാണുമ്പോള്‍, മാരീചന്‍ വിടുപണി ചെയ്യുന്ന മാഫിയയെ ഓര്‍ത്ത് സഹതാപം തോന്നുന്നു. ഹര്‍ത്താല്‍ കരിദിനമാക്കി വാലു ചുരുട്ടിയ താക്കീതൊക്കെ പ്രതിരോധമാണെന്ന് പറഞ്ഞാല്‍ ആരും ചിരിക്കും . പിണറായി വിജയന്, ഈ കേസില്‍ ഒറ്റ പ്രതിരോധമാര്‍ഗ്ഗമേ അവശേഷിച്ചിട്ടുള്ളു. ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം കോടതിയില്‍ ചെയ്യുക എന്നതാണത്. അവിടെ ഒരു മാടനും മറുതക്കും താക്കീതു നല്‍കാനാവില്ല. പഞ്ചപുഛമടക്കി ഓഛാനിച്ചു നില്‍ക്കണം .

kaalidaasan said...

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത്, സി പി എമ്മിന്റെ പോരാട്ടമല്ല. അത് സാമൂഹ്യവിരുദ്ധരുടെ പോരാട്ടമാണ്, ഗുണ്ടകളുടെ പോരാട്ടമാണ്. സ്വയം ഗുണ്ടകളായി മാറിയ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ഒരു ജനാധിപത്യ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് അവരുടെ ഇംഗിതങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ സ്വാഭവിക പരിണാമമാണ്, ലാവലിന്‍ കേസ്. നീതി പീഠത്തിന്റെ മുമ്പില്‍ നിന്നും ഒളിച്ചു നടക്കുന്ന സ്റ്റേജൊക്കെ ഈ കേസില്‍ കഴിഞ്ഞു പോയി. ഇനി നിതി പീഠത്തിന്റെ മുമ്പില്‍ നില്‍ക്കാതെ വയ്യ. ആ തിരിച്ചറിവില്‍ നിന്നാണു മാരീച വിലാപം പുറപ്പെടുന്നത്. ബ്ളോഗില്‍ വാരി വലിച്ചിടുന്ന അസംബന്ധങ്ങളൊന്നും നിയമത്തിന്റെ മുന്നില്‍ നില നില്‍ക്കില്ല. അതറിയാവുന്നതു കൊണ്ടാണ്, ഗവര്‍ണ്ണറുടെ നടപടി ഭരണഘടന ബെഞ്ചില്‍ വിചാരണ ചെയ്യണമെന്നൊക്കെ പുലമ്പുന്നത്. കീഴ്ക്കോടതിയെ മറികടന്ന് അത്തരമൊരു ബെഞ്ച് വേണമെന്നൊക്കെ ആര്‍ക്കും സ്വപ്നം കാണാം. പക്ഷെ സുബോധമുള്ളവര്‍ ഇതിനെ ചിരിച്ചു തള്ളും .

ഒരു ബഹുരാഷ്ട്ര കുത്തകക്ക് അനര്‍ഹമായ ലാഭമുണ്ടാക്കാന്‍, നിയമങ്ങളും കീഴ്വഴക്കങ്ങളും, വിദഗ്ദ്ധരുടെ ഉപദേശങ്ങളും മറികടന്നൊരു കരാറുണ്ടാക്കി, ഖജനാവിനു നഷ്ടവുമുണ്ടാക്കിയ കേസാണിത്. അതിന്റെ പ്രധാന ഉത്തരവാദി പിണറായി വിജയനും . പല ചോദ്യങ്ങള്‍ക്കും അദ്ദേഹം കോടതിയില്‍ മറുപടി പറയേണ്ടിവരും.

കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ നടത്തിയ അന്വേഷണത്തിലാണ്, വിചാരണ നേരിടാന്‍ പോകുന്നത്. ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അടിസ്ഥാനമുള്ളതാണോ എന്ന് പരിശോധിക്കേണ്ട ബാധ്യത ഇന്‍ഡ്യയിലെ നീതി ന്യായ വ്യവസ്ഥക്കുണ്ട്. ആ ബാധ്യത കോടതികള്‍ നിറവേറ്റും . ആ ബാധ്യത നിറവേറ്റുന്നതില്‍ നിന്നു കോടതികളെ പിന്തിരിപ്പിക്കാന്‍ ഭീകരാന്തരീക്ഷം വരെ സൃഷ്ടിക്കാന്‍ മടിക്കാത്ത ഹീനതയാണ്‌ പരാജയപ്പെടേണ്ടത്. അത് ചെയ്യുന്നത് വ്യക്തികളായാലും പര്‍ട്ടികളായാലും പരാജയപ്പെടണം . ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥക്കുള്ളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന, അതിനെ ബഹുമാനിക്കുന്ന വ്യക്തികളേയേ വിജയിക്കാന്‍ അനുവദിക്കാവൂ. പക്വത വന്ന ജനധിപത്യത്തില്‍ വോട്ടര്‍മാര്‍ അതു ചെയ്യും . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതാണു കണ്ടത്. ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ വിശ്വാസികള്‍ അതു ചെയ്യും . അതാണ്‌ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ മഹത്വം .

Unknown said...

നൂറ് ശതമാനം ശരിയാണ് കാളിദാസന്‍ .... ഈ രാഷ്ട്രീയഹീനത പരാജയപ്പെടുത്തപ്പെടുക തന്നെ ചെയ്യും!

Baiju Elikkattoor said...

kaalidasan,

lal salaam!

Arjun.B.R said...

ETHRA UPADESICHALUM PINARAYONNUM NANNAVILLENNANALLO
EPPOZHULLA POKKU KANDITU THONNUNNATHU. URAGHUNNAVARE VILICHUNARTHAM URAKKAM NADIKKUNNAVAREYO..........?

Lx* said...

ഒരു പാടു അഭിപ്രായങ്ങള്‍ കണ്ടു. മുഴുവനും വായിച്ചില്ല; കുറച്ചു കണ്ടു. കണ്ടലും ഇല്ലെങ്കിലും കാര്യന്ങളെല്ലാം ഒന്നു തന്നെ.

ഏതായലും ഇപ്പോള്‍ തോന്നിയ ബുദ്ധി നേരത്തേ തന്നെ ഉദിച്ചിരുന്നെങ്കില്‍
ഇത്രയും നഷ്ടം വരികില്ലായിരുന്നു...വോട്ടില്‍ ഇത്രയുംകുറവു വരില്ലായിരുന്ന്!

Lx* said...

ഇനി എന്തു പറയാനാണ്? നേരത്തെ തന്നെ ഈ വഴി മതിയായിരുന്നു...പിണറായി ജയിക്കുമെന്നു പ്രത്യാശിക്കാം...അഗ്നിശുദ്ധി തെളിയിച്ചു വിജയിക്കട്ടെ...ആശംസകള്‍!

Lx*

വീ.കെ.ബാല said...

നിർത്താൻ വരട്ടെ കാളിദാസാ, ഇനി ചിരിക്കാനുള്ള വകവരുന്നു, ജി.കാർത്തികേയൻ പ്രതിആയേക്കാം, ആയാൽ നമ്മുടെ പാർട്ടി അടുത്ത പുലിവാൽ പിടിക്കും, കാർത്തികേയനെ പ്രോസിക്വൂട്ട് ചെയ്യാൻ അനുമതികൊടുത്താൽ ആദ്യത്തേത് രാഷ്ട്രീയ പ്രേരിത തീരുമാനമാകും, കൊടുക്കാതിരുന്നാൽ കാർത്തികേയൻ രക്ഷപെടാം പിണറായി പ്രതിക്കൂട്ടിലാകും, ഗവർണ്ണർ അനുമതി നിഷേധിക്കുകയോ നിഷേധിക്കാതിരിക്കുകയോ ചെയ്താൽ അതിന് പുതിയമാനം..., വേലിയേൽ ഇരുന്നതിനെ വേണ്ടാത്തിടത്തുവച്ചല്ലോ എന്ന് കണ്ണൂർകാർ ചിന്തിക്കുന്ന ഭാവി ദൂരത്തല്ല.......

kaalidaasan said...

ബാല,

കാര്‍ത്തികേയന്‍ പ്രതിയാകുമോ ഇല്ലയോ എന്നൊക്കെ കോടതി തീരുമാനിക്കും. പിണറായിയെ പ്രതിയാക്കിയത് കോടതി അംഗീകരിച്ചു. ഈ കേസ് പ്രധമ ദൃഷ്ട്യ നില നില്‍ക്കില്ല എന്നാണ്, എല്ലാ പിണറായി പിന്തുണക്കാരും പറഞ്ഞിരുന്നത്. കേസ് ഡയറി പരിശോധിച്ചപ്പോള്‍ വിചാരണ ചെയ്യേണ്ടതു തന്നെ യാണെന്നാണു കോടതിക്കു തോന്നിയത്.
പിണറായിക്ക് സി വി ഐ കോടതിയില്‍ വിചാരണ നേരിടാന്‍ മനസില്ല എന്നാണ്, മാരീചനുള്‍പ്പടെയുള്ള ഭക്തര്‍ ആണയിട്ടു പറഞ്ഞിരുന്നത്. ഈ ഭക്തര്‍ തന്നെയാണീ കേസ് ഇത്രയധികം നാറ്റിച്ചത്. കോടതി ഇടപെട്ട് നിര്‍ദേശിച്ച ഒരു കേസന്വേഷണത്തില്‍, കോടതിയില്‍ നിന്നുതന്നെ പരിഹാരം ഉണ്ടക്കേണ്ടതിനു പകരം, തെരുവില്‍ നേരിടാന്‍ ഇവരൊക്കെയാണു പിണറായിയെ ഉപദേശിച്ചതും നിര്‍ബന്ധിച്ചതും. കണ്ണൂരിലെ ഏതോ പാര്‍ട്ടി ഗ്രാമമാണ്, കേരളം എന്നിവര്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് 30 കോടി പിരിച്ച് കേസുനടത്താന്‍ പോകുന്നു. ഈ ബുദ്ധി പണ്ടെ തോന്നിയിരുന്നെങ്കില്‍ , ഇത്രയധികം നാണക്കേട്, പിണറായിക്കും കൂട്ടര്‍ക്കും, പാര്‍ട്ടിക്കും ഉണ്ടാകില്ലായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ പല സംഗതികളും പുറത്താക്കുന്നു. കുറ്റ്യാടി പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നാണിപ്പോള്‍ പറയുന്നത്. ലാവലിന്‍ കമ്പനിക്ക് കേരളത്തിലെ എല്ലാ വൈദ്യുത പദ്ധതികളുടെയും ചുമതല ഏല്‍പ്പിച്ചു കൊടുക്കാനായിരുന്നു യു ഡി എഫും കാര്‍ത്തികേയനും കൂടി തീരുമാനിച്ചിരുന്നതത്രേ. പിണറായി വിജയന്‍ നിക്കറിട്ടു നടക്കുന്ന ഒരു കുട്ടിയായതു കൊണ്ട്, അദ്ദേഹത്തിനൊന്നും മനസിലായില്ല. ഐസക്കിനേപ്പോലുള്ള ബുദ്ധിജീവികള്‍ ഇതൊന്നും അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാനും മെനക്കെട്ടില്ല. അതല്ല, ഇതൊക്കെ അറിഞ്ഞുകൊണ്ടാണ്, പിണറായി കാര്‍ ത്തികേയന്റെയും ആന്റണിയുടെയും യു ഡി എഫിന്റെയും നയങ്ങള്‍ അപ്പാടെ പിന്തുടര്‍ന്ന്, ബാക്കിയെല്ലം ചെയ്തതെങ്കില്‍, അതിനു വേറൊരു മാനം കൈവരും.

സംസ്ഥാന സമിതിയുടെ തെരഞ്ഞെടുപ്പവലോകന റിപ്പോര്‍ട്ട് , കേന്ദ്ര സമിതി തളിക്കളഞ്ഞിട്ടും ധാര്‍ഷ്ട്യത്തിനൊട്ടും കുറവില്ല. അത് കുറയുമെന്നും തോന്നുന്നില്ല. പാര്‍ട്ടിയെ കൂടുതല്‍ നാശത്തിലേക്ക് വലിച്ചിഴച്ചിട്ടേ അതടങ്ങൂ. നേതക്കളുടെ ജീവിത ശൈലി ഉള്‍പ്പടെ പലതും പരാജയകാരണമായി എന്നാണ്, കേന്ദ്ര നേതാക്കള്‍ വിലയിരുത്തിയത്. ഈ പരാതികളെല്ലം പണ്ടേ കേന്ദ്ര നേതാക്കളുടെ മുന്നിലുണ്ടായിരുന്നു. അതിനോട് വേണ്ട സമയത്ത് അവര്‍ പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ അവരുടെ കണ്ണു തുറന്നു.പാദസേവകരെ കുത്തി നിറച്ച രണ്ടു സമിതികള്‍ തുടര്‍ച്ചയായി നല്‍കിയ വിഭാഗീയമായ റിപ്പോര്‍ട്ടുകളുടെ നിജ സ്ഥിതി അറിഞ്ഞിട്ടും , ഒട്ടകപക്ഷികളേപ്പോലെ മണ്ണില്‍ തല പൂഴ്ത്തി നിന്ന ആ മണ്ടത്തരമാണ്, പാര്‍ട്ടിയെ ഇ പതനത്തില്‍ എത്തിച്ചത്. ലാവലിന്‍ കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തക്ക സമയത്ത് ശക്തവും വ്യക്തവുമായ നിലപാട്, കേന്ദ്ര നേതാക്കള്‍ എടുത്തിരുന്നെങ്കില്‍ , പാര്‍ട്ടി ഇത്രയധികം അപഹസ്യമാകില്ലായിരുന്നു.

Santhosh said...

കത്തു വായിച്ചു. താങ്കൾക്കെന്തിനാണു് പിണറായിയോടു് വിധേയത്വം എന്നു മനസ്സിലായില്ല.

Lx* said...

Oh! ... (മ്ാ‍ാല്‍ല്യ്യ്ാ‍ാ‍ാ‍ാ‍ള്‍ത്തില്‍ തന്നെ ആവട്ട്! പക്ഷേ, ഇതെന്തൊരു മല്യാലം!)ആട്ടെ, തുടരാം:

ഈ പിണറായി പുരാണം ഇനിയും തീര്‍ന്നില്ലയോ! കേസ് ഇപ്പോള്‍ കോടറിയിലാസ്ണല്ലൊ; അതു അതിണ്ടെ വഴിക്കു പോകട്ട്! ന്മുക്കു ഇനി ഈ ചറ്കച് ഇവിടെ അവസാനിപ്പിച്ചുകൂടേ?

കേ വി ലക്ഷ്മണന്‍, കണ്ണൂര്‍.

Lx* said...

വല്ലാഥൊരു മലയളം തന്നെ! എന്നു കൊന്ണ്ടു ആ പഴയ സ്ദുന്ധരന്മായ മലയളം ലിപികള്‍ സ്വീകരിച്ചുകൂട? ആരാണൊരു ലളിത സമ്പ്രദായം കണ്ടുപിടിക്കുക! എന്റേതൊതൊരു “lay-man doubt" മാത്രം!

Lx*

Lx* said...

viiNtum ezhuthiyathaanU!

Unknown said...

സന്തോഷ് എന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ സന്തോഷ് ഈ പോസ്റ്റും കമന്റുകളും മുഴുവനും വായിച്ചില്ലായിരിക്കാം...

Unknown said...

പ്രിയ ലക്ഷമണേട്ടാ, ഇതൊക്കെത്തന്നെയാണ് ബ്ലോഗും ഇവിടത്തെ ചര്‍ച്ചകളും. നിലവിലുള്ള മലയാളം യൂനിക്കോഡ് ലിപികള്‍ക്ക് കുഴപ്പമൊന്നുമില്ല. താങ്കള്‍ അല്പം ശ്രദ്ധിച്ച് ടൈപ്പ് ചെയ്താല്‍ മതി :)