ജബ്ബാര്‍ മാഷും സ്നേഹസംവാദവും !

ജബ്ബാര്‍ മാഷിന്റെ സ്നേഹസംവാദം എന്ന ബ്ലോഗില്‍ അദ്ധേഹം പ്രൊഫൈലില്‍ തന്നെപ്പറ്റി ഇങ്ങിനെ പരിചയപ്പെടുത്തുന്നു .

" സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മന്‍ഷ്യസ്നേഹി. "

ഇത് വായിച്ചപ്പോള്‍ അദ്ധേഹത്തെ പറ്റി ആ ബ്ലോഗില്‍ രണ്ട് വരി കമന്റ് എഴുതണമെന്ന് തോന്നി . എഴുതിവന്നപ്പോള്‍ അല്‍പ്പം നീണ്ടുപോയി . എന്നാല്‍ പിന്നെ ആ കമന്റ് ഇവിടെ ഒരു പോസ്റ്റായി ചേര്‍ക്കാമെന്നും തോന്നി .

ജബ്ബാര്‍ മാഷേ
താങ്കള്‍ , താങ്കളെക്കുറിച്ച് പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിയ വാക്കുകള്‍ താങ്കളുടെ മഹത്വം വെളിവാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന്‍, സൂക്ഷ്മവിശകലനത്തില്‍ അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത് . മതത്തോടും ദൈവത്തോടും ഒരാള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അയാള്‍ മറ്റ് മനുഷ്യരില്‍ നിന്ന് അകലുന്നു. തന്റെയും തന്നെപ്പോലെയുള്ള മറ്റ് സഹജീവികളുടെയും ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അയാള്‍ തിരിച്ചറിയുന്നില്ല . കാരണം ഒരു സര്‍വ്വശക്തന്‍ തന്നെ രക്ഷിക്കുമെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ആകസ്മികമായതും, അന്തിമമായി അനിവാര്യമായതുമായ ദുരന്തങ്ങള്‍ക്ക് അയാള്‍ കീഴടങ്ങുക തന്നെ ചെയ്യുന്നു.

മനുഷ്യന്‍ ഇവിടെ അനാഥനും നിസ്സാരനും നിസ്സഹായനും ആണെന്നതാണ് യാഥാര്‍ത്ഥ്യം . അത്കൊണ്ട് അയാള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു . തന്റെയും മറ്റ് മനുഷ്യരുടെയും നിജസ്തിതി അയാള്‍ക്ക് മനസ്സിലായിരുന്നുവെങ്കില്‍ അയാള്‍ സമൂഹവുമായി കൂടുതല്‍ താദാത്മ്യപ്പെടുമായിരുന്നു.

അമ്പലങ്ങളിലും ,പള്ളികളിലും , ചര്‍ച്ചുകളിലും ഒരു വലിയ ജനസമൂഹത്തെ നാം കാണുന്നുണ്ട് . തങ്ങളുടെ രക്ഷ ഉറപ്പ് വരുത്താനാണ് അവര്‍ അവിടെ എത്തുന്നത് . അവര്‍ അരോഗദൃഢഗാത്രരാണ് . അവര്‍ സ്വയം സമാധാനപ്പെടുത്തിക്കൊണ്ട് അവിടെ നിന്ന് പിരിയുന്നു. എന്നാല്‍ അങ്ങിനെയുള്ള ആരാധാനാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അനേകം അവശന്മാരും നിരാലംബരുമുണ്ട് . അവര്‍ക്ക് രക്ഷ ആര്‍ നല്‍കും. ഇന്ന് രക്ഷ ഉറപ്പാക്കിപ്പോയവര്‍ക്കും ആ രക്ഷ ശാശ്വതമെന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പരലോകത്തെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറയും . മനുഷ്യന് മരണത്തെ ഭയമാണ് . അത് കൊണ്ടാണ് പരലോകവിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് . നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ , എനിക്ക് എന്റെ വിശ്വാസമാണ് വലുത് എന്ന ധാരണയുടെ മന:ശാസ്ത്ര പരമായ അടിസ്ഥാനം പരീക്ഷണവിധേയമാക്കേണ്ടതാണ് .

സത്യത്തില്‍ ഈ ഭൂമിയില്‍ അധിവസിക്കുന്ന ജീവികള്‍ തുല്യരാണ് . ഒരു ജീവിയ്ക്കും പ്രത്യേക അവകാശമോ , അധികാരമോ , പ്രാമാണ്യമോ പ്രാധാന്യമോ ഇല്ല തന്നെ . കഴിവുകള്‍ വ്യത്യസ്തമായിരിക്കും , കുതിരയെപ്പോലെ മനുഷ്യന് ഓടാന്‍ കഴിയില്ല ,എന്തിന് ഒരു ചിലന്തിയെപ്പോലെ വല നെയ്യാനും കഴിയില്ല . അങ്ങിനെ ഓരോ ജീവിയ്ക്കും വ്യത്യസ്ത കഴിവുകളാണുള്ളത് . എല്ലാ ജീവികളും, ജനനവും ജീവിതവും മരണവുമെന്ന യാഥാര്‍ത്ഥ്യം പങ്ക് വെക്കുന്നു. ബുദ്ധിശക്തി കൂടുതലുള്ള മനുഷ്യന്‍ ഒരു സമാന്തര പ്രകൃതി സൃഷ്ടിച്ച് കൂടുതല്‍ സുഖസൌകര്യങ്ങളോടെ മരണം വരെ ജീവിയ്ക്കുന്നു എന്ന് മാത്രം . ഈ പ്രകൃതിയുടെ അവിഭാജ്യഭാഗമാണ് ഓരോ ജീവിയും ,ഓരോ മണ്‍‌തരിയും . ഇതില്‍ ,തന്നെ മാത്രം രക്ഷിക്കാന്‍ ഒരു സര്‍വ്വശക്തന്‍ ഉണ്ടെന്ന വിശ്വാസം ഒരു സോദ്ധേശചിന്ത (wishful thinking)മാത്രമാണെന്നേ പറയാന്‍ കഴിയൂ.

എല്ലാ ജീവികളും പരസ്പരബന്ധത്തിലും പരസ്പാരാശ്രിതത്വത്തിലുമാണ് കഴിഞ്ഞ്കൂടുന്നത് എന്ന വസ്തുത നിലനില്‍ക്കേ , മനുഷ്യരുടെയിടയിലുള്ള വിഭാഗീയതയും വിഭജനവും എന്ത് മാത്രം ക്രൂരവും അപലപനീയവുമാണ്, അതും ഒരു ദൈവത്തിന്റെ പേരില്‍ ! ശരി , ദൈവത്തിന്റെ പേരിലാണെങ്കില്‍ അങ്ങിനെയെങ്കിലും മനുഷ്യന് ഐക്യപ്പെട്ടുകൂടേ ?

ഇതില്‍ ഒരു തമാശ എന്താണെന്ന് വെച്ചാല്‍ ദൈവത്തിനേ ആര്‍ക്കും വേണ്ട എന്നതാണത് . ദൈവം ഇല്ല എന്ന് നമുക്ക് എവിടെ വെച്ചും പറയാം. (അതാണ് സത്യം എന്നത് വേറെ കാര്യം ) ആരും ഉപദ്രവിക്കാന്‍ വരില്ല . എന്നാല്‍ പ്രവാചകന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ പറ്റി പറഞ്ഞു നോക്കൂ . അതാത് വിശ്വാസികള്‍ കൈയില്‍ കിട്ടുന്ന ആയുധങ്ങളുമായി കൊല ചെയ്യാന്‍ വരും . ഇങ്ങിനെ കൊല ചെയ്യാന്‍ വിശ്വാസികള്‍ക്ക് എങ്ങിനെ തോന്നുന്നു , അതിന്റെ ചേതോവികാരം എന്ത്, എന്ത് കൊണ്ട് അവര്‍ക്ക് സഹിഷ്ണുത ഉണ്ടാവുന്നില്ല എന്നതും മന:ശാസ്ത്രപരീക്ഷണവിഷയമാണ് . മനുഷ്യനെ കൊല്ലുന്നത് ഇന്ന് മതങ്ങളുടെ ഒരു ഫാഷനായിട്ടുണ്ട്. കൊല്ലുക എന്നത് ഒന്നിനും ഒരു പോംവഴിയല്ല എന്ന് എന്തേ ഇവര്‍ തിരിച്ചറിയുന്നില്ല . കണ്ടില്ലേ , രാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് പറഞ്ഞതിന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തല അറുക്കാന്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ഒരു എക്സ്. ബി.ജെ.പി MP . ചോദിച്ചപ്പോള്‍ പറയുന്നു , ഞാന്‍ ഭാഗവതത്തില്‍ ഉള്ളത് പറഞ്ഞതാണെന്ന് . ഇങ്ങിനെ ചോദ്യം ചെയ്യുന്നവരെ കൊന്നൊടുക്കിയാല്‍ ഇക്കുട്ടരുടെ ദൈവവും പ്രവാചകന്മാരും രക്ഷപ്പെടുമോ ? ഞാന്‍ പറഞ്ഞു വന്നത് ദൈവത്തേക്കാളും പ്രാധന്യം അവതാരങ്ങള്‍ക്കും പ്രവാചകാന്മാര്‍ക്കും കൊടുക്കാനും അവര്‍ക്ക് വേണ്ടി ചാവാനും കൊല്ലാനും ഈ വിശ്വാസികള്‍ എന്ത്കൊണ്ട് തയാറാവുന്നു എന്നാണ് . ഓ, വിശ്വാസത്തില്‍ ചോദ്യമില്ല അല്ലേ ? ഒന്ന് വിശ്വസിക്കണം പിന്നെ അത് മുറുകെപ്പിടിക്കണം അത്ര തന്നെ !

മാഷേ , കുറേ എഴുതിപ്പോയി . ദൈവസ്നേഹം എന്നത് സ്വസ്നേഹം മാത്രമാണെന്നും ; അതില്ലാത്തവര്‍ക്കേ മനുഷ്യസ്നേഹം ഉണ്ടാവൂ എന്നും താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ പറയാന്‍ വന്നതാണ് . എഴുതി വന്നപ്പോള്‍ ഇങ്ങിനെ നീണ്ടുപോയതാണ് ......

4 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ദൈവസ്നേഹം എന്നത് സ്വസ്നേഹം മാത്രമാണ് ; അതില്ലാത്തവര്‍ക്കേ മനുഷ്യസ്നേഹം ഉണ്ടാവൂ ........!

ചിത്രകാരന്‍chithrakaran said...

സത്യത്തിലുള്ള ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് ആരേയും ദ്രോഹിക്കാനോ കൊല്ലാനോകഴിയില്ല.
പക്ഷേ,നമ്മുടെ മത വിശ്വാസികള്‍ ദൈവത്തെ സംരക്ഷിക്കാനിറങ്ങുംബോള്‍ അതു ദൈവീക മൂല്യങ്ങള്‍ക്കു വിരുദ്ധമായ മസ്സിലിന്റേയും,പണത്തിന്റേയും,അധികാരത്തിന്റേയും മാര്‍ഗ്ഗത്തിലൂടെയായതിനാല്‍ തിന്മയില്‍ അവരറിയാതെ എത്തിപ്പെടുന്നതാണ്. ഫലമോ അവരുടെ ദൈവം ദൈവത്തിന്റെ ഉടുപ്പിട്ട പിശാചാകുന്നു.

വിശ്വാസത്തിന്റെ അടിമ മനസ്സുകള്‍ക്ക് അതു മനസ്സിലാകില്ല സുകുമാരേട്ടാ !!!

കടവന്‍ said...

സുകുമാരേട്ടോ കലക്കി, ദൈവസ്നേഹം കാണിക്കുന്നവര്‍ പൊതുവെ സ്വര്ഥരായിത്തന്നെയാണ്‍ കാണ്പ്പെടുന്നത്, അവരുടെ രീതി പരീക്ഷക്ക് പഠിക്കുന്ന പോലെയാണ്..കാര്യം ഗ്രഹിക്കില്ല മാര്‍ക്ക് കിട്ടിയാമതി.

മതത്തൊട് എത്രമാത്രം അടുക്കുന്നു അത്ത്രതോളം, മനുഷിക മൂല്യം ന്ഷ്ടമാകുന്നതായിത്താനെയാണ്‍ എന്റെ നിരീക്ഷണത്തിലും കണ്ടത്. ഉദാ:- സൌദി അറെബ്യായിലെ മതപുരോഹിതരും, മതപ്രവര്ത്തകരും അന്യരോട് ഒട്ടും മാന്യാതയില്ലാതെയാണ്‍ ഇവരുടെ പെരുമാറ്റം, വാഹനമോടിക്കുന്പോഴാണ്‍ ഇവരുടെ ധാര്‍ഷ്ട്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലും. പ്രസംഗം ഒരു വഴിക്കും, പ്രവര്‍ത്തി അങ്ങ് നേരെ എതിരും. പിന്നെ ഇപ്പൊഴത്തെ ട്രെന്ദ് ആണെന്ന് തൊന്നുന്ന്നു എന്തിനും ഏതിനും അത്"ഞമ്മള്‍ പണ്ടേ വേദപുസ്തകത്തിലുണ്ടല്ലോന്നുമ്, ശാസ്ത്രത്തെ കൂട്ട് പിടിക്കലുമ്

Sri said...

Atheists seem to have faith in themselves and faith in the world but not in God. Yet they
do not actually have complete faith in themselves. And their faith in the world cannot be
constant because the world is always changing. Lack of faith in God, the world or yourself
brings fear.

Having faith in the world without having faith in God does not bring complete peace. If
you have faith and love, you automatically have peace and freedom. People who are
extremely disturbed should have faith in God to help them with their problems.

There is a difference between faith and confidence. Faith is the beginning. Confidence
is the result. Faith in yourself brings freedom. Faith in the world brings you peace of
mind. Faith in God evokes love in you.

atheism is not a reality, it is just a matter of convenience. When you have a spirit of
inquiry, or are in search of truth, atheism falls apart. With a spirit of inquiry, you
cannot deny something which you have not disproved. An atheist denies God without first
disproving it. In order to disprove God, you must have enormous knowledge. And when you
have enormous knowledge, you cannot disprove God! For one to say that something does not
exist, one should know about the whole universe. So you can never be 100 percent atheist.

An atheist is only a believer who is sleeping! In fact an atheist is someone who has a
concept of God!

For a person to say, ‘‘I don’t believe in anything’’, means he must believe in himself —
so he believes in himself about whom he does not even know! An atheist can never be
sincere because sincerity needs depth — and an atheist refuses to go to the depths.
Because the deeper he goes, he finds a void, a field of all possibilities — he has to
accept that there are many secrets he does not know. He would then need to acknowledge
his ignorance, which he refuses to do, because the moment he is sincere, he seriously
starts doubting his atheism. A doubt-free atheist is next to impossible! So you can never
be a sincere and doubt-free atheist.

When the atheist realises his ignorance, what does he do? Where does he go? Does he go
to a Guru? What does a guru do to him? Atheism is when one does not believe either in
values or in the abstract. When an atheist comes to the guru, what happens? You start
experiencing your own form and discover that you are indeed formless, hollow and empty.
And this abstract non-form in you becomes more and more concrete!

The guru makes the abstract more real and what you thought as solid appears to be more
unreal. Sensitivity and subtlety dawns. Perception of love, not as an emotion, but as the
substratum of existence becomes evident. The formless spirit shines through every form
in creation and the mystery of life deepens, shattering the atheism.