Links

ചുംബനസമരത്തിന്റെ ഭാവി

രാഹുൽ പശുപാലനും പങ്കാളി രശ്മിയും ഫ്രോഡുകൾ ആണെന്ന് തന്നെയാണ് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. പക്ഷെ അവരുടെ പാവം ആ
കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. അവർക്ക് മാന്യമായ ജോലി ചെയ്ത് ആ മകനെയും വളർത്തി ഡീസന്റായി ജീവിയ്ക്കാമായിരുന്നു.  എത്രയെത്ര
തട്ടിപ്പുകൾ പിടിക്കപ്പെടുന്നു, എന്നിട്ടും വിവരവും വിദ്യാഭ്യാസവും ഉള്ള ഇവരെ പോലെയുള്ളവർ തട്ടിപ്പുകളുടെ പുതിയ പുതിയ ചക്രവാളങ്ങൾ തേടിപ്പോയി പിടിയിലാകുന്നല്ലോ എന്നത് അതിശയം തന്നെ. ഉപ്പ് തിന്നവർ തീർച്ചയായും വെള്ളം കുടിക്കണം. അവരവർക്ക് അവരവരുടെ സൗകര്യം പോലെ പണം ഉണ്ടാക്കി ജീവിയ്ക്കാം. പക്ഷെ മറ്റുള്ളവരെയും കെണിയിൽ പെടുത്തി വാണിഭം നടത്തി പണമുണ്ടാക്കുന്നത് അങ്ങേയറ്റം നീചമാണ്. അങ്ങനെയുള്ളവർ ഒരു സഹതാപവും അർഹിക്കുന്നില്ല. പക്ഷെ പാവം ആ കുട്ടിയുടെ ഭാവി?

ചുംബനസമരം അന്നും ഇന്നും , സദാചാരപോലീസുകൾ വിളയാടുന്ന കാലം വരെ പ്രസക്തിയുള്ള ഒരു പ്രതിഷേധരീതി തന്നെയാണ്. അത് എല്ലാവർക്കും മനസ്സിലാവില്ല. സമൂഹത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ മുറുകെ പിടിക്കുന്നവരും, ലിബറലായ  പുരോഗമനാശയങ്ങൾ വെച്ചുപുലർത്തുന്നവരും അങ്ങനെ രണ്ട്  വിഭാഗങ്ങളുണ്ട്. വിരുദ്ധധ്രുവങ്ങളിൽ ചിന്തിക്കുന്ന ഈ രണ്ട് വിഭാഗവും തമ്മിൽ ആശയസംഘർഷങ്ങൾ എന്നുമുണ്ടാകാറുമുണ്ട്. ചുംബനസമരത്തിൽ ഈ രണ്ട്  ആശയങ്ങളുമാണ് ഏറ്റുമുട്ടിയത്. ലിബറൽ ആശയക്കാർ ആ സമരത്തെ അനുകൂലിച്ചു. എനിക്ക് ലിബറൽ ആശയക്കാരോടൊപ്പം നിൽക്കാനേ പറ്റുമായിരുന്നുള്ളൂ. കാരണം
മനുഷ്യരാശി ആശയപരമായും വൈജ്ഞാനികമായും സാങ്കേതികവിദ്യകളോടെയും മുന്നോട്ടേക്കാണ് സഞ്ചരിക്കുന്നത്.

പഴഞ്ചൻ ആശയക്കാർ സമൂഹത്തെ പിന്നോട്ടേക്കാണ് എല്ലായ്പ്പോഴും വലിച്ചുകൊണ്ടിരിക്കുക. ഭൂതകാലത്തിന്റെ കുറ്റിയിൽ സമൂഹത്തെ കെട്ടിയിടാനാണ് പിന്തിരിപ്പൻ
ചിന്താഗതിക്കാർ ശ്രമിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടേതായ ശക്തിയും പരിമിതികളുമുണ്ട്.  സ്ത്രീകളെ പുരുഷന്മാരോടൊപ്പം സമഭാവനയോടെ കാണുകയും
പരിഗണിക്കുകയും ചെയ്യുന്നതാണ് ലിബറൽ ആശയം.  പുരുഷകേന്ദ്രീകൃതമായതാണ് നിലവിലെ നിയമങ്ങളും വിശ്വാസങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം, ഭാഷ പോലും. അത് കൊണ്ടാണ് പെൺവാണിഭം പോലെ ആൺവാണിഭം എന്നൊരു പദം ഇല്ലാത്തത്. കന്യകാത്വവും ചാരിത്ര്യവും  സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത്.

സ്ത്രീകൾക്ക് ഇനിയും എത്രയോ നീതിയും അംഗീകാരവും പരിഗണനയും വ്യക്തി എന്ന നിലയിൽ തുല്യപദവിയും കിട്ടേണ്ടതുണ്ട്. അതൊന്നും പുരുഷന്മാരുടെ ഔദാര്യമല്ല. പുരുഷന് മാത്രം അങ്ങനെയൊരു വിവേചനം പാടില്ല. അത് കൊണ്ട് ചുംബനസമരം പോലുള്ള ജനാധിപത്യ പ്രതിഷേധങ്ങൾ ഇനിയും നടക്കും. സമൂഹത്തിൽ എക്കാലത്തും  പിന്തിരിപ്പൻ ആശയക്കാർക്കായിരുന്നു മുൻതൂക്കവും ഭൂരിപക്ഷവും. അങ്ങനെയുള്ള ഭൂരിപക്ഷത്തെ വെല്ലുവിളിച്ചും നേരിട്ടുമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ  ജനാധിപത്യം പോലും നേടിയെടുത്തത്.  അത്കൊണ്ട് ഒരു പശുപാലനും  പത്നിയും കുറ്റം ചെയ്തതിന്റെ പേരിൽ ജയിലിലായെങ്കിൽ പുരോഗമന മുന്നേറ്റങ്ങൾ ഇവിടെ നിലയ്ക്കുന്നില്ല എന്ന് എല്ല്ലാവരും മനസ്സിലാക്കുന്നത് നന്ന്.

3 comments:

Ananth said...

internet അധിഷ്ഠിത social media ഉപയോഗിച്ച് തങ്ങളുടെ ഉത്‌പന്നമോ സേവനമോ market ചെയ്യുന്ന അതേ രീതിയില്‍ കേരള സമൂഹത്തില്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്ത രണ്ടു mass hysteria കളായിരുന്നു ......മുല്ലപെരിയാറും ചുംബന സമരവും

DAM 999 എന്ന ചിത്രത്തിന്റെ നിര്‍മാതാവ് pre launch publicity യുടെ ഭാഗമായി നടത്തിയ ഒരു product awareness campaign വിചാരിക്കാത്ത രീതിയില്‍ കത്തിപടര്‍ന്നതാണ് പിന്നീട് കേരള സമൂഹം മുഴുവന്‍ ഏറ്റെടുത്ത മുല്ലപെരിയാര്‍ സമരമായി കലാശിച്ചത് ........എന്തൊക്കെയായിരുന്നു പുകില് ....ഡാം ഇപ്പോള് പൊട്ടും എന്നു പറഞ്ഞു ലൈഫ് jacket ധരിച്ചു നടക്കല് എന്നിങ്ങനെ എന്തെല്ലാം കോപ്രായങ്ങള്‍ ...എന്നിട്ടോടുവിലോ .....ഇനിയൊരു നൂറു വര്‍ഷം കഴിഞ്ഞാലും ഒരു പക്ഷേ ഡാം ഇന്നത്തെ പോലെ നിലനിന്നുവെന്നു വരാം

അതുപോലെ ചുംബന സമരവും .......സമൂഹത്തില് സംഘര്‍ഷവും അരാജകത്വവും ഉണ്ടാക്കിയെടുക്കുക , അത്തരമൊരു സാഹചര്യം തങ്ങളുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുക എന്നൊക്കെ ലക്*ഷ്യം വെക്കുന്ന maoist /naxal ചിന്താഗതിക്കാരായ ചിലരാണിത് orchestrate ചെയ്തത് ......അതിനവര്‍ ചട്ടുകമാക്കിയത് prurient ആയ കൌമാരക്കാരെയും തങ്ങളുടെ വൈകൃതങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവസരം കിട്ടുന്നതില്‍ ആഹ്ലാദിക്കുന്ന exhibitionist /voyueristic / transvestite freak കളെയും .......ഇതിന്റെ മറവില്‍ പുതിയ ഇരകളെ തേടുന്ന മാംസ കച്ചവടക്കാരും പിന്നെ ഇതു കൊണ്ടു തങ്ങള്‍ക്കു എന്തെകിലും mileage കിട്ടുമോ എന്നു പ്രതീക്ഷിച്ചു കുറെ കപട ബുദ്ധി ജീവികളും താല്ക്കാലിക നേട്ടങ്ങള്‍ക്കായി അടവുനയങ്ങള്‍ മെനയുന്ന രാഷ്ട്രീയ കാരും ഇവരോടൊപ്പം ചാടിവീണു എന്നതും കാണാം .......

ഇത്രയൊക്കെയായിട്ടും ഈ രണ്ടു വിഷയങ്ങളിലും യാഥാര്‍ത്ഥ്യം മനസിലാക്കാതെ manipulation നു വിധേയരാവുന്ന ശുദ്ധാത്മാക്കള്‍ക്ക് എന്നാണാവോ ബോധോദയം ഉണ്ടാവുക ......

(kpsukumaran മുല്ലപെരിയാറിന്റെ കാര്യത്തില് ശരിയായ നിലപാടാണ് എടുത്തിരുന്നതെന്ന് ഞാന്‍ മറക്കുന്നില്ല )

Ananth said...

ഈ അടുത്ത കാലത്തൊന്നും ചുംബന സമരത്തിന്റെ വക്താക്കളൊന്നും പരസ്യമായി liplock ചുംബനം നടത്തി കാണുന്നില്ലല്ലോ ......ആരെങ്കിലും moral policing നടത്തി എന്നറിഞ്ഞാല്‍ മാത്രമേ ഇവര്ക്ക് അങ്ങനെ ചുംബിക്കുവാനുള്ള പ്രചോദനം കിട്ടുകയുള്ളൂ എന്നാണോ .....

ഈ kiss of love എന്നു പറഞ്ഞു നടത്തുന്ന kiss of lust നു അച്ഛനമ്മമാര്‍ കുട്ടികളെ ചുംബിക്കുന്ന പാവനമായ സ്നേഹത്തിന്റെ പ്രതീകവുമായി ഒരുബന്ധവുമില്ല അക്കാര്യം പറയുന്നത് ഇത്തരം ആഭാസ പ്രകടനത്തിന് ഒരു തരത്തിലും ന്യായീകരണമാവുന്നില്ല .......... liplock ചുംബനതിലൂടെ നടത്തുന്നത് സ്നേഹപ്രകടനം അല്ല ലൈംഗിക ചേഷ്ട ആണ് ....അതു പരസ്യമായി ആവുമ്പോള്‍ കണ്ടു നില്കുന്നവര്‍ക്ക് അരോചകമാവുകയും IPC section 294 പ്രകാരം നിയമലംഘനവും ആവുന്നു ..........പരസ്യമായി liplock നടത്തുന്നവര്‍ ഉന്നയിക്കുന്ന ന്യായീകരണങ്ങളെല്ലാം തന്നെ പരസ്യമായി സ്വയം ഭോഗം ചെയ്യുന്ന ഒരാളിനും ഉന്നയിക്കാവുന്നതാണ് .......മറ്റാരെയും സ്പര്‍ശിക്കുക പോലും ചെയ്യാതെ അവനവന്റെ ലൈംഗികത സ്വയം ആസ്വദിക്കുവാനുള്ള വ്യക്തിസ്വാതന്ത്ര്യം ആര്‍ക്കും ഉണ്ടാവണം ...ഇഷ്ടമില്ലാത്തവര്‍ കണ്ണടക്കട്ടെ അല്ലെങ്കില്‍ മാറിപ്പോകട്ടെ എന്നൊക്കെ ...........അതുകൊണ്ടു പരസ്യചുംബനതിനു വേണ്ടി വാദിക്കുന്ന ആളുകള്‍ സമൂഹത്തെ ഏതു ദിശയിലേക്കാണ് നയിക്കുന്നത് എന്നു വ്യക്തമാണ് ......പരസ്യ ചുംബനവും , പരസ്യ സ്വയംഭോഗവും , പിന്നെ പരസ്യ സംഭോഗവുമൊക്കെ വ്യക്തിസ്വാതന്ത്ര്യ ത്തിന്റെ മാനദണ്ടങ്ങളായി കാണുന്നത് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുവാന്‍ ലക് ഷ്യം വെക്കുന്ന ചില fringe groups മാത്രമാവും .....

എന്തായാലും പിണറായി വിജയന്റെ സമയോചിതമായ ഇടപെടല് കൊണ്ടു കുറേയേറെ അപക്വ യവ്വനങ്ങള്‍ കൂട്ടി കൊടുപ്പുകാരുടെ വിപണന തന്ത്രങ്ങളുടെ വലയില്‍ വീഴാതെ കഴിച്ചു എന്നത് ചുംബന സമരത്തെ അനുകൂലിച്ച എം എ ബേബി എം ബീ രാജേഷ് തുടങ്ങിയ രാഷ്ട്രീയക്കാര്ക്കും ബുദ്ധിജീവി കള്‍ക്കുമൊക്കെ ഒരു പാഠം ആവേണ്ട താണ് .......കേ വേണുവിനെ പോലെയുള്ള പഴയ നക്സലുകള്‍ ഇനി വേറെ പുതിയ നമ്പരുകളുമായി വന്നുവെന്നും വരാം

Ananth said...

>>>>ഒരു പശുപാലനും പത്നിയും കുറ്റം ചെയ്തതിന്റെ പേരിൽ ജയിലിലായെങ്കിൽ പുരോഗമന മുന്നേറ്റങ്ങൾ ഇവിടെ നിലയ്ക്കുന്നില്ല എന്ന് എല്ല്ലാവരും മനസ്സിലാക്കുന്നത് നന്ന്.<<<<

സദാചാര പോലീസിനെതിരെ ഐതിഹാസിക സമരം നയിച്ച വീര പുരുഷനെയും വീരാംഗനയെയും കേസില് കുടുക്കിയ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ പ്രതിഷേധിക്കാന് കാമ്പസുകള് തോറും "സെക്സ് ഫെസ്റ്റ് " ആഘോഷിക്കാന് പുരോഗമന പ്രസ്ഥാനക്കാര് എന്നാണാവോ ഇറങ്ങിത്തിരിക്കുക .............പിന്നെ ചുംബന സമരത്തിന്റെ മാത്രുകയിലൊരു "പരസ്പര സമ്മത സമരം " ആയാലോ ........അറസ്റ്റ് ചെയ്യപ്പെട്ടാല് പോലീസ് വാനിലും സ്ടെഷനിലും ലോക്കപ്പിലുമൊക്കെ കിടന്നു പരസ്പര സമ്മതതൊടെ ലൈംഗിക ബന്ധത്തില് ഏര്‍പ്പെടുന്ന ഒരു നൂതന സമര ശൈലി .......നമ്മുടെ സംസ്കാരം സോഡാക്കാരം ഇതിനൊക്കെ അനുയോജ്യമായ സമരശൈലി വേണമെന്ന് പറയുന്ന പിണറായിയെ പോലെയുള്ള അറു പിന്തിരിപ്പന് മാരില്ലായിരുന്നു എങ്കില് ബേബി സഖാവും രാജേഷ് സഖാവുമൊക്കെ ഈ നൂതന സമരശൈലിക്കു സര്‍വാത്മനാ പിന്തുണ കൊടുത്തേനെ