Links

സ: പിണറായിയെ ധിക്കരിക്കുക !

പിണറായി സഖാവ് പറഞ്ഞത് സഖാക്കളും അത്ര കണക്കിലെടുക്കണ്ട. അദ്ദേഹത്തിനു ആശയ നവീകരണക്ഷമത ഉണ്ടാകില്ല. പാരമ്പര്യകമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിയില്ല. ആശയരംഗത്ത് അച്ചടക്കവും കേന്ദ്രീകരണവും പറ്റില്ല. അത് സംഘടനാരംഗത്ത് മാത്രം മതി. നേതാവ് പറയുന്നത് അതേ പടി ഏറ്റുപറയുന്ന സംസ്ക്കാരം സഖാക്കൾ ഒഴിവാക്കണം. പാർട്ടിയിൽ കാറ്റും വെളിച്ചവും കടക്കട്ടെ. നേതാവിനു തെറ്റ് പറ്റാം. ഓരോരുത്തരും സ്വന്തം നിലയിൽ ചിന്തിക്കണം. ചിന്തിക്കുന്നത് പാർട്ടിയിലും പാർട്ടിക്ക് പുറത്തും പറയണം. ആശയസംഘട്ടനം പാർട്ടിയിലും സമൂഹത്തിലും നടക്കട്ടെ. പാർട്ടിയും സമൂഹവും നവീകരിക്കപ്പെടട്ടെ. കെട്ടിക്കിടക്കുന്നത് കൊണ്ടാണു ദുഷിക്കുന്നത്. പാർട്ടിയും സമൂഹവും വേറെയല്ല. പാർട്ടി സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന തുരുത്തുമല്ല.

സമൂഹത്തിനു വേണ്ടിയാണു പാർട്ടി. അല്ലെങ്കിൽ പാർട്ടി എന്തിനാ? സമൂഹതാല്പര്യമാണു സഖാക്കൾ ഉയർത്തിപ്പിടിക്കേണ്ടത്. കമ്മ്യൂണിസ്റ്റുകാരൻ സമൂഹത്തിന്റെ നേതാവായി ഉയരണം. പാർട്ടി നേതാവ് ആയാൽ പോര. പാർട്ടി ഒരു തുരുത്തല്ല. സമൂഹതാല്പര്യത്തിനു വിഭിന്നമായതോ വിരുദ്ധമായതോ ആയ താല്പര്യങ്ങൾ കമ്മ്യൂണിസ്റ്റുകാരനു പാടില്ല. സമൂഹത്തിന്റെ പുന:സൃഷ്ടിയാണു കമ്മ്യൂണിസ്റ്റുകാരന്റെ കടമ. സമൂഹത്തിലെ ജീർണ്ണതകൾ നിർമ്മാർജ്ജനം ചെയ്യാൻ കമ്മ്യൂണിസ്റ്റുകാരൻ തന്റെയുള്ളിലും പാർട്ടിയുടെ ഉള്ളിലും ഉള്ള അഴുക്കുകൾ ആദ്യം നീക്കം ചെയ്യണം. ഒറ്റയടിക്ക് കഴിയില്ല. ഈ ബോധം ഉണ്ടാവുകയും നിരന്തരം ശ്രമിക്കുകയും ചെയ്താൽ മതി. സമൂഹത്തിലെ സൽസ്വഭാവികൾ ആരെന്ന് ചോദിച്ചാൽ ആളുകൾക്ക് കമ്മ്യൂണിസ്റ്റുകാരനെ ചൂണ്ടിക്കാണിക്കാൻ കഴിയണം. അല്ലെങ്കിൽ പിന്നെ എന്തിനാ കമ്മ്യൂണിസ്റ്റ് ആകുന്നത്?

പാർട്ടി അധികാരവും ആശയപരമായ അപ്രമാദിത്വവും ഒരു പരമോന്നത നേതാവിൽ കേന്ദ്രീകരിച്ചതാണു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തകരാൻ കാരണം. അത് കൊണ്ടാണു പാർട്ടി നേതാക്കളെ വിചാരണ ചെയ്യുക, പാർട്ടി ആസ്ഥാനത്തെ കടന്നാക്രമിക്കുക എന്ന് ഒരു ഘട്ടത്തിൽ മാവോ സേ തൂങ്ങിനു പറയേണ്ടി വന്നത്. സമൂഹവും പാർട്ടിയും അനവരതം പുതുപ്പിക്കപ്പെടണമെങ്കിൽ ജനാധിപത്യം പാർട്ടിയിലും സമൂഹത്തിലും പ്രവർത്തിക്കണം. താൻ അപ്രമാദിത്വമുള്ള വ്യക്തിയാണെന്ന് നേതാവിനു തോന്നിക്കൂട. സ്ഥാനത്തിന്റെ വലിപ്പം കൂടുമ്പോൾ ഒപ്പം വിനയവും കൂടണം. ഒരോ സ്ഥാനവും ഓരോ ചുമതലയാണു, അധികാരമല്ല. ലക്ഷ്യം സമൂഹത്തിന്റെ നവീകരണമാണു എന്ന് എപ്പോഴും ഓർമ്മ വേണം.

കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യമാർഗ്ഗത്തിലാണത് ചെയ്യേണ്ടത്. നേതാക്കളിൽ നിന്ന് കല്പനയല്ല താഴെക്ക് വരേണ്ടത്, സ്നേഹപൂർവ്വമായ ശാസനകളാണു. നമ്മുടെ രാജ്യം എല്ലാം കൊണ്ടും പിറകോട്ട് പോവുകയാണു. ഇത:പര്യന്തം നമ്മൾ ആർജ്ജിച്ച നവീനാശയങ്ങൾ തല്ലിക്കെടുത്താൻ പ്രതിലോമശക്തികൾ പലപല പേരുകളിൽ ഇൻസ്റ്റന്റായി അവതരിക്കുന്നു. ഇതിനു തടയിടാൻ പുരോഗമന മതേതര ജനാധിപത്യശക്തികൾ കൈകോർക്കണം. കമ്മ്യൂണിസ്റ്റുകാരും ഇതിൽ അണി ചേരണം.

സദാചാര പോലീസിങ്ങിനെതിരെ എല്ലാവരെയും അണിനിരത്താൻ ചുംബനസമരത്തിനു കഴിയില്ല എന്ന് പിണറായി പറഞ്ഞത് അദ്ദേഹം പാരമ്പര്യകമ്മ്യൂണിസ്റ്റ് ആയത് കൊണ്ടാണു. എല്ലാവരെയും അണിനിരത്തേണ്ട ആവശ്യമില്ല. സമൂഹത്തിൽ പുത്തൻ ചിന്തയും നവീനമായ ആശയങ്ങളും പ്രസരിപ്പിക്കലാണു പ്രധാനം. സമരത്തിന്റെ രൂപം നിശ്ചയിക്കേണ്ടത് അത് സംഘടിപ്പിക്കുന്നവരാണു. വിരലിൽ എണ്ണാൻ കഴിയുന്നവർ മാത്രം ചുംബനസമരത്തിനു ഇറങ്ങിയിട്ടും അത് സമൂഹത്തിൽ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ആഘാതം പതിനായിരങ്ങൾ അണിനിരന്നതിനേക്കാളും വലുതാണു എന്ന യാഥാർഥ്യം കാണാതിരുന്നുകൂട.

കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടികളും മാറണം. സമൂഹം മാറണമെങ്കിൽ , മാറ്റണമെങ്കിൽ അതിനു വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരും പാർട്ടിയും മാറിക്കൊണ്ടേയിരിക്കണം എന്നത് സിമ്പിൾ ലോജിക്ക് ആണു. സ്വയം വിമർശനം നടത്തിയാൽ മാത്രം പോര. ബോധ്യമാകുന്ന തെറ്റുകൾ വ്യക്തിതലത്തിൽ തന്നെ തിരുത്തണം. വ്യക്തികൾ തിരുത്തിയില്ലെങ്കിൽ പാർട്ടിയും സമൂഹവും തിരുത്തപ്പെടുകയില്ല. പിന്തിരിപ്പൻ എന്ന് കാണുന്ന എല്ല്ലാ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ സഖാക്കൾ മുന്നോട്ട് വരണം. മേലെ നിന്ന് വരുന്ന നിർദ്ദേശങ്ങൾ മാത്രം സഖാക്കൾ പാലിച്ചാൽ പോര. വ്യക്തിപരമായും സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടാൻ സഖാക്കൾ തയ്യാറാകണം. അച്ചടക്കമുള്ള പാർട്ടി അനുഭാവിയും അതേ സമയം സാമൂഹ്യകടമകൾ നിർവ്വഹിക്കുന്ന ഉത്തമപൗരന്മാരും ആകാൻ സഖാക്കൾക്ക് കഴിയണം.

2 comments:

ajith said...

Good post!
Valid points!!

kochuvava said...

>>>>സമൂഹത്തിൽ പുത്തൻ ചിന്തയും നവീനമായ ആശയങ്ങളും പ്രസരിപ്പിക്കലാണു പ്രധാനം. സമരത്തിന്റെ രൂപം നിശ്ചയിക്കേണ്ടത് അത് സംഘടിപ്പിക്കുന്നവരാണു. വിരലിൽ എണ്ണാൻ കഴിയുന്നവർ മാത്രം ചുംബനസമരത്തിനു ഇറങ്ങിയിട്ടും അത് സമൂഹത്തിൽ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ആഘാതം പതിനായിരങ്ങൾ അണിനിരന്നതിനേക്കാളും വലുതാണു എന്ന യാഥാർഥ്യം കാണാതിരുന്നുകൂട.<<<<

ഇതൊരു സമരം എന്നു പറയാനാവില്ല ..........കാരണം ഒരു well defined ആയ ലക്ഷ്യം ഇല്ലാത്ത പ്രവര്ത്തി ആണ് ......അധികാരികളോ മറ്റാളുകളോ എന്തു ചെയ്താലാണ് ഈ "സമരം " വിജയിച്ചു എന്നു പറയാൻ പറ്റുക ........സമരം സദാചാര പൊലീസിനെതിരെ എന്നാണല്ലോ പറയുന്നത് .....ഈ സദാചാര പോലീസെന്നു പറയുന്നത് ആളുകൾ നിയമം കയ്യിലെടുക്കുന്നതിനെ ആണല്ലോ ....ആളുകൾ നിയമം കയ്യിലെടുക്കുന്നത് ഇപ്പോൾ തന്നെ നിയമവിരുദ്ധമാണ് .....അതുകൊണ്ടാണല്ലോ ഈ സമരങ്ങൾക്ക് കാരണമായ കോഴിക്കോട് സംഭവത്തിൽ അക്രമം നടതിയവര്ക്കെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയുമൊക്കെ ചെയ്തത് .....ഇതുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷ വർധിപ്പിക്കണമെന്നൊ നിയമത്തിൽ പരിഷ്കാരം വരുത്തണമെന്നൊ മറ്റേതെങ്കിലും രീതിയിലോ ഉള്ള ഒരു specific demand ഉം ഈ വിഷയത്തിൽ സമരക്കാരോ അവരെ പിന്തുണക്കുന്നവരോ ഉന്നയിച്ചതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല .....ആ നിലയ്ക്ക് "സമരം " എന്ന് വ്യവഹരിക്കപ്പെടുന്ന പ്രക്രിയ കേവലം ഒരു PR exercise ആണെന്നുള്ളതാണ് വസ്തുത ......അതുകൊണ്ടു സമൂഹത്തിൽ സംഘർഷവും അരാജകത്വവും ഉണ്ടാക്കിയെടുക്കുക അത്തരമൊരു സാഹചര്യം തങ്ങളുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുക എന്നൊക്കെ ലക്*ഷ്യം വെക്കുന്ന ചിലരാണിത് orchestrate ചെയ്യുന്നത് ( ഇതുപോലെ യുള്ള പരിപാടികൾ സംഘടിപ്പിച്ചു തല്ലു കൊള്ളുന്നവർക്കെല്ലാം അധികാരി വർഗതോടു ഒരു resentment ഉണ്ടാവുമല്ലോ ).......അതിനവർ ചട്ടുകമാക്കുന്നത് prurient ആയ കൌമാരക്കാരെയും തങ്ങളുടെ വൈകൃതങ്ങൾ പ്രാവർതികമാക്കാൻ അവസരം കിട്ടുന്നതിൽ ആഹ്ലാദിക്കുന്ന exhibitionist /voyueristic / transvestite freak കളെയും .......ഇതു കൊണ്ടു തങ്ങൾക്കു എന്തെകിലും mileage കിട്ടുമോ എന്നു പ്രതീക്ഷിച്ചു കുറെ കപട ബുദ്ധി ജീവികളും താല്ക്കാലിക നേട്ടങ്ങൾക്കായി അടവുനയങ്ങൾ മെനയുന്ന രാഷ്ട്രീയ കാരും ഇവരോടൊപ്പം ചാടിവീഴുന്നതും കാണാം .......

ഈ kiss of love എന്നു പറഞ്ഞു നടത്തുന്ന kiss of lust നു അച്ഛനമ്മമാർ കുട്ടികളെ ചുംബിക്കുന്ന പാവനമായ സ്നേഹത്തിന്റെ പ്രതീകവുമായി ഒരുബന്ധവുമില്ല അക്കാര്യം പറയുന്നത് ഇത്തരം ആഭാസ പ്രകടനത്തിന് ഒരു തരത്തിലും ന്യായീകരണമാവുന്നില്ല .......... liplock ചുംബനതിലൂടെ നടത്തുന്നത് സ്നേഹപ്രകടനം അല്ല ലൈംഗിക ചേഷ്ട ആണ് ....അതു പരസ്യമായി ആവുമ്പോൾ കണ്ടു നില്കുന്നവർക്ക് അരോചകമാവുകയും IPC section 294 പ്രകാരം നിയമലംഘനവും ആവുന്നു ..........പരസ്യമായി liplock നടത്തുന്നവർ ഉന്നയിക്കുന്ന ന്യായീകരണങ്ങളെല്ലാം തന്നെ പരസ്യമായി സ്വയം ഭോഗം ചെയ്യുന്ന ഒരാളിനും ഉന്നയിക്കാവുന്നതാണ് .......മറ്റാരെയും സ്പർശിക്കുക പോലും ചെയ്യാതെ അവനവന്റെ ലൈംഗികത സ്വയം ആസ്വദിക്കുവാനുള്ള വ്യക്തിസ്വാതന്ത്ര്യം ആർക്കും ഉണ്ടാവണം ...ഇഷ്ടമില്ലാത്തവർ കണ്ണടക്കട്ടെ അല്ലെങ്കിൽ മാറിപ്പോകട്ടെ എന്നൊക്കെ ...........അതുകൊണ്ടു പരസ്യചുംബനതിനു വേണ്ടി വാദിക്കുന്ന ആളുകൾ സമൂഹത്തെ ഏതു ദിശയിലേക്കാണ് നയിക്കുന്നത് എന്നു വ്യക്തമാണ് ......പരസ്യ ചുംബനവും , പരസ്യ സ്വയംഭോഗവും , പിന്നെ പരസ്യ സംഭോഗവുമൊക്കെ വ്യക്തിസ്വാതന്ത്ര്യ ത്തിന്റെ മാനദണ്ടങ്ങളായി കാണുന്നത് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുവാൻ ലക്*ഷ്യം വെക്കുന്ന ചില fringe groups മാത്രമാവും .....ഇവിടെ ഈ ആഭാസത്തെ അനുകൂലിക്കുന്ന പലരും ഇത് ബീ ജേ പീ യെ എതിർക്കാനുള്ള ഒരു താല്ക്കാലിക രാഷ്ട്രീയ തന്ത്രമായി കാണുന്നതു കൊണ്ടു മാത്രമാണ് .......വാസ്തവത്തിൽ കോഴിക്കോട്ടെ റെസ്റൊരന്റിൽ നടന്നെതെന്താനെന്നു ടീവിയിലോക്കെ കണ്ടവർക്കറിയാം കേവലം പാവനമായ സ്നേഹത്തിന്റെ പ്രകടനമായ ചുംബനം ഒന്നുമല്ല അവിടെ നടന്നിരുന്നത് എന്ന് ......പരസ്പരം ചുണ്ടുകളും നാക്കുകളും ചേർത്തു ഉറിഞ്ചുന്നതും മുലകൾ കശക്കുന്നതും കാലിന്റെ ഇടയിൽ കയ്യിടുന്നതുമൊക്കെ ഒരു പൊതുസ്ഥലതാവുംപോൾ തല്ലുകൊള്ളുമെന്നതിനു തർക്കമൊന്നുമില്ല ......ഇവിടെ അതു ചെയ്തവരെ അല്ല അതിനു സൗകര്യം ചെയ്ത സ്ഥലം തല്ലിതകർക്കുക ആണ് നിയമം കയ്യിലെടുത്ത "സദാചാര പോലീസ് " ചെയ്തത് ........അവിടെ ആദ്യമെത്തിയത്‌ യുവമോര്ച്ചക്കാരായി പോയി അല്ലായിരുന്നെങ്കിൽ dyfi ക്കാരോ sdpi ക്കാരോ ndf കാരോ ഒക്കെ ആവുമായിരുന്നു അക്കാര്യം ചെയ്യുന്നത് ......അങ്ങനെ ആയിരുന്നുവെങ്കിൽ ഇപ്പോൾ ധാർമികരോഷം കൊള്ളുന്ന മിക്ക "മതേതര " ബുദ്ധിജീവികളും മുന്പെന്ന പോലെ മാളത്തിലൊളിക്കുന്നത് തുടരുമായിരുന്നു