Links

ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും


ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. 

ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ. 

ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും? പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക? 

എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.

280 comments:

«Oldest   ‹Older   201 – 280 of 280
CKLatheef said...

(((നിങ്ങളെപ്പോലെയുള്ളവരാണ് മുസ്ലിം സമുദായത്തിന്റെ ശാപം. Islam vs. Rest of Humanity എന്ന situation ഉണ്ടാക്കുന്നത്‌ നിങ്ങളൊക്കെ തന്നെ. കാണാം എന്താണ് സംഭവിക്കുന്നത്‌ എന്ന്. All the best.)))

ഇത് നിങ്ങളുടെ തനിനിറം മനസ്സിലാക്കി തരുന്നു. ഞാനിവിടെ സംവദിക്കുകമാത്രമാണ് ചെയ്തത്. ഏതെങ്കിലും അക്രമത്തെയോ അനീതിയെയോ ഞാന്‍ ന്യായീകരിച്ചില്ല. ഖലീഫമാര്‍ പിന്തുടര്‍ന്നത് സാമ്രാജ്യത്വമല്ല എന്നത് താങ്കള്‍ക്ക് ഇഷ്ടപ്പെട്ടിലായിരിക്കാം. ഖലീഫമാര്‍ക്ക് ശേഷം വന്ന മുസ്ലിം ഭരണാധികാരികളെ മൊത്തത്തില്‍ ന്യായീകരിക്കേണ്ട ആവശ്യം ഒരു മുസ്ലിമിനുമില്ല. സാമ്രാജ്യത്വം എന്നത് വേറെ തന്നെയാണ് എന്ന് സൂചിപ്പിക്കാന്‍ മുഗിള ഭരണത്തിന്റെയും ശേഷം നടന്ന ബ്രിട്ടീഷ് ഭരണത്തിന്റെയും വ്യത്യാസം ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. സാമ്രാജ്യത്വത്തോടുള്ള ഇസ്ലാമിന്റെ വിരോധം അവര്‍ ഇസ്ലാമിക സാമ്രാജ്യത്വം തകര്‍ത്തതുകൊണ്ടാണ് എന്ന് ഊഹിക്കാന്‍ മാത്രം താങ്കളും ഇവിടെ മാറിയിരിക്കുന്നു. ഇനി താങ്കള്‍ക്ക് മറുപടി പറയുന്നതും കാളിദാസന് മറുപടി പറയുന്നത് പോലെ തന്നെ സമയം കൊല്ലലാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.

CKLatheef said...

താങ്കള്‍ പറഞ്ഞ അബദ്ധങ്ങളൊക്കെ അവസാന കമന്റായി നില്‍ക്കട്ടേ എന്ന ചിന്തയല്ലാതെ മറ്റെന്ത് ഭയപ്പെടാണ് ഇനിയെനിക്ക് മറുപടി വേണ്ട എന്ന ആവശ്യത്തിലുള്ളത്. ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും എന്ന പോസ്റ്റില്‍ ഇടക്ക് ചര്‍ചമാറിയതാണ്. വിഷയവുമായി അതിന് നേരിയ ഒരു ബന്ധം ഉണ്ട് എന്നതുകൊണ്ടാണ് അതിനിവിടെ മറുപടി പറഞ്ഞത്. എനിക്കുള്ള മറുപടി ഇവിടെ തന്നെ വേണം എന്ന് പറയുമ്പോള്‍ ഒരു പക്ഷെ മറുപടി പറയാന്‍കഴിയാത്തത്രയും സത്യസന്ധമായ വാദമുഖങ്ങളാണ് അതിലുള്ളത് എന്ന് തെറ്റിദ്ധരിച്ചുകാണണം.

CKLatheef said...

ആര്‍ജവമുണ്ടെങ്കില്‍ താങ്കളും കാളിദാസനും കെ.പി.എസുമൊക്കെ ഇവിടെ നല്‍കപ്പെട്ട വിഷയത്തില്‍ സംവദിക്കാന്‍ തയ്യാറാകണം. അതിന് പകരം ഒരു പാട് തവണ മറുപടി പറയപ്പെട്ട ഒട്ടേറെ മറ്റു ആരോപണങ്ങള്‍ ഉന്നയിച്ച് അതിനെല്ലാം ധൈര്യമുണ്ടെങ്കില്‍ മറുപടി പറയൂ എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കാളിദാസനെ പോലെ ഇടക്കിടക്ക് ബിന്‍ലാദനെ പരാമര്‍ശിക്കുന്നതിലെ പറയുന്നതിന്റെ മനശാസ്ത്രം എല്ലാവര്‍ക്കും മനസ്സിലാക്കും.

താങ്കള്‍ക്ക് വേണ്ടി പറഞ്ഞ ആ ചര്‍ചകൂടി അത് സംബന്ധമായി ഇവിടെ പേസ്റ്റുന്നു.

CKLatheef said...

മുഹമ്മദ് നബി ആരായിരുന്നു?. ഇസ്ലാം മതവിശ്വാസികള്‍ക്ക് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണ്. അവരുടെ മാതൃകാ പുരുഷനാണ്. ഇത് മറ്റുള്ളവര്‍ക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. മുഹമ്മദ് നബി ഥിയോക്രാറ്റോ അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും ക്രാറ്റോ ആയിരുന്നില്ല. പക്ഷെ ഒരു രാഷ്ട്രസംസ്ഥാപനത്തിന് വേണ്ട അടിസ്ഥാന നിയമങ്ങള്‍ (അത്രയേ അതില്‍ സാധ്യമാകൂ) കൂടി പ്രബോധനം ചെയ്യുകയും അത് ഭംഗിയായി പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്ത പ്രവാചകനാണ് മുഹമ്മദ് നബി. ഇന്നും ആ അടിസ്ഥാനങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്ന മറ്റേത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും പ്രയോഗക്ഷമതയുള്ളതും പ്രസക്തവും ആണ്. ഒരു പരിഷ്കര്‍ത്താവും പ്രവാചകനും സംഘര്‍ഷങ്ങളെ ആഗ്രഹിക്കുകയില്ല. അതേ പ്രകാരം ആരെങ്കിലും കുഴപ്പത്തിന് ശ്രമിക്കുമ്പോള്‍ അത് നിയന്ത്രിക്കാതെ മാറിനില്‍ക്കുകയുമില്ല. ആ കുഴപ്പം അവസാനിപ്പിക്കാനാവശ്യമായത്രയും ബലം പ്രയോഗിക്കുക സ്വാഭാവികവും നീതിപൂര്‍വകവുമാണ്. അല്ലാത്ത പക്ഷം താന്‍ പ്രബോധനം ചെയ്ത സത്യസന്ദേശം പുല്‍കിയവരെ കൊലക്ക് നല്‍കുന്നതിന് തുല്യമായിരിക്കും.

മുഹമ്മദ് നബി ഇസ്ലാമിക രാഷ്ട്രത്തിന് അടിത്തറപാകിയത് രൂപം നല്‍കിയതും ഒഴിവാക്കാനാവാത്ത സംഘര്‍ഷങ്ങളില്‍ വിയജിച്ചാണ് എന്നത് അല്‍പം തെറ്റിദ്ധാരണക്കിട നല്‍ക്കുന്ന പ്രയോഗമാണ്. നബി മദീനയില്‍ ഇസ്ലാമിക തത്വങ്ങളുടെ അടിത്തറയില്‍ ഒരു രാഷ്ട്രഘടനക്ക് രൂപം നല്‍കിയ ശേഷമാണ് , അനിവാര്യമായ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അവയില്‍ ഇസ്ലാമിക രാഷ്ട്രവും അതിലെ ഭരണാധികാരിയും വിജയിക്കുകയും ചെയ്തു. മദീനയിലെത്തിയ മുഹമ്മദ് നബി അവിടെയുള്ള ജൂതഗോത്രങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരുമായി സന്ധിയുണ്ടാകുകയുമാണ് ആദ്യം ചെയ്തത്. അവരില്‍ ഓരോരുത്തരായി സന്ധിവ്യവസ്ഥകള്‍ ലംഘിച്ചപ്പോഴാണ് മദീനയില്‍നിന്ന് അവരെ പുറത്താക്കിയത്. അവരില്‍ ചിലര്‍ കടുത്ത വിശ്വാസ വഞ്ചനയും യുദ്ധക്കുറ്റവും ചെയ്തപ്പോള്‍ ബനൂ ഖുറൈള ഗോത്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി, മനുഷ്യജീവിതത്തിന്റെ ഏത് വശത്താണ് ദൈവികനിയമമല്ലാത്ത ഒന്ന് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞുതരാന്‍ താങ്കള്‍ക്ക് കഴിയുമോ?. ഇല്ലെങ്കില്‍ അതിന് അര്‍ഥം ദൈവത്തിന്റെ നിയമം ജീവിതത്തിന്റെ ഏല്ലാ രംഗത്തും പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ്. സാമ്രാജ്യത്വം എന്ന പ്രയോഗം ഇസ്ലാമുമായി ചേര്‍ത്ത് പറയുന്നത് സൂക്ഷമതക്കുറവാണ്. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ അവസാനിപ്പിച്ച് ഇസ്ലാമിക ഖിലാഫത്ത് നിലവില്‍വന്നപ്പോള്‍ പകരം ഇസ്ലാമിക സാമ്രാജ്യം എന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചതാണ്. സാമ്രാജ്യത്വം എന്താണെന്ന് ചുരുക്കി എന്റെ വാക്കുകളിലൂടെ പറഞ്ഞാല്‍ വിക്കിപീഡിയ പേസ്റ്റ് ചെയ്ത് ഇതാണ് അത് എന്ന് പറയുന്ന ഒരു സമീപനം ചിലര്‍ സ്വീകരിച്ചുകാണുന്നു. അതിനാല്‍ നേരിട്ട് വിക്കിയില്‍നിന്ന് തന്നെ ഉദ്ധരിക്കാം.

CKLatheef said...

(('ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ രാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഈ നയം അന്താരാഷ്ട്ര ബന്ധങ്ങളിൽ ആശാസ്യമല്ലാത്ത ഒന്നായി കരുതപ്പെടുന്നു.'))

ഖിലാഫത്ത് എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ല എന്ന് പറയേണ്ടിവരും. നാലാം ഖലീഫ അലിക്ക് ശേഷം വന്ന ഭരണാധികാരികള്‍ രാജാക്കളുടെ മാര്‍ഗം ജീവിത ചര്യയില്‍ പിന്തുടര്‍ന്നെങ്കിലും അവര്‍ ഖിലാഫത്തിനെ സാമ്രാജ്യത്വം ആക്കിയിട്ടില്ല എന്നാണ് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുക. ഒരു ഏകീകൃത നേതൃത്വത്തിന് കീഴില്‍ വിവിധ രാജ്യങ്ങളില്‍ അവിടങ്ങളിലെ ആളുകള്‍ക്ക് വേണ്ടി തന്നെയാണ് ഖലീഫക്ക് കീഴിലെ ഗവര്‍ണര്‍മാര്‍ ഭരണം നടത്തിയത്. ഇന്നത്തെ പോലെ കൃത്യമായ രാജ്യാതിര്‍ഥികളും വ്യവസ്ഥകളും വരുന്നതിന് മുമ്പ് പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്പദായമായിരുന്നു അത്. അത് മനസ്സിലാകണമെങ്കില്‍ ഇസ്ലാമിക ഖിലാഫത്ത് ദുര്‍ബലമായപ്പോള്‍ സംഭവിച്ച സാമ്രാജ്യത്വാധിനിവേശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മതി. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകും. ഖിലാഫത്തില്‍ റോഡും തോടും നിര്‍മിച്ചത് ഒരോ നാട്ടിലെയും ജനങ്ങളുടെ സഞ്ചാര സൌകര്യത്തിനായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന സാമ്രജ്യശക്തികള്‍ നാടുകളെ കോളനികളാക്കുകയും ഇവിടെ നിന്നുള്ള സമ്പത്ത് കടത്തികൊണ്ടുപോകുന്നതിനാണ് റോഡുകളും റെയില്‍വേ പാളങ്ങളും തുറമുഖങ്ങളും നിര്‍മിച്ചത്. ഇവിടെ അവര്‍ പട്ടാളത്തെ വ്യന്യസിച്ചത് അതിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. അവര്‍ക്ക് പോരാടേണ്ടിവന്നത് ഓരോ നാട്ടിലെയും സ്വാതന്ത്ര്യപോരാളികളോടാണ്.

ഇസ്ലാമിക ഖിലാഫത്ത് ക്ഷയിച്ചത് റാം പറഞ്ഞ പോലെ 'യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ' അല്ല. മറിച്ച് ഇസ്ലാമിക ഖിലാഫത്ത് അതിന്റെ അടിത്തറകളില്‍നിന്ന് നീങ്ങിയതോടെയാണ്. ആ ദുര്‍ബലമായ ഖിലാഫത്തിന്റെ സ്ഥാനത്ത് സാമ്രാജ്യത്വത്തിന് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ സാധിച്ചുവെന്ന് മാത്രം.

'യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍ . ' റാം പറഞ്ഞ ഈ പ്രസ്താവനയോട് പൂര്‍ണമായി യോജിക്കുന്നു. അതിക്രമിച്ച് കയറിയ നാടുകളെ അടിമകളാക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുന്ന സമീപനം തുടരുകയും ചെയ്തതാണ് സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ പിറവിക്കും സാമ്രാജ്യത്വത്തിന്റെ കെട്ടുകെട്ടലിനും ഇടയാക്കിയത്. സാമ്രാജ്യത്വം ജനവിരുദ്ധമായ ആശയമാണ്. അന്നും ഇന്നും. ഇന്ന് നിലനില്‍ക്കുന നവസാമ്രാജ്യത്വം നാട് ഭരിക്കുന്ന ഭരണാധികാരികളെ തങ്ങള്‍ക്ക് വിധേയമാക്കി തങ്ങളുടെ സാമ്രാജ്യത്വ ഇംഗിതം സ്ഥാപിക്കുന്നതാണ്. സാമ്രാജ്യത്വം അന്നും ഇന്നും ഏറ്റവും കടുത്ത ചെറുത്ത് നില്‍പ്പ് നേരിടേണ്ടിവന്നതും വരുന്നതും ഇസ്ലാം വിശ്വാസികളില്‍നിന്നാണ്. അക്കാരണത്താല്‍ അവരുണ്ടാക്കുന്ന ഇസ്ലാമിനെതിരെയുള്ള തെറ്റായ പ്രോപഗണ്ടയുടെ ഇരകളാണ് ഇന്നിവിടെ കാണുന്ന മിക്ക ഇസ്ലാം വിമര്‍ശകരും.

CKLatheef said...

അവര്‍ ഏറെ ഭയപ്പെടുന്നത് സമഗ്രഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെയാണ്. അതാണ് അവരുടെ സാമ്രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന് മനസ്സിലാക്കി അവരുണ്ടാക്കിയ അശ്ലീല പദമാണ് political islam. സത്യത്തില്‍ അങ്ങനെ ഒന്നില്ല. ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു വശം മാത്രമാണ് രാഷ്ട്രീയം. അമേരിക്കന്‍ നവസാമ്രാജ്യത്വത്തിന്റെ പ്രോപഗണ്ടയുടെ അരിക് പറ്റിയുള്ള ആരോപണം മാത്രമാണ് റാം ഇവിടെ ഉന്നിയിച്ചത് (((നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ))). ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഊന്നിപറയുന്നവര്‍ മുഗിള ഭരണമോ സൌദി ഭരണമോ അഫ്ഘാനിലെ താലിബാന്‍ ഭരണോ, പാകിസ്ഥാനിലെ സാമ്രാജ്യത്വവിധേയ ഭരണമോ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമസാമ്രാജ്യത്വത്തോടൊപ്പം ഇത്തരം കിംങ്ഡമുകളും ശൈഖ് ഡമുകളും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കാണാന്‍ അമേരിക്കയും ഇതര സാമ്രാജ്യശക്തികളും ഓതിത്തരുന്നതില്‍നിന്ന് മാറി കാര്യങ്ങളെ വിശകലനം ചെയ്യാനും ചിന്തിക്കാനുമുള്ള പ്രാപ്തി നേടണം.

ഇന്ത്യയില്‍ എന്ത് എങ്ങനെ പ്രബോധനം ചെയ്യണം എന്ന് നല്ല വ്യക്തതയുള്ള ഒരു വ്യക്തിയാണ് ഞാന്‍ അതുകൊണ്ട് തന്നെ താങ്കള്‍ ഇവിടെ എടുത്ത് ചേര്‍ത്ത മുദ്രാവാക്യം മുഴക്കുന്ന സംഘടനയുമായി ഒരു ബന്ധവും എനിക്കില്ല ഉണ്ടായിട്ടുമില്ല. ഇനി സുകുമാരന്‍ സാറിന്റെ കാര്യം. അദ്ദേഹം ഇസ്ലാമികപ്രസ്ഥാനത്തെ അനുകൂലിക്കുകയോ അനുകൂലിച്ചപ്പോള്‍ നിശബ്ദത പാലിക്കുകയോ ചെയ്തത്, സൂക്ഷമമായി കാര്യങ്ങളെ വിശകലനം ചെയ്തിട്ടല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹം അന്നും ഇന്നും ശത്രുവായി കാണുന്ന കമ്മ്യൂണിസത്തിന് എതിരായപ്പോള്‍ തല്‍കാലം മിത്രമാക്കിയതാണ്. റാം പറഞ്ഞ മേല്‍വിവരിച്ച കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം നല്‍കിയ കമന്റ് ഈ വിഷയത്തില്‍ അദ്ദേഹം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി തരികയും ചെയ്യുന്നു.

CKLatheef said...

((("K.P. Sukumaran said... Well said ram , വളരെ നന്നായി പറഞ്ഞു. ഇതിലപ്പുറം ക്ലിയറായി വിശദീകരിക്കാന്‍ ആര്‍ക്കും കഴിയില്ല." )))

ram ഇസ്ലാമിനെയും ചരിത്രത്തെയും വിശകലനം ചെയ്തത് എത്രമാത്രം അബദ്ധങ്ങളോടുകൂടിയാണ് എന്ന് നാം കണ്ടുകഴിഞ്ഞു.

CKLatheef said...

ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യത്തെ എങ്ങനെ കാണുന്നവെന്ന് അതിന്റെ പ്രസിദ്ധീകരണങ്ങള്‍ പലരൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ സംവാദത്തിലൂടെ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് അതിന്റെ ശൈലി. പക്ഷെ അതിന്റെ പ്രതിയോഗികളും ശത്രുക്കളും ആഗ്രഹിക്കുന്നത്. അക്രമാസക്തമായി അതിനെ മുസ്ലിംകള്‍ സമീപിക്കണമെന്നാണ്. അത് കാണാതെ വരുമ്പോള്‍ നിരാശരാവുകയും അത്തരം അക്രമങ്ങളെ യഥാര്‍ഥ ഇസ്ലാമായും ധൈര്യമായും സത്യസന്ധതയായും അവതരിപ്പിക്കുന്നു ഇവിടെ.

CKLatheef said...

എനിക്കിന് കെ.പി.എസിനോട് മാത്രമേ സംസാരിക്കാനുള്ളൂ. കെ.പി.എസ് ഈ ലേഖനം കൂടി വായിച്ച് അഭിപ്രായം പറയണമെന്ന് ആഗ്രഹിക്കുന്നു.

CKLatheef said...

ലേഖനം എഴുതിയത് ശൈഖ് മുഹമ്മദ് കാരക്കുന്ന്.

['മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പഞ്ചായത്ത് സ്ത്രീധനരഹിതമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. അതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ വിശദമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചു. കൂട്ടത്തില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങള്‍ക്കിടയില്‍ നടന്ന സ്ത്രീധന വിവാഹങ്ങളുടെയും സ്ത്രീധനരഹിത വിവാഹങ്ങളുടെയും കണക്കെടുത്തു. അതനുസരിച്ച് പഞ്ചായത്തിലെ 82 ശതമാനം വിവാഹവും നടന്നത് സ്ത്രീധനത്തോടെയാണ്. 18 ശതമാനം മാത്രമാണ് സ്ത്രീധനരഹിത വിവാഹങ്ങള്‍. അതിനാലവിടെ സ്ത്രീധനമാണ് ജനാധിപത്യപരം. സ്ത്രീധനരാഹിത്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യം ഒരു ജീവിതക്രമമോ വ്യവസ്ഥയോ അല്ല. ഒരു രീതിശാസ്ത്രം മാത്രമാണ്. കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ, ഭരണമേഖലകളില്‍ അത് ഏതെങ്കിലും പ്രത്യേകമായ നിയമമോ ക്രമമോ നല്‍കുന്നില്ല. അതോടൊപ്പം അതിനൊരു ദര്‍ശനമുണ്ട്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കാനുള്ള പരമാധികാരം ജനങ്ങള്‍ക്കാണെന്നതാണത്. അഥവാ, ഭൂരിപക്ഷ, ന്യൂനപക്ഷ അവസ്ഥയാണ് അവയുടെ മാനദണ്ഡം. അതനുസരിച്ച് ഭൂരിപക്ഷം പറയുന്നത് ശരിയും നീതിയുമാണ്. ന്യൂനപക്ഷത്തിന്‍േറത് മറിച്ചും. ആരെങ്കിലും കൂറുമാറി ഭൂരിപക്ഷം ന്യൂനപക്ഷമായാല്‍ ശരി തെറ്റും തെറ്റ് ശരിയുമായിത്തീരുന്നു. സത്യവും അസത്യവും ധര്‍മവും അധര്‍മവും സന്മാര്‍ഗവും ദുര്‍മാര്‍ഗവുമൊക്ക ഇങ്ങനെ മാറിമാറിവരുന്നു. അതോടെ സുസ്ഥിരമായ സത്യമോ സനാതന മൂല്യങ്ങളോ ശാശ്വതധര്‍മങ്ങളോ ഇല്ലാതാകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും അതുതന്നെ. ഇന്ത്യന്‍ ഭരണഘടന ചില വശങ്ങളില്‍ ഈ ദൗര്‍ബല്യത്തെ മറികടന്നിട്ടുണ്ട്. ഭൂരിപക്ഷം അനുകൂലിച്ചാലും മാറ്റാന്‍ പാടില്ലാത്ത ചില മൗലിക അടിസ്ഥാനങ്ങളും അവകാശങ്ങളും അതിലുണ്ട്.ഭൂരിപക്ഷമുണ്ടായാലും മൗലിക അവകാശങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന ഈ വ്യവസ്ഥ പ്രത്യക്ഷത്തില്‍തന്നെ ജനാധിപത്യവിരുദ്ധമാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ തന്നെ രക്ഷക്ക് ജനാധിപത്യവിരുദ്ധമായ ചിലത് അനിവാര്യമാണ്. ഇന്ത്യന്‍ ഭരണഘടന രൂപം കൊള്ളുന്നതിനും രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഈ ദാര്‍ശനിക ദൗര്‍ബല്യം വിശദീകരിച്ച രണ്ട് മഹാവ്യക്തികളാണ് മഹാത്മാഗാന്ധിയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും.

CKLatheef said...

ശരിതെറ്റുകളും നന്മതിന്മകളും നിശ്ചയിക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷാവസ്ഥ മാനദണ്ഡമാക്കുന്ന നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന കാഴ്ചപ്പാടിനെ മൗദൂദി തന്റെ 'മതേതരത്വം,ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം' എന്ന തന്റെ കൃതിയില്‍ ശക്തമായി എതിര്‍ക്കുന്നുവെന്നത് ഇന്ന് സുവിദിതമാണ്. എന്നാല്‍, മഹാത്മാ ഗാന്ധിജിയും ജനാധിപത്യത്തോട് സ്വീകരിച്ചത് ഇതേ സമീപനമാണെന്ന് ഏറെപേര്‍ക്കും അറിയില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ പറയുന്ന പാര്‍ലമെന്റുകളുടെ അമ്മയുണ്ടല്ലോ; അതമ്മയല്ല, അതൊരു മച്ചിയും വേശ്യയുമാണ്.പരുക്കന്‍ പ്രയോഗങ്ങളാണിവ രണ്ടും. എന്നാല്‍, സാദൃശ്യം തികച്ചും യുക്തമാണ്. ആ പാര്‍ലമെന്റ് ഇതേവരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. അതിനാലതു മച്ചി. ബാഹ്യ സമ്മര്‍ദമില്ലെങ്കില്‍ അതിനൊന്നും ചെയ്യാനാവില്ല. അതിനെ വേശ്യയെന്നു വിളിച്ചത് അതത് കാലങ്ങളില്‍ മാറിമാറിവരുന്ന മന്ത്രിമാരുടെ കീഴിലാണെന്നതു കൊണ്ടാണ്.' (ഹിന്ദ് സ്വരാജ് -പുറം: 12). 'ലോകത്തിന്റെ സല്ലാപക്കടയാണ് പാര്‍ലമെന്റ്' എന്ന കാര്‍ലൈലിന്റെ വാക്യം ഉദ്ധരിക്കുന്ന ഗാന്ധിജി അതിനെ ജനങ്ങളുടെ ഏറ്റവും വിലകൂടിയ കളിപ്പാവയെന്നും വിശേഷിപ്പിച്ചിരിക്കുന്നു.' (ibid -പുറം: 12). ജനാധിപത്യത്തിന്റെ ഈ ദൗര്‍ബല്യത്തെ അതിജയിക്കാന്‍ ഗാന്ധിജിയും മൗദൂദിയും നിര്‍ദേശിച്ച പരിഹാരം വ്യത്യസ്ത ഭൂമികയില്‍നിന്നാണെങ്കിലും ഒരേ സ്വഭാവത്തിലുള്ളതാണ്. ജനാധിപത്യത്തിന്റെ അന്തര്‍ധാരയായി മതാധ്യാപനങ്ങളും മതമൂല്യങ്ങളും നിലനില്‍ക്കണമെന്നതാണത്.

CKLatheef said...

ഭൂരിപക്ഷാഭിപ്രായ പ്രകാരം മാറ്റാന്‍ പാടില്ലാത്ത മൗലികാവകാശങ്ങള്‍പോലെത്തന്നെ ശാശ്വതമായ ചില മൂല്യങ്ങളും ധാര്‍മികാധ്യാപനങ്ങളും രാഷ്ട്രത്തിന്റെ അടിത്തറയാവണമെന്നാണ് ഇരുവരുടെയും ശക്തമായ നിലപാട്. രാഷ്ട്രവും രാഷ്ട്രീയവും തീര്‍ത്തും മതമുക്തമാവരുതെന്നര്‍ഥം. ഗാന്ധിജി പറയുന്നു: 'മതേതരമായ ഒരു രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്.' (ഉദ്ധരണം ഭവന്‍സ് ജേണല്‍ 1962 ഒക്‌ടോബര്‍ 2). 'നമുക്കുവേണ്ടത് നമ്മുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ധാര്‍മികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.' (രാമരാജ്യം, രാഷ്ട്രപിതാവ്. കെ.പി. കേശവമേനോന്‍- പേജ്: 142). 'മതമില്ലാതെ ഒരൊറ്റ നിമിഷംപോലും ജീവിക്കാനെനിക്ക് സാധ്യമല്ല. എന്റെ രാഷ്ട്രീയവും മറ്റെല്ലാ പ്രവൃത്തികളും മതത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മതമെന്നത് ഈശ്വരനുമായുള്ള അനുബന്ധ ഭാവമാണ്. അതായത് ഈശ്വരന്‍ നിങ്ങളുടെ ഓരോ ശ്വാസത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നു.' (ഉദ്ധരണം: മഹാത്മാഗാന്ധി ഒരു പഠനം- പുറം: 129). 'ആത്മീയമായ നിയമം തനതായ രംഗത്തുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച് അത് ജീവിതത്തിന്റെ സാധാരണ കര്‍മങ്ങളിലൂടെയാണ് വെളിപ്പെടുന്നത്. അപ്രകാരം അത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളെ ബാധിക്കുന്നുണ്ട്.' (ഉദ്ധരണം: മഹാത്മാവിന്റെ മാര്‍ഗം, സുകുമാര്‍ അഴീക്കോട്- പുറം: 18).

CKLatheef said...

'മതത്തില്‍നിന്ന് മുക്തമായ ഒരു രാഷ്ട്രീയം എനിക്ക് സങ്കല്‍പ്പിക്കാനാവില്ലെ'ന്നും 'മതത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുന്നവര്‍ക്ക് മതത്തിന്റെ അര്‍ഥമറിയില്ലെ'ന്നും 'മതമുക്തമായ രാഷ്ട്രീയം മനുഷ്യന്റെ മരണക്കെണി'യാണെന്നും പറഞ്ഞ ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ ബല്‍രാജ് പുരി ഇങ്ങനെ പരിചയപ്പെടുത്തുന്നു: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മതം കേവലം ദൈവത്തോടുള്ള പ്രാര്‍ഥനയല്ല. അതിന് സമൂഹവുമായി പങ്കുവെക്കേണ്ട വിശ്വാസങ്ങളും കര്‍മങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മതം മറ്റെന്തിനെക്കാളും സാംസ്‌കാരികവും സാമൂഹികവുമായ ഒരു വ്യവസ്ഥയാണ്. സമൂഹമില്ലാത്ത, മതത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യ.' (Bal Raj Puri, The Radical Humanist Aug. 1986. ഉദ്ധരണം: സ്വാതന്ത്ര്യം വിഭജനത്തില്‍- പുറം: 128). ജനാധിപത്യത്തിന്റെ ദാര്‍ശനിക ദൗര്‍ബല്യത്തെ നിരാകരിച്ച് സയ്യിദ് മൗദൂദി ഒരു രീതിശാസ്ത്രമെന്ന നിലയില്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുന്നു. അങ്ങനെ പ്രായോഗിക രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിത്തീരുന്നു. സയ്യിദ് മൗദൂദി പറയുന്നു: ജനാധിപത്യം ആദ്യത്തില്‍ ആവിഷ്‌കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനുവേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പ്പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവും അവകാശവുമില്ല.' (മതേതരത്വം ദേശീയത്വം- ജനാധിപത്യം. ഒരു താത്ത്വിക വിശകലനം -പുറം: 10)

CKLatheef said...

'ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യ അവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചിടത്തോളം നമുക്ക് എതിരഭിപ്രായമേയില്ല. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവും ഇല്ലാത്തതോ ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവനചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല.' (അതേ പുസ്തകം- പുറ: 20). മൗദൂദി ജനാധിപത്യത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുന്നു: നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല, മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല.' (തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ -പുറം: 475)

CKLatheef said...

വിഭജനത്തോടെ പാകിസ്താനിലേക്കുപോയ സയ്യിദ് മൗദൂദി അവിടത്തെ ജനാധിപത്യവത്കരണത്തിനായി കഠിനമായി യത്‌നിച്ചു. 1951 ജനുവരി 21ന് പാകിസ്താനെ ജനാധിപത്യരാഷ്ട്രമാക്കണമെന്നാവശ്യപ്പെട്ട് 24 പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഭരണകൂടത്തിന് നിവേദനം നല്‍കി. 1969ലും 1977ലും പാകിസ്താനിലെ ജനാധിപത്യവത്കരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സയ്യിദ് മൗദൂദിയാണ്. ഇന്ത്യന്‍ മുസ്‌ലികളും ജനാധിപത്യപ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു സയ്യിദ് മൗദൂദിയുടെ വീക്ഷണം. 1947 മാര്‍ച്ച് 25ന് അദ്ദേഹം ഹൈദരാബാദിലെ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഖാസിം റിസ്‌വിക്ക് അയച്ച കത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കുവഹിക്കുന്ന രാഷ്ട്രീയ ഇടപെടലിനാവശ്യപ്പെടുന്നു. അതിലദ്ദേഹം എഴുതി: 'മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി വോട്ടുകള്‍ക്കായി മുസ്‌ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കുംവിധം പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ടതാണ്.' (ഉദ്ധരണം: വി.എ. കബീര്‍, ജമാഅത്തെ ഇസ്‌ലാമി വായനയും പ്രതിരോധവും -പുറം: 24). സയ്യിദ് മൗദൂദി പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെയും ഗാന്ധിസത്തിന്റെയും രാഷ്ട്രീയത്തിലെ താളൈക്യത്തെ സംബന്ധിച്ച പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ എഴുതുന്നു: 'ഗാന്ധിജിയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന് തന്റെ രാഷ്ട്രീയം മുഴുവനായും അദ്ദേഹത്തിന്റെ മതത്തിന്റെ പ്രകടനമായിരുന്നു. ഗാന്ധിജിയും ഒരുകാലത്ത് അറേബ്യയിലുണ്ടായിരുന്ന പ്രവാചകന്‍ മുഹമ്മദും രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴച്ചവരായിരുന്നു. മുഹമ്മദ് നബി മുഴുവന്‍ സമയ പ്രവാചകനെന്നതുപോലെ തന്നെ സൈന്യാധിപനും ഭരണാധികാരിയുമായി 'ഖാലിഫേറ്റ്'സ്ഥാപിച്ച് തന്റെ ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. തീരെ ഇരുളടഞ്ഞ അറബികളെ വഴക്കിയെടുക്കാനുള്ള പുരോഗമനപരമായ ആശയങ്ങളായിരുന്നു അദ്ദേഹമുണ്ടാക്കിയ നിയമസംഹിതകളെല്ലാം. പക്ഷേ, മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരെന്നറിയപ്പെടുന്ന ഇസ്‌ലാംമത വിശ്വാസികള്‍ രാഷ്ട്രീയവും മതവിശ്വാസവും തമ്മില്‍ വേര്‍തിരിക്കുന്നു. ഇതെങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്നുവെന്നുള്ളത് എന്റെ സംശയമാണ്. (സമകാലിക മലയാളം -2007 ജൂലൈ 27).

CKLatheef said...

പ്രവാചകപാത പിന്തുടര്‍ന്ന സയ്യിദ് മൗദൂദിയെ ജനാധിപത്യത്തിന്റെ പ്രയോഗവത്കരണത്തെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അതിന്റെ ദാര്‍ശനിക അബദ്ധം ചൂട്ടിക്കാണിച്ച് നിരാകരിച്ചതിന്റെ പേരില്‍ ബഹളം വെക്കുകയും രൂക്ഷമായ ആക്ഷേപ ശകാരങ്ങളുതിര്‍ക്കുകയും ചെയ്യുന്നവര്‍ ജനാധിപത്യത്തെ അതിനേക്കാള്‍ ശക്തമായി എതിര്‍ത്ത ഗാന്ധിജിയെ വെറുതെ വിടുന്നത് അദ്ദേഹത്തെ പിന്തുണക്കാന്‍ ഇന്ത്യയില്‍ ആരുമില്ലാത്തതിനാലാവാനേ തരമുള്ളൂ. ഗാന്ധിജിയുടെ പേര് സദാ ഉരുവിടുന്നവര്‍പോലും അദ്ദേഹത്തിന്റെ ധാര്‍മികതയെയും കാഴ്ചപ്പാടുകളെയും പ്രായോഗികമായി എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു, വാചികമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും. അഥവാ, വല്ല യഥാര്‍ഥ ഗാന്ധി ഭക്തരും ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ ധീരമായി മുന്നോട്ടുവരട്ടെ.']

ലേഖനം ഇവിടെ അവസാനിച്ചു...

ram said...

Latheef,

I will try again to tell you why I am so disappointed and think you are part of the problem. It is because you refuse to see the elephant in the room - you refuse to see the reason why Islam is infested by extremists unlike any other religion.

Take this case: Ajmal Kasab killed 77 innocent people in Mumbai. He thought he was doing 'Jihaad' - ofcourse he was brainwashed by the most evil minded folks. And this is not the first time such a thing has happened, it was the umpteenth time in fact But how is it possible to use the tenets of a religion (which is called 'the religion of peace') to brainwash someone into doing such a cruel and inhuman crime? Do you think this is a problem involving the religion at all? Do you think the religion needs to do anything at all to address this? Do you think there is any other religion in the world that is capable of being mis-used to such an extent? I don't want your answers. If you would honestly ask these questions to yourself I hope you will understand what I am trying to say.

I asked you not to reply me not becauseI wanted my comment as the last comment - in fact I asked you to reply, to the questions asked by Kaalidasan because he wanted answers. I did not want any answers from you, because I understood you do not even think there is a problem. For you Islam is a perfect religion that is doing just fine - and all problems are external to it. Thus you can never offer anything other than boogeyman arguments, and I believe such a person is actually part of the problem.

Apologize if I sounded as threatening about consequences - that was not my intention. I was merely saying that unless Islam dial back on the political aspects of its faith, it will inevitably be on a collision course with the rest of the community in today's world.


Unable to sleep tonight after watching the news about the School shooting in CT. It is heartbreaking. I wish one day our society will be free of all this violence. God Bless All.

manoj said...

പ്രിയ ലത്തീഫ്,

ഹിന്ദു മതം മാത്രമാണ് ശരി എന്നും ഹിന്ദു മത വിശ്വാസികളെ കൂടുതല്‍ ഉറച്ച ഹിന്ദു മത വിശ്വാസികള്‍ ആക്കുകയും ഹിന്ദു മതം "പ്രബോധനം" ചെയ്തു മറ്റു മതങ്ങളില്‍ നിന്നും ആളുകളെ ഹിന്ദു മതത്തില്‍ ചേര്‍ക്കുകയും ആണ് തന്റെ ലക്‌ഷ്യം എന്നും അങ്ങിനെ ഇന്ത്യ യില്‍ ഹിന്ദു മത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണ് തന്റെ ലക്‌ഷ്യം എന്നും ഗാന്ധിജി കരുതി ഇരുന്നുവെങ്കില്‍ ജുമാ അതെ ഇസ്ലാമി യെ പോലെ ഗാന്ധിജി യെയും മതേതരത്തിന്റെയും ജനാധിപത്യത്തിന്റെയും ശത്രുവായി തന്നെ നാം കരുതുമായിരുന്നു. ഗാന്ധിജി അങ്ങിനെ പ്രച്ചരിപിച്ചിരുന്നു വെങ്കില്‍ ലത്തീഫ് ഗാന്ധിജിയെ അന്ഗീകരിക്കുമായിരുന്നോ ?

എന്നാല്‍ എല്ലാം മതങ്ങളും ഒരു പക്ഷെ നിരീശ്വരവാദം പോലും (തനിക്കു ശേഷം നിരീശ്വരവാദിയായ നെഹ്രുവിനെ യാണല്ലോ ഗാന്ധിജി നേതാവായി കരുതിയത്‌ ) ദൈവത്തിലേക്കും സത്യത്തിലേക്കും ഉള്ള മാര്‍ഗമായി കരുതിയ ഗാന്ധിജിയും എന്റെ മതം മാത്രം ശരി എന്ന് പറയുന്ന ജുമാ അതെ ഇസ്ലാമി യും തമ്മില്‍ ഒരു സാമ്യവും ഇല്ല എന്നതാണ് സത്യം . എന്നാല്‍ ഗാന്ധിജിയും ഞങ്ങളും ഒരേ നിലപാട്കാര്‍ ആണ് എന്ന പ്രചരണം ജുമാ അതെ ഇസ്ലാമി യുടെ കാപട്യത്തിന്റെ മറ്റൊരു തുടര്‍ച് തന്നെ.

manoj said...



ജനാധിപത്യത്തെ പറ്റി കെ പി എസ്സിനും എനിക്കും എല്ലാം വിമര്‍ശനങ്ങള്‍ ഉണ്ട് . ജനാധിപത്യം ഇനിയും ഒരുപാടു മെച്ചപ്പെടണം എന്ന അഭിപ്രായവും ഉണ്ടാവും.അത്തരം ഒരു അഭിപ്രായം ഏതെങ്കിലും ഒരു ഖട്ടത്തില്‍ പറഞ്ഞു എന്ന് വെച്ച് ഗാന്ധിജി ആധുനിക ജനാധിപത്യത്തെ ഒരിക്കലും അന്ഗീകരിചിരുന്നില്ല എന്ന് കരുതുക വയ്യ.

തങ്ങളുടെ തെറ്റായ വാദങ്ങളെ ന്യായീകരിക്കാന്‍ മറ്റുള്ളവരുടെ വാക്കുകളും ചിലപ്പോള്‍ വ്യക്തികളെ തന്നെയും തെറ്റായി ഉപയോഗിക്കാന്‍ ജുമാ അതെ ഇസ്ലാമിക്ക് ഉള്ള "ഗീബല്‍സിയന്‍ കഴിവ്" ഈ സന്ഘടനെയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സില്ലാക്കാവുന്നതാണ് . ഇത്തരം ഒരു ശ്രമം മാത്രമാണ് ജനാധിപത്യത്തെ പറ്റി ഗാന്ധിജിയും മൌദൂദിയും ഒരേ കാഴ്ചപ്പാടാണ് പുലര്‍ത്തിയിരുന്നത് എന്നൊക്കെ ഈ സന്ഖട്ന ലജ്ജരഹിതമായി പ്രചരിപ്പിക്കുന്നത്

manoj said...



മൗലിക അവകാശങ്ങള്‍ : തുല്യതയ്കുള്ള അവകാശം,സ്വതംത്ര്യത്തിനു ഉള്ള അവകാശം , മത സ്വാതന്ത്ര്യം , ചൂഷണം ചെയ്യപെടാതിരിക്കാന്‍ ഉള്ള അവകാശം,ഓരോ വിഭാഗത്തിനും തങ്ങളുടെ സംസ്കാരം സംരകിഷിക്കുവാനുള്ള അധികാരം, മൌലികാവകാശങ്ങള്‍ ലഭിക്കാനുള്ള അവകാശം തുടങ്ങിയവയാണ് 6 മൗലിക അവകാശങ്ങള്‍.. ... ഭൂരിപക്ഷത്തിനു നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം മാത്രം ആണ് ജനാധിപത്യം എന്ന് ആരും പറഞ്ഞില്ല , അത് ഒരു അടിസ്ഥാന ശിലയാണ് . അതോടൊപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങളും അതിന്റെ ഭാഗം തന്നെ യാണ് . അടിസ്ഥാനശിലയിലെ പ്രകടമായ വൈരുധ്യം തന്നെ അന്ഗീകരിക്കാതവര്‍ , ഇത്തരം കാര്യങ്ങള്‍ ഓരോന്നിലും ജുമാ അതെ ഇസ്ലാമി എതിര്‍പക്ഷത്താണ് എന്ന യാഥാര്‍ത്ഥ്യം സമ്മതിക്കാന്‍ തെയ്യാര്‍ ആവില്ല എന്നതിനാലാണ് ഇവയൊന്നും ഇവിടെ ചര്‍ച്ച ചെയ്യാതിരുന്നത് .

ഇപ്പോള്‍ ഇതും പറഞ്ഞാണ് തങ്ങളുടെ മത രാഷ്ട്ര വാദത്തെ അവര്‍ ന്യായീകരിക്കാന്‍ വരുന്നത് .

എന്നാല്‍ ഇവ പോലും തിരുത്താന്‍ ഇന്ധ്യന്‍ ഭരണ ഗടനയില്‍
വകുപ്പ് ഉണ്ട് എന്നതാണ് യഥാര്‍ത്ഥ്യം( see amendments of fundamental rights - wiki)

K.P.Sukumaran said...

പ്രിയ ലത്തീഫ്, ഞാന്‍ കൂടുതലായി എന്ത് അഭിപ്രായം പറയാനാണ്? ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല. മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല. ആദ്യം തന്നെ ആ വാദം മുസ്ലീം അല്ലാത്ത ഒരാള്‍ തള്ളിക്കളയും. ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന ഒരു ഇസ്ലാം വിശ്വാസിയോട് അമുസ്ലീം ആയ ഒരാള്‍ക്ക് എന്താണ് പറയാനുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.

അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.

മനുഷ്യജീവിതം എന്നത് കൂട്ടായി മാത്രം നടക്കുന്ന ഒരു സാമൂഹ്യപ്രതിഭാസം ആയത്കൊണ്ടാണ് ഇമ്മാതിരി സാമുഹ്യസംഘടനകളും നിയമങ്ങളും ഒക്കെ വേണ്ടി വന്നത്. സര്‍ക്കാര്‍ എന്നതും മനുഷ്യന്‍ ഉണ്ടാക്കുന്ന സംഘടനകളില്‍ ഏറ്റവും ഉയര്‍ന്ന ഒരു രൂപം ആണെന്നാണ് ഞാന്‍ കരുതുന്നത്.

സര്‍ക്കാര്‍ എന്ന ഭരണകൂടവും നിയമങ്ങളും ഒന്നും അനിവാര്യമല്ലെന്നും അതൊന്നും ഇല്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ നിലവില്‍ വരുമെന്നും കരുതുന്ന ഒരു പ്രത്യയശാസ്ത്രവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികളും ഉണ്ടെന്ന് ലത്തീഫിന് അറിയാമോ? അതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും. അങ്ങനെ ഭരണകൂടവും പട്ടാളവും എല്ലാം കൊഴിഞ്ഞുപോയി മനുഷ്യന്‍ തന്റെ ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ട് സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാ‍തെ ജീവിക്കുന്ന ഒരു കാലം വരുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വിശ്വസിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ദൈവം നല്‍കിയ സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ അനുസരിച്ച് എല്ലാ മനുഷ്യരും ജീവിക്കുന്ന ഒരു കാലം വരും എന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെയുള്ള ഒരു വിശ്വാസമാണ് അതും. ഈ രണ്ട് വിശ്വാസങ്ങളും ഒരിക്കലും ലോകത്ത് സമ്പൂര്‍ണ്ണമായി, സാര്‍വ്വത്രികമായി പ്രയോഗത്തില്‍ വരില്ല എന്ന് കരുതുന്ന ജനാധിപത്യവാദിയാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഏത് ജനാധിപത്യവിശ്വാസിയും കരുതുന്നതും ലോകം മുഴുവനും ഇസ്ലാമികവ്യവസ്ഥയോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയോ ഒരിക്കലും വരില്ല എന്നാണ്. അത്കൊണ്ടാണ് ജനാധിപത്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് ശുദ്ധ ഇസ്ലാമിസ്റ്റുകളായ ജമാ‌അത്തെ ഇസ്ലാമിക്കാരും കമ്മ്യൂണിസ്റ്റുകളും എന്ന് എന്നെ പോലെയുള്ളവര്‍ കരുതുന്നത്. ജനാധിപത്യത്തെ കുറിച്ച് നമ്മള്‍ സംസാരിക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം നല്‍കിയ നിയമം എന്ന സങ്കല്പം ലത്തീഫും , തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം കമ്മ്യൂണിസ്റ്റുകാരും ഒഴിവാക്കണം. അത് സാധിക്കില്ലാലോ. അപ്പോള്‍ പിന്നെ കൂടുതല്‍ തര്‍ക്കിച്ചിട്ട് എന്ത് കാര്യം :)

Noushad Vadakkel said...

>>>>>>ജമാഅത്തിനെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന മറ്റൊരു തെറ്റിദ്ധാരണ, ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മിക്കുന്ന മനുഷ്യനിര്‍മിത നിയമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നുവെന്ന് മനസ്സിലാക്കിയതാണ്. <<<

ഇന്ത്യ ഗോവെര്‍മെന്റ്റ് താഗൂത്ത് ആണ് ദൈവേതര വ്യവസ്ഥിതി നടപ്പിലാക്കുന്നവരാന് എന്നും ,താഗൂത്തിനെ വര്‍ജ്ജിക്കണം എന്നാണു ഖുര്‍ആനിന്റെ കല്പന അത് കൊണ്ട് തന്നെ താഗൂത്തിനെ അനുസരിക്കുന്നത് ശിര്‍ക്കാവും എന്നൊക്കെ എന്നൊക്കെ പറഞ്ഞു നടന്നത് ലത്തീഫ് മാസ്റെര്‍ മറന്നോ ആവോ ?


>>>>സത്യത്തില്‍ മനുഷ്യപുരോഗതിക്ക് ഉതകുന്നതും സാമാധാനത്തിനും രാഷ്ട്രസുരക്ഷക്കും ഉപയുക്തമായ നിയമങ്ങളൊക്കെ തന്നെയും ദൈവിക നിയമങ്ങളുടെത് പോലെ തന്നെയാണ്. <<<

അതെന്തു ന്യായം..? മനസ്സിലായില്ല ... നിയമത്തോടാണോ എതിര്‍പ്പ് ? അതോ അത് പാസ്സാക്കിയ ദൈവേതര വ്യവസ്ഥിതിയോടോ ?

>>>>അതിനാല്‍ അവ പാലിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് മതപരമായ കര്‍തവ്യമാണ് എന്ന് മനസ്സിലാക്കുന്നവരും കൂടിയാണവര്‍ . <<<

അവസാനം അങ്ങനെ കൂടി പറഞ്ഞാല്‍ ബഹു ജോറായി ... ദൈവേതര വ്യവസ്ഥിതിയെ (താഗൂത്ത് ) വര്‍ജ്ജിക്കാന്‍ ശപഥം ചെയ്തവര്‍ ചില കാര്യങ്ങളില്‍ എങ്കിലും താഗൂത്തിനെ അനുസരിക്കുന്ന വിചിത്ര കാഴ്ച ...

>>>>ഉദാഹരണത്തിന് റോഡിന്റെ ഇടതുഭാഗം ചേര്‍ന്ന് വണ്ടിയോടിക്കണം എന്ന ഒരു നിയമം നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അതിന് വിരുദ്ധമായി വലത് വശത്തുകൂടിയോ തോന്നിയ പോലെയോ വണ്ടിയോടിക്കാന്‍ ഒരു മുസ്ലിമിന് മതപരമായി പോലും അനുവാദം ലഭിക്കുകയില്ല. എന്ന് വെച്ചാല്‍ പോലീസ് കണ്ടാലോ എന്ന് കരുതിമാത്രമല്ല അവന്‍ ഈ നിയമം പിന്തുടരുന്നത് മറിച്ച് ദൈവത്തിങ്കല്‍ കുറ്റക്കാരനാകും എന്ന നിലക്ക് കൂടിയാണ്. <<<

അതെന്തേ ഈ കാര്യം മാത്രം ഖുറാനില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടോ ? താഗൂത്തിന്റെ ട്രാഫിക് നിയമങ്ങള്‍ മാത്രം അങ്ങോട്ട്‌ അനുസരിചെരെ .. അത് മാത്രം ശിര്‍ക്കാവില്ല(ബഹു ദൈവ ആരാധന ) എന്ന് ?

(ലത്തീഫ് മാഷ്‌ വക തമാശകള്‍ ഏറെയുണ്ട് ഈ പോസ്റ്റില്‍ സമയ പരിമിതി മൂലം അവ വിശദീകരിക്കുന്നില്ല ... :))

kaalidaasan said...
This comment has been removed by the author.
K.P.Sukumaran said...

കാളിദാസന് ഇതെന്ത് പറ്റി? എവിടെയോ പേസ്റ്റ് ചെയ്യേണ്ട കമന്റ് ഇവിടെ കൊണ്ടിട്ടതാവും :)

Moh'd Yoosuf said...

ജമാഅത്തെ ഇസ്ലാമിയുടെ നയ വൈകല്ല്യങ്ങൾ തുറന്നു പറയുന്നതിനിടക്ക് ചിലർ ഇസ്ലാമിക നിയമങ്ങളെ അവമതിക്കാൻ ശ്രമിക്കുന്നു! ഇസ്ലാമിതര രാഷ്ട്രത്ത് എങ്ങിനെ ഇസ്ലാമിക രാഷ്ട്ര നിർമ്മാണം നടത്താനാവും എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തന ലക്ഷ്യങ്ങളിലുള്ളത്. ഇസ്ലാമിക പ്രബോധന ലക്ഷ്യമായി രാഷ്ട്ര നിർമ്മിതിയെ ജമാഅത്തെ ഇസ്ലാമി കാണുന്നു എന്നു മാത്രമല്ല, ഇസ്ലാമിക രാഷ്ട്രം പൂർത്തിയാവാതെ വിശ്വാസം പൂർത്തിയാകില്ല എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദം. അത്തരത്തിലുള്ള വാദങ്ങളാണ് ജമാഅത്തെ ഇസ്ലാമിയെ ഇതര മുസ്ലിം സംഘടനകളിൽ നിന്നും മാറ്റി നിർത്തുന്നത്. എന്നാൽ ഇവിടെ ചിലർ എഴുതുന്നത് പോലെ ശരീഅത്ത് എന്നാൽ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത മതനിയമം എന്ന് ശരിയല്ല. ജൂതന്മാരിലും ക്രൈസതവരിലും നടപ്പിലായ നിയമങ്ങളിൽ നിന്നും വളരെ അടുത്തിരിക്കുന്നതും ആധുനിക സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യവുമായ നിയമങ്ങളാണ് ശരീഅത്ത് നിയമങ്ങളിലുള്ളത്. കൊലയാളികളെ മാതൃകപരമായി ശിക്ഷിക്കുന്നതാണൊ ശരീഅത്ത് നിയമങ്ങളെ പ്രാകൃതമെന്ന് വിളിക്കാൻ കാരണം?

കാളിദാസന്മാരെ പോലുള്ള മതഭ്രാന്തന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധിയുള്ളവരോട്, ജമാഅത്തെ ഇസ്ലാമിയുടെ കൂടെ ഇസ്ലാമിനെയും കൂട്ടികുഴച്ച് ഔലോസുണ്ടയാക്കാനാണ് ശ്രമിക്കുന്നത് ശരിയല്ല എന്നുണർത്തട്ടെ.

kaalidaasan said...

>>>>സ്വന്തമായി വിവേചനാധികാരം ഉപയോഗപ്പെടുത്തി നല്ലതോ തിയ്യതോ തെരഞ്ഞെടുക്കാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ച് അവന് ജീവിതത്തിന്റെ ഏല്ലാ തുറകളിലേക്കും വേണ്ട നിയമം പ്രവാചകന്‍മാരിലൂടെ സന്ദര്‍ഭാനുസരണം നല്‍കുകയാണ് മനുഷ്യചരിത്രത്തിലൂടനീളം ദൈവം നിര്‍വഹിച്ചുവന്നത്. .<<<

ഇതിന്റെ രണ്ടു ഭാഗങ്ങളും ഒരുമിച്ച് പോകില്ലല്ലോ ലത്തീഫേ.

സ്വന്തമായി വിവേചനാധികാരം ഉപയോഗപ്പെടുത്തി നല്ലതോ തിയ്യതോ തെരഞ്ഞെടുക്കാന്‍ മനുഷ്യനു ശേഷിയുണ്ടെങ്കില്‍, അതേ ശേഷി ഉപയോഗപ്പെടുത്തി അവന്‍ വേണ്ട് നിയമങ്ങളും അവനുണ്ടാക്കും. ജീവിതത്തിന്റെ ഏല്ലാ തുറകളിലേക്കും വേണ്ട നിയമങ്ങള്‍. സമൂഹത്തിന്റെ നന്മക്കു വേണ്ടിയാണു നിയമങ്ങളുണ്ടാക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാ മനുഷ്യരുടെയും നന്മക്ക് വേണ്ട നിയമങ്ങള്‍ അവരെല്ലാവരും ചേര്‍ന്നുണ്ടാക്കുന്നു. നല്ലതും ചീത്തയും തെരഞ്ഞെടുക്കാന്‍ മനുഷ്യാനകുമെങ്കില്‍ ഒരു പ്രവാചകന്റെയും നിയമം മനുഷ്യാനാവശ്യമില്ല. അതുകൊണ്ടാണ്, ഭൂരിഭാഗം മനുഷ്യരും, അവര്‍ക് വേണ്ട നിയമമുണ്ടാക്കുന്നത്. ഒരു ദൈവത്തിന്റെയും ഒരു നിയമവും അവര്‍ക്ക് വേണ്ട എന്നാണവരുടെ നിലപാട്. മുസ്ലിങ്ങള്‍ക്ക് അതിനോട് യോജിക്കാന്‍  ആകില്ല. അവര്‍ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിനും പ്രസക്തിയില്ല. ഇന്‍ഡ്യ പോലുള്ള ജനാധിപത്യ സമൂഹത്തില്‍ ജീവികണമെങ്കില്‍ അതൊക്കെ അംഗീകരിക്കേണ്ടി വരും. ഒരു ദൈവത്തിന്റെയും നിയമം അവര്‍ക്ക് വേണ്ട. ഇപ്പോള്‍ മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി കൊണ്‍ഗ്രസ് പാര്‍ട്ടി കോമണ്‍ സിവില്‍ കോഡിനേപ്പറ്റി പറയുന്നില്ല. പക്ഷെ പറയേണ്ടി വരും.

ഏഴാം നൂറ്റാണ്ടി ജീവിച്ചിരുന്ന ഒരറബി, അന്നത്തെ കാട്ടറബികളുടെ ആചാരാനുഷ്ടാനങ്ങള്‍ ദൈവത്തിന്റെ നിയമാമാണെന്നും പറഞ്ഞ് കുറച്ച് പേരെ പറ്റിച്ചു. മുസ്ലിമായതുകൊണ്ട് അതനുസരിക്കേണ്ട ബാധ്യത ലത്തീഫിനുണ്ട്. പക്ഷെ ഭൂരിഭാഗം വരുന്ന മറ്റുള്ള ജനങ്ങള്‍ക്കില്ല.

kaalidaasan said...

സുകുമാരന്‍,

വള്ളിക്കുന്നിന്റെ പോസ്റ്റിലേക്കെഴുതിയ ഒരു കമന്റായിരുന്നു അത്. തെറ്റായി ഇവിടെ പോസ്റ്റ് ചെയ്തതാണ്. നീക്കം ചെയ്തിട്ടുണ്ട്.

kaalidaasan said...

>>>>എന്നാല്‍ ദുരാചാരങ്ങള്‍ എല്ല സമൂഹങ്ങളും സ്വയം തിരുത്താറില്ല. പലപ്പോഴും പ്രവാചകന്‍മാരുടെ അത്യധ്വാനവും എണ്ണമറ്റ അതിന്റെ അനുയായികളുടെ പരിശ്രമവും അതിന് വേണ്ടി വരാറുണ്ട്. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങള്‍ കൂടുതല്‍ നല്ലതാകണം എന്നില്ല.<<<<

ഇത് ശുദ്ധ അസംബന്ധം. ഒന്നാന്തരം ഉദാഹരണം ഇന്‍ഡ്യ തന്നെ. ഹൈന്ദവ സമൂഹത്തിലെ എല്ലാ പ്രവാചകന്‍മാരും ഉണ്ടായത് ആയിരക്കണക്കിനു വര്‍ഷം മുന്നെയാണ്. ഇന്‍ഡ്യയില്‍ അനേകം ദുരാചരങ്ങളുണ്ടായിരുന്നു. ചാതുര്‍വര്‍ണ്യവും സതിയുമൊക്കെ അവയില്‍ ചിലതുമാത്രം. ഇതൊക്കെ ഇല്ലാതായത് ഒരു പ്രവാചകന്റെയും അധ്വാനം കൊണ്ടല്ല. ജനാധിപത്യ ഭരണക്രമത്തില്‍ മനുഷ്യരുണ്ടാക്കിയ നിയമങ്ങളും, സ്വയം ഉണ്ടായ തിരിച്ചറിവുകളും കൊണ്ടാണതുണ്ടായത്.
മനുവിന്റെ നിയമങ്ങള്‍ ദൈവീകമെന്നു പറയാന്‍ പറ്റില്ലെങ്കിലും, ഹിന്ദു മതം ഉണ്ടാക്കിയ നിയമമായിരുന്നു അത്. താങ്കളുടെ പ്രവാചകന്‍ ചെയ്തതുപോലെ അതൊക്കെ ഉണ്ടാക്കിയിട്ട്, ഏതെങ്കിലും ദൈവം ഇറക്കിയതാണെന്ന അസംബന്ധമൊന്നും അവര്‍ പറഞ്ഞില്ല. മനു മനുഷ്യരെ പലതട്ടുകളായി വിഭജിച്ച് അടിച്ചമര്‍ത്തിയിരുന്നു. അതിനു പകരം ഇന്‍ഡ്യയിലെ മനുഷ്യര്‍ എല്ലാവരും തുല്യരാണെന്ന നിയമമുണ്ടാക്കി. ഈ നിയമമാണ്, പണ്ട് ദൈവമുണ്ടാക്കിയതെന്നു പറഞ്ഞതിനേക്കാള്‍ നല്ലതെന്ന് അല്‍പമെങ്കിലും സുബോധമുള്ള ആരും പറയും. പക്ഷെ താങ്കള്‍ക്ക് പറയാന്‍ സാധിക്കുന്നില്ല. അതിന്റെ കാരണം താങ്കളിന്നും ജീവിക്കുന്നത് ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ മാനസിക അവസ്ഥയിലാണെന്നതുകൊണ്ടാണ്.

kaalidaasan said...

>>>>ഏത് മേഖലയിലെ നിയമം മനുഷ്യന് സ്വേഛയാല് സ്വീകരിക്കുന്നുവോ അവിടെ അവന് സമാധാനം ലഭ്യമാകും. ദൈവം നല്കിയനിയമമായതുകൊണ്ട് അതിന് വിരുദ്ധം പ്രവര്ത്തിക്കാന് സാധിക്കില്ല എന്ന തെറ്റായ ധാരണയാണ് റാമിനെ ഭരിക്കുന്നത്.<<<<

ഇത് ലത്തീഫു തന്നെ എഴുതിയതാണോ?

മനുഷ്യന്‍ സ്വേഛയാല്‍ സ്വീകരിക്കുന്ന നിയമം സമാധാന്മുണ്ടാക്കുമെങ്കില്‍  അവനതു മതി. ഏതെങ്കിലും ഒരാള്‍ ഉണ്ടാക്കി, ദൈവത്തിന്റെ പിടലിക്കു വച്ചു കൊടുത്ത ഒരു നിയമവും അവനു വേണ്ട. സ്വന്തം ഇഷ്ടപ്രകാരം ഉണ്ടാക്കുന്ന നിയമം മതി.

മുസ്ലിങ്ങളുടെ ദൈവമായ അള്ള നല്കിയ നിയമത്തിനു വിരുദ്ധമായി പ്രവര്ത്തിക്കാന് ലത്തീഫിനും സാധിക്കുമെന്ന തിരിച്ചറിവൊക്കെ ലത്തീഫിനുണ്ടായതില്‍ സന്തോഷമുണ്ട്. ആധുനിക ജനാധിപത്യത്തിലെ നിയമങ്ങളൊക്കെയും ഏഴാം നൂറ്റാണ്ടില്‍ മുസ്ലിം ദൈവമായ അള്ള നല്‍കിയ നിയമങ്ങള്‍ക്ക് വിരുദ്ധമായതാണ്. ആധുനിക ജനാധിപത്യത്തിലെയോ പുരാതന ജനാധിപത്യത്തിലെയോ ഒരു നിയമവും  കാട്ടറബികളുടെ ഗോത്ര ന്നിയമങ്ങളുമായി യോജിച്ചു പോകില്ല.

മൊഹമ്മദ് ഏഴാം നൂറ്റാണ്ടില്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങളേക്കുറിച്ചുള്ള നിയമങ്ങള്‍ (റോഡിന്റെ ഇടതു വശം ചേര്‍ന്നു പോകുക) അനുസരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല എന്നൊക്കെയുള്ള തമാശകള്‍ തല്‍ക്കാലം പറയാതിരിക്കുക. റോഡില്ലാത്ത കാലത്ത് റോഡിന്റെ ഏത് വശം ചേര്‍ന്നു പോയലും കുഴപ്പമില്ല. ഇന്‍ഡ്യയില്‍ റോഡിന്റെ ഇടതു വശത്തുക്കൂടെയാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വണ്ടി ഓടിക്കുന്നത് റോഡിന്റെ വലതു വശത്തു കൂടിയാണ്. അതൊക്കെ ഓരോരോ രാജ്യങ്ങള്‍ അവര്‍ക്കനുയോജ്യമെന്നു തോന്നിയ നിയമങ്ങളുണ്ടാക്കിയതാണ്.

kaalidaasan said...

>>>>ഇന്ത്യയില്‍ ഇയ്യിടെ ഭീകരതയുടെ പേര്‍ പറഞ്ഞ് ഉണ്ടാക്കുന്ന നിയമങ്ങള്‍ മനുഷ്യാവകാശങ്ങളെ കൂടുതല്‍ ഹനിക്കാന്‍ സകലവിധ സൌകര്യങ്ങളും നല്‍കുന്നതാണ്. <<<<

ഭീകരതക്കെതിരെ നിയമമുണ്ടാക്കുമ്പോള്‍ മനുഷ്യവകാശങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണതുണ്ടാക്കുന്നതും. അത് പക്ഷെ താങ്കളുദ്ദേശിക്കുന്നതുപോലെ ഭീകരരുടെ മനുഷ്യാവകശങ്ങള്‍ക്കല്ല. ഭീകരതയുടെ ഇരയാകുന്ന സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്കാണതില്‍ പ്രാധാന്യം നല്‍കുന്നത്.

എല്ലാ മുസ്ലിം ഭീകരാരുടെയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി താങ്കലേപ്പോലുള്ള മുസ്ലിങ്ങള്‍ ശബ്ദമുയര്‍ത്താറുണ്ട്. അതില്‍ യാതൊരു അത്ഭുതവുമില്ല. ബാബ്രി മസ്ജിദ് ഹിന്ദു തീവ്രവദികള്‍ തകര്‍ത്തതിഉല്‍ പരിഭവികുന്ന റ്റാങ്കളൊനു ബാമിയ ബുദ്ധ പ്രതിമകള്‍ ഇസ്ലമിഅക തീവ്രവാദികല്‍ ഹകര്‍ത്തതില്‍ അത്ഭുതപ്പെടാറുമില്ല.

പാക്സിതാന്‍ പോലെയുള്ള മുസ്ലിം രാജ്യങ്ങളില്‍ മത നിന്ദ ദുരുപയോഗം ചെയ്യുന്നതുപോലെ തന്നെയണ്, ഇന്‍ഡ്യയിലെ ഭീകര വിരുദ്ധ നിയമവും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഈ ഒരു നിയമം മാത്രമല്ല. എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. പക്ഷെ അതൊക്കെ അപൂര്‍വമായി മാത്രം നടക്കുന്നതുമാണ്.

അന്യ മത വിശ്വാസികള്‍ക്ക് മനുഷ്യാവകാശം നിഷേധിക്കുന്ന ഒരു മതത്തില്‍ വിശ്വസിക്കുന്ന ലത്തീഫു തന്നെ വേണം ഇതുപോലെ എഴുതാന്‍. ഇന്ത്യയില്‍ ഭീകരതയുടെ പേര്‍ പറഞ്ഞ് ഉണ്ടാക്കുന്ന നിയമങ്ങള്‍ ഭീകരാരുടെ മനുഷ്യാവകാശങ്ങളെയേ ഹനിക്കാറുള്ളു. അല്ലെങ്കില്‍ വള്രെ ചെറിഅയ് ഒരു ന്യൂനപക്ഷത്തിന്റെ മാത്രം, അല്ലത്തെ ഇസ്ലാമില്‍ ചെയ്യുന്നതതുപോലെ ഒരു മത വിഭാഗത്തിന്റെ മൊത്തമായിട്ടല്ല.

kaalidaasan said...

>>>>ഗാന്ധിജി നിര്‍ദ്ദേശിച്ച മദ്യനിരോധനത്തിന് പകരം ഇന്നും മദ്യം യഥേഷ്ടം ഒഴുക്കാന്‍ പര്യാപ്തമാകുന്ന നിയമങ്ങളാണ് നിര്‍മിക്കപ്പെടുന്നത്. ഉദാഹരണത്തിന് വേണ്ടി സൂചിപ്പിച്ചുവെന്ന് മാത്രം. <<<<

അവിടെ താങ്കള്‍ക്ക് പൂര്‍ണ്ണമായും തെറ്റിപ്പോയി. ഗാന്ധിജി ഇന്‍ഡ്യയുടെ പ്രവാചകനൊന്നുമല്ല. അതദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു. പക്ഷെ ഭൂരിഭാഗം ഇന്‍ഡ്യക്കാര്‍ക്കും ആ അഭിപ്രായമില്ല. അതുകൊണ്ട് മദ്യ നിരോധനം ഇന്‍ഡ്യയില്‍ നടപ്പിലാക്കില്ല. എന്നെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇത് വേണ്ട എന്നു തോന്നുമ്പോള്‍ നടപ്പിലാക്കും.

ഇസ്ലാം മദ്യം നിരോധിച്ചിരിക്കുന്നു എന്ന തെറ്റിദ്ധാരണയില്‍ നിന്നാണു താങ്കളി മദ്യത്തിന്റെ ഉപമ ഇവിടെ പറഞ്ഞത്. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവര്‍ക്ക് യഥേഷ്ടം മദ്യം കൊടുക്കുന്ന അള്ളാ ഭൂമിയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത് ഇരട്ടത്താപ്പാണ്. മൌദൂദി തര്‍ജ്ജമ ചെയ്ത കുര്‍ആനില്‍ നിന്നും തന്നെ അതിന്റെ തെളിവു തരാം.

47:15

ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥയിതത്രെ: അതില്‍ കലര്‍പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്.ശുദ്ധമായ തെളിഞ്ഞ തേനരുവികളുണ്ട്.


മാത്രമല്ല. മൊഹമ്മദ് പോലും മദ്യം ഉപയോഗിച്ചിരുന്നു. മൂന്നു ദിവസം കെട്ടി വച്ചനബിസ് എര്ന്ന മദ്യത്തോടായിരുന്നു അദ്ദേഹത്തിനു താല്‍പ്പര്യം.

മൊഹമ്മദ് പറഞ്ഞത് തട്ടിപ്പാണെന്നു മസിലാക്കിയ മുസ്ലിങ്ങള്‍ പലരുമം ​മദ്യം കഴിക്കുന്നത് വലിയ പാപമായി കരുതാറുമില്ല. സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴകളൊരുക്കി വച്ചിരിക്കുന്ന അള്ള ഏത് ന്യായം പറഞ്ഞാണ്, ഭൂമിയില്‍ മദ്യം കഴിക്കുന്നവരെ ശിക്ഷിക്കുക.?മദ്യമുണ്ടാക്കിയാലോ കുടിച്ചാലോ ക്രൂര ശിക്ഷ ഉള്ള സൌദി അറേബ്യയില്‍ തന്നെ മദ്യം ഇഷ്ടം പോലെ ലഭ്യമാണ്. അതുകൊണ്ട് മദ്യ നിരോധനം ഒരു വലിയ തമാശയായേ ഞാന്‍ എടുക്കുന്നുള്ളു.



kaalidaasan said...

>>>>ഇസ്ലാമിക വിശ്വാസത്തില്‍നിന്ന് രാഷ്ട്രീയാധ്യാപനങ്ങളെ മാറ്റിനിര്‍ത്തുന്ന പക്ഷെ ലോകത്ത് സമാധാനം പുലരും എന്നത് ഒരു മൂഢധാരണയാണ്. <<<<

ഇസ്ലാമിക വിശ്വാസത്തില്‍നിന്ന് രാഷ്ട്രീയാധ്യാപനങ്ങളെ മാറ്റിനിര്‍ത്തുന്നതോ നിറുത്താത്തോ ലോകത്ത് സമാധാനം പുലരുമായി ബന്ധപ്പെട്ടതല്ല. ഇസ്ലാമിക വിശ്വാസത്തില്‍  രാഷ്ട്രീയാധ്യാപനങ്ങളുണ്ടോ എന്നതും മറ്റുളാവ്രെ ബാധിക്കുന്ന വിഷയവും അല്ല.

പക്ഷെ ഒന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയമുള്ള ഒരു രാജ്യത്തും ഇന്നു വരെ സമാധാനമുണ്ടായിട്ടില്ല.സമാധാനമുള്ള ഒറ്റ രാജ്യവും ഇന്നിസ്ലാമിക ലോകത്തില്ല. മാത്രമല്ല ഇതു വരെ സമാധാനപൂര്‍വം കഴിഞ്ഞ പല രാജ്യങ്ങളിലും രാഷ്ട്രീയ ഇസ്ലാം അസമാധാനം വിതക്കുന്നുണ്ട്. അതുകൊണ്ട് മ്സുലിങ്ങളുടെ സമാധാന അധ്യാപനത്തിനാ വാക്കിന്റെ അര്‍ത്ഥവുമായി പുല ബന്ധവുമില്ല.

kaalidaasan said...

>>>>ഒരിടത്ത് ജീവിക്കുന്ന മുസ്ലിംകളെക്കുറിച്ചും അവരെ യഥാര്‍ഥമുസ്ലികളല്ല എന്ന് ആര്‍ക്കും പറയാനാവില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലെ മുസ്ലിംകളെക്കുറിച്ച് എനിക്ക് മറിച്ചൊരു കാഴ്ചപ്പാടില്ല. അമേരിക്കയില്‍ ഇസ്ലാമിക നിയമങ്ങളാണ് വേണ്ടത് എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നില്ലെങ്കിലും അവര്‍ പൂര്‍ണമുസ്ലിംകള്‍ തന്നെയായിരിക്കും. എന്നാല്‍ ഇസ്ലാമിക ശരീഅത്ത് കാലികമല്ല എന്നോ അമേരിക്കക്ക് ഒരു കാലത്തും ഫിറ്റാവുകയില്ല എന്നോ ചിന്തിക്കുന്നവര്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ച മുസ്ലിമാകാനെ വഴിയുള്ളൂ. മനുഷ്യന് രാഷ്ട്രീയമായ നിയമം അവന്റെ ഇഛക്കനുസരിച്ച് നിര്‍മിക്കാം എന്ന് ഏതെങ്കിലും മുസ്ലിം വിശ്വസിക്കുന്നവെങ്കില്‍ അവന്റെ വിശ്വാസത്തില്‍ പാകപ്പിഴവുകളുണ്ടെന്ന് പറയാന്‍ ആരുടെയും സമ്മതവും ആവശ്യമില്ല.<<<<

ഇത് കുര്‍ആന്‍ പോലെ അഴകൊഴമ്പന്‍ ആണല്ലോ ലഥീഫേ. ഒരിടത്ത് അന്യ മത വിശ്വസികളെ അവരുടെ പാട്ടിനു വിടുക എന്നു പറയും, മറ്റൊരിടത്ത് അവരെ കാണുന്നിടത്ത് വച്ചൊക്ല്കെ തല്ലിക്കൊല്ലുക എന്നു പറയും. യഹൂദരെയും ക്രിസ്ത്യാനികളെയും  ആയി കരുതണമെന്നും പറഞ്ഞിട്ട് അവരോട് കൂട്ടുകൂടരുതെന്ന് മാറ്റി പറയും. അതുപോലെ സ്ഥലകാല ബോധവും സ്ഥിരതയുമില്ലാത്ത തരത്തിലാണല്ലോ ലത്തീഫേ ഇതും.

ഇസ്ലാമിക ശരീഅത്ത് കാലികമല്ല എന്നോ അമേരിക്കക്ക് ഒരു കാലത്തും ഫിറ്റാവുകയില്ല എന്നോ ചിന്തിക്കുന്നവര്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ച മുസ്ലിമാണെന്ന് പറഞ്ഞിട്ട്, അവര്‍ പൂര്‍ണ്ണ മുസ്ലിങ്ങള്‍ തന്നെയാണെന്നു പറയുന്ന മനോനില പണ്ട് ഏഴാം നൂറ്റണ്ടില്‍ മൊഹമ്മദിനുണ്ടായിരുന്ന മനോനില തന്നെയാണ്.

അപ്പോള്‍ താങ്കളുടെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ മുസ്ലിമും, തെറ്റിദ്ധരിച്ചമുസ്ലിമും, അപൂര്‍ണ്ണ മുസ്ലിമും, വിശ്വാസത്തില്‍ പകപ്പിഴകളുള്ള മുസ്ലിമും  ഒക്കെ ഒന്നു തന്നെ. ഇതാണു ശരിയായ ഇസ്ലാം. ആര്‍ക്കും ഇതുപോലെ യഥാര്‍ത്ഥ മുസ്ലിമാകാം. ബിന്‍ ലാദനെയുമ്മൊള്ള ഒമറിനെയും, അയത്തൊള ഖൊമേനിയേയും, മദനിയേയുമൊക്കെ ഒക്കെ ഇതു പോലെ തരം പോലെ മമോദീസ മുക്കി എടുക്കാം.

1400 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും  ആര്‍ക്കുമറിയില്ല ശരിക്കുള്ള മുസ്ലിമാരാണെന്ന്.

kaalidaasan said...

>>>>ഇസ്ലാം വിമര്ശകര് ആദ്യം ചെയ്യേണ്ടത്, ഇസ്ലാമിന്റെ പക്ഷത്ത് നിന്ന് തങ്ങളോട് സംവദിക്കുന്നവരുടെ വീക്ഷണത്തെക്കുറിച്ചെങ്കിലും സാമാന്യധാരണയുണ്ടാക്കുക എന്നതാണ്. അല്ലെങ്കില് ഇസ്ലാമിക രാഷ്ട്രീയം എന്ന് കേള്ക്കുമ്പോഴേക്ക് സൌദിഅറേബ്യയില് നിലനില്ക്കുന്ന രാജാധിപത്യഭരണത്തേയും സിറിയയിലെ സ്വേഛാധിപത്യത്തെയുമൊക്കെ മുന്നിര്ത്തി രക്തം ചൂടുപിടിച്ച് അര്ഥമില്ലാതെ പുലമ്പി ജനമധ്യത്തില് പരിഹാസ്യരാവുക മാത്രമായിരികും സംഭവിക്കുക.<<<<

ഇസ്ലാം വിമര്ശകര് ആദ്യം ചെയ്യേണ്ടത്, ഇസ്ലാമിനേക്കുറിച്ച് മനസിലാക്കുകയാണ്. അല്ലാതെ കാക്കത്തൊള്ളായിരം അവാന്തര വിഭാഗങ്ങളുടെ വീക്ഷണങ്ങള്‍  വായിച്ച് ചിരിക്കുകയല്ല. അതിനു വേണ്ടത് ഇസ്ലാമിന്റെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുര്‍ആന്‍ വായിച്ചു മനസിലാക്കുകയാണ്. അതെഴുതിയ വ്യക്തി തന്നെ പറഞ്ഞിട്ടുള്ളത് അതേറ്റവും ലളിതമാണെന്നാണ്.

ഇസ്ലാമിന്റെ പക്ഷത്ത് നിന്ന് സംവദിക്കുന്ന അനേകം പേരുണ്ട്. അല്‍ ഖയിദയുണ്ട്, തലിബാനുണ്ട്, ജമായത്തേ ഇസ്ലാമിയുണ്ട്, മുജാഹിദുകളുണ്ട്, ഷിയകളുണ്ട്, സുന്നികളുണ്ട്, അഹമ്മദിയകളുണ്ട്. ജമായത്തുകാരനായ താങ്കള്‍ പറയുന്നത്, ഞങ്ങലുടെ വീക്ഷണങ്ങളില്‍ നിന്നും ഇസ്ലാമിനെ പഠിക്കുക എന്നാണ്. അല്‍ ഖയിദക്കാരന്‍ ബിന്‍ ലാദന്‍ പറഞ്ഞത് എന്റെ വീക്ഷണഥില്‍ നിന്നും ഇസ്ലാമിനെ പഠിക്കുക എന്നും. ഇതില്‍ ഏതിനെ വിശ്വസിക്കണമെന്ന് അറിയണമെങ്കില്‍ പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോകേണ്ടി വരും. അതുകൊണ്ട് അതൊക്കെ ഇസ്ലാമ്ന്റെ അടിസ്ഥാന പ്രമാണമായ കുര്‍ആനില്‍ നിന്നും പഠിക്കുന്നതല്ലേ ഏറ്റവും നല്ലത്. ഇവരുടെ ഒക്കെ വീക്ഷണങ്ങളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നുമൊക്കെയാണ്, ഇസ്ലാമിനേക്കുറിച്ച് മറ്റുള്ളവര്‍ സാമാന്യധാരണയുണ്ടാക്കുന്നതും. കുര്‍ആനും ഹദീസുകളും വായിച്ചിട്ടുള്ള ആര്‍ക്കും ഇവരില്‍ ആരുടേതാണു യഥാര്‍ത്ഥ ഇസ്ലാമിക വീക്ഷണമെന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇസ്ലാമിക രാഷ്ട്രീയത്തേക്കുറിച്ച് മൌദൂദി പറഞ്ഞതാണ്, സത്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നത്.

സൌദി അറേബ്യയിലെ രാജഭരണത്തിലായാലും  ഇറാനിലെ മുള്ളാഭരണത്തിലായാലും  അതിന്റെ അടിസ്ഥാനം ​ഇസ്ലാമിക ദൈവിക നിയമമായ ശരിയ ആണ്. ഭരണത്തലവന്‍ ഖലീഫയാണോ, രാജാവാണോ, അയത്തൊള്ളയാണോ, മുള്ളയാണോ എന്നതല്ല വിഷയം. എന്താണതിന്റെ അടിസ്ഥാന പ്രമാണം എന്നതാണ്. അത് ലോകാവസാനം വരെ മാറ്റാനാകാത്ത ശരിയ ആണെന്നതാണ്. പക്ഷെ ജനാധിപത്യത്തില്‍ അങ്ങനെ മറ്റാനാകാത്ത ഒരു നിയമവും ഇല്ല. ഓരോ കാലത്തും ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള നിയമ വ്യവവസ്ഥയും ഭരണ വ്യവസ്ഥയും  ഉണ്ടാക്കുന്നതാണാ സംവിധാനം ്‌. അതിനിസ്ലാമുമായി യാതൊരു ബന്ധവുമില്ല.

kaalidaasan said...

>>>>പിന്നേ ഇസ്ലാം കാണിച്ചതൊന്നും സാമ്രാജ്യത്വമല്ല. "barbarism" എന്ന പദം ആയിരിക്കും കുറച്ചു കൂടി യോജിക്കുക. മുഹമ്മദ്‌ ഘോറിയും ഗസ്നിയും ബാബറും ഒക്കെ ഇന്ത്യയെ ആക്രമിച്ചതും കൊള്ളയടിച്ചതും വാള്‍മുന കൊണ്ട് ഇസ്ലാം പ്രചരിപ്പിച്ചതും ഒക്കെ സാമ്രാജ്യത്വം എന്നൊക്കെ പറയുന്നത് മോശമല്ലേ. യൂറോപ്യന്മാര്‍ സമ്പത്ത് കടത്തിക്കൊണ്ടു പോകാന്‍ വഴി വെട്ടി അത് കൊണ്ട് അത് സാമ്രാജ്യത്വം, ഇസ്ലാമിക ആക്രമണകാരികള്‍ വഴി വെട്ടിയില്ല അപ്പോള്‍ പിന്നെ സാമ്രാജ്യത്വം എന്നൊക്കെ എങ്ങിനെ പറയും.<<<<

റാം,

ഇതിലും ഭീകരമായത് ചെയ്തത് മൊഹമ്മദിന്റെ കാലത്തും അതിനടുത്ത കാലത്തുമായിരുന്നു. അറേബ്യന്‍ സംസ്കാരവും അവിടത്തെ മറ്റ് മതങ്ങളെയും മൊഹമ്മദ് തനെ ഉന്മൂലനം ചെയ്തു. ആഫ്യ ഖലീഫമാര്‍ ചുറ്റുമുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചു. അവിടത്തെ നാഗരികതകളും, ഭാഷകളും, സംസ്കാരങ്ങളും, മതങ്ങളുമൊക്കെ നശിപ്പിച്ച് ഇസ്ലാമിക സംസ്കാരവും, വിശ്വസവും, ശരിയ നിയമവും, അറബി ഭഷയും അടിച്ചേല്‍പ്പിച്ചു. യൂറോപ്പിലെ സ്പെയിന്‍ വരെ അവര്‍ കീഴടക്കിയിരുന്നു. ഏത് അധുനിക സാമ്രാജ്യവും ചെയ്തതിനെ നാണിപ്പിക്കുന്ന പ്രവര്‍ത്തികളായിരുന്നു അതൊക്കെ. പക്ഷെ ലത്തീഫിനേപ്പൊലുള്ള അജ്ഞര്‍ അതൊന്നും സമ്മതിക്കില്ല. ആദ്യത്തെ ഖലീഫമാര്‍ പഞ്ചപാവികളായിരുനു എന്നാണദേഹം ഇപ്പോഴും പ്രചരിപ്പിക്കുന്നത്.

kaalidaasan said...

>>>>ആര്‍ജവമുണ്ടെങ്കില്‍ താങ്കളും കാളിദാസനും കെ.പി.എസുമൊക്കെ ഇവിടെ നല്‍കപ്പെട്ട വിഷയത്തില്‍ സംവദിക്കാന്‍ തയ്യാറാകണം. അതിന് പകരം ഒരു പാട് തവണ മറുപടി പറയപ്പെട്ട ഒട്ടേറെ മറ്റു ആരോപണങ്ങള്‍ ഉന്നയിച്ച് അതിനെല്ലാം ധൈര്യമുണ്ടെങ്കില്‍ മറുപടി പറയൂ എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കാളിദാസനെ പോലെ ഇടക്കിടക്ക് ബിന്‍ലാദനെ പരാമര്‍ശിക്കുന്നതിലെ പറയുന്നതിന്റെ മനശാസ്ത്രം എല്ലാവര്‍ക്കും മനസ്സിലാക്കും.
<<<<


കാളിദാസനുമായി സംവാദമേ വേണ്ട എന്നു പറഞ്ഞിട്ട്, ഇപ്പോള്‍ കാളിദാസന്‍ സംവദിക്കണമെന്ന നിലയിലേക്കെത്തിയത് ഏത് വെളിപാടാണു ലത്തീഫേ. കാളിദാസന്‍ ആരുമായും സംവദിക്കും,. മറുപടി പറഞ്ഞ വിഷയമായാലും. അതാണു സംവാദം ​കൊണ്ടുദ്ദേശിക്കുന്നത്.

ഞാന്‍ എഴുതുന്നതിന്റെ മനശാസ്ത്രം  എല്ലാവര്‍ക്കും മനസിലകും എന്നു കൂടെക്കൂടെ പറയുന്നത് എന്തിനാണ്? വേറൊന്നും പറയാനില്ലാത്തതുകൊണ്ടല്ലേ. എല്ലാവര്‍ക്കും മനസിലാക്കാന്‍ വേണ്ടിയാണു ഞാന്‍ പലതും പറയുന്നത്. ബിന്‍ ലാദനെ കൂടെ കൂടേ പരാമര്‍ശിക്കുന്നത് കഴിഞ്ഞ 10 വര്‍ഷങ്ങളായി ലോക രാഷ്ട്രീയം ആ ഭീകരന്‍ വിതച്ച വിഷത്തില്‍ കിടന്നു കറങ്ങുന്നതുകൊണ്ടാണ്. സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകം നാടുകളില്‍  ആ ഭീകരന്റെ അനുയായികള്‍ ഇന്ന് അസമാധാനമുണ്ടാക്കുന്നു. ഇസ്ലാം ഒരിക്കലും സമാധാനത്തില്‍ കഴിഞ്ഞിട്ടില്ല. ഇനി ഒരിക്കലും അതിനു കഴിയുകയുമില്ല.

താങ്കളൊക്കെ കുര്‍ആനിലെ ഒരു ഭാഗം പിന്തുടരുന്നു. ബിന്‍ ലാദനൊക്കെ കുര്‍ആനിലെ മറ്റൊരു ഭാഗം പിന്തുടരുന്ന്നു. അദ്ദേഹം ചെയ്തത് ശരിയല്ലെങ്കില്‍ അദ്ദേഹം പിന്തുടരുന്ന കുര്‍ആന്‍ ഭാഗം വെട്ടിക്കളഞ്ഞ് കുര്‍ആനെ ശുദ്ധീകരിക്കുകയാണു വേണ്ടത്. ലോകാവസാനം വരെ മാറ്റാനാകാത്ത പൊത്തകത്തില്‍ അതൊക്കെ ചേര്‍ത്തു വച്ച ത് കാളിദാസനോ മറ്റാരെങ്കിലുമൊ അല്ല. താങ്കളുടെ പ്രവാചകന്‍ മൊഹമ്മദാണ്. കാളിദാസനു നേരെ കയര്‍ക്കുന്നതുകൊണ്ട് ഫലമില്ല. കയര്‍ക്കേണ്ടത് മോഹമ്മദിനോടാണ്. അതിനു പറ്റില്ലെങ്കില്‍ ബിന്‍ ലാദനും മുസ്ലിമാണെന്ന് അംഗീകരിക്കുകയാണ്.

അഹമ്മദിയ മുസ്ലിങ്ങളുടെ രക്തത്തിനു വേണ്ടി മരിക്കുന്നത് വരെ ദാഹിച്ച മൌദൂദിയൊക്കെ ആണ്, ബിന്‍ ലാദന്റെ പ്രചോദനം. ഒരു പടി കൂടി കടന്ന് മൊഹമ്മദ് അന്ന് അറേബ്യയിലെ മറ്റ് മത വിശ്വാസികളെ കൈ കാര്യം ചെയ്ത അതേ രീതിയില്‍ ബിന്‍ ലാദനും കൈ കാര്യം ചെയ്തു.

kaalidaasan said...

>>>>ഇന്നും ആ അടിസ്ഥാനങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്ന മറ്റേത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും പ്രയോഗക്ഷമതയുള്ളതും പ്രസക്തവും ആണ്.
<<<<


ലോകത്ത് എന്ന് സാമാന്യ വത്കരിച്ച് പറയാതെ ലത്തീഫേ. ഇസ്ലാമികലോകത്ത എന്നു പറയുക. ഇസ്ലാമിക ലോകത്തിനു പുറത്ത് ഈ അസംബന്ധത്തിനു പ്രസക്തിയോ സ്വീകാര്യതയോ ഇല്ല.

ഇസ്ലാം മത വിശ്വാസികള്‍ക്ക് മൊഹമ്മദ് ആരാണെന്നതുപോലെ തന്നെയാണ്, ക്രിസ്ത്യാനികള്‍ക്ക് യേശുവും, ബുദ്ധ മത വിശ്വാസികള്‍ക്ക് ബുദ്ധനും, ഹിന്ദുക്കള്‍ക്ക് അവരുടെ ദൈവങ്ങ:ളും. ഇവരൊക്കെ ഇവരോരുത്തര്‍ക്കും മാതൃകാ പുരുഷന്‍മാര്‍ തന്നെയാണ്. പക്ഷെ അവരൊന്നും മുസ്ലിങ്ങളേപ്പോലെ അത്ര അന്ധ വിശ്വസികളോ കടുമ്പിടുത്തക്കാരോ അസഹിഷ്ണുക്കളോ അല്ല. അതുകൊണ്ട് അവരുടെ മാതൃകാ പുരുഷന്‍മാര്‍ ജീവിച്ച കാലത്തില്‍ നിന്നൊക്കെ അവര്‍ മുന്നേറി. അതിന്റെ ഫലമായി പഴയ കാട്ടുനീതികളൊക്കെ ഉപേക്ഷിച്ച അവര്‍  ജനാധിപത്യവും മതേതരത്വവും സ്വീകരിച്ചു. ഇന്നും ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് അതിനു സാധിക്കുന്നില്ല. മൊഹമ്മദിന്റെ കാലത്തിന്റെ പരിഛേദമാണിന്നും സൌദി അറേബ്യ. കടുകിട മാറിയിട്ടില്ല. മറ്റെല്ലാ മത വിശ്വാസങ്ങളെയും  ഉന്മൂലനം ചെയ്തിട്ട് ഇസ്ലാം മാത്രമേ അന്ന് മൊഹമ്മദ് അനുവദിച്ചിരുന്നുള്ളു. ഇന്നും അതാണു സൌദി അറേബ്യയിലെ അവസ്ഥ. സൌദി അറേബ്യയിലും മറ്റ ഇസ്ലാമിക രാഷ്ട്രങ്ങളിലും ഈ പ്രയോഗ ക്ഷമത ഉണ്ടാകുന്നത് അധികാരത്തിലൂടെ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടാണ്. അതിനാരും പ്രയോഗ ക്ഷമത എന്നു പറയില്ല. ഉരുക്കു മുഷ്ടി എന്നേ പറയൂ.

മൊഹമ്മദ് ഒരു പുതിയ മതം ​സ്ഥാപിച്ചപ്പോള്‍ അറബികള്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിച്ചൊന്നുമില്ല. അദ്ദേഹത്തെ മക്കയില്‍ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് മദീനവാസികളോട് ചേര്‍ന്ന് യുദ്ധം ചെയ്തു തന്നെയാണ്, മക്ക കീഴ്പ്പെടുത്തിയത്.

മൌദൂദി പോലും ഇന്‍ഡ്യയിലെ മുസ്ലിങ്ങളോട് ജനാധിപത്യത്തില്‍ നിന്നും അകന്നു നില്‍ക്കാനാണു നിര്‍ദേശിച്ചത്. ലാത്തക്കു പകരം വന്ന മനാത്ത ഞമ്മനു വേണ്ട എന്നായിരുന്നു ജമായത്തിന്റെ നിലപാടും.അത് പ്രായോഗികമല്ല എന്ന തിരിച്ചറിവുണ്ടായപ്പോള്‍ ജമായത്തേ ഇസ്ലാമി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇന്ന് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന ജമായത്തുകാരന്‍ ഇസ്ലാമിലെ ദൈവിക നിയമം എന്ന അസംബന്ധത്തെ തിരസ്കരിച്ചിട്ട്, ഭൂരിപക്ഷ തീരുമാന പ്രകാരം ജനങ്ങള്‍ നിയമമുണ്ടാക്കുന്നതിനുള്ള അംഗീകാരം നല്‍കുകയാണു ചെയ്യുന്നത്. താങ്കളീ പറയുന്ന ദൈവീക നിയമത്തിന്റെ പ്രയോഗ ക്ഷമത എട്ടു നിലയില്‍ പൊട്ടുന്നത് അവിടെയാണ്.

kaalidaasan said...

>>>>>ഖലീഫമാര്‍ പിന്തുടര്‍ന്നത് സാമ്രാജ്യത്വമല്ല എന്നത് താങ്കള്‍ക്ക് ഇഷ്ടപ്പെട്ടിലായിരിക്കാം. ഖലീഫമാര്‍ക്ക് ശേഷം വന്ന മുസ്ലിം ഭരണാധികാരികളെ മൊത്തത്തില്‍ ന്യായീകരിക്കേണ്ട ആവശ്യം ഒരു മുസ്ലിമിനുമില്ല.<<<<

ഖലീഫമാര്‍ പിന്തുടര്‍ന്നത് സാമ്രാജ്യത്വമല്ല എന്നത് താങ്കളേപ്പോലുള്ള മുസ്ലിങ്ങളുടെ വിവരക്കേട് അല്ലെങ്കില്‍ കുറ്റബോധം. സാമ്രാജ്യത്വം എന്നത് എന്താണെന്ന് അറിയില്ലാത്തതുകൊണ്ട് തോന്നുന്നതാണത്. അതിവിടെ നിന്നും മനസിലാക്കുക.

ImperialismTEXT


1. The policy of extending a nation's authority by territorial acquisition or by the establishment of economic and political hegemony over other nations.

ഇസ്ലാമിക സാമ്രാജ്യം എങ്ങനെ വിലയിരുത്തിയാലും ഈ നിര്‍വചനത്തില്‍ വരും. മക്കയില്‍ മൊഹമ്മദ് സ്ഥാപിച്ച ഇസ്ലാമിക സ്റ്റേറ്റ് ആദ്യം അതിനു ചുറ്റുമുള്ള അറേബ്യന്‍ പ്രദേശം കീഴടക്കി ഭരിച്ചു. പിന്നീട് യുദ്ധത്തിലൂടെ അത് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും  യൂറോപ്പിലേക്കും വ്യാപിപ്പിച്ചു.

Timeline of Islam

Below is a timeline of the history of Islam.
c. 570 CE Birth of Muhammad.
c. 610 CE Muhammad receives first vision in a cave near Mecca.
c. 610-22 CE Muhammad preaches in Mecca.
622 CE Hijira - Muhammad and followers flee to Medina.
Islamic calendar (AH, Anno Hegirae) begins.
624 CE Muslims successfully attack Meccan caravans at Badr.
625 Muslims are defeated by Meccans at Uhud.
630 Muslims capture Mecca. Ka'ba is cleansed, pilgrimage rites are Islamicized, tribes of Arabia vow allegiance to Muhammad
632 Death of Muhammad. Abu Bakr chosen as caliph.
632-33 Wars of ridda (apostasy) restore allegiance to Islam
633 Muslim conquests (Futuhat) begin.
633-42 Muslim armies take the Fertile Crescent (Egypt, Syria, Palestine, Mesopotamia), North African coast, parts of Persian and Byzantine Empires
c. 650 Caliph Uthman has the Qur'an written down.
656 Uthman is murdered; Ali becomes fourth caliph.
657 Battle of Siffin. Mu'awiya, governor of Syria, claims the caliphate.
659 Arbitration at Adruh is opposed by Ali's supporters.
661 Ali is murdered; Mu'awiya becomes caliph. Beginning of Umayyad Caliphate (661-750).

എല്ലാ മുസ്ലിം ഭരണാധികാരികളെയും  ന്യായീകരിക്കുന്നില്ലെങ്കിലും  ആദ്യത്തെ നാലു ഖലീഫമാരെ താങ്കള്‍ എല്ലായിടത്തും  ന്യായീകരിച്ചു നടക്കുന്നുണ്ടല്ലോ.

kaalidaasan said...

>>>മുഹമ്മദ് നബി ഥിയോക്രാറ്റോ അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും ക്രാറ്റോ ആയിരുന്നില്ല. <<<<

മൊഹമ്മദ് എല്ലാ അര്‍ത്ഥത്തിലും theocrat ആയിരുന്നു. അല്ല എന്നു ഹെളിയിക്കണമെങ്കില്‍ താങ്കള്‍ theocracy എന്ന വാക്കിന്റെ നിര്‍വചനം ഇവിടെ എഴുതുക.

ഞാന്‍ ഒരു പ്രാവശ്യം അതിന്റെ നിര്‍വചനം ഇവിടെ എഴുതി, താങ്കള്‍ വീണ്ടും നുണ പ്രചരിപ്പിക്കുന്നതുകൊണ്ട് അത് വീണ്ടും എഴുതുന്നു.

Theocracy

Theocracy is a form of government in which a deity is officially recognized as the civil Ruler and official policy is governed by officials regarded as divinely guided, or is pursuant to the doctrine of a particular religion or religious group.

ഇതിന്റെ അര്‍ത്ഥം മത നിയമങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന ഭരണമാണ്, എന്നാണ്. മൊഹമ്മദ് അറേബ്യ ഭരിച്ചത് അള്ള വെളിപ്പെടുത്തി എന്നും പറഞ്ഞ് പ്രചരിപ്പിച്ച ഇസ്ലാമിക മത നിയമങ്ങളെ അടിസ്ഥനമാക്കി തന്നെ ആയിരുന്നു. അല്ലെങ്കില്‍ അള്ള വെളിപ്പെടുത്തി എന്നു മൊഹമ്മദ് പറഞ്ഞത് ശുദ്ധ തട്ടിപ്പായിരുന്നു എന്നു സമ്മതിക്കലായിരിക്കും. താങ്കള്‍ അത് സമ്മതിക്കുന്നുണ്ടോ?

ഇതല്ല നിര്‍വചനമെങ്കില്‍ അതിവിടെ എഴുതുക.

kaalidaasan said...

>>>ഒരു പരിഷ്കര്‍ത്താവും പ്രവാചകനും സംഘര്‍ഷങ്ങളെ ആഗ്രഹിക്കുകയില്ല. അതേ പ്രകാരം ആരെങ്കിലും കുഴപ്പത്തിന് ശ്രമിക്കുമ്പോള്‍ അത് നിയന്ത്രിക്കാതെ മാറിനില്‍ക്കുകയുമില്ല. ആ കുഴപ്പം അവസാനിപ്പിക്കാനാവശ്യമായത്രയും ബലം പ്രയോഗിക്കുക സ്വാഭാവികവും നീതിപൂര്‍വകവുമാണ്. അല്ലാത്ത പക്ഷം താന്‍ പ്രബോധനം ചെയ്ത സത്യസന്ദേശം പുല്‍കിയവരെ കൊലക്ക് നല്‍കുന്നതിന് തുല്യമായിരിക്കും.
<<<<


മൊഹമ്മദ് നടത്തിയ ക്രൂരതകളെയും പൈശാചികതകളെയും കാടത്തത്തെയും ഒക്കെ ന്യായീകരിക്കുന്ന കൌശലം കൊള്ളാം. ഒരു ബലപ്രയോഗവും  നടത്താതെ മതം സ്ഥാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അനേകം ആചാര്യന്‍മാരുണ്ട്. ബുദ്ധന്‍, ജൈനന്‍, സരതുഷ്ട്രര്‍, ഗുരു നാനാക്ക്, നരായണ ഗുരു തുടങ്ങി അനേകം പരിഷ്കര്‍ത്താക്കളും മത സ്ഥാപകരുമുണ്ട്. അവരൊന്നും അനുയായികളോട് അന്യ മതവിശ്വസികളെ കാണുന്നിടത്തു വച്ചൊക്കെ കൊല്ലുക, സന്ധികള്‍ തോറും വെട്ടുക, കണ്ഠങ്ങള്‍ തോറും വെട്ടുക, കൈ കാലുകള്‍ എതിര്‍ദിശയില്‍ ഛേദിക്കുക, കുരിശില്‍ തറയ്ക്കുക, തുടങ്ങിയ പൈശാചികതകളൊന്നും ഉപദേശിച്ചിട്ടില്ല. താങ്കളൊന്നും അവരേപ്പറ്റി കേട്ടിട്ടില്ലാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല.

എന്തിനാണു ലത്തീഫേ ഇതുപോലെ വളച്ചു കെട്ടി നീട്ടിപ്പരത്തി പറയുന്നത്. മൊഹമമ്ദ് ബല പ്രയോഗം നടത്തി. യുദ്ധം ചെയ്തു. ഗോത്രങ്ങളെ കൊള്ളയടിച്ചു. കാട്ടറബികളുടെ ഗോത്ര നീതി ഇസ്ലാമിന്റേതാണെന്നും പറഞ്ഞ് മുസ്ലിങ്ങളില്‍  അടിച്ചേല്‍പ്പിച്ചു. അതല്ലെ ലളിതമായ വസ്തുത. മറ്റുള്ളവര്‍ ബലപ്രയോഗം നടത്തി എന്നതുകൊണ്ട് മൊഹമ്മദ് നടത്തിയ ഒരു ബലപ്രയോഗത്തിനും ന്യായീകരണമാകില്ല.

kaalidaasan said...

>>>മുഹമ്മദ് നബി, മനുഷ്യജീവിതത്തിന്റെ ഏത് വശത്താണ് ദൈവികനിയമമല്ലാത്ത ഒന്ന് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞുതരാന്‍ താങ്കള്‍ക്ക് കഴിയുമോ?.
<<<<


എന്തിനാണു മറ്റുള്ളവരത് പറഞ്ഞു തരുന്നത്.അങ്ങനെയല്ല എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടോ? ഇത്ര നേരവും അതേക്കുറിച്ചല്ലെ പറഞ്ഞത്. ഒന്നും ലത്തീഫിനു മനസിലായില്ലേ? ശരിയ എന്ന പേരില്‍ മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്ന കാര്യങ്ങള്‍ അനുഷ്ടിക്കാന്‍ കല്‍പ്പിക്കുകയാണദ്ദേഹം ചെയ്തത്. അതെല്ലാം മറ്റ് ജനതകളും അക്കാലത്ത് പിന്തുടര്‍ന്നിരുന്ന കാടന്‍ നിയമ വ്യവസ്ഥകളായിരുന്നു. മറ്റുള്ളവര്‍ അതില്‍ നിന്നൊക്കെ പുരോഗമിച്ച് പരിഷ്കൃതമായ നിയമ വ്യവസ്ഥ്കളുണ്ടാക്കിയപ്പോള്‍ മുസ്ലിങ്ങളെ ഇപ്പോഴും  മൊഹമ്മദിന്റെ കാട്ടു നീതി ഏഴാം നൂറ്റാണ്ടില്‍ തളച്ചിടുന്നു. അതു തന്നെയല്ലേ വിശദമായി തന്നെ ഞാന്‍ എഴുതിയത്. വായിച്ചിട്ടു മനസിലാകുന്നില്ലെങ്കില്‍ കുര്‍ആന്‍ രണ്ടു മൂന്നാവര്‍ത്തി കൂടി വായിക്കുക. ഞാന്‍ മൌദൂദിയുടെ കുര്‍ആന്‍ തര്‍ജ്ജമയില്‍ നിന്നും എഴുതിയതെങ്കിലും  വായിച്ചു പഠിക്കുക. വായിച്ചാല്‍ മാത്രം പോരാ അര്‍ത്ഥം മനസിലാക്കി പഠിക്കണം.

kaalidaasan said...

>>>ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു.
<<<<


വിക്കി പകര്‍ത്തി വച്ചാല്‍ മാത്രം പോരാ. പകര്‍ത്തി വയ്ക്കുന്നത് വായിച്ചു മനസിലാക്കാനുള്ള ശേഷി കൂടെ വേണം.

മൊഹമ്മദിന്റെ കാലത്ത് അറേബ്യ മാത്രമേ ഇസ്ലാമിക ഖിലാഫത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നുള്ളു. മറ്റ് ഖലീഫമാര്‍ ഈ രാഷ്ട്രീയ അധികാരം അറേബ്യക്ക് പുറത്ഘേക്ക് വ്യാപിപ്പിച്വ്ഹു. അത് യുദ്ധത്തിലൂടെ പിടിച്ചടക്കിക്കൊണ്ടായിരുന്നു. ഭൂമി ശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെ അറേബ്യയില്‍ സ്ഥാപിച്ച രാജ്യത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണുണ്ടായത്. ഈ രാജ്യങ്ങളിലെ സംസ്കാരവും, ഭാഷയും, മതവിശ്വാസവുമൊക്കെ തുടച്ചു മാറ്റി അവിടെ അറബി ഭാഷയും, ഇസ്ലാം മതവും,അടിച്കേല്‍പ്പിച്ചു. അറേബ്യയിലെ ഇസ്ലാമിക രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും ഈ രാജ്യങ്ങളിലേക്കൊക്കെ വ്യാപിപ്പിച്ചു. അതു തന്നെയല്ലേ താങ്കള്‍ മുകളില്‍ വിക്കിപ്പീഡിയയില്‍ നിന്നും പകര്‍ത്തി വച്ചിരിക്കുന്നത്?

കുര്‍ആനില്‍ ചക്കെന്നെഴുതിയത് താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ കൊക്കെന്നു മനസിലാക്കും. അതേ നിദാനശാസ്ത്രം ഉപയോഗിച്ചാല്‍ ലത്തീഫു വയിച്ചതുപോലെ ഇരിക്കും. പക്ഷെ അതല്ലല്ലൊ വാസ്തവം.

ഇസ്ലാമിക സാമ്രാജ്യം എങ്ങനെ അറേബ്യയില്‍ നിന്നും മറ്റിടങ്ങളിലേക്ക് വ്യാപിച്ചു എന്നറിയണമെങ്കില്‍ ഇത് വായിക്കുക.

Islam, Power and Empire, to 677 CE

ഇസ്ലാമിക സോഴ്സില്‍ നിന്നും വേണമെങ്കില്‍ ഇത് വായിക്കുക.

Chronology of Islâmic Empires from 1H (622CE)

kaalidaasan said...

>>>ഇസ്ലാമിക ഖിലാഫത്ത് ക്ഷയിച്ചത് റാം പറഞ്ഞ പോലെ 'യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ' അല്ല. മറിച്ച് ഇസ്ലാമിക ഖിലാഫത്ത് അതിന്റെ അടിത്തറകളില്‍നിന്ന് നീങ്ങിയതോടെയാണ്.
<<<<


ഇസ്ലാമിക സാമ്രാജ്യം അതിന്റെ ഉന്നതമായ അവസ്ഥയില്‍ ആയിരുന്നത് ഇസ്ലാമിന്റെ സുവര്‍ണ്ണയുഗം എന്ന് മുസ്ലിങ്ങള്‍ കൊട്ടിപ്പാടുന്ന കാലമാണ്. ഈ സാമ്രാജ്യം മൊഹമ്മദ് സ്ഥാപിച്ച മദീനയിലെ സാമ്രാജ്യമല്ല. മദീനയെ ഉപേക്ഷിച്ച് ആദ്യം ഡമാസ്കസിലും പിന്നീട് ബാഗ്ദാദിലും പുഷ്ടിപ്രാപിച്ച Mutazilah കാലഘട്ടത്തിലാണതുണ്ടായത്. അതേക്കുറിച്ചൊക്കെ ഇവിടെ വായിക്കാം.

മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവായിരുന്ന അലിയെ വധിച്ച് അധികാരം പിടിച്ചടക്കിയ മുവൈയ്യ സ്ഥാപിച്ച രാജവംശമാണതിനു വിത്തു പാകിയത്. അബ്ബാസിദുകള്‍ തലസ്ഥാനം ബാഗ്ദാദിലേക്ക് മാറ്റിയ ശേഷമാണ്, ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം. അക്കാലത്ത് എല്ലാ രംഗങ്ങളിലും ഈ സാമ്രാജ്യം  പുരോഗമിച്ചു. മൊഹമ്മദിന്റെ അടിസ്ഥാന നിലപാടുകള്‍ പലതിനെയും അന്ന് ചോദ്യം ചെയ്തിരുന്നു. കുര്‍ആന്‍ ആരും കെട്ടി ഇറക്കിയ ദൈവിക പുസ്തകമല്ല, ഭൂമിയില്‍ എഴുതപ്പെട്ടതാണ്, എന്നതായിരുന്നു അന്നത്തെ നിലപാട്. നാലു നുറ്റാണ്ടു നീണ്ടു നിന്ന ഈ കാലഘട്ടം അവസാനിച്ചത് ഇസ്ലാം അതിന്റെ തനതായ സ്വത്വത്തിലേക്ക് തിരിച്ച് പോയപ്പോഴായിരുന്നു. മൊഹമ്മദിനു ശേഷം ഇസ്ലാമിലുണ്ടായ ഏറ്റവും പ്രമുഖ ചിന്തകനായിരുന്ന അല്‍ ഘസാലി ആണ്, ഇസ്ലാമിനെ അതിന്റെ ശരിക്കുമുള്ള, മൊഹമ്മദ് വിഭാവനം ചെയ്ത നിലയിലേക്ക് തിരിച്ചു കൊണ്ടു പോയത്. അതോടെ ഇസ്ലാമികം സാമ്രാജ്യവും ക്ഷയിച്ചു. അല്‍ ഘസാലിയുടെ ഇന്‍ഡ്യന്‍ പതിപ്പാണ്, ജമായത്തേ ഇസ്ലാമി സ്ഥാപിച്ച മൌദൂദി.

താങ്കള്‍ പറയുമ്പോലെ ഇസ്ലാമിക ഖിലാഫത്ത് അതിന്റെ അടിത്തറകളില്‍നിന്ന് നീങ്ങിയതല്ല, ഇസ്ലാമിക സാമ്രാജ്യം അതിന്റെ ശരിക്കുള്ള അടിത്തറയിലേക്ക് നീങ്ങിയപ്പോഴാണ്. സ്വയം നശിച്ചതാണത് അല്ലാതെ മാറ്റാരെങ്കിലും നശിപ്പിച്ചതല്ല.

kaalidaasan said...

>>>അത് മനസ്സിലാകണമെങ്കില് ഇസ്ലാമിക ഖിലാഫത്ത് ദുര്ബലമായപ്പോള് സംഭവിച്ച സാമ്രാജ്യത്വാധിനിവേശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല് മതി. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകും. ഖിലാഫത്തില് റോഡും തോടും നിര്മിച്ചത് ഒരോ നാട്ടിലെയും ജനങ്ങളുടെ സഞ്ചാര സൌകര്യത്തിനായിരുന്നെങ്കില് തുടര്ന്ന് വന്ന സാമ്രജ്യശക്തികള് നാടുകളെ കോളനികളാക്കുകയും ഇവിടെ നിന്നുള്ള സമ്പത്ത് കടത്തികൊണ്ടുപോകുന്നതിനാണ് റോഡുകളും റെയില്വേ പാളങ്ങളും തുറമുഖങ്ങളും നിര്മിച്ചത്. ഇവിടെ അവര് പട്ടാളത്തെ വ്യന്യസിച്ചത് അതിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്.
<<<<


സാമ്രാജ്യത്വവും കോളോണിയലിസവും തമ്മില്‍ താങ്കള്‍  തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്യുന്നത്.

ഇസ്ലാമിക സാമ്രാജ്യത്വത്തെ ന്യായീകരിക്കുന്നതിനു വേണ്ടി പടിഞ്ഞാറന്‍ നാടുകള്‍ കോളനി വത്കരണം നടത്തിയതിനെ സാമ്രാജ്യവ്തകരണവുമായി താങ്കള്‍ കൂട്ടിക്കുഴക്കുന്നു.
കോളനി വത്കരണമൊക്കെ ഇസ്ലാമിക സാമ്രാജ്യം ക്ഷയിച്ച ശേഷമുണ്ടായതാണ്.

ഇസ്ലാമിക സാമ്രാജ്യവും അന്നുണ്ടായിരുന്ന മറ്റ് സാമ്രാജ്യങ്ങളായിരുന്ന റോമന്‍, ഗ്രീക്ക്, പെര്‍ഷ്യന്‍ സാമ്രജ്യങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല. ഇവയ്ക്ക് കോളനി വത്കരണവുമായി ബന്ധമില്ല. കോളനി വത്കരണത്തിന്റെ ദൂഷ്യ വശങ്ങള്‍ ചൂണ്ടിക്കാണിച്ചാലൊന്നും ഇസ്ലാമിക സാമ്രാജ്യത്വം  സാമ്രാജ്യത്വമല്ലാതാകില്ല. റോമന്‍ ഗ്രീക്ക് പെര്‍ഷ്യന്‍ സാമ്രാജ്യങ്ങളും ഇസ്ലാമിക സാമ്രാജ്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പറയൂ ലത്തീഫേ. അറേബ്യക്ക് അടുത്തു തന്നെ അക്കാലത്തുണ്ടായിരുന്ന റോമന്‍ സാമ്രാജ്യത്വത്തിന്റെ ഭരണ രീതി പലതും ഇസ്ലാമിക സാമ്രാജ്യവും പകര്‍ത്തിയിരുന്നു. ഖലീഫക്കു കീഴില്‍ ഗവര്‍ണ്ണര്‍മാര്‍ ഭരണം നടത്തിയ പോലെ തന്നെ അതിനു മുന്നെ റോമന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണ്ണര്മാര്‍ ഭരണം നടത്തിയിട്ടുണ്ട്.

kaalidaasan said...

>>>'യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍ . ' റാം പറഞ്ഞ ഈ പ്രസ്താവനയോട് പൂര്‍ണമായി യോജിക്കുന്നു. അതിക്രമിച്ച് കയറിയ നാടുകളെ അടിമകളാക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുന്ന സമീപനം തുടരുകയും ചെയ്തതാണ് സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ പിറവിക്കും സാമ്രാജ്യത്വത്തിന്റെ കെട്ടുകെട്ടലിനും ഇടയാക്കിയത്.
<<<<


റാം പറഞ്ഞതല്ല ലത്തീഫ് മനസിലാക്കിയത്.
സാമ്രാജ്യത്വ ശക്തികള്‍ മറ്റു നാടുകളില്‍ അതിക്രമിച്ച് കയറി അവരെ കോളനികളാക്കിയപ്പോള്‍ ഭരിച്ചിരുന്നത് രാജക്കന്‍മാരും ചക്രവര്‍ത്തിമാരുമായിരുന്നു. ഈ ഭരണ വ്യവസ്ഥ മാറി ജനാധിപത്യമുണ്ടായപ്പോള്‍ കോളനികള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തു. അങ്ങനെയാണു സ്വതന്ത്ര പരമാധികാര രാജ്യങ്ങള്‍ കോളനികളിലുടനീളം ഉണ്ടായത്. അതൊക്കെ ചരിത്രത്തിന്റെ അനിവാര്യതകളാണ്.

ഇനി എപ്പോഴെങ്കിലും എല്ലാ മുസ്ലിം രാജ്യങ്ങളിലും ശരിയ അടിസ്ഥനത്തിലുള്ള ഇസ്ലാമിക ഭരണമുണ്ടായാലും അവരൊക്കെ യോജിച്ച് പണ്ടത്തേപ്പോലെ ഒറ്റ ഖിലഫത്താകാനും പോകില്ല. അതാണു ജനാധിപത്യം ഇസ്ലാമിക ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന. ജനധിപത്യം ഇല്ലെങ്കിലും  ഇസ്ലാമിക രാഷ്ട്രങ്ങളെ ഒറ്റ ഭരണത്തിന്‍ കീഴില്‍ ഒന്നിപ്പിക്കാന്‍ ഇനി പറ്റില്ല. ഇറാനിലെ ഖലിഫേറ്റിനെ പുറമെയെങ്കിലും മുസ്ലിങ്ങളില്‍ ഭൂരിഭാഗവും അവഗണിച്ചു. അഫ്ഘാനിസ്താനിലെ ഖലെഫേറ്റിഎന്യും കാര്യ ഗൌരവമുള്ള ആരും അംഗീകരിച്ചില്ല ഇനി ഈജിപ്റ്റില്‍ മുര്‍സി സ്ഥാപിക്കാന്‍ പോകുന്ന ഖലിഫേറ്റിനും ഇതെ ഗതി ആയിരിക്കും. ഇപ്പോള്‍ തന്നെ ജനതയിലെ പകുതിയോളം പേര്‍ അദ്ദേഹത്തിന്റെ ഇസ്ലാമിക അജണ്ടയെ എതിര്‍ക്കുന്നു. ഇസ്ലാമിക ലോകത്തിനു പുറത്തുള്ള ജനാധിപത്യത്തിന്റെ സ്വാധീനം മൂലമാണത്.

kaalidaasan said...

>>>സാമ്രാജ്യത്വം അന്നും ഇന്നും ഏറ്റവും കടുത്ത ചെറുത്ത് നില്‍പ്പ് നേരിടേണ്ടിവന്നതും വരുന്നതും ഇസ്ലാം വിശ്വാസികളില്‍നിന്നാണ്.
<<<<


ഇത് ചരിത്രത്തിന്റെ തല തിരിഞ്ഞ വായന.

ഇസ്ലാമിക സാമ്രാജ്യത്തിന്റെ അവസാന പതിപ്പായിരുന്നു ഓട്ടൊമന്‍ സാമ്രാജ്യം. റോമാ സാമ്രാജ്യത്തില്‍ നിന്ന് പിടിച്ചെടുത്ത് ഇസ്ലാമികവത്കരിച്ച കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും ഭരിക്കപ്പെട്ടിരുന്ന അതി വില്പുലമായ സാമ്രാജ്യമായിരുന്നു അത്. അതിനേറ്റവും യോജിക്കാന്‍ പറ്റിയ വ്യവസ്ഥിതികള്‍ ജെര്‍മ്മനിയിലെ നാസിസവും ഇറ്റലിയിലെ ഫാസിസവും ആയിരുന്നു. സ്വാഭാവികമായി അവരോട് യോജിച്ച്, ലോകം മുഴുവന്‍ കീഴടക്കാനായി ലോകമഹായുദ്ധതിനു പുറപ്പെട്ടു. പക്ഷെ പരാജയപ്പെട്ടു പോയി. ഈ സാമ്രാജ്യം നിലം പൊത്തിയപ്പോള്‍ അതിന്റെ കീഴിലായിരുന്ന ഭൂവിഭാഗങ്ങളൊക്കെ അതിനെ പരാജയപ്പെടുത്തിയവരുടെ കീഴിലായി.
മറ്റ് കോളനികളൊക്കെ ആക്രമിച്ച് കീഴടക്കിയ പോലെ ഇസ്ലാം വിശ്വാസികളുടെ രാജ്യങ്ങളൊന്നും ആരും ആക്രമിച്ച് കോളനിയക്കിയതല്ല. ജെര്‍മ്മനിയെ ഭാഗിച്ചെടുത്ത പോലെ വിജയിച്ച ശക്തികള്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗങ്ങളും ഭാഗിച്ചെടുത്തു. അവിടെയൊക്കെ കാര്യമായ ഒരു ചെറുത്തു നില്‍പ്പും ഉണ്ടായില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലാണു മാറ്റങ്ങളുണ്ടായത്. ഇസ്ലാമിക ഖിലഫേറ്റിനെ അവര്‍ കുപ്പത്തൊട്ടിയിലെറിഞ്ഞു. തീര്‍ത്തും മതേതരമായ ഒരു ഭരണ സംവിധാനം അവര്‍ കൊണ്ടു വന്നു. മതത്തെ സമൂഹത്തിന്റെ ഒരു രംഗത്തും  അവര്‍ അടുപ്പിച്ചില്ല. ഒരു നൂറ്റാണ്ടോളം അത് തുടര്‍ന്നു. പിന്നീട് ഇസ്ലാമിസ്റ്റുകള്‍ അതിനെ ഇസ്ലാമിക വത്കരണം നടത്താന്‍  അവിടെ തുടങ്ങിയിട്ടുണ്ട്.

മുസ്ലിങ്ങള്‍ സാമ്രാജ്യത്വത്തിനെതിരെ ചെറുത്തു നില്‍ക്കുന്നത് എന്തിനു വേണ്ടി ആണെന്നതിന്റെ ഉദാഹരണം ഇന്‍ഡ്യയാണ്. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ഭൂരിഭാഗവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത് പാകിസ്താന്‍ എന്ന മുസ്ലിം  രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ആയിരുന്നു. വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇതിനപവാദമായി പ്രവര്‍ത്തിച്ചുള്ളു. താങ്കളുടെ സംഘടന ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ അംഗീകരിച്ചു പോലിമില്ല. ബ്രിട്ടീഷുകാരെ ലാത്ത എന്നു വിളിച്ച അവര്‍ ഇന്‍ഡ്യക്കാരെ മനാത്ത എന്നാണു വിളിച്ചതും. ഇന്‍ഡ്യയിലെ മതേതരത്വത്തിന്റെ ഗുണമനുഭവിച്ച ഭൂരിഭാഗം മുസ്ലിങ്ങളും  പുറമെയെങ്കിലും  ജനാധിപത്യത്തെ പിന്തുണച്ചു. ആ സത്യം തിരിച്ചറിഞ്ഞപ്പോള്‍ ജമയത്ത് ചുവടു മാറ്റി. മനാത്തയേയും വേണമെങ്കില്‍ ആരാധിക്കാം എന്ന നിലപാടിലേക്കവര്‍ എത്തിച്ചേര്‍ന്നു. ഉള്ളിലെ ഇസ്ലാമിക അജണ്ട പര്‍ദ്ദ ഇട്ട് മറച്ചു വച്ച് തല്‍ക്കാലം മനാത്തയെ അങ്ങ ആരാധിച്ചേക്കാം എന്ന് വൈകി അവര്‍ തീരുമാനിക്കുകയായിരുന്നു. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ ഉള്പ്പടെയുള പൊതു സമൂഹം മുഖം തിരിച്ചു നില്‍ക്കും എന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായതും. ഇവര്‍ എപ്പോഴെങ്കിലും അധികാരത്തിനടുത്തെത്തിയാല്‍ എന്തു സംഭവിക്കും എന്നതിന്റെ ചൂണ്ടു പലക ഈജിപ്റ്റിലെ മുര്‍സിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്ലിം ബ്രദര്‍ഹുഡും ആണ്.

kaalidaasan said...

>>>അവര്‍ ഏറെ ഭയപ്പെടുന്നത് സമഗ്രഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെയാണ്. അതാണ് അവരുടെ സാമ്രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന് മനസ്സിലാക്കി അവരുണ്ടാക്കിയ അശ്ലീല പദമാണ് political islam. സത്യത്തില്‍ അങ്ങനെ ഒന്നില്ല. ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു വശം മാത്രമാണ് രാഷ്ട്രീയം.
<<<<


പൊളിറ്റിക്കല്‍ ഇസ്ലാം എന്നത് അശ്ലീല പദം തന്നെയാണ്. ആധുനിക സമൂഹത്തിനൊട്ടും യോജിക്കാത്ത അശ്ലീലമാണ്, ഇസ്ലാമിലെ രാഷ്ട്രീയം. അതിന്റെ ഏറ്റവും തിളങ്ങുന്ന പതിപ്പാണ്, ഇറാനിലെ അസംബന്ധ രാഷ്ട്രീയം. താടി വച്ച ഒരു സത്വവും കുറച്ച് കിങ്കരന്‍മാരുമാണാ രഷ്ട്രീയത്തെ നയിക്കുന്നത്. ഒരു മുസ്ലിമിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഈ അശ്ലീല സംഘത്തിന്റെ വാറോല വേണം. അതിന്റെ മറ്റൊരു പതിപാണ്, സൌദി അറേബ്യയിലുള്ളത്. പര്‍ദ്ദ ധരിച്ചില്ല എന്ന കാരണത്താല്‍ കൊച്ചു കുട്ടികളെ തീയിലേക്ക് ഒടിച്ച് ചുട്ടുകൊന്ന രാഷ്ട്രീയത്തെ അന്ന് ലോകം മുഴുവന്‍ ഞെട്ടലോടെ കണ്ടു. ലൈംഗിക ബന്ധത്തിനു കല്ലെറിഞ്ഞു കൊല്ലുന്ന, മോഷ്ടിക്കുന്നതിനു കൈ വെട്ടുന്ന, അന്യ മത വിശ്വാസികളെ കാണുന്നിടത്തൊക്കെ വച്ച് വധിക്കുന്ന, അവരുടെ സന്ധികള്‍ തോറും കണ്ഠങ്ങള്‍ തോറും വെട്ടുന്ന ക്രൂരതയെ മനുഷ്യ ജാതിയില്‍ ജനിച്ച ആരും ഭയപ്പെടും. ഇസ്ലാമിന്റെ അഭിവാജ്യമായ ഈ വശത്തെ സുബോധമുള്ള ആരും ഭയത്തോടെയേ വീക്ഷിക്കൂ. യതൊരു പ്രകോപനവുമില്ലതെ അമൂല്യമായ ബുദ്ധ പ്രതിമകള്‍ തകര്‍ത്തവരെ താങ്കളൊക്കെ ആരാധനയോടെ വീക്ഷിക്കുമായിരിക്കും. അത് എല്ലാവരും പ്രതീക്ഷിക്കുന്ന സത്യമാണു താനും.

ram said...

Kaalidaasan, you are awesome!

kaalidaasan said...

>>>ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഊന്നിപറയുന്നവര് മുഗിള ഭരണമോ സൌദി ഭരണമോ അഫ്ഘാനിലെ താലിബാന് ഭരണോ, പാകിസ്ഥാനിലെ സാമ്രാജ്യത്വവിധേയ ഭരണമോ ആഗ്രഹിക്കുന്നവരല്ല.
<<<<


ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഊന്നിപ്പറയുന്നവര് ഇല്ലാത്ത ഒന്നിനെ സ്വപ്നം കണ്ടു കഴിയുകയാണ്. ലോകത്തിന്റെ പല ഭാഗത്തും ഇസ്ലാമിക ഭരണകൂടങ്ങളുണ്ട്. ശരിയ അടിസ്ഥാനമാക്കി യുള്ള ഇസ്ലാമിക ഭരണകൂടങ്ങള്‍. നൂറൂ ശതമാനം മുസ്ലിങ്ങളുള്ള നാടുകളില്‍ പോലും നടപ്പാക്കാന്‍ ആകാത്ത ഈ അസംബന്ധം ഇനി ജനാധിപത്യ സമൂഹത്തില്‍ നടപ്പിലാക്കും എന്നു പറയുന്നവരുടെ മനോനിലക്ക് കാര്യമായ എന്തോ തകരാറുണ്ട്.

നടപ്പക്കാനാകുമെങ്കില്‍ ഈ രാജ്യങ്ങളൊക്കെ അത് നടപ്പാക്കുമായിരുന്നു. ഒരു മരീചിക പോലെയുള്ള ഈ അസംബന്ധത്തിനു പിന്നാലേ പായുന്നവര്‍ പാഞ്ഞോളൂ. പക്ഷെ അത് ഇന്‍ഡ്യയില്‍ ഒരു ചര്‍ച്ച പോലും അര്‍ഹിക്കുന്നില്ല. ഇന്‍ഡ്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനങ്ങള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങളുണ്ടാക്കും. അത് വച്ച് ഭരിക്കും. മുസ്ലിങ്ങള്‍ അതിന്റെ ഭാഗമാകണോ വേണ്ടയോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. അതില്‍ നിന്നും മാറി നിന്നാല്‍ മറ്റുള്ളവര്‍ അത് ഗൌനിക്കുക പോലുമില്ല.

നല്ല ഒരു ശതമാനം പവപ്പെട്ടവരുള്ള ഒരു രാജ്യത്ത് ചര്‍ച്ച ചെയ്യേണ്ട അനേകം വിഷയങ്ങളുണ്ട്. ലാത്തമാരും മനാത്തമാരും ഇഷ്ടമുള്ളത് ചര്‍ച്ച ചെയ്യുക.

kaalidaasan said...

>>>ram ഇസ്ലാമിനെയും ചരിത്രത്തെയും വിശകലനം ചെയ്തത് എത്രമാത്രം അബദ്ധങ്ങളോടുകൂടിയാണ് എന്ന് നാം കണ്ടുകഴിഞ്ഞു.
<<<<


ആരാണി നാം? റാം വിശകലനം ചെയ്തത് തെറ്റാണെന്ന് ലത്തീഫല്ലാതെ മാറ്റാരും ഇവിടെ പറഞ്ഞില്ലല്ലോ.

രാഷ്ട്രീയ അധികാരമുണ്ടായിരുന്ന ഇസ്ലാമിക സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തിയത് പാശ്ചാത്യ സാമ്രാജ്യം തന്നെയാണ്. ഈ സാമ്രാജ്യങ്ങളൊക്കെ ഇല്ലാതായത് ജനാധിപത്യം  വേരോടിയപ്പോഴും. ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ പുരോഗമന മുഖത്ത് കരി വാരിത്തേച്ച് അതിനെ ഇല്ലാതാക്കിയത് ഒറിജിനല്‍ ഇസ്ലാമും. മൌദൂദി പ്രചരിപ്പിച്ച ഒറിജിനല്‍ ഇസ്ലാം.

kaalidaasan said...

>>>മലപ്പുറം ജില്ലയിലെ നിലമ്പൂര് പഞ്ചായത്ത് സ്ത്രീധനരഹിതമാക്കാന് ഭരണസമിതി തീരുമാനിച്ചു. അതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില് വിശദമായ സ്ഥിതിവിവര കണക്കുകള് ശേഖരിച്ചു. കൂട്ടത്തില് കഴിഞ്ഞ കുറെ കൊല്ലങ്ങള്ക്കിടയില് നടന്ന സ്ത്രീധന വിവാഹങ്ങളുടെയും സ്ത്രീധനരഹിത വിവാഹങ്ങളുടെയും കണക്കെടുത്തു. അതനുസരിച്ച് പഞ്ചായത്തിലെ 82 ശതമാനം വിവാഹവും നടന്നത് സ്ത്രീധനത്തോടെയാണ്. 18 ശതമാനം മാത്രമാണ് സ്ത്രീധനരഹിത വിവാഹങ്ങള്. അതിനാലവിടെ സ്ത്രീധനമാണ് ജനാധിപത്യപരം. സ്ത്രീധനരാഹിത്യം ജനാധിപത്യവിരുദ്ധമാണ്.
<<<<


ജമായത്തേ ഇസ്ലാമിയുടെ പരമോന്നത നേതാവ് ജനാധിപത്യം അളക്കുന്ന രീതിയാണിത്. ഇത് വായിച്ച് അരെങ്കിലും ചിരിക്കാതിരിക്കുന്നെങ്കില്‍ അവര്‍ക്ക് നല്ലൊരു നമസ്കാരം ആദ്യമേ പറയട്ടെ.

ഞാനും ഇതു പോലെ ഒന്ന് ജനാധിപത്യം അളക്കാം.

കേരളത്തില്‍ 90% ആളുകളും കഴിക്കുന്നത് ചോറാണ്. ബക്കി 10% കഴിക്കുന്നത് പൊറോട്ടയും. അതുകൊണ്ട് ചോറാണ്,കേരളത്തില്‍ ജനാധിപത്യം. പത്തിരി ഉള്‍പ്പടെയുള്ളത് കഴിക്കുന്നവര്‍ ജനാധിപത്യ വിരുദ്ധരാണ്.

കേരളത്തിലെ 75 % ആളുകള്‍ നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നു. ബാക്കി 25% ഇരുന്നു കൊണ്ട് മൂത്രമൊഴിക്കുന്നു. അതുകൊണ്ട് നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നതാണ്, ജനാധിപത്യം. ഇരുന്നു കൊണ്ട് മൂത്രമൊഴിക്കുന്നത് ജനാധിപത്യ വിരുദ്ധം.

കേരളത്തിലെ 80 % ആളുകളും വലത്തോട്ട് മുണ്ടുടുക്കുന്നു. അതുകൊണ്ട് വലത്തോട്ട് മുണ്ടുടുക്കുന്നത് ജനാധിപത്യ പരവും ഇടത്തോട്ട് മുണ്ടുടുക്കുന്നത് ജനാധിപത്യ വിരുദ്ധവും.
ഇന്‍ഡ്യയില്‍ 80 % ഹിന്ദുക്കളാണ്. അതുകൊണ്ട് ഹിന്ദു മത ജനാധിപത്യപരവും, 14% ഉള്ള മുസ്ലിങ്ങള്‍ ജനാധിപത്യ വിരുദ്ധവും ആണ്.

ഇതുപോലെ ആര്‍ക്കും ജനാധിപത്യത്തെ വിശദീകരിക്കാം. പക്ഷെ മറ്റുള്ളവര്‍ കാരകുന്നുമാരല്ലല്ലോ, ഇതുപോലെ ബുദ്ധി വികാസം ഇല്ലാതെയകാന്‍.

ഇതേ ജനുസില്‍ പെട്ട വകകള്‍ നയിക്കുന്ന ജമായത്തേ ഇസ്ലാമിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്ത്രീധനം ആവശ്യപ്പെടുന്നത് നിയമപരമായി നിരോധിച്ച കാര്യമൊന്നും കാരകുന്നിനറിയില്ല എന്നു തോന്നുന്നു. വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീയുടെ പങ്ക് സ്വത്ത് സ്ത്രീധനമായി നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല. അത് ശരിയുമാണ്. ഇത്ര പണം നല്‍കണം എന്നു നിര്‍ബന്ധിക്കുന്നതാണു കുറ്റകരം. മാതാപിതാക്കളുടെ കഴിവിനനുസരിച്ച് സ്ത്രീധനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല. ഇപ്പോഴത്തെ പിന്തുടര്‍ച്ചാവകാശമനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കു ലഭിക്കുന്ന സ്വത്തിന്റെ അതേ അളവ് ലഭിക്കും.

പക്ഷെ ഇസ്ലാമിക വ്യവസ്ഥിതിയില്‍ അതില്ല. സ്ത്രീക്ക് പുരുഷനു ലഭിക്കുന്നതിന്റെ പകുതിയേ ലഭിക്കൂ. ജനാധിപത്യത്തിലെ പാളിച്ചകള്‍ക്കുദാഹരണമായിട്ടും  ഇസ്ലാം സ്ത്രീധനം നിരോധിച്ചിരിക്കുന്നു എന്നു പറയാനും  വേണ്ടിയാണ്, കാരകുന്ന് ഈ സ്ത്രീധന കഥ വിളമ്പുനത്. പക്ഷെ സ്ത്രീധനത്തേക്കാള്‍ നീചമായ മെഹര്‍ വ്യവസ്ഥിതിയാണിസ്ലാമിലുള്ളത്. സ്ത്രീയെ കമ്പോളത്തിലെ വില്‍പ്പന ചരക്കാകുന്ന നീചതയാണത്. സ്ത്രീധനം വിവാഹം കഴിച്ചയക്കുന്ന പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാന്‍  ഉദേശിച്ചു നല്‍കുന്നതാണ്. പക്ഷെ വിവാഹ മൂല്യം എന്ന മെഹര്‍ ആടുമാടുകളെ ചന്തയില്‍ നിന്നും വാങ്ങുന്നതുപോലെ പണം കൊടുത്ത് വാങ്ങുന്ന നീചതയാണ്.

kaalidaasan said...

>>>ജനാധിപത്യം ഒരു ജീവിതക്രമമോ വ്യവസ്ഥയോ അല്ല. ഒരു രീതിശാസ്ത്രം മാത്രമാണ്. കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ, ഭരണമേഖലകളില്‍ അത് ഏതെങ്കിലും പ്രത്യേകമായ നിയമമോ ക്രമമോ നല്‍കുന്നില്ല.
<<<<


ജനാധിപത്യത്തേക്കുറിച്ച് അറിവില്ലാത്ത ഒരു വ്യക്തിയേ ഇതുപോലെ പൊട്ടത്തെറ്റുകള്‍ വിളിച്ചു പറയൂ. കാരകുന്നിനൊക്കെ അതറിയാം. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ഇസ്ലാമിക ഒടി വിദ്യ പ്രയോഗിക്കുന്ന കുറുക്കന്റെ കൌശലമാണി വാക്കുകളിലുള്ളത്.

ജനാധിപത്യം ഒരു ജീവിതക്രമമോ വ്യവസ്ഥയോ ആണെന്ന് ആരും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ്, അതൊക്കെ അല്ല എന്ന് കാരകുന്ന് ഉത്ബോധിപ്പിക്കുന്നത്?

കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ, ഭരണമേഖലകളില്‍ നിയമവും ക്രമവും ഉണ്ടാക്കാനുള്ള പ്രായോഗിക രീതിയാണു ജനാധിപത്യം. ഓരോരോ കാലത്തിനനുസരിച്ചും  ജനങ്ങള്‍ക്ക് നല്ലതെനു തോന്നുന്ന നിയമങ്ങളും ഭരണക്രമവും അതുണ്ടാക്കുന്നു. മനുഷ്യനും സമൂഹവും പുരോഗമിക്കുന്നതിനനുസരിച്ച് ജനാധിപത്യത്തിലെ നിയമങ്ങളും ഭരണക്രമവും മാറിക്കൊണ്ടിരിക്കും. 3000 വര്‍ഷം മുമ്പ് ഗ്രീസിലുണ്ടായിരുന്ന ജനാധിപത്യമല്ല ഇന്ന് ലോകത്തുള്ളത്.

kaalidaasan said...

>>>അതനുസരിച്ച് ഭൂരിപക്ഷം പറയുന്നത് ശരിയും നീതിയുമാണ്. ന്യൂനപക്ഷത്തിന്‍േറത് മറിച്ചും. ആരെങ്കിലും കൂറുമാറി ഭൂരിപക്ഷം ന്യൂനപക്ഷമായാല്‍ ശരി തെറ്റും തെറ്റ് ശരിയുമായിത്തീരുന്നു. സത്യവും അസത്യവും ധര്‍മവും അധര്‍മവും സന്മാര്‍ഗവും ദുര്‍മാര്‍ഗവുമൊക്ക ഇങ്ങനെ മാറിമാറിവരുന്നു.
<<<<


വീണ്ടും കാരകുന്ന് ജനാധിപത്യത്തെ ഇസ്ലാം എന്ന ചെരുപ്പിനനുസരിച്ച് മുറിക്കാന്‍ ശ്രമിക്കുന്നു. ശരിയും തെറ്റും ആപേക്ഷികമാണ്. ഒരു സമൂഹത്തിനു ശരി എന്നത് മറ്റൊരു സമൂഹത്തിനു തെറ്റാണ്. അതൊക്കെ വ്യക്തികളും സമൂഹവുമെവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

നഗ്നരായി നടക്കുന്നത് ഇസ്ലാമിക സമൂഹത്തിലെ കൊടിയ തെറ്റാണ്. പക്ഷെ ആന്ദമാനിലെ ജരാവ സമൂഹത്തില്‍ അത് ശരിയാണ്. അതുപോലെ സ്വവര്‍ഗ്ഗരതി മരണ ശിക്ഷ വിധിക്കാവുന്ന കുറ്റമണിസ്ലാമിക സമൂഹത്തില്‍. പക്ഷെ പൊളിനേഷ്യന്‍ ദ്വീപുകളില്‍ അതൊക്കെ ജീവിതത്തിന്റെ ഭാഗവും.

അതുകൊണ്ട് തെറ്റും ശരിയുമൊന്നും absolute അല്ല, relative ആണ്. മുസ്ലിങ്ങള്‍ തെറ്റും ശരിയും അളക്കുന്നത് കുര്‍ആന്റെ അടിസ്ഥാനത്തിലാണ്. ഇസ്ലാമിക സമൂഹം ഇന്നും തെറ്റെന്നു പറയുന്നതൊക്കെ ആദിമ നൂറ്റാണ്ടുകളില്‍ തെറ്റെന്നു തന്നെയാണ്, മറ്റ് സമൂഹങ്ങളും പറഞ്ഞിരുന്നത്. പക്ഷെ അതിനൊക്കെ പിന്നീട് മാറ്റം വന്നു. സ്വര്‍ഗ്ഗത്തില്‍ പോലും മദ്യം നല്‍കുന്ന അള്ളാ ഭൂമിയില്‍ മദ്യം നിരോധിച്ചു എന്നത് വിശ്വസനീയമല്ല. അള്ളായുടെ ശരി പിന്നീടെപ്പോഴോ ഇസ്ലാമിന്റെ തെറ്റായി മാറുകയാണുണ്ടായത്.

ഭൂരിപക്ഷത്തിനും സ്വീകാര്യമായ നിയമം ജനധിപത്യം ഉണ്ടാക്കുന്നു എന്നതിന്റെ അര്‍ത്ഥം അതൊക്കെ ശരിയാണെന്നല്ല. അതൊക്കെ ഇന്നത്തെ സമൂഹത്തിനു സ്വീകാര്യമാണെന്നു മാത്രമേ ഉള്ളു. നാളെ അത് അസ്വീകാര്യമാണെന്നു വന്നല്‍ അത് മാറ്റികളയും.
സ്വീകാര്യം അസ്വീകാര്യം എന്നതിനെ ശരി തെറ്റ് എന്നൊക്കെ ദുര്‍വ്യാഖ്യാനിച്ചാലൊന്നും  ഇസ്ലാമിനെ ജനധിപത്യത്തിന്റെ ചെരുപ്പിനകത്ത് കയറ്റി വയ്ക്കാനാകില്ല.

ധര്‍മ്മം അധര്‍മ്മം, സന്മാര്‍ഗ്ഗം ദുര്‍മ്മാര്‍ഗ്ഗം തുടങ്ങിയവ ജനാധിപത്യത്തിലെ പദ പ്രയോഗങ്ങ്ളല്ല. അതൊക്കെ മതരാഷ്ട്രീയത്തിലെ പ്രയോഗങ്ങളാണ്. ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥക്കാണു പ്രസക്തി. മനുഷ്യന്‍ ഉണ്ടാക്കുന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നേ അവിടെ പരിശോധിക്കപ്പെടൂ.

kaalidaasan said...

>>>ശരിതെറ്റുകളും നന്മതിന്മകളും നിശ്ചയിക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷാവസ്ഥ മാനദണ്ഡമാക്കുന്ന നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന കാഴ്ചപ്പാടിനെ മൗദൂദി തന്റെ 'മതേതരത്വം,ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം' എന്ന തന്റെ കൃതിയില്‍ ശക്തമായി എതിര്‍ക്കുന്നുവെന്നത് ഇന്ന് സുവിദിതമാണ്. എന്നാല്‍, മഹാത്മാ ഗാന്ധിജിയും ജനാധിപത്യത്തോട് സ്വീകരിച്ചത് ഇതേ സമീപനമാണെന്ന് ഏറെപേര്‍ക്കും അറിയില്ല.
<<<<


മൌദൂദി എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്നതൊന്നും ഇന്‍ഡ്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ല. ഗന്ധിജി ഇന്‍ഡ്യക്കാരുടെ പ്രവാചകനുമല്ല. അതുകൊണ്ട് ഗാന്ധിജി പറഞ്ഞതൊക്കെ അക്ഷരം പ്രതി അനുസരിക്കേണ്ട ബാധ്യതയും ഇന്‍ഡ്യക്കാര്‍ക്കില്ല. സ്വീകരിക്കേണ്ടവ സ്വീകരിക്കും. തള്ളിക്കളയേണ്ടവ തള്ളിക്കളയും.

ഗാന്ധിജിക്കും മൌദൂദിക്കും എന്തു പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് ജാന്ധിപത്യം നല്‍കുന്ന സ്വാതന്ത്ര്യമാണ്. ശരിയ നിയമത്തേക്കുറിച്ചും അത് നടപ്പാക്കുന്ന ശൂറയേക്കുറിച്ചും മച്ചിയെന്നോ വേശ്യയെന്നോ ആരെങ്കിലും ഒരിസ്ലമിക രാജ്യത്ത് പറഞ്ഞാല്‍ അവന്റെ തല കഴുത്തിനു മുകളില്‍ കാണില്ല. അതാണ്, ജനാധിപത്യവും  ഇസ്ലാം പോലുള്ള മതാധിപത്യവും തമ്മിലുള്ള വ്യത്യാസം.

ഗാന്ധിജി രാമ രാജ്യം വേണമെന്ന് മരിക്കുന്നതു വരെ പറഞ്ഞിരുന്നു. മുസ്ലിങ്ങള്‍ അതിനെ പിന്തുണക്കുന്നുണ്ടോ?

മൌദൂദിയോ ഗാന്ധിജിയോ എതിര്‍ത്താലൊന്നും ഇന്‍ഡ്യ ജനാധിപത്യം ഉപേക്ഷിക്കില്ല. മൂല്യങ്ങള്‍ മതത്തിന്റെയോ മതാധ്യാപനത്തിന്റെയോ അല്ല. അത് മനുഷ്യരാശി ഉണ്ടാക്കി എടുക്കുന്നതാണ്. ഓരോ മതവും ഉണ്ടായി വന്നപ്പോള്‍ അതില്‍ പലതും  സ്വന്തമാക്കി എന്നത് വേറെ കാര്യം.

kaalidaasan said...

>>> 'നമുക്കുവേണ്ടത് നമ്മുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ധാര്‍മികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.'
<<<<


നല്ലതെന്നും പറഞ്ഞ് ഉദ്ധരിക്കുന്നവര്‍ ഉദ്ധരിക്കുന്നതിനെ സ്വീകരിക്കുക എന്നതാണു സാമാന്യ മര്യാദ. മുകളില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ഇതാണ്.

'ഇന്‍ഡ്യക്കുവേണ്ടത് ഇന്‍ഡ്യയുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ഹൈന്ദവ ധാര്മ്മികതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.'

ഇന്‍ഡ്യയുടെ സംസ്കാരം എന്നു പറയുന്നത് ഹൈന്ദവസംസ്കാരമാണ്. പരിശുദ്ധമായ ഹൈന്ദവ ധാര്മ്മികതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷം ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാണോ? അല്ല എന്നല്ലേ ലത്തീഫിന്റെ ഉത്തരം. പിന്നെന്തിനു ഗന്ധിജിയെ ഉദ്ധരിച്ച് കഷ്ടപ്പെടുന്നു?

kaalidaasan said...

>>>ജൂതന്മാരിലും ക്രൈസതവരിലും നടപ്പിലായ നിയമങ്ങളിൽ നിന്നും വളരെ അടുത്തിരിക്കുന്നതും ആധുനിക സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യവുമായ നിയമങ്ങളാണ് ശരീഅത്ത് നിയമങ്ങളിലുള്ളത്. കൊലയാളികളെ മാതൃകപരമായി ശിക്ഷിക്കുന്നതാണൊ ശരീഅത്ത് നിയമങ്ങളെ പ്രാകൃതമെന്ന് വിളിക്കാൻ കാരണം?

കാളിദാസന്മാരെ പോലുള്ള മതഭ്രാന്തന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധിയുള്ളവരോട്, ജമാഅത്തെ ഇസ്ലാമിയുടെ കൂടെ ഇസ്ലാമിനെയും കൂട്ടികുഴച്ച് ഔലോസുണ്ടയാക്കാനാണ് ശ്രമിക്കുന്നത് ശരിയല്ല എന്നുണർത്തട്ടെ.
<<<<


ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്.

മൈപ്പ് എന്ന പേരില്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് മറ്റൊരു ബ്ളോഗില്‍ ജമായത്തേ ഇസ്ലാമിയെ ചീത്തവിളിച്ച മാന്യ ദേഹം തന്നെയല്ലേ താങ്കള്‍. ഇപ്പോള്‍ നിലപാട് വ്യക്തം. ശരീയത്ത് നല്ലതാണ്. അത് സമൂഹത്തിന്റെ കെട്ടുറപ്പിനാവശ്യവുമാണ്.
ജമായത്തേ ഇസ്ലാമിയുടെ എന്ത് നയവൈകല്യത്തെയാണു താങ്കളൊക്കെ തുറന്നു പറയുന്നത്. താങ്കളേപ്പോലുള മുസ്ലിങ്ങള്‍ ധരിക്കുന്ന മുഖം മൂടി ധരിക്കാന്‍ അവര്‍ താമസിച്ചു പോയതോ?

ജമായത്തല്ലാത്ത താങ്കള്‍ക്കും ജമായത്തായ ലത്തീഫിനും  കൂറ്, ഇസ്ലമിക ശരിയത്തിനോടാണ്. അല്ലാതെ ജനാധിപത്യ വ്യവസ്ഥിതിയില്‍ മനുഷ്യരുണ്ടാക്കുന്ന നിയമങ്ങളോടല്ല. അതിവിടെ തെളിച്ചു പറഞ്ഞതിനു നന്ദി. എന്നേ സംബന്ധിച്ച് താങ്കളും ലത്തീഫും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

ജമായത്തേ ഇസ്ലാമിയുടെ അടിസ്ഥാന വിശ്വാസം ശരിയയാണ്, ആധുനിക സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യവുമായ നിയമങ്ങള്‍ ആണവയെന്നതാണ്, അവര്‍ പറയുന്നതും. . അതുതന്നെയാണ്, ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമെന്ന് ഇവിടെ താങ്കള്‍ വളരെ വ്യക്തമായി പറയുകയും ചെയ്തിരിക്കുന്നു. പിന്നെ ആരെ പറ്റിക്കാനാണു താങ്കളീ മുഖം മൂടി പര്‍ദ്ദ ധരിച്ചിരിക്കുന്നത്?

അവലോസുണ്ടക്കു പകരം അല്‍പ്പം പത്തിരി ഉണ്ടാക്കിയാലോ? ഇസ്ലാമും  ജമായത്തേ ഇസ്ലാമിയും തമ്മില്‍ എന്താണു വ്യത്യാസം? ഒന്നു പറഞ്ഞു തരാമോ

kaalidaasan said...

>>>>അതോടെ സുസ്ഥിരമായ സത്യമോ സനാതന മൂല്യങ്ങളോ ശാശ്വതധര്‍മങ്ങളോ ഇല്ലാതാകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും അതുതന്നെ. <<<<<

ഇന്‍ഡ്യന്‍ ഭരണഘടനയുടെ ശക്തിയാണത്. ദൌര്‍ബല്യമല്ല. സുസ്ഥിരമായ സത്യങ്ങളൊ, സനാതന മൂല്യങ്ങളോ, ശാശ്വത ധര്‍മ്മങ്ങളോ ഇല്ല എന്ന് ചരിത്രം പഠിച്ചിട്ടുള്ള ആര്‍ക്കും അറിയാം. കുറഞ്ഞ പക്ഷം ഇസ്ലാമിന്റെ ചരിത്രമെന്നും പറഞ്ഞ മൊഹമ്മദ് വിളമ്പിയ വിഡ്ഢിത്തങ്ങളെങ്കിലും പഠിക്കണം. മുസ്ലിം ദൈവം തന്നെ പറയുന്നത്, മൊഹമ്മദിനു മുന്നെ ഞാന്‍ പല നിയമങ്ങളും നല്‍കിയിട്ടുണ്ട്, അതൊക്കെ ഞാന്‍ തന്നെ മാറ്റിക്കളഞ്ഞിട്ടുണ്ട് എന്നാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുന്നേ മുസ്ലിം ദൈവത്തിനു പോലും ശാശ്വതമായ നിയമങ്ങളുണ്ടായിരുന്നില്ല. ജനാധിപത്യം ഈ സംഗതി സ്വീകരിക്കുന്നു എങ്കില്‍ അതെങ്ങനെ ദൌര്‍ബല്യമാകും, സര്‍വ ശക്തനു ദൌര്‍ബല്യമുണ്ടാകാമെങ്കില്‍  സാധാരണ മനുഷ്യര്‍ക്കായിക്കൂടെ?

kaalidaasan said...

>>>>>ഇന്ത്യന്‍ ഭരണഘടന ചില വശങ്ങളില്‍ ഈ ദൗര്‍ബല്യത്തെ മറികടന്നിട്ടുണ്ട്. ഭൂരിപക്ഷം അനുകൂലിച്ചാലും മാറ്റാന്‍ പാടില്ലാത്ത ചില മൗലിക അടിസ്ഥാനങ്ങളും അവകാശങ്ങളും അതിലുണ്ട്.ഭൂരിപക്ഷമുണ്ടായാലും മൗലിക അവകാശങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന ഈ വ്യവസ്ഥ പ്രത്യക്ഷത്തില്‍തന്നെ ജനാധിപത്യവിരുദ്ധമാണ്.<<<<

ഇന്‍ഡ്യന്‍ ഭരണഘടന മനുഷ്യനുണ്ടാക്കിയ നിയമമാണ്. അതെങ്ങനെ മുസ്ലിം ദൈവം ഉണ്ടാക്കി, മൊഹമ്മദ് വശം ഇറക്കികൊടുത്തു എന്നു പ്രചരിപ്പിക്കപ്പെടുന്ന ഒരു നിയമവ്യവസ്ഥയുമായി താരതമ്യം ചെയ്യാനാകും.

മൌലിക അവകാശങ്ങള്‍ മാറ്റന്‍ പാടില്ല എന്ന വ്യ്വസ്ഥ ഉണ്ടാക്കിയത് മനുഷ്യനാണ്. എന്താണു മൌലിക അവകാശങ്ങളെന്നു നിര്‍വചിച്ചതും മനുഷ്യനാണ്. മനുഷ്യന്‍ നിയമമുണ്ടാക്കുന്നു എന്നതാണു ജനാധിപത്യം. അതൊരിക്കലും ജനധിപത്യ വിരുദ്ധമല്ല. നിയമമുണ്ടാക്കാന്‍ അവകാശം മനുഷ്യനാണോ അതോ ദൈവത്തിനാണോ എന്നതാണിവിടത്തെ വിഷയം. ജനാധിപത്യ വിശ്വാസികള്‍ പറയുന്നത് അത് മനുഷ്യനാണെന്നാണ്. മുസ്ലിങ്ങള്‍ പറയുന്നത് അത് മുസ്ലിം ദൈവമായ അള്ളക്കാണെന്നും.

മൗലിക അവകാശങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന വ്യവസ്ഥ ഒന്നും ഭരണഘടനയില്‍ ഇല്ല. അതൊക്കെ ചില വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഇവ മാറ്റിക്കൊണ്ടുള്ള ഭരണഘടന ഭേദഗതികളുണ്ടായിട്ടുണ്ട്. 1951 ലും  1965 ലും സുപ്രീം കോടതി തന്നെ അതിനു സാധൂകരണം നല്‍കിയിട്ടുണ്ട്. പിന്നീട് 1971 ലും 1973 ലും കോടതി ഈ വിധികളെ മാറ്റി മറിക്കുകയുണ്ടായി എന്നത് നേരാണ്.

procedure for amending the constitution

പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളെ പരിശോധിക്കാനുള്ള അവകാശം സുപ്രീം കോടതിക്കു നല്‍കിയിരിക്കുന്നതുകൊണ്ടു മാത്രമാണത് സംഭവിക്കുന്നത്. ഈ വ്യവസ്ഥ വേണമെങ്കില്‍ ഒരു ഭരണഘടനാഭേദഗതിയിലൂടെ റദാക്കാം. ഒരു എന്ന നിലയിലാണത് ചെയ്യാത്തതും.

പക്ഷെ അതിനു ശേഷമാണ്, ഭരണഘടന തന്നെ സസ്പ്പെന്‍ഡ് ചെയ്തുകൊണ്ട് ഇന്ദിരാ ഗാന്ധി നിയമനിര്‍മ്മാണം നടത്തിയത്. അതിനെ ഒരു കോടതിയും അസ്ഥിരപ്പെടുത്തിയില്ല. 1975 മുതല്‍ 1977 വരെ ഈ അവ്സ്ഥ തുടര്‍ന്നു. ഇന്ദിര തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴാണ്, ഇതിനു മറ്റമുണ്ടായത്. ഭാവിയിലും ഇന്ദിരയേപ്പോലെ ഒരു ഭരണാധികാരി ഉണ്ടായാല്‍ ഇന്‍ഡ്യന്‍ ഭരണഘടന അപ്പാടെ റദ്ദാക്കി പുതിയ ഒരെണ്ണമുണ്ടാകും. ഇതൊക്കെയാണു ജനാധിപത്യം എന്നു പറയുന്നത്. ഇന്‍ഡ്യന്‍ ഭരണഘടന മാറ്റനാകാത്ത ഒരു ദൈവിക രേഖയൊന്നുമല്ല. നാളെ ഇത് കാലഹരണപ്പെട്ടതാണ്, മാറ്റി എഴുതണം എന്ന് ഇന്‍ഡ്യയിലെ ഭൂരിപക്ഷത്തിനും തോന്നിയാല്‍ ഒരു ശക്തിക്കും അതിനെ തടയാനാകില്ല. കോടതിക്കു പോലും.

kaalidaasan said...

>>>>>മൗദൂദി ജനാധിപത്യത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുന്നു: നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല, മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല.' <<<<

ഇതാണ്. ആടിനെ പട്ടിയാക്കുന്ന മൌദൂദിയന്‍ കൌശലം. ജമായത്തേ ഇസ്ലാമി ജനാധിപത്യ വിരുദ്ധമല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന കണ്‍ കെട്ടു വിദ്യ. ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പും വരെ മാത്രം ജനഹിതം അംഗീകരിക്കുന്ന ഇസ്ലാമിക ഒടിവിദ്യയാണത്. അതിനപ്പുറം ജനാധിപത്യമൊന്നും മുസ്ലിമിനു വേണ്ട. ഭരണാധികാരി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഭരിക്കപ്പെടുന്ന വ്യവസ്ഥിതി അള്ള ഇറക്കിയ ശരിയ ആയിരിക്കണം.അള്ള എന്നു പറഞ്ഞാല്‍ മൊഹമ്മദെന്ന മുസ്ലിം പ്രവാചകന്‍.

മൌദൂദി പറയുന്നത് ജമായത്തു മുസ്ലിങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ ചോദ്യത്തേപ്പറ്റിയാണ്. അവര്‍ നേരിടേണ്ട ചോദ്യം എന്താണെന്നോ അതിനവര്‍ കണ്ടെത്തുന്ന ഉത്തരം എന്താണെന്നതോ ഇന്‍ഡ്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ല.

പക്ഷെ മൌദൂദി ജീവിച്ച കാലത്ത് ഇന്‍ഡ്യക്കാര്‍ നേരിട്ട ചോദ്യം  ഇന്‍ഡ്യയുടെ വികസനം ജനാധിപത്യത്തിലൂടെയാണോ എന്നത് തന്നെയായിരുന്നു. അതിവര്‍ അന്നു തന്നെ ഉത്തരവും കണ്ടെത്തിയിരുന്നു. അതെഎന്നു തന്നെയായിരുന്നു ആ ഉത്തരം.
മൌദൂദി മരിച്ച് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജമായത്തുകാര്‍  ഇതുപോലെയുള്ള അര്‍ത്ഥ ശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകയില്ല. ചോദ്യം ചോദിക്കാന്‍  ഇന്‍ഡ്യയില്‍  എല്ലാവര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിക മതാധിപത്യത്തില്‍ ഇല്ലാത്ത സ്വാതന്ത്ര്യം. അതുകൊണ്ട് കാരകുന്നും  ലത്തീഫുമൊക്കെ ഈ ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കുക. ശ്വാനന്‍മാര്‍ കുരക്കും, പക്ഷെ സാര്‍ത്ഥ വാഹക സംഘം മുന്നോട്ട് എന്നു പറഞ്ഞതുപോലെ ബുദ്ധിയുള്ളവര്‍ കണ്ടെത്തിയ ഉത്തരവുമായി മുന്നോട്ടു പോകും. ജനാധിപത്യ രീതിയില്‍ അവര്‍ക്ക് വേണ്ട നിയമങ്ങളുമുണ്ടാക്കും. ഒരു നിയമം കാലഹരണപ്പെട്ടതെന്നു തോന്നിയാല്‍ അതിനെ ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കും.

ഒരു കാര്യം സത്യമാണ്. മൊഹമ്മദ് പരിചയപ്പെടുത്തിയ ദൈവമായ അള്ളയല്ല ജനാധിപത്യ വാദി. അതിനും മുന്നെ ഉള്ള ദൈവമാണു ജനാധിപത്യ വാദി. ആ ദൈവം കാലഹരണപ്പെട്ട നിയമങ്ങള്‍ പല പ്രാവശ്യം മാറ്റി എഴുതി ശരിക്കുമുള്ള ജനാധിപത്യ വാദിയാണെന്നു തെളിയിച്ചു. മൊഹമ്മദ് പരിചയപ്പെടുത്തിയ കട്ടറബികളുടെ ഗോത്ര ദൈവം ആണു സ്വേഛാധിപതി. ജനാധിപത്യ വിരുദ്ധന്‍. ഇങ്ങനെയുള്ള ഒരു ദൈവത്തെ പൊക്കിപ്പിടിച്ചു നടക്കുന്ന മൌദൂദി ജനാധിപത്യത്തെ പ്രകീര്‍ത്തിക്കുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗമായേ സുബോധമുള്ളവര്‍  വിലയിരുത്തൂ.

kaalidaasan said...

>>>>>ഇന്ത്യന് ഭരണഘടന രൂപം കൊള്ളുന്നതിനും രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില് ജനാധിപത്യത്തിന്റെ ഈ ദാര്ശനിക ദൗര്ബല്യം വിശദീകരിച്ച രണ്ട് മഹാവ്യക്തികളാണ് മഹാത്മാഗാന്ധിയും സയ്യിദ് അബുല് അഅ്ലാ മൗദൂദിയും.<<<<

അതുകൊണ്ട് എന്താണു പ്രശ്നം? ഇവര്‍ മാത്രമല്ല മറ്റ് പലരും ജനാധിപത്യത്തെ വിമര്‍ശിച്ചിട്ടുണ്ട്. ജനാധിപത്യം എല്ലം തികഞ്ഞ വ്യവസ്ഥിതിയാണെന്ന് ആരുമവകാശപ്പെടുന്നുമില്ല. നാളെ ഇതിലും നല്ല ഒരു വ്യവസ്ഥിതിയുണ്ടായാല്‍ അതും മനുഷ്യന്‍ സ്വീകരിച്ചെന്നു വരും. ഇന്ന് ലഭ്യമായ ഏറ്റവും നല്ല ഭരണ വ്യവസ്ഥ ജനാധിപത്യം തന്നെയാണ്.

ജനാധിപത്യത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഗാന്ധിജി പല അഭിപ്രായങ്ങളും പലപ്പോഴും പറഞ്ഞിട്ടുണ്ടാകാം. അവയൊക്കെ അടര്‍ത്തി എടുത്തിട്ട് ഗാന്ധിജി മൌദൂദിയേപ്പോലെ ജനാധിപത്യത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ദയനീയ ശ്രമം പരിതാപകരമാണെന്നു പറയേണ്ടി വരുന്നു. കാരകുന്നിനും ലത്തീഫിനും മൌദൂദി എന്ന ഇസ്ലാമിക തീവ്രവാദിയെ ആരെയും കൂട്ടുപിടിച്ചും ന്യായീകരിക്കേണ്ട ഗതികേടുണ്ട്. അതിലപ്പുറം ഈ പരാമര്‍ശങ്ങള്‍ക്ക് പ്രസക്തിയുമില്ല.

ഇന്‍ഡ്യയുടെ ഭരണ വ്യവസ്ഥ ജനാധിപത്യമാകണമെന്ന് ഏറ്റവും ശക്തമായി വാദിച്ച വ്യക്തിയാണു ഗാന്ധിജി. അതല്ലാതെ വേറെയൊരു വ്യവസ്ഥിതിയും അദ്ദേഹം മനസില്‍ പോലും ആലോചിച്ചിട്ടില്ല. സനാതന ഹിന്ദുവായി ജീവിച്ച അദ്ദേഹം ഇന്‍ഡ്യക്ക് വേണ്ടത് രാമന്റെ ഭരണ വ്യവസ്ഥയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷെ മൌദൂദി പറഞ്ഞത് മുസ്ലിങ്ങള്‍ അനുസരിക്കേണ്ട ഭരണ വ്യവസ്ഥ 1400 വര്‍ഷം മുമ്പ് അള്ള കെട്ടിയിറക്കിയതെന്ന് മൊഹമ്മദ് പറഞ്ഞ് പ്രചരിപ്പിച്ച ശരിയ ആണ്, എന്നാണ്. ഇതു രണ്ടും ഒരു കാലത്തും ഒന്നിച്ചു പോകില്ല.

"മതത്തില്‍നിന്ന് മുക്തമായ ഒരു രാഷ്ട്രീയം എനിക്ക് സങ്കല്‍പ്പിക്കാനാവില്ല" എന്നും "'മതത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുന്നവര്‍ക്ക് മതത്തിന്റെ അര്‍ഥമറിയില്ല" എന്നും 'മതമുക്തമായ രാഷ്ട്രീയം മനുഷ്യന്റെ മരണക്കെണി' ആണെന്നും അദ്ദേഹം പറഞ്ഞത്, ഒരു രാഷ്ട്രത്തിന്റെ ഭരണ വ്യവസ്ഥ മതത്തില്‍ അധിഷ്ടിതമായിരിക്കണം എന്ന് ദുര്‍വ്യാഖ്യാനിച്ചാലൊന്നും മൌദൂദി കൌശലം വിജയിക്കില്ല ലത്തീഫേ.

മതം പഠിപ്പിക്കുന്നു എന്ന് താങ്കളൊക്കെ പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ പിന്തുടര്‍ന്നു കൊണ്ട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന്നും  ഗന്ധിജിക്കെന്നല്ല മറ്റാര്‍ക്കും എതിര്‍പ്പുണ്ടാവുകയില്ല. പക്ഷെ മതം പറയുന്ന ഭരണ നീതിന്യായ വ്യവസ്ഥയായിരിക്കണം ഒരു ജനാധിപത്യത്തില്‍ വേണ്ടതെന്നു പറഞ്ഞാല്‍ പുച്ഛത്തോടെ തള്ളിക്കളയും.

CKLatheef said...

ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കെ.പി.എസിന്റെ മേല്‍ കമന്റ് എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ചയില്‍ ഐഡി വെളിപ്പെടുത്തിയ വ്യക്തിത്വം എന്ന നിലക്ക് അദ്ദേഹത്തോട് മാത്രമായി എന്റെ പ്രതികരണം പരിമിതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം വായിക്കുമ്പോള്‍ ഒരു പാട് വിയോജിപ്പുകള്‍ എനിക്ക് അവയില്‍ അനുഭവപ്പെടുന്നു. അത് പറയാതിരിക്കുന്നതെങ്ങനെ?. അത് കെ.പി.എസ് അംഗീകരിക്കുന്നോ ഇല്ലയോ എന്നത് എന്റെ ഇപ്പോഴത്തെ വിഷയമല്ല.

['ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല.']
ഏതൊരു മതവും ദൈവവുമായി ബന്ധപ്പെടുത്തി തന്നെയാണ് അതിന്റെ വിശ്വാസം ഉള്‍കൊള്ളുന്നത്. ഇനി ദൈവവിശ്വാസമില്ലാത്ത മതങ്ങളും ഉണ്ട് എന്നതിന് വിക്കി ഉദ്ധരിക്കേണ്ടതില്ല. ഈ ബ്ലോഗിന്റെ വായനക്കാരില്‍ പെട്ടുന്ന ക്രൈസ്തവമതവും ഹിന്ദുമതവും മാത്രമേ പ്രധാനമായും ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ദൈവം മനുഷ്യനാവശ്യമായ നിയമം നല്‍കിയിരിക്കുന്നുവെന്നത് ഇസ്ലാമിന്റെ മാത്രം അവകാശവാദമല്ല. ബൈബിളിലെ വചനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അവരുടെ വാദവും ഇതില്‍നിന്ന് വല്ലാതെയൊന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. മുസ്ലിംകളെപ്പോലെ ക്രൈസ്തവരും ഈ വിഷത്തില്‍ അത്ര ശക്തമായ വാദം ഉന്നയിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് മാത്രമാണ്. ഹൈന്ദവ മതവും തഥൈവ. ഹിന്ദുമതം പൂര്‍ണമായും മനുഷ്യനിര്‍മിതമാണ് എന്ന് വിശ്വസിക്കുന്ന എത്ര ഹൈന്ദവ വിശ്വാസികളുണ്ടാകും. അവരങ്ങനെ പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഉണ്ടെങ്കിലും തങ്ങളുടെ ദര്‍ശനം ദൈവദത്തമാണ് എന്ന് കരുതുന്നവര്‍ക്ക് അത് പറയാനുള്ള അവകാശം നഷ്ടപ്പെടുന്നില്ലോ.

CKLatheef said...

['മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല.']
കെ.പി.എസിന്റെ ഈ ലോജിക്ക് എനിക്ക് തീരെ മനസ്സിലാകുന്നില്ല. മുസ്ലിംകള്‍ അവരുടെ ഒരു വാദം മുന്നോട്ട് വെക്കുന്നു. അതിന് അവരുടെതായ തെളിവുകളും ന്യായങ്ങളും പറയുന്നു. ഇന്നും പതിനായിരങ്ങള്‍ അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു. എന്നിരിക്കെ ഇത് സംവാദക്ഷമമല്ല എന്ന് പറയുന്നതിലെ യുക്തിരാഹിത്യം കെ.പി.എസ്സിന് ശാന്തമായി ആലോചിച്ചാല്‍ തന്നെ മനസ്സിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. (( എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ ')) അവിടെ സത്യത്തില്‍ സംവാദം തുടങ്ങുകയാണ്.

CKLatheef said...

['നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.']
മറ്റൊരു അര്‍ഥരഹിതമായ വാദമാണിത്. ശാഠ്യം എന്ന് പറയുന്നത് ഇസ്ലാമിന്റെ സ്വന്തം നിലപാടുതറയില്‍നിന്നുള്ള ഉറച്ച വിശ്വാസത്തെയാണ്. അതിനപ്പുറം ഒരു ശാഠ്യത്തിന് വാദത്തില്‍ പ്രസക്തിയില്ലല്ലോ?. ഈ വാദത്തിന്റെ ശ്രോതാക്കള്‍ കേട്ടമാത്രയില്‍ അത് അംഗീകരിക്കണമെന്ന ഒരു ചിന്തയും ഒരു മുസ്ലിമിനും ഇല്ല. വാദങ്ങള്‍ തെളിവുകള്‍ വെച്ച് ബുദ്ധിപരമായി ബോധ്യപ്പെട്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നാണ് അത് പ്രതിയോഗികളോട് ആവശ്യപ്പെടുന്നത്. ഒരു പക്ഷെ കെ.പി.എസിന് കേള്‍ക്കുന്ന മാത്രയില്‍ തള്ളിക്കളയാന്‍ തോന്നുന്നുണ്ടാവാം. എന്നാല്‍ ആയിരക്കണക്കിന് അമുസ്ലിംകള്‍ അത് ശ്രവിക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും അവരില്‍ പലരും അത് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഒരു അമുസ്ലിം അപ്പോള്‍ തന്നെ അത് തള്ളിക്കളയും എന്ന് പറയുന്നതില്‍ എന്തര്‍ഥം.

CKLatheef said...

['അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.']
സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. ആരെങ്കിലും അത് കുറ്റമറ്റതാണ് അതിനപ്പുറം ഒരു നന്മയോ വ്യവസ്ഥയോ ഇല്ലെന്ന് നിഷേധിക്കുന്നവെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വതന്ത്ര്യം. എനിക്ക് സംസാരിക്കാനുള്ളത് ഇസ്ലാമിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുമാണ്. ഇന്ത്യയില്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച പ്രസക്തമാക്കുന്നത് സമഗ്രമായ ഇസ്ലാമിന്റെ പ്രബോധനം എന്ന നിലക്ക് മാത്രമാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നത്തെ അവസ്ഥവെച്ച് മതത്തിന്റെ പേരോടുകൂടി അതിന്റെതായ രാഷ്ട്രീയ വീക്ഷണം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇസ്ലാമിന്റെതായ രാഷ്ട്രീയ കാഴ്പ്പാട് ഉണ്ട്. പക്ഷെ അതിലെ അപകടം വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ വെറുതെ ഒരു ഫോബിയ വളര്‍ത്താമെന്നല്ലാതെ പ്രത്യേകിച്ച് അത് അപകടം ഭീകരം എന്ന് ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു വ്യവസ്ഥ സ്വയം പരിചയപ്പെടുത്തി പിന്തുണ തേടുന്നത് അപകടം എന്ന് പറയുന്നതില്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയുണ്ട്. കാരണം ജനാധിപത്യവ്യവസ്ഥിതില്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതാണല്ലോ അധികാരത്തില്‍ വരിക. അത്ര അപകടകരമായത് ജനങ്ങളുടെ ഭൂരപക്ഷം നേടുക അസംഭവ്യമാണ് എന്നതാണല്ലോ ജനാധിപത്യത്തിന്റെ സുരക്ഷിതത്വം.

CKLatheef said...

ശേഷമുള്ള ഭാഗത്ത് കമ്മ്യൂണിസത്തെയും ഇസ്ലാമിനെയും സമീകരിക്കാനുള്ള ശ്രമം കെ.പി.എസ് നടത്തുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. അത് അവര്‍ പറയുന്നത് പോലെ സംഭവിക്കാനുള്ള സാധ്യതയും ഇല്ലാതിരിക്കാം. എങ്കിലും അവര്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. അവര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണം എന്താണോ അത് പ്രചരിപ്പിക്കട്ടേ. ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതും. എന്നിട്ടും ബഹുഭൂരിപക്ഷത്തിന് അത് സ്വീകാര്യമായി തോന്നുന്നെങ്കില്‍ അത് വരട്ടേ. എന്നല്ലേ ജനാധിപത്യത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാം അതിന്റെ വിശാലമായ ജനാധിപത്യവും മതസ്വതന്ത്ര്യവും ചരിത്രത്തില്‍ കാണിച്ചുകൊടുത്താണ്. നിലവിലെ മുസ്ലിം ഭൂരപക്ഷ രാജ്യങ്ങളില്‍ പാശ്ചാത്യരുടെ കോളനവല്‍ക്കരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ തന്നെ ഇഛ പ്രകാരം കുറേ ശൈഖുമാരെയും രാജാക്കളെയും വാഴിച്ചാണ് പോയത്. പിന്നീട് ജനഹിതത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. ഇയ്യിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍നിന്നും. ഇവിടെ പലരും ആവര്‍ത്തിച്ചുരുവിടുന്ന അപകടം കേവലം മിഥ്യയാണെന്നാണ് അത് കാണിക്കുന്നത്. അതോടൊപ്പം കാലത്തെ അതിജയിക്കാനുള്ള ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ യോഗ്യതയും.

kaalidaasan said...

>>>>വിഭജനത്തോടെ പാകിസ്താനിലേക്കുപോയ സയ്യിദ് മൗദൂദി അവിടത്തെ ജനാധിപത്യവത്കരണത്തിനായി കഠിനമായി യത്‌നിച്ചു. <<<

മൌദൂദി ശ്രമിച്ചത് പാകിസ്താനെ ജനാധിപത്യ വത്കരിക്കാനല്ല. ഇസ്ലാമിക വത്കരിക്കാനാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണ കൂടം ഇസ്ലാമിക ശരിയ അനുസരിച്ച് ഭരിക്കപ്പെടുന്ന അവസ്ഥയാണദ്ദേഹം സ്വപ്നം കണ്ടിരുന്നത്. അതിനെ ആരും ജനാധിപത്യ വത്കരണമെന്നു പറയില്ല ജനാധിപത്യ വ്യഭിചാരം എന്നേ പറയൂ. 1970 വരെ പാകിസ്താനില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പില്ലായിരുന്നു. പക്ഷെ തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ മതേതര ബംഗാളിയായ മുജീബ് റഹ്‌മാന്‍  അധികാരത്തിലേറുമെന്ന അവസ്ഥ വന്നു. മൌദൂദി കരുതിയിരുന്നത് പാകിസ്ഥാനിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക പാര്‍ട്ടികളില്‍ ഒന്നിനെ തെരഞ്ഞെടുക്കുമെന്നായിരുന്നു. അതുണ്ടാകാത്ത നിരാശയില്‍ മുജീബ് റഹ്‌മാന്‍ അധികാരത്തിലേറുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത വ്യക്തി മൌദൂദിയായിരുന്നു. പിന്നീടുണ്ടായ ആഭ്യന്തര കലാപത്തില്‍ ബംഗാളി മുസ്ലിങ്ങളെ കൊന്നുടുക്കുന്നതിനദ്ദേഹം പിന്തുണ നല്‍കി. ഇസ്ലാമിക രാജ്യം ഭിന്നിച്ചു പോകുന്നത് മൌദൂദിക്ക് സഹിക്കാവുന്നതായിരുന്നില്ല.

മൌദൂദിയെ വെള്ള പൂശാനുള്ള ലത്തീഫിന്റെ ശ്രമം അതിശയകരം  എന്നേ പറയേണ്ടൂ. 1400 വര്‍ഷം മുമ്പ് ജീവിച്ച മൊഹമ്മദിനേപ്പറ്റി നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞെടുത്ത് മൊഹമ്മദിനില്ലാത്ത മഹത്വം കല്‍പ്പിക്കുമ്പോലെ അത്ര എളുപ്പമല്ല മൌദൂദിയെ വെള്ള പൂശാന്‍. മൊഹമ്മദിനേപ്പറ്റി മുസ്ലിങ്ങള്‍ പറഞ്ഞു പരത്തുന്ന കഥകളൊക്കെ കുറച്ചു പേരെങ്കിലും വിശ്വസിക്കും. പക്ഷെ മൌദൂദിയേപ്പറ്റി താങ്കളീ പറയുന്ന കഥ മുസ്ലിങ്ങള്‍ പോലും വിശ്വസിക്കില്ല. അതിന്റെ കാരണം മൌദൂദി ജീവിച്ചത് നൂറ്റാണ്ടുകള്‍ക്ക് മുമ്പൊന്നുമല്ല എന്നതാണ്. മൌദൂദി പറഞ്ഞതും  ചെയ്തതും  അനേകര്‍ക്കറിയാം അവരെ വിഡ്ഢികളാക്കാനുള്ള താങ്കളുടെ ശ്രമം പരിതാപകരമാണു ലത്തീഫേ.

മൌദൂദി ആഗ്രഹിച്ചത് ഇന്‍ഡ്യയെ ഒരിസ്ലാമിക രാജ്യമാക്കാനായിരുന്നു. മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ വേണ്ട, ഇന്‍ഡ്യ മൊത്തമായി തന്നെ വേണമെന്നായിരുനു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ടാണ്, മുസ്ലിം ലീഗിന്റെ മുസ്ലിം രാഷ്ട്രവാദത്തെ അദ്ദേഹം എതിര്‍ത്തതും. ഇന്‍ഡ്യയിലെ മുസ്ലിങ്ങളെ ദേശീയ ധാരയിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസ് അസൂത്രണം ചെയ്ത എല്ലാ പദ്ധതികളെയും അദ്ദേഹം എതിര്‍ത്തു. വിഭജിക്കാത്ത ഇന്‍ഡ്യയില്‍ എപ്പോഴെങ്കിലും മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുമെന്നദ്ദേഹം സ്വപ്നം കണ്ടിരുന്നു. അന്ന് ഇന്‍ഡ്യ ഇസ്ലാമിക രാജ്യമാക്കാം എന്നും തീരുമാനിച്ചു. പക്ഷെ ജിന്നയുടെ മുസ്ലിം ലീഗ് മുസ്ലിങ്ങളുടെ രാഷ്ട്രം നേടിയെടുത്തപ്പോള്‍ ആ സ്വപ്നം ​പൊലിഞ്ഞു. ഭൂരിഭാഗം മുസ്ലിങ്ങളും  മുസ്ലിം രാജ്യത്തേക്ക് പോയി. ജിന്ന മുസ്ലിമായിരുന്നെങ്കിലും മൌദൂദിയേപ്പോലെ തീവ്ര മുസ്ലിമായിരുന്നില്ല. അതുകൊണ്ട് ഇന്‍ഡ്യയേപ്പോലെ ഒരു മതേതര രാജ്യമായി പാകിസ്ഥാനും നിലകൊള്ളണമെന്നദ്ദേഹം ആഗ്രഹിച്ചു. അത് മൌദൂദിയെ പ്രകോപിപ്പിച്ചു. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ രാജ്യം ഇസ്ലാമിക രാജ്യമായില്ലെങ്കില്‍ പിന്നെ എന്തോന്ന് ഇസ്ലാം എന്നാ കുടില മനസു ചിന്തിച്ചു. പാകിസ്ഥാനെ ഇസ്ലാമിക രാജ്യമാക്കി പ്രഖ്യാപിക്കാനാണദ്ദേഹം അവിടെ സമരം ചെയ്തത്. അല്ലാതെ താങ്കള്‍ കുപ്രചരണം നടത്തുമ്പോലെ ജനാധിപത്യ രാജ്യമാക്കാന്‍ ആയിരുന്നില്ല.
അഹമ്മദീയ മുസ്ലിങ്ങളെ നിരോധിക്കണമെന്നും പറഞ്ഞ് പാകിസ്ഥാനി സമൂഹത്തില്‍ മൌദൂദി വിതച്ച വിഷം അവിടത്തെ അധികാരികള്‍ക്ക് താങ്ങാനായില്ല. അതിന്റെ പേരില്‍ മൌദൂദി വധ ശിക്ഷക്കു വരെ വിധിക്കപ്പെട്ടു. ഏങ്കിലും  പാകിസ്ഥാനെ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അഹമ്മദിയകള്‍ മുസ്ലിങ്ങളല്ല എന്നും അധികാരികളേക്കൊണ്ട് പ്രഖ്യാപിപ്പിച്ചു. അഹമ്മദിയ മുസ്ലിങ്ങളോട് ഇത്രയേറെ വെറുപ്പ് പാകിസ്ഥാനി സമൂഹത്തിലുണ്ടാക്കിയതിന്റെ ഏക ഉത്തരവാദി മൌദൂദിയാണ്. മൌദൂദിയേപ്പോലെ വിഷ ജന്തുക്കള്‍ ഇന്‍ഡ്യയിലില്ലാത്തതുകൊണ്ട് അഹമ്മദിയകള്‍ പ്രായേണ ഇവിടെ സുരക്ഷിതരാണ്.
പാകിസ്താനെ ജനാധിപത്യ രാജ്യമാക്കാന്‍ മൌദൂദി ഒന്നും ചെയ്തിട്ടില്ല. മൌദൂദിയൊക്കെ നടത്തിയ ഹീനമായ മത കളികള്‍ അവിടത്തെ പട്ടാളം മുതലെടുത്തു. ആ വിടവില്‍ കൂടി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി അവിടെ മിക്കപ്പോഴും പട്ടാള ഭരണമാണു നടന്നിട്ടുള്ളതും.

kaalidaasan said...

Contd....

പാകിസ്ഥാനി മുസ്ലിങ്ങളില്‍ തീവ്ര മത ചിന്തയുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് മൌദൂദിയാണ്. അദ്ദേഹം ഇന്‍ഡ്യയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും പാകിസ്ഥാനി മുസ്ലിങ്ങളേപ്പോലെ ആകുമായിരുന്നു. മൌദൂദിയുടെ സ്വഭാവത്തില്‍ എടുത്തു പറയേണ്ട സംഗതികള്‍ അദ്ദേഹം നടത്തിയ ചാഞ്ചാട്ടങ്ങളായിരുന്നു. ജനാധിപത്യത്തെ നഖ ശിഖാന്തമെതിര്‍ത്തുകൊണ്ട്, ആധുനിക ജനാധിപത്യം മുസ്ലിങ്ങള്‍ അംഗീകരിക്കരുതെന്ന് പറഞ്ഞും പ്രചരിപ്പിച്ചും നടന്ന മൌദൂദി തന്നെ പാകിസ്ഥാനിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായി. അപ്പോഴും ഇന്‍ഡ്യന്‍ ജമായത്തേ ഇസ്ലാമി ജനാധിപത്യത്തെ പുച്ഛിച്ചു നടന്നു. എന്നിട്ട് ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ പങ്കെടുക്കാനായി രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചു. മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക രാജ്യം  എന്ന അഭിപ്രായത്തെ നഖ ശിഖാന്തം എതിര്‍ത്തു നടന്നിട്ട്, പാകിസ്താന്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ആദ്യം തന്നെ അവിടേക്ക് ചേക്കേറി. പടിഞ്ഞാറന്‍ സംസ്കാരത്തെ നഖശിഖാന്തം എതിര്‍ത്തു നടന്ന മൌദൂദി മാരകമായ അസുഖം പിടിപെട്ടപ്പോള്‍ അമേരിക്കയില്‍ ചികിത്സ തേടിപ്പോയി, അവിടെ കിടന്ന് മരിച്ചു. ബംഗ്ളാദേശുണ്ടാകുന്നത് എതിര്‍ത്ത മൌദൂദി അത് യാഥാര്‍ത്ഥ്യമായപ്പോള്‍  അവിടെയും ജമായത്തേ ഇസ്ലാമിയുടെ ശാഖ സ്ഥാപിച്ചു. ഇതുപോലുള്ള മലക്കം മറിച്ചിലുകള്‍ മൌദൂദിയുടെ സ്ഥിരം സ്വഭാവമായിരുന്നു.

പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊണ്ട് ഉന്നതി പ്രാപിച്ച ഇസ്ലാമിക സാമ്രാജ്യത്തിലെ എല്ലാ പുരോഗതിക്കും തടയിട്ടത് അല്‍ ഘസാലി എന്ന ഇസ്ലാമിക പണ്ഡിതനായിരുന്നു. ആല്‍ ഘസാലിക്കു ശേഷം ഇസ്ലാമില്‍ ഉണ്ടായ പ്രമുഖ ഇസ്ലാമിക ചിന്തകന്‍ മൌദൂദിയും. മൊഹമ്മദ് വിഭാവനം ചെയ്ത ഇസ്ലാമിന്റെ തനതായ സ്വത്വത്തിലേക്കാണ്, അല്‍ ഘസാലി അന്ന് ഇസ്ലാമിനെ കൊണ്ടു പോയത്. മൌദൂദിയും അത് തന്നെ ചെയ്തു.

kaalidaasan said...

>>>>1947 മാര്‍ച്ച് 25ന് അദ്ദേഹം ഹൈദരാബാദിലെ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഖാസിം റിസ്‌വിക്ക് അയച്ച കത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കുവഹിക്കുന്ന രാഷ്ട്രീയ ഇടപെടലിനാവശ്യപ്പെടുന്നു. അതിലദ്ദേഹം എഴുതി: 'മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി വോട്ടുകള്‍ക്കായി മുസ്‌ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കുംവിധം പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ടതാണ്.' <<<

പ്രത്യേകം ശ്രദ്ധിക്കുക. 1947 ല്‍ മൌദൂദി ഇന്‍ഡ്യന്‍ മുസ്ലിങ്ങളോട് ഇന്‍ഡ്യന്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് ഇതുപോലെ ആഹ്വാനം ചെയ്തില്ല. സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മുസ്ലിം നാട്ടു രാജ്യമായിരുന്ന ഹൈദെരബാദിലെ മുസ്ലിങ്ങളോടാണ്, ആഹ്വാനം ചെയ്തത്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളോക്കെ ശരിയ സ്വഭാവികമായി നിയമ വ്യവസ്ഥ ആയിക്കോളും എന്നദ്ദേഹം സ്വപ്നം കണ്ടു. അപ്പോള്‍ പിന്നെ ഹിന്ദുക്കളുടെ വോട്ടുകള്‍ സമാഹരിക്കുന്ന ലൊട്ടു ലൊടുക്ക് കണ്‍ ്‌കെട്ടു വിദ്യകളൊക്കെ ആസൂത്രണം ചെയ്യണമെന്ന് അഹ്വാനം ചെയ്തു. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി അമുസ്ലിങ്ങളുടെയും വോട്ടു തേടണമെന്നു പറഞ്ഞു. അമുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങള്‍ വോട്ടു ചെയ്ത് ഭരണാധികാരികളെ തെരഞ്ഞെടുക്കണമെന്ന് ജീവന്‍ പോയാലും മൌദൂദി പറയില്ല.

kaalidaasan said...

>>>മനുഷ്യനാവശ്യമായ നിയമം നല്‍കിയിരിക്കുന്നുവെന്നത് ഇസ്ലാമിന്റെ മാത്രം അവകാശവാദമല്ല. ബൈബിളിലെ വചനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അവരുടെ വാദവും ഇതില്‍നിന്ന് വല്ലാതെയൊന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. മുസ്ലിംകളെപ്പോലെ ക്രൈസ്തവരും ഈ വിഷത്തില്‍ അത്ര ശക്തമായ വാദം ഉന്നയിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് മാത്രമാണ്. <<<<

ബൈബിള്‍ വായിക്കുന്ന സുബോധമുള്ള ആരും  താങ്കള്‍ പറയുമ്പോലെ ഒന്നും  ബൈബിളില്‍ കാണില്ല. ബൈബിള്‍ എഴുതിയ കാലത്തെ സാമൂഹിക ആചാരങ്ങളും നിയമങ്ങളും അതില്‍ കാണും. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലലും കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്നൊക്കെയുള്ള ശിക്ഷാരീതികളും പഴയ നിയമത്തിലുണ്ട്. പക്ഷെ അവയൊന്നും ഒരു ദൈവവും  എന്നത്തേക്കുമായി നിര്‍ദ്ദേശിച്ച ശിക്ഷാരീതികളണെന്ന് ഒരു ക്രിസ്ത്യാനിയും വിശ്വസിക്കുന്നില്ല. അതാതു കാലത്തെ സമൂഹമുണ്ടാക്കിയ ശിക്ഷാരീതികളായിരുന്നു. പുരാതന കാലത്തുണ്ടായിരുന്ന ഈ ശിക്ഷാരീതികളൊക്കെ അപ്പാടെ മാറ്റിക്കളയുകയാണ്, അവര്‍  ദൈവമായി കരുതുന്ന യേശു ചെയ്തത്. അതൊക്കെ നടന്നത് താങ്കളുടെ പ്രവാചകനായ മൊഹമ്മദ് ജനിക്കുന്നതിനും ആറു നൂറ്റാണ്ടു മുന്നെയാണുതാനും.

ഒരു രാഷ്ട്രീയ നിയമ വ്യവവസ്ഥയും ബൈബിളില്‍ ഇല്ല. ക്രിസ്ത്യാനികളുടെ ദൈവമായ യേശു അവരോട് പറഞ്ഞിട്ടുള്ളത് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കുക എന്നാണ്. അതിന്റെ നേരായ ആര്‍ത്ഥം രാഷ്ട്രീയകാര്യങ്ങളെ മതത്തിന്റെ ആത്മീയതയില്‍ നിന്നു വേര്‍തിരിക്കുക എന്നു തന്നെയാണ്.

ക്രിസ്ത്യാനികളുടെ നിയമം എന്നു പറയാവുന്നത് അവരുടെ പത്തു കല്‍പ്പനകളാണ്.മനുഷ്യനില്‍ മനുഷ്യത്വമുണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ങളാണവ. അതില്‍ മോഷ്ടിക്കരുത് എന്നു പറഞ്ഞിട്ടുണ്ട്. മോഷ്ടിച്ചാല്‍ കൈ വെട്ടിക്കളയുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ടില്ല. അത് ചെയ്തത് മുസ്ലിം പ്രവാചകനായ മൊഹമ്മദാണ്. തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുക എന്ന സന്ദേശമാണ്, യേശു തന്റെ അനുയായികള്‍ക്ക് നല്‍കിയത്. തന്നേപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന്, യേശു നിര്‍ദ്ദേശിക്കുമ്പോള്‍, യഹൂദരെയും ക്രിസ്ത്യാനികളെയും  സതീര്‍ത്ഥ്യരാക്കരുതെന്ന് മുസ്ലിം പ്രവാചകന്‍ കല്‍പ്പിക്കുന്നു.

മുസ്ലിം പ്രവാചകന്‍  കിരാതവും ക്രൂരവുമായ കാട്ടറബികളുടെ ഗോത്ര നിയമ വ്യവസ്ഥകള്‍ മുസ്ലിങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിനെ ന്യായീകരിക്കാന്‍ ലത്തീഫു ശ്രമിക്കുന്നത് ലജ്ജാവഹമാണെന്നു പറയേണ്ടി വരുന്നു.

ക്രിസ്ത്യാനികളുടെ ദൈവം ഭൂമിയില്‍ ഒരു രാഷ്ട്രീയ വ്യവസ്ഥയും നിര്‍ദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാണവര്‍  അങ്ങനെ വേണമെന്ന് ദുര്‍ബലമായി പോലും വാദിക്കാത്തത്. ഇല്ലാത്തതിനു വേണ്ടി വാദിക്കാന്‍ അവര്‍ക്ക് താങ്കളേപ്പോലെ അത്ര വിവരക്കേടില്ല.

മനുഷ്യന്‍ ആത്മീയമായി പുരോഗതി പ്രപിക്കാനുള്ള ഉപദേശ നിര്‍ദ്ദേശങ്ങളേ ക്രിസ്ത്യാനികളുടെ ദൈവം നല്‍കിയിട്ടുള്ളൂ. ക്രൈസ്തവര്‍ക്ക് ഒരാത്മ വിശ്വാസ ക്കുറവുമില്ല. അവര്‍ ജീവിക്കുന്ന സമൂഹമുണ്ടാക്കുന്ന നിയമ വ്യവസ്ഥ അംഗീകരിച്ച് സന്തോഷമായി കഴിയുന്നു. അവര്‍ക്ക് പ്രത്യേക നിയമ വ്യവസ്ഥ വേണമെന്ന് അവര്‍ വാദിക്കാറില്ല. ഇന്‍ഡ്യയില്‍ കോമണ്‍ സിവില്‍ കോഡ് വേണമെന്നു പറഞ്ഞപ്പോള്‍ അതിനെതിരെ അവര്‍ തെരുവിലിറങ്ങിയില്ല. തെരുവിലിറങ്ങിയത് മുസ്ലിങ്ങളാണ്.

kaalidaasan said...

Contd..

ആത്മവിശ്വാസക്കുറവുള്ളത് മുസ്ലിങ്ങള്‍ക്കാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ കാട്ടറബികളുടെ ഗോത്ര നീതി എങ്ങനെ പിന്തുടരാനാകുമെന്ന വേവലാതിയാണവര്‍ക്ക്. താങ്കളുടെ സംഘടനക്കായിരുന്നു അത് വളരെ കൂടുതല്‍.,. അതുകൊണ്ട് ഇന്‍ഡ്യന്‍ ജനാധിപത്യം ത്വാഗൂത്താണെന്ന് അവര്‍ പറഞ്ഞു നടന്നു. കോമണ്‍ സിവില്‍ കോഡിന്റെ കാര്യം വരുമ്പള്‍ ലത്തീഫും ലത്തിഫിനെ എതിര്‍ക്കുന്ന മുസ്ലിങ്ങളും ഒറ്റക്കെട്ടാകും.

മുസ്ലിങ്ങള്‍ക്കുള്ളത് ആത്മ വിശ്വസമല്ല. ധാര്‍ഷ്ട്യവും, അഹന്തയും, പരിധിയില്ലാത്ത വിവരക്കേടുമാണ്. മൊഹമ്മദ് പുതിയ ലേബലൊട്ടിച്ച് വില്‍പ്പനക്ക് വച്ചത് ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതി ആണെന്ന് ചരിത്രത്തേക്കുറിച്ച് അല്‍പ്പമെങ്കില്‍ വിവരമുള്ള ആര്‍ക്കും മനസിലാകും. ചില അസംബന്ധങ്ങള്‍ക്കൊക്കെ പരിധി വച്ചു എന്നത് നേരാണ്. പുരുഷന്, എത്ര വേണമെങ്കിലും കെട്ടാം എന്നത്, നാലാക്കി കുറച്ചു. അന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും, ഇന്‍ഡ്യയില്‍ പോലും, ഇതു പോലെ കിരാതമായ രീതികളുണ്ടായിരുന്നു എന്നറിയാത്തത് മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും. യഹൂദര്‍ക്കും സമാനമായ നീതി വ്യവസ്ഥയായിരുന്നു. പക്ഷെ ഇസ്രയേല്‍ എന്ന യഹൂദ രാഷ്ട്രമുണ്ടാക്കിയപ്പോള്‍ അതിന്റെ അടിസ്ഥാന നീതി വ്യവസ്ഥ പഴയനിയമ കാലത്തെ കാടന്‍ വ്യവസ്ഥകളായിരുന്നില്ല. ആധുനിക ജനാധിപത്യത്തിന്റെ തത്വങ്ങളായിരുന്നു. അതിന്റെ കാരണം അവര്‍ ബുദ്ധിപരമായും യുക്തിപരമായും പുരോഗമിച്ചത് കൊണ്ടാണ്. ആ വക അസംബന്ധങ്ങള്‍ കാലത്തിനു യോജിച്ചതല്ല  എന്നു മനസിലാക്കി തള്ളിക്കളഞ്ഞു. പക്ഷെ മുസ്ലിങ്ങള്‍  ഇന്നും ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്നതുകൊണ്ട് ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതി അതേപടി പിന്തുടരുന്നു. ഇസ്ലാമിക ലോകത്ത് കാലം ഏഴാം നൂറ്റാണ്ടിലെ അവസ്ഥയില്‍ നിശ്ചലമാണ്. അത് ആത്മ വിശ്വാസക്കൂടുതലാണെന്നു തോന്നുന്നത്, ഈ വാക്കിന്റെ അര്‍ത്ഥമറിയാത്തതുകൊണ്ടാണ്. ഇതൊക്കെ മനസിലാകണമെങ്കില്‍ ചരിത്രത്തേക്കുറിച്ച് വിവരമുണ്ടാകണം കൂടെ അല്‍പ്പം ചിന്താശേഷിയും വേണം.

ഏഴാം നൂറ്റാണ്ടിലെ സാഹചര്യത്തിനനുസരിച്ച് അന്ന് മൊഹമ്മദുണ്ടാക്കി അള്ളയുടെ പിടലിക്കു വച്ചു കൊടുത്ത ഗോത്ര നീതി ഇന്നത്തെ കാലത്തിനു യോജിച്ചതല്ല എന്ന തിരിച്ചറിവ് ഒരിക്കലും  മുസ്ലിങ്ങളില്‍ ഭൂരിഭാഗത്തിനും ഉണ്ടാകില്ല. അതിന്റെ കാരണം, തങ്ങളുടെ മതം മാത്രമാണു ശരി എന്ന അഹന്തയാണ്. എണ്ണപ്പണം കൊണ്ടും കള്ളപ്പണം കൊണ്ടും സാമ്പത്തിക പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതിനപ്പുറം മറ്റൊരു മാറ്റവും ഇസ്ലാമിക ലോകത്തുണ്ടായിട്ടില്ല.

kaalidaasan said...

>>>കെ.പി.എസിന്റെ ഈ ലോജിക്ക് എനിക്ക് തീരെ മനസ്സിലാകുന്നില്ല. മുസ്ലിംകള്‍ അവരുടെ ഒരു വാദം മുന്നോട്ട് വെക്കുന്നു. അതിന് അവരുടെതായ തെളിവുകളും ന്യായങ്ങളും പറയുന്നു. ഇന്നും പതിനായിരങ്ങള്‍ അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു. <<<<

അന്ധവിശ്വാസം , തെളിവായി ആധുനിക സമൂഹം കാണുന്നില്ല. അന്ധവിശ്വാസികള്‍ക്കൊക്കെ അവരുടേതായ തെളിവുകളും ന്യായങ്ങളുമുണ്ട്. ഇപ്പോള്‍ ശബരിമലയിലേക്ക് ആയിരക്കണക്കിനു ഹിന്ദുക്കള്‍ ഇടിച്ചു കയറുന്നതും ഇതുപോലെ പല തെളിവുകളും ന്യായങ്ങളും നിരത്തിയിട്ടാണ്. ആ തെളിവുകളെയും ന്യായങ്ങളെയും താങ്കള്‍ അംഗീകരിക്കുമോ? ഇല്ലല്ലോ. പിന്നെതിന്തിനാണു ചര്‍ച്ച?. ഹിന്ദുകളും ക്രിസ്ത്യാനികളും മറ്റനേകം മത വിശ്വസികളും നിരത്തുന്ന തെളിവുകളും ന്യായങ്ങളും മുസ്ലിങ്ങള്‍ അംഗീകരിക്കുമെങ്കിലേ ഈ വക സംവാദങ്ങള്‍ക്ക് പ്രസക്തിയുള്ളു.

ഏഴാം നൂറ്റാണ്ടില്‍ മുസ്ലിം മത സ്ഥാപകന്‍ മൊഹമ്മദിനു തോന്നിയ തോന്നലുകളെ ആരും തെളിവായി എടുക്കില്ല. ദൈവത്തിന്റെ നീതി ന്യായ വ്യവസ്ഥ മാത്രമേ അംഗീകരിക്കൂ എന്നതിന്റെ തെളിവ് ഈ തോന്നലുകളാണ്. ആ അന്ധ വിശ്വാസത്തില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് അണുവിട മാറാനുള്ള സ്വാതന്ത്ര്യമില്ല. പിന്നെ അവിടെ എന്തിനാണു സംവാദം. ഇത് ഞങ്ങളുടെ സ്വകാര്യ വിശ്വാസമാണ്. ഒരു ബഹു സ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അതിനു പ്രസക്തിയില്ല എന്ന് ഒരു മുസ്ലിം പറയുമ്പോള്‍ മാത്രമേ, ഇസ്ലാമിക വിശ്വാസത്തില്‍ മറ്റുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന ചര്‍ച്ചക്ക് പ്രസക്തിയുള്ളു.

മനുഷ്യരുണ്ടാക്കിയിട്ടുള്ള നിയമ ഭരണ വ്യവസ്ഥകളാണു ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ ദൈവമുണ്ടാക്കിയ നിയമ ഭരണ വ്യവസ്ഥകളല്ല. ഏഴാം നൂറ്റാണ്ടില്‍ മൊഹമ്മദ് എന്ന അറബി ഉണ്ടാക്കിയ നീതി ന്യായ ഭരണ വ്യവസ്ഥയാണു ശരിയ എന്ന നിലപാട് മുസ്ലിങ്ങളെടുക്കുമ്പോഴേ അതേക്കുറിച്ച് ഒരു ചര്‍ച്ച വരൂ. അല്ലെങ്കില്‍ അത് മുസ്ലിങ്ങളുടെ അന്ധ വിശ്വാസം അവര്‍ അത് വിശ്വസിക്കയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ സ്വകാര്യത എന്നും പറഞ്ഞ് മറ്റുള്ളവര്‍ തള്ളിക്കളയും. യഹൂദരുടെ പുരാതന നിയമ വ്യവസ്ഥയോ മനുവിന്റെ നിയമ വ്യവസ്ഥയോ ആരും ഇന്ന് ഓര്‍ക്കുന്നു പോലുമില്ല. സംവാദത്തിന്റെ പേരു പറഞ്ഞ അവയൊക്കെ സമൂഹം ചര്‍ച്ച ചെയ്യണമെന്നുള്ള താങ്കളുടെ കൌശലം എന്തിനാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. കാലഹരണപ്പെട്ടതും പ്രസക്തമല്ലാത്തതുമായവ തള്ളിക്കളയാനാണ്, മനുഷ്യനു വിശേഷബുദ്ധി ഉള്ളത്. അതുകൊണ്ട് ആ കഴിവുള്ളവര്‍ അതൊക്കെ തള്ളിക്കളയുന്നു. അപ്രസക്തമായതിനേക്കുറിച്ചൊരു സംവാദത്തിനു പ്രസക്തിയില്ല.

kaalidaasan said...

>>>>സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. <<<

നാം എന്നു പറയാതെ ലത്തീഫേ. മുസ്ലിങ്ങള്‍ എന്നു പറയ്. ഇന്‍ഡ്യയിലെ ജീവിക്കുന്ന മറ്റെല്ലാ ജനങ്ങളും  ജനാധിപത്യത്തില്‍  വിശ്വസിക്കുന്നു. ജനങ്ങള്‍ ജനങ്ങളുടെ ഭഗദേയം നിര്‍ണയിക്കുന്ന ജനധിപത്യത്തില്. മുസ്ലിങ്ങള്‍ക്കതിനുള്ള അവകാശം മൊഹമ്മദ് ഏഴാം നൂറ്റാണ്ടില്‍ നിഷേധിച്ചു. മുസ്ലിങ്ങള്‍ അതില്‍ പൂര്‍ണ്ണ തൃപ്തരുമാണ്. നിങ്ങള്‍ അങ്ങനെ ജീവിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് യാതൊരു പരാതിയും ഇല്ല.

കെ പി എസ് അദ്ദേഹത്തിന്റെ അഭിപ്രായം വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. അള്ളാ ഇറക്കിയ ദൈവിക വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന ഒരു മുസ്ലിമിനോടും സുബോധമുള്ള ആരും ജനാധിപത്യത്തേക്കുറിച്ച് സംവാദം നടത്തില്ല. കാരണം ഇത് രണ്ടും രണ്ട് ധ്രുവങ്ങളിലാണ്.

K.P.Sukumaran said...

പ്രിയ ലത്തീഫ്‌, കാര്യങ്ങൾ വേണ്ടതിലധികം വിശദമായി കാളിദാസൻ ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം ഐഡന്റിറ്റി വെളിപ്പെടുത്താതെ എഴുതിയെന്നതോ , എഴുതിയ ഭാഷ പരുക്കനായിപ്പോയി എന്നത്‌ കൊണ്ടോ വസ്തുതകൾ വസ്തുതകൾ അല്ലാതായിപ്പോകുന്നില്ല. ദൈവം ഒരു നിയമം മനുഷ്യർക്കു നൽകിയിട്ടുണ്ടു എന്നതും ആ നിയമത്തിനു വിധേയമായി മാത്രമേ മനുഷ്യൻ ഉപനിയമങ്ങൾ നിർമ്മിക്കാവൂ എന്നതും മുസ്ലീംകളുടെ മാത്രം സ്വകാര്യവിശ്വാസം മാത്രമാണു. ജമാ അത്തെ ഇസ്ലാമി മാത്രമല്ല എല്ലാ മുസ്ലീംകളും ഇങ്ങനെ വിശ്വസിക്കുന്നു എന്നും അറിയാം. ഈ വിശ്വാസം ഒരു രാജ്യത്തിനകത്തു നടപ്പാക്കാൻ ശ്രമിച്ചാൽ അവിടെ സംഘർഷവും അശാന്തിയും ഉണ്ടാകും. അത്‌ കൊണ്ടു ഏതൊരു ഇസ്ലാം വിശ്വാസിയും ചെയ്യേണ്ടത്‌ സമന്വയത്തിനും സമവായത്തിനും തയ്യാറാവുകയാണു. തങ്ങൾക്കു ഭൂരിപക്ഷമില്ല എന്ന ഗതികേടിൽ അല്ല സമവായത്തിനു തയ്യാറാകേണ്ടത്‌. ലോകത്തു ഒരിക്കലും സർവ്വരാലും ആ വിശ്വാസം സ്വീകരിക്കപ്പെടുകയില്ല എന്ന തിരിച്ചറിവ്‌ നൽകുന്ന വിനയം കൊണ്ടു തയ്യാറാകണം. എന്നിട്ടു ഭൂരിപക്ഷം കൈക്കൊള്ളുന്ന തീരുമാനങ്ങളും നിർമ്മിക്കപ്പെടുന്ന നിയമങ്ങളും അനുസരിക്കാനുള്ള പൗരസഹജമായ പ്രതിബദ്ധത കാണിക്കണം. ഒരു രാജ്യത്തു എല്ലാവർക്കും ബാധകമായ ഒരേ ഒരു സിവിൽ-ക്രിമിനൽ നിയമങ്ങളേ പറ്റൂ. ആ നിയമങ്ങൾ എന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിൽ ജനങ്ങൾക്കു വേണ്ടിയാണു. അല്ലാതെ മന്ത്രിമാർക്കോ എം.എൽ.എ., എം.പി.മാർക്കോ ഉദ്യോഗസ്ഥന്മാർക്കോ അല്ല. നിയമരഹിതമായ ഒരു രാജ്യത്തു ഒരു പൗരനും സുരക്ഷിതമായിരിക്കില്ല. നിയമങ്ങൾക്കു വേണ്ടി മനുഷ്യനല്ല. മനുഷ്യനു വേണ്ടി നിയമങ്ങളാണു. ഇന്നുള്ള നിയമങ്ങൾ ഒന്നും നാളെ ഉണ്ടാകണമെന്നില്ല. നാളത്തെ മനുഷ്യനു വേണ്ടി നാളെയുള്ളവർ നിയമങ്ങൾ നിർമ്മിക്കും.

ദൈവം ഉണ്ടു എന്നോ , ദൈവം എല്ലാം പരിപാലിക്കുന്നു എന്നോ , ദൈവത്തോട്‌ എല്ലാവരും കണക്കു പറയാൻ ബാധ്യതപ്പെട്ടിരിക്കുന്നു എന്നോ, അങ്ങനെ ദൈവാസ്തിത്വത്തെക്കുറിച്ചു എന്തൊക്കെ പറഞ്ഞാലും അതൊന്നും ആർക്കും പ്രശ്നമാവുകയില്ല. എന്നാൽ ദൈവം എല്ലാവർക്കും വേണ്ടി ഒരു നിയമം ഞങ്ങൾ മുഖാന്തിരം തന്നേൽപ്പിച്ചിട്ടുണ്ടു അതെല്ലാവരും അനുസരിക്കണം എന്നു പറഞ്ഞാൽ പണി പാളും. അത്തരം ഒരു നിയമം ഞങ്ങൾക്കു ബാധകമല്ല എന്നു ഇതരദൈവവിശാസികൾ പറയും. അത്‌ കൊണ്ടു ആ വിശ്വാസം മുസ്ലീംകൾക്കു പുറത്തുള്ളവർക്കു ബാധകമല്ല എന്ന് സ്വയം ബോധ്യപ്പെടുന്നതാണു നല്ലത്‌.

വിശ്വാസങ്ങൾക്കു പഞ്ഞമില്ല. എല്ലാ വിശ്വാസങ്ങളിലും കാലത്തിന്റെ മുദ്രയുണ്ടു. ഹിന്ദുവിന്റെ വിശ്വാസപ്രകാരം ദൈവത്തിന്റെ പത്താമത്തെ അവതാരമായ കൽക്കി ഇനിയും അവതരിക്കാനിരിക്കുകയാണു. കലിയുഗത്തിന്റെ അവസാനമാണു അത്‌ അവതരിക്കുക. അതോടെ സർവ്വനാശം സംഭവിക്കും. ഇപ്പോൾ കാണുന്ന മൂല്യച്യുതികളൊക്കെ കലിയുഗത്തിന്റെ സവിശേഷതകളായിട്ടാണു ഹിന്ദുക്കൾ കാണേണ്ടത്‌. അനിവാര്യമായ സർവ്വനാശത്തിനു നിമിത്തങ്ങൾ വേണമല്ലോ എന്ന് ഹിന്ദു സമാശ്വസിക്കണം. ഈ വിശ്വാസത്തെ ഒരു മുസൽമാനും ചോദ്യം ചെയ്യില്ല. അത്‌ പോലെ മുസ്ലീമിന്റെ വിശ്വാസത്തെ ഹിന്ദുവും ചോദ്യം ചെയ്യില്ല. അങ്ങനെയൊരു അണ്ടർ സ്റ്റാന്റിങ്ങിന്റെ പുറത്താണു ജനാധിപത്യ-മതേതര സമൂഹം കെട്ടിപ്പടുക്കുന്നത്‌. ഈ ഒരു സെറ്റപ്പു മനുഷ്യകുലത്തിനു കിട്ടിയ സൗഭാഗ്യമായി കാണണം. വിശ്വാസങ്ങൾ അധിനിവേശം നടത്തി മേൽക്കോയ്മ സ്ഥാപിക്കുന്ന കാലം കഴിഞ്ഞു. എല്ലാവരും വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിലും അതിനി നടപ്പില്ല. അത്ര നിർബ്ബന്ധമാണെങ്കിൽ ദൈവം തന്നെ ഇറങ്ങി വന്ന് സ്വന്തം നിയമം സ്വയം നടപ്പാക്കട്ടെ, ഇടനിലക്കാരുടെ ആവശ്യമെന്തു എന്ന് ആധുനിക ദൈവ വിശ്വാസി ചോദിക്കും.

ഇപ്പറഞ്ഞതൊക്കെ കമ്മ്യൂണിസ്റ്റുകാർക്കും ബാധകമാണു. ലോകം മൊത്തം കമ്മ്യൂണിസവൽക്കരിക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം. ജനങ്ങളുടെ ഭാഗധേയം ജനങ്ങൾ തന്നെ തീരുമാനിക്കുക എന്ന ജനാധിപത്യ തത്വം ലോകത്തുള്ള കമ്മ്യൂണിസ്റ്റുകളും അംഗീകരിച്ചുവരുന്നുണ്ടു. ലോകത്തു ബാക്കിയുള്ള ചുരുക്കം ചില കമ്മ്യൂണിസ്റ്റു രാജ്യങ്ങളിലും ജനാധിപത്യം വരാതിരിക്കാൻ ന്യായമില്ല. ക്രൂഡ്‌ ഓയിലിന്റെ സ്രോതസ്സ്‌ വറ്റിയാൽ മുസ്ലീം രാജ്യങ്ങളുടെ ഘടനയും മാറാതിരിക്കില്ല. പച്ചവെള്ളത്തിലെ ഹൈഡ്രജൻ സംയോജിപ്പിച്ചു മനുഷ്യന്റെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ പോകുന്ന കാലമാണു വരാൻ പോകുന്നത്‌. ചുരുക്കത്തിൽ , മതവും ആത്മീയതയും വിശ്വാസവും ഒക്കെ മനുഷ്യന്റെ മനസ്സിന്റെ തലത്തിൽ ആണു പ്രവർത്തിക്കുന്നത്‌. അതൊന്നും സമൂഹത്തിന്റെ ഭൗതികതലത്തിൽ പ്രവർത്തിക്കാനുള്ള ഇടം തേടരുത്‌. കാരണം ഇവിടെ വിശ്വാസങ്ങൾ ഒന്നല്ല പലതാണു. ഒരുവകപ്പെട്ട മുസ്ലീം സംഘടനകളൊക്കെ ഈ യാതാർത്ഥ്യം തിരിച്ചറിഞ്ഞു അംഗീകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അത്‌ കൊണ്ടായിരിക്കുമല്ലോ പല ഇസ്ലാംസംഘടനകളും ജമാ അത്തിനെ നിരാകരിക്കുന്നത്‌. മാറുന്ന ലോകത്തിൽ മാറാത്ത മൂല്യങ്ങൾ ഭാരങ്ങളാണു. ലത്തീഫിനെ പോലെയുള്ള ശുദ്ധാത്മാക്കൾ അതൊക്കെ ചുമക്കുന്നതിൽ ആർക്കും പരാതി ഉണ്ടാവുകയില്ല :)

kaalidaasan said...

>>>സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. ആരെങ്കിലും അത് കുറ്റമറ്റതാണ് അതിനപ്പുറം ഒരു നന്മയോ വ്യവസ്ഥയോ ഇല്ലെന്ന് നിഷേധിക്കുന്നവെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വതന്ത്ര്യം. <<<<

ഇത്രനേരവും സംവാദം വേണം  എന്നു പറഞ്ഞിട്ട് ഇപ്പോള്‍ വേണ്ടെന്നു പറയുന്നത് അതിശയകരമാണല്ലോ. ജനാധിപത്യം നല്ലതോ ചീത്തയോ എന്നറിയാന്‍ ആരും സംവാദം നടത്തുന്നില്ല. അതിന്റെ ആവശ്യവുമില്ല. ഏത് രീതിയില്‍ ജനധിപത്യം കുറച്ചു കൂടെ നല്ലതാക്കം എന്ന രീതിയില്‍ സംവാദവും പരിഷ്കാരങ്ങളും നടക്കുന്നുണ്ട്. ലോകം മുഴുവനുമുണ്ട്. പക്ഷെ അതൊക്കെ നടത്തുന്നത് ജനാധിപത്യ വിശ്വാസികള്‍ തമ്മിലാണ്. ജനങ്ങളുടെ ആധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍. മുസ്ലിങ്ങളേപ്പോലുള്ള മതരഷ്ട്രീയക്കാരുമായിട്ടല്ല.

നാം എന്നു പറയാതെ ലത്തിഫേ. ഞാന്‍ എന്നോ ജമായത്തുകാര്‍ എന്നോ മുസ്ലിങ്ങള്‍ എന്നോ പറയൂ. ഇന്‍ഡ്യയില്‍ മുസ്ലിങ്ങളല്ലാത്ത എല്ലാവരും അനേകം മുസ്ലിങ്ങളും ഇന്‍ഡ്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നു. അധികാരികളെ തെരഞ്ഞെടുക്കുക, നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ അതിന്റെ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. പൂര്‍ണ്ണമായി തന്നെ അംഗീകരിച്ച് കൊണ്ടാണത് ചെയ്യുന്നതും. അത് കുറ്റമറ്റതാണെന്ന് ആരും അവകാശപ്പെടുന്നുമില്ല. പക്ഷെ അതിനപ്പുറം നല്ല ഒരു വ്യവസ്ഥ ഇന്ന് ലഭ്യമല്ല. ലഭ്യമായവയില്‍ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുക എന്നതണു സാധാരണ വിവരമുള്ളവര്‍ ചെയ്യുക.

kaalidaasan said...

>>>ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നത്തെ അവസ്ഥവെച്ച് മതത്തിന്റെ പേരോടുകൂടി അതിന്റെതായ രാഷ്ട്രീയ വീക്ഷണം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.<<<<

മതത്തിന്റെ പേരോടു കൂടി രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതിന്, ഇന്‍ഡ്യയില്‍ വിലക്കില്ല. മുസ്ലിങ്ങള്‍ മാത്രമുള്ള മുസ്ലിം ലീഗ് എന്ന മത സംഘടന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. യാതൊരു വിലക്കുമില്ല.

ഇന്‍ഡ്യന്‍ ഭരണഘടനയേയും, ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയേയും അംഗീകരിക്കുന്ന ഏത് മത വിശ്വാസിക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. അള്ളായുടെ രാഷ്ട്രീയവും ശരിയ നിയമ വ്യവസ്ഥയേയും മാത്രമേ അംഗീകരിക്കൂ എന്നു പറഞ്ഞാല്‍ വിലക്കുണ്ടാകും. അതുകൊണ്ടാണ്, താങ്കളുടെ സംഘടന ഇന്‍ഡ്യയില്‍ ഏറെക്കാലം തെരഞ്ഞെടുപ്പു രംഗത്തു നിന്നും മാറിനിന്നത്. അതുകൊണ്ട് ഇന്‍ഡ്യക്കൊരു നഷ്ടവും ഉണ്ടായില്ല. ഇനിയും താങ്കളൊക്കെ മാറിനിന്നാലും ഒരു മാറ്റവും ഉണ്ടാകില്ല.

kaalidaasan said...

>>>ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇസ്ലാമിന്റെതായ രാഷ്ട്രീയ കാഴ്പ്പാട് ഉണ്ട്. പക്ഷെ അതിലെ അപകടം വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ വെറുതെ ഒരു ഫോബിയ വളര്‍ത്താമെന്നല്ലാതെ പ്രത്യേകിച്ച് അത് അപകടം ഭീകരം എന്ന് ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. <<<<

വാദത്തിനു വേണ്ടി അംഗീകരിക്കണമെന്ന് ആരെങ്കിലം ​നിര്‍ബന്ധിച്ചോ. താങ്കളൊന്നുമൊരിക്കലും അംഗീകരിക്കില്ല എന്നറിഞ്ഞു കൊണ്ടു തനെയാണിങ്ങനെ എഴുതുന്നത്. കണ്‍മുനില്‍ കാണുന്നതിനെ വിശ്വസിക്കാന്‍ താങ്കളേപ്പോലുള്ള അഭിനേതാക്കളുടെ അനുവാദമൊന്നും വേണ്ട. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട്, ഇറാനിലും, അഫ്ഘാനിസ്ഥാനിലും, സൌദി അറേബ്യയിലും അവസാനമായി ഈജിപ്റ്റിലും ലോകം മുഴുവന്‍ കണ്ടു. എങ്ങനെ പ്രയോഗവത്കാരിച്ചു എന്നു നേരില്‍ കണ്ടു. മനസിലാക്കേണ്ടവര്‍ മനസിലാക്കി. അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല.

അല്‍ ഖയിദ താലിബന്‍, ലഷ്കര്‍ എ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ കാത്തത്തൊള്ളായിരം  ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് കണ്ട് ലോകം ഞെട്ടി. 1980 വരെ ജമായത്തേ ഇസ്ലാമിക്ക് ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകണ്ടും ഞെട്ടി. അതു കഴിഞ്ഞുണ്ടായ മലക്കം മറിച്ചിലു കണ്ട് വീണ്ടും ഞെട്ടി.

താങ്കളൊക്കെ ഞെട്ടാത്തത്, അതിന്റെ ഭാഗമായതുകൊണ്ടാണ്. അപകടമുണ്ടാക്കുന്നതും ഭീകരത വിതയ്ക്കുന്നതും കാണുമ്പോള്‍ അത് ഗംഭീരം, മനോഹരം എന്നു പറയാന്‍ ലോകത്തു ജീവിക്കുന്ന മറ്റുള്ളവര്‍ മുസ്ലിങ്ങളല്ലല്ലോ ലത്തീഫേ.

kaalidaasan said...

>>>>ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു വ്യവസ്ഥ സ്വയം പരിചയപ്പെടുത്തി പിന്തുണ തേടുന്നത് അപകടം എന്ന് പറയുന്നതില്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയുണ്ട്.<<<

എങ്കില്‍ ജാമയത്തേ ഇസ്ലാമിയാണു യഥാര്‍ത്ഥ ജനാധിപത്യ വിരുദ്ധ പ്രസ്ഥാനം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്‍ഡ്യന്‍ സര്‍ക്കാര്‍  താഗൂത്ത് ആണ് എന്നും ,അവര്‍ ദൈവേതര വ്യവസ്ഥിതി നടപ്പിലാക്കുന്നവരാണ്, എന്നും ,താഗൂത്തിനെ വര്‍ജ്ജിക്കണം എന്നാണു കുര്‍ആന്റെ കല്പന എന്നും,  അത് കൊണ്ട് താഗൂത്തിനെ അനുസരിക്കുന്നത് ശിര്‍ക്കാവും എന്നൊക്കെ പ്രചരിപ്പിച്ചു നടന്ന സംഘടനയെ ലത്തീഫിനോര്‍മ്മയുണ്ടോ?

താഗൂത്തിനും ശിര്‍ക്കിനും ഇസ്ലാമിക നിയമവ്യവസ്ഥയില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ശിക്ഷ എന്താണെന്ന് ലത്തീഫിനൊന്നു പറയാമോ.

ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അപകടം ആണെന്ന് ജമായത്തേ ഇസ്ലാമി പറഞ്ഞു നടന്നപ്പോള്‍ ഉണ്ടാകാത്ത ഒരു ജനാധിപത്യ വിരുദ്ധതയും, ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതി അപകടകരമാണെന്നു പറയുമ്പോള്‍ ഉണ്ടാകില്ല.

kaalidaasan said...

>>>>ഇസ്ലാം അതിന്റെ വിശാലമായ ജനാധിപത്യവും മതസ്വതന്ത്ര്യവും ചരിത്രത്തില്‍ കാണിച്ചുകൊടുത്താണ്. നിലവിലെ മുസ്ലിം ഭൂരപക്ഷ രാജ്യങ്ങളില്‍ പാശ്ചാത്യരുടെ കോളനവല്‍ക്കരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ തന്നെ ഇഛ പ്രകാരം കുറേ ശൈഖുമാരെയും രാജാക്കളെയും വാഴിച്ചാണ് പോയത്. പിന്നീട് ജനഹിതത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. <<<

ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകില്ല ലത്തീഫേ. ഇസ്ലാമില്‍ ജനാധിപത്യമില്ല. മതാധിപത്യമേ ഉള്ളു. ഇസ്ലാമിക രാജ്യങ്ങളില്‍ മത സ്വാതന്ത്ര്യവുമില്ല.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ വിട്ടു കളഞ്ഞിട്ട്, ഒരു നിമിഷം ഇസ്ലാം മാത്രമുള്ള ഒരു രാജ്യത്തേക്കുറിച്ച് നമുക്ക് സംസാരിക്കാം. സൌദി അറേബ്യ ഒരു കാലത്തും ഒരു പാശ്ചാത്യന്റെയും കോളനി ആയിരുന്നിട്ടില്ല. മൊഹമ്മദിന്റെ കാലം മുതലേ അത് ഇസ്ലം മാത്രമുള്ള, ഇസ്ലാമിക ഭരണ വ്യവസ്ഥയുള്ള രാജ്യമാണ്. എന്തു കൊണ്ടവിടെ വിശാലം പോയിട്ട് ഇടുങ്ങിയ ജനാധിപത്യം പോലും  ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല? എന്തുകൊണ്ട് അവിടെ മത സ്വാതന്ത്ര്യമില്ല? എന്തുകൊണ്ട് മക്കയിലും മദീനയിലും അന്യ മതവിശ്വാസികളെ പ്രവേശിപ്പിക്കുന്നില്ല?

ജനാധിപത്യവും മത സ്വാതന്ത്ര്യവും ഇസ്ലാമുമായി ഒരുകാലത്തും യോജിച്ചു പോകില്ല.

kaalidaasan said...

>>>>ഇയ്യിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍നിന്നും. ഇവിടെ പലരും ആവര്‍ത്തിച്ചുരുവിടുന്ന അപകടം കേവലം മിഥ്യയാണെന്നാണ് അത് കാണിക്കുന്നത്. അതോടൊപ്പം കാലത്തെ അതിജയിക്കാനുള്ള ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ യോഗ്യതയും. <<<

ഈ ഒറ്റ പ്രസ്താവന താങ്കളിത് വരെ കെട്ടിപ്പൊക്കി കൊണ്ടു വന്ന എല്ലാ മിഥ്യകളും  തകര്‍ത്തു കളഞ്ഞു. സ്വതന്ത്രാവസരം കൈ വന്നാല്‍ എല്ലാ മുസ്ലിങ്ങളും ഇസ്ലാമിക പ്രസ്ഥാനങ്ങളെയേ തെരഞ്ഞെടുക്കൂ. ഈജിപ്റ്റില്‍ ഇപ്പോള്‍ കാണുന്നതതാണ്. മുബാറക്ക് പുറത്തായപ്പോള്‍ അവിടത്തെ ക്രിസ്ത്യാനികളെ തല്ലിക്കൊന്ന മുസ്ലിം  ബ്രദര്‍ഹുഡിനെ തന്നെ അവര്‍ തെരഞ്ഞെടുത്തു. താങ്കളിത്ര നേരവും അധര വ്യായാമം നടത്തിയ ഇസ്ലാമിന്റെ വിശാല ജനാധിപത്യവും മത സ്വാതന്ത്ര്യവും വെറും മരീചിക ആണെന്ന് അത് തെളിയിക്കുന്നു. അതാണ്, കാലത്തെ അതിജയിക്കുമെന്ന് താങ്കള്‍ കൊയ്ട്ടിപ്പാടുന്ന ഇസ്ലാമിക വ്യവസ്ഥയുടെ തനി നിറം.

ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവരുന്നതിനു മുന്നേ ലിബിയയെയോ, ടുനീഷ്യയെയോ, ഈജിപ്റ്റിനെയോ, ഇറാനെയോ, ഇറാക്കിനെയോ, സിറിയയേയോ മതേതര രാജ്യമായി ആരും കണക്കാക്കിയിട്ടില്ല. ഇസ്ലാമിക രാജ്യങ്ങളായി മാത്രമേ കണക്കാക്കിയിട്ടുള്ളു. അവയൊക്കെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നത് അത്ഭുതമായി ആരും  കാണുന്നുമില്ല. മുസ്ലിങ്ങളില്‍ ഭൂരിഭാഗവും തീവ്ര മുസ്ലിങ്ങളാണ്. അവര്‍ ഇസ്ലമിക പ്രസ്ഥാനങ്ങളെയേ തെരഞ്ഞെടുക്കു.

അതിനു തെളിവു തേടി വേറെങ്ങും പോകേണ്ട. ഇന്‍ഡ്യയിലെ ഭൂരിഭാഗം മുസ്ലിങ്ങളും അവര്‍ക്ക് മതാധിഷ്ടിതമായ ഒരു മുസ്ലിം രാജ്യം വേണമെന്ന് ആവശ്യപ്പെട്ടതു തന്നെ , സാധാരണ മുസ്ലിമെങ്ങനെ ചിന്തിക്കുന്നു എന്നതിനുദാഹരണമാണ്. ഹൈദെരബാദുകാരനായിരുന്ന മൌദൂദി പാക്സിഥാനിലേക്ക് ഓടിപ്പോയതിന്റെ പിന്നിലെ കാരണവും ഇതു തന്നെ. തരം കിട്ടിയാല്‍ ഇസ്ലാമിക രാജ്യവും ഇസ്ലാമിക വ്യവസ്ഥിതിയും  എല്ലാ മുസ്ലിമും ആവശ്യപ്പെടും. അതിനു പറ്റാത്ത അവസ്ഥയില്‍ പര്‍ദ്ദ ഇട്ട് മുഖം മൂടി തക്കം പാത്തിരിക്കും.

പാകിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും ഭൂരിഭാഗം മുസ്ലിങ്ങളും തലിബാനെ പിന്തുണക്കുന്നു. തലിബാന്‍ നിഷ്കളങ്കരായ മുസ്ലിങ്ങളുടെ സംഘടനയാണെന്ന് താങ്കള്‍ കരുതിക്കോളൂ. മറ്റുള്ളവരുടെ ചിന്ത ഏതായാലും താങ്കള്‍ക്കവര്‍ പണയപ്പെടുത്തിയിട്ടില്ലല്ലൊ.

മുസ്ലിങ്ങള്‍ എന്തിനെ തെരഞ്ഞെടുക്കുന്നു എന്നതൊന്നും മറ്റുള്ളവര്‍ക്ക് ഒരു പ്രശ്നമല്ല. ഏത് വ്യവസ്ഥിതി ആയാലും മറ്റുള്ളവര്‍ക്ക് പ്രശ്നമില്ല. പക്ഷെ അത് വിശാല ജനാധിപത്യവും മതസ്വാതന്ത്ര്യവും നല്‍കുന്നു എന്ന തമാശ പറയാതിരുന്നാല്‍ മതി.

kaalidaasan said...

>>>>> വിശ്വാസങ്ങൾ അധിനിവേശം നടത്തി മേൽക്കോയ്മ സ്ഥാപിക്കുന്ന കാലം കഴിഞ്ഞു. എല്ലാവരും വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിലും അതിനി നടപ്പില്ല. <<<<<<

അതൊക്കെ സുകുമാരനു തോന്നുന്നതല്ലെ. നടക്കും ഇസ്ലാമിക ലോകത്തു നടക്കും. ഇന്നലെ ഈജിപ്റ്റില്‍ ഒരു ഹിത പരിശോധന നടന്നു. ഇസ്ലാമിക ഭരണ വ്യവസ്ഥ നടപ്പിലാക്കാന്‍ വേണ്ടി ഇസ്ലാമിക പാര്‍ട്ടിയായ മുസ്ലിം  ബ്രദര്‍ഹുഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയതാണത്.

30% ആളുകള്‍ പങ്കെടുത്ത ഹിത പരിശോധനയില്‍ 64% പേരുമിസ്ലാമിക ഭരണ വ്യവസ്ഥയെ അംഗീകരിച്ചതായാണ്, റിപ്പോര്‍ട്ടുകള്‍. 

Egypt opposition alleges referendum 'fraud'

State media reports of the results following Saturday's second and final round of the referendum suggest that some 63% of voters had backed the charter. Turnout was estimated at 30%.

ഇനി ഈ ഭരണഘടനയിലെ പ്രധാന വ്യവസ്ഥകള്‍ നോക്കൂ

Constitution at a glance

Sharia remains the main source of legislation

Al-Azhar, Sunni Islam's leading authority, to be consulted on "matters related to Sharia"

Christianity and Judaism to be the main source of legislation for Christians and Jews

Religious freedom to be limited to Muslims, Christians and Jews

Limits president to two four-year terms of office

ഇതാണ്, ലത്തീഫ് കൊട്ടിപ്പാടുന്ന ദൈവീക ജനാധിപത്യം. ഇന്‍ഡ്യയിലും ഇതുപോലത്തെ ഒന്ന് വേണമെന്നാണ്, ലത്തീഫിന്റെയൊക്കെ മോഹം.

«Oldest ‹Older   201 – 280 of 280   Newer› Newest»