Links

കോണ്‍ഗ്രസ്സ് പിരിച്ചുവിട്ടിരുന്നുവെങ്കില്‍ ....

കോണ്‍ഗ്രസ്സിനെ കുറിച്ച് പറയുമ്പോള്‍ ചില കുട്ടി സഖാക്കള്‍ ഇപ്പോഴും ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആ വാദം സജീവമായി നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് മഹാത്മാ ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ പിരിച്ചു വിട്ടില്ല എന്നാണ് ആ വാദം. ഗാന്ധിജി പറഞ്ഞിട്ടും എന്തേ പിരിച്ചു വിട്ടില്ല എന്നാണ് സഖാക്കള്‍ ഇപ്പോഴും ചോദിക്കുന്നത്.  ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയും ഇങ്ങനെയൊരു ചോദ്യം കോണ്‍ഗ്രസ്സിനോട് ചോദിച്ചിട്ടില്ല. എന്ത്കൊണ്ടാണ് കോണ്‍ഗ്രസ്സ് അന്നേ പിരിച്ച് വിടാത്തതില്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യന്മാര്‍ക്ക് ഇന്നും ഇത്ര ബേജാറ്? കോണ്‍ഗ്രസ്സ് അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ രാജ്യം കുട്ടിച്ചോറായേനേ. അത് സംഭവിച്ചില്ല, അതാണ് സഖാക്കളുടെ കുണ്ഡിതം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടിരുന്നുവെങ്കില്‍ അന്ന് രാജ്യം ഭരിക്കാന്‍ വേറെ ഏത് പാര്‍ട്ടിക്കായിരുന്നു കഴിയുക? ജനസംഘമോ അല്ലെങ്കില്‍ ആറെസ്സെസ്സോ ഒരുപക്ഷെ അധികാരം കരസ്ഥമാക്കിയേക്കാം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ അവര്‍ ഒരു ഹിന്ദു രാഷ്ട്രമാക്കിയേനേ. മുസ്ലീം വികാരം ഉയര്‍ത്തിക്കൊണ്ടുവന്ന് പാക്കിസ്ഥാന്‍ എന്നൊരു രാജ്യം നിലവില്‍ വന്നതിനാല്‍ അങ്ങനെയൊരു സാധ്യതയ്ക്ക് ഇന്ത്യയില്‍ അവസരം ഒരുങ്ങുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ എന്തായാലും അധികാരം ഏല്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരില്ലായിരുന്നു. കാരണം കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തത് അന്ന് ജനങ്ങള്‍ മറന്നിട്ടില്ലായിരുന്നു.  സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.

ആ സമരത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന്റെ കൂടെ ചേരുകയും കോണ്‍ഗ്രസ്സിന്റെ സമര ഭടന്മാരെ ബ്രിട്ടീഷ് പട്ടാളത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിഞ്ഞ ഒരു പാര്‍ട്ടിയെ ആരെങ്കിലും അധികാരം ഏല്പിക്കുമോ? മാത്രമല്ല, 1947 ആഗസ്റ്റ് 15ന് ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്നു കരിദിനമായാണ് ആചരിച്ചത്. അത് മറ്റൊരു വഞ്ചനയുടെ ചരിത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നും ബ്രിട്ടന്റെ ബൂര്‍ഷ്വാസി ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് അധികാരം ഏല്‍പ്പിച്ചത് മാത്രമാണ് നടന്നിട്ടുള്ളത് എന്നുമാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അന്നു അണികളെ ധരിപ്പിച്ചത്. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ ഒന്നടങ്കം ത്രിവര്‍ണ്ണ പതാക പാറിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ കറുപ്പ് കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.

മാത്രമല്ല, ഒരു കൊല്ലം കഴിയുന്നതിന് മുന്നെ 1948ല്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയില്‍ നിന്ന് അധികാരം പിടിച്ചു പറ്റാന്‍ കൈയ്യില്‍ കിട്ടിയ ആയുധവുമായി തെരുവിലിറങ്ങാന്‍ അണികളോട് നിര്‍ദ്ദേശിച്ചു. കല്‍ക്കത്താ തീസീസ് എന്നാണ് ആ ആഹ്വാനം അറിയപ്പെടുന്നത്.  കോണ്‍ഗ്രസ്സ് പിരിച്ചുവിട്ട് രാജ്യത്ത് അരാജകത്വം നടമാടിയിരുന്നുവെങ്കില്‍ അന്നേ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചേനേ എന്ന സങ്കടവും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴുമുണ്ടാവാം.  വാരിക്കുന്തവുമായി സഖാക്കള്‍ രാജ്യം പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യാ ഗവണ്മേണ്ട് നിരോധിച്ചു. നേതാക്കളെല്ലാം ഒളിവില്‍ പോയി. അതാണ് ഇപ്പോഴും ചിലര്‍ അയവിറക്കുന്ന ഒളിവിലെ ഓര്‍മ്മകളുടെ പുരാണം.

ഞാന്‍ പറഞ്ഞുവരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ തന്നെ രാജ്യം കുട്ടിച്ചോറാകണം എന്നാഗ്രഹിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അത് ഇന്നോളം ആയില്ല. അത്കൊണ്ടാണ്, യാതൊരു യുക്തിയും ഇല്ലെങ്കിലും എന്തേ കോണ്‍ഗ്രസ്സ് പിരിച്ചു വിടാത്തേ എന്ന് ഇന്നും ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് നമ്മള്‍ മാത്രമേ ചെയ്യാവൂ, മറ്റാരും ചെയ്യരുത് അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കുട്ടിച്ചോറാക്കും എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവം. അത്കൊണ്ടാണ് ജനാധിപത്യബോധം ഇന്നും അവര്‍ക്ക് ഏശാത്തത്.

അതിരിക്കട്ടെ, എന്ത്കൊണ്ടാണ് 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ കൂടെ ചേര്‍ന്നതും കോണ്‍ഗ്രസ്സിനെ ഒറ്റ് കൊടുത്തതും? അതാണ് ബഹുതമാശ.  1939 ലാണല്ലൊ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. 45ല്‍ ആണത് പര്യവസാനിക്കുന്നത്.  നാസി ജര്‍മ്മനിയും  ജാപ്പാനും മുസ്സോളിനിയുടെ ഇറ്റലിയും ഒരു ഭാഗത്തും അമേരിക്കയും ബ്രിട്ടനും മറുഭാഗത്തും ആയി രണ്ട് ചേരികളാണ് യുദ്ധത്തില്‍ അണിനിരന്നത്. തുടക്കത്തില്‍ സോവിയറ്റ് യൂനിയന്‍ യുദ്ധത്തില്‍ കക്ഷി ചേര്‍ന്നിരുന്നില്ല. മാത്രമല്ല, സ്റ്റാലിനും ജര്‍മ്മനിയുടെ ചാന്‍സലര്‍ ഹിറ്റ്ലറുമായി ഒരു അനാക്രമണ സന്ധിയില്‍ ഒപ്പ് വെച്ചിരുന്നു. നമ്മള്‍ പരസ്പരം ആക്രമണം വേണ്ട എന്നതാണ് ആ ഉടമ്പടി.

യുദ്ധം തുടരുന്നതിനിടയില്‍ റഷ്യയുടെ സഖ്യകക്ഷി ആയിരുന്ന പോളണ്ടിനെ ജര്‍മ്മന്‍ സേന ആക്രമിച്ചു. അങ്ങനെ റഷ്യയും യുദ്ധത്തില്‍ എടുത്തുചാടി. സ്റ്റാലിന്‍ അമേരിക്കയും ബ്രിട്ടനും നയിക്കുന്ന സഖ്യകക്ഷിയില്‍ ചേര്‍ന്നു. അങ്ങനെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടന്റെ കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബ്രിട്ടനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ബ്രിട്ടന്റെ ശത്രുവായ കോണ്‍ഗ്രസ്സിനെ ശത്രുവായി കാണുകയും ചെയ്തു. കോണ്‍ഗ്രസ്സ് ആണെങ്കില്‍ ഈ സമയം സമരം ശക്തിപ്പെടുത്തി ബ്രിട്ടനെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാനാണ് തീരുമാനമെടുത്തത്.  എന്തായാലും 45ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും അമേരിക്ക നേതൃത്വം നല്‍കിയ, സോവിയറ്റ് യൂനിയനും ബ്രിട്ടനും പങ്കാളികളായിരുന്ന സഖ്യകക്ഷികള്‍ ജയിക്കുകയും ചെയ്തു.  അന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടന്റെ കൂടെ കൂടുകയും 47 ആഗസ്റ്റ് 15ന് കരിദിനം ആചരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ പിന്നീട് അവകാശപ്പെട്ടത് സോവിയറ്റ് യൂനിയന്‍ സഹായിച്ചത് കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നായിരുന്നു. യജമാനഭക്തി എന്നല്ലാതെ എന്ത് പറയാന്‍!

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യില്‍ ഇന്ത്യയുടെ ഭരണാധികാരം കിട്ടിയത്കൊണ്ടാ‍ണ് നാം ഇന്ന് കാണുന്ന മതേതര-ജനാധിപത്യ ഇന്ത്യ നിലവില്‍ വരാന്‍ കാരണം. കോണ്‍ഗ്രസ്സിന് പകരം ജനസംഘമായിരുന്നെങ്കിലോ, ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ ഗതി എന്തായിരുന്നിരിക്കും?  സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന് ലഭിക്കുകയോ അല്ലെങ്കില്‍ 48ലെ കല്‍ക്കത്താ തീസീസ് വിജയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? കമ്മ്യൂണിസ്റ്റ്കാര്‍ അല്ലാത്തവരെ മൊത്തം ഉന്മൂലനം ചെയ്ത് ഇവിടെ പാര്‍ട്ടിരാജ്യം സ്ഥാപിച്ചിരിക്കും.

അത്കൊണ്ട്, ഗാന്ധിജി പറഞ്ഞിട്ടും കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടില്ലല്ലോ എന്ന് ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ പരിതപിക്കാന്‍ കാരണം ഞങ്ങള്‍ക്ക് അധികാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ലല്ലൊ എന്നും എന്നിട്ടും ഇക്കണ്ട പുരോഗതി രാജ്യം ആര്‍ജ്ജിച്ചല്ലോ എന്നുമുള്ള സങ്കടം നിമിത്തമാണ്.  കോണ്‍ഗ്രസ്സ് എന്ന സംഘടന അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഏത് കുട്ടിക്കും അറിയാമായിരിക്കെ,  പിരിച്ചുവിടാത്തതില്‍ കുണ്ഡിതപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചോദ്യത്തിന് മറ്റൊരു അര്‍ത്ഥമില്ല. ഇന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടപ്പെട്ടാല്‍ രാജ്യം അനാഥമാകും എന്നതാണ് അവസ്ഥ. അപ്പോള്‍ അന്നോ? ചിന്തിക്കണം സുഹൃത്തുക്കളേ .......

8 comments:

ഞാന്‍ പുണ്യവാളന്‍ said...

ആഹാ വളരെ കാര്യങ്ങള്‍ പങ്കുവച്ച ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ച ചിന്തിപ്പിക്കുന്ന ലേഖനം , ഭാവുകങ്ങള്‍

പഥികൻ said...

"എന്നിട്ടും ഇക്കണ്ട പുരോഗതി രാജ്യം ആര്‍ജ്ജിച്ചല്ലോ എന്നുമുള്ള സങ്കടം നിമിത്തമാണ്"
ഈ വരികളാണ് ചിരിക്കാനും ചിന്തിക്കാനും ഏറെ വക തരുന്നത്...

Pheonix said...

കോണ്ഗ്രസ് പിരിച്ചു വിട്ടിരുന്നു എങ്കില്‍ സുകുമാരേട്ടനു പൊക്കി കൊണ്ട് നടക്കാന്‍ ഒരു പാര്‍ട്ടി ഇല്ലാതെ പോയേനെ. അതുപോലെ സി.പി.എം എന്നാ ഒരു പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ ഇപ്പൊ ആര്‍ക്കെതിരെ സുകുമാരേട്ടന്‍ ബ്ലോഗേഴുതിയേനെ? എന്ത്യേ?!!!

ajith said...

ങ്ങള് കാങ്കിരസും കമ്മൂണീസ്റ്റും കൂടെ അടി വയ്ക്കീന്‍...നല്ല രസ്ണ്ട്

Unknown said...

"എന്നിട്ടും ഇക്കണ്ട പുരോഗതി രാജ്യം ആര്‍ജ്ജിച്ചല്ലോ എന്നുമുള്ള സങ്കടം നിമിത്തമാണ്"

hentammoooo!!!!!!!!

Villagemaan/വില്ലേജ്മാന്‍ said...

സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ് എവിടെ, ഇന്നത്തെ കോണ്ഗ്രസ് എവിടെ ? ഒരുക്കു വനിതയായ ഇന്ദിരാ ഗാന്ധിയും, യുവരക്തമായിരുന്ന രാജീവിന്റെയും പിന്മുറക്കാര്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കലമോരുക്കിയില്ലേ ? ന. ടെന്‍ ജനപധില്‍ നിന്നും വലിക്കുന്ന ചരടിനോപ്പം ആടുന്നവര്‍ രാജ്യത്ത് എന്ത് പുരോഗതി ഉണ്ടാക്കി എന്നാത് താങ്കള്‍ പറയുന്നത്. ഇറ്റലിയോടു കൂറ് കാട്ടുന്നവര്‍ പണ്ടാരോ ആനപ്പുറത്ത് കയറിയ താഴ്മാബിന്റെ ബലത്തില്‍ രാജ്യം ഭരികുന്നത് കാണേണ്ട ഗതികേട് വരാതിരുന്നത് മണ്മറഞ്ഞ ആ മഹാത്മാവിന്റെ ഭാഗ്യം..

രാജ്യത്തിന്‍റെ സ്വാതന്ത്ര്യം നേടിത്തന്ന ആ പാര്‍ട്ടി ഇന്ന് രാജ്യം ഭരിക്കണമെങ്കില്‍ രണ്ടു കൈ വിരലില്‍ എണ്ണിയാല്‍ തികയാത്ത പാര്‍ട്ടികളുടെ ഔദാര്യം വേണം. അപ്പോള്‍ തീര്‍ച്ചയായും അവര്‍ പറയുന്നതൊക്കെ ചെയ്തു കൊടുക്കേണ്ടിയും വരും. അതാണ്‌ കോണ്ഗ്രസ്സിന്റെ പരാജയം. അതുപോലെ തന്നെ അനര്‍ഹമായി പദവികളില്‍ കയറിയിരിക്കുന്ന അന്യനാട്ടുകാരെ സഹിക്കേണ്ട ബാധ്യത ഭാരതത്തിനു ഇല്ല. കോളനി വാഴ്ചയുടെ കാലം പോയി..

കൊണ്ഗ്രസ്സിനു പകരം ജനസംഖം ആയിരുന്നെകില്‍ എന്ന് താങ്കള്‍ ചോദിച്ചല്ലോ. ജനസംഖതിന്റെ മറ്റൊരു വേര്‍ഷന്‍ ഇവിടെ അഞ്ചു വര്ഷം തികച്ചത് താങ്കള്‍ മറന്നോ ? മത ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഒന്നും അപ്പോള്‍ എടുത്തു മാറ്റിയില്ല. അന്ന് ഇവിടെ ഹിന്ദു രാഷ്ട്ര വാദം ഒന്നും ഉയര്‍ന്നില്ലല്ലോ ?

കേരളത്തില്‍ ഇന്ന് ഉണ്ടായിരിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന് പൂര്‍ണ്ണമായും ഉത്തരവാദി കോണ്‍ഗ്രസ് തന്നെ ആണ്.എന്തൊക്കെ കുറവുകള്‍ ഉണ്ടായിരുന്നാലും, ശക്തമായ ഒരു ഇടതുപക്ഷം ഇവിടെ ആവശ്യമാണ്‌. ഇടയ്ക്കു കപട മതേതരം പറയും എങ്കിലും, പരിപൂര്‍ന്നമായി മത സംഖടനകള്‍ക്ക് അവര്‍ വഴങ്ങി കൊടുക്കാറില്ല. ഇന്നത്തെ നേത്രുത്വം തൊഴിലാളി പ്രേമം വെടിഞ്ഞു മുതലാളിത്വത്തിന് ജയ്‌ വിളിക്കുന്നു എന്ന് നിക്ഷ്പക്ഷമായി നോക്കുന്നവര്‍ക്ക് മനസ്സിലാകും, എന്നാല്‍ യഥാര്‍ത്ഥ കമ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് ഇന്നും പ്രസകതിയുണ്ട്... യഥാര്‍ത്ഥമായതിനു മാത്രം.
.
.

Manoj മനോജ് said...

“കോണ്‍ഗ്രസ്സ് ആണെങ്കില്‍ ഈ സമയം സമരം ശക്തിപ്പെടുത്തി ബ്രിട്ടനെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാനാണ് തീരുമാനമെടുത്തത്.”

:)))) ചരിത്രം ഒന്നു കൂടി നല്ല വണ്ണം മനസ്സിരുത്തി വായിക്ക് മാഷേ.... ഈ അവസരം മുതലെടുത്ത് ബ്രിട്ടണെ സമ്മർദ്ദത്തിൽ ആക്കി സ്വാതന്ത്ര്യം നേടണമെന്ന് സുബാഷ് ചന്ദ്ര ബോസ് പറഞ്ഞപ്പോൾ ഗാന്ധി പറഞ്ഞത് ഈ സമയം ബ്രിട്ടണെ സഹായിക്കണം എന്നാണു... ഗാന്ധി പറഞ്ഞാൽ മറുവാക്കു പറയാത്ത കോൺഗ്രസ്സ് നേതൃത്വത്തിലെ രണ്ടാം നിര ചെറുപ്പക്കാർ അത് തലകുലുക്കി സമ്മതിക്കുന്നത് ചരിത്രത്തിൽ ഉള്ളതല്ലേ!! എന്നാൽ ആദ്യ മഹായുദ്ധത്തിലെ പോലെ ബ്രിട്ടണനെ സഹായിക്കുവാൻ ഇന്ത്യയിൽ നിന്ന് പട്ടാളക്കാരെ തെരഞ്ഞെടുത്ത് അഴയ്ക്കണമെന്ന് ഗാന്ധി പറഞ്ഞപ്പോൾ കോൺഗ്രസ്സിലെ ഈ രണ്ടാം നിര ചെറുപ്പക്കാർ മുറുമുറുത്തു... അതിനാൽ അത് മാത്രം നടത്തുവാൻ ഗാന്ധിക്ക് കഴിഞ്ഞില്ല...

കോൺഗ്രസ്സിന്റെ ഒരണ മെമ്പർ പോലുമല്ലതിരുന്ന ഗാന്ധിയെ 1947 ആയപ്പോഴേയ്ക്കും നെഹ്രുവും കൂട്ടരും കർട്ടനു പിന്നിലാക്കി കഴിഞ്ഞിരുന്നില്ലേ... അധികാരം മാത്രം ലക്ഷ്യമിട്ടിരുന്ന നേതാക്കൾക്ക് പാർട്ടി പിരിച്ച് വിടണമെന്ന് കേൾക്കുമ്പോൾ സന്തോഷമല്ലേ തോന്നുക ;) താൻ അവഗണിക്കപ്പെടുന്നുവെന്ന് 1942ൽ തന്നെ തിരിച്ചറിഞ്ഞതിനാലായിരിക്കണം “ഡു ഓർ ഡൈ” എന്ന എക്സ്ട്രീം മുദ്രാവാക്യം ജനങ്ങളിലേയ്ക്ക് നൽകി ഗാന്ധി മാറി നിന്നത് (അന്ന് തന്നെ ബ്രിട്ടൺ ഗാന്ധിയെ അറസ്റ്റ് ചെയ്യതത് ഗാന്ധിയെ സഹായിച്ചിരിക്കണം)...

സുബാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങളെ തള്ളി പറഞ്ഞ കോൺഗ്രസ്സ് തന്നെയാണു 1945ൽ ഐ.എൻ.എ. ട്രയൽ നടക്കുമ്പോൾ ഗാന്ധി ഉൾപ്പെടെ ഐ.എൻ.എ.യ്ക്ക് വേണ്ടി ചാടി ഇറങ്ങുന്നത്!!! ഐ.എൻ.എ.യെ ശക്തമായി എതിർത്തിരുന്ന നെഹ്രു അത് വരെ ഉപയോഗിക്കാതെ ഇരുന്ന വക്കീൽ കോട്ടുമിട്ട് ഐ.എൻ.എ. പോരാളികൾക്ക് വേണ്ടി ഇറങ്ങി... 1930കളിൽ ബോസിനെ പുകച്ച് ചാടിച്ചില്ലായിരുന്നുവെങ്കിൽ 1940കൾക്ക് മുൻപ് തന്നെ ബ്രിട്ടൺ ഇന്ത്യയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകുമായിരുന്നു (1947ൽ സ്വാതന്ത്ര്യം കിട്ടി എന്ന് പറയുന്നുവെങ്കിലും 1950 വരെ “സ്വതന്ത്ര ഇന്ത്യ”യുടെ രാജാവ് ബ്രിട്ടീഷ് രാജാവായിരുന്നു എന്ന് മറക്കരുത്)...

ഗ്രാമങ്ങൾക്ക് അധികാരം കിട്ടുന്നത് ആയിരിക്കണം ഇന്ത്യ എന്ന ഗാന്ധിയുടെ സ്വപ്നം തകർത്ത് തരിപ്പണമാക്കി നെഹ്രുവിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളാണു ഇന്ത്യയിൽ നടപ്പിലാക്കിയത് എന്ന ചരിത്രം ഇത് വരെ ആരും തിരുത്തി എഴുതിയിട്ടില്ലല്ലോ അല്ലേ ;))

എന്നിട്ട് സംഭവിച്ചതോ 1990കളിൽ ഇന്ത്യ കണ്ടത് 1940കളിൽ സുബാഷ് ചന്ദ്ര ബോസ്സ് മുന്നോട്ട് വെച്ച പഞ്ചായത്തിരാജ് ഭരണം കോൺഗ്രസ്സ് നടപ്പിലാക്കുന്നതാണു...

അപ്പോൾ നെഹ്രുവും കൂട്ടരും ഭരിക്കാതെ ബോസും കൂട്ടരുമായിരുന്നു 1947ൽ ഭരണം തുടങ്ങിയിരുന്നതെങ്കിൽ ഇന്ത്യ എന്നേ ലോക രാജ്യങ്ങളിൽ ഒന്നാമതായി തല ഉയർത്തി നിൽക്കുമായിരുന്നു എന്നും ഇപ്പോൾ ചോദിക്കാമല്ലോ ;)

അപ്പോൾ ഇന്ത്യക്കാരെ വഞ്ചിച്ചത് ശരിക്കും ആരാണു?

Unknown said...

1886 muthal brittnate konakam kazhuki jeevichavaranu. 1929 aavendi vannile cong.. swaraj enna ashayam undakkan. athum idathu pakshaththinte karuththil alle undayath. 1934 il ghandi cong angathwam raji vechathum maraakanda. pinne 1942 il kammunist koodiyath fasist kalkkethire yudhaththilayirunnu.onnam loka mahaayudhaththil cong brittanoppam ayachath 11 lakshatholam inthyaakkare aayirunnu. annevde poyi rajaya sneham. mandan congrasukare poyiparanjal mathi immathiri kanakku . alle 1950 jan 26 aayi indya republic akan. 1946 il thanne nehruvinte netrthwathil thalkaalika goverment adhikarahththil undayirunnu. ningal evdekkanu hee vedi pottikkunnath.1947 il prakyapanam undayi. eettavum kashtapettath subhash chandraboss...gandikku ayale ishtamillennu paranju aaviyakki. ithokke araa? njangalano?