സഖാക്കള്‍, ഇടത് സഹയാത്രികര്‍ , ബുദ്ധിജീവികള്‍ ഒരു കാര്യം മനസ്സിലാക്കണം. വലത്പക്ഷമാധ്യമങ്ങളും മറ്റുള്ളവരും എല്ലാം ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണല്ലൊ നിങ്ങള്‍ പറയുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് വിശദീകരിക്കാന്‍ വേണ്ടി നാടൊട്ടാകെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണക്കാട് ചേര്‍ന്ന മീറ്റിംഗിലാണ് എം.എം.മണി കുപ്രസിദ്ധമായ വണ്‍ റ്റൂ ത്രീ ഫോര്‍ പ്രസംഗം നടത്തിയത്.
ടി.പി.വധക്കേസില്‍ രജീഷും മറ്റ് കൊലയാളികളും പോലീസിന്റെ പിടിയില്‍ ആയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണന്‍ മാഷ് വധവും അത്പോലെ മറ്റ് പല കേസുകളും തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നു വന്നിട്ടുള്ളത്. ഇതിന്റെയൊക്കെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നത്. ഈ വാര്‍ത്തകള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കും അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കും ഉണ്ട്. ഇല്ലേ? കാരണം നമ്മുടേത് ഒരു ക്ലോസ്ഡ് സൊസൈറ്റി അല്ല. പരിഷ്കൃത ജനാധിപത്യസമൂഹമാണ്.
മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതാണല്ലൊ പാര്‍ട്ടിക്കാരായ നിങ്ങളുടെ ഒക്കെ പ്രശ്നം. എന്നാല്‍ ഒന്നാലോചിക്കുക. ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കുടത്തില്‍ നിന്ന് തുറന്നുവിടപ്പെട്ട ഭൂതത്തെ പോലെ ഇത്രയധികം കേസുകള്‍ ഇപ്പോള്‍ സി.പി.എമ്മിനെ വേട്ടയാടുമായിരുന്നോ? സി.പി.എമ്മിനെതിരെ ഇങ്ങനെ മാധ്യമ വിചാരണ നടക്കുമായിരുന്നോ? ഇല്ല അല്ലേ? അപ്പോള്‍ ടി.പി.ചന്ദ്രശേഖരനെ കൊല്ലേണ്ടിയിരുന്നില്ല എന്നോ കൊന്നത് തെറ്റായിപ്പോയി എന്നോ നിങ്ങള്‍ക്ക് തോന്നേണ്ടതല്ലേ?
അപ്പോഴും നിങ്ങള്‍ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ടി.പി.യെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന്. ഇപ്പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല.സി.പി.എമ്മിന്റെ ചില നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയക്കൊലയാണ് ടി.പി.ചന്ദ്രശേഖരന്റേത് എന്ന് പകല്‍ പോലെ വ്യക്തം. മോഹനന്‍ മാഷ് ഗൂഢാലോചന നടത്തിയെങ്കില്‍ അതോ, കൊടി സുനിയും കൂട്ടരും 51വെട്ട് വെട്ടി ടി.പി.യെ കൊന്നതോ ആരുടെയും വ്യക്തിപരമായ ആവശ്യത്തിന് അല്ലായിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ്. ആ പാപമാണ് പാര്‍ട്ടിയെ വേട്ടയാടുന്നത്. അല്ലാതെ മാധ്യമങ്ങളല്ല.
ഇനി നിങ്ങളുടെ മുന്നിലുള്ള വഴി എന്താണ്? പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ മൊത്തം അറിഞ്ഞിട്ടോ അറിയിച്ചിട്ടോ അല്ല ഓരോ കൊലയും നടക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ കൊല്ലുന്നു. അപ്പോള്‍ കൊലപാതകികളെയും ആസൂത്രകരെയും പാര്‍ട്ടി സംരക്ഷിക്കുന്നു. പാര്‍ട്ടി അണികള്‍ ന്യായീകരിക്കുന്നു. ഇതാണ് നടന്നു വരാറുള്ളത്. ഈ സമീപനം നിങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറുണ്ടോ? സംഭവിച്ചതെല്ലാം പറ്റിപോയി. കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കട്ടെ. പാര്‍ട്ടി കൊലപാതകരാഷ്ട്രീയം ഒഴിവാക്കുന്നു. ഇനി കൊല ചെയ്തു വരുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ? ഇതാണ് വര്‍ത്തമാനകാലം നിങ്ങളോട് ചോദിക്കുന്നത്.
ഉത്തരം പോസിറ്റീവായാല്‍ പാര്‍ട്ടിക്ക് നല്ലത്. നെഗറ്റീവായാല്‍ തകര്‍ച്ചയെ നേരിടും. അപ്പോള്‍ മറ്റുള്ളവരാണ് തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്ന് വിലപിക്കരുത്.