Links

സുകുമാര്‍ അഴീക്കോടിനെ ഞാന്‍ അനുസ്മരിക്കുമ്പോള്‍ ....

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടോ സന്തോഷിപ്പിച്ചുകൊണ്ടോ ആര്‍ക്കും ഈ ഭൂമിയില്‍ ജീവിയ്ക്കുവാന്‍ കഴിയില്ല.  ചെറിയവനോ വലിയവനോ അല്ലെങ്കില്‍ ധനികനോ പാവപ്പെട്ടവനോ ആകട്ടെ ഏതൊരാള്‍ക്കും ശത്രുക്കളും മിത്രങ്ങളും ബന്ധുക്കളും ഒക്കെയുണ്ടാവും.  സുകുമാര്‍ അഴീക്കോടിനും കുറെ ശത്രുക്കളും ആരാധകരും ഒക്കെ ഉണ്ടായിരുന്നു. എത്ര വലിയ ശത്രു ആയാലും മരണാനന്തരം പുകഴ്ത്തി പറയുക എന്നത് നമ്മുടെ ഒരു ഔപചാരികതയോ കീഴ്വഴക്കമോ ആണ്. അതിലൊന്നും എനിക്ക് അത്ര വിശ്വാസം ഇല്ല.  പ്രശസ്തിയും പുകഴും കൂടുന്നതിനനുസരിച്ച് ശത്രുക്കളുടെയും എണ്ണവും വര്‍ദ്ധിക്കും. ഒന്നിനും പോകാത്ത സാധാരണക്കാരനും ചുറ്റുവട്ടത്ത് ആരെങ്കിലുമായി ശത്രു ഉണ്ടാകും. ആരുടെയും ജീവിതം ഇങ്ങനെയെല്ലാമായി ഒരു പോരാട്ടമാണ്. അഴീക്കോട് മരണപ്പെട്ടത് അറിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്തത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇത് ആരൊക്കെ കേള്‍ക്കും എന്ന് എനിക്കറിയില്ല. എന്നാലും നാലാള്‍ കേള്‍ക്കുമെന്നും, ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ രണ്ട് ശത്രുവിനെയും മിത്രത്തെയും പുതിയതായി എനിക്ക് ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. 

6 comments:

സങ്കൽ‌പ്പങ്ങൾ said...

അതെ ,ഒരു നല്ല മനുഷ്യൻ കൂടി യാത്രയായി...

VANIYATHAN said...

എല്ലാശത്രുക്കളെയും തന്റെ രോഗശൈയ്യക്കരുകിൽ മിത്രങ്ങളായി കാണുവാൻ കഴിഞ്ഞിട്ടാണു് അദ്ദേഹം വിടവാങ്ങിയത്‌ എന്നോർക്കുമ്പോൾ എനിക്ക്‌ അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിക്കുന്നൂ. ഹ്രുദയപൂർവ്വം ആദരാഞ്ജലികൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

എത്ര വലിയ ശത്രു ആയാലും മരണാനന്തരം പുകഴ്ത്തി പറയുക എന്നത് നമ്മുടെ ഒരു ഔപചാരികതയോ കീഴ്വഴക്കമോ ആണ്.

ആത്മരതി said...

nanma niraju nilkkunnavar aarokkeyaane

Anonymous said...

കൊണ്ഗ്രസിനെ വിമര്‍ശിച്ചാല്‍ ആരും കാലു തള്ളി ഓടിക്കില്ല ഒളിച്ചിരുന്ന് കുതികാല്‍ വെട്ടില്ല ആര്‍ക്കും കൊട്ടാവുന്ന ചെണ്ട ആണ് പ്രത്യേകിച്ചും കേരളത്തില്‍, അഴീക്കോട്‌ ഒരു പിണറായി ഗ്രൂപ്പ് കാരന്‍ എന്നെ പറയാന്‍ പറ്റു , അതിനു കാരണം ആ സന്ത ഹ സഹചാരിയായ കാര്‍ തന്നെ ആയിരിക്കാം, അത് കിട്ടിയതില്‍ പിണറായിക്ക് അദ്ദേഹം കടപ്പെട്ടിരിക്കുന്നു , സുകുമാര്‍ അഴീക്കോട്‌ അത് കൊണ്ട് തന്നെ വിഗ്രഹ വല്ക്കരിക്കപ്പെട്ടു ഈ എം എസ് മഹാ ബുദ്ധിമാന്‍ ധിഷണാ ശാലി എന്നൊക്കെ ആട ചാര്‍ത്തുന്ന പോലെ, പ്രത്യേകിച്ചും എം എന്‍ വിജയന്‍റെ മരണത്തിനു ശേഷം അവിടെ കൊണ്ഗ്രസിനെ സ്ഥാനത്തും അസ്ഥാനത്തും ചീത്ത വിളിക്കുന്ന സുകുമാര്‍ അഴീക്കോട്‌ നല്ല പ്രശസ്തി ഉണ്ടാക്കി, തത്വമസി ആണല്ലോ അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പുസ്തകം , അതിനു ഇത്ര മഹത്വമുണ്ടോ അതിന്റെ ഒറിജിനല്‍ വേറെ ഉണ്ടായിരുന്നോ ഇതൊന്നും ആരും ചിന്തിച്ചിട്ടില്ല , തിലകന്റെ കാര്യത്തില്‍ മാത്രമാണ് അഴീക്കോട്‌ ഇടപെട്ട ന്യായമായ ഒരു കാര്യം , അഴീക്കോട്‌ ഇടപെട്ടില്ലായിരുന്നെകില്‍ തിലകനെ അതില്‍ കൂടുതല്‍ ഒതുക്കിയേനെ ആ കാര്യത്തില്‍ അഴീക്കോട്‌ അഭിനന്ദനം അര്‍ഹിക്കുന്നു

mash said...

രാജാവ് ഉടുപ്പിട്ടില്ലെന്നു പറയാന്‍ ധൈര്യം കാണിച്ചതിനു കോടി നമസ്കാരം !!