Links

മുല്ലപെരിയാറും കൂടംകുളവും സാങ്കല്പിക ഭയങ്ങളും ..

എന്റെ ഫേസ്‌ബുക്ക് സ്നേഹിതന്‍  അസിഫ് അലി , എന്റെ വാളില്‍ ഒരു പോസ്റ്റ് എഴുതുകയുണ്ടായി. ആ പോസ്റ്റ് താഴെ പകര്‍ത്തുന്നു. അസിഫ് അലിക്ക് എന്റെ മറുപടിയാണ് ഈ പോസ്റ്റ്.


"ആദ്യമായാണ് താങ്കളുടെ FBയില്‍ ഒരു Comment എഴുതുന്നത്‌. Blog follow ചെയ്യാറുണ്ട്. Endosulfan വിഷയത്തില്‍ താങ്കളോട് യോജിക്കുന്നു, പക്ഷെ GM വിളകളുടെ കാര്യത്തില്‍ വിയോജിക്കുന്നു. ആണവ നിലയത്തിന്റെ കാര്യത്തിലും ചില്ലറ വില്പനയുടെ കാര്യത്തിലും ഇത് വരെ മൂര്‍ത്തമായ ഒരു അഭിപ്രായത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നിട്ടില്ല. അതിനുള്ള ശ്രമത്തിലാണ്. കൂടംകുളം ആണവ നിലയത്തെ നമ്മുടെ മുല്ലപെരിയാര്‍ വിഷയത്തെ മുന്‍ നിര്‍ത്തി നോക്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 


1) മുല്ലപെരിയാര്‍ 50 വര്‍ഷം ആയുസ്സ് പറഞ്ഞു പണിതിട്ട് 116 വര്‍ഷം കഴിഞ്ഞു എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. നമ്മള്‍ കാര്യങ്ങളെ നേരാം വണ്ണം വിലയിരുത്തുന്നവരായിരുന്നുവെങ്കില്‍ 51ആം വര്‍ഷം അത് പുതുക്കി പണിയുമായിരുന്നു.


2) ആ പ്രദേശത്ത് 22തവണ ചെറുതല്ലാത്ത ഭൂചലനങ്ങള്‍ ഉണ്ടായി എന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ അല്ല, മറിച്ചു ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.


ഇവിടെ നാം കാണുന്നത് ഇത് പൊട്ടും, 35 ലക്ഷം ജനങ്ങളെ ബാധിക്കും  എന്ന് പറഞ്ഞു ചുമ്മാ show കാണിക്കുകയല്ലാതെ യാതൊരു ക്രിയാത്മകമായ നടപടിയും  എടുക്കാത്ത ഒരു സര്‍ക്കാര്‍. മറുഭാഗത്ത്‌ ഡാം പുതിയത് പോലെ സുരക്ഷിതമാണ്, യാതൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞു അയല്‍ സംസ്ഥാനത്തിന്റെ ആശങ്കകളെ മുഴുവന്‍ തള്ളികളയുന്ന മറ്റൊരു സംസ്ഥാന സര്‍ക്കാര്‍. ഫെഡറല്‍ സംവിധാനത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്, നമുക്ക് ചര്‍ച്ചചെയ്യാം, കോടതി വിധി വരട്ടെ, ഉന്നതാ ധികാര സമിതി പഠിക്കട്ടെ എന്നൊക്കെ പറഞ്ഞു നിസ്സഹായത കാണിക്കുന്ന ഒരു കേന്ദ്ര ഗവണ്മേന്റ്.


രാഷ്ട്രീയ ഗിമ്മിക്കുകള്‍ക്കപ്പുറം ഇതൊരു യഥാര്‍ഥ അപകടം ആണോ എന്ന് പരിശോധിക്കാന്‍, ആണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ( crisis management) ആരും ഇല്ലാത്ത ഒരവസ്ഥ. അതായതു പരസ്പരം പഴിചാരുകയല്ലാതെ reality യെ face ചെയ്യാന്‍ ആളില്ലാതെ വരിക.
ഇതൊക്കെ തന്നെയല്ലേ നാളെ കൂടംകുളത്തും ആവര്‍ത്തിക്കപ്പെടുക. ഇപ്പോള്‍ ലഭ്യമായ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിതാലും, ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും ഒരു അപകടം ഒരിക്കലും വരുകയേ ഇല്ല എന്ന് ആര്‍ക്ക് ഉറപ്പക്കാനാകും.


അങ്ങനെ ഒരു crisis ഉണ്ടായാല്‍ കഴിയുന്നതും അത് മൂടി വെക്കാനും അല്ലെങ്കില്‍ പരസ്പരം പഴി ചാരാനുമല്ലാതെ നമ്മുടെ നേതൃത്വം എന്തെങ്ങിലും magic കാണിക്കുമെന്നു നമ്മുക്ക് കരുതാനാകുമോ?
ജപ്പാനെ നോക്കുക. മനുഷ്യ സാധ്യമായതെല്ലാം  അവര്‍ ചെയ്യുന്നു. ഇവിടെ ചെറിയ തോട്ടിലെക്കോ പുഴയിലെക്കോ ഒരു ബസ്‌ വൈകുന്നേരം മറിഞ്ഞാല്‍ സന്ധ്യ മയങ്ങുമ്പോഴേക്കും "വെളിച്ചക്കുറവു കാരണം തിരച്ചില്‍ നിര്‍ത്തി വെക്കേണ്ടി വരുന്ന" ഒരു system ആണ് നമ്മുടേതെന്നോര്‍ക്കുമ്പോള്‍, തീര്‍ച്ചയായും മനസ്സില്‍ ഒരു ഭയപ്പാടു തോന്നുന്നു.


താങ്കളുടെ വാദങ്ങളെ negate ചെയ്യാന്‍ വേണ്ടി എഴുതുന്നതല്ല. ഈ വിഷയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ വന്ന ആകുലതകളെ പകര്‍ത്തി എന്ന് മാത്രം. അത് താങ്കളുമായി പങ്കു വെക്കുന്നു... 


നന്ദി, സസ്നേഹം അസിഫ് അലി."

************************************************************************************


പ്രിയ അലി അസിഫ്,

GM വിളകളുടെ കാര്യത്തില്‍ മറ്റെല്ലാറ്റിലുമെന്ന പോലെ, ശാസ്ത്രീയമായ ടെക്നോളജിയെ എതിര്‍ക്കുന്ന ഒരു ചില ഐഡിയോളജിക്കാരുടെ പ്രചാരണങ്ങളില്‍ സാമാന്യജനങ്ങള്‍ പെട്ടുപോകുന്നതാണ് പ്രശ്നം. ആളുകള്‍ക്ക് എല്ലാ കാര്യത്തിലും പൊതുവെ ഒരു ശാസ്ത്രീയ വീക്ഷണം ഇല്ലാതിരിക്കുന്നത് ഈ ഐഡിയോജിക്കാരുടെ പ്രചാരണം എളുപ്പത്തില്‍ പ്രചരിക്കാന്‍ കാരണമാകുന്നു. ജനറ്റിക്ക് മോഡിഫിക്കേഷന്‍ എന്നത് നാം കുറെകാലങ്ങളായി ചെയ്ത് വരുന്ന ഹൈബ്രിഡൈസേഷന്റെ കൃത്യതയാര്‍ന്ന വികസിതമാര്‍ഗ്ഗമാണ്. ഉദാഹരണത്തിന് ഒട്ടുമാവ്, ബ്രോയ്‌ലര്‍ കോഴികള്‍, ജഴ്‌സി പശുക്കള്‍ മുതലായവ ജനറ്റിക്ക് മോഡിഫിക്കേഷന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണ്. ശാസ്ത്രത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇതിലപ്പുറം എന്ത് വിശദീകരിച്ചാലും ഉള്‍ക്കൊള്ളാനാവില്ല.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നതും ചില ഐഡിയോളജിക്കാരാണ്. എതിര്‍പ്പുകള്‍ പല കാരണങ്ങളാല്‍ ഉയര്‍ത്തപ്പെട്ട് അവ ഒന്നായി ചേര്‍ന്ന് ശക്തിപ്രാപിക്കുന്നതും നാം കാണുന്നു. ഐഡിയോളജിക്കാര്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് പ്രധാനമായും കമ്മ്യൂണിസ്റ്റുകാര്‍, പരിസ്ഥിതിവാദികള്‍, മത സംഘടനകള്‍ എന്നിവരെയാണ്. ഒരേ പ്രശ്നത്തില്‍ ഇക്കൂട്ടരുടെ എതിര്‍പ്പുകള്‍ ഉയരുന്നത് വ്യത്യസ്ത കാരണങ്ങളാലാണ്. ജനാധിപത്യത്തില്‍ ഇവരുടെ എതിര്‍പ്പുകള്‍ ഫ്രിക്‍ഷന്‍ പോലെ വര്‍ത്തിച്ച് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയോ താമസിപ്പിക്കുകയോ ചെയ്യുന്നുണ്ട്. എല്ലാ പ്രശ്നങ്ങളിലും ഈ ഐഡിയോളജിക്കാര്‍ ഒന്നിച്ച് എതിര്‍ക്കാനുള്ള കാരണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധിക്കണം. ഈ എതിര്‍പ്പുകള്‍ ഒന്നും ചൈന പോലെയുള്ള രാജ്യങ്ങള്‍ക്ക് ബാധകമല്ല. അവിടെയൊക്കെ സര്‍ക്കാരിന് പ്രായോഗികമെന്ന് തോന്നുന്നത് സ്വതന്ത്രമായി ചെയ്ത് മുന്നോട്ട് പോകാന്‍ കഴിയുന്നു. സര്‍ക്കാരിന്റെ കാര്യങ്ങളും പ്രവര്‍ത്തനങ്ങളും പൌരജനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല.

ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം വന്നാല്‍ ഇന്ത്യയിലെ സകല ചെറുകിട കച്ചവടക്കാരും പൂട്ടിപ്പോവുകയില്ല. എന്ന് മാത്രമല്ല ഇന്നുള്ള എല്ലാ കച്ചവടക്കാരും തുടര്‍ന്നും കച്ചവടം ചെയ്യുകയും ഇനിയും പതിവ് പോലെ ചെറുകിട കച്ചവടക്കാര്‍ക്ക് പുതിയതായി കടന്നുവരാന്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഏത് പോലെ എന്ന് ചോദിച്ചാല്‍ ,  പണ്ടൊന്നുമില്ലാത്ത തരത്തില്‍ രാജ്യത്ത് എത്രയോ ഷോപ്പിങ്ങ് മാളുകളും ഹൈപ്പര്‍- സുപ്പര്‍ മാര്‍ക്കറ്റുകളും നാടന്‍ കുത്തകകളുടേതായി നിലവില്‍ വന്നല്ലോ. അക്കാരണത്താല്‍ മാത്രം ഏതെങ്കിലും ചെറുകിട കച്ചവടക്കാരന്‍ പൂട്ടിപ്പോയിട്ടുണ്ടോ? ഇല്ല എന്ന് മാത്രമല്ല ചെറുകിടക്കാരനും വന്‍‌കിടക്കാരനും ഒരേ പോലെ കച്ചവടരംഗത്ത് വെച്ചടി വെച്ചടി കയറുന്നതാണ് നാം കാണുന്നത്.  വിദേശ നിക്ഷേപം വന്നാല്‍ അവരുടെ ശൃംഖലയും മറ്റുള്ള കച്ചവടക്കാരോടൊപ്പം നിലനില്‍ക്കും എന്നേയുള്ളൂ. അല്ലാതെ ഇന്ന് പ്രചരിപ്പിക്കുന്നത് പോലെ എല്ലാ നാടന്‍ കച്ചവടക്കാരെയും തുരത്തി വിദേശക്കാരുടെ സ്റ്റാളുകള്‍ മാത്രമേ എവിടെയുമുണ്ടാകൂ എന്ന വാദം ശരിയല്ല. വ്യാപാരികളുടെ സംഘടന അങ്ങനെയൊരു എതിര്‍പ്പ് ഉയര്‍ത്തിയത്കൊണ്ട് അവരുടെ വോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് രാഷ്ട്രീയക്കാര്‍ അവരെ പ്രീണിപ്പിക്കാനായി വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് , ഉപഭോക്താവ് എന്ന നിലയില്‍ എതിര്‍പ്പോ ആശങ്കയോ ഉണ്ടാകേണ്ടതില്ലായിരുന്നു.

ശരി, രാജ്യത്ത് റീടെയിലും ഹോള്‍‌സെയിലുമായി ഇത്രയും വ്യാപാരസ്ഥാപനങ്ങള്‍ കുത്തകയായും അല്ലാതെയും  ഉണ്ടല്ലോ പിന്നെ എന്തിനാണ് വിദേശനിക്ഷേപകരും വരുന്നത് എന്ന് ചോദിക്കാം. ഇടയ്ക്ക് ഒന്ന് വിട്ട് പോയത് പറയട്ടെ, വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നതില്‍ ബി.ജെ.പി.ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും കാരണമുള്ളത് അവരുടെ വ്യാജ ഐഡിയോളജിയാണ്. മമത ബാനര്‍ജിക്ക് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ച വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള തത്രപ്പാട്. ഡി.എം.കെ.യ്ക്ക്  2ജി കേസില്‍ കോണ്‍ഗ്രസ്സിന്റെ സപ്പോര്‍ട്ട് കിട്ടാത്തതിലുള്ള അമര്‍ഷം പ്രച്ഛന്നമായ എതിര്‍പ്പായി പുറത്ത് വരുന്നു എന്ന് മാത്രം. വിരുദ്ധതാല്പര്യക്കാരുടെ ഏകോപനസമിതിയാണല്ലൊ നമ്മുടെ കേന്ദ്ര മന്ത്രിസഭ.

റീടെയില്‍ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം വരുമ്പോള്‍ , അങ്ങനെയും വിദേശ നിക്ഷേപം രാജ്യത്ത് എത്തുന്നു എന്നതാണ് ഒന്നാമത്തെ നേട്ടം. സ്വദേശി കറന്‍സി കൊണ്ട് മാത്രം ഒരു രാജ്യത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാല്‍ പ്രധാനപ്പെട്ട നേട്ടം എന്നത് ആ നിക്ഷേപം നമ്മുടെ കാര്‍ഷികോല്പാദന-വിതരണ രംഗത്ത് വിപ്ലവകരവും ശാസ്ത്രീയവുമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കും എന്നതാണ്. പാട്ടക്കൃഷി സമ്പ്രദായത്തിലൂടെ,  വെറുതെ തരിശായി ഇട്ടിരിക്കുന്ന സ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്കൊണ്ട് കാര്‍ഷിക വിളകള്‍ ചീഞ്ഞ് നഷ്ടമായി പോകുന്നത് തടുത്ത് നിര്‍ത്തപ്പെടും. ഒരു വറ്റ് പാഴായിപ്പോകാതിരിക്കുക എന്നതിന്റെ അര്‍ത്ഥം ഒരു മണി ധാന്യം ഉല്പാദിപ്പിക്കുക എന്ന് തന്നെയാണ്. ഇവിടെ നിലവിലുള്ള പരമ്പരാഗത വാണിജ്യ സമ്പ്രദായത്തിന് ഇത്തരമൊരു നവീകരണം സാധ്യമല്ല. നാടന്‍ കുത്തക-ഇടത്തട്ട്-ചെറുകിട വ്യാപാരികള്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. മറ്റൊരു സാമൂഹ്യ വീക്ഷണവും അവര്‍ക്കില്ല.


മുല്ലപെരിയാറും കൂടംകുളവും എടുത്താല്‍ ജനങ്ങളുടെ ഭയമാണ് യഥാര്‍ത്ഥ പ്രശ്നം എന്ന് കാണാന്‍ കഴിയും. 1979ല്‍ ഗുജറാത്തില്‍ മോര്‍വി അണക്കെട്ട് തകര്‍ന്ന് വലിയ തോതില്‍ ജീവാ‍പായങ്ങളും നാശനഷ്ടങ്ങളും ഉണ്ടായത് മുതലാണ് മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തില്‍ പേടിസ്വപ്നമാകുന്നത്. 2011 മാര്‍ച്ചില്‍ ജപ്പാനിലെ ഫുകുഷിമാവില്‍ സുനാമി വന്ന് അവിടത്തെ ആണവവൈദ്യുതിനിലയം അപകടത്തില്‍ ആയതാണ് കൂടംകുളത്തെ ജനങ്ങള്‍ക്ക് ഭയം ഉണ്ടാവാന്‍ കാരണം. ജനങ്ങള്‍ക്ക് ഭയം ഉണ്ടാവുമ്പോള്‍ ആ ഭയം നീക്കാന്‍ മനുഷ്യസാധ്യമായത് ചെയ്യാനേ പറ്റൂ. അതിനപ്പുറം എന്ത് ചെയ്യാന്‍ സാധിക്കും? കൂടംകുളത്ത് അവിടത്തെ ശാസ്ത്രജ്ഞന്മാര്‍ ഇന്നത്തെ ആധുനികടെക്‍നോളജി വെച്ച് പരമാവധി സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജപ്പാന്‍ പോലെ അടിക്കടി ഭൂകമ്പം ഉണ്ടാകുന്ന പ്രദേശമല്ല കൂടംകുളം എന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരും വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

അപകടം എന്തായാലും സംഭവിക്കും എന്ന് ആരെങ്കിലും പറയുമ്പോള്‍ അതിനെ നിഷേധിച്ച് ഇല്ല ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അതാണ് അപകടങ്ങളുടെയും അപകട ഭയങ്ങളുടെയും ഒരു സവിശേഷത. അപകടഭയം സദാ എല്ലാവരെയും വേട്ടയാടുന്നുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ , യാത്ര പുറപ്പെട്ട് സുരക്ഷിതമായി തിരിച്ചെത്തുമെന്ന് ആര്‍ക്കും ഉറപ്പുണ്ടാവില്ല. എന്നാലും ആര്‍ക്കും യാത്ര ചെയ്യാതിരിക്കാനും സാധ്യമല്ല. അണക്കെട്ടുകളുടെയും ആണവവൈദ്യുതനിലയങ്ങളുടെയും കാര്യവും ഇത് പോലെ തന്നെയാണ്. അതൊന്നും നമുക്ക് ഒഴിവാക്കാനാവുന്നതല്ല. ചിലര്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത് ശബ്ദം കൊണ്ടോ എഴുത്തിലൂടെയോ ആണ്. അങ്ങനെ ചെയ്യുന്നത് ഏറ്റവും എളുപ്പമാണ്. എന്നാല്‍ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ അതൊന്നും എളുപ്പമായിരിക്കില്ല.

മുല്ലപെരിയാറിന്റെ കാര്യത്തില്‍ 116 വര്‍ഷം മുന്‍പ് പണി തീര്‍ത്ത അതേ രൂപത്തില്‍ അല്ല ആ അണക്കെട്ട് ഇപ്പോഴും ഉള്ളത്. മനുഷ്യസാധ്യമായ എല്ലാ അറ്റകുറ്റപ്പണികളും ഇക്കാലയളവില്‍ ചെയ്യുകയും ബന്ധപ്പെട്ട വിദഗ്ദര്‍ അതിന്റെ ഉറപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്തിട്ടാണ് സുപ്രീം കോടതി മുല്ലപെരിയാ‍റിലെ ജലനിരപ്പ് 156 അടിയാ‍യി ഉയര്‍ത്താമെന്ന് 27-2-2006ല്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ജനങ്ങളുടെ ഭയം കണക്കിലെടുത്ത് സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേരള സര്‍ക്കാര്‍ 2006 മാര്‍ച്ചില്‍ ഒരു നിയമം പാസ്സാക്കി. ആ നിയമം റദ്ധ് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.

ഇടുക്കിയില്‍ ഭൂചലനങ്ങള്‍ പതിവായി ഉണ്ടാകുന്നെങ്കില്‍ പുതിയ അണക്കെട്ട് എങ്ങനെയാണ് പോംവഴിയാവുക? അതിനെയും നിലവിലെ ഇടുക്കി അണക്കെട്ടിനെയും ഭൂചലനങ്ങള്‍  ബാധിക്കില്ല എന്ന് ഉറപ്പ് പറയാന്‍ പറ്റുമോ? ഇങ്ങനെ ഭയങ്ങളും സംശയങ്ങളും കൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കാന്‍ സാധിക്കുമോ? മനുഷ്യന്‍ ബഹിരാകാശത്ത് വരെ പോകുന്നു, എന്താണ് ഒരു ഉറപ്പ്? പല ഭയങ്ങളും സാങ്കല്പികമാണ് എന്ന് കാണാം. അതിന് ഒരു മരുന്നുമില്ല. മോര്‍വിയില്‍ സംഭവിച്ചത് ലോകത്തെ എല്ലാ അണക്കെട്ടുകളിലും സംഭവിക്കണമെന്നില്ല. ഫുകുഷിമയില്‍ സംഭവിച്ചത് എല്ലാ ആണവവൈദ്യുതിനിലയങ്ങള്‍ക്കും ബാധകമാവണമെന്നില്ല. അങ്ങനെയൊരു ആത്മവിശ്വാസത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് ജീവിയ്ക്കാനാവൂ. മനുഷ്യസാധ്യമായത് ഓരോ മേഖലയിലും ബന്ധപ്പെട്ട വിദഗ്ദരും ശാസ്ത്രജ്ഞന്മാരും ചെയ്യുന്നുണ്ട് എന്ന് നാം വിശ്വസിക്കണം. രാഷ്ട്രീയക്കാര്‍ക്ക് അത്തരത്തില്‍ വൈദഗ്ദ്ധ്യമോ അറിവോ ഇല്ലെന്നും നാം മനസ്സിലാക്കണം.


മുല്ലപെരിയാര്‍ ഡാം പൊട്ടുകയാണെങ്കില്‍ തന്നെ നാലു ജില്ലകളെ ബാധിക്കുമെന്നും 35ലക്ഷം പേര്‍ മരണമടയുമെന്നും പറയുന്നത് എന്ത് പഠനത്തിന്റെയോ കണക്കിന്റെയോ അടിസ്ഥാനത്തിലാണ്?അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞത് യാതൊരു വിദഗ്ദ്ധ പഠനത്തിന്റെയും പിന്‍ബലമില്ലാതെയാണോ? ഇവിടെ മീഡിയാക്കള്‍ അകാരണമായി ഭീതി പ്രചരിപ്പിക്കുന്നു എന്നതാണ് വാസ്തവം. മുല്ലപെരിയാറില്‍ 1895ല്‍ ബ്രിട്ടീഷ്‌കാര്‍ സുര്‍ക്കി മിശ്രിതം കൊണ്ട് പണി തീര്‍ത്ത ആ ഗ്രാവിറ്റി അണക്കെട്ട് 1933ല്‍ ബ്രിട്ടീഷ്‌കാര്‍ തന്നെ വീണ്ടും ബലപ്പെടുത്തിയിട്ടുണ്ട്. പിന്നിട് തമിഴ്‌നാട് സര്‍ക്കാരും പല ഘട്ടങ്ങളായി അത് ബലപ്പെടുത്തുന്ന പണികള്‍ നടത്തിയിട്ടുണ്ട്.

(ചിത്രം നോക്കുക. എല്ലാം വിശദീകരിക്കാന്‍ ഇവിടെ തുനിയുന്നില്ല) അതൊക്കെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും  അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും  തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 2006ല്‍ സുപ്രീം കോടതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം തമിഴ്‌നാടിന്റെ ഹരജി പ്രകാരം അണക്കെട്ട് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ആ സമിതി അണക്കെട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് 2012 ഫെബ്രവരിയില്‍ കോടതിയില്‍ സമര്‍പ്പിക്കും. വ്യവസ്ഥാപിതമായതും നിയമവിധേയവുമായി മാത്രമേ മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതല്ലാതെ ജനങ്ങള്‍ പ്രശ്നം ഏറ്റെടുത്താല്‍ വലിയ ദുരന്തങ്ങള്‍ വേറെ സംഭവിക്കും.

അവസാനമായി, നമ്മുടെ രാജ്യത്ത് ഒന്നും ശരിയല്ല ഒന്നിനും ഒരു സംവിധാനവും ഇല്ല എന്നൊരു ധ്വനിയും പരിഭവവവും അസിഫിന്റെ എഴുത്തിലുണ്ട്. അത് മുഴുവനും ശരിയല്ല. നമ്മുടേത് ഒരു വികസ്വരരാജ്യമാണ്. അതിന്റേതായ പരിമിതികളുണ്ട്. എന്നാല്‍ തീരെ അവികസിതരാജ്യവുമല്ല. അതിന്റെ നേട്ടങ്ങളും പുരോഗതിയും തീര്‍ച്ചയായും നമുക്കുണ്ട്. പിന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗിമ്മിക്കുകള്‍. അതിനെ പറ്റി എന്ത് പറയാനാണ്? ജപ്പാനെ പുനര്‍നിര്‍മ്മിച്ചത് അവിടത്തെ സര്‍ക്കാരോ രാഷ്ട്രീയപാര്‍ട്ടികളോ അല്ല. മറിച്ച് അവിടത്തെ ജനതയാണ്. ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്തെങ്കിലും മാറണമെങ്കില്‍ ആ മാറ്റത്തിന്റെ തുടക്കം കുറിക്കേണ്ടത് ജനങ്ങളുടെ മനോഭാവത്തില്‍ നിന്നാണ്. പഴയ കാലത്തെ രാജാക്കന്മാരോടുള്ള വീരാരാധനാ മനോഭാവത്തില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ അല്പം പോലും മാറിയിട്ടില്ല. രാജാക്കന്മാരുടെ സ്ഥാനത്ത് ഇന്ന് നേതാ‍ക്കള്‍ ആണെന്ന് മാത്രം.

ഇത്രയുമാണ് അസിഫ് അലിയോട് എനിക്ക് തല്‍ക്കാലം പറയാനുള്ളത്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം കമന്റില്‍ സൂചിപ്പിച്ചാല്‍ ഇനിയും എനിക്കറിയാവുന്ന പോലെ വിശദീകരിക്കാന്‍ സന്തോഷമേയുള്ളൂ.

ഒരുപാട് സ്നേഹത്തോടെ,
കെ.പി.എസ്സ്.

83 comments:

adam said...

വിശദമായ വിലയിരുത്തലിനും മറുപടിക്കും നന്ദി, കെ പി എസ്.. "ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്തെങ്കിലും മാറണമെങ്കില്‍ ആ മാറ്റത്തിന്റെ തുടക്കം കുറിക്കേണ്ടത് ജനങ്ങളുടെ മനോഭാവത്തില്‍ നിന്നാണ്. പഴയ കാലത്തെ രാജാക്കന്മാരോടുള്ള വീരാരാധനാ മനോഭാവത്തില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ അല്പം പോലും മാറിയിട്ടില്ല. രാജാക്കന്മാരുടെ സ്ഥാനത്ത് ഇന്ന് നേതാ‍ക്കള്‍ ആണെന്ന് മാത്രം"....താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

Joymon said...

ശിഥില ചിന്തകള്‍: മുല്ലപെരിയാറും കൂടംകുളവും സാങ്കല്പിക ഭയങ്ങളും ..

താങ്കള്‍ പറഞ്ഞു വരുന്നത്

1 ) ഡാം ശക്തമാണ് .വെറുതെ പേടികൊണ്ടാണ് ജനങ്ങള്‍ നിലവിളിക്കുന്നത് എന്നാണോ?പിന്നെ പല സ്ഥലങ്ങളിലും പൊട്ടിയിട്ടുണ്ട് അത് വിചാരിച്ച് മുല്ലപ്പെരിയാര്‍ പൊട്ടില്ല ഇനി എങ്ങാനും പൊട്ടിയാല്‍ അത് നമ്മള്‍ സഹിക്കണം.എന്നാണോ?
2) പുതിയ ഡാം അല്ല പോംവഴി... മറ്റു മാര്‍ഗങ്ങളായ കനാലുകള്‍ പോലെയുള്ളത് ഉണ്ടാക്കി തമിഴന്‍മാര്‍ക്ക് വെള്ളം കൊടുക്കണം. എന്നാണോ?

ഇനി എന്‍റെ അഭിപ്രായം,,

1) ഡാം ശക്തമാണ് എന്നു തമിഴ്നാട് പറയുന്നുണ്ട്.പക്ഷേ കേരളം നിയോഗിച്ച എല്ലാവരും പറയുന്നു അതില്‍ നിറയെ ലീക് ഉണ്ട്.പിന്നെ 5നു മുകളില്‍ ഉള്ള ഒരു ഭൂകമ്പം വന്നാല്‍ പൊട്ടുമെന്ന്.ഇങ്ങനെയുള്ള ഒരു അവസ്ഥയില്‍ ഡാമിന് താഴെ താമസിക്കുന്ന നമുക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ?

2)ഇതിനെ ഞാനും ശക്തിയായി പിന്താങ്ങുന്നു.തരിശ് കിടക്കുന്ന ഭൂമിയിലേക്ക് വെള്ളം എത്തിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അതാണ് നല്ലത് .പുതിയ ഡാം നമ്മള്‍ നമ്മളുടെ അടുത്ത തലമുറക്ക് കൊടുക്കുന്ന ഒരു കുരിശായിരിക്കും.

Manikandan said...

മുല്ലപ്പെരിയാർ വിഷയം ഇന്ന് കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഇടുക്കിജില്ല തമിഴ്നാടിനോട് ചേർക്കണം എന്ന് ആവശ്യത്തിൽ വരെ എത്തി തമിഴ്നാട്ടിൽ നിന്നുള്ള രാഷ്ട്രീയസംഘടനകളുടെ അഭിപ്രായങ്ങൾ. പെരിയാർ തമിഴ്നാടിന് അവകാശപ്പെട്ടതാണെന്നും അവിടുത്തെ സംഘടനകൾ വാദിക്കുന്നു. കേരളത്തിൽ ഉദ്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകി അറബിക്കടലിൽ ചേരുന്ന കേരളത്തിന്റെ നദിയാണ് പെരിയാർ എന്ന സത്യം വിസ്മരിക്കപ്പെടുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ മുൻസർക്കാരുകൾ കാണിച്ച അലംഭാവമാണ് കാര്യങ്ങൾ ഇത്രയും സങ്കീർണ്ണമാകാൻ കാരണം എന്ന് ഞാൻ കരുതുന്നു. 1933 ബ്രിട്ടീഷുകാർ തന്നെ അണക്കെട്ട് ബലപ്പെടുത്തി എന്ന് പറയുന്നുണ്ടെങ്കിലും 1970കളിൽ കേന്ദ്ര ജലവിഭവ കമ്മീഷൻ (CWC) ഈ അണക്കെട്ട് ദുർബലമാണെന്ന് സക്ഷ്യപ്പെടുത്തിയതായി രേഖകൾ പറയുന്നു. ഇതനുസരിച്ച് പുതിയ അണക്കെട്ടിനുള്ള പ്രാരംഭനടപടികൾ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തുടങ്ങിയതുമാണ്. എന്നാൽ ഇതിൽ നിന്നും തമിഴ്നാട് പിന്നാക്കം പോവുകയായിരുന്നു.

കേരളം നടത്തിയിട്ടുള്ള വിദഗ്ദ്ധപഠനങ്ങൾ അണക്കെട്ട് ദുർബലമാണെന്നാണ് വെളിവാക്കിയിട്ടുള്ളത്. എന്നാൽ ആ റിപ്പോർട്ടുകൾ സുപ്രീം‌കോടതി നിരാകരിച്ചതിന്റെ കാരണം അവ്യക്തമാണ്. ഉൾഭാഗം പൊള്ളയായിക്കൊണ്ടിരിക്കുന്ന അണക്കട്ടിന്റെ പുറമെ ചെയ്തിരിക്കുന്ന ബലപ്പെടുത്തലുകളും, ഇടിഞ്ഞികൊണ്ടിരിക്കുന്ന കൽക്കെട്ടിൽ ചെയ്ത കേബിൾ ആങ്കറിങ് പോലുള്ള പ്രവൃത്തികളും അണക്കെട്ടിൻ` കൂടുതൽ ദുർബലമാക്കി എന്നതാണ് കേരളം നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇന്നത്തെ വാർത്തകളിൽ സുപ്രീം‌കോടതി നിയമിച്ച ഉന്നതാധികാരസമിതി അംഗങ്ങൾ അണക്കെട്ട് പരിശോധിക്കുന്ന വേളയിൽ അണക്കെട്ട് തുരന്ന് പരിശോധിക്കണം എന്ന് തമിഴ്നാട് ആവശ്യപ്പെട്ടതായി കണ്ടു. ഇത്രയും ആത്മവിശ്വാസം അണക്കെട്ടിന്റെ ബലത്തെക്കുറിച്ച് ഉണ്ടെങ്കിൽ കേരളം നേവിയുടെ മുങ്ങൽ വിദദ്ധരെക്കൊണ്ട് അണക്കെട്ടിന്റെ ബലം പരിശോധിപ്പിക്കാൻ മുതിർന്നതിനെ തമിഴ്നാട് മുൻപ് എതിർത്തതെന്തിന്?

ഇന്നത്തെ സാങ്കേതീകവിദ്യകൾ ഉപയോഗിച്ച ശക്തമായ ഭൂചലനങ്ങളെപ്പോലും ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുന്ന അണക്കെട്ടുകൾ നിർമ്മിക്കാൻ സാദ്ധ്യമാണെന്നിരിക്കെ ഇത്രയും പഴക്കം ചെന്ന ഒരു അണക്കെട്ട് പൊളിച്ച് ശക്തമായ ഒന്ന് പണിയുന്നതല്ലെ അഭികാമ്യം? എന്തിന് ജനങ്ങളുടെ ജീവൻ കൊണ്ട് ഒരു ഭാഗ്യപരീക്ഷണം നടത്തണം?

ഇത്തരത്തിൽ പുതിയ അണക്കെട്ട് പണിയുന്നത് പുതിയ കരാർ വെച്ചുകൊണ്ടാകണം. 999 വർഷത്തെ നിലവിലുള്ള പാട്ടക്കരാർ റദ്ദുചെയ്യപ്പെടണം. ഇവിടെ നിന്നും കൊണ്ടുപോകുന്ന ജലത്തിന് ന്യായമായ തുക കേരളത്തിന് ലഭിക്കണം. കേരളത്തിൽ ഉണ്ടാകുന്ന ജലക്ഷാമം നേരിടുന്നതിനും ഇവിടത്തെ ജലം ഉപയോഗിക്കുന്നതിനുള്ള അവകാശം കേരളത്തിന് ഉണ്ടാകണം. പെരിയാർ ഒരു അന്തർസംസ്ഥാന നദിയല്ലെന്ന വസ്തുതയും തമിഴ്നാട് അംഗീകരിക്കണം.

രാജാവിന്റെ മകന്‍ said...

http://www.youtube.com/watch?v=gTkk7LGXypg&feature=share

kaalidaasan said...

>>>>മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് പ്രശ്നപരിഹാരം എന്ന മണ്ടന്‍ ആശയം ആരുടെ തലച്ചോറിലാണ് ഉദിച്ചത് എന്ന് അറിയില്ല.<<<<


സുകുമാരന്‍,


സുകുമാരന്‍,

ഈ ആശയം ഉദിച്ചത് 1979 ല്‍ തമിഴ് നാടു മുഖ്യമന്ത്രിയായിരുന്ന എം ജി ആറിന്റെ തലയിലാണ്. അന്ന് ഈ ഡാമിനു ബലക്ഷയമുണ്ടായതായി കണ്ടെത്തിയത് അദ്ദേഹവും കൂടി ആയിരുന്നു. അന്ന് ഗുജറാത്തിലെ മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോള്‍ ഇതിന്റെ ബലക്ഷയം ബോധ്യമായ കേന്ദ്ര ജലക്കമ്മീഷനാണ്, ജലനിരപ്പ് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

ബലക്കുറവ് കേന്ദ്ര ജലക്കമ്മീഷനു വരെ ബോധ്യയപ്പോള്‍ കേരളവും തമിഴ് നാടും ഒന്നിച്ച് എടുത്ത തീരുമാനം ആയിരുന്നു പുതിയ അണക്കെട്ട് എന്ന ആശയം. അന്ന് കേരളവും തമിഴ് നാടും സംയുക്തമായി സര്‍വ്വേ നടത്തിയാണ്, പുതിയ ബലമുള്ള അണക്കെട്ട് പണിയാന്‍ ധാരണ ആയത്. പക്ഷെ എന്തുകൊണ്ടോ തമിഴ് നാടതില്‍ നിന്നും പിന്‍മാറി. അന്നത് പണുതിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നത്തെ അണക്കെട്ടിന്റെ ഉയരത്തില്‍ തന്നെ പണിയുമായിരുന്നു. ഇനി പണുതാലും 120 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പണിയാനുള്ള യാതൊരു സാധ്യതയുമില്ല.

പുതിയ അണക്കെട്ട് പണിയരുത് എന്നു തന്നെയാണെന്റെ വ്യക്തിപരമായ അഭിപ്രായം. ഈ അണക്കെട്ട് എത്രയും വേഗം പൊളിച്ചു മാറ്റുക. എന്നിട്ട് തമിഴ് നാടിനു ജലസേചനത്തിനു വെള്ളം വേണമെങ്കില്‍ പുതിയ വഴികള്‍ തേടുക. ഇവിടെ വേറൊരു അണക്കെട്ട് വേണമെന്ന് ഒരു മലയാളിയും ആഗ്രഹിക്കുന്നില്ല.

എന്തായാലും താങ്കളുടെ നിലപാടു മാറ്റം സ്വാഗതം ചെയ്യുന്നു.

kaalidaasan said...

>>>>സത്യത്തില്‍ മുല്ലപെരിയാറില്‍ അണക്കെട്ട് ആയിരുന്നില്ല ഈ ഡാം പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ ബെന്നി കുക്കിന്റെ ഭാ‍വനയില്‍ ഉണ്ടായിരുന്നത്. മറിച്ച് കുറെ കനാലുകള്‍ നിര്‍മ്മിച്ച് പെരിയാര്‍ നദിയില്‍ നിന്ന് തമിഴ് നാട്ടിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാനായിരുന്നു. അന്ന് വേണ്ടത്ര ധനം ലഭ്യമല്ലാത്തതിനാലാണ് ആ പദ്ധതി പ്രായോഗികമാവാതെ പോയത്. ഇന്നും ആ സാധതയുണ്ട് എന്ന് മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളില്‍ വേണ്ടത്ര ഫണ്ടുമുണ്ട്. <<<<

സുകുമാരന്‍,

കനാല്‍ പണിയാനൊക്കെ പണ്ടേ സായിപ്പ് ആലോചിച്ചതായിരുന്നു. അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മനസിലായപ്പോള്‍ ഉപേക്ഷിച്ചു. കുറേ കനാലുകള്‍ എന്നൊക്കെ ആര്‍ക്കും വിളിച്ചു പറയാം. എവിടെ നിന്ന് എങ്ങോട്ട് എത്ര കനാലുകള്‍ വേണം എന്നാണു താങ്കളുടെ അഭിപ്രയം?

ഇങ്ങനെ കനാലുകള്‍ പണിത് തമിഴ് നാടിനു വെള്ളം നല്‍കേണ്ട ബാധ്യത കേരളത്തിനുണ്ടോ?

വെറുതെ കനാല്‍ ഉണ്ടായാല്‍ മഴക്കലത്ത് വെള്ളം തിരിച്ചു വിടാന്‍സാധിച്ചേക്കും. വേനല്‍ കാലത്ത് ഒരു തുള്ളി വെള്ളം പോലും ഉണ്ടാകില്ല. വെള്ളം കെട്ടി നിറുത്താതെ കനാലുണ്ടാക്കി തിരിച്ചു വിടുന്ന കലാപരിപാടി നടക്കില്ല. മുല്ലപ്പെരിയാറില്‍ എവിടെയെങ്കിലും വെള്ളം കെട്ടി നില്‍ക്കാവുന്ന അവസ്ഥ ഇല്ല. വെള്ളം കെട്ടി നിറുത്തുന്നതാണ്, അണക്കെട്ട്.

kaalidaasan said...

>>>ജനങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്തെങ്കിലും മാറണമെങ്കില്‍ ആ മാറ്റത്തിന്റെ തുടക്കം കുറിക്കേണ്ടത് ജനങ്ങളുടെ മനോഭാവത്തില്‍ നിന്നാണ്. പഴയ കാലത്തെ രാജാക്കന്മാരോടുള്ള വീരാരാധനാ മനോഭാവത്തില്‍ നിന്ന് നമ്മുടെ ജനങ്ങള്‍ അല്പം പോലും മാറിയിട്ടില്ല. രാജാക്കന്മാരുടെ സ്ഥാനത്ത് ഇന്ന് നേതാ‍ക്കള്‍ ആണെന്ന് മാത്രം.<<<

സുകുമാരന്‍,

അതെ ജനങ്ങള്‍ തന്നെയാണ്‌ ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ടത്. പക്ഷെ ഇതിനു കടക വിരുദ്ധമായ പ്രസ്താവനയാണു താങ്കള്‍ ആദ്യം  എഴുതിയിരിക്കുന്നത്.

രാജ്യം എന്നു പറയുന്നത് കല്ലോ മരമോ കൊണ്ട് പണുത ഒരു സാധനമല്ല. ജനങ്ങള്‍ തന്നെയാണ്. സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവകാശമില്ലെങ്കില്‍  പിന്നെ ജനാധിപത്യ രാജ്യത്തിനു തന്നെ പ്രസക്തിയില്ല. 1886 ലെ കേരളത്തിലെ ജനങ്ങള്‍ക്കോ അന്നത്തെ രാജാവിനോ സ്വന്തം ഭഗധേയം നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കില്‍, 999 വര്‍ഷത്തെ പാട്ടം എന്ന അസംബന്ധത്തില്‍ ഒരണക്കെട്ട് എന്നത്തേക്കും ഭീഷണിയായി ഇപ്പോള്‍ മലയളികളുടെ ഉറക്കം കളയില്ലായിരുന്നു. താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന ഭാഗധേയം നിര്‍ണ്ണയത്തിനുള്ള അവകാശം ഇല്ലാതിരുന്നതുകൊണ്ടാണത് സംഭവിച്ചത്. മലയാളികള്‍ ഇന്ന് കെഞ്ചി അപേക്ഷിക്കുന്നത്, ഈ ഭഗധേയം തിരികെ തരൂ എന്നുമാത്രമാണ്.

ജനങ്ങള്‍ക്ക് ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവകാശം നല്‍കിയാല്‍, നാളെ തന്നെ മുല്ലപെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയും. കഴിഞ്ഞ 1800 ദിവസങ്ങളായി ഇടുക്കി ജില്ലയിലെ ജനങ്ങള്‍  ഈ അണക്കെട്ട് പൊളിച്ചു മാറ്റണമെന്ന ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നു. പക്ഷെ താങ്കള്‍ എഴുതുന്നു, വിദഗ്ദ്ധരും, കോടതിയില്‍ ഇരിക്കുന്ന ജഡ്ജിമാരും മതി ആ ഭഗദേയം നിര്‍ണ്ണയിക്കാന്‍ എന്നാണ്. പക്ഷെ അതേ ജഡ്ജിമര്‍ തന്നെ പരസ്പര വിരുദ്ധമായ ഉത്തരുവുകള്‍ പുറപ്പെടുവിക്കുന്നു. അണക്കെട്ടിന്റെ ഉയരം കൂട്ടമെന്നു പറഞ്ഞ ജഡ്ജി തന്നെ, ഉയരം കുറയ്ക്കണമെന്ന് മാറ്റി പറയുന്നു. പല വിദഗ്ദ്ധരും പല അഭിപ്രായങ്ങള്‍ പറയുന്നു. മിനിറ്റിനു മിനിറ്റിനു വാക്കു മാറുന്ന ഈ വക ജന്മങ്ങള്‍ ഇനിയും വാക്ക് മാറില്ല എന്നതിനെന്താണുറപ്പ്?

ഭാഗധേയം നിര്‍ണ്ണയിക്കേണ്ടത് ജനങ്ങളാണെങ്കില്‍, രാഷ്ട്രീയക്കാര്‍ക്കോ, വിദഗ്ധര്‍ക്കോ, കോടതിക്കോ വേണ്ടി കാത്ത് നില്‍ക്കേണ്ട. സ്വയം ബോധ്യമായ സംഗതികളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുക. ഭൂമി കുലുക്കം അനുഭവിച്ചറിയുന്ന ജനങ്ങള്‍ക്കേ അതിന്റെ ഭീകരത അറിയൂ. മറ്റുള്ളവരുടെ ദയാ ദാക്ഷിണ്യത്തിനു കാത്തു നില്‍ക്കാതെ, പേടിച്ചു വിറച്ച് ജീവിതം തള്ളിനീക്കാതെ, നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുക. സ്വന്തം ഭാഗധേയം ആരുടെയും ദയക്ക് വിട്ടുകൊടുക്കേണ്ട.

ആദ്യം താങ്കള്‍ എഴുതുന്ന വാക്കുകളോടെങ്കിലും നീതി പുലര്‍ത്തൂ.

kaalidaasan said...

>>>അതൊക്കെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് 2006ല്‍ സുപ്രീം കോടതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം തമിഴ്‌നാടിന്റെ ഹരജി പ്രകാരം അണക്കെട്ട് പരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെയും സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. <<<


സുകുമാരന്‍,

ഇപ്പറഞ്ഞത് വെറും അസംബന്ധമല്ലേ? അണക്കെട്ട് സുരക്ഷിതമാണെന്ന വിധിക്കെതിരെ എന്തിനാണു തമിഴ് നാട് ഹര്‍ജികൊടുക്കുന്നത്?

താങ്കള്‍ പറയുന്നതില്‍  വസ്തുതാപരമായ പിശകുണ്ട്. സുപ്രീം കോടതി ഒന്നും കണ്ടെത്തിയിട്ടില്ല. തമിഴ് നാടിനനുകൂലമായി വിദഗ്ദ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് തീരുമാനം എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു. കേരളത്തെ പ്രതിനിധീകരിച്ച വിദഗ്ദ്ധര്‍ പലരും  എതിരഭിപ്രായങ്ങള്‍  പറഞ്ഞിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷ തീരുമാനം എന്നും തമിഴ് നാടിനനുകൂലമായിരുന്നു. തീരുമാനം തങ്ങള്‍ക്കനുകൂലമാക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥര്‍ക്കും, വിദഗ്ധര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും വരെ പാരിതോഷികങ്ങള്‍ നല്‍കിയിട്ടുണ്ട്.(തേനിയില്‍  തോട്ടങ്ങള്‍ വരെനല്‍കിയതായിട്ടാണു റിപ്പോര്‍ട്ടുകള്‍). വിദഗ്ദ്ധരെ ഇങ്ങനെയാണവര്‍ സ്വാധീനിച്ചത്. അതൊരിക്കലും നിഷ്പക്ഷമായ റിപ്പോര്‍ട്ടുകള്‍ ആയിരുന്നില്ല. കേരളത്തിലെ വിദഗ്ദ്ധര്‍ക്ക് അണക്കെറ്റില്‍ പരിശോധന നടത്താനോ സത്യം കണ്ടെത്താനോ അനുമതി ലഭിക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുങ്ങല്‍ വിദഗ്ദ്ധരേക്കൊണ്ട്, പരിശോധിപ്പിച്ച് തെളിവു ശേഖരിക്കാന്‍ കേരളം നടത്തിയ ശ്രമം ഈ ഉന്നതാധികാര സമിതി തടയുകയുണ്ടായി.

2006 ല്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താനാണു സുപ്രീം കോടതി വിധിച്ചത്. പക്ഷെ അതിനെതിരെ കേരളം റിവ്യൂ പെറ്റീഷന്‍ കൊടുത്തപ്പോള്‍  ജലനിരപ്പ് ഉയര്‍ത്തേണ്ട എന്നും കോടതി പറഞ്ഞു. എന്തുകൊണ്ടാണ്, ഈ പരസ്പര വിരുദ്ധമായ വിധികള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകുന്നത്? 2006 ലെ വിധി നടപ്പിലാക്കി കിട്ടാന്‍ തമിഴ് നാടു പല പ്രാവശ്യം  കോടതിയെ സമീപിച്ചിട്ടും കോടതി അത് തളിക്കളഞ്ഞു. അതിന്റെ അര്‍ത്ഥം സുപ്രീം കോടതിക്കു പോലും ഇക്കാര്യത്തില്‍ ഉറച്ച അഭിപ്രായമില്ലെന്നല്ലേ?

50 വര്‍ഷത്തെ ആയുസേ ഉള്ളു എന്നും പറഞ്ഞ് 1886 ല്‍ പണുത അണക്കെട്ടിന്റെ ബലം പരിശോധിക്കുന്നതു തന്നെ അസംബന്ധമാണ്. എത്ര ബലപ്പെടുതല്‍ നടത്തിയാലും അടിസ്ഥാന വിഷയം ഇത് കാലഹരണപ്പെട്ട സങ്കേതിക വിദ്യ ഉപയോഗിച്ച് പണുതതാണെന്ന സത്യമാണ്. കരാര്‍ കാലവധി എന്നു പറയുന്ന 999 വര്‍ഷം ഏതായലും ഈ അണക്കെട്ട് നിലനില്‍ക്കുമെന്ന് സുബോധമുള്ള ആരും പറയില്ല. അത് കണക്കിലെടുക്കതെ ഇതിനെ ബലപ്പെടുത്തി എന്നൊക്കെ ലഘൂകരിക്കുന്ന താങ്കളുടെ അജണ്ട എന്താണ്. 200 വയസായ ഒരാളുടെ ത്രിമമായി ദീര്‍ഘിപ്പിക്കുന്ന തമാശയാണിതിലുള്ളത്. കാലഹരണപ്പെട്ട ഈ അണക്കെട്ട് ഡികമ്മീസഹന്‍ ചെയ്യുകയാണു വേണ്ടത്. തുടര്‍ന്നും തമിഴ് നാടിനു വെള്ളം വേണമെങ്കില്‍ പുതിയ അണക്കെട്ട് പണിയുകയോ മറ്റ് വഴികള്‍ തേടുകയോ ചെയ്യണം. ഈ നിസാര കാര്യം തീരുമാനിക്കാന്‍ ഉന്നതാധികാര സമിതിയൊന്നും ആവശ്യമില്ല. അല്‍പ്പം കോമണ്‍ സെന്‍സുള്ള ജഡ്ജിമാര്‍ മതി.

അണക്കെട്ട് സുരക്ഷിതമാണെങ്കില്‍ പിന്നെ എന്തിനിതുപോലെ ഉന്നതാധികാര സമിതികള്‍? 2006 ലെ പ്രഖ്യാപനം ആവര്‍ത്തിച്ചാല്‍ പോരേ. ഈ വിഷയത്തില്‍ നടന്നതെല്ലാം കള്ളക്കളികളാണ്. കേരളത്തിന്റെ സൂക്ഷ്മതയില്ലായ്മ തമിഴ് നാടിത്രനാളും മുതലെടുത്തു. അവര്‍ നമ്മളെ സമര്‍ദ്ധമായി പറ്റിച്ചു. പല മലയാളികളും അതിനു കൂട്ടുനിന്നു. കേരളത്തെ ഒറ്റിക്കൊടുത്തു. ഇനിയും നമ്മളതിനു നിന്നുകൊടുക്കണോ എന്നതാണു പ്രശ്നം.

kaalidaasan said...

>>>>മുല്ലപെരിയാറിന്റെ കാര്യത്തില്‍ 116 വര്‍ഷം മുന്‍പ് പണി തീര്‍ത്ത അതേ രൂപത്തില്‍ അല്ല ആ അണക്കെട്ട് ഇപ്പോഴും ഉള്ളത്. മനുഷ്യസാധ്യമായ എല്ലാ അറ്റകുറ്റപ്പണികളും ഇക്കാലയളവില്‍ ചെയ്യുകയും ബന്ധപ്പെട്ട വിദഗ്ദര്‍ അതിന്റെ ഉറപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്തിട്ടാണ് സുപ്രീം കോടതി മുല്ലപെരിയാ‍റിലെ ജലനിരപ്പ് 156 അടിയാ‍യി ഉയര്‍ത്താമെന്ന് 27-2-2006ല്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ജനങ്ങളുടെ ഭയം കണക്കിലെടുത്ത് സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ കേരള സര്‍ക്കാര്‍ 2006 മാര്‍ച്ചില്‍ ഒരു നിയമം പാസ്സാക്കി. ആ നിയമം റദ്ധ് ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.<<<<


സുകുമരന്‍,

അണക്കെട്ടില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ലീക്ക് കൂടിയിട്ടുണ്ട്. പണിയാന്‍ ഉപയോഗിച്ച സുര്‍ക്കി മിശ്രിതം കൂടുതലായി ഒലിച്ചു പോകുന്നു. ഇതൊക്കെ തെളിയിക്കുന്നത് തങ്കള്‍ പറയുന്ന മനുഷ്യ സാധ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്തിട്ടും, അണക്കെട്ട് ദുര്‍ബലമാകുന്നു എന്നാണ്. അതിന്റെ അര്‍ത്ഥം ഈ അണക്കെട്ടിന്റെ കാലവധി തീര്‍ന്നു എന്നും, ഇനിയും ബലപ്പെടുത്താന്‍ മനുഷ്യനു സാധിക്കില്ല എന്നുമാണ്. 1988 നു ശേഷം അന്നു വരെ ഉണ്ടാകാത്ത ഭൂകമ്പങ്ങളും അണക്കെട്ട് മേഖലയില്‍ ഉണ്ടാകുന്നു. ഇതൊക്കെ കണക്കിലെടുത്താണ്, കേരള സര്‍ക്കാര്‍ 2006 ല്‍ നിയമം പാസ്സാക്കിയത്. അല്ലാതെ സുപ്രീം കോടതി വിധി മറികടക്കാനൊന്നുമല്ല.

കണ്‍മുന്നില്‍ കണുന്ന യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ഒരു വിദഗ്ദ്ധന്റെയും റിപ്പോര്‍ട്ടാവശ്യമില്ല. അല്‍പ്പം സാമന്യ ബുദ്ധിയും യുക്തിയും മതി. ആക്രിക്കടയില്‍ നിന്നും കിട്ടുന്ന ഇരുമ്പു പളികള്‍ കുത്തിനിറുത്തി അണക്കെട്ടാം എന്നൊക്കെ പറയുന്ന വിദഗ്ദ്ധരാണല്ലോ ഇപ്പോള്‍ താങ്കളുടെ വഴികട്ടികള്‍. ക്ഷമിക്കണം സുകുമാരന്‍. ഇതുപോലെയുള്ള പല വിദഗ്ദ്ധരുടെയും  തീട്ടൂരങ്ങള്‍ കേട്ട് ഞങ്ങള്‍ മടുത്തു. ഇനിയും ഞങ്ങള്‍ക്ക് അതാവശ്യമില്ല.

വിദഗ്ദ്ധരും ജഡ്ജിമാരും അങ്ങ് ഡെല്‍ഹിയിലും ചെന്നൈയിലുമൊക്കെയാണ്. അണക്കെട്ട് തകര്‍ന്നാല്‍ ഈ ജന്തുക്കള്‍ക്കൊന്നും ഒന്നും പറ്റില്ല. ചാകുന്നത് മലയാളികളാണ്. അവരുടെ രക്ഷ നോക്കേണ്ടത് കേരള സര്‍ക്കാരും. ഡാം സുരക്ഷാ നിയമം ഒരു തുടക്കം മാത്രമണ്. ഇനിയും ഈ വക ജന്തുക്കള്‍ മലയാളികളുടെ ആശങ്ക കണക്കിലെടുത്തില്ലെങ്കില്‍, കേരളം ഡാം ഏറ്റെടുക്കുന്ന നിയമം പസാക്കും. ഏത് പാട്ടക്കരാറും ഏകപക്ഷീയമായി റദ്ദാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇതു വരെ ലഭിച്ച പാട്ടം നഷ്ടപരിഹാരമായി നല്‍കിയാല്‍ മതി. അതിനും സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ സംഘടിച്ച്, ജലനിരപ്പ് കുറയ്ക്കണം. എന്നിട്ട് ഡാം പൊളിച്ചു കളയണം.

അതുണ്ടാകാതിരിക്കണമെങ്കില്‍ അടിയന്തിരമായി ഈ ഡാമിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണം. എന്നിട്ട് അത് ഡിക്കമ്മീഷന്‍ ചെയണം. തമിഴ് നാടിനു വെള്ളം വേണമെങ്കില്‍ പുതിയ അണകെട്ടുകയോ മറ്റ് വഴികള്‍ തേടുകയോ ചെയ്യാം.

ChethuVasu said...

ജനങ്ങളെ ഇളക്കി വിട്ടു സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് സമൂഹത്തിലെ വിവിധ പരാദ ജീവികളുടെ കുതന്ത്ര തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ് .. ജനങ്ങളുടെ ജീവന് പുല്ലു വില കല്പിക്കാത്ത ഇവര്‍ക്കും ഇവരുടെ പിണിയാളുകള്‍ക്കും സത്യസന്ധമായി പ്രായോഗിക തലത്തില്‍ കാര്യങ്ങളെ സമീപിക്കുന്നതിനോട് ഒരു താത്പര്യവുമില്ല. എന്ന് മാത്രമല്ല കൂടുതല്‍ വൈകാരിത ഇളക്കി വിട്ടു ഈ വിവാദം ഏറെ കാലം നില നിര്‍ത്തി അതില്‍ നിന്നും പരമാവധി മുതല്‍ എടുക്കാന്‍ ആണ് താത്പര്യം എന്ന് വളരെ വ്യക്തം .പ്രശ്ന പരിഹാരമല്ല പശ്നം എങ്ങിനെ കൂടുതല്‍ വഷളാക്കാം എന്നതാണ് ഇവന്മാരുടെ ചിന്ത .

K.P.Sukumaran said...

പ്രിയ കാളിദാസന്‍, താങ്കളുടെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ എനിക്ക് താല്പര്യമില്ല. അതേ സമയം കേരളത്തില്‍ നിന്നുകൊണ്ട് മാത്രം എനിക്ക് ചിന്തിക്കാനും കഴിയില്ല. ഇന്ത്യയെ ഒരു യൂനിറ്റായിട്ടാണ് ഞാന്‍ കാണുന്നത്. അത്കൊണ്ട് തന്നെ എനിക്ക് തമിഴ്‌നാടിന്റെ പ്രശ്നങ്ങളിലും ആശങ്കയുണ്ട്. ഇത് ഒരു മലയാളി-തമിഴര്‍ പ്രശ്നമായി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മുല്ലപെരിയാര്‍ ഡാം പൊട്ടിപ്പോയാല്‍ ഉണ്ടാകുന്നതിനേക്കാളും അപകടം തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ഉണ്ടാകും.അതിനെ പറ്റി കാളിദാസനോ കേരളത്തിലെ നേതാക്കളോ അല്പം പോലും ആശങ്കപ്പെടുന്നതായി കാണുന്നില്ല.

അണക്കെട്ട് പൊളിയാന്‍ പോകുന്നു എന്ന പ്രചാരണം തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഒരു പക്ഷെ അത് പൊളിഞ്ഞേക്കാം. പൊളിയും എന്ന ഭയത്തില്‍ തന്നെയായിരിക്കും അവിടെയുള്ള ജനങ്ങള്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ തന്നെ അടുത്ത നിമിഷം പൊളിയും എന്നൊരു ആശങ്ക ആര്‍ക്കും ഉള്ളതായി തോന്നുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ആളുകള്‍ ഇപ്പോള്‍ തന്നെ മാറി താമസിക്കുകയോ മാറ്റി പാര്‍പ്പിക്കപ്പെടുകയോ ചെയ്യുമല്ലോ. എന്നാല്‍ തങ്ങള്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന അനിശ്ചിതത്തിലും അരക്ഷിതത്വത്തിലും തമിഴ്‌നാട്ടിലെ മറുനാടന്‍ മലയാളികള്‍ ഏത് നിമിഷവും എടുത്തെറിയപ്പെട്ടേക്കാം. ഇപ്പോള്‍ തന്നെ എത്രയോ പേര്‍ക്ക് അവരുടെ വിലപ്പെട്ട ജീവനോപാധികള്‍ നഷ്ടപ്പെട്ടു. മുല്ലപെരിയാറിലെ വെള്ളം കൊണ്ട് മലയാളി കര്‍ഷകരും അവിടെ കൃഷി ചെയ്തു വരുന്നുണ്ട്. മുല്ലപെരിയാര്‍ അണക്കെട്ട് നിലനില്‍ക്കേണ്ടത് തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ ആവശ്യമാണ്. ഈ ഒരു നിലപാട് തറയില്‍ നിന്നുകൊണ്ടാണ് ഈ പ്രശ്നത്തെ സമീപിക്കേണ്ടത്.

ഭാഗ്യവശാല്‍ പക്വമതിയായ ഒരു മുഖ്യമന്ത്രി ഇന്ന് കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ സമീപനവും ഈ രീതിയില്‍ ഉള്ളതാണ്. എന്നാല്‍ കാളിദാസന്റെയും അത് പോലെ കേ.കോണ്‍ഗ്രസ്സുകാരുടേയുമൊക്കെ സമീപനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമമാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പക്വമായ നിലപാട് സ്വീകരിച്ചപ്പോള്‍ ശ്രീമാന്‍ വി.എസ്സ്. തികച്ചും ബാലിശമായാണ് പ്രതികരിച്ചു കാണുന്നത്. ഇവിടെയാണ് വാസുവിന്റെ മേല്‍ കമന്റ് പ്രസക്തമാവുന്നത്. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന സമീപനം തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതാണ്. അങ്ങനെയാണ് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി ശ്രമിക്കേണ്ടത്. ബാക്കി പറയുന്നതൊക്കെ വെറുതെയാണ്. അങ്ങനെ വെറുതെ പറയുന്നത്കൊണ്ട് ഉണ്ടാകാന്‍ പോകുന്ന ദുരന്തം എത്രയോ മറുനാടന്‍ മലയാളികള്‍ സഹിക്കേണ്ടി വരും എന്ന് ദയവായി ചിന്തിക്കുക.

kaalidaasan said...

>>>>അതേ സമയം കേരളത്തില്‍ നിന്നുകൊണ്ട് മാത്രം എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. ഇന്ത്യയെ ഒരു യൂനിറ്റായിട്ടാണ് ഞാന്‍ കാണുന്നത്. അത്കൊണ്ട് തന്നെ എനിക്ക് തമിഴ്‌നാടിന്റെ പ്രശ്നങ്ങളിലും ആശങ്കയുണ്ട്.<<<<

സുകുമാരന്‍,

തമിഴ് നാടിന്റെ ഏത് പ്രശ്നത്തിലാണു താങ്കള്‍ക്കാശങ്ക? കൃഷിചെയ്യന്‍ വെള്ളം ലഭിക്കില്ല എന്ന പ്രശ്നത്തിലാണോ? കഷ്ടം. അതിനേക്കാളും കൂടിയ പരിഗണന അണ തകര്‍ന്ന് ചത്തുപോകുന്നവരുടെ കര്യത്തിലാണു വേണ്ടത്. ആ ചിന്തയാണ്, ഇന്‍ഡ്യയെ ഒറ്റ യൂണിറ്റായി കണുന്നവര്‍ക്കൊക്കെ ആദ്യം വേണ്ടത്.

അവര്‍ക്ക് വെള്ളം ലഭിക്കില്ല എന്നാണു താങ്കളുടെ ചിന്തയെങ്കില്‍, താങ്കളോട് സഹതാപം ​തോന്നുന്നു. മലയാളികള്‍ ഒന്നടങ്കം ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ വെള്ളം കൊടുക്കാം എന്നു പറയുന്നതൊന്നും താങ്കള്‍ കേള്‍ക്കുന്നില്ലേ? അതിനെ അവിശ്വസിക്കാന്‍ താങ്കള്‍ക്കെന്തെങ്കിലും കാരണമുണ്ടോ?

പക്വമതിയായ ഒരു മുഖ്യമന്ത്രി എന്ന് താങ്കള്‍ വിശേഷിപിക്കുന്ന ഉമ്മന്‍ ചാണ്ടി ഇതു പറഞ്ഞിട്ടും താങ്കള്‍ക്ക് വിശ്വസമാകുന്നില്ലെങ്കില്‍ സഹതാപം ​ഇരട്ടിക്കുന്നു.

ഇന്‍ഡ്യയെ ഒരു യൂണിറ്റായി കാണുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് കലഹരണപ്പെട്ട ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ് ലക്ഷക്കണക്കിനാളുകളുടെ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനു ശേഷം ബലമുള്ള ഒരണക്കെട്ടുണ്ടാക്കി, ഈ ജല ലഭ്യത തുടര്‍ന്നും ഉറപ്പാക്കുകയാണ്.

തമിഴ് നാട് കുറെ നാളുകളിലേക്ക് വേണ്ട വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും ഊറ്റി വൈഗ അണക്കെട്ടിലും മറ്റനേകം തടയണകളിലുമൊക്കെയായി ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് അല്‍പ്പം വെള്ളം കുറഞ്ഞാലും  അതത്ര വലിയ പ്രശ്നമല്ല.

എവിടെ നിന്ന് ചിന്തിക്കണമെന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ ഇഷ്ടം. ഇടിഞ്ഞു വീഴാറായ ഈ അണക്കെട്ട് നില്‍ക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് സാമാന്യ യുക്തി ഉള്ളവര്‍ ചിന്തിക്കേണ്ടത് കേരളത്തില്‍ നിന്നാണ്, അല്ലാതെ മലയാളിയുടെ ജീവനു വിലപറയുന്ന തമിഴരോട് ചേര്‍ന്നു നിന്നല്ല.

K.P.Sukumaran said...

@കാളിദാസന്‍, തമിഴ്‌നാടിന് അവര്‍ക്കാവശ്യമുള്ള ജലം കൊടുക്കാമെന്ന കരാറില്‍ പുതിയ അണക്കെട്ട് പണിയുകയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്നം എന്നാണ് എനിക്കും മനസ്സിലാകാത്തത്. പക്ഷെ ഇക്കാര്യത്തില്‍ എനിക്ക് തോന്നുന്നത്, ഇതാദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഈ വാഗ്ദാനം മുഖവിലക്കെടുക്കാന്‍ തമിഴ്‌നാട്ടിലുള്ള സാധാരണക്കാര്‍ മാത്രമല്ല അവിടത്തെ ദേശീയപാര്‍ട്ടികളുടെ സംസ്ഥാനനേതാക്കന്മാര്‍ പോലും തയ്യാറാവുന്നില്ല.

1979ല്‍ ഇടുക്കി ഡാം കമ്മീഷന്‍ ചെയ്യപ്പെട്ടത് മുതല്‍ പെരിയാര്‍ നദിയിലെ ജലം മുല്ലപെരിയാറില്‍ തടുത്ത് നിര്‍ത്തുന്നത് മൂലം ഇടുക്കി അണക്കെട്ടില്‍ വേണ്ടത്ര ജലം വന്നു നിറയുന്നില്ല എന്നും അത്കൊണ്ട് മുല്ലപെരിയാര്‍ അണക്കെട്ട് പൊളിച്ചാല്‍ ഇടുക്കി ജലസംഭരണിയില്‍ ആവശ്യമുള്ള ജലം നിറയുമല്ലോ എന്ന് കരുതിയിട്ടാണ് മുല്ലപെരിയാര്‍ അണയ്ക്ക് ബലക്ഷയം എന്ന് കേരളം പ്രചാരണം നടത്തുന്നത് എന്നുമാണ് അവര്‍ ഇപ്പോഴും വിചാരിക്കുന്നത്. അതായത് അണക്കെട്ട് ദുര്‍ബ്ബലമാണ് എന്ന വാദത്തെ ഒരു ഹിഡന്‍ അജണ്ടയായിട്ടാണ് അവര്‍ കാണുന്നത്. അണക്കെട്ട് അപകടനിലയിലാണ് എന്നത് അവര്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു. പ്രശ്നത്തിന്റെ കാതല്‍ ഇവിടെയാണ്.

ഉമ്മന്‍ ചാണ്ടി ഇന്ന് കൈക്കൊള്ളുന്ന പോലൊരു നിലപാട് മുന്‍ കേരള സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ പ്രശ്നം ബന്ധപ്പെട്ട എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്നു ഇതിനകം പരിഹരിച്ച് കഴിഞ്ഞിട്ടുണ്ടായിരിക്കും. എന്തായാലും ഇനിയും തന്നെ പരസ്പരം പോര്‍‌വിളികള്‍ നടത്താതെ നമ്മുടെ മുഖ്യമന്ത്രിയുടെ സമീപനത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് തമിഴരുടെ തെറ്റിദ്ധാരണ മാറ്റി സുഗമമായ രീതിയില്‍ പ്രശ്നം പരിഹരിക്കപ്പെടണം എന്നേ എനിക്കുള്ളൂ.

kaalidaasan said...

>>>>ഇത് ഒരു മലയാളി-തമിഴര്‍ പ്രശ്നമായി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മുല്ലപെരിയാര്‍ ഡാം പൊട്ടിപ്പോയാല്‍ ഉണ്ടാകുന്നതിനേക്കാളും അപകടം തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ഉണ്ടാകും.അതിനെ പറ്റി കാളിദാസനോ കേരളത്തിലെ നേതാക്കളോ അല്പം പോലും ആശങ്കപ്പെടുന്നതായി കാണുന്നില്ല. <<<<


സുകുമാരന്‍,

ഇത് ഒരു മലയാളി-തമിഴര്‍ പ്രശ്നമായി കേരളത്തിലെ ആരും വളര്‍ത്തിക്കൊണ്ടുവരുന്നില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തമിഴ് നാട്ടിലുള്ളവരും അവിടത്തെ നേതാക്കളുമാണ്.

116 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് മലയാളിയുടെ ജീവനു ഭീക്ഷണി ആയി ഇരിക്കുന്നു. അതിനു ചുറ്റും കൂടെ കൂടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്നു. തമിഴ് നാടിനോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും തമിഴ് നാട്ടുകാര്‍ക്കും അതില്‍ ,ആശങ്ക ഉണ്ടാവണമെന്നില്ല. പക്ഷെ അതിനുതൊട്ടു താഴെ ജീവിക്കുന്നവര്‍ക്ക് ആശങ്കയുണ്ട്. ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കുകയെങ്കിലും ചെയ്യാന്‍ പറഞ്ഞിട്ട്, ഒരു തമിഴനും അത് കേള്‍ക്കുന്നില്ല. ഈ മുറവിളി, മലയാളികളുടെ സ്വയരക്ഷക്കു വേണ്ടിയാണ്, അല്ലാതെ ഒരു തമിഴനുമെതിരെയല്ല.

ഇതു പറഞ്ഞതിനു ജയലളിത മലയാളികളെ മനോരോഗികളാക്കി ചിത്രീകരിച്ച് ദേശീയ മാദ്ധ്യമങ്ങളില്‍ പരസ്യം കൊടുക്കുന്നു. ഇവര്‍ക്കല്ലേ ശരിക്കും മനോരോഗം?അവര്‍ പാട്ടത്തിനെടുത്ത സ്ഥലം കയ്യേറി നിര്‍മ്മിച്ചവ സംരക്ഷിക്കാന്‍ വേണ്ടിയാണു മലയാളി ഇതൊക്കെ പറയുന്നതെന്നും പരസ്യം വഴി പ്രചരിപ്പിക്കുന്നു. ഇന്നലെ രണ്ട് കോണ്‍ഗ്രസ് എം പി മാര്‍ (താങ്കളുടെ പാര്‍ട്ടിയിലെ എം പി മാര്‍) ), പ്രധാന മന്ത്രിയോട് പറഞ്ഞത്, ഇടുക്കി തമിഴ് നാടിനോട് ചേര്‍ക്കണമെന്നാണ്. അപ്പോള്‍ ആരാണിത് തമിഴ് മലയാളി പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്നത്? ഏതായാലും മലയാളികളല്ല.

പഴകിയ ഒരണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയത് പണിയണമെന്ന നിര്‍ദ്ദേശമുണ്ടാകുമ്പോള്‍, മലയാളികളെ ആക്രമിക്കുന്ന ജന്തുക്കളെ ഏത് അളവുകോലു വച്ചളന്നാണ്, ഇന്‍ഡ്യക്കാര്‍ എന്ന് താങ്കള്‍ തീര്‍ച്ചയാക്കുന്നത്. നേതാവു ചത്താലും തീകൊളുത്തി കൂടെ ചാകുന്ന, മലയാളികളെ മനോരോഗികളാക്കി ചിത്രീകരിക്കുന്ന ഇവരുടെകൂടെ ജീവിക്കാതിരിക്കുന്നതാണു നല്ലത്.


അവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. അവരോട് സഹതാപവുമുണ്ട്. പക്വമതിയായ കേരള മുഖ്യമന്ത്രി മലയാളികള്‍ക്കെല്ലാം വേണ്ടിയാണ്, ജയലളിതയോടും മന്‍ മോഹന്‍ സിംഗിനോടും കത്തെഴുതി മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍  ആവശ്യപ്പെട്ടത്. ഇന്‍ഡ്യക്കാരായ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ് നാടു സര്‍ക്കാരിനാകുന്നില്ലെങ്കില്‍ അത് പിരിച്ച് വിട്ട്, അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. തമിഴന്‍ മാര്‍  അക്രമിക്കുമെന്ന് പേടി കൊണ്ട്, ഒരു ലക്ഷത്തിനുമേല്‍ ഉള്ള മലയാളികളെ കുരുതി കൊടുക്കാന്‍ ഏതായാലും പറ്റില്ല.

അക്രമികളെ അമര്‍ച്ച ചെയ്യാനാണു പോലിസും പട്ടാളവുമുള്ളത്. കണ്ണൂരുള്ള മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കുമെന്ന പേടി കൊണ്ട്, കേരളത്തിലെ കോണ്‍ഗ്രസുകാരോട് അടങ്ങിയിരിക്കാന്‍ ഒന്നും താങ്കള്‍ ഉപദേശിച്ചു കണ്ടിട്ടില്ലല്ലോ. പോലീസിനെ വിട്ട് മാര്‍ക്സിസ്റ്റുകാരെ അടിച്ചൊതുക്കാന്‍ തന്നെയല്ലേ പറയാറുള്ളു.

kaalidaasan said...

>>>>മുല്ലപെരിയാറിലെ വെള്ളം കൊണ്ട് മലയാളി കര്‍ഷകരും അവിടെ കൃഷി ചെയ്തു വരുന്നുണ്ട്. മുല്ലപെരിയാര്‍ അണക്കെട്ട് നിലനില്‍ക്കേണ്ടത് തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ ആവശ്യമാണ്. ഈ ഒരു നിലപാട് തറയില്‍ നിന്നുകൊണ്ടാണ് ഈ പ്രശ്നത്തെ സമീപിക്കേണ്ടത്. . <<<<


സുകുമാരന്‍,

ലോകം മുഴുവന്‍ മലയാളികള്‍ ജീവിക്കുന്നുണ്ട്. അവരുടെ എല്ലാ പ്രശ്നങ്ങളും  കേരളത്തിലുള്ളവര്‍ പരിഹരിക്കണമെന്നു പറയുന്നത് യുക്തി സഹമല്ല. ഇടുക്കി ജില്ലയില്‍ കുറെ തമിഴന്‍മാര്‍ ജീവിക്കുന്നുണ്ട്,. എന്നു കരുതി തമിഴന്‍മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും യുക്തിസഹമല്ല. ജീവ്ക്കന്‍ ബുദ്ധിമുട്ടു തോന്നുമ്പോള്‍ സ്വന്തം നാട്ടിലേക്ക് തിരികെ പോരണം.

മുലപ്പെരിയാര്‍ അണക്കെട്ട് നില നില്‍ക്കണമെന്നത് ഒരു മലയാളിലിയുടെയും ആവശ്യമല്ല. അതവരുടെ ശാപമാണ്. തമിഴ് നാടിനു വെള്ളം വേണമെന്ന അവശ്യമുള്ളതുകൊണ്ട് അണകെട്ടി ഇത്ര നാളും വെള്ളം കൊടുത്തു. പക്ഷെ അതിന്റെ നന്ദി മലയാളികളെ മനോരോഗികളായി ചിത്രീകരിച്ചാണ്, തമിഴന്‍മാര്‍ പ്രകടിപ്പിക്കുന്നത്. ഇവര്‍ കേരളത്തിലെ വെള്ളം അര്‍ഹിക്കുന്നില്ല. തമിഴ്നാടിനു വെള്ളം കൊടുക്കാന്‍ വേണ്ടി മാത്രമായി മുല്ലപെരിയാറില്‍ ഒരണകെട്ടരുത് എന്നു തന്നെയാണെന്റെ അഭിപ്രായം. നായക്ക് വെള്ളം കൊടുത്താല്‍ അത് വാലാട്ടുകയെങ്കിലും ചെയ്യും. തമിഴന്‍മാര്‍ അതിലും കഷ്ടമണ്.

ഭൂകമ്പ മേഖലയില്‍ ഇത്ര വലിയ പഴയ ഒരണക്കെട്ട് നില്‍നില്‍ക്കേണ്ടതില്ല. വേണമെങ്കില്‍ ഉയരം കുറഞ്ഞ അപകട സാധ്യത കുറഞ്ഞ അണക്കെട്ടാണു വേണ്ടത്.

K.P.Sukumaran said...

//ഇതു പറഞ്ഞതിനു ജയലളിത മലയാളികളെ മനോരോഗികളാക്കി ചിത്രീകരിച്ച് ദേശീയ മാദ്ധ്യമങ്ങളില്‍ പരസ്യം കൊടുക്കുന്നു//

പ്രസ്തുത പരസ്യം ഹിന്ദുവില്‍ ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചിരുന്നു. അതില്‍ മലയാളികളെ മനോരോഗികളാക്കി ചിത്രീകരിച്ചതായി എവിടെയും കണ്ടിട്ടില്ല.

അതേ സമയം, കുറെക്കാലമായി മുല്ലപെരിയാര്‍ ജലസംഭരണിയില്‍ 134അടി മാത്രം വെള്ളം സംഭരിച്ച് നിര്‍ത്തുന്നത്കൊണ്ട് 4000ത്തോളം ഏക്കര്‍ സ്ഥലം കരപ്രദേശമായി മാറി എന്നും അവിടെയൊക്കെ റിസോര്‍ട്ട് മാഫിയ ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ പണിതിട്ടുണ്ടെന്നും വെള്ളത്തിന്റെ നിരപ്പ് കൂട്ടിയാല്‍ ആ റിസോര്‍ട്ടുകള്‍ വെള്ളത്തിലാവുമെന്നും അത്കൊണ്ട് റിസോര്‍ട്ട് മാഫിയ ആണ് ഡാം പൊളിയാന്‍ പോകുന്നു എന്ന് ഭീതി പ്രചരിപ്പിക്കുന്നത് എന്നും കണ്ടിരുന്നു. ഇടുക്കിയിലെ അനധികൃതകയ്യേറ്റങ്ങളുടെ കഥകള്‍ പത്രങ്ങളില്‍ വായിക്കാറുള്ളത്കൊണ്ട് ആ ആരോപണത്തില്‍ കഴമ്പുണ്ടാകാമെന്നും തോന്നിയിരുന്നു.

kaalidaasan said...

>>>>അണക്കെട്ട് പൊളിയാന്‍ പോകുന്നു എന്ന പ്രചാരണം തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഒരു പക്ഷെ അത് പൊളിഞ്ഞേക്കാം. പൊളിയും എന്ന ഭയത്തില്‍ തന്നെയായിരിക്കും അവിടെയുള്ള ജനങ്ങള്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ തന്നെ അടുത്ത നിമിഷം പൊളിയും എന്നൊരു ആശങ്ക ആര്‍ക്കും ഉള്ളതായി തോന്നുന്നില്ല. <<<<


സുകുമാരന്‍,

താങ്കള്‍ ആരുടെ കാര്യമാണു പറയുന്നത്? വള്ളക്കടവിലെയും, വണ്ടിപ്പെരിയാറിലെയും ആളുകള്‍ക്ക് അടുത്ത നിമിഷം പൊളിയും എന്ന ആശങ്ക ഉണ്ട്. അതുകൊണ്ടാണ്, അവര്‍ 1800 ദിവസങ്ങളായി തുടര്‍ച്ചയായി സമരം ചെയ്യുന്നതും.

kaalidaasan said...

>>>>അങ്ങനെയായിരുന്നെങ്കില്‍ ആളുകള്‍ ഇപ്പോള്‍ തന്നെ മാറി താമസിക്കുകയോ മാറ്റി പാര്‍പ്പിക്കപ്പെടുകയോ ചെയ്യുമല്ലോ. എന്നാല്‍ തങ്ങള്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന അനിശ്ചിതത്തിലും അരക്ഷിതത്വത്തിലും തമിഴ്‌നാട്ടിലെ മറുനാടന്‍ മലയാളികള്‍ ഏത് നിമിഷവും എടുത്തെറിയപ്പെട്ടേക്കാം. <<<<


സുകുമാരന്‍,

നഷ്ടം എല്ലാവര്‍ക്കും ഒരു പോലെയാണ്.

അണക്കെട്ട് തകരുന്നതും, മലയാളികള്‍ ഏതു നിമിഷവും  ആക്രമിക്കപ്പെട്ടേക്കാം എന്നതും ഒരു പോലെ സാധ്യതയുള്ളതാണ്. ഒന്നിനെ ലഘൂകരിച്ച് മറ്റേതിനെ പര്‍വതീകരിക്കുന്നതില്‍ യുക്തിയില്ല.

അണക്കെട്ട് പൊളിയുമ്പോള്‍ രക്ഷപ്പെടാനായി ആളുകളെ മാറ്റി താമസിപ്പിച്ചല്‍ മതി എന്നൊക്കെ പറയുന്നവരോട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെങ്കില്‍ അവരെയും മാറ്റി പാര്‍പ്പിച്ചാല്‍ മതി എന്ന് തിരിച്ചും പറയാം?

എന്തിനാണിതുപോലെ വളഞ്ഞ് മൂക്കില്‍ പിടിക്കുന്നത്. നേരേ പിടിച്ചാല്‍ പോരേ. ഈ അണക്കെട്ട് ഏതായാലും കരാര്‍ കാലാവധി ആയ 999 വര്‍ഷത്തേക്ക് നിലനില്‍ക്കില്ല. ഇപ്പോള്‍ തന്നെ അതിന്റെ ആയുസു തീര്‍ന്നു. പക്ഷെ ജയലളിത പറയുന്നത് ഇന്നലെ പണുത പോലെ ബലമുള്ളത് ആണെന്നാണ്. താങ്കളും ജയലളിതയോടൊപ്പം ചേരുന്നു. അതു പൊളിച്ചു കളഞ്ഞ്, ഉയരം കുറഞ്ഞ മറ്റൊന്നു പണിയാന്‍ എന്തിനാണു മടിക്കുന്നത്? തമിഴ് നാടിനു വെള്ളം കിട്ടും, മലയാളി മുങ്ങി മരിക്കുകയുമില്ല.

കഴിഞ്ഞപോസ്റ്റില്‍ ജയലളിതക്ക് ജനങ്ങളെ പേടിക്കേണ്ടതുകൊണ്ടും, ഡി എം കെയുടെ പ്രചരണത്തെ നേരിടേണ്ടതുകൊണ്ടും പുതിയ അണക്കെട്ടിനെ പിന്തുണക്കാനാകില്ല എന്നു പറഞ്ഞു. ഇപ്പോള്‍ മറ്റൊരു കുരുട്ടു യുക്തി പറയുന്നു. അന്ന് പറഞ്ഞു കൊടതി വിധി കേരളത്തിനനുകൂലമാകും എന്ന്. എന്നു വച്ചാല്‍ ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയത് പണിയാന്‍ അനുവാദം തരുമെന്ന്. ഇപ്പോള്‍ പറയുന്നു ഈ അണക്കെട്ട് അതേപോലെ നിലനില്‍ക്കണമെന്ന്. താങ്കള്‍ എവിടെയെങ്കിലുമൊന്നുറച്ചു നില്‍ക്ക്.

എന്താണു താങ്കളുടെ ശരിക്കുള്ള നിലപാട്. ഈ അണക്കെട്ട് അതേപോലെ നിലനില്‍ക്കണമെന്നോ അതോ പുതിയത് പണിയണമെന്നോ?

kaalidaasan said...

>>>>ഭാഗ്യവശാല്‍ പക്വമതിയായ ഒരു മുഖ്യമന്ത്രി ഇന്ന് കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ സമീപനവും ഈ രീതിയില്‍ ഉള്ളതാണ്. എന്നാല്‍ കാളിദാസന്റെയും അത് പോലെ കേ.കോണ്‍ഗ്രസ്സുകാരുടേയുമൊക്കെ സമീപനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമമാണ് എന്ന് ഖേദപൂര്‍വ്വം പറയട്ടെ. <<<<


സുകുമാരന്‍,

താങ്കള്‍ തമിഴ് നാടിന്റെ പക്ഷത്തു നിന്നും ചിന്തിക്കുമ്പോള്‍ ഇതൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ കേരള മുഖ്യമന്ത്രി കേരളത്തിന്റെ പക്ഷത്തു നിന്നാണു കാര്യങ്ങള്‍ കണുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹത്തിന്റെ സമീപനവും എന്റെ സമിപനവും ഒന്നു തന്നെ. അദ്ദേഹം പറയുന്നത്, ജലനിരപ്പ് 120 അടിയാക്കി അടിയന്തരമായി കുറയ്ക്കണം, എന്നാണ്. എന്നിട്ട് ഈ അണക്കെട്ടിനു പകരം ​മറ്റൊരു ബലമുള്ള അണക്കെട്ട് പണിയണം എന്നും. അതിനു വേണ്ടി സുപ്രീം കോടതി വിധിക്കൊന്നും താങ്കളേപ്പോലെ അദ്ദേഹം കാത്തു നില്‍ക്കുക്കുന്നില്ല. പുതിയ അണക്കെട്ട് പണിയാനുള്ള അനുവാദത്തിനായി കേന്ദ്ര മന്ത്രിസഭക്ക് അപേക്ഷയും കൊടുത്തു. പ്രധാന മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടാനായി സര്‍വ കക്ഷി സംഘത്തെയും നയിച്ചദ്ദേഹം ഡെല്‍ഹിക്കു പോകാനും തീരുമാനിച്ചു. ശരിയായ ദിശയില്‍ തന്നെയാണദ്ദേഹം പോകുന്നത്. സംസ്ഥാനത്തെ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത് അതുതന്നെയാണ്.

കേരളാ കോണ്‍ഗ്രസിന്റെ സമീപനവും ഇതേ ദിശയില്‍ തന്നെയാണ്. അവര്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ ധിക്കരിക്കാന്‍ ആകില്ല പക്ഷെ കേരളാ കോണ്‍ഗ്രസിനാ ബന്ധനമൊന്നുമില്ല. അവര്‍ക്ക് സ്വാധീനമുള്ള മേഖലയിലെ ആളുകളെയാണ്, പ്രശ്നം കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ട് അവര്‍ ഈ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച് പ്രത്യക്ഷ സമര പരിപാടിയിലേക്ക് ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.

ജയലളിതക്ക് വോട്ടര്‍ മാരെ പേടിക്കേണ്ടതുണ്ടെന്ന് താങ്കള്‍ പറഞ്ഞല്ലോ. വോട്ടര്‍മാരെ പേടിക്കുക എന്ന സംഭവം തമിഴ് നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് മാത്രം സംവരണം ചെയ്തതൊന്നുമല്ല. കേരളാ കോണ്‍ഗ്രസിനും വോട്ടര്‍മാരെ പേടിക്കേണ്ടതുണ്ട്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ വോട്ടര്‍മാരോടൊപ്പം ചേര്‍ന്ന് നിന്നില്ലെങ്കില്‍ അവര്‍ അടുത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എടുത്ത് ദൂരെ എറിയും. ജയലളിതയുടെ വിഷമ സ്ഥിതിയേപ്പറ്റിയൊക്കെ ബേജാറാകുന്ന താങ്കള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ വിഷമസ്ഥിതി കാണാനുള്ള കണ്ണില്ല.

പണ്ട് ജയലളിത ബാജ് പേയി മന്ത്രിസഭയെ വലിച്ച് താഴെയിട്ട വഴിക്ക് തന്നെ കേരള കോണ്‍ഗ്രസിനും പോകാം. ഈ കലാപരിപാടി പല പ്രാവശ്യം ഡി എം കെയും എ ഡി എം കെയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ക്കതാകാമെങ്കില്‍ കേരള കോണ്‍ഗ്രസിനുമാകാം. സ്വന്തം പേരിലുള്ള കേസു പിന്‍വലിച്ചില്ല എന്നും പറഞ്ഞായിരുന്നു ജയലളിത ബാജ് പേയിക്കുള്ള പിന്തുണ പിന്‍വലിച്ചത്. ഇത് സംസ്ഥാനത്തെ വലിയ ഒരു വിഭാഗം ജനത്തെ ബാധിക്കുന്ന പ്രശ്നമാണെന്ന ന്യായീകരണമെങ്കിലും ഉണ്ട്. കേരള മന്ത്രിസഭ പോയാലും മന്‍ മോഹന്‍ സിംഗിനു പ്രശ്നമുണ്ടാകില്ല. ഇന്നു വരെ ജനത്തെ നേരിടാത്ത ഇദ്ദേഹത്തിനതൊന്നും വിഷയമാകില്ല. സ്വന്തം കസേര സംരക്ഷിക്കാന്‍ ദ്രാവിഡ പാര്‍ട്ടികളുടെ എം പി മാരെ വേണം. അതിലേ അദ്ദേഹത്തിനു താല്‍പര്യമുണ്ടാകൂ. ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ക്ക് കസേരയല്ല പ്രധാനം.

kaalidaasan said...

>>>>സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ പക്വമായ നിലപാട് സ്വീകരിച്ചപ്പോള്‍ ശ്രീമാന്‍ വി.എസ്സ്. തികച്ചും ബാലിശമായാണ് പ്രതികരിച്ചു കാണുന്നത്.

തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന സമീപനം തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതാണ്. അങ്ങനെയാണ് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി ശ്രമിക്കേണ്ടത്. ബാക്കി പറയുന്നതൊക്കെ വെറുതെയാണ്. <<<<


സുകുമാരന്‍,

താങ്കളീ വിഷയത്തേക്കുറിച്ച് മൂന്നു പോസ്റ്റുകള്‍ അടുത്ത നാളുകളില്‍ എഴുതി കണ്ടു. ഇതൊക്കെ വെറുതെയാണെന്ന് ഇപ്പോളാണു മനസിലായത്.


ഈ വിഷയത്തില്‍ വി എസ് ഉള്‍പ്പടെയുള്ള കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണ്. വി എസ് പ്രതികരിച്ചത് ബാലിശമായാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും, സുധീരനും. ചെന്നിത്തലയുമൊക്കെ പ്രതികരിച്ചതും ബാലിശമായാണ്.

കുമളിയിലെ ഷട്ടര്‍ കയ്യേറിയ യൂത്തുകോണ്‍ഗ്രസുകാരും, തമിഴ് നാടിന്റെ ബസ് തടഞ്ഞ യൂത്തുകോണ്‍ഗ്രസുകാരുമാണിതില്‍  ബാലിശമായി പ്രതികരിച്ചിട്ടുള്ളത്. താങ്കള്‍ക്ക് അന്ധമായ വി എസ് വിരോധമുള്ളതുകൊണ്ട് ആദ്ദേഹം പറയുന്നതും  ചെയ്യുന്നതുമൊക്കെ ബാലിശമായാണു തോന്നിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസിനൊരു സീറ്റു പോലും കിട്ടിയില്ല. ഇടുക്കി ജില്ലയെ ബാധിക്കുന്ന വിഷയങ്ങളില്‍ വിഎസ് എടുത്ത ശക്തവും തത്വാധിഷ്ടിതവുമായ നിലപാടുകാരണമാണ്, ഇടതു മുന്നണിക്ക് 3 സീറ്റുകള്‍ കിട്ടിയതും. ഇടുക്കി എം പി പി റ്റി തോമസിനു ഗത്യന്തരമില്ലാതെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍  കേരളാ കോണ്‍ഗ്രസിനും  ഇടതുമുന്നണിക്കും  ഒപ്പം ചേരേണ്ടി വന്നു.

തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതു തന്നെയാണ്‌ എന്നും കേരളം പറഞ്ഞിട്ടുള്ളത്. 1979 മുതല്‍ ഇതു പറയുന്നുണ്ട്. പുതിയ അണ കെട്ടിയാലും ഇന്ന് നല്‍കുന്ന അതേ അളവില്‍ വെള്ളം തരാം എന്നു ആര്‍ക്കും മനസിലാകും വിധം വ്യക്തമായി തന്നെ പറയുന്നുണ്ട്. പക്വമതിയായ ഉമ്മന്‍ ചണ്ടി ദിവസം 10 നേരം വീതം ഇത് പറയുന്നുണ്ട്. തമിഴ് നാട്ടിലെ രാഷ്ട്രീയ നേതക്കളോടും ജനങ്ങളോടും. 30 വര്‍ഷങ്ങളായി ഇത് മനസിലാകാത്ത തമിഴന്‍ മാര്‍ക്ക് ഇനി അതൊന്നും മനസിലാകാന്‍ സാധ്യതയില്ല. ഇനി ഏത് ഭാഷയിലാണോ അവരോട് പറയേണ്ടത്? കേരളത്തിനു സാധ്യമായ രീതികളിലെല്ലാം ഇത് പറഞ്ഞിട്ടുണ്ട്. ഇപ്പോളും പറയുന്നുമുണ്ട്.

വെറുതെ ബോധ്യപ്പെടുത്തണം ബോധ്യപ്പെടുത്തണം  എന്ന് പറഞ്ഞതുകൊണ്ടായില്ല. ആര്‍ എങ്ങനെ ബോധ്യപ്പെടുത്തും? ഇതിനു വേണ്ടി താങ്കളുടെ നിര്‍ദ്ദേശമെന്താണ്?

കേരളം വെള്ളം തരില്ല എന്ന് എന്തെങ്കിലും സംശയം തമിഴ് നാടിനവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് ദുരീകരിക്കേണ്ടത് ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയാണ്. അദ്ദേഹം അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം ഇതു പറയണം. പക്ഷെ അതിനദ്ദേഹം വായ തുറക്കണം.

ChethuVasu said...

Dear KPS ,
Most of the the keralaites working outside Kerala do not vote for any political parties in Kerala. Who cares for those without votes to offer..!

They are just milking cows. We need their money they send back home..Nothing else.

But, for many, gaining political mileage is far more important . And covering up the same under the guise of pro people stance is a hog wash.

Once the dust is settled down people may realize that building a separate dam was anyway possible without creating any hype.So the question is what Kerala is going to gain by the hype..???

K.P.Sukumaran said...

ഫേസ്‌ബുക്കില്‍ ഇപ്പോള്‍ കണ്ട ഒരു സ്റ്റാറ്റസ്സ് ആണ് ഇത്.

“മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോര്‍മുല. കേരളത്തിന് കൂടുതല്‍ വൈദ്യുതി, തമിഴ്‌നാടിന് കൂടുതല്‍ വെള്ളം, ഇരുസംസ്ഥാനങ്ങള്‍ക്കും പൊതുവായ അണയുടെ സംരക്ഷണം എന്ന ഫോര്‍മുലയില്‍ ഊന്നി പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കലാം നിര്‍ദേശിച്ചു.പുതിയ ഡാം നിര്‍മിക്കുന്നതിന് പകരം നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ ഇപ്പോഴുള്ള അണയില്‍ 162 അടിയില്‍ അനുബന്ധഭിത്തി നിര്‍മിക്കണം.”

എത്ര ലളിതമായ പ്രശ്നപരിഹാരമാണിത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന വാദം കേട്ടപ്പോള്‍ എനിക്ക് തോന്നിയതാണ്, ഇപ്പോഴുള്ള അണയുടെ പുറത്ത് ഒരു അനുബന്ധ ഭിത്തി നിര്‍മ്മിച്ചാല്‍ പോരേ എന്ന്. ഈ നിര്‍ദ്ദേശം തമിഴ്‌നാടിന് സ്വീകാര്യമായിരിക്കും. കേരളത്തിന് സ്വീകാര്യമല്ലെങ്കില്‍ കേരളത്തിന് ഹിഡന്‍ അജണ്ട ഉണ്ട് എന്ന തമിഴ്‌നാടിന്റെ വാദം ശരി വെക്കുന്നതായിരിക്കും.

അനുരാജ് said...

തമിഴ്നാടിനെയും കേന്ദ്രത്തെയും സുപ്രീം കോടതിയെയും ആശ്രയിക്കാതെ തന്നെ കേരളത്തിന്‌ ഇക്കാര്യത്തില്‍ നിയമപരമായി നീങ്ങാന്‍ കഴിയും എന്നിരിക്കെ അത് ചെയ്യാതെ നിലവിളിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. മുല്ലപ്പെരിയാര്‍ കരാര്‍ ഇന്ത്യന്‍ കരാര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്‍. ഈ നിയമപ്രകാരം കരാറിലേര്‍പ്പെട്ട ഏതു കക്ഷിക്കും കരാര്‍ റദ്ദാക്കാന്‍ അവകാശമുണ്ട്‌. ഈ അധികാരം ഉപയോഗിച്ച് കേരളം കരാര്‍ റദ്ദാക്കി എന്നിരിക്കട്ടേ. അപ്പോള്‍ എന്ത് സംഭവിക്കും?

നിയമപരമായി ഈ വിഷയം നഷ്ടപരിഹാര സമിതിയുടെ മുന്‍പില്‍ വരും. ഈ സമയത്ത് കേരളത്തിന്‍ ഇനിപ്പറയുന്ന നിലപാടുകള്‍ സ്വീകരിക്കാം

൧) കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. Voidable contract: A valid contract which can be cancelled (rescinded) at the choice of a party whose consent to the contract was obtained by coercion, undue influence, misrepresentation or fraud is called voidable contract. Such contracts remain valid until they are cancelled by the party who was the victim of any of the conditions mentioned above.

Void contract : when a contract ceases to be enforceable by law it is a void contract. A contract can become a void contract on the event of certain subsequent events such as impossibility, illegality or on repudiation of a voidable contract.

൨) കരാര്‍ റദ്ദാക്കിയാലും തമിഴ്നാടിനു ജലം തുടര്‍ന്നും നല്‍കാം. അതായത് തമിഴ്നാടിന് യാതൊരു നഷ്ടവും സംഭവിക്കുന്നില്ല.

൩) കരാര്‍ രദ്ദാക്കിയതിനുള്ള നഷ്ടപരിഹാരമായി ഇത് വരെ ലഭിച്ച പാട്ടത്തുക നല്‍കാന്‍ തയ്യാറാണ്

൪) ഇന്റര്‍നാഷണല്‍ നിയമമനുസരിച്ച് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനായി നഷടപരിഹാരം നല്‍കാതെ തന്നെ ഇത്തരം കരാറുകളില്‍ നിന്നും പിന്മാറാം. ഇത് വെളിച്ചത്ത് കൊണ്ട് വരുന്നതിനായി 'International Court Of Justice' ഇല്‍ മലയാളികളുടെ വകയായി ഒരു പരാതി നല്‍കാവുന്നതാണ് . (Even if India do not accept ICJ)

ഇവിടെ തമിഴ്നാടിന് ചെയ്യാവുന്നത് പുതിയ കരാറിനായി കേരളത്തെ സമീപിക്കുക എന്നത് മാത്രമാണ്. (arbitration will take time and Tamilnadu is unlikely to prevail legally).

ഇത് ചെയ്യാനുള്ള ആര്‍ജ്ജവം കാട്ടാതെ തമിഴ്നാടിന് വെള്ളം, കേരളത്തിന്‌ സുരക്ഷ എന്നും പറഞ്ഞു നടത്തുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാന്‍ നേരമായി.

kaalidaasan said...

>>>>>തമിഴ്‌നാടിന് അവര്‍ക്കാവശ്യമുള്ള ജലം കൊടുക്കാമെന്ന കരാറില്‍ പുതിയ അണക്കെട്ട് പണിയുകയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്നം എന്നാണ് എനിക്കും മനസ്സിലാകാത്തത്. <<<<

സുകുമാരന്‍.

താങ്കള്‍ക്ക് മാത്രമല്ല. മലയാളികള്‍ക്ക് മുഴുവനും മനസിലാകാത്തത് ഇതാണ്. ഈ കാര്യം പറഞ്ഞ് ജയലളിതക്ക് ഉമ്മന്‍ ചാണ്ടി പല പ്രാവശ്യം കത്തെഴുതി. ആദ്യം അവര്‍ കേന്ദ്ര മന്ത്രി വിളിച്ചു ചേര്‍ത്ത കൂടിയലോചനയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. പിന്നീട് പിന്‍മാറി.

തമിഴന്‍മാര്‍ക്ക് വേറെന്തോ രഹസ്യ അജണ്ടയുണ്ട്. അതവര്‍ തുറന്നു പറയുന്നില്ല. കോണ്‍ഗ്രസ് എം പി മാര്‍ പ്രധനമന്ത്രിയോടാവശ്യപ്പെട്ടതുപോലെ ഇടുക്കി ജില്ലയുടെ മേല്‍ പരമാധികാരമാണോ എന്നിപ്പോള്‍ സംശയം ഉണ്ടാകുന്നു.

അന്ധമായ ഉമ്മന്‍ ഭക്തി കാരണം  എല്ലാം ആദ്യമയാണെന്ന് താങ്കള്‍ക്ക് തോന്നുന്നു. 1979 ല്‍ സി എച് മുഹമ്മദ് കോയ മുതലുള്ള എല്ലാ മുഖ്യമന്ത്രിമാരും ഈ വാഗ്ദാനമാഅയിരുന്നു നല്‍കിയിട്ടുള്ളത്.

എന്നും തമിഴ് നാടിന്റെ താളത്തിനു തുള്ളിയിരുന്ന സുപ്രീം കോടതിയില്‍ നിന്നും കേരളത്തിനനുകൂലമായ ഒരു തീരുമാനം ആദ്യമായി എടുപ്പിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ വി എസ് സര്‍ക്കാരിനായിരുന്നു. ഉയരം കൂട്ടണം എന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് നടപ്പിലാക്കുന്നത് തടയാന്‍ കഴിഞ്ഞു. ഇത് ഒരു ഭരണഘടന ബഞ്ചിന്റെ തീര്‍പ്പിനു വിടാനും കഴുഞ്ഞു. അന്ധമയ വി എസ് വിരോധം കാരണം അതൊന്നും കാണാന്‍ താങ്കള്‍ക്ക് കണ്ണില്ലാതെ പോകുന്നു.

ഈ പ്രശ്നത്തിന്റെ പരിഹാരം കേന്ദ്ര സര്‍ക്കാരിലാണുള്ളത്. മറ്റാരും മുഖവിലെക്കെടുത്തില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഉമ്മന്റെ വാഗ്ദാനം മുഖവിലക്കെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ഇതിലുള്ളു. പക്ഷെ അവര്‍ മനസു വയ്ക്കണം. മന്‍ മോഹന്‍ സിംഗ് എന്ന ഡമ്മി മനസു വച്ചിട്ടു കാര്യമില്ല. സോണിയ ഗാന്ധി മനസു വയ്ക്കണം.

kaalidaasan said...

>>>>>1979ല്‍ ഇടുക്കി ഡാം കമ്മീഷന്‍ ചെയ്യപ്പെട്ടത് മുതല്‍ പെരിയാര്‍ നദിയിലെ ജലം മുല്ലപെരിയാറില്‍ തടുത്ത് നിര്‍ത്തുന്നത് മൂലം ഇടുക്കി അണക്കെട്ടില്‍ വേണ്ടത്ര ജലം വന്നു നിറയുന്നില്ല എന്നും അത്കൊണ്ട് മുല്ലപെരിയാര്‍ അണക്കെട്ട് പൊളിച്ചാല്‍ ഇടുക്കി ജലസംഭരണിയില്‍ ആവശ്യമുള്ള ജലം നിറയുമല്ലോ എന്ന് കരുതിയിട്ടാണ് മുല്ലപെരിയാര്‍ അണയ്ക്ക് ബലക്ഷയം എന്ന് കേരളം പ്രചാരണം നടത്തുന്നത് എന്നുമാണ് അവര്‍ ഇപ്പോഴും വിചാരിക്കുന്നത്. അതായത് അണക്കെട്ട് ദുര്‍ബ്ബലമാണ് എന്ന വാദത്തെ ഒരു ഹിഡന്‍ അജണ്ടയായിട്ടാണ് അവര്‍ കാണുന്നത്. അണക്കെട്ട് അപകടനിലയിലാണ് എന്നത് അവര്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു. പ്രശ്നത്തിന്റെ കാതല്‍ ഇവിടെയാണ്. <<<<

സുകുമാരന്‍.,

ഇതുപോലെയുള്ള സംശയ രോഗത്തിനുപ്രത്യേക ചികിത്സ ഇല്ല. അവരുടെ മുഖ്യമന്ത്രി ആയിരുന്ന എ ജി ആര്‍ ആണ്, ഈ അണക്കെട്ട് ദുര്‍ബലമാണെന്ന് 1979 ല്‍ സമ്മതിച്ചത്. അന്ന് പുതിയ അണകെട്ടാന്‍ സ്ഥലം പോലും അദ്ദേഹത്തിന്റെ അറിവോടെ കണ്ടു വച്ചിരുന്നു.

അണക്കെട്ട് അപകടനിലയിലാണ് എന്നത് അവര്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു, എങ്കില്‍ അവരോട് ഇനി കൂടുതല്‍ ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഈ പോത്തുകളോട് കേരളത്തിനു സുരക്ഷ, തമിഴ് നാടിനു വെള്ളം എന്ന മന്ത്രമോതിയിട്ടും യാതൊരു ഫലവുമില്ല.

ഭൂകമ്പ മേഖലയല്ലാത്ത കൂടം കുളത്തെ അത്യാധുനിക സങ്കേതിക വിദ്യ ഉപയോഗിച്ചു പണിയുന്ന ആണവ നിലയത്തിനെതിരെ ഭൂകമ്പമുണ്ടായല്‍ തകരാം എന്ന പേടി കൊണ്ട് ഈ ജന്തുക്കള്‍ സമരം ചെയ്യുന്നു. അത് തെളിയിക്കുന്നത് ഇവര്‍ക്ക് ഇതേക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടെന്നാണ്. എന്നിട്ടും അടിക്കടി ഭൂകമ്പമുണ്ടാകുന്ന മുല്ലപ്പെരിയാറിലെ, പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ട് തകരില്ല എന്നവര്‍ ശഠിക്കുന്നു. അതിന്റെ അര്‍ത്ഥം അവര്‍ക്ക് ധാര്‍ഷ്ട്യമാണെന്നാണ്. അവരോട് ഒന്നും പറഞ്ഞു മനസിലാകേണ്ട ആവശ്യമില്ല. വെറുതെ സമയം കളയാം എന്നു മാത്രം. ഇനി ചെയ്യേണ്ടത്, തമിഴ് നാടിനു വെള്ളം എന്നത് വെട്ടി മാറ്റുകയാണ്. കേരളത്തിനു സുരക്ഷ എന്ന ഒറ്റ അജണ്ടയിലാണു കേരളം മുന്നോട്ട് പോകേണ്ടത്. ഞാന്‍ വളരെ മുന്നേ സൂചിപ്പിച്ചതുപോലെ, ഒരു നിയം നിര്‍മ്മാണം വഴി പാട്ടക്കരാര്‍ റദ്ദാക്കി ഈ അണക്കെട്ട് കേരളം ഏറ്റെടുത്ത് ഡികമ്മീഷന്‍ ചെയ്യുക. അവിടെ ഇനി വേറൊരു അണക്കെട്ടും വേണ്ട. കേരളത്തിന്റെ വെള്ളത്തിനു തമിഴ് നാടിനര്‍ഹതയില്ല. അവര്‍ വേറെ വഴി നോക്കട്ടെ.

kaalidaasan said...

>>>>>പ്രസ്തുത പരസ്യം ഹിന്ദുവില്‍ ഞാന്‍ വള്ളിപുള്ളി വിടാതെ വായിച്ചിരുന്നു. അതില്‍ മലയാളികളെ മനോരോഗികളാക്കി ചിത്രീകരിച്ചതായി എവിടെയും കണ്ടിട്ടില്ല. <<<<

സുകുമാരന്‍.,

ആ പരസ്യത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.


“As the Mullaiperiyar dam is fully safe and as good as new, the people of Kerala should see through the machinations of vested interests”

“There is no valid reason to believe that the dam is unsafe. It is unfortunate that a fear psychosis among the people of Kerala is being built up.’’

“It is amply clear that the dam is safe and adequate steps have been taken by Tamil Nadu to ensure its safety”

Fear Psychosis എന്നതിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയുമോ?

kaalidaasan said...

>>>>>അതേ സമയം, കുറെക്കാലമായി മുല്ലപെരിയാര്‍ ജലസംഭരണിയില്‍ 134അടി മാത്രം വെള്ളം സംഭരിച്ച് നിര്‍ത്തുന്നത്കൊണ്ട് 4000ത്തോളം ഏക്കര്‍ സ്ഥലം കരപ്രദേശമായി മാറി എന്നും അവിടെയൊക്കെ റിസോര്‍ട്ട് മാഫിയ ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ പണിതിട്ടുണ്ടെന്നും വെള്ളത്തിന്റെ നിരപ്പ് കൂട്ടിയാല്‍ ആ റിസോര്‍ട്ടുകള്‍ വെള്ളത്തിലാവുമെന്നും അത്കൊണ്ട് റിസോര്‍ട്ട് മാഫിയ ആണ് ഡാം പൊളിയാന്‍ പോകുന്നു എന്ന് ഭീതി പ്രചരിപ്പിക്കുന്നത് എന്നും കണ്ടിരുന്നു. ഇടുക്കിയിലെ അനധികൃതകയ്യേറ്റങ്ങളുടെ കഥകള്‍ പത്രങ്ങളില്‍ വായിക്കാറുള്ളത്കൊണ്ട് ആ ആരോപണത്തില്‍ കഴമ്പുണ്ടാകാമെന്നും തോന്നിയിരുന്നു.<<<<

സുകുമാരന്‍.,

റിസോര്‍ട്ട് മാഫിയ ആണ് ഡാം പൊളിയാന്‍ പോകുന്നു എന്ന് ഭീതി പ്രചരിപ്പിക്കുന്നത് എന്നൊന്നും ആ പരസ്യത്തിലില്ല. അതേപ്പറ്റി പറയുന്നതിങ്ങനെ.

“If the water level is increased from 136 feet, these resorts will get submerged in water. This is also cited by some as the possible reason for the plea to decommission the Mullaiperiyar Dam,”

ഇടുക്കി ജില്ലയിലെ വ്യാപകമായ റിസോര്‍ട്ട് മാഫിയകളെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നും മുല്ലപ്പെരിയാര്‍ പരിസരത്ത് ഭൂമികയ്യേറിയതായി പറഞ്ഞു കേട്ടിട്ടില്ല. ജയലളിതയുടെ വാക്കുകള്‍ മുഖ വിലക്കെടുത്താല്‍ ഉമ്മന്‍ ചാണ്ടിയാണീ മാഫിയയുടെ നേതാവെന്ന് സമ്മതിക്കേണ്ടി വരും. അദ്ദേഹം ഈ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നു എന്നോ, ഭൂമാഫിയ ആണിത് പ്രചരിപ്പിക്കുന്നതെന്നോ വിശ്വസിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ എതിര്‍ക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഇത് പ്രചരിപ്പിക്കുന്നത് തമിഴ് നാട് PWD ആണ്. അവരേക്കോണ്ട് ജയലളിത ഇത് പ്രചരിപ്പിച്ചിട്ട്, തന്റെ അജണ്ടയുടെ ഭാഗമായി കേരളത്തെ ഉപദേശിക്കുന്നു.

http://www.thehindu.com/news/cities/Madurai/article2706581.ece

Rumours being spread on Mullaperiyar dam: PWD


Encroachers on the water spread area of Mullaperiyar dam, who have constructed resorts and other buildings, are spreading rumours that the dam will cave in if the water level is raised beyond 136 feet, thus creating panic, Tamil Nadu Public Works Department has said.

The Chief Engineer (Madurai) of Water Resources Organisation, M. Sampath Kumar, in a statement, said that the water spread area of the reservoir was 8,591 acres when the water level was at 155 feet. It was 4,678 acres at 136 feet. Since the dam level had remained at the reduced level of 136 feet for a long time many people had encroached upon the water spread area and constructed resorts and other buildings.

“As these (encroached) areas will be inundated in the event of water level getting raised beyond 136 feet, they are misguiding the people and spreading false information about the dam's safety,” he said.

1979 ല്‍ ഈ അണക്കെട്ടിനു ബലക്കുറവുണ്ടെന്ന് മനസിലാക്കിയ എ ജി ആറും. അതിന്റെ ഫലമായി ജലനിരപ്പ് തഴ്ത്താന്‍ നിര്‍ദ്ദേശിച്ച സെന്റ്രല്‍ വാട്ടര്‍ കമ്മീഷനും, ജലനിരപ്പ് 136 അടിയില്‍ നിന്നും ഉയര്‍ത്തേണ്ട എന്നു 2006 ല്‍ വിധിച്ച സുപ്രീം കോടതി ജഡ്ജിമാരും ഒക്കെ ഈ റിസോര്‍ട്ട് മാഫിയയിലെ അംഗങ്ങളായിരുന്നു എന്നൊക്കെ നമുക്കും വിശ്വസിച്ചു തുടങ്ങാം.

kaalidaasan said...

>>>>>എത്ര ലളിതമായ പ്രശ്നപരിഹാരമാണിത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന വാദം കേട്ടപ്പോള്‍ എനിക്ക് തോന്നിയതാണ്, ഇപ്പോഴുള്ള അണയുടെ പുറത്ത് ഒരു അനുബന്ധ ഭിത്തി നിര്‍മ്മിച്ചാല്‍ പോരേ എന്ന്. ഈ നിര്‍ദ്ദേശം തമിഴ്‌നാടിന് സ്വീകാര്യമായിരിക്കും. കേരളത്തിന് സ്വീകാര്യമല്ലെങ്കില്‍ കേരളത്തിന് ഹിഡന്‍ അജണ്ട ഉണ്ട് എന്ന തമിഴ്‌നാടിന്റെ വാദം ശരി വെക്കുന്നതായിരിക്കും.<<<<


സുകുമാരന്‍.,

കലാം എന്ന വ്യക്തിയോട് ഇതു വരെ ഉണ്ടായിരുന്ന എല്ലാ ആദരവും ഇപ്പോള്‍ അവസാനിച്ചു. തമിഴ് നാട്ടുകാരനായ അദ്ദേഹത്തില്‍ നിന്നുമത് പ്രതീക്ഷിക്കാം.

ഒരനുബന്ധ ഭിത്തി നിര്‍മ്മിച്ച് 999 വര്‍ഷത്തേക്ക് ഈ അണക്കെട്ട് ഇതു പോലെ തുടരണം എന്നായിരുന്നു താങ്കളുടെയും മനസിലെന്ന് എന്തുകൊണ്ട് ഇത്ര നാളും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടെ വ്യക്തമായി വരുന്നു. താങ്കളിപ്പോള്‍ പ്രകടമായി തമിഴ് നാടിന്റെ ഭാഗത്ത് ചേരുന്നു.

മിസൈല്‍ ശാസ്ത്രജ്ഞന്റെ അഭിപ്രായം അണക്കെട്ടിന്റെ കാര്യത്തില്‍ തേടിയാല്‍ ഇതുപോലെ ഇരിക്കും. കേരളം ശ്രദ്ധിക്കേണ്ടത് അണക്കെട്ടിനേക്കുറിച്ച് അറിവുള്ള ആധികാരിക വിദഗ്ദ്ധര്‍ പറയുന്നതാണ്. റൂര്‍ക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളാണു കേരളം സ്വീകരിക്കേണ്ടത്.

കലാം ഒരു മനുഷ്യ സ്നേഹി ആണെന്നും മനുഷ്യത്വത്തിന്റെ ഭാഗത്തു നില്‍ക്കുമെന്നാണ്, ഞാനൊക്കെ കരുതിയിരുന്നത്.

കേരളത്തിനു ഹിഡന്‍ അജണ്ടയുണ്ട്. വള്ളക്കടവിലെയും വണ്ടിപെരിയാറിലെയും മറ്റും 1 ലക്ഷത്തിനു മുകളിലുള്ള ജനങ്ങളുടെ ജീവനേപ്പറ്റിയുള്ള ഹിഡന്‍ അജണ്ടയുണ്ട്. തമിഴ് നാടു എന്തു വേണമെങ്കിലം ​വാദിച്ചോട്ടേ. ഇന്നലെ പണുതപോലെ ബലമുള്ളതാണീ അണക്കെട്ടെന്ന് വാദിക്കുന്നവര്‍ ഇതുപോലെ പലതും പറയും. താങ്കള്‍ തമിഴ് നാടിന്റെ വാദത്തോടൊപ്പം ചേര്‍ന്നോളൂ. കേരളമിനി ആരുടെയും അഭിപ്രായങ്ങള്‍ ചോദിച്ച് ചോദിച്ചു നടക്കേണ്ട ആവശ്യമില്ല. സ്വന്തമായി ബോധ്യം വന്ന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകണം. ആരുടെയും വെള്ളത്തിന്റെ ആവശ്യങ്ങള്‍ കേരളത്തിന്റെ പ്രശ്നമല്ല.

136. 6 അടി ആയി ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ട്, കുറച്ചില്ല എന്നാണ്, തമിഴ് നാടിനോട് ഇന്നലെ സ്യുപ്രീം കോടതി ചോദിച്ചത്. ഇപ്പോള്‍ കലാം 162 അടി ഉയരത്തില്‍ സംരക്ഷണ ഭിത്തി കെട്ടി 999 വര്‍ഷത്തേക്ക് ഈ അണക്കെട്ട് നിലനിറുത്തണമെന്നു പറയുന്നു. ഏതായാലും ഈ കൊലാമിനേക്കാള്‍ മനുഷ്യത്വം സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കുണ്ട്.

ഇപ്പോഴും കോടതി പറയുന്ന ഒരു സത്യമുണ്ട്. ഉന്നതാധികാര സമിതിയുടെ തീരുമാനത്തിനനുസരിച്ചേ വിധിക്കൂ എന്ന്. ഇന്നു വരെ ഒരു ഉന്നതാധികാര സമിതിയും നിഷ്പക്ഷമായി തീരുമാനം ​എടുത്തിട്ടില്ല. ഇനിയുമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

kaalidaasan said...

>>>ഇത് ചെയ്യാനുള്ള ആര്‍ജ്ജവം കാട്ടാതെ തമിഴ്നാടിന് വെള്ളം, കേരളത്തിന്‌ സുരക്ഷ എന്നും പറഞ്ഞു നടത്തുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാന്‍ നേരമായി.<<<<


അനുരാജ്,

താങ്കളുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഒരു നൂറ്റാണ്ടിലധികം ഈ വെള്ളത്തെ തമിഴ് നാട് ആശ്രയിച്ചിരുന്നു എന്നതു മാത്രമാണ്, ഇതിന്നും നീട്ടിക്കൊണ്ടുപോകാനുള്ള കാരണം.

പാട്ടക്കരാര്‍ റദ്ദാക്കി അണക്കെട്ട് കേരളം ഏറ്റെടുക്കുകയാണ്, ഏറ്റവും നല്ല വഴി. നിലവിലുള്ള നിയമം കേരളത്തിനതിനനുവാദം തരുന്നു. സുപ്രീം കോടതി പോലും അത് ശരിവയ്ക്കും.

നഷ്ടപരിഹാരം ​നല്‍കുകയാണെങ്കില്‍ പോലും 2 കോടിയില്‍ താഴെ നല്‍കിയാല്‍ മതി. പിന്നീട് വെള്ളം നല്‍കണോ വേണ്ടയോ എന്നതൊക്കെ കേരളത്തിന്റെ ഇഷ്ടം. വെള്ളം കൊടുക്കണമെങ്കില്‍ ആന്ദ്രയില്‍ നിന്നും  വാങ്ങുന്ന വിലക്ക് ഇവിടെ നിന്നും കൊടുക്കാം. 104 അടി ഉയരത്തിലാണിപ്പോള്‍ തമിഴ് നാട് വെള്ളം കൊണ്ടു പോകുന്ന കനാല്‍. അതുകൊണ്ട് ജലനിരപ്പ് 120 അടിയില്‍ കൂടേണ്ട ആവശ്യമില്ല. പുതിയ അണക്കെട്ട് പണിയുന്നെങ്കില്‍ 120 അടിയില്‍ കൂടാനും പാടില്ല.

ഭൂകമ്പത്തെ ചെറുത്തു നില്‍ക്കുന്ന സാങ്കേതിക വിദ്യ ഉണ്ടെന്ന് റൂര്‍ക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധര്‍ പറയുന്നു. അതു സ്വീകരിക്കാം.

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയിലെ വകുപ്പുകള്‍ അനുസരിച്ച് കേരളം നടപടി എടുക്കുമ്പോള്‍ തമിഴന്‍മാര്‍ മലയാളികളെ ആക്രമിക്കുന്നെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്. അത് ചെയ്യുന്നില്ലെങ്കില്‍ കേരളം ഇന്‍ഡ്യയുടെ ഭാഗമായി നില്‍ക്കുന്നതിനു പ്രസക്തിയില്ല.

Ananth said...

what has happened in the last two months for the people of kerala to become panic stricken?

a few minor tremors within some 30 km radius of the dam ? what the experts say is that it would take a quake of magnitude above 6 on richter scale to have any impact on the stability of the dam. what has happened recently are all in the range 2 to 3 ( You have to remember richter scale is a logarithmic scale..that is 4 is 10 times 3 ; 5 is 10 times 4; and 6 is 10 times 5....that is 6 indicates a tremor 1000 times what is indicated by a tremor of 3 )....in other words if say the bridge can stand a load of 1000 kg...will you worry about loading 1 kg weight....and the seismologists say the chances of tremors of 2 to 3 happening there is high whereas a tremor of 6 is highly unlikely.....another aspect is ...if a tremor of 6 happens it would result in a catastophy whether this dam is replaced by a new one or even if there is no dam at all !!

kaalidaasan said...

സുകുമാരന്‍,

ഇവിടത്തെ അവസാന കമന്റ് താങ്കള്‍ വള്ളിക്കുന്നിന്റെ ബ്ളോഗിലേക്ക് പകര്‍ത്തി എഴുതിയത് വായിച്ചു. പക്ഷെ അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തേക്കുറിച്ച് ഒന്നും അഭിപ്രായപ്പെട്ടു കണ്ടില്ല. തമിഴരെ വാനോളം പുകഴ്ത്തുന്ന താങ്കളതിനേക്കുറിച്ച് മിണ്ടില്ല എന്ന് എനിക്കറിയാം.

ജോലി ചെയ്യാന്‍  വേണ്ടി കേരളത്തില്‍ വന്നു താമസിക്കുന്ന തമിഴന്‍മാരാണ്, ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയത്. ഇവിടെ മാത്രമല്ല, ഡെല്‍ഹിയിലും സത്യഗ്രഹം നടത്തി. പക്ഷെ അത് താങ്കളുടെ പാര്‍ട്ടിയിലെ എം പി മാരണെന്നു മാത്രം. ശ്രീലങ്കയില്‍ തോട്ടപ്പണിക്ക് പോയ തമിഴന്‍  അവിടെ ഒരു സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിനെ പിന്തുണച്ചു. വൈക്കോ അയിരുന്നു അതിന്റെ മുന്നില്‍. കരുണാനിധിയും ജയലളിതയും  പിറകിലായിരുന്നില്ല.

ഇവരൊക്കെയല്ലേ ശരിക്കും മനോരോഗികള്‍?

ഇടുക്കി ജില്ലയിലുണ്ടാകുന്ന ഭൂകമ്പങ്ങള്‍ ചെറുതാണെന്നു താങ്കള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദേശ്യമെന്താണ്? ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ വലുതുണ്ടാകുന്നതിന്റെ മുന്നോടിയാണ്. ഇപ്പോള്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരില്ല. ഒരു പക്ഷെ അത് തകരാനുള്ള ശക്തിയില്‍ ഒരു ഭൂകമ്പം ഇടുക്കിയില്‍ ഉണ്ടായെന്നും വരില്ല. പക്ഷെ ഉണ്ടായാല്‍ അതുണ്ടാക്കുന്ന നഷ്ടം താങ്കള്‍ക്കോ, തമിഴ് നാട്ടിലെ ജന്തുകള്‍ക്കോ മനസിലാകുന്നില്ല. അതുണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ്, ജലനിരപ്പ് കുറയ്ക്കണമെന്നും  ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷിയുള്ള ഒരണക്കെട്ട് നിര്‍മ്മിക്കണമെന്നും  കേരളം ആവശ്യപ്പെടുന്നത്.

ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ത്ത് ഈ പ്രശ്നം പരിഹരിക്കാനാണ്, ജയലളിതയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശ്രമം. പണ്ട് കാവേരി പ്രശ്നത്തില്‍ തമിഴന്‍മാര്‍ കര്‍ണ്ണാടകക്കാരെ ആക്രമിച്ചപ്പോള്‍, അവരെ തമിഴ് നാട്ടിലേക്ക് പറഞ്ഞു വിട്ടാണ്, കര്‍ണ്ണാടക പ്രതികരിച്ചത്. കേരളത്തേക്കൊണ്ടും അത് ചെയ്യിക്കാതെ ഇരുന്നാല്‍  തമിഴനു നല്ലത്.
ഞാനൊക്കെ ദ്രാവിഡ പര്‍ട്ടികളെ ആണാദ്യം കുറ്റം പറഞ്ഞിരുന്നത്. അവരേക്കാള്‍ വിഷം താങ്കളുടെ പര്‍ട്ടിക്കാര്‍ക്കാണെന്നിപ്പോള്‍ മനസിലാകുന്നു. എം പി മാര്‍ ഇടുക്കി തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് പ്രസ്താവന ഇറക്കുന്നു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നു. പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹമിരിക്കുന്നു. ഇപ്പോളിതാ അനുയായികളേക്കൊണ്ട്, കേരളത്തില്‍ അതിനു വേണ്ടി പ്രകടനം നടത്തിക്കുന്നു.

കേരളം സഹിക്കുന്നതിനു പരിധിയുണ്ട്. ഒരു പരിധിക്കപ്പുറം കടന്നു പോയാല്‍ അവരും പ്രതികരിക്കും. തമിഴ് നാട്ടില്‍ മലയാളികളെ ആക്രമിച്ചപ്പോഴൊക്കെ കേരളത്തിലെ മലയാളികള്‍ സംയമനം പാലിച്ചു. അത് ബലഹീനതയാണെന്ന് തമിഴന്‍ കരുതിയാല്‍ അവര്‍ക്ക് തെറ്റി.

കേരള സര്‍ക്കാരും നേതാക്കളും  ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പ്രസ്തവനകള്‍  നടത്തുന്നത് വിലക്കണം, എന്നായിരുന്നു തമിഴ് നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. അതിനു കോടതി പറഞ്ഞ മറുപടി, കേരളത്തിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ട്, പ്രതികരിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ആകില്ല എന്നാണ്. കോടതിവരെ അതിനെ പിന്തുണകുമ്പോള്‍ എന്താണു താങ്കള്‍ക്കതിലിത്ര കലിപ്പ്?

K.P.Sukumaran said...

കാളിദാസന്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാന്‍ ഒന്നിനെയും മുഴുവനുമായി എതിര്‍ക്കുന്നതോ പിന്തുണക്കുന്നതോ ആയ സമീപനം സ്വീകരിക്കാറില്ല. അതാണ് യഥാര്‍ഥത്തില്‍ എന്റെ പ്രശ്നവും. ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത് എന്ന രീതിയാണല്ലൊ പൊതുവെ കാണപ്പെടുന്നത്. എല്ലാറ്റിലും മധ്യമമാര്‍ഗ്ഗമായിരിക്കും കൂടുതല്‍ ശരിയിലേക്കെത്താന്‍ സഹായിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.

തമിഴരുടെ ദ്രാവിഡഭ്രാന്തിനോട് എനിക്ക് അവജ്ഞയാണ്. ശ്രീലങ്കന്‍ പ്രശ്നത്തില്‍ ശ്രീലങ്ക വിഭജിക്കാന്‍ ഇടവരരുത് എന്നായിരുന്നു എന്റെ അഭിപ്രായം. അങ്ങനെ സംഭവിക്കുമായിരുന്നെങ്കില്‍ അത് ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കും എന്ന് ഞാന്‍ ബ്ലോഗ് എഴുതിയിട്ടുണ്ട്. എന്തെന്നാല്‍ സ്വതന്ത്ര തമിഴ്‌നാട് എന്ന ആശയത്തിന്റെ പുറത്താണ് ദ്രാവിഡപാര്‍ട്ടികള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. വിഘടനവാദം ഇവിടെ നിരോധിച്ചത്കൊണ്ടാണ് അവര്‍ അത് പരസ്യമായി പറയാത്തത്. ഇപ്പോഴും ദ്രാവിഡമനസ്സ് എവിടെയും സ്വതന്ത്ര തമിഴ്‌രാജ്യം എന്ന സങ്കല്പം താലോലിക്കുന്നുണ്ട്.

ദ്രാവിഡഭ്രാന്ത് മൈനസ്സ് ചെയ്താല്‍ കിട്ടുന്ന തമിഴ് സംസ്ക്കാരത്തോടും ഭാഷയോടും സാഹിത്യത്തോടും എനിക്ക് ആരാധനയുണ്ട്. അങ്ങനെ കുറെ കാരണങ്ങളാല്‍ ഞാന്‍ തമിഴിനെ സ്നേഹിക്കുന്നുമുണ്ട്. എന്ന് വെച്ച് മലയാളത്തെയും മലയാളനാടിനെയും സ്നേഹിക്കുന്നില്ല എന്നര്‍ത്ഥമില്ല. സ്നേഹം വളരുന്നതോടൊപ്പം അത്രയും സ്നേഹം ഉള്‍ക്കൊള്ളാന്‍ മനസ്സും വളരും. കാളിദാസനും ഇത് പരീക്ഷിക്കാവുന്നതാണ്.

കോണ്‍ഗ്രസ്സിനോടും കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളോടും എനിക്ക് ഭാഗികമായ യോജിപ്പും വിയോജിപ്പുമാ‍ണ് ഉള്ളത്. ബ്ലോഗ്‌പോസ്റ്റും കമന്റുകളും എഴുതുമ്പോള്‍ ഈ സമ്മിശ്രവികാരം പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അതൊക്കെ സ്വാഭിപ്രായങ്ങളുടെ നുറുങ്ങുകളാണ്.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായ ഭീതി പരത്തുന്നുണ്ട് എന്ന് എനിക്കഭിപ്രായമുണ്ട്. എന്താണ് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ യഥാര്‍ഥ പ്രശം? കാലപ്പഴക്കമാണോ? 999കൊല്ലത്തെ കരാറാണോ? അതോ ഭൂചലനങ്ങളാണോ? ഇവയെല്ലാം വെവ്വേറെ പ്രശ്നങ്ങളാണെന്ന് ഞാന്‍ കരുതുന്നു. എന്നാ‍ല്‍ എല്ലാം ഒറ്റ പ്രശ്നമായാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അത് പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

ഭൂചലനങ്ങളാണ് പ്രശ്നമെങ്കില്‍ ഞാന്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ പകര്‍ത്തിയ കമന്റ് പ്രസക്തമാണ്. എന്തെന്നാല്‍ ഇപ്പോള്‍ ചാനലുകള്‍ ബ്രേക്കിങ്ങ് ന്യൂസായി കാണിക്കുന്ന ഭൂചലനങ്ങള്‍ ഡാമിനെ ബാധിക്കുന്നില്ല. ചിലത് ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തപ്പെടുന്നുപോലുമില്ല. ഇത്തരം ചെറുചലനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ ആറോള മെത്തുന്ന ഭൂകമ്പമായി മാറുമെങ്കില്‍ അത് അണക്കെട്ടിനെ മാത്രം ബാധിക്കുന്ന ദുരന്തമായിരിക്കില്ലല്ലൊ. പുതിയ അണക്കെട്ടോ അല്ലെങ്കില്‍ ഡാം ഇല്ലാതിരിക്കലോ അപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമാക്കും വിധമായിരിക്കും പ്രത്യാഘാതങ്ങള്‍ എന്നാണ് മേല്‍ക്കമന്റ് എഴുതിയ സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നത്.

ഡാമിന്റെ കാലപ്പഴക്കമോ ബലക്ഷയമോ ആണ് പ്രശ്നമെങ്കില്‍ അതിന് പോംവഴി കാണേണ്ടത് ബന്ധപെട്ട വിദഗ്ദ്ധരാണ്. അതല്ല 999കൊല്ലത്തെ കരാറാണ് പ്രശ്നമെങ്കില്‍ നിയമപരമായാണ് അത് പരിഹരിക്കേണ്ടത്.

ഈ പ്രശ്നത്തില്‍ വൈകാരികമായ പ്രതികരണങ്ങള്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള വിപത്തുകളാണ് എന്റെ ഉല്‍ക്കണ്ഠയ്ക്ക് കാരണം. കാളിദാസന്‍ ഈ പ്രശ്നം ലാഘവമായിട്ടാണ് കാണുന്നത്. കേരളത്തിലുള്ള തമിഴന്മാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. നാട്ടിലേക്ക് തിരിച്ചുപോയാല്‍ പ്രതിമാസം 35കിലോ അരിയും 1000രൂപ സഹായധനവും വെറുതെ ലഭിക്കുന്ന ബി.പി.എല്‍. കാ‍ര്‍ഡുകാരാണ് കേരളത്തിലുള്ള തമിഴന്മാര്‍. ഭാര്യയും ഭര്‍ത്താവിനും മാത്രമായി അവിടെ റേഷന്‍ കാര്‍ഡ് ലഭിക്കും. ഇവിടത്തെ പോലെ ഒരു വീട്ടുനമ്പറില്‍ ഒരു കാര്‍ഡ് അല്ല.

എന്നാല്‍ തമിഴ്‌നാട്ടിലെ മലയാളികളുടെ അവസ്ഥ അതല്ല. കാളിദാസന്‍ വളരെ ലാഘവത്തോടെ പറയുന്ന പോലെ അവരെല്ലാം തിരിച്ചു വന്നാല്‍ കേരളത്തിന് താങ്ങാനാവില്ല. കേരളം ജീവിച്ചുപോകുന്നത് മറുനാടന്‍ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. അല്ലാതെ സര്‍ക്കാര്‍ ലോട്ടറിയും കള്ളും വില്‍ക്കുന്നത്കൊണ്ടല്ല. തമിഴരുടെയിടയില്‍ മലയാളി വിരോധം ആളിക്കത്തിക്കരുതേ എന്നാണ് എന്റെ ഉള്ളുരുകിയ അഭ്യര്‍ത്ഥന. ഞാന്‍ ഒരിക്കല്‍ നേരിട്ട് അനുഭവിച്ചത്കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. കേരളത്തിന്റെ അഹങ്കാരം മറുനാടന്‍ മലയാളികള്‍ നാട്ടിലേക്കയക്കുന്ന ചെക്കുകളാണെങ്കില്‍ , തമിഴന്റേത് സ്വന്തം നാട്ടില്‍ അധ്വാനിച്ച് ഉല്പാദിപ്പിക്കുന്നതിന്റേതാണ്. അത് മറക്കണ്ട.

Ananth said...

you can wake up a sleeping man, but if someone is pretending to sleep.....even after putting the technical picture about the tremors in perspective ( after all it being 116 years old cannot justify a PANIC that was not there when it was 115 years old - meaning the only recent factor is the tremor ), some people are bent on panic mongering and creating an atmosphere of animosity. While it is true that the terms of the current agreement is totally unfair to kerala and we are being cheated of 1000s of crores every year through that..the solution to that is not by spreading unnecessary panic that the dam is in imminent danger of breaching and quoting casuality figures from 50 thousand to 50 lakhs ! We have to see some legal recourse to redress our genuine grievance in this regard and not fall prey to the media manipulation by some people with hidden agendas.

K.P.Sukumaran said...

Well said Ananth, thanks..

ChethuVasu said...

ദില്ലിയില്‍ പോയി ആളുകള്‍ വന്നതിനു ശേഷം ഒരു വല്ലാത്ത ശാന്തി അനുഭവപ്പെടുന്നു ..!!! .ഇടുക്കി ഡാമിലെ കുറെ വെള്ളം വെറുതെ തുറന്നു വിട്ടത് മിച്ചം.. ഇനി പവര്‍ കട്ട് വരുമ്പോള്‍ നമുക്ക് അടുത്ത സമരം ചെയ്യാം ..അടുത്ത ഏപ്രില്‍ - മെയില്‍ പുറത്തു നിന്നും കരണ്ട് വാങ്ങിക്കുന്ന കാശുണ്ടെങ്കില്‍ പുതിയ് തടയണയുടെ ചിലവു അത്ര കണ്ട് കുറയ്ക്കാമായിരുന്നു .. ഇനി പറഞ്ഞിട്ടു കാര്യമില്ല ..ഇടുക്കിയിലെ വെള്ളം അങ്ങ് കടലില്‍ എത്തി ..

ഷാജി എല്ലൂരാന്‍ said...

കേരളത്തിന്റെ ആശങ്ക തമിഴ്നാട് മനസ്സിലാക്കതത്തില്‍ വിഷമം ഉണ്ട്

അനുരാജ് said...

കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് മുന്‍പ് ഗൂഗിള്‍ ബുക്സ്ഇല ലഭ്യമായ ഈ പുസ്തകം ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും.

http://books.google.co.in/books?id=hhrRboi5kOcC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false

kaalidaasan said...

>>>>ഇപ്പോഴും ദ്രാവിഡമനസ്സ് എവിടെയും സ്വതന്ത്ര തമിഴ്‌രാജ്യം എന്ന സങ്കല്പം താലോലിക്കുന്നുണ്ട്.<<<<

സുകുമാരന്‍,

സങ്കല്‍പ്പം താലോലിക്കുക മാത്രമല്ല. അതൊരു ധാര്‍ഷ്ട്യമായി അവരുടെ പെരുമാറ്റത്തിലും ഉണ്ട്. തമിഴും തമിഴ് നാടും കേന്ദ്രീകൃതമായ ഒരു ചിന്ത മാത്രമേ അവര്‍ക്കുള്ളു. ചുറ്റുമുള്ള മൂന്നു സംസ്ഥാനങ്ങളോടും കേന്ദ്രത്തോടുമെന്നുമവര്‍ കലഹത്തിലാണ്. കേന്ദ്രത്തെ കുത്തിനു പിടിച്ച് കാര്യം സാധിക്കും. ഇന്‍ഡ്യയിലെ മറ്റൊരു സംസ്ഥാനവും അത് ചെയ്യാറില്ല. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ വധിച്ചവരെ പിന്തുണക്കുന്നതൊക്കെ അതിന്റെ ഭാഗമാണ്. കപട്യം പിന്നിലൊളിപ്പിച്ച ഇരട്ടമുഖമാണ്, ഭൂരിഭാഗം തമിഴനും.
കേന്ദ്രസര്‍ക്കാരിനെ ഭീഷണിപ്പെടുത്തി അനര്‍ഹമായ പലതും നേടി എടുക്കുന്നതിന്റെ മറ്റൊരു രൂപമാണ്, ഇപ്പോള്‍ കേരളത്തെ പേടിപ്പിച്ച് നിറുത്തി, ഇവിടെയും കാര്യം സാധിക്കാന്‍ ശ്രമിക്കുന്നത്. ഇന്നലെ വിജയകാന്ത് തേനിയില്‍ വന്ന് പ്രസംഗിച്ചത്, മലയാളികളുടെ തോട്ടങ്ങളൊക്കെ പിടിച്ചെടുകണമെന്നായിരുന്നു. അതിന്റെ കൂടെ ഇപ്പോള്‍ മുല്ലപെരിയാര്‍ അണക്കെട്ടും ഇടുക്കി ജില്ല ഒന്നാകെയും പിടിച്ചെടുക്കണമെന്ന നിലപാടിലേക്ക് വന്നിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് മാത്രമല്ല. ദേശീയത കൊട്ടിഘോഷിക്കുന കോണ്‍ഗ്രസ് പാര്‍ട്ടിക്കു വരെ ഈ നിലപാടാണിന്ന്. താങ്കള്‍ക്കൊക്കെ ഇതിനു വളം വച്ചു കൊടുക്കാന്‍ കാരണമുണ്ടായിരിക്കാം. പക്ഷെ ഭൂരിഭാഗം മലയാളികള്‍ക്കും ഇല്ല. ഉടുംബന്‍ ചോലയില്‍ ഇടുക്കി തമിഴ് നാടിനോട് ചെര്‍ക്കണമെനും പറഞ്ഞ് പ്രകടനം നടത്തിയവരെ ജനങ്ങള്‍ കൈ കാര്യം ചെയ്തു. അത് സൂചിപ്പിക്കുന്നത് എല്ലാവ്രും സാത്വികരൊന്നുമല്ല. ഒരു പരിധി വിട്ടാല്‍ സമാധാന പ്രേമികളും  പ്രതികരിക്കും എന്നാണ്.

ശ്രീലങ്കയിലേക്ക് കുടിയേറിപ്പോയ തമിഴ് വംശജര്‍ക്ക് വേണ്ടി അവര്‍ മരിക്കാന്‍ തയ്യറാകുന്നു. അവരോട് കാണിക്കുന്ന പരിഗണനയുടെ ആയിരത്തിലൊന്നു പോലും ഇന്‍ഡ്യക്കാരായ മലയാളികളോട് കാണിക്കുന്നില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ്, ഇപ്പോള്‍ നല്‍കുന്ന അളവില്‍ വെള്ളം നല്‍കാം, ഈ പഴയ അണക്കെട്ട് പൊളിച്ചു കളഞ്ഞ്, പുതിയ ഒരെണ്ണം പണിയണം, എന്ന മലയാളികളുടെ ആവശ്യത്തെ പല്ലും നഖവും അക്രമങ്ങളും വഴി എതിര്‍ക്കുന്നത്.

എന്താണിതിന്റെ മനശാസ്ത്രം എന്ന് താങ്കള്‍ക്കൊന്നു പറയാമോ?

ആര്‍ക്കും മനസിലകാക്കാന്‍ സാധിക്കാത്ത വിചിത്ര നിലപാടാണിത്. ഇക്കാര്യത്തില്‍ തമിഴന്‍മാര്‍ക്ക് മുഴുവനും തീര്‍ത്താല്‍ തീരാത്ത പകയാണ്, മലയാളികളോട്? അത് ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണം എന്ന നിലപാടിലേക്ക് വരെ ചെന്നെത്തുന്നു. ഇങ്ങനെ ഒക്കെ പ്രതികരിക്കാന്‍ നമ്മള്‍ എന്തു തെറ്റാണവരോട് ചെയ്തത്? നിസാര വിലക്ക് ഇത്ര കാലവും  വെള്ളം നല്‍കിയതോ?

kaalidaasan said...

>>>>ദ്രാവിഡഭ്രാന്ത് മൈനസ്സ് ചെയ്താല്‍ കിട്ടുന്ന തമിഴ് സംസ്ക്കാരത്തോടും ഭാഷയോടും സാഹിത്യത്തോടും എനിക്ക് ആരാധനയുണ്ട്. അങ്ങനെ കുറെ കാരണങ്ങളാല്‍ ഞാന്‍ തമിഴിനെ സ്നേഹിക്കുന്നുമുണ്ട്. എന്ന് വെച്ച് മലയാളത്തെയും മലയാളനാടിനെയും സ്നേഹിക്കുന്നില്ല എന്നര്‍ത്ഥമില്ല. സ്നേഹം വളരുന്നതോടൊപ്പം അത്രയും സ്നേഹം ഉള്‍ക്കൊള്ളാന്‍ മനസ്സും വളരും. കാളിദാസനും ഇത് പരീക്ഷിക്കാവുന്നതാണ്. <<<<

എന്നെ മനുഷ്യനായി കാണാത്ത ഒരു ജനതയുടെ ഭാഷയോടോ സംസ്കാരത്തോടോ എനിക്ക് പ്രത്യേക പ്രതിപത്തിയില്ല. താങ്കള്‍ ആരാധിക്കുന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ ഇഷ്ടം.

ഈ പഴയ അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ ഒരെണ്ണം പണുതിട്ട് മുഴുവന്‍ വെള്ളവും കൊണ്ടു പൊയ്ക്കോ എന്നു പറഞ്ഞതിനെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളെ എനിക്ക് സ്നേഹിക്കാന്‍ സാധിക്കുന്നില്ല.

അണക്കെട്ട് ബലമുള്ളതാണെന്ന തമിഴന്‍മാരുടെ നിലപാടിനൊപ്പം നില്‍ക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. സ്നേഹിച്ച് അവരുടെ മനസു മാറ്റാനുള്ള താങ്കളുടെ ഉദ്യമത്തെ എതിര്‍ക്കുന്നുമില്ല.

സ്നേഹക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിക്കാത്തൊരു തത്വശാസ്ത്രത്തെയും, എന്ന കുമാരനാശന്റെ നിലപാടാണെനിക്ക്.ഞാന്‍ വെറുക്കുന്നത് ഈ ദാവിഡ മനസിനെയാണ്.

kaalidaasan said...

>>>> എന്താണ് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ യഥാര്‍ഥ പ്രശം? കാലപ്പഴക്കമാണോ? 999കൊല്ലത്തെ കരാറാണോ? അതോ ഭൂചലനങ്ങളാണോ? ഇവയെല്ലാം വെവ്വേറെ പ്രശ്നങ്ങളാണെന്ന് ഞാന്‍ കരുതുന്നു. എന്നാ‍ല്‍ എല്ലാം ഒറ്റ പ്രശ്നമായാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. <<<<

സുകുമാരന്‍,

ഒരു പക്ഷെ ഇതായിരിക്കും ഏറ്റവും സ്തോഭജനകമായ പ്രസ്താവാന. താങ്കള്‍ക്ക് മുല്ലപ്പെരിയാര്‍ പ്രശ്നത്തേപ്പറ്റി ഒരു ചുക്കുമറിയില്ല എന്നതിന്റെ തെളിവാണി അസംബന്ധം? താങ്കളിതൊക്കെ വെവേറെ വെവ്വേറെ കണ്ട് മനസില്‍ തോന്നുന്നതൊക്കെ കരുതിക്കോളൂ.

ഇവിടെ ഉണ്ടാക്കുന്ന ഭൂകമ്പത്തിന്റെ അളവൊക്കെ പറയുന്ന വിദഗ്ദ്ധരുടെ കൂടെ ചേര്‍ന്നോളൂ. വേണമെങ്കില്‍ ഭൂകമ്പങ്ങള്‍ പോലും ഉണ്ടാകുന്നില്ല എന്നും പറഞ്ഞോളൂ.

കഷ്ടം. പ്രതികരിക്കുന്നില്ല.

kaalidaasan said...

>>>> ഇത്തരം ചെറുചലനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ ആറോള മെത്തുന്ന ഭൂകമ്പമായി മാറുമെങ്കില്‍ അത് അണക്കെട്ടിനെ മാത്രം ബാധിക്കുന്ന ദുരന്തമായിരിക്കില്ലല്ലൊ. <<<<

സുകുമാരന്‍,

ഇല്ല. അണക്കെട്ടിനെ മാത്രം ബാധിക്കുന്ന ദുരന്തമായിരിക്കില്ല. എല്ലാം തകര്‍ക്കും. പക്ഷെ അത് ഭൂകമ്പമൂണ്ടാകുന്ന സ്ഥലത്തെ മാത്രമേ ബാധിക്കൂ. പക്ഷെ അണക്കെട്ട് തകരുമ്പോള്‍ വെള്ളമൊഴുകി ഉണ്ടാകുന്ന ദുരന്തം കടലോളം നീണ്ടു കിടുക്കുമെന്ന ഒരു വ്യത്യാസമുണ്ട്.

ഭൂകമ്പത്തെ ചെറുക്കാനുള്ള സങ്കേതിക വിദ്യ അല്ല മുല്ലപെരിയാര്‍ അണകെട്ടുമ്പോള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് ചെറിയ ഭൂകമ്പം അതിനെ തകര്‍ക്കാം. പക്ഷെ ഇടുക്കി പോലുള്ള അണക്കെട്ട് ചെറിയ ഭൂകമ്പത്തെ ചെറുക്കും. ഇപ്പോള്‍ അതിലും  നല്ല സങ്കേതിക വിദ്യ ലഭ്യമാണ്. അതൊക്കെ ഉപയോഗിച്ച് അണകെട്ടണം.


അണക്കെട്ടൊക്കെ പൊളിച്ചു കളഞ്ഞ് ആണവ നിലയങ്ങള്‍ പണുതാലോ?

kaalidaasan said...

>>>> ഈ പ്രശ്നത്തില്‍ വൈകാരികമായ പ്രതികരണങ്ങള്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള വിപത്തുകളാണ് എന്റെ ഉല്‍ക്കണ്ഠയ്ക്ക് കാരണം. കാളിദാസന്‍ ഈ പ്രശ്നം ലാഘവമായിട്ടാണ് കാണുന്നത്. കേരളത്തിലുള്ള തമിഴന്മാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. നാട്ടിലേക്ക് തിരിച്ചുപോയാല്‍ പ്രതിമാസം 35കിലോ അരിയും 1000രൂപ സഹായധനവും വെറുതെ ലഭിക്കുന്ന ബി.പി.എല്‍. കാ‍ര്‍ഡുകാരാണ് കേരളത്തിലുള്ള തമിഴന്മാര്‍. ഭാര്യയും ഭര്‍ത്താവിനും മാത്രമായി അവിടെ റേഷന്‍ കാര്‍ഡ് ലഭിക്കും. ഇവിടത്തെ പോലെ ഒരു വീട്ടുനമ്പറില്‍ ഒരു കാര്‍ഡ് അല്ല. <<<<

സുകുമാരന്‍,

എന്റെ ഉത്ഖണ്ഠ ഈ അണക്കെട്ട് തകര്‍ന്നാല്‍ ചത്തുപോകുന്ന മനുഷ്യരേക്കുറിച്ചും, തുടച്ചു നീക്കപ്പെടുന്ന ആവാസ വ്യവസ്ഥയേക്കുറിച്ചുമാണ്. തമിഴന്‍ മാര്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നതും മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നതുമൊക്കെ അപ്രധാന വിഷയങ്ങളാണ്.

വര്‍ഷം 2 ലക്ഷം രൂപക്ക് വെള്ളം മേടിച്ച് 4000 കോടി രൂപ വരുമാനം ഉണ്ടാക്കുന്നവര്‍ക്ക് അതില്‍ കുറച്ച് സൌജന്യമായി നല്‍കുന്നതില്‍ ബുദ്ധിമുട്ട് തോന്നേണ്ടതില്ല. 1.78 ലക്ഷം കോടിയാണ്, തമിഴന്‍മാര്‍ ഒറ്റ അഴിമതിയിലൂടെ കൈക്കലാക്കിയത്. അതുപോലെ അനര്‍ഹ വരുമാനം ഉണ്ടാക്കുന്നവര്‍ കുറെ സൈജന്യം നല്‍കുന്നതിലും ആരും അത്ഭുതപ്പെടില്ല.

തമിഴന്‍ മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് ഉണ്ടാക്കുന്ന 4000 കോടിയില്‍  പകുതി കേരളത്തിനു മേടിച്ചു തരാന്‍ താങ്കളേക്കൊണ്ട് ആകുമോ? പറ്റുമെങ്കില്‍ മേടിച്ചു കൊടുക്കുക. അപ്പോള്‍ 50 കിലോ അരിയും 2000 രൂപ വീതവും നല്‍കാന്‍ കേരളത്തിനും കഴിയും. കേരളത്തിനു ലഭിക്കേണ്ട എത്ര കേന്ദ്ര പദ്ധതികളാണ്, ഭീഷണികളിലൂടെ തമിഴന്‍ കൊണ്ടു പോയത്. അതൊക്കെ കേരളത്തിനു കിട്ടിയിരുന്നെങ്കില്‍  പല സൌജന്യങ്ങളും ചെയ്യാന്‍ പണമുണ്ടാകുമായിരുന്നു.

kaalidaasan said...

>>>> എന്നാല്‍ തമിഴ്‌നാട്ടിലെ മലയാളികളുടെ അവസ്ഥ അതല്ല. കാളിദാസന്‍ വളരെ ലാഘവത്തോടെ പറയുന്ന പോലെ അവരെല്ലാം തിരിച്ചു വന്നാല്‍ കേരളത്തിന് താങ്ങാനാവില്ല. കേരളം ജീവിച്ചുപോകുന്നത് മറുനാടന്‍ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. അല്ലാതെ സര്‍ക്കാര്‍ ലോട്ടറിയും കള്ളും വില്‍ക്കുന്നത്കൊണ്ടല്ല. <<<<

സുകുമാരന്‍,

സുകുമാരന്‍,

കുറച്ചു നാളുകള്‍ക്ക് മുമ്പ് മറ്റൊരാള്‍ പറഞ്ഞത്, കള്ളു വില്‍ക്കുന്നതുകൊണ്ടും, ഗള്‍ഫ് മലയാളി പണം കേരളത്തിലേക്കയക്കുന്നതുകൊണ്ടുമാണ്, എന്നായിരുന്നു. അതില്‍ കള്ളിനെ താങ്കള്‍ വെട്ടി മാറ്റിയത് നന്നായി.

കേരള സമ്പദ് വ്യവസ്ഥയേക്കുറിച്ച് ഒന്നുമറിയത്ത കുറച്ചുപെര്‍ ഇതുപോലെ നുണകള്‍ പ്രചരിപ്പിക്കാറുണ്ട്.

മറുനാടന്‍ മലയാളികള്‍ അയക്കുന്ന പണം കൊണ്ട് അവരുടെ കുടുംബങ്ങള്‍ ജീവിച്ചു പോകുന്നു. അവരുടെ മറ്റാവശ്യങ്ങളും നടക്കുന്നു. വീടു പണിയല്‍, മക്കളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം. അതിലപ്പുറം കേരളത്തെ അവര്‍ ജീവിപ്പിക്കുന്നൊന്നുമില്ല. അവര്‍ ബാങ്കിലിടുന്ന പണം കേരളത്തില്‍ ഒറ്റ പൈസ പോലും ചെലവഴിക്കപ്പെടുന്നുമില്ല. പിന്നെ എന്തടിസ്ഥനത്തിലാണ്, കേരളം ജീവിച്ചു പോകുന്നത് ഇതുകൊണ്ടാണെന്ന് താങ്കള്‍ പറയുന്നത്?

കേരളത്തില്‍ ലക്ഷക്കണക്കിനു സര്‍ക്കാര്‍ ജോലിക്കാരും, ഡോക്റ്റര്‍മാരും, എഞ്ചിനീയര്‍ മാരം, നേഴ്സുമാരും, അദ്ധ്യാപകരും,ബാങ്കു ജോലിക്കാരും, കൈപ്പണിക്കാരും, ചുമട്ടു തൊഴിലാളികളും, കച്ചവടക്കാരും, മറ്റ് ബിസിനസുകാരുമൊക്കെയുണ്ട്. ഇവര്‍ സമ്പാദിക്കുന്നതും പണം തന്നെയാണ്. ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്ന സര്‍ക്കാരുകളിലൊന്നാണ്, കേരള സര്‍ക്കാര്‍. ഇവര്‍ ഉണ്ടാക്കുന്ന പണം രണ്ടാം കിട പണമൊന്നും അല്ല. അതുകൊടുത്താലും അരിയും പച്ചക്കറികളും കിട്ടും.

തമിഴന്‍ അരിയും പച്ചക്കറിയും വിറ്റ് പണം സമ്പാദിക്കുന്ന കാര്യം മറ്റൊരിടത്ത് പറഞ്ഞപ്പോള്‍ ഒരദ്ധ്യാപകന്‍ പറഞ്ഞത്, അത് കണ്ട് നാണിക്കാനാണ്. കൃഷിഭൂമി വ്യാപകമായി നികത്തി കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണിയുന്നതിനെതിരെ സമരം ചെയ്തയാളെ വെട്ടി നിരത്തലുകാരന്‍ എന്നു വിളിച്ചാണു താങ്കളുള്‍പ്പടെയുള്ളവര്‍ ആക്ഷേപിച്ചത്.

തമിഴനും തെലുങ്കനും ബംഗാളിയും ദിവസം 500-600 രൂപ ശമ്പളത്തില്‍ കേരളത്തില്‍ പണി ചെയ്യുന്നു. അതിലും തുച്ഛമായ ശമ്പളത്തില്‍ മലയാളി തമിഴ് നാട്ടിലും, മുംബൈയിലും, ഗള്‍ഫിലും പണിയെടുക്കുന്നു. അതില്‍ ആര്‍ക്കും വിഷമം തോന്നില്ല. കേരളത്തിലേക്ക് തിരിക വരേണ്ടി വന്നാല്‍ ഈ പണിയൊക്കെ മാലയാളി ചെയ്യണം. അല്ലെങ്കില്‍ തമിഴന്‍ ചെയ്യുന്നതുപോലെ പച്ചക്കറികളും നെല്ലും കൃഷി ചെയ്യണം. തമിഴനും തെലുങ്കനും  ബംഗാളിക്കും പറ്റുമെങ്കില്‍ എന്തുകൊണ്ട്, മലയാളിക്കും പറ്റില്ല?

kaalidaasan said...

>>>> ഡാമിന്റെ കാലപ്പഴക്കമോ ബലക്ഷയമോ ആണ് പ്രശ്നമെങ്കില്‍ അതിന് പോംവഴി കാണേണ്ടത് ബന്ധപെട്ട വിദഗ്ദ്ധരാണ്. അതല്ല 999കൊല്ലത്തെ കരാറാണ് പ്രശ്നമെങ്കില്‍ നിയമപരമായാണ് അത് പരിഹരിക്കേണ്ടത്. <<<<


സുകുമാരന്‍,

കാലപ്പഴക്കമില്ലാതാക്കാന്‍ ശേഷിയുള്ളത് ഏത് വിദഗ്ദ്ധനാണെന്നു കൂടി പറഞ്ഞു തരിക. മിസൈല്‍ വിദഗ്ദ്ധന്റെ അഭിപ്രായം ​വായിച്ചു. കോള്‍ മയിര്‍ കൊണ്ടു.

വയസാകുമ്പോള്‍ ഉണ്ടാകുന്ന ബലക്ഷയത്തിനൊരു പോം വഴിയേ ഉള്ളു. പൊളിച്ചു കളയുക.

999 വര്‍ഷത്തെ കരാറാണേറ്റവും വലിയ പ്രശ്നം. ഇത്രയും കലത്തേക്ക് സൌജന്യ നിരക്കില്‍ വെള്ളം വേണമെന്നതാണ്, തമിഴ് നാടിന്റെ ദുശാഠ്യം. അതു പരിഹരിക്കാന്‍ ഒറ്റ വഴിയേ ഉള്ളു. നഷ്ടപരിഹരം നല്‍കി പാട്ടകരാര്‍ റദ്ദാക്കുക. അണ കേരളം ഏറ്റെടുക്കുക. അതാണു നിയമം അനുവദിക്കുന്ന വഴി. എന്നിട്ട് പൊളിച്ചു കളയുക. വീണ്ടും അണക്കെട്ട് വേണമോ എന്നതൊക്കെ കേരളത്തിന്റെ ഇഷ്ടം. തമിഴ്നാടിനു വെള്ളം നല്‍കാന്‍ മാത്രമായി മാറ്റൊരണക്കെട്ട് വേണ്ട.

ഇതിനൊക്കെ അല്‍പ്പം കാലതാമസം ഉണ്ടാകും. അതുകൊണ്ട് ജനങ്ങളുടെ ഭീതി അകറ്റാനും അണക്കെട്ട് സുരക്ഷിതമായ അവസ്ഥയില്‍ എത്തിക്കാനും ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കുക. അതിനു പോലും തമിഴന്റെ ധാര്‍ഷ്ട്യം അനുവദിക്കുന്നില്ലെങ്കില്‍, അണക്കെട്ടേ വേണ്ട എന്ന നിലപാടിലേക്ക് ഇടുക്കി നിവാസികള്‍ ചെന്നെത്തും, കൂടം കുളം  നിവാസികള്‍ ആണവ നിലയം വേണ്ട എന്ന നിലപാടില്‍ എത്തിയിരിക്കുന്നതുപോലെ. ഓരോ ദിവസം കഴിയുന്തോറും തമിഴനോടുള്ള വെറുപ്പ് കൂടി കൂടി വരികയാണ്. അതിനു മാദ്ധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മാദ്ധ്യമങ്ങള്‍ ഇടപെട്ടാലും ഇല്ലെങ്കിലും ജനങ്ങളുടെ ഭീതി മാറില്ല. അതിനു വേണ്ടത് ക്രിയാത്മകമായ നടപടികളാണ്.

kaalidaasan said...

>>>>കാളിദാസന്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാന്‍ ഒന്നിനെയും മുഴുവനുമായി എതിര്‍ക്കുന്നതോ പിന്തുണക്കുന്നതോ ആയ സമീപനം സ്വീകരിക്കാറില്ല. <<<

സുകുമാരന്‍,

എനിക്കൊരു തെറ്റിദ്ധാരണയുമില്ല. താങ്കള്‍ എഴുതിയ അഭിപ്രായങ്ങളോട് ഞാന്‍ പ്രതികരിച്ചേ ഉള്ളു.
ഒരു പോത്ത് താങ്കളെ വെട്ടാന്‍ ഓടി വരുമ്പോള്‍, ഞാന്‍ പോത്തിനെ മുഴുവനായി എതിര്‍ക്കില്ല ,എന്നു പറഞ്ഞുകൊണ്ടു നിന്നാല്‍ പോത്ത് താങ്കളെ വെട്ടിക്കൊല്ലും.
എതിര്‍ക്കേണ്ട സംഗതികളെ മുഴുവനായി എതിര്‍ക്കണം.

കേരളത്തിലെ സി പി എമ്മിനെ പ്രത്യേകിച്ച് കണ്ണുരുള്ള സി പി എമ്മിനെ താങ്കള്‍ മുഴുവനായി എതിര്‍ക്കുന്നു. അതിനു താങ്കള്‍ക്ക് ന്യായീകരണമുണ്ട്. ആണവ വൈദ്യുതിയെ താങ്കള്‍ മുഴുവനായി പിന്തുണക്കുന്നു. അതിനും ന്യായീകരണമുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനു കേന്ദ്ര സേനയെ നിയോഗിച്ചപ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അത് ആവശ്യമാണെന്നു താങ്കള്‍ പറഞ്ഞു. തമിഴ് നാട്ടിലെ മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കില്‍ കേന്ദ്ര സേനയെ അവിടെയും നിയോഗിക്കണം. അതൊക്കെയാണു പ്രായോഗിക നടപടികള്‍.

ബലപ്പെടുത്തി എന്ന ന്യായീകരണത്തില്‍ മുല്ലപ്പെരിയാറിലെ അണക്കെട്ട് 999 വര്‍ഷത്തേക്ക് നിലനിറുത്താന്‍ ആകില്ല. അതിന്റെ പുറമെ 162 അടിയില്‍ ഒരാവരണമുണ്ടാക്കണമെന്ന താങ്കളുടെ അഭിപ്രായത്തെ ആരും ഗൌനിക്കുകയുമില്ല. ഈ അണക്കെട്ട് പൊളിച്ചു കളഞ്ഞ് മറ്റൊന്നു പണിയണമെന്നേ സുബോധമുള്ള ആരും പറയൂ. കേരളത്തിന്റെ ആവശ്യം അതാണ്. ഈ അണക്കെട്ടിനു താഴെയായി 1 ലക്ഷത്തിലധികം ജനങ്ങളുണ്ട്. അവര്‍ 1800 ദിവസങ്ങളായി സമരം ​ചെയ്യുന്നു. മാദ്ധ്യമങ്ങളൊക്കെ ഇതിലേക്ക് വരുന്നതിനുമുന്നെ ഇത് തുടങ്ങിയതാണ്. മാദ്ധ്യമങ്ങള്‍ സ്വന്തമായി ഒരു ഭീതിയും പടര്‍ത്തുന്നില്ല. ജനങ്ങളുടെ ഭീതി അവര്‍ പങ്കുവയ്ക്കുന്നേ ഉള്ളു. അണക്കെട്ട് ഇന്നലെ പണുതപോലെ ബലമുള്ളതാണെന്ന തമിഴന്‍ ധര്‍ഷ്ട്യം മാദ്ധ്യമങ്ങളാണു മറ്റുള്ളവരെ അറിയിക്കുന്നത്. അതുപോലെ അണക്കെട്ട് ബലമുള്ളതല്ല എന്ന മലയളിയുടെ ഭീതിയും ഇതേ പോലെ തന്നെ അവര്‍ മറ്റുള്ളവരെ അറിയിക്കുന്നു.

ഇതുപോലെ രണ്ടഭിപ്രായമുള്ളപ്പോള്‍ സുബോധമുള്ളവര്‍ സുരക്ഷിത മാര്‍ഗ്ഗമാണ്, സ്വീകരിക്കുക. കേരളത്തോട് എന്തെങ്കിലും പരിഗണന തമിഴനുണ്ടായിരുന്നെകില്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറച്ച് ആ ആശങ്ക ദുരീകരിക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. പക്ഷെ അതിനു മനുഷ്യ രൂപമുണ്ടായാല്‍ മാത്രം പോര, മനുഷ്യരേപ്പോലെ ചിന്തിക്കാനും സാധിക്കണം. ജലനിരപ്പ് 120 അടിയായി കുറച്ചാല്‍ ഇന്നു തമിഴ് നാടു കൊണ്ടുപോകുന്ന വെള്ളത്തില്‍ ഒരു തുള്ളി പോലും കുറവുണ്ടാകുകയുമില്ല.

അണക്കെട്ടിനു ബലക്കുറവുണ്ടെന്ന് കണ്ടതുകൊണ്ടാണ്, 2006 ലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന വിധി സുപ്രീം കോടതി നടപ്പിലാക്കതിരിക്കുന്നത്. എല്ലാ വിദഗ്ദ്ധരും ഉയര്‍ത്താമെന്നു പറഞ്ഞിട്ടും കോടതി അത് കേട്ടില്ല. സംശയമുണ്ടാകുമ്പോള്‍ സുരക്ഷയുടെ ഭാഗത്തു നില്‍ക്കുക എന്നതാണു സാമാന്യ യുക്തി. ഇപ്പോള്‍ കൂടുതലായി ഭൂകമ്പങ്ങളുമുണ്ടാകുന്നു. അപ്പോള്‍ ആശങ്ക കൂടി. ഈ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നാണു രണ്ടു ദിവസം മുന്നെ സുപ്രീം കോടതി ജഡ്ജി പറഞ്ഞതും. ആശങ്ക പ്രകടിപ്പിക്കുന്നതിനെ വിലക്കണമെന്നു തമിഴ് നാടാവശ്യപ്പെട്ടപ്പോള്‍, ആശങ്ക പ്രകടിപ്പിക്കാനും അതിനു വേണ്ടി ശബ്ദമുയര്‍ത്താനും ജനങ്ങള്‍ക്കവകാശമുണ്ട്, എന്ന് കോടതി പറഞ്ഞു. സുപ്രീം കോടതി എല്ലാം തീരുമാനിക്കട്ടേ എന്നു പറഞ്ഞു നടക്കുന്ന താങ്കളിപ്പോള്‍,കോടതി പോലും അംഗീകരിച്ച കാര്യത്തെ വിമര്‍ശിക്കുന്നു. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായ ഭീതി പരത്തുന്നുണ്ട്, എന്നു പറയുന്നു. മാദ്ധ്യമങ്ങളോ കേരള സര്‍ക്കാരോ അനാവശ്യമായ ഒരു ഭീതിയും പരത്തുന്നില്ല എന്നാണെന്റെ അഭിപ്രായം. ഇത് നേരിട്ട് ബാധിക്കുന്ന ജനങ്ങളുടെ ആശങ്ക അവര്‍ പങ്കു വയ്ക്കുന്നു എന്നു മാത്രമേ ഉള്ളു. അതറിയണമെങ്കില്‍ വള്ളക്കടവിലും, വണ്ടിപ്പെരിയാറിലും, ചപ്പത്തിലുമൊക്കെ ഒന്നു പോകണം. റിചര്‍ സ്കെയിലില്‍ ഒന്നിന്റെ ഇരട്ടിയാണോ രണ്ട് എന്നൊക്കെ എഴുതി വിട്ടാലൊന്നും ഈ മനുഷ്യരുടെ ഭീതി മാറില്ല. അതു മാറണമെങ്കില്‍ ജലനിരപ്പ് 120 അടിയെങ്കിലുമായി കുറച്ചേ മതിയാകൂ. സുപ്രീം കോടതി പറഞ്ഞതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്, തമിഴ് നാടാണത് ചെയ്യേണ്ടത്. ഇപ്പോള്‍ തമിഴനു വേണ്ടി വിടു പണി ചെയ്യുന്ന താങ്കള്‍ക്കതൊന്നും മനസിലാകില്ല.

120 അടിയാക്കിയാലും ഭൂകമ്പമുണ്ടായാല്‍ തകരില്ലേ എന്നൊക്കെ വേണമെങ്കില്‍ വിതണ്ഡവാദം നടത്താം.

തമിഴന്മാര്‍ കൂടം കുളത്തിനെതിരെ സമരം ചെയ്യുന്നത് ഇതേ ഭീതി പരത്തിയിട്ടാണ്. തിമഴനതാകാം, പക്ഷെ മലയാളിക്കാകില്ല എന്നത് അവരുടെ ധാര്‍ഷ്ട്യം. ആ ധാര്‍ഷ്ട്യത്തിനാണിപ്പോള്‍ താങ്കള്‍ കുടപിടിക്കുന്നത്.

Ananth said...

though mullaperiyar issue has been subject of an ongoing strike at the locality for the past five years the issue suddenly flared up and became THE story for all the media and social and political life of kerala in the last few months……dwelling on the possible reasons for such a flare up and panic, I touched upon the tremors and how the public failed to perceive how minor they are in true magnitude perhaps due to ignorance about logarithmic scale…..there is another factor…..the movie dam999 ….the teasers and trailers were available since 2010…..now what I am suggesting is pure conjecture based on no hard evidence and you have to just think it over…..it is quite possible that the publicity wing for the movie launched a campaign of awareness about mullaperiyar through the social networks on the net as a groundwork in preparation for the release of the movie ( it is not uncommon for advertising agencies to conduct such campaigns aimed at the target market before launching a new product) ….perhaps it clicked in an unexpected and unintended fashion ( remember the case of santosh pandit )……perhaps it resonated with the socio-political vibes of the malayali psyche ….and with the social networks and visual media channels having tasted blood and sensed a treasure house of goodies in it for their career advancement and the politicians who really did not know what hit them hurriedly jumping aboard the bandwagon….the issue ballooned beyond anyone’s control and assumed a character of the ‘jinn out of the bottle’…..now that the supreme court has given a balanced view and in effect asked everyone to maintain the status quo ….the mainstream political parties have managed to wriggle themselves out of a tight corner…..some in the social networks and some maverick politicians still refuse to let go…..on the whole the winners are – the movie got enough (perhaps a little more than desired ) publicity….politicians of all shades got enough to blame their opponents with….the social network quixotes have had their share of windmills to tilt at……and the losers are the poor people in the border areas on either side who lost their hard earned properties and livelihood…..and the persons of malayali origin living in tamilnadu perhaps for years, who find themselves in hostile territory all of a sudden …whose plight is dismissed as just ‘collateral damage’ worth nothing compared to the lakhs of lives in peril due to the imminent collapse of the dam in the fevered imaginations of the armchair revolutionaries…..and after a while it would be again – ‘quiet flows the periyar’ !

Unknown said...

(വാര്‍ത്ത : മംഗളം )

തമിഴ്‌നാട്ടില്‍ മലയാളി സാന്നിധ്യമുള്ളയിടങ്ങളെല്ലാം ഇപ്പോള്‍ സര്‍വം നശിച്ച പടക്കളങ്ങള്‍ പോലെ. വാഴത്തോട്ടങ്ങള്‍ ആന കയറിയ മട്ടില്‍. തെങ്ങുകള്‍ വേരോടെ പിഴുതുമാറ്റാന്‍ ജെ.സി.ബികള്‍. ഒന്നും ശേഷിച്ചിട്ടില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ട്രാക്‌ടറുകള്‍ കൃഷിയിടങ്ങളില്‍ തലങ്ങും വിലങ്ങും പായുന്നു. മുമ്പേ വന്ന അക്രമികള്‍ വില പിടിപ്പുള്ളതെല്ലാം കൊണ്ടുപോയെന്നു മനസിലായാല്‍, തീയിടും മുമ്പു വീടിന്റെ കട്ടിളകളും ജനലുകളും വരെ ഇളക്കിക്കടത്തുന്നു. ഫാമുകളില്‍ കയറി അഴിച്ചുവിടുന്ന വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ അരിഞ്ഞുതള്ളുന്നു...

പ്രാണന്‍ തിരിച്ചുകിട്ടിയാല്‍ മതിയെന്ന പ്രാര്‍ഥനയില്‍ ശ്വാസമടക്കി ഒളിവില്‍ കഴിയുന്ന മലയാളികള്‍ നാട്ടിലെ സ്വന്തം വിലാസം പോലും പറയാന്‍ ഭയക്കുന്നു. രാഷ്‌ട്രീയക്കാര്‍ മാത്രം നേട്ടമുണ്ടാക്കിയ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിരപരാധികളായ മലയാളികള്‍ തമിഴകത്തു നരകിക്കുന്നു. മലയാളികള്‍ ഏറെയുണ്ടായിരുന്ന കോളജുകളും ആശുപത്രികളും പലതും പൂട്ടി.

ഇത്രയൊക്കെ സംഭവിച്ചിട്ടും റിപ്പോര്‍ട്ട്‌ ചെയ്യാത്ത തമിഴ്‌ മാധ്യമങ്ങള്‍ 'കേരളാവില്‍ തമിഴ്‌ മക്കളെ അടിച്ചോടിക്കുന്നു' എന്നു പ്രചരിപ്പിച്ച്‌ എരിതീയില്‍ എണ്ണയൊഴിക്കുന്നു. എന്തെങ്കിലും ചെയ്യേണ്ട കേരളത്തിലെ അധികൃതര്‍ കാമരാജ്‌ മോഡലില്‍ 'പാര്‍ക്കലാം' എന്നു പറഞ്ഞൊഴിയുന്നു. 'ഇത്രയൊക്കെ നാശമുണ്ടായോ ഞാന്‍ അന്വേഷിക്കട്ടെ' എന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'അവര്‍ അവിടെ അക്രമം നടത്തിയതിനു ഞാന്‍ എന്തുചെയ്യാന്‍' എന്ന്‌ ഇടുക്കി ജില്ലാ കലക്‌ടര്‍.

കമ്പം, തേനി ഭാഗങ്ങളിലെ മലയാളി കുടുംബങ്ങള്‍ക്ക്‌ അഞ്ചുലക്ഷം മുതല്‍ 2.15 കോടി രൂപയുടെവരെ നാശനഷ്‌ടമുണ്ടായി. പലര്‍ക്കും ഉടുതുണി മാത്രം ബാക്കി. കവളുകാട്ടില്‍ ജോസ്‌ കെ. ജോര്‍ജിന്റെ തേനിയിലെ 635 ഏക്കര്‍ ഓര്‍ഗാനിക്ക്‌ ഫാം ജെ.സി.ബിയും ട്രാക്‌ടറും ഉപയോഗിച്ചു നശിപ്പിച്ചു. കൂരോപ്പട സ്വദേശി കെ.സി. തോമസിന്റെയും ടി.സി. ജോസഫിന്റെയും കയര്‍ഫാക്‌ടറിയും വാഹനങ്ങളും തീയിട്ടു.

ജീവനക്കാരെ അടിച്ചോടിച്ചു. ഇതിനെല്ലാം കാവലായി നാലു പോലീസുകാര്‍! നെടുങ്കണ്ടം സ്വദേശി ആനന്ദവല്ലിയും കുടുംബവും ഗൂഡല്ലൂരില്‍ താമസിച്ചിരുന്ന വീടിന്റെ കട്ടിളകള്‍പോലും കൊണ്ടുപോയി. നാലേക്കറില്‍ കുലയ്‌ക്കാറായ വാഴകള്‍ വെട്ടിനിരത്തി. അയലത്തെ തമിഴ്‌ കുടുംബം അഭയം നല്‍കിയതിനാല്‍ കഷ്‌ടിച്ചു രക്ഷപ്പെട്ടു. തമിഴ്‌നാട്‌ വൈദ്യുതി ബോര്‍ഡില്‍ 30 വര്‍ഷം ജീവനക്കാരനായിരുന്ന കുമളി സ്വദേശി ലാസറും കുടുംബവും അക്രമികളെ കണ്ട്‌ വീടിനു സമീപം മുളങ്കാട്ടില്‍ ഒളിച്ചു. വീട്‌ തല്ലിത്തകര്‍ത്തു.

ഗൃഹോപകരണങ്ങളും അരലക്ഷത്തോളം രൂപയും കവര്‍ന്നു. അയര്‍ക്കുന്നം സ്വദേശി ജോസി സെബാസ്‌റ്റ്യന്റെ ഗൂഡല്ലൂരെ 55 ഏക്കറിലെ തെങ്ങുകള്‍ ജെ.സി.ബിക്കു പിഴുതുമാറ്റി. കമ്പത്ത്‌ 20 വര്‍ഷമായി ഹോട്ടല്‍ നടത്തുന്ന മാര്‍ക്കോസ്‌ മാത്യുവിന്റെയും ജോയി മാത്യുവിന്റെയും ഹോട്ടലിലെ ഗ്ലാസുകള്‍വരെ കടത്തി. പൊന്‍കുന്നം സ്വദേശി ഉമ്മച്ചന്റെ തൊഴുത്തിലെ പശുക്കളെ ഉള്‍പ്പെടെ കൊണ്ടുപോയി. കുമളി സ്വദേശി സന്തോഷിന്റെ വെട്ടുകാടുള്ള ഫാമിലെ 80 പന്നികളെ കൊണ്ടുപോയി. അയര്‍ക്കുന്നം ഈന്തനാകുഴിയില്‍ ഇ.എ. ജോസഫിന്റെ കമ്പത്തുള്ള വീടും കൊള്ളയടിച്ചു. തങ്കമണി നെറ്റിയാങ്കല്‍ ദേവസ്യയ്‌ക്ക് അഞ്ചേക്കര്‍ വാഴക്കൃഷിയും ആടുകളും നഷ്‌ടപ്പെട്ടു. ആടുകളില്‍ ചിലതിനെ കഴുത്തറുത്തു വഴിയില്‍ തള്ളി. ഉത്തമപാളയത്ത്‌ കാഞ്ഞിരപ്പള്ളി സ്വദേശി വര്‍ക്കിച്ചന്റെ 49 ഏക്കറിലെ തെങ്ങുകള്‍ പിഴുതുമാറ്റി മോട്ടോറുകള്‍ അപഹരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി റോബിന്‍ ജേക്കബിന്റെ വളം ഫാക്‌ടറി, കോട്ടയം സ്വദേശി രാജുവിന്റെ കശുവണ്ടി ഫാക്‌ടറി എന്നിവയും തീയിട്ടു.

(cont.)

Unknown said...

കേരളത്തില്‍ തമിഴരെ കൂട്ടമായി ആക്രമിക്കുന്നതായാണു തമിഴ്‌ മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. അക്രമികളെ ഭയന്ന്‌ ഒളിച്ചുകഴിയുന്ന നൂറുകണക്കിനു മലയാളികള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയിലും. തേനിയില്‍ മലയാളിയുടെ ബാര്‍ ഹോട്ടലിലെ നാലു ജീവനക്കാര്‍ ഒരാഴ്‌ചയായി ഒളിച്ചുകഴിയുന്നു. ആണ്ടിപ്പെട്ടിയില്‍ മില്‍മയുടെ ചില്ലിംഗ്‌ പ്ലാന്റ്‌ തകര്‍ത്തു. മലയാളികളുടെ പട്ടിക തയാറാക്കി കുടുങ്ങിക്കിടക്കുന്നവരെ ആക്രമിക്കാനുള്ള നീക്കവും ആരംഭിച്ചു. തേനി ജില്ലയിലെ ഒടയപ്പ എന്‍ജി. കോളജ്‌, ഭാരതനികേതന്‍ എന്‍ജി. കോളജ്‌, പെരിയകുളം മേരിമാതാ കോളജ്‌ എന്നിവിടങ്ങളിലെ ആയിരത്തോളം മലയാളി വിദ്യാര്‍ഥികളെ കോളജ്‌ അധികൃതര്‍ മധുരയിലെത്തിച്ചു ട്രെയിന്‍ മാര്‍ഗം നാട്ടിലേക്കയച്ചു. ഇന്നലെ സേലം, കുംഭകോണം, തഞ്ചാവൂര്‍, തിരുപ്പൂര്‍, നാമക്കല്‍, ഈറോഡ്‌ എന്നിവിടങ്ങളിലും മലയാളികള്‍ ആക്രമിക്കപ്പെട്ടു. ആണ്ടിപ്പെട്ടിയില്‍ റോയല്‍ മില്‍ക്ക്‌ സ്‌ഥാപനവും വീരപാണ്ടിയിലെ വയല്‍പെട്ടിയില്‍ മലനാടിന്റെ സ്‌ഥാപനവും തകര്‍ത്തു. തേനിയിലെ ഈസ്‌റ്റേണ്‍ കറി പൗഡര്‍ സ്‌ഥാപനത്തിനുനേരെ ഇന്നലെയും ആക്രമണശ്രമമുണ്ടായി. കേരളത്തില്‍ തമിഴ്‌ മക്കളെ തല്ലിയോടിക്കുന്നുവെന്ന പോസ്‌റ്ററുകള്‍ വത്തലുഗുണ്ടില്‍ വ്യാപകമായി പതിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലേക്കു തിരിച്ചുവിട്ടു വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള തന്ത്രമാണു കേരളത്തിലെ സമരങ്ങള്‍ക്കു പിന്നിലെന്നു ചിത്രീകരിച്ച സിഡിയും പുറത്തിറക്കി. ഇന്നു തേനിയില്‍നിന്നു മുല്ലപ്പെരിയാറിലേക്കു പദയാത്ര നടത്തുമെന്നു 'വിടുതലൈ സിറുത്തയ്യകള്‍' എന്ന സംഘടനയുടെ നേതാവും എം.പിയുമായ തിരുമാളവന്‍ പ്രഖ്യാപിച്ചു. ഒരു തമിഴ്‌ പത്രത്തില്‍ അരപേജ്‌ കളര്‍ പരസ്യമാണിതിന്‌ ഉപയോഗിച്ചത്‌. പരസ്യത്തില്‍ പുലി പ്രഭാകരന്റെയും തിരുമാളവന്റെയും ചിത്രങ്ങളും.

സേലത്ത്‌ രാശിപുരം, ആയിരുപ്പെട്ടി എന്നീ സ്‌ഥലങ്ങളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ ഏറെയും മലയാളികളാണ്‌. ഇവിടങ്ങളിലെ കോളജുകളില്‍ പലതും അടച്ചുപൂട്ടി. തേനിയിലും ആണ്ടിപ്പെട്ടിയിലും ചില ഡിസ്‌പെന്‍സറികളില്‍ ഇന്നലെ മലയാളി നഴ്‌സുമാര്‍ക്കുനേരെ ആക്രമണശ്രമമുണ്ടായി.

K.P.Sukumaran said...

കോടതി മുഖാന്തിരമോ , രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ചര്‍ച്ചയിലൂടെയോ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ചാനലുകള്‍ ഊതിപ്പെരുപ്പിച്ച് രാഷ്ട്രീയക്കാരും വികാരജീവികളും ഏറ്റെടുത്തതിന്റെ പരിണതഫലമാണ് മേലെയുള്ള വാര്‍ത്തയില്‍ കാണുന്നത്. ഈ മുറിവ് ഉണക്കാന്‍ ഇപ്പറഞ്ഞ രാഷ്ട്രീയക്കാര്‍ക്കോ വികാരജീവികള്‍ക്കോ അടുത്ത കാലത്തൊന്നും കഴിയില്ല താനും. ഇക്കൂട്ടര്‍ തമിഴ്‌നാട്ടിലെ സാമൂഹ്യവിരുദ്ധര്‍ക്ക് അസുലഭമായ ഒരവസരമാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. മുല്ലപെരിയാര്‍ ഇപ്പോഴും ശാന്തമായി ഒഴുകുന്നു!

Manikandan said...

ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൂർണ്ണചുമതല ആ സംസ്ഥാനസർക്കാരിനാണ്. അവർക്ക് അതിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടണം. തമിഴ്നാട്ടിൽ മലയാളികൾക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളിൾ എത്രയും പെട്ടന്ന് ഇടപെടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ട ഉത്തരവാദിത്വവും കേരളസർക്കാരിനുണ്ട്. ഈ കാര്യത്തിൽ സംസ്ഥാനസർക്കാരിനെ സഹായിക്കാൻ കേന്ദ്രസേനയെ നിയോഗിക്കാവുന്നതാണല്ലൊ. അത് സംസ്ഥാനസർക്കാർ അനുവദിക്കുന്നില്ലെങ്കിൽ അവിടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതു വരെ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സാധിക്കാത്ത ഒരു സർക്കാർ അധികാരത്തിൽ തൂടരാൻ അർഹതയില്ലാത്തതാണ്.

K.P.Sukumaran said...

കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാനെല്ലാം ഭരണഘടനാപരമായ പരിമിതിയുണ്ട്. നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ ക്രമസമാധാന പ്രശ്നം സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.

അനുരാജ് said...

ഡാം തകര്ച്ചകളെ കുറിച്ച് ഒരു പഠനം. ശാസ്ത്രീയമായത് - ഇന്ത്യയിലെപ്പോലെ കൈക്കുലി കൊടുത്ത് എഴുതിച്ചതല്ല!

http://www.icevirtuallibrary.com/docserver/fulltext/feng164-033.pdf?expires=1324055580&id=id&accname=guest&checksum=34BC260AD6632E4148C42B11E7CB8C84

kaalidaasan said...

>>>കോടതി മുഖാന്തിരമോ , രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ചര്‍ച്ചയിലൂടെയോ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ചാനലുകള്‍ ഊതിപ്പെരുപ്പിച്ച് രാഷ്ട്രീയക്കാരും വികാരജീവികളും ഏറ്റെടുത്തതിന്റെ പരിണതഫലമാണ് മേലെയുള്ള വാര്‍ത്തയില്‍ കാണുന്നത്.<<<

ഈ വാര്‍ത്തയും താങ്കളാക്ഷേപിക്കുന്ന "വികാരപരം" ആയതല്ല എന്നതിനെതെങ്കിലും തെളിവുണ്ടോ? താങ്കളവിടെ പോയി അന്വേഷിച്ചോ?

ഒരാള്‍ ചോദിക്കുന്നത്, അഞ്ചുവര്‍ഷങ്ങളായി നടക്കുന്ന ഈ സമരത്തില്‍ ഇപ്പോളാണു രാഷ്ട്രീയക്കാര്‍ ഇടപെട്ടത് അത് എന്തുകൊണ്ടാണ്, എന്നാണ്. അതിന്റെ ഉത്തരം ലളിതം ഇപ്പോളാണവിടെ കൂടെക്കൂടെ ഭൂകമ്പ്ങ്ങളുണ്ടാകുന്നത്. ചെറിയ ഭൂകമ്പങ്ങളുണ്ടാകുന്ന ഇടങ്ങളില്‍ വലിയ ഭൂകമ്പമുണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ്, വിദഗ്ദ്ധര്‍ പറയുന്നത്. പ്രവചനവരം ഉള്ളവര്‍ക്ക് അങ്ങനെ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കാം. മനുഷ്യരുടെ സുരക്ഷ ആഗ്രഹിക്കുന്നവര്‍ അങ്ങനെഉണ്ടായാല്‍ എന്ന സന്ദേഹത്തിലേ പ്രാവര്‍ത്തിക്കൂ.

തമിഴ് നാട്ടില്‍ മലയാളികളുടെ നേരെ ആക്രമണം നടക്കുന്നെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തമിഴ് നാടു സര്‍ക്കാരിനാണ്. വൈക്കോയേയും വിജയകന്തിനേയും പോലെയുള്ള നീച ജന്മങ്ങള്‍ മലയാളികളുടെ തോട്ടങ്ങളും വസ്തു വകകളും പിടെച്ചെടുക്കണം എന്ന് ആക്രോശിച്ചാല്‍ മനുഷ്യജാതിയിലും അല്‍പ്പം കൂടെ താണ ജന്തുക്കള്‍ ഉടനെ ചടിപ്പുറപ്പെട്ട് ആക്രമിക്കും. അതവര്‍ പരിണാമ ശ്രേണിയില്‍ അല്‍പ്പം താഴെയായതുകൊണ്ടുള്ള കുഴപ്പമാണ്. മലയാളികളെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ലക്ഷത്തിലൊന്നുമ്പോലും താങ്കളീ പിശാചുക്കളെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചു കണ്ടില്ല. ഇതുപോലെ ആക്രമിക്കാന്‍ എന്തു തെറ്റാണു കേരളം അവരോട് ചെയ്തത്? വെള്ളം തരാം എന്നു പറഞ്ഞതോ? സുപ്രീം കോടതി കേരളത്തിനനുകൂലമായി വിധി പുറപ്പെടുവിച്ചാല്‍ ഈ ജന്തുക്കള്‍ മലയാളികളെ വെറുതെ വിടും എന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ? സിനിമയാണു ജീവിതം എന്നു കരുതുന്ന ജന്തുക്കള്‍ ഇത് ചെയ്യും. വെള്ളം കൊടുത്താലും ഇല്ലെങ്കിലും.

അവരെ നിലക്കു നിറുത്താന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ലെങ്കില്‍ കേന്ദ്രം ഇടപെടണം. അതിനു പ്രധാനമന്ത്രിക്കസേരയല്‍ കയറി ഇരിക്കുന്ന ശുംഭന്‍ കൂടി വിചാരിക്കണം.ഇതിലും നിസാര പ്രശ്നം കേരളത്തിലുണ്ടായപ്പോള്‍ കേന്ദ്ര സേനയെ സ്വാഗതം ചെയ്ത താങ്കളെന്തേ ആ വ്ഴിയൊന്നും ചിതിക്കാത്തത്? ആവശ്യമുള്ള വെള്ളം തരാം എന്നു പറഞ്ഞാല്‍ തല്ലിക്കൊല്ലുന്നവരെ എങ്ങനെ മനുഷ്യ ജാതിയില്‍ ഉള്‍പ്പെടുത്തും?

kaalidaasan said...

>>>>കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാനെല്ലാം ഭരണഘടനാപരമായ പരിമിതിയുണ്ട്. നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ ക്രമസമാധാന പ്രശ്നം സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.<<<

സുകുമാരന്‍,


തമാശ ഇങ്ങനെയും പറയാം ഇല്ലേ? 1957 ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കരിനെ പിരിച്ചു വിട്ടത് ക്രമസമാധാനം തകര്‍ന്നു എന്നും പറഞ്ഞായിരുന്നില്ലേ?അന്നെന്താ ഇടപെടാനുള്ള അധികാരം അമേരിക്കയില്‍ നിന്നോ സോവിയറ്റ് യൂണിയനില്‍ നിന്നോ കടം മേടിച്ചതായിരുന്നോ?

രണ്ട് അംസ്ഥാന സര്‍ക്കാരുകളും കോടതികളും 1979 ല്‍ മുതല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങിയതാണ്. ഇന്നുമെങ്ങുമെത്തിയില്ല.

കഴിഞ്ഞ ദിവസം പോലും സുപ്രീം കോടതി പറഞ്ഞത് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനിടപെടാം എന്നാണ്. അതിന്റെ അര്‍ത്ഥം മനസിലാകുന്ന ഒരു കിഴങ്ങനും ഇന്‍ഡ്യ ഭരിക്കുന്നില്ല. അതാണിപ്പോഴട്ടെ ഗതികേട്.

ഈ അണക്കെട്ട് ബലമുള്ളതാണോ അല്ലയോ എന്ന ഒരു നിലപാട് കേന്ദ്രം സ്വീകരിക്കട്ടെ. ബാക്കി കാര്യങ്ങള്‍ കേരളം ചെയ്തോളാം.

K.P.Sukumaran said...

കാളിദാസന്‍ വളരെ വികാരപരമായാണ് പ്രതികരിച്ചുകാണുന്നത്. കുറച്ചുകൂടി പക്വതയും വിശാലമനസ്സും കാളിദാസന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ആശിച്ചുപോവുകയാണ്.

തമിഴ്‌നാടിന് ഇന്നുള്ള പോലെ വെള്ളം തരാമെന്ന് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. ഇതിന് മുന്‍പത്തെ മുഖ്യന്‍ അരുണ്‍കുമാറിന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞിരുന്നില്ല. എന്തേ പറയാതിരുന്നത്? മുല്ലപെരിയാര്‍ പൊട്ടും എന്നൊരു സാഹചര്യം യു.ഡി.എഫ്. അധികാരത്തില്‍ വന്നതിന് ശേഷം പൊടുന്നനെ ഉണ്ടായതാണോ? അങ്ങനെയൊരു സാഹചര്യം ആറ് മാസം മുന്‍പ് മുതലിങ്ങോട്ട് ഉണ്ടായി എന്ന് പ്രചരിപ്പിക്കുന്നതില്‍ ഇവിടത്തെ മാധ്യമങ്ങള്‍ വിജയിച്ചു. ഉമ്മന്‍ ചാണ്ടി ആ കെണിയില്‍ പെട്ടിട്ടാണ് വെള്ളം കൊടുക്കാമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. എങ്ങനെ വെള്ളം കൊടുക്കാമെന്ന് അദ്ദേഹം ചിന്തിച്ചു കാണില്ല.

മുല്ലപെരിയാര്‍ അണക്കെട്ടും അതിന്റെ വൃഷ്ടിപ്രദേശമായ 8000ല്‍ പരം ഏക്കര്‍ ഭൂമിയും നിയമപരമായി ഇന്നും തമിഴ്‌നാടിന് അവകാWശപ്പെട്ടതാണ്. 999കൊല്ലത്തെ കരാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അസാധുവായി എന്ന് ചിലര്‍ പറയുന്നുണ്ട്. അതെങ്ങനെ അസാധുവാകും? വെള്ളക്കാരന്‍ ഉണ്ടാക്കിയ പല നിയമങ്ങളും ഇപ്പോഴും അസാധുവാകാതെ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമായി തുടരുന്നുണ്ടല്ലൊ. 999കൊല്ലം അണക്കെട്ട് നില്‍ക്കുമോ എന്ന് മറ്റൊരു ചോദ്യം. കരാര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനാണ്. അണക്കെട്ടിന് കുഴപ്പം ഉണ്ടെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം ആരായണം. എന്ത് പ്രശ്നവും സമരത്തിലൂടെ പരിഹരിക്കാന്‍ കഴിയും എന്ന മനോഭാവം ബുദ്ധിശൂന്യതയാണ്.

പുതിയ അണക്കെട്ട് കെട്ടി വെള്ളം കൊടുക്കാം എന്ന് ഉമ്മന്‍ ചാണ്ടി പറയുന്നതിലും അല്പം ബുദ്ധിശൂന്യതയുണ്ട്. അതെന്താണെന്ന് ചോദിച്ചാല്‍, ഉത്തരം “മുല്ലപെരിയാര്‍ കുളമാക്കരുത്” എന്ന എന്റെ മറ്റൊരു പോസ്റ്റില്‍ ഖസാഖ് എന്ന പേരില്‍ ഒരു സുഹൃത്ത് കമന്റ് എഴുതിയത് നോക്കുക:

K.P.Sukumaran said...

ഖസാഖ് എഴുതുന്നു:

ഇപ്പോഴുള്ള ഡാമിനേക്കാള് 150 അടി താഴെ പണിയാനുദ്ദേശിക്കുന്ന ഡാമില്‍ നിന്ന് എങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് വെള്ളം നല്‍‌കുക?..300 അടി മുകളിലേക്ക് പമ്പ് ചെയ്യുമോ അതോ ഈ വാഗ്ദാനം വെറും അടവുനയത്തിന്റെ ഭാഗമാണോ? നമ്മളും കൊലവെറി തിയറികള്‍ക്ക് മോശമല്ല അല്ലേ?

ഇപ്പോഴുള്ള ഡാമില്‍ നിന്ന് 1200 അടി ദൂരെ 150അടി താഴെ പണിയാന് സര്ക്കാര്‍ ഉദ്ദേശിക്കുന്ന ഡാമിനു കടമ്പകളും നൂലാമാലകളും ഏറെ താണ്ടാനുണ്ട്. തമിഴ്നാടിനു വെള്ളം നല്കാന്‍ 300അടി ഉയരത്തിലേക്ക് വെള്ളം പമ്പു ചെയ്യേണ്ടതുള്‍പ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വേറെയും. പഴയതും പുതിയതും ഉയരത്തില്‍ ഏതാണ്ട് ഒപ്പമാണ്. ഡാമുകളുടെ ഉയരവ്യത്യാസമല്ല, ഡാം സൈറ്റുകള്‍ തമ്മിലുള്ള സമുദനിരപ്പല്‍ നിന്ന് ഉള്ള ഉയരവ്യത്യാസമുണ്ട്.

പഴയ ഡാമിലെ വെള്ളം തന്നെ 110 അടിയോളം ഉയരത്തില്‍ ഒരു നൂറ്റാണ്ടായി കെട്ടിക്കിടക്കുന്നു. കാരണം ആ ഉയരത്തില്‍ നിന്നാണ് തമിഴ്നാടിന്റെ പൈപ്പ് ആരംഭിയ്ക്കുന്നത്. 300അടി താഴെനിന്നും എങ്ങിനെ വെള്ളം തിരിക്കും?. ഇനി പറയൂ പുതിയ ഡാമില്‍ നിന്ന് വെള്ളം നല്കാമെന്ന വാഗ്ദാനം കുട്ടിക്കളിയാണോ? ഡാം സൈറ്റുകള്‍ 50 അടി വത്യാസമുണ്ടായാല്‍ പോലും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയില്ല കാരണം അതിന്റെ എഞ്ചിനീയറിംഗ് തന്നെ.

മലതുരന്ന് തരങ്കമുണ്ടാക്കിയാണ് ജോണ് പെന്നിക്യുക്കെന്ന ആ ഇമ്മിണി വല്യ പഹയന്‍ തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചത്. ആ തുരങ്കം(ടണല്)157 അടി പൊക്കമുള്ള ഡാമിന്റെ 110 അടി ഉയത്തില്‍ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. അതിനു താഴോട്ടുള്ള വെള്ളം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ. അതുകൊണ്ടാണ് കേരളം ജലനിരപ്പ് 120അടി ആക്കി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതിന്റെ ഗുട്ടന്‍‌സ്! എന്തേ നൂറടിയോ 80അടിയോ ആക്കാന് ആവശ്യപ്പെടാത്തത്? അതല്ലേ കൂടുതല്‍ SAFE?

ഇനി ഇപ്പോഴുള്ളതിലും താഴ്ത്തി ചാനലും ടണലും നിര്‍മ്മിക്കാമെങ്കില്‍ അതിപ്പോഴേ ആയിക്കൂടെ?? എന്നിട്ട് ഡാമിലെ ജലനിരപ്പ് നൂറടിയോ 80അടിയോ ആക്കിക്കൂടേ? അപ്പോള്‍ നമുക്കു സുരക്ഷയും അവര്‍ക്ക് ധാരാളം വെള്ളവും ലഭിക്കുമല്ലോ?...

K.P.Sukumaran said...

Mullaperiyar issue - a Tamilian's perspective.

http://donashok.blogspot.com/2011/12/save-our-dam-why.html

kaalidaasan said...

Another Tamilian's perspective, who is an expert in this field.

വിവരമുള്ള തമിഴന്‍മാരുമുണ്ട്.

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=193403



മുല്ലപ്പെരിയാര്‍ ഡാം ഇല്ലാതാക്കണം: വിദഗ്ധന്‍


നൂറ്റാണ്ടു പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാം ഇല്ലാതാക്കുകയാണു വേണ്ടതെന്നും പുതിയ ഡാം നിര്‍മിക്കാന്‍ പാടില്ലെന്നും മുന്‍ കേന്ദ്ര ജലവിഭവ വകുപ്പു സെക്രട്ടറിയും അന്തര്‍സംസ്ഥാന ജലതര്‍ക്ക മേഖലയിലെ വിദഗ്ധനുമായ രാമസ്വാമി ആര്‍. അയ്യര്‍. ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഫ്രണ്ട്ലൈന്‍ മാസികയില്‍ വന്ന അഭിമുഖത്തിലാണു കേരളത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന ഈ അഭിപ്രായപ്രകടനം.

ഇങ്ങനെയൊരു ഡാം നിര്‍മിക്കാന്‍ പാടില്ലായിരുന്നു. പ്രകൃതിയുടെ മേലുള്ള ഭീകരമായ കടന്നുകയറ്റമാണിത്. അക്കാലത്ത് പരിസ്ഥിതി ആഘാത പഠനം നടത്തുന്ന രീതിയില്ലായിരുന്നതിനാല്‍ അങ്ങനെയൊന്നു നടന്നിട്ടില്ല. ഈ ഇടപെടല്‍ എന്തു ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് ആരും പരിശോധിച്ചിട്ടില്ല. ഇന്നായിരുന്നെങ്കില്‍ ഇങ്ങനെയൊരു പദ്ധതിക്ക് അനുമതി ലഭിക്കില്ലായിരുന്നു. കാരണം ഇതു മറ്റൊരു സൈലന്റ് വാലിയാണ്.

എന്നാല്‍, ഇതു നിലനില്‍ക്കുന്നു എന്നതു വസ്തുതയാണ്. നമുക്കു ചരിത്രം മാറ്റിക്കുറിക്കാന്‍ കഴിയില്ല. എന്തായാലും ഡാമിന് 116 വര്‍ഷത്തെ പഴക്കമായ സാഹചര്യത്തില്‍ ഇത് ഇല്ലാതാക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങാവുന്നതാണ്. എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഈ ആശയത്തോടു പൊരുത്തപ്പെടാന്‍ ആവശ്യത്തിനു സമയം നല്‍കണം. ബദല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കണ്െടത്താനും സാധിക്കണം. ആ ബദലിന് ഇത്രയധികം വെള്ളം ആവശ്യമുണ്ടാകാന്‍ പാടില്ല. ഇതു സുസ്ഥിരമായ വികസനമായിരിക്കും.

അമേരിക്കയിലും മറ്റും കാലാവധി പൂര്‍ത്തിയാക്കിയ ഡാമുകള്‍ ഡികമ്മീഷന്‍ ചെയ്യുകയാണ്. അതുവരെ ഗുണഭോക്താക്കളായിരുന്നവരുടെ ഭാഗത്തുനിന്ന് സഹകരണവും ക്രമീകരണവും ഉണ്ടാകണം. നമ്മള്‍ മിക്കവാറും ഡാമുകളുടെ കാര്യത്തില്‍ ആ ഘട്ടത്തിലെത്തിയിട്ടില്ല. ഓസ്ട്രേലിയയിലെ സ്നോവി നദിയുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിച്ചു. കര്‍ഷകര്‍ അതിനു സമ്മതിക്കുകയും ചെയ്തു.

മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ചുകൊണ്ട് തമിഴ്നാട്ടിലെ ജീവിതംതന്നെ പച്ചപിടിച്ചു. അതു നമുക്കു തടസപ്പെടുത്താന്‍ സാധിക്കില്ല. കൂടുതല്‍ വെള്ളത്തിന് ആവശ്യമുന്നയിക്കാതെ നിലവില്‍ ലഭ്യമായതു കൊണ്ടു തൃപ്തിപ്പെടുക എന്നുള്ളതാണ് ഇപ്പോള്‍ ചെയ്യാവുന്നത്. 136 അടിയില്‍ വെള്ളം ലഭിക്കുമ്പോള്‍ ജീവിതരീതിക്കു പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാണ്. അതല്ല, 120 അടിയായി കുറയ്ക്കണമെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെന്നു പരിശോധിച്ചു തീരുമാനമെടുക്കണം.

kaalidaasan said...

Contd....



ഡാം തികച്ചും സുരക്ഷിതമാണെന്നു കരുതുന്നുണ്െടങ്കില്‍ പോലും റിസ്ക് എടുക്കരുത്. കാരണം വിദഗ്ധസമിതി സുരക്ഷയെക്കുറിച്ച് എന്തു നിഗമനത്തിലെത്തിയാലും ജനങ്ങളുടെ ചിന്താഗതി മാറില്ല. ജനങ്ങള്‍ പരിഭ്രാന്തരാണ്. സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചേക്കാം. പക്ഷേ ജനങ്ങള്‍ക്കു യഥാര്‍ഥ ഭയം തന്നെയാകും ഉണ്ടാകുക.

മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായ ഭൂചലനങ്ങള്‍ ഗൌരവമുള്ളതല്ലായിരിക്കാം. പക്ഷേ , ജ നങ്ങള്‍ പരിഭ്രാന്തരാണെന്നുള്ളതാണു കാര്യം. ആ ഭയം നമ്മള്‍ തിരിച്ചറിയണം. എന്തായാലും കേരളം തമിഴ്നാടിനു വെള്ളം കൊടുത്തു. അപ്പോള്‍ അവര്‍ കേരളീയരോടു പരിഗണന കാട്ടണം.

നദി എന്നു പറയുന്നത് പ്രകൃതിദത്തമാണ്. ജലജീവികള്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്. ഈ വസ്തുതകള്‍ 1886ല്‍ ആരും പരിശോധിച്ചില്ല. പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ഇത് എന്തുമാത്രം ദോഷം ചെയ്തെന്നു പറയാന്‍ കഴിയില്ല. ആ പിശക് നമുക്ക് ആവര്‍ത്തിക്കാതിരിക്കാം. ജലം അതിന്റെ വഴിക്കുതന്നെ പ്രവഹിക്കട്ടെ. പൈപ്പ്ലൈന്‍ പോലെ അതിനെ വളയ്ക്കുകയോ തിരിക്കുകയോ ചെയ്യാന്‍ പാടില്ല.

ഡാം ശാശ്വതമല്ലെന്നുള്ള വസ്തുത അംഗീകരിക്കുക, ഡാം ഇല്ലാതാകുന്നതോടെ ബാധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് മറ്റു ജീവിതോപാധികള്‍ കണ്െടത്തുക.നൂറു വര്‍ഷം മുമ്പ് നാം ഒരു മടയത്തരം കാട്ടി. അതു ചരിത്രമാണ്. ആ മടയത്തരം ഇനിയും ആവര്‍ത്തിക്കരുത്.

ഡാമിന്റെ സുരക്ഷ ജുഡീഷ്യറിക്കു മുമ്പില്‍ വരേണ്ടിയിരുന്ന കാര്യമല്ല. അതു തങ്ങളുടെ വിഷയമല്ലെന്ന് അവര്‍ പറയേണ്ടിയിരുന്നു. 2000ല്‍ നര്‍മദ കേസില്‍ ഡാമുകളുടെ ഗുണങ്ങളെക്കുറിച്ചു സുപ്രീംകോടതി പറയുന്നുണ്ട്. അത് അവരുടെ കാര്യമല്ല. അതൊക്കെ വെറും അഭിപ്രായങ്ങളായേ പരിഗണിക്കാന്‍ സാധിക്കൂ, ജുഡീഷല്‍ തീരുമാനങ്ങളായി കരുതാനാകില്ല. വിദഗ്ധസമിതി ഡാം സുരക്ഷിതമെന്നു പറയുകയും കേരളം നിയോഗിക്കുന്ന മറ്റൊരു വിദഗ്ധ സമിതി സുരക്ഷിതമല്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്താല്‍ രണ്ടു കമ്മിറ്റികളുടെ നിഗമന ങ്ങളും ശരിയാണെന്നു പറഞ്ഞു കോടതിക്കു റൂളിംഗ് നല്‍കാന്‍ സാധിക്കുമോ?

മുന്‍കരുതല്‍ തത്ത്വമാണിവിടെ പ്രാവര്‍ത്തികമാക്കേണ്ടത്. കേരളവും തമിഴ്നാടും സംയുക്തമായി ഒരു കമ്മിറ്റി രൂപീകരിച്ച് പരസ്പര ധാരണയിലെത്തുകയാണു ചെയ്യേണ്ടത്. മുല്ലപ്പെരിയാര്‍ കരാറില്‍ തങ്ങളോട് അനീതിയാണു കാട്ടിയതെന്ന ചിന്ത കേരളത്തില്‍ സജീവമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പിന്നിലുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. 1886ല്‍ തിരുവിതാംകൂര്‍ ഇത്ര അന്യായമായ ഒരു കരാറില്‍ എന്തിന് ഒപ്പിട്ടു എന്നത് ഇപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. 1970ല്‍ കേരളം എന്തുകൊണ്ട് കുറച്ചുകൂടി സമഗ്രമായ കരാറിനു രൂപം കൊടുത്തില്ലെന്നത ും മനസിലാക്കാന്‍ സാധിക്കുന്നില്ല.


-------------------------------------------
കേന്ദ്രത്തില്‍ ജലവിഭവ വകു പ്പു സെക്രട്ടറിയായി രാമസ്വാമി ആര്‍. അയ്യര്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് ആദ്യമായി ഇന്ത്യക്ക് 1987 ല്‍ ദേശീയ ജലനയം ഉണ്ടാകുന്നത്. സര്‍വീസില്‍ നിന്നു വിരമിച്ചതിനു ശേഷം അദ്ദേഹം ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചില്‍ റിസര്‍ച്ച് പ്രഫസറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയും നേപ്പാളും ബംഗ്ളാദേശും തമ്മില്‍ വെള്ളം പങ്കുവയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. സര്‍ദാര്‍ സരോവര്‍ നര്‍മദ പദ്ധതി, തേരി ജലവൈദ്യുത പദ്ധതി എന്നിവയുടെ പാരിസ്ഥിതിക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഉന്നതാധികാര സമിതികളില്‍ അദ്ദേഹം അംഗമാ യിരുന്നു.

kaalidaasan said...

ശ്രീ രാമസ്വാമി ആര്‍ അയ്യരുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

http://www.frontlineonnet.com/stories/20111230282613200.htm

kaalidaasan said...

Do you mean to say that the Empowered Committee should have no role to play in this case?

If Kerala says it doesn't feel safe, the Supreme Court cannot say “you shall feel safe”. By constituting an Empowered Committee to consider this issue, the Supreme Court has virtually become an administrative body. Supposing this committee says that the dam is safe, and another expert committee appointed by the Kerala government says that it is not, can the Supreme Court give a ruling on which of these two committees is right?

You know what happened with Tehri when there was a question of earthquakes. The Government of India set up four expert committees successively to inquire into the safety aspect. All four of them gave divided reports. Can the Supreme Court say that it agrees with one opinion rather than another?

Let the precautionary principle apply. Let Tamil Nadu and Kerala set up a joint committee and reach a mutual agreement. This is essentially a matter for settlement by amicable agreement, not judicial determination.

ChethuVasu said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ് !
അയ്യര്‍ പറയുന്നു "മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ചുകൊണ്ട് തമിഴ്നാട്ടിലെ ജീവിതംതന്നെ പച്ചപിടിച്ചു. അതു നമുക്കു തടസപ്പെടുത്താന്‍ സാധിക്കില്ല. കൂടുതല്‍ വെള്ളത്തിന് ആവശ്യമുന്നയിക്കാതെ നിലവില്‍ ലഭ്യമായതു കൊണ്ടു തൃപ്തിപ്പെടുക എന്നുള്ളതാണ് ഇപ്പോള്‍ ചെയ്യാവുന്നത്. 136 അടിയില്‍ വെള്ളം ലഭിക്കുമ്പോള്‍ ജീവിതരീതിക്കു പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാണ്. അതല്ല, 120 അടിയായി കുറയ്ക്കണമെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെന്നു പരിശോധിച്ചു തീരുമാനമെടുക്കണം."

അതായത് ഡാം ഇപ്പോഴത്തെ പോലെ നില നിര്‍ത്തണം എന്ന് ..!
ഡാം പൊളിച്ചു കളയണം എന്ന് ഇത് വരെ പറഞ്ഞ കാളിദാസന്‍ അതിനെ പിന്തുണക്കുന്നു !

അയ്യര്‍ പറയുന്നു , ഡാം ഭവിയില്‍ പൊളിച്ചു കളയണം എങ്കില്‍ ഒരു കമ്മിറ്റി വച്ചു ആലോചിച്ചു , പറിച്ചു അങ്ങനെ അങ്ങന പല വിധ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു കാലം കുറെ ആകുമ്പോള്‍ ഒരു രമ്യമായ പരിഹാരം ഉരുത്തിരിയുമെന്നു ..!!

ജനങ്ങളുടെ ഉടനടിയുള്ള സുരക്ഷ ആവശ്യപ്പെടുന്നവര്‍ക്ക് അതും സമ്മതം !!
അമ്പമ്പോ !! അമ്പമ്പോ !!

അനുരാജ് said...

ഈ കരാറിന്‍ നിയമസാധുത ഉണ്ടെന്നു പറയുന്നത് ശുദ്ധ ഭോഷ്കാണ്. ഇന്ത്യന്‍ കരാര്‍ നിയമം അനുസരിച്ച് ഒരു തലമുറയില്‍ കൂടുതല്‍ (൯൯ വര്ഷം) ഒരു കരാറും ഉണ്ടാക്കാന്‍ കഴിയില്ല. ബ്രിടീഷുകാര്‍ ഉണ്ടാക്കിയ കരാറുകള്‍ (നിയമങ്ങളല്ല ) പുതുക്കാത്തിതോളം കാലം അത് കേരളത്തിന്‌ ബാധകമല്ല (കേരളം കക്ഷിയല്ല). ൧൯൭൦ -ല്‍ കരാര്‍ പുതുക്കപ്പെട്ടു എന്നത് മാത്രമാണ്‍ ഈ കരാറിന്‍ സാധുത നല്‍കുന്നത്. എന്നാല്‍ കരാര്‍ നിയമമനുസരിച്ച് ഈ കരാര്‍ റദ്ദാക്കാനുള്ള അവകാശം കേരളത്തിനുണ്ട്. ഇത് ഞാന്‍ മനസ്സിലാക്കിയേടത്തോളം 'voidable contract' എന്ന ഗണതില്‍ പെടും. അതായത് ഈ കരാര്‍ ഏതെങ്കിലും കക്ഷി റദ്ദാക്കിയാല്‍ ഇല്ലാതാകും. നഷ്ടപരിഹാരം നല്‍കേണ്ടി വരില്ല.

kaalidaasan said...

>>>>അതായത് ഡാം ഇപ്പോഴത്തെ പോലെ നില നിര്‍ത്തണം എന്ന് ..!
ഡാം പൊളിച്ചു കളയണം എന്ന് ഇത് വരെ പറഞ്ഞ കാളിദാസന്‍ അതിനെ പിന്തുണക്കുന്നു !<<<


രാമായണം മുഴുവന്‍ വായിച്ചിട്ട് സീത രാമനുക്ക് എപ്പടി എന്നു ചോദിച്ചതുപോലെ ആയല്ലോ.

ഡാം പൊളിച്ചു കളയണം എന്നു തന്നെയല്ലെ അര്‍ത്ഥശങ്കക്കിടയില്ലാതെ അദ്ദേഹം പറഞ്ഞത്. ഡാം സുരക്ഷിതമല്ല എന്ന ആശങ്കയുണ്ടെങ്കില്‍ സുപ്രീം കോടതിക്ക് പോലും അത് സുരക്ഷിതമാണെന്നു പറയാന്‍ അവകാശമില്ല എന്നല്ലേ അദ്ദേഹം പറയുന്നത്?

ഒരു നൂറ്റാണ്ടിലേറെയായി തമിഴ് നാട്ടിലെ ജന ജീവിതം  ഇതിനെ ആശ്രയിച്ചു നില്‍ക്കുന്നു. അതുകൊണ്ട് ഒറ്റയടിക്ക് ഇത് പൊളിച്ചു മാറ്റരുത്. ഒരു കാരണവശാലും 136 അടിയില്‍ കൂട്ടരുത്. 120 അടിയാക്കി കുറയ്ക്കണമെങ്കില്‍ കുറയക്കണം. പക്ഷെ അതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കണം. എന്നൊക്കെ തന്നെയല്ലേ അദ്ദേഹം പറയുന്നത്.

ഇപ്പോള്‍ വെള്ളം കൊണ്ടു പോകുന്ന കനാല്‍ 104 അടി ഉയരത്തിലാണ്. അതുകൊണ്ട് 120 അടിയാക്കി കുറച്ചാലും വെള്ളം കൊണ്ട് പോകുന്നതിനു പ്രയസമുണ്ടാകില്ല. അതിലും താഴെ വന്നാലേ ജന ജീവിതതെ ബാധിക്കുന്ന വിഷയമുള്ളു. അടുത്ത നാളുകളിലൊന്നുമങ്ങനെ ഉണ്ടായിട്ടില്ല.

ഈ ഡാമിതുപോലെ നിലനിറുത്തണമെന്ന് അദ്ദേഹം പറയുന്നില്ല.; പണ്ടേ പൊളിച്ചുമാറ്റേണ്ടതായിരുന്നു എന്നാണു പറയുന്ന

kaalidaasan said...

>>>>അയ്യര്‍ പറയുന്നു , ഡാം ഭവിയില്‍ പൊളിച്ചു കളയണം എങ്കില്‍ ഒരു കമ്മിറ്റി വച്ചു ആലോചിച്ചു , പറിച്ചു അങ്ങനെ അങ്ങന പല വിധ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു കാലം കുറെ ആകുമ്പോള്‍ ഒരു രമ്യമായ പരിഹാരം ഉരുത്തിരിയുമെന്നു ..!!

ജനങ്ങളുടെ ഉടനടിയുള്ള സുരക്ഷ ആവശ്യപ്പെടുന്നവര്‍ക്ക് അതും സമ്മതം !!
അമ്പമ്പോ !! അമ്പമ്പോ !!<<<<


പഠിക്കണം എന്നു പറഞ്ഞാല്‍ ഏതെങ്കിലും കോളേജില്‍ ചേര്‍ന്ന് നാലഞ്ചു കൊല്ലം പഠിക്കണം എന്നാണെന്നു മനസിലാക്കിയാല്‍ ഇതുപോലെ ഇരിക്കും.

ഒരു കമ്മിറ്റിയേയും വച്ച് പഠിക്കാനൊന്നും അദ്ദേഹം പറയുന്നില്ല. കേരളവും തമിഴ് നാടും യോജിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്നേ പറയുന്നുള്ളു. അതുണ്ടാകാന്‍ ഒരു ചര്‍ച്ചക്കു പോലും തമിഴ് നാടു തയ്യാറാകുന്നില്ല. കേന്ദ്രം വിളിച്ചിട്ടു പോലും വരുന്നില്ല. അതെന്തുകൊണ്ടാണെന്ന് തമിഴ് നാടിനു വേണ്ടി വാദിക്കുന്ന താങ്കള്‍ക്കൊന്നും ചിന്തിക്കാനുള്ള ശേഷിയില്ല. ചര്‍ച്ചക്കു വന്നാല്‍ കേരളത്തിന്റെ പല ആവശ്യങ്ങളും അംഗീകരിക്കേണ്ടി വരും എന്ന സത്യമവര്‍ക്കറിയം.

താങ്കളേപ്പോലുള്ളവര്‍ക്ക് ഇനിയും പല കമ്മിറ്റികളും റിപ്പോര്‍ട്ടുകളും ഒക്കെ ആയി ഇത് നീട്ടിക്കൊണ്ടു പോകണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് അയ്യര്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിക്കുന്നു. അയ്യര്‍ പറഞ്ഞത് ഇതാണ്.

The people downstream of the dam live in constant fear of what might happen if there is a dam-burst. It may be an exaggerated fear, but it is real.

Technical committees might say the dam is safe, but it is 116 years old. Any dam has a life. Usually people say a dam has a life of 100 years. If so, this dam is nearing the end of its useful life. Maybe you can do some engineering work here and there, and strengthen it a bit, and we can give it a slightly longer lease of life. Maybe five years or 10 years more. My point is: what happens at the end of that period? After all, it cannot last for ever. Nothing man-made lasts for ever. Therefore, we must prepare ourselves to phase it out gradually. I am not saying, shut it down tomorrow. Whether Tamil Nadu has riparian rights or not, it has been using these waters for 100 years. That supply cannot be stopped suddenly. I am only saying: “Prepare yourselves for a gradual phasing out of this supply.”

Perhaps this(reducing water level to 120feet) is part of an argument. Perhaps this can be negotiated. Each State is taking an extreme position.


An body with a little bit of common sense can get the point here.

The first step towards phasing out is reducing the water level to 120 feet.

തമിഴ് നാട് ഇപ്പോള്‍ തന്നെ അടുത്ത 6 മാസത്തേക്കെങ്കിലും വേണ്ട വെള്ളം വൈഗ അണക്കെട്ടിലും മറ്റ് അനേകം തടയണകളിലുമായി ശേഖരിച്ചു വച്ചിട്ടുണ്ട്. അതുകൊണ്ട് ജലനിരപ്പ് 120 അടിയാക്കി കുറച്ചാലും  6 മാസത്തേക്കെങ്കിലും യാതൊരു കുഴപ്പവുമില്ല. 104 അടിക്ക് മുകളില്‍ ഉണ്ടാകുന്ന മുഴുവന്‍ വെള്ളവും അവര്‍ക്ക് ദിവസേന കൊണ്ടു പോകാം. അതുകൊണ്ട് ഈ അണക്കെട്ടുകളിലെ ജലനിരപ്പ് താഴാതെയും നോക്കാം.ഇക്കാര്യങ്ങളൊക്കെ ഒരാഴ്ത്തെ ചര്‍ച്ച കൊണ്ട് തമിഴ് നാടിനു മനസിലാകും. പക്ഷെ അതിനവര്‍ ചര്‍ച്ചക്ക് വരണം.

പ്രത്യാഘാതം പഠിക്കണമെന്നു പറഞ്ഞാല്‍ ഇതൊക്കെ ആണ്‌ ആദ്യം കണ്ടെത്തുക. 120 അടിയാക്കി കുറച്ചാല്‍ കേരളത്തിലെ ജനങ്ങളുടെ പേടി കുറയും. ഇതുപോലെ 6 മാസം വരെ വേണമെങ്കില്‍ നിലനിറുത്താം. അതിനുള്ളില്‍ ജലസേചനത്തിനു തമിഴ് നാട് വേറെ വഴികള്‍ കണ്ടെത്തണം. ഈ അണക്കെട്ട് പൊളിച്ചുകളയണം. അയ്യര്‍ പറയുന്നതിതാണ്.

People in the Vaigai areas should prepare themselves for changes and consider alternative possibilities.

ഇതൊക്കെയാണു പ്രായോഗികമായി ചിന്തിക്കുന്നവര്‍ കാണുന്ന പോം വഴികള്‍.. ഈ അണക്കെട്ട് ബലമുള്ളതാണെന്നും,  999 വര്‍ഷം നിലനിറുത്തണമെന്നും  ചിന്താഗതിയുള്ള താങ്കള്‍ക്കൊക്കെ ഇതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ഇതിന്റെ സ്ഥാനത്ത് വേറൊന്നു പണിയണമെന്നായിരുന്നു ഞാന്‍ ഇതു വരെ വാദിച്ചിരുന്നത്. ഇപ്പോള്‍ അതും ഉപേക്ഷിക്കുന്നു. ഇത്പൊളിച്ച് മറ്റുക. തമിഴ് നാടിനു വെള്ളം കൊടുക്കുക എന്നത് കേരളത്തിന്റെ ബാധ്യത അല്ല. അതിനുള്ള വഴി അവര്‍ തേടണം.

kaalidaasan said...

>>>>Mullaperiyar issue - a Tamilian's perspective.

http://donashok.blogspot.com/2011/12/save-our-dam-why.html<<<<


ഈ തമിഴന്‍ എഴുതി വച്ചിരിക്കുന്നു.

Even for the sake of argument, if we assumed that MP is weak and it would explode, the water released will straight away reach Idikki dam which is at a very lower altitude. There are no cities or villages in between this mountainous terrain pathway, and what kerala states about the loss of lives and all is utter nonsense.

ഇതൊക്കെ വിശ്വസിച്ച് ഈ തമിഴനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു സുകുമാരന്‍.. കഷ്ടം.

kaalidaasan said...

മുല്ലപ്പെരിയാര്‍ 'തകര്‍ത്ത്' ചിദംബരം ചെട്ടി.

കേരളത്തിന്റേതു സ്ഥിരമായ ആശങ്കയോ ഇടക്കാല ആശങ്കയോ അല്ല, 'ഉപതിരഞ്ഞെടുപ്പ് ആശങ്കയാണ്. .

തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പു നേരത്തേ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പ്രശ്നവും തീരും.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തിമ സുപ്രീം കോടതിവിധി തമിഴ്നാടിന് അനുകൂലമാകുമെന്നുറപ്പുണ്ട്. ഉന്നതാധികാര സമിതി ഫെബ്രുവരി രണ്ടാം വാരം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സുപ്രീം കോടതിയുടെ അന്തിമവിധി. ഇതുവരെയുള്ള സുപ്രീം കോടതി പരാമര്‍ശങ്ങളും വിദഗ്ധസമിതി റിപ്പോര്‍ട്ടുകളും അഭിഭാഷക വാദങ്ങളും കണക്കിലെടുക്കുമ്പോള്‍ അന്തിമവിധി തമിഴ്നാടിന് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ട്.

തമിഴ്നാടിനു വേണ്ടിയാണു മുല്ലപ്പെരിയാര്‍ അണക്കെട്ടു നിര്‍മിച്ചത്. അണക്കെട്ടിലെ ജലനിരപ്പു 142 അടിയാക്കി ഉയര്‍ത്താമെന്നും പടിപടിയായി 152 അടിയാക്കാമെന്നും സുപ്രീം കോടതി ഉത്തരവുണ്ട്. രണ്ടായിരത്തോളം വര്‍ഷം മുന്‍പു കരികാല ചോളന്‍ നിര്‍മിച്ച കല്ലണ അണക്കെട്ടു തമിഴ്നാട്ടില്‍ പൂര്‍ണ സുരക്ഷിതമായി ഇപ്പോഴും നില്‍ക്കുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.


കേരളത്തിലെ മറ്റു നേതാക്കളുടെ പ്രതികരണങ്ങള്‍

. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍:.

ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. ഇൌ ആവശ്യം കേന്ദ്രത്തെ അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ബാധ്യതയുണ്ട്. സുപ്രീം കോടതി വിധി എന്തായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു പറയുക വഴി കടുത്ത നിയമലംഘനമാണു നടത്തിയത്.

. മന്ത്രി കെ.എം. മാണി:

ചിദംബരത്തിന്റെ പ്രസ്താവന അസംബന്ധമാണ്. ഉടന്‍ പിന്‍വലിക്കണം. കേരളത്തിലെ 40 ലക്ഷം ജനങ്ങള്‍ മുങ്ങിമരിക്കണം എന്നാണോ ആഭ്യന്തരമന്ത്രി പറയുന്നത്?

. മന്ത്രി പി.ജെ. ജോസഫ്:

ചിദംബരത്തെ പ്രധാനമന്ത്രി ഒരു നിമിഷം വൈകാതെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. എംപി സ്ഥാനം പോലും രാജിവയ്പിക്കണം.
. പിണറായി വിജയന്‍: ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിലുള്ള കൈകടത്തല്‍. പ്രസ്താവന പിന്‍വലിച്ചു രാജ്യത്തോടു മാപ്പുപറയാന്‍ പ്രധാനമന്ത്രി ഉപദേശിക്കണം. തയാറാകുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം.

. രമേശ് ചെന്നിത്തല:

പ്രശ്നത്തിനു പ്രധാനമന്ത്രി പരിഹാരം കാണാന്‍ ശ്രമിക്കുന്ന അവസരത്തില്‍ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരം. അനൌചിത്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
. കേന്ദ്രമന്ത്രി കെ.വി. തോമസ്: അഭിപ്രായപ്രകടനം തികച്ചും നിരുത്തരവാദപരവും അടിസ്ഥാന രഹിതവും. കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍:

മുതിര്‍ന്ന കേന്ദ്രമന്ത്രി ഏകപക്ഷീയമായി പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാകില്ല.

. കോടിയേരി ബാലകൃഷ്ണന്‍:

പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും. ദേശീയ ഐക്യത്തിനു തുരങ്കംവയ്ക്കുന്നു.

. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:

പ്രസ്താവന തികച്ചും നിരുത്തരവാദപരം. സ്വന്തം മണ്ഡലമായ ശിവഗംഗയുടെ താല്‍പര്യം സംരക്ഷിക്കുന്ന മട്ടിലാണ് അദ്ദേഹം പെരുമാറിയത്.

. സി.കെ. ചന്ദ്രപ്പന്‍:

ചിദംബരത്തെ പുറത്താക്കണം. സുപ്രീം കോടതിയെ സ്വാധീനിക്കാനുള്ള ശ്രമം കൂടിയാണ് ആഭ്യന്തരമന്ത്രി നടത്തിയത്.
. എന്‍.കെ. പ്രേമചന്ദ്രന്‍:

സുപ്രീം കോടതി വിധിയെ സ്വാധീനിക്കാനും നീതിനിര്‍വഹണത്തില്‍ അവിഹിത ഇടപെടല്‍ നടത്താനുമുള്ള ശ്രമം. ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനം.


. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി:

നിരുത്തരവാദപരവും പദവിക്കു നിരക്കാത്തതുമായ പ്രസ്താവന പ്രധാനമന്ത്രിയോ മറ്റോ ഇടപെട്ടു തിരുത്തണം. നിക്ഷിപ്ത താല്‍പര്യക്കാരെ കേരളം ഒന്നിച്ചുനിന്ന് എതിര്‍ക്കണം

. പി.ടി. തോമസ് എംപി:

ചിദംബരത്തെ പോലെ ഉന്നതനായ ഒരു നേതാവ് ഇത്തരത്തില്‍ തരംതാഴാന്‍ പാടില്ല. പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണം.

kaalidaasan said...

ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അഭിപ്രായമാണ്, ആഭ്യന്തര മന്ത്രി ചിദംബരം പറഞ്ഞത്. ഇതുപോലെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ അഭിപ്രായം പറയുന്നെങ്കല്‍ അത് പ്രധാന മന്ത്രിയുടെ അറിവോടെയായിരിക്കും. അല്ലെങ്കില്‍ ചിദംബരത്തെ പ്രധാനമന്ത്രി പുറത്താക്കണം.

കോടതി വിധി തമിഴ് നാടിനനുകൂലമാക്കാനുള്ള എല്ലാ നടപടികളും ചെയ്തിട്ടുണ്ട്, എന്നാണു ചിദംബരം പറഞ്ഞതിന്റെ അര്‍ത്ഥം. വര്‍ഷങ്ങളായി വിദഗ്ദ്ധ സമിതി തീരുമാനങ്ങളും കോടതി വിധികളും എങ്ങനെയാണു തമിഴ് നാട് തങ്ങള്‍കനുകൂലമാക്കിയതെന്നതിന്റെ സാക്ഷിപത്രം കൂടിയാണിത്.

നിയമ വിദഗ്ദ്ധനും വക്കീലുമായ ചിദംബരം പറയുന്നു, കോടതി വിധി തമിഴ്നാടിനനുകൂലമാകുമെന്ന്. കേരളത്തിനനുകൂലമാകും എന്നൊക്കെ അവകാശപ്പെടുന സുകുമാരന്‍ എന്തു പറയുന്നു ആവോ.

kaalidaasan said...

>>>തമിഴ്‌നാടിന് ഇന്നുള്ള പോലെ വെള്ളം തരാമെന്ന് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. ഇതിന് മുന്‍പത്തെ മുഖ്യന്‍ അരുണ്‍കുമാറിന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞിരുന്നില്ല. എന്തേ പറയാതിരുന്നത്? മുല്ലപെരിയാര്‍ പൊട്ടും എന്നൊരു സാഹചര്യം യു.ഡി.എഫ്. അധികാരത്തില്‍ വന്നതിന് ശേഷം പൊടുന്നനെ ഉണ്ടായതാണോ?<<<

അരുണ്‍കുമാറിന്റെ അച്ഛന്‍.. നല്ല പ്രയോഗം.

മുല്ലപെരിയാര്‍ പൊട്ടും എന്നൊരു സാഹചര്യം യു.ഡി.എഫ്. അധികാരത്തില്‍ വന്നതിന് ശേഷം പൊടുന്നനെ ഉണ്ടായതല്ല. 1979 ല്‍ മോര്‍വി അണക്കെട്ട് പൊട്ടിയപ്പോളാണ്, ഈ അണക്കെട്ടും പൊട്ടുമെന്ന സാഹചര്യമുണ്ടായത്. അന്നുമുതല്‍ ഈ വിഷയം ഉണ്ട്. അത് തമിഴ് നാടും അംഗീകരിച്ചിരുന്നു എന്നതിന്റെ തെളിവാണ്, എം ജി ആര്‍ പുതിയ അണ കെട്ടാന്‍ തീരുമാനിച്ചതും.

പിന്നീടു വന്ന മുഖ്യമന്ത്രിമാരൊന്നും ഈ വിഷയത്തില്‍ താല്‍പ്പര്യം കാണിച്ചില്ല. വി എസ് പ്രതിപക്ഷനേതാവായിരന്നപ്പോളാണീ വിഷയം ആദ്യമായി സുപ്രീം കോടതിയുടെ സജീവ പരിഗണയില്‍ എത്തിയത്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ ഇതൊരു ഭരണഘടനാ ബഞ്ചിന്റെ പരിഗണക്കു വിടാനും സാധിച്ചു.

അച്ചുവിന്റെ അപ്പനൊന്നുമല്ല ആദ്യമായി തമിഴ് നാടിനാവശ്യമുള്ള വെള്ളം തരാം എന്നു അപ്റഞ്ഞത്. 1979ല്‍ സി എച് മുഹമ്മദ് കോയ പറഞ്ഞു. പിന്നീട് വന്ന പല മുഖ്യമന്ത്രിമാരും പറഞ്ഞു.

ഇതിനു മുമ്പ് മുഖ്യമന്ത്രിയായപ്പോഴൊന്നും അച്ചുവിന്റെ അപ്പന്‍  ഇതൊന്നും പറഞ്ഞിട്ടില്ല. ഇതിനു വേണ്ടി സുപ്രീം കോടതിയില്‍ പോയത് വി എസ് അച്യുതാനന്ദന്‍  വ്യക്തിപരമായിട്ടാണ്. അച്ചുവിന്റെ അപ്പന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഈ കേസു സുപ്രീം കോടതിയിലുണ്ടായിരുന്നു. സുപ്രീം കോടതിയില്‍ അദ്ദേഹം ഫയല്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ നോക്കിയാല്‍ അതൊക്കെ മനസിലാകും. ഇപ്പോഴുമദ്ദേഹം പറയുന്നത് അതു തന്നെ. ഇപ്പോള്‍ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലുള്ള കേരളത്തിന്റെ വാദം എന്താണെന്നൊക്കെ മനസിലാക്കിയാല്‍ ഇക്കാര്യത്തില്‍ താങ്കള്‍ക്കുള്ള അജ്ഞത മാറിക്കിട്ടും.

അച്ചുവിന്റെ അപ്പനോട് ഇത്ര വലിയ ആരാധനയാണെങ്കില്‍, അപ്പന്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുക. അതാണാരാധകര്‍ ചെയ്യേണ്ടത്. അതിനെ എതിര്‍ക്കുന്നെകില്‍  അപ്പന്റെ നിലപാട് ശരിയല്ല എന്നു തെളിച്ച് പറയുക.

താങ്കളുടേതൊരു നപുംസക നിലപാടാണ്.

Ananth said...

i do not understand why this blog is being allowed to be highjacked by someone who has repeatedly expressed his opinion that - "this dam should be dismantled and no new dam is to be constructed let tamils find some other means to achieve their need for water".....agreed everyone is entitled to hold his/her opinion on any issue....once it is clear that this person is adament about this basic premise there is no room for any meaningful discussion ....we have to contend with the fact that even among our society we do have our share of vaikos and seemans.....supreme court has given a balanced view and in effect asked everyone to maintain status quo till the due legal process is complete...and i suppose we should leave it at that....and realise the partisan agenda behind those who want to fish in troubled waters !

kaalidaasan said...

>>>കാളിദാസന്‍ വളരെ വികാരപരമായാണ് പ്രതികരിച്ചുകാണുന്നത്. കുറച്ചുകൂടി പക്വതയും വിശാലമനസ്സും കാളിദാസന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ആശിച്ചുപോവുകയാണ്. <<<

സുകുമാരന്‍,

താങ്കളേപ്പോലെ വികാരരഹിതനായോ നിസംഗനായോ പ്രതികരിക്കാന്‍ എനിക്കാകില്ല. അതിന്റെ കാരണം  എന്റെ മനസാക്ഷി തമിഴനോടൊപ്പമല്ല എന്നതും.

കാളിദാസനേക്കാള്‍ കൂടുതല്‍ വിശാല മനസും പക്വതയും കാണിക്കേണ്ടത്, ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു. പക്ഷെ അദ്ദേഹമൊരു തനി അണ്ണാച്ചിയേപ്പോലെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ നാടിന്റെ തറവാട്ടു സ്വത്താണെന്നു പറയുന്നു. സുപ്രീം കോടതി തമിഴ് നാടിനനുകൂലമായി തീരുമാനം എടുക്കുമെന്നും  പറയുന്നു. ഇതു തന്നെയാണെല്ലാ തമിഴന്റെയും നിലപാട്. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍ എനിക്കത് അംഗീകരിക്കാന്‍ ആകില്ല. അപ്പോള്‍ പ്രതികരണവും അല്‍പ്പം വികാരപരമായിപോകും.

മുല്ലപ്പെരിയര്‍ അണക്കെട്ടു മുതല്‍ താഴോട്ട് ഇടുക്കി അണക്കെട്ടു വരെ പെരിയാറിന്റെ തീരത്ത് അള്‍ത്താമസമില്ല എന്ന് ഒരു തമിഴനെഴുതിയതിന്റെ ലിങ്ക് താങ്കളിവിടെ പതിപ്പിച്ചു വച്ചു.ഇതുപോലെയുള്ള നുണകള്‍ എഴുതി വിട്ടയാള്‍ക്ക് പ്രചരണം കൊടുക്കുന്നു താങ്കള്‍. താങ്കള്‍ക്ക് തമിഴ് നാട് എന്തെങ്കിലും പാരിതോഷികം തരുന്നുണ്ടോ?

അദ്ദേഹം പറഞ്ഞത് ശരിയല്ല എന്നും . പെരിയാറിന്റെ തീരത്ത് 1 ലക്ഷത്തിനുമേല്‍ ആളുകള്‍ വസിക്കുന്നുണ്ട്, 20000 തമിഴര്‍ ഉള്‍പ്പടെ എന്നും ഞാന്‍ അഭിപ്രായപ്പെട്ടു. പക്ഷെ അതദ്ദേഹം അനുവദിച്ചിട്ടില്ല. ഇതുപോലെ ഒരു നുണ എഴുതിയിട്ട് താങ്കളയാളെ തിരുത്താന്‍ ശ്രമിച്ചോ?

കേരളം ഇത്ര നാളും പക്വവും വിശാല മനസോടെയും ആണു പ്രതികരിച്ചിരുന്നത്. പക്ഷെ തമിഴ് നാട് എന്നും ഒരു ശത്രു രാജ്യത്തോടെന്ന പോലെയാണു പെരുമാറിയിട്ടുള്ളത്. ഈ വക വെട്ടു പോത്തുകളോട് വിശാല മനസോടെ പ്രതികരിച്ചിട്ട് കാര്യമില്ല. ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രിക്കില്ലാത്ത വിശാല മനസ് എനിക്കെന്തിനാണ്?

കമ്യൂണിസ്റ്റുകാരയിരുന്നു ചിദംബരം പറഞ്ഞതുപോലെ പറഞ്ഞതെങ്കില്‍  താങ്കള്‍ എന്തെല്ലം ചീത്തകളായിരുന്നു അവരെ വിളിച്ചിരിക്കുക?

kaalidaasan said...

>>>മുല്ലപെരിയാര്‍ അണക്കെട്ടും അതിന്റെ വൃഷ്ടിപ്രദേശമായ 8000ല്‍ പരം ഏക്കര്‍ ഭൂമിയും നിയമപരമായി ഇന്നും തമിഴ്‌നാടിന് അവകാWശപ്പെട്ടതാണ്. 999കൊല്ലത്തെ കരാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അസാധുവായി എന്ന് ചിലര്‍ പറയുന്നുണ്ട്. അതെങ്ങനെ അസാധുവാകും? വെള്ളക്കാരന്‍ ഉണ്ടാക്കിയ പല നിയമങ്ങളും ഇപ്പോഴും അസാധുവാകാതെ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമായി തുടരുന്നുണ്ടല്ലൊ. <<<

സുകുമാരന്‍,

ഏത് നിയമപരമായി ആണ്, തമിഴ്നാടിനവകാശപ്പെടാന്‍ ആകുക?

വെള്ളക്കാരന്‍ ഉണ്ടാക്കിയ ഏത് നിയമമാണ്, ഈ കരാറിനു സാധുത നല്‍കുന്നത്?

999 വര്‍ഷത്തെ കരാര്‍ മാത്രമല്ല. നാട്ടു രാജ്യങ്ങളുമായുണ്ടാക്കിയ എല്ലാ കരാറുകളും അസാധുവായി പോയതാണ്.
വെള്ളക്കാരന്‍ പാസാക്കിയ Indian Independence Actല്‍ എഴുതിയിരിക്കുന്നതിങ്ങനെ.

http://www.legislation.gov.uk/ukpga/Geo6/10-11/30



Indian Independence Act 1947

7 Consequences of the setting up of the new Dominions.

(1)As from the appointed day—

(a)His Majesty’s Government in the United Kingdom have no responsibility as respects the government of any of the territories which, immediately before that day, were included in British India;

(b)the suzerainty of His Majesty over the Indian States lapses, and with it, all treaties and agreements in force at the date of the passing of this Act between His Majesty and the rulers of Indian States, all functions exercisable by His Majesty at that date with respect to Indian States, all obligations of His Majesty existing at that date towards Indian States or the rulers thereof, and all powers, rights, authority or jurisdiction exercisable by His Majesty at that date in or in relation to Indian States by treaty, grant, usage, sufferance or otherwise;

വെള്ളക്കാരന്‍ ഇവിടെ നിന്നും പോയപ്പോള്‍ നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ എല്ലാ കരറുകളും അസാധുവാക്കിയിട്ടാണു പോയത്.

ഇനി താങ്കള്‍ പറയുക ഈ ഒരു കരാറല്ലാതെ വേറെ ഏത് കരാറാണ്, ഇപ്പോഴും നിലനില്‍ക്കുന്നതെന്ന്.

kaalidaasan said...

>>>കരാര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനാണ്. അണക്കെട്ടിന് കുഴപ്പം ഉണ്ടെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം ആരായണം. എന്ത് പ്രശ്നവും സമരത്തിലൂടെ പരിഹരിക്കാന്‍ കഴിയും എന്ന മനോഭാവം ബുദ്ധിശൂന്യതയാണ്. <<<

സുകുമാരന്‍,

കരാര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനൊന്നുമല്ല. തിരുവിതാം കൂര്‍ മഹാരാജാവിനെ ഭീക്ഷണിപ്പെടുത്തി ഉണ്ടാക്കിയ പണയ കരാറാണ്. അല്ലാതെ അത് തീറാധാരമൊന്നുമല്ല. വെറും നടപ്പുപണയം. ഈ കരാര്‍ പ്രകരം ഇത്രയും സ്ഥലത്തെ വെള്ളത്തിനു മാത്രമേ അവര്‍കവകാശമുള്ളു. മറ്റൊരു വസ്തുവിന്റെ മേലും അവകാശമില്ല.

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം സമരത്തിലൂടെ തന്നെയാണു നേടിയത്. അല്ലാതെ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യക്കെറിഞ്ഞു തന്നതൊന്നുമല്ല. ഇന്ധിരാ ഗാന്ധി ഏകാധിപതി ആയപ്പോള്‍ രണ്ടാം സ്വാതന്ത്ര്യ സമരം വേണ്ടി വന്നു അതില്‍ നിന്നും മോചനം ലഭിക്കാന്‍.

ഇപ്പോള്‍ അറബി നാടുകളിലെ പല ഏകാധിപതികളുടെയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുന്നതും സമരത്തിലൂടെയാണ്. ഇപ്പോഴും തുടരുന്നു. രക്ഷത രൂക്ഷിത സമരം.
കാവേരി നദിയിലെ ജലം കിട്ടുനില്ല എന്നും പറഞ്ഞ് തമിഴന്‍മാര്‍ കന്നടക്കാര്‍ക്കെതിരെ അക്രമസമരമായിരുന്നു നടത്തിയത്.അതും അനര്‍ഹമായ തരത്തില്‍ വെള്ളം കിട്ടുന്നില്ല എന്നും പറഞ്ഞ്.

ഇപ്പോള്‍ നല്‍കുന്നപോലെ വെള്ളം നല്‍കാം എന്നു പറഞ്ഞിട്ടും തമിഴന്‍മാര്‍ സമരം ചെയ്യുകയാണ്. അക്രമസമരം. തമിഴനെന്തുമാകാം മലയാളിക്ക് പറ്റില്ല എന്നത് താങ്കളുടെ നീതി ശാസ്ത്രമായിരിക്കാം. പക്ഷെ എല്ലാവരും അതംഗീകരിക്കണമെന്നില്ല.
അക്രമസമരം നടത്തുക എന്നത് തമിഴന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. നേതാവു ചത്താല്‍ കൂടെ ചാകാന്‍ അവനു മടിയില്ല. തമിഴന്റെ മനശാസ്ത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണതൊക്കെ.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>ഇപ്പോഴുള്ള ഡാമിനേക്കാള് 150 അടി താഴെ പണിയാനുദ്ദേശിക്കുന്ന ഡാമില്‍ നിന്ന് എങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് വെള്ളം നല്‍‌കുക?..300 അടി മുകളിലേക്ക് പമ്പ് ചെയ്യുമോ അതോ ഈ വാഗ്ദാനം വെറും അടവുനയത്തിന്റെ ഭാഗമാണോ? നമ്മളും കൊലവെറി തിയറികള്‍ക്ക് മോശമല്ല അല്ലേ?
<<<




സുകുമാരന്‍,

ഇതൊക്കെ 1979 ല്‍ എം ജി രാമ ചന്ദ്രന്‍ എന്ന തമിഴ് നാടു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് സംസ്ഥാനങ്ങളിലെയും എഞ്ചിനീയറിംഗ് വിദഗ്ദ്ധര്‍ അന്വേഷണം നടത്തി തീരുമാനിച്ച കാര്യമാണ്. ഏതായാലും ഈ വിദഗ്ദ്ധരേക്കാള്‍ വിവരമില്ലല്ലോ ഇപ്പറഞ്ഞ ഖസാക്കിന്.

kaalidaasan said...

>>>ഇനി ഇപ്പോഴുള്ളതിലും താഴ്ത്തി ചാനലും ടണലും നിര്‍മ്മിക്കാമെങ്കില്‍ അതിപ്പോഴേ ആയിക്കൂടെ?? എന്നിട്ട് ഡാമിലെ ജലനിരപ്പ് നൂറടിയോ 80അടിയോ ആക്കിക്കൂടേ? അപ്പോള്‍ നമുക്കു സുരക്ഷയും അവര്‍ക്ക് ധാരാളം വെള്ളവും ലഭിക്കുമല്ലോ?..
<<<




സുകുമാരന്‍,

ആയിക്കോട്ടേ യാതൊരു എതിര്‍പ്പുമില്ല. ഖസാക്കുമാരും സുകുമാരന്‍മാരും ഇതൊക്കെ അണ്ണാച്ചിമാരേക്കൊണ്ട് ഒന്നു സമ്മതിപ്പിച്ചാല്‍ മതി.

ജലനിരപ്പ് 120 അടിയാക്കുക എന്നതാണു കേരളത്തിന്റെ ആവശ്യം. അത് 100 ഓ 80 ഓ ആക്കിയാല്‍ അതിലേറെ സന്തോഷം. സമരം നാളെ നിറുത്തും.

പക്ഷെ മൂത്ത അണ്ണാച്ചി ചിദംബരം ചെട്ടി പറയുന്നത്, ഈ അണക്കെട്ട് ബലമുള്ളതാണ്, ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണം എന്നൊക്കെയാണ്. ഖസാക്കു പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ വെള്ളം ലഭിക്കലല്ല അവരുടെ ഉദേശ്യം.

അധിനിവേശ ശക്തി വാളിന്റെ മുനയില്‍ നിറുത്തി ലോകത്തൊരിടത്തുമില്ലാത്ത 999 വര്‍ഷത്തേക്ക് ഉണ്ടാക്കിയ ഒരു ഒരു പാട്ടക്കരാര്‍ പ്രകാരമുള്ള പാട്ടവസ്തു, നളിനിക്ക് സ്ത്രീധനം കിട്ടിയ തറവാട്ടു സ്വത്തുപോലെയാണീ അണ്ണാച്ചി കരുതുന്നത്. എന്നിട്ടും ഈ അണ്ണാച്ചി ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രിക്കസേരയിലിരിക്കുന്നു. 3000 വോട്ടിനു തോറ്റു പോയിട്ടും ജയിച്ചു കയറിവന്ന ഇദ്ദേഹം പറയുന്നു, സുപ്രീം കോടതിയിലെ കേസ്, തമിഴ് നാടിനനുകൂലമാകുമെന്ന്. തെരഞ്ഞെടുപ്പുഫലം തനിക്കനുകൂലമാക്കാന്‍ ശേഷിയുള്ള ഇതുപോലെയുള്ള മഹാന്‍മാര്‍ക്ക് കോടതി വിധിയും അനുകൂലമാക്കാനുള്ള വിദ്യകളൊക്കെ അറിയാം. മിണ്ടാന്‍ പോലും കഴിയാതെ മറ്റൊരു രൂപം പ്രധാനമന്ത്രിക്കസേരയിലുമിരിക്കുന്നു. ഇതാണു സമകാലീന ഇന്‍ഡ്യയുടെ ഗതികേട്.

മൂന്നാം കിട ജനതക്ക് ഏഴാം കിട നേതാക്കള്‍ എന്നു പറഞ്ഞത് അന്വര്‍ത്ഥമാകുന്നു. മേരാ ഭാരത് മഹാന്‍.

Anonymous said...

ശ്രീ കെ.പി.സുകുമാരന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുള്ള ഒരാൾ എന്ന നിലയിൽ, താങ്കളുടെ മുല്ലപ്പെരിയാർ വിഷയത്തിൽ താങ്കൾ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളോട് എതിർപ്പും കാളിദാസൻ പറഞ്ഞ കാര്യങ്ങളോട് 101% യോജിക്കുകയും ചെയ്യുന്നു.സുകുമാരൻ സാർ, താങ്കൾ എപ്പോഴെങ്കിലും മുല്ലപ്പെരിയാറിന്റെ ഭാഗങ്ങളിൽ പോയിട്ടുണ്ടോ, ഇല്ലെങ്കിൽ ഒന്ന് പോയി നോക്കണം. വള്ളക്കടവ്, കറുപ്പുപാലം, വണ്ടിപ്പെരിയാർ, തങ്കമല, മ്ലാമല,വെള്ളാക്കൽ,പൂണിക്കുളം,കരിന്തിരി,മേരികുളം,പരപ്പ്, ഏലപ്പാറ, ഉപ്പുകുളം....തുടങ്ങീ മുല്ലപ്പെരിയാർ പൊട്ടിയാൽ പ്രളയജലം കുതിച്ചെത്തുന്ന പ്രദേശങ്ങളിൽ ഒന്ന് പോയി കാണൂ. മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്ന ഒരു പ്രശ്നമാണ് ഇതെന്ന് പിന്നീട് ആരു പറഞ്ഞാലും സുകുമാരൻ സാർ തന്നെ അതിനെ എതിർക്കും. ഞാൻ കോതമംഗലം കാരനാണ്. ഈ സ്ഥലങ്ങളിൽ പോയിട്ടുമുണ്ട്. 136 അടി വെള്ളവുമായി അങ്ങ് ഉയരത്തിൽ ഏതു സമയത്തും പൊട്ടാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരു ഡാമിനെ പേടിച്ച് ഉറങ്ങാതിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ താങ്കൾക്ക് അവിടെ കാണാൻ സാധിക്കും.മുല്ലപ്പെരിയാറിലെ 136 അടിയിലുള്ള സ്പിൽ‌വേയിൽ കൂടീ അധികജലം ഒഴുകുമ്പോൾ തന്നെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുന്നുണ്ട്. ഒരു ചെറിയ ഉരുൾ പൊട്ടിവരുന്നത് എങ്കിലും കണ്ടിട്ടുള്ള ആരും, അല്ലെങ്കിൽ ഉരുൾ പൊട്ടി നാശനഷ്ടം ഉണ്ടായ സ്ഥലം കണ്ടിട്ടുള്ള ആരും മുല്ലപ്പെരിയാറിലുള്ളവരുടെ ആവിശ്യം വെറുതെ ആണെന്ന് പറയില്ല. ഈ സത്യങ്ങളൊക്കെ മനസ്സിലാക്കാൻ, കോടതിയോ,രാഷ്ടീയ ശിഖണ്ഡികളോ, ബോധമില്ലാത്ത (ബോധം കൂടിയ) തമിഴനോ, ഒന്നും വേണ്ട.... അൽ‌പ്പം മനസ്സാക്ഷി മാത്രം മതി. ഒരു ജനത മുഴുവൻ ഏതു സമയത്തും മരണം ഈ ഭൂമുഖത്ത് നിന്നും തൂത്തെറിയപ്പെടും എന്ന സത്യം മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ താങ്കളെ പോലുള്ളവർ അവർക്ക് വേണ്ടി പ്രവർത്തിച്ചില്ല എങ്കിലും, അവർക്കെതിരെ പറയാതിരുന്നു കൂടെ..!!

kaalidaasan said...

>>>>ഒരു ജനത മുഴുവൻ ഏതു സമയത്തും മരണം ഈ ഭൂമുഖത്ത് നിന്നും തൂത്തെറിയപ്പെടും എന്ന സത്യം മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ താങ്കളെ പോലുള്ളവർ അവർക്ക് വേണ്ടി പ്രവർത്തിച്ചില്ല എങ്കിലും, അവർക്കെതിരെ പറയാതിരുന്നു കൂടെ..!!<<<<<


ദിലീപ്

ഇതിനു താഴെ എന്റെ കയ്യൊപ്പ്.


സുകുമാരനേപ്പൊലുള്ളവര്‍ ഇതിനെ സാങ്കല്‍പ്പിക ഭയം എന്നാണു വിശേഷിപ്പിക്കുന്നത്. തമ്നിഴ് നാട്ടില്‍ ജീവിക്കുന്ന മനുഷ്യജാതിയില്‍ ഉല്‍പ്പെടുത്താന്‍ ആകാത്ത ചില തമിഴന്‍മാര്‍ ഇവരുടെ ജീവനു വിലപറയുന്നത് മനസിലാക്കാം. പക്ഷെ മലയാളികളെന്നഭിമാനിക്കുന്ന ചിലര്‍ വിലപറയുന്നതിനെ മനസിലാക്കാന്‍ ആകുന്നില്ല.

Ananth said...

dear sukumaran

some of the views expressed by the commentator kaalidaasan are highly objectionable and the onus of moderating such material is clearly on the blog owner...otherwise you would be aiding and abetting the offence of inciting animosity between the peoples of two states and provoking violent reprisals.

check below some of the comments posted by kaalidaasan in this blog

"the mullaperiyar dam should be dismantled and no new dam is to be constructed there and let the tamils find some other means for their need for water"

സുപ്രീം കോടതി കേരളത്തിനനുകൂലമായി വിധി പുറപ്പെടുവിച്ചാല്‍ ഈ ജന്തുക്കള്‍ മലയാളികളെ വെറുതെ വിടും എന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ? സിനിമയാണു ജീവിതം എന്നു കരുതുന്ന ജന്തുക്കള്‍ ഇത് ചെയ്യും. വെള്ളം കൊടുത്താലും ഇല്ലെങ്കിലും. ( if supreme court verdict is in favour of kerala, do you think these animals would let off keralites? these animals who think cinema is everything would do anything , whether you give them water or not )


there are many more where he refers to tamils as 'subhuman' etc....

i know you have expressed a very reasonable view on this issue and kaalidaasan has every right to disagree and hold a different viewpoint.....but once those points have been made using this blog as a platform to convey objectionable items like above is not to be promoted. This is just a request from a wellwisher of this blog and i assure you i shall not post any further comments on this issue. Regards

K.P.Sukumaran said...

Dear Ananth,

മുല്ലപെരിയാര്‍ പ്രശ്നത്തെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്നമായാണ് നമ്മള്‍ കാണുന്നത്. മുല്ലപെരിയാറില്‍ ഇപ്പോഴുള്ളതായാലും പുതിയതായാലും അണക്കെട്ട് അവിടെയുണ്ടാകേണ്ടത് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ നിലനില്പിന്റെ പ്രശ്നമാണ്. ആ നിലയ്ക്ക് മാത്രമേ ഏതൊരു ഇന്ത്യക്കാ‍രനും കാണാന്‍ കഴിയുകയുള്ളൂ.

അതേ സമയം ആ അണക്കെട്ട് തകര്‍ന്നുപോകുമെന്ന ഒരു ഭീതി ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കുണ്ട്.ഭീതി എന്നാല്‍ ഭീതി തന്നെയാണ്. അപ്പോള്‍ ഒരു ഭാഗത്ത് ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കണം, മറുഭാഗത്ത് ജനങ്ങളുടെ ഭീതി അകറ്റണം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തായാലും തെളിഞ്ഞു വരിക തന്നെ ചെയ്യും എന്നു കരുതാം. എന്നെ സംബന്ധിച്ച് അണക്കെട്ട് തകരും എന്ന വാദം എനിക്ക് ബോധ്യമായിട്ടില്ല. മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ പറഞ്ഞാല്‍ ബോധ്യമാവുകയുമില്ല. അത് വിദഗ്ദ്ധര്‍ തന്നെ പറയണം. ഇനി അഥവാ അണക്കെട്ടിന് ബലക്ഷയം ഉണ്ടെങ്കില്‍ തന്നെ പുതിയത് നിര്‍മ്മിക്കണമെന്നോ അതോ ഉള്ളത് ഇനിയും ബലപ്പെടുത്തിയാല്‍ മതിയോ എന്നും വിദഗ്ദ്ധരാണ് പറയേണ്ടത് എന്നാണ് എന്റെ അഭിപ്രായം. വിദഗ്ദ്ധാഭിപ്രായം അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ.

ആളുകള്‍ എന്ത് പ്രശ്നത്തിലും വൈകാരികമായി പ്രതികരിക്കും എന്നത് നാം കണ്ടു വരുന്ന സാമൂഹികപ്രതിഭാസമാണ്. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേരളീയര്‍ വൈകാരികമായി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അത് തമിഴ്‌നാട്ടില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ഞാ‍ന്‍ മുന്‍‌കൂട്ടിയേ പറഞ്ഞ പോലെ തന്നെ സംഭവിച്ചിരിക്കുന്നു.

എന്നാല്‍ ഇപ്പോഴും എല്ലാം കൈവിട്ട് പോയിട്ടില്ല. അവിടത്തെ മുഖ്യധാരാ പാര്‍ട്ടികളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെയും പ്രശ്നത്തെ രാഷ്ട്രീയമുതലെടുപ്പിനായി ദുരുപയോഗപ്പെടുത്തുന്നില്ല എന്നത്കൊണ്ടാണിത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാട്ടാളി മക്കള്‍ കട്ചി പോലും പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ല. നിലനില്പിന് വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള വൈകോയും നെടുമാരനും തിരുമാവളവനും മറ്റും ചിലര്‍ മാത്രമാണ് രംഗത്ത് ഉള്ളത്. അത്കൊണ്ട് ഈ പ്രശ്നം ഇതിലപ്പുറം കൈവിട്ട് പോകുമെന്ന് തല്‍ക്കാലം ഭയപ്പെടേണ്ടതില്ല. എന്നാല്‍ കേരളം ഇതൊരു രാഷ്ട്രീയപ്രശ്നമാക്കി കൊണ്ടുവന്നാല്‍ കൈവിട്ട് പോകും. സമരങ്ങളില്‍ നിന്ന് കേരളത്തിലെ പാര്‍ട്ടികള്‍ പിന്നോട്ട് പോയത് ആശ്വാസകരമാണ്.

തമി‌ഴ്‌നാട്ടിലെയും കേരളത്തിലെയും ചില വികാരജീവികള്‍ കേരളവും തമിഴ്‌നാടും രണ്ട് രാജ്യങ്ങളാണെന്ന പോലെയാണ് പ്രതികരിച്ചു കാണുന്നത്. സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് ഭരണനിര്‍വ്വഹണത്തിന്റെ സൌകര്യത്തിന് മാത്രമാണ്. സംസ്ഥാനങ്ങളുടെ അതിരുകള്‍ക്ക് അത്രമാത്രമേ പ്രസക്തിയും പ്രാധാന്യവുമുള്ളൂ. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ചില വികാ‍രജീവികള്‍ക്ക് ആവുന്നില്ല. ആ നിലയിലാണ് ഇവിടെ കാളിദാസനും കമന്റുകള്‍ എഴുതിയിട്ടുള്ളത്. കമന്റ് എഴുതാനുള്ള അവകാശം കാളിദാസനുണ്ട്. അത് മോഡറേറ്റ് ചെയ്യാനോ ആ അവകാശം കാളിദാസന് നിഷേധിക്കാനോ എനിക്കാവില്ല. വിഷയം പരാമര്‍ശിക്കാതെ എന്നെ വ്യക്തിപരമായി പരിഹസിക്കുന്ന കമന്റുകള്‍ മാത്രമേ ഞാന്‍ അനുവദിക്കാതിരിക്കാറുള്ളൂ. കാളിദാസനെ പോലെ അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് ഒന്നും ചെയ്യാനില്ല. വെറുതെ വിദ്വേഷം പ്രചരിപ്പിക്കാമെന്ന് മാത്രം.

എനിക്ക് സങ്കടമുള്ള ഒരു കാര്യം തമിഴ്‌നാട്ടിലെ മലയാളി സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട എന്നു പറയാനുള്ള സാഹചര്യം ഉണ്ടായതിലാണ്. അതിജീവനത്തിനുള്ള ദയനീയമായ ത്വരയാണ് ആ പ്രസ്താവനയില്‍ കാണാന്‍ കഴിയുന്നത്. ആ സാഹചര്യം ഉണ്ടാക്കിയത് കേരളത്തിലെ വികാരജീവികളാണ്. അവരാണ് മലയാളികളെ അടിക്കാനുള്ള വടി തമിഴ്‌നാട്ടിലെ എല്‍.ടി.ടി.ഇ.അനുകൂല സംഘടനകള്‍ക്ക് കൊടുത്തത്. ഒരു പക്ഷെ രണ്ട് സംസ്ഥാനങ്ങളും യോജിച്ച് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയാണെങ്കിലോ. അത്കൊണ്ട് മലയാളി കോണ്‍ഫെഡറേഷന്റെ പ്രസ്താവന അനവസരത്തിലായിപ്പോയി. അവര്‍ക്ക് പക്ഷെ അങ്ങനെ പറയേണ്ടി വന്നു.

ഇത്രയുമാണ് എനിക്ക് അനന്തിനോട് പറയാനുള്ളത്. ഒരു പക്ഷെ ഈ കമന്റ് വായിച്ച് കാളിദാസന്‍ വീണ്ടും പ്രതികരിച്ചേക്കാം. എന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തിനുള്ള പരിഹാരം ഇനിയും തെളിഞ്ഞു വരാനിരിക്കുന്നതേയുള്ളൂ. തമിഴനും മലയാളിയും എന്ന മട്ടിലുള്ളതും ഞങ്ങളുടേതും അവരുടേതും എന്ന മട്ടില്‍ വിഭാ‍ഗീയവുമായ നിലപാടില്‍ ഇത് പരിഹൃതമാകാന്‍ പോകുന്നില്ല. ഇന്ത്യാമഹാരാജ്യത്തിലെ പ്രശ്നമായി തന്നെ പരിഹാരം കാണും. തമിഴരായ സഹപൌരന്മാരെ നിന്ദ്യമായി വിശേഷിപ്പിക്കുന്ന കാളിദാസന്റെ വാക്കുകളെ ഞാന്‍ അവഗണിക്കുന്നു.

Manikandan said...

ഈ ചർച്ചയിലും തമിഴ്നാടിന്റെ പല നേതാക്കളുടേയും അവകാശ‌വാദങ്ങളിലും മനസ്സിലാകാത്തത് മുല്ലപ്പെരിയാർ തമിഴ്നാടിന്റെ നദിയാണെന്ന രീതിയിലുള്ള പ്രസ്താവനകളാണ്. കേരളത്തിൽ ഉദ്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഒരു നദിയാണ് പെരിയാർ. അതിന്റെ ജലം തമിഴ്നാടിന്റെ ജലദൗർലഭ്യം മനസ്സിലാക്കി അവർക്ക് നൽകാൻ ഇപ്പോഴും കേരളം തയ്യാറാണെന്ന് ഇവിടത്തെ ഭരണാധികാരികൾ ആവർത്തിക്കുന്നു. എന്നാൽ ആ ഡാമിന്റെ ഉറപ്പിനെക്കുറിച്ച് ഈ നാട്ടുകാർക്ക് ചില ആശങ്കകൾ ഉണ്ട്. അത് കണക്കിലെടുത്ത് കേരളവുമായി സഹകരിക്കുന്നതിനു പകരം കേരളത്തെ ആക്രമിക്കാൻ മുതിരുന്നത് തമിഴ്നാട്ടിലെ ചില തലതിരിഞ്ഞ നേതാക്കളാണ്. അവരെ നിലക്കുനിറുത്തുന്നതിനു പകരം കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നത് തമിഴനാട് സർക്കാരും അവിടുത്തെ തന്നെ മറ്റ് രാഷ്ട്രീയ കക്ഷികളുമാണ്. മുല്ലപ്പെരിയാർ കരാർ ഏറ്റവും ലംഘിച്ചതും തമിഴ്നാട് തന്നെ. 1941 -ൽ ഈ ജലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് അമ്പയറുടെ തീർപ്പ് നിലനിൽക്കെ (സത്യത്തിൽ അതിന്റെ എല്ലാ സാധുത 1947 ആഗസ്റ്റ് 15ന് അവസാനിച്ചു. അതു മുതൽ ഇങ്ങനെ ഒരു കരാർ നിലവിലില്ല. അപ്പോൾ തമിഴ്നാടിന് ആ ഡാമിലും വെള്ളത്തിലും ഒരു അധികാരവും ഇല്ല) പുതിയ കരാർ ഒപ്പിടുന്ന 1970നു മുൻപേ 1960-ൽ തന്നെ 145 മെഗാവാട്ടിന്റെ വൈദ്യുതോല്പാദനം അവർ തുടങ്ങിയിരുന്നു. തമിഴ്നാടിന് വെള്ളം കിട്ടുന്ന മറ്റ് കരാറുകളുമായി തട്ടിച്ചു നോക്കുമ്പോൾ എറ്റവും കുറഞ്ഞ നിരക്കിൽ വെള്ളം കിട്ടുന്നതും കേരളത്തിൽ നിന്നാണ്. ഇത്രയും സഹായം കേരളം ചെയ്തിട്ടും കേരളത്തോട് സഹകരിക്കാത്ത തമിഴ്നാടിന്റെ നിലപാട് നിന്ദ്യവും അപഹാസ്യവുമാണെന്നതാണ് എന്റെ അഭിപ്രായം.

kaalidaasan said...

മണികണ്ഠന്‍,

തമിഴ് നാടിന്റെ നിലപാട് നിന്ദ്യമെന്നൊന്നും പറയല്ലെ. മാലയാളം സംസാരിക്കുകയും ഇംഗ്ളീഷു മാത്രമെഴുതുകയും ചെയ്യുന്ന തമിഴന്‍മാര്‍ക്കതിഷ്ടപ്പെടില്ല.

കഴിഞ്ഞ ദിവസം ഡാം പരിശോധിക്കാന്‍ വന്ന വിദഗ്ധ സമിതിയിലെ വിദഗ്ദ്ധര്‍ തമിഴ് നാടുദ്യോഗസ്ഥരോട് ബേബി ഡാം ബലപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളാണു നല്‍കിയത്. അതല്ല അവരുടെ ചുമതല, ഡാമിന്റെ ബലം പരിശോധിക്കലാണെന്നു സൂചിപ്പിച്ച കേരള ഉദ്യോഗസ്ഥരോട് ഷട്ട് അപ്പ് എന്നാണു തമ്പ്രാക്കള്‍ കല്‍പ്പിച്ചത്. വിദഗ്ദ്ധ സമിതി എന്തു തീരുമാനിക്കും, സുപ്രീം കോടതി എന്തു വിധിക്കും എന്നതിന്റെ സൂചനയാണിത്.

പക്വമതിയായ ഊമന്‍ ചണ്ടിയുടെ ഉദ്യോഗസ്ഥര്‍  ആ സമിതിയെ ബഹിഷ്ക്കരിക്കുകയും ചെയ്തു.

ഞാന്‍ വീണ്ടും പറയട്ടെ ഒരു വിദഗ്ദ്ധ സമിതിയും കേരളത്തിനുനുകൂലമയ തീരുമാനം എടുക്കില്ല. കോടതി ആ തീരുമാനത്തെ മറികടന്ന് വിധിക്കുകയുമില്ല. സുപ്രീം കോടതിയില്‍ നിന്നു മലയാളിക്ക് നീതി ലഭിക്കില്ല. നീതിക്കു വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ടി വരും.

പുതിയ അണക്കെട്ട് എന്ന നിലപാടില്‍ നിന്നും കേരളം പിന്‍മ്മാറണമെന്നാണു ജയലളിത ഇന്നലെയും പ്രധാനമന്ത്രിയോടാവശ്യപെട്ടത്.വൈകോയും നെടുമാരനും തിരുമാവളവനും ഇതു തന്നെ പറയുന്നു.

തമിഴ് നാടിന്റെ 5 ജില്ലകളിലെ അതിജീവനം  മലയാളിയുടെ ബാധ്യത അല്ല. കേരളത്തിന്റേത് മാത്രമായ മുല്ലപ്പെരിയാറിലെ വെള്ളം കണ്ട് അവര്‍ അതിജീവനം ആഗ്രഹിക്കുന്നതും ശരിയല്ല. അവര്‍ വേറെ വഴി തേടേണ്ടിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമായിരുന്നെങ്കില്‍ ഇതുപോലെ ഒരണകെട്ടാന്‍ തമിഴ് നാട് കേരളത്തോട് ആവശ്യപ്പെടുകയോ കേരളം അങ്ങനെ ഒന്ന് അനുവദിക്കുകയൊ ഇല്ലായിരുന്നു. ഗതികേടുകൊണ്ടൊരു രാജാവിനത് ചെയ്യേണ്ടി വന്നു. ബ്രിട്ടീഷുകാര്‍ എല്ലാ കരാറുകളും റദ്ദാക്കി പോയിട്ടും, അടിമകള്‍ക്ക് അതിനെ അംഗീകരിക്കാന്‍ ആകുന്നില്ല. ഇതു വരെ മനസിലായിട്ടില്ല പോലും.

സുകുമാരനൊന്നും മലയാളിയുടെ കൂടെ അല്ല. തമിഴന്റെ കൂടെയാണ്. കന്നടക്കാരനോ തെലുങ്കനോ മലയാളിയോ ഇന്‍ഡ്യക്കാരാണെന്നു ഒരിക്കലും കരുതിയിട്ടില്ലാത്ത തമിഴന്റെ കൂടെ. അവര്‍ക്ക് വിദേശികളായ ശ്രീലങ്കക്കാരോടാണു പ്രതിപത്തി, ഇന്‍ഡ്യക്കാരോടല്ല. അങ്ങനെയുള്ള ജന്തുക്കളെ ജന്തുകള്‍ എന്നു വിളിച്ചതിനാണു സയിപ്പിനു പരാതി.
മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞാല്‍ തമിഴ് നാട്ടില്‍  തമിഴന്‍ ക്രുഷി ചെയ്യുന്ന ഒരു തരം മുല്ലയാണെന്നാണദ്ദേഹം കരുതുന്നത്. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് ബലമുള്ളതാണോ എന്നറിയാന്‍  വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്നു നിര്‍ബന്ധം പിടിക്കുന്ന സുകുമാരന്റെ സംവേദന ശേഷി അപാരമെന്ന് പറയേണ്ടി വരുന്നു. കേരളത്തിലുള്ള ഒരു വിദ്ഗദ്ധനും ഈ അണക്കെട്ട് ബലമുള്ളതാണെന്നു പറഞ്ഞിട്ടില്ല. നിഷ്പക്ഷമായി തീരുമാനം ​എടുക്കുന്ന റൂര്‍ക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധര്‍ പറയുന്നതും സുകുമാരനു പഥ്യമല്ല. തമിഴ് നാടിന്റെ പദസേവകനേപ്പോലെയാണു സുകുമാരന്‍ സംസാരിക്കുന്നത്.

kaalidaasan said...

>>>>അവിടത്തെ മുഖ്യധാരാ പാര്‍ട്ടികളായ ഡി.എം.കെ.യും അണ്ണാ ഡി.എം.കെയും പ്രശ്നത്തെ രാഷ്ട്രീയമുതലെടുപ്പിനായി ദുരുപയോഗപ്പെടുത്തുന്നില്ല എന്നത്കൊണ്ടാണിത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാട്ടാളി മക്കള്‍ കട്ചി പോലും പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ല. നിലനില്പിന് വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള വൈകോയും നെടുമാരനും തിരുമാവളവനും മറ്റും ചിലര്‍ മാത്രമാണ് രംഗത്ത് ഉള്ളത്. <<<<

സുകുമാരന്‍,

ഇത് താങ്കളുടെ തോന്നലല്ലെ.

എല്ലാവരും രംഗത്തുണ്ട്. ഏറ്റവും മുന്നിലുള്ളത് താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുമായ ചിദംബരം പറഞ്ഞത്, ഉമ്മന്‍ ചാണ്ടി പുതിയ അണക്കെട്ട് വേണമെന്നു പറയുന്നത് പിറവം ഉപതെരഞ്ഞെടുപ്പില്‍  നേട്ടമുണ്ടാക്കാനാണെന്നാണ്. സുപ്രീം കോടതി വിധി തമിഴ്നാടിനനുകൂലമാകുമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള മൂന്നു എം പിമാര്‍ ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ക്കണമെന്നു പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹം നടത്തി. ഇതൊന്നും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കലല്ലെങ്കില്‍ രാഷ്ട്രീയമെന്തെന്നു താങ്കള്‍ ഏതെങ്കിലും നേഴ്സറി തലം മുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.