Links

മുല്ലപെരിയാര്‍ കുളമാക്കരുത്

പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെ സമ്മതം കിട്ടിയ ശേഷം , മുല്ലപെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണല്ലൊ. ആ യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊള്ളുക എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഇന്നത്തെ നിലയില്‍ ഡാം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ ഇങ്ങനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് അപക്വമായ നടപടിയാണെന്ന് സര്‍ക്കാരിനെ ഞാന്‍ താക്കീത് ചെയ്യുന്നു.

എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്.  പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്.  2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ.  കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്.  ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ.

ആ നിലയ്ക്ക് ഇനി കേവലം രണ്ട് മാസം കാത്തിരിക്കുന്നതിന് പകരം തിടുക്കത്തില്‍ നിയമസഭ ചേര്‍ന്ന് എന്തെങ്കിലും പ്രമേയം പാസ്സാക്കുന്നതോ അണക്കെട്ട് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിക്കുന്നതോ കേരളത്തിന് ഇന്നുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കുകയും പ്രശ്നം പിന്നെയും നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്യും.  സുപ്രീം കോടതി വിധി വന്നാല്‍ ജയലളിതയ്ക്ക് പിന്നെ മിണ്ടാന്‍ കഴിയില്ല. എന്നാല്‍ നിയമസഭ എന്ത് തീരുമാനിച്ചാലും അത് കേരളത്തിനെതിരെ പൊരുതാന്‍ അവരുടെ മുന്നില്‍ കുറെ വാതിലുകള്‍ തുറക്കപ്പെടുന്നതിന് ഇടയാക്കും.  അക്കൂട്ടത്തില്‍ ഏറ്റവും അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളത് തമിഴ്നാട്ടില്‍ ആ‍ഞ്ഞടിക്കാവുന്ന മലയാളി വിരുദ്ധ പ്രക്ഷോഭങ്ങളാണ്. ഇപ്പോള്‍ തന്നെ ചെന്നൈയിലെ മലയാളികളെ വെക്കേറ്റ് ചെയ്യിക്കണം എന്ന മട്ടിലുള്ള കമന്റുകള്‍ ചില ഓണ്‍‌ലൈന്‍ പേജുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. അതൊരു സൂചനയാണ്.

1970കളുടെ തുടക്കത്തില്‍ അന്നത്തെ മദ്രാസില്‍ മലയാളി വിരുദ്ധ കലാപങ്ങള്‍ സാധാരണയായിരുന്നു.  മലയാളപടം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ സ്ക്രീന്‍ വലിച്ചുകീറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളികളായ കച്ചവടക്കാര്‍ ഏത് നിമിഷവും അക്രമിക്കപ്പെടാമെന്ന ചുറ്റുപാടായിരുന്നു അന്ന്. ഡി.എം.കെ. മാത്രമായിരുന്നു അന്ന് അവിടെ പ്രബലമായ രാഷ്ട്രീയപാര്‍ട്ടി. പിന്നീട് ഭാഗ്യത്തിന് ഡി.എം.കെ.യില്‍ നിന്ന് എം.ജി.ആര്‍ തെറ്റിപ്പിരിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ച് ദ്രാവിഡപ്രസ്ഥാനം നെടുകെ പിളര്‍ന്നപ്പോഴാണ് മലയാളികള്‍ക്ക് ആശ്വാസമായത്.  എം.ജി.ആര്‍ മലയാളിയാണെന്ന വസ്തുത എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കിടയില്‍ മലയാളിവിരോധം ഇല്ലാതാക്കി. അതിന് ശേഷം തമിഴ്നാട്ടില്‍ “മലയാളത്താന്‍” എന്ന വിശേഷണം പോലും കേള്‍ക്കാന്‍ കഴിയാതായി എന്ന് പറഞ്ഞാല്‍ മതിയല്ലൊ.

ഇന്ന്  മുല്ലപെരിയാറിന്റെ പേരില്‍ മലയാളി വിരോധം ആളിക്കത്തിക്കാനുള്ള ശ്രമം അവിടെ വീണ്ടും നടക്കുന്നുണ്ട്. അത് ആളിക്കത്തിയാല്‍ മലയാളികള്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട്. ഇന്ന് കേരളത്തില്‍ തമിഴ്നാട്ടുകാര്‍ അത്രയൊന്നുമില്ല. അവിടത്തെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കാരണം മിക്കവരും തിരിച്ചു പോയി. പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ ജീവിയ്ക്കാം എന്നതാണ് ഇപ്പോള്‍ അവിടത്തെ അവസ്ഥ. എന്നാല്‍ ചെന്നൈയില്‍ ലക്ഷക്കണക്കിനാണ് മലയാളികള്‍. സ്ഥിതിവിവരക്കണക്ക് എന്റെ കൈയില്‍ ഇല്ല. ചെറുകിട കച്ചവടക്കാര്‍ മിക്കവരും മലയാളികളാണ്.  കേരളത്തിലുള്ള തമിഴ്നാട്ടുകാരെ ആ സര്‍ക്കാര്‍ അങ്ങോട്ട് ആകര്‍ഷിച്ച പോലെ  ആ സംസ്ഥാനത്തുള്ള മലയാളികളെ ഇങ്ങോട്ട് പുനരധിവസിപ്പിക്കണമെങ്കില്‍ ഏതോ ഒരു തമിഴ് കമന്റില്‍ കണ്ടത് പോലെ പരശുരാമന്‍ വീണ്ടും മഴുവെറിഞ്ഞ് മറ്റൊരു കേരളം സൃഷ്ടിക്കേണ്ടി വരും.

തമിഴ്നാടിന് ആവശ്യമുള്ള വെള്ളം ഞങ്ങള്‍ തരാം, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പുതിയ അണക്കെട്ട് പണിയാന്‍ അനുമതിക്കണം എന്ന് തമിഴ്നാട്ടിലെ ജനങ്ങളെ കൂടി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാ പ്രശ്നവും സുഗമമായി പരിഹരിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് നല്ലതും എളുപ്പവും. പുതിയ അണക്കെട്ടിനെ പറ്റി തമിഴ്നാട്ടിലെ ജനങ്ങള്‍ വല്ലാതെ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു. പുതിയത് നിര്‍മ്മിച്ചാല്‍ തങ്ങള്‍ക്ക് വെള്ളം നിഷേധിക്കപ്പെടും എന്നാണ് അവര്‍ ധരിച്ചു വെച്ചിരിക്കുന്നത്. അത്കൊണ്ടാണ് അവര്‍ പുതിയ ഡാമിനെതിരെ ഇത്ര വൈകാരികമായി പ്രതികരിക്കുന്നത്. അവരുടെ തെറ്റിദ്ധാരണ ബലപ്പെടുത്താനേ ഡിസംബര്‍ 9ന്റെ നിയമസഭാ സമ്മേളനം സഹായിക്കുകയുള്ളൂ. അത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.  ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ആരാഞ്ഞത് സര്‍ക്കാര്‍ ദുര്‍ബ്ബലമായത്കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്.

മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഏറ്റവും പരിപക്വവും വിവേകപൂര്‍ണ്ണവുമായ പ്രസ്താവന വന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നായിരുന്നു.  തമിഴ്നാടിന് ഇന്ന് ലഭിക്കുന്ന വെള്ളം തുടര്‍ന്നും നല്‍കും. ഇത് ഉറപ്പാക്കാന്‍ എങ്ങനെ കരാര്‍ ഉണ്ടാക്കാനും ഞങ്ങള്‍ റെഡിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ വേണം.  ഇതാണ് ചാണ്ടിയുടെ പ്രസ്താവന. ഈ വാക്കുകള്‍ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ അവരെന്താ മനുഷ്യരല്ലേ. അവരുടെ എല്ലാ സംശയവും തീരുകയും പ്രശ്നപരിഹാരത്തിനുള്ള സുമുഖമായ അന്തരീക്ഷം ഒരുങ്ങുകയും ചെയ്യും.  നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനം എടുക്കുക വഴി ഉമ്മന്‍ ചാണ്ടി സ്വന്തം വാക്കുകള്‍ വിഴുങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുക.

ജയലളിത കൂടംകുളത്തിന്റെ പേരിലായാലും മുല്ലപെരിയാറിന്റെ പേരിലായാലും നിലപാടെടുക്കുന്നത് ജനങ്ങളെ വെറുപ്പിക്കരുത് എന്നതിന്റെ പേരിലാണ്.  ജനങ്ങളുടെ ഭീതി കൂടംകുളത്തും സംശയം മുല്ലപെരിയാറിലും ഉള്ളത് താലോലിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കാന്‍. രണ്ടിന്റെയും നിജസ്ഥിതി അവര്‍ക്കറിയാം. കാരണം അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്, ചിന്തിക്കാനുള്ള കഴിവുമുണ്ട്.  പക്ഷെ രാഷ്ട്രീയത്തില്‍ തരിപ്പണമായ അവസ്ഥയില്‍ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റതല്ലെ. ജനങ്ങളെ പേടിക്കേണ്ടി വരുന്നു.

സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുന്ന ഈ രണ്ട് മാസത്തിനിടയില്‍ നമ്മള്‍ ചെയ്യേണ്ടത് മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ടത് തമിഴ്നാടിന്റെ കൂടി ജീവല്‍ പ്രശ്നമാണെന്ന് തമിഴ്നാട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്.  അതിനുള്ള പ്രചാരണം സംഘടിപ്പിക്കണം.  അവര്‍ക്ക് അത് ബോധ്യമാകാതിരിക്കില്ല. കാരണം അണക്കെട്ട് തകര്‍ന്നാല്‍ അവര്‍ക്ക് അഞ്ച് ജില്ലകളില്‍ കുടിവെള്ളം കിട്ടുകയില്ല. പഴയ കരാറും ഉണ്ടാവുകയില്ല. പുതിയ അണക്കെട്ടും നിങ്ങള്‍ക്ക് തുടര്‍ന്നും ആവശ്യമുള്ള വെള്ളം കിട്ടാനുള്ള പുതിയ കരാറുമാണ് ശാശ്വതമായ പരിഹാരം എന്ന് അവിടെയുള്ള ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ജയലളിതയ്ക്ക് പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല. വൈക്കോവിനെ പോലെയുള്ള രാഷ്ട്രീയകൃമികള്‍ക്ക് പിന്നീട് കേരി ഇടപെട്ട് കുളമാക്കാനും കഴിയില്ല. നമുക്ക് ഇത് വരെ ഒത്ത് വന്ന അനുകൂ‍ല സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാക്കാന്‍ ഇതാണ് നല്ല വഴി. നിയമസഭാ സമ്മേളനം എന്നത് ഈ അനുകൂല സാഹചര്യങ്ങളെ മൊത്തം തകിടം മറിക്കും.

മുല്ലപെരിയാറിന്റെ കാര്യത്തില്‍ അതിവൈകാരികമായി പ്രതികരിക്കുന്നവരോട് ഒരു വാക്ക്. അണക്കെട്ടുള്ള സ്ഥലവും അതിലെ വെള്ളവും നമ്മുടേത് തന്നെ.  999 കൊല്ല്ലത്ത് കരാര്‍ എന്നതും അസംബന്ധം തന്നെ. നമ്മുടെ ന്യായങ്ങളും എല്ലാം ശരി തന്നെ. അതേ പോലെ ചെന്നൈ മഹാനഗരത്തിലും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും താമസിക്കുന്ന മറുനാടന്‍ മലയാളികള്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ക്ക് ഇനി കേരളത്തിലേക്ക് തിരിച്ചു വന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിയില്ല. നമ്മെക്കാളും വൈകാരികക്കാരാണ് തമിഴ്നാട്ടുകാര്‍. എന്ന് വെച്ച് പേടിക്കണമെന്നല്ല. അല്പം വിവേകം കാണിക്കുന്നതാണ് നമ്മുടെ മറുനാടന്‍ മലയാളികളുടെ സുരക്ഷയ്ക്ക് നല്ലത്. മാത്രമല്ല, നമ്മുടെ സ്ഥലവും വെള്ളവുമാണെന്ന് വെച്ച് തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാനൊന്നും പറ്റില്ല. അത് പ്രത്യേകം കണക്കിലെടുക്കണം. ഇന്ത്യന്‍ യൂനിയനില്‍ പെട്ട രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും എന്നത്കൊണ്ടാണിത്.

അത്കൊണ്ട്, കേരള സര്‍ക്കാരിനോട് ഞാന്‍ പറയുന്നു: തിടുക്കം കാണിച്ച് ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം കൂടണ്ട. അഥവാ കൂടുന്നെങ്കില്‍ അത് കോടതി വിധിക്ക് ശേഷം മതി. അത് വരെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തമിഴ്നാട്ടിലെ ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുക.  പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകവും സൌമനസ്യപൂര്‍ണ്ണവുമായ നിരുപാധിക സഹകരണം കിട്ടുമെന്ന് കരുതണ്ട.  അവര്‍ക്ക് എന്തിലും ഒളിപ്പിച്ചു വെച്ച രാഷ്ട്രീയ അജണ്ട കാണും.  പൊതുവെ കോണ്‍ഗ്രസ്സിലെ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ഏ വിഭാഗത്തിന് മാര്‍ക്സിസ്റ്റ്പാര്‍ട്ടിയോട് മൃദുസമീപനവും വിധേയത്വവുമാണ് എന്നും ഐ വിഭാഗമാണ് അവരുടെ രാഷ്ട്രീയശത്രുക്കള്‍ എന്നുമൊരു ധാരണ മുന്‍പ് കാലത്ത് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പക്ഷെ എന്തിലും സ്വന്തം പാര്‍ട്ടി താല്പര്യം മാത്രമേയുള്ളൂ. അവര്‍ ഭരിക്കുമ്പോള്‍ ഒരു കാര്യവും കോണ്‍ഗ്രസ്സിനോടോ യു.ഡി.എഫിനോടോ ആലോചിക്കാറില്ല. പ്രതിപക്ഷത്തെ കണക്കിലെടുക്കാറേ ഇല്ല.  ഞാന്‍ പറയേണ്ടത് പറഞ്ഞു. ബാക്കി നിങ്ങളുടെയൊക്കെ സൌകര്യം പോലെ.

Disclaimer: മുല്ലപെരിയാര്‍ പ്രശ്നം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് സമൂഹത്തിന്റെ  നാനാതുറയില്‍ പെട്ടവര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  സൈബര്‍ ലോകത്തുള്ളവരും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ നിരക്ഷരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ ഇടവിടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്ലാഘനീയമാണ്.  നമ്മുടെ പ്രതികരണങ്ങള്‍ അതിവൈകാരികതയിലേക്ക് കടന്നു തമിഴ്-മലയാളി സ്പര്‍ദ്ധ ഉണ്ടാകാന്‍ ഇടവരരുത് എന്ന് മാത്രമാണ് ഈ പോസ്റ്റിന് പിന്നിലുള്ള താല്പര്യം

50 comments:

Pheonix said...

താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ, അതിനു മുന്‍പ് ഡാം പൊട്ടിയാല്‍ ഞങ്ങളെപോലുള്ളവര്‍ എന്ത് ചെയ്യും? നിങ്ങള്‍ അങ്ങ് കണ്ണൂരില്‍ അല്ലെ? സുപ്രീം കോടതി ഇനി ഒരു അവധി വക്കും. ഇല്ലെന്നു പറയാന്‍ പറ്റുമോ? വീടുകളില്‍ ലൈഫ് ജാക്കറ്റും വായു നിറച്ച റബ്ബര്‍ ട്യൂബുകളും കരുതി വെക്കേണ്ട സമയമായി ചേട്ടാ.

K.P.Sukumaran said...

അപ്പോ ഫിയോനിക്സേ കോടതി വിധിക്ക് മുന്‍പേ അണക്കെട്ട് കെട്ടി തീര്‍ക്കുമോ :)

ശിഖണ്ഡി said...

ചിന്തികേണ്ട വിഷയം. ഓഫീസിലുള്ള പല തമിഴന്മാരും "നിങ്ങള്‍ ഞങ്ങളുടെ വെള്ളം കുടി മുട്ടിപ്പിക്കാനുള്ള പരിവാടിയാണല്ലേ" എന്ന്, ചിരിച്ചു കൊണ്ട് ചോദിക്കുന്നു. നാളെ അത് മറ്റൊരു രീതിയില്‍ ചോദിക്കാനുള്ള സാധ്യത നാം മുന്നില്‍ കാണണം.

Pheonix said...

@സുകുമാരേട്ടാ, വിധിക്ക് മുന്‍പ് ഡാം കെട്ടലും, കെട്ടുന്നതിനു മുന്‍പ് വിധിക്കലും ഒരിക്കലും ഉണ്ടാവില്ല! കേരളവും തമിഴ്നാടും കേന്ദ്രവും പിന്നെ കോടതിയും കൂടി അത്തളപിത്തള തവളാച്ചി പിന്നെ കള്ളനും പോലീസും കളിക്കും. ദുരന്ത സാധ്യതയുള്ള സ്ഥലവാസികള്‍ ഞാന്‍ മുന്‍പ് പറഞ്ഞ സാധനങ്ങള്‍ കൈയില്‍ കരുതിയിരുന്നാല്‍ മതി. (എങ്ങന പൊട്ടിയാല്‍ ഇപ്പൊ ഒരു പ്രാര്‍ഥനയെ ഉള്ളൂ, നമ്മള്‍ നാട്ടിലുണ്ടാവുന്ന സമയത്ത് മതി എന്ന്! ഒരു പ്രവാസിയുടെ സ്വാര്തത ആയി കണ്ടാല്‍ മതി.)

Noushad Vadakkel said...

ഏതു വിഷയത്തിലും ഒരാളെയും ഭയപ്പെടാതെ മനസ്സിലാക്കിയ കാര്യങ്ങളും ചിന്തകളും ആര്‍ജ്ജവത്തോടെ പറയുന്നു എന്നതാണ് സുകുമാരന്‍ മാഷിന്റെ ഇന്റര്‍നെറ്റ്‌ ലോകത്തെ ഐഡന്റിറ്റി .

ഈ ലേഖനവും അതിന്റെ സാക്ഷ്യമാണ് . എതിര്‍ക്കുന്നവര്‍ക്കും ഒന്ന് കൂടി ചിന്തിക്കുവാന്‍ പ്രേരകമാകുന്ന വരികള്‍ .

നന്ദി മാഷേ ...

-ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരന്‍

K.P.Sukumaran said...

പ്രിയ ഫിനിക്സ് , എങ്ങനെയാലും നാളെ തന്നെ അണക്കെട്ടിന്റെ നിര്‍മ്മാണം തുടങ്ങിയാലും അത് പെട്ടെന്ന് കെട്ടിത്തീരില്ലല്ലൊ. പി.ജെ.ജോസഫ് പറഞ്ഞ പോലെയായാലും ഒരു വര്‍ഷം വേണമല്ലൊ. അപ്പോള്‍ ഡാം എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നാണെങ്കില്‍ അതിനുള്ള സുരക്ഷാ സംവിധാനമല്ലെ നോക്കേണ്ടത്. ഡാം പൊട്ടിപ്പോകും എന്ന് പറഞ്ഞ് എന്റെ ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കാതിരിക്കൂ.

പ്രിയപ്പെട്ട നൌഷാദ് , ഒരുപാട് നന്ദി :)

firose said...

d

ChethuVasu said...

ഇത് തന്നെയാണ് എന്റെയും ഭയം സുകുമാരേട്ട..

നമ്മള്‍ മലയാളികള്‍ വലിയ വായില്‍ വിളിച്ചു പറയും , തമിഴ്നാട്ടില്‍ ജോലി എടുക്കുന്ന മലയാളികളുടെ മനസ്സില്‍ തീയായിരിക്കും . ഇവിടെ മുല്ലപ്പെരിയാര്‍ തകരാതെ കുറച്ചു കാലം കൂടി എങ്ങനെ നില നിര്‍ത്താം , തകര്‍ന്നു കഴിഞ്ഞാല്‍ അപകട സാധ്യാതെ എനഗ്നെ കുറയ്ക്കാം എന്നു ചിന്തിക്കേണ്ടത് .. അതിനു ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതായി തോന്നുന്നില്ല .

ChethuVasu said...

സുപ്രീം കോടതി തീരുമാനം അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കേരളത്തിന്റെ മുന്നില്‍ ഇല്ല എന്നതാണ് സത്യം .. അത് വന്നാല്‍ തന്നെ ഇനിയും ഏറെ താമസം പിടിക്കും..

ഒരു കാര്യം അറിയാന്‍ താത്പര്യമുണ്ട് , ഈ പ്രദേശങ്ങളില്‍ ഭീതി പറന്നാല്‍ ഏറ്റവും ഗുണം റിയാല്‍ എസ്റെട്ടു മാഫിയക്കയിരിക്കും.. കാരണംa പകടം ഭയന്ന് പലരും കുറഞ്ഞ വിലക്ക് നദീ തീരത്തുള്ള ഭൂമി വില്‍ക്കാന്‍ തയ്യാറായേക്കും .. പൊതുവില്‍ ഭീതി പരതുക എന്നത് ലോകമെമ്പാടും നിക്ഷിപ്ത താത്പര്യക്കാര്‍ സ്വീകരിക്കുന്ന ഒരു തന്ത്രമാണ് .

Pheonix said...

@സുകുമാരേട്ടാ, താങ്കള്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ ഖണ്ടിച്ചിട്ടില്ല. പക്ഷെ നടപ്പാക്കുന്നതിലെ കേടുകര്യസ്തതയെയാണ് ഞാന്‍ പറഞ്ഞത്‌. പിന്നെ ആദ്യ കമന്റില്‍ തന്നെ താങ്കള്‍ പറഞ്ഞത്‌ ശരിയാണ് എന്ന് ഈയുള്ളവന്‍ കുറിച്ചിട്ടിരുന്നു. കൂടാതെ മറ്റുള്ളവരെ അധികം സുഖിപ്പിച്ച് കമന്റിടുന്നത് ശീലമാല്ലതതുകൊണ്ട് എന്റെ വാക്കുകളിലും അത് പ്രകടമാവില്ല.

Fyzie Rahim said...

കോടതി വിധിക്ക് മുമ്പായി യുവമോര്‍ച്ച കനാല്‍ വെട്ടി ജല നിരപ്പ് കുറക്കാന്‍ പോകുന്നു.... അതിനു വേണ്ടി ഇതു പ്രതിസന്ധികളെയും നേരിടാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു കഴിഞു... യുവമോര്ച്ചക്ക് അഭിവാദ്യങ്ങള്‍...

Manoj മനോജ് said...

എന്ത് കൊണ്ട് 2006ല്‍ തമിഴ്നാടിന് അനുകൂലമായി കോടതി വിധി ഉണ്ടായി?

ഇനിയും തമിഴ്നാടിന് അനുകൂലമായേ വിധി ഉണ്ടാകൂ. കാരണം ഡാം ബലപ്പെടുത്തുവാന്‍ സി.ഡബ്ലു.സി. പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ എല്ലാം അവര്‍ ചെയ്ത് കഴിഞ്ഞു. ബേബി ഡാമിനെ ബലപ്പെടുത്തുവാന്‍ കേരളം സമ്മതിച്ചില്ല എന്നത് തമിഴ്നാടിന് അനുകൂലമാണ്.

ഇനി ഭൂചലന പ്രശ്നം ചൂണ്ടി കാട്ടിയാണെങ്കില്‍ സെസ്സ് സീനിയര്‍ ശാസ്ത്രജ്ഞ്നായ ജോണ്‍ മത്തായി പറയുന്നത് മുല്ലപെരിയാര്‍ ഡാം ഫോള്‍ട്ട് ലൈനില്‍ ആണ് സ്ഥിതി ചെയ്യുന്നത് അതാണ് ഭൂകമ്പനങ്ങള്‍ക്ക് കാരണം എന്ന്. പുതിയ ഡാം വരുന്നതും ഈ സ്ഥലത്ത് തന്നെ. അതായത് ഭൂചലനം ഇടുക്കി/കോട്ടയം നിവാസികള്‍ക്ക് ഇനി ഒഴിച്ച് കൂടാനാകാത്ത ഒന്നാകും. ഒരു പക്ഷേ ഇപ്പോള്‍ ഉള്ളതിലും ഭീകരമായി. അപ്പോള്‍ ഇടുക്കി ആര്‍ച്ച് ഡാം എന്ത് ചെയ്യും?

അതിനാല്‍ തന്നെ കേരളത്തിന് മുല്ലപെരിയാറില്‍ ജയിക്കണമെങ്കില്‍ 2006ല്‍ നിയമം പാസ്സാക്കി 136ല്‍ പിടിച്ച് നിര്‍ത്തിയത് പോലെ ഒരു നീക്കം നടത്തണം. എന്റെ അഭിപ്രായത്തില്‍ 2006ല്‍ 136ല്‍ പിടിച്ച് നിര്‍ത്തുവാന്‍ കാണിച്ചത് പോലെയുള്ള തന്റേടം 120ല്‍ പിടിച്ച് നിര്‍ത്തുവാന്‍ ഡിസമ്പര്‍ 9ന് കാണിക്കണം.

സംഗതി കൈവിട്ട് പോയി എന്നതിനാല്‍ വിധി വന്നതിന് ശേഷം നിയമം പാസ്സാക്കാതെ 9ന് തന്നെ തീരുമാനം എടുത്ത് ഗവര്‍ണര്‍ക്ക് അഴയ്ക്കുക. അതോടെ ഇപ്പോള്‍ “കൊണ്ടാടുന്ന” പ്രതിഷേധങ്ങള്‍ക്ക് കുറവ് വരും. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാകുവാന്‍ പോകുന്ന നരഹത്യകള്‍ ഒഴിവാക്കാം. ഒരു പക്ഷേ ഇതിനെ മുതലെടുക്കുവാന്‍ തീവ്രവാദ സംഘങ്ങളും വരും. ഇതെല്ലാം ഡിസമ്പര്‍ 9ന്റെ തീരുമാനത്തോടെ പരിഹരിക്കാം. 2 മാസത്തിന് ശേഷം കോടതി എന്ത് തീരുമാനിക്കുന്നു എന്നത് കാത്തിരിക്കുകയും ചെയ്യാം.

ഇതില്‍ ചുവപ്പന്‍ രാഷ്ട്രീയം കാണുന്നത് ചുവപ്പ് കണ്ണട ധരിച്ചിരിക്കുന്നത് കൊണ്ടാണ് ;) 2006ല്‍ നിയമം പാസ്സാക്കിയത് ഒറ്റയ്ക്കായിരുന്നോ? ലേഖനത്തിന്റെ അവസാനം വെറും ഇടത് വിരോധ പ്രസംഗമായി മാറ്റേണ്ടിയിരുന്നില്ല ;)

K.P.Sukumaran said...

@ മനോജ് , ശരിയാണ്. ലേഖനത്തിന്റെ അവസാനമുള്ള ഇടത് വിരോധം വേണ്ടായിരുന്നു. പക്ഷെ ഞാന്‍ ഉള്ളത് മാത്രമെ പറഞ്ഞിട്ടുള്ളൂ എന്ന് തോന്നുന്നു. ഒഴിവാക്കാമായിരുന്നു :)

K.P.Sukumaran said...

കോടതിയ്ക്ക് പുറത്ത് വെച്ച് പരിഹരിക്കാന്‍ പറ്റുമെങ്കില്‍ ആ മാര്‍ഗ്ഗം തന്നെയാണ് ഏറ്റവും നല്ലത് എന്നതില്‍ സംശയമില്ല. പക്ഷെ അതിനുള്ള സാധ്യത വിരളമാണ്.

എന്തെന്നാല്‍ അണക്കെട്ടിന് ഭീഷണി ഒന്നുമില്ല എന്നും കേരളം വെറുതെ ഭീതി പ്രചരിപ്പിക്കുകയാണ് എന്നുമാണ് ഇപ്പോഴും തമിഴ്നാടിന്റെ നിലപാട്. കേരളത്തില്‍ നിന്നാണെങ്കില്‍ മീഡിയകള്‍ പെട്ടെന്ന് വളരെ ഭീതിജനകമായ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നുമുണ്ട്.

വാര്‍ത്തകള്‍ക്ക് നിറം പിടിപ്പിച്ചും അതിശയോക്തിപരമായും സെന്‍സേഷനലാക്കിയും അവതരിപ്പിക്കുക എന്ന മാധ്യമ തന്ത്രം നാം ചാരക്കേസ് മുതല്‍ കണ്ടുവരുന്നതാണ്. കോടതിയില്‍ ആകുമ്പോള്‍ പ്രശ്നത്തിന്റെ ടെക്‍നിക്കല്‍ വശം വരെ എല്ലാം തലനാരിഴ കീറി പരിശോധിക്കപ്പെടുമല്ലോ.

Anonymous said...

ഇവിടെ നിയമസഭ സ്പെഷ്യല്‍ സമ്മേളനം പണ്ട് കൂടി കലാം അഭിസംബോധന ചെയ്ത് അദ്ദേഹം കുറെ നല്ല കാര്യങ്ങള്‍ പറഞ്ഞു പക്ഷെ ഇവിടെ പ്രമേയം പാസാക്കിയത് അതിനൊന്നുമല്ല മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്നും വിടണം അതായിരുന്നു ഭരണ കക്ഷിയും പ്രതിപക്ഷവും കൂടി പ്രമേയം പാസാകിയത് എന്നിട്ടെന്തായി ജയലളിത വിടുകയും ചെയ്തു, ഡീ എം കെ വന്നത് കൊണ്ടാണ് മദനി വെളിയില്‍ വന്നത് അല്ലാതെ നിയമസഭാ പ്രമേയം പേടിച്ചല്ല വന്ന മദനി പിന്നെയും അകത്തായി ഇപ്പോള്‍ ആര്‍ക്കും പ്രമേയം ഇല്ലേ? സുധീരനും മിണ്ടാട്ടമില്ല ബാലകൃഷ്ണ പിള്ളക്കും മിണ്ടാട്ടമില്ല , വീ എസ് എന്നാ മനുഷ്യന് യാതൊരു വിവരവും ഇല്ല, അല്ലെങ്കില്‍ എഴുനൂറു കോടി പിരിച്ചു അണക്കെട്ട ഉണ്ടാകും എന്ന് പറയുമോ? ഇയാള്‍ ആരുവ അണക്കെട്ടുണ്ടാക്കാന്‍ ? ഇന്ത്യ ഭരിക്കുന്നതിന് വ്യവസ്ഥാപിതമായ ഭരണക്രമങ്ങള്‍ ഉണ്ട് അതൊന്നും അറിയാതെ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന മട്ടില്‍ പറയാന്‍ ഒരാള്‍ അതേറ്റു പാടാന്‍ പലര്‍, ഉമ്മന്‍ ചാണ്ടി നൂലിഴ ഭൂരിപക്ഷം കൊണ്ട് തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചു വിടുകയാണ് മറ്റുള്ളവര്‍ , ജയലളിതയുടെ കോലം കത്തിക്കല്‍ ഒക്കെ ആവശ്യമില്ലാതെ വെറുതെ ഇരിക്കുന്നിടത് ചുണ്ണാമ്പ് ഇട്ടു തോണ്ടുകയാണ്, കേന്ദ്ര ഗവണ്മെന്റും തമിഴ് നാട് ഗവണ്മെന്റും സമ്മതിക്കാതെ ഒരു അണക്കെട്ടും ഇവിടെ കെട്ടാന്‍ പറ്റില്ല ഇടുക്കി ഡാം തന്നെ ഇവിടെ കെട്ടാന്‍ പറ്റിയത് അടിയന്തരാവസ്ഥ ആയതു കൊണ്ടായിരുന്നു , ബാബറി മസ്ജിദ് പൊളിച്ചത് പോലെ ഉള്ള ഒരു വിവരക്കേടിലെക്കാന് ഈ മുല്ലപ്പൂ വിപ്ലവം ചെന്നെത്താന്‍ പോകുന്നത്

v.c.joseph said...

ഓരോരുത്തരും സൈബര്‍ ലോകത്തുള്ള സകല ഇന്ത്യക്കാര്‍ക്കും തമിഴന്മാര്‍ക്ക് പ്രത്യേകിച്ചും SOS മെയിലുകള്‍ അയക്കുക അവരുടെ ഹൃദയന്ങ്ങളിലെക്ക് നമ്മുടെ ഭീതികലര്‍ന്നവേദനകള്‍ പകരുക- - പുതിയ ഡാം തമിഴന്‍റെ കൂടി ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുക--ഒരു മാസത്തിനുള്ളില്‍ പ്രശ്നപരിഹാരം തെളിയും

Manikandan said...

ഈ വാദങ്ങളോട് യോജിക്കാൻ കഴിയുന്നില്ല. ഇന്നത്തെ അവസ്ഥയിൽ രണ്ടുമാസക്കാലം കാത്തിരിക്കുക എന്നത് ശരിയായ നടപടിയായി തോന്നുന്നില്ല. ഇപ്പോൾ തന്നെ നാം വളരെ വൈകിപ്പോയിരിക്കുന്നു. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണ്ടേത് സർക്കാരിന്റെ ചുമതലയാണ്. നമ്മുടെ സർക്കാരുകൾ മുൻ‌കാലങ്ങളിൽ ധാരാലം അബദ്ധങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും വലുത് അച്ചുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിൽ മുല്ലപ്പെരിയാർ കരാർ പുതിക്കി എന്നതുതന്നെ. ഇന്ത്യ സ്വതന്ത്രയായപ്പോൾ തിരുവിതാംകൂറും, ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള കരാർ ഇല്ലാതായതാണ്. അത് വീണ്ടും അതേ മണ്ടത്തരങ്ങളോടെ പുതുക്കിയത് അച്ചുതമേനോൻ ചെയ്ത വലിയ തെറ്റുതന്നെ. ആന്ധ്രയിൽ നിന്നും ഒരു ടി എം സി വെള്ളം മൂന്നു കോടി രൂപ നൽകി വാങ്ങുന്ന തമിഴ്നാട് 70 ടി എം സി ജലത്തിന് നമുക്ക് നൽകുന്നത് വെറും മൂന്നുലക്ഷത്തിൽ താഴെ മാത്രം. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടരുത്. മുല്ലപ്പെരിയാർ ഡാം ഓർഡിനൻസ് വഴി കേരളം ഏറ്റെടുക്കണം. പാട്ടക്കരാർ റദ്ദാക്കി നിലവിലെ ഡാം ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണം. അതിനുശേഷം പുതിയ വ്യവസ്ഥകൾ അനുസരിച്ചാവണം തമിഴ്നാടുമായുള്ള കരാർ. പഴയ തെറ്റുകൾ ആവർത്തിക്കപ്പെടരുത്. കേരളവും ഇന്ന് ജലദൗർലഭ്യതയുള്ള സംസ്ഥാനമാണ്. ഉമ്മൻ ചാണ്ടി പറയുന്നതുപോലെ നമ്മുടെ പണം കൊണ്ട് നാം ഡാം നിർമ്മിച്ച സൗജന്യനിരക്കിൽ തമിഴ്നാടിന് വെള്ളം നൽകേണ്ട ആവശ്യം ഇല്ല.

കാഴ്ചകൾ said...

താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട്‌ 101 ശതമാനവും യോജിക്കുന്നു.

K.P.Sukumaran said...

മണികണ്ഠന്‍ കേരളത്തില്‍ നിന്നു ചിന്തിച്ച് എഴുതിയ അഭിപ്രായം വായിച്ചു. പാട്ടക്കരാർ റദ്ദാക്കി നിലവിലെ ഡാം ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണം എന്നു പറഞ്ഞല്ലോ, അങ്ങനെയെങ്കില്‍ ആ ഡാമിന്റെ ആവശ്യം കേരളത്തിന് എന്താണ്. തമിഴ്നാടിന് വെള്ളം വില്‍ക്കാനായിട്ട് മാത്രമോ :)

കേരളത്തിലെ വെള്ളം തമിഴ്നാട് കുറഞ്ഞ വിലയ്ക്ക് കൊണ്ടുപോകുന്നത് ശരിതന്നെ. പക്ഷെ ഇവിടെ പെയ്യുന്ന മഴവെള്ളം അപ്പാടെ അറബിക്കടലില്‍ പോയിച്ചേരുന്നുണ്ടല്ലോ, അതോ? പണ്ടൊക്കെ എല്ലാ പറമ്പുകളിലും തടം ഒരുക്കി മഴവെള്ളം അതത് പറമ്പുകളില്‍ ആഴ്ന്നിറങ്ങുന്ന പോലെ ചെയ്യാറുണ്ടായിരുന്നു. ഇന്ന് മഴ പെയ്യേണ്ട താമസം ആ വെള്ളം മുഴുവന്‍ അറബിക്കടലില്‍ എത്തുന്ന പോലെയാണ് നമ്മുടെ നാട്ടിലെ ഭൂഘടന. തമിഴ് നാട്ടില്‍ വെള്ളം കൊടുത്താല്‍ അതൊക്കെ പച്ചക്കറികളായും ധാന്യങ്ങളായും പഴങ്ങളായും ഒക്കെ ഇവിടേക്ക് തിരിച്ചെത്തുന്നുണ്ട്.

Manikandan said...

ബ്രിട്ടീഷുകാർ പണിതതുപോലെ തമിഴന് വെള്ളം കൊടുക്കുക എന്നതു മാത്രമാവരുത് പുതിയ ഡാമിന്റെ ഉദ്ദേശം. ബ്രിട്ടീഷുകാരൻ പണിതതു തമിഴനു വേണ്ടി ആയതിനാൽ നമുക്ക് വെള്ളം കിട്ടണമെങ്കിൽ 136 അടിയ്ക്ക് മുകളിൽ വെള്ളം എത്തണം എന്ന അവസ്ഥയാണ്. എന്തെങ്കിലും അപകടം ഉണ്ടായാൽ അതിനു മുൻപേ ഡാ‍മിലെ ജലനിരപ്പ് താഴ്ത്തണമെങ്കിലും തമിഴൻ തന്നെ കനിയണം. തമിഴൻ വിചാരിച്ചാലും 104 അടി വരെയുള്ള വെള്ളമേ ചോർത്തിക്കളയാൻ സാധിക്കൂ. അത്തരം ദുരന്തങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ ഇടുക്കി ഡാമിനും മുല്ലപ്പെരിയാറിനും ഇടയ്ക്കുള്ള പതിനായിരങ്ങൾ എന്താ‍യാലും അപകടപ്പെടും. ഇപ്പോൾ തന്നെ പലപ്പോഴും ഇടുക്കി ഡാം അതിന്റെ പരമാവധി സംഭരണനിലയിൽ എത്താറൂണ്ട്. പുതിയ ഡാമിൽ നമുക്കും വെള്ളം സംഭരിക്കപ്പെടാൻ സാധിക്കണം. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് എറണാകുളം നഗരവും പരിസരപ്രദേശങ്ങളും വേനൽക്കാലത്ത് ശുദ്ധജലക്ഷാമം അനുഭവിക്കുന്നുണ്ട്. ഓരു വെള്ളം പെരിയാറിൽ കയറി ലവണാംശം കൂടുന്നത് കൊണ്ടാണ് പമ്പിങ്ങ് തടസ്സപ്പെടുന്നത്. ഇതിന് പ്രതിവിധിയായി ചെയ്യുന്നത് ഭൂതത്താൻ‌കെട്ടിലെ വെള്ളം തുറന്നുവിട്ട് പെരിയാറിലെ ജലത്തിന്റെ ലവണാംശം ക്രമീകരിച്ചാണ്. ഭൂതത്താൻ‌കെട്ടിൽ ജലം എത്തുന്നത് ഇടുക്കിയിലും അനുബന്ധജലവൈദ്യുതപദ്ധതികളിലും വേനൽക്കാലത്ത് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറത്തുവരുന്ന ജലം ഉപയോഗിച്ചാണ്. ഇടുക്കിയിലെ ജലം ഇപ്പോൾ ഉപയോഗിച്ച് തീർക്കുന്നത് വേനൽക്കാലത്ത് എറണാകുളം ജില്ലയെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനും കേരളത്തെ വൈദ്യുതപ്രതിസന്ധിയിലേയ്ക്കും തള്ളിവിടും. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ പുതിക്കി നമുക്ക് കൂടെ ഉപകാരപ്രദമായ രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ഉണർവ് ഫലപ്രദമായി ഉപയോഗിച്ച് കാര്യങ്ങൾ നമുക്ക് കൂടി അനുകൂലമാകുന്ന തരത്തിൽ എത്തിക്കുന്നതിനുള്ള സാമ്ര്ത്ഥ്യം നമ്മുടെ ഭരണകൂടം കാണിക്കണം. ഇതുവരെ കിട്ടിയ അവസരങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയവരാണ് നമ്മൾ.ഇനിയും അതാവർത്തിക്കാൻ അനുവദിച്ചുകൂട.

K.P.Sukumaran said...

പുതിയ അണക്കെട്ട് എന്നു വരുമ്പോള്‍ തീര്‍ച്ചയായും മണികണ്ഠന്‍ പറഞ്ഞത് പോലെയുള്ള കാര്യങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ എന്തായാലും പരിഗണിക്കും. അതാണ് ഞാന്‍ ചോദിച്ചത് പുതിയ ഡാമിന്റെ ആവശ്യം കേരളത്തിന് എന്താണെന്ന്.

ഇത്പോലെയുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരികയും അത് നമുക്ക് ഭരണാധികാരികളെ അറിയിക്കാനും കഴിയണം. ബ്രിട്ടീഷ്കാര്‍ അണ കെട്ടുമ്പോള്‍ ഉള്ള സാഹചര്യമല്ലൊ ഇന്ന്. ഇതൊക്കെ പക്ഷെ ഉഭയസമ്മതപ്രകാരം മാത്രമേ നടക്കുകയുള്ളൂ. രണ്ട് സംസ്ഥാനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തിലാണ് നിര്‍ദ്ദേശങ്ങള്‍ വരേണ്ടത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്താണ് നടക്കുക എന്ന് പറയാന്‍ കഴിയില്ല. മുല്ലപെരിയാര്‍ അണക്കെട്ട് പരിശോധിച്ച വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോടതി വിധി ഉണ്ടാവുകയുള്ളൂ.

കോടതി വിധിയും വേണ്ട, തമിഴ്നാടുമായി സമന്വയവും വേണ്ട എന്ന മട്ടില്‍ ഏകപക്ഷീയമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മുന്‍‌വിധി ഇല്ലാതെ രണ്ട് സംസ്ഥാനത്തെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും സംസാരിച്ചാല്‍ പുതിയ അണക്കെട്ടിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

Shanguni said...

In this connection, please watch the opinion given by friend Bwho is a renowned academician, geologist
and a genuine human. Things must be solved peacefully. There should not be hate politics. We are all INDIANS.

Things must the solved through consensus. Please see his scientific oriented statement below:

To technologists, economists and earth scientists (both Kl and TN), Is the proposal for alternative dam and reservoir in the vicinity of Mullaperiyar, viable? Then where would it be erected? Will it be over the same fragile Edamalayar- Periyar zone? Or somewhere else? How far will the new dam be safe? Are more alternative solutions, to this crisis, there? Proposing another idea as solution: Why not we device for a series of penstock-sluice art to divert excess water from this reservoir? A set of establish water outlets through pen stocks from different points of the reservoir at 120-125 RWL (or the RWL fixed by mutual agreement) can maintain same water column pressure within the reservoir and making the dam sustained with maintained maximum force, throughout the year. As and when the water rises above Sluice level, the excess water moves out of the Mullaperiyar reservoir to the reservoirs of other river basins (namely Vaigai [TN], Chalakudy, Pampa, Achancoil [all in KL] and if technology supports even into the reservoirs built in Vamanapuaram, Karamana, Neyyar [ all in KL], Kothayar and Nellai-Thamaraparani [ in TN ] basins). In a way it is similar to the Indragandhi Canal, Telgu-Ganga Canal or the proposed Ganga-Kaveri Canal projects, but operating through huge pipelines, aqueducts and tunnels. The sluice drive can manage the water flow into supporting reservoirs by technology driven monitoring, thereby the receiving reservoirs would not be flooded or damaged. Thus the 'troubling excess' water could be made boon for people elsewhere in both the States. Similar sets of sluice/ pen stock arrangement have to be designed at lower water levels, so that those duct points can be used to reduce water in Mullaperiyar reservoir, in case of any exigency. Here, Technologist, economists and earth scientist have to come together and plan a sustainable model for building up fearless sustainable future. Let science take the lead over 'construes driven by POWER motives' and sustain our citizenries.

Hoping for a best solution.

Courtesy: Shri. Biju Lonhinos

ജയരാജ്‌മുരുക്കുംപുഴ said...

valare prasakthamayi sir ee chinthakal, ella pinthunayum...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

രവിചന്ദ്രന്‍ സി said...

പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തമിഴ്‌നാടിന് കൂടുതല്‍ വെള്ളം കൊടുക്കാമെന്നും ഇതു സംബന്ധിച്ച കരാര്‍ ഇപ്പോള്‍ വേണമെങ്കിലും ഒപ്പുവെക്കാമെന്നും കേരള ഭരണാധികാരികള്‍ പറഞ്ഞിട്ടും തമിഴ് നാട് ഗൗനിക്കാത്തത് ശ്രദ്ധിക്കണം. കേരളം അങ്ങനെ ചെയ്യില്ലെന്ന് ഭീതിയിലാണ് അവര്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരായ സമീപനം സ്വീകരിക്കുന്നതെന്ന് കരുതാനാവില്ല. അണക്കെട്ട് തമിഴ്‌നാടിന്റേതാണ്. അത് '999' വര്‍ഷത്തിലേക്കായതിനാലാണ് ബ്രിട്ടീഷ്‌കാര്‍ വിട്ടുപോയപ്പോഴോ സംസ്ഥാനരൂപീകരണവേളയിലോ തമിഴ്‌നാട് വലിയ പ്രശ്‌നമുണ്ടാക്കാതിരുന്നതെന്ന് തോന്നുന്നു. ഇനി അണക്കെട്ട് നിര്‍മ്മിക്കാമെന്ന് പറയുന്നത് കേരളമാണ്. അവിടം മുതല്‍ തമിഴ്‌നാടിന്റെ അസീകാര്യത ആരംഭിക്കുന്നു.

ഭൂചലനം മൂലം ഡാം തകരുമെന്ന വാദം നാം മുന്നോട്ടുകൊണ്ടുപോകുന്നതും ഉചിതമല്ല. കാരണം ഭൂചലനമുണ്ടായാല്‍ ഒരു അണക്കെട്ടും സുരക്ഷിതമല്ല. ഇടുക്കിയായാലും മുല്ലപ്പെരിയാറായാലും. മാത്രമല്ല ഭൂചലനമുണ്ടാകുന്ന മേഖലയിലാണ് മുല്ലപ്പെരിയാര്‍ ഡാം നില്‍ക്കുന്നതെന്ന് തെളിയിച്ചാല്‍ നാം പിന്നെ എവിടെയാണ് പുതിയ ഡാം പണിയുന്നത്, ഡെന്‍മാര്‍ക്കിലോ?!

തമിഴ്‌നാടിന് ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനാവുന്നില്ലെന്നും ഡാമിന് ബലക്ഷയമുണ്ടെന്നും നാം വസ്തുനിഷ്ഠമായി തെളിയിക്കണം. പണ്ടേ തുടങ്ങിയ ഈ പണി ഇന്നും എങ്ങുമെത്തിയിട്ടില്ല. അതിന് 'ജനവികാരം' മാത്രം മതിയാകില്ല. അതിനായി ഒരുപാട് ഗൃഹപാഠങ്ങളും കടലാസ് പണികളും കൃത്യമായി നിര്‍വഹിക്കേണ്ടതുണ്ട്. നാമിവിടെ ജനവികരാമുയര്‍ത്തിയാല്‍ അവരവിടെയും ഉയര്‍ത്തും. നാമിവിടെ 'പണി' തുടങ്ങിയാല്‍ അവരവിടെ പണിയും. രണ്ടും വലിയ ചെലവില്ലാത്ത കാര്യമാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍പര്യമുള്ളവര്‍ കണ്ണുരുട്ടിയും കോലംകത്തിച്ചും കാര്യം നടത്താന്‍ ശ്രമിക്കില്ല. ഇനിയും അക്കാര്യത്തില്‍ അത്ര ഉറപ്പില്ലാത്തവര്‍ക്ക് അതൊന്ന് കാര്യമായി പരീക്ഷിച്ചുനോക്കാവുന്നതാണ്. എല്‍.ടി.ടി.ഇ വിഷയത്തില്‍ വൈക്കോ നടത്തിയ വികാരം നിറച്ച സമരങ്ങള്‍ തമിഴ്‌നാട്ടില്‍ പോലും ക്‌ളച്ച് പിടിച്ചില്ല.

രവിചന്ദ്രന്‍ സി said...

വൈകാരികോത്സവത്തില്‍ പങ്കെടുക്കാത്തവരൊക്കെ പ്രതിബന്ധതയില്ലാത്തവരാണെന്ന ആക്ഷേപം ഉയര്‍ത്തി വീമ്പ് നടിക്കാന്‍ എളുപ്പമാണ്. പക്ഷെ അതുകൊണ്ടായില്ല. എല്ലാവര്‍ക്കും ആശങ്കളും ആഗ്രഹങ്ങളുമുണ്ട്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പകുതി ദൂരം പോകാന്‍ സഹായിച്ചേക്കും. ബാക്കിയൊക്കെ പ്രായോഗികതയില്‍ അധിഷ്ഠിതമായ യഥാര്‍ത്ഥ്യമായിരിക്കണം. You can't wish away facts and dream away realities.

മുല്ലപ്പെരിയാറില്‍ നമുക്കൊരു ശക്തമായ കേസുണ്ട്. അത് ജയിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ഇപ്പോള്‍തന്നെ നോക്കുക, നമ്മുടെ എ.ജി സ്വീകരിച്ച നിലപാട്. അത് സര്‍ക്കാരിന്റെ നിലപാടല്ലെന്ന് പറയുന്നത് സര്‍ക്കാര്‍. ഒരുപക്ഷെ എ.ജി പറഞ്ഞത് മണക്കാട് ശാന്തയുടെ നിലപാടായിരിക്കാം! അല്ലെങ്കില്‍ പുള്ളിയുടെ വ്യക്തിഗത അഭിപ്രായം! അങ്ങനെയെങ്കില്‍ അവസാനമായി എ.ജി വ്യക്തിപരമായ അഭിപ്രായം പറഞ്ഞ കേസ് ഏതാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത കൂടി ഈ 'കയ്യൊഴിയല്‍ മാമന്‍മാര്‍' ഏറ്റെടുക്കണം.

രവിചന്ദ്രന്‍ സി said...

തമിഴ്‌നാടിന് പുതിയ ഡാം കെട്ടുന്നത് സംബന്ധിച്ച് വിഷയമുണ്ടെന്ന് തോന്നുന്നില്ല. ഈ കരാര്‍ അനുസരിച്ച് കേരളം തന്നെ ഡാം നിര്‍മ്മിക്കുന്നതിനെ അവര്‍ എതിര്‍ക്കില്ല. ഈ കരാര്‍ നലനിന്നാല്‍ തുച്ഛവിലയ്ക്ക് അവര്‍ക്ക് വെള്ളം ലഭിക്കും, യഥേഷ്ടം വൈദ്യുതി ഉണ്ടാക്കാം, 999 വര്‍ഷം കലാവധി ലഭിക്കും ...അതായത് മൊത്തത്തില്‍ ഡാമല്ല കരാറാണ് തര്‍ക്കവിഷയം.

പുതിയ ഡാം കേരളം നിര്‍മ്മിച്ചാല്‍ ഈ കരാര്‍ ഒരു കാരണവശാലും നിലനില്‍ക്കില്ല. ബ്രിട്ടീഷുകാരും തിരുവിതാംകൂര്‍ രാജാവുമായുള്ള കരാര്‍ അങ്ങേയറ്റം ഈ സുര്‍ക്ക ഡാമിന് മാത്രമാണ് ബാധകമാക്കാനാവുക. 70 ല്‍ നാം ഈ കരാര്‍ അപ്പടി പുതുക്കി പമ്പരവിഡ്ഢിത്തം കാണിക്കുകയും ചെയ്തു. എന്നാല്‍ ഡാം മാറിയാല്‍ കരാര്‍ വീഴും. പുതിയ ഡാം നിര്‍മ്മിച്ചാല്‍ അണക്കെട്ട് സംബന്ധിച്ച അന്തര്‍ദ്ദേശീയ മാനദണ്ഡങ്ങളും ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ നിയമങ്ങളുമായിരിക്കും ബാധകമാവുക. തീര്‍ച്ചയായും അവിടെ '999' ഉണ്ടാവില്ല. വെള്ളം തരാമെന്ന ഉറപ്പല്ല തമിഴ്‌നാടിന് വേണ്ടത് മറിച്ച് നിലവിലുള്ള അടിമക്കരാറനുസരിച്ച് വെള്ളം ലഭിക്കണം. ഈ കരാര്‍ നാം സമ്മതിച്ചാല്‍ അടുത്ത നിമിഷം ഡാം പണിയാന്‍ അവര്‍ സമ്മതിക്കും. എന്റെ അഭിപ്രായത്തില്‍ ചര്‍ച്ച ഡാമിന്റെ സുരക്ഷയില്‍ മാത്രം കേന്ദ്രീകരിക്കരുത്. രാക്ഷസീയമായ ഈ കരാറിന്റെ കാര്യം നാം സമാനശക്തിയോടെ ഉന്നയിക്കേണ്ടതുണ്ട്. നമ്മുടെ വാദങ്ങള്‍ അവിടെ കുറേക്കൂടി ശക്തമാണെന്ന് ഞാന്‍ കരുതുന്നു.

VANIYATHAN said...

മനോജ്‌ പറഞ്ഞതുപോലെ സുപ്പ്രീം കോടതിയിൽ കേരളം (മലയാളി) ജയിക്കാൻ സാധ്യത വളരെക്കുറവേ ഞാൻ ഇപ്പോൾ കാണുന്നുള്ളൂ. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ മലയാളിയുടെ ഐക്യം കണ്ടപ്പോൾ മറിച്ചായിരുന്നൂ എന്റെ ചിന്ത. കഴിഞ്ഞ ഒരാഴ്ച മലയാളിയുടെ മുകളിൽ ഒരു രാഷ്ട്രീയ കൊടിയും ഇല്ലായിരുന്നൂ. ഇന്ന് സ്ഥിതി ആകെ മാറി. പോളിറ്റ്ബ്യൂറോയിക്ക്‌ പുതിയ ഡാം ചർച്ചചെയ്യണ്ടകാര്യം പോലും അല്ല, സീ പീ ഐ സമരത്തിൽ ചേരേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നൂ ഏറ്റവും വിചിത്രം കോൺഗ്രസ്സിന്റെ തീരുമാനമാണു സോണിയാജിയക്കണ്ടശേഷം ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞത്‌ മന്ത്രിമാർ ആരും സമരത്തിൽ പങ്കെടുക്കരുത്‌ എന്നും അദ്ദേഹത്തിന്റെസർക്കാർ കോടതിയിൽ പറഞ്ഞത്‌ ജനങ്ങളുടെ പ്രക്ഷോപത്തിനുത്തരവാദികൾ ഇവിടുത്തെ മാധ്യമങ്ങൾ ആണെന്നും പിന്നെ അധവാ മുല്ലപ്പെരിയാർ അണക്കെട്ടുതകർന്നാൽ ഇടുക്കി ഡാമിലും മറ്റുഡാമുകളിലും ഉൾക്കൊള്ളത്തക്ക ജലം മാത്രമേ ഉണ്ടാകൂ അധവാ അൽപ്പം കൂടിയാൽത്തന്നെ ഷട്ടർ തുറന്നാ വെള്ളം മുഴുവൻ അറബിക്കടലിൽ നേരെ അങ്ങുപോകുംഎന്നുമാണു് ചുരുക്കാത്തിൽ മലയാളി നിരാഹാരം കിടന്നതും സമരം ചെയ്തതും വെറുതെ. തമിഴനു് കൃഷിചെയ്യാൻ കിട്ടുന്ന വെള്ളത്തിനെ തമിഴ്‌ സർക്കരും അവിടുത്തെ രാഷ്ട്രീയപ്പാർട്ടികളും "മല" യായിക്കാണുമ്പോൾ മലയാളിയുംടെ ജീവനെ കേരളത്തിലെ സർക്കരും ഇവിടുത്തെ രാഷ്രീയപ്പാർട്ടികളും വെറും "മൈ........" പോലെമാത്രമേ കാണുന്നുള്ളൂ എന്ന് ചുരുക്കം. നിറുത്തരുത്‌ , പുതിയഡാം പണിയുന്നതുവരെ സമരവും പ്രക്ഷോപവും നിറുത്തരുത്‌. തമിഴ്‌നാടിനു് എന്നും നാം വെള്ളം കൊടുക്കുന്നൂ പുതിയഡാം നാം പണിയുന്നൂ. മുല്ലപ്പെരിയാറിൽമാത്രമല്ല കേരളം മുഴുവൻ സമരപ്പന്തൽ ഉയരണം മാത്രമല്ലലോകത്തുള്ള മുഴുവൻ മലയാളികളും ആസമരത്തെ പിൻതുണക്കണം.

Jalib Akther said...

ശരിയാണ് സുകുമാരേട്ടാ.. അവര്‍ വളരെ വയ്കാരികമായി തന്നെ ആണ് പെരുമാറുന്നത്.
പക്ഷെ കോടതി വിധിക്ക് മുന്‍പ് തന്നെ ഏതെങ്കിലും തരത്തില്‍ വ്യക്തമായ ഒരു സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലേ..

kaalidaasan said...

>>>>എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്. പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്. 2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ. കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്. <<<<<

സുകുമാരന്‍,

ഇത് അവാസ്തവമായ പ്രസ്താവനയാണ്. കേരളത്തിനു പുറത്തൊരിടത്തുനിന്നും കേരളത്തിനനുകൂലമായ നിലപാടില്ല. മന്‍ മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും വളരെ വ്യക്തമായി തമിഴ് നാടിനനുകൂലമയാ നിലപടാണെടുത്തിരിക്കുന്നത്. മറ്റ് ദേശീയ പാര്‍ട്ടികളും അതേ നിലപാടിലാണ്. കേരളത്തില്‍ ആയിരുന്നപ്പോള്‍ കൊമ്പു കുലുക്കി നടന്ന ഉമ്മന്‍ ചാണ്ടി സോണിയയേയും മന്‍ മോഹനേയും കണ്ട ശേഷം മലക്കം മറിഞ്ഞു. വി എസിനൊപ്പം ​ഉപവസിക്കുമെന്നു പറഞ്ഞ ജോസഫിനെ ഭീക്ഷണിപെടുത്തി തീരുമാനം മാറ്റിച്ചു. ദണ്ഡപാണിയെ ഇപ്പോള്‍ ശരിപ്പെടുത്തും എന്നു പറഞ്ഞവര്‍ ഒക്കെ ഒരു ശാസനയില്‍ ഒതുക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍. തിരുവഞ്ചൂര്‍  ദണ്ഡപാണിയുടെ അതേ നിലപാടാണെടുത്തത്. പ്രതിഷേധമുണ്ടായപ്പോള്‍  വാക്ക് മാറ്റിപ്പറയേണ്ടി വന്നു. ഇവരൊക്കെ കൂടെ മലയാളികളെ പറ്റിക്കുകയാണ്.

പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളം ശ്രമിക്കുന്നുണ്ട്. പക്ഷെ ആര്‍ക്കും ഇതു വരെ ബോധ്യമായിട്ടില്ല. രണ്ടു മാസം കഴിഞ്ഞ് കോടതി ഈ കേസ് പരിഗണിക്കുന്നേ ഉള്ളു. വിധി ഒന്നുമുണ്ടാകില്ല. വാദപ്രതി വാദങ്ങള്‍ നടക്കും. വിധി നീണ്ടു നീണ്ടു പോകും. കേരളത്തിനനുകൂലമായ വിധിയുണ്ടാകാന്‍ ഒരു സാധ്യതയുമിപ്പോഴില്ല. 2009 നു ശേഷം ലഭിച്ച പഠന റിപ്പോര്‍ട്ടുകളും തെളിവുകളും ഉന്നതധികാര സമിതിക്ക് മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ട് ഇതു വരെ അവ സ്വീകരിക്കപ്പെട്ടിട്ടില്ല. തമിഴ് നാട് സാങ്കേതിക തടസം ഉന്നയിച്ച് അതിനെ എതിര്‍ക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 31 നു കേരളം ഇത് സമര്‍പ്പിച്ചപ്പോള്‍, 2009 നു മുന്നേ സുപ്രീ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെ സ്വീകരികൂ എന്നാണീ സമിതി ശഠിച്ചത്. കഴിഞ്ഞ മാസം ഉണ്ടായ ഭൂചലനങ്ങള്‍ പോലും ഈ കീഴാധികാര കമ്മിറ്റി സ്വീകരിക്കുമെന്നു പോലും തോന്നുന്നില്ല. ഇനി നാളെയോ മറ്റോ ഈ അണക്കെട്ട് തകര്‍ന്നാല്‍ പോലും അതംഗീകരിക്കാന്‍ ഈ തമിഴ് നാടു കമ്മിറ്റി തയ്യാറാകുമെന്നും പ്രതീഷിക്കേണ്ട.

ഇന്നു വരെ ഒരു കമ്മിറ്റിയും കേരളത്തിനനുകൂലമായ നിലപാടെടുത്തിട്ടില്ല. ഇനിയും എടുക്കാന്‍ ഒരു സാധ്യതയുമില്ല. കമ്മിറ്റി പറയുന്നതിനപ്പുറം ഒരു തീരുമാനം സുപ്രീം കോടതിയും പറയില്ല.

kaalidaasan said...

>>>>ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ. <<<<<

സുകുമാരന്‍,

എന്തടിസ്ഥാനത്തിലാണു താങ്കള്‍  കോടതി തമിഴ് നാടിനെതിരായി വിധി പറയുമെന്നു പ്രചരിപ്പിക്കുന്നത്? എങ്ങനെയാണി വിധി താങ്കള്‍ മുന്‍കൂട്ടി കാണുന്നത്?

ഇതില്‍ സുപ്രീം കോടതി ഒരു വിധിയും പറയില്ല. അതുകൊണ്ടാണ്, ഉന്നതധികാര സമിതി എന്ന പേരില്‍ വെറുതെ പണം  ചെലവാക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത്. ആ സമിതി എടുക്കുന്ന തീരുമാനം ​ശരിവയ്ക്കാനേ സാധ്യത ഉള്ളു. അല്ലാതെ വിധി പറയാന്‍ ഇതില്‍ അടിസ്ഥാനമാക്കേണ്ട ഒരു നിയമവുമില്ല. അണക്കെട്ടിനു ബലമുണ്ടോ ഇല്ലയോ എന്നേ ഈ സമിതിയും പരിശോധിക്കൂ. എന്നും നടന്നിട്ടുള്ളതുപോലെ. ബലമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ജയലളിത സമിതിയിലെ വിദഗ്ദ്ധരേക്കൊണ്ട് അങ്ങനെ പറയിക്കും. കേരളത്തിന്റെ അഡ്വക്കറ്റ് ജെനറലിനേക്കൊണ്ട് കേരള ഹൈക്കോടതിയില്‍ പറയിക്കാന്‍  കഴിവുള്ള അവര്‍ക്ക് അതൊക്കെ നിഷ്പ്രയാസം സാധിക്കും.

ഇന്നു വരെ ഒരു കമ്മിറ്റിയും കേരളത്തിനനുകൂലമായ നിലപാടെടുത്തിട്ടില്ല. ഇനിയും എടുക്കാന്‍ ഒരു സാധ്യതയുമില്ല. കമ്മിറ്റി പറയുന്നതിനപ്പുറം ഒരു തീരുമാനം സുപ്രീം കോടതിയും പറയില്ല.


ഈം കമ്മിറ്റി എന്നു പറയുന്നതു തന്നെ അസംബന്ധമാണ്. എപ്പോഴും കമ്മിറ്റിയില്‍ കേരളത്തിന്റെ ഒരു പ്രതിനിധിയും. തമിഴ് നാടിന്റെ ഒരു പ്രതിനിധിയും കൂടെ കേന്ദ്ര സര്‍ക്കാര്‍ ( തമിഴ് നാട്) നിയമിക്കുന്ന വിദഗ്ദ്ധരും ഉണ്ടാകും. കേരള പ്രതിനിധി വിയോജനക്കുറിപ്പ് രേഖപ്പെടുത്തും. ഭൂരിപക്ഷം പ്രതിനിധികളും അത് തള്ളിക്കളയും. തമിഴ് നാടിനനുകൂലമായ തീരുമാനമെടുക്കും. ഈ കമ്മിറ്റിയും അതു തന്നെ ചെയ്യും. ജസ്റ്റിസ് കെ റ്റി തോമസിനൊന്നും ഈ കമ്മിറ്റിയില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. പണത്തിനു മീതെ പരുന്തും  പറക്കില്ല.

ഒരു നൂറ്റാണ്ടു മുന്നെ അന്നത്തെ സങ്കേതിക വിദ്യ ഉപയോഗിച്ച് പണുത ഒരണക്കെട്ട് ഇനിയും നിലനില്‍ക്കണോ എന്നു തിരുമാനിക്കാന്‍ ഒരു ഉന്നത കമ്മിറ്റിയും ആവശ്യമില്ല. അല്‍പ്പം  കോമണ്‍ സെന്‍സ് ഉള്ള ഒരാളായാലും മതി. 999 വര്‍ഷം ​ഈ അണക്കെട്ട് നിലനില്‍ക്കുമെന്ന് കരുതുന്നവരെ കഴുതകള്‍ എന്നു പോലും വിളിക്കാന്‍ ആകില്ല.

kaalidaasan said...

>>>> സുപ്രീം കോടതി വിധി വന്നാല്‍ ജയലളിതയ്ക്ക് പിന്നെ മിണ്ടാന്‍ കഴിയില്ല. <<<<<

സുകുമാരന്‍,

കേരളത്തിഅനുകൂലമായ ഒരു വിധി വന്നാല്‍ തമിഴ് നാടും ജയലളിതയും അടങ്ങിയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

കാവേരി നദീജല പ്രശ്നത്തില്‍ 1892 ലെയും 1924 ലെയും കരാറുകള്‍ പ്രകാരമുള്ള വെള്ളം ലഭിക്കണം എന്നാണവര്‍ വാശിപിടിച്ചത്.

അവരുടെ കാണപ്പെട്ട ദൈവമായ എ ജി ആര്‍ 1979 ല്‍ കേരളവുമായി ചേര്‍ന്ന് സംയുക്ത സര്‍വേ നടത്തി പുതിയ അണകെട്ടണമെന്നു തീരുമാനിക്കുകയും അതിനുള്ള സ്ഥലം പോലും കണ്ടു വയ്ക്കുകയും ചെയ്തു. അത് പോലും തള്ളിക്കളയാന്‍ മടിയില്ലാത്ത ഇവരാണോ ഒരു കോടതി വിധി വന്നാല്‍ മിണ്ടില്ല എന്നൊക്കെ പറയുന്നത്? മിണ്ടുക മാത്രമല്ല, തമിഴരെ ഇളക്കി വിട്ട് അവര്‍ കലാപം വരെ ഉണ്ടാക്കും. അപ്പോള്‍ തമിഴ് നാട്ടിലുള്ള മലയാളികളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

kaalidaasan said...

>>>> തമിഴ്നാടിന് ഇന്ന് ലഭിക്കുന്ന വെള്ളം തുടര്‍ന്നും നല്‍കും. ഇത് ഉറപ്പാക്കാന്‍ എങ്ങനെ കരാര്‍ ഉണ്ടാക്കാനും ഞങ്ങള്‍ റെഡിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ വേണം. ഇതാണ് ചാണ്ടിയുടെ പ്രസ്താവന. ഈ വാക്കുകള്‍ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ അവരെന്താ മനുഷ്യരല്ലേ. അവരുടെ എല്ലാ സംശയവും തീരുകയും പ്രശ്നപരിഹാരത്തിനുള്ള സുമുഖമായ അന്തരീക്ഷം ഒരുങ്ങുകയും ചെയ്യും. <<<<<

സുകുമാരന്‍,

ചാണ്ടിയുടെ മാത്രമല്ല, കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രസ്താവന അതു തന്നെയെല്ലേ?

ഈ വാക്കുകള്‍ തമിഴ് നാട്ടിലെത്തുന്നില്ലെങ്കില്‍ അതിന്റെ കാരണം ജയലളിതയാണ്. അവര്‍ ദാം 999 എന്ന സിനിമ നിരോധിച്ചു. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരോധിച്ചു, തമിഴ് നാട്ടിലേക്കോടുന്ന വണ്ടികളില്‍ മുലപ്പെരിയാറിന്റെ ഗുരുതരാവസ്ഥ വിവരിക്കുന്ന പോസ്റ്റുറുകള്‍ ഒട്ടിച്ചു വയ്ക്കുന്നത് പോലിസിനേക്കൊണ്ട് കീറിക്കളയുന്നു. പിന്നെങ്ങനെ എത്തും?

ഇനി എത്തിക്കാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു. രണ്ട് മാസക്കാലം കേരളം ജയലളിതയും തമിഴ് നട് ചാണ്ടിയും  ഭരിക്കുക.

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തമിഴരിലേക്കെത്തിയാല്‍ ഉടന്‍ തമിഴരുടെ സംശയം തീരുമെന്നൊക്കെ വെറുതെ പറയല്ലെ. ജയലളിത എന്നും പറയുഞ്ഞ് കൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തമാണെന്നാണ്. അതാണു തമിഴര്‍ വിശ്വസിക്കുന്നതും. ഇതു തന്നെയാണവിടെ കരുണാനിധിയും, വൈക്കോയും, വിജയകാന്തും, സുബ്രഹ്മണ്യം സ്വാമിയൊമൊക്കെ ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതവസനിക്കാതെ ഒരു തമിഴനും ഒന്നും വിശ്വസിക്കില്ല. വെള്ളം തരാം എന്നും പറഞ്ഞ് ബലമുള്ള അണക്കെട്ട് പൊളിച്ച് കളയേണ്ട ആവശ്യമെന്താണെന്ന് അവര്‍ തിരിച്ചു ചോദിക്കും.അവര്‍ ആദ്യം മനസിലാക്കേണ്ടത് ഈ അണക്കെട്ട് തകരാറായി എന്നാണ്.

തമിഴന്‍ മാര്‍ മനുഷ്യരാണ്. പക്ഷെ ഒരു പ്രത്യേക തരം മനുഷ്യാരാണ്. വിദേശ രാജ്യമായ ശ്രീലങ്കയിലെ തമിഴ് സംസാരിക്കുന്നവരോട് കാണിക്കുന്ന ദയാ ദാക്ഷിണ്യത്തിന്റെ നൂറില്‍ ഒന്നുപോലും മലയാളികളോട് കാണിക്കാന്‍ താല്‍പ്പര്യമില്ലാത ഇവരെ എങ്ങനെ മനുഷ്യരായി കാണാന്‍ സാധിക്ക്കും?

ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുനത് തമിഴരായിരുന്നെങ്കില്‍ ഈ പ്രശ്നം അവര്‍ എങ്ങനെ കൈ കാര്യം ചെയ്യുമായിരുന്നു? രണ്ടാമതൊന്ന് ആലോചിക്കാതെ ഇവര്‍ ഇത് ഇടിച്ചു നിരത്തുമായിരുന്നു.

പോട്ടേ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഘലയില്‍ ആയിരുന്നു ഈ അണക്കെട്ടെങ്കില്‍ അവര്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു?

kaalidaasan said...

>>>> ജയലളിത കൂടംകുളത്തിന്റെ പേരിലായാലും മുല്ലപെരിയാറിന്റെ പേരിലായാലും നിലപാടെടുക്കുന്നത് ജനങ്ങളെ വെറുപ്പിക്കരുത് എന്നതിന്റെ പേരിലാണ്. ജനങ്ങളുടെ ഭീതി കൂടംകുളത്തും സംശയം മുല്ലപെരിയാറിലും ഉള്ളത് താലോലിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കാന്‍. രണ്ടിന്റെയും നിജസ്ഥിതി അവര്‍ക്കറിയാം. കാരണം അവര്‍ക്ക് വിദ്യാഭ്യാസമുണ്ട്, ചിന്തിക്കാനുള്ള കഴിവുമുണ്ട്. പക്ഷെ രാഷ്ട്രീയത്തില്‍ തരിപ്പണമായ അവസ്ഥയില്‍ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേറ്റതല്ലെ. ജനങ്ങളെ പേടിക്കേണ്ടി വരുന്നു.<<<<<

സുകുമാരന്‍,

എത്ര ലാഘവത്തോടെയാണു താങ്കളിത് പറയുന്നത്? ജയലളിതക്ക് ജനങ്ങളെ പേടിക്കണം. അതുകൊണ്ട് കൂടം കുളം ആയാലും മുല്ലപ്പെരിയാറായാലും നീതിയുടെ ഭാഗത്തവര്‍ക്ക് നില്‍കാന്‍ ആകുന്നില്ല.

ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങളെ പേടിക്കേണ്ടാത്തതുകൊണ്ട്, എന്തും ആകാം.മലയാളികളെ വെറുപ്പിക്കാം. നോ പ്രോബ്ളം. അമ്മക്ക് പക്ഷെ ആയിക്കൂട. അതാണു മക്കളുടെ ആഗ്രഹം. ഉമ്മാന്‍ ചാണ്ട് ജയലളിതയേക്കാള്‍ മോശമായ സ്ഥ്തിയില്‍ നിന്നും കഷ്ടിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയതാണ്. അദ്ദേഹത്തിനാണു ജനങ്ങളെ കൂടുതല്‍ പേറ്റിക്കേണ്ടത്. ഈ വിഷയത്തില്‍ ഉറച്ച നിലപാടെടുത്തിരിക്കുന്ന കേരള കോണ്‍ഗ്രസ് പോയാല്‍ ചാഅണ്ടിയുടെ കസേര തെറിക്കും. കേരളാ കോണ്‍ഗ്രസ് മുഴുവനും വേണ്ട ജോസഫിന്റെ കൂടെയുള്ളവര്‍ പോയാലും മതി ചാണ്ടി നിലം പൊത്തും.

ജയലളിതക്ക് വിദ്യാഭ്യാസമുണ്ടായിരിക്കം. പക്ഷെ വിവരമില്ല. അതുകൊണ്ടാണ്, 50 വര്‍ഷത്തെ ആയുസിട്ട് ബ്രിട്ടീഷുകാര്‍  കെട്ടിയ ഒരു കാലഹരണപ്പെട്ട അണക്കെട്ട് ഇപ്പോള്‍ പണുതതുപോലെ ബലവത്താണ്, എന്ന് പറയുന്നത്. ഇതിനെയാണു വിവരം എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്നതെങ്കില്‍ താങ്കളോട് സഹതാപം തോന്നുന്നു.
ബ്രിട്ടീഷുകാര്‍ ഒരു 10 വര്‍ഷം കൂടി ഇന്‍ഡ്യ ഭരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ ഈ അണക്കെട്ട് ഇടിച്ചു പൊളിച്ചു കളയുമായിരുന്നു.

വിവരം ​എന്നൊക്കെ പറയുന്നത് സത്യസന്ധമായി കാര്യങ്ങള്‍ മനസിലാക്കാനും അംഗീകരിക്കാനുമുള്ള കഴിവിനെയാണ്. അല്ലാതെ സത്യം മറച്ചു വയ്ക്കുന്ന കാപട്യത്തെ അല്ല. അധികാരമുറപ്പിക്കാന്‍ വേണ്ടി സത്യം വളച്ചൊടിക്കുന്ന, ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ കൊണ്ട് കളിക്കുന്ന ഒരു വേതാളത്തിനു വിവരമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. മന്ത്രി സ്ഥാനം പോയാലും ഇതിനു വേണ്ടി പൊരുതും എന്നു പറയുന്ന പി ജെ ജോസഫ് ഈ ജന്തുവിനേക്കളും  എത്രയോ ഉയരത്തിലാണ്.

താങ്കളാണു ശരിയായ ട്രപ്പീസ്കളിക്കാരന്‍. കൂടം കുളത്തേപ്പറ്റി ജനങ്ങള്‍ക്ക് ഭീതിയാണ്. ആ ഭീതി അമ്മ ശരിക്കും മുതലെടുക്കുന്നു. ആ ഭീതിയുടെ കാരണം  ആണവ നിലയം തകരാമെന്നതും. അതൊക്കെ ചിന്തിക്കാനുള്ള കഴിവ് തമിഴനുണ്ട്. എവിടന്നു കിട്ടിയതാണോ? പക്ഷെ 50 വര്‍ഷമേ ആയുസുള്ളു എന്നും  പറഞ്ഞ് 116 വര്‍ഷം മുമ്പ് പണുത ഒരണക്കെട്ട് ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്ന് ചിന്തിക്കാനുള്ള ശേഷി അവനില്ല. പിന്നെ എന്തിനിവരെ മനുഷ്യര്‍ എന്നു വിളിക്കണം. വല്ല കാട്ടുപോത്തുകളെന്നോ കാണ്ടാമ്രുഗങ്ങളെന്നോ വിളിച്ചാല്‍ പോരേ

കൂടം കുളത്തിന്റെ ഭവിഷ്യത്തിനേക്കുറിച്ച് ബോധവാനായ തമിഴന്, മുല്ലപ്പെരിയാറിന്റെ പഴക്കത്തേകുറിച്ചും നല്ല ബോധ്യമുണ്ട്. ഇല്ല എന്നു പ്രചരിപ്പിക്കുന്ന താങ്കളൊക്കെ അവരെ കൊച്ചാക്കുകയാണ്.

ജയലളിതക്ക് ഉയര്‍ത്തെഴെന്നേല്‍ക്കണോ, ജനങ്ങളെ പേടിക്കണോ, രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണോ, എന്നതൊക്കെ അവരുടെ വ്യക്തി പരമായ ആവശ്യങ്ങള്‍. അത് മലയാളികള്‍ അന്വേഷിക്കേണ്ടതില്ല. ആ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അവര്‍ക്ക് ബാധ്യതയുമില്ല. മലയാളിയുടെ പ്രശ്നം  തകര്‍ന്നു വീഴാറായ അണക്കെട്ടാണ്. അത് പൊളിച്ചു കളയുകയാണിപ്പോശത്തെ ആവശ്യം. കുറഞ്ഞ പക്ഷം ജലനിരപ്പ് 120 അടിയാക്കി കുറച്ച് അപകട ഭീഷണി ഒഴിവാക്കുകയെങ്കിലും ചെയ്യുക. അധികാരികള്‍ അതിനു സന്നദ്ധമല്ലെങ്കില്‍, അവര്‍ക്ക് അത് സ്വയം ചെയ്യേണ്ടി വരും. ജയലളിതയുടെ രാഷ്ട്രീയ ഭാവി മലയാളിയുടെ പ്രശ്നമല്ല. അമ്മ പോയി അപ്പന്‍ വന്നാലും തമിഴന്റെ മനോഭാവം മാറില്ല.അത് മാറത്തിടത്തോളം മറ്റ് വാചാടോപങ്ങള്‍ക്ക് പ്രസക്തിയുമില്ല.

kaalidaasan said...

>>>> അല്പം വിവേകം കാണിക്കുന്നതാണ് നമ്മുടെ മറുനാടന്‍ മലയാളികളുടെ സുരക്ഷയ്ക്ക് നല്ലത്. മാത്രമല്ല, നമ്മുടെ സ്ഥലവും വെള്ളവുമാണെന്ന് വെച്ച് തമിഴ്നാടിന് വെള്ളം കൊടുക്കാതിരിക്കാനൊന്നും പറ്റില്ല. അത് പ്രത്യേകം കണക്കിലെടുക്കണം. ഇന്ത്യന്‍ യൂനിയനില്‍ പെട്ട രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും എന്നത്കൊണ്ടാണിത്.<<<<<

സുകുമാരന്‍,


മലയാളികള്‍ ഇത്ര കാലവും വിവേകത്തോടെ തന്നെയാണു പെരുമാറിയത്. ഇനിയും അങ്ങനെ ആയിരിക്കും.ഇന്നു വരെ ഈ പ്രശ്നത്തിന്റെ പേരില്‍ മലയാളികള്‍ ഒരു തമിഴനെയും ആക്രമിച്ചിട്ടില്ല. ഇനിയും അതുണ്ടാകില്ല. തമിഴന്‍ ആക്രമിക്കുമെന്ന പേടിയില്‍ യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിക്കേണ്ട ആവശ്യവുമില്ല.

അവര്‍ക്ക് വെള്ളം കൊടുക്കില്ല എന്നാരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. പിന്നെ നക്കാപ്പിച്ച വിലക്ക് 999 വര്‍ഷത്തേക്ക് വെള്ളം കിട്ടുമെന്ന് വ്യാമോഹമൊന്നും വേണ്ട. നിസാര വിലക്ക് വെള്ളം വാങ്ങി അവര്‍ ഒരു വര്‍ഷം  ഉണ്ടാക്കുനത് 40000 കോടി രൂപയാണ്, അതങ്ങനെ തുടരേണ്ടതുമില്ല.

ബ്രിട്ടീഷുകാര്‍ ബലംപ്രയോഗിച്ച് പണ്ടെങ്ങോ ഒരണ കെട്ടി എന്നു കരുതി, അത് തമിഴന്റെ സ്വന്തമാകയും ഇല്ല. അവര്‍ പോയപ്പോള്‍ ആ കരാറിന്റെ പ്രസക്തിയും തീര്‍ന്നു. ഇത് കേരളത്തിന്റെ ഭൂമിയില്‍ ഉള്ള അണക്കെട്ടാണ്. അതിന്റെ ഉടമസ്ഥാവകാശം കേരളത്തിനു വേണം. ബ്രിട്ടീഷുകര്‍ അങ്ങനെ പലതും ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ അവര്‍ പോയപ്പോള്‍ അതാതിന്റെ സ്ഥലത്തിന്റെ അവകാശിക്കാണു കിട്ടിയത്. ഇതും അങ്ങനെ ചെയ്താല്‍ മതി.

വെള്ളം കേരളം കൊടുക്കും. തമിഴന്‍ ഇപ്പോള്‍ ആന്ദ്രയില്‍ നിന്നൊക്കെ വെള്ളം മേടിക്കുന്ന വിലക്ക്. അത് പറ്റില്ലെങ്കില്‍ അവര്‍ക്ക് കേരളത്തിന്റെ വെള്ളവും വേണ്ട. ഇന്‍ഡ്യയിലെ ഒരു സംസ്ഥാനമായ ആന്ദ്രയില്‍ നിന്നും വെള്ളം മേടിക്കുന്ന വില കേരളത്തില്‍ നിന്നും മേടിക്കുന്ന വെള്ളത്തിനു നല്‍കണമെന്നതില്‍ യാതൊരു അനീതിയുമില്ല. ഇന്ന് കേരളത്തില്‍  അധിക വെള്ളമൊന്നുമില്ല. വെറുതെയോ സഹായവിലക്കോ കൊടുക്കാന്‍. തമിഴന്‍ കേരളത്തിനു സഹായവിലക്ക് പച്ചക്കറിയോ അരിയോ തരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ വില 40 % വര്‍ദ്ധിച്ചു. അത് കൊടുക്കാന്‍ മടിയില്ലാത്ത തമിഴന്‍ മാര്‍ക്കറ്റ് വില കേരളത്തിന്റെ വെള്ളത്തിനു തരാനും മടിക്കേണ്ടതുമില്ല. ഇതിവിടെ പറയാന്‍ കാരണം തമിഴന്‍ മലയാളിയുടെ ജീവന്‍ വച്ച് വില പേശുന്നത് ഈ സഹായ വിലക്ക് വെള്ളം കിട്ടാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ ഇപ്പൊഴത്തെ അണയില്‍ നിന്നു വെള്ളം കിട്ടിയാലും പുതിയ അണയില്‍ നിന്നും വെള്ളം കിട്ടിയാലും ഒരു പോലെയാണ്. കേരളത്തിന്റെ നിസഹായ അവസ്ഥ വച്ച് അവന്‍ വില പേശുകയാണ്. ആത്മാഭിമാനമുള്ള ഒരു ജനതക്കും അതനുവദിച്ചു കൊടുക്കാനുമാകില്ല. ഇന്‍ഡ്യ എന്ന രാജ്യത്ത് മലയാളിക്കും തമിഴനും തെലുങ്കനും ഒരേ നീതിയാണു വേണ്ടത്. അല്ലാതെ വെവ്വേറെ നീതിയല്ല.
മറുനാടന്‍ മലയാളികളുടെ സുരക്ഷക്കു വേണ്ടി, വള്ളക്കടവിലെയും വണ്ടിപ്പെരിയാറിലെയും ആയിരങ്ങളെ കുരുതി കൊണ്ടുക്കേണ്ട ആവശ്യമില്ല.

kaalidaasan said...

>>>> അവര്‍ക്ക് അത് ബോധ്യമാകാതിരിക്കില്ല. കാരണം അണക്കെട്ട് തകര്‍ന്നാല്‍ അവര്‍ക്ക് അഞ്ച് ജില്ലകളില്‍ കുടിവെള്ളം കിട്ടുകയില്ല. പഴയ കരാറും ഉണ്ടാവുകയില്ല. പുതിയ അണക്കെട്ടും നിങ്ങള്‍ക്ക് തുടര്‍ന്നും ആവശ്യമുള്ള വെള്ളം കിട്ടാനുള്ള പുതിയ കരാറുമാണ് ശാശ്വതമായ പരിഹാരം എന്ന് അവിടെയുള്ള ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ജയലളിതയ്ക്ക് പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല. <<<<<

സുകുമാരന്‍,


താങ്കള്‍ ജയലളിതയുടെ പാര്‍ട്ടിക്കാരാനാണോ? അവര്‍ക്ക് പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് എങ്ങനെയാണു താങ്കളുടെയും മറ്റ് മലയാളികളുടെയും ബാധ്യത ആകുന്നത്?

തമിഴന്‍മാര്‍ക്ക് ഇതേപ്പറ്റി ഒരു ബോധ്യവുമില്ല എന്നാണോ താങ്കളുടെ പക്ഷം? അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളില്‍ കുടിവെള്ളം മുട്ടുന്നതും  തുടര്‍ന്നും വെള്ളം കിട്ടാത്തതും മാത്രമാണോ ഈ മന്തന്‍മാരുടെ ചിന്തയിലുള്ളു. അണക്കെട്ട് തകരുമ്പോള്‍ അനേകായിരങ്ങള്‍ ചത്തുപോകും  എന്നൊന്നും ഈ മന്തന്‍മാര്‍ക്ക് അറിയേണ്ടെ? അതോ അതറിയാനുള്ള ബുദ്ധി വികാസം ഈ ജന്തുക്കള്‍ക്കില്ലേ?

1979 ല്‍ മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോളാണ്, ഈ അണക്കെട്ടിന്റെ സുരക്ഷയേക്കുറിച്ച് ആദ്യം ബോധമുണ്ടായത്. അന്നു മുതല്‍ ഇതൊരു തര്‍ക്കവിഷയമായിരുന്നു. പല പ്രാവശ്യം കോടതി കയറി. പല കോടതി വിധികളും ഉന്നതാധികാര സമിതികളുമുണ്ടായി. കൂടം കുളത്തേക്കുറിച്ചൊക്കെ ധാരണയുള്ള ഇവര്‍ക്ക് ഇതൊന്നും അറിയില്ല എന്നാണോ താങ്കളുടെ പക്ഷം?
തമിഴനിതേക്കുറിച്ചറിവില്ല, ബോധ്യമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്നവരുടെ അജണ്ട വേറെയാണ്.

സങ്കേതിക ജ്ഞാനവും ലോക പരിചയവും, നീതി ബോധവുമുള്ള അനേകം വിദഗ്ദ്ധര്‍ക്കും  ന്യായാധിപന്‍മാര്‍ക്കും ഇതൊന്നും  ഇതു വരെ ബോധ്യമായിട്ടില്ല. പിന്നെ ആണോ ഇനി കുറെ പോത്തുകള്‍ക്ക് ബോധ്യമാകാന്‍ പോകുന്നത്?

ഇവര്‍ക്കൊക്കെ ഇതെല്ലാം ബോധ്യമായി വരുമ്പോഴേക്കും അണക്കെട്ട് തകര്‍ന്നിരിക്കും, വളക്കടവിലെയും വണ്ടിപ്പെരിയാറിലെയും ആയിരങ്ങള്‍ കാലപുരി പൂകിയുമിരിക്കും.

മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോള്‍  10 മിനിറ്റുകൊണ്ട്, അഞ്ചുകിലോമീറ്റര്‍ ദൂരെയുള്ള മോര്‍വി പട്ടണം 12 അടി മുതല്‍ 30 അടി വരെയുള്ള പ്രളയം കൊണ്ട് മൂടി. 15000 ആളുകള്‍ കാലപുരിയും പൂകി. മുല്ലപെരിയാര്‍ തകര്‍ന്നാല്‍ 3 മിനിറ്റ് കൊണ്ട് പ്രളയ ജലം  വള്ളക്കടവില്‍ എത്തും. അതും നൂറടിക്കു മുകളില്‍. തമിഴനെ ബൊധ്യപ്പെടുത്താന്‍  കളയുന്ന സമയത്ത് ഈ മനുഷ്യരെ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നതായിരിക്കും നല്ലത്. 40 വര്‍ഷം കൊണ്ട് ഇവര്‍ക്കൊന്നും ബോധ്യമായിട്ടില്ലെങ്കില്‍ ഇനി ബോധ്യമാകാനും പോകുന്നില്ല.

കേരളം വെള്ളം തരില്ല എന്നാണ്, ഈ അഞ്ച് ജില്ലകളിലെ തമിഴര്‍ കരുതുന്നതെന്ന്, താങ്കള്‍ക്കെങ്ങനെയാണു മനസിലായത്? വല്ല സര്‍വേയും നടത്തിയിട്ടുണ്ടോ? അതോ വെറും ഊഹമാണോ? മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് മലയാളികളില്‍ ഭൂരിഭാഗത്തിനുമറിയില്ല എന്ന് മറ്റ് ചിലര്‍ പ്രചരിപ്പിക്കുണ്ട്. അവര്‍ ഫീല്‍ഡ് സര്‍വേ നടത്തിയാണത് മനസിലാക്കിയതെന്നും അറിയാന്‍ കഴിഞ്ഞു. അതുപോലെ ഇതെങ്ങനെയാണു താങ്കള്‍ മനസിലാക്കിയത്?

kaalidaasan said...

>>>> അത്കൊണ്ട്, കേരള സര്‍ക്കാരിനോട് ഞാന്‍ പറയുന്നു: തിടുക്കം കാണിച്ച് ഡിസംബര്‍ 9ന് നിയമസഭാ സമ്മേളനം കൂടണ്ട. അഥവാ കൂടുന്നെങ്കില്‍ അത് കോടതി വിധിക്ക് ശേഷം മതി. അത് വരെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തമിഴ്നാട്ടിലെ ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുക. <<<<<

സുകുമാരന്‍,


കോടതി വിധി കേരളത്തിനനുകൂലമാകും, ജയലളിത മുട്ടു മടക്കും എന്നൊക്കെ വീമ്പു പറഞ്ഞിട്ട് ഇപ്പോള്‍ അതൊന്നുമുണ്ടാകില്ലേ? കോടതിവിധി നമുക്ക് അനുകൂലമാണെങ്കില്‍ എന്തിനാണു നിയമസഭ സമ്മേളിക്കുന്നത്? പടക്കം പൊട്ടിച്ചാഘോഷിക്കാനോ?

നിയമസഭ സമ്മേളിച്ച് ഈ പ്രശ്നം  ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്യണം.അതിനാണവരെ ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. ഒരു നിയമനിര്‍മ്മാണം നടത്തി ഈ അണക്കെട്ട് കേരളം ഏറ്റെടുക്കണം. ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാം കൂറും തമ്മിലുണ്ടാക്കിയ കരാര്‍ ലാപ്സായി പോയി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുടര്‍ച്ച തമിഴ് നാടു സര്‍ക്കാരിനാണെന്ന് ആരാണു തീരുമാനിച്ചത്? ഈ രണ്ട് സംവിധാനങ്ങളും ഇന്നില്ല. മറ്റൊരു നിയമനിര്‍മ്മാണം വഴി ഈ കാരറിനിതു വരെ ബന്ധപ്പെട്ട കക്ഷികള്‍ സാധുത നല്‍കിയിട്ടില്ല. അത് ചെയ്യേണ്ടത് പാര്‍ലമെന്റോ കേരള നിയമസഭയോ ആയിരുന്നു. അതുണ്ടായിട്ടില്ല. ഭരണ ഘടന നിലവില്‍ വരുന്നതിനു മുന്നേ ഉള്ള കാരാറുകളുടെ നിയമ സാധുതയില്‍ സുപ്രീം കോടതിക്കിടപെടാന്‍ ആകില്ല എന്ന് ഭരണ ഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് കേരള നിയമ സഭ ഒരു നിയമ നിര്‍മ്മാണം വഴി ഈ അണക്കെട്ട് ഏറ്റെടുത്താല്‍ സുപ്രീം കോടതി അതില്‍ ഇടപെടാനുള്ള സാധ്യത ഇല്ല. ഡാം സുരക്ഷാ നിയമം കേരള നിയമസഭ പാസാക്കിയിട്ട്, സുപ്രീം കോടതി അതിനെ അസാധുവക്കിയിട്ടില്ല. തമിഴ് നാട് ആവര്‍ത്തിച്ച് അവശ്യപ്പെട്ടിട്ടും ഇതു വരെ അതുണ്ടായില്ല.

അണക്കെട്ട് തകര്‍ന്നാല്‍ 3 മിനിറ്റ് കൊണ്ട്, നൂറടിക്കു മുകളിലുള്ള പ്രലയ ജലം വള്ളക്കടവില്‍ എത്തും. അവിടെ 5000 ആളുകളുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള എന്ത് നിര്‍ദേശമാണു താങ്കള്‍ക്കുള്ളത്? 10 മിനിറ്റുകൊണ്ട് വണ്ടിപ്പെരിയാറില്‍ എത്തും. അവിടെ 20000 ആളുകളുണ്ട് ഇടക്കുമുണ്ട് കുറെ ആളുകള്‍. ഇവരെ എങ്ങനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങളാണു നടത്തേണ്ടത്?

ജപ്പാന്‍ സമ്പന്ന രാജ്യമാണ്. അവിടെ ഭീകമ്പങ്ങളും സുനാമികളും സാധാരണവും. ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ അവിടെ സര്‍വ്വ സന്നഹങ്ങളുമൊരുക്കി നിറുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപറ്റംബറില്‍ അവിടെ കടലില്‍ ഒരു ഭൂകമ്പവും, തുടര്‍ന്ന് സുനാമിയും  ഉണ്ടായി. തിരകള്‍ തീരത്തെത്താന്‍ 1 മണിക്കൂറിലേറേ സമയവുമെടുത്തു. വെറും 30 അടി ഉയരത്തിലുള്ള തിരകളേ അവിടെ വന്നുള്ളു. എന്നിട്ടും 19000 ആളകള്‍ മരിച്ചു. അന്നത്തെ സുനമിയിലാണ്, ഒരാണവ നിലയം തകര്‍ന്നത്. അത് ചൂണ്ടിക്കാട്ടിയാണ്, കൂടം കുളത്ത്, ജയലളിത ഉള്‍പ്പടെയുള്ള തമിഴര്‍ സമരം നടത്തുന്നതും.

മുല്ലപ്പെരിയാറിലെ 136 അടി ഉയരത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒറ്റയടിക്ക് പാഞ്ഞുവരുന്നത് കുറഞ്ഞത് നൂറടി എങ്കിലും ഉയരത്തിലായിരിക്കും. എന്ത് സുരക്ഷാ ക്രമീകരണങ്ങളാണു താങ്കള്‍ വളക്കടവ് നിവാസികള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്.

kaalidaasan said...

>>>> മുല്ലപെരിയാറിന്റെ കാര്യത്തില്‍ അതിവൈകാരികമായി പ്രതികരിക്കുന്നവരോട് ഒരു വാക്ക്. അണക്കെട്ടുള്ള സ്ഥലവും അതിലെ വെള്ളവും നമ്മുടേത് തന്നെ. 999 കൊല്ല്ലത്ത് കരാര്‍ എന്നതും അസംബന്ധം തന്നെ. നമ്മുടെ ന്യായങ്ങളും എല്ലാം ശരി തന്നെ. <<<<<

സുകുമാരന്‍,


ഇത് താങ്കള്‍ക്കറിയാം എനിക്കുമറിയം. കേരളത്തിലെ അനേകം പേര്‍ക്കുമറിയാം. തമിഴ് നാട്ടിലെയും അനേകം പേര്‍ക്കറിയാം. ജയലളിതക്കറിയാം, കരുണനിധിക്കറിയാം, സുബ്രഹ്മണ്യംസ്വാമിക്കറിയാം, വിജയകാന്തിനറിയാം, രാഷ്ട്രീയകൃമി എന്ന് താങ്കള്‍ വിശേഷിപ്പിച്ച വൈക്കോവിനും അറിയാം. അറിയാന്‍ പാടില്ലാത്തത് കേരള ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള ന്യായാധിപ കസേരകളില്‍ ചടഞ്ഞിരിക്കുന്ന മഹോദയന്‍ (?ശുംഭന്‍)))] മാര്‍ക്കാണ്. ഇപ്പോള്‍ ഉന്നതധികാര സമിതിയുടെ അധ്യക്ഷ പദം അലങ്കരിക്കുന്ന എ ആര്‍ ആനന്ദ് എന്ന മഹോദയന്‍ ചീഫ് ജസ്റ്റീസായിരുന്ന സമയത്തും ഈ വിഷയം സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്തേ താങ്കള്‍ ശരി എന്നു പറഞ്ഞ ഈ ന്യായങ്ങളൊന്നും ഇവര്‍ക്ക് അറിയാതെ പോയി? അതോ ഇനി കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് എം പി പറഞ്ഞ സുര സുന്ദരിയുടെ വളകിലുക്കത്തില്‍ ഈ സൂരി നമ്പൂതിരിമാരൊക്കെ മയങ്ങി പോയതാണോ?

കലിപ്പ് said...

ഇത്ര നാളും നമ്മള്‍ രാഷ്ട്ട്രീയനേതക്കളെ ചുമ്മാ അങ്ങു തെറിവിളിക്കുകയായിരുന്നു. അവരുടെ കഴിവുകേടുകൊണ്ടാണ്‌ പ്രശ്നം ഇത്ര വഷളായതും നീണ്ടുപോയതും എന്നു. എന്നാല്‍ ഇപ്പോള്‍ സംഗതി ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ നേതാക്കള്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നയത്തിന്റെ കാരണം . .... നമ്മുടെ എല്ലാ നേതാക്കള്‍ക്കും , പ്രത്യേകിച്ച് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്, തമിഴ്നാട്ടില്‍ ഉള്ള ഹെക്റ്റര്‍ കണക്കിന്‌ ഭൂമി.. അതുതന്നെയാണ്‌ അവരെ കേരളത്തിനുവേണ്ടി ശക്തമായ നിലപാടെടുക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുനത്.
കാരണം രണ്ടാണ്‌.
ഒന്ന്: മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗപ്പെടുത്തി നനയ്ക്കുന്നത് നമ്മള്‍ കരുതും പോലെ തമിഴന്റെ വാഴയ്ക്ക അല്ല. ഈ പറഞ്ഞ നമ്മുടെ സ്വന്തം നേതക്കളുടെ ഏക്കറു കണക്കിനു ഭൂമിയാണ്‌.
രണ്ട്: ഈ ഭൂമി എല്ലാം തന്നെ അനധികൃതസ്വത്ത് ഉപ്യോഗിച്ചു രഹസ്യമായും ബിനാമിയായും വാങ്ങിക്കൂട്ടിയതാണ്‌. ഇതിന്റെയൊക്കെ കണക്ക് നല്ല വൃത്തിയായി എഴുതിവച്ചിട്ടുണ്ട് നമ്മുടെ പുരട്ച്ചിതലൈവി. ഡാം പണിയണം എന്നു പറഞ്ഞു ചെല്ലുന്ന നേതാക്കളെ വരച്ച വരയില്‍ നിര്‍ത്തി തിരിച്ചോടിക്കാന്‍ അതു ധരാളം .

കലിപ്പ് said...

കോടതിയില്‍ എ ജി കേരളത്തിന്‌ എതിരായി നിലപാടെടുത്തുവെന്ന് എനിക്കു തോന്നുന്നില്ല. എന്റെ അറിവില്‍ അദ്ദേഹം പറഞ്ഞത് മുല്ലപ്പെരിയ്യാര്‍ തകര്‍ന്നാല്‍ അതിലെ വെള്ളം ഇടുക്കിയില്‍ തടഞ്ഞുനിര്‍ത്ത്പ്പെടും എന്നണ്. അതുപോലെ വെള്ളം ഇടുക്കിയില്‍ എത്താന്‍ വേണ്ട സമയവും അതുണ്ടാക്കുന്ന നാശനഷ്ട്ടങ്ങളുടെ കണക്കുകളും നിസ്സാരമാക്കി കാണീച്ചു.

ശരിയാണ്‌, ഒറ്റനോട്ടത്തില്‍ കേരളത്തിലുണ്ടാവാന്‍ സധ്യതയുള്ള വന്‍ ദുരന്തത്തെ കുറച്ചു കാണിക്കുകയാണ്‌ അദ്ദേഹം ചെയ്തത്. ഇതു കേരളത്തിന്‌ എതിരായി തമിഴ്‌നാടിന്‌ ഉപയോഗിക്കാന്‍ സാധിക്കും .
എന്നാല്‍ അവര്‍ ഇതില്‍ പിടിച്ചു തൂങ്ങിയോ??? ഇല്ല. തൂങ്ങില്ല , കാരണം അതൊരു ഇരയിട്ടുപിടിക്കല്‍ ആണന്ന് അവര്‍ക്കും പിടികിട്ടി. അതായത് ഇപ്പോള്‍ അവര്‍ വാദിക്കുന്നത് ഡാമിനു ആവശ്യത്തിനു ബലമുണ്ടെന്നും ഒരിക്കലും തകരില്ലന്നുമാണല്ലോ. അതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചു പറഞ്ഞുതുടങ്ങിയാല്‍ വിഷയം തന്നെ മാറ്റിവിടുവാന്‍ നമ്മുക്കു സാധിക്കും .
ഇത് ഒരു വാദമായി ഉയര്‍ത്തികൊണ്ടു വന്നാല്‍ അതു മുല്ലപ്പെരിയാര്‍ ഡാം തകരും എന്നു തത്വത്തില്‍ അംഗീകരിക്കുന്നതിനു തുല്യമാകും എന്നു അവര്‍ക്കും അറിയാം .

അതുകൊണ്ടു എ ജിയെ നമുക്കു വെറുതെ വിടാം 

kaalidaasan said...

>>>അതുകൊണ്ടു എ ജിയെ നമുക്കു വെറുതെ വിടാം <<<<


അതെ എ ജിയെ വെറുതെ വിടാം.

അദ്ദേഹം വെറും സന്ദേശവാഹകന്‍ മാത്രമാണ്. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കുന്ന സന്ദേശ വാഹകന്‍.
സര്‍ക്കാര്‍ നിലപാട്, ആദ്യം തന്നെ തുരുവഞ്ചൂരും പിന്നീട് ഉമ്മന്‍ ചാണ്ടിയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളത്തെ ഇടുക്കി അണക്കെട്ടിന്‌ ഉള്‍ക്കൊള്ളാനാകും. അതുകൊണ്ട് മുല്ലപ്പെരിയാറിലെ വെള്ളപ്പറ്റി ഓര്‍ത്ത് ആരും ഉത്ഖണ്ഠപ്പെടേണ്ട. അതിന്റെ പേരില്‍ ക്രൂശിക്കുന്നെങ്കില്‍ ക്രൂശിക്കേണ്ടത് ചാണ്ടിയെയും തിരുവഞ്ചൂരിനെയും ആണ്.
എ ജി യെ എന്തിനു ക്രൂശിക്കണം?

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പരമേശ്വരന്‍ നായരും ഒക്കെ നിലപാടു മാറ്റുന്നു. കുറച്ചു കഴിയുമ്പോഴേക്കും, മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്കുറവില്ല എന്നൊക്കെ പറഞ്ഞെന്നിരിക്കും. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണിന്നു വരെ സുപ്രീം കോടതി തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായം പറഞ്ഞു തുടങ്ങി. ഇനി സുപ്രീം കോടതിക്ക് തീരുമാനം എടുക്കാന്‍ എളുപ്പമായി.

പിന്‍കുറിപ്പ്: കമ്പത്തും തേനിയിലും തോട്ടങ്ങളുള്ള കേരള രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും കണക്ക് ജയലളിത എടുക്കുന്നതായി ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്നലെ വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും ഈ കണക്ക് പുറത്തു വിടണമെന്ന് ജയലളിതയോട് അഭ്യാര്‍ത്ഥിച്ചിട്ടുമുണ്ട്.

http://kaalidaasan-currentaffairs.blogspot.com/2011/12/blog-post_5171.html

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ പ്രതികരണങ്ങള്‍ അതിവൈകാരികതയിലേക്ക് കടന്നു തമിഴ്-മലയാളി സ്പര്‍ദ്ധ ഉണ്ടാകാന്‍ ഇടവരരുത് ...

ChethuVasu said...

The current situation is extremely unfortunate though it is on the expected lines.

Things seriously lacking amongst various stakeholders who argue for Kerl's cuse.

1.Common sense
2.Ability to estimate scenarios
3.Risk mitigation strategies
4.Backup plans
5.Alternative approaches
6.Ability to differentiate Short term and long term goals
7.Realistic assessment of other party strength and weakness
8.Realistic assessment of own strength and weakness
9.Elbow room and maneuvering ability

In effect, instead of looking at the issue from the point of view of how much we can loose to gain bigger benefit of safety and comfort of the masses ,it has been projected as a power of strength between people of Kerala and TamilNadu and between politicians of respective states.

Diplomacy and statesmanship demands much higher level of caliber and the ability to go beyond conventions and text book approaches. Granted that we are a democracy with a federal structure , but one will be foolish to assume that we run a perfect federal system with mutually responsible stake holders or to assume that we are a matured democracy to withstand and filter out irrational mass hysteria. One should think above the system and "out of box" rather than just taking refuge in its conventional and rather inefficient tools which has been proven to be unsuccessful.

One can easily see tht the people of Kerala and its economy can easily afford the economic cost of building a Dam downstream , with out demolishing the existing Dam. And, that relatively smaller cost will save us from the much bigger social, human and financial cost that would follow in case of calamity.

While the central govt. can do little to persuade TN govt to act , it can definitely support Kerala by means on providing financial assistance in construction of the additional check- Dam downstream without demolishing the current one.

The Top political big shots from Kerala who re t the helm of affairs in Delhi would not find it big deal to convince the PM and The FM to spare few hundred crores in this regard.Getting environment clearance can be expedited by asking PM to intervene.

On the top of it definitely People of Kerala can contribute small part of their one day income and Mr. VS was quite right in expressing the idea.

A pair of shirt and Pants cost rupees 700 and if 1 crore people can spare that ( on an average) the Dam can be built. (Of course our IT professionals, NRIs ,Business men , film-stars etc can contribute more compensating for those who cant spend that 700 rupees one time.)

If someone calculate the money spent on liquor by malyalees during festive seasons I believe will be quite comparable.

If one say that hes enough money to booze to death , spend on top brands of various consumer products and yet you cant even spend 700 rupees or consider that as worthless idea, you are shedding just crocodile tears and hiding your vested interests behind it.

Unknown said...

വാസു ശരിയായി തന്നെ പറഞ്ഞു. നിലവിലെ ഡാം ഡീകമ്മീഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന ആശയം ആരുടെ തലയിലാണ് ഉദിച്ചത് എന്ന് അറിയില്ല. മൂന്നാമത്തെ തവണയാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന് കേരള നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കുന്നത്. വെറും മിമിക്രി എന്നതിനപ്പുറം ഈ പ്രമേയം പാസ്സാക്കലിന് ഒരു ഗൌരവവുമില്ല. വിവേകശാലികളും പക്വമതികളുമായ നേതാക്കള്‍ ജനങ്ങളെ നയിക്കുന്നതിന് പകരം ആള്‍ക്കൂട്ടത്താല്‍ നേതാക്കള്‍ നയിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. അത്കൊണ്ടാണ് മറ്റെന്തിലുമെന്ന പോലെ മുല്ലപെരിയാര്‍ പ്രശ്നത്തിലും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവരാത്തത്. നിലവിലുള്ള ഡാമിന് അപകടം സംഭവിച്ചാല്‍ അതിനെ തടുക്കാന്‍ ഇപ്പോഴത്തെ ഡാമിന് താഴത്തായി മറ്റൊരു ചെക്ക് ഡാം നിര്‍മ്മിക്കുക എന്നത് നല്ലൊരു നിര്‍ദ്ദേശമാണ്. അത് പോലെ തന്നെ തമിഴ്‌നാട്ടിലേക്ക് ജലസേചനത്തിന് പെരിയാര്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം കൊണ്ടുപോകാന്‍ കനാലുകള്‍ പണിയാവുന്നതുമാണ്. പുതിയ അണക്കെട്ട് എന്ന നിര്‍ദ്ദേശം ഒരു കാരണവശാലും തമിഴ്‌നാടിന് സ്വീകാര്യമാവുകയില്ല. പുതിയ ഡാം ആരുടെ അനുമതിയുമില്ലാതെ കേരളത്തിന് നിര്‍മ്മിക്കാമെന്ന മാണിയുടെയും ജോസഫിന്റെയുമൊക്കെ വാക്കുകള്‍ വെറും പുലമ്പലുകള്‍ മാത്രമാണ്.

ഈ വിഷയത്തെ പറ്റി ഞാന്‍ വീണ്ടും മറ്റൊരു പോസ്റ്റ് എഴുതുന്നത്കൊണ്ട് കൂടുതലായി ഇപ്പോള്‍ പറയുന്നില്ല. കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി.

കാളിദാസന്റെ കമന്റുകള്‍ ശ്രദ്ധിച്ചിരുന്നു. വെറുതെ എതിര്‍ക്കുക എന്നല്ലാതെ ക്രിയാത്മകമായ പോംവഴികള്‍ കാളിദാസനും പറയാനില്ല.

kaalidaasan said...

>>>>നിലവിലെ ഡാം ഡീകമ്മീഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന ആശയം ആരുടെ തലയിലാണ് ഉദിച്ചത് എന്ന് അറിയില്ല. <<<<

സുകുമാരന്‍,

ഈ ആശയം ഉദിച്ചത് 1979 ല്‍ തമിഴ് നാടു മുഖ്യമന്ത്രിയായിരുന്ന എം ജി ആറിന്റെ തലയിലാണ്. അന്ന് ഈ ഡാമിനു ബലക്ഷയമുണ്ടായതായി കണ്ടെത്തിയത് അദ്ദേഹവും കൂടി ആയിരുന്നു. അന്ന് കേരളവും തമിഴ് നാടും സംയുക്തമായി സര്‍വ്വേ നടത്തിയാണ്, പുതിയ ബലമുള്ള അണക്കെട്ട് പണിയാന്‍ ധരണ ആയത്. പക്ഷെ എന്തുകൊണ്ടോ തമിഴ് നാടതില്‍ നിന്നും പിന്‍മാറി. അനത് പണുതിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നത്തെ അണക്കെട്ടിന്റെ ഉയരത്തില്‍ തന്നെ പണിയുമായിരുന്നു. ഇനി പണുതാലും 120 അടിയില്‍ കൂടുതല്‍ ഉയരത്തില്‍  പണിയാനുള്ള യാതൊരു സാധ്യതയുമില്ല.

kaalidaasan said...

>>>>അത്കൊണ്ടാണ് മറ്റെന്തിലുമെന്ന പോലെ മുല്ലപെരിയാര്‍ പ്രശ്നത്തിലും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവരാത്തത്. <<<<

സുകുമാരന്‍,

ക്രിയാത്മകം എനു താങ്കളുദ്ദേശിക്കുന്നത് താങ്കള്‍ക്കും തമിഴ് നാടിനും സ്വീകാര്യമായ നിര്‍ദ്ദേശം എന്നല്ലേ.

ഇപ്പോള്‍ കേരള നിയമ സഭ പാസാക്കിയ നിര്‍ദേശങ്ങള്‍ ക്രിയാത്മകം തന്നെയാണ്. 1. ജലനിരപ്പ് അടിയന്തരമയി 120 അടിയക്കി കുറയ്ക്കുക.
2. 1979 ല്‍ തീരുമാനിച്ച പോലെ 1300 അടി താഴേക്കു മാറി പുതിയ അണക്കെട്ട് പണിയുക.

താങ്കളുടെ താക്കീത് വകവയ്ക്കാതെ കേരള നിയമ സഭ സമ്മേളിച്ചതുകൊണ്ടല്ലേ വിവേകശാലികളും പക്വമതികളുമായ നേതാക്കള്‍ ജനങ്ങളെ നയിക്കുന്നതിന് പകരം ആള്‍ക്കൂട്ടത്താല്‍ നേതാക്കള്‍ നയിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത് എന്നൊക്കെ എഴുതി വിടുന്നത്. ഒരു ജനാധിപത്യ സമൂഹത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടപ്രകാരമാണു ഭരിക്കേണ്ടത്. പുതിയ അണക്കെട്ട് പണിയണമെന്നത് ഭൂരിപക്ഷം ജനങ്ങളുടെയും  ആഗ്രഹമാണെങ്കില്‍ അത് ചെയ്യേണ്ടി വരും. അതാണു ജനാധിപത്യം എന്നതിന്റെ വിവക്ഷ.

കേരളത്തിന്റെ നദിയായ മുല്ലപ്പെരിയാറില്‍ നിന്നു കേരളം ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്ക്കുന്നില്ല. തമിഴ് നാടിനു വെള്ളം വേണമെങ്കില്‍ അണക്കെട്ട് പണിയണം.

kaalidaasan said...

സുകുമാരന്‍,

ഈ ചെക്ക് ഡാം എന്നു പറയുന്നത് ഡാം തന്നെയല്ലേ? താങ്കള്‍ക്കിഷ്ടമുള്ള പേരു വിളിച്ചോളൂ.

കേരളം നിര്‍ദേശിക്കുന്നത് ഇപ്പോഴത്തെ ഡാമിന്റെ 1300 അടി താഴേക്കുമാറി, 120 അടി ഉയരത്തില്‍ ഒരു പുതിയ ഡാം നിര്‍മ്മിക്കുക എന്നതാണ്.

kaalidaasan said...

>>>>അത് പോലെ തന്നെ തമിഴ്‌നാട്ടിലേക്ക് ജലസേചനത്തിന് പെരിയാര്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം കൊണ്ടുപോകാന്‍ കനാലുകള്‍ പണിയാവുന്നതുമാണ്..<<<<

സുകുമാരന്‍,

വിവരക്കേട് പറയാതിരിക്കൂ. മുല്ലപ്പെരിയാറിന്റെ ഗതി മാറ്റി തമിഴ് നാട്ടിലേക്കൊഴുക്കണം എന്നു പറയാത്തത് ഭാഗ്യം.

കനാല്‍ പണിയാനൊക്കെ പണ്ടേ സായിപ്പ് ആലോചിച്ചതായിരുന്നു. അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മനസിലായപ്പോള്‍ ഉപേക്ഷിച്ചു. വെറുതെ കനാല്‍ ഉണ്ടായാല്‍ മഴക്കലത്ത് വെള്ളം തിരിച്ചു വിടാന്‍സാധിച്ചേക്കും. വേനല്‍ കാലത്ത് ഒരു തുള്ളി വെള്ളം പോലും ഉണ്ടാകില്ല. വെള്ളം കെട്ടി നിറുത്താതെ കനാലുണ്ടാക്കി തിരിച്ചു വിടുന്ന കലാപരിപാടി നടക്കില്ല. മുല്ലപ്പെരിയാറില്‍ എവിടെയെങ്കിലും വെള്ളം കെട്ടി നില്‍ക്കാവുന്ന അവസ്ഥ ഇല്ല. വെള്ളം  കെട്ടി നിറുത്തുന്നതാണ്, അണക്കെട്ട്.

kaalidaasan said...

>>>>പുതിയ അണക്കെട്ട് എന്ന നിര്‍ദ്ദേശം ഒരു കാരണവശാലും തമിഴ്‌നാടിന് സ്വീകാര്യമാവുകയില്ല. പുതിയ ഡാം ആരുടെ അനുമതിയുമില്ലാതെ കേരളത്തിന് നിര്‍മ്മിക്കാമെന്ന മാണിയുടെയും ജോസഫിന്റെയുമൊക്കെ വാക്കുകള്‍ വെറും പുലമ്പലുകള്‍ മാത്രമാണ്. <<<<

സുകുമാരന്‍,


തമിഴ് നാടിനു സ്വീകാര്യമായത് ഇപ്പോഴുള്ള അണക്കെട്ട് അതു പോലെ 999 വര്‍ഷം തുടരുക എന്നതു മാത്രമാണ്. അതാണു താങ്കള്‍ക്കും സ്വീകാര്യമായതെന്ന് മനസിലാകുന്നുണ്ട്. ജയലളിതയുടെ ഏറ്റവും പുതിയ ആരോപണം, മലയാളികള്‍ മനോരോഗികളാണ്, എന്നും, ഭൂമാഫിയ കയ്യേറിയ പാട്ട സ്ഥലത്തെ നിര്‍മ്മാണങ്ങള്‍ മുങ്ങിപ്പോകും എന്നതുകൊണ്ട്, ജലനിരപ്പ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല എന്നുമാണ്.

ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ മുങ്ങിപ്പോകാവുന്ന നിര്‍മ്മാണങ്ങളുണ്ടോ സുകുമാരന്‍?

പുതിയ ഡാം ആരുടെ അനുമതിയുമില്ലാതെ കേരളത്തിന് നിര്‍മ്മിക്കാമെന്ന് മാണിയോ ജോസഫോ പറഞ്ഞിട്ടില്ല. കേരളത്തിന്റെ മണ്ണില്‍ ഒരണക്കെട്ട് പണിയാന്‍ തമിഴ് നാടിന്റെ അനുമതി വേണ്ട, എന്നേ പറഞ്ഞുള്ളു. തമിഴ് നാടിന്റെ അനുമതിയില്ലാതെ നിര്‍മ്മിക്കാം എന്നേ പറഞ്ഞുള്ളു സുബോധമുള്ള ആരുമതേ പറയൂ.

ഇപ്പോഴത്തെ അണക്കെട്ടിന്റെ 1300 അടി താഴേക്കുമാറി, പുതിയ ഒരണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പിന്റെ അനുമതി മാത്രം മതി. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കൊണ്ട് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും അത് മേടിച്ചെടുക്കാന്‍ സാധിക്കുന്നില്ല. അതിന്റെ കാരണം മന്‍ മോഹന്‍ സിംഗിനു നിലനില്‍ക്കണമെങ്കില്‍  തമിഴ് എം പി മാരുടെ പിന്തുണ വേണം. കേരളത്തില്‍  നിന്നുമുള്ള പെണ്ണുങ്ങള്‍ക്ക് അതിനു സമര്‍ദ്ദം ചെലുത്താന്‍ കഴിയുന്നില്ല. മന്‍ മോഹന്‍ സിംഗിന്റെ ആവശ്യം കസേര സംരക്ഷിക്കലാണ്, അല്ലാതെ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ ജീവന്‍ സംരക്ഷിക്കലൊന്ന്നുമല്ല. യൂറോപ്പ് കടക്കെണിയായപ്പോള്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്നൊക്കെ പറഞ്ഞ മഹാനു, മലയാളികളേക്കാള്‍ താല്‍പ്പര്യം സായിപ്പിനോടാണ്. പ്രദേശിക വാദങ്ങളും വിഘടന ചിന്തകളുമുണ്ടാകുന്നത് ഇതുപോലെയുള്ള അനങ്ങാപ്പറ നയം കേന്ദ്രത്തില്‍ ഉണ്ടാകുമ്പോഴാണ്.


മലയാളികളുടെ ന്യായമായ ഒരാവശ്യം നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനു കേരളം ഇന്‍ഡ്യയുടെ ഭാഗമായി നിലനില്‍ക്കണം?

kaalidaasan said...

>>>>കാളിദാസന്റെ കമന്റുകള്‍ ശ്രദ്ധിച്ചിരുന്നു. വെറുതെ എതിര്‍ക്കുക എന്നല്ലാതെ ക്രിയാത്മകമായ പോംവഴികള്‍ കാളിദാസനും പറയാനില്ല.<<<<


സുകുമാരന്‍,


താങ്കള്‍ ഒരു പോം വഴിയും നിര്‍ദ്ദേശിച്ചു കണ്ടില്ലല്ലോ സുകുമാരന്‍. ആകേക്കൂടി പറഞ്ഞത്, ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇതില്‍ തീരുമാനം എടുക്കും.അത് വരെ കാത്തിരിക്കണം ,എന്നു മാത്രമല്ലേ?

ഞാന്‍ എഴുതിയത് വയിച്ചിട്ട് ക്രിയാത്മകമായ പോം വഴി ഒന്നുമതില്‍ കണ്ടില്ലെങ്കി കഷ്ടമെന്നേ പറയേണ്ടൂ. താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ വീണ്ടും എഴുതാം.

1. ജലനിരപ്പ് അടിയന്തരമായി 120 അടിയാക്കി കുറയ്ക്കുക.
2. 1979 ല്‍ തീരുമാനിച്ച പോലെ 1300 അടി താഴേക്കുമാറി പുതിയ അണക്കെട്ട് പണിയുക.
3.പുതിയ അണക്കെട്ടിനു 120 അടിയില്‍ കൂടുതല്‍ ഉയരം ഉണ്ടാകരുത്.
4. പഴയ അണക്കെട്ടിന്റെ ഉയരം 120 അടിയിലേക്ക് കൊണ്ടു വരിക.
5. പഴയ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യുക.
6. തമിഴ് നാടിന്, ഇന്നു നല്‍കുന്ന അതരയം ​വെള്ളം തുടര്‍ന്നും നല്‍കുക.
7. പുതിയ അണക്കെട്ട് പൂര്‍ണ്ണമായും കേരളത്തിന്റെ നിയന്ത്രണത്തില്‍ ആക്കുക.
8. ഇതൊക്കെ ചെയ്യാന്‍ തമിഴ് നാടും, കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അനുവദിക്കില്ലെങ്കില്‍, പാട്ടക്കരാര്‍ റദ്ദാക്കി അണക്കെട്ട് കേരളം ഏറ്റെടുക്കുക.
9. സര്‍ക്കാരിനതിനു കഴിയില്ലെങ്കില്‍ കേരലത്തിലെ ജനങ്ങള്‍ സ്വയം അതേറ്റെടുത്ത് ഡിക്കമ്മീഷന്‍ ചെയ്യുക.

Unknown said...

ഇപ്പോഴുള്ള ഡാമിനേക്കാള് 150 അടി താഴെ പണിയാനുദ്ദേശിക്കുന്ന ഡാമില്നിന്ന് എങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് വെള്ളം നല്കുക?..300 അടി മുകളിലേക്ക് പമ്പ് ചെയ്യുമോ അതോ ഈ വാഗ്ദാനം വെറും അടവുനയത്തിന്റെ ഭാഗമാണോ? നമ്മളും കൊലവെറി തിയറികള്ക്ക് മോശമല്ല അല്ലേ?
ഇപ്പോഴുള്ള ഡാമില് നിന്ന് 1200 അടി ദൂരെ 150അടി താഴെ പണിയാന് സര്ക്കാര് ഉദ്ദേശിക്കുന്ന ഡാമിനു കടമ്പകളും നൂലാമാലകളും ഏറെ താണ്ടാനുണ്ട്. തമിഴ്നാടിനു വെള്ളം നല്കാന് 300അടി ഉയരത്തിലേക്ക് വെള്ളം പമ്പു ചെയ്യേണ്ടതുള്പ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള് വേറെയും. പഴയതും പുതിയതും ഉയരത്തില് ഏതാണ്ട് ഒപ്പമാണ്. ഡാമുകളുടെ ഉയരവ്യത്യാസമല്ല, ഡാം സൈറ്റുകള് തമ്മില് സമുദനിരപ്പല്നിന്ന് ഉള്ള ഉയരവ്യത്യാസമുണ്ട്.
പഴയ ഡാമിലെ വെള്ളം തന്നെ 110 അടിയോളം ഉയരത്തില് ഒരു നൂറ്റാണ്ടായി കെട്ടിക്കിടക്കുന്നു. കാരണം ആ ഉയരത്തില്നിന്നാണ് തമിഴ്നാടിന്റെ പൈപ്പ് ആരംഭിയ്ക്കുന്നത്. 300അടി താഴെനിന്നും എങ്ങിനെ വെള്ളം തിരിക്കും?. ഇനി പറയൂ പുതിയ ഡാമില്നിന്ന് വെള്ളം നല്കാമെന്ന വാഗ്ദാനം കുട്ടിക്കളിയാണോ?? ഡാം സൈറ്റുകള് 50 അടി വത്യാസമുണ്ടായാല്പോലും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന് കഴിയില്ല കാരണം അതിന്റെ എഞ്ചിനീയറിംഗ് തന്നെ. മലതുരന്ന് തരങ്കമുണ്ടാക്കിയാണ് ജോണ് പെന്നിക്യുക്കെന്ന ആ ഇമ്മിണി വല്യെ പഹയന് തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചത്. ആ തുരങ്കം(ടണല്)157 അടി പൊക്കമുള്ള ഡാമിന്റെ 110 അടി ഉയത്തില്നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. അതിനു താഴോട്ടുള്ള വെള്ള്ം ഉപയോഗിക്കാന് കഴിഞ്ഞിട്ടില്ല ഇതുവരെ. അതുകൊണ്ടാണ് കേരളം ജലനിരപ്പ് 120അടി ആക്കി നിര്ത്തണമെന്ന് ആവശ്യപ്പെടുന്ന തിന്റെ ഗുട്ടന്സ്…!!! എന്തേ നൂറടിയോ 80അടിയോ ആക്കാന് ആവശ്യപ്പെടാത്തത്? അതല്ലേ കൂടുതല് SAFE? ഇനി ഇപ്പോഴുള്ളതിലും താഴ്ത്തി ചാനലും ടണലും നിര്മ്മിക്കാമെങ്കില് അതിപ്പോഴേ ആയിക്കൂടെ?? എന്നീട്ട് ഡാമിലെ ജലനിരപ്പ് നൂറടിയോ 80അടിയോ ആക്കിക്കൂടേ? അപ്പോള് നമുക്കു സുരക്ഷയും അവര്ക്ക് ധാരാളം വെള്ളവും ലഭിക്കുമല്ലോ?...