Links

ഒബാമയ്ക്ക് അഭിവാദ്യങ്ങള്‍ !















പാതി ആഫ്രിക്കനും പാതി അമേരിക്കനുമായ ബറാക്ക് ഹുസ്സൈന്‍ ഒബാമയുടെ ചരിത്രപ്രധാനമായ വിജയത്തില്‍ അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു . അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരികമായ ശക്തിയും ആര്‍ജ്ജവവുമാണ് ഉദാത്തമായ ഈ വിജയത്തില്‍ കാണാന്‍ കഴിയുന്നത് . മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് ഇതേ പോലെ ഒരു യുവനേതാവിന്റെ ആഗമനം നമുക്ക് പ്രതീക്ഷിക്കാനാവുമോ ? ജരാനര ബാധിച്ച വൃദ്ധനേതൃത്വങ്ങള്‍ മാത്രമേ നമുക്ക് പറ്റൂ എന്നുണ്ടോ ?

8 comments:

ചാണക്യന്‍ said...

അമേരിക്കയിലും ജനാധിപത്യമോ മാഷെ,

Manikandan said...

സുകുമാരേട്ടാ ഇന്ത്യയിൽ ഒരിക്കലും ഇത്തരത്തിൽ നട്ടെല്ലുള്ള പ്രതിനിധികളെ കിട്ടുക പ്രയാസം. ഇവിടെ പാർലമെന്റിലും നിയമസഭകളിലും എത്തുന്നതു ജനങ്ങളുടെ പ്രതിനിധികളല്ല മറിച്ച രാഷ്‌ട്രീയപാർട്ടികളുടെ നോമിനികൾ മാത്രം. സഭകൾക്കു പുറത്തുള്ള ഉന്നതാധികാര സമിതികൾ ആഞ്ജാപിക്കുന്നതനുസരിച്ച് വോട്ടുചെയ്യുന്ന അല്ലെങ്കിൽ സ്വന്തം സാമ്പത്തികലാഭങ്ങൾക്കായി വോട്ടുചെയ്ത ജനങ്ങളെയും സ്വന്തം നാടിനെ പോലും ഒറ്റിക്കൊടുക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത ഒരു ഭൂരിപക്ഷം ആണ് നമ്മുടെ സഭകളിൽ എത്തുന്നത്. പലരും പത്രസമ്മേളനങ്ങളിലും, ടെലിവിഷൻ ചർച്ചകളിലും ഘോരഘോരം പ്രസംഗിക്കുമെങ്കിലും പാർലമെന്റിലും നിയമസഭകളിലും എത്തുമ്പോൾ ഇവരുടെ ബുദ്ധിയും, ചിന്താശക്തിയും ആർക്കോ അടിയറവെച്ച മട്ടാണ്. ഇത്തരത്തിൽ അല്ലാത്ത ഒരു ചെറിയ വിഭാഗം ഇപ്പോഴും ഉണ്ടെന്നതാണ് അല്പമെങ്കിലും ആശ്വാസം നൽകുന്നത്.

മാളൂ said...

മുബാറക്ക്!
ബാറക്ക് ഹുസൈന്‍ ഒബാമ!
മുബാറക്ക്.
മുബാറക്ക് ഹുസൈന്‍ ഒബാമ!

ജിവി/JiVi said...

ജരാനര ബാധിച്ച ഒരു വൃദ്ധനേതാവിന് സുകുമാരേട്ടന്‍ ഇതിലും വലീയ സ്തുതിഗീതങ്ങള്‍ പോസ്റ്റായി ഇട്ടിരുന്നു.

ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്ന നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്.

ലോകം മുഴുവനുമുള്ള ഭരണാധികാരികള്‍ ഉദാരവല്‍ക്കരണനയങ്ങളുടെയും സ്വതന്ത്രവിപണിയുടെയും ദുഷ്പ്രവണതകള്‍ക്കെതിരെ നടപടികള്‍ തുടരുമ്പോഴും ആ നയങ്ങളുടെ വിധേയനായി വാഴുന്ന, മുതലാളിത്തസാമ്പത്തികശാസ്ത്ര പുസ്തകത്തിലെ തിയറികളും ഇന്‍ഡക്സുകളും മാത്രമറിയുന്ന, ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങളറിയാത്ത സാമ്പത്തിക വിദഗ്ദ്ധന്.

അതും ഒബാമക്ക് ഇത്ര വലീയജയം നേടാന്‍ കാരണക്കാരനായ ജോര്‍ജ്ജ് ബുഷുമായി ചരിത്രപ്രധാനമായ ഉടമ്പടി ഒപ്പിട്ടതിന്റെ പേരില്‍.

poor-me/പാവം-ഞാന്‍ said...

Let us hope for the best while saluting his passion to achive,
മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം

ചാർ‌വാകൻ‌ said...

കൂടുതലങ്ങു സന്തോഷിക്കാന്‍വരട്ടെ സാമ്പ്രാജിത്ത മൂലധനം
ഏതൊക്കെ പള്ളേലാണ്` കേറുന്നതെന്നാര്‍ ക്കാറിയാം

Unknown said...

ജനാധിപത്യത്തെക്കുറിച്ച് ചാണക്യന്റെ സങ്കല്പം എന്താണന്ന് വ്യക്തമാക്കിയാലേ അമേരിക്കയിലും ജനാധിപത്യമോ മാഷേ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയൂ ...

ശരിയാണ് മണികണ്ഠന്‍ , ജീര്‍ണ്ണിച്ച ഒരു സിസ്റ്റമാണ് ഇവിടെ നിലവിലുള്ളത് . ആ ജീര്‍ണ്ണതയെ ഉപജീവിച്ച് കാലക്ഷേപം നടത്തുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ . എന്നെങ്കിലും മാറ്റം വരും എന്ന് പ്രത്യാശിക്കാം ..

മാളു എന്താണുദ്ദേശിച്ചതെന്ന് വ്യക്തമല്ല, എന്നാലും സന്ദര്‍ശനത്തിന് നന്ദി ...

മലയാളീ , ഇങ്ങനെ പരസ്യങ്ങള്‍ കോപ്പി-പെയിസ്റ്റ് ചെയ്യുന്നത് ശരിയല്ല.

പാവം-ഞാനേ , ലിങ്ക് കണ്ടു , ആ കവിത വായിച്ചു നന്ദി ...

ചാര്‍വ്വാകന്‍ , എന്തൊക്കെ പദപ്രയോഗങ്ങളാണ് ..സാമ്രാജ്യത്വ മൂലധനം ? അതിത്ര മോശമാണെങ്കില്‍ കോടിയേരി അമേരിക്കയില്‍ പോയതെന്തിന് ?

പ്രിയപ്പെട്ട ജിവി , മന്മോഹന്‍ സിങ്ങ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല എന്നത് ഒരു അയോഗ്യതയായി ഞാന്‍ കാണുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അങ്ങനെ വിജയിക്കുകയും ചെയ്യുന്ന എല്ലാവരും യോഗ്യന്മാര്‍ ആണെന്നും എനിക്കഭിപ്രായമില്ല . മറ്റൊന്ന് ഞാന്‍ മുന്‍‌വിധികളുടെ അടിമയല്ല എന്നത് കൊണ്ട് ആരെയും അന്ധമായി ന്യായീകരിക്കാനോ എതിര്‍ക്കാനോ എനിക്ക് ബാധ്യതയില്ല എന്നതാണ് . മന്മോഹന്‍ സിങ്ങ് പ്രായോഗികമായി നല്ല രീതിയിലാണ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്നത് എന്നെനിക്ക് തോന്നുന്നു. തെറ്റായാലും ശരിയായാലും ഇന്ന് ലോകം മൊത്തത്തില്‍ ചൈനയടക്കം മുതലാളിത്തസാമ്പത്തികശാസ്ത്രം തന്നെയാണ് പിന്‍‌തുടരുന്നത് എന്നോര്‍ക്കുക . അതിന്റെ ബുദ്ധിമുട്ടുകള്‍ വലിയ വിഭാഗം ജനങ്ങള്‍ അനുഭവിക്കുന്നുമുണ്ട് . പക്ഷെ എന്തു ചെയ്യും ? നാളെ സി.പി.എം. ഇന്ത്യയില്‍ ഭരണത്തില്‍ എത്തിയാലും ആ സാമ്പത്തിക നയം മാത്രമേ അവരും അനുവര്‍ത്തിക്കൂ . കടലാസിലെ തത്വങ്ങള്‍ പ്രയോഗത്തില്‍ ബദല്‍ ആകുന്നില്ല .

ജോര്‍ജ്ജ് ബുഷിന്റെ ചില നയങ്ങള്‍ ഒബാമയുടെ ഐതിഹാസികമായ വിജയത്തിന് കാരണഭൂതമായി എന്നത് നേര് തന്നെ . എന്നാല്‍ രണ്ടാം തവണ മത്സരിച്ചപ്പോള്‍ ബുഷ് വിജയിച്ചിരുന്നു എന്നോര്‍ക്കണം . തുടര്‍ന്ന് അധികാരത്തില്‍ ഇരിക്കുന്ന ഭരണാധികാരികളോട് ജനങ്ങള്‍ക്ക് പൊതുവേ ഒരു മടുപ്പ് തോന്നാം . എന്ന് വെച്ച് അത്ഭുതങ്ങളൊന്നും ഒബാമയ്ക്ക് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. നാലോ അല്ലെങ്കില്‍ എട്ടോ വര്‍ഷം കഴിഞ്ഞാല്‍ ഇതിനേക്കാളും ദയനീയമായി ഒബാമ തന്നെ പരാജയപ്പെട്ടുകൂടെന്നുമില്ല. ഏതായാലും ഒബാമയുടെ ആ ഊര്‍ജ്ജസ്വലത അപാരം തന്നെ . അത്തരം ഒരു മാറ്റത്തിലേക്ക് നയിക്കാന്‍ ഊര്‍ജ്ജസ്വലമായ യുവനേതൃത്വം ഇന്‍ഡ്യയ്കും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു . രാഷ്ട്രീയമായ പരിചയത്തേക്കാളും രാഷ്ട്രീയമായ ഭാവനയാണ് മുതല്‍ക്കൂട്ടാവുക എന്നും എനിക്കഭിപ്രായമുണ്ട് ...

ശ്രീ ഇടശ്ശേരി. said...

മ്മ...‘പുത്തനച്ചി പെരപ്പുറം അടിക്കും ’എന്നത് കണ്ടറിയണം..
:)
‘ഉള്ളതിലും വലിയത് അളേല്’ ആവാഞ്ഞാല്‍ മതിയായിരുന്നു.