Links

ചെങ്ങറ ഭൂസമരം ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്നങ്ങള്‍

കഴിഞ്ഞ എട്ട് മാസത്തോളമായി നടന്ന് വരുന്ന ചെങ്ങറ ഭൂസമരം എവിടെയുമെത്തിയിട്ടില്ല . അടുത്തെങ്ങാനും അത് പരിഹരിക്കപ്പെടുമെന്നതിന് സൂചനകളുമില്ല . ഈ സമരത്തോട് സി.പി.എമ്മും അതിന്റെ അനുഭാവികളും നിഷേധാത്മകമായ സമീപനം സ്വീകരിച്ചിരിക്കേ , സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കൂടുതല്‍ സ്വതന്ത്രചിന്തകരും മുന്നോട്ട് വരുന്നുണ്ട് . സമരത്തിന്റെ പരിസമാപ്തി എന്ത് തന്നെയായാലും ഭൂമിയുടെ വിനിയോഗം , വിതരണം എന്നിവയെക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച അനിവാര്യമാക്കിയിരിക്കുന്നു ഈ സമരം . സമരത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചില ലേഖനങ്ങളും അഭിമുഖങ്ങളും പി.ഡി.എഫ് ഫയലുകളാക്കി അംഗങ്ങള്‍ക്കിടയില്‍ ഗ്രീന്‍ യൂത്ത് മൂവ്‌മെന്റ് ഗൂഗ്‌ള്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയേ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള കാര്യങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന യുവാക്കളുടേതാണ് ഈ ഗ്രൂപ്പ് എന്നെനിക്ക് തോന്നിയിട്ടുണ്ട് . ഇത് പി.ഡി.എഫ്. ആക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അനിവര്‍ അരവിന്ദിന്റെ അനുവാദം ചോദിച്ചു കൊണ്ട് ഞാനിത് സ്ക്രിബ്‌ഡില്‍ ആക്കി ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു .

(ലിങ്കിലുള്ള പേജില്‍ വലത് മുകളിലുള്ള ചതുരത്തില്‍ ക്ലിക്കിയാല്‍ ഫുള്‍സ്ക്രീനില്‍ വായിക്കാം)
മാതൃഭൂമിയില്‍ കെ.കെ.കൊച്ച് എഴുതിയത്:

Read this doc on Scribd: chengara-kkkoch-article


ജെ.ദേവിക മാതൃഭൂമിയില്‍:


Read this doc on Scribd: Devika-mathrubhumi

മാധ്യമം വാരികയില്‍ ളാഹ ഗോപാലനുമായി അഭിമുഖം:

Read this doc on Scribd: chengara-madhyamam-laha-interview

12 comments:

Unknown said...

കഴിഞ്ഞ എട്ട് മാസത്തോളമായി നടന്ന് വരുന്ന ചെങ്ങറ ഭൂസമരം എവിടെയുമെത്തിയിട്ടില്ല . അടുത്തെങ്ങാനും അത് പരിഹരിക്കപ്പെടുമെന്നതിന് സൂചനകളുമില്ല . ഈ സമരത്തോട് സി.പി.എമ്മും അതിന്റെ അനുഭാവികളും നിഷേധാത്മകമായ സമീപനം സ്വീകരിച്ചിരിക്കേ , സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കൂടുതല്‍ സ്വതന്ത്രചിന്തകരും മുന്നോട്ട് വരുന്നുണ്ട് . സമരത്തിന്റെ പരിസമാപ്തി എന്ത് തന്നെയായാലും ഭൂമിയുടെ വിനിയോഗം , വിതരണം എന്നിവയെക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച അനിവാര്യമാക്കിയിരിക്കുന്നു ഈ സമരം .

Mr. K# said...

സുകുമാരേട്ടാ, ജനശക്തി ന്യൂസിന്റെ ഈ ലേഖനം എനിക്ക് വിശ്വസനീയമായി തോന്നി. ആ ലേഖനത്തെക്കുറിച്ച് എന്താണ് സുകുമാരേട്ടന്റെ അഭിപ്രായം. വസ്തുതകളെ വളച്ചൊടിച്ചിട്ടുണ്ടോ ആ ലേഖനത്തില്?

Unknown said...

ഇത് ഇങ്ങ്നെ തുടരും

Unknown said...

കുതിരവട്ടന്‍ തന്നിട്ടുള്ള ലിങ്കിലെ ജനശക്തി ന്യൂസിന്റെ ലേഖനം ഞാന്‍ വായിച്ചിരുന്നു . ഭരണകക്ഷിയുടെ കാഴ്ചപ്പാടുകള്‍ അതേപടി പകര്‍ത്തിയ ആ ലേഖനം വായിച്ചാലും അതാണ് ശരിയെന്ന് നമുക്ക് തോന്നിപ്പോകും . എന്തിനും രണ്ട് വശമുണ്ടല്ലോ . ഭൂമി വളരെ വൈകാരികമായ ഒരു പ്രശ്നമാണ് . കേരളത്തില്‍ പാര്‍പ്പിടാവശ്യത്തിന് ലഭ്യമായ ഭൂമി വളരെ പരിമിതമാണ് . ഭൂരിപക്ഷം ഇടത്തരക്കാരുടെയും കൈയില്‍ പത്ത് സെന്റിനും താഴെയേ സ്ഥലം കൈവശമുള്ളൂ . അണുകുടുംബം വ്യാപകമായതിനെ തുടര്‍ന്ന് വീട് വയ്ക്കാന്‍ സ്ഥലം ഇനി കണ്ടെത്തുക പലര്‍ക്കും പ്രയാസമായിരിക്കും . ഈയൊരു അവസരത്തിലാണ് ചെങ്ങറയില്‍ , കാര്‍ഷികാവശ്യത്തിന് അഞ്ചേക്കര്‍ ഭൂമിയും അമ്പതിനായിരം രൂപ സഹായധനവും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തിപ്പെട്ടവര്‍ സമരം ചെയ്യുന്നത് . അത് കൊണ്ട് തന്നെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെ അനുഭാവം നേടിയെടുക്കാന്‍ ഈ സമരത്തിന് കഴിയുമെന്ന് തോന്നുന്നില്ല . മുത്തങ്ങ സമരക്കാലത്തും ഇത് തന്നെയായിരുന്നു അവസ്ഥ. അത് കൊണ്ടാണ് ഭൂമിയുടെ വിനിയോഗം , വിതരണം എന്നിവയെക്കുറിച്ച് ഒരു പുനര്‍‌വിചിന്തനം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നത് . പാട്ടക്കാലാവധി കഴിഞ്ഞിട്ടും അല്ലാതെയും ആയിരകണക്കിന് ഏക്കര്‍ ഭൂമി ഇപ്പോഴും മാഫിയകളുടെ കൈയ്യില്‍ അനധികൃതമായി കൈവശമിരിക്കുന്ന ഒരവസ്ഥയും നിലവിലുണ്ട് . മറ്റൊന്ന് ഈ സമരത്തോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും കാണിക്കുന്ന അസഹിഷ്ണുത ശ്രദ്ധാര്‍ഹമാണ് . എന്തും രാഷ്ട്രീയവല്‍ക്കരിക്കുന്ന ഒരു സാമൂഹ്യപരിസരത്ത് നിന്ന് നാം പുതിയ ന്യായങ്ങളും ധാര്‍മ്മികതകളും മൂല്യങ്ങളും സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു .

ബാബുരാജ് ഭഗവതി said...

ചെങ്ങറ ഭൂസമരം ഒരു നമ്മുടെ ചിന്തകളെ ഒരുപാടു ദൂരത്തേക്കു നയിക്കുന്നു എന്നെനിക്കു തോനുന്നു.
തീര്‍ച്ചയായും കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഒരുപാടുകാലമായി ഭൂപ്രശ്നം സജീവമായിരുന്നു. എങ്കിലും ഈ സമരത്തോടെ അതിന്റെ വ്യാപ്തി ഒരുപാടുവര്‍ദ്ധിച്ചു.
പക്ഷേ സമരത്തിന്റെ പരിസമാപ്തികൂടി ശ്രദ്ധിക്കേണ്ടിയിരുക്കുന്നു.
അത് ഇതിനേക്കള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച് നല്‍കുകതന്നെ ചെയ്യും.

ഞാനഗ്നി said...

സ്ക്രിബ്ഡില്‍ ഇട്ടതു വായിക്കാന്‍ കഴിഞ്ഞില്ല..
കേരളത്തില്‍ കൃഷി ഇറക്കാന്‍ സ്ഥലം ഇല്ലാതവുന്ന ഒരു അവസ്ഥയിലേക്കാണു അണുകുടുംബത്തിന്റെ വളര്‍ച്ച എത്തിച്ചേരുന്നതു എന്നതു ഖേദകരം തന്നെ ... വരും തലമുറക്കു താമസിക്കാന്‍ പോലുമുള്ള സ്ഥലസൌകര്യം നമ്മള്‍ക്കു ഉറപ്പു നല്കാന്‍ കഴിയുമൊ ??
ഫ്ലാറ്റുകള്‍ കെട്ടിപൊക്കേണ്ടി വരും വാനോളം ... :(

Unknown said...

പ്രിയ അനൂപ് , ഇത് ഇങ്ങനെ തുടരും എന്ന് നമുക്ക് സമാധാനിക്കാന്‍ കഴിയുമോ ... അരും ഒന്നിലും പ്രതികരിക്കാതിരിക്കുന്നതാണ് പ്രശ്നം ..

തീര്‍ച്ചയായും ബാബുരാജ് , സമരത്തിന്റെ പരിസമാപ്തി എന്തായാലും ഭൂമിയുടെ വിനിയോഗം എങ്ങനെ നടക്കണം എന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് ഈ സമരം ആക്കം കൂട്ടും എന്നതില്‍ സംശയമില്ല.

ഞാനഗ്നിയൊട് : സ്ക്രിബ്‌ഡ് ഡോട്ട് കോം തത്സമയം പ്രവര്‍ത്തനക്ഷമമല്ലെന്ന് തോന്നുന്നു . അണുകുടുംബത്തിന്റെ വ്യാപനവും പാര്‍പ്പിടസൌകര്യത്തിനുള്ള സ്ഥലപരിമിതിയും ഏറെ ആശങ്കയുണര്‍ത്തുന്ന കാലികയാഥാര്‍ഥ്യം തന്നെ .

Unknown said...

Demand for land increase along with increase in population.On the other hand supply of land is fixed.We have to focus on optimal size of population.Otherwise this problem will not be solved

Sudeep said...

Sajesh, This is not a simple "demand versus supply" question of Economics. Dalits and Adivasis are the sections of people who were denied any right to land in the land reforms that said "krishibhoomi krishikkaaranu". That applied to the farmer, but it excluded those who worked at the farms (karshaka thozhilali). Needless to say, it also excluded others who were at the lowest end of the society.

This is a social issue that needs to be addressed. Considering that the land kept by many rich land owners are encroachments (apparently the land where this struggle happens also do not belong to Harrison, and it is an illegal encroachment. The land was a part of a leasehold to Harrison Malayalam Ltd, which expired in 1985 and no rents have been paid to the State exchequer since), this becomes an even more severe power inequation. That is where a state intervention is required to ensure justice and right of living to the marginalized people, mainly landless Dalits and Adivasis.

Mr. K# said...

"ഭൂരിപക്ഷം ഇടത്തരക്കാരുടെയും കൈയില്‍ പത്ത് സെന്റിനും താഴെയേ സ്ഥലം കൈവശമുള്ളൂ . അണുകുടുംബം വ്യാപകമായതിനെ തുടര്‍ന്ന് വീട് വയ്ക്കാന്‍ സ്ഥലം ഇനി കണ്ടെത്തുക പലര്‍ക്കും പ്രയാസമായിരിക്കും . ഈയൊരു അവസരത്തിലാണ് ചെങ്ങറയില്‍ , കാര്‍ഷികാവശ്യത്തിന് അഞ്ചേക്കര്‍ ഭൂമിയും അമ്പതിനായിരം രൂപ സഹായധനവും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തിപ്പെട്ടവര്‍ സമരം ചെയ്യുന്നത് . അത് കൊണ്ട് തന്നെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെ അനുഭാവം നേടിയെടുക്കാന്‍ ഈ സമരത്തിന് കഴിയുമെന്ന് തോന്നുന്നില്ല."

സമരക്കാര്ക്ക് ഒരിഞ്ചുഭൂമിയെന്കിലും വിട്ടുകൊടുക്കുകയാണെന്കില്‍ അത് കേരളത്തിലെ ഇടത്തരക്കാരോട് ചെയ്യുന്ന വഞ്ചനയായിരിക്കും എന്നാണ്‍ എന്റെ അഭിപ്രായം. ഹാരിസണിന്റെ കാലാവധി കഴിഞ്ഞെന്കില്‍ ആ ഭൂമി ഗവണ്മെന്റ് ഏറ്റെടുക്കട്ടെ. ഭൂമിയില്ലാത്ത ആദിവാസികളെ പുനരധിവസിപ്പിക്കണം എന്നു തന്നെയാണ്‍ എന്റെ അഭിപ്രായം. പക്ഷേ ഈ സമരം ആദിവാസികളുടേതല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആദിവാസികളുടെ പേരില്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടേതാണ്‍ ഈ സമരം. ഇടത്തരക്കാരന്‍ പത്തുകൊല്ലം ജോലി ചെയ്താലും കിട്ടാത്ത ഒരേക്കര്‍ ഭൂമി പത്തുമാസത്തെ കുത്തിയിരിപ്പിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സൂത്രശാലികളുടേതാണ്‍ ഈ സമരം. സമരക്കാര്ക്ക് വഴങ്ങി തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കരുതേ എന്ന് ഭരണകൂടത്തിനോട് നമുക്ക് യാചിക്കാം.

Sudeep said...

kuthiravattan,

ee pathukollam joli cheythu pathucentu bhoomi vangunna idatharakkaru mikkavarudeyum kudumbathil ellavarkkum sthalavum veedum kudiyum undu. achchante veettil thamasikkan pattathathukondavar vere veedu vangukayo vekkukayo okke cheythotte. we can not equate that with the plight of those who never had land to call their own, in any generations.

Also see: Beyond just a home: a speech made by leading Dalit activist and intellectual, Sunny M Kapicadu, at a night-vigil organized in support of the ongoing land struggle in Thiruvananthapuram on 7 March 2008. An excerpt below.

"..People from many districts of Kerala – Alapuzha, Pathanamtitta, Kollam, Kottayam, Idukki, Thiruvananthapuram, and Kasaragod – have reached Chengara – large numbers of folk who have no land, who live on the streets, who lived paying rent in small rooms. They are not spending their lives there shouting slogans for all twenty-four hours; they lead lives as families, husbands, wives and children. The husband goes out seeking work outside the plantation; he returns with a few days’ earnings from manual labour. The next week, it may be the wife who goes out seeking work. So the 7000 families here live from their labour alone.

..people from all castes and creeds are to be found among these 7000 families. I think there are no Nambutiri Brahmins , but there are Nairs, Syrian Christians, Muslims, members of the Scheduled Castes, Dalit Christians, Adivasis, and all others. But about 90 per cent are Dalits and Adivasis..
"

കറുമ്പി said...

ഇതിൽ പറയുന്ന പിഡിഎഫ് ലഭിക്കാൻ വഴിയുണ്ടോ..അക്കാദമിക് ആവശ്യങ്ങൾക്കായാണ്.