Links

വരേണ്യതയുടെ അടിച്ചു തളിക്കാര്‍

ചെങ്ങറയിലെ ഭൂസമരത്തോടനുബന്ധിച്ച് നടന്ന നിശാജാഗ്രതാസമരത്തെക്കുറിച്ച് അനിതാ തമ്പിയും മിനി സുകുമാറും ചേര്‍ന്ന് എഴുതിയ ലേഖനമാണ് താഴെ സ്ക്രിബ്‌ഡ് ആയി ചേര്‍ക്കുന്നത് . എനിക്ക് ഇ-മെയിലില്‍ അയച്ചുകിട്ടിയതാണിത് . പ്രസ്തുത ലേഖനം ഒരു വാരികയില്‍ ഉടനെ അച്ചടിച്ചു വരുമെന്ന് അവര്‍ കരുതുന്നു . അതിന് മുന്‍പേ ഇപ്രകാരം ഇ-മെയിലില്‍ പ്രചരിപ്പിക്കാനുണ്ടായ കാരണം ലേഖിക അനിത ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു :

Myself and Mini wrote this article a month before and gave it to a mainstream weekly . From their response, they were to carry this three weeks back, but due to some reasons, it's getting delayed . So we feel its best to share it with our discussion groups now. The weekly might carry it in one of the their coming issues.
warmly
anitha.



Read this doc on Scribd: MiniAnita article finaltext


(ഈ പേജിന്റെ വലത് ഭാഗത്ത് കാണുന്ന ചതുരത്തില്‍ ക്ലിക്കിയാല്‍ ഫുള്‍ സ്ക്രീനില്‍ വായിക്കാവുന്നതാണ്)

13 comments:

Unknown said...

ചെങ്ങറ ഭൂസമരത്തെ വിലയിരുത്തുന്നതിലും നേരിടുന്നതിലും സി.പി.എമ്മിന് പിഴച്ചു പോയതെന്ത് കൊണ്ട് ?

chithrakaran ചിത്രകാരന്‍ said...

സുകുമാരേട്ടാ,
വളരെ ഉചിതമായിരിക്കുന്നു ഈ പോസ്റ്റ്.
കയ്യില്‍ പണമുണ്ടായി വരുംബോള്‍ ഏത് അല്‍പ്പനും സവര്‍ണ്ണതയുമായി ഇഴുകി ചേരാനും, വൃത്തിഹീനരും ഗ്ലാമറില്ലാത്തവരും,അഞ്ചു പൈസക്കു കൊള്ളാത്തവരുമായ തന്റെ അച്ഛനമ്മമാരേയും,ബന്ധുക്കളേയും തള്ളിപ്പറയാന്‍ ദൈര്യപ്പെടുന്നതും സ്വാഭാവികമാണ്.
സി.പി.എം. എന്ന തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയും അത്രയേ ചെയ്തുള്ളു. അവരുടെ പ്രചരണ വിഭാഗവും, അന്തപ്പുരവാസികളും തങ്ങള്‍ക്കു പരിചിതമായ സവര്‍ണ്ണ മൂല്യബോധത്തിന്റെ ചാണകവെള്ളവും,ചൂലുമായി രംഗപ്രവേശം ചെയ്തതും കേരളത്തിന്റെ സവര്‍ണ്ണപാരംബര്യത്തിന്റെ പിന്മുറക്കാരായ വിശേഷപ്പെട്ട ജാതിയാണ് തങ്ങളെന്ന ആത്മബോധം പ്രകടമാക്കുന്ന പ്രവൃത്തിയായാണ് കാണേണ്ടത്.

എന്നാല്‍, ഈ ലേഖനത്തില്‍ സി.പി.എം. പോലുള്ള പാര്‍ട്ടികളുടെ അംഗീകാരമുണ്ടായാലേ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടാന്‍ അര്‍ഹമാകു എന്നൊരു തോന്നല്‍ ഉടനീളം കാണുന്നത് വേദനാകരമായി തോന്നി. ഇത്തരം ആത്മബോധമുള്ളവര്‍ക്ക് സമരം ജയിക്കണമെങ്കില്‍ സി.പി.എമ്മിന് അലിവു തോന്നുകതന്നെ വേണം. സി.പി.എമ്മിനെ നിസ്സാരവല്‍ക്കരിച്ചുകൊണ്ടും, അവഗണിച്ചുകൊണ്ടും സമരം ചെയ്യാനുള്ള ആത്മബോധവും, ലക്ഷ്യ ബോധവും ആര്‍ജ്ജിക്കുന്നതുവരെ ഈ സമരങ്ങള്‍ക്ക് ഇത്തരം തിക്ത ഫലങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാനാകു എന്നാണ് ചിത്രകാരനു തോന്നുന്നത്.

പാര്‍ട്ടികള്‍ നമ്മുടെ മനസ്സില്‍ ഒരു ജന്മിയായി,നാടുവാഴിയായി,പര്‍വ്വതാകാരം പൂണ്ടുനില്‍ക്കുന്നു എന്നതുതന്നെയാണ് ജനകീയ സമരങ്ങളുടെ പരാചയം ഉറപ്പുവരുത്തുന്ന ഘടകം. പര്‍വ്വതാകാരമുള്ള പാര്‍ട്ടിയെ മനസ്സില്‍നിന്നും വലിച്ചൂരിയാല്‍ കാറ്റൊഴിഞ്ഞ ബലൂണുപോലാകുന്ന വ്യക്തിത്വമുള്ളവര്‍ക്ക് ഇത്തരം സമരങ്ങള്‍ നയിക്കാന്‍ ആവശ്യമായ ആത്മബോധമില്ല എന്നതാണ് പ്രശ്നം.

അനില്‍ പനച്ചൂരാന്‍ പാടിയതുപോലെ ... മൂര്‍ച്ചയുള്ള ആയുധങ്ങളല്ല, ചേര്‍ച്ചയുള്ള മനസ്സാണ് സമരങ്ങളുടെ വിജയം നിശ്ചയിക്കുന്നത്. എതിരാളികളുടെ സ്വഭാവശുദ്ധി വിശകലനം ചെയ്തു വിലപിച്ച് സഹാനുഭൂതി പ്രകടിപ്പിക്കണമെന്ന് വിലപിക്കുന്നത് പഴഞ്ചന്‍ സമര മാര്‍ഗ്ഗങ്ങളും, പ്രചരണ രീതികളുമാണ്.

കയ്യില്‍ നന്മയുണ്ടോ... ശത്രു ആരായാലും വിജയം സുനിശ്ചിതമാണ് .

Unknown said...

നന്ദി ചിത്രകാരാ ഘനഗംഭീരമായ കമന്റിന് . ഇതെഴുതിയ ലേഖികമാര്‍ ഈ അഭിപ്രായം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു !

വെള്ളെഴുത്ത് said...

അശ്ലീലവുമായികൂട്ടിക്കുഴച്ചു് ഒരു സമരത്തെ അതിന്റെ പ്രകരണത്തില്‍ നിന്നു മാറ്റി നിര്‍ത്താമെന്ന പുതിയ സാദ്ധ്യതയാണ് ചെങ്ങറ സമരത്തിനെതിരെയുള്ള സിന്‍ഡിക്കേഷനില്‍ പരീക്ഷിക്കപ്പെട്ടത്. എന്തോ അവിശുദ്ധമായത് അവിടെ നടന്നു എന്ന അര്‍ത്ഥത്തില്‍ രണ്ടോ മൂന്നോ പോസ്റ്റുകളും ബൂലോകത്തില്‍ കണ്ടു. മഹിളാ അസ്സോസിയേഷന്‍ ശുദ്ധിക്കലശം നടത്തിയ കാര്യം ഇതു വായിച്ചപ്പോഴാണറിയുന്നത്. കുത്തകപത്രങ്ങള്‍ ‘പാര്‍ട്ടിവക കുത്തിത്തിരിപ്പാണെന്ന് ‘ കണ്ട് ഇക്കാര്യത്തില്‍ മൌനം അവലംബിച്ചതു നന്നായി. അല്ലെങ്കില്‍ സദാചാരകേരളം ചര്‍ച്ച ചെയ്ത് ചര്‍ച്ചചെയ്ത ആണ്‍-പെണ്‍ പള്ളിക്കൂടം പോലെ സമരങ്ങള്‍ക്കും ലിംഗപരമായ അതിരുകളൊക്കെ നിശ്ചയിച്ചുകൊണ്ടുള്ള നിയമം കയ്യോടെ പാസ്സാക്കിയേനേ.. അതുകണ്ടു കൈയടിക്കാനും താത്വൈക വിചാരം നടത്താനും ആളുണ്ടായേനേ..

Anivar said...

ഇതുമായി ബന്ധപ്പെട്ട് ഡോ. സി.എസ്. വെങ്കിടേശ്വരന്‍ എഴുതിയ ലേഖനം ഇവിടെ The Grammer of Protest

അനിതാ തമ്പിയുടെ കവിത അടിച്ചുതളിക്കാര്‍ (മാതൃഭൂമിയില്‍ വന്നത് ) താഴെക്കൊടുക്കുന്നു

ദിലീപ് രാജിന്റെ ലേഖനം http://replyspot.blogspot.com/2008/04/blog-post.html

അടിച്ചുതളിക്കാര്‍

അനിതാ തമ്പി

പെരുമഴ തോര്‍ന്നുനിന്ന ദിവസം
തെങ്ങോലകള്‍ ഓര്‍ത്തുപെയ്തുകൊണ്ടിരുന്ന വൈകുന്നേരം
ചൂലും വെള്ളവും നടക്കാനിറങ്ങി.
നാടു കണ്ടു നടക്കുമ്പോള്‍
പുരാതനമായ ഒരു ക്ഷീണം
അവരെ വന്നു മൂടി.
ചൂലു പറഞ്ഞു:
നടു നോവുന്നു.
വെള്ളം പറഞ്ഞു:
കാലു കഴച്ചിട്ട് വയ്യ
രണ്ടുപേരും നടപ്പാതയ്ക്കരികില്‍
വിശ്രമിക്കാനിരുന്നു.
അവിടെ ഒരു സമരം നടക്കുന്നുണ്ടായിരുന്നു.
ചൂല് പറഞ്ഞു :
ഞാന്‍ അടിച്ചുവാരിയിട്ടുള്ളത്ര മണ്ണുകൊണ്ട്
വന്‍കരകള്‍ തന്നെ നിര്‍മ്മിക്കാമായിരുന്നു.
വെള്ളം തലകുലുക്കി.
അതെയതെ.ഞാന്‍ കഴുകിയ നിലങ്ങളി
എത്ര ആയിരങ്ങള്‍ പാര്‍ത്തേനെ!
അവിടെ, കുട്ടികള്‍ ഉറക്കെച്ചിരിച്ചും പുണര്‍ന്നും
മിണ്ടിപ്പറഞ്ഞും ആനന്ദത്തോടെ ഇരുന്നിരുന്നു.
ദൈവമേ, പലതലമുറ നമ്മള്‍
തലതല്ലിക്കരഞ്ഞുണ്ടാക്കിയ ഈ ലോകം
കുട്ടികള്‍ ചിരിച്ചില്ലാതാക്കിക്കളയുമല്ലോ-
എന്ന് വെള്ളം കരയാന്‍ തുടങ്ങി
ചൂല് അല്പനേരം മിണ്ടാതിരുന്നിട്ട്,
പല തലമുറ നമ്മള്‍ കരഞ്ഞില്ലതാക്കിയ
ലോകം ഈ കുട്ടികള്‍ ചിരിച്ച്, ചിരി-
ച്ചുണ്ടാകുകയാണല്ലോ വെള്ളമേ-
എന്ന് പതിയേപ്പറഞ്ഞു-
പെട്ടെന്ന് ആരോ ഒച്ച വച്ചു:
എന്തൊരു വൃത്തികേട്.
പിടഞ്ഞെണീറ്റ്
ചൂല് കുനിഞ്ഞു തൂത്തു
വെള്ളം നനച്ചു കൊടുത്തു.
ഇരുന്ന മണ്ണ് തൂത്തുനിവര്‍ത്തപ്പോള്‍
ചൂലിന് ഉടല്‍വിറച്ചു.
വെള്ളത്തിന് കണ്ണു നിറഞ്ഞു-
കടന്നുപോയവര്‍ കളി പറഞ്ഞു:
ഒരു കുറ്റിച്ചൂലും ഒരു നാറത്തേപ്പും!*
മാനത്ത് ഒരു മഴവില്ല് വന്നു മാഞ്ഞു
കവലകളില്‍ പല പച്ചമരങ്ങള്‍
പല പതിറ്റാണ്ട് പഴയശബ്ദത്തില്‍ പാടി...
പാട്ട് കേട്ട് നടന്ന്
വീടെത്തിയ വെള്ളം
കിണറ്റുകരയിലെ തൊട്ടിയില്‍
അടങ്ങിക്കിടന്നു.
ചൂല് അടുക്കളമൂലയില്‍ ചാരിയുറങ്ങി.

ഉറക്കത്തില്‍ പല കിനാവുകള്‍ വന്നുപോയി
കിനാവില്‍ പല നടപ്പാതകള്‍ തെളിഞ്ഞു
പാതകള്‍തോറും സമരമാടങ്ങള്‍ പൊടിച്ചുവന്നു
മാടങ്ങളുടെ മുറ്റത്ത് അടിച്ചുതളിക്കാര്‍ പെരുകി

മണ്ണ്
തരിതരിയായി
വൃത്തിയാവാന്‍ തുടങ്ങി

--------------
* ആറ്റൂര്‍ രവിവര്‍മ്മയുടെ സംക്രമണം എന്ന കവിത
- ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്
ഞണുങ്ങിയ വക്കാര്‍ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവള്‍

നിലാവര്‍ നിസ said...

അനിതാ തമ്പിയുടെ ലേഖനം, അതുള്‍പ്പെടുന്ന വിഷയം കൊണ്ടും വിഷയത്തിനെ ഗൌരവത്തെ ഉള്‍ക്കൊള്ളുന്നതു കൊണ്ടും ശ്രദ്ധേയം തന്നെയാണ്.. പക്ഷേ, ചെങ്ങറ ഭൂസമരത്തിന് ആഭ്മുഖ്യം പ്രഖ്യാപിച്ച് നടത്തിയ ഏറെ അപക്വമായ നിശാ സമരം യഥാര്‍ഥത്തില്‍ ചെയ്തത് അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തെയും അതിന്റെ താല്പര്യങ്ങളെയും ഹൈജാക്ക് ചെയ്യുകയായിരുന്നില്ലേ..?

ഇതില്‍ സി പി എമ്മിനെ നമുക്ക് വിടാം. കാരണം തങ്ങളുടെ തൊഴിലാളി കേന്ദ്രീകൃതമായ ഒരു രാഷ്ടീയത്തില്‍ നിന്ന് മാറി മൂലധന കേന്ദ്രീകൃതമായ അതിന്റ്റെ ഘടന ഇനിയും ബഹുജന സമരങ്ങളെ പിന്തുണയ്ക്കുമെന്നും ശരിയായ വര്‍ഗ ബോധം പ്രചരിപ്പിക്കുമെന്നും കരുതുന്നത് മൌഡ്യമാണ്.. പക്ഷേ സി പി എമ്മിനെ ഇനിയും നമ്മള്‍ എന്തിനാണ് ആശ്രയിക്കുന്നത്? ചൈന, ബംഗാള്‍ മോഡല്‍ വികസനത്തില്‍ കണ്ണും നട്ടിരിക്കുന്ന ആ പാര്‍ട്ടിയെയോ അവരുടെ നല്ല പാതിയായ, ഒരിക്കല്‍ പോലും തങ്ങളുടെ വര്‍ഗ, ലിംഗ കാഴചപ്പാടുകളിലും നിലപാടുകളിലും വ്യക്തിത്വം പ്രകടിപ്പിക്കാത്ത വനിതാ സംഘടനയെയോ നമ്മള്‍ പരിഗണിക്കേണ്ട കാര്യമില്ല.. അവര്‍ മാനിപ്പുലേറ്റ് ചെയ്ത വാര്‍ത്തകളും ദൃശ്യങ്ങളും നാം അവഗണിക്കുക..

സി പി എമ്മിനെ ചിത്രത്തില്‍ നിന്നു മാറ്റി ഒന്നു ചിന്തിച്ചു നോക്കൂ.. എന്തായിരുന്നു ആ നിശാ സമരത്തിന്റെ പ്രസക്തി? ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം പോലെ സാധ്യതകളുള്ള ഒരു സ്ഥലത്ത് മദ്യപിച്ചും പുകവലിച്ചും സ്നേഹപ്രകടനങ്ങള്‍ നടത്തിയും പ്രതിഷേധിക്കേണ്ടതായിരുന്നോ ഈ വിഷയത്തോട്? ചെങ്ങറ ഭൂസമരത്തെ ജനങ്ങളിലേക്ക് എത്തിക്കാനായിരുന്നെങ്കില്‍ എന്തിന് രാത്രി തിരഞ്ഞെടുത്തു? സി പി എം മാധ്യമങ്ങളല്ലാതെ മറ്റൊന്നിലും ഗണ്യമായ ഒരു വാര്‍ത്ത പോലും ഈ സമരത്തെ കുറിച്ചുണ്ടായിരുന്നില്ല.. പിന്നെ എന്തായിരുന്നു ഈ സമരക്കാരുടെ ഉദ്ദേശ്യം? ഏതു ജന വിഭാഗത്തോടുള്ള ആഭിമുഖ്യമാണ് ഇത്തരമൊരു സമരത്തിന്, സമര രീതിക്ക് ഇവരെ പ്രേരിപ്പിച്ചത്? ആരെയാണ് ഇവറ് അഭിസംബോധന ചെയ്തത്? മനുഷ്യാവകാ‍ശ പ്രവര്‍ത്തകര്‍ എന്ന വിലാസത്തില്‍ ഫണ്ടിങ്ങ് ഏജന്‍സികളുടെ കുഞ്ഞു വാവകള്‍ വരെയുണ്ടായിരുന്ന ഈ സമരപ്പന്തലിന്റെ യഥാര്‍ഥ താല്പര്യം എന്തായിരുന്നു?

അതു കൊണ്ട് സമൂഹത്തിന്റെ ഏതു സദാചാര നിയമങ്ങളാണ് തകരുന്നതെന്നു ഞാന്‍ വ്യാകുലപ്പെടുന്നില്ല.. അത്ര മേല്‍ സങ്കീര്‍ണത ആവശ്യപ്പെടുന്ന ഒരു വിഷയമല്ല ഇത്. ഇവിടെ വിഷയം ഭരണകൂടത്തിന്റെ ചൂഷണവും അത് അനുഭവിക്കുന്ന ഒരു കൂട്ടം അടിച്ചമര്‍ത്തപ്പെട്ടവരുടേതുമാണ്. അവര്‍ക്കു വേണ്ടത് അവരുടെ ജീവനായിത്തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്യുന്നവരെയാണ്.. അവരുടെ ലോകത്ത് അവരുടെ ഒപ്പം നില്‍ക്കുന്ന സഖാക്കളെയാണ്. അല്ലാതെ സമരവും പ്രതികരണവും നിലനില്‍പ്പിന്റെ അജണ്ടയാക്കിയവരെയല്ല..

ഇനി പറയാം, ആവിഷ്കാരത്തിന്റെ ആത്മ സംതൃപ്തിയുടെ ഓരോ ന്യായങ്ങള്‍. അപ്പോളും ബാക്കിയാവുന്നത് നിങ്ങളുടെ അടിസ്ഥാന പ്രതിബദ്ധതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്ക് നിങ്ങളെ ആവിഷ്കരിക്കാന്‍, നിങ്ങളുടെ ശരികള്‍ ആഘോഷിക്കാ‍ന്‍ ഇനിയും വേദികള്‍ കിട്ടും. അതിന് വേദനിക്കുന്നവരുടെ നെഞ്ചു തന്നെ വേണ്ട. സമരം പൊള്ളുന്ന, വിശുദ്ധമായ ഒരു വാക്കാണ്. അത് അങ്ങനെ തന്നെ തുടരട്ടേ...!

Unknown said...

"എനിക്കു് ആകെ അറിയാവുന്നതു് ഞാന്‍ ഒരു മാര്‍ക്സിസ്റ്റ് അല്ല എന്നതാണു്" എന്നു് കാര്‍ള്‍ മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞു.

കേരളത്തില്‍ മാര്‍ക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് എന്നൊക്കെ നെറ്റിയില്‍ എഴുതി വച്ചുകൊണ്ടു് നടക്കുന്നവര്‍ക്കു് മാര്‍ക്സിസം എന്നാല്‍ എന്തെന്നറിയില്ലെന്നു് മാത്രമല്ല, ഏതു് വര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യമാണോ മാര്‍ക്സ് ആഗ്രഹിച്ചതു്, അവരെ കബളിപ്പിച്ചു് ചൂഷണം ചെയ്യാന്‍ രാഷ്ട്രീയത്തിലെ ഏതു് നീചതന്ത്രവും പ്രയോഗിക്കാന്‍ അവര്‍ മടിക്കാറുമില്ല. (ഒരു ഓട്ടോറിക്‍ഷ വാങ്ങിച്ചോടിച്ചു് ജീവിക്കാന്‍ ശ്രമിച്ച ചിത്രലേഖ എന്ന പുലയസ്ത്രീക്കു് അവള്‍ ഒരു 'ഉയര്‍ന്ന' ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതിന്റെ മാത്രം പേരില്‍ CITU CPI(M)-ല്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ നമ്മള്‍ മറന്നിട്ടില്ലല്ലോ.)

പ്രായപൂര്‍ത്തിയായ, പരസ്പരം സ്നേഹിക്കുന്ന രണ്ടു് വ്യക്തികള്‍ ഉഭയസമ്മതപ്രകാരം ഒന്നു് കെട്ടിപ്പിടിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? അതൊരു വലിയ പ്രശ്നമായി കരുതുന്ന കപട സദാചാരികളുടെ തനിനിറം പാതിരാത്രിക്കു് സൂര്യന്‍ ഉദിച്ചാല്‍ കാണാം. പൊട്ടക്കിണറ്റിലെ വാല്‍മാക്രികള്‍! ഇവരൊക്കെ ലോകം കണ്ടിരുന്നെങ്കില്‍! സ്നേഹവും അനുരാഗവുമൊക്കെ കാമഭ്രാന്തുമായി associate ചെയ്യാന്‍ മാത്രം പഠിപ്പിച്ചു് വച്ചിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ നിന്നും മറ്റെന്തു് പ്രതീക്ഷിക്കാന്‍?

കേരളത്തിലെ കുറേ ഞരമ്പു് രോഗികളും അവരുടെ പുറകെ ചാണകവെള്ളവുമായി നടക്കുന്ന ഏതാനും കുറ്റിച്ചൂലുകളും! യൂറോപ്പിലോ മറ്റോ ആയിരുന്നെങ്കില്‍ ഈ സദാചാരപ്രഭുക്കളുടെ മുന്നിലൂടെ സ്ത്രീ-പുരുഷന്മാര്‍ തുണിയില്ലാതെ ജാഥ നടത്തിയേനേ!

സാമൂഹികപ്രശ്നങ്ങളില്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ സമാധാനപരമായ ഏതു് മാര്‍ഗ്ഗം സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടു്. മതവും രാഷ്ട്രീയവും പൈങ്കിളിസിനിമകളുമായി വ്യക്തിത്വവും ആത്മബോധവും നശിപ്പിക്കപ്പെട്ട, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ തട്ടിയുണര്‍ത്താന്‍ പഴയ 'അതിര്‍ത്തികള്‍' ലംഘിക്കുന്ന നടപടികള്‍ പലപ്പോഴും അനിവാര്യമായി തീരും. 'വിശുദ്ധ' പ്രേമഗാനങ്ങളും 'പരിശുദ്ധ' ഭക്തിഗീതങ്ങളും പാടി സാമൂഹികപരിഷ്കരണം സാദ്ധ്യമാവുകയില്ല.

ഭൂമിപുത്രി said...

ഒരുപക്ഷെ അനിത പറഞ്ഞ ‘mainstream weekly'ഇതു പ്രസിദ്ധീകരിയ്ക്കാന്‍ മടിച്ചേക്കാം.
അങ്ങിനെയാണെങ്കില്‍ കുറച്ചുനാള്‍കഴിഞ്ഞ്,ആ വീക്കിലിയുടെ പേരുകൂടി വെളിപ്പെടുത്തുമെങ്കില്‍,മറ്റൊരു മുഖംമൂടികൂടി പറിച്ചെറിയാമായിരുന്നു.
ഈലേഖനം ഇവിടെ വായിയ്ക്കാന്‍ കഴിഞ്ഞതുകൊണ്ട്,അനിതയുടെ ഈക്കവിത ഒന്നുകൂടി ഉള്‍ക്കൊള്ളാനായി.
വളരെ നന്ദി സറ്!

വെള്ളെഴുത്ത് said...

ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലുള്ള ഒരു മനുഷ്യനുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഈ വിഷയം പൊങ്ങി വന്നു. അദ്ദേഹം സമരം നേരില്‍ കണ്ടതാണത്രേ, അന്നുണ്ടായിരുന്ന ചിലരുടെ പേര് എടുത്തു പറഞ്ഞിട്ട് ഇവരുടെ രാഷ്ട്രീയ പാരമ്പര്യമെന്ത്? എന്താണ് ചെങ്ങറയില്‍ ഇവരുടെ താത്പര്യം എന്നു അതീവ ആവേശത്തോടെ തന്നെ ചോദിച്ചു. അദ്ദേഹം ഉദ്ധരിച്ച പേരുകള്‍ എടുത്തെഴുതുന്നതുശരിയല്ല. പക്ഷേ ആശയക്കുഴപ്പമുണ്ടാവതിരിക്കാന്‍ വയ്യ, (ശുദ്ധികലശത്തെ രാഷ്ട്രീയ പൊറാട്ടായി നീക്കിവയ്ക്കാം ബാക്കി...) ന്യായീകരണങ്ങള്‍ക്കു പിന്നിലും രാഷ്ട്രീയമുണ്ടോ?

Anivar said...

Sorry for writing in English

Dear Vellezhuth,
While looking on chengara struggle we can find CPIM's continues attempts to put some branding. Initially They branded it as maoist/naxalite. but it didn't worked. The next allegation was portrying an israyeli person asked media people about the struggle as an "Israyeli agent" came for giving "IMF money" to struggle. But Later on India vision interview (also a simple google search will give results) it is revealed that he is a Palestinian movement supporter in Israyel, leader of Anti WTO movement and a close associate of Communist party in Israyel.

Branding night vigil was the next step. It was the First solidarity programme happened in Kerala (outside pathanam thitta) for Chengara Land struggle. It was an Initiative of Youth (mainly women) . You can find a myth and fact sheet in http://groups.google.com/group/greenyouth/files
(Also see deviks's article in this week's mathrubhumi weekily

A bit busy. I will continue the comment later

The Prophet Of Frivolity said...

വെള്ളെഴുത്തെ,സുകുമാരാ..
കാര്യങ്ങളാകെ ദുരൂഹമാണല്ലോ? ഒരു പിടിയും കിട്ടുന്നില്ല. അധികാരവും,രാഷ്ട്രീയവും, ലൈംഗികതയും, അത്യുക്തിയും,സമരവും, ഒളിഞ്ഞുനോട്ടവും, മറഞ്ഞിരിക്കുന്ന ക്യാമറയും, രാത്രിയും..എന്റമ്മേ. ആകെ മൊത്തം പുക. ഇത്തിരി വെളിച്ചം കൊണ്ടുവരൂ.

Rajeeve Chelanat said...

കെ.പി.എസ്.

അനിതയുടെ കവിത കഴിഞ്ഞയാഴ്ച വായിച്ചിരുന്നു. അതിന്റെ ധ്വനി അന്നേ മനസ്സില്‍ മുഴങ്ങുകയും ചെയ്തു. ഇന്നലെ മറ്റൊരു കവിത (അന്വേഷണം മാസികയില്‍) വായിച്ചു. പി.പി.രാമചന്ദ്രന്റെ ‘നാട്ടുവിശേഷം’. അസുഖകരമായ വാര്‍ത്തകളുടെ പ്രളയകാലത്തെക്കുറിച്ചുള്ള ഒരു കവിത. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന വ്യാമോഹത്തിന്റെ സുഖകരമായ പൊള്ളത്തരം.

ചെങ്ങറയുടെയും അതുപോലുള്ള മറ്റു ഭൂസമരങ്ങളുടെയും പിന്നിലെ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതില്‍ സി.പി.എമ്മും മറ്റു പാര്‍ട്ടികളെപ്പോലെ മുന്നില്‍തന്നെയാണ്. പക്ഷേ, ചെങ്ങറയില്‍ ഈ പറഞ്ഞ രീതിയിലുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍, അത് ഒഴിവാക്കേണ്ടതുതന്നെയാണ്. ലിംഗപരമായ അതിര്‍ത്തികളുടെയും ശ്ലീലാശ്ലീലങ്ങളുടെയും പേരിലല്ല അതിനെ എതിര്‍ക്കേണ്ടിവരുക. സാംഗത്യമുള്ള ഒരു സമരത്തെ അടിച്ചമര്‍ത്താനുള്ള ഒരു വടിയായിത്തീരും ഇത് എന്ന് ആ നിശാസമരത്തില്‍ പങ്കെടുത്തവര്‍ ഓര്‍ക്കേണ്ടതായിരുന്നു. ഒളിക്യാമറ പത്രപ്രവര്‍ത്തനത്തെ ഒളിസേവയായി ഉപയോഗിക്കുന്ന ചാനലുകള്‍ ചുറ്റുമുള്ളപ്പോള്‍ പ്രത്യേകിച്ചും. ജനാധിപത്യ മഹിളകളുടെ ശുദ്ധികലശവും അടിച്ചുതളിയുമൊക്കെ, രാഷ്ട്രീയ വിഗ്രഹങ്ങളെ പ്രസാദിപ്പിക്കുവാനുള്ള അവരുടെ നിത്യപൂജയുടെ ഭാഗവുമാണ്. അതിലൊന്നും അത്ഭുതപ്പെടാനുമില്ല.

പക്ഷേ, ചെങ്ങറപോലുള്ള ഒരു ‘കണ്ണീര്‍സമരം‘ ആ വാക്കിന് കുരീപ്പുഴ ശ്രീകുമാറിനോട് കടപ്പാട്)നടക്കുമ്പോള്‍, അതില്‍ പങ്കെടുക്കുന്നവര്‍, (അനിത പറഞ്ഞപോലെ, നേരിട്ടു ബന്ധമില്ലാത്തവരും, supporting groups-ഉം ആണെങ്കില്‍ക്കൂടി)കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഭൂമിയുടെമേലുള്ള ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരടിക്കുന്നവര്‍ക്കാകട്ടെ, പലതുമുണ്ട് താനും.

മറ്റൊന്ന്. ചെങ്ങറയിലും, മൂലമ്പിള്ളിയിലും, വയനാട്ടിലും നടക്കുന്ന ഭൂസമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകാരും ഇവിടെയൊക്കെ ഉണ്ടെന്ന് മറക്കരുത്. മുഖ്യധാരകള്‍ കയ്യൊഴിഞ്ഞുവെന്നു കരുതി, എല്ലാവരും അത്തരം നിലപാടിലാണെന്നുള്ള തെറ്റായ നിഗമനത്തിലെത്തുന്നത് ശരിയല്ല. സി.പി.ഐ.(എം-എല്‍) വിഭാഗങ്ങള്‍ ശക്തിയായി രംഗത്തുണ്ട്. അവരുടെ കീഴിലും ഒട്ടനവധി പ്രക്ഷോഭപരിപാടികളും ക്യാമ്പെയിനുകളും നടക്കുന്നുണ്ട്. ബ്ഭൂസമരങ്ങളില്‍ ഔദ്യോഗിക മാര്‍ക്സിസ്റ്റുകള്‍ പ്രത്യക്ഷമായ ഉദാസീനത കാണിച്ചുതുടങ്ങിയത്, 90-കള്‍ക്കുശേഷവുമാണ്. പഴയ ഭൂവുടമയെ ഒഴിപ്പിച്ച ലാഘവത്തോടെ പുതിയ റിയല്‍ എസ്റ്റേറ്റ് ശക്തികളെ ഒഴിപ്പിക്കുന്നത് നന്നാവില്ലെന്ന് അവര്‍ക്ക് നന്നായി അറീയാം. അതിന്റെ പിന്നിലുള്ള ‘വര്‍ഗ്ഗ’ബോധത്തെക്കുറിച്ച് പൊതുജനത്തിനുമറിയാം.

കണ്ണീര്‍സമരങ്ങള്‍ ആളിപ്പടരട്ടെ. പഴയ ഭൂവുടമാബന്ധങ്ങളെയും, ആ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന യാഥാസ്ഥിതിക സാമൂഹ്യബോധത്തെയും തകര്‍ക്കുക മാത്രമാണ് മുന്നിലുള്ള വഴി.

Anivar said...

Ok Continuing from my earlier comment.
Dr. CS venkiteshwaran's article seems to be relevent here after reading the comment of vellezhuth and Nilavar Niza. The link i gave earlier is broken dueto the change in their content management system. The new link is here

The Grammer of protest

Also I hope most of you gone through Devikas article too .

After putting sexist/porno/morality banner in night vigil CPIMs next step is attacking Laha Gopalan, the leader of Chengara struggle because of he have 2 acres of land . Then samara samithi responded if AK gopalan & EMS namboothirippadu (both of them are big land owners ) can lead Land struggles why a dalit leader with 2 acres of land cant lead a movement. this touches the crux of CPIM's approch to dalits in Kerala

The next fake campaign of party was the allegation of CIA Support for Chengara struggle. GP ramachandran posted that Document in some egroups and I discovered that it is a proposal of Delhi based NGO to a aid group called AiD india (by simple google search ) That proposaldont have any mension about Chengara or Kerala and it was dated the money for a Delhi based NGO for publishing their news letter for Nov 2006-May 2007 period (Chengara was staring on August 4 2007))

Misinformation campaigns of CPIM is completly failed in egroup discussions. the history of chengara struggle was also a history of branding attempts by the party whether it is funding/nightvigil/naxalite.

CPIM failed in it beacuse of their post- nandigram syndrom of escaping from political dialogues by FUD campaigns.

Rajeev , Chengara struggle is the first peoples movement in kerala which put a no entry board for Naxalites and maoists. The struggle clearly said "we dont have any benefits using their support but we have to suffer a lot if they supported us."So It may be a good time to ML to rethink how they are helping peoples struggles.

Also I am remembering CPIMs assault on erayamkudi farmers struggle in Thrissur. They used Police to raid Farmers houses in midnight saying that they are sex racketeers and later said search was for maoist leader mallaraja reddies laptop.

Also vellezhuth mensioned about Gargi indirectly. she dont want to identify herself as Ajitha's Daughter. I know her. she moved a lot from the politics of ajitha . On sakshi/kairali visuals the scene was Gargi is laying on hassan, her husband's sholders ( They have the permit(marrieged couple)).

So the problem i am finding here is it is a struggle mostly by women, The language /grammer of the protest was not familier for masculine keralites. They were reclaiming the night as a womens place. surelly it hurts the moralist society a lot . We can clearly identify it in Sakshi's comments and some comments here