Links

ബ്ലോഗ് ക്യാമ്പും ; ബ്ലോഗ് അക്കാദമിയും !

കേരളത്തില്‍ ഒരു ബ്ലോഗ് ക്യാമ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ബ്ലോഗ് ക്യാമ്പ് കേരളാ എന്ന ഗ്രൂപ്പ് . ബാര്‍കേമ്പ് (BarCamp) എന്ന ഒരു പുതിയ കൂട്ടായ്മയുടെ രൂപത്തിലാണ് ഈ ക്യാമ്പ് ആസൂത്രണം ചെയ്യുന്നത് . ക്യാമ്പ് നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ കുറച്ചു പേര്‍ തിരുവനന്തപുരത്ത് ഒത്ത് ചേരുകയും പരമാവധി പേരെ പങ്കെടുപ്പിച്ച് കൊണ്ട് ക്യാമ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു . നമുക്ക് പരിചിതനായ ബ്ലോഗ്ഗര്‍ അങ്കിളും
അതില്‍ പങ്കെടുത്തിരുന്നു . അപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ .
ബാര്‍ കേമ്പ് എന്നാല്‍ ഇപ്പോള്‍ ലോകമെങ്ങും പ്രചരിച്ചുവരുന്ന ഒരു കൂട്ടായ്മയാണ് . സാങ്കേതിക വിദഗ്ദ്ധരും , തൊഴില്‍ സംരംഭകരും, വിദ്യാര്‍ത്ഥികളും , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും തികച്ചും അനൌപചാരികമായി ഒത്ത് കൂടി തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന ഒരു രീതിയാണിത് . സാധാരണയായി നാം കണ്ടു വരുന്ന മീറ്റിങ്ങുകളുടെയും സമ്മേളനങ്ങളുടെയും പരമ്പരാഗതമായ ശൈലിയെ ബാര്‍ ക്യാമ്പ് നിരാകരിക്കുന്നു . പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഇതില്‍ സജീവമായ പങ്കാളിത്തം ലഭിക്കുന്നു . അല്ലാതെ കുറച്ച് പ്രാസംഗികരും കുറെ ഉറക്കം തൂങ്ങി കേള്‍വിക്കാരും എന്ന രീതിയല്ല . വേണമെങ്കില്‍ ഇതിനെ ഒരു വിവര-വിജ്ഞാനോത്സവം എന്ന് വിളിക്കാം . ഏതൊരാള്‍ക്കും കുറെ അറിവുകളും അനുഭവങ്ങളും ഉണ്ടാവുമല്ലോ . ഇങ്ങനെയുള്ള കുറച്ച് പേര്‍ ഒത്ത് ചേര്‍ന്ന് താന്താങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കുമ്പോള്‍ അത് എല്ലാവര്‍ക്കും തങ്ങളുടെ അറിവുകള്‍ പോഷിപ്പിക്കാനുള്ള ഒരു അവസരമായി മാറുന്നു . ഉദാഹരണത്തിന് ക്യാമ്പില്‍ ഒരു ഡോക്ടര്‍ പങ്കെടുത്ത് രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും തന്റെ അറിവുകള്‍ വിവരിക്കുമ്പോള്‍ മറ്റെല്ലാവര്‍ക്കും അത് പ്രയോജനപ്പെടുന്നു . അതേ പോലെ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ വിവരസാങ്കേതികവിദ്യയിലെ പുത്തന്‍ അറിവുകള്‍ വിവരിക്കുമ്പോള്‍ അത് ഡോക്റ്റര്‍ അടക്കം എല്ലാവര്‍ക്കും പ്രയോജനപ്പെടുകയും എല്ലാവരുടേയും അറിവുകളും അനുഭവങ്ങളും സമ്പന്നമാവുകയും ചെയ്യുന്നു . ശ്രദ്ധിക്കാനുള്ളത് സാധാരണയായി നാം കാണാറുള്ള ക്ലാസ്സ് എടുക്കുന്ന രീതിയല്ല ഇവിടെ എന്നതാണ് . തികച്ചും അനൌപചാരികമായ അറിവ് പകരല്‍ ! കേരളത്തില്‍ ആദ്യമായാണ് ഒരു ബാര്‍ ക്യാമ്പ് അതും ബ്ലോഗിനെക്കുറിച്ച് നടക്കാന്‍ പോകുന്നത് . ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു ബാര്‍ കേമ്പ് ആദ്യമായി നടന്നത് ഡല്‍ഹിയിലാണ് . പിന്നീട് കഴിഞ്ഞ വര്‍ഷം ചെന്നൈയിലും നടക്കുകയുണ്ടായി .
കേരളത്തില്‍ ഒരു ബ്ലോഗ്ഗേര്‍സ് അക്കാദമി രൂപീകരിക്കുക എന്ന ആശയവുമായി പ്രശസ്ത ബ്ലോഗ്ഗര്‍ ചിത്രകാരന്‍
മുന്നോട്ട് വന്നിട്ടുണ്ട് . ഇതിനെക്കുറിച്ച് ചിത്രകാരന്‍ തന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് താഴെയുള്ള സ്ക്രോള്‍ ബോക്സില്‍ വായിക്കാവുന്നതാണ് :





നമ്മുടെ സ്വന്തം നാട്ടില്‍,വായനശാല,ക്ലബ്ബ്,സ്കൂള്‍,കോളേജ് , ജോലി സ്ഥലം,തുടങ്ങിയ ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ,മൂന്നോ ബ്ലോഗേഴ്സിന്റെ സഹകരണത്തിലൂടെയെങ്കിലും ഒരു ബ്ലോഗേഴ്സ് അക്കാദമിയോ,അസ്സോസ്സിയേഷനോ,കൂട്ടയ്മയോ, (അല്ലെങ്കില്‍ മറ്റേതെങ്കിലും പേരുകളിലോ) രൂപീകരിച്ച് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും,സാങ്കേതികമായി സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബൂലോകത്തെ ജനകീയതയും,ജന സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ അതു കാരണമാകുകയും, ബൂലോകത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഫലപ്രദമായി സ്വാധീനം ചെലുത്താനും,സമൂഹത്തില്‍ ആശയവിനിമയത്തിന്റെ കുത്തകകളെ നിര്‍വീര്യമാക്കുന്നതിലൂടെ പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.
അഴിമതി,അസമത്വം,അനീതി എന്നിവയെ ചെറുക്കാന്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നിരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമായതിനാല്‍ ബ്ലോഗിന്റെ വികസനം എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടേണ്ടത് സാമൂഹ്യമായ ആവശ്യമാണ്.
ഇപ്പോള്‍തന്നെ ധാരാളം മലയാളികള്‍ ബ്ലോഗ് ആരംഭിക്കുന്നുണ്ടെങ്കിലും, മിക്കവരും ഇംഗ്ലീഷില് മാത്രമായോ,നാമമാത്രമായി മലയാളം പോസ്റ്റിട്ട് ബൂലോകത്തിന്റെ പരിചയവലയത്തില്‍ അകപ്പെടാതെയോ ,ഒറ്റപ്പെട്ടോ,ശ്രദ്ധിക്കപ്പെടാതെയോ,(ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സുകള്‍ അറിയാത്തതിനാല്‍ ) ബ്ലോഗ് ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈ സാങ്കേതിക അലസ്സിപ്പോക്ക് തടയുന്നതിനും, ബ്ലോഗിന്റെ സാധ്യതകള്‍ ക്രിയാത്മകതയുള്ള മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലകളോ,ക്യാംബുകളോ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയിലൂടെ പുതുതായി ബ്ലോഗിലേക്കു പ്രവേശിക്കുന്നവര്‍ക്ക് കോമണ്‍സെറ്റിങ്ങ്സ് നേരിട്ട് ചെയ്ത്കാണിച്ചു കൊടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം എന്നതിനാല്‍ ബാലാരിഷ്ടതകള്‍ പെട്ടെന്നു മറികടക്കാനും ബൂലോകത്ത് ദൈര്യസമേതം പ്രവേശിച്ച് ബൂലോകതിനും,സമൂഹത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാനും അനായാസം സാധിക്കുന്നു എന്നത് കംബ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്കുപോലും ബ്ലോഗ് ഹൃദ്യമായ അനുഭവമാക്കും.
ആകെ ആവശ്യമുള്ളത് കംബ്യൂട്ടര്‍ സംബന്ധിയായ അറിവുള്ള രണ്ടോ മൂന്നോ ബ്ലോഗേഴ്സിന്റെ സാങ്കേതികസഹായത്തോടെ ഒരു സംഘടന രൂപീകരിക്കുക, ശില്‍പ്പശാലയുടെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുക, ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്ന വിവരം പത്രങ്ങളില്‍ പത്രക്കുറിപ്പായി അറിയിക്കുക.ഒരു ഫോണ്‍ നംബര്‍ കൊടുത്ത് പങ്കെടുക്കേണ്ടവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ വെച്ചാല്‍ പങ്കെടുക്കുന്ന ആളുകളുടെ അംഗസംഖ്യയെക്കുറിച്ചും, ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കും.

കണ്ണൂരില്‍ വളരെ ചെറിയ രീതിയില്‍ ഇങ്ങനെയൊരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ ചിത്രകാരന്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ ടൌണ്‍ പരിസരങ്ങളിലുള്ള ബ്ലോഗേഴ്സ് ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഈ മെയിലായി മൊബൈല്‍ നംബര്‍ സഹിതം ബന്ധപ്പെടുക.(e-mail : chithrakaran@gmail.com)
പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ സാമൂഹ്യ മനസാക്ഷിയിലേക്ക് എല്ലാത്തരം അഭിപ്രായമുള്ളവരുടേയും കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവോടെ ,സ്വന്തം ആശയങ്ങളോ, അഭിപ്രായങ്ങളോ,വിശ്വാസങ്ങളോ എന്തുതന്നെയായാലും പരസ്പര ബഹുമാനത്തോടെ ബ്ലോഗേഴ്സിന്റെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നിര്‍ത്തി പ്രവര്‍ത്തിക്കാനാകും എന്ന ഉത്തമവിശ്വാസത്തില്‍ എഴുതിയതാണ്. തുറന്ന മനസ്സൊടെ ബന്ധപ്പെടുക.
സേവന-സഹകരണ സന്നദ്ധതയോടെ....
സസ്നേഹം ,
ചിത്രകാരന്‍



ബ്ലോഗ് ക്യാമ്പ് കേരള ഗ്രൂപ്പില്‍ ( http://groups.google.com/group/blogcampkerala ) ചേര്‍ന്ന് എല്ലാവര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കെടുക്കവുന്നതാണ് . ഒരു സമാന്തര മാധ്യമം എന്ന നിലയിലും ഹോബി എന നിലയിലും മറ്റെല്ലാ തരത്തിലും ബ്ലോഗ്ഗിങ്ങ് ഇന്ന് വളര്‍ന്ന് വരികയാണ് . ബ്ലോഗ്ഗര്‍ കൂട്ടായ്മയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ഈ മാധ്യമം അനന്തസാധ്യതയാണ് നല്‍കുന്നത് . വെറും നേരമ്പോക്ക് എന്ന നിലയില്‍ നിന്ന് മലയാളം ബ്ലോഗ്ഗിങ്ങ് അതിന്റെ വളര്‍ച്ചയിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന്റെ സുചനകളായിട്ടാണ് ഈ ബ്ലോഗ് ക്യാമ്പിനേയും ചിത്രകാരന്റെ ബ്ലോഗ് അക്കാദമി എന്ന ആശയത്തേയും ഞാന്‍ കാണുന്നത് . ഇത് രണ്ടും ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശിക്കുന്നു .

13 comments:

Unknown said...

വെറും നേരമ്പോക്ക് എന്ന നിലയില്‍ നിന്ന് മലയാളം ബ്ലോഗ്ഗിങ്ങ് അതിന്റെ വളര്‍ച്ചയിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന്റെ സുചനകളായിട്ടാണ് ഈ ബ്ലോഗ് ക്യാമ്പിനേയും ചിത്രകാരന്റെ ബ്ലോഗ് അക്കാദമി എന്ന ആശയത്തേയും ഞാന്‍ കാണുന്നത് . ഇത് രണ്ടും ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശിക്കുന്നു .

Unknown said...

We have a group called the TEN (Technology evangelists network) We provide free training, domain name and support for bloggers. We also conduct seminars for students to motivate them to blog.

അങ്കിള്‍ said...

നല്ല ഇച്ഛാ ശക്തിയും അതിലധികം വിജ്ഞാനവുമുള്ള കുറച്ച്‌ കുട്ടികളെ ഞാനവിടെ കണ്ടു. ഈ സംരംഭം വിജയിക്കുമെന്നു തന്നെയാണ് എന്റെ first impression.

ഹരിത് said...

വളരെ നല്ല ഒരു സംരംഭം. ചിത്രകാരനും , അങ്കിളിനും, മറ്റു കൂട്ടുകാര്‍ക്കും ശുഭാശംസകള്‍.

G.MANU said...

ഈ നല്ല സംരഭത്തിനും അത് പറഞ്ഞുതന്ന സുകുവേട്ടനും ആശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

നല്ല സംരംഭം
വിജയിക്കുമെന്ന്‌ പ്രത്യാശിക്കാം

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?താങ്കളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു.
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

ഡി .പ്രദീപ് കുമാർ said...

സമഗ്രമായ സമാന്തരമാധ്യമമെന്ന നിലയില്‍ ബ്ലോഗിന്റെ പ്രചാരണത്തിനു ശില്‍പ്പശാലകളും ക്യാമ്പുകളും നടത്തണമെന്ന നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു.മാധ്യമക്യാമ്പുകള്‍ നടത്തുന്നവരോട് തീര്‍ച്ചയായും ഇതിനെക്കുറിച്ച് സംസാരിക്കാം.ജേര്‍ണ്ണലിസം വിദ്യാര്‍ഥികളെ ആദ്യപടിയായി ,ബ്ലോഗിനെക്കുറിച്ച് പഠിപ്പിക്കുന്ന കാര്യം ഏറ്റു.

ഭൂമിപുത്രി said...

ബിആറ്പി സാറിതിനെപറ്റി എഴുതിയതു വായിച്ചപ്പോഴാണ്‍ ആദ്യം ബ്ലോഗ് ക്യാമ്പിനെപറ്റി അറിയുന്നതു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി.

prashanth said...

All the best and all the possible support from my end for blogcamp.

But the site http://www.blogcamp.in/ is offline.

yousufpa said...

സുകുമാര്‍ജി..
വളരെ നല്ല സംരംഭം,
എല്ലാ വിധ ആശംസകളും.

അതെ,നിങ്ങള്‍ തല മൂത്തവര്‍ തന്നെയാണ് ഞങ്ങളെ വഴി നടത്തേണ്ടവരും.ഇതൊരു ശുഭലക്ഷണമായി കണുന്നു.

ഞങ്ങള്‍ കഴിഞ്ഞ മാസം 28ന് ദുബായില്‍ വെച്ച് ഒന്ന് കൂടിയിരുന്നു.കാര്യപ്രസക്ത വിഷയങ്ങളൊന്നും അവിടെ നടന്നില്ല എങ്കിലും, ഒരു കൂട്ടായ്മ എന്നത് വളരെ നല്ലതാണ്.
ബൂലോഗ കാരുണ്യത്തെ കുറിച്ച് താങ്കള്‍ക്ക് അറിയാമായിരിക്കും.ശ്രീ.കുറുമാന്റെ നേത്രുത്വത്തിലാണ് അത് നിലവില്‍ വന്നത്.കുറച്ചൊക്കെ കാര്യമായി തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.എങ്കിലും, ഇനിയും കൂടുതല്‍ രംഗത്തെത്തേണ്ടതുണ്ട്.നമ്മുടെ ഏത് പ്രവര്‍ത്തനങ്ങള്‍ക്കും ഒരു നന്മയുണ്ടാകേണ്ടതുണ്ട്.
അത് വിജയത്തിലെത്താന്‍ ജഗതീശ്വരന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
എന്റെ എല്ലാ സഹകരണവും പ്രതീക്ഷിക്കാം.
നന്മ നേരുന്നു.

Unknown said...

ആശംസകള്‍...

സാല്‍ജോҐsaljo said...

ബ്ലോഗില്‍ ഇനിമേലില്‍ ഒരുഷ്യൂസിലും ഇടപെടില്ലെന്ന് രാവിലെ ടോയ്‌ലറ്റിലിരിക്കുമ്പോ ഞാനൊരു തീരുമാനമെടുത്തു.