നന്ദിഗ്രാമിനെക്കുറിച്ച് മലയാളമനോരമയില്‍ ആന്‍ഡ്രൂസ് ഫിലിപ്പ് എഴുതിയ തുടര്‍ ലേഖനം ആരുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ് . മനോരമയെ ആര്‍ക്കും വെറുക്കാം , പക്ഷെ വസ്തുതകള്‍ അത് കൊണ്ട് വസ്തുതകള്‍ അല്ലാത്തായിപ്പോകുമോ ? അക്രമം തന്നെയാണ് എക്കാലത്തും സി.പി.എമ്മിന്റെ മുഖമുദ്ര . കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യു.ഡി.എഫിന്റെ ഭരണകാലത്ത് പൊതുവേ ക്രമസമാധാനം ഭദ്രമായിരുന്നു എന്ന് ആരും സമ്മതിക്കും . കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയതായിരുന്നു അതിന് കാരണം . അന്ന് ക്രിമനലുകള്‍ നിയമവാഴ്ച്ചയെ ഭയപ്പെട്ടു . അക്രമം നടത്തിയാല്‍ പിടിക്കപ്പെടുമെന്നും , തങ്ങളുടെ നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വന്ന് തങ്ങളെ മോചിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ആക്രമകാരികള്‍ മനസ്സിലാക്കി .
ഇടത് പക്ഷം അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ത്തന്നെ ആക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് സര്‍വ്വരും ഭയന്നതാണ് . കാരണം ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് തീപ്പൊരി പ്രസംഗം നടത്തുന്ന നേതാവ് തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായാല്‍ പിന്നെ പറയാനുണ്ടോ ? എന്നാല്‍ രണ്ട് വിരുദ്ധചേരികളില്‍ പെട്ട് നേതൃത്വം തന്നെ പരസ്പരം പോരടിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായതിനാല്‍ താഴെത്തട്ടിലുള്ള അണികള്‍ക്ക് തല്‍ക്കാലം ആയുധങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല . ഇപ്പോള്‍ പഴയത് പോലെ നാട് ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും തിരിയുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി . കണ്ണൂര്‍ അതിന്റെ പഴയ ചോരപ്പാടുകളിലേക്ക് മടങ്ങുകയാണ് . ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആളുകള്‍ മരിക്കാന്‍ തുടങ്ങി . ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ബോംബുകള്‍ കണ്ടെത്താന്‍ തുടങ്ങി . പ്രകോപനപരമായ വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി . തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് എന്ന മട്ടിലുള്ള താക്കീത്തുകളാണ് പോസ്റ്ററുകളില്‍ . എന്താണ് തീക്കൊള്ളി എന്ന് പറയേണ്ടല്ലോ !
കണ്ണൂരില്‍ മട്ടന്നൂരിന്നടുത്ത ഒരു സ്ഥലത്ത് വെച്ച് ബോംബ് പൊട്ടി ഒരു ചെറുപ്പക്കാരന്‍ മരിച്ചു , മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു . പരിക്കേറ്റവരുടെ ഏകസ്വരത്തിലുള്ള മൊഴി ഇങ്ങിനെ : ഒരു അപരിചിതന്‍ നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അന്വേഷിക്കാന്‍ പോയി . അപ്പോള്‍ അയാള്‍ ഓടി . ഓടുമ്പോള്‍ കാല്‍ തടഞ്ഞു വീണപ്പോള്‍ ബോംബ് പൊട്ടി . അതായത് ഒരു അപരിചതന്‍ ഒറ്റയ്ക്ക് ബോംബുമായി ആ സ്ഥലത്ത് വന്നുവെന്ന് ! ഏതായാലും മൂവരുടെയും മൊഴികള്‍ പോലീസിന് നന്നെ ബോധ്യപ്പെട്ടു . ഇനിയങ്ങോട്ട് കണ്ണൂര്‍ വീണ്ടും കലാപഭൂമിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് സാരം . ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോള്‍ ജില്ലയില്‍ ദിവസേന അരങ്ങേറുന്നുണ്ട് . അടുത്ത ഭരണം വന്‍പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി സഖാക്കള്‍ . കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പതിവ് പോലെ തെരഞ്ഞെടുപ്പ് സമയത്ത് സ്ലിപ്പ് കൊടുക്കേണ്ട പണിയേ ബാക്കിയുണ്ടാവൂ . എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളില്‍ കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ മുതല്‍ തലശ്ശേരി വരെ ഒരു ശാന്തിയാത്ര കോണ്‍ഗ്രസ്സുകാര്‍ നടത്തി . വളരെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ ശാന്തിയാത്രയ്ക്ക് കഴിഞ്ഞുവെങ്കിലും , ബോംബുനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതിന് പോലീസിന് പഴയ സ്വാതന്ത്ര്യം ലഭിക്കുക തന്നെ വേണം . അത് ആര് നല്‍കും ? ഏതായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇനി കണ്ണൂരിന് ഉറക്കം കെടുത്തുന്ന രാത്രികള്‍ ആയിരിക്കും !
നമ്മള്‍ കേരളീയര്‍ എത്രയോ ഭാഗ്യവാന്മാരാണ് . കാരണം കേരളം ഒരു ബംഗാളായില്ലല്ലോ ! അന്‍വിര്‍ അരവിന്ദ് എഴുതിയ "കൊല്‍ക്കത്തയില്‍ നിന്നുള്ള കത്തുകള്‍" എന്ന ബ്ലോഗ് ഇവിടെ വായിക്കുക !
നന്ദിഗ്രാമിന്റ ബാക്കിപത്രം ഇവിടെ :
ഒന്ന് , രണ്ട് ,മൂന്ന് , നാല് , അഞ്ച് . അഞ്ച്-2
6 comments:
കണ്ണൂരില്‍ മട്ടന്നൂരിനടുത്ത് വിജനമായ സ്ഥലത്ത് വെച്ച് ബോംബ് പൊട്ടി ഒരു ചെറുപ്പക്കാരന്‍ മരിച്ചു , മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു . പരിക്കേറ്റവരുടെ ഏകസ്വരത്തിലുള്ള മൊഴി ഇങ്ങിനെ : ഒരു അപരിചിതന്‍ നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അന്വേഷിക്കാന്‍ പോയി . അപ്പോള്‍ അയാള്‍ ഓടി . ഓടുമ്പോള്‍ കാല്‍ തടഞ്ഞു വീണപ്പോള്‍ ബോംബ് പൊട്ടി . അതായത് ഒരു അപരിചതന്‍ ഒറ്റയ്ക്ക് ബോംബുമായി ആ സ്ഥലത്ത് വന്നുവെന്ന് ! ഏതായാലും മൂവരുടെയും മൊഴികള്‍ പോലീസിന് നന്നെ ബോധ്യപ്പെട്ടു . ഇനിയങ്ങോട്ട് കണ്ണൂര്‍ വീണ്ടും കലാപഭൂമിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് സാരം !
'Bomb ullavanum' 'Bomb illaathavanum' thammilulla 'conflictukalkku abhivaadyangal. ente comment 'ariyethra' ennu choathichappol 'mutta randu' ennu marupadi kittiyapole aayalle sorry adutha vattam sheriyaakkaam
ഈ നിരീക്ഷണങ്ങള്‍ ഭയപ്പെടുത്തുന്നുവല്ലൊ സുകുമാരന്‍സാറെ!
സുകുമാരേട്ടാ,
വളരെ ശരി.
ഒരു ലക്ഷ്യമോ,മാര്‍ഗ്ഗമോ,കാഴ്ച്ചപ്പാടോ ഒന്നുമില്ലാതെ ... മുഷ്ടി ബലത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്ന ദാര്‍ഷ്ട്ര്യം ജനങ്ങള്‍ക്ക് സഹിക്കാനാകില്ല.
മാറി മാറി വരുന്ന ഒരു കൊയ്ത്തുത്സവം എന്നല്ലാതെ രാഷ്ട്രീയബോധമൊന്നും ഇവരെ നയിക്കുന്നില്ല.
കലാപം-കുരുതി-കമ്മ്യൂണിസം ഇവ തമ്മില്‍ ഇഴപിരിക്കാനാകാത്ത വിധം ഒരു ബന്ധം ഇല്ലേ.
കുത്തകമുതലാളിമാരുടെ ചോര കണ്ട പ്രസ്ഥാനം ഇന്ന് പ്രായം കുറയ്ക്കാന്‍ ചോരയുള്ള സ്നാനപാത്രത്തിലെ ക്ലിയോപാട്രയും, കിരാതകൊട്ടാരത്തിലെ വ്ലാദിമിറും ഒക്കെ ആയി മാറുന്നു.
ഇവിടെ ഒന്ന് കാണൂ.
പുറംതള്ളല്‍ എന്ന സംഗതി കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണ്. അതൊഴിച്ചുള്ള എല്ലാത്തിനേയും അത് തെറ്റാണെന്ന് കരുതുകയും തന്റെ തന്നെ ശത്രു ആയി കണക്കാക്കുകയും ചെയ്യുന്നു
An inconvenient truth for secular CPM
Post a Comment