പുതിയ രാഷ്ട്രപതിയെ സ്വാഗതം ചെയ്യാം !


ഇന്ത്യയില്‍ ജനങ്ങള്‍ നേരിട്ടല്ല തങ്ങളുടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. മാത്രമല്ല ഒരു ഔപചാരിക പദവി എന്നതില്‍ കവിഞ്ഞ് ആ സ്ഥാനത്തിന് വലിയ പ്രാധാന്യമൊന്നും നമ്മുടെ ഭരണഘടന നല്‍കുന്നുമില്ല. ജനാധിപത്യ സമ്പ്രദായത്തിന്റെ മഹത്തായ സ്പിരിറ്റ് ഉള്‍ക്കൊണ്ട് , പുതിയ രാഷ്ട്രപതിയെ നമുക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം !
തന്റെ മുന്‍ഗാമിയുടെ പാത പിന്‍‌തുടരാന്‍ ശ്രീമതി പ്രതിഭാ പാട്ടീലിന് കഴിയട്ടെ ! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാത്സര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് എല്ലാവരും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കാം !

7 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പുതിയ രാഷ്ട്രപതിയെ നമുക്ക് സ്വാഗതം ചെയ്യാം. തന്റെ മുന്‍ഗാമിയുടെ പാത പിന്‍‌തുടരാന്‍ ശ്രീമതി പ്രതിഭാ പാട്ടീലിന് കഴിയട്ടെ ! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാത്സര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് എല്ലാവരും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കാം !

സൂരജ് ശെരീഫ് said...

PRATHYAASHAKAL NIRAASHAYAAVAATHIRUNNAAL NANNU.

അപ്പു said...

?? !!

അപ്പു said...

യു.പി.ഏ. യുടെ പ്രത്യാശകള്‍ അസ്ഥാനത്താവുകയില്ല എന്നു പ്രത്യാശിക്കാം.

സഞ്ജു said...

സോണിയ മാഡത്തിന്‍ ഒരു പാവയെക്കൂടി കിട്ടിയോ എന്നാണ്‍ എന്റെ സംശയം...

ജിം said...

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ പുതിയ രാഷ്ട്രപതിയുടെപ്പറ്റി ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. എന്റെ പല ധാരണകളും തിരുത്തുന്നതായിരുന്നു അതില്‍ കാണിച്ച ചില കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ പല സ്ഥലത്തും പിന്നെ ഡല്‍ഹിയിലും ശ്രം സാധനാ എന്ന പേരില്‍ ഒരു ട്രസ്റ്റു വഴി അംഗവൈകല്യം വന്നവരുടേയും വിധവകളുടേയും ഉന്നമനത്തിനായി പ്രതിഭ പ്രവര്‍ത്തിക്കുന്നുണ്ട്. അതു കൂടാതെ സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന പല പ്രവര്‍ത്തനങ്ങളിലും വ്യാപൃതയായിരുന്നു അവര്‍. വെറും റബ്ബര്‍ സ്റ്റാമ്പാവില്ല എന്ന അവരുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാവട്ടെ. രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ നന്മ ചെയ്യാന്‍ കഴിയട്ടെ!!

മുക്കുവന്‍ said...

അല്ലാ ഇവര്‍ക്കെതിരെ ബി.ജെ.പി ഉന്നയിച്ച ഒരു സഹകരണ ബാങ്ക് കളിപ്പീരു ആരും കേട്ടില്ലേ?