മന്ത്രിയുടെ മകളുടെ വീട്ടില്‍ കള്ളന്‍ കയറി കൊച്ചുമകളുടെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണ്ണം പിടിച്ച് വാങ്ങി. പത്ത് വയസ്സുള്ള കുട്ടിയുടെ കഴുത്തില്‍ അഞ്ച് പവന്റെ സ്വര്‍ണ്ണമാല എന്തിനണിയിച്ചു എന്ന ചോദ്യം അസൂയാലുക്കളുടേതാണെങ്കിലും അതില്‍ കാര്യമില്ലാതില്ല. സ്വര്‍ണം ഇന്ന് ആളെക്കൊല്ലിയായിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും. എന്നിട്ടും ആളുകള്‍ക്ക് ഈ സ്വര്‍ണ്ണഭ്രമം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നതിന് എന്താണു പേര് പറയുക. ഇത്തിരിയെങ്കിലും സ്വര്‍ണ്ണം കൈവശം വെക്കുന്നവര്‍ക്ക് നേരാംവണ്ണം ഉറങ്ങാന്‍ കഴിയുന്നില്ല. ഇല്ലാത്ത കാശ് കൊടുത്ത് സ്വര്‍ണ്ണം വാങ്ങി ബാങ്ക് ലോക്കറുകള്‍ക്ക് വാടക നല്‍കുന്നതെന്തിന്. സ്വര്‍ണ്ണക്കള്ളന്മാര്‍ ഇപ്പോള്‍ വെറും കള്ളന്മാരല്ല,ഹൈടെക്ക് മോഷ്ടാക്കളാണ്. ഏത് ലോക്കറും സുരക്ഷിതമാകണമെന്നില്ല ഇനിയങ്ങോട്ട്.
കേരളത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് കോടീശ്വരന്മാരായവരുടെ ഒരു ഗ്രാമമുണ്ട് തമിഴ് നാട്ടില്‍ പനവടലി, അക്ഷരാര്‍ഥത്തില്‍ ഇന്നൊരു കോടീശ്വരഗ്രാമമാണത്. തിരുനെല്‍വേലിയില്‍ നിന്ന് ശങ്കരന്‍ കോവിലിലേക്ക് പോകുന്ന വഴിയിലാണത്രെ ഈ പനവടലി എന്ന സ്ഥലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആ ഗ്രാമത്തില്‍ ചേരികളേ ഉണ്ടായിരുന്നുള്ളൂ പോലും. ഇന്ന് ബംഗ്ലാവുകള്‍ , കാറുകള്‍ , ട്രാക്ടറുകള്‍ എല്ലാവര്‍ക്കുമുണ്ട്. മോഷണത്തിലൂടെ ധനികരായ ആ ഗ്രാമവാസികള്‍ ഇപ്പോള്‍ കളവ് മതിയാക്കി ഇനി സ്വസ്ഥജീവിതം നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു പോലും. എന്നാലും കേരളത്തില്‍ മോഷണം പെരുകുകയേയുള്ളൂ. ആ പനവടലിയല്ലെങ്കില്‍ മറ്റെത്രയോ പനവടലികള്‍. ജീവനില്‍ കൊതിയുള്ളവര്‍ സ്വര്‍ണ്ണം ധരിക്കാത്ത ഒരു കാലം എന്തായാലും വരും. സൌന്ദര്യത്തിനാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ നിറവും ആകൃതിയുമുള്ള വില കുറഞ്ഞ മറ്റെന്തെങ്കിലും അണിഞ്ഞാല്‍ പോരേ?
കേരളത്തില്‍ കൊലപാതകം എന്നത് നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചായ കുടി പോലെയായി. മുത്തൂറ്റ് പോള്‍ കൊലപാതകത്തോടെ, കൊലപാതകം എന്നത് ഇവിടെ ദേശസാല്‍ക്കരിച്ച പോലെയായി. ഇടത് പക്ഷം അധികാരത്തില്‍ വന്നാല്‍ എപ്പോഴും ഇതാണ് സ്ഥിതി. പോലീസിനെ അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. പാര്‍ട്ടി ഏമാന്മരുടെ ഉത്തരവുകളേ പോലീസുകാര്‍ക്ക് അനുസരിക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് കൊണ്ട് അതിന്റെ ഗുണം കാണാനുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേക്കാരന്‍ വിളിച്ചൊരവാര്‍ഡ് കൊടുക്കാഞ്ഞത് നന്നായി. അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ അവാര്‍ഡ് നാണിക്കുന്നതിന് പകരം അഹങ്കരിക്കുമായിരുന്നു.
ഈ ഭരണം കൊണ്ട് എല്ലാവരും എന്ത് നേടി? കേരളചരിത്രത്തില്‍ 42 മാസം വേസ്റ്റ് ആയി. ഇനിയും 18 മാസം കൂടി വേസ്റ്റ് ആകും അത്ര തന്നെ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വി.എസ്സിനു പൂവണിഞ്ഞു എന്നത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം. ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കേരള ജനത സഹിക്കണം. അടുത്ത ഭരണം യു.ഡി.എഫ്.ഏറ്റെടുത്താല്‍ ഇന്ന് വിലസുന്ന ഈ ഗുണ്ടകളും പുത്രന്മാരും ക്വട്ടേഷന്‍ ടീമുകളും എല്ലാം അടങ്ങിയിരിക്കേണ്ടി വരും തീര്‍ച്ച. അത് മാത്രമല്ല അയ്യഞ്ച് കൊല്ലം ഇടവിട്ട് ആവര്‍ത്തിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാനും കേരളത്തിന്റെ ജനാധിപത്യമനസ്സ് ശപഥമെടുത്തിട്ടുണ്ടാവും ഉറപ്പ്!