Links

എന്താണ് ഷുഗർ?

ഷുഗർ എന്ന വാക്ക് എല്ലാവർക്കും പരിചിതമാണ് എന്ന് മാത്രമല്ല ഷുഗർ എന്ന് നിത്യജീവിതത്തിൽ പറയാത്തവരും കുറവാണ്. എന്നാൽ എന്താണ് ഷുഗർ എന്ന് ആളുകൾക്ക് ഒരു ധാരണയും ഇല്ല. ഷുഗറിനെ പറ്റി വിശദീകരിക്കുന്നതിന് മുൻപ് ആദ്യമേ ഒരു കാര്യം പറയട്ടെ, പ്രമേഹവുമായി ബന്ധപ്പെട്ട ഷുഗറും ചായയിൽ ഇടുന്ന ഷുഗറും രണ്ടും രണ്ടാണ്. അതുകൊണ്ട് പ്രമേഹം ഉള്ളവരും അത് വരാൻ സാധ്യത ഉള്ളവരും ചായയിലോ കാഫിയിലോ പഞ്ചസാര ഇടാതെ കുടിക്കുന്നതിൽ കാര്യമില്ല. ആകെ മൊത്തം കഴിക്കുന്ന കാർബ്‌സ് അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് കുറക്കുകയാണ് വേണ്ടത്.

എന്താണ് ഷുഗർ എന്ന് പറയുമ്പോൾ ആദ്യം ഗ്ലൂക്കോസിനെ പറ്റി പറയേണ്ടി വരും. നമ്മുടെ രക്തത്തിൽ ഉള്ളതാണ് ഈ ഗ്ലൂക്കോസ്. ബ്ലഡ് ഗ്ലൂക്കോസ് എന്ന് പറയും. രക്തത്തിൽ ഇത് അധികമാകുന്ന അവസ്ഥയാണ് പ്രമേഹം. പഞ്ചസാരയിൽ ഉള്ളത് സൂക്രോസ് ആണ്. ടേബിൾ ഷുഗർ എന്ന് പറയും.
ഗ്ലൂക്കോസിനെ പരിചയപ്പെടാം. ഗ്ലൂക്കോസിന്റെ രാസസൂത്രം അഥവാ കെമിക്കൽ ഫോർമ്യുല C₆H₁₂O₆ ആണ്. ഒന്ന് മനസ്സിലാക്കുക രാസം എന്നും കെമിക്കൽ എന്നും പറയുന്നത് പദാർത്ഥങ്ങളെ സയൻസിൽ വിശദീകരിക്കാൻ വേണ്ടിയാണ്. അല്ലാതെ രാസം എന്നും ജൈവം എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. സസ്യങ്ങൾ അടക്കമുള്ള ജീവികളുടെ ശരീരത്തിൽ ഉള്ളതിനെ ജൈവപദാർത്ഥം എന്ന് പറയുന്നു. എന്നാൽ രാസപദാർത്ഥങ്ങൾ തന്നെയാണ് ശരീരത്തിൽ ജൈവപദാർത്ഥങ്ങളായി മാറുന്നത്.

പദാർത്ഥങ്ങൾ ഒന്നേയുള്ളൂ ജൈവം എന്നും രാസം എന്നും രണ്ട് തരം ഇല്ല. കാർബണും ഹൈഡ്രജനും ഓക്സിജനും രാസപദാർത്ഥങ്ങളാണ്. എന്നാൽ ആ മുന്ന് രാസമൂലകങ്ങളും ചേർന്ന് ഗ്ലൂക്കോസ് ആയി ശരീരത്തിൽ എത്തുമ്പോൾ അത് ഗ്ലൂക്കോസ് എന്ന ജൈവ തന്മാത്രയാണ്. ഈ മൂന്ന് രാസമൂലകങ്ങളോടൊപ്പം നൈട്രജൻ എന്ന രാസമൂലകവും കൂടി ചേരുമ്പോൾ അത് പ്രോട്ടീൻ എന്ന ജൈവതന്മാത്രയായി. ഇങ്ങനെ രാസമൂലകങ്ങൾ ചേർന്ന് ജൈവതന്മാത്രകളായി മാറുന്ന പ്രവർത്തനത്തെ രാസപ്രവർത്തനം എന്ന് പറയും. രാസം എന്ന് കേട്ടാൽ പേടിക്കരുത് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.

ഗ്ലൂക്കോസ് ഒരു അത്ഭുത പദാർത്ഥമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡും മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന ജലതന്മാത്രകളും സൂര്യപ്രകാശത്തിലെ ഊർജ്ജവും (സോളാർ എനർജി) ഉപയോഗിച്ച് സസ്യങ്ങളുടെയും ചെടികളുടെയും മരങ്ങളുടെയും ഒക്കെ ഇലകളാണ് ഗ്ലൂക്കോസ് തന്മാത്രകൾ നിർമ്മിക്കുന്നത്. ഈ തന്മാത്രയിൽ 6 കാർബൺ മൂലകങ്ങളും 12 ഹൈഡ്രജൻ മൂലകങ്ങളും 6 ഓക്സിജൻ മൂലകങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് രസതന്ത്രത്തിൽ (കെമിസ്ട്രി) ഇതിന്റെ ഫോർമ്യുല C₆H₁₂O₆ എന്ന് എഴുതുന്നത്.

ഇപ്രകാരം ആറ് വീതം കാർബണും ഓക്സിജനും പന്ത്രണ്ട് ഹൈഡ്രജനും മുലകങ്ങൾ ഒരുമിച്ച് ഒരു തന്മാത്രയായി കെമിക്കൽ ബോണ്ടിൽ (രാസബന്ധനം) ഏർപ്പെടാൻ സൗരോർജ്ജത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് പറഞ്ഞല്ലോ. അതിന്റെ അർത്ഥം ഗ്ലൂക്കോസ് തന്മാത്രകളിൽ സൗരോർജ്ജം തടവിലാക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ ഊർജ്ജം തന്നെയാണ് നമ്മളടക്കം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിയ്ക്കാനും നിലനിൽക്കാനും പ്രവർത്തിക്കാനും കിട്ടുന്ന ഊർജ്ജവും. അതായത് സസ്യങ്ങൾ നിർമ്മിച്ച ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിൽ വെച്ച് ശ്വസിക്കുന്ന ഓക്സിജനുമായി ചേർന്ന് കത്തുകയും ബൈ പ്രോഡക്ടായി കാർബൺ ഡൈഓക്സൈഡും ജലതന്മാത്രകളും ഊർജ്ജവും ഉണ്ടാകുന്നു, അതായത് സസ്യങ്ങളുടെ ഇലകൾ ഗ്ലൂക്കോസ് തന്മാതയിൽ തടവിലാക്കിയ സോളാർ എനർജി നമ്മുടെ കോശങ്ങളിൽ റിലീസ് ആകുന്നു, ആ ഊർജ്ജത്തിലാണ് നമ്മൾ ജീവിയ്ക്കുന്നത്. നമ്മൾ ജീവനോടെ ഇരിക്കാൻ ഇപ്രകാരം ഊർജ്ജോല്പാദനം കോശങ്ങളിൽ വെച്ച് നിരന്തരം നടക്കണം. ശ്വാസോച്ഛ്വാസം മൂലമാണ് ഈ പ്രക്രിയ നടക്കുന്നത്.

ചെടികൾ നിർമ്മിക്കുന്ന ഗ്ലൂക്കോസിന്റെ അനേകം തന്മാത്രകൾ ചെയിൻ പോലെ ഒന്നിച്ച് ചേർന്ന് കാർബോഹൈഡ്രേറ്റും സെല്ലുലോസും ആയി ചെടികളിൽ ശേഖരിക്കപ്പെടുന്നു. അങ്ങനെ നെൽച്ചെടിയിൽ ശേഖരിക്കപ്പെടുന്ന കാർബോഹൈഡ്രേറ്റ് (സ്റ്റാർച്ച്) ആണ് നാം കഴിക്കുന്ന ചോറിൽ ഉള്ളത്. സെല്ലുലോസിനെയാണ് ഫൈബർ എന്ന് നാം പറയുന്നത്. സെല്ലുലോസ് കൊണ്ടാണ് സസ്യകോശങ്ങളുടെ പുറം ഭിത്തി നിർമ്മിതമായിരിക്കുന്നത്.

അപ്പോൾ ഗ്ലൂക്കോസിനെ കാർബോഹൈഡ്രേറ്റ്സിന്റെ അടിസ്ഥാന യൂനിറ്റ് എന്ന് പറയാം. എന്നാൽ ഗ്ലൂക്കോസ് പോലെ വേറെയും രണ്ട് അടിസ്ഥാന യൂനിറ്റ് ഉണ്ട്. അവ ഫ്രക്ടോസും (ഫ്രൂട്ട്സ് ഷുഗർ) ഗ്യാലക്ടോസും (മിൽക്ക് ഷുഗർ) ആണ്. മൂന്നിന്റെയും ഫോർമുല C₆H₁₂O₆ എന്ന് തന്നെയാണ്. മൂന്നിലും കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ മൂലകങ്ങൾ വ്യത്യസ്ത രീതിയിൽ വിന്യസിച്ചത് കൊണ്ടാണ് മൂന്ന് വ്യത്യസ്ത തന്മാത്രകൾ ആയത്.

ഒരു ഗ്ലൂക്കോസ് തന്മാത്രയും ഒരു ഫ്രക്ടോസ് തന്മാത്രയും ഒരുമിച്ച് ചേർന്ന തന്മാത്രയാണ് സൂക്രോസ്. ടേബിൾ ഷുഗർ എന്ന പഞ്ചസാരയിൽ ഉള്ളത് ഈ സൂക്രോസ് ആണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ്,ഗ്യാലക്ടോസ് എന്നീ അടിസ്ഥാന യൂനിറ്റ് ആയ ഷുഗറിനെ മോണോസാക്കറൈഡ് എന്ന് പറയുന്നു. രണ്ട് യൂനിറ്റ് ചേർന്നാൽ ഡൈസാക്കറൈഡ് എന്നും അനേകം യൂനിറ്റുകൾ ഒരുമിച്ചാൽ പോളിസാക്കറൈഡ് എന്നും പറയുന്നു. പഞ്ചസാര എന്ന് പറയുന്ന സൂക്രോസ് ഡൈസാക്കറൈഡ് ആണ്. പാലിൽ ഉള്ളത് ഗ്ലൂക്കോസും ഗ്യാലക്ടോസും ചേർന്ന ലാക്ടോസ് എന്ന ഡൈസാക്കറൈഡ് ആണ്. രണ്ട് ഗ്ലൂക്കോസ് തന്മാത്രകൾ ചേന്ന ഡൈസാക്കറൈഡ് മാൾട്ടോസ്.

സ്റ്റാർച്ച് എന്നത് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്ന പോളിസാക്കറൈഡ് ആണെന്ന് പറഞ്ഞല്ലോ. ഫൈബർ എന്ന സെല്ലുലോസും അങ്ങനെ തന്നെ. എല്ലാറ്റിനും പൊതുവെ പറയുന്ന പേരാണ് കാർബോഹൈഡ്രേറ്റ് എന്നത് കാർബണും ജലതന്മാത്രയും ഒരുമിച്ചത് എന്ന അർത്ഥത്തിലാണ് കാർബോഹൈഡ്രേറ്റ് എന്ന പേര് ഉണ്ടായത്. ഇതിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഏത് കാർബ്‌സ് കഴിച്ചാലും അതൊക്കെ ചെറുകുടലിൽ വെച്ച് ദഹിച്ച് ഗ്ലൂക്കോസ് ആയി മാറിയതിന് ശേഷം മാത്രമേ രക്തത്തിൽ കലർന്ന് ശരീരകോശങ്ങളിൽ എത്തുകയുള്ളൂ എന്നതാണ്. അതായത് ഏത് ധാന്യമോ കിഴങ്ങോ പഴമോ പഞ്ചസാരയോ കഴിച്ചാലും അതൊക്കെ ഗ്ലൂക്കോസ് ആയി മാറിയാൽ മാത്രമേ രക്തത്തിൽ പ്രവേശനമുള്ളൂ. ചെറുകുടലിലെ നേരിയ സുഷിരങ്ങളിൽ കൂടിയാണ് ഇത് രക്തത്തിൽ കലരുന്നത്.

അത് പോലെ ആഹാരത്തിലെ കൊഴുപ്പ് ഫാറ്റി ആസിഡായും പ്രോട്ടീൻ അമിനോആസിഡ്‌സ് ആയും വിഘടിക്കപ്പെട്ടതിന് ശേഷമേ രക്തത്തിൽ കലരൂ. എന്നാൽ കൊളസ്ട്രോൾ നേരിട്ട് കടക്കും കേട്ടോ. കൊളസ്ട്രോൾ ദഹിക്കാനോ വിഘടിക്കാനോ ഒന്നുമില്ല. കാരണം കൊളസ്റ്റ്രോൾ കൊഴുപ്പല്ല. കൊഴുപ്പിന്റെ സ്വഭാവം ഉണ്ട് എന്ന് മാത്രം. മാംസാഹാരങ്ങളിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. ദിവസവും ആവശ്യത്തിന് കൊളസ്ട്രോൾ നമുക്ക് ആഹാരത്തിൽ നിന്ന് ലഭിക്കില്ല. അതുകൊണ്ട് ഗ്ലൂക്കോസിന്റെ തന്മാത്രകൾ ഉപയോഗിച്ച് ലിവർ ആവശ്യാനുസരണം കൊളസ്ട്രോൾ ദിവസവും നിർമ്മിക്കുന്നു.

എതൊന്നിന്റെയും ഏറ്റവും ചെറിയ കണത്തെ നമ്മൾ അണു അഥവാ അറ്റം എന്ന് പറയുന്നു. അണുക്കൾ ചേർന്നാണ് എല്ലാം ഉണ്ടായിരിക്കുന്നത്. എന്നാൽ അണു എന്നത് പൊതുവായി എല്ലാ കണങ്ങളെയും സൂചിപ്പിക്കുന്നതാണല്ലോ. പക്ഷെ വ്യത്യസ്ത അണുക്കൾ ഉണ്ടല്ലോ. ഉദാഹരണത്തിന് ഹൈഡ്രജൻ, കാർബൺ നൈട്രജൻ ഇങ്ങനെ. അതുകൊണ്ട് ഇവയെ മൂലകങ്ങൾ എന്ന് പറയുന്നു. ആറ്റത്തിലെ ന്യൂക്ലിയസ്സിലെ പ്രോട്ടോണിന്റെ എണ്ണം ആണ് മൂലകങ്ങളെ നിർണ്ണയിക്കുന്നത്, ഹൈഡ്രജൻ മൂലകത്തിൽ ഒരു പ്രോട്ടോണും യുറേനിയം മൂലകത്തിൽ 92 പ്രോട്ടോനുകളും ഉണ്ട്. മൂലകങ്ങൾ ചേർന്നാണ് തന്മാത്രകൾ ഉണ്ടാകുന്നത്. ഉദാഹരണം രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന ഓക്സിജൻ തന്മാത്രയാണ് നമ്മൾ ശ്വസിക്കുന്നത്. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്ന തന്മാത്രയാണ് ജലത്തിന്റെ ഒരു കണിക എന്നത്.
ആറ്റങ്ങൾ ഇപ്രകാരം കൂടിച്ചേരാൻ ഒരു നിയമം പ്രവർത്തിക്കുന്നുണ്ട്, നിങ്ങൾ പഠിച്ചതാണ്. ഓർത്തു നോക്കൂ. അതിനെ പറ്റി പിന്നെ എഴുതാം.

കൊളസ്ട്രോളിനെ മനസ്സിലാക്കൂ , പ്ലീസ്..

ഞാൻ വളരെ സങ്കടത്തോടെയാണ് ഈ പോസ്റ്റ് കുറിക്കുന്നത്. കാരണം നാട്ടിൽ ഇപ്പോൾ അനാവശ്യമായി ആഞ്ജിയോപ്ലാസ്റ്റി ചെയ്യിക്കുക എന്നത് ഒരു ട്രെൻഡ് ആയിരിക്കുകയാണ്. ഒരു ബന്ധുവിന്റെ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞു, മറ്റൊരു ബന്ധു ഡോക്ടർ കുറിച്ചു കൊടുത്ത 12 തരം ഗുളികകൾ കഴിച്ച് ഭക്ഷണം ഒന്നും കഴിക്കാൻ രുചിയില്ലാതായി അവശനായി ആഞ്ജിയോപ്ലാസ്റ്റി ചെയ്യാൻ കാത്തിരിക്കുകയാണ്. ശരീരം കുറച്ച് ഉഷാറാക്കിയിട്ട് വാ എന്നാണത്രെ ഡോക്ടർ അവനോട് നിർദ്ദേശിച്ചിരിക്കുന്നത്. അവനാണെങ്കിൽ ഇത്രയും ഗുളികകൾ കഴിച്ച് ഭക്ഷണത്തോട് ആസക്തിയില്ലാതെ അവശതയിൽ തുടരുകയും ചെയ്യുന്നു.

കലശലായ നെഞ്ചുവേദനയുള്ളപ്പോൾ ആഞ്ജിയോപ്ലാസ്റ്റി ചെയ്താൽ വേദനയിൽ നിന്ന് റിലാക്സ് കിട്ടും എന്നല്ലാതെ വേദന ഒന്നും ഇല്ലാതെ സ്റ്റേബിൾ ആയ അവസ്ഥയിൽ ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നത് വെറും വെറുതെയാണ്. വേസ്റ്റ് എന്ന് പറയാം. ഇന്നത്തെ കമ്പോള മത്സരത്തിൽ ആസ്പത്രിക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കാം എന്ന പ്രയോജനം മാത്രമേ ഇതുകൊണ്ട് ഉള്ളൂ. നെഞ്ചുവേദനയുള്ളപ്പോൾ ആഞ്ജിയോഗ്രാമും ആവശ്യമാണെങ്കിൽ ആഞ്ജിയോപ്ലാസ്റ്റിയും ഒരുമിച്ച് ചെയ്യുകയാണ് ചെയ്യുക. നെഞ്ചുവേദന ഇല്ലാത്ത അവസ്ഥയിൽ ഇത് രണ്ടും ചെയ്യേണ്ട ആവശ്യം ഇല്ല.
നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെട്ടതിന്റെ പേരിൽ ഡോക്ടറെ കാണിച്ചാൽ ECG അടക്കം എല്ലാ ടെസ്റ്റുകളും ചെയ്തിട്ട് അവസാനം ആഞ്ജിയോഗ്രാം കൂടി ഒന്ന് ചെയ്തുനോക്കാം എന്ന് പറയും. ആഞ്ജിയോഗ്രാം ചെയ്താൽ നാലോ അതിൽ കൂടുതലോ ബ്ലോക്ക് ഉണ്ട് ഉടനെ ആഞ്ജിയോപ്ലാസ്റ്റി ചെയ്യണം എന്നും രണ്ട് ലക്ഷം മുതൽ അങ്ങോട്ട് ഇത്ര ചെലവാകും എന്നും പറയും. ഹാർട്ടിൽ ബ്ലോക്ക് എന്ന് കേട്ട ഉടനെ ടെസ്റ്റിന് പോയ ആളിന് മരണഭയം ബാധിക്കും. എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കി ആഞ്ജിയോപാസ്റ്റിക്ക് വിധേയനാകും. ഇതാണ് നാട്ടിൽ നടക്കുന്നത്. ബാംഗ്ലൂരിലെ നാരായണ ഹൃദയാലയായിൽ ഇമ്മാതിരി കേസൊന്നും എടുക്കില്ല. നെഞ്ച് വേദന ഇല്ലാത്ത ഒരാൾ വെറുതെ ടെസ്റ്റിന് ചെന്നാൽ വീട്ടിൽ പോക്കോളാൻ പറയും. അവർക്ക് ഇങ്ങനെ പിഴിഞ്ഞ് പണം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ.
അനാവശ്യമായ ആഞ്ജിയോപ്ലാസ്റ്റിക്ക് മുൻപും ശേഷവും അഞ്ചെട്ട് തരം മരുന്നുകൾ സ്ഥിരമായി കഴിക്കാൻ നിർദ്ദേശിക്കുന്നു എന്നതാണ് ഇതിലെ മറ്റൊരു ആരോഗ്യപ്രശ്നം. കൊളസ്ട്രോൾ കുറയ്ക്കാൻ എന്നും പറഞ്ഞ് എഴുതുന്ന സ്റ്റാറ്റിൻ മരുന്നുകൾ കുറെക്കാലം കഴിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകും. കൊളസ്ട്രോളിനെ ശത്രുവായി കരുതുന്ന ഡോക്ടർമാരുടെ മെഡിക്കൽ അന്ധവിശ്വാസം വളരെ ദൗർഭാഗ്യകരമാണ്.
കൊളസ്ട്രോൾ എന്നത് ഫാറ്റ് അഥവാ കൊഴുപ്പ് അല്ല. കൊഴുപ്പ് പോലത്തെ ഭൗതികഗുണം ഉള്ള യുനീക് ആയ ഒരു ജൈവപദാർത്ഥം ആണ്. നമ്മുടെ ലിവർ ആണ് ആവശ്യാനുസരണം ഈ കൊളസ്ട്രോൾ നിർമ്മിക്കുന്നത്. ഭക്ഷണത്തിൽ നിന്ന് അതും മാംസാഹാരത്തിൽ നിന്ന് മാത്രം ആവശ്യമുള്ളതിന്റെ 15-25 ശതമാനം വരെ മാത്രമേ കൊളസ്ട്രോൾ ലഭിക്കൂ. ബാക്കി 75-85 ശതമാനം വരെ കൊളസ്ട്രോൾ ലിവർ ദിവസവും ഉണ്ടാക്കുന്നു. ഇനി അഥവാ ആഹാരത്തിൽ നിന്ന് കിട്ടിയില്ലെങ്കിൽ ആവശ്യമുള്ള മുഴുവൻ കൊളസ്ട്രോളും ലിവർ ഉണ്ടാക്കും. നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ദഹിച്ച് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെടുകയും അത് രക്തത്തിൽ ആഗിരണം ചെയ്യപ്പെട്ട് ആ ഗ്ലൂക്കോസ് തന്നെയാണ് ലിവറിൽ വെച്ച് ദിവസവും കൊളസ്ട്രോൾ ആയി മാറ്റപ്പെടുന്നത്.
LDL എന്നാൽ ലിവറിൽ നിന്ന് ഓരോ കോശങ്ങളിലേക്കും രക്തത്തിലൂടെ പോകുന്ന പായ്ക്കറ്റുകൾ ആണ്. ഒരു പ്രത്യേക തരം പ്രോട്ടീനിൽ പൊതിഞ്ഞ ആ പായ്ക്കറ്റിൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ആണുള്ളത്. കൊഴുപ്പും കൊഴുപ്പ് പോലത്തെ പദാർത്ഥങ്ങളും രക്തതിൽ സഞ്ചരിക്കാത്തത് കൊണ്ടാണ് പ്രോട്ടീനിൽ പൊതിയുന്നത്. ഇതും ലിവർ ആണ് ചെയ്യുന്നത്. എല്ലാ കോശങ്ങളിലും കൊളസ്ട്രോൾ എത്തിക്കാനും അധികമുള്ള ഗ്ലൂക്കോസിനെ ട്രൈഗ്ലിസറൈഡ്‌സാക്കി മാറ്റി അതിനായുള്ള കോശങ്ങളിൽ സംഭരിക്കാനുമാണ് ലിവർ ഈ പായ്ക്കറ്റ് ഉണ്ടാക്കി രക്തത്തിൽ കടത്തി വിടുന്നത്. ഇതിനെ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നതും പ്രചരിപ്പിക്കുന്നതും എന്തൊരു കഷ്ടമാണ്.
ഇതേ പായ്ക്കറ്റ് തന്നെയാണ് മിച്ചമുള്ള കോളസ്ട്രോളുമായി തിരിച്ച് ലിവറിലേക്ക് വരുന്നത്. അപ്പോൾ അതിനെ HDL എന്ന് പറയുന്നത്. പോകുമ്പോൾ ആ പായ്ക്കറ്റിൽ പ്രോട്ടീൻ താരതമ്യേന കുറവ് തിരിച്ചു വരുമ്പോൾ പ്രോട്ടീൻ അധികം എന്ന വ്യത്യാസമേയുള്ളൂ. ട്രൈഗ്ലിസറൈഡ്‌സും കൊളസ്ട്രോളും കോശങ്ങളിൽ ഇറക്കി വെച്ചല്ലോ. പ്രോട്ടീൻ അതേപടി നിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് തിരിച്ചു വരുന്ന പായ്ക്കറ്റിൽ പ്രോട്ടീൻ അധികമാകുന്നതും HDL അഥവാ ഹൈഡെൻസിറ്റി ലിപോപോട്ടീൻ എന്ന് പറയുന്നതും. സംഗതി LDL ഉം HDL ഉം ഒരേ പായ്ക്കറ്റ് ആണ്. പ്രോട്ടീന്റെ അളവിൽ വരുന്ന താരതമ്യമാറ്റം മാത്രമാണ് രണ്ട് പേരിന് കാരണം.
തിരിച്ചു വരുന്ന HDL പായ്ക്കറ്റിൽ ശേഷിക്കുന്ന കൊളസ്ട്രോളിനെ ലിവർ വീണ്ടും ഉപയോഗിക്കുന്നു. അത് റിമൂവ് ചെയ്യപ്പെടുകയല്ല ചെയ്യുന്നത്. റിമൂവ് ചെയ്യപ്പെടുന്നു എന്ന അന്ധവിശ്വാസത്തിലാണ് അത് HDL നല്ലത് എന്ന് പറയുന്നത്. കൊളസ്ട്രോൾ ലിവറിൽ വെച്ച് ഉല്പാദിപ്പിക്കപ്പെടുന്നേയുള്ളൂ, ഒരിക്കലും റിമുവ് ചെയ്യപ്പെടുന്നില്ല. ഈ ഒരേയൊരു സംഗതിയെ അതായത് ലോ അല്ലെങ്കിൽ ഹൈ പ്രോട്ടീൻ ഡെൻസിറ്റിയുള്ള ഒരേ പായ്ക്കറ്റിനെയാണ് നല്ലത് എന്നും ചീത്ത എന്നും പറഞ്ഞ് വിശ്വസിച്ച് ആളുകളെ കൊണ്ട് സ്റ്റാറ്റിൻ ഗുളികകൾ തീറ്റിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് മോണിട്ടർ ചെയ്യപ്പെടുന്നുണ്ട്. അത് ഒരിക്കലും കുറവോ അധികമോ ആവില്ല. സ്വന്തം ലിവറിനെ വിശ്വസിക്കണം. ലിവറിന്റെ കൊളസ്ട്രോൾ ഉല്പാദനം തടസ്സപ്പെടുത്താനുള്ള സ്റ്റാറ്റിൻ മരുന്ന് കുറെക്കാലം കഴിച്ചാൽ അത് തലച്ചോറിനെയും ശരീരത്തെയും ബാധിക്കും. അപ്പോൾ അതിന് ചികിത്സ ഉണ്ടാവില്ല.
രക്തക്കുഴലിലൂടെ സഞ്ചരിക്കുന്ന LDL എന്ന പായ്ക്കറ്റ് എവിടെയും തങ്ങി നിൽക്കുകയോ അടിഞ്ഞു കൂടുകയോ ബ്ലോക്ക് ഉണ്ടാക്കുകയോ ചെയ്യില്ല. ബ്ലോക്ക് ഉണ്ടാകുന്നെങ്കിൽ അതിന് കാരണം രക്തക്കുഴലിൽ ഉണ്ടാകുന്ന ഡാമേജും അത് മൂലം ഉണ്ടാകുന്ന ഇൻഫ്ലമേഷനും ആ ഇൻഫ്ലമേഷൻ സ്ഥിരമായി തുടരുന്നതും അപ്പോൾ ഡാമേജ് ഉണ്ടായ ഭാഗം റിപ്പയർ ചെയ്യാൻ ആ സ്ഥലത്ത് എത്തുന്ന കോശനിർമ്മിതിക്കാവശ്യമുള്ള കോളസ്ട്രോൾ അടക്കമുള്ള പദാർത്ഥങ്ങൾ ചേർന്ന് ഒരു പൊറ്റ അല്ലെങ്കിൽ പ്ലാക്ക് രൂപപ്പെടുന്നതാണ്. ഇവിടെ കൊളസ്ട്രോളിന്റെ റോൾ പുതിയ കോശനിർമ്മിതിയാണ്. ഡാമേജും അത് മൂലം ഇൻഫ്ലമേഷനും കോശങ്ങൾ നശിക്കലും ഒന്നും സംഭവസ്ഥലത്ത് സംഭവിച്ചില്ലെങ്കിൽ അവിടെ കൊളസ്ട്രോൾ എത്തേണ്ട ആവശ്യം ഇല്ലല്ലോ.
അപ്പോൾ ബ്ലോക്കിന് കാരണം രക്തക്കുഴലിൽ പറ്റുന്ന ഡാമേജ് ആണ്. പ്രമേഹം, ബി.പി. മനസ്സിന്റെ പിരിമുറുക്കം അഥവാ സ്ട്രെസ്സ് ഒക്കെ ഇപ്പറഞ്ഞ ഡാമേജിന് കാരണമാകാം. സ്ഥിരമായ സ്ട്രെസ്സ് ശരീരത്തെ പലതരത്തിൽ പ്രതികൂലമായി ബാധിക്കും. അതിൽ ഒന്നാണ് ഇപ്പറഞ്ഞ രക്തക്കുഴലുകളിലെ ഡാമേജ്. കാരണത്തിനാണ് ചികിത്സ വേണ്ടത്, അല്ലാതെ ഓക്സിജൻ പോലെ ശരീരത്തിന് അത്യാവശ്യമായ കൊളസ്ട്രോളിന്റെ ഉല്പാദനം തടസ്സപ്പെടുത്തുകയല്ല വേണ്ടത്,
ഇത്രയും പറഞ്ഞത് ഒരു അഞ്ച് പേർക്കെങ്കിലും മനസ്സിലായാൽ ഞാൻ ധന്യനായി. ഇത്രയേ എനിക്ക് കഴിയൂ....