ഡോക്ടർമാരും ഡയറ്റീഷ്യന്മാരും ആണ് ഇപ്പോഴും കൊളസ്ട്രോൾ ഫോബിയ പ്രചരിപ്പിക്കുന്നത് എന്നത് അത്യന്തം ദൗർഭാഗ്യകരവും അപകടകരവുമാണ്. എന്തെന്നാൽ കൊളസ്ട്രോൾ ഇല്ലാതെ മനുഷ്യർക്ക് ഒരു ദിവസം പോലും ജീവിച്ചിരിക്കാൻ കഴിയില്ല. അത്രയും പ്രധാനപ്പെട്ട ഒരു ജൈവ തന്മാത്രയാണ് കൊളസ്ട്രോൾ. ഇതിനെ ഒരു കൊഴുപ്പ് എന്ന് പറയാമെങ്കിലും കെമിക്കലി ഇതൊരു ആൽക്കഹോൾ ആണ്. കൊളസ്ട്രോൾ ഫോബിയ നിമിത്തം നിങ്ങൾ മുട്ട മുതലായ മാംസാഹാരങ്ങൾ കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, ശരീരത്തിനു ആവശ്യമായ കൊളസ്ട്രോൾ ലിവർ നിർമ്മിച്ചുകൊള്ളും. ഇപ്പോൾ തന്നെ ആഹാരത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോളിനു പുറമെ മൂന്ന് നാലിരട്ടി കൊളസ്ട്രോൾ ഏതൊരാളുടെയും ലിവർ നിർമ്മിക്കുന്നുണ്ട്. കുഴപ്പവും അപകടവും എവിടെയാണെന്ന് ചോദിച്ചാൽ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്ത് അധികമാണെന്ന് പറഞ്ഞ് അത് കുറക്കാൻ ഡോക്ടർമാർ സ്റ്റാറ്റിൻ മരുന്ന് പ്രിസ്ക്രൈബ് ചെയ്യുന്നതും നിങ്ങൾ അത് കഴിക്കുന്നതുമാണ്. കൊളസ്ട്രോൾ നിർമ്മിക്കാനുള്ള ലിവറിന്റെ സ്വാഭാവിക കഴിവിനെയാണ് അത് ബാധിക്കുന്നത്. സ്റ്റാറ്റിൻ മരുന്നുകൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ല.
കൊളസ്ട്രോളിന്റെ പ്രാധാന്യം അറിയണമെങ്കിൽ ശരീരത്തിന്റെ ഘടന മനസ്സിലാക്കണം. കോശങ്ങളാണ് ശരീരത്തിന്റെ ബിൽഡിങ്ങ് ബ്ലോക്ക്. അതായത് ഇഷ്ടികകൾ ചേർത്ത് വെച്ച് കെട്ടിടങ്ങൾ നിർമ്മിച്ചത് പോലെ കോശങ്ങൾ അടുക്കി വെച്ചതാണ് ശരീരം. ഇതിലെ കോശങ്ങൾ കെട്ടിടങ്ങളിലെ ഇഷ്ടിക പോലെ സ്ഥിരമല്ല. നിലവിലെ കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുകയും പുതിയ കോശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അപ്രകാരം ശരീരം അനവരതം പുതുപ്പിക്കപ്പെടുന്നു. നമ്മുടെ ഓരോ കോശത്തിന്റെയും പുറമെ ഒരു സംരക്ഷണ കവചം ഉണ്ട്. കോശസ്തരം എന്ന് പറയാം. ഈ കോശസ്തരം നിർമ്മിതമാകുന്നത് കൊളസ്ട്രോൾ തന്മാത്ര കൊണ്ടാണ്. ഈ കൊളസ്ട്രോൾ കൊണ്ടാണ് ഓരോ കോശവും വാട്ടർ പ്രൂഫ് ആകുന്നത്. കോശങ്ങൾക്ക് ദൃഢത നൽകുന്നത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ഇല്ലെങ്കിൽ പുതിയ കോശം ഉണ്ടാവില്ല. പുതിയ കോശങ്ങൾ ദിവസവും ഉണ്ടാകുന്നില്ലെങ്കിൽ നമുക്ക് ജീവിതം തുടരാനും കഴിയില്ല.
LDL എന്ന് പറഞ്ഞാൽ ലിവറിൽ നിന്ന് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ഒരുമാതിരി പ്രോട്ടീനിൽ പൊതിഞ്ഞ് ഓരോ കോശങ്ങളിലേക്കും അയയ്ക്കുന്ന പായ്ക്കറ്റ് ആണ്. ലിവർ ആണ് ഈ പായ്ക്കറ്റ് തയ്യാറാക്കുന്നത് എന്ന് പറയേണ്ടല്ലൊ. ഈ പായ്ക്കറ്റിനെ ലിപോപ്രോട്ടീൻ എന്ന് പറയുന്നു. അതായത് അകത്ത് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും പുറത്ത് പ്രോട്ടീൻ ആവരണവും. LDL എന്നതിന്റെ പൂർണ്ണരൂപം ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാണ്. ഇതിൽ പ്രോട്ടീന്റെ ഡെൻസിറ്റി ലോ അല്ലെങ്കിൽ കുറവ് ആയിരിക്കും. അത്രേയുള്ളൂ. ഇതിനെ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത് എന്തൊരു വിഡ്ഡിത്തം ആണെന്ന് ആലോചിച്ചു നോക്കൂ. ഈ LDL -ൽ നിന്ന് ഓരോ കോശവും കൊളസ്ട്രോൾ സ്വീകരിക്കുന്നു. ഓരോ ഫാറ്റ് ടിഷ്യൂവിലും ട്രൈഗിസറൈഡ്‌സ് ഇറക്കി വയ്ക്കുന്നു. അങ്ങനെ LDL മിക്കവാറും കാലിയാകുന്നു. എന്നാൽ കുറച്ച് കൊളസ്ട്രോൾ മിച്ചം ആകുന്നു. ആ കൊളസ്ട്രോളിനെ തിരിച്ച് ലിവറിലേക്ക് എത്തിക്കുന്നു. അതിനെയാണ് HDL എന്ന് പറയുന്നത്. അതായത് ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ. ഇതിൽ ട്രൈഗിസറൈഡ് തീരെയില്ല. ഉള്ളത് മിച്ചമുള്ള കൊളസ്ട്രോൾ മാത്രം, പുറമെയുള്ള ആവരണത്തിൽ തുടക്കത്തിലുള്ള പ്രോട്ടീൻ അതേ പോലെയും. അതുകൊണ്ട് ഇതിൽ പ്രോട്ടീന്റെ ഡെൻസിറ്റി ഹൈ അല്ലെങ്കിൽ അധികമായിരിക്കും. ഹൈഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാൽ ഇത്രയേയുള്ളൂ അർത്ഥം.
HDL നല്ലതാണ് എന്ന അന്ധവിശ്വാസത്തിനു കാരണം അധികമുള്ള കൊളസ്ട്രോളിനെ പുറന്തള്ളി കളയാനാണ് ലിവറിലേക്ക് തിരികെ കൊണ്ടുപോകുന്നത് എന്ന അബദ്ധ ധാരണയാണ്. വാസ്തവത്തിൽ തിരികെ എത്തുന്ന കൊളസ്ട്രോളിനെ ലിവർ വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതായത് തിരികെ എത്തിയ കൊളസ്ട്രോളും ആഹാരത്തിൽ നിന്ന് കിട്ടുന്ന പരിമിത കൊളസ്ട്രോളും നിർമ്മിക്കുന്ന കൊളസ്ട്രോളും എല്ലാം ചേർത്ത് ഒപ്പം ട്രൈഗ്ലിസൈറൈഡ്‌സും കൂട്ടി ലിവർ LDL എന്ന പായ്ക്ക് ചെയ്ത് ഓരോ കോശത്തിലേക്കും അയയ്ക്കുകയാണ്. ഈ പ്രക്രിയ നമ്മുടെ ശ്വാസോച്ഛ്വാസം പോലെ അനവരതം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ട സത്യം LDL എന്നും HDL എന്നും രണ്ട് കൊളസ്ട്രോൾ ഇല്ല. ആ പേരുകൾ പ്രോട്ടീൻ കൂടിയും കുറഞ്ഞുമുള്ള ലിപോപ്രോട്ടീനിനെയാണ് സൂചിപ്പിക്കുന്നത്. കൊളസ്ട്രോൾ ഒന്നേയുള്ളൂ. കൊളസ്ട്രോളിനെ ലിവർ നിർമ്മിക്കുന്നേയുള്ളൂ പുറന്തള്ളുന്നില്ല. അതുകൊണ്ട് ചീത്ത ലിപോപ്രോട്ടീൻ (LDL) നല്ല ലിപോപ്രോട്ടീൻ (HDL) എന്ന വർഗീകരണം തെറ്റാണ്, അസംബന്ധം ആണ്.
രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം കുഴലിന്റെ ഭിത്തിയിൽ ക്രോണിക് ഡാമേജ് ഉണ്ടാകുന്നതാണ്. അപ്പോൾ അവിടെ ക്രോണിക്ക് ഇൻഫ്ലമേഷൻ ഉണ്ടാകുന്നു. അതായത് ഡാമേജ് നിമിത്തം കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അവ പരിഹരിക്കാൻ പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടണം. അതിനാണ് കൊളസ്ട്രോളും അവിടേക്ക് എത്തിക്കപ്പെടുന്നത്. കൊളസ്ട്രോൾ ഇല്ലാതെ പുതിയ കോശം ഉണ്ടാവില്ലല്ലൊ. തുടക്കത്തിലെ ഡാമേജ് ഒക്കെ ഇങ്ങനെ പരിഹരിക്കപ്പെടുന്നു. എന്നാൽ ഡാമേജ് ക്രോണിക് ആകുമ്പോൾ അവിടെ ബ്ലോക്ക് രൂപപ്പെടും. ഇതിൽ കൊളസ്ട്രോളിന്റെ റോൾ പുതിയ കോശനിർമ്മിതിക്ക് വേണ്ടി മാത്രമാണ്.
ചുരുക്കി പറഞ്ഞാൽ ബ്ലോക്കിന് കാരണം ഹൃദയ രക്തക്കുഴലിൽ ഡാമേജ് ഉണ്ടാകുന്നതാണ്. ഡാമേജിനു പ്രധാന കാരണം പ്രമേഹം, ഹൈ ബ്ലഡ് പ്രഷർ, മാനസികമായ സ്ട്രെസ്സ്, പുകവലി, മദ്യപാനം ഒക്കെയാണ്. കോശങ്ങൾക്ക് പരിക്ക് പറ്റി അവ റിപ്പയർ ചെയ്യാനാണ് കൊളസ്ട്രോളിനെ ശരീരം ഉപയോഗപ്പെടുത്തുന്നത്. അത് അകാരണമായി ധമനിയിൽ പോയി അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാക്കും എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഡോക്ടർമാരും ഡയറ്റീഷ്യന്മാരും അവസാനിപ്പിക്കണം. അത് പോലെ കൊളസ്ട്രോൾ ഫോബിയ നിമിത്തം പോയി ടെസ്റ്റ് ചെയ്യുന്നത് നിങ്ങളും നിർത്തണം.
അധിക വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment