കൊളസ്ട്രോൾ ടെസ്റ്റ് എന്നത് പൊട്ടത്തരം മാത്രമല്ല തട്ടിപ്പ് കൂടിയാണ്. ആധുനിക മെഡിക്കൽ സയൻസിൽ ഈ പൊട്ടത്തരം കടന്നു കൂടിയത് ആൻസൽ കീസ് (Ancel Keys) എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റിന്റെ ഹൈപ്പോതീസീസിൽ നിന്നാണ്. കൊളസ്ട്രോൾ ഹൃദയ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കും എന്ന അദ്ദേഹത്തിന്റെ ഹൈപ്പോതീസീസാണ് ഇപ്പോഴും ഡോക്ടർമാർ വിശ്വസിക്കുന്നത്. ഹൈപ്പോതീസീസ് എന്നത് അനുമാനമാണ്. അത് തെളിയിക്കപ്പെട്ടാൽ മാത്രമേ സയൻസ് ആകൂ. എന്നാൽ കൊളസ്ട്രോളാണ് ബ്ലോക്ക് ഉണ്ടാക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. തെളിയിക്കാനും കഴിയില്ല. എന്തുകൊണ്ട്? തുടർന്ന് വായിക്കുക.
HDL നല്ല കൊളസ്ട്രോൾ ആണെന്നും LDL ചീത്ത കൊളസ്ട്രോൾ ആണെന്നും അതുകൊണ്ട് ആരോഗ്യത്തിനു LDL കുറച്ചു കൊണ്ടുവന്ന് HDL അധികമാക്കണം എന്നാണല്ലോ പൊതുബോധവും വിശ്വാസവും. എന്നാൽ ഈ LDL , HDL തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ ഇതിലെ പൊള്ളത്തരവും കോളസ്ട്രോൾ ടെസ്റ്റിലെ തട്ടിപ്പും ആർക്കും മനസ്സിലാകും. LDL എന്നാൽ ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ, HDL എന്നാൽ ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പ്രോട്ടീനിന്റെ അളവിൽ മാത്രമാണ്. അതായത് LDL-ൽ പ്രോട്ടീൻ കുറവ്, HDL-ൽ പ്രോട്ടീൻ കൂടുതൽ. ഇത്രയേ വ്യത്യാസമുള്ളൂ. ഈ അളവുമായി കൊളസ്ട്രോളിനു ഒരു ബന്ധവും ഇല്ല. പിന്നെ എങ്ങനെയാണ് LDL ചീത്ത കൊളസ്ട്രോളും HDL നല്ല കൊളസ്ട്രോളും എന്ന് പറയാൻ കഴിയുക? ഇപ്പറയുന്നത് നിഷേധിക്കാൻ ഞാൻ ഡോക്ടർമാരെ വെല്ലുവിളിക്കുകയാണ്.
എന്താണ് ലിപോ പ്രോട്ടീൻ? ലിപിഡ്‌സും പ്രോട്ടീനും ചേർന്ന ജൈവ തന്മാത്ര. എന്തൊക്കെയാണ് അതിലെ ലിപിഡ്‌സ്? ട്രൈഗ്ലിസറൈഡ്‌സും ഫോസ്‌ഫോലിപിഡ്‌സും കൊളസ്ട്രോളും.
ലോ ഡെൻസിറ്റി ലിപോ പ്രോട്ടീൻ എന്നാൽ അതിൽ പ്രോട്ടീനിന്റെ സാന്ദ്രത (ഡെൻസിറ്റി) കുറവ് ലിപിഡ്‌സിന്റെ സാന്ദ്രത അധികം. ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാൽ അതിൽ പ്രോട്ടീനിന്റെ സാന്ദ്രത അധികം ലിപിഡിന്റെ സാന്ദ്രത കുറവ്. ചുരുക്കി പറഞ്ഞാൽ പ്രോട്ടീനിന്റെ അളവിനെ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് HDL എന്നും LDL എന്നും പറയുന്നത്. കൊളസ്ട്രോളിന്റെ അളവുമായി ഇതിനു ഒരു ബന്ധവും ഇല്ല. എന്നിട്ടും പറയുന്നു LDL ചീത്ത കൊളസ്ട്രോളും HDL നല്ല കൊളസ്ട്രോളും ആണെന്ന്. എന്തൊരു തെറ്റിദ്ധരിപ്പിക്കലാണിത്. ഇതിലെ വസ്തുത പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല എന്നത് കൊണ്ടാണ് LDL കുറയ്ക്കാൻ എന്ന പേരിൽ സ്റ്റാറ്റിൻ മരുന്ന് കുറിച്ചു കൊടുക്കുന്നത്. ആ മരുന്നുകൾ ദീർഘകാലം കഴിച്ചാൽ ശരീരത്തിനു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.
ഇനി എന്തുകൊണ്ടാണ് LDL-ൽ പ്രോട്ടീനിന്റെ അളവ് കുറവും HDL-ൽ അധികവും എന്ന് നോക്കാം. അതിന് ആദ്യമായി ലിപോപ്രോട്ടീനിന്റെ ഘടനയും ആവശ്യവും മനസ്സിലാക്കണം. കഴിഞ്ഞ പോസ്റ്റിൽ എഴുതിയത് പോലെ നമ്മുടെ ലിവർ നിർമ്മിക്കുന്ന ഒരു പായ്ക്കറ്റ് ആണ് ലിപോ പ്രോട്ടീൻ. രക്തം വാട്ടർ ബെയിസ് ആയത് കൊണ്ട് കൊഴുപ്പുകൾ രക്തത്തിൽ സഞ്ചരിക്കില്ല. എല്ലാ കോശങ്ങളിലേക്കും ട്രൈഗ്ലിസറൈഡ്‌സ് എന്ന കൊഴുപ്പും കൊഴുപ്പിന്റെ സ്വഭാവമുള്ള കൊളസ്ട്രോളും ഒരു പ്രത്യേകതരം പ്രോട്ടീനിന്റെ ആവരണം കൊണ്ട് പൊതിയുന്നു. അപ്പോൾ അതിനു രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നു. ഇതിൽ പ്രോട്ടീനിന്റെ ആവശ്യം കൊഴുപ്പിനെ പൊതിയാൻ വേണ്ടി മാത്രമാണ്.
ലിപോപ്രോട്ടീനിനെ ഒരു ചരക്ക് ലോറിയോട് ഉപമിക്കാം. ലോറി രണ്ട് വസ്തുക്കൾ ഓരോ ഷോപ്പിലും ഇറക്കി മിച്ചമുള്ളത് വഹിച്ച് തിരികെ പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നു. അത് പോലെ ലിപോപ്രോട്ടീൻ ലിവറിൽ നിന്ന് പുറപ്പെടുന്നു. അതിൽ പ്രോട്ടീനിന്റെ അളവിനെ അപേക്ഷിച്ച് ലിപിഡ്‌സും കൊളസ്ട്രോളും കൂടുതൽ ഉണ്ട്. അതുകൊണ്ട് LDL എന്ന് പേര്. ഈ LDL രക്തത്തിലൂടെ സഞ്ചരിച്ച് ഓരോ കോശത്തിലും കൊളസ്ട്രോൾ ഇറക്കി വെയ്ക്കുന്നു. ട്രൈഗ്ലിസറൈഡ് അതിനായുള്ള കോശങ്ങളിലും ഇറക്കുന്നു. അപ്പോൾ അതേ ലിപോപ്രോട്ടീൻ തന്മാത്രയുടെ അകത്ത് മിച്ചമായ കൊളസ്ട്രോൾ ഉണ്ടാകും. അത് തിരികെ ലിവറിൽ എത്തിക്കുന്നു. അതാണ് HDL. അങ്ങനെ പറയാൻ കാരണം പ്രോട്ടീൻ എവിടെയും ഇറക്കിയിട്ടില്ല. എന്നാൽ ട്രിഗ്ലിസറൈഡ്‌സും കൊളസ്ട്രോളും ഇറക്കി. ബാക്കി മിച്ചമുള്ള കൊളസ്ട്രോൾ മാത്രമേയുള്ളൂ. അതുകൊണ്ട് പ്രോട്ടീൻ അതേ പടി ഉണ്ടാവുകയും കൊളസ്ട്രോളിനെ അപേക്ഷിച്ച് അളവ് കൂടുതലും ആയിരിക്കും. അത് കൊണ്ട് മാത്രം HDL എന്ന് പറയുന്നു. ഇതിനെയാണ് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എന്ന് നുണ പറഞ്ഞ് ആളുകളെ പറ്റിക്കുന്നതും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ എന്ന് പറഞ്ഞ് മരുന്ന് കുറിച്ചു കൊടുക്കുന്നതും.
ഡോക്ടർമാർ ഇത് ചെയ്യുന്നത് മന:പൂർവ്വം അല്ല. അവർ ഇതിനെ പറ്റി ചിന്തിക്കാത്തത് കൊണ്ടാണ്. ആൻസൽ കീസ് തുടങ്ങി വെച്ച ഒരു അന്ധവിശ്വാസം 60 കൊല്ലത്തോളമായി പിന്തുടരുകയാണ്. പണ്ട് അരിസ്റ്റോട്ടിൽ പറഞ്ഞു മനുഷ്യർക്ക് 30 പല്ല് ആണുള്ളത്. നൂറ്റാണ്ടുകളോളം അതൊരു വിശ്വാസമായി പഠിപ്പിച്ചു. ആരും എണ്ണി നോക്കാൻ തുനിഞ്ഞില്ല. പിന്നെയാണ് പ്രായപൂർത്തിയായ ആൾക്ക് 32 പല്ല് ഉണ്ട് എന്ന് ആരോ എണ്ണിനോക്കിയത്. അത് പോലെയാണ് ലിപോപ്രോട്ടീനിന്റെ കാര്യവും. LDL ചീത്ത HDL നല്ലത് എന്ന് വിശ്വസിക്കുമ്പോൾ എന്താണ് അത് തമ്മിലുള്ള വ്യത്യാസം എന്ന് ചിന്തിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല. സാധാരണക്കാർക്ക് ചിന്തിക്കാൻ ഈ അറിവുകളിലേക്ക് അവർ എത്തുന്നുമില്ല.
കൊളസ്ട്രോൾ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാക്കില്ല. ബ്ലോക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങൾ കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ ശരീരകോശങ്ങളുടെ ബാഹ്യ കോശസ്തരം കൊളസ്ട്രോൾ കൊണ്ടാണ് നിർമ്മിതമായിരിക്കുന്നത്. നമ്മുടെ മാത്രമല്ല എല്ലാ ജന്തുക്കളുടെയും. അതുകൊണ്ടാണ് നമ്മുടെ ശരീരത്തിനു മാർദ്ധവം ഉള്ളത്. അതേ സമയം സസ്യങ്ങളുടെ കോശങ്ങളിൽ കൊളസ്ട്രോൾ ഇല്ല, ജന്തുക്കളുടേത് പോലെ കോശസ്തരവും ഇല്ല. അതുകൊണ്ടാണ് സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും ഇത്ര ഉറപ്പ്.
കൊളസ്ട്രോൾ ശരീരത്തിൽ നിർവ്വഹിക്കുന്ന ധർമ്മങ്ങൾ നിരവധിയാണ്. നമ്മുടെ സ്കിൻ സൂര്യപ്രകാശത്തിൽ വൈറ്റമിൻ D നിർമ്മിക്കുന്നത് കൊളസ്ട്രോൾ കൊണ്ടാണ്. അതുകൊണ്ട് കൊളസ്ട്രോളിനെ പേടിക്കാതിരിക്കൂ. അത് ഒരിക്കലും അധികമാവില്ല. ലിവർ കൊളസ്ട്രോളിനെ ബാലൻസ് ചെയ്യുന്നു. അതേ പോലെ കൊളസ്ട്രോൾ ടെസ്റ്റ് എന്ന കെണിയിൽ വീഴാതിരിക്കൂ. ആ ടെസ്റ്റ് അസംബന്ധമാണ്. LDL ഉം HDL ഉം ട്രൈഗ്ലിസറൈഡ്സിന്റെ അഞ്ചിൽ ഒരു ഭാഗവും കൂട്ടിയാണ് ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കുന്നത്. എന്തിനാണ് അങ്ങനെ കണക്കാക്കുന്നത് എന്ന് ആലോചിച്ചാൽ നിങ്ങൾക്ക് തന്നെ ചിരി വരും.
NB : കൊളസ്ട്രോൾ നല്ലതോ ചീത്തയോ എന്ന് ഒരു ചർച്ച സംഘടിപ്പിക്കാൻ ഏതെങ്കിലും ടിവി ചാനൽ തയ്യാറാകണം.