Links

ഇന്ത്യ ഞങ്ങളങ്ങ് എടുക്കുവാണ് ...

മോദിയുടെ ജനപ്രീതി 24 % മായി ഇടിഞ്ഞു എന്ന് ഒരു സർവേ കാണിക്കുന്നു. 2014 ൽ ഒരു കൊടുങ്കാറ്റ് പോലെയാണ് മോദി തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചത്. അങ്ങനെയാണ് 1984 ന് ശേഷം ആദ്യമായി ലോകസഭയിൽ ഒരു ദേശീയ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. അത് ഇന്ത്യയിൽ ഒരു പാർട്ടിക്കും പ്രതീക്ഷിക്കാനോ പ്രവചിക്കാനോ കഴിയാതിരുന്ന മുന്നേറ്റം ആയിരുന്നു. അത് മോദി എന്ന ഒരൊറ്റ നേതാവിന്റെ കരിഷ്മ കൊണ്ട് മാത്രം സാധിച്ചതാണ്. ഇന്ത്യയിൽ ഇനി കൂട്ടുകക്ഷി ഭരണം മാത്രമേ നടക്കൂ എന്ന് സർവ്വ പാർട്ടികളും വിധി എഴുതിക്കഴിഞ്ഞ സാഹചര്യത്തിലാണ് ബി.ജെ.പി. യെ ഒറ്റക്കക്ഷിയാക്കി ഉയർത്തി മോദി ആ അത്ഭുതം സാധിച്ചെടുത്തത്.

അന്ന് മോദിയുടെ മേക്കോവർ അദ്ദേഹത്തിന്റെ കരിഷ്മയെ ജനപ്രിയമാക്കുന്നതിൽ വളരെ സഹായിച്ചിരുന്നു. എന്നാൽ ഇന്ന് മോദിയുടെ ലുക്ക് ഒരു സന്യാസിവര്യന്റേതാണ്. ഈ ഒരു വേഷപ്പകർച്ച അദ്ദേഹം 2024 ൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി മന:പൂർവ്വം തെരഞ്ഞെടുത്തതാകാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലെങ്കിലും ബി.ജെ.പി.യുടെ ബൈലോ പ്രകാരം ഒരാൾക്ക് മൂന്ന് വട്ടം പ്രധാനമന്ത്രി ആകാൻ കഴിയില്ല എന്ന് തോന്നുന്നു. അങ്ങനെയാണ് വേണ്ടത് താനും. ഒരേ നേതാവ് ഒരേ സ്ഥാനത്ത് മരണം വരെ അള്ളിപ്പിടിച്ചിരിക്കുന്നത് ജനാധിപത്യത്തിൽ അശ്ലീലമാണ്.
മോദിയുടെ ജനപ്രീതി ഇടിഞ്ഞതിൽ ഇപ്പോഴത്തെ സന്യാസി ലുക്ക് കാരണമല്ലെങ്കിൽ കൂടി അദ്ദേഹത്തെ ജനപ്രിയമാക്കിയ ആ ഒരു അഗ്രസ്സീവ് ലുക്കിന്റെ അഭാവം ഇനിയൊരു മോദി തരംഗത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു എന്ന് പറയാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ മോദിക്ക് പിറകിൽ തന്നെ ജനപ്രീതിയിൽ രണ്ടാം സ്ഥാനത്ത് യോഗി ഉണ്ട് എന്നത് വളരെ ആശ്വാസമായിട്ടാണ് നമുക്ക് കാണാൻ കഴിയുക. മൂന്നാം സ്ഥാനത്ത് മാത്രമേ രാഹുൽ ഗാന്ധിയുള്ളൂ. അതുകൊണ്ട് 2024 ൽ ഇന്ത്യയിൽ യോഗി തരംഗം ആയിരിക്കും സംഭവിക്കുക എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. രാഹുൽ ഗാന്ധിയോ കോൺഗ്രസ്സ് പാർട്ടിയോ അവരുടെ നില മെച്ചപ്പെടുത്താൻ ഒരു സാധ്യതയും ഇല്ല.
യോഗിയും ഒരു പത്ത് വർഷം ഭരിച്ചാൽ ഇന്ത്യ ഒരു പൂർണ്ണ ഹിന്ദു രാജ്യമായി മാറും എന്നത് നമുക്ക് നൽകുന്ന പ്രത്യാശ ചെറുതല്ല. താലിബാനിസവും സുഡാപ്പിയിസവും അഗ്രസ്സീവായി വ്യാപിക്കുമ്പോൾ നമ്മുടെ പ്രതീക്ഷയും പ്രത്യാശയും യോഗിയിലാണ്. നമുക്ക് ഹിന്ദു രാജ്യവും ഹിന്ദു സംസ്ക്കാരവും മാത്രമേ പറ്റൂ. എന്തൊക്കെ ആന്തരീകമായ വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിലും താലിബാനിസം ഒരു വിപത്തായി മുന്നിൽ ഉള്ളപ്പോൾ നമ്മുടെ സുരക്ഷ ഹിന്ദു രാഷ്ട്രത്തിൽ മാത്രമാണ്. നാം നമ്മുടെ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുമ്പോൾ അതിൽ വല്ല മതേതരർക്കും അങ്കലാപ്പും പ്രയാസവും തോന്നുണ്ടെങ്കിൽ അവരൊക്കെ ഒന്നുകിൽ അഫ്‌ഗാനിസ്ഥാനിൽ പോകണം അല്ലെങ്കിൽ വേറെ പണി നോക്കണം. നമുക്ക് നമ്മുടെ ഈ ഇന്ത്യാരാജ്യം മാത്രമേയുള്ളൂ. ഈ രാജ്യം നമ്മളങ്ങ് എടുക്കുകയാണ്.
വന്ദേമാതരം, ജയ് ഹിന്ദ് !

7 comments:

Vakkom G Sreekumar said...

True

Satheesh Cheveri said...

🙏

Unknown said...

👍👍👍

Manikandan said...

മറ്റു വിശ്വാസങ്ങളെ അംഗീകരിക്കാൻ കടുത്ത ഇസ്ലാം മതവിശ്വാസികൾക്ക് ഒരിക്കലും സാധിക്കില്ല. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മറ്റുള്ളവർക്ക് തുല്ല്യത ലഭിക്കും എന്ന് വിശ്വസിക്കാനും ആകില്ല. കമ്മ്യൂണിസത്തിലെന്ന പോലെ തന്നെ ഇസ്ലാമിൽ ജനാധിപത്യത്തിനു സ്ഥാനമില്ല, അഭിപ്രായസ്വാതന്ത്ര്യത്തിനും. ജനാധിപത്യവിശ്വാസികൾ അതുകൊണ്ടുതന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ എതിർക്കുക തന്നെ വേണം.

Unknown said...

Always Yogi 💪🧡🙏🏼

Arun Kunnath said...

സത്യം

Unknown said...

സത്യം bjp യുടെ സദ്ഭരണം ഇനിയും തുടരും തുടരണം