കേരളം ഇപ്പോൾ ജൈവ പച്ചക്കറിക്കൃഷി കൊണ്ടാടുകയാണല്ലൊ. ആബാലവൃദ്ധം ജനങ്ങൾ ഇപ്പോൾ ജൈവ പച്ചക്കറിയുടെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാർത്ഥികളായ ഒരുപറ്റം കുട്ടികളും ഒരുമിച്ചുള്ള ഒരു ടിവി പരിപാടി കാണാനിടയായി. വീണാ ജോർജ്ജ് ആയിരുന്നു മോഡറേറ്റർ. ഒരു കുട്ടി മുഖ്യമന്ത്രിയോട് ചോദിക്കുന്നു. അങ്കിൾ, ഞങ്ങൾ മാർക്കറ്റിൽ പോയപ്പോൾ അച്ഛൻ പറഞ്ഞു ജൈവ പച്ചക്കറികൾക്ക് ഇരട്ടി വിലയാണ്, നമുക്കൊക്കെ സാധാരണ പച്ചക്കറി മാത്രമേ വാങ്ങാൻ കഴിയൂ എന്ന്. അതായത് വിഷപച്ചക്കറി എന്ന് വിവക്ഷ. അപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി. അച്ഛനോട് പറയണം, ഇരട്ടി വിലയാണെങ്കിൽ പകുതി വാങ്ങിയാൽ മതി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പച്ചക്കറി കഴിച്ചാൽ രോഗം വരുമെന്ന്.
എങ്ങനെയുണ്ട്? ഒരു മുഖ്യമന്ത്രി കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. പച്ചക്കറികളിൽ അല്ല വിഷം ഉള്ളത്. ഇങ്ങനെയുള്ള പ്രചാരണങ്ങളാണ് വിഷം. നമ്മുടെ ഭക്ഷണത്തിൽ മുഖ്യമായത് ധാന്യങ്ങളാണ്. ധാന്യങ്ങളിൽ നിന്നാണ് നമുക്ക് വേണ്ടതായ ഊർജ്ജം കിട്ടുന്നത്. പച്ചക്കറികൾ പൂരകഭക്ഷണ പദാർത്ഥങ്ങളാണ്. എന്നിട്ടും എന്തുകൊണ്ട് നമ്മൾ ജൈവ അരി മാത്രമേ കഴിക്കാവൂ എന്ന് പറയുന്നില്ല? കാരണം ആവശ്യത്തിനു അരി ജൈവം എന്ന പേരിൽ ഉല്പാദിപ്പിക്കാൻ കേരളത്തിനു കഴിയില്ല. അപ്പോൾ ആഘോഷിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ എളുപ്പം ജൈവ പച്ചക്കറി കൃഷിയാണ്. അരി,പയർ എന്നിവയെ പറ്റി മിണ്ടണ്ട. നാട്ടുനടപ്പ് മുഖ്യമന്ത്രിയും പറഞ്ഞു എന്നേയുള്ളൂ. അതിനപ്പുറം പഠിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. പഠിപ്പിക്കാനും ആരും ആളല്ല.
ജൈവകൃഷി, പ്രകൃതികൃഷി, ചെലവില്ലാകൃഷി ഇങ്ങനെ പല പേരുകളിലാണ് ഇപ്പോൾ കൃഷി. കൂടാതെ മണ്ണിനെ പറ്റി പല വിധ വർണ്ണനകളാണ്. ഇതൊക്കെ മണ്ണ്, ചെടികൾ എന്നിവയെ കുറിച്ച് യാതൊരു അടിസ്ഥാന വിവരങ്ങളും ഇല്ലാത്ത വിവരക്കേടിൽ നിന്ന് ഉണ്ടാകുന്ന കുപ്രചരണങ്ങളാണ്. കൃഷിക്ക് വേണ്ടത് മണ്ണല്ല. മണ്ണിലെ പതിമൂന്നോളം മൂലകങ്ങൾ മാത്രമാണ്. മണ്ണ് ഇല്ലെങ്കിലും ഈ 13 മൂലകങ്ങളും ലഭ്യമാക്കിയാൽ ചെടികൾ പുഷ്ഠിയോടെ വളരും. ചെടികളെ ഉറപ്പിച്ച് നിർത്താൻ എന്തെങ്കുലും മാധ്യമം വേണം എന്ന് മാത്രം. അത്തരം കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്.
ചെടികൾക്ക് ആവശ്യമായ 13 മൂലകങ്ങളും ജലവും , ഉറപ്പിച്ച് നിർത്താൻ കഴിയുന്ന മാധ്യമവും എളുപ്പത്തിൽ ലഭിക്കുന്നത് കൊണ്ടാണ് നമ്മൾ മണ്ണിൽ കൃഷി ചെയ്യുന്നത്. മണ്ണിൽ ഉള്ള എല്ലാ മൂലകങ്ങളും ചെടികൾക്ക് ആവശ്യമില്ല. ഭൂമിയുടെ മേൽപ്പരപ്പിൽ തൊണ്ണുറോളം മൂലകങ്ങൾ ഉണ്ട്. ഇവയെല്ലാം കെമിക്കൽ തന്നെയാണ്. പ്രപഞ്ചത്തിൽ കെമിക്കൽ എന്നും കെമിക്കൽ അല്ലാത്തത് എന്നും രണ്ട് തരം പദാർത്ഥങ്ങൾ ഇല്ല. കെമിക്കൽ പേടി അതുകൊണ്ട് ഒഴിവാക്കണം. തൊണ്ണൂറോളം മൂലകങ്ങൾ ഭൂമിയിൽ ഉള്ളതിൽ ഏറ്റവും കൂടുതൽ ഓക്സിജൻ, സിലിക്കൺ, അലൂമിനിയം എന്നിവയാണ്. ഇവ ചെടികൾക്ക് വേണ്ട. ചെടികൾ ഇവ എടുക്കുകയും ഇല്ല. ചെടികൾക്ക് മണ്ണിൽ നിന്ന് ആവശ്യമുള്ള 13 മൂലകങ്ങൾ ഇവയാണ് :
Major Nutrients : Nitrogen (N), Phosphorus (P), Potassium (K)
Secondary Nutrients: Calcium (Ca), Magnesium (Mg), Sulfur (S)
Micronutrients : Boron (B), Chlorine (CI), Copper (Cu), Iron (Fe),Manganese (Mn), Molybdenum (Mo), Zinc (Zn)
മേൽപ്പറഞ്ഞ 13 മൂലകങ്ങളും കെമിക്കൽ തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇവയിൽ നൈട്രജൻ, ഫോസ്‌ഫറസ്സ്, പൊട്ടാസിയം ആണ് ചെടികൾക്ക് കൂടുതൽ വേണ്ടത്. ഇത്രയും മൂലകങ്ങൾ ആവശ്യത്തിനു കൊടുത്താൽ ഹൈഡ്രോപോണിക്സ് രീതിയിൽ മണ്ണ് ഇല്ലാതെ സമ്പൂർണ്ണ ആരോഗ്യത്തോടെ ചെടികളെ വളർത്താനും പരമാവധി പോഷകങ്ങൾ ഉള്ള വിളവ് എടുക്കാനും കഴിയും. കൃഷിക്ക് മണ്ണല്ല, മണ്ണിലെ 13 മൂലകങ്ങൾ മാത്രമാണു ആവശ്യമായിട്ടുള്ളത് എന്നാണ് ഞാൻ അടിവരയിട്ട് പറയുന്നത്. നമ്മൾ വളം എന്ന് പറയുന്നതും ഈ 13 മൂലകങ്ങളെയാണ്. ഈ മൂലകങ്ങൾക്ക് ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസം ഇല്ല. ഇപ്പറഞ്ഞ 13 മൂലകങ്ങളിൽ , മേൽമണ്ണിൽ തുടർച്ചയായി കൃഷി ചെയ്യുമ്പോൾ നൈട്രജനും ഫോസ്‌ഫറസ്സും പൊട്ടാസിയവും (NPK) കുറഞ്ഞു പോകും. അതിനാണ് നമ്മൾ വളം ഇട്ടുകൊടുക്കേണ്ടത്. NPK എന്ന കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം. കെമിക്കൽ എന്നത് നാം പരിചയിച്ച പദപ്രയോഗം മാത്രമാണ്. അല്ലാതെ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല. ഭൂമിയിൽ ഒന്നും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നില്ല. ഉള്ളത് ഒന്നും നശിക്കുന്നുമില്ല.
എന്തുകൊണ്ട് കെമിക്കൽ വളം തന്നെ ഇട്ടുകൊടുക്കണം? അത് ഇട്ടുകൊടുത്താൽ അപ്പോൾ തന്നെ ജലവുമായി സമ്പർക്കപ്പെട്ട് ചെടികൾക്ക് ആഗിരണം ചെയ്യാൻ സാധിക്കും. അതിനു പകരം ജൈവം എന്ന് പറയുന്ന എന്തൊക്കെയോ വാരിവലിച്ച് മണ്ണിൽ ഇട്ടാൽ അത് മണ്ണിൽ കിടക്കും. ജൈവം എന്ന് പറയുന്ന സാധനങ്ങളും അതിന്റെ തന്മാത്രാ ലവലിൽ കെമിക്കൽ മൂലകങ്ങൾ തന്നെയാണ് എന്ന വസ്തുത മറക്കാതിരിക്കുക. ചെടികൾക്ക് ജൈവം ഇട്ടാൽ അതിൽ ചെടികൾക്ക് ആവശ്യമുള്ള കെമിക്കൽ മൂലകങ്ങൾ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന പാകത്തിൽ തന്മാത്രകളായി വിഘടിക്കപ്പെടാൻ മാസങ്ങൾ എടുക്കും. ഫലത്തിൽ ചെടികൾക്ക് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുന്നില്ല. എല്ലാ മൂലകങ്ങളും ആവശ്യത്തിനു ലഭിക്കാതെ ഉണ്ടാകുന്ന വിളവുകളിൽ നമുക്ക് ആവശ്യമുള്ള എല്ലാ പോഷകഘടങ്ങളും ഉണ്ടാവില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ശാസ്ത്രം രാസവളങ്ങൾ കണ്ടുപിടിച്ചത്.
ചെടികൾക്ക് മണ്ണിൽ നിന്ന് 13 മൂലകങ്ങൾ ആണു വേണ്ടത് എന്ന് പറഞ്ഞല്ലോ. എന്നാൽ ചെടികൾക്ക് ആകെ വേണ്ടതായ 16 മൂലകങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിലാണ് മണ്ണിൽ ലഭിക്കേണ്ട ഈ പതിമൂന്ന് മൂലകങ്ങൾ. അതായത് ഒരു ചെടിയുടെ അല്ലെങ്കിൽ വൃക്ഷത്തിന്റെ 96 ശതമാനം ഭാരവും കാർബൺ, ഹൈഡ്രജൻ, ഓക്സ്ജിൻ എന്നിങ്ങനെ മൂന്ന് മൂലകങ്ങളാണ്. ബാക്കി നാല് ശതമാനം ഭാരം മാത്രമാണ് 13 മൂലകങ്ങളും ചേർന്നുള്ളത്. ഈ മൂന്ന് മൂലകങ്ങൾ അതായത് കാർബണും ഹൈഡ്രജനും ഓക്സിജനും ചെടികൾക്ക് കിട്ടുന്നത് ജലത്തിൽ നിന്നും അന്തരീക്ഷത്തിൽ നിന്നുമാണ്. ഈ കാർബണും ഹൈഡ്രജനും ഓക്സിജനും മൂന്നും കെമിക്കൽ തന്നെയാണ്. ജൈവം എന്നും കൃത്രിമം എന്നും വേവ്വേറെ മൂലകങ്ങൾ ഇല്ല. അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ ഉപയോഗിച്ചിട്ടാണ് സൗരോർജ്ജത്തിന്റെ സഹായത്തിൽ ചെടികൾ എല്ലാ ജീവികൾക്കും ആവശ്യമായ ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.
ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും ചെടികൾക്ക് മണ്ണിൽ നിന്ന് എത്ര കുറച്ചു മാത്രം മൂലകങ്ങൾ മതി എന്ന്. ഹൈഡ്രോപോണിക്സ് കൃഷി എളുപ്പമാക്കുന്നത് ഈ തിരിച്ചറിവാണ്. നമുക്ക് എന്നല്ല ഏത് ജീവിയ്ക്കും ഊർജ്ജം പ്രദാനം ചെയ്യുന്ന അന്നജം അല്ലെങ്കിൽ സ്റ്റാർച്ച് ചെടികൾ അന്തരീക്ഷത്തിൽ നിന്നും ജലത്തിൽ നിന്നും ലഭിക്കുന്ന കാർബണും ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് നിങ്ങൾ ചോറോ കിഴങ്ങുകളോ പഴങ്ങളോ ഭക്ഷിക്കുമ്പോൾ ഓർമ്മിക്കുക. ആദ്യം ഈ മൂന്ന് മൂലകങ്ങളും സൗരോർജ്ജവും കൊണ്ട് ഗ്ലൂക്കോസ് നിർമ്മിക്കുകയും പിന്നീട് അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ചേർത്ത് വെച്ച് സ്റ്റാർച്ച് നിർമ്മിച്ച് സംഭരിക്കുകയുമാണ് ചെടികൾ ചെയ്യുന്നത്. പിന്നീട് നമ്മൾ ഇത് ഭക്ഷിച്ചാൽ ദഹനസമയത്ത് സ്റ്റാർച്ച് വീണ്ടും ഗ്ലൂക്കോസ് ആയി മാറുന്നു. ആ ഗ്ലൂക്കോസ് നമ്മുടെ കോശങ്ങളിൽ വെച്ച് വീണ്ടും ഊർജ്ജവും കാർബൺ ഡൈഓക്സൈഡും ആയി മാറുന്നു. ഇങ്ങനെ പദാർത്ഥങ്ങളുടെ മാറ്റവും ഊർജ്ജപരിവർത്തനവും ആണു നമ്മളിലും ചെടികളിലും പ്രകൃതിയിലും നടക്കുന്നത്.
ഇനി കീടനാശിനികളുടെ കാര്യം പറയാം. ലോകത്ത് ആകെ കൃഷി ചെയ്യുന്നതിന്റെ 40 ശതമാനവും പല വിധത്തിലുള്ള കീടങ്ങൾ നശിപ്പിക്കുകയാണ്. ഈ കീടങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശാസ്ത്രം കണ്ടുപിടിച്ചതാണ് പലതരത്തിലുള്ള കീടനാശിനികൾ. കീടനാശിനികൾ ഇല്ലെങ്കിൽ കീടങ്ങൾ പെറ്റുപെരുകി കൃഷി മൊത്തത്തിൽ നശിപ്പിക്കും എന്ന അപായമുണ്ട്. കീടനാശിനികൾ ഇല്ലാതെ കൃഷി ചെയ്യാൻ പറ്റില്ല എന്ന് ജൈവവാദികളും സമ്മതിക്കും. പക്ഷെ ജൈവകീടനാശിനിയേ പറ്റൂ, കെമിക്കൽ കീടനാശിനികൾ തളിച്ചാൽ വിളവുകൾ വിഷം ആയി മാറും എന്നാണ് വാദം. കീടനാശിനി തളിച്ചാൽ കീടങ്ങൾ നശിക്കുമെങ്കിൽ അതിൽ കീടങ്ങൾക്ക് ഹാനികരമായ കെമിക്കൽ ഉണ്ട് എന്നാണർത്ഥം. അതിൽ ജൈവം എന്നും കെമിക്കൽ എന്നും വ്യത്യാസമില്ല. പദാർത്ഥങ്ങൾ ഏതുമാകട്ടെ തന്മാത്രാ ലവലിൽ ഒന്ന് തന്നെയാണ് എന്ന് ആദ്യം പറഞ്ഞത് ഓർക്കുക. ഒതളങ്ങ ഭക്ഷിച്ചാൽ മനുഷ്യൻ മരണപ്പെടുന്നത് അതിലെ കെമിക്കൽ തന്മാത്രകൾ നിമിത്തമാണ്. ഒതളങ്ങ ജൈവമാണ് അതുകൊണ്ട് മനുഷ്യനു ഹാനികരമല്ല എന്നാരും പറയില്ലല്ലൊ.
അനുവദനീയമായ അളവിൽ കെമിക്കൽ കീടനാശിനികൾ തളിക്കുമ്പോൾ അത്കൊണ്ട് മനുഷ്യർക്ക് യാതൊരു ഹാനിയും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വിളവുകളുടെ അകത്ത് അവ പ്രവേശിച്ച് വിഷം ആക്കുന്നുമില്ല. ഇക്കാലമത്രയും നാം രാസവളവും രാസ കീടനാശിനും ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചോറ് ആണു ഭക്ഷിക്കുന്നത് എന്നും മേലിലും ഇതേ ചോറ് തന്നെയാണ് ഭക്ഷിക്കാൻ പോകുന്നത് എന്നും സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. ഇത്രയും പേർക്ക് ജൈവച്ചോറ് കൃഷി ചെയ്തു ഉല്പാദിപ്പിക്കാൻ ആർക്കും കഴിയില്ല. അതുകൊണ്ട് വിഷപ്പേടിയില്ലാതെ ഭക്ഷണം കഴിക്കുക. കുഞ്ഞുമനസ്സുകളിൽ വിഷപ്പേടി എന്ന വിഷം കുത്തിവയ്ക്കാതിരിക്കുക. പച്ചക്കറികളിലോ അരിയിലോ കീടനാശിനിയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് സംശയമോ പേടിയോ ഉണ്ടെങ്കിൽ ഒന്നുകൂടി നല്ലോണം കഴുകുക. ഭക്ഷണം രുചിച്ച്, ആസ്വദിച്ച് കഴിക്കുക.

1 comment:
അനുവദനീയമായ അളവിൽ കെമിക്കൽ കീടനാശിനികൾ
തളിക്കുമ്പോൾ അത്കൊണ്ട് മനുഷ്യർക്ക് യാതൊരു ഹാനിയും
ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല വിളവുകളുടെ അകത്ത് അവ പ്രവേശിച്ച്
വിഷം ആക്കുന്നുമില്ല. ഇക്കാലമത്രയും നാം രാസവളവും രാസ കീടനാശിനും
ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചോറ് ആണു ഭക്ഷിക്കുന്നത് എന്നും മേലിലും ഇതേ
ചോറ് തന്നെയാണ് ഭക്ഷിക്കാൻ പോകുന്നത് എന്നും സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക.
ഇത്രയും പേർക്ക് ജൈവച്ചോറ് കൃഷി ചെയ്തു ഉല്പാദിപ്പിക്കാൻ ആർക്കും കഴിയില്ല. അതുകൊണ്ട് വിഷപ്പേടിയില്ലാതെ ഭക്ഷണം കഴിക്കുക. കുഞ്ഞുമനസ്സുകളിൽ വിഷപ്പേടി എന്ന വിഷം കുത്തിവയ്ക്കാതിരിക്കുക. പച്ചക്കറികളിലോ അരിയിലോ കീടനാശിനിയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നു എന്ന് സംശയമോ പേടിയോ ഉണ്ടെങ്കിൽ ഒന്നുകൂടി നല്ലോണം കഴുകുക. ഭക്ഷണം രുചിച്ച്, ആസ്വദിച്ച് കഴിക്കുക.
Post a Comment