Links

വിപ്ലവവായാടിത്തം

1 comment:

Ananth said...

പൊതുപരിപാടികളുടെ ഭാഗമായി വിളക്കു കൊളുത്തുന്നതും ഓണാഘോഷവുമൊക്കെ ഹിന്ദു മത വിശ്വാസികളുടെ മാത്രം ആചാരങ്ങളായി കാണുന്ന പൊതുപ്രവർത്തകർ തങ്ങളുടെ സങ്കുചിത മനസ്ഥിതിക്ക്‌ മുഖംമൂടിയായി മതേതരത്വം എടുത്തണിയുന്നതു വളരെ കൗതുകകരമായ ഒരു കാര്യമാണ് .......ഈ തരത്തിൽ മതേതരത്വം കർശനമായി പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന ഇക്കൂട്ടരോട് ചോദിക്കാനുള്ളത് ഇതാണ് .......ഹിന്ദു മത വിശ്വാസികളുടെ മാത്രം ആരാധനാലയങ്ങളുടെ നടത്തിപ്പു സർക്കാർ നിയന്ത്രണത്തിലാവുകയും മറ്റു മതവിശ്വാസികളുടെ ആരാധനാലയങ്ങളുടെ നടത്തിപ്പിൽ സർക്കാരിനു പങ്കൊന്നുമില്ലാതെയുമിരിക്കുന്നതു മതേതരത്വത്തിന് നിരക്കുന്ന ഏർപ്പാടാണോ .......ഒന്നുകിൽ ഹിന്ദു മതം സർക്കാരിന്റെ ഔദ്യോഗിക മതമായിരിക്കണം അല്ലെങ്കിൽ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങളുടെ നടത്തിപ്പ് സർക്കാർ നിയന്ത്രണത്തിലാവണം .......ഇതു രണ്ടും നിലവിൽ വരുത്താനാവില്ലെങ്കിൽ ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് മറ്റു മതങ്ങളുടെ കാര്യത്തിലെന്ന പോലെ വിശ്വാസികൾക്കായി വിട്ടുകൊടുക്കണം .......ഇപ്പോഴത്തെ അവസ്ഥയിൽ ഒരു തിരഞ്ഞെടുപ്പു ജയിച്ചു നിശ്ചിത കാലത്തേക്ക് അധികാരം കയ്യിൽ വന്നു എന്നതിന്റെ പേരിൽ ഹിന്ദു മതവിശ്വാസമോ ദൈവവിശ്വാസമോ ഇല്ലാത്ത ഏതു രാഷ്ട്രീയക്കാരനും ഹിന്ദുക്ഷേത്രങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്ന നിലയിൽ psc വഴി നിയമനം നടത്തണം ശബരിമലയിൽ എന്നൊക്കെ നട തുറക്കണം . ശബരിമലയിൽ ഋതുമതികളായ സ്ത്രീകളെ പ്രവേശിപ്പിക്കണം , ശബരിമല ടൂറിസ്റ്റു കേന്ദ്രമാക്കണം എന്നിങ്ങനെയൊക്കെ നിർദ്ദേശിക്കാൻ വഴിയൊരുക്കുന്നത് എന്തു മതേതരത്വമാണെന്നു ഈ മാന്യന്മാർ വ്യക്തമാക്കുമോ