കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിന്റെ ശാപം. നിലവിലെ പാർട്ടികളെല്ലാം കക്ഷിരാഷ്ട്രീയപാർട്ടികളാണു. വോട്ട് ബാങ്ക് ഉണ്ടാക്കുക, മുന്നണിയുണ്ടാക്കി ഭരിക്കുക, ആസ്തികൾ സ്വരുക്കൂട്ടുക, ബിസിനസ്സ് സംരംഭങ്ങൾ നടത്തുക, പോഷകസംഘടനകൾ ഉണ്ടാക്കുക ഇതൊക്കെയാണു നിലവിലെ പരമ്പരാഗത കക്ഷിരാഷ്ട്രീയശൈലി. ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ അതാത് പാർട്ടിയിലെ മേൽത്തട്ട് നേതാക്കളാണു. ഈ കക്ഷിരാഷ്ട്രീയം നിമിത്തം നമ്മുടെ ജനാധിപത്യം വളർച്ച മുരടിച്ച് സ്തംഭിച്ച് നിൽക്കുകയാണു. ജനങ്ങൾക്ക് ഒരു വിലയും ഇല്ല. ജനങ്ങൾ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രം. നേതാക്കൾ വരുമ്പോൾ യജമാനനെ കാണുന്ന പോലെ എഴുന്നേറ്റ് നിന്ന് ഓച്ഛാനിച്ച് തലചൊറിയുന്ന അടിമകൾ മാത്രമാണു ജനങ്ങൾ. ജനങ്ങൾക്ക് തങ്ങളുടെ വില അറിയുന്നില്ല. കക്ഷിരാഷ്ട്രീയം കൊണ്ട് ജനങ്ങൾ ഭിന്നിച്ച് നിൽക്കുന്നതാണു ഈ ദുരവസ്ഥയ്ക്ക് കാരണം.
കക്ഷിരാഷ്ട്രീയത്തിനു എതിരായി ജനങ്ങളുടെ മൂവ്‌മെന്റ് ഉയർന്നുവരണം. അപ്പോൾ ജനങ്ങളായിരിക്കും യജമാനന്മാർ. രാഷ്ട്രീയപ്രവർത്തകർ ജനങ്ങളുടെ സേവകർ മാത്രമായിരിക്കും. ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ മാത്രം രാഷ്ട്രീയപ്രവർത്തനത്തിനു വന്നാൽ മതി. രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നേതാവാകാം , അധികാരം നുണയാം എന്ന് കരുതുന്ന സ്ഥാനമോഹികളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തണം. അപ്പോഴാണു ശരിയായ ജനാധിപത്യം പ്രവർത്തിക്കുക. നമ്മുടെ കാതലായ പ്രശ്നം കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തമാണു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാം കഷിരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണു. കക്ഷിരാഷ്ട്രീയത്തിൽ നിന്നുള്ള മോചനം സ്വതന്ത്ര സിവിൽ സമൂഹം ഉരുത്തിരിയുന്നതിലൂടെയാണു സാധ്യമാവുക.
അതിനാണു പുതിയൊരു പൊളിറ്റിക്കൽ മൂവ്മെന്റ് വേണ്ടത്. ആ മൂവ്മെന്റ് പുതിയൊരു പാർട്ടിയുടെ രൂപത്തിൽ തന്നെയാകാം. ആ പാർട്ടി നിലവിലെ കക്ഷിരാഷ്ട്രീയക്കാരുടെ തെറ്റുകൾ ചെയ്യരുത്. ചില ഉദാഹരണങ്ങൾ: പോഷക സംഘടനകൾ ഉണ്ടാക്കരുത്. ഓരോ വിഭാഗവും സ്വതന്ത്രമായാണു സംഘടിക്കേണ്ടത്. അതായത് യുവാക്കളോ വിദ്യാർത്ഥികളോ തൊഴിലാളികളോ അങ്ങനെ ഏത് വിഭാഗമായാലും അവർ സ്വതന്ത്രരായി സംഘടിക്കട്ടെ. പാർട്ടികളുടെ വാലായി അതാത് വിഭാഗങ്ങളെ ഭിന്നിപ്പിക്കാൻ ഇടയാകരുത്. പിന്നെ ബിസിനസ്സ് ചെയ്യരുത്, ആസ്തികൾ സ്വരൂപിക്കരുത്. രാഷ്ട്രീയം തൊഴിലാക്കരുത്. നിലവിലെ കക്ഷിരാഷ്ട്രീയക്കാരുമായി ഭരിക്കാൻ വേണ്ടി മുന്നണിയുണ്ടാക്കരുത്. രാഷ്ട്രീയം ഭരിക്കാനുള്ളതല്ല. ഭരണാധികാരം ഏറ്റെടുക്കുന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണു. അധികാരം ജനങ്ങൾക്കാണു. ജനങ്ങളുടെ മുന്നിൽ ജനപ്രതിനിധികൾ തല കുനിക്കണം. ജനങ്ങളെ കൊണ്ട് കുനിപ്പിക്കരുത്.
ഇന്നത്തെ പത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് പ്രസ്താവിച്ച ചില കാര്യങ്ങൾ വായിച്ചു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശരിയായ ജനകീയരാഷ്ട്രീയമാണു. മൂന്നാം മുന്നണി പോലുള്ള സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ 'സൗകര്യത്തിനു വേണ്ടിയുള്ള ധാരണകൾ' മാത്രമാണെന്നും ഇത് പോലുള്ള സംഘങ്ങളിൽ എ.എ.പി. ചേരില്ല എന്ന് അദ്ദേഹം പറഞ്ഞു. എ.എ.പി. ഒരു കക്ഷിയുമായും ധാരണ ഉണ്ടാക്കില്ല എന്നും ഞങ്ങൾ കക്ഷിരാഷ്ട്രീയത്തിനെതിരായ സംവിധാനമാണെന്നും യോഗേന്ദ്രയാദവ് പറയുകയുണ്ടായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണു എ.എ.പി. എന്നും പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം ഉണ്ടാക്കുന്നതിലാണു എ.എ.പി. വിശ്വസിക്കുന്നത് എന്നും യോഗേന്ദ്രയാദവ് കൂട്ടിച്ചേർത്തു.
യോഗേന്ദ്രയാദവിന്റെ വാക്കുകൾ ജനാധിപത്യത്തിനു പ്രതീക്ഷ നൽകുന്നതാണു. കക്ഷിരാഷ്ട്രീയമാണു ജനാധിപത്യത്തിനു ബാധിച്ച അർബുദരോഗമെന്നും അതിനാണു ചികിത്സ വേണ്ടതെന്നും യോഗേന്ദ്ര യാദവ് മനസ്സിലാക്കിയിരിക്കുന്നു. ഒരുപാട് യോഗേന്ദ്രമാർ ഈ സത്യം മനസ്സിലാക്കി രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളികളായാൽ നമ്മൾ ആഗ്രഹിക്കുന്ന നേരും നെറിയും നാട്ടിൽ പുലർന്നുകൂടായ്കയില്ല.
യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞത് വായിക്കാം.

3 comments:
വായിച്ചു .....
രാഷ്ട്രീയം സംശുദ്ധമാവുക തന്നെ ചെയ്യും.
Very nice
Post a Comment