ഒരു വാക്ക് മതി രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ! അതാണു ഇപ്പോൾ രാഹുൽ ഗാന്ധി ചെയ്തിരിക്കുന്നത്. ആരെന്തൊക്കെ പറഞ്ഞാലും ശരി, രാഹുൽ ഗാന്ധി അങ്ങനെ പരസ്യമായി പ്രതികരിച്ചില്ലായിരുന്നുവെങ്കിൽ കുറ്റവാളിരാഷ്ട്രീയക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര ഓർഡിനൻസ് നിയമമാകുമായിരുന്നു. കുറ്റവാളികൾക്ക് നമ്മെ എന്നും ഭരിക്കാൻ കഴിയുമായിരുന്നു. രാഷ്ട്രപതി പ്രസ്തുതബില്ലിൽ ഒപ്പ് വെക്കില്ലായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. അതൊക്കെ വിവരം പോരാഞ്ഞിട്ട് പറയുന്നതാണു. രാഷ്ട്രപതി ആ ഓർഡിനൻസ് തിരിച്ചയച്ചാൽ സർക്കാർ മടക്കത്തപ്പാലിൽ തന്നെ അതങ്ങോട്ട് വീണ്ടും അയച്ചാൽ ഭരണഘടനപ്രകാരം പ്രസിഡണ്ട് ഒപ്പ് വെക്കണം. ഒപ്പ് വെക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനും കഴിയില്ല. രാഷ്ട്രീയനേതൃത്വം ഇച്ഛിച്ചാൽ അത് നിയമമായിരിക്കും എന്നുറപ്പ്.
ആ സാഹചര്യമാണു രാഹുൽ ഗാന്ധി ഒറ്റ വാക്കിലൂടെ മാറ്റി മറിച്ചത്. ചിലർ പറയുന്നു ഇത് നാടകമാണെന്ന്. അപ്പറയുന്നത് വിവരം കൂടിയത്കൊണ്ടാണു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒറ്റ മനസ്സുള്ളവർ ആണെന്നും അവർ രണ്ട് പേരും ചേർന്ന് മാത്രമാണു സകല തീരുമാനങ്ങളും എടുക്കുന്നത് എന്ന് വരുത്തിത്തീർക്കാനുമാണു അമ്മാതിരി അധികവിവരക്കാർ ശ്രമിക്കുന്നത്. അതെന്തോ ആകട്ടെ, അതിനൊന്നും ഉത്തരം പറഞ്ഞ് ഊർജ്ജം പാഴാക്കേണ്ടതില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണു ആ ബില്ലിനു കോൺഗ്രസ്സിന്റെ കോർ ഗ്രൂപ്പും മന്ത്രിസഭയും അംഗീകാരം നൽകിയത് എന്ന് വ്യക്തമാണു. എന്തെന്നാൽ കുറ്റവാളിരാഷ്ട്രീയക്കാരെ സംരക്ഷിച്ചില്ലെങ്കിൽ ഭരണം നിലനിർത്താനും പിന്നെയും കൈപ്പറ്റാനും പ്രയാസമാണു.
ആ ഒത്തുതീർപ്പ് രാഷ്ട്രീയത്തെയാണു രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്. അതാകട്ടെ രാജ്യത്തെ പ്രബുദ്ധപൗരാവലിയുടെ രാഷ്ട്രീയബോധത്തെ പ്രതിഫലിപ്പിക്കുന്നതും ആയി. ഒരു ചെറിയ ഒത്തുതീർപ്പിനു നമ്മൾ വഴങ്ങിയാൽ പിന്നെ എന്തിലും ഒത്തുതീർപ്പ് വേണ്ടി വരും എന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. അത് വെറും പറച്ചിൽ മാത്രമല്ല. ഒത്തുതീർപ്പ് രാഷ്ട്രീയം എനിക്ക് സമ്മതമല്ല എന്ന് കൂടി രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരിക്കുന്നു. ആ വെല്ലുവിളി പാർട്ടി അച്ചടക്കത്തിനു വിരുദ്ധമാണെങ്കിൽ അത്തരം അച്ചടക്കരാഹിത്യമാണു നമുക്ക് വേണ്ടത്.
സോണിയ ഗാന്ധി ഒരു വ്യാജബിംബമാണു. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയും വോട്ടർമാരെ പ്രീണിപ്പിക്കുന്ന സൗജന്യങ്ങളിലുടെയും പിടിച്ചുനിൽക്കാനാണു അവർ ശ്രമിക്കുന്നത്. രാജീവ് ഗാന്ധി വോട്ടർമാരെ പ്രീണിപ്പിക്കാൻ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. രാജ്യത്തെ 21ആം നൂറ്റാണ്ടിലേക്ക് എത്തിക്കാനാണു അദ്ദേഹം ശ്രമിച്ചത്. അതിന്റെ ഫലമായാണു വിവരസാങ്കേതികരംഗത്ത് നാം ഇത്ര കണ്ട് മുന്നേറിയത്. തൊഴിലുറപ്പ് , ഭക്ഷ്യസബ്‌സിഡി പോലുള്ള ജനപ്രിയ പദ്ധതികൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല മുടിക്കാൻ ഉള്ളതാണു.
രാഷ്ട്രീയത്തിൽ നമുക്ക് എപ്പോഴും വേണ്ടത് നരച്ച വൃദ്ധനേതൃത്വമല്ല. യുവനേതൃത്വമാണു. അപ്പോൾ മാത്രമേ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കി ധീരമായ നടപടികൾ എടുക്കാൻ കഴിയുകയുള്ളൂ. അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയാണോ അതോ രാഹുൽ ഗാന്ധിയാണോ എന്നത് എനിക്ക് വിഷയമല്ല. മോഡിയാണെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിപ്പിക്കുമെന്നോ അല്ലെങ്കിൽ എന്തെങ്കിലും ദുരന്തം വിതയ്ക്കുമെന്നോ ഞാൻ കരുതുന്നില്ല. പക്ഷെ എന്റെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണു. രാഹുൽ ഗാന്ധി കുറെ പഠിക്കാനുണ്ട്. പഠിക്കാനുള്ള മനസ്സും രാഹുലിനുണ്ട്.

8 comments:
RAHUL - BAFOON
രാഷ്ട്രീയത്തിൽ നമുക്ക് എപ്പോഴും വേണ്ടത് നരച്ച വൃദ്ധനേതൃത്വമല്ല. യുവനേതൃത്വമാണു. അപ്പോൾ മാത്രമേ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കി ധീരമായ നടപടികൾ എടുക്കാൻ കഴിയുകയുള്ളൂ.
വകതിരിവ് ഇല്ലെങ്കില്‍ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല. ഇതൊരു വക കെ.മുരളീധരന്‍റെ ടൈപ്പ് സംസാരമായിപ്പോയി.
/// രാഷ്ട്രീയത്തിൽ നമുക്ക് എപ്പോഴും വേണ്ടത് നരച്ച വൃദ്ധനേതൃത്വമല്ല. യുവനേതൃത്വമാണു. അപ്പോൾ മാത്രമേ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കി ധീരമായ നടപടികൾ എടുക്കാൻ കഴിയുകയുള്ളൂ.///
ഈ രാജ്യത്തിന് ഒരു യുവ നേതൃത്വം അധികാരത്തിൽ വന്നിരുന്നൂ.... ആ നേതൃത്വത്തിന്റെ "ധീരമായ നടപടി"കളുടെ അന്തര ഫലം ആയിരുന്നൂ ബാബറി മസ്ജിദ് പൊളിക്കലും പിന്നീട് വർഗ്ഗീയതയുടെ ശക്തി പ്രാപിക്കലും, ബോംബു സ്ഫോടന പരമ്പരകളും രക്തചൊരിച്ചിലും.....പഞ്ചാബികളുടെ കൂട്ടക്കൊല, ആഴിമതി കഥകളും എല്ലാം....!!! ഒടുവിൽ ചെയ്തു കൂട്ടിയ മണ്ടൻ തീരുമാനങ്ങളിൽ സ്വയം പൊട്ടി ചിതറി പോയതും. ഇതിൽ നിന്നൊക്കെ ഈ യുവ നേതൃത്വം എന്തെങ്കിലും പഠിച്ചിട്ടുണ്ടോ...?
ഇനി മോഡിയെ ഒന്ന് പരീക്ഷിച്ചാലോ എന്ന് ജനം ചിന്തിച്ചേക്കാം!
"സോണിയ ഗാന്ധി ഒരു വ്യാജബിംബമാണു. ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയും വോട്ടർമാരെ പ്രീണിപ്പിക്കുന്ന സൗജന്യങ്ങളിലുടെയും പിടിച്ചുനിൽക്കാനാണു അവർ ശ്രമിക്കുന്നത്".
രാഹുൽ സ്വന്തം അമ്മയ്ക്കുമെതിരാണെന്നോ?
അപക്വതയും, അഹങ്കാരവും, നാടകവുമൊക്കെ മുഴച്ചുനിന്ന ഒരു പ്രകടനമായിരുന്നു രാഹുലിന്റെതെന്ന് പറയാതെവയ്യ.
രാഹുല്‍ പ്രധാനമന്ത്രി കസേര വലിച്ച്ചിടാനുള്ള ശ്രമാത്തിലാന്‍~..ആര് ഇരിക്കുമെന്ന് കണ്ടറിയാം..
http://loudspeakermalayalamblog.wordpress.com/
the backstage scriptwriters of cong leadership have come up with yet another blooper....the stagemanaged show by rahul raises several questions even in the minds of ardent supporters of upa govt
1 was rahul gandhi unaware of this ordinance till now....? or only when the president showed some hesitation in signing on the dotted line did it become a piece of "nonsense" ?
2 even if he is so much out of touch with what is happening and came to know of it only now, is it the way to communicate with the govt that is propped up by his own party? what was the need to humiliate the old faithful pm when he was on a tour where suddenly he was shown up as a lameduck, bringing ridicule on our nation itself?
Post a Comment