മാര്‍ക്സിസ്റ്റുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അത്തരം കൊലപാതകങ്ങള്‍ നടത്തിയ മുഴുവന്‍ പ്രതികളെയും മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചും കൊന്നിട്ടുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ കൊല്ലപ്പെടുന്നത് രാഷ്ട്രീയ സംഘട്ടനങ്ങളിലാണെങ്കില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊല്ലുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. അതായത് വര്‍ഗ്ഗശത്രുക്കളെ കൊല്ലുക എന്ന നയം നടപ്പിലാക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ്. അത് ഒരു ഭയങ്കര പ്രശ്നം തന്നെയാണ്. കാരണം ആ നയം കാരണം എത്രയോ പേര്‍ ആളു മാറി കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ട ഷുക്കൂര്‍ തന്നെ ഉദാഹരണം. മൊബൈലില്‍ ഫോട്ടോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്ത് ഏകദേശ രൂപം മനസ്സിലാക്കിയാണ് ഷുക്കൂറിനെ കൊന്നത്. എന്നാല്‍ ഷുക്കൂര്‍ നിരപരാധിയായിരുന്നു. ഇങ്ങനെ മാര്‍ക്സിസ്റ്റുകാര്‍ പാര്‍ട്ടിക്കൊല നടപ്പാക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് അനുഭാവികള്‍ ഒന്നും പ്രതികരിക്കാറില്ല. തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി കൊല്ലുന്നതല്ലേ എന്നൊരു മൌനമാണവര്‍ക്ക്. എന്നാല്‍ ടി.പി.ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റുകാരില്‍ വലിയ തോതില്‍ വൈകാരിക സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. അതിന് കാരണം ടി.പി.ചന്ദ്രശേഖരനെ വര്‍ഗ്ഗശത്രുവായി കാണാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ്. അങ്ങനെ ടി.പി.ചന്ദ്രശേഖരന്‍ വധം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വലിയൊരു പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍.
ചന്ദ്രശേഖരന്‍ വധം വലത്പക്ഷങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ് എന്ന് സി.പി.എം. ഔദ്യോഗികപക്ഷം ആക്ഷേപിക്കുമ്പോള്‍ , അവരുടെ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രതിസന്ധി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദന്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് വി.എസ്സിന്റെ പ്രശ്നം? അദ്ദേഹം പറയുന്ന പോലെ പാര്‍ട്ടിയുടെ വലത്പക്ഷ വ്യതിയാനമോ അല്ലെങ്കില്‍ കൊലപാതകരാഷ്ട്രീയമോ ആണോ അദ്ദേഹത്തിന്റെ പ്രശ്നം. വി.എസ്സിന്റെ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ പ്രശ്നം പാര്‍ട്ടിയിലെ അധികാരം മാത്രമാണെന്ന്. വി.എസ്സിന്റെ ഗ്രൂപ്പുകാരന്‍ ആയിട്ടാണ് പിണറായി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടരിയാകുന്നത്. സി.പി.എമ്മില്‍ നായനാര്‍ ഗ്രൂപ്പും വി.എസ്സ്. ഗ്രൂപ്പും ഉണ്ടായിരുന്ന കാലത്ത് കണ്ണൂരില്‍ വി.എസ്സിന്റെ ഗ്രൂപ്പില്‍ രണ്ടേ രണ്ട് പേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് പിണറായിയും ഇ.പി.ജയരാജനുമായിരുന്നു.
സംസ്ഥാന സെക്രട്ടരി ആയ ഉടനെ പിണറായിയും വി.എസ്സിനെ പോലെ പി.ബി. അംഗമായി. പി.ബി. അംഗമായതിന് ശേഷം പിണറായിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് സി.പി.എം. പൂര്‍ണ്ണമായും പിണറായിയുടെ കൈയിലായി. പാര്‍ട്ടിയിലെ ആഭ്യന്തരജനാധിപത്യത്തെ ഇല്ലാതാക്കി കേന്ദ്രികൃത ജനാധിപത്യം എന്ന പാര്‍ട്ടി തത്വം ഉപയോഗപ്പെടുത്തിയാണ് പിണറായി സി.പി.എമ്മിനെ മുഴുവനുമായും പോക്കറ്റ് പാര്‍ട്ടിയാക്കിയത്. ഇനി ഇതില്‍ നിന്നിട്ട് ഒരു കാര്യവുമില്ല എന്ന് തീര്‍ത്തും മനസ്സിലാക്കിയ ശേഷമാണ് വി.എസ്സ്. രണ്ടും കല്‍പ്പിച്ച് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത്. ടി.പി.ചന്ദ്രശേഖരന്‍ വധം ഒരവസരമായി തന്നെയാണ് വി.എസ്സ്. ഉപയോഗപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ വേറെ വഴിയില്ല. അതേ സമയം വി.എസ്സ്. പോലും ചിന്തിച്ചിട്ടില്ലാത്ത എന്തോ നിലപാടുകളും ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും അദ്ദേഹത്തിന് ഉണ്ട് എന്ന് കരുതുന്നവര്‍ ഒരുപാട് പേരുണ്ട്. ആ നിലയ്ക്ക് വി.എസ്സ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ സി.പി.എമ്മില്‍ ഒരു പിളര്‍പ്പ് ഉണ്ടാകും എന്ന് പ്രവചിക്കുന്നതില്‍ തെറ്റില്ല.
പാര്‍ട്ടിയില്‍ അറുപത്തിനാലിലെ ഒരു സാഹചര്യവും പിണറായിക്ക് ഡാങ്കെയുടെ അവസ്ഥയും വി.എസ്സ്. മനസ്സില്‍ കാണുന്നുണ്ട്. അതായത് സി.പി.എമ്മില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടാലോ അല്ലെങ്കില്‍ സ്വമേധയാ പുറത്ത് വന്നാലോ സി.പി.എമ്മിലെ നേതാക്കള്‍ മാത്രം പിണറായിയുടെ കൂടെയും അണികള്‍ ഭൂരിപക്ഷവും തന്റെ കൂടെയും ആയിരിക്കും എന്ന് വി.എസ്സ്. മനക്കണക്ക് കൂട്ടുന്നുണ്ട്. എന്ത്കൊണ്ടും വി.എസ്സിന് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥ തന്നെയാണ് ഇന്ന് സിപി.എമ്മില്‍ ഉള്ളത്. അത് ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം. പ്രതിസ്ഥാനത്ത് സംശയാതീതമായ വിധത്തില്‍ എത്തിപ്പെട്ടത്കൊണ്ട് ഉണ്ടായ സാഹചര്യമാണ്. ടി.പി.യെ വധിച്ച കൊലയാളികള്‍ ഒരു രാത്രി താമസിച്ചത് സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി ആഫീസില്‍ ആണെന്നത് നിസ്സാരമായ കാര്യമല്ല. സംസ്ഥാന നേതൃത്വം അറിയാതെ അങ്ങനെ ഒരു സംഭവം നടക്കുകയില്ല. അല്ലായിരുന്നെങ്കില്‍ ഏരിയ കമ്മറ്റി ആഫീസില്‍ പ്രതികള്‍ താമസിച്ച വിവരം അറിഞ്ഞ ഉടനെ പാര്‍ട്ടി ഏരിയ കമ്മറ്റിയോട് വിശദീകരണം ചോദിക്കേണ്ടതല്ലെ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആഭ്യന്തരജനാധിപത്യം നിര്‍ജ്ജീവമാവുകയും കേന്ദ്രീകൃത ജനാധിപത്യം എന്ന സംഘടന രീതി അനുസരിച്ച് അധികാരം പാര്‍ട്ടി സെക്രട്ടരിയില്‍ നിക്ഷിപ്തമാവുകയും ചെയ്താല്‍ ആ പാര്‍ട്ടി സെക്രട്ടരി സ്വാഭാവികമായും ഫാസിസ്റ്റ് ആകും. ഈ ഒരു സിസ്റ്റം നിമിത്തമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് തകര്‍ന്ന് പോയത്. ഒരു സംഘടനയുടെ അതിജീവനശേഷി ആ സംഘടനയിലുള്ള ആഭ്യന്തര ജനാധിപത്യത്തെ ആശ്രയിച്ചാണ് ഉണ്ടാവുക. ആ നിലയ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്റെ അനിവാര്യമായ തകര്‍ച്ചയെ നോക്കി മുന്നേറുകയാണ്. വി.എസ്സ്. പുറത്താക്കപ്പെട്ടാല്‍ ഇടത്പക്ഷാഭിമുഖ്യമുള്ള ഒരുപാട് പേര്‍ക്കും ഗ്രൂപ്പുകള്‍ക്കും അദ്ദേഹം അഭിമതനായിരിക്കും. അങ്ങനെ ഉരുത്തിരിയുന്ന പ്രസ്ഥാനത്തിന് ഒരു നവ ഇടത് പക്ഷ ബദല്‍ എന്ന ലേബല്‍ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും അതിന് ഒരു വസ്തുനിഷ്ഠ സാഹചര്യം ഒരുക്കി വെച്ചിട്ടുണ്ട്. അപ്പോള്‍ വി.എസ്സിന് പുതിയൊരു ദൌത്യമായിരിക്കും ഏറ്റെടുക്കേണ്ടി വരിക. ഇത് വരെ പലപ്പോഴും അവസരവാദപരമായ നിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഇനി മേലില്‍ പോസിറ്റാവായ റോള്‍ ആയിരിക്കും വി.എസ്സിന് ഉണ്ടാവുക.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകരേണ്ടതിന് ഒരുപാട് കാരണങ്ങളുണ്ട്. കൊലപാതകരാഷ്ട്രീയവും ക്രിമിനലിസവും അതില്‍ ഒന്ന് മാത്രമാണ്. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് സി.പി.എം. ഒരു ഭയങ്കര വിലങ്ങ് തടി തന്നെയാണ്. ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് അല്ലെങ്കില്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടരി ആയത്കൊണ്ടാണ് സി.പി.എം. ദുഷിച്ചു പോയത് എന്ന് പറയുന്നത് തെറ്റാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യ വിരുദ്ധമായത്കൊണ്ടും വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നത്കൊണ്ടും സമൂഹത്തിന് കമ്മ്യൂണിസ്റ്റുകാര്‍ വരുത്തിവെച്ച കേടുപാടുകള്‍ ചില്ലറയല്ല. കമ്മ്യൂണിസ്റ്റുകള്‍ എവിടെയുണ്ടോ അവിടെയൊക്കെ പ്രശ്നങ്ങളോട് നിഷേധാത്മകമായാണ് അവര്‍ ഇടപെടുക.
വി.എസ്സ്. പുറത്താക്കപ്പെട്ട് , ഇടത്പക്ഷത്ത് ധ്രുവീകരണം സംഭവിച്ച് പുതിയൊരു ഇടത് പക്ഷം നിലവില്‍ വന്നാല്‍ ജനാധിപത്യവിശ്വാസികള്‍ക്ക് അത്കൊണ്ടുള്ള ഗുണം സി.പി.എമ്മിന്റെ ധാര്‍ഷ്ഠ്യവും തലക്കനവും അക്രമശേഷിയും കുറഞ്ഞുകിട്ടും എന്നത് മാത്രമാണ്. അല്ലാതെ ഇടത് പക്ഷം ശക്തിപ്പെട്ടാല്‍ മാത്രമേ നാട് പുരോഗമിക്കുകയുള്ളൂ എന്നൊന്നും ഒരു ജനാധിപത്യ വിശ്വാസിയും കരുതുന്നില്ല. പറഞ്ഞുവന്നാല്‍ ഇടത് പക്ഷം ഇല്ലാത്ത പ്രദേശങ്ങളിലാണ് പുരോഗതിയും സാമൂഹ്യസന്തുലനവും ഉള്ളത് എന്ന് കാണാന്‍ കഴിയും. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇടത്പക്ഷം ഇല്ലാത്തത്കൊണ്ട് അവര്‍ക്കെന്താണ് ദോഷം? ദോഷം ഇല്ലെന്ന് മാത്രമല്ല പുരോഗതിയേ ഉള്ളൂ എന്നും കാണാം.
എന്തായാലും ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് കേരളത്തെ സംബന്ധിച്ച് അവസാനത്തെ രാഷ്ട്രീയകൊലപാതകമാവുമെങ്കില്‍ അത് നല്ലൊരു കാര്യമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇനി തങ്ങള്‍ കൊല നടത്തുകയില്ല എന്നു തീരുമാനിക്കുകയും പാര്‍ട്ടിക്കോടതികള്‍ പിരിച്ചുവിടുകയും ചെയ്താല്‍ അതോടുകൂടി പുതിയൊരു രാഷ്ട്രീയകേരളമായിരിക്കും പിറവിയെടുക്കുക. അത്തരമൊരു കേരളപ്പിറവിക്ക് വേണ്ടി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും ധാര്‍മ്മിക പിന്തുണ നല്‍കണം. ജാതി-മത-വര്‍ഗ്ഗീയ, രാഷ്ട്രീയമാഫിയ ശക്തികളെ പ്രതിരോധിക്കാന്‍ അങ്ങനെയൊരു ജനാധിപത്യ- നവ ഇടത് ബദല്‍ ഐക്യം ആവശ്യമാണ്. കൊലപാതകരാഷ്ട്രീയം തുലയട്ടെ.
വാല്‍ക്കഷണം:

22 comments:
കണ്ണൂരാണ് എന്റെ സ്ഥലം എന്ന് ജ്യാളിയതയില്ലാതെ പരിചയപ്പെടുത്താന്‍ പറ്റുന്ന ആ നല്ല നാളെ കൊതിയോടെ കാത്തിരിക്കുകയാണ് ഞാന്‍.
കൊലപാതകരാഷ്ട്രീയം തുലയട്ടെ. ആശയം കൊണ്ട് പോര്‍ നടത്തുന്ന ഒരു പുതിയ രാഷ്ട്രീയമുഖം ഉണര്‍ന്ന് വരട്ടെ
" ഇടത് പക്ഷം ശക്തിപ്പെട്ടാല്‍ മാത്രമേ നാട് പുരോഗമിക്കുകയുള്ളൂ എന്നൊന്നും ഒരു ജനാധിപത്യ വിശ്വാസിയും കരുതുന്നില്ല. പറഞ്ഞുവന്നാല്‍ ഇടത് പക്ഷം ഇല്ലാത്ത പ്രദേശങ്ങളിലാണ് പുരോഗതിയും സാമൂഹ്യസന്തുലനവും ഉള്ളത് എന്ന് കാണാന്‍ കഴിയും."-
ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ഇവിടത്തെ മിക്കവാറും പ്രശ്നങ്ങള്‍ തീരും
ഇതൊരു ചായക്കോപ്പയിലെ കൊടും കാറ്റാണ് , കമ്യൂണിസ്റ്റ് പാര്‍ട്ടി തകരാനും പോകുന്നില്ല , പിണറായി മാറാനും പോകുന്നില്ല, വീ എസിന്റെ സ്വപ്നം നടക്കാനും പോകുന്നില്ല , ചുരുക്കത്തില്‍ ഒന്നും സംഭവിക്കില്ല , കാലം ഇനിയും ഉരുളും വിഷു വരും തിരുവോണം വരും അത്ര തന്നെ, നെയ്യാടിന്‍ കര വരെ യു ഡീ എഫിന് ഒരു അജണ്ട ആണ് , ഭരണ നേട്ടം കാര്യമായി ഇല്ലായിരുന്നു ശെല്‍വ രാജന്‍ വന്നത് അകത്തുള്ളവര്‍ക്ക് ഇഷ്ടവും അല്ല , എല്ലാവരും കൂടെ തള്ളിക്കേറി വന്നാല്‍ പണ്ടേ ഇവടെ കിടക്കുന്ന വിറകു വെട്ടികളും വെള്ളം കോരികളും എന്ത് ചെയ്യും? വീ എസിനെതിരെയും മകനെതിരെയും രണ്ടു വിജിലന്‍സ് കേസുകള്‍ ഉടനെ വരും അപ്പോള്‍ രാജി വയ്ക്കാന്‍ വീ എസിന് സമ്മര്‍ദ്ദം ഉണ്ടാകും അത് മുന്‍ കൂട്ടികണ്ട് വീ എസ് കളിച്ചു , കേരള ഗോര്‍ബച്ചേവ് ആയ പിണറായിക്ക് ഈ തരം കളികള്‍ വശമില്ല , പതിവ് പോലെ വില്ലം വേഷം പിണറായിക്കും ഹീറോ വേഷം വീ എസിനും. നാടകം ആവര്‍ത്തിച്ചു . റഫറി കാരാട്ടിന് എന്ത് ചെയ്യണമെന്നു ഒരു രൂപവും ഇല്ല , അങ്ങേരുടെ ഭാവി തന്നെ പിണറായി സപ്പോര്‍ട്ട് ചെയ്യാതെ അന്ധകാരമാണ്. വീ എസ് ഇനി പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഒന്നും പറ്റില്ല, അകത്തിരുന്നു പാര വയ്ക്കല്‍ ആണ് അദ്ദേഹത്തിനിഷ്ടം. ബാല കൃഷ്ണ പിള്ള പറഞ്ഞപോലെ യഥാര്‍ത്ഥ കുളം കുത്തി വീ എസ് തന്നെ. അധികാരം ഇല്ലാതെ കട്ടന്‍ ചായ പരിപ്പ് വട ആയി ഇനി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിയാന്‍ പറ്റില്ല. മിക്ക നേതാക്കളും എ സി കമ്പര്ട്ട്മെന്ടിലും കാറിലും ആണ് സഞ്ചരിക്കുന്നത്, ഒരു ശമ്പളം പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നല്‍കാനും പിണറായി തീരുമാനിച്ചു, ഇതിനൊക്കെ ഭരണം വേണം അഞ്ചു കൊല്ലം കഴിയുമ്പോള്‍ എങ്കിലും വേണം , അല്ലെങ്കില്‍ ആരും മൈന്‍ഡ് ചെയ്യില്ല. സീ പീ ഐ കുറെ നല്ല സീറ്റുകള്‍ കിട്ടുന്നത് കൊണ്ട് രക്ഷപെട്റ്റ് നില്‍ക്കുന്നു ജയിപ്പിക്കുന്നത് സീ പീ എം കാര്‍ ആണ് പിന്നെ സീ പീ ഐ വെട്ടാനും കുത്താനും ഒന്നും പോകാറില്ല അതിനാല്‍ മാന്യമായ ഒരേ പേരുണ്ട്
ചന്ദ്ര ശേഖരന്‍ വധം വന്നില്ലായിരുന്നെകില്‍ നെയ്യാടിന്‍ കര യു ഡീ എഫ് തോല്‍ക്കുമായിരുന്നു , അകത്തെ പാലം വലി തന്നെ കാരണം , ആകെ കൂടി കോളടിച്ചത് ഉമ്മന്‍ ചാണ്ടി ആണ് , അപ്രതിരോധ്യന്‍ ആയി മാറി ഉമ്മന്‍ ചാണ്ടി, സുധീരന്‍ മുരളീധരന്‍ അച്ചുതണ്ടും, ചെന്നിത്തല , ചങ്ങനാശ്ശേരി കണക്ഷനും , മാണി സാറിന്റെ മുഖ്യമന്ത്രി മോഹവും ഒന്നും ഇനി നടക്കില്ല എല്ലാം തൃണം . ഘടകന്മാരും നിലയ്ക്ക് നില്‍ക്കേണ്ടി വരും ശെല്‍വ രാജന്‍ വിജയിച്ചാല്‍, ഒരു മെമ്പര്‍ പിന്നെ വലിയ വിലപേശല്‍ ശക്തി അല്ലാതാകുന്നു, കരുണാകരനോ ആന്റണി ക്കോ കിട്ടാത്ത ഒരു അസുലഭ ചാന്‍സ് ആണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത് , ഇനി നാല് കൊല്ലം ഒരു എതിരും ഇല്ല. അപ്പോഴേക്കും ന്യൂന പക്ഷത്തിന്റെ അമിതമായ കൈകടത്തല്‍ മടുത്ത് ഹിന്ദു വോട്ടു വീണ്ടും കൊണ്സന്റ്രെറ്റ് ചെയ്യും ഹിന്ദുക്കള്‍ എല്‍ ഡീ എഫിനെ അനുകൂലിക്കും അടുത്ത ഇലക്ഷനില്‍ വീണ്ടും തനിയാവര്‍ത്തനം.
ഒന്ചിയത്തെ കുലം കുത്തികള്‍ ഇനി യു ഡീ എഫില്‍ ചെക്കേരിയെ പറ്റുകയുള്ളൂ, എം ആര്‍ മുരളിയും വരും, കാരണം ചന്ദ്രശേഖരന്‍ ആണ് എം ആര്‍ മുരളിയെ തടഞ്ഞു നിര്‍ത്തിയത് , യു ഡീ എഫ് ഭരണം കാര്യക്ഷമം ആക്കിയില്ലെങ്കില്‍ , എല്‍ ഡീ എഫിന് അടുത്ത ചാന്‍സ് ഉറപ്പാണ്. കേസൊക്കെ മാക്സിമം കൊടി സുനിയില്‍ തന്നെ നില്‍ക്കും, എല്ലാക്കാലവും ഭരണ കക്ഷിയും പ്രതിപക്ഷവും തമ്മില്‍ ചില കാര്യങ്ങളില്‍ സമരസം ഉണ്ട്, കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് എല്‍ ഡീ എഫ് തന്നെ അല്ലെ അതിനു പ്രത്യുപകാരം ഉണ്ടാകും , പാവം ചന്ദ്രശേഖരന്‍ ഒരു വര്‍ഷത്തിനു ശേഷം ആ പേര് ആരെങ്കിലും ഓര്‍ക്കുമോ? സംശയമാണ് ? പാവം ! ജയകൃഷ്ണന്‍ മാഷേ ബീ ജെ പിക്കാര്‍ ഓര്‍ക്കുന്നോ? എല്ലാ രക്ത സാക്ഷികളും ജീവിക്കാന്‍ മറന്നു പോയ പാവങ്ങള്‍ ആണ് , അതങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും
സുശീലന്‍ പറഞ്ഞത് തന്നെയാണ് കാര്യം. പക്ഷെ സി.പി.എമ്മില്‍ ഇപ്പോള്‍ ഉരുവായിട്ടുള്ള പ്രതിസന്ധി പുതിയതല്ലേ? അത് മറികടക്കാതെ ആ പാര്‍ട്ടിക്കോ വി.എസ്സിനോ മുന്നോട്ട് പോകാന്‍ കഴിയുമോ? വി.എസ്സിനെ പാര്‍ട്ടി പുറത്താക്കുകയോ അദ്ദേഹം സ്വമേധയാ പുറത്ത് പോവുകയോ ഇല്ല. എന്നാല്‍ കത്തിലൂടെ വി.എസ്സ്. മുന്നോട്ട് വെച്ച ആവശ്യം സി.പി.എമ്മിന് സംഘടനാപരമായി നിറവേറ്റിക്കൊടുക്കാനും കഴിയില്ല. അപ്പോള്‍ ആ ആവശ്യങ്ങള്‍ വി.എസ്സിന് പിന്‍വലിച്ച് പഴയപടി മുന്നോട്ട് പോകാന്‍ കഴിയുമോ?
ഉമ്മന്‍ ചാണ്ടിയെ പറ്റി പറഞ്ഞത് നേര്. പക്ഷെ ടി.പി.വധത്തെ കുറിച്ചുള്ള അന്വേഷണം കൊടി സുനിയില്‍ ഒതുക്കിയാല്‍ ഉമ്മന്‍ ചാണ്ടി അതിന് വില കൊടുക്കേണ്ടി വരും. ഉമ്മന്‍ ചാണ്ടിയും പിണറായിയും തമ്മില്‍ അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. കാത്തിരുന്നു കാണുകയേ നിര്‍വ്വാഹമുള്ളൂ :)
കേരള രാഷ്ട്ര്രിയം ഒരു വല്ലാത്ത അവസ്ഥയിൽ തന്നെ. മൈനോരിറ്റികൾ ജനാധിപത്യഭരണം സാക്ഷരതാകേരളത്തിലുണ്ടാകുന്നത് കേൾക്കുന്നതു തന്നെ നാണക്കേട്. ശക്ത്മായ ഒരിടതുപക്ഷം അവിടെ ഉണ്ടാകണം. പക്ഷെ ഇടതു പക്ഷം എന്നു പറഞ്ഞാൽ മാർക്സിസ്റ്റ് എന്നല്ല ഞാനുദ്ദേശിക്കുന്നത്. അങ്ങനെയാനെന്നാണ് അവിടെ ഉദ്ദേശിക്കുന്നത്. ഒരു രാഷ്ട്ര്രിയ ക്മന്റൊന്നും ഇടാനുള്ള ശേഷിയൊന്നുമില്ല. ഒരു സാധാരണ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു.:)
>>>>>" ഇടത് പക്ഷം ശക്തിപ്പെട്ടാല്‍ മാത്രമേ നാട് പുരോഗമിക്കുകയുള്ളൂ എന്നൊന്നും ഒരു ജനാധിപത്യ വിശ്വാസിയും കരുതുന്നില്ല. പറഞ്ഞുവന്നാല്‍ ഇടത് പക്ഷം ഇല്ലാത്ത പ്രദേശങ്ങളിലാണ് പുരോഗതിയും സാമൂഹ്യസന്തുലനവും ഉള്ളത് എന്ന് കാണാന്‍ കഴിയും."-
ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ഇവിടത്തെ മിക്കവാറും പ്രശ്നങ്ങള്‍ തീരും.<<<<<<<
മാഷേ,
മാഷ് പകര്‍ത്തി വച്ച വരികളുടെ താഴെ മറ്റൊന്നു കൂടി ഉണ്ട്.
ഇങ്ങനെ.
എന്തായാലും ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് കേരളത്തെ സംബന്ധിച്ച് അവസാനത്തെ രാഷ്ട്രീയകൊലപാതകമാവുമെങ്കില്‍ അത് നല്ലൊരു കാര്യമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇനി തങ്ങള്‍ കൊല നടത്തുകയില്ല എന്നു തീരുമാനിക്കുകയും പാര്‍ട്ടിക്കോടതികള്‍ പിരിച്ചുവിടുകയും ചെയ്താല്‍ അതോടുകൂടി പുതിയൊരു രാഷ്ട്രീയകേരളമായിരിക്കും പിറവിയെടുക്കുക. അത്തരമൊരു കേരളപ്പിറവിക്ക് വേണ്ടി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും ധാര്‍മ്മിക പിന്തുണ നല്‍കണം.
ഒന്നുകൂടി വയിച്ചു നോക്കിയേ. ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും( ആര്‍ എം പിക്കും),രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും ധാര്‍മ്മിക പിന്തുണ നല്‍കണം, എന്നു വായിച്ചില്ലേ. സുകുമാരന്റേത് ശരിക്കും ശിഥിലമായ ചിന്തകളാണ്. ഇടതുപക്ഷത്തിന്, ഇന്‍ഡ്യയില്‍ പ്രസക്തിയേ ഇല്ല എന്നു പറഞ്ഞിട്ട്, ഉടനെ തന്നെ ഇനി രൂപം കൊള്ളാന്‍ പോകുന്ന ഇടതു ബദലിന്, മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ധാര്‍മ്മിക പിന്തുണ നല്‍കണം. ഇതല്ലേ ശിഖണ്ഠി നിലപാടെന്നു പറയുന്നത്. എട്ടുകാലി മമ്മൂഞ്ഞിനേപ്പോലെ ആകാതെ ഒരു സ്ഥിര നിലപാടെടുക്കാന്‍ സുകുമാരനാകുന്നില്ല.
നാദാപുരം കലാപകാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ചെക്യാട്ടെ മൊയ്തു ഹാജിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതി അന്തേരി സുരയാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സൂത്രധാരന്‍മാരില്‍ പ്രധാനിയെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണൂരിലെ തളിപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലും സി.പി.എം നേതൃത്വത്തിന് പങ്കുന്നെ ആരോപണവും ശക്തമാണ്. ഇപ്പോഴിതാ ചന്ദ്രശേഖരന്‍ വധവും. എന്നിട്ടും സി.പി. എമ്മിനെ കടന്നാക്രമിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയാറാകുന്നില്ല എന്തുകൊണ്ടാണിത്?
കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകരയില്‍ മുസ്ലീം ലീഗുകാര്‍ പ്രഖ്യാപിച്ച ജന ജാഗ്രതാസദസ്സ് അവസാന നിമിഷം പിന്‍വലിച്ചത് എന്തിനുവേണ്ടിയാണ്?. രമേശ് ചെന്നിത്തല നടത്തിയ ഉപവാസസമരത്തില്‍ മുസ്ലീം ലീഗിന്റെ പിന്തുണ തണുത്തതാകാന്‍ കാരണം. ഉത്തരം തേടി പോകുമ്പോഴാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ രാഷ്ട്രീയ, വ്യാവസായിക കൂട്ടുക്കെട്ടിന്റെ ചിത്രം വ്യക്തമാകുന്നത്.
ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രാദേശിക സി.പി.എം പ്രവര്‍ത്തകന്‍മാര്‍ക്കപ്പുറം അന്വേഷണം നീങ്ങാതിരിക്കാനുള്ള കടുത്ത ഗൂഢാലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാടക കൊലയാളികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും പിന്നില്‍ ആര്?. അതാണ് വ്യക്തമാകേണ്ട പ്രസക്തമായ ചോദ്യം. തങ്ങളുടെ വ്യവസായിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് തിരിച്ചറിഞ്ഞ് , ചന്ദ്രശേഖരനെ നേരത്തെ തന്നെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്ന വിവാദ വ്യവസായ കേന്ദ്രങ്ങളിലേക്കും, അവര്‍ക്ക് പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങളിലേക്കുമാണ് ആ ഉത്തരം നീങ്ങുന്നത്.
അത്തരം വ്യവസായ രാഷ്ട്രീയ കൂട്ടുകച്ചവടം പുറത്ത് വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാക്കള്‍ കേന്ദ്രമന്ത്രി സഭയിലും, സംസ്ഥാന മന്ത്രിസഭയിലും എന്തിന് സംസ്ഥാനത്തെ പ്രതിപക്ഷ നിരയില്‍ തന്നെ ഉള്ളിടത്തോളം പതിവ് രാഷ്ട്രീയ കൊലപാതകമായി ടി.പി. ചന്ദ്രശേഖരന്‍ വധവും കെട്ടടങ്ങുകതന്നെ ചെയ്യും.
Shibu Lal in Malayalam on line
A serious view point.
CPM is a well established party with supporting fractions, media, TV channel, one of great employer almost like Manorama.
None can create a left rebel alternate here, like well established CPM ironframe. Congress is just a democratic face supported by endless faceless common men who doesnt want Communists to rule Kerala.
CP Chandrasekharan if left alive would not have created any tremour in Kerala, but foolish leadership who believed old terminology of killing did a foolish decision and already people are bored reading this murder and its snail pace enquiry.
Soon we may get a new subject and we move to normalcy. If CPM leadership dare to appoint Kodiyeri as opposition leader, that will be bold move.
ഇവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ധ്രുവീകരണം .....അച്യുതാനന്ദനും കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചു പാര്ട്ടിയാപ്പീസിലെ ബെഞ്ചില്‍ കിടന്നുറങ്ങുന്ന പഴയകാല സഖാക്കന്മാരുടെ ചിന്താധാര ഇന്നും മനസ്സില്‍ താലോലിക്കുന്ന അനുചര വൃന്ദം ഒരു വശത്തും പിണറായിയും ആഗോളവല്‍കരണത്തിന്റെ ഗുണഭോക്താക്കളായ കോര്‍പ്പറേറ്റ് മാഫിയാകളുടെ proxy കളായി മാറിയ, മുറിയിലായാലും കാറിലായാലും ac ഇല്ലെങ്കില്‍ അസ്വസ്ഥരാകുന്ന ഒരുപറ്റം നേതാക്കന്മാരും അവരുടെ ഔദാര്യത്തില്‍ എന്തെങ്കിലുമൊക്കെ നേട്ടങ്ങള്‍ സ്വപ്നം കാണുന്ന അണികളും മറു വശത്തും ......എന്ന രീതിയില്‍ ഉണ്ടായാല്‍ അതിജീവനത്തിനുള്ള സാധ്യത തീര്‍ച്ചയായും പുത്തന്‍ പണക്കാരുടെ സംഘത്തിനു തന്നെയാണ്. ഇതില്‍ രസകരമായ വസ്തുത ഇന്നിപ്പോള്‍ അച്ചുതാനന്ദനെ പ്രോത്സാഹിപ്പിക്കാന്‍ കയ്യടിക്കുന്ന കോന്ഗ്രസ്സുകാര്‍ നരസിംഹറാവുവിന്റെ കാലം തൊട്ടു നടപ്പാക്കിവരുന്ന അമേരിക്കന്‍ മോഡല്‍ രാഷ്ട്രീയത്തിന്റെ ശരിയായ practitioners പിണറായിയും സംഘവും ആണെന്നുള്ളതാണ് ......രാജ്യത്തിന്റെ വിലപ്പെട്ട resources എല്ലാം (oil & gas ഉം ഒക്കെ) ചില ആള്‍ക്കാരുടെ കുടുംബ സ്വത്താക്കിതീര്‍ത്ത മന്‍മോഹന്‍സിംഗ് -പീ ചിദംബരം - മോണ്‍ടെക് സിംഗ് അലുവാലിയ ഭരണത്തിന്റെ ഒടുവില്‍ രാജ്യം തന്നെ സത്യം കമ്പ്യൂടര്‍ എന്ന കമ്പനി യുടെ അവസ്ഥയില്‍ എത്തിപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു .....ഇനിയിപ്പോള്‍ nehruvian model ഇലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാണോ ...എനിക്കറിയില്ല ....ഇന്ദിരാ ഗാന്ധിയുടെ കാലം വരെ തുടര്‍ന്നു പോന്ന ആ സോഷ്യലിസ്റ്റ് മോഡല്‍ ഉപേക്ഷിച്ചു രാജ്യം തന്നെ കട്ടുമുടിച്ച് സ്വകാര്യ വല്കരണം നടപ്പാക്കി രാജ്യത്തിന്റെ വ്യവസ്ഥാപിത സമ്പത്തിന്റെ എത്രയോ ഇരട്ടി കള്ളപ്പണമായി വിദേശത്തേക്ക് കടത്താന്‍ വഴിയൊരുക്കിയ ഇത്തരം ഭരണം ഭൂരിപക്ഷത്തില്‍ ഉണ്ടാക്കിയ impotent fury ആണ് അണ്ണാ ഹസാരെ യെപ്പോലെയുള്ളവര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ആളുകളെ പ്രേരിപ്പിച്ചത് ( ആ പ്രസ്ഥാനത്തെയും ഒതുക്കിയല്ലോ !! )
ഞാന്‍ കാടു കയറിപ്പോകുന്നു .....ഇന്നിപ്പോള്‍ tp ചന്ദ്രശേഖരന്റെ വധത്തിന്റെ പശ്ചാത്തലത്തില്‍ സീ പീ എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളുടെ ഫാസിസ്റ്റു മുഖം ജന ങ്ങള്‍ക്ക് വ്യക്തമാണെങ്കിലും കോണ്ഗ്രസ്സിന്റെ ദേശീയ നേതൃത്വം വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും ബംഗാളില്‍ മമത യെ ഒഴിവാക്കാനുള്ള വഴികളും മറ്റും മുന്‍ നിര്‍ത്തി സീ പീ എമ്മിനെ തങ്ങളുടെ വരുതിക്ക് നിറുത്തുവാനുള്ള ഒരു bargaining chip എന്നതിലുപരി ഈ കേസില്‍ കേരള സമൂഹത്തില്‍ ഉണ്ടായിട്ടുള്ള വൈകാരികമായ ഒരു ഉരുള്‍ പൊട്ടല്‍ എത്രത്തോളം ഉള്‍കൊള്ളും എന്ന കാര്യത്തിലുള്ള ആശങ്ക അസ്ഥാനത്തല്ല !
സുശീലന്‍ പറഞ്ഞത് കുറേയധികം സത്യം.
എന്നാലും
ഇതുപോലുള്ള തുറന്ന ചര്‍ച്ചകളും ഇടപെടലുകളും വിമര്‍ശനങ്ങളും ഒരു പക്ഷേ നല്ല നാളെയെ നിര്‍മ്മിച്ചേക്കാം. പക്ഷേ, ചര്‍ച്ചകളില്‍ ഇടപെടുന്നവരില്‍ വലിയൊരു വിഭാഗം പഴയതിനെയെന്തിനെയോക്കെയോ കെട്ടി പുണര്‍ന്നുകൊണ്ടു തന്നെയാണ് ഏന്തി യേന്തി നടത്തം. മനുഷ്യന്‍ എന്ന നിലക്ക് അന്യന്റെ അനുഭവങ്ങളേയും സ്വന്തം അനുഭവമായി കണ്ട് വേദനിക്കാനും ത്യജിക്കാനും തയ്യാറായാല്‍ കാര്യങ്ങളപ്പാടെ മാറും ........
(കുറേ കാലങ്ങള്‍ക്കു ശേഷമാണ് ബ്ലോഗുകളിലേക്ക് എത്തി നോക്കുന്നത്.)
ആദര്‍ശങ്ങളും,ആശയങ്ങളും മങ്ങി മറയുന്നു!സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക്
തിളക്കമേറി വരുന്നു!!!
ശ്രീ.Ananth അവര്‍കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.
കൊലപാതക രാഷ്ട്രീയം തുലയട്ടെ!
ആശംസകളോടെ
>>>>>ഇന്നിപ്പോള്‍ tp ചന്ദ്രശേഖരന്റെ വധത്തിന്റെ പശ്ചാത്തലത്തില്‍ സീ പീ എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളുടെ ഫാസിസ്റ്റു മുഖം ജന ങ്ങള്‍ക്ക് വ്യക്തമാണെങ്കിലും കോണ്ഗ്രസ്സിന്റെ ദേശീയ നേതൃത്വം വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും ബംഗാളില്‍ മമത യെ ഒഴിവാക്കാനുള്ള വഴികളും മറ്റും മുന്‍ നിര്‍ത്തി സീ പീ എമ്മിനെ തങ്ങളുടെ വരുതിക്ക് നിറുത്തുവാനുള്ള ഒരു bargaining chip എന്നതിലുപരി ഈ കേസില്‍ കേരള സമൂഹത്തില്‍ ഉണ്ടായിട്ടുള്ള വൈകാരികമായ ഒരു ഉരുള്‍ പൊട്ടല്‍ എത്രത്തോളം ഉള്‍കൊള്ളും എന്ന കാര്യത്തിലുള്ള ആശങ്ക അസ്ഥാനത്തല്ല !<<<<<<
അനന്ത്,
ഉമ്മന്‍ ചാണ്ടിയുടേ കയ്യിലായിരുന്നു അഭ്യന്തരമെങ്കില്‍ ഇപ്പോള്‍ തന്നെ ഈ കേസ് അട്ടിമറിക്കപ്പെട്ടേനേ. യാതൊരു സംശയവുമില്ല. പക്ഷെ അത് താങ്കള്‍ പറയുമ്പോലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ വിലപേശലൊന്നും കൊണ്ടല്ല. ഇപ്പോള്‍ സി പി എമ്മിനേക്കാളും കുടുങ്ങിയത് കോണ്‍ഗ്രസാണ്. പോലീസിന്റെ കയ്യില്‍ പല തെളിവുകളും ഉണ്ട്. അറസ്റ്റിലായ കോഴിക്കോടന്‍ സി പി എം നേതാവ്, രാമചന്ദ്രന്‍, കൊലപാതകം കഴിഞ്ഞ ഉടനെ, കണ്ണൂരുള്ള നേതാവിനെ വിളിച്ചു. അദ്ദേഹം സംസ്ഥാന നേതാവിനെ വിളിച്ചു റിപ്പോര്‍ട്ടുകള്‍ കൈമാറി. ഇതറിഞ്ഞ പോലീസ് അന്വേഷണം രാമ ചന്ദ്രനില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ച മുല്ലപ്പള്ളി ഡെല്‍ഹിയിലെ എല്ലാ പരിപാടികളും നിറുത്തി, പറന്ന് വന്ന് പ്രഖ്യാപിച്ചു, കുടുങ്ങിയത് പരല്‍ മീനുകള്‍ മാത്രം. വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനിരിക്കുന്നേ ഉള്ളൂ. അന്വേഷണം കേരളത്തിലെ രാഷ്ട്രീയ നേതാക്കളും പോലീസും അട്ടിമറിച്ചാല്‍ സി ബി ഐ അന്വേഷിക്കുമെന്നാണിപ്പോഴും അദ്ദേഹം ശഠിക്കുന്നതും. ഇനി വമ്പന്‍ സ്രാവുകളെ പിടിച്ച് കേരള സമൂഹത്തിനു മുന്നില്‍ നിറുത്തേണ്ട ബാധ്യത മുല്ലപ്പള്ളിയുടേയും കൂടെയാണ്.
>>>>>ഇവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ധ്രുവീകരണം .....അച്യുതാനന്ദനും കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചു പാര്ട്ടിയാപ്പീസിലെ ബെഞ്ചില്‍ കിടന്നുറങ്ങുന്ന പഴയകാല സഖാക്കന്മാരുടെ ചിന്താധാര ഇന്നും മനസ്സില്‍ താലോലിക്കുന്ന അനുചര വൃന്ദം ഒരു വശത്തും പിണറായിയും ആഗോളവല്‍കരണത്തിന്റെ ഗുണഭോക്താക്കളായ കോര്‍പ്പറേറ്റ് മാഫിയാകളുടെ proxy കളായി മാറിയ, മുറിയിലായാലും കാറിലായാലും ac ഇല്ലെങ്കില്‍ അസ്വസ്ഥരാകുന്ന ഒരുപറ്റം നേതാക്കന്മാരും അവരുടെ ഔദാര്യത്തില്‍ എന്തെങ്കിലുമൊക്കെ നേട്ടങ്ങള്‍ സ്വപ്നം കാണുന്ന അണികളും മറു വശത്തും ......എന്ന രീതിയില്‍ ഉണ്ടായാല്‍ അതിജീവനത്തിനുള്ള സാധ്യത തീര്‍ച്ചയായും പുത്തന്‍ പണക്കാരുടെ സംഘത്തിനു തന്നെയാണ്. <<<<<<
അനന്ത്,
അതൊക്കെ താങ്കളുടെ തോന്നലുകളാണ്. കോണ്‍ഗ്രസുകാരെന്ന് വാദിക്കുന്ന കുറച്ച് വ്യാജ ബുദ്ധിജീവികള്‍ പ്രചരിപ്പിക്കുന്ന അസംബന്ധവും. പുത്തന്‍ പണക്കാരുടെ സംഘം അതിജീവിക്കണം എന്ന ഗൂഡ ലക്ഷ്യം മനസില്‍ തലോലിക്കുന്നതുകൊണ്ടുണ്ടായ വികല ചിന്തയും.
താങ്കള്‍ പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല എന്നതിന്റെ പ്രത്യക്ഷതെളിവാണ്, കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു ഡി എഫ് നേടിയ അമ്പരപ്പിക്കുന്ന വിജയം ഇല്ലാതാക്കാന്‍ ഒരു സുനാമിയും കേരളത്തിലപ്പോള്‍ ഉണ്ടായിരുന്നില്ല. വി എസ് നയിച്ചില്ലായിരുന്നെങ്കില്‍ കുറഞ്ഞത് 110 സീറ്റുകളെങ്കിലും നേടുമായിരുന്ന യു ഡി എഫ് 72 ല്‍ ഒതുങ്ങി. അത് സാധ്യമായത് "അച്യുതാനന്ദനും കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചു പാര്ട്ടിയാപ്പീസിലെ ബെഞ്ചില്‍ കിടന്നുറങ്ങുന്ന പഴയകാല സഖാക്കന്മാരുടെ ചിന്താധാര ഇന്നും മനസ്സില്‍ താലോലിക്കുന്നവരും", സാമാന്യ ജനതക്ക് ഇപ്പോഴും സ്വീകാര്യമായതുകൊണ്ടാണ്.
ആഗോളവല്‍കരണത്തിന്റെ ഗുണഭോക്താക്കളായ കോര്‍പ്പറേറ്റ് മാഫിയാകളുടെ പക്ഷത്തേക്ക് ബംഗാളിലെ സി പിഎം നടന്നു നീങ്ങിയപ്പോള്‍ അവിടെ അവര്‍ക്ക് അടിപതറി. സി പി എം ഉപേക്ഷിച്ചു പോയ ഇടതുപക്ഷ നിലപാടുതറയിലേക്ക് മമത ബാനര്‍ജി കയറി നിന്നു. അവര്‍ക്കതിനു മാവോയിസ്റ്റുകളുടെയും, നക്സലുകളുടെയും പിന്തുണയും ലഭിച്ചു. നന്ദിഗ്രാമിലും, സിന്‍ഗൂരിലും കോര്‍പ്പറേറ്റ് മാഫിയാക്ക് ഭൂമി നല്‍കിയപ്പോള്‍ അതിനെ എതിരര്‍ത്ത "പരിപ്പുവട കട്ടന്‍ ചായ" ജനപക്ഷത്തു നിന്നു മമത. മൂന്നു പതിറ്റാണ്ടുകളായി താങ്കള്‍ കളിയാക്കുന്ന "കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചു പാര്ട്ടിയാപ്പീസിലെ ബെഞ്ചില്‍ കിടന്നുറങ്ങുന്ന പഴയകാല സഖാക്കന്മാരെ", അമ്പരപ്പിച്ചതായിരുന്നു അവരോട് സി പി എം ചെയ്ത ചതി. അവരുടെ രക്ഷകയായി എത്തിയത് മമതയും. മമത ഉയര്‍ത്തിയ മുദ്രാവാക്യം പുത്തന്‍ പണക്കാരുടെ സംഘത്തെ പരാജയപ്പെടുത്തുക എന്നായിരുന്നു. സുകുമാരന്‍ കരുതുനത് കോണ്‍ഗ്രസിന്റെ ആഗോളവത്കരണത്തിനെ ബംഗാളികള്‍ പിന്തുണച്ചതുകൊണ്ടാണ്, സി പി എം തോറ്റതെന്നാണ്. താങ്കളും അതാവര്‍ത്തിക്കുന്നു. അതിജീവനത്തിനുള്ള സാധ്യത തീര്‍ച്ചയായും പുത്തന്‍ പണക്കാരുടെ സംഘത്തിനു തന്നെയാണെന്ന താങ്കളുടെ തിയറി തെറ്റാണെന്ന് അവിടെ ജനങ്ങള്‍ തെളിയിച്ചു. അധികാരം ഏറ്റെടുത്ത ഉടന്‍, നന്ദിഗ്രാമിലും സിന്‍ഗൂരും ഏറ്റെടുത്ത ഭൂമി കട്ടന്‍ ചായക്കാര്‍ക്കും പരിപ്പുവടക്കാര്‍ക്കും മമത തിരികെ നല്‍കി.
കേരളത്തില്‍ സംഭവിച്ചതം അതായിരുന്നു. പുത്തന്‍ പണക്കാരുടെ പളപളപ്പില്‍ ഒന്നുമല്ല സി പി എമ്മിന്, 45 സീറ്റുകള്‍ നേടാനായത്. അതിന്റെ പ്രത്യക്ഷ തെളിവാണ്, കണ്ണൂരൊക്കെ പതിറ്റാണ്ടുകളായി നില നിന്ന സി പി എമ്മിന്റെ ഉരുക്കുകോട്ടകള്‍ പലതും കടപുഴകി വീണതും.
കേരളത്തിന്റെ പൊതു മനസ് ഇടതുപക്ഷമാണ്. അക്ഷരത്തെറ്റുപോലു പോലെ പറഞ്ഞതാണെങ്കിലും, സുകുമരന്റെ "ചന്ദ്രശേഖരന്‍ വിട്ടുപോയ പ്രസ്ഥാനത്തിനും രൂപം കൊള്ളാന്‍ പോകുന്ന നവ ഇടത് ബദലിനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ധാര്‍മ്മിക പിന്തുണ നല്‍കണം" എന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കും. അതുപോലെയുള്ള ഒരു ബദല്‍ ഇന്ന് എന്നത്തേയും കാള്‍ പ്രസക്തമാണ്. അതാണു കേരളത്തിപ്പോള്‍ ആവശ്യം. സുകുമാരന്‍ നാളെ അത് മാറ്റിപ്പറയും. അല്ലെങ്കില്‍ കേരളത്തിലെ കക്കകളെല്ലാം ഒരുമിച്ച് മലര്‍ന്നു പറക്കണം.
an old article from India today
'Marx, Mothers And Lots Of Blood'
http://www.india-today.com/itoday/20010507/state-kerala.shtml
കണ്ണൂര്‍ ലോബിയെ (പിണറായിയും, കാല്‍ ഡസന്‍ ജയരാജന്മാരും) മാറ്റിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.
അധികാര മത്സരത്തിന്റെ ഭാഗമായുണ്ട്ടാകുന്ന മറ്റു കുറ്റവും, കുറവുകള്‍ക്കും ജനാധിപത്യം പരിഹാരം കാണും. ഇടത്, വലത് എന്നൊക്കെ പറയുന്നത് വെറുതെ.
കെ പി എസ പണ്ടേ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇതാ സത്യമായി തുടങ്ങി . എന്തയാലും സി പിഎ മിനി നല്ലൊരു വിഭാഗം അനുഭാവികള്‍ കുറയുക തന്നെ ചെയ്യും , അങ്ങന ഇവരുമ്പോള്‍ ഇപ്പോഴത്തെ ഇടതു പക്ഷം ഒരിക്കലും അധികാരഹില്‍ വരില്ല എന്ന് വരും , പക്ഷെ അപ്പോള്‍ എന്ത് സംഭവിക്കും .?
ലളിതമായ ഒരു സാധ്യത , സി പി എം മുസ്ലീം ലീഗിന് കൊടുക്കുന്ന ഒരു ഓപന്‍ ഓഫര്‍ ആയിരിക്കും ഒരു 50 - 50 മന്ത്രി സ്ഥാനം എന്നാ ഫോര്‍മുല മുന്നോട്ടു വക്കുകയാണ് എങ്കില്‍ , തീര്‍ച്ചയായും യു ഡി എഫ് ഉപേക്ഷിച്ചു മുസ്ലീം ലീഗ് വരും എന്ന് കരുതാം ,,കാരണം യു ഡി എഫില്‍ ഒരിക്കലും അവര്‍ക്ക് വരുടെ ശക്തിക്ക് അനുസരിച്ച് പ്രാതിനിധ്യം കിട്ടുകയില്ല .
ശക്തി അല്പം കുറയുന്ന സി പി എമ്മും ശക്തി വര്‍ധിച്ചു വരുന്ന മുസ്ലീം ലീഗും ഒന്നിച്ചു നിന്നാല്‍ മലബാറിലെ ഒരു അറുപതു സീട്ടുകളോളം കയ്യില്‍ വരും ബാക്കിയുള്ള 12 സീറ്റ് കൂടി ഒപ്പിചെടുതാല്‍ കേരളം അവര്‍ക്ക് ഭരിക്കാം . (മലബാറിലെ ഏറ്റവും വലിയ രണ്ടു കക്ഷികള്‍ സി പി എമ്മും മുസ്ലീം ലീഗും ആണല്ലോ ). തെക്കും ചില ഇടങ്ങളില്‍ ലീഗിന് നല്ല പോക്കറ്റുകള്‍ ഉണ്ട് . ഇനി അച്ചുതാനന്ദന്‍ ഒരു പത്ത് ഇരുപതു ശതമാനം സി പി എം കാരെയും കൊണ്ട് പുറത്ത് പോയാലും ഈ കണക്കില്‍ വ്യത്യാസം ഉണ്ടാകില്ല .
കേരളത്തില്‍ എത്ര ശക്തമായ ഒരു ഇടതു പക്ഷ ബദല്‍ വന്നാലും ഇപ്പോള്‍ യു ഡി എഫിന് വോട്ടു ചെയ്യുന്നവര്‍ അവര്‍ക്ക് വോട്ടു ചെയ്യാന്‍ പോകുന്നില്ല . അത് കൊണ്ട് തന്നെ അവര്‍ക്ക് ഒരിക്കലും അധികാരത്തില്‍ വരാന്‍ സാധിക്കില്ല . അതെ സമയം അച്ചുതാനന്ദന്‍ ഒരു അമ്പതു ശതമാനത്തില്‍ കൂടുതല്‍ ആളുകളെ തന്നോടൊപ്പം കൊട്ടുകയാണ് എങ്കില്‍ ,താത്കാലികമായി യു ഡി എഫിന് ലാഭം ഉണ്ടാകും . പക്ഷെ അപ്പോഴും വളരുന്ന മുസ്ലീം ലീഗിന് യു ഡി എഫില്‍ അതൃപ്തി തന്നെ ആയിരിക്കും . അച്ചുതാനന്ദന്‍ പാര്‍ടി വിട്ടാല്‍ മുസ്ലീം ലീഗുമായി സി പി എംന് എളുപ്പത്തില്‍ സഖ്യം ചേരാവുന്നതെ ഉള്ളൂ .
കേന്ദ്രത്തിലെ ഭരണം മാത്രമാണ് മുസ്ലീം ലീഗിനെ പിടച്ചു നിര്‍ത്താന്‍ ഉള്ള കോണ്ഗ്രസ്സിന്റെ ആയുധം .. കേന്ദ്രത്തില്‍ കോണ്ഗ്രസ് ഭരണം ഇനി നടക്കും എന്ന് തോന്നുന്നില്ല .പെട്രോള്‍ ഡീസല്‍ വില ഇനിയും കൊട്ടാന്‍ പോകുന്ന സാഹചര്യത്തില്‍ . മാത്രവുമല്ല ഇന്ത്യന്‍ സാമ്പത്തിക മാന്ദ്യം കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുകയാണ് .. അതിന്റെ മൂര്‍ധന്യം ഇനി വരാന്‍ ഇരിക്കുന്നത്തെ ഉള്ളൂ .. മുലായം മാത്രമാണ് കൊണ്രസ്സിനു പ്രതീക്ഷ നല്‍കുന്നത് .പക്ഷെ മുലായം നേരിട്ട് പ്രധാനമന്ത്രി കുപ്പായത്തിനു ശ്രമിച്ചു കൂടാ എന്നില്ല .
സിംലയില്‍ നിന്നുള്ള ഒരു വാര്‍ത്ത.
സിംല കോര്‍പ്പറേഷനില്‍ സി.പി.എമ്മിന് ചരിത്രവിജയം.
സിംല: സിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേയ്ക്ക് സി.പി.എം സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഈ രണ്ടു സ്ഥാനങ്ങളിലും സി.പി.എം. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അനായാസ വിജയം സ്വന്തമാക്കാമെന്ന് കണക്കുകൂട്ടിയിരുന്ന ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് സി.പി.എം. സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. മേയറായി സഞ്ജയ് ചൗഹാനും ഡെപ്യൂട്ടി മേയറായി തിക്കെന്ദര്‍ പന്‍വറും തിരഞ്ഞെടുക്കപ്പെട്ടു. മേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ഡോ. എസ്.എസ്. മനാസ് രണ്ടാമതും കോണ്‍ഗ്രസിലെ മധു സൂദ് മൂന്നാമതുമായി. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദേവേന്ദര്‍ ചൗഹാനെയാണ് പന്‍വര്‍ തോല്‍പിച്ചത്. ബി.ജെ.പി.യുടെ ദിഗ്വിജയ് ചൗഹാന്‍ മൂന്നാമനായി. 7868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സഞ്ജയ് ചൗഹാന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. മേയറെയും ഡെപ്യൂട്ടി മേയറെയും ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുകയാണ് ഇവിടുത്തെ രീതി. കഴിഞ്ഞ 26 വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.
കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉള്ള ശ്രീ അച്ചുതാനന്ദന്റെ നിലപാടുകള്‍ വെറും അവസരവാദപരം ആണെന്നും മുന്‍കാലങ്ങളില്‍ അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ ആയിരുന്ന കാലത്തും പാര്‍ട്ടി ഒരുപാടു കൊലപാതകങ്ങള്‍ നടത്തിച്ചിരുന്നു എന്നുമുള്ള വസ്തുത ജനമധ്യത്തില്‍ കൊണ്ടുവരാനുള്ള ഒരു അതിബുദ്ധി ആയിരുന്നോ എം എം മണി യുടെ തൊടുപുഴ പ്രസംഗം ?.........പിണറായി പക്ഷം അത്ര മാത്രം അതിബുദ്ധി കാണിക്കുമോ .....എന്തായാലും എം എം മണിയുടെ പട്ടിക തയ്യാര്‍ ആക്കിയുള്ള കൊലപാതകങ്ങളും എളമരം കരീമിന്റെ അന്വേഷണ ഉദ്യോഗസ്ഥരെയും പത്ര റിപോര്‍ടര്‍മാരെയും പേരെടുത് പറഞ്ഞു പരസ്യമായി ഭീഷണിപ്പെടുത്തലുകളും കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് മനസ്സിലായി കഴിഞ്ഞിരിക്കുന്നു സീ പീ എമ്മിന്റെ തനിനിറം ! ടീ വീ യില്‍ കാണുന്നു പോളിട്ബ്യുരോ അംഗം കോടിയേരി യും സംസ്ഥാന സമിതി അംഗം പീ ജയരാജനും പരോളില്‍ ഇറങ്ങിയ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ പോയതിനെ ന്യായീകരിച്ചു കൊണ്ടു പറയുന്നു പാര്‍ട്ടിക്ക് വേണ്ടി ജയില്‍ വാസം അനുഷ്ടിക്കുന്ന ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ പോയതില്‍ എന്താ തെറ്റ് എന്ന് .....വീട്ടില്‍ പോയതില്‍ തെറ്റൊന്നും ഇല്ല പക്ഷെ എനിക്ക് മനസ്സിലാകാത്ത കാര്യം .....കൊലപാതക കേസില്‍ ശിക്ഷ വാങ്ങി ജയിലില്‍ കഴിയുന്നത് ഏതു രീതിയില്‍ ആണ് പാര്‍ട്ടിക്ക് വേണ്ടിയുള്ള ജയില്‍ വാസം ആവുക ....ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടി എം എം മണി പറഞ്ഞുകഴിഞ്ഞു ! ചന്ദ്രശേഖരന്റെ വധം , അച്ചുതാനന്ദന്റെ വാര്‍ത്താ സമ്മേളനം , മണിയുടെ പ്രസംഗം ഒക്കെ കഴിയുന്ന ഉടനെ പാര്‍ട്ടിയുടെ ഒരു കേന്ദ്ര നേതാവ് (!) ചാനലുകളില്‍ പ്രത്യക്ഷപ്പെടാറണ്ട്....എസ ആര്‍ പീ ....ഞങ്ങള്‍ക്ക് ഒരു വിവരവും ഇല്ല ഇതിനെ കുറിച്ച് റിപ്പോര്‍ട ആവശ്യപ്പെട്ടിന്ടു അത് കിട്ടി പഠിച്ചതിനു ശേഷം പ്രതികരിക്കാം എന്ന് സ്ഥിരമായി പറയാറുണ്ട് ......(എന്തായാലും വാക്ക് മാറാത്ത ഒരാള്‍ എന്നേ അദ്ദേഹത്തെ കുറിച്ച് പറയാനൊക്കൂ)......ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല ....എന്തിനു ....ശ്രീ പിണറായി വിജയന്‍ പോലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതെ എഴുതി വായിച്ച ശേഷം എഴുന്നേറ്റു പോകുന്ന അവസ്ഥയിലായി !!
സി.പി.എമ്മിന്റെ സെക്രട്ടരി ഉള്‍പ്പെടെ മറ്റ് നേതാക്കള്‍, അണികള്‍ പിന്നെ അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികള്‍ എല്ലാവര്‍ക്കും ഒറ്റ ന്യായമേ ഉള്ളൂ. തങ്ങളാണ് തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി. തങ്ങളെ ആരും എതിര്‍ക്കരുത്. തങ്ങള്‍ക്ക് അഹിതമാകുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടരുത്. തങ്ങള്‍ പറയുന്നത് എല്ലാം സത്യമാണെന്ന് അംഗീകരിച്ചോളണം. തങ്ങള്‍ കൊലപാതകങ്ങള്‍ നടത്തിയാല്‍ അന്വേഷണം നേതാക്കളിലേക്ക് എത്തരുത്. തങ്ങള്‍ക്ക് ജനങ്ങളെ അണി നിരത്തി എന്തും നേരിടാനുള്ള കഴിവുണ്ട്. തങ്ങള്‍ എന്ത് പറഞ്ഞാലും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നത് തങ്ങള്‍ക്ക് പ്രശ്നമേയല്ല. തങ്ങള്‍ക്ക് ആരേയും എതിര്‍ക്കാനുള്ള അവകാശമുണ്ട്. ആരെ വേണമെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അക്കളിയൊന്നും ഇങ്ങോട്ട് വേണ്ട. തങ്ങള്‍ ഭയങ്കര സംഭവമാണ്. ഇതൊക്കെയാണ് സി.പി.എം.കാരുടെ ഭാവവും ഭാഷയും സ്വരവും. എല്ലാവരും ഒരേ സ്വരത്തില്‍ ഒരേ ശരീര ഭാഷയില്‍ മാത്രമേ സംസാരിക്കൂ. ഭാഷയില്‍ വ്യത്യാസമുണ്ടാകാം. പക്ഷെ ഉള്ളടക്കം ഒന്ന് തന്നെ. ധാര്‍ഷ്ഠ്യത്തിന്റെ , അഹന്തയുടെ , ഭീഷണിയുടെ ഭാഷ, സ്വരം. അതെ, സി.പി.എം. എന്ന പാര്‍ട്ടി ജനാധിപത്യത്തിന് ഒരു ബാധ്യതയാണ്. ഈ ജനാധിപത്യവിരുദ്ധ സംഘടനയെ ബംഗാളികളും ഒഴിവാക്കി. കേരളം എത്ര കാലം ഇത് സഹിക്കാന്‍ പോകുന്നു എന്ന് ആര്‍ക്കും അറിയില്ല. കാരണം ഇത് ബുദ്ധിജീവികളുടെ നാടാണ്.
>>>ധാര്‍ഷ്ഠ്യത്തിന്റെ , അഹന്തയുടെ , ഭീഷണിയുടെ ഭാഷ, സ്വരം. അതെ, സി.പി.എം. എന്ന പാര്‍ട്ടി ജനാധിപത്യത്തിന് ഒരു ബാധ്യതയാണ്. ഈ ജനാധിപത്യവിരുദ്ധ സംഘടനയെ ബംഗാളികളും ഒഴിവാക്കി. കേരളം എത്ര കാലം ഇത് സഹിക്കാന്‍ പോകുന്നു എന്ന് ആര്‍ക്കും അറിയില്ല. കാരണം ഇത് ബുദ്ധിജീവികളുടെ നാടാണ്.<<<<<<
ഒഴിവാക്കിയിട്ട് ബംഗാളികള്‍ എടുത്ത് തലയില്‍ വച്ചതിന്റെ തനി നിറം ഇവിടെ കാണാം. സി പി എമ്മിനെതിരെ സമരം ചെയ്യാന്‍ കൂടെ കൂട്ടിയ നക്സലുകളെയും മാവോയിസ്റ്റുകളെയും ഇപ്പോള്‍ ഈ സ്ത്രീക്ക് പുച്ഛമാണ്. ബംഗാളികള്‍ എത്ര കാലം ഇതിനെ സഹിക്കുമെന്ന് കാത്തിരുന്നു കാണാം.
ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം എന്നെ പോസ്റ്റില്‍ ഇപ്പൊ കമന്റ്സ് ഇടാന്‍ പറ്റുന്നില്ല.സോ,ഇവിടെ പോസ്റ്റുന്നു.ക്ഷമിക്കുക. ഒരു സാധാരണ കോണ്‍ഗ്രസ് കാരന്‍റെ ചേഷ്ടകളോടെ ഉള്ള സുകു സാറിന്‍റെ മുതല കണ്ണീര്‍ കാണുമ്പോള്‍ അറപ്പ് തോന്നുന്നു...പല പോസ്റ്റും ഞാനും വായിച്ചിട്ടുള്ളതാണ്..കമ്മ്യൂണിസ്റ്റ് കാരെ കുത്താന്‍ ഒരു ശവത്തെ പോലും ഉപയോഗിക്കാന്‍ തോന്നിയ ആ മനസ്സ്..നാല് വരി കുറിച്ചാല്‍ 44 തവണ കമ്മ്യൂണിസത്തെ തെറി വിളിക്കുന്ന സാറിന് ഇപ്പൊ ചന്ദ്ര ശേഖരനെ കുറിച്ച് പറയുമ്പോ നാവില്‍ തേനും പാലും ഒഴുകുന്നു..cpm ന്‍റെ അക്രമ രാഷ്ട്രീയം അപലപനീയം തന്നെ.പക്ഷെ നിങ്ങളുടെ ഒക്കെ ഈ തരം താണ ചെയ്തികള്‍ കാണുമ്പോ ..സത്യം അറപ്പ് തന്നെ തോന്നുന്നു..
Post a Comment