Links

മൊബൈല്‍ വിപ്ലവം മലയാളത്തിലും ...

നാട് ഇപ്പോള്‍ ഒരു മൊബൈല്‍ വിപ്ലവത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. ഓരോ ആള്‍ക്കും ഓരോ മൊബൈല്‍ എന്നത് മാറി, ഓരോ ആള്‍ക്കും ഒന്നിലധികം മൊബൈലുകളും സിം കാര്‍ഡുകളും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാനുള്ള എലക്ട്രോണിക്ക് ഉപകരണം എന്ന അവസ്ഥയും ഇപ്പോള്‍ മാറി.  വിവരവിനിമയം ചെയ്യാനുള്ള എല്ലാ എലക്ട്രോണിക്ക് ഉപകരണങ്ങളും ഉള്ളടക്കിയ ഒരു സൂപ്പര്‍ എലക്ട്രോണിക്ക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍ ഇന്ന്. ക്യാമറ, ടേപ് റെക്കോര്‍ഡര്‍, എഫ്.എം.റേഡിയോ, ടിവി , കമ്പ്യൂട്ടര്‍ എന്നിവയെല്ലാം ഇന്ന് മൊബൈല്‍ ഫോണില്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഇന്ന് അധികമായി സര്‍ഫ് ചെയ്യുന്നതും മൊബൈല്‍ വഴി തന്നെയാണ് എന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ വന്നതോടുകൂടി  ഷോപ്പിങ്ങ്, ബാങ്കിങ്ങ് അങ്ങനെ ഒട്ടേറെ സൌകര്യങ്ങളും മൊബൈലില്‍ കൂടി സാധ്യമാകുന്നുണ്ട്.  ചുരുക്കത്തില്‍, ഒരു മൊബൈല്‍ എന്നാല്‍ ഇന്ന് ഒരുപാട് കാര്യങ്ങള്‍ ഉള്ളംകൈയില്‍ വെച്ചുകൊണ്ട് ചെയ്യാന്‍ സാധിക്കുന്ന അത്ഭുതകരമായ ഉപകരണമാണ്.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍, ആ ഫോണില്‍ ഡിഫാള്‍ട്ടായി കുറെ ആപ്ലിക്കേഷന്‍സ് ഉണ്ടാവും. അതേ സമയം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് നമ്മുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് എത്രയോ ആപ്ലിക്കേഷന്‍സ് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.  ഏത് ആപ്ലിക്കേഷനാണ് നല്ലത് , അല്ലെങ്കില്‍ വേണ്ടത് എന്ന് പറയാന്‍ കഴിയില്ല. ഓരോന്നും ഒന്നിനൊന്ന് മെച്ചവും നമുക്ക് ആവശ്യമുള്ളതുമാണ്. ഓരോ സ്ഥാപനങ്ങളും ഇപ്പോള്‍ അവരവരുടെ ആപ്ലിക്കേഷന്‍സ് ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അവരുടെ ആപ്പ് ഇറക്കിയിരിക്കുന്നു.  ഇവിടെ നോക്കുക.   ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ എസ്.ബി.ഐ.ബാങ്ക് അക്കൌണ്ട് ഹോള്‍ഡര്‍ക്ക് എല്ലാ ഇടപാടുകളും മൊബൈലില്‍ നിന്ന് ചെയ്യാന്‍ സാധിക്കും. പത്രങ്ങളും അവരുടെ ആപ്ലിക്കേഷന്‍സ് ഇറക്കിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കൈകാര്യം ചെയ്യാന്‍ അത്ര വലിയ വൈദഗ്ദ്ധ്യമൊന്നും വേണ്ട എന്നതാണ് പ്രത്യേകത.

മൊബൈല്‍ ഫോണുകള്‍ അതിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇങ്ങനെ സാര്‍വ്വത്രികമായി പ്രചാരത്തില്‍ വന്നെങ്കിലും അതിനൊപ്പിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് നമ്മുടെ നാട്ടില്‍ അത്ര വളര്‍ച്ച ഉണ്ടായിട്ടില്ല എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ ഇപ്പറഞ്ഞ മൊബൈല്‍ ഫോണുകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല.  3ജി ആണ് നമ്മുടെ രാജ്യത്ത് ഏറ്റവും ആധുനീകമായ മൊബൈല്‍ ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന ടെക്നോളജി. വികസിതരാജ്യങ്ങളിലൊക്കെ 3ജി കാലഹരണപ്പെട്ട് 4ജി ആണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. 2ജി സ്പെക്ട്രം വിവാദവും കേസുകളും നമ്മുടെ 3ജി ഇന്റര്‍നെറ്റ് വ്യാപനത്തെ വളരെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. സര്‍ക്കാര്‍ ഖജനാവിലേക്ക് പെട്ടെന്ന് കുറെ കാശ് വന്നു ചേരണം എന്ന മട്ടിലാണ് എല്ല്ലാവരും ഈ സാങ്കേതിക വിദ്യയെ സമീപിച്ചത്.  അതിന്റെയൊക്കെ ഫലമായി 3ജി ലേലത്തില്‍ സര്‍ക്കാരിന് അമ്പരപ്പിക്കുന്ന തരത്തില്‍ പണം കിട്ടി. പക്ഷെ സാധാരണക്കാരന് 3ജി കിട്ടാക്കനിയാവുകയും ചെയ്തു.

എന്തൊക്കെയാണ് ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും അതില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഡാറ്റ പ്ലാനും ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുക എന്ന് വിവരിക്കാന്‍ കഴിയില്ല. അത്രയധികമാണ് സൌകര്യങ്ങളും സാധ്യതകളും.  3ജി ഇല്ലെങ്കില്‍ സാരമില്ല.  2ജിയില്‍ GPRS ഡാറ്റ പ്ലാന്‍ ഇന്ന് എല്ലാ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരും കുറഞ്ഞ നിരക്കില്‍ നല്‍കുന്നുണ്ട്. 100 രൂപയ്ക്കടുത്ത് നല്‍കിയാല്‍ 30 ദിവസത്തെ വാലിഡിറ്റിയോടുകൂടി 1GB ഡാറ്റ അപ്‌ലോഡ്‌-ഡൌണ്‍‌ലോഡ് സൌകര്യം ലഭ്യമാണ്. 15രൂപയ്ക്ക് എയര്‍ടെല്‍ 3ദിവസത്തേക്ക് അണ്‍‌ലിമിറ്റഡ് ഡാറ്റ തരുന്നുണ്ട്. വോഡഫോണിന് 5രൂപയ്ക്ക് പ്രതിദിന പ്ലാന്‍ ഉണ്ട്. വോയ്സ് ചാറ്റ് നടത്തുന്നവര്‍ക്ക് ഇത് വളരെ ലാഭകരമാണ് എന്ന് പറയേണ്ടതില്ലല്ലൊ. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും എല്ലാ സ്ഥലത്തും ഒരേ പോലെ നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ല. അത്കൊണ്ട് അവരവരുടെ സ്ഥലത്ത് ഏത് നെറ്റ്‌വര്‍ക്കിനാണ് കവറേജ് അധികമുള്ളത്, ആ കമ്പനിയുടെ സിം കാര്‍ഡ് വാങ്ങുന്നതാണ് നല്ലത്. അത്പോലെ തന്നെ സംസാരിക്കാന്‍ മാത്രമായി ഒരു സിമ്മും ഡാറ്റ പ്ലാനിന് മാത്രമായി വേറൊരു സിമ്മും കരുതുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഡാറ്റ ലിമിറ്റ് തീര്‍ന്നാല്‍ ടോക്ക് ടൈമിന്റെ ബാലന്‍സ് നമ്മള്‍ അറിയാതെ കാലിയായിപ്പോകും.

ന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് അത്ര സാധാരണയായിട്ടില്ല. മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുന്നത് വളരെ വേഗത്തില്‍ തന്നെ എല്ലാ മൊബൈലുകളിലും സാര്‍വ്വത്രികമാകും എന്ന് ന്യായമായും പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണുകളില്‍ gprs കണക്‍ഷന്‍ ഉപയോഗിച്ച് മലയാളം എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. 3ജി വന്നതിന് ശേഷം, 3ജി ഡാറ്റയ്ക്ക് നിരക്ക് കൂടുതലാണെങ്കിലും gprs  ഡാറ്റയ്ക്ക് താരതമ്യേന നിരക്ക് കുറവാണ്. നല്ല സ്മാര്‍ട്ട് ഫോണുകളിലോ ആന്‍ഡ്രോയ്ഡ്  ഫോണുകളിലോ gprs നെറ്റ് 3ജി സ്പീഡില്‍ തന്നെ കിട്ടുന്നുണ്ട്.

മൊബൈലില്‍ മലയാളം വായിക്കാന്‍: 


മൊബൈലില്‍ മലയാളം വായിക്കാന്‍ ഒപേര മിനി എന്ന ബ്രൌസര്‍ സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടേത് ഏത് സെറ്റാണോ, അതിന് പറ്റിയ തരത്തില്‍ ഒപേര മിനി വെര്‍ഷന്‍ ഉണ്ട്. (ഇവിടെ പോയി നോക്കുക.)  ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണെങ്കില്‍ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. (ഇവിടെ കാണുക.) ഒപേര മിനി ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ അത് ഓപ്പന്‍ ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയിലെ അഡ്രസ്സ് ബാറില്‍ ഡിഫാള്‍ട്ടായി വരുന്ന www. എന്നത് ഡിലീറ്റ് ചെയ്ത് config: എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.( ഇങ്ങനെ ചെയ്ത് ശരിയായില്ലെങ്കില്‍  about:config അല്ലെങ്കില്‍ opera:cofig എന്ന് ടൈപ്പ് ചെയ്ത് മാറി മാറി ട്രൈ ചെയ്തു നോക്കുക.)




അങ്ങനെ ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ power  user setting  എന്നൊരു പേജ് തുറക്കും. 
ആ പേജ് താഴേക്ക്‌ സ്ക്രോള്‍ ചെയ്താല്‍ അവസാനമായി use  bitmap  fonts for  complex 
scripts എന്ന ഓപ്ഷന്‍ കാണാം. അവിടെ  no  എന്നു കാണുന്നത് yes ആക്കി  save  
ചെയ്യുക. 


ഇനി ഒപേര മിനി തുറന്ന് അഡ്രസ്സ് ബാറില്‍ മലയാളം സൈറ്റുകളുടെ URL ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ ആ സൈറ്റുകള്‍ മലയാളത്തില്‍ വായിക്കാം. 


ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒപേര മിനി മാര്‍ക്കറ്റില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്ത് ഇതേ പോലെ  ചെയ്താല്‍ മലയാളം സൈറ്റുകളും പത്രങ്ങളും വായിക്കാം. ഇതിനിടയില്‍ മലയാളത്തില്‍ 
മാതൃഭൂമിയും മലയാളമനോരമയും മൊബൈല്‍ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ തന്നെ ഇറക്കിയിട്ടുണ്ട്. ഒപേര ഇല്ലാ‍തെ തന്നെ ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ഡിഫാള്‍ട്ടായിട്ടുള്ള ബ്രൌസറില്‍ നിന്ന് മാതൃഭൂമിയും മനോരമയും സുന്ദരമായി വായിക്കാന്‍ കഴിയും. 


മാതൃഭൂമിയുടെ ലിങ്ക് : http://www.mathrubhumi.com/mobile/android/
മനോരമയുടെ ലിങ്ക് : http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?tabId=0


മനോരമയില്‍ (26-1-12) ഒരു റിപ്പോര്‍ട്ടിന്റെ  QR കോഡ് ആണിത്. ഇത് സ്കാന്‍ ചെയ്താല്‍ ഒപേര മിനി ഇല്ലാതെ തന്നെ ഡിഫാള്‍ട്ട് ബ്രൌസറില്‍ വായിക്കാന്‍ പറ്റും.

ഇനി മലയാളത്തില്‍ എങ്ങനെയാണ് എഴുതുക എന്ന് നോക്കാം.   സ്മാര്‍ട്ട് ഫോണുകളില്‍  മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ അത്കൊണ്ടൊന്നും നമുക്ക് പ്രയോജനം വലുതായിട്ട് ഇല്ല. മലയാളം ടൈപ്പ് ചെയ്യാനും SMS അയയ്ക്കാനും ചില ആപ്ലിക്കേഷനും സോഫ്റ്റ്‌വേറും ഉണ്ടെങ്കിലും അതിലൊന്നും അത്ര കാര്യം ഉള്ളതായി തോന്നാത്തത്കൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല.

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം എങ്ങനെ എഴുതാമെന്ന് നാരായം എന്ന സൈറ്റില്‍ വിശദമായി എഴുതിയിട്ടുണ്ട്. (ഇവിടെ വായിക്കാം.) എന്നാല്‍ അതിനേക്കാളും എളുപ്പം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നി ന്ന് വരമൊഴി എന്ന ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മംഗ്ലീഷില്‍ സുന്ദരമായി മലയാളം ടൈപ്പ് ചെയ്യുകയും എന്നിട്ട് കോപ്പി ചെയ്ത് ആവശ്യമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യുകയും ചെയ്യാം.


മാര്‍ക്കറ്റില്‍ നിന്ന് തന്നെ Blogger എന്ന ആപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇപ്പോള്‍ മൊബൈലില്‍ നിന്ന് തന്നെ ബ്ലോഗ് എഴുതി ഫോട്ടോകള്‍ സഹിതം പോസ്റ്റ് ചെയ്യാം എന്നൊരു സൌകര്യമാണ് നിലവില്‍ വന്നിട്ടുള്ളത്. അത്കൊണ്ട് ബ്ലോഗര്‍മാര്‍ കഴിയുന്നതും നല്ലൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍ കരസ്ഥമാക്കി, യാത്ര ചെയ്യുമ്പോഴും വഴിയില്‍ കാണുന്ന ദൃശ്യങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തി അടിക്കുറിപ്പും മറ്റും മലയാളത്തില്‍ എഴുതി പോസ്റ്റ് ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്. ബ്ലോഗറിന്റെ എഡിറ്റ് പേജ് മൊബൈലില്‍ കാണുക ഇങ്ങനെ:




NB: ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ളവര്‍ അതില്‍ ഡിഫാള്‍ട്ടായി ഉള്ള ബ്രൌസറിന് പുറമെ ഒപേര മിനി ബ്രൌസറും കൂടി എന്തായാലും ഇന്‍സ്റ്റാള്‍ ചെയ്യും. അതിന്റെ കൂടെ ഡോള്‍ഫിന്‍ എന്ന ബ്രൌസറും കൂടി ഇന്‍സ്റ്റാള്‍ ചെയ്തോളൂ എന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്തെന്നാല്‍ ഡോള്‍ഫിന്‍ ബ്രൌസറില്‍ ഉപകാരപ്രദമായ കുറെ ആഡ്‌ഓണ്‍ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റും. ഇവിടെ നോക്കുക.

14 comments:

ഗ്രേമിയര്‍ ജൂനിയര്‍ said...

വളരെ നല്ലൊരു പോസ്റ്റ്‌ ..(ആന്‍ഡ്രോയിഡ് ഫോണില്‍ മാന്തിക്കളിക്കാന്‍ ഭാഗ്യമില്ലാത്തത് കൊണ്ട് ഞാന്‍ ഈ വക സാധനങ്ങള്‍ ബ്ലൂ സ്ടാക്സ് വഴി പരീക്ഷിക്കുന്നു ...ആന്‍ഡ്രോയിഡ് ഫോണ്‍ സ്വപ്നങ്ങളില്‍ മാത്രം അവശേഷിക്കുന്നവര്‍ക്ക് http://bluestacks.com/ ഈ വഴി ഒന്ന് പോയി ആന്‍ഡ്രോയിഡ് അപ്പ്ലിക്കേഷനുകള്‍ പി സിയില്‍ പരീക്ഷിക്കാവുന്നതാണ്..ആല്ഫാ വേര്‍ഷന്‍ ഇപ്പൊ ലഭ്യമാണോ എന്നറിയില്ല....)..നന്ദി,സുകുമാരന്‍ സര്‍ ..

സങ്കൽ‌പ്പങ്ങൾ said...

അത്ഭുതങ്ങൾ തന്നെ ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു!

ASOKAN T UNNI said...

THANKS

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു മൊബൈയിൽ ക്ലാസ്സാണിത് കേട്ടൊ ഭായ്

Ismail Chemmad said...

ഉപകാര പ്രദമായ പോസ്റ്റ്‌

തോക്കായിച്ചന്‍ said...

Thanks a lot :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.നന്ദി സാർ.നന്ദി.....

Unknown said...

വളരെ നല്ല പോസ്റ്റ്‌

Cv Thankappan said...

ഏവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ലളിതസുന്ദരമായി വിവരിച്ചിരിക്കുന്നു,
ഗഹനമായ ഈ സാങ്കേതികവിഷയം.നന്ദി മാഷെ.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Anonymous said...

ഇങ്ങളൊരു പുലി തന്നെ സുകുമാരേട്ട, ഇരുപത്തിനാല് മണിക്കൂറും കമ്പ്യൂടരും പ്രോജക്ടും ഒക്കെ ആയിരിക്കുന്ന എനിക്ക് പോലും ഈ പറഞ്ഞ കാര്യങ്ങള്‍ മിക്കതും അറിയില്ല എല്ലാം പുതിയ അറിവുകള്‍ അതും ഇത്ര സരളമായി എഴുതാനുള്ള താങ്കളുടെ കഴിവില്‍ വിസ്മയം കൂറാനെ കഴിയുന്നുള്ളൂ, ശരിക്കും അത്ഭുതം തന്നെ, പാഠ പുസ്തക കമ്മറ്റിയില്‍ നിങ്ങളെ പോലെ ഉള്ളവരെ ആണ് കയറ്റെണ്ടത് പക്ഷെ ഈ മൊബൈല്‍ വെബ് ബ്രൌസിംഗ് ബ്ലോഗ്‌ വായനയും മറ്റും ധാരാളം പണ ചെലവാണ് , പിന്നെ കണ്ണിനും കുറെ വിശ്രമം വേണ്ടേ അതുകൊണ്ടൊക്കെ തല്ക്കാലം ഒരു സാദ മൊബൈല്‍ മാത്രമേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ വളരെ വിജ്ഞാന പ്രദമായ ഒരു ലേഖനം , മനോരമക്കാരോ മറ്റോ ഇത് പുന പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ വലിയ ഒരു അളവ് മലയാളികള്‍ക്ക് പ്രയോജനപ്രദം ആയേനെ

ഞാന്‍ പുണ്യവാളന്‍ said...

വളരെ ഉപകാരപ്രദം ......... ഞാനും ഇതൊന്നു പരീക്ഷിക്കുന്നു മലയാളം മെയില്‍ വായിക്കാന്‍ എപ്പോ സാധിക്കുന്നില്ല ........ആശംസകള്‍

കണ്ണൻ എം വി said...

thank you

K.P.Sukumaran said...

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒപേരമിനി ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഡൌണ്‍‌ലോഡ് ചെയ്യേണ്ടത്. ഫോണിലെ മാര്‍ക്കറ്റ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് opera എന്ന് സര്‍ച്ച് ചെയ്താല്‍ ഒപേരയുടെ രണ്ട് ആപ്ലിക്കേഷന്‍ കാണാം. (Opera Mini web browser / Opera Mobile web browser ) Opera Mini web browser എന്ന ആപ്പ് ആണ് ഡൌണ്‍ലോഡ് ചെയ്യേണ്ടത്. ബാക്കിയൊക്കെ പോസ്റ്റില്‍ പറഞ്ഞ പോലെ..

Philip Verghese 'Ariel' said...

ശ്രീ സുകുമാരന്‍,
വള്ളിക്കുന്നിന്റെ ബ്ലോഗില്‍ നിന്നാണിവിടെ വന്നത്
വളരെ നല്ല വിഭവങ്ങള്‍ വളരെ വിദഗ്ദമായി കൈകാര്യം
ചെയ്തിരിക്കുന്നു. നല്ലൊരു ടെക്നോളജി/കംപ്യു ട്ടര്‍
ക്ലാസ്സ് കഴിഞ്ഞിറങ്ങിയ ഒരു പ്രതീതി.
വീണ്ടും വരാം ബ്ലോഗില്‍ ചേരുന്നു.
സൗകര്യം പോലെ ഒന്നെത്തിനോക്കുമല്ലോ എന്റെ ഇടത്തും.
ക്ലാസ്സിനു നന്ദി