ഫേസ്‌ബുക്കിലെ ഡമോക്രാറ്റിക്ക് ഗ്രൂപ്പില്‍ ഡിക്‍സണ്‍ ഗ്ലോറി എന്ന് പ്രൊഫൈല്‍ പേരുള്ള ഒരു സുഹൃത്ത് താരതമ്യേന ചെറിയൊരു പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെ:
“ ഒരു ചോദ്യം ചോദിക്കട്ടെ. എന്താണ് ഈ അരാഷ്ട്രീയവാദം? ജനാധിപത്യത്തില്‍ ഒന്നോരണ്ടോ പേര്‍ മാത്രം ശരി പറഞ്ഞാല്‍/ചുണ്ടിക്കാണിച്ചാല്‍ അത് അംഗികരിക്കരുത് എന്നുണ്ടോ ? ഭൂരിപക്ഷം പറയുന്നത് മാത്രമാണ് ശരി എന്നും കൂടിയുണ്ടോ? ദയവായി വ്യക്തമാക്കണം, ആരെങ്കിലും! ”
എനിക്ക് ഇത് നല്ലൊരു ചോദ്യമായി തോന്നി. പക്ഷെ ഒറ്റ വാക്കില്‍ മറുപടി പറയാന്‍ കഴിയുന്നില്ല. അത്കൊണ്ട് ഇവിടെ ഒരു പോസ്റ്റ് എഴുതാമെന്ന് കരുതി. ഇനി മറുപടിയിലേക്ക്:
ഒന്നാമത്തെ കാര്യം അരാഷ്ട്രീയവാദം എന്നൊരു വാദം ഇല്ല എന്നതാണ്. രാഷ്ട്രീയക്കാരെ എതിര്‍ക്കുന്നവരെ ചാപ്പ കുത്താന്‍ രാഷ്ട്രീയക്കാര്‍ കണ്ടുപിടിച്ച ഒരു വാക്കാണ് അരാഷ്ട്രീയവാദം എന്നത്. രാഷ്ട്രീയക്കാരെ എന്ത്കൊണ്ട് എതിര്‍ക്കേണ്ടി വരുന്നു എന്ന് രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നില്ല. നിലവില്‍ ഇന്ത്യയില്‍ അനേകം പാര്‍ട്ടികളുണ്ട്. ഇപ്പോഴും പാര്‍ട്ടികള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള എല്ലാ പാര്‍ട്ടികളും പറയുന്ന അഭിപ്രായങ്ങളെയും ഇടപെടലുകളെയും മൊത്തത്തില്‍ കക്ഷിരാഷ്ട്രീയം എന്നു പറയുന്നു. കക്ഷിരാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതും ഇടപെടുന്നതും നിലപാട് സ്വീകരിക്കുന്നതും പലപ്പോഴും ദേശതാല്പര്യങ്ങള്‍ വിസ്മരിച്ചും സ്വന്തം പാര്‍ട്ടി താല്പര്യം നോക്കിയുമാണ്. ചുരുക്കത്തില്‍ തന്റെ പാര്‍ട്ടിക്ക് അധികാരം കിട്ടുമോ, പാര്‍ട്ടിക്ക് കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയുമോ എന്നു നോക്കിയിട്ടാണ് പാര്‍ട്ടികള്‍ ഓരോ പ്രശ്നത്തെയും കാണുന്നത്. ആ നിലപാടും സമീപനവും ആ പാര്‍ട്ടിക്കാര്‍ക്ക് മാത്രം സ്വീകാര്യവും യോജിച്ചതും ആ പാര്‍ട്ടി വിശ്വാസികളാല്‍ മാത്രം അംഗീകരിക്കപ്പെടുന്നതുമായിരിക്കും.
ഇങ്ങനെ നിലവിലെ എല്ലാ പാര്‍ട്ടികളും തമ്മില്‍ എല്ലാ കാര്യത്തിലും വൈരുദ്ധ്യങ്ങളുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ രാജ്യതാല്പര്യത്തിന്റെ പേരിലല്ല മറിച്ച് പാര്‍ട്ടി താല്പര്യങ്ങളുടെ പേരിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. തങ്ങളുടെ അണികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഓരോ പാര്‍ട്ടി നേതാവും നിലപാട് എടുക്കുന്നതും പ്രസംഗിക്കുന്നതും. ഇപ്രകാരം പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത വൈരുദ്ധ്യങ്ങളും ശത്രുത തന്നെയും നിലനില്‍ക്കുന്നുണ്ട്. ശത്രുത എന്നത് സ്വന്തം അധികാരവും പദവിയും നിലനിര്‍ത്താനാണെന്നും ഓര്‍ക്കണം. എന്നാല്‍ തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ശത്രുത മനസ്സിലൊളിപ്പിച്ച് ഒറ്റക്കെട്ടാകാനും രാഷ്ട്രീയക്കാര്‍ക്ക് കഴിയാറുണ്ട്. അത് പക്ഷെ നേതാക്കളുടെ തലത്തില്‍ മാത്രമാണ്. അണികളിലേക്കെത്തുമ്പോള്‍ ശത്രുത സ്ഥായിയാണ്. ഇങ്ങനെ ജനങ്ങള്‍ ആകെ മൊത്തം പല പല പാര്‍ട്ടികളില്‍ വിശ്വസിച്ച് സമൂഹത്തില്‍ ഭിന്നിച്ച് നിലകൊള്ളൂകയാണ് ഇന്ന്. ഇങ്ങനെ ഭിന്നിക്കപ്പെട്ട ജനങ്ങള്‍ താന്താങ്ങളുടെ നേതാക്കള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതുന്നു. രാഷ്ട്രത്തിന്റെ കാര്യമായ രാഷ്ട്രീയത്തില്‍ സ്വന്തമായി ചിന്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ചിന്തിക്കാനുള്ള അവകാശം അവര്‍ നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. നേതാക്കളാകട്ടെ സ്വന്തം പാര്‍ട്ടിയെ പറ്റിയും അതിലും സ്വന്തം പദവിയെ പറ്റിയും മാത്രം ചിന്തിക്കുന്നു. ഇതാണ് പൊതുവെ ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ അവസ്ഥ.
ഇതില്‍ നിന്ന് വ്യത്യസ്തമായി ചിലര്‍ സ്വന്തം നിലയില്‍ രാഷ്ട്രീയകാര്യങ്ങള്‍ ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു. അവരുടെ രാഷ്ട്രീയമെന്നത് പൊതുവെ സമൂഹത്തിനും രാഷ്ട്രത്തിനും അനുഗുണവും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ പക്ഷം ചേരാത്തതുമായിരിക്കും. അത്തരക്കാരെയാണ് രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിച്ചോ അല്ലെങ്കില്‍ പക്ഷം പിടിച്ചോ മാത്രമേ അഭിപ്രായം പറയാവൂ എന്ന നിലപാടില്‍ നിന്നാണ് അരാഷ്ട്രീയവാദം എന്ന വാക്ക് ഉണ്ടാവുന്നത്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടില്‍ വിശ്വസിച്ച് എതിരഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ നടത്താനോ സാധിക്കുമെങ്കില്‍ വക വരുത്താനോ യാതൊരു വൈമനസ്യവുമില്ലാത്ത രാഷ്ട്രീയക്കാരുമുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് എന്തും പറയാം, പൊതുമുതല്‍ നശിപ്പിക്കാം, മറ്റ് പാര്‍ട്ടിക്കാരെ ആക്രമിക്കാം അങ്ങനെ എന്തും കാട്ടിക്കൂട്ടാം അതൊക്കെ തെറ്റായി രാഷ്ട്രീയക്കാര്‍ കാണുന്നില്ല. കാണും മറ്റ് പാര്‍ട്ടിക്കാര്‍ ചെയ്യുമ്പോള്‍ മാത്രം. സ്വന്തം പാര്‍ട്ടിക്കാരന്‍ എന്ത് ചെയ്താലും ന്യായീകരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ രാഷ്ട്രീയക്കാരന്‍ തന്റെ പാര്‍ട്ടിയെയൊഴികെ മറ്റെല്ലാ പാര്‍ട്ടികളെയും എതിര്‍ക്കുന്നു. ഇക്കൂട്ടര്‍ അരാഷ്ട്രീയക്കാരന്‍ എന്നു പറയുന്നവര്‍ അവന്റെ ഒരു പാര്‍ട്ടിയെയും ചേര്‍ത്ത് എല്ലാറ്റിനെയും എതിര്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.
അപ്പോഴും അരാഷ്ട്രീയക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ രാഷ്ട്രീയക്കാരെ മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നും രാജ്യത്തെയോ രാജ്യതാല്പര്യങ്ങളെയോ എതിര്‍ക്കുന്നില്ല എന്നും ഓര്‍ക്കണം. രാഷ്ട്രകാര്യങ്ങളില്‍ അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുമുണ്ട്. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ സ്വയം നന്നാകാനാണ് നോക്കേണ്ടത്. അല്ല്ലാതെ എതിര്‍ക്കുന്നവരെ അരാഷ്ട്രീയക്കാരെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയല്ല ചെയ്യേണ്ടത്. നിങ്ങള്‍ തമ്മില്‍ വല്ല യോജിപ്പുമുണ്ടോ രാഷ്ട്രീയക്കാരേ? പരസ്പരം സ്പര്‍ദ്ധയും പകയുമല്ലേ നിങ്ങള്‍ സമൂഹത്തില്‍ വിതയ്ക്കുന്നത്? ഇന്ന് എത്രയോ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. എത്രയോ നേതാക്കളും അതിലേറെ അണികളുമുണ്ട്. ഇവരൊക്കെ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം എന്താണ്? സമൂഹത്തിന് എന്ത് സേവനമാണ് ഇവര്‍ ചെയ്യുന്നത്. നേതാവിന് അധികാരം നേടിക്കൊടുക്കുക എന്ന ദല്ലാള്‍ പണി മാത്രമല്ലേ ഇന്ന് രാഷ്ട്രീയപ്രവര്‍ത്തനം എന്നത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് സാമൂഹ്യപ്രവര്‍ത്തനമാണെന്ന ബാലപാഠം പോലും നിങ്ങള്‍ വിസ്മരിച്ചില്ലേ.
എത്രയെത്ര പാര്‍ട്ടിക്കമ്മറ്റികള്‍? ഈ കമ്മറ്റികള്‍ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ആലോച്ചിട്ടുണ്ടോ? ഒന്ന് മാത്രമേ ചെയ്യുന്നുള്ളൂ, സ്വന്തം നേതാക്കളെ താങ്ങിനിര്‍ത്തുന്നു. സാധാരണ ജനങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തകരെ കാണുന്നത് സംഭാവന പിരിക്കാനും വോട്ട് അഭ്യര്‍ത്ഥിക്കാനും ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും ക്ഷണിക്കാനും വേണ്ടി വരുമ്പോള്‍ മാത്രമാണ്. ജനങ്ങള്‍ക്ക് രാഷ്ടീയപ്രവര്‍ത്തകര്‍ ഇന്ന് അപ്രാപ്യരാണ്. അധികാരത്തിന്റെ അനേകം ശ്രേണികളില്‍ അഭിരമിക്കുന്നവരാണ് ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇങ്ങനെയൊക്കെ പറയുന്നതിനെയാണ് രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയം എന്നു പറയുന്നത്. അവര്‍ക്കൊക്കെ ഒരു കംഫര്‍ട്ടബിള്‍ സോണില്‍ ഇരുന്നുകൊണ്ട് അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും രുചി നുണയണമെന്നേയുള്ളൂ. എതിര്‍ക്കുന്നവരെ അരാഷ്ട്രീയവാദികള്‍ എന്നു മുദ്ര കുത്തി പരിഹസിക്കാന്‍ അണികളെ ചുമതലപ്പെടുത്തിയിരിക്കുന്നു. നമ്മുടെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും അപഹാസ്യവും പൊറാട്ട് നാടകവുമാക്കി മാറ്റുന്നത്ത് രാഷ്ട്രീയക്കാരോ അതോ ഇപ്പറഞ്ഞ സ്വന്തം അഭിപ്രായം പറയുന്ന കക്ഷിരാഷ്ട്രീയ രഹിതരോ എന്ന് ആലോചിക്കുക.
ഇന്ത്യക്ക് താങ്ങാനാവുന്നതില്‍ അധികം രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ന് നിലവിലുണ്ട്. എന്തിനാണ് ഇത്രയധികം പാര്‍ട്ടികള്‍? എത്രയെത്ര നേതാക്കളെയാണ് ജനം തീറ്റിപ്പോറ്റുന്നത്. എന്നിട്ട് ആ നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതോ? മറ്റുള്ള പാര്‍ട്ടിക്കാരെ വെറുക്കാനുള്ള ആഹ്വാനവും മറ്റേ പാര്‍ട്ടി ഉള്ളത് മാത്രമാണ് ഒരേയൊരു പ്രശ്നം എന്ന മട്ടില്‍ അണികളെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യലും. ആ പാര്‍ട്ടി കൂടി നിലനിന്നാലേ ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന് ഏതെങ്കിലും നേതാവ് അണികളെ പഠിപ്പിക്കുമോ? നിലവിലെ രാഷ്ട്രീയത്തില്‍ നേതാക്കള്‍ പഴയ രാജാക്കന്മാരെ പോലെയോ ഏറ്റവും താഴെ തട്ടില്‍ യജമാനന്മാരെ പോലെയോ ആണ് വിലസുന്നത്. ഇതൊക്കെ മാറണം എന്നു പറയുന്നത് അരാഷ്ട്രീയമാണെങ്കില്‍ , അരാഷ്ട്രീയമാണ് ശരിയായ രാഷ്ട്രീയം. രാഷ്ട്രീയക്കാരെയും രാഷ്ട്രീയപാര്‍ട്ടികളെയും മാറ്റാനും നന്നാക്കാനും സമൂഹം മൊത്തത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കണം, അതായത് കക്ഷിരാഷ്ട്രീയം ആളുകള്‍ ഉപേക്ഷിക്കണം.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ നോക്കൂ, സംഘടനാ തെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ അതിലെ നേതാക്കള്‍ക്കെല്ലാം ബോധക്ഷയം വരും. എന്ത്കൊണ്ട്? തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാന്‍ പറ്റും എന്ന് ഒരു നേതാവിനും ആത്മവിശ്വാസമില്ല. എന്നാല്‍ നേതാവായിരിക്കുകയും വേണം. ഇങ്ങനെയാണോ രാഷ്ട്രീയം വേണ്ടത്? ജനാധിപത്യത്തിന് വേണ്ടത്, രാഷ്ട്രീയപാര്‍ട്ടികളും സേവനതല്പരരായ രാഷ്ട്രീയപ്രവര്‍ത്തകരും മുന്‍വിധിയില്ലാത്ത, ഒരു പാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാത്ത സിവില്‍ സമുഹവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അംഗങ്ങളും ഭാരവാഹികളും നേതാക്കളും മതി, അനുയായികള്‍ വേണ്ട എന്നര്‍ത്ഥം. പെര്‍ഫോമന്‍സ് വിലയിരുത്തി വോട്ടര്‍മാര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭരണനിര്‍വ്വഹണാനുമതി നല്‍കട്ടെ.
രണ്ടാമത്തെ കാര്യം, ജനാധിപത്യത്തില്‍ ഒന്നോരണ്ടോ പേര്‍ മാത്രം ശരി പറഞ്ഞാല്‍ /ചുണ്ടിക്കാണിച്ചാല്‍ അത് അംഗികരിക്കരുത് എന്നുണ്ടോ എന്ന ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശരി ഒന്നോ രണ്ടോ പേര്‍ക്കോ അനേകം പേര്‍ക്കോ പറയാം. ചിന്തിക്കുന്നവര്‍ അത് അംഗീകരിക്കുകയും ചെയ്യും. പക്ഷെ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ആ ശരി എന്നത് ഭൂരിപക്ഷം പേരുടെ ശരിയായിരിക്കണം. ആ ശരി മാത്രമേ നടപ്പിലാക്കാന്‍ പറ്റൂ. പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്നത്കൊണ്ട് , പാര്‍ലമെന്റിലെ ഭൂരിപക്ഷം എന്നത് വോട്ടര്‍മാരുടെ ഭൂരിപക്ഷമാണ്. ചിലപ്പോള്‍ ഭൂരിപക്ഷത്തിന് തെറ്റ് പറ്റാം. അങ്ങനെ തെറ്റ് നടപ്പിലാവാം. ന്യൂനപക്ഷമായിപ്പോയി എന്നത്കൊണ്ട് ഒരു ശരി നടപ്പിലാവാതെയും വരാം. അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഭൂരിപക്ഷതീരുമാനം നടപ്പിലാവും എന്നതാണ് ജനാധിപത്യത്തിന്റെ രീതി. മറ്റൊരു മാര്‍ഗ്ഗം ഇല്ലല്ലൊ. ശരി എന്നത് ആപേക്ഷികമാവാം, അല്ലെങ്കില്‍ അനേകം ശരികളുണ്ടാവാം. അപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? ആ പ്രതിസന്ധി മറികടക്കാനാണ് ഭൂരിപക്ഷതീരുമാനം എന്തായാലും അതിന് ന്യൂനപക്ഷം വഴങ്ങുക എന്ന ഉപായം കണ്ടുപിടിച്ചത്. തങ്ങളുടെ ശരി മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അങ്ങനെ തെറ്റില്‍ നിന്ന് ശരിയിലേക്കെത്തിക്കാനും ജനാധിപത്യത്തില്‍ അവസരങ്ങളും അവകാശവുമുണ്ട്.
അത്കൊണ്ടാണ് എത്ര ദൂഷ്യങ്ങള്‍ ഉണ്ടെങ്കിലും മറ്റെല്ലാ ഭരണ സമ്പ്രദായങ്ങളെക്കാളും പാര്‍ലമെന്ററി സമ്പ്രദായമാണ് മികച്ചത് എന്ന് പറയുന്നത്. ശരി എന്നത് എല്ലായ്പ്പോഴും ശരി തന്നെയാണ്. അത് മറ്റാരും അംഗീകരിച്ചില്ലെങ്കിലും. പക്ഷെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കില്‍ ഭൂരിപക്ഷതീരുമാനം നടപ്പിലായേ പറ്റൂ. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് എപ്പോഴായാലും ശരിയിലേക്ക് എത്താതിരിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ തെറ്റുകള്‍ക്ക് ആധിപത്യം നേടാന്‍ കഴിഞ്ഞാലും, ശരിയിലേക്കെത്താനുള്ള പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കും. അങ്ങനെയുള്ള പോരാട്ടങ്ങളിലൂടെ ജനാധിപത്യവും സമ്പുഷ്ടമാകേണ്ടതുണ്ട്. ഈ പോസ്റ്റും അങ്ങനെയൊരു പോരാട്ടത്തിന്റെ തീരെ നിസ്സാരമായ ഭാഗമാണ്.