യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളോ തര്‍ക്കങ്ങളോ നടത്തേണ്ടതില്ല എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്. കാരണം, ഉണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് വിശ്വസിക്കാന്‍ ഒരു ദൈവം മനുഷ്യര്‍ക്ക് വേണം എന്നതാണ് അവസ്ഥ. ജീവിതം മുഴുക്കെ അനിശ്ചിതത്വങ്ങളും അരക്ഷിതാവസ്ഥയുമാണ് ഇന്ന് പലരും നേരിടുന്നത്. ദൈവം എന്ന അത്താണിയില്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ചിട്ടാണ് അവരൊക്കെ ഉറങ്ങുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ കടുത്ത ഡിപ്രഷന്‍ പലര്‍ക്കും മനോവിഭ്രാന്തിയുണ്ടാക്കും. ദൈവം ഇല്ലെന്ന് സ്ഥാപിച്ചിട്ട് എന്ത് കിട്ടാനാണ്. ദൈവത്തില്‍ വിശ്വസിച്ച് മന:സമാധാനത്തോടെ കഴിയുന്ന ഒരാളെ ദൈവം ഇല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അയാള്‍ക്കാവശ്യമായ മന:സമാധാനം ആര് നല്‍കും?
ഒരു വിശ്വാസി വിശ്വാസിയാകുന്നതിനും, ഒരു യുക്തിവാദി യുക്തിവാദിയാകുന്നതിനും മതിയായ കാരണങ്ങളുണ്ട്. സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല. യുക്തിവാദികള്‍ യാന്ത്രികമായി ചിന്തിക്കുന്നു എന്ന് പറയാതെ വയ്യ. മനുഷ്യമനസ്സിന്റെ വ്യാകുലതകള്‍ യുക്തിവാദികള്‍ കാണുന്നില്ല. ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ!
278 comments:
«Oldest ‹Older 201 – 278 of 278Mureed-e-Darveesh
Brilliant deduction. I havn't read such amazing explanations for the existence of god. I will now believe in my god Zeus, right after lunch.
183 ആംകമെന്റില്‍ ഉദാഹരണ സഹിതം ജബ്ബാറ്മാഷ് പറഞ്ഞ “......ഇല്ലാത്ത ഒരു അത്താണിസങ്കല്‍പ്പം എന്നതിനു പകരം മനുഷ്യരുടെ തന്നെ കൂട്ടായ്മയും സഹകരണവുമായിരിക്കണം. ഇക്കാലത്ത് ആ സാമൂഹ്യ കൂട്ടായ്മ നഷ്ടപ്പെട്ട് നാം ഒറ്റക്കാകുന്നു എന്നതാണു വലിയ പ്രശ്നം .
എന്ന ഈ കമെന്റിനു ഒരു അണ്ടര്‍ലൈന്‍.
ചിന്ത ഭാരമാണ്, മതവിശ്വാസം ഒരു സുഖമാണ്, ചിന്തിക്കാതെ ഒഴുക്കിനു നിന്നുകൊടുത്താല്‍ നമുക്കിങ്ങിനെ തലയിണയും വേദഗ്രന്ഥവും കെട്ടിപ്പിടിച്ചു സുഖമായുറങ്ങാം. ഈ അത്താണി സങ്കല്പത്തെ തലോടി ജീവിക്കാനാണ്, സുകുമാരന്‍മാഷ് ഉപദേശിക്കുന്നത്. ഇത്രയുംകാലം യുക്തിവാദ പറഞ്ഞ് നടന്ന അദ്ദേഹത്തിന് ചിത്രകാരന്‍ പറഞ്ഞപോലെ “അതീവ സ്ത്രൈണമായ ദുര്‍ബല ചിന്ത“ പിടികൂടിയതായിരിക്കണം.
എന്നാല്‍ എക്കാലത്തേക്കും സത്യത്തെ മറച്ചുവക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയുമാകും.“ മാഷെ.
ഞാനുമൊരിക്കല്‍ മതവിശ്വാസത്തിന്റെ സുഖശീതളമയില്‍ മയങ്ങി, ആരാധനയും പ്രാര്‍ത്ഥനയും ചെയ്തു, കഴിയുന്നത്ര അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനിറങ്ങി, ഒടുക്കം മറ്റുവിശ്വാസക്കാരെയും കൂടി എന്റെ മതത്തിന്റെ “നന്മ“ പഠിപ്പിച്ച് ഇസ്ലാമാക്കി സ്വര്‍ഗ്ഗത്തില്‍ കയറ്റാന്‍ പോയപ്പോഴാ ‘അല്ലാഹു’‘കര്‍ത്താവ്’ ‘യഹോവ’എന്ന ബ്രാന്‍ഡ്നെയിമില്‍ അറിയപ്പെടുന്ന “ ദൈവം“ എന്ന “ഡിങ്ങോലാപി“ എന്നെ നേരിട്ട് ഈ ജന്മത്തില്‍ തന്നെ സ്വര്‍ഗ്ഗത്തിലെത്തിച്ചത്. ഇപ്പോള്‍ എല്ലാമനുഷ്യരും എന്റെ കൂടെപ്പിറപ്പാണ്, എല്ലാവരോടും എനിക്കു ചിരിക്കാം, ആരുടെ കൂടെയും ഉണ്ണാം, ഞാനും എന്റെ ചുറ്റുപാടും തന്നെയാ എന്റെ ദൈവം.
ബ്രാന്റഡ് മതവിശ്വാസികള്‍ക്കും എല്ലാവരോടും ചിരിക്കുന്നതിനൂം ഉണ്ണുന്നതിനും എന്താ കുഴപ്പം എന്നു ചോദിച്ചേക്കരുത്, അതങ്ങിനെയാ... മതവിശ്വാസികള്‍ക്കിടയില്‍.
ചിന്തകാ ... താങ്കളുടെ ഈ വാദത്തോട് എതിര്‍പ്പ് വ്യക്തമാക്കട്ടെ .. യുക്തി വാദി എന്നവകാശപ്പെടുന്നയാള്‍ അയാളുടെ യുക്തി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധ്യപ്പെടുന്നവര്‍ സ്വീകരിക്കട്ടെ. എന്നാല്‍ അത് മാന്യമായ രീതിയിലായിരിക്കണം. പുച്ഛവും പരിഹാസവും കലര്‍ന്ന പദപ്രയോഗങ്ങളിലൂടെയാവരുത് എന്ന് മാത്രം. വിശ്വസി സ്നേഹിക്കുന്നതിനെ യുക്തിവാദി എന്നവകാശപെടുന്നയാള്‍ ആദരിക്കേണ്ടതില്ല. എന്നാല്‍ നിന്ദിക്കുന്നത് ഒരിക്കലും ശരിയായ രീതിയല്ല... പ്രിയ ചിന്തകാ .. എവിടെയാണ് യുക്തിവാദം പ്രചരിപ്പിക്കാന്‍ കോടി മുതല്‍ മുടക്കി സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് ? എന്നാല്‍ ലോകത്തിന്റെ എല്ലാ കോണിലും എല്ലാ മതക്കാരും അവരുടെ മതം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ താങ്കളുടെ ഭാഷയില്‍ ..അയാളുടെ യുക്തി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇവിടെ അയാളുടെ മതം എന്നാക്കുക .. ഞാന്‍ പൊന്നാനിക്കാരനാണ് അവിടേയും ഉണ്ടല്ലോ ഒരു സ്ഥാപനം ... ചില ദിവസങ്ങള്‍ക്ക് ഒരുത്തന്‍ എന്നോട് അയാളുടെ ഇസ്ലാം ദീനിനെ കുറിച്ച് എന്നോട് പറയാന്‍ അവകാശമുണ്ടത്രെ ... അതായത് ഒരു ഇസ്ലാമത വിശ്വാസിക്ക് അവകാശമായ കാര്യമായതാണ് താങ്കള്‍ യുക്തിവാദികളുടെ തലയിലേക്ക് കയറ്റി വെയ്ക്കുന്നത് .. മോനെ ഐസ് കട്ടക്ക് പെയിന്റടിക്കല്ലേ ..
പ്രിയ വിചാരം, ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നന്ദിയും സന്തോഷവുമുണ്ട്.ഇപ്പോഴത്തെ കമന്റില്‍ അവസാനവാചകം ഒഴിവാക്കാമായിരുന്നു എന്ന് സ്നേഹപൂര്‍വ്വം ചൂണ്ടിക്കാട്ടട്ടെ.
യുക്തിചിന്ത എല്ലാവര്‍ക്കുമുണ്ട്. എല്ലാവരും അന്ധവിശ്വാസികളുമാണ്, ദൈവത്തിന്റെ കാര്യത്തില്‍ മാത്രമല്ലല്ലോ വിശ്വാസം.”പരമ്പരാഗത” യുക്തിവാദികളും സ്വന്തം അമ്മയുടേയോ ഭാര്യയുടേയോ മക്കളുടേയോ ഒക്കെ കാര്യത്തില്‍ അന്ധവിശ്വാസിയായിരിക്കും. അതുകൊണ്ടാണല്ലൊ അമ്മയേയോ പെങ്ങളേയോ മോശമായി ആരെങ്കിലും പറഞ്ഞാല്‍ രൂക്ഷ്മായി പ്രതികരിയ്ക്കുന്നത്. അതേ വികാരമാണ് മതത്തെക്കുറിച്ച് പറയുമ്പോഴും വിശ്വാസികളെയും പ്രകോപിപ്പിക്കുന്നത്. മറ്റുള്ളവരുടെ അമ്മമാരെയൊക്കെ നമുക്ക് സ്വതന്ത്രമായി വിലയിരുത്താന്‍ കഴിയും. നമ്മുടെ അമ്മയെ അങ്ങനെ വിലയിരുത്താന്‍ (കുറഞ്ഞത് അവരെ മറ്റ് സ്ത്രീകളെപ്പോലെ വികാരവും ദൌര്‍ബല്യങ്ങളുമുള്ള ഒരു സ്ത്രീയായിക്കാണാന്‍) നമുക്ക് കഴിയില്ല. കുഞ്ഞിലേ നമ്മുടെ മനസ്സില്‍ രൂപപ്പെട്ട “ദൈവീകമായ” ഒരു പരിവേഷത്തില്‍ അവരെ അടച്ചിട്ടിരിയ്ക്കുകയാണ്. അതില്‍ നിന്നു മാറി ചിന്തിയ്ക്കാന്‍ നമുക്കാവില്ല, നമ്മളതിനു തയ്യാറാവില്ല. മതവിശ്വാസത്തിനെതിരെ ഓങ്ങിനില്‍ക്കുന്ന യുക്തിവാദിയും ഇതുപോലുള്ള ചിലകാര്യങ്ങളില്‍ അന്ധവിശ്വാസിയായിരിക്കും.
ശരാശരി ദൈവവിശ്വാസിയുടെ കാര്യവും അതുപോലെതന്നെ. ഒരു ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ ഖുറാനെഴുതിയത് നബിയാണെന്ന് മനസ്സിലാക്കാന്‍ ഒരു വൈഷമ്യവുമില്ല. ക്രസ്തൂ ദൈവപുത്രനല്ലെന്ന് മനസ്സിലാക്കാന്‍ വേണ്ടത്ര യുക്തിബോധം മുസ്ലിമിനും ഹിന്ദുവിനും തീര്‍ച്ചയായും ഉണ്ടായിരിയ്ക്കും.
പക്ഷേ യുക്തിചിന്തയുടെ തോത് വ്യത്യാസപ്പെട്ടിരിയ്ക്കും. ഒരാള്‍ കലാകാരനായി ജനിയ്ക്കുന്നതുപോലെ തന്നെ ഒരാളുടെ യുക്തി ചിന്തയുടെ തോതും ജന്മനാ വ്യത്യാസപ്പെട്ടിരിക്കും എന്നാണെനിക്ക് തോന്നുന്നത്. ചില കുട്ടികള്‍ ചെറിയ ക്ലാസിലേ മറ്റാരും പ്രകടിപ്പിക്കാത്ത സംശയങ്ങള്‍ ഉണര്‍ത്തിക്കൊണ്ടിരിക്കും. നിലവിലുള്ള ആചാരങ്ങളെ വിശ്വാസപ്രമാണങ്ങളെ അവര്‍ സംശയത്തോടെ വീക്ഷിക്കും. അല്ലാതെ മുതിര്‍ന്ന ശേഷം പുസ്തകം വായിച്ച് മത്രം ഒരാള്‍ക്കും യുക്തിവാദിയാകാനാകില്ല. സംഗീതവാസനയില്ലാത്തവനെ പഠിപ്പിച്ച് ഗായകനാക്കാന്‍ കഴിയാത്തതുപോലെ. ഭൂമിയല്ല സൂര്യനാണ് കേന്ദ്രമെന്നും ഭൂമി ഉരുണ്ടതാണെന്നും കണ്ടെത്താന്‍ നാടോടുമ്പോള്‍ എതിരേ ഓടുന്നവര്‍ക്കേ കഴിയൂ. അതല്ല പൊതുജനങ്ങളുടെ വിശ്വാസമാണിതെന്നും അതിനെ നോവിയ്ക്കാന്‍ പാടില്ലെന്നുമൊക്കെ എല്ലാവരും കരുതിയിരുന്നെങ്കില്‍ എന്തെങ്കിലും കണ്ടുപിടുത്തം ലോകത്ത് നടക്കുമായിരുന്നോ.
എല്ല കണുപിടിത്തങ്ങളും വിശ്വാസങ്ങള്‍ക്കെതിരാണ്. രോഗത്തിനു മരുന്നു കണ്ടുപിടിക്കുന്നതും തീ കത്തിക്കാന്‍ തീപ്പെട്ടിയുണ്ടാക്കുന്നതും കടല്‍ യത്രക്ക് വാഹനം നിര്‍മ്മിക്കുന്നതുമൊക്കെ വിശ്വാസങ്ങള്‍ക്കെതിരാണ്. ലോകത്തെ മാറ്റിമറിക്കുന്ന ഓരോ പുതിയ കണ്ടെത്തലിനുപിന്നിലും വിശ്വാസമല്ല യുക്തിബോധമാണ് പ്രവര്‍ത്തിക്കുന്നത്. വേദഗ്രന്ഥങ്ങളില്‍ എല്ലാമുണ്ടെന്നു വാദിക്കുന്നര്‍ ബ്രൂണോയെ ചുട്ടുകൊന്നപ്പോഴും ഗലീലിയോയെ തടവിലാക്കിയപ്പോഴും ഒരക്ഷം അനുകൂലമായി പറയാതെ അന്നവരുടെ തലവെട്ടാന്‍ ആവേശം കൊണ്ട് നില്‍ക്കുകയായിരുന്നില്ലേ.
അച്ഛനാരെന്ന് അറിയാതെ വിഷമിക്കുന്ന ഒരാളോട് കുറച്ചുപേര്‍ വന്നു പറയുകയാണ് എടോ തന്റെ അച്ഛന്‍ “....” ആണെന്ന് വിശ്വസിച്ചോളൂ. വേറൊരു കൂട്ടര്‍ പറയുന്നു മറ്റോരാളാണ് അച്ഛനെന്ന്. അതെന്താ ഇത്രയും വലിയ സ്രഷ്ഠാവിന് സ്വയം ബോധ്യപ്പെടുത്താന്‍ കഴിവില്ലേ? ഈ നിസ്സാര മനുഷ്യരുടെ വക്കാലത്തു വേണോ? ദൈവത്തെ സംരക്ഷികാന്‍ കച്ചകെട്ടിയിറങ്ങുന്നവര്‍ ദൈവത്തെ കൊച്ചക്കുകയല്ലെ ചെയ്യുന്നത്?
പിന്നൊരു വിയോജിപ്പുള്ളത് ജബ്ബാര്‍ മാഷിന്റെ നിലപാടിലാണ്. അദ്ദേഹം ഇസ്ലാം മതത്തെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശ്ശിക്കുന്നത് മടുത്ത് തുടങ്ങിയിരിക്കുന്നു. ഇനിയെങ്കിലും പൊതുവായ രീതിയിലേക്ക് വിലയിരുത്തലുകള്‍ ഉണ്ടാവട്ടെ. ചിലകാര്യങ്ങളില്‍ എല്ലാമതങ്ങളും തികഞ്ഞ യാഥാസ്ഥിതികത പുലര്‍ത്താറുണ്ട്. അവയെ ഒന്നു താരതമ്യം ചെന്നതൊക്കെ വിജ്നാനപ്രദമായിരിക്കില്ലേ. യുക്തിവാദി എന്നുപറഞ്ഞാല്‍ ഈശ്വരവിശ്വാസ്ത്തെ മാത്രം ഖണ്ഡിക്കുന്നയാളാണെന് ഞാന്‍ കരുതുന്നില്ല.
വിയോജിപ്പുകള്‍ക്ക് മറുപടീതരാന്‍ ചിലപ്പോള്‍ വൈകിയേക്കും. ക്ഷമിക്കുമല്ലൊ.
കെ.പി.എസിന്റെ മനം മാറ്റം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മലക്കം മറചില്‍ വായിച്ചപ്പോ ഇത്തിരി സഹതാപം തോന്നി അചഞ്ചലമായ മനസ്സിന്റെ ഒടുക്കത്തെ മാറ്റം, ഏതായാലും കൊള്ളാം മാഷേ.. താങ്കളുടെ വാദത്തിലേക്ക് കടക്കാം .. യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളോ തര്‍ക്കങ്ങളോ നടത്തേണ്ടതില്ല ..ലോകത്തെ കണ്ണു തുറന്ന് കാണുക എന്നിട്ട് ആരാണ് സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അതിലേക്ക് ആരെയൊക്കെ ക്ഷണിക്കപ്പെടുന്നു എന്നും നോക്കുക , നിച്ച് ഓഫ് ട്രൂത്ത് എന്നൊരു സാദനമുണ്ട് അതിലൊരു അക്‍ബറും ഉണ്ട് സാദാ കീരികള്‍ ചെങ്കീരികളെ പൊക്കി നടക്കാറുണ്ടന്ന് കേട്ടിട്ടുണ്ട് അതുപോലെ ചിലരയാളെ പൊക്കി ആവശ്യമില്ലാതെ വാദങ്ങള്‍ നടത്താനും, മറ്റുള്ളവരെ പരിഹസിക്കാനും, മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താനും നടക്കുന്ന മതക്കാരുടെ കുഴലൂത്തുക്കാരനായി അധപതിച്ചതില്‍ ഒട്ടും സങ്കടമില്ല (അര്‍ഹിക്കുന്നവര്‍ അര്‍ഹിക്കുന്നയിടത്ത് എത്തിച്ചേരും ).
വിശ്വസിക്കാന്‍ ദൈവം ഉണ്ടായാല്‍ ഈ ലോകത്ത് സമാധാനം ഉണ്ടാവുമോ അപ്പോ ഇതുവരെ സമാധാനം ഇല്ലാതിരുന്നത് എന്തുകൊണ്ടായിരുന്നു ഈ ലോകത്തുള്ള എല്ലാവരും യുക്തിവാദികള്‍ ആയതിനാലാണോ ? മാഷേ നമ്മുക്ക് മുകളില്‍ നമ്മള്‍ ചിന്തിച്ചാല്‍, ആവശ്യത്തിലധികം ആശിച്ചാല്‍ ടെന്‍ഷന്‍ വരും ..ദൈവമേ .. എനിക്ക് അറ്റ്ലസ് രാമചന്ദ്രനെ പോലെ.. യൂസഫലിയെ പോലെ.. ബിര്‍ള്ളയെ പോലെ.. റ്റാറ്റായെ പോലെ പെട്ടെന്നൊരു ദിവസം ആക്കി താ എന്നു പ്രാര്‍ത്ഥിച്ച് സമയം കൊന്ന് .. നിരുത്സാഹിയാക്കി ടെന്‍ഷനടിച്ച് ചാകാന്‍ ഒരു ദൈവത്തിന്റെ ആവ്യമുണ്ട് . അല്ലാതെ മാഷെ നല്ല ഉത്സാഹിയായ , കഠിദ്ധ്വാനിയായ ഭാഗ്യ പരീക്ഷണങ്ങളില്‍ തലയിടാത്ത ഒരു ദിവസം കൊണ്ട് പണക്കാരനാവാന്‍ മോഹമില്ലാത്ത ഒരു വ്യക്തിക്ക് ഒരു ദൈവത്തിന്റേയും ആവശ്യമില്ല മാഷേ..
എനിക്ക് മനസ്സിലാവുന്നില്ല എന്തിനാപ്പോ ഇത്ര വല്ലാത്ത ഭാരം മനസ്സില്‍, ആരെങ്കിലും കൊണ്ടു വെച്ചതാണോ ? അവനവന്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളല്ലാതെ മറ്റെന്താ ഈ ഭാരം .. മാഷേ ശിഷ്ടകാലം അധികം മോഹിക്കാതെ ഉള്ളത് കൊണ്ട് ആഘോഷം എന്ന രീതിയില്‍ ജീവിച്ചാല്‍ ഒരു രക്തദാഹിയായ ദൈവത്തിന്റെ ആവശ്യവും ഇല്ല . മാഷേ അടുത്ത വരവിന് ഞാന്‍ മാഷെ കാണാന്‍ വരുന്നുണ്ട് .. എന്നിട്ട് ഞാന്‍ കാണിച്ച് തരാം 2 മിനുറ്റുനുള്ളില്‍ എങ്ങനെ ഉറങ്ങാമെന്ന്.. മാഷിനറിയുമോ എനിക്ക് വരാത്ത അസുഖങ്ങളില്ല.. ( ചിക്കന്‍ പോക്സ്, ടെയിഫോയിഡ് .. ടൂബര്‍ക്ലൂഷസ് .. രണ്ടു ഓപറേഷന്‍.. അങ്ങനെ ഒത്തിരി അസുഖങ്ങള്‍ ഓരോ അസുഖങ്ങള്‍ വന്ന് പോകുമ്പോഴും ഞാന്‍ ഉഷാറായി ഉഷാറായി വരികയാണ് പതിവ് , മാഷെ എന്റെ വയസ്സ് എത്രയായെന്ന് എന്റെ ഓര്‍ക്കൂട്ടിലെ ഇന്ന് ഇട്ട പടം വരെ നോക്കി പറയാമോ ... അസുഖം വന്നാല്‍ ഞാന്‍ മരുന്ന് മുറ തെറ്റാതെ കഴിക്കും അല്ലാതെ ചുമ്മാ ഇല്ലാത്തൊരാളെ വിളിച്ച് എന്റെ സമയം ഞാന്‍ മിനക്കെടുത്താറില്ല .. എനിക്ക് ഉമ്മയുടെ സമായമായൊരു സ്ത്രീയുണ്ടായിരുന്നു സുഹറ താത്ത, ഇവര്‍ തങ്ങള്‍ കുടുംബാംഗമായിരിന്നു പാവം മരിക്കുന്നത് വരെ മന:സമാധാനം എന്തന്ന് അറിഞ്ഞിട്ടില്ല, അവര്‍ യുക്തിവാദി ആയതുകൊണ്ടല്ല മന:സമാധാനം ഇല്ലാതിരുന്നത് അവര്‍ കറകളഞ്ഞ ദൈവ വിശ്വാസിയായിരുന്നു അഞ്ചു നേരം കൃത്യമായി നമസ്ക്കരിക്കുന്ന നല്ലൊരു ഉമ്മ, എന്തായിരുന്നു അവരുടെ വിഷമ കാരണം അവരുടെ മക്കളുടെ കാര്യങ്ങള്‍ ഓര്‍ത്ത് ... മൂത്ത മകളുടെ ഭര്‍ത്താവ് അകാലത്തില്‍ മരിച്ചൂ , സ്വന്തം ഭര്‍ത്തവും പെട്ടെന്നൊരു ദിവസം പോയി, രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, മുന്നാമത്തെ മകള്‍ക്ക് സ്വന്തമായി വീടില്ല, മൂത്ത മകന്‍ ഇവിടെ (കുവൈറ്റില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ആ പന്നി മറ്റെവിടെയോ ആണ് ) ആ നായ ശ്രീലങ്കന്‍ പെണ്ണുമായി അടുപ്പത്തിലായി ആ കുടുംബത്തിന് ചീത്ത പേരുണ്ടാക്കി പാവം ആ ഉമ്മായ്ക്ക് എങ്ങനെ മന:സമാധാനം ഉണ്ടാവാനാ .. മരണം വരെ ഉണ്ടായില്ല എന്നതാണ് സത്യം മഷേ അവരുടെ വിശ്വാസം പോലും അവരുടെ രക്ഷക്കെത്തിയില്ല.. മനുഷ്യന്റെ നല്ല മനസ്സാണ് ഏതൊരു വിശ്വാസത്തേക്കാളും ഉത്തമം . കമന്റുകള്‍ക്ക് കമന്റിടേണ്ടാ എന്ന് കരുതിയതാണ് പക്ഷെ ഒരു കമന്റ് വായിച്ചപ്പോ കണ്ണടയ്ക്കാന്‍ വയ്യ . ഫൈസല്‍ കൊണ്ടോട്ടിയുടെ ഒരു ജീഹാദി കമന്റ് കണ്ടു അതിവിടെ ... ഇങ്ങനെ .. അതിവിടെ പേസ്റ്റാന്‍ കാരണം ഖുര്‍ആനില്‍ ഈ വാക്ക്യമാണ് ഒരു വ്യക്തിയെ തീവ്രവാദിയാക്കുന്നത് .. ബോംബ് വഹിച്ച് ഒരു ചാവേറാക്കുന്നത് ഫൈസലിന് നന്ദി .. "ദൈവ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും ( നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? )" (വി .ഖു :4 :75)
മതവിശ്വാസത്തിനെതിരെ ഓങ്ങിനില്‍ക്കുന്ന യുക്തിവാദിയും ഇതുപോലുള്ള ചിലകാര്യങ്ങളില്‍ അന്ധവിശ്വാസിയായിരിക്കും.
********
ചോപ്പായി ഈ പറഞ്ഞതു ശരിയാണ്. പല യുക്തിവാദികളും മതവും ദൈവവുമൊഴികെയുള്ള കാര്യങ്ങളില്‍ യുക്തിചിന്ത പ്രയോഗിക്കാത്തവരാണ്.
********
അദ്ദേഹം ഇസ്ലാം മതത്തെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശ്ശിക്കുന്നത് മടുത്ത് തുടങ്ങിയിരിക്കുന്നു. ഇനിയെങ്കിലും പൊതുവായ രീതിയിലേക്ക് വിലയിരുത്തലുകള്‍ ഉണ്ടാവട്ടെ.
********
ഇതും ശരിയാണ്. പക്ഷെ എനിക്ക് പറയാനേറെയുള്ളതും ആരും ഇതു വരെ ഏറെ പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങളായതു കൊണ്ടാണ് ഈ വിഷയത്തിനു മുന്‍ തൂക്കം കൊടുക്കുന്നത്.
ദൈവം എന്ന സങ്കല്‍പ്പത്തെ കുറിച്ച് ഞാന്‍ രണ്ടു കൊല്ലം മുമ്പ് തന്നെ വിശദമായ ഒരു ചര്‍ച്ച നടത്തിയിരുന്നു. അത് പുതിയ ബ്ലോഗില്‍ വീണ്ടും പോസ്റ്റുന്നു. മറ്റേ ബ്ലോഗിനു വിലക്കുള്ള സ്ഥലങ്ങളില്‍ വായിക്കാന്‍ വേണ്ടി :-
ദൈവ സങ്കല്‍പ്പത്തിലെ വൈരുദ്ധ്യങ്ങള്‍
പ്രിയ വിചാരം,വായിച്ചു കമന്റ് മാത്രമല്ല മനസ്സും. എന്റെ വിചാരങ്ങള്‍ ഞാന്‍ വ്യക്തമാക്കാം പിന്നീട്..
സസ്നേഹം,
മാഷിനെ വേദനിപ്പിച്ചോ .. ആ വാക്കുകളില്‍ എനിക്കങ്ങനെ തോന്നുന്നു .. ഞാന്‍ സരമായി കാര്യങ്ങള്‍ പറഞ്ഞന്നേ ഒള്ളൂ അല്ലാതെ അതിലൊരിടത്തും ഒരംശം പോലും വിദ്വേഷം ഇല്ലട്ടോ ... പിന്നെ ഈ 210 കമന്റുകളില്‍ അധികവും പണ്ടിവിടെ പലരും ശര്‍ദ്ദിച്ചത് തന്നെയായത് കൊണ്ട് ഇതിലിനി ഇടപ്പെടാന്‍ താല്പര്യമില്ല പുതുതായി വല്ലതും വന്നാല്‍ ഒരു കൈ നോക്കാം ..
വിചാരം ! മുസ്ലിം സമൂഹത്തില്‍ നടക്കുന്ന പിത്തലാട്ടങ്ങളൊന്നും പുറത്തുള്ളവര്‍ക്കറിയില്ല. അതുകൊണ്ടാണവര്‍ക്കിതിന്റെയൊന്നും ഗൌരവം പിടി കിട്ടാത്തത്. മറ്റുള്ളവരുടെ നന്മയെ പോലും അവരുടെ മതത്തിന്റെ ദൌര്‍ബ്ബല്യമായാണ് ഈ വിവരദോഷികള്‍ കാണുന്നത്. അതു മുതലെടുക്കാനും ശ്രമിക്കുന്നു.
ആ പ്രബോധനം കവര്‍ സ്റ്റോറി വായിച്ചില്ലേ? സംവാദങ്ങള്‍ എന്തിനു വേണ്ടി എന്നു വിശദീകരിക്കുന്ന...
അയ്യോ വേദനിപ്പിച്ചിട്ടില്ല. പക്ഷെ അന്യോന്യം മനസ്സിലാക്കി അപരനെ മാനിച്ചു സംവാദം നടത്തുകയും നമ്മുടെ അയല്പക്കങ്ങളില്‍ സൌഹൃദക്കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തെങ്കില്‍ എന്നൊരാഗ്രഹമുണ്ട്. ജബ്ബാര്‍ മാഷും ഫൈസല്‍ കൊണ്ടോട്ടിയും ഇതില്‍ യോജിക്കുന്നുമുണ്ട്. ഇന്നത്തെ സ്നേഹരാഹിത്യത്തില്‍ ഞാന്‍ ഖിന്നനാണ്. നമുക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റും. ആ ഒരു അന്വേഷണമായിരുന്നു ഈ പോസ്റ്റ്.
ഞാന്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നതു കണ്ടു മുഷിഞ്ഞവര്‍ എന്റെയൊക്കെ മുഷിപ്പിന്റെ ആഴം അറിഞ്ഞാലോ?
ജനിച്ചു വീണ നിമിഷം മുതല്‍ അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും ഒരു നിമിഷം സ്വൈര്യം തരാതെ ഈ മതത്തിന്റെ ഉല്‍ബോധനമാണ് . അതു കേട്ടും കണ്ടും അനുഭവിച്ചും സഹി കെട്ടാണു ഞാനൊക്കെ ഇങ്ങനെയായത്. ഇപ്പോഴും മൈക്കിലൂടെയുള്ള ‘വഷളു പറച്ചില്‍‘ എന്റെ ചെവിയില്‍ അലക്കിക്കൊണ്ടിരിക്കുന്നു...! തൊട്ടടുത്തുനിന്ന്. അതിനി രാത്രി ഒരു 12 മണി വരെയെങ്കിലും കാണും. സഹിക്കുക തന്നെ !!!
ശ്രീ ജബ്ബാര്‍,
താങ്കളും "അരിയെത്ര പയര്‍ അഞ്ഞാഴി" ടൈപ്പ് തന്നെയാണ് എന്നാണു ഓരോ സംവാദവും ബോധ്യപ്പെടുത്തുന്നത്. യുക്തിചിന്താപരമായി സംവദിക്കാന്‍ താങ്കള്‍ക്കും കഴിയുന്നുണ്ടോ എന്നൊരു ആത്മപരിശോധന നല്ലതാണ്.
മുസ്ലീം സമുദായത്തെ കുറ്റംപറയാന്‍ മാത്രം ശ്രമിക്കുന്നതിനെ യുക്തിവാദം എന്ന ഓമനപ്പേരില്‍ വിളിക്കുന്നത് യുക്തിസഹമല്ല. താങ്കള്‍ മറ്റുള്ള ചര്‍ച്ചകളില്‍ നിന്നും വഴുതിമാറുന്നു എന്നാണ് കാണുന്നത്.
എന്നതായാലും ഈയുള്ളവന്‍ ജബ്ബാറിന്‍റെ ബ്ലോഗ്ഗിലാണോ കമണ്റ്റ് ഇടുന്നത് എന്ന് ഒരു നിമിഷം ശങ്കിച്ചുപോയി!
ശ്രീ സുകുമാരന്‍,
ഇവിടെയുള്ള കമന്ടുകളില്‍ നിന്നും മനസ്സിലാവുന്നത്, താങ്കള്‍ ഒരു (so called) യുക്തിവാദി ആയിരുന്നെന്നും ഇപ്പോള്‍ "മനശ്ചാഞ്ചല്യം" ഉണ്ടായി അങ്ങനെയല്ലാതെയായി, "മലക്കംമറിച്ചില്‍" നടത്തി എന്നുമാണല്ലോ. താങ്കളുടെ മാറ്റത്തിന് ഉപോല്‍ബലകമായി കൂടുതല്‍ വിവരങ്ങള്‍ പറയാമോ? താങ്കള്‍ പുതുതായി ഒരു ഈശ്വരവിശ്വാസിയായി എന്നൊന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നില്ല!
ശ്രീ@ശ്രേയസ്സോട്, താങ്കളുടെ ചോദ്യത്തിനുത്തരം ഈ ചര്‍ച്ച ഉപസംഹരിച്ച് കൊണ്ട് ഞാന്‍ പറയുന്നതായിരിക്കും. ജബ്ബാര്‍ മാഷെ, മാഷ് എന്ന് പറ്റുമെങ്കില്‍ സംബോധന ചെയ്യുക. ബ്ലോഗില്‍ അങ്ങനെ പതിവ് ഉള്ളത്കൊണ്ട് പറയുന്നതാണു,നിര്‍ബ്ബന്ധമില്ല.
ഞാന്‍ തല്‍ക്കാലം പയര്‍ വില്‍ക്കട്ടെ, അരിക്കാര്യം എനിക്കറിയില്ല !
ഈ കുളത്തില്‍ മീന്‍ കുറവാ ശ്രേയസ് !
@ശ്രീ സുകുമാരന്‍:
ക്ഷമിക്കണം, അല്‍പ്പം യുക്തിചിന്തയും പാശ്ചാത്യചിന്തകളും പ്രൊഫഷണലിസവും ഒക്കെ കൂടികലര്‍ന്ന ഒരു ജന്മമാണ് ഈയുള്ളവന്‍ എന്നതിനാല്‍, ചര്‍ച്ചകളില്‍ പേര് വിളിക്കാനുള്ള സ്വാതന്ത്രം ഉപയോഗിക്കുന്നതാണ്. 'ശ്രീ' എന്ന ഒരു ഭാരതീയ പദം കൂടി കലര്‍ത്തിയാണ് എല്ലാവരെയും തുടക്കത്തില്‍ സംബോധന ചെയ്യുന്നത്, അതിന്‍റെ അതിനേക്കാള്‍ കൂടുതല്‍ ബഹുമാനം കൊടുക്കാന്‍ മറ്റൊരു വാക്കുണ്ടോ എന്നറിയില്ല. അല്ലാതെ മാഷ് എന്നും ചേട്ടാ എന്നും അനിയാ എന്നും ഒക്കെ പ്രൊഫൈല്‍ നോക്കി വയസ്സറിയിച്ചിട്ട് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
:)
Dear KPS
Can you please guide me how to use Malayalam fonts here. Sorry for using English here. Shall I excuse you all with English till I learn to use Malayalam here
Dear Kaipally
Please clarify for me your comment "deductions" and "Zeus". I'm new here and doesn't know everything what is going on here. You didn't come back after lunch with your experience : )
Regards
Mureed-e-Darveesh
പ്രിയ കെ.പി.എസ് താങ്കളുടെ അനുവാദത്തോടെ.
മുരീദ്
ഇവിടെ പോയാല്‍
മലയാളം ടൈപ് ചെയ്യുന്നതെങ്ങനെയെന്ന് പഠിക്കാം.
Mureed-e-Darveesh
I noticed that you were more than eloquent in deciphering the English language in your previous comment, I assumed you would be more comfortable with English. I now realize what a blunder that was on my part to write in English. So neither humour or Greek mythology will have much bearing on you.
I hope you would also be so kind as to also ignore my previous comment about good ol' Zeus. Prior to google and wikipedia you would have found him only within the pages of Homeric tragedies and the fanciful imaginations of ancient Greek philosophers.
I would sincerely suggest that you grab a good English dictionary and subsequently do some googling. Please do remember to do them in exactly that order.
“യുക്തിചിന്തയും പാശ്ചാത്യചിന്തകളും പ്രൊഫഷണലിസവും ഒക്കെ കൂടികലര്‍ന്ന ഒരു ജന്മമാണ് ഈയുള്ളവന്‍ എന്നതിനാല്‍,
ശ്രീ@ശ്രേയസ് സാആആആര്‍;
ഈ ചര്‍ച്ചയില്‍ -“യുക്തിചിന്ത, യുക്തിവാദി “, എന്ന് കേട്ടു ഞാനും കണ്‍ഫ്യൂഷണിച്ചു കിടക്കുകയാ ..
‘യുക്തിചിന്തകള്‍‘ എന്ന പോസ്റ്റിട്ട സുകുമാരന്‍ മാഷ്, ചര്‍ച്ചയില്‍ പങ്കെടുത്ത കൈപള്ളി, വിചാരം, ഫൈസല്‍കോണ്ടോട്ടി, ചിന്തകന്‍, ചോപ്പായി, മുരീദ്-എ-ദര്‍വീഷ്, എന്നിവരൊക്കെ ഇത്രയും നേരം നിര്‍വചിക്കാന്‍ ശ്രമിച്ചതൊന്നുമല്ല, യുക്തിചിന്ത എന്നു താന്കളുടെ വെസ്റ്റേണ്‍-പ്രൊഫഷണല്‍ വിശദീകരണത്തിലൂടെ മനസ്സിലാവുന്നു. ജബ്ബാര്‍മാഷിനെ പോലെ നാടന്‍ യുക്തിചിന്തകരെ ഇനി കൈവിടാം, താങ്കളെ പോലെ യുള്ള പ്രൊഫഷണല്‍ യുക്തിചിന്തകരെയാ ബൂലോകം കാത്തിരിക്കുന്നെ, താങ്കളുടെ സാന്നിദ്ധ്യം യുക്തിചിന്തയ്ക്കു പുതിയൊരു വഴി തെളിക്കും എന്നതിനാല്‍, പ്ലീസ്.
താങ്കള്‍ എന്താണ് യുക്തിചിന്ത എന്നത് പറഞ്ഞ് തരും എന്ന വിശ്വാസത്തോടെ വിനീത വിധേയന്‍.
യരലവ.
Hi Kaippally
Please keep cool :) , sorry to irritate you with that simple reply.
You are right, I'm not that much well versed with those you have mentioned, I will take your advise in this regards and start following the same.
Meanwhile, let me put it plainly, I did understand that you were replying with simple humour and I do Know Zeus as the King of Gods in Greek Mythology (though not in depth).
I was basically just trying to get what you might have understood from my comments, or was expecting that you could comeback to me with something else, so that we could discuss in a friendly manner.
Dear All
I'm just new here got this link through KPS' facebook account. Hope I have got lot to learn from this blog. I'm not a "learned" person already. Please cooperate with me.
Dear Chinthakan
Thanks for the link. I'm trying to understand the same
Regards
Ashiq
@ശ്രീ യരലവ:
യുക്തിചിന്തയുടെ അ, ആ, ഇ, ഈ, ഉ, ഊ വരെ മാത്രമേ ഈയുള്ളവന്‍ പഠിച്ചിട്ടുള്ളൂ; യ,ര,ല,വ-വരെ എത്തിയിട്ടില്ല, അതിനാല്‍ താങ്കളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവില്ല, തല്‍ക്കാലം ക്ഷമിക്കുക.
"സാആആആര്‍" എന്ന് അത്രയും നീട്ടി തൊണ്ട കീറണ്ടാരുന്നു! യരലവയുടെ ബഹുമാനം ഈയുള്ളവന്‍ വരവ് വച്ചിരിക്കുന്നു.
ജബ്ബാര്‍ മാഷോട് ആത്മപരിശോധന നടത്താന്‍ ഉപദേശിച്ച,എന്നോട് എന്റെ വിശ്വാസത്തെക്കുറിച്ച് വിശദീകരണം ആരാഞ്ഞ ശ്രീശ്രേയസ്സിന് യുക്തിചിന്തയുടെ അ, ആ, ഇ, ഈ, ഉ, ഊ വരെ മാത്രമേ അറിയാവൂ എങ്കില്‍ ഈ ചര്‍ച്ചയില്‍ എങ്ങനെ ഫലപ്രദമായി ഇടപെടാന്‍ സാധിക്കും? ജബ്ബാര്‍ മാഷെ,ശ്രീ.ജബ്ബാര്‍ എന്ന് സംബോധന ചെയ്യുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അതെനിക്ക് ബുദ്ധിമുട്ടാണെന്നാണ് ശ്രേയസ്സ് പ്രതികരിച്ചത്,അതും ഭാരതീയസംസ്ക്കാരത്തിന്റെ പേരില്‍.ഏതായാലും യുക്തിചിന്തയുടെ യ.ര.ല.വ പഠിക്കാന്‍ ബാക്കിയുള്ളത് പോലെ ഭാരതീയസംസ്ക്കാരം ഏറെയൊന്നും ശ്രേയസ്സ് മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.
യരലവ എന്ന ബ്ലോഗ്ഗര്‍ ഇവിടെ വളരെ കനപ്പെട്ട കമന്റ് എഴുതിയിട്ടുണ്ട്. ഞാനതിനൊക്കെ മറുപടി എഴുതാനിരിക്കുകയായിരുന്നു.
@ശ്രീ സുകുമാരന്‍:
"ശ്രീ ജബ്ബാര്‍" എന്ന് സംബോധന ചെയ്യുന്നത് അനൌചിത്യം എന്ന് കരുതുന്നത് എന്തുകൊണ്ടാണ്? "ശ്രീ" എന്നും "സര്‍വ്വശ്രീ" എന്നും എല്ലായ്പോഴും ഉപയോഗിക്കുന്ന ഒരു മലയാളപദമാണ്. അതില്‍ തെറ്റ് തെറ്റായി കണ്ടതിലെ യുക്തിപോലും മനസ്സിലാവുന്നില്ലല്ലോ. അങ്ങനെ നോക്കുമ്പോള്‍ "അ, ആ, ഇ, ഈ, ഉ, ഊ" പോയിട്ട് "അ, ആ" പോലും അറിയില്ല.
"Mr Jabbar" എന്നത് സ്വീകാര്യമാണോ?
എന്തായാലും, താങ്കളെപ്പോലെയുള്ള യുക്തിചിന്തകരുടെ "ഭാരതീയ സംസ്കാരം" നിര്‍വചനം അറിഞ്ഞാല്‍ വളരെ നന്നായിരുന്നു.
@ശ്രീ സുകുമാരന്‍:
അല്‍പ്പം കൂടി എഴുതട്ടെ.
കൊടുക്കാനും അതുവഴി കിട്ടാനും ഉള്ളതാണ് ബഹുമാനം, അതിന് ആഗ്രഹമുണ്ടെങ്കില്‍. ശ്രീ ജബ്ബാറിനോട് താങ്കള്‍ക്ക് ബഹുമാനം ഉള്ളതുകൊണ്ടാണ്, താങ്കള്‍ വിളിക്കുന്നതുപോലെ മറ്റുള്ളവരും അദ്ദേഹത്തെ "ജബ്ബാര്‍മാഷ്" എന്ന് വിളിക്കണമെന്ന് ആഗ്രഹിക്കുന്നത്. "ജബ്ബാര്‍മാഷ്" എന്നതിന് പകരം "ശ്രീ ജബ്ബാര്‍" എന്ന സംബോധനപോലും തെറ്റാണെന്ന് പറയുന്ന താങ്കള്‍, ലക്ഷങ്ങളോ കോടികളോ വരുന്ന ഇസ്ലാംമതവിശ്വാസികള്‍ പുണ്യമെന്നു കരുതുന്ന ഖുര്‍ആന്‍ -നെ നികൃഷ്ടരൂപത്തില്‍ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കുമ്പോള്‍ (സംവാദം അല്ല, അധിക്ഷേപം തന്നെ) അവരുടെ ബഹുമാനത്തിന് ക്ഷതം സംഭവിക്കുന്നത് കാണുന്നില്ലേ?
പറഞ്ഞു വന്നത്, ആരെയും ഇകഴ്ത്താനോ പുകഴ്ത്താനോ താല്‍പ്പര്യമില്ല. പക്ഷെ, കാണുന്നത് പറഞ്ഞു എന്നേയുള്ളു. ഒരു അഭിപ്രായം പറയാന്‍ എല്ലാ വശവും നോക്കണമല്ലോ. ഇസ്ലാംമതത്തെ നാളെ ഈയുള്ളവനും വിമര്‍ശിക്കാം, വിമര്‍ശിക്കുകയും ചെയ്യും, പക്ഷെ നല്ല ഭാഷയില്‍ മാത്രം.
ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി! ഇതിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഒരു ഉപസംഹാര പോസ്റ്റ് ഞാന്‍ പബ്ലിഷ് ചെയ്യാം. ശാരീരികമായ ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അല്പം വൈകുമെന്ന് മാത്രം.പേരെടുത്ത് പറയുന്നില്ല,എല്ലാവരും വളരെ പോസിറ്റീവ് ആയിട്ടാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒരിക്കല്‍ കൂടി നന്ദി !
ശ്രീ .. ശ്രീ ... ശ്രീ .. (അല്‍പ്പം യുക്തിചിന്തയും പാശ്ചാത്യചിന്തകളും പ്രൊഫഷണലിസവും ഒക്കെ കൂടികലര്‍ന്ന ഒരു ജന്മമാണ് ഈയുള്ളവന്‍ എന്നതിനാല്‍, ചര്‍ച്ചകളില്‍ പേര് വിളിക്കാനുള്ള സ്വാതന്ത്രം ഉപയോഗിക്കുന്നതാണ്. 'ശ്രീ' എന്ന ഒരു ഭാരതീയ പദം കൂടി കലര്‍ത്തിയാണ് എല്ലാവരെയും തുടക്കത്തില്‍ സംബോധന ചെയ്യുന്നത്, അതിന്‍റെ അതിനേക്കാള്‍ കൂടുതല്‍ ബഹുമാനം കൊടുക്കാന്‍ മറ്റൊരു വാക്കുണ്ടോ എന്നറിയില്ല. .... സ്വയം ബഹുമാന്യനാവാന്‍ വേണ്ടിയായിരിക്കും പേരിനൊപ്പം ഒരു പത്ത് ശ്രീ ചേര്‍ത്തത് .. നാട്ടിലൊരു തട്ടിപ്പുക്കാരനുണ്ട് ശ്രീ ശ്രീ രവി ശങ്കര്‍ ആ കൂട്ടത്തില്‍ പെട്ടതാണോ ഈ ശ്രീ ശ്രീ അറ്റ് ശ്രേയസ്
@ശ്രീ വിചാരം:
എത്ര ശ്രീ വേണമെങ്കിലും ചേര്‍ത്തു വിളിച്ചോള്ളൂ, നല്ല വിചാരത്തോടെ. എന്തായാലും "ശ്രീ"-കളുടെ എണ്ണവും തട്ടിപ്പുമായി ഇങ്ങനെ ഒരു directly proportional relationship ഉണ്ടെന്നു ചിന്തിച്ചിരുന്നില്ല! ചിലപ്പോള്‍ അതായിരിക്കാം ഇവിടെ ശ്രീ എന്നു ചേര്‍ത്തു വിളിച്ചത് ഇഷ്ടപ്പെടാത്തത്! അത് യുക്തിവിചാരം തന്നെ.
എന്തായാലും ഈയുള്ളവന് അങ്ങനെ ആരുമായും അഫിലിയേഷന്‍ ഇല്ല. ഈയുള്ളവന്‍റെ കണക്ഷന്‍ അങ്ങുനേരെ കേന്ദ്രത്തില്‍ ആണ് പ്ലഗ്ഗ് ചെയ്തിരിക്കുന്നത്, ഇടനിലക്കാരില്ല, കമ്മിഷനും കൊടുക്കേണ്ട.
ഈയുള്ളവന്‍ ജനിച്ചപ്പോള്‍ത്തന്നെ മാതാപിതാക്കള്‍ക്ക് മനസ്സിലായി, ബഹുമാന്യന്‍ ആകുമെന്ന്, അതിനാല്‍ ആണ് ശ്രീ എന്നു തുടങ്ങുന്ന പേര് ചാര്‍ത്തിയത് എന്നു തന്നെ കരുതാം, നഷ്ടമില്ലല്ലോ. സുന്ദരന്‍ എന്നോ മനോഹരന്‍ എന്നോ പേരിട്ടിരുന്നെങ്കില്‍ വീട്ടുകാരെ കുറ്റം പറയാമായിരുന്നു.
ചര്‍ച്ച വിഷയം മാറിയെങ്കിലും തല്‍ക്കാലം കളയാന്‍ സമയമുള്ളതിനാല്‍ മറുപടി പറഞ്ഞു.
ലക്ഷങ്ങളോ കോടികളോ വരുന്ന ഇസ്ലാംമതവിശ്വാസികള്‍ പുണ്യമെന്നു കരുതുന്ന ഖുര്‍ആന്‍ -നെ നികൃഷ്ടരൂപത്തില്‍ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കുമ്പോള്‍ (സംവാദം അല്ല, അധിക്ഷേപം തന്നെ) അവരുടെ ബഹുമാനത്തിന് ക്ഷതം സംഭവിക്കുന്നത് കാണുന്നില്ലേ?
**********
അനേകം വിശ്വാസികള്‍ പുണ്യമെന്നും ദൈവീകമെന്നും വിശ്വസിക്കുന്നതുകൊണ്ടു തന്നെയാണു വിമര്‍ശിക്കുന്നത്. ആരും വിശ്വസിക്കാത്തതിനെ വിമര്‍ശിക്കേണ്ടതില്ലല്ലൊ.
സമ്മൂഹ്യ വിമര്‍ശനങ്ങളില്‍ അല്‍പ്പം ആക്ഷേപഹാസ്യമൊക്കെ ഉണ്ടാകും കുഞ്ചന്‍ നമ്പ്യാരുടെ മലയാളക്കരയല്ലേ?
കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ഞാന്‍ കേട്ടതും കണ്ടതും വായിച്ചതുമായ ആക്ഷേപങ്ങളുമായി താരതമ്യം ചെയ്താല്‍ എന്റെ പരിഹാസമൊക്കെ എത്രയോ നിസ്സാരം!
കുര്‍ ആന്‍ തന്നെ ബെസ്റ്റ് എക്സാമ്പിള്‍ !
“അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായി വരേണം”
മനുഷ്യന്റെ ജീവിതവൃത്തികള്‍ ഈ മാനദണ്ഢത്തിലായിരുന്നെങ്കില്‍ ലോകം ഒരു സ്വര്‍ഗ്ഗമായി തീര്‍ന്നേനെ! പക്ഷേ എന്തു ചെയ്യാം മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തിനും അങ്ങനെയാകാന്‍ കഴിയുന്നില്ല. മനുഷ്യചരിത്രത്തിന്റെ വികാസം പരിശോധിക്കുമ്പോള്‍ പ്രാകൃതാവസ്ഥയില്‍ നിന്നുള്ള ക്രമമായ വളര്‍ച്ചയില്‍ കാടത്തം, അടിമത്തം, അനീതി, അക്രമം, ചൂഷണം തുടങ്ങിയവ ഒരു ന്യൂനപക്ഷം ഭൂരിപക്ഷ ജനതയില്‍ പ്രയോഗിച്ചിരുന്നു. ഈ വസ്തുതയെ നാം ചരിത്രം എന്നു വിളിക്കുന്നു. സാമാന്യ ചരിത്രബോധമുള്ളവര്‍ ഇത് നിഷേധിക്കുമെന്ന് കരുതുന്നില്ല. ഇങ്ങനെയുള്ള ചരിത്രപാഠങ്ങളില്‍ നിന്നും ഒരാള്‍ മതത്തെ വായിച്ചത് ഇങ്ങനെയാണ്.
“Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.”
അടിമത്തത്തിലും, ദാരിദ്ര്യത്തിലും, പീഢനത്തിലും കഴിഞ്ഞ മനുഷ്യനെ അവന്റെ യാതനകളില്‍ മതം ആശ്വസിപ്പിച്ചിട്ടുണ്ട്, അവന് സുഖത്തിന്റേതായ ഒരു ലോകം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ അതിവിടെയല്ല പരലോകത്തിലാണെന്നു മാത്രം!! അഥവാ യഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തി, കാരണങ്ങളെ കണ്ടെത്തി അവയ്ക്ക് പരിഹാരം നേടിയെടുക്കുന്നതില്‍ മതം അവന് പ്രയോജനപ്പെട്ടില്ല. അത് അവനെ വേദനയറിയിക്കാത്ത മയക്കുമരുന്നെന്ന നിലയില്‍ അഭയമായിരുന്നിട്ടുണ്ട്. പിന്നെ മനുഷ്യനെ ഇന്നത്തെ നിലയില്‍ എത്തിച്ചത് ഏത് മതസംഹിതയാണ് ? ജനാധിപത്യം, മതേതരത്വം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയൊക്കെ മാനവിക മൂല്യങ്ങളാക്കി മാറ്റിയത് എത് മതമാണ് ? അധികാരസ്ഥാപനങ്ങളോടും മതങ്ങളോടും പൌരോഹിത്യത്തോടും ഏറ്റുമുട്ടിയല്ലേ ലോകത്തിന് ഇവ നേടാനായത്. അപ്പോള്‍ മതങ്ങളേയും അവയുടെ ദൈവങ്ങളേയും തുറന്നു കാട്ടിക്കൊണ്ടേ അവയ്ക്കെതിരായി ചൂഷിതരെ അണിനിരത്താനും മോചനം നേടാനും ആകൂ.
ഇന്ത്യയില്‍ ജാതിക്കെതിരായ പോരാട്ടത്തില്‍ ഹൈന്ദവമതവും ബ്രാഹ്മണ്യവും അതിന്റെ ദൈവസങ്കല്‍പ്പമുള്‍പ്പെടേയുള്ള പ്രത്യയ ശാസ്ത്രങ്ങളും വിമര്‍ശനവിധേയമാക്കേണ്ടിവരും. ഇസ്ലാമതത്തിലെ ജനസാമാന്യത്തെ ഇതരവിഭാഗങ്ങളേക്കാള്‍ പിന്നാക്കം പോകാനുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ പരിഷ്ക്കാരവിരോധികളും മൌലികവാദികളുമായ പൌരോഹിത്യത്യത്തെയും മതത്തെ തന്നെയും പരിശോധിക്കേണ്ടിവരും. ബുദ്ധിപരമായ നിലപാടെടുത്തുകൊണ്ട് പൊതുസമൂഹത്തെ മുഴുവന്‍ കബളിപ്പിച്ചു കൊള്ളയടിക്കുന്ന ക്രൈസ്തവികതയെ പരിശോധിക്കേണ്ടി വരും. ഇതെല്ലാം യുക്തിവാദികള്‍ മാത്രം ചെയ്യുന്ന കാര്യമല്ല. ഉത്പതിഷ്ണുക്കളും മതേതരവാദികളുമായ ദൈവവിശ്വാസികളും ചെയ്യുന്ന കാര്യമാണ്.
ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക കാലാവസ്ഥയില്‍ കൊടിയ പീഢനങ്ങളുടെയും
ചൂഷണങ്ങളുടെയും കാലഘട്ടം കഴിഞ്ഞു. കേരളീയര്‍ മധ്യവര്‍ഗ്ഗത്തിന്റെ ആകുലതകളും ഉത്ക്കണ്ഠകളും പേറിനടക്കുന്ന സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തെയും ആത്മീയതേയും അതിരൂക്ഷമായ ചോദ്യങ്ങളുന്നയിച്ച് കഷ്ടപ്പെടുത്തരുത് !! പണ്ടത്തെ പോലെയല്ല അവര്‍ക്ക് ദൈവങ്ങളെയും മതങ്ങളേയും ആവശ്യമുണ്ട്. ഇനിയുള്ള ചെറിയ പ്രശ്നങ്ങള്‍ ദൈവങ്ങള്‍ പരിഹരിച്ചു കൊള്ളും ! മധ്യത്തിനു താഴെ ബാക്കിയുള്ള ദരിദ്രപരിഷകള്‍ അവരെന്തു ചെയ്യട്ടെ????
മാഷിനൊപ്പം ബാക്കി യുക്തിവാദികള്‍ക്കും അണിനിരക്കാം!!!
ശ്രീ KPS, ഉപസംഹാരപോസ്റ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ശ്രേയസ്സിനുള്ള വിശദമായ മറുപടി ഇവിടെ
Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people.”
അടിമത്തത്തിലും, ദാരിദ്ര്യത്തിലും, പീഢനത്തിലും കഴിഞ്ഞ മനുഷ്യനെ അവന്റെ യാതനകളില്‍ മതം ആശ്വസിപ്പിച്ചിട്ടുണ്ട്, അവന് സുഖത്തിന്റേതായ ഒരു ലോകം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ അതിവിടെയല്ല പരലോകത്തിലാണെന്നു മാത്രം!!
കമ്യൂണിസ്റ്റുകാര്‍ ഒരു പാട് പാടി പതിഞ്ഞ മാര്‍ക്സിന്റെ ഒരു ആപ്തവാക്യമാണ് മുകളില്‍ പ്രിയ നിസ്സഹായാന്‍ ഉദ്ധരിച്ചത്. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.” എന്നാല്‍ ഇതിന്റെ സാഹചര്യമെന്തെന്നോ ആരാണിത് ചെയ്തതെന്നോ അവര്‍ ആലോചിക്കാറുണ്ടെന്ന് തോന്നുന്നില്ല.
“യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ് തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട് അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്ഗത്തിെന്റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട് മദോന്‍മത്തരായി അവര്‍ കഴിഞ്ഞുകൂടി.
അധ്വാനിക്കുന്ന വര്‍ഗം തങ്ങളുടെ ശിരസ് ഒന്നുയര്‍ത്താന്‍ തുനിഞ്ഞാല്‍, വേണ്ട, തങ്ങളനുഭവിക്കുന്ന മര്‍ദ്ദന പീഡനങ്ങളെക്കുറിച്ച് അവരുടെ ഹൃദയമൊന്നു മന്ത്രിച്ചാല്‍, ഉടനെ വരുകയായി പുരോഹിത പരിഷകള്‍. അവര്‍ പറയുന്നു: “നിെന്റ വലത്തെ ചെകിടത്ത് അടിച്ചാല്‍ അവന് നിെന്റ ഇടത്തെ ചെവിയും കാണിച്ചുകൊടുക്കുക.നിെന്റ ഉത്തരീയം ആരെങ്കിലും തട്ടിപ്പറിച്ചാല്‍ അവന് നിെന്റ ഉടുതുണികൂടി കൊടുക്കുക.“
ഒരുപടികൂടി മുന്നോട്ട് കടന്ന് പരലോക ജീവിതത്തിലെ സുഖാനുഭൂതികളെക്കുറിച്ചുള്ള മോഹന വാഗ്ദാനങ്ങള്‍ കൊണ്ട് അവരെ മയക്കികിടത്തും. ക്ഷമാലുക്കള്‍ക്ക് ദൈവം ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലങ്ങളും സൗഖ്യങ്ങളും മോഹിപ്പിച്ചുകൊണ്ട് അവരുടെ വിപ്ലവാവേശത്തെ തണുപ്പിക്കും.
വിദൂരമായ മോഹന വാഗ്ദാനങ്ങള്‍ വിഫലമാവുമ്പോള്‍ പിന്നെ ഭീഷണിയായി. തെന്റ ഫ്യൂഡല്‍ പ്രഭുവിനെ ധിക്കരിക്കുന്നവന്‍ ദൈവത്തെയും പള്ളിയെയും പാതിരിമാരെയും ധിക്കരിച്ചവനായി മുദ്ര കുത്തപ്പെടുന്നു.
ഒന്നു നാം ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച് തന്നെ കടുത്ത ഫ്യൂഡല്‍ ശക്തിയായിരുന്നു. പള്ളിക്കു കീഴില്‍ മൃഗങ്ങളെപ്പോലെ പണിയെടുത്തിരുന്ന ലക്ഷക്കണക്കില്‍ അടിമകളുണ്ടായിരുന്നു. അപ്പോള്‍ സ്വഭാവികമായും. അധ്വാനിക്കുന്ന വര്‍ഗത്തിന്നെതിരില്‍ പ്രഭുക്കളുടെയും രാജാക്കന്മാാരുടെയും പാളയത്തിലായിരിക്കും പള്ളിയും ചെന്നുനില്‍ക്കുക. കാരണം ഉടമകളെല്ലാം ഒരു ചേരിയിലായിരിക്കും. മാത്രമല്ല, വിപ്ലവം സംഭവിക്കുന്ന ദിവസം പാവപ്പെട്ടവെന്റ രക്തം ഊറ്റിക്കുടിക്കുന്ന ആര്‍ക്കും മാപ്പ് ലഭിക്കുകയില്ല. അത് ഫ്യൂഡല്‍ പ്രഭുവോ പുരോഹിതനെ ആരു തന്നെ ആയാലും ശരി.
ഇനി വ്യാമോഹവും ഭീഷണിയും ഒന്നും വിലപ്പോകുന്നില്ലെന്നു കണ്ടാല്‍ വിപ്ലവകാരികളുടെ മേല്‍ കടുത്ത ശിക്ഷകള്‍ പ്രയോഗിക്കും. മതത്തിനും ദൈവത്തിനുമെതിരില്‍ പുറപ്പെടുന്ന ദൈവ ധിക്കാരികളെ നിലയ്ക്കുനിര്‍ത്തുവാന്‍ വേണ്ടി കഠോര മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടും.
ഇവിടെ മതം മനുഷ്യെന്റ ബദ്ധവൈരിയായി മാറുന്നു. ഇതിനെക്കുറിച്ചാണ് കാറല്‍ മാര്‍ക്ക്സ് പറഞ്ഞത്: “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.“
ctd..
മതത്തെ പൌരോഹിത്യവും ഫ്യൂഡലിസവും ചേര്‍ന്നുള്ള ഗ്യാംഗ് ഹൈജാക്ക് ചെയ്തതാണ് നാം കണ്ടത്. യേശു യഥാര്‍ഥത്തില്‍ എന്താണോ ഉദ്ദേശിച്ചിരിന്നത് അതിന് വിരുദ്ധമായി- ചൂക്ഷകര്‍ അത് തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തി. എന്നാല്‍ മത വിരോധം തലക്ക് പിടിച്ചവര്‍ എല്ലാം മതങ്ങളുടെ മേല്‍ കെട്ടിവെച്ചു. പിന്നീടു നടന്നത് സാമാന്യവത്കരണം മാത്രമാണ്.
അതികം വര്‍ഷങ്ങള്‍ കാത്തു നില്‍ക്കേണ്ടി വന്നില്ല മാര്‍ക്ക്സ് മോചനത്തിനായി അവതരിപ്പിച്ച അതേ വ്യവസ്ഥിതി ഉദ്യേഗസ്ഥ പ്രഭുത്വമായി മാറി - ഫ്യൂഡലിസത്തേക്കാള്‍ അധ:പതിക്കുന്ന -കാഴ്ചയും നാം കണ്ടു കഴിഞ്ഞതാണ്. സ്റ്റാലിനെ പോലുള്ളവര്‍ മനുഷ്യ മക്കള്‍ക്കെതിരെ അഴിച്ചു വിട്ട അതിക്രമങ്ങള്‍ നാം മനസ്സിലാക്കിയതാണ്. എന്നാല്‍ അതൊന്നും കാണാന്‍ നമ്മുടെ നാട്ടിലെ ചില യാഥാസ്ഥിക ഭൌതിക വാദികള്‍ക്ക് ഇന്ന് വരെ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളും പീഡകരുമൊന്നും മതത്തിന്റെ വക്താക്കളായിരുന്നില്ല. നാസിസവും, ഫാസിസം സ്റ്റാലിനിസവും ലോക മഹായുദ്ധങ്ങളും ഒന്നും മതങ്ങളുടെ പേരില്‍ ആയിരുന്നില്ല. മറിച്ച് നാസ്തിക ഭൌതിക വാദങ്ങളായിരുന്നു ഇവര്‍ക്കുള്ള പ്രചോദനം. (servival of the fiittest)
മതങ്ങളും പ്രവാചകന്മാരുമെല്ലാം മനുഷ്യന്റെ വിമോചനത്തിനായി തന്നെയാണ് പ്രവര്‍ത്തിച്ചത്. പ്രവാചകന്‍ മാരുടെയെല്ലാം നിയോഗം മനുഷ്യനെ അവന്‍ വരിഞ്ഞുമുറുക്കപ്പെട്ട ചങ്ങലകളില്‍ നിന്നും മോചിപ്പിച്ചെടുക്കാനായിരുന്നു. പരലോകത്ത് മാത്രമല്ല അത് വിജയം വാഗ്ദാനം ചെയ്തത് ഇഹലോകത്തും അത് വിജയം വാഗ്ദാനം ചെയ്തിട്ടുണ്ട് വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ആത്യന്തിക നീതി പരലോകത്ത് മാത്രമാണെന്ന് അത് പഠിപ്പിക്കുന്നു. ഭൌതികവാദിയുടെ ലോകത്ത് മനുഷ്യന്‍ കടുത്ത വിധിയുടെ ഇര മാത്രമാണ്. അവന് നീതി സാധ്യമല്ല. അത് കൊണ്ട് തന്നെ അനീതികളെ കുറിച്ചുള്ള ചിന്തകള്‍ അവനെ എപ്പോഴും വേട്ടയാടി കൊണ്ടിരിക്കും.
ജനാധിപത്യം, മതേതരത്വം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയൊക്കെ മാനവിക മൂല്യങ്ങളാക്കി മാറ്റിയത് എത് മതമാണ് ?
ഇതേ ചോദ്യം ഞാന്‍ തിരിച്ച് പ്രിയ നിസ്സഹായനോട് തന്നെ ചോദിക്കുകയാണ്. ജനാധിപത്യത്തെ കൊലചെയ്തവര്‍ ആരായിരുന്നു ? തീവ്ര മതേതര്വത്വവും ജനാധിപത്യ വിരുദ്ധമല്ലേ? (ഇന്ത്യന്‍ സാഹചര്യത്തിലെ മത നിരപേക്ഷതയല്ല ഉദ്ദേശിച്ചത്). സമത്വം എവിടെ ? സ്വാതന്ത്ര്യം ഇന്നും പാശ്ചാത്യന്റെ കാല്‍ ചുവട്ടില്‍ തന്നെയല്ലേ? ഒരു മത വിശ്വാസിയെ സഹോദരനായി കാണാന്‍ നിരീശ്വര ഭൊതിക വാദികള്‍ക്ക് കഴിയുന്നുണ്ടോ? “ജനങ്ങളേ, നിങ്ങളെല്ലാം ഒരേ മാതാവില്‍ നിന്നും പിതാവില്‍ നിന്നും“ എന്ന ഏറ്റവും വലിയ സാഹോദര്യത്തിന്റെ വാക്യം പ്രഖ്യാപിച്ചത് ആരായിരുന്നു?
ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ആര്‍ക്ക് കഴിയും ?
അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും അവളെ ഭോഗിക്കാന്‍ യജമാനനവകാശമുണ്ടെന്നും, യജമാനനെ വിട്ട് ഓടിപ്പോകുന്ന അടിമ സ്വര്‍ഗ്ഗത്ത്ന്റെ മണം പോലും അനുഭവിക്കുകയില്ലെന്നും പഠിപ്പിച്ച മതമാണോ ചങ്ങല പൊട്ടിക്കാന്‍ വന്നത്?
നിര്‍ത്തിക്കൂടേ കൂട്ടരേ ഈ നുണപ്രചാരണം?
ഇസ്ലാം അടിമത്തത്തിന്റെ മതം
"മുസ്ലീം സമുദായത്തെ കുറ്റംപറയാന്‍ മാത്രം ശ്രമിക്കുന്നതിനെ യുക്തിവാദം എന്ന ഓമനപ്പേരില്‍ വിളിക്കുന്നത് യുക്തിസഹമല്ല. "
********
ഒരു കണ്ണു ഡോക്ടറുടെ അടുത്തു ചെന്ന് “കണ്ണു മാത്രം പരിശോധിക്കുന്നവന്‍ ഡോക്ടറാണോ?” നിങ്ങള്‍ക്കെന്താ മൂക്കും ചെവിയും നോക്കിയാല്‍? നിങ്ങളെന്താ വയറിളക്കത്തിനു ചികിത്സിക്കാത്തേ? എന്നൊക്കെ ചോദിക്കും പോലെയാണിത്.
“യുക്തിവാദം” ഹോത്സെയ്ല് കച്ചവടം ചെയ്യാനല്ല; അതില്‍ ഇസ്ലാമിന്റെ കാര്യം പ്രത്യേകം പഠിച്ച് അവതരിപ്പിക്കാനാണു ഞാന്‍ സ്വയം നിയോഗിതനായിട്ടുള്ളത്. അതിനു കുറേ കാരണങ്ങളുമുണ്ട്.
****
നന്മകള്‍ വിശദീകരിക്കാന്‍ ഇവിടെ കാക്കത്തൊള്ളായിരം സംഘടനകളും ആളുകളും ഉണ്ടല്ലോ. പിന്നെ ഞാന്‍ എന്റെ പരിമിതമായ സമയം അതിനു വ്യയം ചെയ്യണോ?
****
മതപ്രചാരകര്‍ ആരെങ്കുലും അവരുടെ മതത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
താങ്കളുടെ സൈറ്റില്‍ ഹിന്ദുത്വത്തിന്റെ നെഗറ്റീവായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടം നീക്കിവെച്ചിട്ടുണ്ടോ?
പിന്നെ ഞാന്‍ മാത്രം ബാലന്‍സ് ചെയ്ത് എഴുതണം എന്നു പറയുന്നതിന്റെ യുക്തി എന്ത്?
യുക്തിവാദികള്‍ മതങ്ങളുടെ കുറ്റം മാത്രം പറയട്ടെ, മതക്കാര്‍ നന്മ മാത്രം പറയട്ടെ. നിഷ്പക്ഷമായി പഠിക്കുന്നവര് രണ്ടും വായിക്കട്ടേ. അതല്ലേ ശരി?
@ശ്രീ ജബ്ബാര്‍,
താങ്കള്‍ പറഞ്ഞു:
"താങ്കളുടെ സൈറ്റില്‍ ഹിന്ദുത്വത്തിന്റെ നെഗറ്റീവായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇടം നീക്കിവെച്ചിട്ടുണ്ടോ?"
ഹിന്ദുത്വത്തിന്‍റെ നെഗറ്റീവായ കാര്യങ്ങള്‍ "പ്രചരിപ്പിക്കാന്‍" അല്ല, പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്. അല്ലാതെ, അതില്‍ നിന്നും മാറിനിന്ന് കൈകൊട്ടി ചിരിക്കാനല്ല ശ്രമിക്കുന്നത്, അങ്ങനെ ചെയ്യുന്നത് വെറും അല്പ്പത്തരമാണ്.
ശ്രേയസ് വെബ്‌സൈറ്റ് താങ്കള്‍ കൂടുതല്‍ ശ്രദ്ധയോടെ വായിച്ചു നോക്കൂ, അപ്പോള്‍ മനസ്സിലാവും എന്താണ് ഈയുള്ളവന്‍റെ ഉദ്ദേശം എന്ന്. ഇപ്പോഴുള്ള ലേഖനങ്ങളും, ഇനി എഴുതുന്നവയും താങ്കള്‍ക്കും പ്രയോജനപ്പെടും.
ഈയുള്ളവന്‍ അസഭ്യമോ ബാലിശമോ ആയ കാര്യങ്ങള്‍ എടുത്തു കുറ്റം പറഞ്ഞല്ല ശീലിച്ചത്. പോസിറ്റീവ് ആയ കാര്യങ്ങളെ കുറിച്ച് പറഞ്ഞു നെഗട്ടീവ് ആയ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ മാറ്റാന്‍ ആണ് ശ്രീ ജബ്ബാര്‍ എളുപ്പം.
പ്രിയ കെ.പി.എസ്,
താങ്കളെപ്പോലെ ചിന്തിക്കാൻ ജബ്ബാർ മാഷിനെപ്പോലുള്ള കുരുട്ടുവാദികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഇതൊരു ആത്മരതിയാണവർക്ക്. വർഷങ്ങൾ ബ്ലോഗിയാലും ഒരക്ഷരം തിരുത്തുവാനോ മനസ്സിലാക്കുവാനോ തയ്യാറാകാത്ത ദുശ്ശാഠ്യത്തിന് എങ്ങിനെ വിശാലമനസ്കതയോട് സന്ധി ചെയ്യുവാൻ കഴിയും?
കരളു പറിച്ചു കാണിച്ചു കൊടുത്താലും പറയും ഏയ് ഇത് ചെമ്പരത്തിപ്പൂവാണെന്ന്! ജബ്ബാർ മാഷിന്റെ തിസീസനുസരിച്ച് മുസ്ലിം വിശ്വാസികൾ താഴെ പറയുന്ന കാര്യമൊക്കെ ചെയ്യണം.
1. ഖുറാൻ ഉപേക്ഷിക്കണം.
2. പ്രവാചകനെ തള്ളിപ്പറയണം
3. മതത്തിൽ നിന്ന് പുറത്ത് കടക്കണം.
പ്രിയ കെ.പി.എസ്. ഇത്രയും ലളിതമായ കാര്യങ്ങളേ അദ്ദേഹം ആവശ്യപ്പെടുന്നുള്ളൂ. ഇതൊക്കെ ചെയ്താൽ അവശേഷിക്കുന്നതിന്റെ പേരെന്താണാവോ? അപ്പോൾ മുസ്ലിം സമുദായം അത്തരം വരണ്ട ‘ജബ്ബാർ കമ്മ്യൂണിറ്റി‘ സർക്കിളുകളിലേക്ക് മാറണം.
തേരാളിയും യുക്തിവാദിയും വായിച്ച് നീഷെയെയും കോവൂരിനെയും പഠിച്ച് മതമുക്ത നാസ്തിക നാഗരികതയുടെ ആ അരാജക വിഴുപ്പു ഭാണ്ഠം പേറിത്തുടങ്ങിയാൽ ഉടനെ താഴെ പറയുന്ന താമ്ര പത്രങ്ങൾ അദ്ദേഹം ഇഷ്യൂ ചെയ്തു തുടങ്ങും.
എ. മനുഷ്യർ.
ബി. മാനവിക വാദികൾ.
സി. ധാർമ്മിക വാദി
ഡി. മതേതരവാദി.
ഇതൊന്നും പറ്റില്ലെങ്കിൽ പിടിച്ചോ സർട്ടിഫിക്കട്ട് വേറെ…
ക. താലിബാൻ മൂരാച്ചികൾ.
ച. അപരിഷ്ക്ര്യത ഗോത്ര വർഗ്ഗം
ട . കാക്കകൾ.
ത. കാമഭ്രാന്തന്മാർ.
പ. ബോംബ് ബ്ലാസ്റ്റേഴ്സ്..
ഒരു കമ്മ്യൂണിസ്റ്റിനോട് മാർക്സിനെയും മൂലധനത്തെയും ഉപേക്ഷിച്ച് മുതലാളിത്തം സ്വീകരിച്ചാൽ മാത്രമേ യഥാർത്ഥ മനുഷ്യനാവുകയുള്ളൂ എന്നുപദേശിക്കുന്നയാളെ മാർക്സിസ്റ്റ് നിരൂപകനെന്നു വിളിക്കാമെങ്കിൽ ജബ്ബാർ മാഷ് ഒന്നാം തരം ആത്മാർത്ഥതയുള്ള പരിഷ്കരണവാദി തന്ന!!
മാർക്സ് ഒരു മൂരാച്ചിയാണെന്നും ദസ് കാപിറ്റൽ ചവറാണെന്നും മാർക്സിസ്റ്റു ശീലങ്ങൾ മുഴുക്കെ അപരിഷ്ക്ര്യതമാനെന്നും നിരന്തരം പ്രതിപക്ഷ ബഹുമാനമില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നയാളെ ചുരുങ്ങിയത് പിണറായി വിജയൻ വിളിക്കുക മാർക്സിസ്റ്റ് വിരുദ്ധൻ എന്നായിരിക്കും.
പ്രിയ കെ.പി.എസ്. മധ്യസ്ഥത വഹിച്ച് പതിനാലാം നൂറ്റാണ്ടിലെ ഈ ഗോത്ര വർഗ്ഗത്തിനു ദയവായി യുക്തിവാദി സംഘത്തിന്റെ ഒരു തിട്ടൂരം സംഘടിപ്പിച്ചു തരണം.. ഈ മഹാനിരൂപകനെ ഇസ്ലാം വിരോധി എന്നെങ്കിലും വിളിക്കാനുള്ള അനുവാദം കിട്ടാൻ.
അങ്ങിനെ അപരിഷ്ക്ര്യത മാർക്സിനെയും മൂലധനച്ചവറിനെയും ഒക്കെ അറബിക്കടലിൽ വലിച്ചെറിഞ്ഞ് ശുദ്ധി നേടുന്ന മാർക്സിസ്റ്റുകാരനുനും ഗാന്ധിയെ പുഛിച്ചു തള്ളുന്ന ഗാന്ധിയനും യുക്തിവാദിസംഘം അസംബന്ധമാണെന്ന് വിശ്വസിക്കുന്ന യുക്തിവാദിയും ഉണ്ടാകുന്ന ആ നല്ല കാലം ....മുസ്ലിം ഇസ്ലാം എന്ന പുറന്തോടിനെ ഉപേക്ഷിച്ച് യഥാർത്ഥ അരാജകവാദിയാകുന്ന ആ സുവർണ കാലം എപ്പോൾ ഉണ്ടായി വരും?
പൂവൻ കോഴി അന്നെത്ര കോഴിക്കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നാർക്കറിയാം പ്രിയ കെ.പി.എസ്?
ഒരു പ്രത്യേക അറിയിപ്പ്:
ശ്രീ@ശ്രേയസ്സ് എന്ന ബ്ലോഗ്ഗര്‍ തന്റെ വെബ്സൈറ്റില്‍ ഈ പോസ്റ്റിനെ പറ്റി ചില വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവിടെ ഞാന്‍ ഉന്നയിച്ച സംശയങ്ങള്‍ ഇവിടെ പെയിസ്റ്റ് ചെയ്യുന്നു. (ഈ ചര്‍ച്ചയുടെ ഭാഗമല്ലാത്തതിനാല്‍ ഈ കമന്റ് ആരും ഗൌരവമായി കാണേണ്ടതില്ല.)
@ശ്രീ സുകുമാരന്‍:
ക്ഷമിക്കണം, അല്‍പ്പം യുക്തിചിന്തയും പാശ്ചാത്യചിന്തകളും പ്രൊഫഷണലിസവും ഒക്കെ കൂടികലര്‍ന്ന ഒരു ജന്മമാണ് ഈയുള്ളവന്‍ എന്നതിനാല്‍, ചര്‍ച്ചകളില്‍ പേര് വിളിക്കാനുള്ള സ്വാതന്ത്രം ഉപയോഗിക്കുന്നതാണ്. 'ശ്രീ' എന്ന ഒരു ഭാരതീയ പദം കൂടി കലര്‍ത്തിയാണ് എല്ലാവരെയും തുടക്കത്തില്‍ സംബോധന ചെയ്യുന്നത്, അതിന്‍റെ അതിനേക്കാള്‍ കൂടുതല്‍ ബഹുമാനം കൊടുക്കാന്‍ മറ്റൊരു വാക്കുണ്ടോ എന്നറിയില്ല. അല്ലാതെ മാഷ് എന്നും ചേട്ടാ എന്നും അനിയാ എന്നും ഒക്കെ പ്രൊഫൈല്‍ നോക്കി വയസ്സറിയിച്ചിട്ട് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഈ ശ്രീ വിളിയില്‍ തെറ്റൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മാഷേ എന്ന് വിളിച്ചൂടേ എന്ന്, നിര്‍ബ്ബന്ധമില്ല എന്ന് പറഞ്ഞുകൊണ്ട് സൌഹാര്‍ദ്ധപൂര്‍വ്വം ചോദിച്ചതായിരുന്നു.
അല്ലാതെ മാഷ് എന്നും ചേട്ടാ എന്നും അനിയാ എന്നും ഒക്കെ പ്രൊഫൈല്‍ നോക്കി വയസ്സറിയിച്ചിട്ട് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പറയുമ്പോള്‍ ഒന്ന് ചോദിച്ചോട്ടെ. ബ്ലോഗില്‍ കമന്റ് എഴുതുമ്പോള്‍ സംബോധന ചെയ്യണം എന്നൊന്നും ഇല്ല. സംബോധന ചെയ്യുകയുമാവാം. ഈ ബ്ലോഗില്‍ കമന്റ് എഴുതുമ്പോള്‍ എങ്ങനെ സംബോധന ചെയ്യാം? ശ്രീ.ശ്രീ(sreyas.in)എന്നോ അതോ ശ്രീ.ശ്രീകണ്ഠന്‍ പിള്ള എന്നോ?
കുഞ്ഞാലിക്കുട്ടി എന്നൊരു ബ്ലോഗ്ഗറുടെ ബ്ലോഗില്‍ ശ്രീ.കുഞ്ഞാലിക്കുട്ടി എന്ന് സംബോധന ചെയ്ത് കമന്റ് എഴുതുന്നു എന്ന് വയ്ക്കുക. തിരിച്ച് ആ കുഞ്ഞാലിക്കുട്ടി ഈ ബ്ലോഗില്‍ വന്ന് ജനാബ് ശ്രീ(sreyas.in) എന്നോ ജനാബ് ശ്രീകണ്ഠന്‍ പിള്ള എന്നോ സംബോധന ചെയ്ത് കമന്റ് എഴുതി എന്നും സങ്കല്‍പ്പിക്കുക. ഇതില്‍ അനൌചിത്യം ഉണ്ടാകുമോ? എന്റെ സംശയം ബാലിശമായി തോന്നരുത്.വര്‍ഗ്ഗീയം പറയുന്നു എന്നും കരുതരുത്. ഇന്ത്യ ഒരു ബഹുസ്വരസമൂഹമാണല്ലൊ. ഈ ഭാരതീയം എന്നത് എല്ലാ ഭാരതീയര്‍ക്കും സ്വന്തമല്ലെ? അപ്പോള്‍ ശ്രീ മാത്രമല്ലല്ലൊ തിരു. എന്നതും ജനാബ് എന്നതും ഒക്കെ ഭാരതീയത്തിന്റെ ഭാഗമല്ലെ. ദ്രാവിഡര്‍ തിരുവാളര്‍ എന്നത് ചുരുക്കി തിരു. എന്നാണ് സംബോധന ചെയ്യാറ്. ദ്രാവിഡര്‍ എന്നാല്‍ വൈദേശികരോ കുടിയേറി വന്നവരോ അല്ല.തനത് തദ്ദേശീയരായ ഭാരതീയരാണ്. ഒരു പടി കൂടി കടന്ന് ചിന്തിച്ചാല്‍ ആദിദ്രാവിഡരാണ് യഥാര്‍ഥ ഭാരതീയര്‍.
ഞാന്‍ ഒരു തര്‍ക്കം ഉദ്ദേശിച്ചു വന്നതല്ല. ഇത്തരം കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ബ്ലോഗില്‍ സര്‍വ്വസമ്മതമായ ഒരു രീതിയാണ് മാഷേ വിളി. എന്റെ സംശയം ഇതാണ് ഈ ബ്ലോഗില്‍ എനിക്ക് സംബോധന ചെയ്യാന്‍ തോന്നിയാല്‍ ഞാനെന്ത് സംബോധനം ചെയ്യും? ഇങ്ങോട്ട് വരാതിരുന്നാല്‍ പ്രശ്നം തീരും. ഏതായാലും എന്റെ ബ്ലോഗും പേരും ഒക്കെ ഇവിടെ പരാമര്‍ശിക്കപ്പെട്ടത്കൊണ്ട്, ആ പ്രിവിലിജ് ഉപയോഗിച്ച് ഇത്രയും എഴുതി.ഇത് ബാലിശമായി തോന്നുന്നവര്‍ക്ക് ധാരാളമായി തോന്നാം.ഇനി ഇങ്ങോട്ടില്ല.
ശ്രീ@ശ്രേയസ്സിന്റെ കമന്റുകള്‍ മുന്നറിയിപ്പില്ലാതെ,വിശദീകരണമില്ലാതെ ഡിലീറ്റ് ചെയ്യപ്പെടും.
ശ്രീയുടെ ബ്ലോഗിൽ നിന്നാണ് ഇവിടെയെത്തിയത്. വരാനിത്തിരി വൈകി, ഒരുപാട് കമന്റുകൾ ഉണ്ട്, എല്ലാം വായിക്കാനൊത്തില്ല.
ചർച്ച അവസാനിച്ചോ എന്നറിയില്ല. ഞാൻ പറയാനുദ്ദേശിക്കുന്നത് ഇതിനുമുൻപ് ആരെങ്കിലും പറഞ്ഞോ എന്നും അറിയില്ല. ആവർത്തനമെങ്കിൽ ക്ഷമിക്കുക.
എന്റെ ഒരു അഭിപ്രായം ഇവിടെ പറയട്ടെ.
വിശ്വാസം വിശ്വാസികൾക്കും അതില്ലാത്ത ചിന്താഗതി അങ്ങിനെയുള്ളവർക്കും എന്ന് പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരേ കാഴ്ചപ്പാട് ഉള്ളവർ സംവദിക്കുമ്പോൾ അവിടെ എല്ലായ്പ്പോഴും ഗൗരവതരമായ ചിന്തകൾ വന്നുകൊള്ളണമെന്നില്ല (തീർത്തും ഇല്ലെന്ന് പറയുന്നില്ല). തന്നിലേയ്ക്ക്, തന്റെ വിശ്വാസത്തിലേയ്ക്ക്, തന്റെ അറിവിലേക്ക് ഒരാൾക്ക് കൂടുതൽ ചികഞ്ഞുനോക്കണമെങ്കിൽ ചിലപ്പോൾ അതിനു വിരുദ്ധമായ ആശയങ്ങൾ ആവശ്യമായി വരും. മതങ്ങൾ പോലും നാം അന്നുവരെ അറിഞ്ഞിരുന്ന, വിശ്വസിച്ചിരുന്ന പലതിനേയും നവീകരിച്ചു കൊണ്ടാണ് (പലപ്പോഴും എതിർത്തുകൊണ്ടാണ്) ആവിർഭവിച്ചത് എന്നതുകൂടി നാം ഓർക്കേണ്ടതല്ലേ.
ഇതുരണ്ടും സമാന്തരമായി നീങ്ങുന്ന ഒന്നാണെന്ന് എനിക്ക് അഭിപ്രായമില്ല. വിശ്വാസങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ സഹായിച്ചിട്ടുള്ളത് പലപ്പോഴും അവിശ്വാസം തന്നെയാണ്. മറിച്ചും അങ്ങിനെത്തന്നെ. വിശ്വാസങ്ങൾ വിശ്വാസികൾക്ക് മാത്രമുള്ളതാണെന്ന് പറയുമ്പോഴും അതിന്റെ സാമൂഹിക ഘടകം പ്രസക്തമാകുന്നിടത്തോളം കാലം വിശ്വാസിയും അവിശ്വാസിയും സമാന്തരമായി നീങ്ങുന്നവരാകരുത്.
ഇന്ന് നാം അനാചാരങ്ങളെന്ന് അംഗീകരിക്കുന്ന പലതും ഒരുകാലത്ത് ആചരമോ ദൈവനിശ്ചയം തന്നെയോ ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ജാത്യാചാരവും വിധവകളുടെ ദുർഗ്ഗതിയും സതിയും ഒക്കെ നാം ഇന്ന് ഒരുപരിധി വരെ തിരുത്തിയിട്ടുണ്ടെങ്കിൽ അവിടെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പങ്ക് മറന്നുകൂടാ.
ന്യൂട്ടന്റെ ഒന്നാം നിയമം തത്വശാസ്ത്രത്തിലും പ്രസക്തമാണ്, പലപ്പോഴും.
പരിഹാസം പ്രശ്നമാണ്, ഇല്ലെന്ന് പറയുന്നില്ല. പക്ഷെ പരിഹാസം എന്ത് എന്നതും ആപേക്ഷികമായേയ്ക്കും. ജ്യോത്സ്യത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് അവിശ്വാസി "കവിടി നിരത്തൽ" എന്നു പറയുന്നതുപോലും പരിഹാസമായേ തോന്നൂ. അപ്പോൾ ഒരു വിവേചനരേഖ എവിടെ വരയ്ക്കും? നിലവിലുള്ള സ്ഥാപിതഘടനകളെ കൃസ്തുവും നബിയും ബുദ്ധനുമൊക്കെ (ചിലപ്പോഴെങ്കിലും) പരിഹസിച്ചിട്ടുണ്ടെന്നതും സത്യമല്ലെ? (യുക്തിവാദികൾ ആ ഗ്രേഡിൽ വരും എന്നൊന്നും പറയാനല്ല ഞാനിതു പറയുന്നത്)
വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ എനിക്ക് താൽപര്യമില്ല, അത് ആ വ്യക്തി ചൂഷണവിധേയനാവുകയോ മറ്റൊരാൾക്ക് ഹാനികരമാവുകയോ ചെയ്യാതിരിക്കുന്നിടത്തോളം കാലം.
അവസാനമായി ഒന്നുകൂടി.....
ഏതൊരു ചർച്ച നടക്കുമ്പോഴും വിഷയത്തിനനുസരിച്ച് പ്രതികരിക്കുക എന്നതാണ് അഭിലഷണീയം. അവിടെ സംസാരിക്കുന്ന വ്യക്തികളെക്കുറിച്ചോ അവരുടെ മുൻകാല നിലപാടുകളെക്കുറിച്ചോ സംസാരിക്കുന്നത് ചർച്ച വിരസമാക്കാനേ സഹായിക്കൂ. അത്തരം പരാമർശങ്ങൾ എല്ലാഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട് (ജബ്ബാർ മാഷും ഇതിൽ നിന്നും മുക്തനല്ല) എന്നത് സങ്കടകരമാണ്.
ശ്രീ (sreyas.in) said...
മറുപടി കൊടുത്തിട്ടുണ്ട്.
http://comments.sreyas.in/2009/09/yukthivadam-with-jabbar.html
ഡിലീറ്റ് ചെയ്യുന്നതില്‍ സന്തോഷം .
പ്രിയ അപ്പൂട്ടന്‍,ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് നന്ദി.
പ്രിയ ഇസ്ലാം വിചാരം, അപ്പൂട്ടന്റെ അഭിപ്രായം കണക്കിലെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇസ് ലാം ഒരു വിശുദ്ധ പശുവൊന്നുമല്ല. വിമർശനങ്ങളെ ഒരു ദർശനവും പേടിക്കുന്നില്ല. ഇസ്ലാം നൂറു കണക്കിനു വിമർശകരെയും അവരുടെ തൂലികയെയും കണ്ടിട്ടുണ്ട്. ചരിത്രത്തിന്റെ നാൽക്കവലകളിൽ ഇന്നും എന്നും ഈ വിശ്വാസ സംഹിതക്ക് ഏറു കൊണ്ടിട്ടുണ്ട്. പൂവും മുള്ളും സമ്മിശ്രമായിക്കിട്ടിയിട്ടുണ്ട്. അത് കൊണ്ട് ജബ്ബാർ മാഷിന്റെ ഏതെങ്കിലും പോസ്റ്റിനോട് വിശ്വാസിക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. പക്ഷേ ബ്ലോഗ് പോലുള്ള ഒരു ജനാധിപത്യ മാധ്യമത്തെ മറയാക്കി ഒരു വേദഗ്രന്ഥത്തെയും പ്രവാചകനെയും മതത്തെയും പ്രശ്ന വൽക്കരിക്കുമ്പോൾ കാണിക്കേണ്ട പ്രതിപക്ഷ ബഹുമാനമോ, സൂക്ഷ്മതയോ ഒരിക്കലും ജബ്ബാർ മാഷിൽ കാണാറില്ല. ഓറിയന്റലിസ്റ്റുകളുടെ പാടിപ്പതിഞ്ഞ വിമർശനങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ സൂക്ഷ്മത പാടില്ലെന്നുണ്ടോ? ഉദാഹരണത്തിനു പ്രവാചകനെ ഒരു സ്ത്രീ ലമ്പടനായി ചിത്രീകരിക്കുന്ന ഒരു പാട് പോസ്റ്റുകൾ അദ്ദേഹത്തിന്റെ ബ്ലോഗുകളിൽ കാണാം. യുക്തിവാദിസംഘത്തിന്റെ ഒരു നേതാവിനെ സ്ത്രീ വിഷയാസക്തനായി ചിത്രീകരിച്ച് ആരെങ്കിലും വായിൽ തോന്നിയത് കോതക്ക് പാടിയാൽ അത് പോലും ഉൾക്കൊള്ളാൻ കഴിയുന്ന പരുവത്തിലല്ല യുക്തിവാദികളെന്നത് ഏവർക്കുമറിയാം. ഗാന്ധിജിയെ അയാൾ എന്നു വിളിക്കുന്ന പുസ്തകം കത്തിച്ചവരാണു നമ്മൾ. ഇ.എം.എസിനെ ആരെങ്കിലും അവഹേളിച്ചെഴുതിയാൽ ഏത് പുരോഗമനവാദി ഇവിടെ മിണ്ടാതിരിക്കും? മുസ്ലിമിന്റെ പ്രവാചകനെ മാത്രം എന്തും വിളിക്കാമെന്നുണ്ടോ?
ആവിഷ്കാര സ്വാതന്ത്ര്യത്തിനും പരിമിതി വേണം. എഴുതുന്ന രീതിക്ക് മാന്യത വേണം. കൂട്ടത്തിൽ ഓർക്കേണ്ട ഒരു കാര്യം ഖുറാനെ മാത്രം കൈ കാര്യം ചെയ്യാൻ ബ്ലോഗുകൾ ഒന്നിലധികമുണ്ട് മാഷിന്റെ വക. ഈ ബൂലോഗത്ത് മറ്റേതെങ്കിലും ഒരു വേദഗ്രന്ഥത്തെ ആരെങ്കിലും ഇങ്ങിനെ വലിച്ചു കീറി സ്കാൻ ചെയ്യുന്നുണ്ടോ? ആരെങ്കിലും അത് സഹിക്കുമോ?
മതവികാരങ്ങൾ വ്രണപ്പെടാനുള്ളതാണെന്ന് മാഷ് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടായില്ല. ഒരു വികാരവും വ്രണപ്പെടുത്താതിരിക്കാനുള്ള വിവേകമാണു നാം ആർജ്ജിക്കേണ്ടത്.
മതം അപരിഷ്ക്ര്യതമാണെന്ന ഒരു പൊതു ബോധത്തെ ഉല്പാദിപ്പിക്കാൻ കുറെ ക്ലീഷെകളുയർത്തിപ്പിടിച്ച് ചില മതവിരുദ്ധർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനെ ചെറുക്കാനുള്ള ധൈഷണികശേഷിയൊക്കെ വിശ്വാസികൾ എന്നോ ആർജ്ജിച്ചു കഴിഞ്ഞു. പക്ഷേ പ്രവാചകനെപ്പോലെയുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ പുരോഗമനയുക്തിവാദം കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോൾ , അത് പതിനാലാം നൂറ്റാണ്ടിലെ ഗോത്രവർഗ്ഗത്തെപ്പോലും നാണിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.
ആരു കയ്യടിച്ചാലും ഈ രാജാവ് നഗ്നൻ തന്നെ. ഒരു സംശയവുമില്ല. ജബ്ബാർ മാഷ് ഒരു മഴവിൽ സമൂഹത്തിലെ സംവേദനം എങ്ങിനെയെന്ന് ഇനിയും പഠിച്ചിട്ട് വേണം.
വിശ്വാസികളെ സഹിഷ്ണുത പഠിപ്പിക്കുന്നവരാണല്ലോ ഇവരൊക്കെ എന്നോർക്കുമ്പോൾ ഹാ കഷ്ടം!!
പ്രിയ കേ പി എസ്,
ഞാന്‍ പിന്മാറുന്നു. എന്റെ കമന്റുകള്‍ അരോചകമായി തോന്നുന്നുവെങ്കില്‍ താങ്കള്‍ക്കു പിന്‍ വലിക്കാം.
ഇസ്ലാം വിചാരത്തിനുള്ള മറുപടി ഞാന്‍ എന്റെ ‘യുക്തിവാദം’ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. നന്ദി..!
അദ്ദേഹത്തിനു സ്വാഗതം.
പ്രിയ ജബ്ബാര്‍ മാഷ്, താങ്കള്‍ എന്നെ ധര്‍മ്മസങ്കടത്തില്‍ ആക്കുകയാണ്. താങ്കളുടെ മനസ്സ്,യുക്തി എന്നിവ എനിക്ക് വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്.അത് പോലെ ചിന്തകന്‍,ഇസ്ലാം വിചാരം,ഫൈസല്‍ എന്നിവരുടെ മനസ്സും യുക്തിയും എനിക്ക് ബോധ്യം ആവുന്നുണ്ട്.ഇതാണെന്റെ യഥാര്‍ത്ഥ പ്രശ്നം.
@ഇസ്ലാം വിചാരം:
താങ്കൾ പലപ്പോഴായി
(പതിനാലാം നൂറ്റാണ്ടിലെ ഈ ഗോത്ര വർഗ്ഗത്തിനു )
എന്ന് ഉപയോഗിച്ചു കാണുന്നു.
സുകുമാരന്‍ മാഷെ : ജബ്ബാറ് മാഷ് ഹൃദയസ്പൃക്കായി - മാന്യമായി സംസാരിച്ചിട്ടും അദ്ദേഹത്തോട് വീണ്ടും വീണ്ടും ഒരേചോദ്യങ്ങള്‍ ചോദിക്കുന്ന ഈ ചര്‍ച്ച അവസാനിക്കുന്നതാ നല്ലത്.
ഒരു ദാഹരണം കാണുക. ചിന്തകന്റെ സെപ്റ്റംബര്‍ 10 നുള്ള ഇ ചോദ്യവും:
-------
ഖുര്‍ ആനെ ഒഴിവാക്കി പിന്നെ എങ്ങനെയാണ് താങ്കള്‍ക്ക് മുസ് ലീങ്ങളെ സ്നേഹിക്കാന്‍ കഴിയുക.
September 10, 2009 1:36 PM
-------
സെപ്റ്റംബര്‍ 14 ന്റെ മറ്റൊരു ചോദ്യം:
ഒരു മത വിശ്വാസിയെ സഹോദരനായി കാണാന്‍ നിരീശ്വര ഭൊതിക വാദികള്‍ക്ക് കഴിയുന്നുണ്ടോ?
September 14, 2009 7:56 AM
വായനക്കായി ജബ്ബാറ്മാഷിന്റെ മറുപടിയും ഇവിടെ കുറിക്കുന്നു.
പ്രിയ ചിന്തകന്‍ !
അതു തന്നെയാണു പ്രശ്നം . മുസ്ലിങ്ങളെ ഞാന്‍ മനുഷ്യര്‍ എന്ന നിലയിലാണു സ്നേഹിക്കുന്നത്. ആ സ്നേഹം എനിക്കു മറ്റു മതക്കാരോടും മതമില്ലാത്തവരോടുമൊക്കെയുണ്ട്. അവരുടെ വിശ്വാസങ്ങള്‍ എന്തു തന്നെയായാലും.
ഇസ്ലാം എന്ന വിശ്വാസപ്രമാണത്തെ ഞാന്‍ വിമര്‍ശിക്കുന്നതു കൊണ്ട് മുസ്ലിംങ്ങളോടൊക്കെ എനിക്കു പകയാണെന്നാണു നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ എനിക്കു നിങ്ങളുടെ ചെറിയ മനസ്സുകളോടു സഹതപിക്കേണ്ടി വരും.
എന്റെ ഉമ്മ ബാപ്പ, സഹോദരങ്ങള്‍ എല്ലാം മുസ്ലിംങ്ങളാണ് . വിശ്വാസികളുമാണ്. ഞാന്‍ ജീവിക്കുന്നത് മുസ്ലിം ഭൂരിപക്ഷപ്രദേശത്താണ്. എന്റെ അയല്‍ക്കാരെല്ലാം മുസ്ലിം വിശ്വാസികളാണ്. ഞാന്‍ പഠിപ്പിക്കുന്ന സ്കൂളീല്‍ 100% മുസ്ലിം കുട്ടികള്‍. അവരുടെ രക്ഷിതാക്കളെല്ലാം വിശ്വാസികള്‍. ആ കുട്ടികളെ എന്റെ സ്വന്തം കുട്ടികളെപ്പോലെ ഞാന്‍ സ്നേഹിക്കുന്നു എന്ന് ആ രക്ഷിതാക്കള്‍ക്കറിയാം. അതു കൊണ്ടു തന്നെ അവര്‍ക്കെല്ലാം എന്നോടു സ്നേഹവും ആദരവും മാത്രമേയുള്ളു. എന്റെ എല്ലാ കുട്ടികളുടെയും വീടുകളില്‍ ഞാന്‍ പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ വീടുകളില്‍ എന്തു വിശേഷമുണ്ടായാലും എന്നെ ക്ഷണിക്കും. ഞാന്‍ സന്തോഷത്തോടെ പോകും. മനുഷ്യ ബന്ധങ്ങള്‍ക്ക് വിശ്വാസമോ അവിശ്വാസമോ ഒരു തടസ്സവും ഉണ്ടാക്കുന്നില്ല.
കുര്‍ ആന്‍ അബദ്ധങ്ങളുടെ പഞ്ചാംഗമാണെന്നു ഞാന്‍ വായനയിലൂടെ മനസ്സിലാക്കിയതോടെ മുസ്ലിംങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുകയാണു ചെയ്തത്. അവരെ ആ ഗ്രന്ഥത്തിന്റെ ഇരകളായി അനുതാപത്തോടെ നോക്കിക്കാണാനേ എനിക്കു കഴിയുന്നുള്ളു.
സാധാരണ നിഷ്കളങ്കരായ വിശ്വാസികളെ ഉന്നംവെച്ചു കൊണ്ടല്ല ഞാന്‍ ബ്ലോഗെഴുതുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് ഈ സമുദായത്തിലെ പാവങ്ങളെയും അവരുടെ അന്ധവിശ്വാസങ്ങളെയും വിപണിയാക്കി ചൂഷണം ചെയ്യുന്ന ഇത്തിക്കണ്ണികളെ തന്നെയാണു ഞാന്‍ ലക്ഷ്യമിടുന്നത്.
ഞാന്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നില്ല. ഒരു പ്രത്യയശാസ്ത്രത്തെയാണു വിമര്‍ശിക്കുന്നത്. അതിനെ വ്യക്തിപരമായി നേരിടുകയാണു നിങ്ങള്‍ വിശ്വാസികള്‍ പലപ്പോഴും ചെയ്യുന്നത്. നിങ്ങള്‍ ജബ്ബാര്‍ എന്ന എന്നെ വിട്. ഞാന്‍ ഉന്നയിക്കുന്ന വസ്തുതകളോടു പ്രതികരിക്ക്.
September 10, 2009 3:00 PM
ഈയിടെ ഇതിനു സമാനമായ അനില്‍@ബ്ലൊഗിന്റെ മതനിരപേക്ഷകൂട്ടായ്മ എന്ന പോസ്റ്റിലും ഇത് തന്നെയാണ് അനുഭവം.
ഈ മതവാദം തലക്ക്പിടിച്ചവര്‍ക്കെതിരെ, ബ്രാന്റഡ് മതങ്ങളുടെ സംഘബലത്തിനെതിരെ; മതമില്ലാത്തവരുടെ ഒരു കൂട്ടായ്മ ഉണ്ടാവേണ്ടിയിരിക്കുന്നു ബൂലോകത്തിന്റെ കാലൊടിയാതിരിക്കാന്‍.
“if i was a person who were interested in preserving religious faith; i would be very afraid of the positive power of the evolutionary science." Raichard Dawkins.
ഇദ്ദേഹത്തിന്റെ TALKS ഇവിടെ കേള്‍ക്കുക.
Richard Dawkins on militant atheism
ഒരു ദാഹരണം കാണുക. ചിന്തകന്റെ സെപ്റ്റംബര്‍ 10 നുള്ള ഇ ചോദ്യവും:
-------
ഖുര്‍ ആനെ ഒഴിവാക്കി പിന്നെ എങ്ങനെയാണ് താങ്കള്‍ക്ക് മുസ് ലീങ്ങളെ സ്നേഹിക്കാന്‍ കഴിയുക.
September 10, 2009 1:36 PM
-------
പ്രിയ യരലവ
ഇത് വ്യക്തമാക്കണമെന്ന് ഞാന്‍ കരുതിയതാണ്. ജബ്ബാര്‍ മാഷുമായി സംവാദം നിര്‍ത്താന്‍ ഉദ്ദേശിച്ചത് കൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കിയില്ല എന്ന് മാത്രം.
താങ്കള്‍ എന്റെ കമന്റ് എന്തായിരുന്നു എന്ന് ഒന്ന് കൂടി കാണുക.
“ ഖുര്‍ ആനെ ഒഴിവാക്കി പിന്നെ എങ്ങനെയാണ് താങ്കള്‍ക്ക് മുസ് ലീങ്ങളെ സ്നേഹിക്കാന്‍ കഴിയുക.? ഖുര്‍ ആനാണ് മുസ് ലീം എന്ന നാമത്തിന്റെ പോലും അടിസ്ഥാനം.
അത് കൊണ്ട്, നമ്മുടെയെല്ലാം അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നു കൊണ്ട് തന്നെ, മനുഷ്യ സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍, യുക്തിവാദിയായ താങ്കള്‍ക്കും വിശ്വാസിയായായ എനിക്കും വിയോജിപ്പിന്റെ മേഖലകള്‍ക്ക് പകരം യോജിപ്പിന്റെ മേഖലകള്‍ തേടി യാത്രയായിക്കൂടെ?“
ഞാന്‍ ഉദ്ദേശിച്ചതും മാഷ് ഉദ്ദേശിച്ചതും രണ്ട് കാര്യങ്ങളാണ്. മാഷ് ഉദ്ദ്ശിച്ച കാര്യത്തിന് മാഷ് മറുപടി പറഞ്ഞു. ഞാനെന്താണോ ആകമന്റ് കൊണ്ട് ഉദ്ദേശിച്ചത് ജബ്ബാര്‍ മാഷ് അത് മനസ്സിലാക്കാതിരിക്കുകയോ, മനസ്സിലാവാതിരിക്കുകയോ ചെയ്തു.
ഒന്ന് കൂടി വ്യക്തമാക്കിയാല്‍: മുസ്ലീങ്ങളില്‍ നിന്ന് ഖുര്‍ ആന്റെ വിശ്വാസം എടുത്തുമാറ്റിയതിന് ശേഷം പിന്നെ എങ്ങനെയാണ് മുസ്ലിംങ്ങളെ സ്നേഹിക്കാന്‍ കഴിയുക എന്നായിരുന്നു എന്റെ ചോദ്യം. ഖുര്‍ ആനാണ് മുസ്ലിം എന്ന പേരിന്റെ പോലും അടിസ്ഥാനം. ഖുര്‍ ആനില്ലെങ്കില്‍ പിന്നെ മുസ്ലീങ്ങളില്ല. മാഷ് തന്നെ ഇടക്കിടക്ക് പറയുന്ന ഗോത്ര വര്‍ഗ്ഗവും പരസ്പരം പോരടിക്കുന്ന ഒരു ജനതയും മാത്രമേ പിന്നെ അവശേഷിക്കുന്നുള്ളൂ. ഖുര്‍ ആനില്‍ വിശ്വാസമില്ലാത്തവരെ മുസ് ലീം എന്നാരും വിളിക്കാറില്ല.
ഇതേ ഒരു രീതി തന്നെയാണ് മാഷ് ഖുര്‍ ആന്‍ വിമര്‍ശനത്തിനും ഉപയോഗിച്ചിരിക്കുന്നത്. ഖുര്‍ ആന്‍ ഉദ്ദേശിച്ച കാര്യവും മാഷ് വിവരിക്കുന്ന കാര്യവും രണ്ടായിരിക്കും.
സ്ത്രീകള്‍ക്ക് അനുവദിച്ച സ്വത്ത് വിഹിതത്തിന്റെ കാര്യത്തിലുള്ള എന്റെ മറുഇപടി കമന്റിനും മാഷിന്റെ മറുപടി ഇതേ രൂപത്തില്‍ തന്നെയായിരുന്നു. പിന്നീടൊരു ഒരു ചോദ്യവും ഞാന്‍ മാഷൊട് ചോദിച്ചിട്ടില്ല എന്നാണെന്റെ അറിവ്.
ഞാന്‍ ആ കമന്റിലൂടെ പറയാന്‍ ഉദ്ദേശിച്ച കര്യം ഒന്ന് കൂടി വ്യക്തമാക്കാം. എല്ലാവരെയും ഒരേ ചിന്താഗതിക്കാരാക്കിയ ശേഷം നമുക്ക് മനുഷ്യ സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ആയതിനാല്‍ യുക്തിവാദിയാ ജബ്ബാര് മാഷിനും മുസ് ലീമായ എനിക്കും യോജിക്കാന് പറ്റുന്ന ഒരു പാട് മേഖലകള് ഉണ്ട്. അവിടെ യോജിച്ച് പ്രവര്ത്തിച്ച് കൊണ്ട് സമൂഹ നന്മക്കായി നമുക്ക് ഒരുമിച്ച് യാത്ര ചെയ്തു കൂടെ ? എന്നായിരുന്നു ഞാന്‍ ജബ്ബാര്‍ മാഷോട് ചോദിച്ചത്.
അല്ലാതെ ജബ്ബാര്‍ മാഷ് ഖുര്‍ ആനില്‍ വിശ്വസിച്ചതിന് ശേഷം നമുക്ക് യോജിച്ച് പോകാം എന്നോ, മുസ്ലീങ്ങളെ സ്നേഹിക്കാന്‍ കണ്ടീഷനലായി ഖുര്‍ ആനെയും സ്നേഹിക്കണം എന്നോ ആയിരുന്നില്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്.
എന്നാല്‍ ജബ്ബാര്‍ മാഷ് അതില്‍ ശ്രദ്ധിക്കാതെ ഞാനും ഫൈസലുമെല്ലാം മീന്‍ പിടിക്കാന്‍ ഇറങ്ങിയതാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. ഇവിടെ ആരാണ് മീന്‍ എന്ന് എനിക്ക് മനസ്സിലായിട്ടില്ല.
മുസ്ലീങ്ങളുടെ ഖുര്‍ ആനിലുള്ള വിശ്വാസത്തെ തീര്‍ത്തും ഇല്ലാതാക്കിയതിന് ശേഷം മാത്രമേ ഒരു പക്ഷേ ജബ്ബാര്‍ മാഷിന് ഞങ്ങളോട് യോജിക്കാന്‍ പറ്റുമായിരിക്കും. യരലവയും അങ്ങിനെ തന്നെയാണോ ചിന്തിക്കുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്.
ഒരു മത വിശ്വാസിയെ സഹോദരനായി കാണാന്‍ നിരീശ്വര ഭൊതിക വാദികള്‍ക്ക് കഴിയുന്നുണ്ടോ?
September 14, 2009 7:56 AM
ഇത് ‘നിസ്സഹയനോ‘ടുള്ള ചോദ്യമായിരുന്നു. അതിന്റെ സന്ദര്‍ഭവും വേറെയാണ്. ആ കമന്റിന് അദ്ദേഹം ഒരു മറുപടി പറയുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ വ്യക്തമാക്കാം.
അനിലിന്റെ മത സൌഹാര്‍ദ്ദ വിരുദ്ധ-മത നിരപേക്ഷ കൂട്ടായ്മയെ കുറിച്ചുള്ള പോസ്റ്റ് ഞാന്‍ ഇപ്പോഴാണ് കാണുന്നത്. പോസ്റ്റും കമന്റുകളും വായിച്ചതിന് ശേഷം ആവശ്യമെങ്കില്‍ എന്റ അഭിപ്രായം അവിടെ പറയാം.
ചിന്തകാ :
“യുക്തിവാദിയാ ജബ്ബാര് മാഷിനും മുസ് ലീമായ എനിക്കും യോജിക്കാന് പറ്റുന്ന ഒരു പാട് മേഖലകള് ഉണ്ട്. അവിടെ യോജിച്ച് പ്രവര്ത്തിച്ച് കൊണ്ട് സമൂഹ നന്മക്കായി നമുക്ക് ഒരുമിച്ച് യാത്ര ചെയ്തു കൂടെ ?
പ്രിയ ചിന്തകാ : ഇങ്ങിനെ യാത്രചെയ്യാന്‍ പ്രായോഗിക ഇസ്ലാം മതം അനുവദിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് പറയാമോ, എങ്കില്‍ ചര്‍ച്ച നീണ്ടുപോകാതെ വേഗം ഉപസംഹരിക്കാം.
ചിന്തകൻ
താങ്കൾ commentൽ എഴുതിയ ഒരു വരി മാത്രം പരിശോധിക്കുന്നു.
"ഖുര്‍ആൻ ഇല്ലെങ്കില്‍ പിന്നെ മുസ്ലീങ്ങളില്ല."
അതായതു് ഖുർആൻ ഉണ്ടാകുന്നതിനു് മുമ്പ് മുസ്ലീമുകൾ ഇല്ലായിരുന്നു എന്നും അർത്ഥം വരും.
ഇസ്ലാമിക വിശ്വാസങ്ങളും സപ്രദായങ്ങളും അനുസരിച്ചു "ദൈവം" ഈ പ്രപഞ്ചവും പിന്നെ ആദാമിനേയും സൃഷ്ടിക്കുന്ന സമയം മുതൽ ഇസ്ലാം ഉണ്ടായിരുന്നു എന്നാണു്. ആദാം മുതൽ മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകന്മാരും മുസ്ലീമുകൾ ആയിരുന്നു എന്നാണല്ലോ വിശ്വാസം. ഖുർആൻ ഗ്രന്ഥ രൂപത്തിൽ എഴുതപ്പെടുന്നതു പോലും നബി മരിച്ച് 70 വർഷം കഴിഞ്ഞ ശേഷമാണു്. നബി ജീവിച്ചിരുന്ന കാലത്തു പോലും ഖുർആൻ ഗ്രന്ഥ രൂപത്തിൽ എഴുതി വെക്കണം എന്നു നബിയോ, നബിയുടെ "ദൈവമോ" ആവശ്യപ്പെട്ടിട്ടില്ല എന്നാണു് മനസിലാക്കാൻ കഴിയുന്നതു്. കാരണം പ്രപഞ്ചം ഉള്ള കാലം വരെ ഖുർആൻ നിലനിൽക്കും എന്നു പറയുന്നുണ്ടല്ലോ. അപ്പോൾ താങ്കളുടെ വരിയിൽ പറയപ്പെടുന്ന "മുസ്ലീമുകൾ" കുർആൻ അവതരിക്കപ്പെട്ട ശേഷം ഉള്ളവർ മാത്രമാണോ. അപ്പോൾ ഖുർആനിന്റെ അവതരണത്തിനു മുമ്പുണ്ടായിരുന്ന മുസ്ലീമുകൾ (ആദാം മുതൽ ഈസ/ഏശു വരെയുള്ള എല്ലാ പ്രവാചകന്മാരും മുസ്ലീം അല്ല എന്നാണോ?
വിശതീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
പ്രിയ ചിന്തകാ : ഇങ്ങിനെ യാത്രചെയ്യാന്‍ പ്രായോഗിക ഇസ്ലാം മതം അനുവദിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് പറയാമോ, എങ്കില്‍ ചര്‍ച്ച നീണ്ടുപോകാതെ വേഗം ഉപസംഹരിക്കാം.
പ്രിയ യരലവ.
ഇസ് ലാമിന്റെ പ്രഖ്യാപനം തന്നെ നന്മയില്‍ ആരുമായി സഹകരിക്കാം. തിന്മയില്‍ എല്ലാവരുമായും നിസ്സഹകരിക്കുക എന്നതാണ്. അപ്രകാരം ഒരുപാട് മേഖലകളില്‍ സഹകരണം ആകാവുന്നതാണ്.
അപ്പോള്‍ എന്താണ് നന്മ? എന്താണ് തിന്മ? നന്മയും ആപേക്ഷികമല്ലേ? എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്.
വ്യക്തി പരമായി ആപേക്ഷികമാണോ എന്നതിന് പകരം രണ്ട് വിത്യസ്ത നിലപാടുകള്‍ തമ്മില്‍ ആപേക്ഷികമാണോ പരിശോധിക്കാം. എന്നിട്ട് അതില്‍ രണ്ട് വിരുദ്ധ ആശയക്കാരും നന്മയായി കരുതുന്ന കാര്യങ്ങളില്‍ സഹകരണമാവാം.
ഉദാഹരണം: രാജ്യ പുരോഗതി, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം,വിദ്യഭ്യാസം,അഗതികളെയും അനാഥകളെയും സഹായിക്കല്‍, പല അസുകങ്ങള്‍ പിടിപെട്ട് ചികില്‍സ കിട്ടാതെയും ചികിത്സിക്കാന്‍ പണമില്ലാതെയും കഷ്ടത അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടില്‍. പകര്‍ച്ച വ്യാധികള്‍ പിടിച്ച് കഷ്ടപെടുന്ന ഒരു പാട് പേര്‍ വേറെയും അവരെയൊക്കെ സന്ദര്‍ശിക്കുകയും നമ്മള്‍ക്കാവുന്ന സഹായം ചെയ്യാന്‍ സാധിക്കുകയും ചെയ്താല്‍ അതിനോളം വലിയ സംതൃപ്തി നമുക്ക് വേറെ ലഭിക്കാനുണ്ടാവില്ല.
കൂടാതെ നേരെത്ത കെ പി എസ് മാഷ് സൂചിപ്പിച്ച അയല്‍ പക്ക ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പറ്റുന്ന കാര്യങ്ങള്‍ മറ്റൊരുദാഹരണമാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാവരും നന്മയില്‍ എണ്ണുന്ന കാര്യങ്ങളാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ദാരിദ്രത്തിലും മദ്യപാനം നശിപ്പിച്ച ഒരുപാട് കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. മദ്യവും മയക്കുമരുന്നുപയോഗവും മിക്ക ആളുകളും ഒരു തിന്മയായി തന്നെയാണ് കാണുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സാമ്പത്തിക ചൂഷണം, കച്ചവട ആത്മീയത, ഭീകരവാദം, ഫാസിസം എന്നിവ ഒരുമിച്ച് എതിര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്.
എങ്കില്‍ ചര്‍ച്ച നീണ്ടുപോകാതെ വേഗം ഉപസംഹരിക്കാം.
പ്രിയ യരലവ
ഈ ചര്‍ച്ച എപ്പോള്‍ ഉപസംഹരിക്കാം എന്ന് തീരുമാനിക്കേണ്ടത് ഇതിന്റെ മോഡറെറ്ററായ കെ.പി.എസ് മാഷാണെന്നാണ് തോന്നുന്നു. അതില്‍ ഇടപെടാന്‍ എനിക്ക് താത്പര്യമില്ല.
താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.
☮ Kaippally കൈപ്പള്ളി ☢ said...
താങ്കൾ commentൽ എഴുതിയ ഒരു വരി മാത്രം പരിശോധിക്കുന്നു.
"ഖുര്‍ആൻ ഇല്ലെങ്കില്‍ പിന്നെ മുസ്ലീങ്ങളില്ല."
അതായതു് ഖുർആൻ ഉണ്ടാകുന്നതിനു് മുമ്പ് മുസ്ലീമുകൾ ഇല്ലായിരുന്നു എന്നും അർത്ഥം വരും.
പ്രിയ കൈപള്ളി
ഉത്തരം വളരെ ലളിതമാണ്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. രണ്ട് നാടുകള്‍ക്കിടയില്‍ ഒരു വലിയ നദിയുണ്ട്. അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്. ആ പാലം മാത്രമാണ് ആ നാടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി. ആപാലം തകര്‍ന്നാല്‍ പിന്നെ ആ രണ്ട് നാടും വേറെ ലോകമായിരിക്കും.
ഖുര്‍ ആനാണ് മറ്റെല്ലാം പ്രവാചകന്മാരെയും പരിചയപ്പെടുത്തുന്ന പാലം. അതായത് ആദം മുതല്‍ മറ്റെല്ലാ പ്രവാചകന്മാരും മുസ് ലീങ്ങളായിരുന്നു എന്ന് നമുക്ക് അറിയിച്ചു തന്നത് ഖുര്‍ആനാണ്. മറ്റൊരു മാര്‍ഗ്ഗം അതിനില്ല. ഖുര്‍ ആനെ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുമില്ല.
യുക്തവ്വാദികളില്‍ ഭൂരിഭാഗവും വിശ്വാസത്തിലൂട് കടന്നു വന്നനവരാണ്‍ എന്നാല്‍ വിശ്വാസികല്‍ ഒരിക്കലും യുക്തിവദത്തിലൂട് കടന്നുവരുന്നിലല . അറിയാത്ത കാര്യം അനുഭവിചിട്ടു കുറ്റ്ം പറയൂ
ഈ ചര്‍ച്ച ഇങ്ങനെ നീണ്ടു പോവുകയല്ലാതെ അതവസാനിക്കില്ല നാട്ടുമ്പുറത്തെ ചായ മക്കാനിയില്‍ കാലത്തിരുന്ന് തുടങ്ങുന്ന അവസാനിക്കാത്ത സംവാദങ്ങള്‍ പോലെ .. ഞാനൊരു യുക്തിവാദി ആയതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം .. ഞാന്‍ ഒരു നല്ല ദൈവ വിശ്വാസിയായിരുന്നു, ഖുര്‍ആന്‍ നല്ലോണം മനസ്സിലാക്കിയപ്പോള്‍ എന്തോ അതിലെനിക്ക് ഒത്തിരി സംശയങ്ങള്‍ ഉണ്ടായി, അപ്പോള്‍ ഒന്നൂടെ വായിച്ചു മനസ്സിലാക്കി, ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളില്‍ പ്രലോഭനത്തിന്റേയും ഭീഷണിയുടേയും സ്വരം ഞാന്‍ മനസ്സിലാക്കി .. പ്രലോഭനം ഇതായിരുന്നു ..നിങ്ങള്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിയ്ക്കും .. ഭീഷണി ഇങ്ങനെ ..നിങ്ങള്‍ ഇതിനെ നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നരകം തീര്‍ച്ച (നബിയെ ചോദ്യം ചെയ്യാന്‍ പാടില്ല തുടങ്ങിയവയൊക്കെ അതിലുണ്ട്) ഓരോ സൂക്തത്തിനോടൊപ്പവും പുട്ടിന് തേങ്ങാ ചേര്‍ക്കുന്നത് പോലെ പാടി കൊണ്ടിരിന്നു .. ഇതൊക്കെ എന്നെ ചിന്തിപ്പിയ്ക്കാനുള്ള വക നല്‍കി.. പ്രത്യക്ഷത്തില്‍ എന്റെ ചിന്തയ്ക്ക് വഴിയിട്ടത് ഒരു പോയിന്റില്‍ നിന്നായിരിന്നു... എന്റെ ഒന്നാം ക്ലാസിലെ എന്റെ ടീച്ചര്‍ (സ്നേഹം എന്തന്ന് പഠിപ്പിച്ച് തന്ന സ്നേഹിക്കാന്‍ മാത്രം അറിയുന്ന എന്റെ പദ്മിനി ടീച്ചര്‍ ) ഹിന്ദു ആയതിനാല്‍ നരകത്തില്‍ പോവും എന്ന വാദത്തോട് .. ഇല്ല മതം എന്നത് മനുഷ്യന്റെ സൃഷ്ടി മാത്രമാണ്
ഒരുപക്ഷെ മതം ആ കാലത്ത് ആവശ്യമായിരിക്കാം കാരണം ഒരു വ്യവസ്ഥിതിയുണ്ടെങ്കിലേ ഒരു സാമ്രാജ്യം ഉണ്ടാക്കാനാവൂ ആവ്യവസ്ഥിതി ദൈവാദിഷ്ടിതമായ മത സംഹിത ആണെങ്കില്‍ പാമരങ്ങളെ അവരുടെ ഭയമുള്ള വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കാനും, അത് വഴി യുദ്ധ സജ്ജരാക്കാനുമാവൂ , യുദ്ധത്തില്‍ നിന്ന് പിന്‍മാറുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ലാന്ന് ഉത്ഘോഷിക്കുന്ന ഒത്തിരി സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം ഇവിടെ നമ്മുടെ യുക്തി ഉണരുകയാണെങ്കില്‍ സിമ്പിളായി മനസ്സിലാക്കാം മുഹമദിന്റെ ഇസ്ലാം ദീനിന്റെ ലക്ഷ്യം ഒരു സാമ്രാജ്യ കെട്ടിപടുക്കുക എന്നതാണന്ന്, അതിരൂഢമായ വിശ്വാസം അതിശക്തമായി നടപ്പില്ലാക്കാന്‍ തന്റെ വിശ്വാസികള്‍ പല ആനുകൂല്യങ്ങളും മുഹമ്മദ് നല്‍കിയതും (യുദ്ധത്തിലെ അനാമത്തുകള്‍ (യുദ്ധത്തില്‍ പരജയപ്പെടുന്നവരുടെ എല്ലാം ഭാര്യമാരെ വരെ പങ്കിട്ട് എടുക്കുക) മുഹമദിന്റെ ദീനും സാമ്രാജ്യവും ഒരേ പോലെ വികസിക്കാന്‍ കാരണമായി.
ഉമര്‍, അബുബക്കര്‍ എന്നീ വ്യക്തികളെ തന്റെ അനുയായി ലഭിച്ചത് മുഹമ്മദിന്റെ ദീന്‍ വര്‍ദ്ധിക്കാന്‍ കാരണമായി, ഇവിടേയും മുഹമദിന്റെ സ്വാര്‍ത്ഥമായ ആഗ്രഹം വെളിവാകുന്ന കാര്യങ്ങളുണ്ടായി, മുഹമദ് കെട്ടിപ്പടുത്ത ഖലീഫാ സാമ്രാജ്യത്തിന്റെ അനന്തരവകാശം യഥാര്‍ത്ഥത്തില്‍ ലഭിയ്ക്കേണ്ടത് മുഹമദിന്റെ മകളുടെ ഭര്‍ത്താവായ അലിക്കായിരിന്നു എന്നാല്‍ അത് ലഭിച്ചത്, മുഹമദിന് ശേഷം ലഭിച്ചത് അബുബക്കറിനും ഉമ്മറിനുമായിരിന്നു ഇവിടെ ഒളിഞ്ഞിരിന്ന ഒരു സ്വാര്‍ത്ഥത എന്തന്നാല്‍.. അബുബക്കറിന്റെ ആറുവയസ്സുക്കാരി മകളായ ആയിഷയേയും ഉമ്മറിന്റെ മകളേയും മുഹമ്മദിന് വിവാഹം ചെയ്തു കൊടുത്തിരുന്നു, .. ഇസ്ലാം രണ്ടായി തീര്‍ന്നതും (ശിയാ, സുന്നി വിഭാഗം) ഈ സംഭവത്തോടയാണ്, ഇതിനെ സംബന്ധിച്ച ഒത്തിരി സംഭവങ്ങള്‍ ഉണ്ടായിട്ടെങ്കിലും മൂല കാരണം അധികാര തര്‍ക്കം തന്നെയായിരിന്നു, അതായത് ദീനിനേക്കാള്‍ വലുത സാമ്രാജ്യം തന്നെയായിരിന്നു, ദീന്‍ (മതം) ഉണ്ടാക്കിയതിന്റെ ലക്ഷ്യം സാമ്രാജ്യം കെട്ടിപടുക്കലായിരിന്നു എന്നത് വ്യക്തമാവുന്നു.
ഞാന്‍ പല മതങ്ങളേയും കുറിച്ച് പഠിച്ചു എല്ലാ മതങ്ങളുടേയും ആന്ത്യതികമായ ലക്ഷ്യം ഇങ്ങനെയുള്ള ഭൗതിക ലക്ഷ്യങ്ങളായിരിന്നുവെന്ന് സൂക്ഷമായ പരിശോധനയില്‍ വ്യക്തമാക്കാം എന്നാല്‍ ബുദ്ധ തത്ത്വചിന്ത ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു (ബുദ്ധന്റെ ചിന്ത ഉത്ഭവിക്കുന്ന വേളയില്‍ മാത്രം ഇന്നതിന്റെ ലക്ഷ്യം മാറി ദയലയിലാമയ്ക്ക് ആവശ്യം ഒരു സ്വതന്ത്ര രാജ്യമാണ് ബുദ്ധരാജ്യം ബുദ്ധനോ രാജ ഭരണം ത്യജിച്ച വ്യക്തിയും) സംഹിതകള്‍ സംഘടിത രൂപം പ്രാപിയ്ക്കുമ്പോള്‍ അതിന് മനുഷ്യ മുഖം ഇല്ലാതാവുന്ന ദയനീയ കാഴ്ച്ച നമ്മള്‍ കാണേണ്ടി വരുന്നു അതേത് മതമായാലും ഇസമായാലും (ഇസ്ലാം,ക്രിസ്ത്യാനിറ്റി,കമ്യൂണിസം, ഹൈന്ദവത അങ്ങനെ എല്ലാം) എന്റെ കാഴ്ച്ചപ്പാട് ഏതൊരു വ്യക്തിക്കും അനുയോജ്യം സ്വതന്ത്ര ചിന്തയാണ് -ഏറെകുറെ എല്ലാ വിശ്വാസികളും അവിശ്വാസികളും ഇങ്ങനെ തന്നെയാണ് ജീവിയ്ക്കുന്നത് -(സ്വതന്ത്ര ചിന്ത എന്നൊരുപോസ്റ്റ് ഞാനെന്റെ ബ്ലോഗില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇട്ടിരുന്നു (താല്പര്യമുള്ളവര്‍ക്ക് വായിക്കാം) ) ഈ ചിന്തയിലേക്ക് എല്ലാ മതങ്ങളിലെ നല്ല വശങ്ങള്‍ സ്വയം സ്വീകരിക്കാവുന്നതാണ് അതില്‍ യാതൊരു വേര്‍ത്തിരിവിന്റേയും ആവശ്യമില്ല അതിലേറ്റവും പ്രാധാന്യം പരസ്പരം അംഗീകരിക്കുക എന്നതാണ്.
ഏതൊരു മത വിശ്വാസവും വ്യക്തി ഗുണം ചെയ്യുന്നത് എന്ന വിശ്വാസം മരണാനന്തരമാണ് സത്യത്തില്‍ അത് ജീവിച്ചിരിക്കുമ്പോല്‍ ഉപയോഗം മതവിശ്വാസികളേക്കാള്‍ മത നേതാക്കളായി സ്വയം ഭൂവാവുന്ന മതമേലാധ്യക്ഷന്‍മാര്‍ക്കാണ് (മുസ്ലയാക്കള്‍,പള്ളീച്ചന്മാര്‍.പൂജാരിമാര്‍ തുടങ്ങിയവര്‍ക്ക്) മരണാനാന്തര ജീവിതമെന്നത് മനുഷ്യന്റെ അതിമോഹങ്ങളിലൊന്നാണ്, സത്യമായ ജീവിതത്തെ ചുമ്മാ പരസ്പരം വെട്ടി ചത്തിട്ട് ഇല്ലാത്തൊരു ജീവിതത്തിനായ് .. തീര്‍ത്തും സഹതാപം അര്‍ഹിക്കുന്ന വിശ്വാസം എന്നേ എനിക്ക് പറയാനൊള്ളൂ . യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ കൂട്ടം, അതുവഴി ലാഭം മുഹമദ് മുതല്‍ കാന്തപുരം വരെയുള്ള ആളുകള്‍ക്കാണ് , കെ.പി.എസ് പറഞ്ഞത് പോലെ മതം കൊണ്ട് മനുഷ്യന് ഒരു ഗുണവും ഉണ്ടന്ന് എനിക്ക് തോന്നുന്നില്ല, മനസ്സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ടത് ഉണ്ടാവുന്നില്ലാ എന്ന് ചിന്തിച്ച് അതിനുള്ള പോംവഴി കാണുക എന്നതാണ്, ആഗ്രഹിച്ചത് നേടാന്‍ പരിശ്രമിയ്ക്കുക, ചിന്തിച്ച് കാര്യങ്ങള്‍ നേടുക അല്ലാതെ കാലത്തും വൈകിട്ട് ദൈവത്തോട് യാചിക്കുകയല്ല വേണ്ടത്.. ദേ ഞാന്‍ എഴുതി എഴുതി അങ്ങനെ പോകുന്നു .. എന്റെ ചിന്ത ഇതൊക്കെയാണ് .. പിന്നെ സഹജീവികളോട് സഹായത്തിനുള്ള ഏതൊരു സംരംഭത്തിനും എന്നെ കൂടി ക്ഷണിക്കുക
പ്രിയ വിചാരം, ഈ ചര്‍ച്ച അവസാനിപ്പിക്കാന്‍ ധൃതിപ്പെടണ്ട. എല്ലാവരും മനസ്സ് തുറക്കട്ടെ. ഏറ്റവും പോസിറ്റീവായ ഒരു ചര്‍ച്ചയാണല്ലൊ ഇത്. എനിക്കും കുറെ പറയാനുണ്ട്. അതൊക്കെ അവസാനം പറയാം.
സഹജീവികളോട് സഹായത്തിനുള്ള ഏതൊരു സംരംഭത്തിനും എന്നെ കൂടി ക്ഷണിക്കു എന്ന് പറഞ്ഞല്ലൊ ആ നന്മയാണ് പ്രധാനം. ഇവിടെ പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പലരും പല തലങ്ങളിലായി ചെയ്തുവരുന്നുണ്ട്. പക്ഷെ സഹജീവികളില്‍ നിന്ന് ഇത്തിരി അകൃത്രിമമായ സ്നേഹം ആര്‍ക്കും കിട്ടുന്നില്ല. മനുഷ്യസ്നേഹത്തിന്റെ പേരില്‍ ഇത്രയും പ്രസ്ഥാനങ്ങള്‍ ഇവിടെ തൊണ്ട കീറി പ്രവര്‍ത്തിച്ചിട്ടും അല്പം ആത്മാര്‍ത്ഥമായ സ്നേഹത്തിനു വേണ്ടി വേഴാമ്പലിനെ പോലെ ദാഹിക്കുകയാണ് മനുഷ്യമനസ്സുകള്‍.
സ്വന്തംവീടുകളില്‍,അയല്‍പ്പക്കങ്ങളില്‍,ജോലി സ്ഥലങ്ങളില്‍ ഒക്കെ മനുഷ്യനെ മനുഷ്യനായി കാണാനും സ്നേഹിക്കാനും ആളുകളെ പരിശീലിപ്പിക്കേണ്ട സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അയല്‍പ്പക്കവീടുകളെ യോജിപ്പിച്ചുകൊണ്ട് നമുക്കൊരു സ്നേഹക്കൂട്ടായ്മയ്ക്ക് രൂപം നല്‍കിക്കൂടേ?
harish kumar പറഞ്ഞു.
യുക്തവ്വാദികളില്‍ ഭൂരിഭാഗവും വിശ്വാസത്തിലൂട് കടന്നു വന്നവരാണ്‍ എന്നാല്‍ വിശ്വാസികല്‍ ഒരിക്കലും യുക്തിവദത്തിലൂട് കടന്നുവരുന്നിലല . അറിയാത്ത കാര്യം അനുഭവിചിട്ടു കുറ്റ്ം പറയൂ..
ഈ പറഞ്ഞതിനോട് മുഴുവനായും യോജിക്കാനാവുന്നില്ല.
ഈ യുക്തിവാദചിന്ത തലക്കുപിടിച്ച ഒരു കാലം എനിയ്ക്കു ഉണ്ടായിരുന്നു. പക്ഷെ അതിലും എനിക്കു യോജിക്കാത്ത ചില ചിന്താഗതികൾ നിലനിൽക്കുന്നതുകൊണ്ട് സാവകാശം ആ സംഘത്തിൽ നിന്നും അകന്നു. പക്ഷെ എനിയ്ക്ക് യുക്തിവാദം ഇപ്പോഴും ഉണ്ട്.
വിശ്വാസം ഉണ്ടോ എന്നു ചോദിച്ചാൽ, ഇവിടെ പറയുന്ന വിശ്വാസങ്ങളല്ല എന്നു മാത്രമെ പറയാൻ കഴിയൂ.
നന്മമാത്രം ചെയ്യുന്നു എന്ന ബോധ്യമുള്ള ആർക്കും ഒരു പ്രാർത്ഥനയുടെയും ആവശ്യമില്ല. .
പാര്ത്ഥാ: യുക്തിവാദചിന്ത എന്നത്; ഓരോരുത്തര്ക്കും അവരവുടെ യുക്തിക്കും, അനുഭവങ്ങള്‍ക്കും, അറിവിനുമനുസരിച്ചായിരുക്കും, അവര്ക്കുമുണ്ടോ സംഘം, യുക്തിചിന്തകര് സംഘം ചേര്ന്നാല് എപ്പോ അടി നിര്ത്തി എന്ന് ചോദിച്ചാല് മതി. ‘മനുഷ്യന്‘‘മനുഷ്വത്വം’ എന്ന സങ്കല്പത്തിനപ്പുറം യുക്തിചിന്തകരും മതവിശ്വാസികളെ പോലെ സംഘം ചേര്ന്നാല്, ഇവരണ്ടും ഒന്നു തന്നെയല്ലെ.
“ചിന്തകന്റെ” “യുക്തിവാദിയാ ജബ്ബാര് മാഷിനും മുസ് ലീമായ എനിക്കും യോജിക്കാന് പറ്റുന്ന ഒരു പാട് മേഖലകള് ഉണ്ട്. അവിടെ യോജിച്ച് പ്രവര്ത്തിച്ച് കൊണ്ട് സമൂഹ നന്മക്കായി നമുക്ക് ഒരുമിച്ച് യാത്ര ചെയ്തു കൂടെ ?
എന്ന ചോദ്യംകേട്ടപ്പോള് ഏഴുവയസ്സുകാരനോട് ലൈഗീകതയുടെ ആത്മനിര്വൃതിയെ കുറിച്ച് പറഞ്ഞിട്ട് ഒരുകാര്യമില്ല എന്ന തോന്നലിലാണ്; അങ്ങിനെ യോജിക്കാന് പറ്റുന്ന മേഖലകള് ഏതൊക്കെ എന്നു ഞാന് തിരിച്ച് ചോദിച്ചേ, അതിന്റെ മറുപടി വായിച്ചപ്പോള് harishkumar ചിന്തകന് ഒറ്റവാക്കില് ഉത്തരം കൊടുത്തതാ, പാര്ത്ഥനുദ്ധരിച്ചത്.(ഹരീഷ്കുമാറ്, നന്ദി,എനിക്കു സമയമില്ലാഞ്ഞിട്ടല്ല, ഈ പിള്ലേര് വളര്‍ന്നാല്‍, താനേ ഇതൊക്കെ മനസ്സിലാക്കും എന്ന വിശ്വാസത്തില്‍ മിണ്ടാതിരുന്നതാ, )
പാര്ത്ഥാ: മനുഷ്യന് ചിന്തിക്കാന് കഴിവുള്ള കാലത്തോളം അവന്റെ അസ്തിത്വ ചിന്ത അവനെ വേട്ടയാടും, സാക്ഷാല് ജാബ്ബാര് മാഷിന്റെ ഈ ചര്ച്ചയിലെ തന്നെ ഒരു കമെന്റ് ഇങ്ങിനെ : “ഞാന് ബ്ലോഗില് ഒരിടത്തും ശുദ്ധ നിരീശ്വരവാദം അടിച്ചേല്പ്പിക്കാന് ശ്രമിച്ചിട്ടില്ല. ഞാന് ഒരു നിരീശ്വരവാദിയും അല്ല. ദൈവത്തെ കുറിച്ച് എനിക്കൊരറിവും ലഭിച്ചിട്ടില്ലാ എന്നേ ഞാന് പറയുന്നുള്ളു……………
തന്റെ അസ്തിത്വ ചിന്ത തന്നെ മാത്രം അസ്വസ്ഥമാക്കുന്നിടത്തേ, ദൈവചിന്ത സ്വകാര്യമാവുന്നുള്ളൂ, അല്ലാതെ അത്തരം ചിന്തകള്ക്ക് ‘ ദൈവം’ എന്ന പേരിട്ടു, അതിനു കയ്യുംകാലും വെപ്പിച്ച്, ‘ അല്ലാഹു’ ‘യഹോവ’ എന്നൊക്കെ ബ്രാന്ഡ് നെയിമില് മാര്കറ്റ് ചെയ്യുന്ന് ‘അത്താണി‘ ബിസിനസ്സ്കാരെ നിലനിറുത്തിയാലേ ലോകം മനുഷ്യന് ജീവിക്കാനുള്ള ഇടമാവൂ എന്നാണെന്റെ പക്ഷം.
ചിന്തകാ: താങ്കള്‍ ഉദാഹരിച്ച എല്ലാ പ്രശ്നങ്ങളും മതം അവസാനിക്കുന്നിടത്തേ അവസാനിക്കൂ. (contd)
പ്രിയ യരലവ
:)
കാക്കയുടെ കഥയിലൂടെ ബൂലോക വിശേഷങ്ങള്‍ പങ്കുവെക്കുന്ന ജബ്ബാര്‍മാഷിന്റെ പ്രഭാഷണം.
ഈ പ്രഭാഷണത്തിന്റെ തുടക്കത്തില്‍ സ്വാഗതപ്രസംഗവും, അദ്ധ്യക്ഷപ്രസംഗവും അരോചകമാണ്. പിന്നീട് സംസാരിക്കുന്നതാണ് ജബ്ബാറ്മാഷ്.
“ചിന്തകാ” : “ചിന്തകന്‍” എന്ന Display Name താങ്കളുപയോഗിക്കുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല; ‘തറവാടി’എന്നു പറയുന്നപോലെ അഹങ്കാരത്തിന്റെ ലക്ഷണമാണോയിത്.
യരലവ എന്ന ബയാന്‍,
ഞാന്‍ അഹംഭാവിയോ അഹങ്കാരിയോ അഭിമാനിയോ ആവട്ടെ അവയുടെയൊന്നും അളവെടുക്കാന്‍ താങ്കളെയോ താങ്കളെപ്പോലെയിരിക്കുന്നവരേയോ ഞാന്‍ ഏര്‍പ്പെടുത്തിയിട്ടില്ല മാത്രമല്ല എന്നെ അളക്കാന്‍ മത്രമുള്ള അളവ് കോല്‍ താങ്കളുടെ പക്കലുണ്ടെന്ന് തോന്നുന്നുമില്ല.
'തറവാടി' എന്ന പേര് കേട്ടാന്‍ തൂറാന്‍ മുട്ടുന്നവരില്‍ ഒരാളാണ് താങ്കള്‍ എന്ന് എനിക്കറിയാം , പണ്ട് ഒരിക്കല്‍ ഫോണിലൂടേയും താങ്കള്‍ അറിയീച്ചത് ഞാനോര്‍ക്കുന്നു ,
വിട്ട് പിടി ബയാന്‍ ഇതാള് വേറെയാണ്.
എന്റെ അഭിപ്രായങ്ങളോട് വിയോജിക്കാനും യോജിക്കാനും താങ്കളടക്കം ആര്‍ക്കും ആവാം എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ലൈസന്‍സായെടുക്കരുത്
മൈന്‍ഡ് ഇറ്റ്!.
കെ.പി.എസ്സ്,
സോറി , ക്ഷോപിക്കാന്‍ പാടില്ലാത്ത സമയമാണ്, കമന്റില്‍ കേദമുണ്ട് മായിക്കണമെങ്കില്‍ മായിക്കാം. എഗൈന്‍ സോറി ഫോര്‍ ദ ബാഡ് കമന്റ്
തറവാടി : അനാവാശ്യമായി എന്റെ മേക്കിട്ട് കേറി,“തൂറാന്മുട്ടിച്ച്” തറവാടിത്തം കാണിക്കരുത്. താങ്കളുടെ തറവാട് മഹിമ അളക്കാനുള്ള കോല്‍ മുട്ട് തീര്‍ക്കാന്‍പോയാല്‍ കിട്ടുമായിരിക്കണം.
ഞാന്‍ താങ്കളെ ഉദ്ദേശിച്ചല്ല, കമെന്റിയത്. 'തറവാടി’ എന്ന മലയാള പദം താങ്കളുടെ തറവാട്ടുസ്വത്ത്വന്നുമല്ല, ആ പദം ഉപയോഗിക്കുമ്പോള്‍ അനുമതി പത്രം എഴുതി വാങ്ങാന്‍. ‘തറവാട്ട് കാരനാ’ ‘തറവാട്ടില്‍ പിറന്നോനാ‘ തറവാടി’ എന്നൊക്കെ സാധാരണ നാട്ടിന്‍പുറത്ത് ഉപയോഗിക്കുന്ന പദങ്ങളാ, താങ്കളും എന്റെ കമെന്റുമായി എന്തെങ്കിലും ബന്ധമുള്ളതായി തോന്നുന്നുവെങ്കില്‍ അതു താങ്കളുടെ മാത്രം ഉത്തരവാദിത്തം ആയിരിക്കും.
ഏതെങ്കിലും കുലത്തിലോ, തറവാട്ടിലോ ജന്മം കൊണ്ടതിന്റെ പേരില്‍ അഭിമാനിക്കുന്നുവെങ്കില്‍ അത് അഹങ്കാരത്തിന്റെ കൊമ്പ് തന്നെയാണ്.
യുക്തിവാദി’ എന്ന ലേബല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള, ഈശ്വര നിഷേധികളും മതനിഷേധികളും ആയവരുടെ കാഴ്ച്ചപ്പാട് ഇതാണെന്ന്‍ തോന്നുന്നു:-
അവര്‍ യാതൊരു തരത്തിലുള്ള വിശ്വാസങ്ങളും, അമൂര്‍ത്തമായ കാര്യങ്ങളില്‍ വച്ചുപുലര്‍ത്തുന്നില്ല. സാമാന്യമായി പറഞ്ഞാല്‍ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അല്ലാതെ ശാസ്ത്രത്തെ കണ്ണുമടച്ച് വിശ്വസ്സിക്കുന്നില്ല. ദൈവം ഉണ്ടെന്നു യാതൊരു തെളിവുകളും നാളിതുവരെ ലഭിച്ചിട്ടില്ല. യുക്തിവാദികള്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ദൈവത്തില്‍ വിശ്വസ്സിക്കുന്നില്ല. തെളിയിക്കപ്പെടുന്നതുവരെ ദൈവം എന്ന പരികല്‍പ്പനയെ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ദൈവം ഉണ്ടെന്ന് തെളിയുമ്പോള്‍ വൈമനസ്യമില്ലാതെ അതില്‍ വിശ്വസ്സിക്കാന്‍ യുക്തിവാദികള്‍ മുന്നിലുണ്ടാകും. ഇക്കാരണം കൊണ്ടാണ് യുക്തിവാദികള്‍ നിരീശ്വരവാദികളാകുന്നത്. യുക്തിവാദികള്‍ക്ക് ഈശ്വരന്റെ കാര്യത്തിലെന്ന പോലെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ശാസ്ത്രീയമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള യുക്തിസഹമായ കാര്യങ്ങള്‍ മാത്രമേ സ്വീകരിക്കാനാവു. ഇവിടെ ചില മത-ദൈവ വിശ്വാസ്സികളും തങ്ങള്‍ യുക്തി വാദികളാണെന്നും യുക്തിപൂര്‍വ്വമായി ചിന്തിച്ചിട്ടാണ് ഈശ്വരനുണ്ടെന്ന് വാദിക്കുന്നതെന്നും അവകാശപ്പെടുകയുണ്ടായി. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവിടെ വിശ്വാസ്സികളുടെ യുക്തിചിന്തയുടെ മാനദണ്ഡങ്ങള്‍ തികച്ചും വ്യക്തിപരമോ മനോനിഷ്ഠമോ ആണ്. അത് യുക്തിവാദികളുടെ പോലെ ശാസ്ത്രാധിഷ്ടിതമല്ല. എന്നാല്‍ നിരീശ്വരവാദികള്‍ ആനുഭവികമായ ചില നിരീക്ഷണങ്ങളുടെയും ചിന്തകളുടേയും അടിസ്ഥാനത്തില്‍ ഈശ്വരനില്ല എന്ന ഉറച്ച നിഗമനത്തില്‍ എത്തിച്ചേരുന്നു. അതിനാല്‍ നിരീശ്വരവാദികള്‍ യുക്തിവാദികളാകണമെന്നില്ല. എന്നാല്‍ യുക്തിവാദികള്‍ ദൈവം ഉണ്ടെന്ന് തെളിയിക്കപ്പെടും വരെ നിരീശ്വരവാദികളാണ്.
മതങ്ങളുടെ കാര്യത്തില്‍ വൈവിധ്യമാര്‍ന്ന പരസ്പരവിരുദ്ധമായ അവയുടെ ദൈവസങ്കല്‍പ്പങ്ങള്‍, അക്കാരണങ്ങള്‍ കൊണ്ടുതന്നെ ദൈവാസ്തിത്വത്തെ പരസ്പരം നിഷേധിക്കുന്നു.
ഈ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നാണ് തോന്നുന്നത്. സത്യത്തില്‍ കേഷ്വലായി ഞാന്‍ ഒരു ചെറു പോസ്റ്റ് എഴുതിയതായിരുന്നു ഇവിടെ.ഇതൊരു വലിയ ചര്‍ച്ചയ്ക്ക് വഴി തുറക്കുമെന്ന് കരുതിയിരുന്നില്ല. ഇത്രയുമായ സ്ഥിതിക്ക് ഒരു മോഡറേറ്ററുടെ കര്‍ത്തവ്യം ഏറ്റെടുക്കേണ്ട ബാധ്യത എനിക്ക് വന്ന് ചേര്‍ന്നിരിക്കുന്നു. എല്ലാ കമന്റുകളും വീണ്ടും വായിച്ച് ഒരു വിലയിരുത്തല്‍ നടത്തി,എനിക്ക് പറയാനുള്ളത് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കാന്‍ കുറെ ടൈപ്പ് ചെയ്യാനുള്ള സാവകാശമോ ശാരീരികമായ ആരോഗ്യമോ ഇപ്പോഴെനിക്കില്ല. നടുവേദനയെ പറ്റിയും അതിനുള്ള ചികിത്സയെ പറ്റിയും ഒരു പോസ്റ്റ് എഴുതണമെന്ന ആഗ്രഹവുമുണ്ട്.അത്കൊണ്ട് ഈ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ഞാന്‍ യുക്തിചിന്തകള്‍ തുടര്‍ച്ച എന്ന പേരില്‍ ഒരു പോസ്റ്റ് വൈകാതെ എഴുതാം.
ബ്ലോഗില്‍ അനോനിമിറ്റിയെ ഒരിക്കല്‍ ഞാന്‍ എതിര്‍ത്തിരുന്നു. അത് പക്ഷെ സാഹിത്യത്തില്‍ തൂലികാനാമങ്ങള്‍ ഉപയോഗിക്കുന്ന പോലെ ബ്ലോഗില്‍ ബ്ലോഗ് നാമങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ആയിരുന്നില്ല. ഒളിഞ്ഞിരുന്നു വ്യക്തിഹത്യകള്‍ നടത്താന്‍ അനോനിമിറ്റി ദുരുപയോഗം ചെയ്യുന്നത്കൊണ്ടായിരുന്നു. മാത്രമല്ല സാമൂഹ്യപ്രശ്നങ്ങള്‍ അനോനിമസ്സായി പറയുമ്പോള്‍ വിശ്വാസ്യതയുടെ പ്രശ്നമുണ്ട് എന്നും ഞാന്‍ കരുതി. എന്റെ അഭിപ്രായം ബൂലോഗത്ത് എതിര്‍പ്പാണ് ക്ഷണിച്ച് വരുത്തിയത്. എന്നാല്‍ ഇന്ന് പല ബ്ലോഗ്ഗര്‍മാര്‍ക്കും പരസ്പരം അറിയാം. ഇക്കാലയളവില്‍ കുറെ ബ്ലോഗ് മീറ്റുകളും ശില്പശാലകളും നടന്നുകഴിഞ്ഞതിനാല്‍ പലര്‍ക്കും പരിചയപ്പെടാന്‍ കഴിഞ്ഞു. പണ്ടേ പോലെ അനോനിയായിരുന്നു വ്യക്തിഹത്യ നടത്താന്‍ ഇന്ന് ബ്ലോഗില്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഞാന്‍ ഇത്രയും പറയാന്‍ കാരണം ചിന്തകന്‍ എന്ന ബ്ലോഗ്‌നാമത്തിന്റെ ഔചിത്യം യരലവ ചോദ്യം ചെയ്തത്കൊണ്ടാണ്. അത് വേണ്ടിയിരുന്നില്ല. ഒരു സീരിയസ്സ് ചര്‍ച്ചയില്‍ അത്തരം വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലല്ലൊ. വളരെ കനപ്പെട്ട അഭിപ്രായങ്ങള്‍ യരലവ ഈ ചര്‍ച്ചയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തറവാടിയാകട്ടെ വളരെ സംയമനം പാലിച്ചിട്ടുണ്ട്. ചിന്തകനും ജബ്ബാര്‍മാഷും ആത്മാര്‍ത്ഥമായി മനസ്സ് തുറന്നിട്ടുണ്ട്.
ഏതായാലും എല്ലാവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍! ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു. ആവശ്യമെങ്കില്‍ അടുത്ത പോസ്റ്റില്‍ തുടരാം.
സുകുമാരന്‍ മാഷെ : ‘ചിന്തകന്‍’ എന്ന ബ്ലോഗറുടെ അനോനിമിറ്റി ആയിരുന്നില്ല; അദ്ദേഹത്തിന്റെ പേരിലെ ഔചിത്യം ചോദിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്, ‘ചിന്തകന്‍’ ആരാണെന്നും, അദ്ദേഹത്തിന്റെ മാന്യമായ വ്യക്തിത്വവും എനിക്കറിയാം. ചിന്തകനോട് വൈയക്തികമായി, ‘തറവാടി‘ എന്ന ബ്ലോഗരോടു ഇപ്പോള്‍ തോന്നുന്ന വെറുപ്പ് എനിക്കില്ല. ചിന്തകനെ സംബന്ധിച്ചിടത്തോളം ഒരു സ്വതന്ത്ര ചിന്തയോ, യുക്തിപരമായി (ചിന്താപരമായി)ഇസ്ലാമിനെ വിശകലനം ചെയ്യാനോ, ചോദ്യംചെയ്യാനോ ഇസ്ലാം അനുവദിക്കുന്നില്ല. 1430 വര്‍ഷം മുന്‍പ്, ‘ഇസ്ലാം സമ്പൂര്‍ണ്ണമാണ്, ഇനി തന്റെ മുന്നില്‍ ഹാജരാകാത്തവര്‍ക്ക് ഇസ്ലാമിനെ എത്തിച്ചുകൊടുക്കുക’ എന്നായിരുന്നു മുഹമ്മദ് നബി, അദ്ദേഹത്തിന്റെ പ്രശസ്തമായ വിടവാങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. വിശകലനം ചെയ്യാനോ, മാറ്റം വരുത്താനോ ഒരു സാധ്യതയുമില്ലാത്ത ഒരു തത്വസംഹിത യുക്തിപരമായ ചിന്തിച്ചു ബോധ്യം വരുന്നത് മാത്രം വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നില്‍ ‘ചിന്തകന്‍’ എന്ന display name ല്‍ എഴുന്നള്ളിക്കുന്നതിന്റെ അരോചകമായി എനിക്കു തോന്നിയിരുന്നു. (ഞാന്‍ തറവാടിയാണേ, തറവാടിയാണേ എന്നു സ്വയം വിളിച്ചുകൂവുന്നത്, തറവാടിത്തമല്ല എന്നു തോന്നുന്നത് പോലെ)
മുഹമ്മദ് നബിയുടെ അനുയായി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ചു , ഇസ്ലാംമതം പ്രചരിപ്പിക്കുകയും, അല്ലാഹുവിനെ നിഷേധിക്കുന്നവരെ ശാശ്വതനരക ശിക്ഷയില്‍ നിന്നും മോചിപ്പിച്ച് തന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കാണാനുള്ള മനുഷ്യസ്നേഹമാണ് ബൂലോകത്ത് ചിന്തകന്റെ വേഷം കെട്ടാനും നീണ്ട കമെന്റുകളും പോസ്റ്റുകളും ഇടുന്നതിന്റെ അദ്ദേഹത്തിന്റെ താല്‍പര്യം എന്ന് അദ്ദേഹത്തെ കൊണ്ട് പറയിപ്പിക്കലിലൂടെ മനുഷ്യസ്നേഹത്തിന്റെ പേരില്‍ തന്നെയാ ‘യുക്തിവാദികളും‘ വിശ്വാസികളും സംവദിക്കുന്നേ എന്ന് സ്ഥാപിക്കുകയായിരുന്നു , എന്റെ ഈ പ്രകോപനത്തിന്റെ ഉദ്ദേശ്യം.
യുക്തിവാദികളും വിശ്വാസികളും തര്‍ക്കങ്ങളോ വാഗ്വാദങ്ങളോ നടത്തുന്നതിന്റെ ആകെത്തുക മനുഷ്യസ്നേഹം തന്നെയാണ്. തന്റെ സഹജീവിയോടു സ്നേഹം നിലനില്‍ക്കുവോളം ഈ വാഗ്വാദവും തര്‍ക്കവും തുടരും. അല്ലാതെ യുക്തിവാദിയും വിശ്വാസിയും " സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല." എന്ന താങ്കളുടെ സ്വരംകീഴടങ്ങലിന്റേതാണ്.
@ അനില്‍@ബ്ലോഗ്
മനുഷ്യന്റെ മനസ്സ് എന്നൊരു സംഭവിത്തിനെ ആരും ഗൌരവമായി എടുക്കാത്തതാണ് പ്രശ്നം. ഈ ബ്ലോഗില്‍ തന്നെ മുമ്പെപ്പോഴോ ഞാനത് സൂചിപ്പിച്ചിട്ടുമുണ്ട്. തന്റെ മനസ്സിന് സ്റ്റബിലിറ്റി കിട്ടാന്‍ ആവശ്യമായതെന്തോ അത് തേടി മനുഷ്യന്‍ പോകും.
അനില്‍ഭായി ഈ മനുഷ്യമനസ് എന്നു പറയുന്നത് എന്താണ്.ശാസ്ത്രീയ നിര്‍വജനം വല്ലതും ഉണ്ടോ.അത് എവിടെയാണ് ഉള്ളത്?
മനുഷ്യന്റെ നനമയും പുരോഗതിയും അവന്‍ ജീവിക്കുന്ന പ്രകൃതിയോടും ചുറ്റുപാടിനോടുമുള്ള സ്നേഹവും കടപ്പാടും സാമൂഹിക പ്രതിബദ്ധതയുടേയും പ്രായോഗികതയുമായിരിക്കണം ഓരോ മനുഷ്യജന്മവും. മരണചിന്തയിലൂടെ മാരണം ചെയ്ത് മനുഷ്യന്റെ സ്വാഭാവിക നന്മയെയെ ബലഹീനമാക്കി ഭയം എന്ന വികാരത്തിലൂടെ വഴിനടത്തുന്ന മതവിശ്വാസങ്ങള്‍ മനുഷ്യന്റെ സ്നേഹം എന്ന വികാരത്തെ എത്രകാലം അതിജീവിക്കും. മതത്തിന്റെ കെട്ടുപാടുകള്‍ നിന്നു ‘മനുഷ്യസ്നേഹമാണ്ദൈവം‘ എന്ന തിര്‍ച്ചറിവിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്.
ചിന്തകാ : ഒരു സംശയം: അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം, ഇസ്ലാം ആണെന്നു ഖുറാന്‍ പറയുന്നു, അതായത് അല്ലാഹു, അവന്റെ സൃഷിടികള്‍ക്കൊരുക്കിയ പൂര്‍ണ്ണമായ പ്രായോഗിക ജീവിത പദ്ധതി; ഈ പ്രായോഗിക മതവും പ്രയോഗത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എങ്കില്‍ മനുഷ്യനേയും പ്രപഞ്ചത്തേയും തെറ്റുകൂടാതെ സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന അല്ലാഹുവിന് ഒരു പ്രായോഗിക ജീവിത പദ്ധതി യുണ്ടാക്കുന്നതില്‍ തെറ്റു പറ്റിയോ ?
വീണ്ടും ചര്‍ച്ച തൂടരുകയാണോ?
ചര്‍ച്ച അവസാനിപ്പിച്ചതായിരുന്നു,പക്ഷെ ഒരു സുഹൃത്ത് തുടരുന്നിടത്തോളം തുടരട്ടെ എന്ന് പറഞ്ഞതിനാല്‍ വീണ്ടും തുടരുന്നു. എനിക്കാണെങ്കില്‍ ഉപസംഹാരമായി എന്തെങ്കിലും വിശദമായി എഴുതണമെങ്കില്‍ അല്പം സാവകാശവും വേണം :)
പരിണാമത്തിന്റെ ഏതോ ദശയില്‍ ആകസ്മികമായി ഉണ്ടയിപോയതാണ് മനുഷ്യന്‍..ജീവിതത്തിന് എന്തെങ്കിലും മാര്‍ഗനിര്‍ദേശ തത്വങ്ങലില്ല.സ്വന്തം ഇച്ചകളെ ത്രിപ്ടിപ്പെടുത്തി ജീവിക്കാം.അവന്റെ ചെയ്തികളെ നിരീക്ഷിക്കാന്‍ ഒരു ദൈവമില്ല.മരണത്തിനുശേഷം മറ്റൊന്നുമില്ല,വെറും ശുനിയതമാത്രം...
പിന്നെ മത വിശ്വാസിയായോ യുക്തി വിശ്വാസിയായോ അന്ധവിശ്വാസിയയോ എങ്ങനെ ജീവിചാലെന്താ? മതത്തിന്റെ പീഡനത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ഈ യുക്തിവാദികള്‍ ഇത്രയധികം പാടുപെടുന്നതെന്തിനാനാവോ?.വീണുകിട്ടിയ ഈ ജീവിതം ഓരോരുത്തരും തന്നിഷ്ടപ്രകാരം ആസ്വതിക്കുന്നതല്ലേ യുക്തിമാര്‍ഗം?
ഇതെല്ലംകൂടി നശിച്ച് അവസാനം വല്ല്യ ഒരു ശുന്യത മാത്രം അവസേഷിക്കാനും സാധ്യതയുണ്ടല്ലോ
പിന്നെ എല്ലാവരും യുക്തിവാതികലാകുന്ന സമത്വസുന്ദര ലോകത്തെ കുറിച്ചും മറ്റും സ്വപണം കാണുന്നതില്‍ എന്താണര്‍ത്ഥം
സമവായവും സഹവര്തിത്വവും ഒന്നും ആവശ്യമില്ല തര്കിക്കട്ടെ കലഹിക്കട്ടെ.അര്‍ഹതയുള്ളവര്‍ അതിജീവിക്കട്ടെ.
Dear Chery,
തിന്നും കുടിച്ചും ആസ്വതിച്ചും മാത്രം സമയം കളാഞ്ഞാല്‍ മതിയോ ? വിശ്വാസികള്‍ക്ക് തങ്ങളുടെ മതം പ്രചരിപ്പിക്കണം. അതുപോലെ യുക്തിവാദികള്‍ക്ക് അവരുടെ കാഴ്ച്ചപ്പാടുകളും ആവിഷ്ക്കരിക്കേണ്ടേ ?!
മനസമാധാനം കിട്ടാൻ വേണ്ടി ഡിങ്കൻ ആണ് ദൈവം എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ പോന്ന തരത്തിൽ അധഃപതിക്കുന്നത് കണ്ടു നിക്കണോ..., ദൈവങ്ങൾക്കനുസൃതമായി നിലകൊള്ളുന്ന ഒരു കൂട്ടാം അന്തമായ കോപ്രായങ്ങൾ ബാധിക്കുന്നത് വരും തലമുറയെ കൂടി ആണ്
Post a Comment