അഭയ കേസ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു. സംഗതികള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട് . എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയൊന്നും കാണാനില്ല. തെളിയിക്കപ്പെടാന്‍ കഴിഞ്ഞില്ല എന്ന ആനുകൂല്യത്തില്‍ അവര്‍ വിട്ടയക്കപ്പെടാനുള്ള സാധ്യതയും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി ആണ്.
മനുഷ്യര്‍ ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ എന്തെന്ത് കാര്യങ്ങളാണ് ചെയ്ത് പോകുന്നത് ! പത്ത് പതിനാറ് വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ തന്നെ പ്രതികള്‍ ഇതിനകം ശിക്ഷയായി അനുഭവിച്ചുവോ എന്തോ. ഒരു കൊലപാതകം നടക്കുമ്പോള്‍ കൊല്ലപ്പെട്ട ആള്‍ ജീവിതത്തിന്റെ വിഷമതകള്‍ ഒന്നും പിന്നെ അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ കൊലപാതകിയുടെ കാര്യം അതല്ല. ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടാലും ജീവിതത്തിന്റെ ദുരിതങ്ങള്‍ ആ പ്രതിയെ വേട്ടയാടുന്നു.
ഈ കേസില്‍ നിന്ന് പഠിക്കേണ്ട ഒരു പാഠമുണ്ട്. ഈ കേസില്‍ നിന്ന് മാത്രമല്ല. പഠിക്കുന്നെങ്കില്‍ മുന്‍പേ പഠിക്കേണ്ടതാണ്. വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്. ഒരു വ്യക്തി ആണായാലും പെണ്ണായാലും സ്വമേധയാ കല്യാണം വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് വേറെ കാര്യം. എന്നാല്‍ ബ്രഹ്മചര്യം എന്നത് മനുഷ്യനായി ജനിക്കുന്ന ആരിലും ബാഹ്യമായി ആരും അടിച്ചേല്‍പ്പിക്കരുത്. അത് പ്രകൃതിവിരുദ്ധമാണ്, മതങ്ങളുടെ പേരിലായാലും ദൈവങ്ങളുടെ പേരിലായാലും. ജന്മസഹജമായ വാസനകളാലാണ് ഓരോ ജീവനും പിറന്ന് വീഴുന്നത് . മതങ്ങളും അനുബന്ധകാര്യങ്ങളും ഒക്കെ വരുന്നത് പിന്നീടാണ്. മതങ്ങളുടെ ആചാരാനുഷ്ടാനങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി ആരും ജനിക്കുന്നില്ല. ജനിച്ചു കഴിഞ്ഞാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ബാക്കിയെല്ലാം. മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണകള്‍ അവഗണിക്കുന്നതോ നിഷേധിക്കുന്നതോ ഒരു കാരണവശാലും ന്യായമല്ല.
ചില സത്യങ്ങള്‍ ആരും തുറന്ന് പറയില്ല. എന്തിന് അപ്രിയസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതിയ്ക്ക് പാത്രമാവണം എന്നതാണ് ചിന്താഗതി. അഭയസംഭവം പോലൊന്ന് ആവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണെങ്കിലും, കൊലചെയ്യല്‍ അഥവാ ആത്മഹത്യ എന്ന ഒന്ന് അത്തരം സംഭവങ്ങളില്‍ നിന്ന് മൈനസ് ചെയ്താല്‍ ബാക്കികാര്യങ്ങള്‍ എല്ലാം അന്നും ഇന്നും മുറപോലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആരും നെറ്റി ചുളിച്ചിട്ട് കാര്യമില്ല. സ്വകാര്യ സംഭാഷണങ്ങളിലും പലരും പങ്ക് വയ്ക്കുന്നതാണ്. ഇത് പോലെ പല കാപട്യങ്ങളും നമ്മുടെയിടയില്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. അവനവന്റെ ആന്തരാത്മാവില്‍ ഇറങ്ങി ഇതൊക്കെ ഒന്ന് പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ മനസ്സിലാവും. പക്ഷെ ഒരു സിസ്റ്റത്തിന് കീഴടങ്ങി എല്ലാം സഹിക്കാനാണ് ആളുകള്‍ തയ്യാറാവുന്നത് . അതാണ് വ്യവസ്ഥാപിതങ്ങളാവുന്ന സിസ്റ്റങ്ങളുടെ അപ്രതിരോധ്യമായ ബലം. പൊതുവെ മനസ്സില്‍ അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ വേഷപ്രച്ഛന്നമായി മനുഷ്യരെ ചെകുത്താന്മാരാക്കുന്ന പ്രവണത കണ്ടു വരാറുണ്ട്.
ഇപ്പോള്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ക്ക് ആരും മാപ്പ് കൊടുക്കുകയില്ല. എന്നാലും അവര്‍ വിട്ടയക്കെപ്പെടണേ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. അത് അഭയയുടെ മാതാപിതാക്കളുടെ ദു:ഖവും അമര്‍ഷവും കണക്കിലെടുക്കാതെയല്ല. ജീവിതം എത്ര നശ്വരമാണ് എന്ന ദാര്‍ശനിക വ്യഥയില്‍ നിന്നാണ് ആ ചിന്ത എനിക്ക് ഉണ്ടാവുന്നത്. ഇങ്ങനെ പറയുന്നതിന് അഭയയുടെ മാതാപിതാക്കള്‍ എന്നോട് പൊറുക്കട്ടെ. മരണാനന്തരം ഒരു ആത്മാവ് ശേഷിക്കും എന്ന വിശ്വാസമില്ലാത്തതിനാല്‍ വായനക്കാരും എന്നോട് പൊറുക്കുമെന്ന് കരുതുന്നു.
25 comments:
“ വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്.“
ഞാനും യോജിക്കുന്നു. ആരും അനുസരിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. സ്വയം തോന്നി ചെയ്യുന്നതാണ് നല്ലത്. എന്റെയൊരു സുഹ്രുത്ത് ഇതു പോലെ അച്ഛനാകാന്‍ പോയി. പത്താം ക്ലാസ്സില്‍ ആായിരിക്കുമ്പോളായിരുന്നു. അതു വരെ ഞാനും അവനും ഒരുമിച്ചായിരുന്നു വായ് നോക്കാന്‍ നടന്നിരുന്നത്. എനിക്കത്ഭുതമായിരുന്നു ഇവനിനി പെണ്ണുങ്ങളുടെ മുഖത്തു നോക്കില്ലേ? എങ്ങനെയാ ഇത്ര പെട്ടെന്നു മാറുവാന്‍ സാധിക്കുന്നേ എന്നൊക്കെ.
പിന്നെ എന്റെ അനിയന്‍ ഇന്നലെ പറഞ്ഞു പ്രണയനൈരാശ്യം ഉള്ള സ്ത്രീകളും, സൌന്ദര്യത്തെ കുറിച്ച് അപകര്‍ഷത ബോധമുള്ള സ്ത്രീകളും പിന്നെ സ്വയംവര്‍ഗ്ഗപ്രേമികളായ സ്ത്രീകളുമാണ് ഇപ്പോള്‍ കന്യാസ്ത്രീകളാകാന്‍ പോകുന്നതെന്ന്. യൂറോപ്പിലെല്ലാം ഇപ്പോള്‍ പുരോഹിതരാകാന്‍ ആരും വരുന്നില്ല. അവന്റെ അഭിപ്രായങ്ങള്‍ ശരിയാണെന്നു തോന്നി.
ഈ കേസിലെ പ്രതികള്‍ രക്ഷപ്പെടണമെന്ന ആഗ്രഹം എനിക്കില്ല. ഇത് മറ്റുള്ളവര്‍ക്കൊരു പാഠമാകണം. മതവും പണവും ഉണ്ടേല്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അവസാനിക്കണം. എനിക്കു മനസ്സിലാകാത്തത് പ്രതികള്‍ക്കു വേണ്ടി കൂട്ടമായിപ്രാര്‍ത്ഥിച്ച വിശ്വാസികളുടെ മനസ്സില്‍ എന്തായിരുന്നു എന്നാണു? അച്ഛന്മാര്‍ എന്തു പറഞ്ഞാലും ചെയ്യുന്ന കുഞ്ഞാടുകള്‍ മാത്രമാണോ അവര്‍?
പ്രതികളെ പീഡിപ്പിച്ചു എന്നും പറഞ്ഞ് പരാതി. മാന്യമായി ചെയ്തത് സമ്മതിക്കുന്ന അളുകളായിരുന്നു ഇവരെങ്കില്‍ ഈ കേസ് ഇത്ര നീണ്ടു പോകുമായിരുന്നോ? മാന്യന്മാരായിരുന്നേല്‍ കേസ് ഉണ്ടാകുമായിരുന്നോ? എന്തായാലും അഭയപീഡിപ്പിക്കപെട്ടയത്രയും ഇവര്‍ പീഡിപ്പിക്കപെട്ടിട്ടില്ല. ഞാന്‍ മാഷിന്റെ ആ അഭിപ്രായത്തോട് വിയോജിക്കുകയാണ്. ഇത്ര ചെറുപ്പത്തിലേ മരിക്കേണ്ടി വന്ന ഹതഭാഗ്യയല്ലേ സിസ്റ്റര്‍. അവരുടെ മാതാപിതാക്കള്‍ അനുഭവിച്ച ദു:ഖം പ്രതികളേക്കാള്‍ കൂടുതലാണ്. പ്രതികള്‍ കുറ്റം ചെയ്തിട്ടാണ് മാനസിക വേദന അനുഭവിക്കുന്നത്. എന്നാല്‍ മകളെ സ്നേഹിച്ച കുറ്റമാണോ അഭയയൂടെ മാതാപിതാക്കള്‍ക്കു ദു:ഖം സമ്മനിച്ചത്?
തന്റെ കന്യകത്വത്തില്‍ തനിക്കു വിശ്വാസമുണ്ടേല്‍ എന്തിനാണ് സിസ്റ്റര്‍ സോഫി കന്യകത്വ പരിശൊധനയെ ഭയപ്പെടുന്നത്? സമ്മതത്തോടെ ആണേലും അല്ലേലും,
ഈ കേസിലെ പ്രതികള്‍ക്കു ശിക്ഷ കിട്ടണം എന്നു തന്നെയാണു എന്റെ അഭിപ്രായം. അവര്‍ക്കു മാനസാന്തരം ഉണ്ടാകില്ല മാഷേ. ഉണ്ടാകുമായിരുന്നേല്‍ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകേണ്ടതായിരുന്നു.
നന്ദി ഗോപിക്കുട്ടന്‍, അഭിപ്രായം സത്യസന്ധമായി പങ്ക് വെച്ചതിന്.... അച്ചന്മാരാകുന്നതിനും കന്യാസ്ത്രീകളാകുന്നതിനും ഇനിയങ്ങോട്ട് ആളുകള്‍ വരണമെന്നില്ല എന്ന നിരീക്ഷണം തന്നെയാണെനിക്കും. കാലത്തിന്റെ ചുവരെഴുത്തുക്കള്‍ വായിക്കാന്‍ മതമേലധികാരികള്‍ എളുപ്പം തയ്യാറാവില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്‍തുടര്‍ന്ന ശേഷം തെറ്റുകള്‍ തിരുത്തുന്ന പാരമ്പര്യമാണവര്‍ക്ക്.
കൊട് കൈ .... പറയാനുള്ളത് മാഷ് പറഞ്ഞിരിക്കുന്നു ....
“ വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്.“
ഞാനും യോജിക്കുന്നു.
100% yogikunnu...
സുകുമാരേട്ടാ,
കത്തോലിക്കാ സഭ പുരോഹിതന്മാര്‍ക്കും കന്യസ്ത്രികള്‍ക്കും എത്രയും പെട്ടന്ന് വിവാഹ ജീവിതം അനുവദിക്കേണ്ടതാണ് എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ഇതു അനുവദിച്ചിട്ടുള്ള മറ്റു സഭകള്‍ ഉണ്ടല്ലോ. മണല്‍തരികളെ പോലെ പെറ്റു പെരുകാന്‍ കുഞ്ഞാടുകളെ ഉപദേശിക്കുന്ന സഭ പുരോഹിതിരോട് ചെയ്യുന്ന മനുഷ്യാവകാശ ലങ്ഘനം പ്രതിഷേധാര്‍ഹമാണ്.
വികസിത രാജ്യങ്ങളില്‍ സെമിനരികള്‍ ശുന്യമാകാന്‍ തുടങ്ങി. പള്ളിയില്‍ പോകുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇടവകകള്‍ പലതും നിര്‍ത്തലാക്കി. കൂടാതെ പുരോഹിതരുടെ കേസുകള്‍ പണം കൊടുത്തു ഒതുക്കി തീര്ത്തു സഭ കുത്തുപാള എടുക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു. മാപ്പ് ചോദിക്കുകയാണ് പോപ്പിന്റെ പ്രധാന ജോലി. കാലഹരണപ്പെട്ട ഈ സ്ഥാപനം എത്രയും പെട്ടന്ന് അടച്ചു പൂട്ടുന്നതാണ് സാമൂഹ്യ പുരോഗതിക്ക് നല്ലത്. എന്തായാലും ബുദ്ധിമാന്മാരായ കേരളത്തിലെ പുരോഹിതര്‍ ഇപ്പോള്‍ ദൈവ സേവനം കുറച്ചിട്ട് സ്വാശ്രയസ്ഥാപനങ്ങള്‍ നടത്തുകയാണല്ലോ. ഒരു കച്ചവടം നഷ്ടത്തിലകുമ്പോള്‍ വേറൊന്നില്‍ പിടിച്ചു നില്‍ക്കാനുള്ള വ്യാപാര തന്ത്രം കൊള്ളാം.
പൌരോഹത്യവും പോപ്പ് മുതല്‍ക്കിങ്ങോട്ടുള്ള സംവിധാനവുമൊന്നും ബൈബിളില്‍ പറഞ്ഞ കാര്യമല്ല. അല്ലെങ്കില്‍ ദൈവത്തിനും നമുക്കും ഇടയില്‍ ഒരു മദ്ധ്യസ്ഥന്റെ റോള്‍ എന്താണ്? ആദ്യം ആണിനെ സൃഷ്ടിക്കുകയും അവനു കൂട്ടായിരിക്കാന്‍ അവന്റെ വാരിയെല്ലില്‍ നിന്നും തന്നെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു എന്ന വിശ്വാസമാണല്ലോ ബൈബിളിന്റെ അടിസ്ഥാനം. എന്നാല്‍ തികച്ചും പ്രകൃതി വിരുദ്ധമായ വുക്തിജീവിത നിഷേധമാണ് ദൌര്‍ഭാഗ്യവശാല്‍ ചില സഭകള്‍ പിന്തുടര്‍ന്നു പോന്നത്. അഭയ കേസ്സ് പ്രസക്തമാവുന്നത് ഇവിടെയാണ്.
how to print these topics
ബ്രഹ്മചര്യം സഭ ആര്‍ക്കും അടിച്ചേല്‍പ്പിന്നതല്ലല്ലോ..സ്വയമേവ അവര്‍ തന്നെ തിരഞ്ഞടുക്കുന്നതല്ലേ.പഠനവേളയില്‍ ഇഷടക്കേടുണ്ടെങ്കില്‍ പാതിവഴിയില്‍ അവരുടെ തെരെഞ്ഞെടുപ്പിനെ ഉപേക്ഷിക്കാനും അവര്‍ക്ക് അനുവാദമുണ്ടല്ലോ.
ബ്രഹ്മചര്യമെന്നത് രതിയുടെ നിരാസമാണെന്ന് നാമൊക്കെ തെറ്റിദ്ധിരിച്ചിരിക്കുകയാണ്.ഒരു അടിച്കമര്‍ത്തലല്ല.ബ്രഹ്മം, അതായത് ഈശ്വരന്റെ അവബോധത്തില്‍ സഞ്ചരിക്കുന്നതാണു ബ്രഹ്മചര്യം.ഒരു വ്യത്യസ്തമായ നിലപാട് ഒരാള്‍ സ്വയം ഏറ്റെടുക്കുന്നു,ആത്യന്തികമായൊരു പുണ്യത്തിനു വേണ്ടി..എത്രയോ പേര്‍ സത്യസന്ധമായി ആ വഴിയില്‍ നിലനില്‍ക്കുന്നുണ്ട്..ദൈവത്തിനു വേണ്ടി സഹജീവികളായ മനുഷ്യര്‍ക്കു വേണ്ടി എത്രയോ നന്മയുടെ , ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ഊടെ മുഴുവന്‍ സമയവും വിനിയോഗിച്ച് ചെയ്യുന്നുണ്ട്..എത്രയെത്ര അനാഥ വൃദ്ധമന്ദിരങ്ങള്‍,അഗതി സംരക്ഷണം, മാനസികരോഗി മന്ദിരങ്ങള്‍,പാലിയേറ്റീവ് മന്ദിരങ്ങള്‍ തുടങ്ങിയവ..മദര്‍ തെരേസയെ പോലുള്ളവരെ ഓര്‍ത്തുനോക്കൂ..അപ്പോള്‍ ഒരു വലിയ നിയോഗത്തെ പ്രതി ജീവിതത്തെ സമര്‍പ്പിക്കുന്നവരെ ഒന്നടങ്കം വിധിക്കരുത്..
എന്നിരുന്നാലും ചിലപ്പോള്‍ ചിലര്‍ക്ക് തെറ്റുകള്‍ പറ്റിയേക്കാം..സ്വാഭാവികം, കാരണം മനുഷ്യന്‍ അവനില്‍തന്നെ ബലഹീനനാണു പല്‍പ്പോഴും..അവനവനെ നിയന്ത്രിക്കാന്‍ ചില വേളകളില്‍ സാധിച്ചെന്നു വരില്ല..
സഭയുടെ ഇന്നേവരെയുള്‍ല ചരിത്രം പരിശോധിച്ചാല്‍ ഇത്ത്രം കുറ്റങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമേയുള്ളൂ..അതിലും എത്രയോ ഇരട്ടിയാണ് സ്വതന്ത്രരായി ഏതുനേരവും എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ഊടെ കാമനകളെ ശമിപ്പിക്കന്‍ സ്വാതന്ത്രയമുള്ള സാധാരണ ജനസമൂഹം ചെയ്തു ചെയ്തു കൂട്ടുന്ന മാനുഷിക പീഡനങ്ങള്‍..
മാത്രമല്ല, ശരീരത്തിന്റെ തൃഷ്ണകള്‍ ഒരു കാലഘട്ടം കഴിയുമ്പോള്‍ അതു താനെ ശമിക്കുന്നു..ചില നിയോഗങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചവര്‍ക്ക് അത് ചെറുപ്പത്തിലെ സാധ്യമാവുകയും ചെയ്യും..ആ വഴിയിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടമുല്‍ളവര്‍ അതു തെരഞ്ഞെടുക്കട്ടെ..അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല..മാത്രമല്ല കാലാകാലങ്ങളില്‍ സഭകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സഭയില്‍ ഉണ്ടാകുന്നുമുണ്ട്..
നന്ദി ഡോ.ആനി തോമസ്,(പ്രൊഫൈലില്‍ പേര്‍ കണ്ടത് കൊണ്ടാണ് അങ്ങനെ സംബോധന ചെയ്തത്.പൊതുവെ മലയാളം ബ്ലോഗ്ഗര്‍മാര്‍ സ്വന്തം പേര്‍ വിളിച്ച് സംബോധന ചെയ്യപ്പെടുന്നതില്‍ വിമുഖതയുള്ളവരാണ്.താങ്കള്‍ക്ക് വിഷമം ഇല്ലെന്ന് കരുതട്ടെ)വായിച്ചതിനും അഭിപ്രായം എഴുതിയതിനും.
കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു താരതമ്യത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല. മനുഷ്യരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സമൂഹത്തിന് പൊതുവേയും മറ്റ് വ്യക്തികള്‍ക്ക് പ്രത്യേകിച്ചും ഹാനികരമല്ലാത്ത കാര്യങ്ങള്‍ സ്വന്തം കാമനകള്‍ക്കനുസരിച്ച് ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ ചെയ്യുന്നുവെങ്കില്‍ അത് തെറ്റായി കാണേണ്ടതില്ല എന്ന അഭിപ്രായമാണെനിക്ക്.
സഹജീവികളായ മനുഷ്യര്‍ക്ക് വേണ്ടി കൂടി സ്വജീവിതം ഉപയോഗിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ജീവിതം സാര്‍ത്ഥകമാക്കുന്നത്. അപ്രകാരം ജീവിയ്ക്കുമ്പോള്‍ തന്നെ സ്വന്തം ആഗ്രഹാഭിലാഷങ്ങള്‍ ത്യജിക്കുന്നത് കൊണ്ട് അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ അസാധാരണമായ ഒന്നും അധികമായി ലഭിക്കുന്നില്ലല്ലോ. വളച്ചു കെട്ടില്ലാതെ പറഞ്ഞാല്‍ അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹം കഴിക്കാം എന്ന സ്വാതന്ത്ര്യം നിരുപാധികം അനുവദിക്കാവുന്നതേയുള്ളൂ. ആവശ്യമെന്ന് തോന്നുന്നവര്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കട്ടെ. അപ്പോള്‍ പിന്നെ പാതി വഴിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വരുന്നില്ലല്ലൊ. മറ്റ് സഭകള്‍ ഇത് അനുവദിച്ചിട്ടുണ്ട് എന്ന് V.B.രാജന്‍ മേലെ എഴുതിയത് ശ്രദ്ധിക്കുമല്ലൊ. ഇത്തരം നിബന്ധനകള്‍ എല്ലാം ദൈവം ഉണ്ടാക്കിയതല്ലെന്നും ഇടയില്‍ മനുഷ്യര്‍ ഏര്‍പ്പെടുത്തിയതാണെന്നും പറയേണ്ടതില്ലല്ലൊ. അപ്പോള്‍ അതൊക്കെ തിരുത്താവുന്നതേയുള്ളൂ. ഒരെതിര്‍പ്പായി അല്ല ഞാന്‍ പറഞ്ഞത്. മനുഷ്യന്റെ ഉണര്‍വ്വുകള്‍ അംഗീകരിക്കപ്പെടണം മാനിക്കപ്പെടണം എന്നാണ് പറയുന്നത്.
അഭയ കൊല്ലപ്പെടേണ്ടിയിരുന്നില്ല. അതൊരു യാദൃച്ഛിക സംഭവമാണ്. അത്തരം യാദൃച്ഛികതകള്‍ എന്നും സംഭവിക്കണമെന്നുമില്ല. എന്നാല്‍ മനസ്സില്‍ ജൈവകാമനകള്‍ അടിച്ചമര്‍ത്തി ജീവിക്കുന്നവര്‍ ധാരാളം ഉണ്ടാവാം. ഇല്ലെന്ന് പറയാന്‍ കഴിയില്ല. അനാശാസ്യമെന്ന് മറ്റുള്ളവര്‍ വിധിയെഴുതാവുന്ന കാര്യങ്ങള്‍ നടക്കുന്നില്ല എന്നതിന് തെളിവല്ല കുറ്റകൃത്യങ്ങള്‍ വിരളമായേ നടക്കുന്നുള്ളൂ എന്നത്. അനാശാസ്യം എന്ന വിശേഷണം തന്നെ തെറ്റാണെന്ന് തോന്നുന്നു. സ്വാഭാവികവും പ്രകൃതിനിയമങ്ങള്‍ക്ക് നിരക്കുന്നതുമായ കാര്യങ്ങള്‍ക്ക് സമൂഹമാണ് അങ്ങനെ വിശേഷിപ്പിക്കുന്നത്. വലിയ നിയോഗത്തെ പ്രതി ജീവിതത്തെ സമര്‍പ്പിക്കുന്നവര്‍ വൈവാഹികജീവിതം സ്വയം വേണ്ടെന്ന് വെക്കുകയാണെങ്കില്‍ നല്ലത്. രണ്ടും ഒരുമിച്ച് കൊണ്ടു നടക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. സഭയുടെ നിലപാടുകളില്‍ മാറ്റം വരുത്തുന്നതും വരുത്താത്തതും സഭയുടെ ആഭ്യന്തരകാര്യമാണ്. മനുഷ്യ ഉണര്‍വ്വുകള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നില്ല്ലെങ്കില്‍ നിറവേറപ്പെടണം എന്ന അഭിപ്രായം മുന്നോട്ട് വെക്കുകയാണ് ഞാന്‍ ഈ പോസ്റ്റിലൂടെ.
V.B.രാജനും സജീവിനും voice and thoughts നും നന്ദി !
സഹജീവനം ഉപേക്ഷിക്കല്‍ ദര്‍ശനത്തിന്റെ ഭാഗമാകില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഭാരതീയരാണു. അതുകൊണ്ടാണു നല്ല ആത്മബലമില്ലാത്തവര്‍ ബ്രഹ്മചര്യമോ സന്യാസമോ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. ജീവിതം ആശ്രമധര്‍മ്മങ്ങളിലൂടെ കടന്ന് വിരക്തി വരുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് വീടും നാടുമൊക്കെ ഉപേക്ഷിച്ച് ഏകാന്തത്തില്‍ പോയിരിക്കാമെന്നാണു ഭാരതീയ തത്ത്വചിന്ത അനുശാസിക്കുന്നത്. എന്നാല്‍ സെമറ്റിക്ക് മതങ്ങളില്‍ അതല്ല വഴി. അവിടെ പൌരോഹിത്യം ഒരു സ്ഥാപനമാണു. അതില്‍ താല്‍പ്പര്യ സംരക്ഷണത്തിനാണു പ്രാധാന്യം. ബ്രഹ്മചര്യത്തില്‍ ഇരിക്കുന്നതുകൊണ്ട് മെത്രാനോ പോപ്പോ ആകാം. അല്ലാതെ ദൈവദര്‍ശനം കിട്ടുമെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ? ഒരു പക്ഷെ ക്രിസ്തു അവിവാഹിതനായി അറിയപ്പെട്ടതു കൊണ്ട് തങ്ങളുടെ സംഘടന ക്രിസ്തുവിനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നു എന്ന് വാദിക്കാന്‍ വേണ്ടി ആവണം ചിലര്‍ പൌരോഹിത്യത്തില്‍ വിവാഹം വേണ്ടെന്ന് വച്ചതാകാം. അത് ആത്മബലത്തിന്റെ സൂചനയല്ല. സെമറ്റിക്ക് ഘടന പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സംബ്രദായങ്ങളും ബ്രഹ്മചര്യം ഉയര്‍ത്തിപ്പിടിക്കാറുണ്ട്. അതും ദര്‍ശനത്തിന്റെ ഭാഗമല്ല. സ്ന്തോഷസാമിമാര്‍ ഉണ്ടാകുന്നത് ഭൌതികതയിലൂന്നിയാണു. അതിനിടയില്‍ വാഗ്ദാനലംഘനമോ സംഘടനയ്ക്ക് അപകടമുണ്ടാക്കുന്ന ഒളിഞ്ഞുനോട്ടമോ ഉണ്ടായാല്‍ ദൈവം തമ്പുരാനായാലും തട്ടിക്കളയും. അതാണു സംഘടനകളുടെ രീതി. മതം വെറുമൊരു ട്രേഡുയൂണിയനാണു. ലോകാ സമസ്താ സുഖിനോ ഭവന്തു:
കാലം ആധുനീകതയുടെ മടിത്തട്ടില്‍ സര്‍വ്വ പ്രതാപിയായി മുന്നോട്ട് ചലിക്കുന്നുണ്ട് ഇനിയും അങ്ങിനെ തന്നെ പോകും എന്ന് കരുതാം , 16 വര്‍ഷമായി തെളിയിക്കപെടാതെ പോയ അഭയ എന്ന പെണ്‍കുട്ടി (സിസ്റ്റര്‍ )യുടെ കൊലപാതകം വെറും 15ദിവസം കൊണ്ട് ഇപ്പോള്‍ തെളിയക്കപെട്ടത് എങ്ങിനെ ആണ് എന്ന് മലയാളി സമൂഹം ഒന്നടങ്കം ആലോചിച്ചു കൊണ്ടിരിക്കയാണ് ,ഉത്തരം ലളിതമാണ് ഏതു മേഖലയില്‍ ആയാലും പണവും പദവിയും സ്വാധീനവും ഉള്ളവര്‍ എന്നും സമൂഹത്തെ വിഡ്ഢികളാക്കി മുന്‍പോട്ടു പോകും, ചിലപ്പോള്‍ ഇത് പോലെ അപൂര്‍വ്വം കേസുകള്‍ പിടിക്കപെട്ടെക്കം വര്‍ഷം 16 ആയെങ്കിലും.സുകുമാരേട്ടന്‍ പറഞ്ഞത് പോലെ ഒരു പക്ഷെ ഈ വര്‍ഷങ്ങള്‍ അത്രയും അവര്‍ അനുഭവിച്ച മാനസീക പിരിമുറുക്കങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക് കിട്ടാവുന്ന ശിക്ഷ തന്നെ ആണ് .ഇവിടെ ആരും ആരെയും കരിവാരി തെക്കാനോ കുറ്റപെടുത്താനോ അല്ല മറിച്ച് നിരപരാധിയായ ഒരു പെണ്‍കുട്ടിയെ കൊലപെടുത്തി ആ കൊലപാതകികള്‍ സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നത് കേരളം പോലുള്ള സംസ്കാര സമ്പന്നമായ സംസ്ഥാനത്തിന് ഭൂഷണമാണോ ..? ഫാദര്‍ എന്ന വാക്കിനു ലോകത്തെ ഏതു ഭാഷയിലും ഒരു അര്‍ത്ഥമേ ഉള്ളു അത് പോലെ തന്നെ ആണ് സിസ്റ്റര്‍ എന്ന പദത്തിനും, പക്ഷെ ആ പെണ്‍കുട്ടി നിഷ്കരുണം കൊല്ലപെട്ടപ്പോള്‍ ഒരു വാക്ക് പോലും ഉരിയാടാത്ത സഭ നേതൃത്വം മുകളില്‍ പറഞ്ഞ രണ്ടു വാക്കുകളും അര്‍ത്ഥ ശൂന്യരാക്കിയവര്‍ക്ക് വേണ്ടി ഒരിക്കലും വാദിക്കരുത് ....മത കാര്യങ്ങള്‍ പറയുന്നത് വളരെ പ്രയാസമാണ് തെറ്റുകള്‍ ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് മാത്രം .
പിന്നെ സുകുമാരേട്ടന്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ് വൈവാഹിക ജീവിതത്തിന് താല്പര്യമുള്ളവര്‍ ചെയ്തുകൊള്ളട്ടെ ചിലര്‍ അത് അനുവദിക്കുന്നുണ്ട് നല്ലത് ....പിന്നെ മദര്‍ തെരേസയെ പോലുള്ളവരെ ഒരു സമൂഹവും മറക്കില്ല പക്ഷെ അവരുമായി ഇവരെ ഒന്ന് താരതമ്യം ചെയ്തെക്കല്ലേ എന്ന അപേക്ഷ മാത്രം .... ഒടുവില്‍ ഒന്നുകൂടി പറഞ്ഞോട്ടെ സുകുമാരേട്ടാ ആരെയും അധിക്ഷേപിക്കാനോ ചെളിവാരി തെക്കനൊ അല്ല മറിച്ച് ഉള്ള ഒരു കാര്യം പറയട്ടെ മിഴി വിളക്ക് എന്ന ആളുടെ അഭിപ്രായം കണ്ട് എഴുതുന്നതാണ് റോമില്‍ ഇയ്യിടെ കന്യകയാണോ എന്നറിയാനുള്ള പരിശോധന ഒരു സഭ സിസ്റ്റര്‍മാറില്‍ നടത്തിയപ്പോള്‍ കണ്ട റിസള്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു 60% പേരും കന്യകകള്‍ അല്ല എന്നതായിരുന്നു റിപ്പോര്‍ട്ട് .അതിനാല്‍ ഞാനും സുകുമാരേട്ടന്‍ പറഞ്ഞ വൈവാഹിക ജീവിതം അവര്‍ക്ക് നിഷേധിക്കേണ്ട ആവശ്യം ഇല്ല എന്നതില്‍ ഉറച്ചു നില്‍ക്കുന്നു ...
oru thettine nyayeekarikkanalla ente ee abiprayam. abayayude maranathinu karanamayavarkku siksha labikkanam, oru cheriya samsayam mathram, keralathile rakshtreeya kolapathakangalilum allatheyum okke maricha 100kanakkinu vyakthikal, ivarude perukal onnum abayayude peru pole ormikkapedathathenthanu, nammude chinthakaleyum abiprayangaludeyum munganana nischayikkunna madhyamangal anu, abayakku mathram neethi kittiyal pora, ee samoohathil ira akappedunna ellarkkum neethi venam, marichathu kanyasthree ayathu kondum konnathu purohithanmarayathu kondumulla news valyuvil mathram nammude prathikaranangal theernnu povaruth, (njanum ithil ninnum ozhivakunnilla)
അഭയയെ കൊന്നവര്‍ ആരായാലും ശിക്ഷക്കപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
പിന്നെ പുരാഹിതന്മാരാകാന്‍ (കന്യാസ്ത്രികളാകാന്‍) പോകുന്നവര്‍ക്കറിയാം അവര്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ സഭ അടിച്ചേല്‍പ്പിച്ച തീരുമാനമൊന്നുമല്ല വിവാഹം കഴിക്കരുത് എന്ന്. താത്പര്യമുള്ളവര്‍ വന്നാല്‍ മതിയെന്ന്.
ചരിത്രം നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റും സഭയില്‍ പുരോഹിതന്മാരും വിവാഹം കഴിച്ചിരുന്നു എന്ന്. ഒരു പക്ഷേ ഒന്നില്‍ കൂടുതല്‍ !! അതുകൊണ്ടാകണം ലേഖനങ്ങളില്‍ പറയുന്ന ബിഷപ്പാകാനുള്ള യോഗ്യത ഒരൊറ്റ സ്ത്രീയുടെ ഭര്‍ത്താവാകണം എന്നുള്ളത് (ലേഖനവും വാക്യവും ഓര്‍മ്മയില്ല).
അന്നു അങ്ങിനെയായിരുന്നു. പിന്നെ എന്താണ് പുരോഹിതന്മാര്‍ക്ക് കല്യാണമേ വേണ്ട എന്നായത്?
1) ഒരു പക്ഷേ കല്യാണം കഴിക്കാതെ തന്നെ ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളവരുടെ എണ്ണം കൂടിയതു കൊണ്ടാകാം
2) സ്വന്തം കുടുംബം നോക്കാന്‍ തന്നെ വലിയ പാടാണ്; അതിന്റെ കൂടെ വലിയ ഇടവക എങ്ങിനെ നോക്കും ? ഒരു പക്ഷേ രണ്ടിനോടും നീതി പുലര്‍ത്താന്‍ പറ്റാതാകും. അതുകൊണ്ട് choose one എന്ന പോളിസി കൊണ്ടു വന്നതാകാം
last but not least...
3) സഭ സാമ്പത്തികമായ വളരെ വളര്‍ന്ന സാഹചര്യത്തില്‍ സഭയിലെ സ്ഥാപനങ്ങളില്‍ മക്കളെ തിരുകികയറ്റാന്‍ ഏതൊരു പിതാവും ശ്രമിക്കും .. പിതൃസ്നേഹം !!! ഈ സ്വജനപക്ഷപാതം കാരണം ഇടവകയിലെ അതിലും കഴിവുള്ളവരുടെ അവസരം നിഷേധിക്കാന്‍ കാരണമാകും .
എന്റെ അഭിപ്രായത്തില്‍ ഇതില്‍ മൂന്നാമത്തേത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ സൂക്ഷിക്കേണ്ടതാണ്. പുരോഹിതന്മാര്‍ വിവാഹം കഴിക്കരുത് എന്നു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം . മിനിമം 27 വയസ്സാകും ഒരാള്‍ പുരോഹിതനാകാന്‍, അതിന്റെ ഉള്ളില്‍ അയാള്‍ ചിന്തിക്കേണ്ടതാണ് ഏതു വേണം എന്നുള്ളത്.
ഇനി പുരോഹിതനായതിനു ശേഷം ലൈംഗിക ജീവിതത്തില്‍ താത്പര്യം തോന്നിയാല്‍ ളോഹ ഊരിയെറിഞ്ഞ് പുറത്തു വരണം .
ഒരു രണ്ടു ശതമാനത്തില്‍ കുറവു വരുന്ന ആളുകളുടെ തെറ്റുകള്‍ കൊണ്ട് ഒരു മാറ്റം വരുത്തുന്നത് വിഡ്ഢിത്തമായിരിക്കും.
ഇവിടെയുള്ള ചിലകമന്റുകള്‍ കണ്ടാല്‍ തോന്നും എല്ലാ അച്ചന്മാരും കന്യാസ്ത്രീകളും സ്വവര്‍ഗ്ഗ രതിക്കാരും വേശ്യവൃത്തിചെയ്യുന്നവരുമാണെന്ന്.
!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!!,
താങ്കളുടെ അനിയന്‍ ഏതേങ്കിലും സര്‍വ്വേ നടത്തിയിരുന്നോ ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടു പിടിക്കാന്‍???
ഇവിടെ (ബൂലോകത്തില്‍) ചില കമന്റുകളും ബ്ലോഗുകളും കണ്ടിരുന്നു; കന്യാസ്ത്രികളായാല്‍ സ്വര്‍ഗ്ഗലോകത്തെത്തുമ്പോള്‍ അവര്‍ക്ക് യേശുവിന്റെ മണവാട്ടിയാകാന്‍ പറ്റും എന്ന് പറഞ്ഞു പറ്റിച്ചാണ് പെണ്‍കുട്ടികളെ ഈ കുഴിയില്‍ ചാടിക്കുന്നത് എന്ന തരത്തിലുള്ളവ.
ഭൂമിയില്‍ ജീവിച്ചിരുന്നപ്പേഴേ യേശു ലൈംഗിക കാര്യങ്ങളില്‍ താത്പര്യം കാണിച്ചിരുന്നില്ല; ബൈബിള്‍ ഒരു തവണ ചുമ്മാവായിച്ചാല്‍ ഈ കാര്യം ബോധ്യമാകും.ആ ചങ്ങാതി സ്വര്‍ഗ്ഗത്തില്‍ ഇതു ചെയ്യുമെന്ന് സ്വബോധമുള്ള ഒരാളും ചിന്തിക്കില്ല.
പോരാത്തതിന്...
ഇവിടെ ഭാര്യഭര്‍ത്താകന്മാരായി ജീവിച്ചിരുന്നവര്‍ സ്വര്‍ഗ്ഗത്തിലെത്തിയാലും ഭാര്യാഭര്‍ത്താവായിരിക്കുമോ എന്ന ചോദ്യത്തിനും യേശു ഘനഗംഭീര മറുപടി കൊടുക്കുന്നുണ്ട്.
ഒരു കന്യാസ്ത്രിയാകണമെങ്കില്‍ 12 കൊല്ലം വേദോപദേശം പഠിക്കുന്നതിനു പുറമേ 3 കൊല്ലം കൂടി ബൈബിള്‍ പഠിച്ചതിനു ശേഷമാണ് വ്രത വാഗ്ദാനം നടത്തുന്നത്.
യേശുവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രികള്‍ എന്നു പറയുന്നത് അലങ്കാരികമായിട്ടാണ് എന്ന അറിവില്ലാത്തവരുടെ അറിവിലേക്കായി ഈ കമന്റ്. ഉറക്കം നടിച്ചുകിടക്കുന്നവര്‍ക്കല്ല.
അഭയയെ ഏതു സാഹചര്യത്തില്‍ കൊന്നു എന്നതിനെ പറ്റി പഠിക്കുന്നതും രസാവഹമാണ്. ഒരു വെര്‍ഷന്‍... രണ്ടു അച്ചാന്മാര്‍ കൂടി ഒരു കന്യാസ്ത്രീയുമായി രതി ക്രീഡ നടത്തുകയാണ്; അതും അടുക്കളയില്‍. അതിനിടയില്‍ അഭയ ഇതുകാണുന്നു. മൂവരും കൂടി അഭയയെ തലക്കടിക്കുന്നു. അതിനു ശേഷം അവരെ കിണറ്റില്‍ വലിച്ചെറിയുന്നു. (ചില അഭ്യൂഹങ്ങള്‍ ഉള്ളത് അഭയയെ അതിനിടയില്‍ മാനഭംഗപ്പെടുത്തിയതി ശേഷമാണ് കിണറ്റില്‍ വലിച്ചെറിയുന്നത്).
സംഭവത്തിനാധാരം; അഥവാ തെളിവുകള്‍ .. അഭയയുടെ ചെരിപ്പുകള്‍ അടുക്കളയില്‍ ചിതറികിടക്കുന്നു. തലയില്‍ ധരിച്ചിരുന്ന തട്ടം വാതിലില്‍ കുടുങ്ങികിടക്കുന്നു.
സാഹചര്യ സാക്ഷികള്‍; 1. അയല്‍വാസി. 2. കൃത്യം അതേ ദിവസം കോണ്‍വെന്റില്‍ വന്ന മോഷ്ടാവ്.
സാധാരണ എത്ര പെണ്ണുങ്ങള്‍ (എത്ര ആണുങ്ങള്‍) ഒരേ സമയം രണ്ടു പേരുമായി സംഭോഗത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും ? പക്ഷേ ഈ രണ്ടു പുരോഹിതരുമായി ഒരേ സമയം സംഭോഗത്തില്‍ ഏര്‍പ്പെടാന്‍ ഒരു കന്യാസ്ത്രിക്കു ഒരു സങ്കോചം വന്നില്ല;
ആ കന്യാസ്ത്രീ അത്ര മാത്രം വേശ്യയായിരിക്കണം !
ഇനി, ഒരാളുടെ കുറ്റകൃത്യം സഹപ്രവര്‍ത്തക കണ്ടു പിടിക്കുന്നു. നിങ്ങളാണെനെങ്കില്‍ എന്തു ചെയ്യും ??? കൊല്ലുക തന്നെ. പക്ഷേ അതിനെടിയില്‍ അവരെ മാനഭംഗപ്പെടുത്താന്‍ കൂടി ശ്രമിക്കുമോ? പക്ഷേ എന്തു ചെയ്യാം, ഈ പുരോഹിതര്‍ അത്ര കൂടിയ ക്രിമിനലുകളായിരിക്കും. കൊലപാതകത്തിനോടൊപ്പം ബലാല്‍സംഗവും !!!
നീചന്മാര്‍!!! അവരെ രണ്ടു വട്ടം തൂക്കികൊല്ലണം.
അഭയയുടെ കൊലപാതകം മറ്റൊരു വഴിയിലും ആകാന്‍ സാധ്യതയില്ല; കാരണം ഒരു മോഷ്ടാവിന് ആരും കാണാതെ അടുക്കള വാതിലൂടെ പ്രവേശിക്കാന്‍ കഴിയില്ല; രാത്രി വെള്ളം കുടിക്കാന്‍ വരുന്ന അഭയയെ ഒരു നുള്ളി നോവിക്കാന്‍ പോലും ഈ മോഷ്ടാവിന്റെ പരിശുദ്ധ ഹൃദയത്തിനാകുമോ? ബലാല്‍സംഗം എന്നാല്‍ മോഷ്ടാക്കള്‍ക്കു നിഷിധമാണല്ലോ; കൊലപാതകം അചിന്തനീയം!!!
നിങ്ങള്‍ക്കു തോന്നും ഞാന്‍ ഈ കള്ളന്റെ മേല്‍ എല്ലാ കുറ്റവും ചാരാനുള്ള ശ്രമമാണെന്ന്. അല്ല; അതിന്റെ ആവശ്യം എനിക്കില്ല; ചോദ്യം ... അങ്ങിനെയും ഒരു സാധ്യതയില്ലേ? ഞാന്‍ കുറ്റന്വേഷണ വിദഗ്ദനല്ല; അതുകൊണ്ടു CBI പറയുന്നതു കേട്ടിരിക്കുകയേ വഴിയുള്ളൂ...
CBI കുറ്റം തെളിയിക്കേണ്ടതു കോടതിയിലാണ്; പത്ര സമ്മേളനം വിളിച്ചു കൂട്ടിയല്ല. കോടതി പറയണം ഇവരാണ് കുറ്റവാളികളെന്ന്. പക്ഷേ ഇവിടെ കുറച്ചു പേര്‍ ഇപ്പോഴേ കുറ്റകാരായി എണ്ണി കഴിഞ്ഞു.
ഇനി ഇവരല്ല കുറ്റകാരെങ്കില്‍, ഇനി ഇവര്‍ ജീവിച്ചിരിക്കുന്നത് എന്തിനാണ്? ജീവിതത്തിലെ നല്ലൊരു പങ്കും സല്‍പേരും അവര്‍ക്കു നഷ്ടമായി കഴിഞ്ഞു. അവരെ തേജോവധം ചെയ്യാന്‍ മത്സരിച്ചവര്‍ക്കു ഒരു സോറിയില്‍ കൂടുതല്‍ ഒന്നും ചെയ്യാനുമില്ല.
'ഹരിശ്ചന്ദ്രന്‍ ഒരു നിഷ്കളങ്കന്‍" എന്ന ഇന്ദ്രജിത്തിന്റെ സിനിമ ഈയടുത്ത് കാണുകയുണ്ടായി; അതിനുശേഷമാണ് അഭയകേസിനെ കുറിച്ചുള്ള എന്റെ മുന്‍ധാരണകള്‍ ഒരു പക്ഷേ തെറ്റുമാകാം എന്നു തോന്നുന്നതും; മുകളിലെ കമന്റില്‍ പറഞ്ഞ ഒരു സാധ്യതയെ കുറിച്ചു ചിന്തിക്കുന്നതും.
കോടതി വിധിക്കായി ഞാനും കാത്തിരിക്കുന്നു.
സജൻ, സന്ദർഭികമായി ഒന്നുകൂടി ഞാൻ പറയട്ടെ, പാവം കള്ളനെ രക്ഷിക്കുവാൻ, പോലിസും കോടതിയും എന്തിന്, പ്രധാനമന്ത്രിയുടെ ഓഫീസ് വരെ വരിവരിയായി നിൽക്കുന്നു. ഒരു കള്ളനെ രക്ഷിക്കുവാൻ പലരും മരിച്ച് വീഴുന്നു. (ഇതോന്നും സാജൻ അറിഞില്ല അല്ലെ). സഭ കോടികൾ ചിലവഴിച്ചത് ഈ പാവം കള്ളനെ ശിക്ഷിക്കാനോ അതോ രക്ഷിക്കാനോ?.
സധ്യതകളുടെ ലിസ്റ്റിൽ ഇനിയും ഏറെ, സെഫിയുടെ അപദസഞ്ചാരം മാത്രമാണോ ഈ കൊലപാതകത്തിന് പിന്നിൽ എന്ന്, ഞാൻ ഇപ്പോഴും സംശയിക്കുന്നു.
സുകുമാർജി, നല്ല പോസ്റ്റ്.
ബീരാന്‍കുട്ടി,
ഞാന്‍ ഒരു സാധ്യതയെ കുറിച്ചു പറഞ്ഞു എന്നേയുള്ളൂ... ഇനി സഭയാണ് ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് എന്നതിനു വല്ല തെളിവും ഉണ്ടോ?
കൊന്നത് അച്ചനും കന്യസ്ത്രീയുമാണ് എന്ന നിഗമനത്തില്‍ നിന്നല്ലേ സഭയാണ് അവരെ രക്ഷിക്കാന്‍ നോക്കുന്നത് എന്ന നിഗമനം... ഇതില്‍ ആദ്യത്തെ നിഗമനം തെറ്റാണെങ്കില്‍ രണ്ടാമത്തേതിനു സാധുത ഉണ്ടോ?
പിന്നെ കോടതിയും പ്രതികളെ രക്ഷിക്കാന്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ട് എന്നറിഞ്ഞില്ല; അവര്‍ കാരണമാണ് CBI ഒന്ന് ഉഷാറായതു തന്നെ.
സഭ കോടികള്‍ ചിലവഴിച്ചതായി കണ്ടു .. എത്ര കോടികള്‍ കാണും..ഇതു ആരൊക്കെ കൈ പറ്റിയിട്ടുണ്ട്?? പ്രതികളെ പിടിക്കുന്ന കൂട്ടത്തില്‍ എന്തു കൊണ്ട് അതും കൂടി അന്വേക്ഷിക്കുന്നില്ല.
പ്രിയമിത്രം സാജൻ,
കാലം മാറിയപ്പോൾ അന്വേഷണ രീതിയും മാറിയില്ലെ. നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയപ്പോൾ മൂന്ന് വ്യക്തികളും നടത്തിയ വെളിപ്പെടുത്തൽ എങ്ങനെ ഒരുപോലെ ആയി. ഇവിടെ സി.ബി.ഐ ആല്ല സംസാരിച്ചത്, ശാസ്ത്രീയമായ തെളിവുകൾ ആണ്. ലൈംഗികത എങ്ങനെ ആസ്വദിക്കണം എന്ന് തീരുമാനിക്കുന്നത് സാജനോ പരാതിക്കാരനോ അല്ലല്ലോ അതിൽ ഏർപ്പെടുന്നവരല്ലെ. ഫാദർ കോട്ടൂരിന്റെ സി.ഡി കളക്ഷനിൽ നീല ചിത്രങ്ങളും ഉണ്ടായിരുന്നു. ഇനീ ഒരു വിശതീകരണത്തിന്റെ ആവശ്യമുണ്ടോ. പിന്നെ താങ്കൾ പറഞ്ഞത് സഭയും പ്രതികളും (സംശയിക്കപ്പെടുന്നവർ) എരന്നുവാങ്ങിയ വെളിപ്പെടുത്തലുകൾ ആണ്. പലനാൾ കട്ടാൽ ഒരുനാൾ പെടും
മൂന്ന് വ്യക്തികളും നടത്തിയ വെളിപ്പെടുത്തൽ ഒരുപോലെ ആയതിനാലാകും അഭയയെ തലയില്‍ അടിച്ചതു് അദ്യം അച്ചന്മാരാണെന്നും ഇപ്പോള്‍ കന്യാസ്ത്രിയാണെന്നും പറയുന്നത്. എന്തൊരു വ്യക്തത. ഈ ശാസ്ത്രീയതെളിവികള്‍ നിറഞ്ഞ CD തുടര്‍ച്ച ഇല്ലാത്തതാണെന്നും കോടതി പറയുന്നു. എന്തായാലും മാധ്യമങ്ങള്‍ കുറ്റാന്വേഷണ വിദഗ്ദ്ധരായതിനാല്‍ ഇനി എല്ലാ കേസുകളും അവരെ ഏല്‍പ്പിക്കുകയാകും നല്ലത്. വേറുതെ CBI യെ എന്തിനു ബുദ്ധിമുട്ടിക്കണം ?
സഭയെ വിമര്‍ശിക്കുമ്പോള്‍ ഒരു കാര്യം നാം മനസ്സിലാക്കണം.. കത്തോലിക്കാ തിരുസഭയുടെ നിലപാടുകള്‍ പലപ്പോഴും സമൂഹത്തെ നേരായ വഴിക്ക് മുന്നോട്ടു നയിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.. ഇപ്പോള്‍ തന്നെ സ്വവര്‍ഗ രതിയെക്കുരിച്ചും അബോര്റേനെക്കുരിച്ചും ഒക്കെ സഭയുടെ നിലപാടുകള്‍ ശ്രദ്ധിക്കുക.. വേറെ ഒരു സമൂഹവും ഇത്തരം തിന്മകള്‍ക്കെതിരെ ഇത്ര ശക്തമായി ശബ്ദം ഉയര്‍ത്തിയിട്ടില്ല..
ഇനി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കല്യാണം നടത്തണോ എന്നതിനെപ്പറ്റി.. ഞാന്‍ മനസ്സിലാക്കിയിടത്തോളം ബ്രഹ്മചര്യം ആരിലും അടിച്ചേല്‍പ്പിക്കുന്നില്ല.. മരിച്ചു ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ബ്രഹ്മചര്യവ്രതം എടുതവരില്‍ നിന്നുമാണ് പുരോഹിതന്മാരെ സഭ തിരഞ്ഞെടുക്കുന്നത്.. നമ്മുടെ ഇടയില്‍ തന്നെ ഭാര്യ മരിച്ചതിനു ശേഷം പൌരോഹിത്യം സ്വീകരിച്ചവര്‍ ഉണ്ടല്ലോ.. (ബൈബിളില്‍ പുതിയ നിയമത്തില്‍ തന്നെ ഇതിനെക്കുറിച്ച് - കുടുംബം, ബ്രഹ്മചര്യം, എന്നിവയെപ്പറ്റി - പറഞ്ഞിട്ടുമുണ്ട്)
പിന്നെ, ലൈംഗീഗത എന്ന് പറയുന്നതു എല്ലാവര്കും വേണമെന്നു പ്രകൃതി നിയമം ഒന്നും അല്ല.. ഇതു സന്താനോല്‍പ്പധനതിനുള്ള ഒരു മാര്‍ഗം മാത്രം ആണ്.. പിന്നെ, മനുഷ്യന് തന്റെ പന്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വഴി കൂടിയും...
അച്ചന്മാരും കന്യാസ്ത്രീകലുമൊക്കെ വിവാതിതരകുന്നതാണ് അഭയ കേസ് പോലുള്ള സംഭവങ്ങള്‍ ഇവിടെ ഉണ്ടാവാതിരിക്കാന്‍ ഉള്ള പോംവഴി എന്ന് ചിന്തിക്കുന്നത് ശുദ്ധ വിഡ്ഢിത്തം അല്ലെ.. കല്യാണം കഴിച്ചവരുടെ ഇടയില്‍ നടക്കുന്ന വൃത്തികേടുകള്‍ ഇതിലും എത്രയോ അധികം ആണ്... അച്ചന്മാരും കന്യാസ്ത്രീകളും ഒക്കെ 100% പരിശുധരാനെന്നല്ല ഞാന്‍ പറഞ്ഞു വരുന്നതു.. ആവും ഈ സമൂഹത്തിന്റെ ഭാഗം ആണ്.. അവരും നിയമവാഴ്ച്ചക്ക് വിധേയര്‍ ആണ്.. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.. പക്ഷെ, അഭയ കേസിന്റെ പോക്ക് കാണുമ്പോള്‍ ഇവര്‍ നിരപരാധികള്‍ ആയിരുന്നു എങ്കില്‍ ഇവര്‍ അനുഭവിച്ച മാനസികപീടനതിനും അപമാനത്തിനും ഒക്കെ ആര് സമാധാനം പറയും എന്ന് ചിന്ധിക്കുമ്പോള്‍ വിഷമം തോന്നുന്നു.. അതിനാല്‍ കുറഞ്ഞപക്ഷം ഈ കേസ് അന്തിമ വിധി ആകുന്നതു വരെ എങ്കിലും നമുക്കു സഭയെയും സമര്‍പ്പിത ജീവിതങ്ങളെയും കല്ലെറിയാതിരിക്കാം... ഒരു സഹോദരന്‍ പറഞ്ഞതുപോലെ ഒരു സോറി യില്‍ tതീരുമോ അവരനുഭവിച്ച വെധനകള്‍ക്കുള്ള പരിഹാരം.. ???
ഈ പറയുന്നവയോട് യൊജിഉക്കുന്നു....
എന്റെ അഭിപ്രായത്തില്‍ ഇതില്‍ മൂന്നാമത്തേത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ സൂക്ഷിക്കേണ്ടതാണ്. പുരോഹിതന്മാര്‍ വിവാഹം കഴിക്കരുത് എന്നു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം . മിനിമം 27 വയസ്സാകും ഒരാള്‍ പുരോഹിതനാകാന്‍, അതിന്റെ ഉള്ളില്‍ അയാള്‍ ചിന്തിക്കേണ്ടതാണ് ഏതു വേണം എന്നുള്ളത്.
ഇനി പുരോഹിതനായതിനു ശേഷം ലൈംഗിക ജീവിതത്തില്‍ താത്പര്യം തോന്നിയാല്‍ ളോഹ ഊരിയെറിഞ്ഞ് പുറത്തു വരണം ...
that is my stand too...
having a family and serving others is not going to work well.. it will be as same as politician.. :)
yea... putting feet in both boat.. thats not a good idea :)
Post a Comment