Links

കേരളം ഈ ആഴ്ച്ചയില്‍ ! ഈ ബ്ലോഗ് ഒന്ന് വായിക്കൂ !!

Dog's Own Country? - The "Save Kerala" Initiative: Kerala This Week, Vol 3, June 2007

4 comments:

Unknown said...
This comment has been removed by the author.
Unknown said...

കേരളം ഈ ആഴ്ച്ചയില്‍ ! ഈ ബ്ലോഗ് ഒന്ന് വായിക്കൂ !!

ശ്രീ മുത്തപ്പന്‍ Sree Muthapan said...

Mr. kp. Sukumaran,

മുത്തപ്പന്റെ ബ്ലൊഗ്‌ സന്ദര്‍ശിക്കാന്‍ താങ്കളെ ക്ഷണിക്കുന്നു.

aneeshans said...

ഒരു കമന്റ് ആയി ഇതു ഇവിടെ ഇടുന്നതില്‍ ക്ഷമിക്കണം. ഒരുപാട് ആളുകള്‍ വിസിറ്റ് ചെയ്യുന്ന ഒരു പ്രൊഫൈല്‍ എന്ന നിലയില്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ദ ക്ഷണിക്കപ്പെടും എന്ന് കരുതുന്നു.

ഒരു ബ്ലോഗര്‍ സുഹൃത്തായ വനജ എഴുതിയിയ എണ്റ്റെ കേരളം, എത്ര സുന്ദരം.[http://mathilukalillathe.blogspot.com/2007/08/blog-post.html] ആണ് ഈ പോസ്റ്റ്/ടോപിക് എഴുതാന്‍ പ്രേരിപ്പിച്ചത്.
ഒരു മലയാളി ആയി ജനിച്ച്, പഠിച്ച് ജോലി സമ്പാദിച്ച് വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവര്‍ കേരളത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ പോസ്റ്റിലൂടെ വനജ മനസിലാക്കി തന്നു. ആദ്യമേ പറയട്ടെ അതില്‍ എന്തെങ്കിലും ഒരു നല്ലത് കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് എഴുതില്ലായിരുന്നു. അടച്ച് ആക്ഷേപിക്കുന്ന ആ പോസ്റ്റിനോട് മറുപടി പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ ഒരു മലയാളി എന്നു പറഞ്ഞ് ജീവിക്കുന്നേ ? ഈ പറയുന്ന ആരോപണങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. രാഷ്ട്രീയമില്ലാത്ത്, അഴിമതിയില്ലാത്ത, ആത്മഹത്യകള്‍ ഇല്ലാത്ത. /
അതു ഒരു സ്വപ്നം മാത്രമല്ലേ വനജേ ? ഒരു ഉട്ടോപ്യന്‍ സ്വപ്നം. കുറ്റം പറയാന്‍ വേണ്ടി ബാലിശമായ കുറേ വാദമുഖങ്ങള്‍. വിവാഹ പൂര്‍വ്വ ലൈഗികതയെ കുറിച്ചുള്ള പരാമര്‍ശം, വെറുതെ പൊട്ടകിണറ്റിലെ തവളയാവല്ലേ. എന്റെ പൊന്നു ചേച്ചി ഈ പറയുന്ന സാധനം കാലങ്ങളായി ഇവിടെ/ലോകത്തില്‍ ഉണ്ട്. ഇന്നും ഇന്നലേയും തുടങ്ങിയതല്ല. പിന്നെ ഈ കേരളത്തിലെ പുരുഷന്മാര്‍ മാത്രമാണോ സ്ത്രീയെ commodity (ചരക്കായി ) ആയി കാണുന്നത് ?

വനജയുടെ പോസ്റ്റില്‍ നിന്ന്.

ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന്‌ ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...

എനിക്കിപ്പോഴും മനസിലാവുന്നില്ല.
എന്റെ അറിവില്‍ ഇന്‍ഡ്യയിലെ ഏത് സംസ്ഥാനത്തേക്കളും കുറവാണ് ഈ വക പ്രശ്നങ്ങള്‍ ഇവിടെ. അല്ലെങ്കില്‍ ഒന്നു തിരക്കി നോക്കൂ. ഒടുവില്‍ ബ്രിട്ടീഷ്കാര് തിരിച്ചു വന്നിരുന്നെകില്‍ എന്നൊരു പ്രാര്‍ഥനയും. വനജേ എന്തിനാ അവര് തിരിച്ച് വരുന്നത്? ഒന്നു പറഞ്ഞ് തരുമോ ?

വേറൊരു ബ്ലോഗര്‍ സാജന്റ്റെ[http://sajanpattazhy.blogspot.com] കമന്റ്

“സമസ്ത മേഖലയിലും ഇത്രയും അധ:പതിച്ച ഒരു നാട് കേരളമല്ലാതെ ലോകത്തിലൊരിടത്തും ഉണ്ടാവില്ല“

ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നു സത്യമായും എനിക്കറിയില്ല. ഇങ്ങനെ പറയുന്നതിനോട് സാജാ ഒന്നും പറയുന്നില്ല.
പറഞ്ഞിട്ട് കാര്യവുമില്ല.