നമ്മുടെ സമൂഹത്തിന്റെ സമസ്തമേഖലകളേയും, ഭയാനകമാംവിധം ജീര്‍ണ്ണത ഗ്രസിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രതികരണശേഷി തീരെയില്ലാതെ നിസ്സഹായരായി എല്ലാറ്റിനും മൂകസാക്ഷികളായി നാം ജീവിക്കുന്നു.ചിന്തിക്കുന്നവര്‍ നാളെയെക്കുറിച്ച് വ്യാകുലപ്പെടുന്നു.എല്ലാം ഉടച്ചു വാര്‍ക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നു.എന്നാല്‍ എവിടെ,എങ്ങിനെ തുടങ്ങും ? ആര്‍ നേതൃത്വം നല്‍കും ? ഒരു കാര്യം തീര്‍ച്ചയാണു,ഇനി മഹാത്മാക്കള്‍ ജനിക്കുകയില്ല, മാതൃകാ നേതാക്കന്മാര്‍ ഉണ്ടാവുകയില്ല. എന്തെങ്കില്‍ മാറ്റം വേണമെന്നുണ്ടെങ്കില്‍ നമ്മള്‍ സാധാരണക്കാര്‍ തന്നെ മുന്‍കൈ എടുത്തേ പറ്റൂ. ഇന്ന് നമ്മുടെ ജനാധിപത്യസമ്പ്രദായത്തില്‍ പൗരന്മാര്‍ക്ക് പൊതുകാര്യം ചര്‍ച്ച ചെയ്യാന്‍ യാതൊരു വേദിയുമില്ല. വോട്ടവകാശമുള്ള പൗരജനങ്ങളില്‍ പകുതിയിലധികം പേര്‍ വോട്ട് രേഖപ്പെടുത്തുന്നില്ല. വോട്ട് ചെയ്യുന്നവരെയാണെങ്കില്‍ ചെറുതും വലുതുമായ അനേകം പാര്‍ട്ടികള്‍ വീതിച്ചെടുത്ത് വോട്ട് ബേങ്കുകളായി സൂക്ഷിക്കുകയാണു. അവരുടെ തലയെണ്ണി,രാഷ്ട്രീയം ആജീവനാന്ത തൊഴിലാക്കിയവര്‍ സീറ്റിനും,അധികാരത്തിനും വേണ്ടി വില പേശുന്നു. ഈ വോട്ട് ബേങ്ക് സൂക്ഷിക്കാനും,നിലനിര്‍ത്താനുമാണു ഇന്നു രാഷ്ട്രീയാക്കാര്‍ പരസ്പരം മത്സരിക്കുന്നത്.അങ്ങിനെ വൃത്തികെട്ട ഈ അധികാരക്കളിയില്‍ നാടിന്റെയും,നാട്ടാരുടേയും എല്ലാ പൊതുതാല്‍പര്യങ്ങളും ബലികഴിക്കപ്പെടുന്നു. ജനാധിപത്യം വിജയിക്കണമെങ്കില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും,പൗരാവകാശം വിനിയോഗിക്കുകയും ചെയ്യുന്ന ഒരു പൗരസമൂഹം ഉണ്ടായിരിക്കണം. അതിനിനി ഒരു വിദൂര സാധ്യത പോലും നമ്മുടെ നാട്ടില്‍ കാണാനില്ല. ജനാധിപത്യം എന്ന് പറയുന്നത് വെറും വോട്ട് ചെയ്യലല്ല. അതൊരു ജീവിതശൈലിയാണു. സാമൂഹ്യ ബോധം നഷപ്പെട്ട നമുക്കിനിയത് മനസ്സിലാവണമെന്നില്ല. പക്ഷേ,ജനാധിപത്യസംസ്കാരവും,മാനവീകമൂല്യങ്ങളും പുലരുന്ന ഒരു സമൂഹത്തില്‍ മാത്രമേ എല്ലാവര്‍ക്കും സുരക്ഷിതത്വവും,സമാധാനവും ലഭിക്കുകയുള്ളൂ. എന്നാല്‍ കാര്യങ്ങളുടെ പോക്ക് തീരെ പ്രതീക്ഷക്ക് വക നല്‍കുന്നില്ല. എങ്ങും തര്‍ക്കങ്ങളും,വാദപ്രതിവാദങ്ങളും,ആരോപണപ്രത്യാരോപണങ്ങളും കൊണ്ട് ശബ്ദമുഖരിതമാണു അന്തരീക്ഷം. ഒരു പൊതുവായ ന്യായവും, നേരും നെറിയും ഇന്നില്ല. ഓരോരുത്തരും അവനവന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തോന്നിയപോലെയാണു ഇന്ന് സംസാരിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ എല്ലാം കൊണ്ടും മനുഷ്യന്റെ ഭാവി അത്ര ശോഭനമല്ല. ഇനി ഇതൊക്കെ നേരെയാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നും തോന്നുന്നില്ല.
രാഷ്ട്രീയവും,സാമൂഹീകവും,സാമ്പത്തികവുമായ പ്രശ്നങ്ങളില്‍, ഒരു പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ഒരു മാറ്റത്തിനു എന്നെങ്കിലും മനുഷ്യന്‍ മുതിര്‍ന്നേക്കാം.എന്നാല്‍ ഇന്ന് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ണ്,ജലം,അന്തരീക്ഷം തുടങ്ങി പ്രകൃതിയേയും പരിസ്തിതിയേയും പിന്നീട് ആര്‍ക്കാണു ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുക ? ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അന്തരീക്ഷഘടന താറുമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്.ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്ന് പ്രസരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മി ഭൂമിയിലെത്താതെ തടുത്തുനിര്‍ത്തിയിരുന്ന ഓസോണ്‍ പാളിക്ക് വിള്ളല്‍ സംഭവിക്കുകയും തന്മൂലം അന്തരീക്ഷത്തിലെ താപനില അസഹനീയമാംവിധം വര്‍ധിച്ചുവരികയുമാണു. ഓരോ നിമിഷവും ടണ്‍ കണക്കിനു വിഷവാതകങ്ങളാണു മനുഷ്യന്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ന് അന്തരീക്ഷത്തിലേക്ക് വിടുന്നത്.എല്ലാ ആഘോഷവേളകളിലും നമ്മള്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നു. അതായത് അണ്ണാരക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ പടക്കങ്ങള്‍ പൊട്ടിച്ച് ഒരോരുത്തരും അന്തരീക്ഷമലിനീകരണത്തിനു ആക്കം കൂട്ടുന്നു. ഈ പടക്കങ്ങളെങ്കിലും നമുക്ക് ഉപേക്ഷിച്ചുകൂടേ ? എല്ലാ ധാര്‍മ്മികമൂല്യങ്ങളും,പൗരബോധവും കൈമോശം വന്ന ഒരു ജനക്കൂട്ടമാണു നമ്മള്‍. സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലാതെ സമൂഹത്തെ ബാധിക്കുന്ന പൊതുകാര്യങ്ങളില്‍ ഇന്ന് ആര്‍ക്കും താല്‍പര്യമില്ല. അപരന്റെ അപ്രീതിയെ ഭയന്ന് ഒരു തെറ്റിനെതിരെയും ഒരക്ഷരം ആരും മിണ്ടുന്നില്ല. ശരിയായ രീതിയില്‍ ചിന്തിക്കുന്ന ധാരാളം പേരുണ്ടെങ്കിലും അവരെല്ലാം അസംഘടിതരും,നിസ്സഹായരുമാണു. കള്ളനാണയങ്ങളാണു ഇന്ന് എല്ലാ അരങ്ങുകളിലും ആടിത്തിമിര്‍ക്കുന്നത്. എന്തു ചെയ്യും......? ചിന്തിക്കുന്നവര്‍ ആത്മരക്ഷാര്‍ത്ഥം സംഘടിക്കട്ടെ !
22 comments:
ചിന്തിക്കുന്നവര്‍ സംഘടിക്കട്ടെ....!!
മാഷ് അത്രയ്ക്ക് വിഷമിക്കേണ്ട...
എന്‍റ്റെ അഭിപ്രായത്തില്‍ ചിന്തിക്കുന്നവര്‍ സംഘടിച്ചു തന്നെയാണുള്ളത്.
ഒരു സംഘടനാ രൂപമില്ല എന്നേ ഉള്ളൂ...
പിന്നെ..ചിന്തിക്കുന്ന യുവത്വം കുറ്റിയറ്റിട്ടില്ലെന്നും അറിയിക്കട്ടെ
സുകുമാരേട്ടാ,
എന്ത് ചെയ്യാന്‍ കഴിയും എന്ന് മാത്രമേ ഞാന്‍ ഇപ്പോള്‍ ഇത് പോലുള്ള വേദികളില്‍ ചോദിക്കാറുള്ളൂ. പ്രശ്നമുണ്ട് എന്നത് ഐഡന്റിഫൈ ചെയ്യുന്നതാണ് അതിനെ ഇല്ലാതാക്കുന്നതിന്റെ ആദ്യ പടി എന്നത് തീര്‍ച്ച. അവിടെ തന്നെ സ്ഥിരമായി നില്‍ക്കുന്നതിനോടും മുന്നോട്ട് വഴി കാണുന്നില്ലെങ്കില്‍ അതിനെ പറ്റി ചിന്തിക്കാതിരിക്കുന്നതും കാണുമ്പോള്‍ ഒരു തരം ഫ്രസ്ട്രേഷനാണ് എനിയ്ക്ക്. എന്തെങ്കിലും ചെയ്തേ പറ്റൂ. എന്ത് ചെയ്യും? എന്ത് ചെയ്യാനും തയ്യാറാണ് താനും.
ജനാധിപത്യമൂല്യങ്ങള്‍ക്കും മറ്റും വേണ്ടി ചിന്തിക്കുന്നവര്‍ക്ക് ഒരാള്‍ക്ക് തന്റേതായ നിലയില്‍ പ്രതികരിക്കാനും ചിന്തിയ്ക്കാനും കഴിയും എങ്കിലും കൊള്ളക്കാരും തല്‍പ്പരകക്ഷികളും സംഘബലം ശരിക്ക് ഉപയോഗപ്പെടുത്തുന്ന സ്ഥിതിയ്ക്ക് സമാന ചിന്താഗതിക്കാരായ ജനാധിപത്യ വിശ്വാസികള്‍ സംഘം ചേരേണ്ടത് അത്യാവശ്യം തന്നെയാണ്. പലപ്പോഴും ഒറ്റപ്പെട്ട ഒരു വ്യക്തി എന്ന നിലയില്‍ ഇപ്പോഴും കാണാറുള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് ഒരു പൊതു വേദി അല്ലെങ്കില്‍ പൊതുവായ മുന്നേറ്റം ആവശ്യം തന്നെയാണ് സുകുമാരേട്ടാ.
സുകുമാര്‍ജീ, താങ്കള്‍ പറയുകയുണ്ടായി
ഇന്ന് നമ്മുടെ ജനാധിപത്യസമ്പ്രദായത്തില്‍ പൗരന്മാര്‍ക്ക് പൊതുകാര്യം ചര്‍ച്ച ചെയ്യാന്‍ യാതൊരു വേദിയുമില്ല. വോട്ടവകാശമുള്ള പൗരജനങ്ങളില്‍ പകുതിയിലധികം പേര്‍ വോട്ട് രേഖപ്പെടുത്തുന്നില്ല. വോട്ട് ചെയ്യുന്നവരെയാണെങ്കില്‍ ചെറുതും വലുതുമായ അനേകം പാര്‍ട്ടികള്‍ വീതിച്ചെടുത്ത് വോട്ട് ബേങ്കുകളായി സൂക്ഷിക്കുകയാണു
ഈ വോട്ട് ബാങ്ക് പ്രയോഗം സത്യത്തില്‍ വോട്ട് ചെയ്യുകയും തങ്ങളുടെ പൌരാവകാശം ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവരെ അപമാനിക്കലല്ലേ? നമ്മുടെ രാജ്യം പാര്‍ലിമെന്ററി വ്യവസ്ഥ സ്വീകരിച്ചിട്ടുള്ള ഒന്നാണല്ലോ. 5 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് ആര് ഭരിക്കണം/എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കപ്പെടുന്നത്. അങ്ങിനെയിരിക്കെ, ആ അവസരത്തില്‍ വോട്ട് ചെയ്യാതെ തങ്ങളുടെ അവകാശവും അധികാരവും ശരിയായ രീതിയില്‍ പ്രയോഗിക്കാതിരിക്കുന്നവരല്ലെ നമ്മുടെ രാഷ്ട്രീയം കുത്തഴിഞ്ഞതായിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാര്?. അവരല്ലേ ശരിക്കും വോട്ട് ബാങ്ക്? ഉള്ളതില്‍ മെച്ചപ്പെട്ടതിനെ തെരഞ്ഞെടുക്കാതിരിക്കുക വഴി, ഏറ്റവും മോശക്കാരെ (പരോക്ഷ) സഹായിക്കുന്ന അവരല്ലേ ചീത്തകക്ഷികളുടെ വോട്ട് ബാങ്കാവുന്നത്? ഓരോ വ്യക്തിയും തങ്ങള്‍ക്ക് വേണ്ടതെന്ത് എന്ന ബോധത്തോടെ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുകയും ഒരോ വിഷയത്തിലും പ്രതികരിക്കുകയും ചെയ്യുകയാണെങ്കില്‍ എങ്ങിനെയാണ് നമ്മുടെ സാമൂഹികജീവിതവും രാഷ്ട്രീയവുമൊക്കെ കുത്തഴിഞ്ഞതാവുക? സംഘടനകളോ വേദിയോ ഇല്ലാത്തതല്ല പ്രശ്നം. അതു ശരിയായ രീതിയില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് പ്രശ്നം. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, റസിഡന്റ്സ് അസോസിയേഷനുകളും തങ്ങള്‍ അംഗമായ യൂണിയനുകളും എന്തിന് തൊട്ടടുത്ത ഗ്രന്ഥശാല പോലും പൊതുവേദി തന്നെയല്ലേ. ചിന്തിക്കുന്നവര്‍ക്ക് ഒരു പൊതുസംഘടന വേണം എന്നത് കൃത്യമായി മനസ്സിലായില്ല. ഇന്ന് സംഘടിച്ചിട്ടുള്ളവരൊക്കെ ചിന്തിക്കാത്തവരാണോ? ചിന്തിക്കുന്നവരാണ് അവരും. നിലവിലുള്ള വ്യവസ്ഥയുടെ പരിമിതികള്‍ മനസ്സിലാക്കി തങ്ങള്‍ക്ക് ഏറ്റവും നല്ലത് എന്ന് തോന്നുന്ന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ചിന്തയെ പ്രവര്‍ത്തിപഥത്തിലെത്തിക്കുന്ന വഴിയാണ്. എല്ലാം തികഞ്ഞ ഒരു സംഘടന വരും/വേണം എന്ന് പ്രതീക്ഷിച്ച് (വരില്ല എന്നത് നിശ്ചയം) ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ അത്? കാരണം ഒന്നും ചെയ്യാതിരിക്കുന്നത് എന്തായാലും ഏറ്റവും മോശം കക്ഷികളെ സഹായിക്കലാണ്.
സുകുവേട്ടാ. ഇതുപോലുള്ള ആഗ്രഹങ്ങള്‍ എനിക്കുമുണ്ട്. പക്ഷേ ഒന്നും നടക്കില്ല. ചിന്തിക്കുന്നവരില്‍ ആണു മാലിന്യം കൂടുതല്‍ എന്നതാണു കഷ്ടം. കമ്പോള വ്യവസ്ഥിതിയില്‍ നമ്മുടെ ബുദ്ധിജീവി സമൂഹവും പെട്ടുപോയിരിക്കുന്നു. ആത്മീയതയെക്കുറിച്ചു "തത്വമസി"യെഴുതിയ അഴീക്കോട് പോലും വിലകുറഞ്ഞ "വെള്ളാപ്പള്ളി" ചെളിയേറുമായി കടിപിടികൂടുന്നു. കുട്ടികളെ നയിക്കാന്‍ ആരുമില്ലാതായിരിക്കുന്നു എന്നതാണു ഏറ്റവും വലിയ പ്രശ്നം. മുണ്ടും മടക്കികുത്തി, വായനശാലയിലേക്ക് പോയിരുന്ന ഒരു മധ്യവര്‍ഗ്ഗ മലയാളി പണ്ടുണ്ടായിരുന്നു. ചിന്തയുടെ ജ്വാല പിടിച്ചിരുന്നവര്‍. ഇന്ന് ജീവിതം സമം പണം എന്ന സമവാക്യം അവരെയും പിടികൂടി. മണല്‍ വാരലിനെ ചെറുക്കുന്ന എത്ര ചെറുപ്പക്കാള്‍ ഉണ്ട് നാട്ടില്‍. താങ്കള്‍ പറഞ്ഞപോലെ അവശേഷിച്ചവറ്‍ ഒത്തുകൂടി എന്തെങ്കിലും ആവുന്നത് ചെയ്യേണ്ട സമയം ആയിരിക്കുന്നു.
കുമാരേട്ടാ,
നമുക്കു പടക്കങ്ങള്‍ ഉപേക്ഷിക്കാം. പക്ഷെ അതിന്റെ പതിന്മടങ്ങ് വിഷവാതകങ്ങള്‍ പുറന്തള്ളുന്ന ഫ്രിഡ്ജും എസിയും ഉപേക്ഷിക്കാന്‍ പറ്റുമോ?
സുകുമാര്‍ജി,
വളരെ സമകാലികമായ ഒരു വിഷയം. നമ്മുടെ സമൂഹത്തിന്റെ എനര്‍ജി കുറഞ്ഞു വരുന്നു.എന്തെങ്കിലും ചെറുത്തു നില്‍പ്പുകളും,കൂട്ടായ്മകളും ഉണ്ടാവേണ്ട് കാമ്പസുകള്‍ വരെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു..പ്രൊഫഷണല്‍ കാമ്പസുകള്‍ എസ്.എം.എസ് ഉം, ഓര്‍കൂട്ടും,പ്ലേസ്മെന്റ് ഇന്റര്‍വ്യൂകളും കൂടി പകുത്തെടുത്തു..
ലഹരിയിലും,ഗുണ്ടായിസത്തിലും അടിപ്പെടുന്ന ഒരു നാടായി കേരളം മാറുകയാണോ എന്നു തോന്നും പത്രങ്ങള്‍ വായിച്ചാല്‍..
ജനാധിപത്യം എന്ന ക്ലീഷെ..നേതാക്കല്‍ക്കു പരസ്പരം കടിപിടിക്കൂടാനുള്ള എല്ലിന്‍ കഷ്ണം ആയി മാറിയിരിക്കുന്നു..
ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു..പേടിയും. നമ്മുടെ തലമുറക്കും, വരും തലമുറകള്‍ക്കും അതിജീവനത്തിന്‍ പുത്തന്‍ പാഠങ്ങള്‍ പഠിച്ചെടുക്കേണ്ടി വരുമോ ഇനിമുതല്‍..
വിഷയത്തില്‍ നിന്നും തെന്നിമാറി എന്നറിയാം..എവിടെ നിന്നാണു ഒരു ക്ലീനിഗ് തുടങ്ങേണ്ടത്..
പ്രിയമുള്ള ദില്‍ബു,മനു,കുട്ടന്‍, വിപിന്‍,മൂര്‍ത്തീ, കാന്താരി......., അപരിഹാര്യമായൊരു സര്‍വ്വനാശത്തിലേക്ക് കൂപ്പ് കുത്തുകയാണു നമ്മള്‍.ഇക്കണക്കിനു പോയാല്‍ 2050 ആകുമ്പോഴേക്കും ഭൂമി മനുഷ്യവാസയോഗ്യമല്ലാത്തതായിത്തീരും എന്ന പ്രകൃതിശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ബധിരകര്‍ണ്ണങ്ങളിലാണു പതിക്കുന്നത്. പ്രകൃതിയിലേക്ക് ഒരു തിരിച്ചുപോക്ക് ഇനി മനുഷ്യനു സാധ്യമാകുമെന്നു തോന്നുന്നില്ല. അനിയന്ത്രിതമായ ഉപഭോഗതൃഷ്ണയ്കും,വ്യവസായവല്‍ക്കരണത്തിനും തടയിടാന്‍ ഇനി ആര്‍ക്ക് കഴിയും ? ഒരു സുനാമി നമ്മള്‍ കണ്ടതാണു. കാര്‍ബണ്‍ ഡയോക്സൈഡ് ഉല്‍പാദിപ്പിച്ചു അന്തരീക്ഷത്തിലേക്ക് വിടുന്നതും, വനനശീകരണവും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ 50 വര്‍ഷത്തിനുള്ളില്‍ ഭൗമാന്തരീക്ഷത്തിലെ താപനില മനുഷ്യന്റെ നിലനില്‍പ്പ് അസാധ്യമാക്കും. അതിന്റെ സൂചനകള്‍ ഇപ്പോഴേ കാണാനുണ്ട് താനും. അന്ന് ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു അതിഭയങ്കരമായ വെള്ളപ്പൊക്കം ഉണ്ടായേക്കാം,സമുദ്രത്തിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് എത്രയോ ഭൂപ്രദേശങ്ങള്‍ കടലിനടിയിലായേക്കാം. മനുഷ്യന്‍ സഹസ്രാബ്ധങ്ങളായി കെട്ടിപ്പടുത്തുകൊണ്ടുവന്ന നാഗരീകതയുടെ ആയുസ്സ് ഇനി കേവലം 50 വര്‍ഷം മാത്രം എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയോ,ഭയപ്പെടുത്തലോ അല്ല. മനുഷ്യനിര്‍മ്മിതമായ തീവ്രവാദങ്ങളും,ഭീകരവാദവും,സര്‍വ്വവിനാശകരമായ ആയുധങ്ങളുടെ കൂമ്പാരങ്ങളും എല്ലാമെല്ലാം ഇതിനു പുറമെയാണു. ഏറ്റവും ലളിതമായ ഏകകോശജീവിയില്‍ നിന്ന് ഏറ്റവും സങ്കീര്‍ണ്ണമായ മസ്തിഷ്കത്തോടുകൂടിയ മനുഷ്യനിലേക്ക് ജീവപരിണാമം വളര്‍ന്നു വന്നു.മൃഗസമാനമായ പ്രാകൃതാവസ്ഥയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും ഉയര്‍ന്ന സാമൂഹ്യബോധത്തിലേക്കും,ആധുനീകപരിഷ്കൃതിയിലേക്കും നൂറ്റാണ്ടുകളിലൂടെയുള്ള വിജ്ഞാനസമ്പാദനത്തിലൂടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ഇന്ന് എല്ലാം ആസന്നമായ ഒരു പതനത്തിന്റെ വക്കത്താണു. നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന ചോദ്യം എത്രയോപേരെ അലട്ടുന്നുണ്ട്. അതിനുള്ള ഉത്തരം കാലത്തിനു മാത്രമേ നല്‍കാന്‍ കഴിയൂ ! ചിന്തിക്കുന്ന യുവത്വം കുറ്റിയറ്റിട്ടില്ല എന്ന കാന്താരിയുടെ പ്രസ്ഥാവന ശരിയാണു. പക്ഷെ, രാഷ്ട്രീയവും.ആത്മീയതയും,വിദ്യാഭ്യാസവും,ആരോഗ്യവും എല്ലാമെല്ലാം ഇന്ന് വില്‍പ്പനച്ചരക്കാക്കി മാര്‍ക്കെറ്റിങ്ങ് ചെയ്യപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനോ,സമൂഹത്തിനു ദിശാബോധം നല്‍കാനോ ചിന്തിക്കുന്നവര്‍ക്ക് കഴിയുന്നില്ല.മുന്‍പ് ഇങ്ങിനെയായിരുന്നില്ല. ഞാന്‍ പടക്കങ്ങള്‍ ഉപേക്ഷിച്ചുകൂടേയെന്ന് ചോദിച്ചതിനു വിപിന്റെ മറുചോദ്യം അസ്സലായി. ഏസിയും,ഫ്രിഡ്ജും ഉപേക്ഷിക്കാന്‍ പറ്റുമോയെന്ന്.അതാണു നമ്മുടെ ഒരു ശൈലി,എന്തിനും ഒരു തര്‍ക്കുത്തരം റെഡിമെയ്ഡ് ആയി കൈവശമുണ്ടാവും. ആനുഷംഗികമായി ഞാന്‍ പറഞ്ഞ വോട്ട് ബേങ്ക് പ്രയോഗം മൂര്‍ത്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. അത് പൗരാവകാശം വിവേചനപൂര്‍വ്വം വിനിയോഗിക്കുന്ന വോട്ടര്‍മാരെ അപമാനിക്കലല്ലേയെന്നാണു മൂര്‍ത്തിയുടെ ചോദ്യം. ഇങ്ങിനെയുള്ള പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇന്ത്യയില്‍ എത്ര ശതമാനം കാണും? മദര്‍ തെരേസയോ, ലാറി ബേക്കറോ ഒരു പഞ്ചായത്തിലെങ്കിലും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു വെങ്കില്‍ അവര്‍ക്ക് പത്ത് വോട്ട് കിട്ടുമായിരുന്നോ ? തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയോ, നേതാവോ പറഞ്ഞാല്‍ ഏത് അയോഗ്യനേയും വമ്പിച്ച ഭൂരിപക്ഷത്തിനു വിജയിപ്പിക്കുന്നവരാണു ഇന്ത്യന്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും.....! എന്തായാലും കമന്റുകള്‍ എല്ലാം ക്രിയാത്മകമാണു നന്ദി !
എനിക്കു തോന്നുന്നു ഇന്ന് കേരളത്തിനെ പിടികൂടിയ ഏറ്റവും വലിയ അപകടമാണ് മദ്യം. ‘വൈകിട്ടെന്താ പരിപാടി’ യെന്ന് പ്രിയ സിനിമാ താരം ടി.വി യില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുമ്പോള്‍ എങ്ങനെ പോകാതിരിക്കും ? ഇന്നത്തെ യുവാക്കള്‍ക്ക് ജോലി സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ‘അണ്‍ലിമിറ്റഡ്’ ആകുമ്പോള്‍ പിന്നെ വീട്ടില്‍ വന്ന് കിടന്ന് ഉറങ്ങാന്‍ അല്ലാതെ ഒത്തുകൂടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എവിടെ സമയം ? വൈകിട്ട് ആരെങ്കിലും ഒത്തു കൂടി സംസാരിക്കുന്നുണ്ടെങ്കില്‍ അത് ബാറില്‍ വച്ചു മാത്രം ! കേരളവും അവിടത്തെ ജനങ്ങളെയും എല്ലാം മദ്യമാഫിയകള്‍ വിലയ്ക്ക് എടുത്തിരുക്കുകയാണ്. സര്‍ക്കാര്‍ തന്നെ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടീ സംസ്ഥാനമാകെ മദ്യഷാപ്പുകള്‍ തുറക്കുന്നു. ലോകത്ത് മറ്റൊരിടത്തും ഗവണ്മെന്റിന് ഈ ഗതി വന്നിട്ടുണ്ടാവില്ല. ഇന്നത്തെ യുവാക്കളെല്ലാം രാഷ്ട്രീയക്കാരുടെ പ്രവൃത്തികളും അവയുടെ ഫലങ്ങളും അറിയാവുന്നവരാണ്. പക്ഷേ ‘നമ്മള്‍ എന്തു ചെയ്തിട്ടും എന്താ പ്രയോജനം’ എന്ന ചിന്തയാണ് എല്ലാവര്‍ക്കും. നമ്മള്‍ കുറച്ചു പേര്‍ ഒരുമിച്ചു വിചാരിച്ചാല്‍ എന്തും നടത്താം എന്ന് ഒരു ബോധം ഉണ്ടെങ്കില്‍ കുറച്ച് പ്രയോജനം ഉണ്ട്. ജനാധിപത്യത്തില്‍ എന്തു നടക്കണം എന്നു തീരുമാനിക്കുന്നത് ഈ രാഷ്ട്രീയക്കാരാണ്. അതിനു മാറ്റം വന്നാല്‍ പ്രതീക്ഷയ്ക്ക് വക ഉണ്ട്. ഭരണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമേ കൊടുക്കൂ എന്നുണ്ടോ ? സ്വതന്ത്രരായ ജനപ്രതിനിധികളുടെ ഒരു പാനല്‍ ആയാലെന്താ കുഴപ്പം ? ഇല്ല..നമുക്കു വേണ്ടി എന്നും സുരേഷ് ഗോപി സിനിമയില്‍ പ്രതികരിച്ചോളും. അതു കണ്ട് നമുക്കു മൂഢസ്വപ്നം കാണാം.
പിന്നെ, എല്ലാ ആളുകളും റോഡിലൂടെ പോകുമ്പോള്‍ സ്വയം പറയും “ ഹൊ !ഈ റോഡ് സൈഡില്‍ കുറച്ചു മരം ഊണ്ടായിരുന്നെങ്കില്‍“ എന്ന്. പക്ഷേ വീണ്ടും മരം വെട്ടിമാറ്റാന്‍ നാം കാരണങ്ങള്‍ നിരവധി കണ്ടെത്തും. കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ മരം വെട്ടിയതില്‍ പ്രതിഷേധിച്ച് ഉടന്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ ഉത്തരവിട്ടതും താന്‍ നേരിട്ട് അതു പരിശോധിക്കാനും തയ്യാറായ ഒരു രാഷ്ട്രപതി നമുക്ക് ഉണ്ട്. അദ്ദേഹത്തിന്റെ വരവ് പ്രമാണിച്ച് മരം വെട്ടി മാറ്റാന്‍ എന്തായിരുന്നു ഉത്സാഹം ! നട്ട മരങ്ങള്‍ വലുതായി വരാന്‍ ഇനി എത്ര കാലം പിടിക്കും ? പിന്നെ കേരളത്തില്‍ നിരോധിക്കേണ്ട ഒരു കാര്യം പാടം നികത്തലാണ്. മലകള്‍, പാടങ്ങള്‍ എല്ലാം അപ്രത്യക്ഷമാവുന്നു. ഇതെല്ലാം തുടങ്ങിയതില്‍ പിന്നെയാണ് കേരളത്തിലെ ചൂട് ഇത്ര വര്‍ധിച്ചത്. ഈ പറഞ്ഞതെല്ലാം ‘ശരി’ വയ്ക്കുന്ന എല്ലാവരും തങ്ങളുടെ കാര്യം വരുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു..പ്രശ്നവും പരിഹാരവും എല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ ഈ ആവശ്യത്തിനുവേണ്ടീ സംസാരിക്കാന്‍ ആരും ഇല്ല. ഇതിനു വേണ്ടി നമുക്ക് വിര്‍ച്വലായിട്ടെങ്കിലും ഒന്ന് ഒത്തു കൂടിയാലെന്താ ??
നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എന്തെങ്കിലും ചെയ്താലല്ലേ ലോകത്തിലുള്ള വലിയ പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി ആലോചിക്കാനെങ്കിലും നാം അര്‍ഹരാകൂ..
താങ്കള്‍ എന്റെ കമന്റ് ശരിയായി മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു. വോട്ട് ചെയ്യാതിരിക്കുന്നവരാണ് ചെയ്യുന്നവരെ അപേക്ഷിച്ച് തങ്ങളുടെ പൌരബോധം ശരിയായി വിനിയോഗിക്കാത്തത് എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം തങ്ങളുടെ അവകാശം കൂട്ടത്തില്‍ നല്ലതിന്റെ വിജയത്തിനായി വിനിയോഗിക്കുക എന്ന കടമ നിര്‍വഹിക്കാതിരിക്കുക വഴി , മോശക്കാരെ സഹായിക്കുക തന്നെയാണ് അവര്‍ ചെയ്യുന്നത്. അതാണ് പ്രബുദ്ധതയില്ലായ്മയുടെ അങ്ങേയറ്റം.
വോട്ട് ബാങ്ക് എന്ന പ്രയോഗം ആനുഷംഗികമായിരുന്നു എന്ന് തുടങ്ങിയിട്ട് ,ആ പാരഗ്രാഫിന്റെ അവസാനം എത്തുമ്പോള്‍, താങ്കള്‍ ഭൂരിപക്ഷം വോട്ടര്‍മാരും പാര്‍ട്ടിയോ നേതാവോ പറഞ്ഞാല്‍ ഏത് അയോഗ്യനേയും വിജയിപ്പിക്കുന്നവരാണ് എന്ന് പറയുന്നു. ഇങ്ങനെ വോട്ട് ചെയ്യുന്ന ഭൂരിഭാഗത്തെയും മോശക്കാരാക്കുമ്പോള്‍, വോട്ട് ബാങ്ക് എന്ന പ്രയോഗം അത്ര ആനുഷംഗികമല്ല അതില്‍ അപമാനമുണ്ട് എന്ന് എനിക്ക് തോന്നിയതില്‍ തെറ്റുണ്ടോ? വോട്ട് ചെയ്യുന്ന ഒരു ന്യൂനപക്ഷത്തിനു പ്രബുദ്ധതയുണ്ടെന്ന് സമ്മതിക്കുന്നുണ്ടല്ലോ? വോട്ട് ചെയ്യാത്തവരില്‍ ആര്‍ക്കുമില്ല ഈ പ്രബുദ്ധത. ഉണ്ടായിരുന്നുവെങ്കില്‍ ഈ ന്യൂനപക്ഷത്തിന്റെ കൂടെ അവരും നിന്നേനേ.
qw_er_ty
ഒരു കാര്യം തീര്‍ച്ചയാണു,ഇനി മഹാത്മാക്കള്‍ ജനിക്കുകയില്ല, മാതൃകാ നേതാക്കന്മാര്‍ ഉണ്ടാവുകയില്ല. എന്തെങ്കില്‍ മാറ്റം വേണമെന്നുണ്ടെങ്കില്‍ നമ്മള്‍ സാധാരണക്കാര്‍ തന്നെ മുന്‍കൈ എടുത്തേ പറ്റൂ.
വോട്ടവകാശമുള്ള പൗരജനങ്ങളില്‍ പകുതിയിലധികം പേര്‍ വോട്ട് രേഖപ്പെടുത്തുന്നില്ല. വോട്ട് ചെയ്യുന്നവരെയാണെങ്കില്‍ ചെറുതും വലുതുമായ അനേകം പാര്‍ട്ടികള്‍ വീതിച്ചെടുത്ത് വോട്ട് ബേങ്കുകളായി സൂക്ഷിക്കുകയാണു. അവരുടെ തലയെണ്ണി,രാഷ്ട്രീയം ആജീവനാന്ത തൊഴിലാക്കിയവര്‍ സീറ്റിനും,അധികാരത്തിനും വേണ്ടി വില പേശുന്നു.
sukumaaran_ കാലിക പ്രാധാന്യമുള്ള വിഷയം.
മഹാത്മാക്കള്‍ ജനിക്കാന്‍ പുണ്യഭൂമികള്‍ സൃഷ്ടിക്കപ്പെടേണ്ട. അവതാരങ്ങള്‍ മറ്റൊലികളുടെ കളകളാരവമായി എത്തുന്നതു് അനിര്‍വചനീയമായ ആവശ്യങ്ങളിലെ ക്ഷണിക്കപ്പെടാത്ത അതിഥികളായിട്ടാണു്.
ആര്ക്കു് വോട്ടു് കൊടുക്കണം.? അതാണു് ചിന്തിക്കുന്നവന്‍റെ പ്രശ്നം. അയ്യന്‍ച്ചു വര്‍ഷങ്ങള്‍ ഭരിച്ചിറങ്ങിയ എല്ലാ നിറങ്ങളേയും അറിയുന്ന പാവം ചിന്തിക്കുന്ന വോട്ടര്‍ക്കു് തിരഞ്ഞെടുക്കാന്‍ കണ്ടു കേട്ടു് അനുഭവിച്ചറിഞ്ഞ അതേ നിറങ്ങള്‍ നിരന്നു നില്‍ക്കുന്നതു കാണുമ്പോള്‍ വോട്ടു ചെയ്യാതൊഴിഞ്ഞു മാറുന്നവരുടെ സംഖ്യ , താങ്കള്‍ പറഞ്ഞ പകുതിയിലധികം എന്നുള്ളതു്. വെറും 80% മാത്രം ആകാന്‍ അധിക താമസം ഇല്ല. പിന്നെ വോട്ടു ചെയ്യുന്നവര്‍ ചിന്തിക്കാത്ത വിഢികളുടെ ഒരു കൂട്ടം മാത്രമായി മാറാന്‍ പോകുന്നു.
പ്രകൃതിയേയും പരിസ്തിതിയേയും ശുദ്ധീകരിച്ചെടുക്കാന്‍ ആദ്യം നമുക്കു് നമ്മുടെ തെരഞ്ഞെടുപ്പിനെ ഒന്നു ശുധീകരിക്കാന്‍ എന്തു പോമ്വഴി എന്നൊന്നു് ആലോചിച്ചിരുന്നെങ്കില്‍. നമുക്കു് നമ്മളെ ഭരിക്കാന്‍, നമുക്കു തിരഞ്ഞെടുക്കാന്‍, നമ്മുടെ ജനപ്രതിനിധികള്‍...പ്രകൃതിയേയും പരിതസ്ഥിതിയേയും സ്നേഹിക്കുന്ന നമ്മുടെ നേതാക്കള്‍.
എന്തൊക്കെയോ എഴുതി പറയണമെന്നുണ്ടു്. ഇവിടെ യൂ.പി യില്‍ ഇലക്ഷനാണു്. 7/4 നു് എന്‍റെ മണ്ടലത്തിലും. എനിക്കു് വോട്ടു ചെയ്യാന്‍ മൂന്നു് പാര്‍ടികളും മൂന്നു് പേരെ തന്നിട്ടുണ്ടു്. മൂന്നും തഥൈവ. ഞാന്‍ വോട്ടു ചെയ്യാന്‍ പോകില്ല. :)
പ്രിയ സുകുമാരന്
problem solving എന്നത് വിദ്യാഭ്യാസ രീതിയായി നമ്മള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. അവിടെയാണു കുഴപ്പം.
വിദ്യാഭ്യാസ രീതി വളരെ വളരെ മാറേണ്ടിയിരിയ്ക്കുന്നു.
സ്വന്തമായി സാറിന്റെ മുന്‍പില്‍ എഴുനേറ്റു നിന്നൊരഭിപ്രായം പരയാന്‍ പ്രാപ്തമാകുന്ന വിധത്തിലല്ല നമ്മുടെ വിദ്യാഭ്യാസം.
ഇതു മനപൂര്‍വം അധികാരത്തിരിയ്ക്കുന്നവര്‍ ചെയ്യുന്നതാണ്.
ചോദ്യം ചെയ്യുക. അതാനിപ്പോള്‍ താങ്കള്‍ ചെയ്തിരിയ്ക്കുന്നത്.
ഈ ബ്ലോഗില്‍ തന്നെ ചിന്താവിഷയം എന്നൊരു ഗ്രൂപ്പുണ്ടാക്കുക.
അതില്‍ ഓരോരുത്തരും അഭിപ്രായങ്ങള്‍ പറയുക. ഒടുവിലതു വ്യക്തിപരമായി പോകരുത്`. അല്ലാതെ ഓരോ ചര്‍ച്ചയിലും എന്തു ചെയ്യാന്‍ കഴിയും എന്നതിനേക്കുറിച്ച് ആലോചിയ്ക്കുക.
ചെയ്യാന്‍ കഴിയും. പ്രായോഗികമായി ഒരു തവണ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതൊരു പ്രേരകമാകും.
അതിനു വേണ്ടി ശ്രമിയ്ക്കാം.
മൂര്‍ത്തിയുമായി വിയോജിക്കേണ്ട കാര്യമൊന്നും എനിക്കില്ല. വോട്ടവകാശം വിനിയോഗിക്കുകയെന്നത് നിര്‍ബന്ധമാക്കുന്നതിനു വേണ്ടി അത് പൗരന്റെ മൗലികകടമകളിലൊന്നായി ഭരണഘടനയില്‍ എഴിതിച്ചേര്‍ക്കണമെന്നും, ഓരോ വോട്ടര്‍ക്കും നിയമനിര്‍മ്മാണസഭകളില്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനു തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ആനുപാതികസമ്പ്രദായം നടപ്പിലാക്കണമെന്നുമാണു എന്റെ അഭിപ്രായം. ഒരു പഴയ പോസ്റ്റില്‍ ഞാനിത് സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും പൂര്‍ണ്ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞുവെന്നും, പൊളിറ്റിക്സ് പക്കാ ബിസ്സിനസ്സായി മാറിയെന്നുമാണു എന്റെ ഒരു നിരീക്ഷണം.അതിനാല്‍ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ നടപ്പിലാക്കാത്ത കാലത്തോളം ഞാനിനി വോട്ട് ചെയ്യില്ല. പിന്നെ, പിഷാരടി പറഞ്ഞത് പോലെ മുഴുവന്‍ എം പി മാരും, എം എല്‍ ഏ മാരും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഉള്‍പ്പെടാത്ത സ്വതന്ത്രന്മാര്‍ ആയാലും ഇവിടെ ജനാധിപത്യം തകര്‍ന്നു പോവുകയോ,ആകാശം കീഴ്‌മേല്‍ മറിയുകയോ ഇല്ലതന്നെ .എന്റെ പ്രിയസുഹൃത്ത് വേണു പറഞ്ഞത് എത്ര വാസ്ഥവം! വിദ്യാഭ്യാസവും ഭാവനാസമ്പന്നതയും ഉള്ള ആളുകളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണു. അവര്‍ക്ക് എറാന്‍ മൂളികളെയാണാവശ്യം. ഇന്ന് രാഷ്ട്രീയക്കാരും,വന്‍കിടമുതലാളിമാരും,ഉദ്യോഗസ്ഥപ്രമാണിമാരും ഉള്‍പ്പെടുന്ന ഒരവിശുദ്ധകൂട്ട്‌കെട്ട് അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണു.നന്ദിഗ്രാമില്‍ കണ്ടതും വേറൊന്നല്ല. മാവേലിയുടെ നിര്‍ദ്ദേശം വളരെ സ്വാഗതാര്‍ഹമായ ഒന്നാണു. ഒരു പക്ഷെ ഒരു ചെറിയ തുടക്കത്തില്‍ നിന്ന് ഒരു വലിയ പ്രസ്ഥാനം ഉരുത്തിരിഞ്ഞുവന്നുകൂടെന്നില്ല. ഇന്നല്ലെങ്കില്‍ നാളെ അതുണ്ടാവുക തന്നെ ചെയ്യും. അന്ന് ഇന്നാട്ടില്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നവര്‍ രാഷ്ട്രീയക്കാര്‍ ആയിരിക്കും. ഇത്തിക്കണ്ണികള്‍ പറിച്ചെറിയപ്പെടുക തന്നെ ചെയ്യും. ചരിത്രം നമുക്ക് നല്‍കുന്ന മഹത്തായ പാഠവും അതാണു. നമ്മുടെ ജനാധിപത്യ സമ്പ്രദായം പുനരുജ്ജീവിപ്പിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയം ശുദ്ധീകരിച്ചെടുക്കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്‍കൈ എടുക്കുകയാണെങ്കില്‍ അവര്‍ക്ക് നല്ലത്. ചിലരെ ചിലകാലം പറ്റിക്കാം,പലരെ പലകാലം പറ്റിക്കാം എന്നാല്‍ എല്ലാവരേയും എല്ലാ കാലവും പറ്റിക്കാന്‍ കഴിയില്ല എന്ന സത്യം മനസ്സിലാക്കുന്നത് അവര്‍ക്ക് കൊള്ളാം !
ഇന്ന് ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നവര്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ്. എല്ലാവര്‍ക്കും ഇവരെ ഒഴിവാക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒരു പാര്‍ട്ടിയിലും വിശ്വാസമില്ലാത്ത ജനങ്ങള്‍ തന്നെയാണ് ഇന്നു കൂടുതല്‍ ഉള്ളത്. പക്ഷേ ഇത്തരക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പാര്‍ട്ടിയുടെ ലോക്കല്‍ ഭാരവാഹികള്‍ എന്ന ഏറാന്മൂളികള്‍ കള്ളു വാങ്ങി കൊടുത്ത് സ്ഥലത്തെ ഒരു പറ്റം ചെറുപ്പക്കാരെ പാട്ടിലാക്കുന്നു. പിന്നെ പരിചയത്തിന്റെ പേരില്‍ വോട്ടെല്ലാം പാര്‍ട്ടിക്കു പോകുന്നു. ഇതു തന്നെയാണ് ദശാബ്ദങ്ങളായി ഇവിടെ നടക്കുന്നത്. ഇതിനു മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ അവരുടെ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിപ്പിക്കണം. ഇതൊക്കെ സ്വപ്നം മാത്രം ! എന്നെ തല്ലണ്ടമ്മാവാ.. ഞാന്‍ നന്നാവില്ല എന്ന ഭാവം ആണ് മലയാളികള്‍ക്ക് എല്ലാ കാര്യത്തിലും.
കുമാരേട്ടാ,
നന്ദി... അങ്ങയുടെ ചില അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ഒരിക്കലും ഒരു തര്‍ക്കുത്തരമായിട്ടല്ല ഞാന്‍ കമന്റിട്ടത്. അങ്ങ് പറയുന്നത് പോലുള്ള
ഒരു ലോകം എന്റേയും സ്വപ്നമാണ്. ഞാന്‍ പറഞ്ഞതും യാഥാര്‍ത്ഥ്യമാണ്... പ്രകൃതിയിലേക്ക് തിരിച്ചു പോകണമെങ്കില്‍ നമുക്ക് ഇന്ന് അനുഭവിക്കുന്ന പല സുഖ
സൌകര്യങ്ങളും ഉപേക്ഷിക്ഷിക്കേണ്ടിവരും. അതിനു എത്രപേര്‍ തയ്യാറാവും? നമ്മള്‍ ഇന്നനുഭവിക്കുന്ന ഓരോ സുഖസൌകര്യത്തിനും നമ്മള്‍ വില
നല്‍കുന്നുണ്ടെന്നതാണു സത്യം.
ഒരു ഉദാഹരണം: എണ്ണക്കിണറുകള്‍, കല്‍ക്കരി ഖനനം, സിമെന്റ് നിര്‍മ്മാണത്തിന് ആവശ്യമായ ന്റെ ഖനനം പല പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും
കാരണമാകുന്നുണ്ട് എന്നുവച്ച് നമ്മള്‍ ഇനി ഈവക സാധനങ്ങള്‍ ഉപയോഗിക്കരുത് എന്ന് പറയാന്‍ പറ്റുമോ.
സുകുമാരേട്ടാ, ഇത്ര നിരാശ്ശ പാടില്ല. ഒന്നും നേരെയാവില്ല എന്ന് പറയുന്നത് ശരിയാണോ? സുകുമാരേട്ടന്റെയോ എന്റെയോ ഇനിയൊരു 10 തലമുറവരെയോ ഇതൊന്നും ശരിയായില്ല എന്ന് വരാം. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം അതൊക്കെ നിസ്സാരമായ ഒരു കാലം! ഒരു ഇമ ചിമ്മലിന്റെ ഇട പോലുമില്ല. പിന്നെ മനുഷ്യന്റെ കാഴ്ചപ്പാടില്‍ നിന്നുള്ള ഇത്തരം നിരീക്ഷണങ്ങള്‍ക്ക് പ്രകൃതി കാര്യമായ വിലയൊന്നും കല്‍പ്പിക്കുന്നില്ല. പുരോഗതി നേടി എന്ന് അവകാശപ്പെട്ട മനുഷ്യന്റെ മുഖത്താണു 'സുനാമി' കളിവെള്ളം ചെപ്പിയത്. പ്രാകൃതര്‍ എന്ന് നാം വിചാരിച്ച പല ആദിവാസി സമൂഹവും അതിനെ അതിജീവിക്കുന്നത് നാം കാണുകയും ചെയ്തു. അപ്പോള്‍ പുരോഗമന മനുഷ്യന്‍ ഇങ്ങനെ ഏങ്ങിയും തൂങ്ങിയും അങ്ങ് പോകും. അവന്‍ ചിന്തിച്ചും വ്യാകുലപ്പെട്ടും കാലം കഴിക്കട്ടെ! പ്രകൃതി അതൊന്നും ശ്രദ്ധിക്കുന്ന പോലുമില്ല. വേറെ എത്രയോ കാര്യങ്ങള്‍ അതിന്റെ അജന്‍ഡയിലുണ്ട്. അതു മനസ്സിലാക്കാന്‍ കെല്‍പ്പില്ലാത്തവര്‍ നശിച്ച് പോകട്ടെ. പ്രകൃതിയിലെ മൊത്തം ജീവജാലങ്ങളുടെ കാര്യമായ ഒരംശം പോലുമില്ല മനുഷ്യന്‍. നാം പ്രകൃതിയെ ഒരു പാട് നശിപ്പിച്ചു എന്നു പറഞ്ഞാലും പ്രകൃതിയുടെ കാഴ്ചപ്പാടില്‍ അതിന്റെ ഒരു രോമം പോലും തൊട്ടിട്ടില്ല. നാം നമ്മുടെ ആവാസവ്യവസ്ഥ നശിപ്പിച്ചു. വാസ്തവം. അതിന്റെ ഫലം അനുഭവിക്കട്ടെ. അതിനു ചിന്തിക്കുന്നവരുടെ സംഘടന ഉണ്ടാക്കിയിട്ട് ഒന്നും പ്രയോജനമില്ല. സംഘടനകള്‍ ഉണ്ടാക്കിയാണു നാം ഈ പരുവത്തിലായതു. നല്ല നേതാക്കള്‍ ഉണ്ടായിരുന്ന സംഘടനകള്‍ ഇപ്പോള്‍ നാശമായി എന്ന് താങ്കള്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ടല്ലോ? ഇനി താങ്കള്‍ വേറൊരു സംഘടന ഉണ്ടാക്കിയാല്‍ അതിന്റെ ഗതിയും അതു തന്നെ ആകും. കുറേക്കഴിഞ്ഞ് വേറൊരു 'സുകുമാരന്‍' അതേക്കുറിച്ച് പരാതി പറയേണ്ടി വരും!! സംഘടനകളുടെ തത്ത്വശാസ്ത്രത്തിന്റെ കുഴപ്പമല്ല അതൊക്കെ പരാജയപ്പെടാന്‍ ഇടയാക്കിയതെന്ന് നാം മനസ്സിലാക്കണം. ഇതിനു എന്റെ നോട്ടത്തില്‍ ഒരു പരിഹാരമുണ്ട്. ചിലപ്പോള്‍ അതു ഭാഗീകമായിരിക്കാം. attain sustainable knowledge.അതു നേടുക. പ്രകൃതിയിലെ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ അങ്ങനെയാണു നിലനില്‍ക്കുന്നതു. അവ തന്റെ കുട്ടികളെ നഴ്സറിയിലും മറ്റും വിടുന്നില്ല. എഞ്ജിനിയറന്മാരെക്കൊണ്ടല്ല വീട് പണിയിക്കുന്നതു. ആവശ്യമില്ലാതെ സഞ്ചരിക്കാറില്ല. സംഘടനയുണ്ടാക്കറില്ല. സൈകിയാട്രിസ്റ്റിനെക്കാണാറില്ല. കാരണം അവയ്ക്ക് (മനഃ)സമാധാനമുണ്ട്....
സംഘടിച്ചാല്‍ മാത്രമെ പലതും നടക്കുള്ളു എന്നത് സത്യം, പക്ഷെ ശരിയെന്ന് തോന്നുന്ന ഒരു ആശയത്തിലേക്ക് തന്റെതായ സംഭാവന നല്‍കാന്‍ ഒറ്റക്കും കഴിയും. അതിനുള്ള ഒരു തുടക്കമാകട്ടെ ഈ പോസ്റ്റ്.
ഇതേ കേരളമാ കേരളം...ഇവിടം ഭരിക്കുന്നത് ജ്യുഡീഷ്യറിയും ഡെമോക്രസിയുമൊന്നുമല്ല...വെട്ടും ,കുത്തും, നല്ല നാടന്‍ തല്ലും,ഗുസ്തിയും ഒക്കെ അറിയാവുന്ന ഞങ്ങള്‍ ചില സി.പി.ഐ.എം കാരാ......ഇവിടെ ബ്ലോഗെന്നും,ബാംഗ്ലൂരെന്നും,അമേരിക്കയെന്നും,എഴുത്തെന്നും,വായനയെന്നും ,അടിയെന്നും, പിടിയെന്നും, കമെന്റെന്നുമൊക്കെ പറഞ്ഞു വന്നു മര്യാദയ്ക്ക് അല്ലെങ്കില്‍ എല്ലാത്തിനെയും മൂക്കില്‍ പഞ്ഞി വെച്ചു കിടത്തി കളയും...ഇത് പറയുന്നതേ പാര്‍ട്ടിക്കാരാ പാര്‍ട്ടിക്കാര്‍..ഞ്ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും.അതോര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത്!
ngndhxseപ്രിയ സുകുമാരേട്ടാ,
താങ്കളുടെ അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു. ഇനിയും ഇവിടെ ഒരു ക്രിസ്തുവോ, നബിയോ, ബുദ്ധനോ, സ്വാമി വിവേകാനന്ദനോ, ഗാന്ദ്ധിജിയോ ഒരിക്കലും ജനിക്കുകയില്ല. ഈ ലോകം നന്നാകാനും പോകുന്നില്ല. പ്രതേകിച്ച് കേരളവും. ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്, ഇവിടെ പണ്ടത്തെ രാജഭരണം ആയിരുന്ന് നല്ലതെന്നു. പക്ഷേ എന്തു ചെയ്യാന്‍ സാധിക്കും? നമ്മുക്ക് ഇങനെയുള്ള വേദികളില്‍ പറയുകയല്ലാത് , ഇവിടെയും ഭീഷണി, ( തൊട്ടു മുകളിലത്തെ കമന്റ്) . വി.ബൈബിളില്‍ ജോബിന്റെ പുസ്തകത്തില്‍ , നീതിമാനായ ജോബ് ദൈവത്തോടെ പ്രാര്‍ഥിച്ചതുപോലെ നമ്മുകും പരയാം, ‘എന്തിനു നീ എനിക്ക് അമ്മയുടെ ഉദരത്തില്‍ ജീവന്‍ തന്നു? എന്തിന്‍ ഈ ഭൂമിയിലേക്ക് എന്നെ കൊണ്ടുവന്നു?’ , അതെ.. നേരത്തേ ഈ ലോകത്തില്‍ നിന്ന് വിട്ടു പോയാല്‍ അത്രയും നല്ലത്. അല്ലേ ....
thaalkkaalikamaaya praSnaparihaara samghatikkal valare nallathaaN .
Post a Comment