ജ്യോത്സ്യം......വലയുന്ന ജനം!

ഇന്ന് കേരളത്തില്‍ നല്ല തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് ജ്യോത്സ്യം. ഒരുപാട് പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.എല്ലാ ആനുകാലികങ്ങള്‍ക്കും,ചാനലുകള്‍ക്കും ആസ്ഥാന ജ്യോത്സ്യന്മാരെ ആവശ്യമുണ്ട്. കാരണം ഭാവി പ്രവചിച്ചു കിട്ടാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണ്. എനിക്കറിയുന്ന, വിദ്യാഭ്യാസവും തറവാട്ടുമഹിമയുമുള്ള കുടുംബത്തിലെ ഒരുകുട്ടിക്ക് എഞ്ചിനീയറിങ്ങിനും മെഡിസിനും സീററ് കിട്ടിയപ്പോള്‍ അതിലേത് സ്വീകരിക്കണമെന്ന് “അറിയാന്‍” പോയത് പ്രശസ്തനായ ഒരു ജ്യോത്സ്യന്റെ അടുത്തേക്കാണ്.ഈയ്യാള്‍ ഏഴാംക്ലാസ്സ് പാസ്സാകാത്തവനും,കുറെ മുന്‍പ് വരെ ലോട്ടറി വിററ് ഉപജീവനും കഴിച്ചു വന്ന ആളുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അപ്പോയ്ന്റ്മെന്റ് എടുത്താലേ ഇന്ന് അയാളെ കാണാന്‍ പററൂ. ഒരു വകപ്പെട്ട ആവശ്യങ്ങള്‍ക്കെല്ലാം ഇന്ന് ഈ ജ്യോത്സ്യന്മാര്‍ യന്ത്രങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നുണ്ട്. സരസ്വതി യന്ത്രം വാങ്ങി വെച്ച് പരീക്ഷക്ക് ഉയര്‍ന്ന റാങ്ക് കാത്ത് കഴിയുന്നവര്‍ ഏറെ. പത്രങ്ങളിലും മററ് ആനുകാലികങ്ങളിലും ഇവരുടെ പരസ്യങ്ങള്‍ തുടര്‍ച്ചയായി വരുന്നത് ഈ യന്ത്രങ്ങള്‍ക്ക് വന്‍ ഡിമാന്റുള്ളതിന്റെ തെളിവാണ്. വിവാഹത്തിന് ജാതകപ്പൊരുത്തം നിര്‍ബന്ധ മായതോടെയാണ് ജ്യോത്സ്യന്മരുടെ ശുക്രദശ തെളിഞ്ഞത്. നൂറും,ഇരുന്നൂറും കുറിപ്പുകള്‍ ഒത്തു നോക്കിയാലേ ചിലര്‍ക്ക് പൊരുത്തമുള്ള ബന്ധം കിട്ടുന്നുള്ളൂ. വന്‍ തുക പ്രതിഫലം പററി പൊരുത്തമുള്ള ജാതകം എഴുതി കൊടുക്കുന്ന ജ്യോത്സ്യന്മാരുമുണ്ട്. ജനിച്ച സമയം മാററിയാല്‍ മതിയല്ലോ.. ജനിച്ച സമയത്തിന് യാതൊരു പ്രാധാന്യവുമില്ലെന്നു നന്നായി അറിയാവുന്നവര്‍ അവരാണല്ലോ. ഇത്തരം വിശ്വാസങ്ങള്‍ ഒരു തരം ഭ്രാന്ത് എന്നല്ലാതെ എന്ത് പറയാന്‍ !

പ്രപഞ്ചത്തില്‍ അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ട്.അതിന്റെയൊക്കെ ഭ്രമണങ്ങള്‍ ഈ കൊച്ചു ഭൂമിയിലെ നിസ്സാരനായ മനുഷ്യന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നു എന്നു പറയുന്നത് എത്ര ഭോഷ്ക് ആണ്.. സാമൂഹ്യ ജീവിയായ മനുഷ്യന്റെ പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.. സമൂഹത്തില്‍ നിന്ന് തന്നെയാണ് അതിന്റെ പരിഹാരവും കാണേണ്ടത്. വിദ്യാസമ്പന്നരായ മലയാളികള്‍ ഈ മൂഡ്ഡ വിശ്വാസത്തില്‍ പെട്ട് ഉഴലുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു... ഭാവിയാണല്ലോ ഇക്കൂട്ടര്‍ പ്രവചിക്കുന്നത്, അതായത് നാളെ നടക്കാന്‍ പോകുന്ന സംഭവങ്ങള്‍! അങ്ങിനെ ഭൂമിയുള്ള കാലത്തോളം നടക്കേണ്ട സംഭവങ്ങള്‍ മുന്‍ കൂട്ടി തീരുമാനിച്ച് എഴുതി വെച്ചിട്ടുണ്ടോ? ഇതെന്താ തിരക്കഥയെഴുതി ഷൂട്ട് ചെയ്യുന്ന സീരിയലോ? കൊളംബസ്സ് അമേരിക്ക കണ്ടുപിടിച്ചതും, സുനാമിയും, സദ്ദാമിന്റെ വധശിക്ഷയുമെല്ലാമെല്ല്ലാം മുന്നേ എഴുതിവെച്ച തിരനാടകത്തിലെ അഭിനയിച്ചു തീര്‍ക്കേണ്ടിയിരുന്ന രംഗങ്ങളോ? നാളെ നടക്കുന്ന സംഭവങ്ങള്‍ നടന്നാലേ ഉള്ളൂ, ഇല്ലങ്കില്‍ ഇല്ല. ലളിതമായൊരു ലോജിക്കാണിത്. എന്റെ സുഹൃത്തുക്കള്‍ മനസ്സിലാക്കണം. നാളെയുടെ അനിശ്ചിതത്വത്തിലേക്ക് , ആകസ്മികതയിലേക്ക് നമ്മള്‍ നടന്നു നീങ്ങുന്നു... ഭൂമിയും നക്ഷത്രങ്ങളും,പ്രപഞ്ചം തന്നെയും..ചലിച്ചുകൊണ്ടിരിക്കുന്നു.. എന്തിനെന്നറിയാതെ........................

ഈ വീഡിയോ കാണുക.

21 comments:

G.manu said...

വി.സാംബശിവന്‍ പണ്ടു പറഞ്ഞ ഒരു ഉപകഥയില്ലെ..എല്ലാം ഉറഞ്ഞു തുള്ളി പറയുന്ന ഊരാളിയോട്‌ ഒരുത്തന്‍ ചൊദിച്ചു "സുമാരക്കുറുപ്പിപ്പം എവിടുണ്ട്‌ ചേട്ടാ" ഊരാളിയുടെ മറുപടി.."ഉണ്ണീ പരീക്ഷിക്കരുത്‌.. " ഉണ്ണികളായി നമ്മളും. ഊരാളിയായി ജ്യൊത്സ്യനും

നന്ദു said...

ശ്രീ. കെ.പി. എസ്. :)
“പ്രപഞ്ചത്തില്‍ അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ട്.അതിന്റെയൊക്കെ ഭ്രമണങ്ങള്‍ ഈ കൊച്ചു ഭൂമിയിലെ നിസ്സാരനായ മനുഷ്യന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നു എന്നു പറയുന്നത് എത്ര ഭോഷ്ക് ആണ്“

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

വിപണന സാദ്ധ്യത മനസ്സിലക്കി ഒരുകൂട്ടം ആള്‍ക്കാര്‍ ജ്യോതിശാസ്ത്രത്തെ മുതലെടുക്കുന്നു എന്നതിനോട് ഞാന്‍ യോജിക്കുന്നു അതേ സമയം ജ്യോതിശ്ശാസ്ത്രം എന്നൊന്നില്ല അതെല്ലാം തെറ്റാണ്‍ എന്ന രീതിയിലുള്ള താങ്കളുടെ (മുകളില്‍ പറഞ്ഞിരിക്കുന്നപോലുള്ള) നിരീക്ഷണ ഒരിക്കലും യോജിക്കാന്‍ കഴിയില്ല. സയന്‍സ് വളരെയധികം പുരോഗമിച്ച ഈ ആധുനിക കാലത്ത് പോലും ജ്യോതിശാസ്ത്ര സംബന്ധമായ ചില വസ്തുതകള്‍ ഖണ്ഡിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഒരിക്കലും ഈ മേഖലയിലുള്ള കള്ള നാണയങ്ങളെ ഒരിക്കലും സമൂഹം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അങ്ങനെയുള്ള ചിലറ് കാരനമാണ്‍ താങ്കളെപ്പോലുള്ളവര്‍ ആ ശാസ്ത്ര ശാഖയെ ഇത്രയും വികലമായി കാണാന്‍ ഇടയാക്കിയത്. അതില്‍ ഖേദമുണ്ട്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഡീയര്‍ നന്ദു...ജ്യോതിശ്ശാസ്ത്രം(astronomy)അത് സയന്‍സ് ആണ്.താങ്കള്‍ പറയുന്നത് ജ്യോതിഷശ്ശാസ്ത്രം(astrology)അത് ഒരു ശാസ്ത്രാഭാസമാണെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം.. ക്ഷമിക്കുക..ആരേയും വൃണപ്പെടുത്താനല്ല്ല എഴുതുന്നത്....

നന്ദു said...

താങ്കളോട് തീര്‍ത്തും വിയോജിക്കുന്നു.
കാരണം ജ്യോതിഷശാസ്ത്രം ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതു കൊണ്ടു തന്നെ. ജ്യോതിശാസ്ത്രത്തെ താങ്കള്‍ അംഗീകരിക്കുന്നുവെങ്കില്‍ ജ്യോതിഷശാസ്ത്രത്തെയും അംഗീകരിച്ചെപറ്റൂ. (ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു: വയറ്റിപ്പിഴപ്പിനുവേണ്ടി വഴിയോരത്തും ലോഡ്ജുകളിലും ഇരുന്നു ഭാവിയും ഭൂതവും പറയുന്നവരെയല്ല, ശാസ്ത്രം അപഗ്രഥിച്ച് കണക്കുകൂട്ടി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള ആള്‍ക്കാരെ)നിര്‍ഭാ‍ഗ്യവശാല്‍ അത്തരക്കാര്‍ ഇന്നു കുറവാണ്‍ എന്നതാണ്‍ സത്യം.

നന്ദു said...

ഒന്നു കൂടി കൂട്ടിച്ചേറ്ക്കുന്നു:
കറുത്തവാവും വെളുത്തവാവും, ഗ്രഹണവും ഭൂമിയിലെ മനുഷ്യരിലും ജീവജാലങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു എന്നു താങ്കള്‍ അംഗീകരിക്കുന്നുവെങ്കില്‍ സൌരയൂഥത്തിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതി-വിഗതികള്‍ ഭൂമിയിലെ സകല ജീവജാലങ്ങളെയും ബാധിക്കുമെന്നും വിശ്വസിക്കുക.

ഉമേഷ് ജി:‌- your attention plz. ഈ കാര്യത്ത്തില്‍ ഉമേഷ് ജി എന്തു പറയാന്നു എന്നു കൂടി അറിഞ്ഞാല്‍ നന്നായിരുന്നു?

Asok said...

It is a socially relevant article and you said it right
This astrology is a cancer afflicted in our social mind. It is cent percent suppositional and mythical, does not have anything to do with science or astronomy.

Some time ago I have written an article about Vasthu, please see that too.
http://kumarasok.blogspot.com/search/label/Vaasthu

നന്ദു said...

Dear Mr. Kumar Ashok,
What you were talking about Vasthu in your Blog was a total blunder. Vasthu is a Science and a combination of Calculation which was existing from thousands of years. How do you say that old calculations are wrong and have no relevance? Then why the modern youth are running behind VASTHU?. Old Nalukettu & Ettu kettu were build with a calculation and in all aspect it is join hand with our "PRAKRUTHI| and was economically fit to each Malayalali.
Many things from the UPANISHADS are no you can see in our Science!
So please do not close your eyes on old truth.

Asok said...

നന്ദു,
സമാനതകളുള്ള ഒരു വിഷയം എന്ന അര്‍ത്ഥത്തിലാണ് ഞാനെഴുതിയതിന്റെ ലിങ്ക് കൊടുത്തത്. പക്ഷെ അതിനെകുറിച്ചുള്ള ഒരു സംവാധത്തിന് ഈ സ്ഥലം ഉപയോഗിക്കാമോന്ന് അറിയില്ല.

sanju said...

“ഇതെന്താ തിരക്കഥയെഴുതി ഷൂട്ട് ചെയ്യുന്ന സീരിയലോ?“ - അത് ശരി തന്നെ. അങ്ങ്നെയെങങില്‍ ഞാന്‍ ഒരു കോമടി നിറഞ്ഞ തിരക്കഥ തന്നെ എഴുതിയേനെ.നാളെയുടെ അനിശ്ചിതത്വമാണ് എന്നെ ഇന്നു മുന്നോട്ടു പോകുവാന്‍ പ്രേരിപ്പിക്കുന്നത്. നാളെയെപ്പറ്റി മുന്‍‌കൂട്ടി അറിഞ്ഞാല്‍ പിന്നെ എന്താനു ജീവിതത്തില്‍ ഒരു ത്രില്‍‍ - സ്നേഹപൂര്‍വം സഞ്ജു.

നന്ദു said...

ശ്രീ കെ.പി.എസ്. ക്ഷമിക്കുക താങ്കളുടെ അനുവാദം കൂടാതെ ഇവിടെ മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടി വന്നതിന്‍.

അശോക്, സമാനതകളുള്ളതു കൊണ്ടാണ്‍ ഈ വിഷയം ഇതിനിടയില്‍ പറഞ്ഞതു. ശ്രീ കെ. പി. എസ് അനുവദിക്കുകയാണെങ്കില്‍ ഈ സംവാദം ഇവിടെ തുടരുന്നതില്‍ തെറ്റില്ല.

സഞ്ജൂ, സീരിയസ്സിനിടയ്ക്കു കോമ”ഡി” എന്തായാലും വേണ്ട! (കോമടി അല്ല കോമഡി യാണ്‍ ശരി)

സജിത്ത്|Sajith VK said...

ജി മനു വിന്റെ കമന്റ് മാത്രം മതി യാഥാര്‍ഥ്യം മനസ്സിലാക്കാന്‍.... പക്ഷേ പലരും ഉറക്കം നടിക്കാനാണിഷ്ടപ്പെടുന്നത്....

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദുവിനോട് പൂര്‍ണമായി വിയോജിച്ചുകൊണ്ടും എന്നാല്‍ സ്നേഹാദരങ്ങളോടെയും പറയട്ടെ,ഈ സംവാദം തുടരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്...

Asok said...

(sorry for switching to English again).

Nandhu,

Thanks for reading my article. I never said that Vasthu ( or Thachu shasthram) is completely absurd. There is no doubt that there are buildings still stands which were built hundreds of years ago based on this method. We can even take pride in our forefather’s ingenious (same time do not forget that ancient people all around the world were able to develop their own methods in this field, like pyramids of Egyptians and Mayans, teepees and long houses of American Indians etc ) efforts in acquiring this knowledge three or four thousands years ago. As far as I know, concept of Vasthu can be traced to Athrva Veda. There is no question, that it was a suitable method in a time when the resources were limited as to what only naturally available (like wood, stone and mud) and in the complete absence of a substitute technique.

The question is, should we need to use the same techniques at this time when we have high strength materials and design and construction capabilities.

But, again the real problem is not that. As we see now, people are going to these vasthu experts not for the construction methods or techniques vasthu could offer, but for the superstition it carries with it. There is no calculation in vasthu when cement ,concrete and steel are your construction materials, which can make your house strong, stable and durable. But vasthu experts have measurements for your houses, know the direction as where to your house must face etc. If one neglect that, horrible things would happens , like, you may prematurely die, you or your family members may fall sick and your son/daughter may never pass any exam.
(How do we feel if Coca Cola Company is saying this would happen to one, if you don’t drink a bottle of coke everyday early morning? If they can say it convincingly enough, people may start drinking it.)

So the measurements and calculation form a vasthu expert does not give any value addition to your house, but a protection from your fear which actually baseless and created by them and their methods. And what they offer is no different than that the Yathram or the black thread one may wear in one’s hand from an astrologer or a sorcerer. Why they want to create a fear in you, first? That is what I try to explain, in my original article; in a nutshell it is just to protect their own interests.

There is nothing called old truth and new truth. Truth will always remain as truth. If something we believed as truth fades away in time, it is not the truth but our knowledge about the truth is what changing. That change is essential and that is what we call progress. In my view, opening the eye to the present realities is more important than “closing the eye on the old truth”.

UNNI said...

ഇതിനു മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞതു പോലെ വിശ്വാസങ്ങള്‍ പലപ്പോഴും അന്ധമാകാണ് സാദ്ധ്യത.എന്റെ സ്വന്തം അനുഭവം ജ്യോതിഷത്തിന് അനുകൂലമാണ്. എന്നു വെച്ച് മറ്റൊരാള്‍ അതു ശരിയാണെന്ന് കരുതണമെന്നില്ല.. ഒരു കണ്‍സ്യൂമറിസ്റ്റ് സമൂഹത്തില്‍ എന്തും മാ‍ര്‍ക്കറ്റ് ചെയ്യാന്‍ ആളുകള്‍ ഞുണുക്കു വിദ്യകളുമായി പ്രത്യക്ഷപ്പെടുന്നതും സ്വാഭാവികം മാത്രം....

എം.കെ.നംബിയാര്‍ said...

സുഹ്രുത്തേ,
ജ്യോതിഷം പറഞ്ഞു നടക്കുന്നവരെ യെല്ലാം ഒരേ രീതിയില്‍ കാണരുത്.മുറിവൈദ്യന്മാര്‍ ഇതില്‍ ഉള്ളതു ശരിതന്നെ.നല്ലകാര്യങ്ങള്‍ക്കുവേന്റി ഇതു ഉപയോഗിക്കുന്നതില്‍ എന്തണു തെറ്റ്?നമ്മുടെ സമൂഹത്തിലെ നന്മകള്‍ക്കയി ഇതൂപയോഗിക്കുന്നതില്‍ തെറ്റില്ല.
എം കെ നംബിയാര്‍

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വേലിയില്‍ ഇരിക്കുന്ന പാമ്പ്‌..
മുന്നറിയിപ്പ്‌ :
മഷിനോട്ടം, ഉറുക്ക്‌ കെട്ടല്‍, ഹസ്തരേഖ, പ്രശ്നംവയ്പ്‌,മന്ത്രവാദം തുടങ്ങിയവയില്‍ വിശ്വാസമുള്ളവര്‍ തുടര്‍ന്ന് വായിക്കുന്നതിനു മുന്‍പ്‌ ദയവായി ഒരു ജ്യോത്സ്യനെ കണ്ട്‌ ഇതു വായിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് ചോദിച്ചറിയുന്നത്‌ നന്നായിരിക്കും. കാരണം ഇതു വായിച്ച്‌ കഴിഞ്ഞാല്‍ സൂര്യന്‍ നില്‍ക്കുന്നിടത്ത്‌ ചന്ദ്രന്‍ കയറി നില്‍ക്കുകയോ, പാപനിരിക്കുന്നിടത്ത്‌ പുണ്യന്‍ കേറി കിടക്കുകയോ മറ്റോ ചെയ്താല്‍ കുഴപ്പമാകും. അതു എന്തായാലും വേണ്ട.

ഇനി തുടര്‍ന്ന് വായിക്കുക......

രോഗം വരുമ്പോഴും, ജീവിതത്തിനു എന്തെങ്കിലും പാളിച്ച പറ്റുമ്പോഴും നമ്മള്‍ ക്ഷണിച്ചു വരുത്തുന്ന ഒരു വിപത്തുണ്ട്‌. ജോത്സ്യന്‍! അഥവാ വേലിയില്‍ ഇരിക്കുന്ന പാമ്പ്‌..! വീട്ടില്‍ ഒരാള്‍ക്ക്‌ രോഗം വന്നു. കുറച്ചു കാലം ചികിത്സിച്ചിട്ടും ഭേദമായില്ല. അല്ലെങ്കില്‍ ബിസ്സിനസ്സില്‍ പരാജയം സംഭവിച്കു. ജോലിയില്‍ പ്രശ്നമുണ്ടായി.. അങ്ങനെ സ്വാഭാവികമായി സംഭവിക്കാവുന്ന എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ ധൈര്യം കൊണ്ടോ പാരസ്പര്യം കൊണ്ടോ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം നേരെ ചെല്ലുന്നത്‌ ജോത്സ്യന്റെ അടുത്തേക്കാണു. അവരാണെങ്കില്‍ ഒരിര വന്ന് വീഴാന്‍ നോക്കിയിരിക്കുകയാണു. കവടി നിരത്തി ഒന്ന് പിടിച്ചു വച്ചാല്‍ മതി അയാള്‍ എല്ലാം കാണുകയായി...എന്തൊക്കെ ദോഷങ്ങളാണു അയാള്‍ കണ്ടുപിടിക്കുന്നത്‌....അത്‌ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന വീടാണു. പെട്ടെന്ന്, ഒരു ദിവസം, ചൊവ്വയും ശനിയും ശുക്രനും സര്‍പ്പവുമൊക്കെ അവരുടെ സകലപണിയും നിര്‍ത്തിവച്ക്‌ ആ വീടിനേയും വീട്ടുകാരേയും ശരിപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്നു. അതാണു രോഗം!! ബിസ്സിനസ്സ്‌ പൊട്ടാനും കാരണം വേറൊന്നുമല്ല!!! ജോലിയുടെ കാര്യം പ്രത്യേകം പറയണോ? ശനിയുടെ ദൃഷ്ടിയുണ്ട്‌...അല്ലെങ്കില്‍ ചൊവ്വയുടെ സ്ഥാനം ശരിയല്ല.. അല്ലാതെ നമ്മുടെ പ്രവൃത്തികൊണ്ടാണെന്ന് സമ്മതിക്കാന്‍ നമുക്ക്‌ പ്രയാസ്സമാണു.ആ കുടുംബത്തിന്റേയും വീട്ടുകാരുടെയും ചരിത്രമെടുത്ത്‌ നോക്കിയാല്‍ പത്തറുപതു കൊല്ലം നല്ല നിലയില്‍ കഴിഞ്ഞു പോന്നതാണു. കൃഷിയും കച്ചവടവുമൊക്കെ തരക്കേടില്ലാതെ ചെയ്തു പോന്നിട്ടുണ്ട്‌. എന്നിട്ടാണു ജ്യോതിഷി പറയുന്നത്‌, ദാ ചന്ദ്രന്‍ നോക്കുന്നു, വീടിന്റെ സ്ഥാനം ശരിയല്ല, മുറ്റത്ത്‌ നില്‍ക്കുന്ന കായിക്കുന്ന മാവ്‌ രണ്ടും വെട്ടെണം, തെക്കോട്ട്‌ വാതില്‍ പാടില്ല, നടക്ക്‌ താഴെ പഞ്ചശിരസ്സ്‌ സ്ധാപിക്കണം, അങ്ങനെ...അങ്ങനെ...എല്ലാം കൂടി ഒരു ഉശ്ശിരന്‍ കച്ചവടത്തിനു സ്കോപ്പുണ്ട്‌ ജ്യോതിഷിക്ക്‌. നഷ്ടത്തിനു മീതേ മറ്റൊരു നഷ്ടക്കച്ചവടത്തിനു വഴിമരുന്നിടുകയാണു വീട്ടുകാരന്‍.
നാല്‍പ്പതോ അമ്പതോ വയസ്സുള്ള ജ്യോത്സ്യനാണു വന്നിരുന്ന് ഇതൊക്കെ പറയുന്നതെന്ന് ഒാര്‍ക്കണം. അയാള്‍ കുത്തിയിരിക്കുന്ന പലകയ്ക്ക്‌ കാണും അയാളേക്കാള്‍ പ്രായം. അതു ആ വീട്ടില്‍ ആയുസ്സറ്റുപോകാതെ കിടക്കുമ്പോഴാണു അതിലിരുന്ന് അയാളുടെ ഒരു പ്രവചനം! ആയുസ്സിനെപ്പറ്റി!!ജ്യോത്സ്യന്‍ വെണ്ടക്കയിലോ വഴുതനങ്ങയിലോ ഇരിക്കുന്ന കാലത്ത്‌ പ്രകൃതി മുളപ്പിച്ച മാവാണു മുറ്റത്ത്‌ നില്‍ക്കുന്നതു. അതു വെട്ടണം പോലും!!സ്ഥലത്തെ വിവരമുള്ള ആശാരി സ്ഥാനം കണ്ട്‌ ഇപ്പോഴത്തെ ജ്യോത്സ്യന്റെ അപ്പുപ്പന്‍ ജ്യോത്സ്യന്‍ സമയം കുറിച്ചു കൊടുത്ത നേരത്ത്‌ പത്തറുപത്‌ വര്‍ഷം മുമ്പ്‌ പണിയിച്ച വീടിനുള്ളിലിരുന്നാണു അയാള്‍ ഇതൊക്കെ തട്ടിവിടുന്നതു..ആ വീട്ടില്‍ താമസ്സിക്കുന്നവര്‍ ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ജീവിക്കുമെന്ന് അങ്ങോരു പ്രവിച്ചതൊക്കെ തട്ടിക്കളഞ്ഞു കൊണ്ടാണു ഇയ്യാളുടെ പ്രവചനം! എങ്ങനെയുണ്ട്‌ ജോത്സ്യന്‍? മുന്‍ തലമുറയേക്കാള്‍ ഇക്കാര്യത്തിലെങ്കിലും ഇവര്‍ക്ക്‌ കൂടുതല്‍ എന്തു പരിജ്ഞാനമാണുള്ളതു? കമ്പ്യൂട്ടറൊക്കെ മേടിച്ച്‌ വച്ച്‌ എല്ലാവരേയും പറ്റിക്കാനുള്ള വക്രബുദ്ധി കൂടിയിട്ടുണ്ട്‌ എന്നല്ലാതെ?ജ്യോതിഷത്തിന്റെ സൂക്കേട്‌ ഇപ്പ്പ്പോള്‍ വളരെക്കൂടുതലാണു. ഏന്നാല്‍ അതിനു വല്ല അടിസ്ഥാനവുമുണ്ടോ? അതില്ലാതാനും. ഈ സൂര്യനും, ചന്ദ്രനും,ചൊവ്വായുമൊക്കെ എല്ലാവരേയും അങ്ങ്‌ കയറി ബാധിക്കാതെ ചിലരെ മാത്രം തിരഞ്ഞുപിടിച്ചു ബാധിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഈ ഗ്രഹങ്ങള്‍ക്കൊന്നും വേറെ പണിയില്ലെ?വേദത്തിലും പുരാണത്തിലുമൊക്കെ അധിഷ്ഠിതമാണു ജ്യോത്സ്യം എന്നാണു ഈ വിദ്വാന്മാര്‍ വച്ച്‌ കാച്ചുന്നത്‌. അവരെ വെറുതെ വിടരുത്‌. വേദത്തില്‍ അതെവിടെയാണു പറഞ്ഞിരിക്കുന്നതെന്ന് ചോദിക്കണം. ചോദിച്ചാല്‍ മാത്രം പോരാ കാണിച്ച്‌ തരാന്‍ കൂടിപ്പറയണം. സംശയം വേണ്ട. അവര്‍ ഈ പറയുന്ന ജ്യോതിഷമൊന്നും പുരാണേതിഹാസങ്ങളിലോ, വേദത്തിലോ ഇല്ല. കാലക്രമം നിര്‍ണ്ണയിക്കാനുള്ള ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള പരാമര്‍ശം അവിടെ കാണാം. ദിനം, തിഥി, പക്കം, ഞാറ്റുവേല, സംക്രമം തുടങ്ങിയ മനുഷ്യനു ആവശ്യമുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ഒരു ശാസ്ത്രം അവിടെയുണ്ട്‌. അതിനേയും ജ്യോതിഷം എന്നാണു വിളിക്കുന്നതു. പക്ഷെ അതു മറ്റേ തട്ടിപ്പല്ല! അതാണു തങ്ങളുടെ ജ്യോതിഷം എന്ന് ജ്യോത്സ്യന്മാര്‍ അവകാശവാദവുമായി വന്നേക്കാന്‍ ഇടയുള്ളതുകൊണ്ടാണു ഇതു സൂചിപ്പിച്ചതു.ജ്യോതിഷം വളരെപ്പഴക്കമുള്ളതാണെങ്കിലും ജോത്സ്യം യവന്മാരുടെ വരവോടുകൂടിയുണ്ടായതാണെന്നാണു അറിവുള്ളവര്‍ പറയുന്നത്‌. ഭാരതത്തില്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ജീവതത്തിന്റെ അന്തഃസത്ത മനസ്സിലാകാത്തവരാണു പൊതുവെ ഭാവിയെക്കുറിച്ച്‌ ഉല്‍കണ്ഠാകുലരാകുന്നത്‌. അവരെ പറ്റിക്കുവാന്‍ വേണ്ടി ഉടലെടുത്ത വര്‍ഗ്ഗമാണു ജ്യോത്സ്യന്മാര്‍. തട്ടിപ്പിനു ഒരു ഗൗരവമൊക്കെ വരാന്‍ വേണ്ടിയാണു സംഗതി ദൈവീകമാണെന്നൊക്കെ പറയുന്നത്‌. ദൈവത്തിനു ഇതില്‍ ഒരു പങ്കുമില്ല!ജ്യോത്സ്യത്തിന്റെ ആധികാരികത സ്ഥാപിക്കാന്‍ രാമന്റെ ജാതക കര്‍മ്മത്തെക്കുറിച്ചൊക്കെ പറയാറുണ്ട്‌. സൂക്ഷ്മമായി പരിശ്ശോധിച്ചാല്‍ അങ്ങനെയൊരു ഗ്രഹനില ഉണ്ടാകാന്‍ പ്രയാസമാണു. ആത്മാവ്‌ മനുഷ്യരൂപമെടുക്കുന്നതിനു യോജിക്കുന്ന ഒരു കാവ്യകല്‍പ്പന മാത്രമാണു അതു. അല്ലാതെ അത്തരം ഒരു യോഗത്തില്‍ ഒരാള്‍ ജനിക്കുന്നു എന്നര്‍ത്ഥമില്ല. അങ്ങനെ ഒരു ഗ്രഹനിലയുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ഒരു മനുഷ്യന്‍ അതില്‍ ജനിച്ചുകൂടായ്കയുമില്ല. അപ്പോള്‍ ദൈവത്തിന്റെ അവതാരം എന്ന് പറയുന്നതിനു എന്ത്‌ പ്രത്യേകത? അങ്ങനെ ഒരു ഗ്രഹനിലയുണ്ടാവാനേ പാടില്ല എന്ന് ചുരുക്കം. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങള്‍ ആരും തന്നെ ജ്യോത്സ്യന്മാരെ സമീപിക്കുന്നതായി എവിടെയും കാണുന്നുമില്ല. അതു കൊണ്ട്‌ ഈ ജ്യോത്സ്യം എന്ന് പറയുന്ന ഏര്‍പ്പാട്‌ ശാസ്ത്രസമ്മതമുള്ളതോ ആചാരപരമോ അല്ല. ശ്രീരാമന്‍ കാട്ടില്‍ പോകുന്നതിനു മുന്‍പ്‌ കൗസല്യ പ്രശ്നം വയ്പിച്ചോ? സംഗതികള്‍ കുഴഞ്ഞുമറിയുന്നൂ എന്ന് കാണുമ്പോള്‍ കുറഞ്ഞ പക്ഷം ലക്ഷ്മണനെങ്കിലും ഒരു ജ്യോത്സ്യനെ തേടിപ്പോകേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. രാജാക്കന്മാര്‍ എന്നൊക്കെ പറയുന്നവര്‍ ആര്‍ക്കീറ്റയിപ്പുകളാണു. സമൂഹത്തെ ശാസ്ത്രം പഠിപ്പിക്കുവാനുള്ള കഥാപാത്രങ്ങള്‍! ജ്യോത്സ്യം ഒരു ശാസ്ത്രമായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തെക്കൊണ്ട്‌ അതു സൂചിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. പാണ്ഡവ സഹോദരനായ നകുലന്‍ ജ്യോതിഷത്തില്‍ അതീവ നിഷ്ണാതനാണെന്ന് മഹാഭാരതം പറയുന്നുണ്ട്‌. ആ ജ്യോതിഷം ഇന്നത്തെ ജ്യോത്സ്യമായിരുന്നെങ്കില്‍ ഭാവിയെക്കുറിച്ചറിയാന്‍ ആരെങ്കിലുമൊക്കെ വരുമായിരുന്നില്ലെ? കുറഞ്ഞപക്ഷം സ്വന്തം വീട്ടുകാരെങ്കിലും? പക്ഷെ, ഒന്ന് പ്രശ്നം വയ്പിക്കാന്‍ സ്വന്തം ജ്യേഷ്ഠന്മാര്‍ പോലും അയാളെ സമീപിച്ചതായി കാണുന്നില്ല. എന്തോരം കഷ്ടപ്പാടാണു ആ അമ്മയും മക്കളും അനുഭവിച്ചതു. എന്നിട്ടുമൊന്ന് കവടിവയ്പിക്കാന്‍ അവര്‍ക്ക്‌ തോന്നിയില്ലല്ലോ? പോട്ടെ, സ്വയമൊന്ന് വാരിപ്പിടിക്കണമെന്ന് നകുലനുപോലും തോന്നിയില്ല.പാമ്പില്‍ത്തന്നെ ചില രാജവെമ്പാലകള്‍ ഉണ്ട്‌. വിഷം മുറ്റിയ വര്‍ഗ്ഗം! ദേവപ്രശ്നം നടത്തുന്നവര്‍. ദേവജ്ഞര്‍ എന്നൊക്കെ അവരെക്കേറി വിളിച്ചെന്നിരിക്കും. അതില്‍ സത്യമൊന്നുമില്ല. അത്യാര്‍ത്തിക്കാര്‍ എന്ന് വിളിക്കുന്നത്‌ മോശമായതുകൊണ്ടാണു ദേവജ്ഞര്‍ എന്ന് വിളിക്കുന്നത്‌. ദേവലോകങ്ങളെക്കുറിച്ചുള്ള ജ്ഞാനമൊന്നും അവര്‍ക്ക്‌ ഉണ്ടെന്നു തോന്നുന്നില്ല. ധനലോകത്താണു അവരുടെ കണ്ണ്‍! എന്നിട്ട്‌ അടിച്ച്‌ വിടുന്ന ഗീര്‍വ്വാണങ്ങളോ? "ദാ, ഞാന്‍ ഇപ്പോള്‍ ഭഗവാനെ കാണുകയാണു. ഞാന്‍ ചോദിച്ചു. നിങ്ങള പറയുന്നതൊന്നും അങ്ങ്‌ ട്‌ പിടിക്കിണില്യാ" ഈ പറയുന്നതു കേട്ടാല്‍ തോന്നും അയാള്‍ ദേവന്റെ കാര്യസ്ഥനാണെന്ന് അല്ലെങ്കില്‍ വകേലൊരു അളിയനാണെന്ന്. അയാളോട്‌ നമ്മള്‍ ഒരു ചോദ്യം ചോദിക്കുന്നു. ഭഗവാനെക്കാണുന്ന തനിക്കെന്താ കുറ്റക്കാരെ തെളിവുസഹിതം പേരെടുത്തങ്ങ്‌ പറഞ്ഞാല്‍? ഭഗവാനെക്കാണാന്‍ കണ്ണുണ്ടെങ്കില്‍ മനുഷ്യനെ കാണാനാണോ പ്രയാസം! പക്ഷെ പറയില്ല. കാരണം സംഗതി മൊത്തം തട്ടിപ്പാണെന്ന് അയാള്‍ക്കറിയാം. അയാള്‍ക്ക്‌ തന്നെ വിശ്വാസമില്ല ആ പറയുന്നതിലൊന്നിലും. പിന്നെ തടി കേടാക്കാന്‍ എന്തിനാ ആരുടെയെങ്കിലും പേര്‍ പറയുന്നത്‌??? അല്ലാതെ തന്നെ അമ്പലം കമ്മറ്റിക്കാരും സപ്താഹക്കാരും, പരിഹാരക്രിയക്ക്‌ ഒഴിവുകാണുന്ന പുരോഹിതന്മാരും, കോണ്ട്രാക്ടറന്മാരും ചേര്‍ന്ന് വേണ്ട കമ്മീഷന്‍ കൊടുക്കുന്നുണ്ട്‌.ഇനിയും വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത്‌ വേണ്ടാത്തിടത്ത്‌ വയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ വിധി. അത്ങ്ങട്‌ അനുഭവിച്ചു തീര്‍ക്ക്വാ. അല്ലാതെന്താ.ശംഭോ മഹാദേവ!!

പിന്നറിയിപ്പ്‌:
ഈ ബ്കോഗില്‍ എഴുതിയിരിക്കുന്ന എന്തും ആര്‍ക്കും എവിടെയും ഉപയോഗിക്കാവുന്നതാണു. കോപ്പീറൈറ്റ്‌ നിയമം ബാധകമയിരിക്കുന്നതല്ല. അങ്ങനെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമോ, മാനസ്സികമോ, സാമ്പത്തികമോ ആയ കഷ്ട നഷ്ടങ്ങള്‍ക്കൊന്നും പക്ഷെ ബ്ലോഗുടമ ഉത്തരവാദി ആയിരിക്കുന്നതല്ല.അതങ്ങ്‌ സ്വയം സഹിച്ചോണം.
*********************************
ശ്രീ അശോക് കര്‍ത്തയുടെ അനുവാദം ഉണ്ടെന്നു കരുതിയതാലും,എന്റെ വിഷയവുമായി ബന്ധമുള്ളതാലും അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നു പകര്‍ത്തിയതാണു മേല്പറഞ്ഞത്......
റഫറന്‍സ്:http://akkosha.blogspot.com/

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ജ്യോതിശാസ്ത്രം എന്താണെന്നു മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ താഴെക്കാണുന്ന ബ്ലോഗ് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും!
http://jyothisasthram.blogspot.com/

Ranjith.s said...

എത്ര എളുപ്പം പാപ്പൂട്ടിമാഷിന്‍റെ ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന പുസ്തകം വായിക്കാന്‍ നന്ദുവിനോടു പറയാമോ ??

വടക്കൂടന്‍ said...

പൂര്‍ണ്ണമായും യോജിക്കുന്നു.
ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ... സമാനമായ വിഷയം ആണ് കൈകാര്യം ചെയ്യുന്നത്.

http://krishashok.wordpress.com/2008/08/04/some-cocktails-just-dont-cut-it/

ശ്രീ ഇടശ്ശേരി. said...

ഈ വിഷയത്തെ കുറിച്ച് പലരും തര്‍ക്കിച്ചു..
എന്റെ അഭിപ്രായത്തില്‍: ഓട്ട നാണയത്തെ തിരിച്ചറിയുക,
നല്ല നാണയങ്ങള്‍ സ്വീകരിക്കുക,നാണയങ്ങള്‍ വേണ്ടാത്തവര്‍ വഴിമാറി പോകട്ടെ..കടം കയറി ആത്മഹത്യ ചെയ്യാന്‍ പോകുന്നവനോട്, പത്തു നാള്‍ കഴിഞ്ഞാല്‍ ലോട്ടറി അടിക്കും..എന്നു പറഞ്ഞ് അയാളെ അതില്‍ നിന്നും അത്രയും ദിവസത്തേക്ക്, ജോതിഷക്കാരന് പിന്തിരിപ്പിക്കാനാവുമെങ്കില്‍..എനിക്കത് ശരിയും മറ്റു ചിലര്‍ക്ക് തെറ്റുമായേക്കാം.അപ്പോള്‍, ഒന്നേ പറയാനുള്ളൂ “നിന്റെ വിശ്വാസം നിന്നെ നയിക്കട്ടെ”
:)

ഞാന്‍ റോബിന്‍..(ആകാശപ്പറവകള്‍) said...

ഈ ചിന്തകള്‍ തന്നെയാണ് താങ്കളെ നല്ലൊരു ജീവിത പോരാളി ആക്കുന്നത് ..താങ്കള്‍ ഒരു ദൈവ വിശ്വാസിയാണോ എന്നെനിക്കറിയില്ല ..ഞാന്‍ പാരമ്പര്യ വിശ്വാസിയല്ല ദൈവത്തില്‍ വിശ്വസിക്കുന്നു സ്വന്തത്തിലും ...പ്രിയ കൂടുകാരുടെ കമന്റു കണ്ടു.. സൃഷ്ടികര്‍ത്താവ് സകലതും സൃഷ്ടിച്ചു.. കാണുന്നതും കാണാത്തതുമായ ഒരുപാടു കാര്യങ്ങള്‍ ..അവയിലെല്ലാം ശ്രേഷ്ടരായി മനുഷ്യനെ സൃഷ്ടിച്ചു. അവനു വേണ്ട തുണയെ .. സൃഷ്ടാവ് മുന്‍പേ കണ്ടെത്തിയിരിക്കുന്നു.പൊരുത്തം കൊണ്ടോ ചെര്ച്ചനോക്കിയോ അവയെ ചിട്ടപ്പെടുത്തുന്ന മനുഷ്യനോടു എന്താ പറയുക. ഇഷ്ടമുള്ളതും അനുയോജ്യമാണെന്ന് തോന്നുന്നതും അയ തുണയെ കണ്ടു സ്വീകരിക്കുക.. അതായിരിക്കും ദൈവം ഒരുക്കി വച്ചത്..അതുപോലെ വരുന്നതിനും പോകുന്നതിനും മുഹുര്ത്തവും കാലവും നോക്കുന്നവരോട് .. പോകേണ്ടുന്ന സമയത്ത് പോവുക വരുക ..എല്ലാത്തിനും ഓരോ ശാസ്ത്ര വശങ്ങളുണ്ട് ശെരി സമ്മതിക്കുന്നു..മനുഷ്യന് എന്തെങ്കിലും കടപ്പാടുണ്ടെങ്കില്‍ ആദ്യം ദൈവത്തോട് പിന്നെ അപ്പന്‍ അമ്മ, ഗുരുക്കന്മാര്‍ ,കൂട്ടുകാര്‍ (എല്ലാവരും പെടും) ..