ഇന്ത്യയിൽ വിശന്നു മരിക്കുന്ന പട്ടിണിപ്പാവങ്ങളെ പറ്റി ഇനി ആരും പറയില്ല. എത്രയോ കാലമായി കേൾക്കുന്നതാണു ഈ പട്ടിണിപ്പാവങ്ങൾ വിശന്നു മരിക്കുന്ന കദനകഥകൾ. ആ കഥയെഴുത്തുകാരെല്ലാം ഇനി തൂലിക (മൗസ്) താഴെ വെക്കേണ്ടി വരും. രാജ്യത്ത് മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾക്ക് മൂന്ന് രൂപ വെച്ച് 5 കിലോ അരിയും രണ്ട് രൂപ വെച്ച് 5കിലോ ഗോദമ്പും ഒരു രുപ വെച്ച് 5കിലോ പയർ വർഗ്ഗങ്ങളും പ്രതിമാസം നൽകപ്പെടും എന്ന് നിയമം മൂലം ഉറപ്പ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണു ഈ ഭഷ്യസുരക്ഷ ബിൽ പാസ്സാക്കെപ്പെട്ടതോടെ മനസ്സിലാകുന്നത്. അതായത് ഒരാൾക്ക് മാസത്തിൽ 30 രൂപയ്ക്ക് 5 കിലോ അരിയും 5കിലോ ഗോദമ്പും 5കിലോ പയറും കിട്ടുമായിരിക്കും അല്ലേ?
എനിക്ക് ഈ ഭഷ്യസുരക്ഷയുടെ കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. പട്ടിണിയും പാവങ്ങളും വിശപ്പ് സഹിച്ച് മരണവും ഒക്കെ കുറെക്കാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. എന്ത്കൊണ്ടാണു ഈ പട്ടിണിയും വിശപ്പും മരണവും ഒക്കെ? ഇവർക്കാർക്കും അധ്വാനിക്കാൻ വയ്യേ? അധ്വാനിച്ച് അന്നത്തിനു വക കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ലേ? ശരിയായ പ്രശ്നം തൊഴിൽ ഇല്ലായ്മയാണോ? അതോ തൊഴിലിനു കൂലി കുറവായതാണോ? അങ്ങനെയെങ്കിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിലവസരങ്ങളും സ്വയം തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുകയും എല്ലാ തൊഴിലിനും മിനിമം കൂലി നിയമം മൂലം ഉറപ്പ് വരുത്തുകയും അല്ലേ വേണ്ടത്?
സർക്കാരിന്റെ പണം പ്രത്യുല്പാദനരംഗങ്ങളിൽ നിക്ഷേപിച്ച് അങ്ങനെ തൊഴിലവസരങ്ങളും സ്വയംതൊഴിലുകളും വർദ്ധിപ്പിച്ച് അല്ലേ ദാരിദ്ര്യവും പട്ടിണിയും വിശപ്പും മാറ്റേണ്ടത്. അധ്വാനിക്കാൻ ശേഷിയുള്ളവനു വേണ്ടത് സബ്‌സിഡിയോ അതോ അധ്വാനിക്കാനുള്ള അവസരമോ? ഒന്നിനും വയ്യാത്തവർക്ക് പോരേ സബ്‌സിഡികളും സൗജന്യങ്ങളും? ഓരോ പാവപ്പെട്ടവനും സർക്കാർ രണ്ട് നല്ലയിനം പശുക്കളെയോ അല്ലെങ്കിൽ അത് പോലെ മറ്റെന്തെങ്കിലും തികച്ചും സൗജന്യമായി നൽകിയാൽ അത്രയും ഉല്പാദനം കൂടുകയില്ലേ?
ഇപ്പോൾ ഈ തൊഴിലുറപ്പും ഭക്ഷ്യസുരക്ഷയും എല്ലാം കൂടിയാകുമ്പോൾ രാജ്യത്ത് അലസന്മാർ പെരുകുകയല്ലേ ചെയ്യുക. രാജ്യത്ത് സമ്പത്ത് ഉല്പാദിപ്പിക്കേണ്ട അധ്വാനശേഷി പാഴായിപ്പോവുകയല്ലേ ചെയ്യുക. ഭക്ഷ്യസുരക്ഷ നടപ്പാകുമ്പോൾ ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു വർഷം 1.25ലക്ഷം കോടി രൂപ 80കോടി ജനങ്ങൾ ഭക്ഷിച്ച് തീർക്കുകയാണു ചെയ്യുക. നയാപൈസയുടെ ഉല്പാദനം ഇത്രയും ഭീമമായ തുക കൊണ്ട് നടക്കുകയും ഇല്ല. നികുതിദായകന്റെ പോക്കറ്റിൽ കൈയിട്ട് വാരികൊണ്ടാണു ഏതോ സർക്കാരിന്റെ സൗജന്യം പോലെ ഇത് ചെയ്യാൻ പോകുന്നത്. അല്ലാതെ സർക്കാരിന്റെ കൈയിൽ മറ്റ് വരുമാനങ്ങളൊന്നും ഇല്ല.
ഒരു ഭാഗത്ത് സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറക്കുന്നു. റോഡുകളും പാലങ്ങളും നിർമ്മിക്കാൻ പണമില്ല എന്ന് പറഞ്ഞു ബി.ഒ.ടി.യും ടോളും നടപ്പാക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത് കൊള്ളലാഭത്തിനും നിലവാരത്തകർച്ചയ്ക്കും അവസരമൊരുക്കുന്നു. പല വിധ ക്ഷേമപദ്ധതികൾ അർഹർക്ക് ലഭിക്കാതെ ഇടത്തട്ടുകാർ അടിച്ചുമാറ്റുന്നു. അഴിമതിയും കൈക്കൂലിയും രാജ്യത്തെ കാർന്നുതിന്നുന്നു. ഭക്ഷ്യസുരക്ഷ നടപ്പാക്കാൻ എന്തെളുപ്പം. പാർലമെന്റിന്റെ ഇരു സഭകളിലും ഒരു ബില്ലെഴുതി പാസ്സാക്കിയാൽ മതി. പണം നികുതിദായകർ കൊടുത്തോളും.
ഞാൻ അധികം വിവരിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷയും കൂടിയാകുമ്പോൾ ഒരു പത്ത് കൊല്ലം കൊണ്ട് ഈ രാജ്യം കുളം തോണ്ടപ്പെടും എന്ന് ഞാൻ പ്രവചിക്കുന്നു. കുറെ ഇനാമുകൾ കിട്ടുമ്പോൾ ആളുകൾ അത്രയും അധ്വാനിക്കാത്താകും. അധ്വാനത്തിന്റെ അന്യവൽക്കരണം നാശത്തിലേക്കല്ലാതെ വേറെങ്ങോട്ടാണു ?